സ്വാഗതം
WELCOME

News Update..

Saturday, December 22, 2012

ദേശീയപാത വികസനം: പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നിര്‍ത്തിവെച്ചു Madhyamam News Feeds

ദേശീയപാത വികസനം: പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നിര്‍ത്തിവെച്ചു Madhyamam News Feeds

Link to

ദേശീയപാത വികസനം: പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നിര്‍ത്തിവെച്ചു

Posted: 22 Dec 2012 12:44 AM PST

കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി ആഘാത തെളിവെടുപ്പ് നാട്ടുകാരുടേയും സംഘടന പ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറുടെ സാന്നിധ്യത്തില്‍ ദേശീയപാത അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെളിവെടുപ്പാണ് പ്രതിഷേധത്തിന് വേദിയായത്. തെളിവെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ കലക്ടറേറ്റ് പരിസരത്ത് പദ്ധതി റിപ്പോര്‍ട്ടിന്‍െറ കോപ്പി കത്തിച്ചു.
കരിവെള്ളൂര്‍ മുതല്‍ വളപട്ടണം വരെ റോഡ് വികസനത്തിന് സ്ഥലമെടുന്നത് സംബന്ധിച്ച പരാതി സ്വീകരിക്കാനായിരുന്നു തെളിവെടുപ്പ്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത പദ്ധതി ടെന്‍ഡര്‍ വിളിച്ച് ഹൈദരാബാദ് ആസ്ഥാനമായ  കമ്പനിക്ക് കരാര്‍ കൊടുത്തതും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതും തെളിവെടുപ്പിനെത്തിയവര്‍ ചോദ്യംചെയ്തു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച ശേഷം തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് വേണ്ടി വീണ്ടും സര്‍വേ നടത്തുകയാണ് വേണ്ടത്. റോഡിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലൊരിടത്തും റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയതിന് പകരം മരം നട്ട ചരിത്രമില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കുന്നവരെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനായി കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നത് നാടിനെ മരുഭൂമിയാക്കും. ഭൂമാഫിയയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് പരിപാടിയെങ്കില്‍ ഒരു ലോഡ് മണ്ണ് പോലും എടുക്കാന്‍ സമ്മതിക്കില്ലെന്ന് ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. മുഴുവന്‍ കുന്നിന്‍പ്രദേശങ്ങളിലും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പദ്ധതി നടപ്പാക്കാനുറച്ച് കരാര്‍ കൊടുത്ത ശേഷം തെളിവെടുപ്പ് നടത്തിയ ദേശീയപാത അധികൃതരെ മറുപടി പറയാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ ജില്ല കലക്ടര്‍ അറിയിക്കണമെന്നും ജനരോഷം കാരണം യോഗം നിര്‍ത്തിവെച്ചതായി മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്നും തെളിവെടുപ്പിനെത്തിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് കലക്ടര്‍ വഴങ്ങിയില്ല. എല്ലാവരുടെയും അഭിപ്രായം മിനുട്ട്സില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തുമെന്നും യോഗം മാറ്റിവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാലയിലും ഇരിട്ടിയിലും ദുരന്തമുണ്ടായപ്പോള്‍ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച കലക്ടര്‍ ഇവിടെയും അത് തുടരണമെന്നും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് ദേശീയപാത അധികൃതരാണെന്നും അവര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു.
തുടക്കത്തില്‍ പദ്ധതിയുടെ രൂപരേഖ പ്രൊജക്ടര്‍ ഉപയോഗിച്ച് വിശദീകരിച്ച് തുടങ്ങിയത് മുതല്‍, തെളിവെടുപ്പ് പ്രഹസനമാണെന്ന ആരോപണവുമുയര്‍ന്നു. ഇത് സാധൂകരിക്കുന്ന തരത്തില്‍ ധൃതി പിടിച്ചാണ് ദേശീയപാത അധികൃതര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്ന് കലക്ടര്‍ തന്നെ ഒന്നിലേറെ തവണ ആവശ്യപ്പെട്ടു.  ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി യു.കെ. സെയ്ത്, മനോഹരന്‍ കരിവെള്ളൂര്‍, കേണല്‍ പി.വി.ഡി. നമ്പ്യാര്‍, മന്‍സൂര്‍ എടക്കാട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല  സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ടി.പി ഇല്യാസ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ചു.
ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ പ്രിന്‍സ് പ്രഭാഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയേണ്‍മെന്‍റല്‍ എന്‍ജിനീയര്‍ സി.വി. ജയശ്രീ, എന്‍ജിനീയര്‍ പി. മൃദുല, അസി. എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

43 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം

Posted: 21 Dec 2012 11:02 PM PST

കോഴിക്കോട്: ജില്ലയില്‍ 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നേരത്തേ ആറ് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ അംഗീകരിച്ചിരുന്നു. ഇതോടെ 43 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരമായി.
ആയഞ്ചേരി, അഴിയൂര്‍, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചെക്യാട്, ചോറോട്, ഏറാമല, കാരശ്ശേരി, കട്ടിപ്പാറ, കാവിലുമ്പാറ, കായണ്ണ, കീഴരിയൂര്‍, കിഴക്കോത്ത്, കൊടുവള്ളി, കൂരാച്ചുണ്ട്, കൂത്താളി, കോട്ടൂര്‍, കുന്നുമ്മല്‍, മടവൂര്‍, മണിയൂര്‍, മരുതോങ്കര, മുക്കം, നാദാപുരം, നടുവണ്ണൂര്‍, നന്മണ്ട, നരിക്കുനി, നൊച്ചാട്, പയ്യോളി, പേരാമ്പ്ര, പെരുമണ്ണ, പുതുപ്പാടി, താമരശ്ശേരി, തിക്കോടി, തിരുവളളൂര്‍, തൂണേരി, തുറയൂര്‍, ഉള്ള്യേരി, വാണിമേല്‍, വേളം, വില്ല്യാപ്പളളി എന്നീ പഞ്ചായത്തുകളിലെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മേലടി, വടകര, തോടന്നൂര്‍, കോഴിക്കോട് ബ്ളോക് പഞ്ചായത്തുകളുടെ പദ്ധതികളും അംഗീകരിച്ചു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 16,000 പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 90 ശതമാനവും പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ജില്ലാ പ്ളാനിങ് ഓഫിസര്‍ എ.എം. രമേഷ്കുമാര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.
വാര്‍ഷിക പദ്ധതികളുടെ അംഗീകാരം നേടുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും അടിയന്തരപ്രാധാന്യം നല്‍കണമെന്ന് അവര്‍ നിര്‍ദേശിച്ചു. സര്‍ക്കാരാശുപത്രികളില്‍ മരുന്നു വാങ്ങുന്നതിനുളള ഇന്‍ഡന്‍റ് ഡിസംബര്‍ 30നകം നല്‍കിയെന്ന് ഡി.എം.ഒ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു.  
കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി അബ്ദുല്‍ ലത്തീഫ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.കെ. തങ്കമണി, അംഗങ്ങളായ പൂളയില്‍ പ്രേമ, പി.ടി.എം. ഷറഫുന്നീസ, കമല ആര്‍.പണിക്കര്‍, പി.സി. അബ്ദുല്‍കരീം, വി.പി. കുഞ്ഞികൃഷ്ണന്‍, വി.ഡി ജോസഫ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.കെ. രേണുകാദേവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു താന്നിക്കാക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിന്- മുഖ്യമന്ത്രി

Posted: 21 Dec 2012 10:52 PM PST

Image: 

കൊച്ചി: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടു വരേണ്ട ഉത്തരവാദിത്തവും ബാധ്യതയും കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന് ഇറ്റലി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നാവികരുടെ ജാമ്യകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടു നിലപാടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വികാരത്തോട് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും യോജിച്ചിട്ടുണ്ട്. നാവികര്‍ തിരിച്ചു പോകുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതി തന്നെയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
 

ഇസ്ലാമിന്‍െറ മധ്യമ നിലപാട് സമൂഹത്തിന് കൈമാറണം -ഡോ. ഇദ്രീസ് തൗഫീഖ്

Posted: 21 Dec 2012 10:50 PM PST

Image: 

പാലക്കാട്: ‘വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവ്വനം’ എന്ന സന്ദേശവുമായി ഇത്തിഹാദ് ശുബ്ബാനില്‍ മുജാഹിദീന്‍ കേരള യുവജനസമ്മേളനത്തിന് കരിമ്പനകളുടെ നാട്ടില്‍ തുടക്കമായി. പാലക്കാട്  സ്റ്റേഡിയം ഗ്രൗണ്ടില്‍ ജുമുഅ നമസ്കാരത്തോടെയാണ് ത്രിദിന സമ്മേളനം ആരംഭിച്ചത്. ഖുതുബക്കും നമസ്കാരത്തിനും കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി നേതൃത്വം നല്‍കി.
ജീര്‍ണതക്കും തീവ്രതക്കും യാഥാസ്ഥിതികതക്കുമിടയില്‍ ഇസ്ലാമിന്‍െറ മധ്യമ നിലപാട് സമൂഹത്തിന് മുന്നില്‍ പ്രവര്‍ത്തിയിലൂടെ പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് സമ്മേളനം  ഉദ്ഘാടനം ചെയ്ത പ്രശസ്ത ഇസ്ലാമിക ചിന്തകനും പ്രബോധകനുമായ ഡോ. ഇദ്രീസ് തൗഫീഖ് (ബ്രിട്ടണ്‍) പറഞ്ഞു. ഇസ്ലാമിന്‍െറ സുന്ദരമുഖം ലോകത്തിനു മുമ്പില്‍ സങ്കീര്‍ണമാക്കുന്നത് മുസ്ലിംകള്‍ തന്നെയാണ്. ആദര്‍ശ രംഗത്തും അനുഷ്ഠാന മേഖലയിലും ഒരു ചെറിയ വിഭാഗം മുസ്ലിംകള്‍ പിന്തുടരുന്ന തീവ്രമായ നിലപാട് പൊതുസമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിന് ഇസ്ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും ഇദ്്രീസ് തൗഫീഖ് പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു.
യുവത പുസ്തക പ്രകാശനം മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ പി എ മജീദ് നിര്‍വഹിച്ചു. അബ്ദുറഹിമാന്‍ തൃപ്പനച്ചി പുസ്തക പരിചയം നടത്തി. ബാവ ഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി.
സമ്മേളനത്തിന്റെസുവനീര്‍ സാഹിത്യ അക്കാദമി അംഗം കാളിദാസ് പുതുമന, അബ്ദുല്‍ ജബ്ബാറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ബി.പി.എ. ഗഫൂര്‍ സുവനീര്‍ പരിചയപ്പെടുത്തി. ഡോ. ഇദ്രീസ് തൗഫീഖ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.  ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ലബീദ് അരീക്കോട്, മാസ്റ്റര്‍ അബ്ദുല്ല എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.  
ഡി.സി.സി പാലക്കാട് പ്രസിഡന്‍റ് സി.വി.ബാലചന്ദ്രന്‍, കോവൈ അബ്ദുല്‍ ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്, ഇര്‍ശാദ് സ്വലാഹി, ഡോ. ഐ.പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. ഷറഫുദ്ദീന്‍ സലഫി ദിവ്യദീപ്തി നല്‍കി ഡോ. ഐ.പി. അബ്ദുസ്സലാം മുഖഭാഷണം നടത്തി. സാജിദലി ചിറക്കല്‍പടി നന്ദി പറഞ്ഞു.
ശനിയാഴ്ച  രാവിലെ എട്ടിന്   സന്നദ്ധ സേവക സംഗമം കെ.എന്‍.എം സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമിയും പ്രതിനിധി സമ്മേളനം കെ.എന്‍.എം. സെക്രട്ടറി എ. അസ്ഗറലിയും ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.  രാവിലെ 10ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബധിരസംഗമം സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും  വൈകുന്നേരം ചേരുന്ന സാംസ്കാരിക സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

കങ്ങഴ പഞ്ചായത്തില്‍ സ്വതന്ത്രര്‍ യു.ഡി.എഫ് പിന്തുണ പിന്‍വലിച്ചു

Posted: 21 Dec 2012 10:41 PM PST

പത്തനാട്: കങ്ങഴ പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണ സമിതിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചതായി സ്വതന്ത്രാംഗങ്ങളായ ജഗദമ്മ മുട്ടത്ത്, റഹീന സുജ എന്നിവര്‍ അറിയിച്ചു.
അധികാരത്തിലെത്തുന്നതിന്  തങ്ങളുടെ പിന്തുണ സ്വീകരിച്ച യു.ഡി.എഫ്, അധികാരത്തിലെത്തിയ ശേഷം തങ്ങളുമായി  ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു.  ഒരു വര്‍ഷത്തേക്ക് പ്രസിഡന്‍റ് സ്ഥാനം സ്വതന്ത്രാംഗമായ റഹീന സുജയ്ക്ക് നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതുനല്‍കാതെ കോണ്‍ഗ്രസിന് ശേഷിച്ച വര്‍ഷം മുഴുവന്‍ പ്രസിഡന്‍റ് സ്ഥാനം നല്‍കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ഇവര്‍ പിന്തുണ പിന്‍വലിക്കാ ന്‍ തീരുമാനിച്ചത്്. ഇതോടെ  28 ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാകും. നിലവില്‍ 15അംഗ പഞ്ചായത്തില്‍  കേരള കോണ്‍ഗ്രസിന് നാലും, കോണ്‍ഗ്രസിന് മൂന്നും, സി.പി.എമ്മിന് മൂന്നും, സി.പി.ഐക്ക് രണ്ടും, ബി.ജെ.പി സ്വതന്ത്ര ഒന്നും, സ്വതന്ത്രര്‍ രണ്ടുമാണ്. ഇതില്‍ ബി.ജെ.പി സ്വതന്ത്രയായ പി.സി. ശ്രീലതയുടെ നിലപാടും നിര്‍ണായകമാകും.
എന്നാല്‍, പ്രസിഡന്‍റ് സ്ഥാനം  വനിതകള്‍ക്ക് സംവരണം ചെയ്ത പഞ്ചായത്തില്‍ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ സ്വീകരിച്ചാല്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നേടാന്‍ സാധിക്കുമെങ്കിലും എല്‍.ഡി.എഫ് പക്ഷത്ത് വനിതാ പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ സ്വതന്ത്രര്‍ക്ക് പ്രസിഡന്‍റ് സ്ഥാനം നല്‍കേണ്ടി വരും.
 ഇതിനാല്‍, എല്‍.ഡി.എഫ് ഇവരുടെ പിന്തുണ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. ധാരണ പ്രകാരം  കേരള കോണ്‍ഗ്രസ് എമ്മിലെ  രാജിസ്കറിയാ പ്രസിഡന്‍റ് സ്ഥാനവും, കോണ്‍ഗ്രസിലെ ജോസ് കെണ്ടോടി  വൈസ് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചതിനെതുടര്‍ന്നാണ്  ഭരണമാറ്റത്തിന് കളം ഒരുങ്ങിയത്.
 

കൂട്ടമാനഭംഗം: രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം

Posted: 21 Dec 2012 10:39 PM PST

Image: 
Subtitle: 
പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂദല്‍ഹി: ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ ജനരോഷം അലയടിക്കുന്നു. സംഭവത്തിന്റെപശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ശനിയാഴ്ച പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. രാഷ്ട്രപതി ഭവനിലേക്കും ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ചു നടത്തി. പ്രതിഷേധക്കാരില്‍ ഭൂരഭാഗവും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളാണ്.

ഇന്ത്യാഗേറ്റിന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് വിജയ്ചൗക്ക് കടന്ന് റെയ്‌സിന ഹില്‍സിലെ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് രാഷ്ട്രപതി ഭവന്‍, നോര്‍ത്ത്, സൗത്ത് ബ്‌ളോക്കുകളുടെ നേരേയും നീങ്ങി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഏതാനും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

പെണ്‍കുട്ടികളടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാന വീഥികളിലേക്ക് ഒഴുകുന്നത്. അതീവ സുരക്ഷ മേഖലയിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. സുരക്ഷാ മേഖലയില്‍ ആദ്യമായാണ് ഇത്തരം ശക്തമായൊരു പ്രതിഷേധം അരങ്ങേറുന്നത്. പ്രത്യേക സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ ആഹ്വാനപ്രകാരമല്ല ഇത്തരമാരു പ്രതിഷേധം നടന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയുള്ള കൂട്ടായ്കളിലൂടെയും മറ്റുമാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയത്. പ്രതിഷേധത്തിന്റെ വാര്‍ത്തയറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടു. ഒരോ തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുമ്പോള്‍ പിരിഞ്ഞുപോകുന്ന വിദ്യാര്‍ഥികള്‍ വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ 9.30ഓടെ തുടങ്ങിയ പ്രതിഷേധം ഉച്ചക്ക് ഒരു മണിയാകുമ്പോഴും ശ്ക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വഴി കാണാതെ കുഴങ്ങുകയാണ് പൊലീസ്.

ദല്‍ഹി പൊലീസിനും മുഖ്യമന്ത്രി ഷീല ദീക്ഷിതിനുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. ദല്‍ഹി തെരുവുകളില്‍ ഭീതി കൂടാതെ നടക്കാന്‍ തങ്ങള്‍ക്ക് സാധിക്കണമെന്നും അതിനായാണ് പ്രതിഷേധമെന്നും സമരക്കാര്‍ പറയുന്നു. തങ്ങളെ തടയാന്‍ ഇപ്പോള്‍ ആയിരകണക്കിന് പൊലീസുകാരുണ്ട്, എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാന്‍ 10 പൊലീസുകാര്‍ മതിയായിരുന്നുവെന്നും ഇവര്‍ പറയുന്നു. രാജ്യം ഇതുവരെ കാണാത്ത തരത്തില്‍ ശ്ക്തമായ പ്രതിഷേധത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

അതിനിടെ, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ അണുബാധ വര്‍ധിച്ചതായും വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്രയും ഭീകരമായ അവസ്ഥയില്‍ ഇതിന് മുമ്പ് ആരെയും ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊരു കേസ് ആദ്യമായാണ്. ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം അത്രമേല്‍ തീക്ഷണമാണെന്നും അതുകൊണ്ടാണ് ഇത്രയും പിടിച്ചുനിന്നതെന്നും ഡേക്ടര്‍മാര്‍ പ്രതികരിച്ചു. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്ക് പെണ്‍കുട്ടി വിധേയയായി. ബന്ധുക്കളുമായി എഴുത്തിലൂടെ ആശയവിനിമയം നടത്തുന്ന പെണ്‍കുട്ടി പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് കഴിഞ്ഞദിവസം പറയുകയുണ്ടായി.

 

മേലേ വെട്ടിപ്പുറത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍

Posted: 21 Dec 2012 10:39 PM PST

 പത്തനംതിട്ട: നഗരത്തില്‍ മേലേ വെട്ടിപ്പുറത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ജനം ഭീതിയിലാണ്. അബാന്‍ ജങ്ഷനില്‍ സ്മൈല്‍ ഡെന്‍റല്‍ ക്ളിനിക് നടത്തുന്ന ഡോ. അനിലിന്‍െറ മോടിയില്‍ പടിയില്‍ നിര്‍മിക്കുന്ന വീടിന്‍െറ തറയിലെ ചളിയിലാണ് കാല്‍പ്പാടുകള്‍ പതിഞ്ഞനിലയില്‍ കണ്ടെത്തിയത്. രാവിലെ ജോലിക്ക് വന്ന തൊഴിലാളികള്‍  വിവരം ഉടമയെയും പിന്നീട് വനംവകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു. വീടിന്‍െറ സമീപത്ത് സിമന്‍റ് കുഴക്കുന്ന ഭാഗത്തും പാറപ്പൊടിയിലും പാടുകള്‍ തെളിഞ്ഞുകാണാം. വനം വകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ ‘വള്ളിപ്പുലി’ എന്ന ഇനത്തില്‍പ്പെട്ട പുലിയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിച്ചു. കാല്‍പ്പാദങ്ങള്‍ പ്ളാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് പകര്‍ത്തിയാണ് നിഗമനത്തില്‍ എത്തിയത്. ഏകദേശം 10 കിലോ വരുന്നതാണിതെന്നും അവര്‍ പറയുന്നു. മനുഷ്യരെ ഉപദ്രവിക്കാത്തതും എന്നാല്‍ ചെറിയ മൃഗങ്ങളെ ഭക്ഷിക്കാന്‍ കഴിയുന്ന ഇനവുമാണ് വള്ളിപ്പുലി. വള്ളിപ്പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഇവിടെ കൂട് ഒരുക്കിയിട്ടുണ്ട്. നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് പ്രദേശമാകെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ടാഴ്ച മുമ്പ് ചുരുളിക്കോട് ഭാഗത്തും സമാനരീതിയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ‘വള്ളിപ്പാക്കാന്‍’ ഇനത്തില്‍പ്പെട്ട ഒരിനമെന്നായിരുന്നു വനംവകുപ്പ് ജീവനക്കാര്‍ അന്ന് പറഞ്ഞത്.

റാഞ്ചിയ കപ്പലിലെ ജീവനക്കാരെ വധിക്കുമെന്ന് കൊള്ളക്കാരുടെ ഭീഷണി വീണ്ടും

Posted: 21 Dec 2012 10:17 PM PST

ദുബൈ: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ‘റോയല്‍ ഗ്രേസ്’ എണ്ണക്കപ്പലിലെ മലയാളികളടക്കമുള്ള 22 ജീവനക്കാരെ വധിക്കുമെന്ന് വീണ്ടും ഭീഷണി.  ജീവനക്കാരിലൊരാളുടെ പിതാവിനെ ഫോണില്‍ വിളിച്ച് റാഞ്ചികള്‍ ഭീഷണി മുഴക്കുകയായിരുന്നു.
60 ലക്ഷം ദിര്‍ഹം മോചന ദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത്. ഇവരുടെ മോചനത്തിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ദല്‍ഹിയിലെത്തി നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കൊള്ളക്കാര്‍ വീണ്ടും വധഭീഷണി മുഴക്കിയതോടെ ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്.
ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം സ്വദേശി കൊട്ടേക്കാട്ടുമ്മല്‍ കെ.സി മിഥുന്‍ (24), ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍െറ മകന്‍ ഡിബിന്‍ (22), തേലപ്പിള്ളി മുഞ്ഞക്കല്‍ വിന്‍സന്‍റിന്‍െറ മകന്‍ സ്റ്റാന്‍ലി (22), കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍െറ മകന്‍ അര്‍ജുന്‍ (21) എന്നിവരും ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ പാലക്കാട് സ്വദേശിയുമടക്കം ഏഴ് മലയാളികളാണ് കപ്പലിലുള്ളത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 10 പേരുമുണ്ട്. പാകിസ്താന്‍, ബംഗ്ളാദേശ്, നൈജീരിയ സ്വദേശികളാണ് ബാക്കിയുള്ളവര്‍.
നവംബര്‍ 30നകം തുക നല്‍കിയില്ലെങ്കില്‍ ഇവരെ വധിക്കുമെന്നാണ് കൊള്ളക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. മോചനശ്രമങ്ങളൊന്നും നടക്കാതിരുന്നതിനാല്‍ പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഇതിനിടെയാണ് ഈയാഴ്ച വീണ്ടും റാഞ്ചികളുടെ ഫോണ്‍വിളിയെത്തിയത്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന കരച്ചില്‍ ഫോണിലൂടെ കേള്‍ക്കാമായിരുന്നുവെന്ന് ജീവനക്കാരിലൊരാളുടെ പിതാവ് പറഞ്ഞു. ബന്ദികളാക്കപ്പെട്ടവര്‍ക്ക് ഭക്ഷണമോ വെള്ളമോ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. നൈജീരിയ സ്വദേശിയായ ജീവനക്കാരന്‍ ഏതാനും നാള്‍ മുമ്പ് രോഗബാധിതനായി ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഷാര്‍ജയില്‍നിന്ന് നൈജീരിയയിലേക്ക് പോകുംവഴിയാണ് കപ്പല്‍ തട്ടിയെടുത്തത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയിസ്റ്റര്‍ കാര്‍ഗോ ആന്‍ഡ് ഷിപ്പിങ് കമ്പനിക്ക് വേണ്ടി സര്‍വീസ് നടത്തിയിരുന്ന കപ്പലിന്‍െറ ഉടമസ്ഥന്‍ ടോണി എന്ന നൈജീരിയക്കാരനാണ്. ഇയാളുമായി ബന്ധപ്പെടാന്‍ ജീവനക്കാരുടെ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോചനത്തിനുള്ള നടപടികള്‍ക്ക് സമ്മര്‍ദം ചെലുത്താന്‍ ബന്ധുക്കള്‍ കഴിഞ്ഞ ഒരു മാസമായി ദല്‍ഹിയില്‍ തങ്ങുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലും ഷിപ്പിങ് മന്ത്രാലയത്തിലും ഇവര്‍ നിരവധി തവണ കയറിയിറങ്ങിയെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
 

ഭക്ഷണ പദാര്‍ഥങ്ങളുടെ പാക്കിംഗ്: നിബന്ധന ലംഘിച്ചാല്‍ കര്‍ശന നടപടി

Posted: 21 Dec 2012 10:13 PM PST

Image: 

ദോഹ: ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും പാക്കിംഗിന് നിശ്ചിതഗുണനിലവാരമുള്ള പ്ളാസ്റ്റിക് ഉപയോഗിക്കണമെന്ന നിബന്ധന ലംഘിക്കുന്ന ബേക്കറികള്‍ക്കും ഭക്ഷണശാലകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുപ്രീം ആരോഗ്യ കൗണ്‍സിലിലെ (എസ്.സി.എച്ച്) സംയുക്ത ഭക്ഷ്യ നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി. പാക്കിംഗിന് ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കില്‍ ആഗോളതലത്തില്‍ അംഗീകരിച്ച ഫുഡ് ഗ്രേഡ് ലോഗോയും (ഫോര്‍ക്കും കപ്പും) ഓരോ കമ്പനിയുടെ കോഡും നിര്‍ബന്ധമാണെന്ന് സമിതി കഴഞ്ഞിദവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനയില്‍ ലോഗോയും കോഡും ഇല്ലാത്ത പ്ളാസ്റ്റിക് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകും.
ഭക്ഷണപദാര്‍ഥങ്ങളുടെ പാക്കിംഗിന് പ്ളാസ്റ്റിക് സാമഗ്രികള്‍ ഉപയോഗിക്കുന്ന ബേക്കറികള്‍ക്കും ഭക്ഷണശാലകള്‍ക്കും അംഗീകൃത പ്ളാസ്റ്റിക് കമ്പനികളുടെയും ഫാക്ടറികളുടെയും പട്ടിക കൈമാറിയിട്ടുണ്ട്. പാക്കിംഗ് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ബേക്കറികളിലും മറ്റും കര്‍ശന പരിശോധന നടത്തും. ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന്‍െറ സാമ്പിളുകള്‍ കമ്മിറ്റി വര്‍ഷത്തില്‍ രണ്ടുതവണ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. നിലവാരമില്ലാത്ത പ്ളാസ്റ്റിക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട മുനിസിപ്പല്‍ അധികൃതരെ അറിയിക്കണമെന്ന് കമ്മിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
അംഗീകരിക്കപ്പെട്ട പ്ളാസ്റ്റിക് സാമഗ്രികളുടെ തന്നെ ശാസ്ത്രീയമായ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കുന്നതിനായി കമ്മിറ്റി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
പ്ളാസ്റ്റിക് പാക്കിംഗ് സാമഗ്രികളുടെ നിര്‍മാതാക്കളും ബേക്കറി ഉടമകളുമായി കമ്മിറ്റി പ്രതിനിധികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഉല്‍പ്പന്നങ്ങളില്‍ ഏകീകൃത മുദ്രയും കോഡും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.
ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഖത്തറിലുള്ള ഏതാനും കമ്പനികളുടെ പ്ളാസ്റ്റിക് പാക്കിംഗ് സാമഗ്രികള്‍ക്കും കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. എസ്.സി.എച്ച്, മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രാലയം, പരിസ്ഥിതി, വാണിജ്യ-വ്യാപാര മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.

31ാമത് ശസ്ത്രക്രിയയും വിജയകരം: അബ്ദുല്ലയും സല്‍മാനും ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു

Posted: 21 Dec 2012 10:06 PM PST

Image: 

റിയാദ്: ചരിത്രം കുറിച്ച സയാമീസ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയകളുടെ ജൈത്രയാത്രയിലെ 31ാമത് വേര്‍പ്പെടുത്തലും വിജയത്തില്‍ പര്യവസാനിച്ചപ്പോള്‍ സൗദിയുടെ ജീസാന്‍ മേഖലയിലെ ബീശയില്‍ പിറന്ന അബ്ദുല്ലയും സല്‍മാനും ഇന്നലെ രാത്രി ജീവിതത്തിലേക്ക് വേര്‍പിരിഞ്ഞു. ഒമ്പതര മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയക്ക് സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅ നേതൃത്വം നല്‍കി.
ജുമുഅ നമസ്കാരാനന്തരം ഉച്ചക്ക് 12.30ന് ആരംഭിച്ച ശസ്ത്രക്രിയ എട്ട് ഘട്ടങ്ങള്‍ കടന്ന് രാത്രി പത്തിനു മുമ്പായി അവസാനിച്ചു. കുരുന്നുകള്‍ക്ക് മുത്തം നല്‍കി ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വൈദ്യസംഘത്തിന് കൈമാറി.
ശസ്ത്രക്രിയയുടെ ആദ്യഘട്ടമായ അനസ്തേഷ്യക്ക് രണ്ട് മണിക്കൂര്‍ വേണ്ടി വന്നു. കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയിലെ ഡോ. മുഹമ്മദ് അല്‍ജമാലിന്‍െറ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നാലര മാസം മാത്രം പ്രായമെത്തിയ ഇരട്ടകള്‍ക്ക് വൈദ്യരംഗത്ത് ലഭ്യമായ അതിനൂതന അനസ്തേഷ്യ നല്‍കിയത്.
അണുനശീകരണം ഉറപ്പുവരുത്തി കുട്ടികളെ സജ്ജമാക്കല്‍, ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധന എന്നിവയടങ്ങുന്ന രണ്ടാം ഘട്ടം ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അര മണിക്കൂറിനകം പൂര്‍ത്തിയാക്കി. വേര്‍പ്പെടുത്തലിന് സജ്ജമാക്കുന്ന മൂന്നാം ഘട്ടത്തിനും ഡോ. റബീഅ തന്നെ നേതൃത്വം നല്‍കി. അര മണിക്കൂറിനു ശേഷം കുട്ടികളുടെ ഒട്ടിപ്പിടിച്ച ബാഹ്യ ഭാഗങ്ങള്‍ വേര്‍പ്പെടുത്തുന്ന സുപ്രധാന നാലാം ഘട്ടം  ആരംഭിച്ചു. ഒരു മണിക്കൂറിനകം ഡോ. റബീഅയും സംഘവും ഈ ഘട്ടവും വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടര മണിക്കൂര്‍ സമയമെടുത്ത അഞ്ചാം ഘട്ടത്തില്‍ കരളും ആമാശയവും വേര്‍പ്പെടുത്താന്‍ വൈദ്യസംഘത്തിന് സാധിച്ചു. ജനിതക വൈകല്യമുള്ള അബ്ദുല്ല എന്ന കുഞ്ഞിന്‍െറ മൂത്രാശയം വേര്‍പ്പെടുത്തലാണ് ഒന്നര മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ആറാം ഘട്ടത്തില്‍ നടന്നത്.
പിറന്ന ശേഷം ഇന്നലെവരെ ഒട്ടിപ്പിടിച്ച് കിടന്ന അബ്ദുല്ലയും സല്‍മാനും ഏഴാം ഘട്ടത്തോടെ രണ്ട് കട്ടിലുകളിലായി. ഇതോടെ വൈദ്യസംഘവും രണ്ട് വിഭാഗമായി വേര്‍പ്പെടുത്തലിനു ശേഷമുള്ള മുറിവുകള്‍ തുന്നിക്കൂട്ടിയത്. അര മണിക്കൂര്‍ മാത്രമെടുത്ത എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ മുറിവുകള്‍ കെട്ടി കുഞ്ഞുങ്ങളെ ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പുറം ലോകത്തെയും മാധ്യമങ്ങളെയും അറിയിക്കാന്‍ സൗദി പ്രസ് ഏജന്‍സിയും മെഡിക്കല്‍ സിറ്റിയുടെ http://conjoinedtwins.med.sa എന്ന വെബ്സൈറ്റും വിവിധ ഇലസ്ട്രോണിക് മാധ്യമങ്ങളും തല്‍സമയ ബുള്ളറ്റിനുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കൂടാതെ ശസ്ത്രക്രിയയുടെ തത്സമയ വീഡിയോ ദൃശ്യങ്ങളും സൈറ്റില്‍ ലഭ്യമായിരുന്നു.
70 ശതമാനം വിജയസാധ്യത മുന്‍കൂട്ടി കണ്ടിരുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായപ്പോള്‍ ഇരട്ടകളിലൊരാളായ അബ്ദുല്ലക്ക് ഒരു കിഡ്നി മാത്രമാണ് വേര്‍പാടില്‍ ലഭിച്ചത്.  അതിനാല്‍ തന്നെ അബ്ദുല്ല അപകടനില തരണം ചെയ്തിട്ടില്ല. ശസ്ത്രക്രിയ വിജയത്തിലെത്തിയ വേളയില്‍ വൈദ്യസംഘത്തിന് നേതൃത്വം നല്‍കിയ ഡോ. റബീഅ അബ്ദുല്ല രാജാവിന് പ്രത്യേകം അനുമോദനവും നന്ദിയും അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP