കുര്യന് കുരുക്ക് മുറുകുന്നു Madhyamam News Feeds |
- കുര്യന് കുരുക്ക് മുറുകുന്നു
- കല്‍ക്കരി അഴിമതി: പ്രതിഷേധത്തിനെതിരെയുള്ള കേസില്‍ ജാമ്യം ആവശ്യപ്പെടില്ലെന്ന് കെജ്രിവാള്‍
- ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശം
- കോട്ടയത്ത് 1225 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
- ബിന്‍ ലാദിന്‍ ഒളിവില്‍ കഴിഞ്ഞ ആബട്ടാബാദില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു
- ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവം: രണ്ടുപേര്‍ പിടിയില്‍
- കോടികളുടെ നിക്ഷേപതട്ടിപ്പ്: സ്ത്രീ പൊലീസില്‍ കീഴടങ്ങി
- മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
- കാട്ടുതീ പടരുന്നു
- വരള്‍ച്ച: അപ്പര്‍ കുട്ടനാട്ടില്‍ നെല്‍ക്കതിരുകള്‍ കരിയുന്നു
Posted: 04 Feb 2013 11:33 PM PST Image: തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ പി.ജെ കുര്യന്റെകുരുക്ക് മുറുകുന്നു. സംഭവദിവസം കുര്യന്‍ നടത്തിയ യാത്രയെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. കേസിലെ പ്രധാന സാക്ഷിയായ ബി.ജെ.പി നേതാവ് രാജന്‍ കഴിഞ്ഞദിവസം തന്റെമൊഴിമാറ്റിയതിന് പിന്നാലെ ഇടിക്കുളയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ മൊഴിയും കൂര്യനെ വെട്ടിലാക്കി. സംഭവദിവസം തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍വെച്ച് അഞ്ചുമണിക്കാണ് കുര്യനെ കണ്ടതെന്നാണ് രാജന്‍ തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, കുര്യനെ കണ്ടത് രാത്രി ഏഴ് മണിക്കാണെന്ന് അന്വേഷണ സംഘത്തിന് രാജന്‍ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയും സുപ്രീംകോടതിയും കുര്യനെ വെറുതെവിട്ടത്. കുര്യന്‍ വീട്ടില്‍ വന്ന സമയം കൃത്യമായി ഓര്‍ക്കുന്നില്ലെന്നും വൈകിട്ട് നാലരയോടെയോ മറ്റോ ആണെന്നുമാണ് ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. കുര്യന് ചായ കൊടുത്തിരുന്നു. മുക്കാല്‍മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. താനും ഭര്‍ത്താവും വീട്ടുജോലിക്കാരും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. കുര്യന്‍ ഫോണ്‍ ചെയ്യുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞതായി ഓര്‍ക്കുന്നുവെന്നും ഇടിക്കുളയുടെ ഭാര്യ പറഞ്ഞു. അന്ന് സഹകരണബാങ്ക് ട്രഷററായിരുന്ന താനും മറ്റ് രണ്ടു ബോര്‍ഡ് അംഗങ്ങളും കൂടി നിക്ഷേപസമാഹരണത്തിനായാണ് ഇടിക്കുളയുടെ വീട്ടില്‍ പോയതെന്നുമാണ് രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഏകദേശം അഞ്ചുമണിയോടെയാണ് അവിടെ പോയത്. എന്നാല്‍ ദിവസം കൃത്യമായി ഓര്‍മയില്ല. തങ്ങള്‍ അവിടെയെത്തി അധികം വൈകാതെ കുര്യന്‍ അവിടെ നിന്ന് പോകുകയും ചെയ്തതായി രാജന്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെനിര്‍ദ്ദേശപ്രകാരമാണ് ഏഴു മണിക്കാണ് കുര്യനെ കണ്ടതെന്ന് താന്‍ മൊഴി നല്‍കിയതെന്നും രാജന്‍ പറയുന്നു. അതേസമയം, രാജന്‍ മൊഴിമാറ്റിയത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്ന് കുര്യന്‍ പ്രതികരിച്ചു. ബി.ജെ.പി നേതൃത്വം തളളിപ്പറഞ്ഞതിനെ തുടര്‍ന്നാണ് രാജന്‍ മൊഴിമാറ്റിയതെന്നും മൊഴിയില്‍ ഉറച്ചു നിന്നത് ഒ.രാജഗോപാല്‍ അടക്കമുളള നേതാക്കളുടെ പിന്തുണയോടെയാണെന്നും കുര്യന്‍ പറഞ്ഞു. സംഭവദിവസം ഏഴു മണിക്ക് ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് അന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസിനോടും സംഘത്തോടും കുര്യന്‍ പറഞ്ഞത്. അതിനുശേഷം എട്ടുമണിയോടെ ചങ്ങനാശേരിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരന്‍ നായരെ കണ്ടെന്നും കുര്യന്‍ പറഞ്ഞിരുന്നു. ഈ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജനെയും സുകുമാരന്‍ നായരെയും പൊലീസ് സാക്ഷികളാക്കിയത്. ഇവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുര്യന്‍ കേസില്‍ കുറ്റവിമുക്തനായത്. രാജന്‍റെയും അന്നമ്മയുടെയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കുര്യന്‍ കൂടുതല്‍ പ്രതിരോധത്തിലായി.
|
കല്‍ക്കരി അഴിമതി: പ്രതിഷേധത്തിനെതിരെയുള്ള കേസില്‍ ജാമ്യം ആവശ്യപ്പെടില്ലെന്ന് കെജ്രിവാള്‍ Posted: 04 Feb 2013 11:25 PM PST Image: ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട പൊലീസ് കേസില്‍ ജാമ്യം ആവശ്യപ്പെടില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതു സംബന്ധിച്ച് സി.എ.ജി വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെ വീടിനുമുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തികച്ചും സമാധന പരമായിരുന്നുവെന്നും സെക്ഷന്‍ 144 ല്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നുവെന്നും കെജ്രിവാള്‍ പ്രതികരിച്ചു. കേസ് സംബന്ധിച്ച് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍ക്കരി അഴിമതിക്കെതിരെ പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിരവധി കുറ്റങ്ങള്‍ ചുമത്തി. എന്നാല്‍ ഇവയില്‍ പലതും വ്യാജമാണെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കെതിരെ വ്യാജമായി ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് ജാമ്യം ആവശ്യപ്പെട്ട് കോടതിയില്‍ സമീപിക്കില്ലെന്നും അതിലും നല്ലത് അറസ്റ്റുവരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് 26 നാണ് കല്‍ക്കരി ബ്ളോക്ക് അഴിമതി ആരോപിച്ച് കെജ്രിവാളിന്റെനേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബി.ജെ.പി നേതാവ് നിധിന്‍ ഗഡ്കരി എന്നിവരുടെ വസതികള്‍ക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയത്. |
ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശം Posted: 04 Feb 2013 10:57 PM PST Image: തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം വൈകുന്നതില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശം. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. മാര്‍ച്ച് അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായ ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ലാന്റില്‍ ചെലവ് കുറഞ്ഞ മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്. |
കോട്ടയത്ത് 1225 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍ Posted: 04 Feb 2013 10:18 PM PST Image: കോട്ടയം: ടൂറിസ്റ്റ് മിനിബസില്‍ കൊണ്ടുവന്ന 1225 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. മധുരസ്വദേശികളായ വിജയപ്രഭു(32), അബു നാസര്‍(38) എന്നിവര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 11.30 ഓടെ കോടിമത ഭാഗത്തുനിന്ന് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള മിനിബസില്‍ മധുരയില്‍ നിന്ന് യാത്രക്കാരുമായി വരുകയായിരുന്നു ബസ്. ബസിന്റെഅടിയിലെ അറയില്‍ കന്നാസിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കോടിമതയിലെത്തിച്ച് ഇവിടെ ഏജന്റിന് കൈമാറാന്‍ കൊണ്ടുവന്നതായിരുന്നു. എക്‌സൈസ് സി.ഐ രാജന്‍ ബാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്ദരാജ്, മുരളീധരന്‍, ജസ്റ്റി ജോസഫ്, മനോജ് കുമാര്‍, പ്രമോദ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. |
ബിന്‍ ലാദിന്‍ ഒളിവില്‍ കഴിഞ്ഞ ആബട്ടാബാദില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു Posted: 04 Feb 2013 10:07 PM PST Image: ഇസ്ലാമാബാദ്: അല്‍ഖാഇദ മുന്‍തലവന്‍ ഉസാമ ബിന്‍ ലാദിന്‍ ഒളിവില്‍ കഴിഞ്ഞ പാകിസ്താനിലെ ആബട്ടാബാദ് നഗരത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പദ്ധതിക്ക് ഉസാമ ബിന്‍ ലാദനുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു. 50 മില്യണ്‍ ഡോളര്‍ ചെലവിട്ട് 50 ഏക്കറിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. മൃഗശാല, ജലവിനോദങ്ങള്‍, ഗോള്‍ഫ് മൈതാനം, റോക്ക് ക്ലൈബിങ്, പാരാഗ്ലൈഡിങ് ക്ലബ് തുടങ്ങിയവ പാര്‍ക്കില്‍ ഒരുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 50 ഏക്കറില്‍ നിര്‍മിക്കുന്ന പാര്‍ക്ക് പിന്നീട് 500 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രവിശ്യാ ടൂറിസംമന്ത്രി സയീദ് അക്വില്‍ ഷാ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 2011ല്‍ ആബട്ടാബാദിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ലാദിനെ അമേരിക്ക കണ്ടെത്തിയത്. പിന്നീട് സൈനിക നടപടിയിലൂടെ ലാദിനെ വധിക്കുകയും ചെയ്തു. |
ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവം: രണ്ടുപേര്‍ പിടിയില്‍ Posted: 04 Feb 2013 09:40 PM PST വട്ടിയൂര്‍ക്കാവ്: കാച്ചാണിയില്‍ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രക്കുഴി ഇരട്ടക്കൊലക്കേസിലെ പ്രതി ഹരിരാജ്, കൂട്ടാളി സജിമോന്‍ എന്നിവരാണ് വട്ടിയൂര്‍ക്കാവ് പൊലീസിന്‍െറ കസ്റ്റഡിയിലുള്ളത്. |
കോടികളുടെ നിക്ഷേപതട്ടിപ്പ്: സ്ത്രീ പൊലീസില്‍ കീഴടങ്ങി Posted: 04 Feb 2013 09:39 PM PST അഞ്ചല്‍: ഒ.എന്‍.ജി.സിയില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കി മുങ്ങിയ സ്ത്രീ പൊലീസില്‍ കീഴടങ്ങി. അറയ്ക്കല്‍ പെരുമണ്ണൂര്‍ ഗോപിവിലാസത്തില്‍ ജലജകുമാരി (45) ആണ് കീഴടങ്ങിയത്. |
മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍ Posted: 04 Feb 2013 09:36 PM PST കൊല്ലം: തിരുവനന്തപുരത്ത് നിരവധി മോഷണക്കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതികളായ രണ്ടുപേരെ നഗരത്തില്‍ വ്യാപാരസ്ഥാപനം മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. |
Posted: 04 Feb 2013 09:27 PM PST അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ചില്‍ കാട്ടുതീ വ്യാപകമായി. കുടിയേറ്റ കര്‍ഷകര്‍ ഭീതിയില്‍. ഒരാഴ്ചയായി ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കാട്ടുതീയില്‍ 10 ഹെക്ടറിലേറെ കൃഷിഭൂമി നശിച്ചു. സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി. |
വരള്‍ച്ച: അപ്പര്‍ കുട്ടനാട്ടില്‍ നെല്‍ക്കതിരുകള്‍ കരിയുന്നു Posted: 04 Feb 2013 09:24 PM PST തിരുവല്ല: വരള്‍ച്ച രൂക്ഷമായതോടെ അപ്പര്‍ കുട്ടനാട്ടില്‍ നെല്‍ക്കതിരുകള്‍ കരിയുന്നു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലാണ് ജലക്ഷാമം മൂലം നെല്‍ക്കതിരുകള്‍ കരിഞ്ഞത്. പ്രധാനതോടുകളിലെ വെള്ളം വറ്റിയതോടെ മോട്ടോര്‍ ഉപയോഗിച്ച് പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പുചെയ്യാനാകാത്ത അവസ്ഥയാണ്. വെള്ളക്കുറവുമൂലം നെല്‍ക്കതിരുകള്‍ ഉണങ്ങി വിളവ് നഷ്ടമാകുകയാണ്. കൃഷിവകുപ്പ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട് കര്‍ഷകസംഘത്തിന്‍െറ അടിയന്തരയോഗം പെരിങ്ങര സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് സാം ഈപ്പന്‍െറ അധ്യക്ഷതയില്‍ നടന്നു. 21 പാടശേഖരസമിതിയിലെ കര്‍ഷകരുടെ രോഷം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടിയന്തര പരിഹാര ത്തിന് നിര്‍ദേശം നല്‍കി. തിരുവല്ല ആര്‍. ഡി.ഒ എ. ഗോപകുമാര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. കോശി, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലിസി, പെരിങ്ങര കൃഷി ഓഫിസര്‍ രാധാകൃഷ്ണന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.രാജേഷ് ചാത്തങ്കരി, സാം ഈപ്പന്‍, വിവിധ പാടശേഖരസമിതി ഭാരവാഹികള്‍ അടങ്ങിയ സംഘം വരണ്ടുണങ്ങിയ തോടുകളും പാടശേഖരങ്ങളും സന്ദര്‍ശിച്ചു. കലക്ടര്‍ക്ക് വരള്‍ച്ച സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ക്രൈസിസ് മാനേജ്മെ ന്‍റില്‍നിന്നോ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍നിന്നോ അടിയന്തരമായി ഫണ്ട് ലഭ്യമാക്കാനാണ് സമിതിയുടെ തീരുമാനം. പമ്പ-മണിമല തോട്ടുമുഖം തുറക്കുക, പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനായി തടയണകള്‍ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുക, വേങ്ങല്‍ പാടശേഖരത്ത് മോട്ടോര്‍ ഘടിപ്പിച്ച് വേങ്ങല്‍ ശങ്കരപാടം, പടവനം പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുക, കട്ടപ്പുറത്ത് തോട്ടിലെ പായലുകള്‍ നീക്കം ചെയ്ത് തോടിന്‍െറ ആഴം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ സന്ദര്‍ശകസംഘത്തോട് ആവശ്യപ്പെട്ടത്. 105 ദിവസംകൊണ്ട് വിളവ് പൂര്‍ണമാകുന്ന ഉമ, ജ്യോതി എന്നീ അത്യുല്‍പ്പാദനശേഷിയുള്ള നെല്‍വിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. നെല്‍ക്കതിരുകള്‍ പാകമാകുന്ന വേളയില്‍ ജലക്ഷാമം ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷിയിറക്കിയ കര്‍ഷകനെ ദുരിതത്തിലാക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment