മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Madhyamam News Feeds |
- മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും
- ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം- വി.എസ്
- സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികം: ശൈഖ് മുഹമ്മദ് തൊഴിലാളികള്‍ക്കൊപ്പം
- ചാവെസിന്റെ ആരോഗ്യനില 'കൂടുതല്‍ സങ്കീര്‍ണ'മായതായി വൈസ് പ്രസിഡന്റ്
- ജാബിര്‍ സ്റ്റേഡിയം പൂര്‍ണസജ്ജം; ഉദ്ഘാടനം ഫെബ്രുവരിയില്‍
- മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
- സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ച ബംഗ്ളാദേശികള്‍ക്ക് വധശിക്ഷ
- ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ സ്വാഗതം ചെയ്തു
- പച്ചയുടെ മാനങ്ങള്‍
- ഈ രക്തസാക്ഷ്യം വെറുതെയാവില്ല
മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Posted: 30 Dec 2012 10:27 PM PST Image: തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിനോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും. മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ കേരളത്തിലെ ജയിലിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. മഅ്ദനിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. നിരവധി സംഘടനകള്‍ നിവേദനവുമായി സര്‍ക്കാറിനെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത്. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മഅ്ദനിയുടെ ജാമ്യം, ചികിത്സ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. |
ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം- വി.എസ് Posted: 30 Dec 2012 09:43 PM PST Image: തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലക്കയറ്റത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപോകുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു. തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ സമയമില്ല. കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീഴ്ച കൂടാതെ എത്തിക്കാമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രം ഉറപ്പു നല്‍കിയതാണ്. കാലാകാലങ്ങളില്‍ സംസ്ഥാനം ഇത് കണക്കുപറഞ്ഞ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിസംഗത പുലര്‍ത്തുകയാണ്. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ഉപവാസം. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി.തോമസ്, പി.സി.തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍, തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
|
സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികം: ശൈഖ് മുഹമ്മദ് തൊഴിലാളികള്‍ക്കൊപ്പം Posted: 30 Dec 2012 09:26 PM PST Image: ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈയുടെ ഭരണാധികാരം ഏറ്റെടുത്തതിന്‍െറ ഏഴാം വാര്‍ഷികം തൊഴിലാളികള്‍ക്കൊപ്പം ചെലവഴിക്കുന്നു. എല്ലാ മേഖലകളിലും യു.എ.ഇയുടെ, പ്രത്യേകിച്ച് ദുബൈയുടെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും തികഞ്ഞ ആത്മാര്‍ഥതയോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത തൊഴിലാളികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. |
ചാവെസിന്റെ ആരോഗ്യനില 'കൂടുതല്‍ സങ്കീര്‍ണ'മായതായി വൈസ് പ്രസിഡന്റ് Posted: 30 Dec 2012 09:20 PM PST Image: കാറക്കസ്: ക്യൂബയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഊഗോ ചാവെസിന്റെ നില കൂടുതല്‍ സങ്കീര്‍ണമായതായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുരോ അറിയിച്ചു. അര്‍ബുദ രോഗത്തിന് നടത്തിയ നാലാമത്തെ ശസ്ത്രക്രിയക്കു ശേഷമാണ് ചാവെസിന്റെ നില കൂടുതല്‍ വഷളായതെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെയാണ് മദുരോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചാവെസിന്റെ നാലാം ശസ്ത്രക്രിയ ഡിസംബര്‍ 11നാണ് ക്യൂബയില്‍ നടന്നത്. ഇതിനു ശേഷം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മദുരോ തയ്യാറായില്ല. 2011 ജൂണിലാണ് ചാവേസിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. 1999 മുതല്‍ വെനസ്വേലയിലെ ഭരണാധിപനായ ചാവെസ് ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. |
ജാബിര്‍ സ്റ്റേഡിയം പൂര്‍ണസജ്ജം; ഉദ്ഘാടനം ഫെബ്രുവരിയില്‍ Posted: 30 Dec 2012 09:09 PM PST Image: കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ജാബിര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് നിര്‍വഹിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സ്വബാഹ് സാലിം അല്‍ ഹമൂദ് അസ്വബാഹ് അറിയിച്ചു. വിവിധ മന്ത്രിമാരൊടൊപ്പം സ്റ്റേഡിയം ചുറ്റിക്കണ്ട ശേഷം കുവൈത്ത് ന്യൂസ് ഏജന്‍സിയോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. |
മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു Posted: 30 Dec 2012 09:05 PM PST Image: മസ്കത്ത്: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റി കൗണ്‍സിലുകളുടെയും ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മസ്കത്ത്, ദോഫാര്‍ മുനിസിപ്പാലിറ്റികളുടെ നിലവിലെ ചെയര്‍മാന്‍മാരും മറ്റിടങ്ങളില്‍ ഗവര്‍ണറര്‍മാരുമാണ് മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്‍മാനായി ചുമതലേറ്റത്. മസ്കത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ ബിന്‍ സെയ്ഫ് ആല്‍ഹാര്‍ത്തി ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് ആല്‍ബുസൈദിക്ക് മുന്നില്‍ പ്രതിജ്ഞ ചൊല്ലി. മുനിസിപ്പല്‍ മേധാവി ശൈഖ് സലിം ബിന്‍ ഉഫൈത് അല്‍ഷന്‍ഫാരി ദോഫാര്‍ ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ബുസൈദിക്ക് മുന്നിലാണ് പ്രതിജ്ഞയെടുത്തത്. |
സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ച ബംഗ്ളാദേശികള്‍ക്ക് വധശിക്ഷ Posted: 30 Dec 2012 09:01 PM PST Image: റിയാദ്: ബംഗ്ളാദേശിലെ സൗദി എംബസി അണ്ടര്‍ സെക്രട്ടറിയായിരുന്ന ഖലഫ് അല്‍അലിയെ വധിച്ച കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി ഉത്തരവായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് 45 കാരനായ ഖലഫിനെ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രകാര്യാലയങ്ങളുടെ സമീപം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യമായി നടന്ന നയതന്ത്ര പ്രതിനിധിയുടെ വധം നാടിനെ ഞെട്ടിച്ചിരുന്നു. കൊള്ളയടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഖലഫിനെ സംഘം കൊലപ്പെടുത്തിയതെന്ന് ജഡ്ജി മുഹമ്മദ് മുത്വഹിര്‍ ഹുസൈന്‍ കുറ്റപത്രത്തില്‍ വായിച്ചു. കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരുണ്ടായിരുന്നു. ഒരാളെ ഇനിയും പിടികിട്ടാനുണ്ട്. |
ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ സ്വാഗതം ചെയ്തു Posted: 30 Dec 2012 08:57 PM PST Image: മനാമ: 33ാമത് ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. ബഹ്റൈനില്‍ സംഘടിപ്പിച്ച ഉച്ചകോടി അതിന്‍െറ മുഴുവന്‍ അര്‍ഥത്തിലും വിജയകരമായതായി മന്ത്രിസഭ വിലയിരുത്തി. ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സഖീര്‍ പ്രഖ്യാപനം ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സുദൃഢമായ സഹകരണത്തിനും ബന്ധത്തിനും ആഹ്വാനം നല്‍കുന്നതായിരുന്നു. സംയുക്ത സുരക്ഷാ കരാര്‍ ഇതില്‍ വളരെ പ്രധാനമായിരുന്നു. സംയുക്ത സൈനിക നേതൃത്വം, സാമ്പത്തിക രംഗത്തെ ഗുണകരമായ നടപടികള്‍ എന്നിവ സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണെന്ന് മന്ത്രിസഭ വിലയിരുത്തി. |
Posted: 30 Dec 2012 08:10 PM PST Image: കേരളത്തെ പച്ചനിറമാക്കി മാറ്റുന്നു എന്ന വിവാദം കത്തിനിന്ന സമയം. ഞാന്‍ പഠിച്ച സ്കൂളിലും മാസങ്ങള്‍ക്കു മുന്‍പ് സമാനസ്വഭാവത്തിലുളള ഒരു സംഭവമുണ്ടായി. ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും! ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി. പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം (ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍) |
Posted: 30 Dec 2012 07:38 PM PST Image: മാനവികതയുടെ മുന്നില്‍ മാനം കെട്ട് ഇന്ത്യ തലകുനിച്ചു നില്‍ക്കെ, പൈശാചികത തല്ലിക്കെടുത്തിയ ആ താരുണ്യം നാടിന്‍െറ രക്തസാക്ഷ്യചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അധ്യായം രചിച്ച് ഞായറാഴ്ച സ്വന്തം ചിതയിലമര്‍ന്നു. എന്നാല്‍, ആ പേരറിയാ പെണ്‍മകളുടെ ബലിദാനമുയര്‍ത്തിയ നൊമ്പരത്തീക്കാറ്റ് അത്ര പെട്ടെന്നു കെട്ടടങ്ങാനിടയില്ല; അങ്ങനെ കെട്ടടങ്ങിക്കൂടാ. സ്വതന്ത്ര ഇന്ത്യയില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ട പെണ്‍ജീവിതങ്ങളുടെ അനേകായിരം അണയാക്കനലുകള്‍ ആളിക്കത്തിച്ചാണ് ദല്‍ഹിയിലെ 23കാരിയുടെ ജീവത്യാഗം. പൊന്നുമോള്‍ നഷ്ടമായെങ്കിലും അവളുടെ മരണം ഇന്ത്യയെ പെണ്‍സുരക്ഷിത രാജ്യമാക്കട്ടെ എന്ന ആ കുടുംബത്തിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ നമുക്കും പങ്കുചേരാം, നിസ്സഹായമായ ആ പ്രാര്‍ഥനയെ ഫലവത്താക്കി മാറ്റാനുള്ള പ്രതിജ്ഞയോടെ. ഇന്ത്യയുടെ മഹിമയും ഗരിമയും സംബന്ധിച്ച് കെട്ടിയുയര്‍ത്തിയ എല്ലാ ഊറ്റത്തിന്‍െറയും കാറ്റഴിച്ചുവിട്ട ദിനങ്ങളാണ് കടന്നുപോയത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇനിയും ഇന്ത്യക്ക് വിജയിക്കാനായില്ലെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു തലസ്ഥാനനഗരിയില്‍ നടന്ന അധമസംഭവം. ഒറ്റപ്പെട്ടതല്ല, ഒരായിരം സംഭവങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പഴയ വീഴ്ചകളെ ചൂണ്ടുന്നതോടൊപ്പം, അളമുട്ടിയപ്പോള്‍ കെട്ടുപൊട്ടി വന്ന ഇപ്പോഴത്തെ പ്രതിഷേധത്തെ അംഗീകരിച്ചേ മതിയാവൂ. അമേരിക്കയില്‍ ചായകുടി പോലെ എന്ന പഴയ നായനാര്‍ഫലിതത്തിന്‍െറ ദുരന്താവര്‍ത്തനമായി ഇന്ത്യയില്‍ പെണ്‍വേട്ട മാറിക്കഴിഞ്ഞിരിക്കെ പെണ്‍മയുടെ പരിരക്ഷക്കു വേണ്ടി ഒരു രാഷ്ട്രത്തെ ഒന്നിച്ചുറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അധികാരത്തിന്‍െറ അരക്കില്ലങ്ങളെ ഭേദിച്ച ഈ പ്രതിഷേധമാണല്ലോ. ആ വികാരത്തിനു വേലി കെട്ടാന്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നിന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. എന്നാല്‍, സ്വന്തം മൂക്കിനു താഴെ പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വം തീര്‍ക്കാന്‍ ഉപയുക്തമാകാത്ത ഈ കരുത്ത് ജനകീയപ്രതികരണങ്ങള്‍ക്ക് ചിറകെട്ടാന്‍ ജാഗരൂകമായത് സൈനികജണ്ടയും ജനാധിപത്യഭരണവും തമ്മിലെന്തു വ്യത്യാസം എന്ന ലോകത്തിന്‍െറ പരിഹാസത്തിനിടയാക്കി. രാജ്യത്തിന്‍െറ നാലുപാടു നിന്നുമുയരുന്ന പൗരന്മാരുടെ പ്രതിശബ്ദങ്ങളെ അടക്കിപ്പിടിച്ചു നിറുത്തുന്നതെങ്ങനെ എന്നും അതുവഴി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തു. നിരപരാധരായ പൗരന്മാരെ സംശയത്തിന്‍െറ പേരില്‍ വേട്ടയാടാന്‍ രാജ്യരക്ഷാസംവിധാനങ്ങളുടെ ഭീമഭാഗം ചെലവിടുന്ന ഒരു രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് നടുറോഡിലിറങ്ങിയോ വാഹനത്തില്‍ കയറിയോ യാത്രചെയ്യാനുള്ള സുരക്ഷാമാര്‍ഗം ഒരുക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്നു നാം ലോകത്തെ മൂക്കത്തു വിരല്‍വെപ്പിച്ചു. ഈ രക്തസാക്ഷിത്വവും അതുയര്‍ത്തിയ പ്രതികരണക്കൊടുങ്കാറ്റും പാഴാവില്ലെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമൊക്കെ പറഞ്ഞുകഴിഞ്ഞു. അവരും അവരെ തുടര്‍ന്നു രംഗത്തുവന്ന ഇതര രാഷ്ട്ര, രാഷ്ട്രീയനേതാക്കന്മാരുമൊക്കെ സ്വന്തം പെണ്‍മക്കളെ പിടിച്ച് ആണയിട്ടാണിത് പറഞ്ഞത്. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്ന മുന്നനുഭവങ്ങളില്‍ നിന്നാണ് ജനം രാജ്പഥിലേക്കും വിജയ് ചൗക്കിലേക്കുമൊക്കെ ഇരച്ചുകയറിയതെന്ന വസ്തുത അവര്‍ വിസ്മരിക്കില്ലെന്നു കരുതുക. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment