ബാലപീഡനവും പാശ്ചാത്യ മന:ശാസ്ത്രവും Posted: 07 Dec 2012 01:13 AM PST Byline: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വന്തം കുട്ടിയെ ശാസിച്ചതിന്റെപേരില്‍ ഇന്ത്യക്കാരനായ ചന്ദ്രശേഖര്‍ വല്ലഭനാനിക്കും പത്നിഅനുപമക്കും നോര്‍വെ കോടതി ജയില്‍ശിക്ഷ വിധിച്ചത് അല്‍പം ഞെട്ടലോടെയാണ് ലോകം ശ്രദ്ധിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുമുളള ഈ മാതാപിതാക്കള്‍ക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിയെ സ്പൂണ്‍കൊണ്ട് പൊളളിച്ചുവെന്നും ബെല്‍റ്റ് കൊണ്ട് അടിച്ചുവെന്നുമാണ് ഓസ്ലോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍്റ് പ്രോസിക്യൂഷന്‍ തലവന്‍ കുര്‍ട് ലീര്‍ ആരോപിക്കുന്നത്. സത്യാവസ്ഥ എന്തുതന്നെയായാലും കുട്ടികള്‍ പലപ്പോഴും പീഡനത്തിന് ഇരയാകുന്നുവെന്നുളളത് നിസ്തര്‍ക്കമാണ്. കുട്ടികള്‍ അവരുടെ വയോസംബന്ധമായ നിസഹായവസ്ഥമൂലം മുതിര്‍ന്നവരില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നു. ശിശുസംരക്ഷണത്തിനും കുട്ടികള്‍ക്കെതിരായ ഹിംസകള്‍ തടയുന്നതിനും ഒട്ടനവധി നിയമങ്ങളും വകുപ്പുകളും ഇന്ത്യയില്‍ നിലവിലുണ്ട്. എന്നിട്ടും ബാലപീഡനങ്ങള്‍ തുടര്‍ന്നുവരുന്നത് സാംസ്കാരികമായ അപചയത്തിന്റെഭാഗമായിട്ടുവേണം കാണാന്‍. കുട്ടികളില്‍ കുറച്ച് ഭയഭക്തിയും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അല്‍പം ശാസനയും പ്രഹരവുമെല്ലാം ഭാരതത്തിന്റെഒരു പാരമ്പര്യമാണ്. പക്ഷെ അതിന്റെപേരില്‍ മാതാപിതാക്കളെ കാരാഗൃഹത്തില്‍ അടക്കുന്നത് സാമാന്യമായ അവസ്ഥയില്‍ ഭാരതീയരെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇവിടെ വിഷയം പീഡനത്തിന്റേുമാത്രമല്ല, ധാര്‍മ്മികമൂല്യങ്ങളുടെ അടിത്തറ തന്നെ തുരങ്കം വെക്കുന്ന പാശ്ചാത്യരുടെ മന:ശാസ്ത്രത്തിന്റേുകൂടിയാണ്. പാശ്ചാത്യസംസ്കാരവും മന:ശാസ്ത്രവും ആത്മീയ സംസ്കാരമൂല്യങ്ങളെ ഉള്‍ക്കോളളാനോ മാനിക്കാനോ വേണ്ടവിധത്തില്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം പറയാന്‍. പ്രയോജനാത്മകവാദത്താല്‍ ആത്മീയത ചവിട്ടി ത്താഴ്ത്തുന്ന അവര്‍ സമൂഹത്തിന്റെസംസ്കാരത്തെയല്ല, രാഷ്ട്രത്തെയും വ്യക്തിയെയുമാണ് വലുതായി കാണുന്നത്. പാശ്ചാത്യരുടെ നിയമസംഹിതകള്‍ രൂപപ്പെട്ടിട്ടുളളത് ഇങ്ങനെയൊരു മന:ശാസ്ത്രത്തില്‍ നിന്നാണ്. സ്വതന്ത്രമായ സമൂഹവും വ്യക്തിയും എന്ന ആപത്കരമായ ആശയത്തെ പിന്‍പറ്റി പാശ്ചാത്യര്‍ വയസന്മാരുടെ ചിന്തയും ധാരണയും പുലര്‍ത്തി ശിശുത്വത്തിനെയും സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സ്വാതന്ത്രത്തിന് വികലമായ രൂപകല്പന നല്കി വ്യക്തിക്ക് മാത്രം പ്രാധാന്യം കൊടുത്തുളള ഈ തത്വസംഹിത പാശ്ചാത്യമനുഷ്യനെ കൂടുതല്‍ കൂടുതല്‍ അണ്വീകരിക്കുകയാണ് ചെയ്തിട്ടുളളത്. ഏകാന്തത അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്നു. മാതാ-പിതാ-ഭാര്യാ-ഭര്‍തൃ ബന്ധങ്ങളുടെ പവിത്രതയെ കണ്ടെത്തുവാന്‍ സയന്‍സിലും മത്സരാത്മകമായ വികാസത്തിലും ഉത്പാദന സംസ്കാരത്തിലും അധിഷ്ഠിതമായ അവന്റെമന:ശാസ്ത്രം അവനെ അനുവദിക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ മാതാ-പിതാ-പുത്ര ബന്ധം വളരെ വലുതാണ്. ഈശ്വരനെ പിതാവും ഗുരുവുമായി ഭാരതീയ ഋഷിമാര്‍ സങ്കല്പിക്കുന്നു. പൂര്‍വ്വപിതാക്കന്മാരുടെ ആത്മശാന്തിയ്ക്കുവേണ്ടി ഗംഗയെ പൃഥ്വിയില്‍ ആനയിച്ച ഭഗീരഥന്റെകഥ എല്ലാവരും കേട്ടിരിക്കും. ഈശ്വരന്‍ തന്നെയാണ് പിതാവായും പുത്രന്മാരായും ഹൃദയത്തിലും ഗര്‍ഭത്തിലും പ്രവേശിക്കുന്നതെന്ന് അഥര്‍വ്വവേദം പറയുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും വാക്കില്‍പ്പോലും ഹിംസവരാതെ പരസ്പരം സ്നേഹമസൃണമായി പെരുമാറണമെന്ന് അഥര്‍വ്വവേദം ഉത്ബോധിപ്പിക്കുന്നു. (അ.വേ. 3.30-2-4) മാതാ-പിതാ-ഗുരു-ദൈവം എന്ന സങ്കല്പം ഭാരതത്തില്‍ പ്രസിദ്ധമാണ്. ഒരു കുട്ടി തന്റെമാതാവില്‍ക്കൂടി പിതാവിനെയും പിതാവില്‍ക്കൂടി ഗുരുവിനെയും ഗുരുവില്‍ക്കൂടി ദൈവത്തെയും അറിയുന്ന പ്രക്രിയയാണ് ഈ സങ്കല്പം. അപ്പോള്‍ മാതാ പിതാ ഭാര്യാ ഭര്‍തൃബന്ധങ്ങള്‍ക്കു പിന്നില്‍ ആത്മീയമായ ഒരു തലമുണ്ടെന്നുളളത് വ്യക്തം. ഭാരതീയ പാരമ്പര്യം വിവാഹത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. പരസ്പരം പൊരുത്തമില്ലാത്ത ജീവന്‍ അതായത് ഗോത്രപരമായും പിതൃപരമായും സാംസ്കാരികമായും ആത്മീയമായും ഐക്യപ്പെടാത്ത വ്യക്തികള്‍ തമ്മിലുളള വിവാഹം കുടുംബത്തില്‍ അനൈക്യവും ഛിദ്രവും സൃഷ്ടിക്കുന്നു. ഇത് മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്കും കുട്ടികളില്‍ നിന്ന് തലമുറകളിലേക്കും വ്യാപിക്കുന്നു. പാശ്ചാത്യരുടെ ഇടയില്‍ കുടുംബജീവിതം ഇത്രമാത്രം താറുമാറാകാന്‍ കാരണം ഈ ആദ്ധ്യാത്മിക സത്യങ്ങളെ അവഗണിച്ചുകൊണ്ടുളള ജീവിതരീതി അവലംബിച്ചതുകൊണ്ടാണ്. എല്ലാ ആചാര്യന്മാരും കുടുംബബന്ധത്തിന് വളരെയധികം പ്രാധാന്യം നല്കിയിട്ടുണ്ട് എന്ന് കാണാം. പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുകൃതമായ കാര്യങ്ങളില്‍ ഒന്ന് പുണ്യവതിയായ ഒരു ഭാര്യയാണ് എന്ന്. ഭഗീരഥന്റെകഥ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. “അല്ലാഹുവിന്റെദൂതനെ, എന്റെമാതാപിതാക്കളുടെ മരണശേഷം അവരുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യാനുണ്ടോ?’’. പ്രവാചകന്‍ പറഞ്ഞു, “ ചെയ്യാനുണ്ട്. അവരുടെമേല്‍ അല്ലാഹുവിന്റെകൃപയുണ്ടാകുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അവരുടെ വാഗ്ദാനങ്ങളെ പാലിക്കുന്നതില്‍ക്കൂടിയും അവരുമായി ബന്ധമുണ്ടായിരുന്നവരോട് കൃപാപൂര്‍വ്വവും ആദരവോടുംകൂടി പെരുമാറുന്നതിലൂടെയും അവര്‍ക്ക് നന്മ ലഭിക്കും’. എല്ലാ മഹാത്മാക്കളും ദൈവത്തെ പിതാവായി തന്നെ വാഴ്ത്തിയിരിക്കുന്നു. “ഞാന്‍ എന്റെപിതാവിലും എന്റെപിതാവ് എന്നിലും വസിക്കുന്നു”വെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നല്ലോ. പിതാമാതാ പുത്രന്‍ എന്ന ത്രികോണാത്മകമായ സങ്കല്പം ദൈവത്തെ പ്രതിനിധാനം ചെയ്യന്നു. മാതാ-പിതാ-പുത്ര ബന്ധത്തിന്റെആത്മീയതയും പവിത്രതയും മാനവരാശിയുടെ ഈ വിശ്വാസപ്രമാണത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ആത്മീയതയുടെ ഈ ബാലപാഠങ്ങളാല്‍ അനുഗ്രഹീതരായാല്‍ മാത്രമെ മാതാപിതാക്കളെ കാരാഗൃഹത്തിലടയ്ക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുളളൂ.
|
ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് Posted: 07 Dec 2012 12:59 AM PST ടോക്യോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരങ്ങളില്‍ ശക്തമായ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായി റിപോര്‍ട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇവിടെ രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കമിയാഷിയില്‍ നിന്ന് 300കി.മീ അകലെ 33 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനമായ ട്യോക്യാവിലും ചലനം അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, ഭൂകമ്പത്തില്‍ ഫുകുഷിമ ആണവ നിലയത്തിന് സുരക്ഷാ ഭീഷണിയില്ലെന്നു അധികൃതര്‍ അറിയിച്ചു. |
മത്സ്യബന്ധന തുറമുഖ നിര്‍മാണം: പ്രഖ്യാപനങ്ങള്‍ ജലരേഖ Posted: 07 Dec 2012 12:49 AM PST പൂന്തുറ: മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവയാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍. വലിയതുറ, പൂന്തുറ, വര്‍ക്കല-ചിലക്കൂര്‍ തുറമുഖങ്ങളുടെ നിര്‍മാണവും പ്രഖ്യാപനത്തില്‍ മാത്രമായി. വലിയതുറ തുറമുഖത്തിന് ഗവേഷണ പഠനങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നിര്‍മാണത്തിന് നടപടി ഉണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍െറ നിര്‍മാണം പ്രദേശവാസികളുടെ ഇടപെടലുകളെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. നിര്‍മാണച്ചുമതല പുണെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസോഴ്സ് സ്റ്റേഷന്‍ (സി. ഡബ്ള്യു.പി.ആര്‍.എസ്) എന്ന കേന്ദ്രസ്ഥാപനത്തിനാണ്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ ഖബറിന്‍െറ സംരക്ഷണം, ചുറ്റുമതില്‍ നിര്‍മാണം, ഡ്രഡ്ജിങ്, സംരക്ഷണ പ്രവൃത്തി എന്നിവയാണ് നടക്കാനുള്ളത്. പൊതുജനങ്ങളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് നിര്‍മാണം വൈകുന്നതെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ തുറമുഖ നിര്‍മാണത്തിന് എതിരല്ലെന്ന് നാട്ടുകാരും പറയുന്നു. മുതലപ്പൊഴി തുറമുഖ നിര്‍മാണത്തിന്‍െറ ആദ്യചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. ഇവരുടെ മാതൃകാപഠനപ്രകാരം ആദ്യം ഇവിടെ പുലിമുട്ടുകള്‍ നിര്‍മിച്ചു. എന്നാല്‍ തുറമുഖത്ത് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് തുടങ്ങിയതോടെ സി.ഡബ്ള്യു.പി.ആര്‍.എസ് മുഖേന വീണ്ടും മാതൃകാ പഠനം നടത്തി. പുലിമുട്ടിന് നീളം കൂട്ടുന്നതടക്കമുള്ള ബാക്കി പ്രവര്‍ത്തികള്‍ക്കായി 31.02 രൂപയുടെ അടങ്കല്‍ ആര്‍.കെ.വി.വൈ. സ്കീമീല്‍ ഉള്‍പ്പെടുത്തി തുടര്‍ന്ന് 30.05 കോടി ആര്‍.കെ.വി.വൈയിലൂടെ അനുവദിക്കുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്തു. ലഭിച്ച ടെന്‍ഡറുകളുടെ പരിശോധന നടത്തി സര്‍ക്കാറിന്‍െറ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങിയിട്ട് മാസങ്ങളായി. വലിയതുറ മത്സ്യബന്ധന തുറമുഖത്തിന്‍െറ പരിസ്ഥിതി പഠനമൊഴികെയുള്ളവ പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി. 61.44 കോടി രൂപയുടെ പദ്ധതിയുടെ വിശദ രൂപരേഖ കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതും ഫയലില്‍ ഉറങ്ങുകയാണ്. ഇതിനിടയിലാണ് വലിയതുറ തൊട്ട് അടുത്ത പ്രദേശമായ പൂന്തുറയില്‍ പുതിയ മത്സ്യബന്ധന ഹാര്‍ബര്‍ എന്ന പ്രഖ്യാപനം. പ്രഖ്യാപനം നടത്തിയ മന്ത്രിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോ പതിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ക്കല-ചിലക്കൂര്‍ മത്സ്യബന്ധന തുറമുഖത്തിന്‍െറ ഗവേഷണ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാതൃകാപഠനത്തിനായി സി.ഡബ്ള്യു.പി.ആര്‍.എസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മാതൃകാപഠനം നടത്തിക്കഴിഞ്ഞാല്‍ ഈ ഫയലും ചുവപ്പു നാടയില്‍ ഉറങ്ങുന്ന അവസ്ഥയാണ് നിലവില്‍. വര്‍ഷങ്ങളായി ജില്ലയുടെ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന തുറമുഖമെന്ന ചിരകാല സ്വപ്നങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം നീളുന്നത്. |
കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ റദ്ദാക്കുന്നു; യാത്രാക്ളേശം രൂക്ഷം Posted: 07 Dec 2012 12:42 AM PST കൊല്ലം: 20 ശതമാനത്തോളം ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതുമൂലം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ വലയും. പുതിയ ബസുകള്‍ ഇല്ലാത്തതും ഡ്രൈവര്‍മാരുടെ കുറവും സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്. ഡീസല്‍ക്ഷാമവും സ്പെയര്‍പാര്‍ട്സുകളുടെ കുറവും ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാന്‍ കാരണമായിട്ടുണ്ട്. കൊല്ലം സോണല്‍ ഓഫിസിനുകീഴില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 21 യൂനിറ്റുകളിലായി 1350 ഷെഡ്യൂളുകളാണുള്ളത്. ഇതില്‍ 220 എണ്ണം പതിവായി റദ്ദാക്കുന്നു. പുതിയ ബസുകള്‍ നിരത്തിലിറക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതുമൂലം വിവിധ റൂട്ടുകളിലോടിയിരുന്ന മൂന്ന് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകള്‍ ശബരിമല സ്പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുകയാണ്. ശബരിമല സര്‍വീസുകള്‍ക്കുവേണ്ട മുന്നൊരുക്കം നടത്തി പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ഇത്തവണ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. അതേസമയം ബസുകളുടെ കുറവുമൂലം ശബരിമല സര്‍വീസുകളും കുറവാണ്. കൊല്ലം സോണല്‍ പരിധിയില്‍ 1425 ബസുകളുള്ളതില്‍ 1176 എണ്ണമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി വിവിധ ഗാരേജുകളിലുള്ള 135 ബസുകള്‍ സ്പെയര്‍പാര്‍ട്സുകള്‍ ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ യഥാസമയം പുറത്തിറക്കാന്‍ കഴിയുന്നില്ല. ഡ്രൈവര്‍മാരുടെ കുറവുമൂലം 60 ഓളം ഷെഡ്യൂളുകള്‍ തടസ്സപ്പെടുന്നു. പ്രതിദിന കളക്ഷനിലും വന്‍ ഇടിവാണ് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഉണ്ടായിട്ടുള്ളത്. 10 ലക്ഷത്തോളം രൂപയുടെ ഇടിവ് കളക്ഷനില്‍ വന്നെന്നാണ് കണക്ക്. കൊല്ലം ഡിപ്പോയില്‍ മാത്രം രണ്ടരലക്ഷം രൂപയുടെ കുറവ് ദിനേനയുണ്ടാവുന്നു. കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സമരത്തിന് തയാറെടുപ്പിലാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കാനും മാനേജ്മെന്‍റ് തയാറാകണമെന്ന് അസോസിയേഷന്‍ ജില്ലാനേതൃത്വം ആവശ്യപ്പെടുന്നു. |
ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന് സസ്‌പെന്‍ഷന്‍ Posted: 06 Dec 2012 11:06 PM PST ന്യൂഡല്‍ഹി: ഇന്ത്യന്‍ അമച്വര്‍ ബോക്‌സിങ് ഫെഡറേഷനെ (ഐഎബിഎഫ്) അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ (എഐബിഎ) സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ ക്രമക്കേടിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന ഫെഡറേഷന്റെ അവകാശവാദം അസോസിയേഷന്‍ തളളി. ഇതോടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെയുളള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ക്കു പങ്കെടുക്കാനാകില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബോക്‌സിങ് ഫെഡറേഷനെതിരെയും നടപടിയുണ്ടായത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നീക്കാന്‍ അന്താരാഷ്ട്ര അസോസിയേഷനെ സമീപിക്കുമെന്ന് ഐഎബിഎഫ് പ്രസിഡന്റ് അഭിഷേക് മഥോറിയയും അറിയിച്ചു. |
മൂന്നാറില്‍ ചട്ടം ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു Posted: 06 Dec 2012 10:45 PM PST മൂന്നാര്‍: കെട്ടിട നിര്‍മാണച്ചട്ടങ്ങളുടെ പ്രാഥമിക വ്യവസ്ഥകള്‍ പോലും പാലിക്കാതെ മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു. ദേശീയ പാതയുടെ ദൂരപരിധി ലംഘിച്ചും വ്യാജ പ്രമാണങ്ങള്‍ ചമച്ചുമാണ് പല കെട്ടിടങ്ങളും പണിയുന്നത്. മൂന്നാറിലെയും പരിസരത്തെയും ഭൂപ്രകൃതി പരിഗണിച്ച് മൂന്ന് നിലകളില്‍ കൂടുതലുള്ള നിര്‍മാണം തടഞ്ഞിട്ടുണ്ട്. ഒന്നരയും രണ്ടും സെന്‍റിനുള്ളില്‍ ഏഴുനില വരെ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടും തടയാന്‍ റവന്യൂ-പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. കെട്ടിട നിര്‍മാണത്തിന്‍െറ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നിലവിലെ ‘ഫ്ളോര്‍ ഏരിയാ റേഷ്യോ’ അനുസരിച്ച് കെട്ടിടമിരിക്കുന്ന വിസ്തൃതിയുടെ 65 ശതമാനം മാത്രമേ നിര്‍മാണം പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിന്‍െറ ആറിരട്ടി വരെയാണ് മുകളിലേക്ക് സുരക്ഷാ മാനദണ്ഡം പാലിക്കാതെ പണിയുന്നത്. രണ്ടാഴ്ച മുമ്പ് പഴയ മൂന്നാറില്‍ പണിത ബഹുനില കെട്ടിടത്തിലെ കക്കൂസ് പൈപ്പ് പൊട്ടി സമീപവാസിയുടെ വീട്ടിനുള്ളില്‍ മാലിന്യം വീണ സംഭവമുണ്ടായിരുന്നു. കെ.ഡി.എച്ച് വില്ലേജില്‍ ഇടക്കാലത്ത് അനധികൃത നിര്‍മാണം കുറഞ്ഞതോടെ പള്ളിവാസലിലാണ് ഇപ്പോള്‍ വാപകമായത്. ദേശീയപാതയുടെയും പുഴയുടെയും ദൂരപരിധി ലംഘിച്ചും ചെറിയ കൈത്തോടുകള്‍ നികത്തിയുമാണ് പല കെട്ടിടങ്ങളും നിര്‍മിക്കുന്നത്. മലയിടിച്ചും തോട് നികത്തിയും കോണ്‍ക്രീറ്റ് വനങ്ങള്‍ പെരുകുന്നതോടെ മൂന്നാറിന്‍െറ തനത് കാലാവസ്ഥയും പ്രകൃതി ഭംഗിയും അന്യമാകുന്നതാണ് പരിസ്ഥിതി പ്രേമികളെ അസ്വസ്ഥരാക്കുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കീശ വീര്‍പ്പിക്കാന്‍ ഭൂമാഫിയ പശ്ചിമഘട്ട മലനിരകള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം. |
മൂന്നാറില്‍ ചട്ടം ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു Posted: 06 Dec 2012 10:45 PM PST മൂന്നാര്‍: കെട്ടിട നിര്‍മാണച്ചട്ടങ്ങളുടെ പ്രാഥമിക വ്യവസ്ഥകള്‍ പോലും പാലിക്കാതെ മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു. ദേശീയ പാതയുടെ ദൂരപരിധി ലംഘിച്ചും വ്യാജ പ്രമാണങ്ങള്‍ ചമച്ചുമാണ് പല കെട്ടിടങ്ങളും പണിയുന്നത്. മൂന്നാറിലെയും പരിസരത്തെയും ഭൂപ്രകൃതി പരിഗണിച്ച് മൂന്ന് നിലകളില്‍ കൂടുതലുള്ള നിര്‍മാണം തടഞ്ഞിട്ടുണ്ട്. ഒന്നരയും രണ്ടും സെന്‍റിനുള്ളില്‍ ഏഴുനില വരെ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടും തടയാന്‍ റവന്യൂ-പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. കെട്ടിട നിര്‍മാണത്തിന്‍െറ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നിലവിലെ ‘ഫ്ളോര്‍ ഏരിയാ റേഷ്യോ’ അനുസരിച്ച് കെട്ടിടമിരിക്കുന്ന വിസ്തൃതിയുടെ 65 ശതമാനം മാത്രമേ നിര്‍മാണം പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിന്‍െറ ആറിരട്ടി വരെയാണ് മുകളിലേക്ക് സുരക്ഷാ മാനദണ്ഡം പാലിക്കാതെ പണിയുന്നത്. രണ്ടാഴ്ച മുമ്പ് പഴയ മൂന്നാറില്‍ പണിത ബഹുനില കെട്ടിടത്തിലെ കക്കൂസ് പൈപ്പ് പൊട്ടി സമീപവാസിയുടെ വീട്ടിനുള്ളില്‍ മാലിന്യം വീണ സംഭവമുണ്ടായിരുന്നു. കെ.ഡി.എച്ച് വില്ലേജില്‍ ഇടക്കാലത്ത് അനധികൃത നിര്‍മാണം കുറഞ്ഞതോടെ പള്ളിവാസലിലാണ് ഇപ്പോള്‍ വാപകമായത്. ദേശീയപാതയുടെയും പുഴയുടെയും ദൂരപരിധി ലംഘിച്ചും ചെറിയ കൈത്തോടുകള്‍ നികത്തിയുമാണ് പല കെട്ടിടങ്ങളും നിര്‍മിക്കുന്നത്. മലയിടിച്ചും തോട് നികത്തിയും കോണ്‍ക്രീറ്റ് വനങ്ങള്‍ പെരുകുന്നതോടെ മൂന്നാറിന്‍െറ തനത് കാലാവസ്ഥയും പ്രകൃതി ഭംഗിയും അന്യമാകുന്നതാണ് പരിസ്ഥിതി പ്രേമികളെ അസ്വസ്ഥരാക്കുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കീശ വീര്‍പ്പിക്കാന്‍ ഭൂമാഫിയ പശ്ചിമഘട്ട മലനിരകള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം. |
റബറിന് വിലയിടിയുന്നു; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍ Posted: 06 Dec 2012 10:33 PM PST വടശേരിക്കര: റബറിന് വിലയിടിയുന്നത് ജില്ലയിലെ ചെറുകിട റബര്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നു. സമീപകാലത്തുണ്ടായ വന്‍വിലയിടിവ് ജില്ലയിലെ ചെറുകിട റബര്‍ കര്‍ഷകരെയാണ് പ്രതികൂലമായി ബാധിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായ വിലക്കയറ്റം തുടരുമ്പോഴും ഏകവരുമാന മാര്‍ഗമായ റബറിന് വിലയിടിഞ്ഞത് ജില്ലയിലെ തൊഴില്‍ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.രണ്ടാഴ്ചക്കുള്ളില്‍ മാത്രം കിലോക്ക് 15 രൂപ യുടെ വിലയിടിവാണ് സംഭവിച്ചത്. ഒട്ടുപാലിനും ആനുപാതികമായി വിലക്കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ 200 മുതല്‍ മുകളിലേക്ക് റബറിന് വിലയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അത് 150 മുതല്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.റബര്‍ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും മഴക്കുറവും മൂലം ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. റബറിനെ മാത്രം ആശ്രയിക്കുന്ന നാമമാത്ര കര്‍ഷകരെയും ടാപ്പിങ് തൊഴിലാളികളെയുമാണ് വിലയിടിവ് കാര്യമായി ബാധിച്ചത്. വിലയിടിവ് തുടര്‍ന്നാല്‍ ചെറുകിട തോട്ടം ഉടമകള്‍ ടാപ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാകും. അതോടെ ബുദ്ധിമുട്ടുന്നത് ടാപ്പിങ് തൊഴിലാളികളാണ്. ഈ മാസം ആദ്യവാരത്തിലെ റബറിന്‍െറ വിലനിലവാരം പരിശോധിച്ചാല്‍ വില വീണ്ടും ഇടിയാനാണ് സാധ്യതയെന്ന് ചെറുകിട റബര്‍ക്കച്ചവടക്കാരും ആശങ്കപ്പെടുന്നു. |
നിര്‍മാണത്തിലിരുന്ന ബൈപാസിന്‍െറ മണ്ണിടിഞ്ഞുതാഴ്ന്നു Posted: 06 Dec 2012 10:31 PM PST കോട്ടയം: നിര്‍മാണത്തിലിരുന്ന ബൈപാസിന്‍െറ മണ്ണിടിഞ്ഞുതാഴ്ന്നു. കെ.കെ റോഡില്‍നിന്ന് തേമ്പ്രവാല്‍ക്കടവ്-മോസ്കോ വഴി ഏറ്റുമാനൂരിലേക്കുള്ള ബൈപാസിന് വടവാതൂര്‍ പാടശേഖരത്ത് മണ്ണിട്ട് ഉയര്‍ത്തിയഭാഗമാണ് ഇടിഞ്ഞുതകര്‍ന്നത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. കെ.കെ റോഡില്‍നിന്ന് തേമ്പ്രാല്‍ക്കടവ് മുതല്‍ മോസ്കോവരെ രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യം മണ്ണിട്ട് ഉയര്‍ത്തുന്ന ജോലിയാണ് നടക്കുന്നത്. വടവാതൂര്‍ പാടശേഖരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന പാതയുടെ 200 മീറ്റര്‍ ഭാഗമാണ് പൂര്‍ണമായും ഇടിഞ്ഞത്. കരിങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച സംരക്ഷണഭിത്തിക്കും വിള്ളല്‍ വീണു. 50 മീറ്റര്‍ഭാഗത്തെ മണ്ണ് അഞ്ചടി താഴ്ചയിലേക്ക് താഴ്ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. കോട്ടയം തഹസില്‍ദാര്‍,പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍,വിജയപുരം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. കെ.കെ റോഡും എം.സി റോഡുമായി ബന്ധിപ്പിക്കുന്ന ബൈപാസിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്താണ് തുക അനുവദിച്ചത്. രണ്ട് റീച്ചിലായി 7.60 കോടി ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്. കെ.കെ റോഡില്‍ വടവാതൂര്‍ മില്‍മയുടെ എതിര്‍വശത്തുനിന്നും ആരംഭിച്ച് മോസ്കോയില്‍ അവസാനിക്കുന്ന ആദ്യറീച്ചിന്‍െറ ഭാഗമാണ് ഇടിഞ്ഞത്. ഇടിച്ചിലിന്‍െറ മര്‍ദത്തില്‍ പാടശേഖരത്തിലെ മണ്ണും ഇളകി ഉയര്‍ന്നിട്ടുണ്ട്. ജനവാസകേന്ദ്രം ഒഴിവാക്കി പാടശേഖരത്തിന്‍െറ നടുവിലൂടെ കടന്നുപോകുന്ന തേമ്പ്രാല്‍ക്കടവ്-മോസ്കോ റീച്ചില്‍ 2.74 ലക്ഷം ചെലവഴിച്ചാണ് മണ്ണിട്ട് ഉയര്‍ത്തിയത്. മോസ്കോ-ചവിട്ടുവരി റീച്ചിന്‍െറ പണിയാണ് ഇനിബാക്കിയുള്ളത്. ആവശ്യമായ മണ്ണുപരിശോധനപോലും നടത്താതെ എട്ടടി ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി സംരക്ഷണഭിത്തി ധിറുതിപിടിച്ച് നിര്‍മിച്ചതാണ് തകരാറിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണ്ണിട്ട് ഉയര്‍ത്തി നിര്‍മാണം നടത്തിയിരുന്നഭാഗം ഇടിഞ്ഞതേടെ മുന്നോട്ടുള്ള നിര്‍മാണത്തെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിര്‍മാണത്തിന്‍െറ പ്രാരാംഭ ഘട്ടത്തില്‍ മണ്ണിടിഞ്ഞത് ഗുണകരമാണെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിലയിരുത്തല്‍. പാടത്തിലെ ചളി ഇരുന്നതാണ് മണ്ണിടിയാന്‍ കാരണമെന്ന് കരുതുന്നു. നേരത്തേ ബൈപാസ് നിര്‍മാണത്തിന് നബാര്‍ഡില്‍നിന്ന് തുക അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ വൈകിയതോടെ ഫണ്ട് പാഴായി. ആറുമാസം മുമ്പ് തുകഅനുവദിച്ച് നിര്‍മാണം നടന്നുവരുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇരുവശത്തും ബണ്ട് നിര്‍മിക്കുന്നതുപോലെ മണ്ണിട്ട് ഉയര്‍ത്തി തുടര്‍നടപടി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ജോസ് വര്‍ഗീസ് അറിയിച്ചു. കുട്ടനാടന്‍ പാടശേഖരങ്ങളിലെ റോഡ് നിര്‍മാണത്തിനിടെ മണ്ണ് ഇരിക്കുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം പുരോഗമിക്കുന്നത് വിലയിരുത്താന്‍ കഴിഞ്ഞദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി മടങ്ങിയതിന് പിന്നാലെയാണ് റോഡ് തകര്‍ന്നത്. |
വടവാതൂര്‍ മാലിന്യ കേന്ദ്ര പ്രശ്നത്തിന് പരിഹാരം കാണും -നഗരസഭാ ചെയര്‍മാന്‍ Posted: 06 Dec 2012 10:27 PM PST കോട്ടയം: ഡച്ച് ഏജന്‍സിയുമായി സഹകരിച്ച് വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍. കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം പഠിക്കാന്‍ വെള്ളിയാഴ്ച കോട്ടയത്ത് എത്തുന്ന ഡച്ച് ഏജന്‍സി സംഘവുമായി ശനിയാഴ്ച നഗരസഭാധികൃതര്‍ ചര്‍ച്ച നടത്തും. ശുചിത്വമിഷനുമായി സഹരിച്ച് പദ്ധതി പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. കൂടാതെ, സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച ക്യാപിങ് പദ്ധതികളടക്കമുള്ളവയുമായി മുന്നോട്ടുപോകും. നഗരസഭ ശുചിത്വമിഷനുമായി സഹകരിച്ച് ബയോഗ്യാസ് പ്ളാന്‍റ്, വെര്‍മി കമ്പോസ്റ്റ് യൂനിറ്റ് എന്നിവ എല്ലാവാര്‍ഡുകളിലും വ്യാപിപ്പിച്ച് വടവാതൂരിലേക്കുള്ള മാലിന്യത്തിന്‍െറ അളവ് കുറക്കും. കോട്ടയത്തെ മാതൃകാ നഗരമാക്കിമാറ്റുന്നതിന് ആവശ്യമായ എല്ലാനടപടികളും പുതിയഭരണസമിതിയുടെ നേതൃത്വത്തില്‍ ഉണ്ടാകും. വിവിധ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നഗരത്തിലെ പ്രധാനപാതയോരത്ത് സൗന്ദര്യവത്കരണവും അലങ്കാരവിളക്കുകളും സ്ഥാപിക്കും. നഗരത്തിലെ പൊതുവഴിയില്‍ കേടായതും ഉപയോഗശൂന്യവുമായ മുഴുവന്‍ വഴിവിളക്കുകള്‍ തെളിക്കാനും പുന$സ്ഥാപിക്കാനും 48 മണിക്കൂറുകള്‍ക്കകം സംവിധാനമുണ്ടാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. കുടിവെള്ളം, വൈദ്യുതി തകരാര്‍, പൊതുമരാമത്ത് പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ എല്ലാമാസവും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. കെ.എസ്.ഇ.ബി,വാട്ടര്‍അതോറിറ്റി, പിഡബ്ള്യു. ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വിവിധസര്‍ക്കാര്‍ പദ്ധതികളുമായി ചേര്‍ന്ന് ആവശ്യമായ സംവിധാനമൊരുക്കും. ഗതാഗതവുമായി ബന്ധപ്പെട്ട് നഗരത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കും. കാല്‍നടക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാന്‍ പര്യാപ്തമായ രീതിയില്‍ വിവിധ സ്ഥലങ്ങളില്‍ സീബ്രാലൈന്‍ വരക്കും. നഗരത്തിലെ പ്രധാനപാതയോട് ചേര്‍ന്നുള്ള ഉപറോഡുകള്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി ഗതാഗതപരിഷ്കാരം വരുത്താന്‍ ട്രാഫിക് അഡൈ്വസറി ബോര്‍ഡില്‍ അവതരിപ്പിച്ച് നടപടിയെടുക്കും. കെ.കെ റോഡിലെ മനോരമ ജങ്ഷന്‍, സ്റ്റാര്‍ജങ്ഷന്‍, വയസ്കരകുന്ന് എന്നിവിടങ്ങളിലെ ഉപറോഡുകള്‍ ഇരുചക്രവാഹനമടക്കമുള്ള ചെറിയവാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ വണ്‍വേ ക്രമീകരിക്കും. പഴയ പച്ചക്കറി മാര്‍ക്കറ്റില്‍ അത്യാധുനികരീതിയില്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാന്‍ സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. 10 സെന്‍റ് സ്ഥലത്ത് ലിഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തി 300 വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാവുന്ന രൂപത്തിലാണ് പദ്ധതി തയാറാക്കുന്നത്. നഗരത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടയുള്ള കേന്ദ്രങ്ങളില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കാന്‍ പരിശോധന നടത്തും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ആരോഗ്യവിഭാഗത്തിന്‍െറ യോഗം ഉടന്‍ വിളിക്കും.മാംസ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കും. തട്ടുകടകളിലെ ഭക്ഷണത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കാന്‍ തട്ടുകടക്കാരുടെ യോഗം വിളിക്കും. ആരോഗ്യവിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം രാത്രികാല പരിശോധ നടത്താന്‍ നൈറ്റ് സ്ക്വാഡുകള്‍ രൂപവത്കരിക്കും. പരിശോധനക്ക് നേതൃത്വം നല്‍കുന്നവരുടെ സുരക്ഷഉറപ്പാക്കാന്‍ പൊലീസിന്‍െറ സഹായം തേടും. പ്രസ്ക്ളബിന്‍െറ പുതിയ മന്ദിരത്തിന് ആവശ്യമായ സാമ്പത്തികസഹായവും പിന്തുണയും നഗരസഭ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ വികസനത്തിന്‍െറ പാതയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഒപ്പമുണ്ടായിരുന്ന വൈസ് ചെയര്‍മാന്‍ രാജം ജി. നായര്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും ജോയന്‍റ് സെക്രട്ടറി റോബിന്‍ പി.തോമസ് നന്ദിയും പറഞ്ഞു. |
No comments:
Post a Comment