സ്വാഗതം
WELCOME

News Update..

Tuesday, December 11, 2012

ഐ.എഫ്.എഫ്.കെ ‘മിഡ്നൈറ്റ് ചില്‍ഡ്രന്’ പുന:പ്രദര്‍ശനമില്ല Madhyamam News Feeds

ഐ.എഫ്.എഫ്.കെ ‘മിഡ്നൈറ്റ് ചില്‍ഡ്രന്’ പുന:പ്രദര്‍ശനമില്ല Madhyamam News Feeds

Link to

ഐ.എഫ്.എഫ്.കെ ‘മിഡ്നൈറ്റ് ചില്‍ഡ്രന്’ പുന:പ്രദര്‍ശനമില്ല

Posted: 11 Dec 2012 12:18 AM PST

Image: 

തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ ‘മിഡ്നൈറ്റ് ചില്‍ഡ്ര’നെ അടിസ്ഥാനമാക്കി ദീപ മത്തേ സംവിധാനം ചെയ്ത ചിത്രം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പുന:പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. ചിത്രത്തില്‍ കോണ്‍ഗ്രസിനെയും അടിയന്തിരാവസ്ഥകാലത്തെ ഇന്ദിരാഗാന്ധിയെയും മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന കോണ്‍ഗ്രസിന്റെആരോപണത്തെ തുടര്‍ന്നാണ് ചിത്രത്തിന്‍െറ പുന:പ്രദര്‍ശനം റദ്ദാക്കിയത്.
ചലച്ചിത്രോല്‍സവത്തില്‍ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്ന മിഡ്നൈറ്റ് ചില്‍ഡ്രന് ഇന്ന് പുന:പ്രദര്‍ശനം നിഷേധിച്ചത് കാണികള്‍ക്കിടയില്‍ ശക്താമയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ഗോവ അന്തരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിതിരുന്ന ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചത് മോശമായെന്നും അക്കാദമിയിലെ ചിലരുടെ താല്‍പര്യമാണ് ഇതിനുപിന്നിലെന്നും വിമര്‍ശനമുണ്ട്.
 

വാള്‍മാര്‍ട്ട്: പാര്‍ലമെന്‍്റില്‍ ബഹളം, അന്വേഷിക്കാമെന്ന് സര്‍ക്കാര്‍

Posted: 10 Dec 2012 11:40 PM PST

Image: 

ന്യൂദല്‍ഹി: ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്കുള്ള പ്രവേശം സുഗമമാക്കുന്നതിന് 125കോടിയോളം രൂപ ചെലവഴിച്ചുവെന്ന അമേരിക്കന്‍ കുത്തക കമ്പനിയായ വാള്‍മാര്‍ട്ട് റിപ്പോര്‍ട്ട് പാര്‍ലമെന്‍്റിന്റെഇരു സഭകളേയും പ്രക്ഷുബ്ധമാക്കി. ചൊവ്വാഴ്ച രാവിലെ ചോദ്യോത്തര വേളയുള്‍പ്പെടെയുള്ള പാര്‍ലമെന്‍്റ് നടപടികള്‍ തടസപ്പെട്ടതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് വഴങ്ങി.
ഇന്നലെ രാജ്യസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നം ഇന്ന് ലോക്സഭയിലും ചര്‍ച്ചാ വിഷയമായി. വാള്‍മാര്‍ട്ട് റിപ്പോര്‍ട്ട് സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെപ്രതിഷേധം. സഭ നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകുവാനുള്ള സ്പീകര്‍ മീരാകുമാറിന്റെശ്രമങ്ങള്‍ പരാജയപ്പട്ടതോടെ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് രാജ്യ സഭ 12 മണിവരെയും ലോക്സഭ രണ്ടുമണിവരെയുമാണ് നിര്‍ത്തിവെച്ചത്. 12 മണിക്ക് രാജ്യസഭ ചേര്‍ന്ന ഉടന്‍ പാര്‍ലമെന്‍്ററി കാര്യ  മന്ത്രി കമല്‍നാഥ് ഇതുസംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് വ്യക്തമാക്കി. ഏറെ ഗൗരവകരമായ കാര്യമാണ് ചര്‍ച്ചക്കു വന്നിരിക്കുന്നതെന്നും ഇത് അര്‍ഹിക്കും വിധം പരിഗണിക്കുമെന്ന് പറഞ്ഞ കമല്‍നാഥ് അന്വേഷണത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പാര്‍ലമെന്‍്റില്‍ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.  

 

പി.എസ്.സി നിയമനം ഇഴയുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Posted: 10 Dec 2012 11:25 PM PST

മാനന്തവാടി: ജില്ലയില്‍ വിവിധ റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടായിട്ടും പി.എസ്.സി നിയമനങ്ങള്‍ ഇഴയുന്നു. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി ആശങ്കയിലായി. എല്‍.ജി.എസ്, എല്‍.ഡി.സി, എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്. 2012 ജൂണ്‍ 30ന് നിലവില്‍ വന്ന എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ 750ഓളം പേരാണുള്ളത്. 99 പേരെ മാത്രമാണ് നിയമിച്ചത്. നിലവില്‍ 40 ഓളം ഒഴിവുകളുണ്ട്. 2012 മാര്‍ച്ച് 31ന് പുറത്തിറങ്ങിയ എല്‍.ഡി ക്ളര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് കാര്യമായ നിയമനം നടന്നിട്ടില്ല. 26 ഒഴിവുകള്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എല്‍.പി.എസ്.എയില്‍ 60ഓളം ഒഴിവുകളുണ്ട്. 11 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താല്‍ക്കാലിക നിയമനം നടത്തുകയാണ് അധികൃതര്‍. നിലവില്‍ ഒരു ഓഫിസില്‍ രണ്ടും മൂന്നും ഒഴിവുകളുണ്ടെങ്കിലും ഒരു ഒഴിവ് മാത്രമാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.പി.എസ്.എ തസ്തികയില്‍ 29 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നിയമനവും നടന്നിട്ടില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതോടെ ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടമായത്. പെന്‍ഷന്‍ ഏകീകരണം എടുത്തുകളഞ്ഞതോടെ എല്ലാ മാസവും തന്നെ വിരമിക്കല്‍ നടക്കുന്നുണ്ട്. സ്ഥാപന മേലധികാരികള്‍ കൃത്യസമയങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ലെങ്കില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്.
 

ലാവലിന്‍ കേസ്: പിണറായിയുടെ ഹരജിയില്‍ വിധി 17ന്

Posted: 10 Dec 2012 10:40 PM PST

Image: 

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജയില്‍ വിധിപറയുന്നത് ഡിസംബര്‍ 17ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ പിണറായി നല്‍കിയ ഹരിജയില്‍ സീനയര്‍ പ്രോസിക്യൂട്ടറുടെ മറുവാദം കൂടി പരിണഗണിച്ചാണ് വിധിപറയുന്നത് മാറ്റാന്‍ കോടതി തീരുമാനിച്ചത്.
ലാവലിന്‍ കമ്പനി പ്രതിനിധിയെ വിട്ട് കിട്ടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ക്കാറിന് സമര്‍പ്പിച്ച വാറന്‍റ് മടങ്ങിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യുട്ടറോട് കോടതി ആവശ്യപ്പെട്ടു. കനേഡിയന്‍ പ്രതിയെ ഇന്ത്യന്‍ കോടതിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നതിനിടെ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം അംഗീകരിക്കനാകില്ലെന്ന് പ്രോസിക്യുട്ടര്‍ വാദിച്ചു. ലാവലിന്‍ കേസില്‍ പിണറായി ഒരുതവണ മാത്രം കോടതിയില്‍ ഹാജരായതിനെയും പ്രോസിക്യുട്ടര്‍ വിമര്‍ശിച്ചു. ഇത്രയും നാള്‍ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്ന പ്രതിക്ക് വിചാരണ നേരത്തെയക്കണമെന്നാവശ്യപ്പെടാന്‍ അധികാരമെന്തെന്ന് പ്രേസിക്യൂട്ടര്‍ ചോദിച്ചു.

യു.എ.ഇ പൊതുമാപ്പ്: ഔട്ട്പാസ് ഫീസ് അടച്ചവര്‍ക്ക് വിമാനത്താവളത്തില്‍ തിരിച്ചുകിട്ടും

Posted: 10 Dec 2012 10:12 PM PST

Image: 
Subtitle: 
രശീതി സൂക്ഷിക്കണം

ദുബൈ: പാസ്പോര്‍ട്ടില്ലാത്ത അനധികൃത താമസക്കാരായ മലയാളികള്‍ ഔട്ട്പാസ് ഫീസ് ഇനത്തില്‍ അടച്ച പണം കേരള സര്‍ക്കാര്‍ തിരിച്ചുനല്‍കും. ഇവര്‍ നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറില്‍ നിന്നാണ് ഇന്ത്യന്‍ രൂപയായി പണം ലഭിക്കുക. ഇതിന് പണം അടച്ചതിന്‍െറ രശീതി കൗണ്ടറില്‍ നല്‍കണം. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ആരംഭിക്കുന്ന നോര്‍ക ഹെല്‍പ് ഡെസ്കുകളില്‍ നിന്നാണ് പണം ലഭിക്കുക.  
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന മലയാളികളുടെ ഔ്പാസിന് ഈടാക്കുന്ന ഫീസ് കേരള സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഔട്ട്പാസിനുള്ള ഫീസായ 60 ദിര്‍ഹമും സര്‍വീസ് ചാര്‍ജ് ഒമ്പത് ദിര്‍ഹമും ചേര്‍ത്ത് 69 ദിര്‍ഹമാണ് സര്‍ക്കാര്‍ വഹിക്കുക. 60 ദിര്‍ഹം കേന്ദ്ര സര്‍ക്കാറിനും ഒമ്പത് ദിര്‍ഹം ഔട്ട്സോഴ്സിങ് സ്ഥാപനമായ ബി.എല്‍.എസിനുമാണ് കിട്ടുന്നത്. ഈ സംഖ്യ കേരള സര്‍ക്കാര്‍ നല്‍കും.
ഫീസ് കേരള സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയെങ്കിലും ഇത് വിദേശകാര്യ മന്ത്രാലയം മുഖേന ഇന്ത്യന്‍ എംബസിക്ക് ലഭിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ. എംബസിക്ക് ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ഇതുസംബന്ധിച്ച് ബി.എല്‍.എസിന് നിര്‍ദേശം നല്‍കും. രണ്ടു ദിവസം കൊണ്ട് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. ഇതോടെ ഔട്ട്പാസിന് അപേക്ഷിക്കുന്ന മലയാളികള്‍ ഫീസ് ഇനത്തില്‍ 69 ദിര്‍ഹം നല്‍കേണ്ടതില്ല. ഈ പണം കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കും.
എന്നാല്‍, ബി.എല്‍.എസ് ഈടാക്കുന്ന മറ്റു ഫീസുകള്‍ നിലനില്‍ക്കും. അപേക്ഷയുമായി ബന്ധപ്പെട്ട ടൈപിങ്, എസ്.എം.എസ്, കൊറിയര്‍ എന്നീ സേവനങ്ങള്‍ക്കാണ് ഇവര്‍ പണം വാങ്ങുന്നത്. ഡെലിവറി ചാര്‍ജ് 20 ദിര്‍ഹം, ടൈപിങ് ചാര്‍ജ് 15 ദിര്‍ഹം, എസ്.എം.എസ് ഏഴ് ദിര്‍ഹം, ഫോട്ടോ എടുക്കാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളില്‍ ഇതിന്‍െറ ഫീസായ 20 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു ചാര്‍ജുകള്‍. സ്വന്തം നിലയില്‍ അപേക്ഷ തയാറാക്കിയാല്‍ ടൈപിങ് ഫീസ് അടക്കുന്നത് ഒഴിവാക്കാം.   
ഔട്ട്പാസിന് അടുത്ത കാലം വരെ 20 ദിര്‍ഹമായിരുന്നു ഫീസ്. എന്നാല്‍, പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് ഈയിടെ കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ ഔ്പാസ് ഫീസ് മൂന്നിരട്ടി വര്‍ധിച്ചു. ഇതുപ്രകാരം പൊതുമാപ്പ് ആനുകൂല്യം നേടി നാട്ടില്‍ പോകാനുള്ള ഔട്ട്പാസിനും 69 ദിര്‍ഹം അടക്കണമെന്ന അറിയിപ്പ് പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ഔ്പാസ് സൗജന്യമായി നല്‍കണമെന്ന് ശക്തമായ ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഔട്ട്പാസ് പൂര്‍ണമായി സൗജന്യമാക്കുകയോ ഫീസ് നിരക്ക് കുറക്കുകയോ ചെയ്യുന്നതില്‍ ഇതുവരെ കേന്ദ്രം അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍െറ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ഫീസ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. ഫീസ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നോര്‍ക റൂട്സ് സി.ഇ.ഒയും ഡയറക്ടറുമായ നോയല്‍ തോമസ് സര്‍ക്കാറിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കുമായി നോയല്‍ തോമസ് യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷുമായും സന്നദ്ധ സംഘടനകളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയ അദ്ദേഹം ഡിസംബര്‍ മൂന്നിനാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഏഴിന് ഉത്തരവ് തയാറായി. നോര്‍ക റൂട്സ് ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തറിന്‍െറ ശ്രമങ്ങളും വിവിധ സന്നദ്ധ സംഘടനകള്‍ യോജിച്ചുനിന്ന് നടത്തിയ നീക്കവും സമ്മര്‍ദവും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ പരക്കെ ആഹ്ളാദമുണ്ട്.
 

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി

Posted: 10 Dec 2012 10:08 PM PST

Image: 

തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി. ഭരണപക്ഷം പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്നും ഇതേക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയത്.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണ്. സര്‍ക്കാറിനെ നിലനിര്‍ത്തുന്നത് തന്നെ വിജിലന്‍സാണ്. ഭൂമിദാന കേസില്‍ സര്‍ക്കാര്‍ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

അധിക വൈദ്യുതിക്ക് അധിക ചാര്‍ജ്ജ് ഈടാക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പുറുത്തു നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച പറ്റിയിട്ടില്ല. വൈദ്യുതി ബോര്‍ഡിനെ റെഗുലേറ്ററി കമ്മിഷന്‍ വിമര്‍ശിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം വ്യക്തമാക്കി.
 

കമ്പനി തുടങ്ങാനെത്തിയ മലയാളി യുവാക്കള്‍ യന്ത്രസാമഗ്രികള്‍ വിറ്റ് നാട്ടിലേക്ക് കടന്നു

Posted: 10 Dec 2012 09:59 PM PST

Image: 

മസ്കത്ത്: ഒമാനില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനി തുടങ്ങാന്‍ തൊഴില്‍വിസയില്‍ കൊണ്ടുവന്ന മൂന്ന് മലയാളി യുവാക്കള്‍ ദിവസങ്ങള്‍ക്കകം സ്ഥാപനത്തിലെ യന്ത്രസാമഗ്രികള്‍ മറിച്ചു വിറ്റ് പണവുമായി നാട്ടിലേക്ക് കടന്നതായി പരാതി.
കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ നടുവേലിപീടിക കമാല്‍ജിയുടെ മകന്‍ നിയാസ് (39), നെലുപ്പില്‍ ഹൗസില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ നെജിമോന്‍ (33), മാതനത്ത് പ്രകാശന്‍െറ മകന്‍ പ്രജിത് (30) എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്ക് വിസ നല്‍കിയ കോട്ടയം ചിങ്ങവനം സ്വദേശി സോമരാജനും സ്ഥാപനത്തിന്‍െറ സ്പോണ്‍സറുമാണ് ബര്‍ക പൊലീസ് സ്റ്റേഷന്‍, മസ്കത്ത് ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ പരാതി നല്‍കിയത്.
അല്‍ഹൈലില്‍ കര്‍ട്ടന്‍ സ്ഥാപനം നടത്തുന്ന സോമരാജന്‍ നവംബറിലാണ് മൂന്നുപേരെയും ഒമാനിലേക്ക് കൊണ്ടുവരുന്നത്. നവംബര്‍ അഞ്ച്, 11, 17 തിയതികളിലായി മസ്കത്തില്‍ വിമാനമിറങ്ങിയ ഇവരെ കഴിഞ്ഞമാസം 24ന് ബര്‍ക്കയില്‍ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെത്തിച്ചു. വിസ സ്റ്റാമ്പിങ് പൂര്‍ത്തിയാക്കി ലേബര്‍കാര്‍ഡും, പാസ്പോര്‍ട്ടും, സ്ഥാപനത്തിന്‍െറ ലൈസന്‍സും ഇവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം 29ന് ഫാബ്രിക്കേഷന്‍ ജോലിക്കായി വാങ്ങിയിരുന്ന മുഴുവന്‍ യന്ത്രസാമഗ്രികളും മറ്റാര്‍ക്കോ മറിച്ചു വിറ്റ് ഇവര്‍ നാട്ടിലേക്ക് കടന്നുവത്രെ.
കടയില്‍ വാങ്ങിയിട്ടിരുന്ന കട്ടിങ് മെഷീന്‍, ഡ്രില്ലിങ് മെഷീന്‍, മില്ലിങ് മെഷീന്‍, ടേബിളുകള്‍, മറ്റ് പണിയായുധങ്ങള്‍ എന്നിവ മറിച്ചുവിറ്റ് സ്ഥാപനത്തിന്‍െറ ലൈസന്‍സ് ഉള്‍പ്പെടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവര്‍ മുങ്ങിയതെന്ന് സോമരാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു.
നാട്ടിലെ പരിചയക്കാരായ ഇവരെ ഒമാനിലെത്തിച്ച് സ്പോണ്‍സറെ കണ്ടെത്തി പുതിയ കമ്പനി ആരംഭിക്കുന്നതിന് തനിക്ക് 5000 ഒമാനി റിയാല്‍ (ഏകദേശം ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ) ചെലവുണ്ടായിട്ടുണ്ടെന്നും സാമഗ്രികള്‍ വിറ്റ് യുവാക്കള്‍ കടന്നതോടെ താന്‍ വലിയ സാമ്പത്തികപ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. നാട്ടിലെത്തിയ യുവാക്കള്‍ താന്‍ കബളിപ്പിച്ചെന്നും പണം തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ചിങ്ങവനത്തെ വീട്ടിലെത്തി തന്‍െറ ഭാര്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് ഇദ്ദേഹം പറയുന്നു. ഒമാനിലെത്തിയശേഷം  കൂടുതല്‍ ദിവസവും തന്നോടൊപ്പം അല്‍ഹൈലിലെ മുറിയില്‍ കഴിഞ്ഞ മൂന്നുപേരും അഞ്ചുദിവസം മാത്രമാണ് പുതിയ സ്ഥാപനത്തിലുണ്ടായിരുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
സോമരാജന്‍െറ പരാതി തുടര്‍ നടപടിക്കായി എംബസി കോട്ടയം ജില്ലാ മജിസ്ട്രേറ്റിനും, നോര്‍ക്ക വകുപ്പിനും കൈമാറിയിട്ടുണ്ട്. ബര്‍ക പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇന്‍റര്‍പോളിനും കേസ് കൈമാറാന്‍ നടപടി ആരംഭിച്ചതായി സ്പോണ്‍സര്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted: 10 Dec 2012 09:30 PM PST

Image: 

കൊച്ചി: സ്വര്‍വിലയില്‍ ഇന്ന് മാറ്റമില്ല. 23,280രൂപയാണ് ഇന്നും ഒരു പവര്‍ന സ്വര്‍ണത്തിന്‍െറ വില. തിങ്കളാഴ്ചയാണ് പവന് 40 രൂപ കുറഞ്ഞ് 23,280 രൂപയായത്. 2,910 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തരവിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

ശനിയാഴ്ച പവന് 120 രൂപ കൂടി 23,320 രൂപയായിരുന്നു. വ്യാഴാഴ്ച 120 രൂപ കുറഞ്ഞ് 23,200 രൂപയിലെത്തിയ വില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ശനിയാഴ്ച വര്‍ധിച്ചത്.

നവംബര്‍ 27ന് 24,240 രൂപയിലെത്തി റെക്കൊര്‍ഡ് കുറിച്ച പവന്‍വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് കണ്ടത്. നാലു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ആയിരത്തിനിടുത്ത് രൂപയുടെ ഇടിവാണ് ഉണ്ടായത്.

 

ബാങ്കിങ് മേഖലയില്‍ ഇസ്ലാമിക് ഫിനാന്‍സിന് 50 ശതമാനം വളര്‍ച്ച

Posted: 10 Dec 2012 09:25 PM PST

Image: 

മനാമ: 19ാമത് ലോക ഇസ്ലാമിക് ബാങ്കിങ് കോണ്‍ഫറന്‍സിന് ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 52 രാജ്യങ്ങളില്‍നിന്നുള്ള 1200ഓളം വ്യവസായ പ്രമുഖരും 260ഓളം സംഘടനകളും പങ്കെടുക്കുന്നുണ്ട്. ലോക ഇസ്ലാമിക സാമ്പത്തിക, വ്യാവസായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 90ഓളം പണ്ഡിതരും ഗവേഷകരും എത്തിയിട്ടുണ്ട്.
ലോക ഇസ്ലാമിക ബാങ്കിങ് മത്സരാധിഷ്ഠിത റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. മറ്റ് ബാങ്കിങ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്ലാമിക ബാങ്കിങ്ങിന് 50 ശതമനാനം വളര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏണ്‍സ്റ്റ് ആന്‍ഡ് യങുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇസ്ലാമിക് ബാങ്കിങ് എക്സലന്‍സ് സെന്‍റര്‍ തലവന്‍ അസ്ഹര്‍ നാസിം, മിന ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസ് സീനിയര്‍ മാനേജര്‍ ഷുഐബ് ഖുറൈശി എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് ശക്തമായ മുന്നേറ്റമാണ് ഇസ്ലാമിക ബാങ്കിങ് നടത്തുന്നതെന്ന് വേള്‍ഡ് ഇസ്ലാമിക് ബാങ്കിങ് കോണ്‍ഫറന്‍സ് സി.ഇ.ഒ ഡേവിഡ് മക്ലിന്‍ പറഞ്ഞു. ഇസ്ലാമിക ബാങ്കിങ് ലോകത്തെവിടെയും പ്രായോഗികമാക്കാവുന്ന വിധം എളുപ്പമാണെന്നും അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ സുസ്ഥിരവും വളര്‍ച്ചയുള്ളതുമായ സാമ്പത്തിക വ്യവസ്ഥ തേടുകയാണ് ലോകം. ഈ സാഹചര്യത്തിലാണ് കൃത്യവും ശക്തമവുമായ ഇസ്ലാമിക ബാങ്കിങ്ങിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ഇതര രാജ്യങ്ങളും ഇസ്ലാമിക ബാങ്കിങ് ഉള്‍ക്കൊള്ള സാമ്പത്തിക നയം സ്വീകരിക്കാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നതായി അല്‍ഹിലാല്‍ ബാങ്ക് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ജമീല്‍ ബെറൊ പറഞ്ഞു. സാമ്പത്തിക മാന്ദ്യം ഇത്തരം മേഖലയിലേക്കും ഇസ്ലാമിക സമ്പദ് വ്യവസ്ഥക്ക് വാതില്‍ തുറന്നിട്ടിരിക്കയാണ്. ലോകത്ത് ഇസ്ലാമിക സാമ്പത്തിക മേഖലയുടെ ആസ്തി ഒരു ട്രില്യന്‍ ഡോളര്‍ കവിഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നതായി ഇത്മാര്‍ മാങ്ക് സി.ഇ.ഒ ബുഷീരി പറഞ്ഞു. ആഗോള ബാങ്കിങ് ആസ്തിയുടെ ഒരു ശതമാനം മാത്രമാണെങ്കിലും ധ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇസ്ലാമിക ബാങ്കിങ് മേഖലയില്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗവര്‍ണര്‍ റഷീദ് എം. അല്‍മിഅ്റാജിന്‍െറ മുഖ്യ പ്രഭാഷണത്തോടെയായിരുന്നു സമ്മേളനത്തിന്‍െറ തുടക്കം. സൗദി അറേബ്യയിലെ സ്വകാര്യ മേഖലക്കായുള്ള ഇസ്ലാമിക സഹകരണ വികസന സമിതിയുടെ സി.ഇ.ഒ ഖാലിദ് മുഹമ്മദ് അല്‍അബൂദി ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ അന്താരാഷ്ട്ര വികസനമനാണ് ആദ്യ സെഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
പ്രമുഖ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നവീന സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച് യു.എസ് ചേംബര്‍ ഓഫ് കോമേഴ്സ്് എക്സി. വൈസ് പ്രസിഡന്‍റും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഡേവിഡ് സി. ചാവേണ്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയെക്കുറിച്ച് വ്യവസായ പ്രമുഖരും സി.ഇ.ഒമാരും പങ്കെടുത്ത സംവാദം നടന്നു. ഏണ്‍സ്റ്റ് ആന്‍ഡ് യങ് മിന ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രി ലീഡര്‍ ഗോര്‍ഡന്‍ ബെന്നിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
നിലവിലെ ലോക സാഹചര്യത്തില്‍ ഇസ്ലാമിക ബാങ്കിങ്ങും സമ്പദ് വ്യവസ്ഥയും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയായി. അല്‍ബറക ബാങ്കിങ് ഗ്രൂപ്പിന്‍െറ ചീഫ് എക്സിക്യൂട്ടിവ് അദ്നാന്‍ അഹ്മദ് യൂസുഫ്, ഇസ്ലാമിക് ബാങ്ക് ഓഫ് ഏഷ്യയുടെ സി.ഇ.ഒ ടോബി കോണര്‍, അല്‍റാജി ബാങ്ക് സി.ഇ.ഒ സുലൈമാന്‍ അസ്സാബിന്‍, ഇസ്ലാമിക് ഫിനാന്‍സ് ഓഫ് ഡച്ച് ബാങ്ക് ചെയര്‍മാന്‍ സാലഹ് ജൈദ, ഗള്‍ഫ് ആഫ്രിക്കന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആസാസ് അസീസ് അഹ്മദ് എന്നിവര്‍ സംവാദത്തില്‍ സംസാരിച്ചു.
അമേരിക്കന്‍ സെഷന്‍ യു.എസ് അംബാസഡര്‍ തോമസ് കര്‍ജസ്കി ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഹുദ നുനൂ സംസാരിച്ചു. യു.കെ സ്പെഷ്യല്‍ സെഷന്‍ ബ്രിട്ടീഷ് അംബാസഡര്‍ ലെയിന്‍ ലിന്‍ഡ്സേ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക ഇസ്ലാമിക ബാങ്കിങ് എക്സിബിഷന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗവര്‍ണര്‍ റഷീദ് എം. അല്‍മറാജ് ഉദ്ഘാടനം ചെയ്തു. 60ഓളം സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമ്മേളനവും പ്രദര്‍ശനവും ചൊവ്വാഴ്ച സമാപിക്കും.

മാലിയില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രി അറസ്റ്റില്‍

Posted: 10 Dec 2012 09:13 PM PST

Image: 

ബമാക്കൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറിയിലൂടെ പ്രധാനമന്ത്രിയെ സൈന്യം അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് പ്രധനമന്ത്രി ശൈഖ് മൊഡിബൊ ദിയാരെ രാജിവെച്ചു. ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിക്കവേ തലസ്ഥാനമായ ബമാക്കൊയിലെ സ്വവസതിയില്‍ വെച്ചാണ് ദിയാരെ അറസ്റ്റിലായതെന്ന്  സൈനിക വക്താവ് അറിയിച്ചു.

ഈ രാജ്യത്തെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സൈന്യവും ഭരണകൂടവും തമ്മില്‍ ഇപ്പോള്‍ പ്രശ്നം നിലനില്‍ക്കുകയാണ്. അതിനാല്‍ താനും തന്‍െറ ഭരണകൂടവും രാജിവെച്ച് അധികാരം ഒഴിയുകയാണെന്ന് ദിയാരെ വ്യക്താമാക്കി. പ്രധാനമന്ത്രി സൈന്യത്തിന്‍െറ അറസ്റ്റിലായതായി അദ്ദേഹത്തിന്‍െറ വക്താവും അറിയിച്ചു.

പ്രധാനമന്ത്രിയുടെ വസതയിലെ വാതിലുകളും മറ്റും അടിച്ച് തകര്‍ത്ത് അകത്ത് കടന്ന സൈന്യം അദ്ദേഹത്തെ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ട് വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ദിയാര വൈദ്യപരിശോധനക്കാണ് ഫ്രാന്‍സിലേക്ക് പോകാന്‍ ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ മാലിയില്‍ കാവല്‍ പ്രധാനമന്ത്രിയാണ് ദിയാര. സൈന്യവും സര്‍ക്കാരും തമ്മില്‍ മാത്രമല്ല രാജ്യത്തെ തീവ്ര ഇസ്ലാമിക സംഘടനകളും തമ്മില്‍ നിരന്തരം വംശീയസംഘര്‍ഷം നടക്കുന്ന രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് മാലി.
 അമേരിക്കന്‍ പൗരത്വമുള്ള ദിയാരെ നാസയിലെ മുന്‍ ജ്യോതി ശാസ്ത്രജ്ഞനാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP