കണ്ണൂര്‍, ആറന്മുള വിമാനത്താവളങ്ങള്‍ക്ക് അനുമതി -രാഷ്ട്രപതി Posted: 20 Feb 2013 11:04 PM PST ന്യൂദല്‍ഹി: കണ്ണൂര്‍, ആറന്മുള വിമാനത്താവളങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്‍്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരു സഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ നയപ്രഖ്യപാന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രസംഗത്തിന്റെതുടക്കത്തില്‍ തന്നെ സൂചിപ്പിച്ച രാഷ്ട്രപതി, ഇന്ത്യയെ പുരോഗതിയുടെ ഉയരങ്ങളിലേക്ക് നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു. രാജ്യം വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട വര്‍ഷമാണ് കടന്നുപോയത്. ആഗോളതലത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ബജറ്റ് സമ്മേളനം ക്രിയാത്മകമാകുമെന്നാണ് തന്റെ പ്രതീക്ഷ. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 10 കോടി തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും. തൊഴിലുറപ്പു പദ്ധതിയിയൂടെ അഞ്ചു കോടി ജനങ്ങള്‍ക്ക് സഹായം നല്‍കാനായി. നാണയ പെരുപ്പം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. സാമ്പത്തിക മാന്ദ്യം മറകടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ‘നിങ്ങളുടെ പണം നിങ്ങളുടെ കയ്യില്‍’ എന്ന പദ്ധതിയിലൂടെ ഇടനിലക്കാരെ ഒഴിവാക്കി സബ്സിഡി പണമായി നേരിട്ട് നല്‍കുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യും. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുള്ളതായി രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഓഡിനന്‍സ് പാസാക്കിയിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതി ആവിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ബഹുബ്രാന്‍ഡ് , ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിക്ഷേപകരുടെ വിശ്വാസം മെച്ചപ്പെടുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. കൂടംങ്കുളം ആണവനിലയത്തിലെ രണ്ട് റിയാക്ടറുകള്‍ ഈ വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് റോഡ് വികസനത്തിനു വേണ്ട സഹായം നല്‍കും. നഗരസഭകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി 1000 കോടി രൂപയുടെ പ്രത്യകേ ഫണ്ട് അനുവദിക്കും.ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കും. ഇന്ദിര ആവാസ് യോജന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും. രാജീവ് ഗാന്ധി യോജന പദ്ധതി ഗ്രാമ പ്രദേശങ്ങളും ചെറിയ നഗരങ്ങളിലുമുള്‍പ്പെടെ 10 ലക്ഷം വീടുകളാക്കി വര്‍ധിപ്പിക്കും. വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു ലക്ഷത്തോളം വീടുകള്‍ വൈദ്യുതീകരിക്കും. 80 വയസു കഴിഞ്ഞവര്‍ക്ക് വേണ്ടി ക്ഷേമപദ്ധതികള്‍ കൊണ്ടുവരും. 10 ലക്ഷം കൈത്തറി തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശാ നിരക്കില്‍ വായ്പ അനുവദിക്കും. 13,0000 പോസ്റ്റ് ഓഫീകുകള്‍ക്ക് കംമ്പ്യൂട്ടര്‍ നല്‍കും. കുടിവെള്ള ക്ഷാമം രൂക്ഷമായ സംസ്ഥാനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ ഫണ്ടിന്‍റെ അഞ്ചു ശതമാനം നല്‍കും. ലോക ബാങ്ക് സഹായത്തോടെ 5000 കോടി രൂപയുടെ ജലസേചന പദ്ധതി ആവിഷ്കരിക്കും. 17 കല്‍ക്കരി പാടങ്ങള്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുവദിച്ചതുമായി മുന്നോട്ടു പോകും. പാചക വാതക ഇന്ധനങ്ങളുടെ ഇറക്കുമതി കുറക്കുന്നതിനായി ശ്രമിക്കും. രാവിലെ പതിനൊന്നിന് സ്പീകര്‍ മീരാകുമാര്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവര്‍ക്കൊപ്പമാണ് രാഷ്ട്രപതി പാര്‍ലമെന്‍്റിലെത്തിയത്. സഭയില്‍ ഡി.എം.കെ, എം.ഡി.എ പ്രതിനിധികള്‍ ബഹളമുണ്ടാക്കി. ഇടതുപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. |
പണിമുടക്കില്‍ ജില്ല നിശ്ചലം Posted: 20 Feb 2013 09:57 PM PST കണ്ണൂര്‍: കേന്ദ്ര ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കിന്‍െറ ആദ്യ ദിനത്തില്‍ ജില്ല നിശ്ചലമായി.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. നിരത്തുകളില്‍ നിന്ന് വാഹനങ്ങള്‍ എതാണ്ടു പൂര്‍ണമായി അപ്രത്യക്ഷമായി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ ശാലകളും ബാങ്കുകളും പൂര്‍ണമായും അടഞ്ഞു കിടന്നു. കണ്ണൂര്‍ കലക്ടറേറ്റില്‍ 33 ജീവനക്കാര്‍ ജോലിക്ക് ഹാജരായി. കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലടക്കം മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും ജീവനക്കാര്‍ ഹാജരായില്ല. സ്വകാര്യ ബസുകളോടൊപ്പം കെ.എസ്.ആര്‍.ടി.സിയും ഓടിയില്ല. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജോലിക്ക് ഹാജരാകുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് കലക്ടറേറ്റിനും താലൂക്ക് ഓഫിസുകള്‍ക്കും മറ്റു പ്രധാന ഓഫിസുകള്‍ക്കും മുന്നില്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നുവെങ്കിലും സുരക്ഷ ആവശ്യപ്പെട്ട് ജീവനക്കാര്‍ ആരും ഇവരെ തേടിയെത്തിയില്ല. 200ലധികം ജീവനക്കാരുള്ള കണ്ണൂര്‍ കലക്ടറേറ്റ് തീര്‍ത്തും നിശ്ചലമായിരുന്നു. സാധാരണ സമരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ ജീവനക്കാരും സമരത്തില്‍ സഹകരിച്ചു. മാഹിയില്‍ പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. മാഹി സിവില്‍ സ്റ്റേഷനില്‍ തൊണ്ണൂറു ശതമാനത്തോളം ജീവനക്കാരും ജോലിക്ക് ഹാജരായി. സ്കൂളുകളില്‍ അധ്യാപകരും ജീവനക്കാരും എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചു പോവുകയായിരുന്നു. പുതുച്ചേരി കാരക്കല്‍ മേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചില്ല. വിരാജ്പേട്ടയെയും പണിമുടക്ക് പൊതുവെ പരിക്കേല്‍പിച്ചില്ല. അമ്പതു ശതമാനത്തോളം സ്വകാര്യ വാഹനങ്ങളും 75 ശതമാനത്തോളം സര്‍ക്കാര്‍ വാഹനങ്ങളും സര്‍വീസ് നടത്തി. മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. ഉച്ചയോടെ കണ്ണൂര്‍ നഗരത്തില്‍ അന്യസംസ്ഥാന ലോറികള്‍ സമരക്കാര്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് ലോറികള്‍ വിട്ടയച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് ഇരിട്ടി, കേളകം, പേരാവൂര്‍, കൊട്ടിയൂര്‍, ശ്രീകണ്ഠപുരം, ആലക്കോട് തുടങ്ങിയ മലയോര മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ ഒരു ജീവനക്കാരന്‍ പോലും ഹാജരായില്ല. പ്രതിദിനം 112 സര്‍വീസുകള്‍ നടക്കുന്ന ഡിപ്പോയാണ് കണ്ണൂരിലേത്. മലയോര മേഖകളിലേക്കുള്‍പ്പെടെ 94 സര്‍വീസുകള്‍ നടക്കുന്ന പയ്യന്നൂരിലും ബസുകള്‍ നിശ്ചലമായിരുന്നു. തലശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട പല ബസുകളും തിരിച്ചെത്തിയിട്ടില്ല. ട്രെയിനുകളിലും യാത്രക്കാര്‍ കുറവായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മിക്ക യാത്രക്കാരും വാഹനമില്ലാത്തതിനാല്‍ കാല്‍നടയായാണ് വീടുകളിലെത്തിയത്. ഹോട്ടലുകളളും കടകളും തുറക്കാതിരുന്നത് നഗരവാസികളെ ദുരിതത്തിലാഴ്ത്തി. റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ ശാലകളും ടൗണ്‍ ആശുപത്രി കാന്‍റീനുകളുമായിരുന്നു പലരുടെയും ആശ്വാസ കേന്ദ്രങ്ങള്‍. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നു പി.എസ്.സി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ജില്ലയിലെ 220 കേന്ദ്രങ്ങളില്‍ സമരക്കാര്‍ പ്രകടനവും പൊതുയോഗവും നടത്തി. മട്ടന്നൂര്‍: ചാലോട്, ഉരുവച്ചാല്‍, മട്ടന്നൂര്‍, ചാവശ്ശേരി, ശിവപുരം, മാലൂര്‍, ഉളിയില്‍, എടയന്നൂര്‍, കൊളോളം പ്രദേശങ്ങളില്‍ കട കമ്പോളങ്ങളും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞുകിടന്നു. മേഖലയിലെ വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. പണിമുടക്കിന്‍െറ ഭാഗമായി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ പ്രകടനം നടത്തി. പി. പുരുഷോത്തമന്‍, എന്‍.വി. ചന്ദ്രബാബു, വി.കെ. സുഗതന്‍, എ.ബി. പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. കേളകം: ദേശീയ പണിമുടക്കില്‍ മലയോരത്തും ജനജീവിതം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സ്കൂളുകളില്‍ ചില അധ്യാപകര്‍ എത്തി ഒപ്പിട്ട് മടങ്ങി. അങ്ങിങ്ങായി ഇരുചക്രവാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. പണിമുടക്കിനോടനുബന്ധിച്ച് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അനിഷ്ട സംഭവങ്ങളില്ല. കൊട്ടിയൂര്‍-വയനാട് പാത ഉള്‍പ്പെടെ മേഖലകളില്‍ പൊലീസ് പട്രോളിങ് തുടരുന്നുണ്ട്. ഇരിട്ടി: വിവിധ ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന്‍െറ ഒന്നാംദിവസംതന്നെ മലയോര മേഖല നിശ്ചലമായി. കടകമ്പോളങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാലയങ്ങള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, പെട്ടിക്കടകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടന്നു. മലയോരത്തെ പ്രധാന ടൗണുകളായ ഇരിട്ടി, ഉളിക്കല്‍, എടൂര്‍, കീഴ്പ്പള്ളി, ആറളം, കൂട്ടുപുഴ, വിളക്കോട്, കാക്കയങ്ങാട്, പുന്നാട് എന്നിവിടങ്ങളെല്ലാം വിജനമായിരുന്നു. വാഹനങ്ങള്‍ ഒന്നുംതന്നെ ഓടിയില്ല. പണിമുടക്ക് സമാധാനപരമായിരുന്നു. വീരാജ്പേട്ട: ദേശീയ പണിമുടക്ക് കുടക് മേഖലയിലും പൂര്‍ണമായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രം ഓടി. പണിമുടക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പയ്യന്നൂര്‍: പയ്യന്നൂരും പരിസരങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. ഇരുചക്ര വാഹനങ്ങള്‍ പോലും റോഡില്‍ കുറവായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫിസുകളും വിദ്യാലയങ്ങളും തുറന്നുപ്രവര്‍ത്തിച്ചില്ല. ഗ്രാമ പ്രദേശങ്ങളിലെ കടകളും അടഞ്ഞുകിടന്നു. പരമ്പരാഗത, കാര്‍ഷിക തൊഴിലിടങ്ങളും ശൂന്യമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ പയ്യന്നൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. പഴയങ്ങാടി: പഴയങ്ങാടി മേഖലയില്‍ പണിമുടക്ക് പൂര്‍ണം. ഏഴോം, ചെറുകുന്ന്, അടുത്തില, ചെറുതാഴം, മണ്ടൂര്‍, എരിപുരം പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ അപൂര്‍വമായി റോഡിലിറങ്ങി. മരുന്ന് കടകളും അടഞ്ഞുകിടന്നു. ഉച്ചക്കുശേഷം പാല്‍ വിതരണം മുടങ്ങി. ചിലയിടങ്ങളില്‍ പണിമുടക്കനുകൂലികള്‍ റോഡില്‍ കല്ലിട്ട് ഗതാഗതം തടഞ്ഞു. ഡോക്ടര്‍മാരുടെ സ്വകാര്യ ക്ളിനിക്കുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. കോണ്‍ഗ്രസിന്‍െറയും മുസ്ലിംലീഗിന്‍െറയും നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകളും പണിമുടക്കിലുണ്ടായിട്ടും യു.ഡി.എഫ് മേഖലകളായ വാടിക്കല്‍, മാട്ടൂല്‍ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ സാധാരണനിലയിലായിരുന്നു. യു.ഡി.എഫ് മേഖലകളായ പുതിയങ്ങാടി, മുട്ടം പ്രദേശങ്ങളില്‍ പണിമുടക്കിന് ഭാഗിക പ്രതികരണമായിരുന്നു. ശ്രീകണ്ഠപുരം: ചെങ്ങളായി, മലപ്പട്ടം, എരുവേശ്ശി പഞ്ചായത്തുകളില്‍ പണിമുടക്ക് പൂര്‍ണം. പയ്യാവൂര്‍ പഞ്ചായത്തില്‍ ശിവക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് പണിമുടക്ക് ബാധിച്ചില്ല. വിവിധ സ്ഥലങ്ങളില്‍ രാവിലെ ഇരുചക്രവാഹനങ്ങള്‍ തടഞ്ഞു. |
പണിമുടക്ക് ആദ്യനാളില്‍ പൂര്‍ണം Posted: 20 Feb 2013 09:49 PM PST മലപ്പുറം: വിവിധ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് ആദ്യദിവസം ജില്ലയില്‍ പൂര്‍ണം. ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച രാത്രിവരെ സമാധാനപരമാണ്. എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും ഉള്‍പ്പെടെ വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരുന്നതോടെ പണിമുടക്ക് ജില്ലയില്‍ ബന്ദിന്‍െറ പ്രതീതി സൃഷ്ടിച്ചു. സ്കൂള്‍ - കോളജ് തുടങ്ങിയ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും മിക്കതും പ്രവര്‍ത്തിച്ചില്ല. കരാര്‍ തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തതോടെ കരിപ്പൂര്‍ വിമാനത്താവള പ്രവര്‍ത്തനവും ഭാഗികമായി അവതാളത്തിലായി. വിമാനങ്ങള്‍ മിക്കതും വളരെ വൈകിയാണ് പുറപ്പെട്ടത്. അതേസമയം ഇവിടേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടില്ല. പാസ്പോര്‍ട്ട് ഓഫിസിനെയും സേവാകേന്ദ്രത്തേയും പണിമുടക്ക് ബാധിച്ചില്ല. പതിവുപോലെ പ്രവര്‍ത്തിച്ച ഈ ഓഫിസുകളില്‍ ബുധനാഴ്ച ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചവര്‍ രേഖകളോടെ പരിശോധനക്ക് എത്തിയിരുന്നു. എത്താന്‍ കഴിയാത്തവര്‍ വീണ്ടും ഓണ്‍ലൈനായി ബുക്ക് ചെയ്യേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പണിമുടക്ക് മുന്നില്‍കണ്ട് കാലിക്കറ്റ് സര്‍വകലാശാലയും പി.എസ്.സിയും ബുധന്‍, വ്യാഴം ദിവസങ്ങളിലെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഒഴികെ സ്വകാര്യ വാഹനങ്ങളൊന്നും റോഡിലിറങ്ങാത്തതിനാല്‍ വലിയ യാത്രാ ദുരിതമാണ് ജില്ലയുടെ പലഭാഗത്തും അനുഭവപ്പെട്ടത്. തിരൂര്‍, കുറ്റിപ്പുറം, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോവാന്‍ വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു. ചിലരെ പൊലീസ് വാഹനങ്ങളിലാണ് യഥാസ്ഥാനങ്ങളില്‍ എത്തിച്ചത്. സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഒരു ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ട്രേഡ് യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ മലപ്പുറത്ത് പ്രകടനം നടന്നു. ഹാജര്‍നില 42 ശതമാനം മലപ്പുറം: ദേശീയ പണിമുടക്കിന്‍െറ ആദ്യ ദിനം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളില്‍ 41.8 ശതമാനം പേര്‍ ജോലിക്കെത്തി. റവന്യുവകുപ്പ് ഉള്‍പ്പെടെ 23 ഓഫിസുകളിലെ 3664 ജീവനക്കാരില്‍ 1594 പേരാണ് ജോലിക്കെത്തിയത്. സിവില്‍ സ്റ്റേഷനിലെ റവന്യു വിഭാഗത്തിലെ 1449 ജീവനക്കാരില്‍ 671 പേര്‍ ജോലിക്കെത്തി. 10.20 ശതമനം പേര്‍ അനധികൃത ലീവിലും 46 ശതമാനം പേര്‍ അംഗീകൃത ലീവിലുമാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസിലെ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തി. |
പണിമുടക്കില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ Posted: 20 Feb 2013 09:24 PM PST കോഴിക്കോട്: വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ സംരക്ഷിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. പണിമുടക്കുമായി ബന്ധപ്പെട്ട സ്പെഷല്‍ ഡ്യൂട്ടിക്ക് പുലര്‍ച്ചെ വീട്ടില്‍നിന്ന് പുറപ്പെട്ട മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ധര്‍മപുത്രന്‍ (36) വാഹനാപകടത്തില്‍ മരിച്ചത് ജില്ലയിലെ ഏക ദുരന്തമായി. താമരശ്ശേരിയില്‍ പണിമുടക്ക് അനുകൂലികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കാറിടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു. ബാലുശ്ശേരിയില്‍ പൊലീസുകാരെ ആക്രമിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചിന്താവളപ്പില്‍ ബുധനാഴ്ച തുറന്നു പ്രവര്‍ത്തിച്ച ശിക്ഷക് സദന്‍ കാന്‍റീനില്‍ ഒരു സംഘം അക്രമംനടത്തി. ജില്ലയിലെ വിവിധഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. താമരശ്ശേരി ചുങ്കത്തിന് സമീപം കാറിടിച്ച് താമരശ്ശേരി ‘വട്ടക്കുരു’ വീട്ടില്‍ സജിതിനാണ് (26) പരിക്കേറ്റത്. തുടയെല്ലിനും തലക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ചുങ്കത്ത് തടയാന്‍ ശ്രമിക്കവെ ബാലുശ്ശേരി റൂട്ടിലേക്ക് ഓടിച്ചുകയറ്റിയപ്പോഴാണ് സജിതിനെ തട്ടിവീഴ്ത്തിയത്. അപകടം വരുത്തിയ കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാടിക്കലില്‍ കണ്ടെത്തി. കാര്‍ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാടിനടുത്ത തിരുവങ്ങൂരില്‍ ജോലിക്കെത്തിയ അധ്യാപകരെ പണിമുടക്കനുകൂലികള്‍ സ്കൂള്‍ മുറിയില്‍ പൂട്ടിയിട്ടു. നഗരത്തിലെ ശിക്ഷക് സദനിലെ കാന്‍റീനില്‍ ഭക്ഷണം വിളമ്പവെയാണ് ഒരു സംഘം അക്രമം നടത്തിയത്. കാന്‍റീല്‍ ബലമായി അടപ്പിച്ച സംഘം ഓവനും ഫര്‍ണിച്ചറും കേടുവരുത്തി. ഭക്ഷണവും നശിപ്പിച്ചു. കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൂവാട്ട്പറമ്പ്, ചെറൂപ്പ, കൃഷ്ണന്‍ നായര്‍ റോഡ്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പരിസരം, പെരുമണ്ണ തുടങ്ങി വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. ചെറൂപ്പയിലും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പരിസരത്തും വാഹനങ്ങള്‍ക്ക് നേരെ ചെറിയതോതില്‍ കല്ലേറുണ്ടായി. കൃഷ്ണന്‍ നായര്‍ റോഡ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തി. പെരുമണ്ണ-മെഡിക്കല്‍ കോളജ് റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഇവിടെ റോഡില്‍ കരിങ്കല്‍ നിരത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് തടസ്സങ്ങള്‍ എടുത്തുമാറ്റി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉള്‍പ്പെടെ 53 ജീവനക്കാര്‍ ജോലിക്കെത്തി. 133 പേര്‍ അവധി അപേക്ഷ നല്‍കിയിരുന്നു. കലക്ടറേറ്റിലെ 44 ജീവനക്കാര്‍ ഇന്നലെ ഹാജരായില്ല. 63 ജീവനക്കാരുള്ള കോഴിക്കോട് ആര്‍.ടി. ഓഫിസില്‍ ആര്‍.ടി.ഒ രാജീവ് പുത്തലത്ത് ഉള്‍പ്പെടെ 20 പേര്‍ ഡ്യൂട്ടിക്കെത്തി. കലക്ടറേറ്റ് സമുച്ചയത്തിലെ മറ്റ് ഓഫിസുകളിലെ ഹാജര്‍നില കുറവായിരുന്നു. നഗരസഭാ ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, ബാങ്കുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ജീവനക്കാരുടെ കുറവുമൂലം പ്രവര്‍ത്തിച്ചില്ല. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ തുറക്കുന്ന ഗേള്‍സ് സ്കൂളുകളും ബുധനാഴ്ച അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ഒറ്റ സര്‍വീസ് പോലും നടത്താതെ പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യ ബസുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷ, ലോറികള്‍ തുടങ്ങി പൊതുവാഹനങ്ങളൊന്നും ഇന്നലെ നിരത്തിലിറങ്ങിയില്ല. അതേസമയം ചുരുക്കം കാറുകളും ഏതാനും ഇരുചക്ര വാഹനങ്ങളും റോഡിലിറങ്ങി. പ്രധാന ജങ്ഷനുകളിലെല്ലാം വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. വലിയങ്ങാടി, മിഠായിതെരു തുടങ്ങി വ്യാപാര കേന്ദ്രങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. ട്രെയിനുകള്‍ യഥാസമയം ഓടിയെങ്കിലും യാത്രക്കാര്‍ വളരെ കുറവായിരുന്നു. തട്ടുകടകള്‍പോലും അടഞ്ഞുകിടന്നപ്പോള്‍, സൗജന്യ ഭക്ഷണം നല്‍കി ‘ആക്ടിവ് ഗ്രൂപ് ഓഫ് കാലിക്കറ്റ്’ നഗരവാസികളുടെ വിശപ്പടക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജാഗരൂകരായി പൊലീസ് രംഗത്തുണ്ട്. |
പണിമുടക്ക്: രണ്ടാം ദിനവും രാജ്യം നിശ്ചലം Posted: 20 Feb 2013 09:11 PM PST ന്യൂദല്‍ഹി: ഭരണപ്രതിപക്ഷ ഭേദമന്യേ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം. ബാങ്കിംങ്, ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും പണിമുടക്കി. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടങ്ങു കിടക്കുകയാണ്. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ കുറഞ്ഞ ഹാജര്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ പണിമുടക്ക് ബന്ദിന്റെരീതിയില്‍ തുടരുന്നത് ജനജീവിതം സ്തംഭിപ്പിച്ചു. ബുധനാഴ്ച നോയിഡയില്‍ ഫാക്ടറിക്കും വാഹനങ്ങള്‍ക്കും തീയിട്ട സംഭവത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ 71 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 65 കേസുകളാണ് ചുമത്തിയിട്ടുള്ളത്. നോയിഡയില്‍ സമരാനുകൂലികള്‍ 25 വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്കൂളുകളും കോളജുകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ന്യൂദല്‍ഹിയില്‍ പ്രമുഖ കമ്പനികളായ മാരുതി, ഹീറോ, സുസുക്കി എന്നിവയും വ്യാഴാഴ്ച പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മെട്രോ റെയില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗകാര്യ വാഹനങ്ങളും ടാക്സികളും നിരത്തിലിറങ്ങിയതിനാല്‍ പണിമുടക്കിന്റെരണ്ടാം ദിവസം ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ബംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മിക്ക ഐ.ടി കമ്പനികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ബസുകളും സര്‍വീസ് നടത്തുന്നതിനാല്‍ നഗരത്തില്‍ രണ്ടാം ദിനത്തില്‍ പണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല. പഞ്ചാബില്‍ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. എന്നാല്‍ ബാങ്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പശ്ചിമ ബംഗാളില്‍ രണ്ടാം ദിവസം പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളും ഫാക്ടറികളും കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില ഓട്ടോ, ടാക്സി യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യയിലെ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. ദേശീയ പണിമുടക്ക് ബാങ്കിങ് ഉള്‍പ്പെടയുള്ള മേഖലയെ ബാധിച്ചതിനാല്‍ ആദ്യ ദിനം 26,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. |
സിറിയ: പ്രശ്ന പരിഹാരത്തിന് ബശ്ശാറുമായി ചര്‍ച്ചക്ക് തയാറെന്ന് റഷ്യ Posted: 20 Feb 2013 08:54 PM PST ഡമസ്കസ്: സിറിയയില്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിനെതിരായ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ പ്രശ്ന പരിഹാരത്തിനായി ഭരണകൂട-പ്രതിപക്ഷവുമായി നേരിട്ടുള്ള ചര്‍ച്ചക്ക് ഒരുക്കമാണെന്ന് റഷ്യ. റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് തങ്ങള്‍ അറബ് ലീഗ് പ്രതിനിധികള്‍ക്കൊപ്പം ചര്‍ച്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ചത്. മോസ്കോയില്‍ അറബ് ലീഗ് രാഷ്ട്രങ്ങളിലെ വിദേശ കാര്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറയയിലെ പ്രതിപക്ഷ കൂട്ടായ്മയായ സിറിയന്‍ നാഷനല്‍ കൊയാലിഷന്‍ ഇന്ന് കൈറോയില്‍ യോഗം ചേരാനിരിക്കെയാണ് റഷ്യ മധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. സിറിയയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് സമാധാനം പുന:സ്ഥാപിക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബിയുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലാവ്റോവ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേക വ്യവസ്ഥകളൊന്നും മുന്നോട്ടു വച്ചിട്ടില്ല. അതേസമയം, റഷ്യ-അറബ് ലീഗ് പ്രഖ്യാപനത്തോട് സിറിയന്‍ നാഷനല്‍ കൊയാലിഷന്‍ (എസ്.എന്‍.സി )തണുത്ത പ്രതികരണമാണ് നടത്തിയത്. നിലിവിലെ സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ അംഗീകരിക്കാനാവില്ലെന്നും ബശ്ശാര്‍ പുറത്തുപോകുന്നതുവരെ പോരാട്ടം തുടരുമെന്നും എസ്.എന്‍.സിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ബാസിത് സൈദ പറഞ്ഞു. |
അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം തുടങ്ങി Posted: 20 Feb 2013 08:52 PM PST ഷാര്‍ജ: ത്രിദിന അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനവും നാഷനല്‍ കരിയര്‍ എക്സിബിഷനും ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബുധനാഴ്ച രാവിലെ നിര്‍വഹിച്ചു. നിരവധി സമുന്നത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. യു.എ.ഇയിലെ പ്രഥമ ‘ദി ഗ്രേറ്റ് ഇന്ത്യ എജുക്കേഷന്‍ ഫെയറി’ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ മേളയാണിത്. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ 65ലേറെ സ്ഥാപനങ്ങള്‍ ദി ഗ്രേറ്റ് ഇന്ത്യ എജുക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്നു. യു.എ.ഇ, ആസ്ട്രേലിയ, കാനഡ, ഈജിപ്ത്, ഒമാന്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് 100ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനത്തിനെത്തിയത്. നിരവധി രാജ്യങ്ങളിലെ മെഡിസിന്‍, എന്‍ജിനീയറിങ്, മാനേജ്മെന്‍റ് പഠന അവസരങ്ങളെക്കുറിച്ച് ഒരേ സമയം അറിയാന്‍ സാധിക്കുമെന്നതാണ് പ്രദര്‍ശനത്തിന്‍െറ നേട്ടം. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, വൊക്കേഷനല്‍ കോഴ്സുകളെ കുറിച്ച വിവരങ്ങള്‍ ലഭിക്കും. ഒട്ടേറെ ഹൃസ്വകാല കോഴ്സുകളുടെ വിശദാംശങ്ങളും അറിയാം. മേളയുടെ ഭാഗമായി കരിയര്‍ കൗണ്‍സലിങ്, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. |
റിയാദ് ഗവര്‍ണറും ഡപ്യൂട്ടി ഗവര്‍ണറും ചുമതലയേറ്റു Posted: 20 Feb 2013 08:31 PM PST റിയാദ്: പുതിയ റിയാദ് പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍, വൈസ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല എന്നിവര്‍ ചുമതലയേറ്റു. ചൊവ്വാഴ്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും അധികാരമേറ്റത്. ചുമതലയേറ്റ ശേഷം ബുധനാഴ്ച ഇരുവരും ഗവര്‍ണറേറ്റിന്‍െറ വിവിധ വകുപ്പുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ജനങ്ങളെ സേവിക്കുന്നതിനായി കൂടുതല്‍ പരിശ്രമിക്കണമെന്ന് ഇരുവരും ജീവനക്കാരെ ആഹ്വാനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിന് സൗദി ഭരണ നേതൃത്വത്തിന്‍െറ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരേയും സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു. മാതൃരാജ്യത്തിനും ഇസ്ലാമിനും മികച്ച സേവനങ്ങള്‍ അര്‍പ്പിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന് അബ്ദുല്ല രാജാവിനും കിരീടാവകാശിക്കും ഇരുവരും നന്ദി പ്രകാശിപ്പിച്ചു. കിരീടാവകാശിയുടെ പ്രത്യേക ഉപദേഷ്ടാവ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. |
സ്കൂള്‍ ബസില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു; ബ്ളോഗിലെ വെളിപ്പെടുത്തല്‍ അധികൃതര്‍ക്ക് മുന്നിലേക്ക് Posted: 20 Feb 2013 08:13 PM PST മസ്കത്ത്: നട്ടുച്ചനേരത്ത് മസ്കത്ത് നഗരത്തിലൂടെ കടന്നുപോകുന്ന സ്കൂള്‍ ബസില്‍ രണ്ട് യുവാക്കള്‍ എട്ട് വയസിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടുവെന്ന വെളിപ്പെടുത്തല്‍ രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നു. ‘മസ്കത്ത് മോംസ്’ (മസ്കത്ത് അമ്മമാര്‍) എന്ന പേരില്‍ ഇന്‍റര്‍നെറ്റ് രചനയില്‍ സജീവമായ അമ്മമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. ഒരു പാകിസ്താനി വനിതാ ഡോക്ടറാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്ക് അസൈബക്കും ഗൂബ്രക്കുമിടയില്‍ നവംബര്‍ 18 സ്ട്രീറ്റില്‍ തൊട്ടുമുന്നില്‍ പോയിരുന്ന സ്കൂള്‍ബസില്‍ ഇത്തരം രംഗങ്ങള്‍ കണ്ടതായി പറയുന്നത്. സിഗ്നല്‍കാത്ത് ബസിന് പിറകില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് നീല യൂനിഫോമണിഞ്ഞ രണ്ട് യുവാക്കള്‍ പിന്‍സീറ്റില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് അവരെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതെന്ന് ഡോക്ടര്‍ എഴുതുന്നു. സിഗ്നല്‍ കടന്ന ഉടന്‍ സ്കൂള്‍ ബസിനെ മറി കടന്ന് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ബസിലേക്ക് പാഞ്ഞു കയറിയ തന്നെ കണ്ടപാടെ ബസിലുണ്ടായിരുന്ന യുവാക്കള്‍ ചാടി എണീറ്റു. കുട്ടികള്‍ക്കൊപ്പം ഇരുന്ന് കാണിച്ചുകൂട്ടിയിരുന്നതിനെ ചോദ്യം ചെയ്തു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇവര്‍ താണുകേണ് അപേക്ഷയായി. തര്‍ക്കത്തില്‍ ഇടപ്പെട്ട ബസ് ഡ്രൈവര്‍ താന്‍ സ്കൂള്‍ അധികൃതരോട് സംഭവം പറഞ്ഞോളാമെന്നും തല്‍കാലം ബസില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടത്രെ. യുവാക്കളെ ദേഹത്ത് സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് താന്‍ ബസില്‍ നിന്ന് ഇറങ്ങിയതെന്ന് ഡോക്ടര്‍ എഴുതുന്നു. എന്നാല്‍, തിടുക്കത്തിനിടയില്‍ ബസിന്‍െറ നമ്പറും കുറിച്ചിടാനും ഏത് സ്കൂളിലെ കുട്ടികളാണെന്ന് ചോദിച്ചറിയാതിരുന്നതും തനിക്ക് പറ്റിയ പിഴവായി പോയെന്നും ഇവര്‍ കുറിക്കുന്നു. വീട്ടിലെത്തി റോയല്‍ ഒമാന്‍ പൊലീസിന്‍െറ എമര്‍ജന്‍സി നമ്പറില്‍ സംഭവം അറിയിച്ചപ്പോള്‍ ഇത്തരം നടപടികള്‍ക്കെതിരെ പൊലീസ് ജാഗ്രതപാലിക്കുമെന്ന് ഉറപ്പുനല്‍കി. അറബി അറിയുന്ന ആരുടെയെങ്കിലും സഹായം ലഭിച്ചാല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു. ഡോക്ടറുടെ പോസ്റ്റ് ഫേസ്ബുക്കില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായി മാറിയിരിരിക്കുകയാണ്. ആശങ്കകളും അനുഭവങ്ങളും പങ്കുവെച്ച് പലരും പ്രതികരിക്കുന്നുണ്ട്. ചാരനിറത്തിലുള്ള യൂനിഫോമാണ് കുട്ടികള്‍ ധരിച്ചിരുന്നതെന്നും സ്കൂളിലെ പ്യൂണ്‍മാരെന്ന് തോന്നിപ്പിക്കുന്ന വിധം നീല യൂനിഫോമാണ് ഈ യുവാക്കള്‍ ധരിച്ചിരുന്നതെന്നും ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏതോ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും കൂടുതല്‍ ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സ്കൂള്‍ബസുകളുടെ നിയന്ത്രണം വ്യക്തികളില്‍ നിന്ന് മാറ്റി ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളേയോ സ്ഥാപനങ്ങളേയോ ഏല്‍പിക്കണമെന്ന ആവശ്യവും ശക്തമാണ്. |
ചാമ്പ്യന്‍സ് ലീഗ്: ബാഴ്സക്ക് തോല്‍വി Posted: 20 Feb 2013 08:08 PM PST സാന്‍ സിറോ: ചാമ്പ്യന്‍സ് ലീഗ് പ്രീ കോര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ എ.സി മിലാനെതിരെ ബാഴ്സലോണക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മിലാന്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സയെ തോല്‍പിച്ചത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 57ാം മിനുട്ടില്‍ കെവിന്‍-പ്രിന്‍സ് ബോട്ടെങ്ങും 81ാം മിനുട്ടില്‍ സുലെ മുന്‍താറിയുമാണ് മിലാന്റെഗോള്‍ സ്കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ ഗാലറ്റ്സറായി-ഷാല്‍ക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു. |
No comments:
Post a Comment