ധര്‍മരാജന്‍ അറസ്റ്റില്‍ Posted: 15 Feb 2013 01:02 AM PST മൈസൂര്‍: സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവില്‍പ്പോയ മൂന്നാം പ്രതി ധര്‍മരാജന്‍ അറസ്റ്റിലായി. കര്‍ണാടകയിലെ സാഗര്‍ ജില്ലയില്‍ നിന്ന് ഉച്ച 12.15ഓടെയാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുമായി അന്വേഷണസംഘം കോട്ടയത്തേക്ക് തിരിച്ചു. ധര്‍മരാജനെ ശനിയാഴ്ച കോട്ടയത്തെ പ്രത്യേക കോടതിയില്‍ ഹാജാരാക്കുമെന്ന് കോട്ടയം എസ്.പി സി.രാജഗോപാല്‍ അറിയിച്ചു. സൂര്യനെല്ലിക്കേസില്‍ ഹൈകോടതി ശിക്ഷ വിധിച്ച ഏക പ്രതിയായിരുന്നു ധര്‍മ്മരാജന്‍. 1996ല്‍ കേസിന്റെ തുടക്കത്തില്‍തന്നെ ജാമ്യമെടുത്ത് മുങ്ങിയ ധര്‍മരാജന്‍ 2000ല്‍ ഉഡുപ്പിയില്‍നിന്ന് അറസ്റ്റിലായി. 2002ലാണ് ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2005ല്‍ ശിക്ഷ അഞ്ചുവര്‍ഷം തടവായി ഇളവുചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലിരിക്കെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. |
യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ആക്രമണം Posted: 15 Feb 2013 12:30 AM PST തിരുവനന്തപുരം: വാലന്‍ൈറന്‍സ് ദിനത്തിനെതിരെ ലഘുലേഖ വിതരണം ചെയ്ത എസ്.ഐ.ഒ നേതാവിനെ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷം കോളജിന് മുന്നില്‍ ലഘുലേഖ വിതരണം ചെയ്ത എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റും ഒന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയുമായ മലപ്പുറം മമ്പാട് നസീമ മന്‍സിലില്‍ പി.കെ. ജസീല്‍ (20), സുഹൃത്തുക്കളും അട്ടക്കുളങ്ങര സ്വദേശികളുമായ എം.എ. ഷജീര്‍, അല്‍മയൂഫ് എന്നിവരെയുമാണ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ജസീല്‍ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആശുപത്രിയിലും മറ്റ് രണ്ടുപേര്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലും ചികിത്സയിലാണ്. ലഘുലേഖ വിതരണം ചെയ്തതിന് രാവിലെ എസ്.ഐ.ഒ യൂനിറ്റ് സെക്രട്ടറിയായ പെണ്‍കുട്ടിയോട് എസ്.എഫ്.ഐ സംഘം അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വൈകുന്നേരം ജസീലും സുഹൃത്തുക്കളും റോഡില്‍ ലഘുലേഖ വിതരണം ചെയ്യുമ്പോള്‍ എസ്.എഫ്.ഐ സംഘം ലഘുലേഖ നശിപ്പിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കാമ്പസില്‍ കയറി കൂടുതല്‍ പേരുമായെത്തി ജസീലിനെയും സുഹൃത്തുക്കളെയും എസ്.എഫ്.ഐ യൂനിറ്റ് ഓഫിസില്‍ കൊണ്ടുപോയി മര്‍ദിച്ചു. സുഹൃത്തുക്കളെ ഓടിച്ച് ജസീലിനെ മാത്രം മുറിക്കകത്ത് കയറ്റി വാതിലടച്ച് അരമണിക്കൂറോളം മര്‍ദിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തനവുമായി കാമ്പസില്‍ പ്രവേശിക്കരുതെന്നും അങ്ങനെ ചെയ്താല്‍ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി ജസീല്‍ പറഞ്ഞു. സംഘം കൈക്കലാക്കിയ കോളജ് തിരിച്ചറിയല്‍ കാര്‍ഡ് തിരികെ നല്‍കിയിട്ടില്ല. മൊബൈല്‍ ഫോണിലെ നമ്പറുകളും ഫോട്ടോയും മറ്റും പരിശോധിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. എസ്.ഐ.ഒ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ ടി.സി വാങ്ങി പോകണമെന്നും ഭീഷണിപ്പെടുത്തി. വൈകുന്നേരം നാലോടെ പൊലീസും മാധ്യമപ്രവര്‍ത്തകരും കോളജിന് മുന്നിലെത്തിയതറിഞ്ഞ് ജസീലിനെ പിന്നിലെ മതിലിലൂടെ പുറത്തേക്കിട്ട് ബസില്‍ കയറ്റി മെഡിക്കല്‍ കോളജിനടുത്ത താമസസ്ഥലത്തേക്ക് പറഞ്ഞയച്ചു. പിന്നീട് സുഹൃത്തുക്കള്‍ അവശനായ ജസീലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കന്‍േറാണ്‍മെന്‍റ് എ.സിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും കോളജിന്‍െറ ഗേറ്റ് അടച്ച് മുദ്രാവാക്യം വിളികളുമായി നിന്ന സംഘം പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും അകത്ത് കയറാന്‍ അനുവദിച്ചില്ല. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസീലില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളായ ഉണ്ണി, പ്രദീപ്, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചതെന്ന് പൊലീസിന് മൊഴിനല്‍കി. വാലന്‍ൈറന്‍സ് ദിനം പാശ്ചാത്യസൃഷ്ടിയാണെന്നും മറ്റുമുള്ള കാര്യങ്ങളായിരുന്നു ലഘുലേഖയില്‍. എസ്.എഫ്.ഐ നേതൃത്വത്തില്‍ കാമ്പസില്‍ സംഘടിപ്പിച്ച പ്രണയലേഖനരചനാ മത്സരത്തിനെതിരാണ് ലഘുലേഖ എന്ന് കരുതിയാണ് തങ്ങളെ മര്‍ദിച്ചതെന്നും ജസീല്‍ പറയുന്നു. എന്നാല്‍, വാലന്‍ൈറന്‍സ് ദിനത്തിന്‍െറ മറവില്‍ പുറത്തുനിന്നുള്ള സംഘം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സംസ്കൃത വിഭാഗത്തിലെ രാജീവ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഷിജുഖാന്‍ പറഞ്ഞു. |
മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ഒരു കേസില്‍ കുറ്റം സമ്മതിച്ചു Posted: 14 Feb 2013 11:12 PM PST ന്യൂയോര്‍ക്ക്: ലൈംഗിക പീഡനകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ഒരു കേസില്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. മന്‍ഹാട്ടന്‍ കോടതിയില്‍ നടക്കുന്ന കേസിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കേസില്‍ ആനന്ദ് ജോണിനെ അഞ്ചു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഏഴോളം മോഡലുകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2007ലാണ് ആനന്ദ് ജോണിനെ കാലിഫോര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആനന്ദിനെ 59 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. 1999ല്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെത്തി കുറഞ്ഞ കാലം കൊണ്ടാണ് ആനന്ദ് ലോകത്തെ ഒന്നാം നിര ഫാഷന്‍ ഡിസൈനര്‍മാരിലൊരാളായി ഉയര്‍ന്നത്. ലോകത്ത് വിജയം വരിച്ച ദക്ഷിണേഷ്യക്കാരില്‍ ഒരാളായി 'ന്യൂസ് വീക്ക്' മാഗസിന്‍ 2004ല്‍ ആനന്ദിനെ തിരഞ്ഞെടുത്തിരുന്നു. |
