സിറിയ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഒബാമയുടെ മുന്നറിയിപ്പ് Posted: 04 Dec 2012 12:52 AM PST വാഷിങ്ടണ്‍: സിറിയയില്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം രാസായുധമുപയോഗിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. രാസായുധമുപയോഗിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഒബാമ വ്യക്തമാക്കി. ലോകം മുഴുവനും സിറിയന്‍ ഭരണകൂടത്തെ നീരീക്ഷിക്കുന്നുണ്ടെന്നും രാസായുധ ഉപയോഗത്തിന്‍്റെ പൂര്‍ണ ഉത്തരവാദിത്തം പൂര്‍ണമായും ബശ്ശാറിനായിരിക്കുമെന്നും ഒബാമ പറഞ്ഞു. അതിനിടെ, രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍്റന്‍ ചെക്റിപ്പബ്ളിക് തലസ്ഥാനമാമയ പ്രാഗില്‍ പറഞ്ഞു. സിവിലിയന്മാര്‍ക്കുനേരെ രാസായുധം പ്രയോഗിച്ചാല്‍ യു.എസ് ഇടപെടുമെന്നും അവര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി രാസായുധ പ്രയോഗത്തിന് സിറിയ തയാറെടുക്കുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെിയതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. |
നരേന്ദ്രമോഡിക്ക് വിസ നിഷേധം തുടരണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ Posted: 03 Dec 2012 11:57 PM PST വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിസ നിഷേധം തുടരണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് 25 റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍്റന് കത്തയച്ചു. ജനപ്രതിനിധി സഭയിലെ അംഗങ്ങളാണ് കത്തയച്ചിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകളോട് നീതി പുലര്‍ത്താന്‍ മോഡി സര്‍ക്കിനായില്ല എന്ന് കത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ ബി.ജെ.പി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും വിസക്കായി അപേക്ഷിക്കാനുള്ള സാധ്യത മുന്‍നിറുത്തിയാണ് റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഇത്തരമൊരു കത്തു നല്‍കിയത്. നവംബര്‍ 29ന് അയച്ച കത്ത് അംഗങ്ങള്‍ ഇന്നലെ പ്രസിദ്ധപ്പെടുത്തി. റിപ്പബ്ളിക്കന്‍ സഭാംഗമായ ജോ പിറ്റ്സ്, ഫ്രാന്‍ക് വോള്‍ഫ് എന്നിവര്‍ ഗുജറാത്ത് കലാപത്തിലെ ഇരകളുടെ കുടുംബാംഗങ്ങളുമൊത്ത് വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. |
അമിതവേഗക്കാരെ പിടിക്കാന്‍ നിരീക്ഷണസംവിധാനം വരുന്നു Posted: 03 Dec 2012 10:31 PM PST വള്ളക്കടവ്: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കോവളം -കഴക്കൂട്ടം മാതൃകാ റോഡില്‍ ഓട്ടോമാറ്റിക് ഓവര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം വരുന്നു. വാഹനാപകട നിരക്ക് കൂടുതല്‍ കണ്ടെത്തിയ ആറ് റോഡുകളില്‍ സംവിധാനം സ്ഥാപിക്കുന്നതിന്‍െറ മുന്നോടിയാണിത്. കെല്‍ട്രോണാണ് ഇതിന്‍െറ നിര്‍മാതാക്കള്‍. ഏഴ് കിലോമീറ്ററിനിടയില്‍ ഒരു ഡറ്റക്ഷന്‍ സിസ്റ്റം എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വീഡിയോ, സ്റ്റില്‍ കാമറകള്‍ ഉണ്ടാകും. ഹൈസ്പീഡ് റഡാര്‍, സെന്‍സര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും ഇതിലുണ്ട്. കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും വീഡിയോ സ്റ്റില്‍ ഫോട്ടോകള്‍ ശേഖരിക്കും. ഇതിന് മോട്ടോര്‍ വാഹനവകുപ്പിന്‍െറ വിവരശേഖര സര്‍വറുമായി ബന്ധമുണ്ടാകും. രജിസ്ട്രേഷന്‍ നമ്പര്‍ മുഖേന വാഹനയുടമയുടെ പേര്, മേല്‍വിലാസം സഹിതമുള്ള പ്രിന്‍റ് ഔ് നിമിഷത്തിനുള്ളില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സംസ്ഥാനത്ത് 100 റോഡുകളില്‍ സ്ഥാപിക്കാനൊരുങ്ങുന്ന സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റത്തിന്‍െറ കണ്‍ട്രോള്‍ റൂം പൊലീസ് ട്രെയിനിങ് കോളജിലാണ്. 41 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതില്‍ ആദ്യം ആറിടങ്ങളില്‍ സ്ഥാപിക്കും. കോവളം- കഴക്കൂട്ടം, വെഞ്ഞാറമൂട്- ചെങ്ങന്നൂര്‍, ശക്തികുളങ്ങര -അമ്പലപ്പുഴ, ആലപ്പുഴ- ചങ്ങനാശ്ശേരി, തൃശൂര്‍- കുറ്റിപ്പുറം, പാലക്കാട്- മലപ്പുറം എന്നിവിടങ്ങളിലാണിത്. കഴിഞ്ഞവര്‍ഷം 4180 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അമിതവേഗക്കാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗം ആരാഞ്ഞത്. കേരളത്തിലെ റോഡുകളില്‍ സഞ്ചരിക്കാവുന്ന പരമാവധിവേഗം 70 കിലോമീറ്ററാണ്. റോഡിന്‍െറ ഘടന, ഗതാഗതയോഗ്യത, വീതി , ഫുട്പാത്ത് തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാറാണ് വേഗപരിധി നിശ്ചയിച്ചത്. ഓവര്‍സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റത്തിലും 70 കിലോമീറ്റര്‍ വേഗമാണ് ക്രമീകരിച്ചിരിക്കുന്നത്. ആംബുലന്‍സിനെയും മുകളില്‍ ചുവന്ന ലൈറ്റിട്ട വാഹനങ്ങളെയും പിഴയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇവ ലൈറ്റിടാതെ അമിതവേഗത്തില്‍ കുതിച്ചാല്‍ പിഴ ഉറപ്പ്. |
അന്തര്‍സംസ്ഥാന മയക്കുമരുന്ന് വില്‍പന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ Posted: 03 Dec 2012 10:26 PM PST കൊല്ലം: കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവും ഹെറോയിനും കടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികള്‍ 15 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍. ദേശീയപതാകയും തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചാണ് കാറില്‍ ഇവര്‍ കഞ്ചാവ് കടത്തിയത്. തമിഴ്നാട് മധുര ഉസലാംപെട്ടി വര്‍ണ്ണിയില്‍ കുറുക്കംപെട്ടിയില്‍ കാശിരാജ് (35), രാജപാളയം വിരുദനഗര്‍ വടക്കും മലക്കിടി മുരുകേശന്‍ (37) എന്നിവരെയാണ് കൊല്ലം സിറ്റി പോലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി കമീഷണറുടെ നേതൃത്വത്തിലുള്ള ആന്‍റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഡ്രൈവറായ കാശിരാജ് TNSTC ATP OFFICER എന്നെഴുതിയ ബോര്‍ഡും മുന്നില്‍ ദേശീയപതാകയും വെച്ച തന്‍െറ അംബാസഡര്‍ കാറിലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടക്കാറുള്ളത്. ഇയാളുടെ കാറില്‍നിന്ന് വാഹനത്തില്‍ ഒട്ടിക്കാറുള്ള അഡ്വക്കേറ്റ് എംബ്ളം, ഡോക്ടര്‍ എംബ്ളം എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഒരുസമയം പ്രതി 250 കിലോഗ്രാം കഞ്ചാവ്, രണ്ട് ലിറ്റര്‍ ഹെറോയിന്‍ എന്നിവ അതിര്‍ത്തികടത്തി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വിതരണം ചെയ്യുമെന്നാണ് ചോദ്യംചെയ്യലില്‍ വെളിപ്പെട്ടത.് ചോദ്യംചെയ്യലില്‍ കേരളത്തിലെ കച്ചവടക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മധുര, തേനി ജില്ലകളില്‍ സ്വന്തമായി കഞ്ചാവുതോട്ടമുള്ള ആളാണ് കാശിരാജ്. കൂടാതെ ഒറീസ, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ മാവേയിസ്റ്റ് സ്വാധീനമുള്ള മേഖലകളില്‍നിന്ന് പ്രതി ടണ്‍ കണക്കിന് കഞ്ചാവ് വാങ്ങി തമിഴ്നാട്ടിലും കേരളത്തിലും ട്രെയിന്‍മാര്‍ഗം എത്തിക്കാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒറീസയില്‍നിന്ന് നിരന്തരം വന്‍തോതില്‍ കഞ്ചാവ് വാങ്ങുന്നവരെ ക്കുറിച്ച് സിറ്റി പൊലീസ് കമീഷണര്‍ പ്രത്യേകാന്വേഷണം നടത്തിയ ശേഷമാണ് കാശിരാജിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. തമിഴ്നാട്ടില്‍ അന്വേഷണം നടത്തിയ സംഘമാണ് കാശിരാജിന് തേനി, മധുര ജില്ലകളില്‍ സ്വന്തം കഞ്ചാവ് തോട്ടമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ വാഹനത്തിന്‍െറ നമ്പര്‍ തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ കണ്ടെത്തി. ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കടന്നതായി മനസിലാക്കിയശേഷം നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ബീച്ച് ഭാഗത്ത് വിറ്റതിന്‍െറ ബാക്കി 15 കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലാകുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കൊല്ലം അസി. കമീഷണര്‍ ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സി.ഐ വി. സുഗതന്‍, ഈസ്റ്റ് എസ്.ഐമാരായ ജി. ഗോപകുമാര്‍, ആര്‍. രാജീവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രസന്നകുമാര്‍, ജോസ്പ്രകാശ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. അനന്‍ ബാബു, ഹരിലാല്‍, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. |
ഇവരെ ആര് സംരക്ഷിക്കും? Posted: 03 Dec 2012 10:16 PM PST Subtitle: മലങ്കര ടൂറിസം പദ്ധതി: ഒഴിപ്പിക്കല്‍ ഭീഷണിയില്‍ ഒമ്പത് കുടുംബം തൊടുപുഴ: മലങ്കര ടൂറിസം പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുമ്പോള്‍ ദുരിതവും ഉത്കണ്ഠയും പേറി കഴിയുകയാണ് ഒമ്പത് കുടുംബം. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ 35 വര്‍ഷമായി ഡാമിനോട് ചേര്‍ന്ന് കുടില്‍ കെട്ടിയാണ് താമസിക്കുന്നത്. എം.വി.ഐ.പി വക ഭൂമിയില്‍ താമസിക്കുന്ന ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല. മലങ്കര ഡാമിന്‍െറ സമീപ പ്രദേശങ്ങള്‍ റിസോര്‍ട്ട് മാഫിയ ഉള്‍പ്പെടെയുള്ളവര്‍ കൈയടക്കി വെക്കുമ്പോഴാണ് ഇവരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. വൈദ്യുതി പോലുമില്ലാത്ത ഒറ്റ മുറികളിലാണ് ഇവരുടെ ജീവിതം. ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്‍െറ ഭാഗമായി ഡാമിന്‍െറ അരികുകള്‍ കെട്ടി മണ്ണുനികത്തിയതോടെ ദുരിതം ഇരട്ടിയായി. ചുറ്റുപാടും മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് പല കുടിലുകളും കുഴിയിലായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ കുടിലില്‍ വെള്ളം നിറയുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാനോ കിടന്നുറങ്ങാനോ കഴിയില്ല. ഏതുനിമിഷവും നിലം പതിക്കാവുന്ന വിധത്തില്‍ ചാക്ക് ഷീറ്റും പ്ളാസ്റ്റിക്കും വലിച്ചുകെട്ടിയ കുടിലുകളില്‍ ഭീതിയോടെയാണ് ദിനങ്ങള്‍ തള്ളി നീക്കുന്നത്. മലങ്കര ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് മുമ്പായി ഇവരെ പുനരധിവസിപ്പിക്കുമെന്ന മന്ത്രിയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ഉറപ്പുകളില്‍ ഒരു നടപടിയുമുണ്ടായില്ല. എം.വി.ഐ.പിക്ക് പ്രയോജനമില്ലാത്ത നിരവധി സ്ഥലങ്ങളുണ്ടെങ്കിലും ഇവരെ പുനരധിവസിപ്പിക്കാന്‍ അധികൃതര്‍ താല്‍പ്പര്യം കാട്ടുന്നില്ല. എം.വി.ഐ.പി വക മറ്റേതെങ്കിലും ഭാഗത്തേക്ക് മാറിത്താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് താമസക്കാര്‍ പറയുന്നത്. നിലവില്‍ ഇവര്‍ താമസിക്കുന്ന കുടിലുകള്‍ക്ക് വീട്ടു നമ്പര്‍ നല്‍കിയിട്ടുണ്ട്. റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. മറ്റേതെങ്കിലും ഭാഗത്തേക്ക് മാറിയാല്‍ കൈയേറ്റക്കാരായി ചിത്രീകരിച്ച് അധികൃതര്‍ ഒഴിപ്പിക്കുമെന്നാണ് ഇവരുടെ ഭീതി. ടൂറിസത്തിന്‍െറ മറവിലും അല്ലാതെയും പ്രദേശത്ത് വന്‍റിസോര്‍ട്ടുകള്‍ ഉയരുമ്പോള്‍ കയറിക്കിടക്കാന്‍ ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ പാവങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. |
ഇ-ഡിസ്ട്രിക്ട് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ Posted: 03 Dec 2012 10:12 PM PST പത്തനംതിട്ട: ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം നാലിന് പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വ്യവസായ,ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ മുഖ്യാതിഥി ആയിരിക്കും. കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ സ്വാഗതം ആശംസിക്കും. ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്‍േറാ ആന്‍റണി എം.പി, എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, അഡ്വ.മാത്യു ടി. തോമസ്,രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍,ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ്,നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍,വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, എന്‍.ഐ.സി.എസ്.ഐ.ഒ ഡോ.കെ.എസ്. രാമന്‍,സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും. വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളില്‍ നിരന്തരം കയറി ഇറങ്ങുന്ന സമ്പ്രദായത്തിന് ഇ-ഡിസ്ട്രിക്ട് പദ്ധതി മാറ്റം വരുത്തും. സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ കൈവരിക്കുന്നത്. വീടിനടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വെള്ളം,വൈദ്യുതി മുതലായ കരങ്ങളും മറ്റു ഫീസുകളും അടക്കുന്നതിനുമടക്കം നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി ലഭ്യമാകും. അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ആധികാരിക സര്‍ട്ടിഫിക്കറ്റുകളാണ് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ അപേക്ഷകര്‍ക്ക് ലഭിക്കുക. |
ഭൂമിദാനകേസ് : വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നീക്കം Posted: 03 Dec 2012 10:07 PM PST തിരുവനന്തപുരം: ഭൂമിദാനകേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. ആഭ്യന്തരവകുപ്പ് സെക്രട്ടറി ഇതുമായി സംബന്ധിച്ച ഫയല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക. വി.എസിനെ പ്രതിയാക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടുമോ എന്നതിനെ കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ വിജിലന്‍സ് തുടങ്ങിക്കഴിഞ്ഞു. വി.എസിനെ പ്രതിയാക്കാന്‍ തെളിവുണ്ടെന്ന് വിജിലന്‍സ് ഡിറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത് ഡെപ്യൂട്ടി ഡയടക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ജി.ശശീന്ദ്രനായിരുന്നു. മുന്‍ റവന്യൂമന്ത്രി കെ.പി രാജേന്ദ്രനെയും വി.എസിന്‍െറ പേഴ്സണല്‍ അസിസ്റ്റന്‍റ് എ.സുരേഷിനെയും പ്രതിയാക്കണമെന്ന് നിയമോപദേശം നല്‍കിയിരുന്നു. നേരത്തെ വിജിലന്‍സിന്‍െറ അഡീഷ്ണല്‍ ലീഗല്‍ അഡൈ്വസര്‍ വി.എസിനെ പ്രതിയാക്കാനാകില്ലെന്ന് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിയമോപദേശം വിജിലന്‍സ് തള്ളുകയും വീണ്ടും നിയമോപദേശം തേടുകയുമായിരുന്നു.എത്രയും പെട്ടന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് വിജിലന്‍സ് ശ്രമം. |
വസ്ത്രവ്യാപാരശാലയില്‍ തീപിടിത്തം: 40 ലക്ഷത്തിന്‍െറ നഷ്ടം Posted: 03 Dec 2012 10:01 PM PST ചങ്ങനാശേരി: നഗരത്തിലെ വസ്ത്രവ്യാപാരശാലയില്‍ ഉണ്ടായ അഗ്നിബാധയില്‍ വന്‍നാശനഷ്ടം. ഒന്നാം നമ്പര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെ.ടി.എം കോംപ്ളക്സിലെ വെറൈറ്റി ടെക്സ്റ്റൈല്‍സാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സീസണ്‍ ലക്ഷ്യമാക്കി വാങ്ങി സൂക്ഷിച്ച തുണിത്തരങ്ങളുടെ പുതിയ സ്റ്റോക്കടക്കം 40 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമികനിഗമനം. സമീപത്തെ കട തുറക്കാനെത്തിയ വ്യാപാരിയാണ് രണ്ടാംനിലയില്‍ അടഞ്ഞുകിടന്നിരുന്ന ടെക്സ്റ്റൈല്‍സില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെയും പൊലീസിനെയും വിവരമറിയിച്ചു. രണ്ട്യൂനിറ്റ് ഫയര്‍ഫോഴ്സെത്തി ഷട്ടറും ഗ്ളാസും തകര്‍ത്ത് അകത്തുകയറി തീനാളം കെടുത്തുകയായിരുന്നു. ഷട്ടറുകള്‍ തുറന്നപ്പോഴേക്കും തീനാളങ്ങള്‍ കടയുടെ ഉള്‍വശം പൂര്‍ണമായും നശിപ്പിച്ചിരുന്നു. ഞായറാഴ്ച അവധി ആയതിനാല്‍ തിങ്കളാഴ്ച രാവിലെ കട തുറക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. മെയിന്‍സ്വിച്ചും മീറ്ററും ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തുനിന്നുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. വസ്ത്രശാലക്കുള്ളില്‍ ഘടിപ്പിച്ചിരുന്ന വീഡിയോ കാമറയില്‍അഗ്നിബാധ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ മൂന്ന് മണിക്കൂറോളം അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീയണക്കാന്‍ കഴിഞ്ഞത്. ക്രിസ്മസ്-ചന്ദനക്കുടം-ന്യൂഇയര്‍ സീസണ്‍ ആയതിനാല്‍ സാധനങ്ങളുടെവലിയ സ്റ്റോക് ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്നും തിട്ടപ്പെടുത്താനാവുന്നതിലും അധികമാണ് നാശനഷ്ടമെന്ന് കടയുടമ പറാല്‍ കൊച്ചുപറമ്പില്‍ നസീര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഴയപള്ളി മുസ്ലിംജമാഅത്ത് പ്രസിഡന്‍റ് എസ്.മുഹമ്മദ് ഫുവാദിന്‍െറ നേതൃത്വത്തില്‍ കെ.ടി.എം ക്ളോംപക്സിലെ വ്യാപാരികള്‍ യോഗം ചേര്‍ന്നു. |
ജീവനക്കാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും; ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കും Posted: 03 Dec 2012 09:55 PM PST ആലപ്പുഴ: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യബസ് മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കാനുള്ള നടപടിയെടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മിന്നല്‍ പണിമുടക്കിനെ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും എതിര്‍ത്തു. സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കുമെന്നും സ്വകാര്യ ബസ് ജീവനക്കാരുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും അധ്യക്ഷത വഹിച്ച കലക്ടര്‍ പി. വേണുഗോപാല്‍ പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങള്‍ ബസുടമകള്‍ ജില്ലാ ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ജീവനക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജോലിക്ക് വെക്കാന്‍ ഉടമകള്‍ തയാറാകരുത്. പ്രശ്നങ്ങളുണ്ടായാല്‍ രമ്യമായി പരിഹരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. മിന്നല്‍ പണിമുടക്ക് ഒഴിവാക്കാന്‍ കലക്ടറും പൊലീസ് മേധാവിയും സംഘടനാ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റി സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിക്ക് പരാതി നല്‍കിയാല്‍ പരിഗണിച്ച് വിഷയം പരിഹരിക്കും. പരാതികളുണ്ടെങ്കില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയല്ല,ഉചിതമായ മാര്‍ഗം സ്വീകരിക്കുകയാണ് വേണ്ടതെന്നും കലക്ടര്‍ പറഞ്ഞു. മിന്നല്‍ പണിമുടക്കുണ്ടായാലും വാഹനം സര്‍വീസ് നടത്താന്‍ തയാറാകുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. ജയിംസ് പറഞ്ഞു. മണ്ണഞ്ചേരിയില്‍ നിയമം ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്. ബസ് സര്‍വീസുമായി ബന്ധപ്പെട്ട പ്രാദേശിക സംഘര്‍ഷത്തിനാണ് അറസ്റ്റ് നടന്നതെന്നും നിയമം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബസ്തൊഴിലാളികളില്‍ പലരും യൂനിഫോം ധരിക്കാറില്ലെന്ന് പരാതിയുയര്‍ന്നു. സര്‍വീസ് പാതിവഴിയില്‍ ഉപേക്ഷിച്ച് യാത്രികരെ പെരുവഴിയിലിറക്കിവിടുന്നതും റൂട്ടുമാറി ഓടുന്നതും പതിവാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ബസുകളുടെ സമയക്ളിപ്തത ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. |
പമ്പയില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു Posted: 03 Dec 2012 09:49 PM PST എരുമേലി: ശബരിമല തീര്‍ത്ഥാടകരായ രണ്ടുപേര്‍ എരുമേലിക്ക് സമീപം പമ്പാനദിയില്‍ മുങ്ങിമരിച്ചു. ഏയ്ഞ്ചല്‍ വാലി കടവില്‍ കുളിക്കാനിറങ്ങിയ പുതുച്ചേരി സ്വദേശികളായ നന്ദകുമാര്‍, ഗിരി എന്നിവരാണ് മരിച്ചത്. നദിയില്‍ വെള്ളം കുറവായിരുന്നെങ്കിലും മണലെടുപ്പിനെ തുടര്‍ന്ന് രൂപപ്പെട്ട കയത്തില്‍ മുങ്ങിയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. |
No comments:
Post a Comment