കടത്തുസര്‍വീസ് നിലച്ചത് നാട്ടുകാരെ വലയ്ക്കുന്നു Posted: 14 Feb 2013 10:58 PM PST പരവൂര്‍: വിദ്യാര്‍ഥികളടക്കം നിലവധിയാളുകള്‍ ദിനേന ആശ്രയിച്ചിരുന്ന കടത്തുസര്‍വീസ് നിലച്ചത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. പരവൂര്‍ തെക്കുംഭാഗം നേരുകടവില്‍നിന്ന് പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്ടേക്കുള്ള പൊതുമരാമത്തിന്‍െറ കടത്താണ് ഒരാഴ്ചയിലധികമായി നിലച്ചത്. തെക്കുംഭാഗം പ്രദേശത്തുനിന്ന് കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലും പൂതക്കുളം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അടക്കമുള്ള സ്ഥലങ്ങളിലും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എത്തിച്ചേരാന്‍ കടത്ത് സഹായിച്ചിരുന്നു. ഇടവ നടയറ കായലിന്‍െറ ഭാഗമായുള്ള കിളിമുക്കം കായലിലാണ് കടത്ത്. കടത്തുസര്‍വീസ് നിര്‍ത്തിവെച്ചതിന് പൊതുമരാമത്ത് അധികൃതര്‍ കാരണമൊന്നും പറയുന്നില്ല. സര്‍വീസ് നിലച്ചതിനെതുടര്‍ന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാര്‍ യാത്രക്ക് ഏറെ ബുദ്ധിമുട്ടുകയാണ്. പൂതക്കുളം, കലയ്ക്കോട് ഭാഗത്തുനിന്ന് തെക്കുംഭാഗത്തുള്ള പരവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കടത്തുനിലച്ചത് ബുദ്ധിമുട്ടായിരിക്കുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ കാപ്പില്‍, വര്‍ക്കല ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത് കടത്തുവഴി തെക്കുംഭാഗത്തെത്തി ബസിനെ ആശ്രയിച്ചായിരുന്നു. ഇത് നിലച്ചതോടെ ബസ് മാര്‍ഗം കലയ്ക്കോട് ഭാഗത്തുനിന്നും തെക്കുംഭാഗം വരെ എത്തണമെങ്കില്‍ പതിമൂന്നോളം കിലോമീറ്റര്‍ ബസ്യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതുമൂലം ഏറെ സമയനഷ്ടത്തിനുപുറമെ പണച്ചെലവും കൂടുകയാണ്. |
കുത്തുങ്കല്‍ അണക്കെട്ടില്‍ ചോര്‍ച്ച വര്‍ധിച്ചു Posted: 14 Feb 2013 10:54 PM PST ചെറുതോണി: കുത്തുങ്കല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ അണക്കെട്ടില്‍ ചോര്‍ച്ച വര്‍ധിച്ചു. 12 വര്‍ഷം മുമ്പ് കമീഷന്‍ ചെയ്ത സ്വകാര്യ കമ്പനിയുടെ അണക്കെട്ടില്‍ രണ്ടാഴ്ച മുമ്പാണ് ചോര്‍ച്ച കാണപ്പെട്ടത്. മധ്യഭാഗത്തും ഇരുവശങ്ങളിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. സേനാപതി പഞ്ചായത്തിലാണ് അണക്കെട്ടും പദ്ധതി പ്രദേശങ്ങളും. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഇടുക്കിയില്‍നിന്നുള്ള സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് ആസ്ഥാനമായ ഇന്‍ഡസില്‍ ഇലക്ട്രോഡ് മെറ്റല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് പദ്ധതി. ഡാം നിര്‍മാണം റാപ്പിക്കോണ്‍ എക്വിപ്മെന്‍റ്സും വൈദ്യുതി നിലയം ഏഷ്യന്‍ ടെക്കും പൂര്‍ത്തിയാക്കി 2001 ജൂലൈ 20നാണ് കമീഷന്‍ ചെയ്തത്. പദ്ധതി കമീഷന്‍ ചെയ്തപ്പോള്‍ തന്നെ ഇതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. സുപ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാതെ പദ്ധതി കമീഷന്‍ ചെയ്യരുതെന്നാവശ്യപ്പെട്ട് കുത്തുങ്കല്‍ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തിരക്കിട്ട് കമീഷന്‍ ചെയ്യാന്‍ 870 മീറ്റര്‍ വരുന്ന പ്രഷര്‍ ടണലിനുള്ളിലെ 15 സെന്‍റീമീറ്റര്‍ ഘനത്തില്‍ ചെയ്യേണ്ട റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ലൈനിങ് ഒഴിവാക്കി ടണലിന്‍െറ രണ്ടറ്റം മാത്രം കോണ്‍ക്രീറ്റ് ചെയ്തത് ചോദ്യം ചെയ്താണ് ഹൈകോടതിയെ സമീപിച്ചത്. ബാക്കി സ്ഥലത്തുനിന്ന് കല്ലും മണ്ണും ഇടിഞ്ഞുവീണ് പ്രഷര്‍ ടണലിന് ബലക്ഷയം ഉണ്ടാകുമെന്നും ടണലിന്‍െറ മുകള്‍ഭാഗത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും അപകടമാകുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. പ്രോജക്ട് റിപ്പോര്‍ട്ടിലും ജിയോളജിക്കല്‍ റിപ്പോര്‍ട്ടിലും ജില്ലാ ജിയോളജിസ്റ്റിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലും കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പണികള്‍ തീര്‍ത്ത് കമീഷന്‍ ചെയ്യുകയായിരുന്നു. സ്വകാര്യ കമ്പനിക്ക് വേണ്ടി മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം നേരിട്ട് കോടതിയിലെത്തി വാദിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി അഡ്വ. റാംകുമാറാണ് ഹാജരായത്. ആനയിറങ്കല്‍ ഡാമില്‍നിന്ന് വരുന്ന വെള്ളം തടഞ്ഞുനിര്‍ത്തി പന്നിയാര്‍ പുഴക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ച് തുരങ്കത്തിലൂടെ പവര്‍ഹൗസില്‍ എത്തിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഏഴ് മെഗാവാട്ടിന്‍െറ മൂന്ന് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. 870 ന്‍െറ പ്രഷര്‍ ടണലും 350 മീറ്ററിന്‍െറ പെന്‍സ്റ്റോക്കും ഇതിനായി നിര്‍മിച്ചു. ബില്‍ഡ് ഓണ്‍ ഓപറേറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയില്‍ 1994 ഡിസംബര്‍ 20ന് കമ്പനിയുമായി ചേര്‍ന്ന് കെ.എസ്.ഇ.ബി ഒപ്പുവെച്ചു. കമ്പനി സ്വന്തമായി സ്ഥലമെടുത്ത് 48 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 110 കെ.വി ലൈനിലൂടെ കെ.എസ്.ഇ.ബിയുടെ നേര്യമംഗലം ഗ്രിഡില്‍ എത്തിക്കും. പകരം കമ്പനിയുടെ കഞ്ചിക്കോട്ടെ ഫാക്ടറിയിലേക്ക് വൈദ്യുതി കൊടുക്കുകയാണ് ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നത് മൂലം നശിക്കുന്ന വനത്തിന് പകരം മരം വെച്ചുപിടിപ്പിക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. പക്ഷേ ആദ്യം തന്നെ കമ്പനി വ്യവസ്ഥ ലംഘിച്ചതായി പരാതിയുണ്ടായി. 1998 ല്‍ പണി പൂര്‍ത്തിയാക്കേണ്ട പദ്ധതി തുടങ്ങിയത് തന്നെ 1997 മേയിലാണ്. അണക്കെട്ട്, ഇന്‍ടേക്ക് ചാനല്‍, പവര്‍ ടണല്‍, സര്‍ജ് ഷാഫ്റ്റ്, പവര്‍ഹൗസ്, പെന്‍സ്റ്റോക് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ 2000 മേയ് 10ന് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇ.ബി അനുമതി കൊടുത്തതിനെതിരെയും പരാതിയുയര്‍ന്നിരുന്നു. 1998 ഏപ്രില്‍ 17ന് പവര്‍ഹൗസ് ശിലാസ്ഥാപനം നടത്തിയ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ കുത്തുങ്കല്‍ സബ് സ്റ്റേഷന്‍ നിര്‍മിച്ച് ഹൈറേഞ്ചിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സബ് സ്റ്റേഷന്‍ ഒഴിവാക്കി വൈദ്യുതി വിതരണം നടത്തുകയായിരുന്നു. ഇപ്പോള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ചോര്‍ച്ചയില്‍ താഴ്വാരങ്ങളില്‍ താമസിക്കുന്ന ജനം ഭീതിയിലാണ്. അധികൃതര്‍ ചോര്‍ച്ച തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് വന്‍ ദുരന്തത്തിന് വഴിയൊരുക്കും. |
നെടുങ്കണ്ടം പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍ Posted: 14 Feb 2013 10:52 PM PST നെടുങ്കണ്ടം: പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തമ്മിലെ ശീത സമരം നെടുങ്കണ്ടം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കി. പ്രസിഡന്‍റ് കോണ്‍ഗ്രസിലെ ശ്യാമളാ വിശ്വനാഥനും വൈസ് പ്രസിഡന്‍റ് കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് തെക്കേലുമാണ് വാക്പയറ്റും പരസ്പരം ചളിവാരി എറിയുന്ന വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയത്. പ്രസിഡന്‍റിന്‍െറ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീവ്ര ശ്രമത്തിലാണ്. അഴിമതിക്കാരിയായ പ്രസിഡന്‍റ് രാജിവെക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണി പഞ്ചായത്തോഫിസ് ഉപരോധവും മറ്റ് പ്രതിഷേധങ്ങളും നടത്തുന്നതിനിടെയാണ് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും കൊമ്പുകോര്‍ക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ പ്രസിഡന്‍റുമാര്‍ക്ക് നിയമം വിലക്കിയിരിക്കെ 42 ദിവസം ജോലി ചെയ്തതായി കൃത്രിമരേഖയുണ്ടാക്കി പണം തട്ടിയെന്ന കേസില്‍ ആരോപണ വിധേയയായ പ്രസിഡന്‍റ് തല്‍സ്ഥാനം രാജിവെക്കണമെന്നാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. മറ്റ് നാലംഗങ്ങള്‍ക്കെതിരെയും അഴിമതി ആരോപണം നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് ഓംബുഡ്സ്മാനും തെരഞ്ഞെടുപ്പ് കമീഷനും ലഭിച്ച പരാതിയില്‍ തീരുമാനം വരാനിരിക്കുന്നു. പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ തങ്ങള്‍ക്ക് തുടരാനാകില്ലെന്ന് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ നേതൃത്വത്തിന് കത്ത് നല്‍കി. ഇത് കോണ്‍ഗ്രസിന് ആഘാതമേല്‍പ്പിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ കോണ്‍ഗ്രസുകാര്‍ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. വൈസ് പ്രസിഡന്‍റ് കഴിഞ്ഞ ഭരണസമിതിയിലും ഇതേ സ്ഥാനത്തായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകാരനായ ഇദ്ദേഹം ലയനത്തോടെ മാണി ഗ്രൂപ്പിലും തുടര്‍ന്ന് യു.ഡി.എഫിലും എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി കേരള കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ കോണ്‍ഗ്രസിന്‍െറ വീഴ്ചക്ക് കാരണക്കാര്‍ കേരള കോണ്‍ഗ്രസാണെന്ന പ്രചാരണവുമായാണ് ചില കോണ്‍ഗ്രസുകാര്‍ നിലകൊള്ളുന്നത്. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തട്ടീം മുട്ടീം നില്‍ക്കുന്നത് ഭരണം പ്രതിസന്ധിയിലാക്കിയതിനൊപ്പം സെക്രട്ടറിമാര്‍ ഓരോരുത്തരും സ്ഥലംമാറ്റം വാങ്ങി നാടുവിടുകയുമാണ്. ഇതിന്‍െറ തിക്തഫലം അനുഭവിക്കുന്നത് ജനങ്ങളാണ്. |
വേനല്‍ കടുത്തു; ഹൈറേഞ്ചില്‍ ഏലകൃഷി കരിഞ്ഞുണങ്ങുന്നു Posted: 14 Feb 2013 10:52 PM PST കട്ടപ്പന: വേനല്‍ ശക്തമായതോടെ ഹൈറേഞ്ചിലെ ആയിരക്കണക്കിന് ചെറുകിട കര്‍ഷകരുടെ ഏലകൃഷി കരിഞ്ഞുണങ്ങുന്നു. വണ്ടന്മേട്, അണക്കര, ചക്കുപള്ളം, വള്ളക്കടവ്, പുളിയന്മല, കരുണാപുരം, രാമക്കല്‍മേട്, മേട്ടുക്കുഴി, മാലി, കാഞ്ചിയാര്‍, പാമ്പാടുംപാറ, ശാന്തമ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരുടെ ചെടികളാണ് നശിക്കുന്നത്. ജലസേചന സൗകര്യമില്ലായ്മയും സ്വാഭാവിക നീരുറവകള്‍ വറ്റിയതുമാണ് കര്‍ഷകര്‍ക്ക് വിനയായത്. ജലസേചന സൗകര്യമുള്ള തോട്ടങ്ങളില്‍ പോലും കുളങ്ങളും കിണറുകളും വറ്റി. അരയേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഏലകൃഷി നശിച്ച നൂറുകണക്കിന് കര്‍ഷകരുണ്ട്. വരുമാനമില്ലാതായതോടെ ഇവര്‍ കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ബാങ്കുകളില്‍നിന്ന് വായ്പാ കുടിശ്ശിക ഈടാക്കാന്‍ നോട്ടീസുകള്‍ കൂടി ലഭിച്ചതോടെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉണക്ക് അതിശക്തമാണ്. രാത്രി ഉണ്ടാകുന്ന മഞ്ഞ് ചെടികളില്‍ വീണ് പകലത്തെ ചൂടില്‍ ചെടികള്‍ കരിഞ്ഞുപോകുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഏലകൃഷി കര്‍ഷകര്‍ ഉപേക്ഷിക്കുന്നതിനിടെയാണ് കനത്ത വേനല്‍ ഇരുട്ടടിയായത്. ഏലത്തിന് തണുപ്പ് കാലാവസ്ഥ നിര്‍ബന്ധമാണ്. അതിശൈത്യവും കടുത്ത ചൂടും താങ്ങാന്‍ ഏലത്തിന് കഴിവില്ല. ചൂട് കൂടിയാല്‍ ശരങ്ങള്‍ ഉണങ്ങി നശിക്കുകയും ഉല്‍പ്പാദനം നിലക്കുകയും ചെയ്യും. ചൂട് താങ്ങാനാകാതെ തട്ടകള്‍ ഒടിഞ്ഞുവീണ് ചെടി കരിയും. ഇത് കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. |
മലയോര മേഖലയില്‍ കടുത്ത വരള്‍ച്ച Posted: 14 Feb 2013 10:48 PM PST മല്ലപ്പള്ളി: മലയോര മേഖലയായ കോട്ടാങ്ങല്‍ പഞ്ചായത്ത് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ നിര്‍മലപുരം, മുഴയമുട്ടം വഞ്ചികപ്പാറ, കിടികെട്ടിപ്പാറ, പുല്ലാന്നിപ്പാറ, തോട്ടത്താംകുഴി, പുലിയുറപ്പ്, തടത്തേമല, തൊടുകെമല തുടങ്ങിയ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. പ്രദേശവാസികള്‍ കുടിവെള്ളം വിലകൊടുത്ത് വാങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മലമ്പാറ, പെരുമ്പാറ എന്നീ രണ്ട് കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുന്നില്ല. കിലോമീറ്ററുകള്‍ കാല്‍നടയായി പോയിവേണം പ്രദേശവാസികള്‍ കുടിവെള്ളം എത്തിക്കാന്‍. വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ 500 ലിറ്ററിന് 450 മുതല്‍ മുകളിലോട്ടാണ് തുക ഈടാക്കുന്നത്. പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി കമീഷന്‍ ചെയ്ത മലമ്പാറ വാട്ടര്‍ സപൈ്ള സ്കീമിന്‍െറ പൂര്‍ണ പ്രയോജനം ഇതുവരെ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വഞ്ചികപ്പാറ, തോട്ടത്താംകുഴി എന്നിവിടങ്ങളില്‍ ഇതുവരെ ഇതില്‍ നിന്നുള്ള വെള്ളം എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് ഇപ്പോഴും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മിക്ക ദിവസങ്ങളിലും പലയിടങ്ങളിലും വെള്ളം എത്തുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തില്‍ പല ചെറുകിട കുടിവെള്ള പദ്ധതികളുടെയും പണികള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പാറക്കെട്ടുകളാല്‍ നിറഞ്ഞ മലപ്രദേശമായ കിടികെട്ടിപ്പാറ, നിര്‍മലപുരം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി പണികള്‍ ആരംഭിച്ച കുടികെട്ടിപ്പാറ കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തിയായാല്‍ 150 ല്‍ അധികം കുടുംബങ്ങളുടെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയും. കുളം, ടാങ്ക്, മെയിന്‍ പൈപ്പുകളുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി അധികൃതരുടെ കനിവും കാത്ത് ഇരിക്കുകയാണ് പ്രദേശവാസികള്‍. പെരുമ്പാറ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാര്‍ നിത്യസംഭവമാണ്. ഇതുമൂലം പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാണ്. നിരന്തരമായ മോട്ടോര്‍ തകരാര്‍ മൂലം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പെരുമ്പാറ, ശാസ്താകോയിക്കല്‍, തൃച്ചേര്‍പുറം, കള്ളിപ്പാറ, മേലേപാടിമണ്‍, ചെങ്ങറമല, വായ്പൂര് പ്രദേശവാസികളുടെ ആവശ്യം തകരാറിലാകുന്ന മോട്ടോര്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ്. എന്നാല്‍, വര്‍ഷങ്ങളായുള്ള ഈ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ വഞ്ചികപ്പാറയില്‍ കുടിവെള്ളം എത്തിക്കാന്‍ മണിമല, കോട്ടാങ്ങല്‍ എന്നീ രണ്ട് പഞ്ചായത്ത് അധികൃതരുടെയും വാട്ടര്‍ അതോറിറ്റി അധികൃതരുടെ മുന്നില്‍ ആവശ്യങ്ങളുമായി നടപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍, മണിമലയാര്‍ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നതോടെ കുടിവെള്ള പദ്ധതികള്‍ക്കായി ആറ്റില്‍ നിര്‍മിച്ചിരിക്കുന്ന കിണറുകളിലെ ജലനിരപ്പ് താഴ്ന്നതും രാത്രികാലങ്ങളിലെ അനധികൃത വൈദ്യുതി മുടക്കവും കുടിവെള്ള വിതരണത്തിന് തടസ്സമാകുന്നതായി ജീവനക്കാര്‍ പറയുന്നു. പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ തകരാറിലായി കിടക്കുന്നത് നിരവധി കുഴല്‍ കിണറുകളാണ്. ഇതെല്ലാം നന്നാക്കിയെടുത്താല്‍ ചില പ്രദേശങ്ങളിലെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. |
ചങ്ങനാശേരിയില്‍ മോഷണം പെരുകുന്നു Posted: 14 Feb 2013 10:42 PM PST ചങ്ങനാശേരി: താലൂക്കില്‍ മോഷണം പെരുകുന്നു. ഒരാഴ്ചക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ സ്വര്‍ണവും പണവും വളര്‍ത്തുമൃഗങ്ങളും ചെടികളും ഉള്‍പ്പെടും. മാമൂട് കൊച്ചുറോഡ് കൂട്ടുമ്മേല്‍കാപ്പില്‍ വീട്ടില്‍നിന്ന് 24,000 രൂപയും വീട്ടമ്മ ലീലാമ്മയുടെ മൂന്നര പവന്‍ മാലയും ബുധനാഴ്ച രാത്രി കവര്‍ന്നു. മേല്‍ക്കൂരയുടെ ഓട് പൊളിച്ചാണ് കള്ളന്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി. രണ്ട് ദിവസംമുമ്പ് ഇതേ ഭാഗത്ത് മഠത്തിനാല്‍ ജോസഫിന്‍െറ വീട്ടില്‍നിന്ന് നാലര പവന്‍ മാല കവര്‍ന്നിരുന്നു. പിന്‍വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കള്ളനെ പിടികൂടാനായില്ല. ബുധനാഴ്ച രാത്രി മാമൂട്, പായിപ്പാട് എന്നിവിടങ്ങളില്‍നിന്നാണ് വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചത്. കല്ലറക്കാവുങ്കല്‍ റോഡില്‍ കാവുങ്കല്‍ സേവ്യര്‍ വളര്‍ത്തിയിരുന്ന വിലകൂടിയ ഇനം നായയെയും വിലകൂടിയ ചെടികളും കവര്‍ന്നു. പായിപ്പാട് അടവിച്ചിറഭാഗത്ത് നല്ലൂര്‍ തങ്കച്ചന്‍െറ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാത്രി ആടിനെ മോഷ്ടിച്ചു. രാത്രി ആട്ടിന്‍കൂട്ടില്‍നിന്ന് ശബ്ദം കേട്ടെങ്കിലും പുറത്തിറങ്ങിയില്ലെന്ന് ഗൃഹനാഥന്‍ പറഞ്ഞു. ഒരാഴ്ചമുമ്പാണ് മാമൂട് കൊച്ചുറോഡിലെ വീട്ടില്‍നിന്ന് ലാബ്രഡോര്‍ ഇനം നായയെ മോഷ്ടിച്ചത്. മാടപ്പള്ളി, പായിപ്പാട് പ്രദേശങ്ങളില്‍ മാസങ്ങളായി മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്ക്രിയമാണെന്ന് നാട്ടുകാര്‍ പറയുന്നു. |
കുടിവെള്ള അവഗണന: തീരദേശമേഖല പ്രക്ഷോഭത്തിലേക്ക് Posted: 14 Feb 2013 10:37 PM PST തുറവൂര്‍: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ അവഗണനക്കെതിരെ തീരദേശമേഖല പ്രതിഷേധത്തിലേക്ക്. ചേര്‍ത്തല താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം വിതരണംചെയ്യാന്‍ തുടങ്ങിയിട്ടും തീരദേശ വാര്‍ഡുകളെ അവഗണിക്കുകയാണ്്. തീരദേശ വാര്‍ഡുകളില്‍ പൈപ്പ് സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. സൂനാമി പദ്ധതി പ്രകാരമുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പൈപ്പുകള്‍ മാത്രമാണ് തീരദേശ മേഖലയിലുള്ളത്. ഇതുവഴി കൃത്യമായി വെള്ളം ലഭിക്കാറുമില്ല. ഇതുമൂലം 20 ലിറ്റര്‍ കൊള്ളുന്ന കന്നാസിന് 50 രൂപ നല്‍കിയാണ് തീരദേശവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. |
No comments:
Post a Comment