സ്വാഗതം
WELCOME

News Update..

Monday, December 24, 2012

കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍ Madhyamam News Feeds

കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍ Madhyamam News Feeds

Link to

കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍

Posted: 24 Dec 2012 01:08 AM PST

Image: 

ന്യൂദല്‍ഹി: നാല് വൈസ് പ്രസിഡന്‍റുമാരെയും 21 ജനറല്‍ സെക്രട്ടറിമാരെയും 42 സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുന$സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല പ്രസിഡന്‍റായി തുടരും. എം.എം. ഹസന്‍, ലാലി വിന്‍സന്‍റ്, ഭാരതിപുരം ശശി, എ.കെ. മണി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. കരകുളം കൃഷ്ണപിള്ള ട്രഷറര്‍.
പാര്‍ട്ടി പദവികള്‍ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ ഏറെക്കുറെ തുല്യമായി വീതിച്ചെടുത്ത പ്രതീതിയാണ് ലിസ്റ്റ് നല്‍കുന്നത്. ഐ ഗ്രൂപ്പിനാണ് ചെറിയ മുന്‍തൂക്കം.  മുരളി വിഭാഗത്തിനും വയലാര്‍ രവി, പി.സി. ചാക്കോ വിഭാഗങ്ങള്‍ക്കും ചെറിയ പ്രാതിനിധ്യം നല്‍കി.
14 ഡി.സി.സികള്‍ ഏഴ് വീതം എ-ഐ ഗ്രൂപ്പുകള്‍ തുല്യമായി പങ്കിട്ടു. ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളില്‍ വന്‍തോതില്‍ അഴിച്ചുപണി നടന്നപ്പോള്‍ ഡി.സി.സി പ്രസിഡന്‍റുമാരില്‍ ഭൂരിഭാഗവും തുടരുകയാണ്.
പാര്‍ട്ടി പദവികളില്‍നിന്ന് കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ മാറ്റി. രണ്ടു പദവികള്‍ വഹിക്കുന്നത് പ്രസിഡന്‍റ് രമേശ് ചെന്നിത്തല മാത്രം.
പാര്‍ട്ടിയില്‍ നിലവില്‍ രണ്ടാംനിര നേതാക്കളായവരെ മുന്നിലേക്ക് കൊണ്ടുവന്നു. പുതിയ ജനറല്‍ സെക്രട്ടറിമാരില്‍ ഭൂരിഭാഗവും പ്രര്‍ത്തന പാരമ്പര്യമുള്ളവരാണ്. സെക്രട്ടറിമാര്‍ യൂത്ത് കോണ്‍ഗ്രസില്‍നിന്നും കെ.എസ്.യുവില്‍നിന്നും വന്നവരും.
ഭാരവാഹികളില്‍ സ്ത്രീ പ്രാതിനിധ്യം നന്നെ കുറഞ്ഞു. വൈസ് പ്രസിഡന്‍റായി ലാലി വിന്‍സന്‍റും ജനറല്‍ സെക്രട്ടറിമാരായി പത്മജ അടക്കം നാലുപേരും സെക്രട്ടറിമാരായി രണ്ടുപേരുമാണ് സ്ത്രീകള്‍. 21 ജന. സെക്രട്ടറിമാരില്‍ വനിതകള്‍ നാല്. എന്നാല്‍, 42 സെകട്ടറിമാരില്‍ രണ്ടു പേരേയുള്ളൂ.
ഭാരവാഹികള്‍: പ്രസിഡന്‍റ്- രമേശ് ചെന്നിത്തല. വൈസ് പ്രസിഡന്‍റുമാര്‍- എം.എം. ഹസന്‍, ലാലി വിന്‍സന്‍റ്, ഭാരതിപുരം ശശി, എ.കെ. മണി. ട്രഷറര്‍- കരകുളം കൃഷ്ണപിള്ള.
ജനറല്‍ സെക്രട്ടറിമാര്‍- തമ്പാന്നൂര്‍ രവി, ശൂരനാട് രാജശേഖരന്‍, സി.ആര്‍. ജയപ്രകാശ്, പത്മജ വേണുഗോപാല്‍, ബി. ബാബു പ്രസാദ്, പി.എം. സരേഷ് ബാബു, കെ.പി. കുഞ്ഞിക്കണ്ണന്‍, ടി.പി. ഹസന്‍, പി. രാമകൃഷ്ണന്‍, അഡ്വ. ജി. ഭുവനേശ്വരന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, ടി. സിദ്ദീഖ്, ടി. ശരത്ചന്ദ്ര പ്രസാദ്, ലതിക സുഭാഷ്, സുമാ ബാലകൃഷ്ണന്‍, വി.എന്‍. നാരായണന്‍, വത്സല പ്രസന്നകുമാര്‍, എം.പി. ജാക്സണ്‍, കെ.എം.ഐ. മത്തേര്‍, സജീവ് ജോസഫ്.

സെക്രട്ടറിമാര്‍- ടി.യു. രാധാകൃഷ്ണന്‍, വി.വി. പ്രകാശ്, അജയ് മോഹന്‍, ജോണ്‍സണ്‍ അബ്രഹാം, കെ.പി. അബ്ദുല്‍ മജീദ്, പി.ജെ. പൗലോസ്, എം.എം. നസീര്‍, മാന്നാര്‍ അബ്ദുല്ലത്തീഫ്, എം. വിന്‍സന്‍റ്, ജ്യോതികുമാര്‍ ചാമക്കാല, ജയ്സണ്‍ ജോസഫ്, പി.എ. സലീം, വി. രഘുറാം, നാട്ടകം സുരേഷ്, വി.കെ. ശ്രീകണ്ഠന്‍, അബ്ദുല്‍ മുത്തലിബ്, പഴകുളം മധു, വി.എ. കരീം, എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, കെ.കെ. അബ്രഹാം, കെ. ജയന്ത്, മണക്കാട് സുരേഷ്, എം. പ്രേമചന്ദ്രന്‍, ഹാജി. അബ്ദുല്‍ ഗഫൂര്‍, കെ. പ്രവീണ്‍ കുമാര്‍, മറിയാമ്മ ചെറിയാന്‍, എം.വി. പോള്‍, ഇബ്രാഹിം കുട്ടി കല്ലാര്‍, ത്രിവിക്രമന്‍ തമ്പി, സി. ചന്ദ്രന്‍, ഫിലിപ് ജോസഫ്, എന്‍.കെ. സുധീര്‍, എം.ആര്‍. രാമദാസ്, ജി. രതികുമാര്‍, സക്കീര്‍ ഹുസൈന്‍, ഐ.കെ. രാജു. നെയ്യാറ്റിന്‍കര സനല്‍, ആര്‍. വത്സലന്‍, കെ.പി. ശ്രീകുമാര്‍, പ്രഫ. കെ.കെ. വിജയലക്ഷ്മി, എം.എസ്. വിശ്വനാഥന്‍.

ഡി.സി.സി പ്രസിഡന്‍റുമാര്‍-
തിരുവനന്തപുരം- എം. മോഹന്‍കുമാര്‍, കൊല്ലം- പ്രതാപവര്‍മ തമ്പാന്‍, ആലപ്പുഴ- എ.എ. ഷുക്കൂര്‍, പത്തനംതിട്ട- പി. മോഹന്‍രാജ്, കോട്ടയം -ടോമി കല്ലാനി, ഇടുക്കി- റോയ് കെ. പൗലോസ്, എറണാകുളം- വി.ജെ. പൗലോസ്, തൃശൂര്‍- ഒ. അബ്ദുറഹ്മാന്‍ കുട്ടി, പാലക്കാട്- സി.വി. ബാലചന്ദ്രന്‍, മലപ്പുറം- മുഹമ്മദ്കുഞ്ഞി, കോഴിക്കോട്- കെ.സി. അബു, വയനാട്- സി.എല്‍. പൗലോസ്, കണ്ണൂര്‍- കെ. സുരേന്ദ്രന്‍, കാസര്‍കോട്- അഡ്വ. സി.കെ. ശ്രീധരന്‍.
 

ലാവലിന്‍ കേസ്: പിണറായിയുടെ ഹരജി തള്ളി

Posted: 23 Dec 2012 10:33 PM PST

Image: 

തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജി തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് പിണറായിയുടെ ഹരജി തള്ളിയത്.
ലാവലിന്‍ കമ്പനി പ്രതിനിധിയായ ക്ളോസ് ട്രെന്‍ഡിലിന്‍െറ അസാന്നിധ്യത്തില്‍ വിചാരണ ആരംഭിക്കാന്‍ സാധിക്കില്ലെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് കോടതി പിണറായിയുടെ ഹരജി തള്ളിയത്.
കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കും.

എയര്‍ കേരള: പ്രവാസി പ്രമുഖര്‍ പിന്‍വാങ്ങി

Posted: 23 Dec 2012 10:10 PM PST

Image: 

ദുബൈ: ഗള്‍ഫ് മേഖലയിലുള്ളവരുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ച എയര്‍ കേരള പദ്ധതി അനിശ്ചിതത്വത്തില്‍. ഇതിനുവേണ്ടി വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല  പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങി. കോടികള്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ ഗള്‍ഫിലെ സാധാരണക്കാരില്‍നിന്ന് പണം പിരിച്ച് പദ്ധതി നടപ്പാക്കേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വ്യോമയാന നിയമ പ്രകാരം ചുരുങ്ങിയത് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളതും കുറഞ്ഞത് 20 വിമാനങ്ങളുള്ളതുമായ ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ വിദേശ സര്‍വീസിന് അനുമതി ലഭിക്കൂ. ഈ രണ്ട് നിബന്ധനകളില്‍ എയര്‍ കേരളക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍െറ അപേക്ഷയില്‍ ഇതുവരെ വ്യോമയാന മന്ത്രാലയം  തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍, ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങി പിന്നീട് അന്തര്‍ദേശീയ സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിച്ചത്.
300 കോടി രൂപയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമുള്ളത്. പല പ്രമുഖരും പണം നിക്ഷേപിക്കാമെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു നീങ്ങിയത്. വിഷു ദിനത്തില്‍ എയര്‍ കേരള പറക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തു.
25 പ്രമുഖ എന്‍.ആര്‍.ഐകളില്‍നിന്ന് 10 കോടി രൂപ വീതം ലഭിച്ചാല്‍ 250 കോടിയും കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍)യും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് 50 കോടിയും ചേര്‍ത്ത് 300 കോടി സ്വരൂപിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല.
പണം നല്‍കാന്‍ പലരും മടിക്കുകയാണ്. ഈ സാഹചര്യത്തില്‍, 20 കോടി നിക്ഷേപിച്ചാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നല്‍കാമെന്ന് ചിലരോട് പറഞ്ഞെങ്കിലും ഈ നീക്കവും വിജയിച്ചില്ല.

അവന്യൂസിനെ നടുക്കി ഡോക്ടറുടെ കൊലപാതകം

Posted: 23 Dec 2012 10:02 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ ഷോപ്പിങ്, വിനോദ കേന്ദ്രമായ അവന്യൂസില്‍ കഴിഞ്ഞദിവസമുണ്ടായ കൊലപാതകം അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ നടുക്കി. വെള്ളിയാഴ്ച വൈകീട്ട് തിരക്കേറിയ നേരത്ത് നടന്ന കൊലപതാകത്തിന് ദൃക്സാക്ഷികളായവരും കേട്ടറിഞ്ഞവരുമെല്ലാം വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്.
ലബനാന്‍കാരനായ ദന്ത ഡോക്ടര്‍ ജാബിര്‍ സാമിര്‍ യൂസുഫ് (26) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അവന്യൂസിലെത്തി വണ്ടി പാര്‍ക്കുചെയ്യുമ്പോള്‍ ഡോക്ടറുമായി വാഗ്വാദത്തിലേര്‍പ്പെട്ട നാലംഗ സംഘം പിന്നാലെയെത്തി കുത്തുകയായിരുന്നുവത്രെ. ഏറെ നേരം ചോരവാര്‍ന്ന് മൃതപ്രായനായി കിടന്ന ഡോക്ടറെ സഹായിക്കാന്‍ ആദ്യം ആരുമെത്തിയില്ല. രംഗം കണ്ട് അന്ധാളിച്ചുപോയ പലരും അടുക്കാന്‍ തയാറായില്ല. ഒടുവില്‍ ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവും രണ്ടു പേരും ചേര്‍ന്ന് കാറില്‍ കയറ്റി ഫര്‍വാനിയ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവമുണ്ടായി ഏറെ നേരംകഴിഞ്ഞാണ് പാരാമെഡിക്കല്‍ സംഘം എത്തിയത്.
ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് ശനിയാഴ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ജാബിര്‍ മരിച്ചത്. പ്രതികളായ നാലു പേരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. 22കാരനായ ബിദൂനിയാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിനുശേഷം സ്ഥലംവിട്ട ഇയാള്‍ക്കുവേണ്ടി സുലൈബിയയിലെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. ഒടുവില്‍ ബിനീദര്‍ മേഖലയിലെ ജുലൈഅയിലെ ക്യാമ്പില്‍നിന്നാണ് ഇയാളെ പിടികൂടിയത്്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും കൂട്ടാളികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവര്‍ ഉടന്‍ പിടിയിലാവുമെന്നും ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ് അറിയിച്ചു.
അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും ഏറെ തിരക്കേറുന്ന അവന്യൂസില്‍ നടന്ന കൊലപതാകം ജനങ്ങളില്‍ ഭയമുണ്ടാക്കിയിട്ടുണ്ട്്. വെള്ളിയാഴ്ചയായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഷോപ്പിങ്ങിനും വിനോദത്തിനുമായി മാളിലുള്ള സമയത്താണ് കൊലപതാകം അരങ്ങേറിയത്. നിരവധി പേര്‍ എത്തുന്ന കേന്ദ്രമായിട്ടും അവന്യൂസില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന പരാതി നേരത്തേയുണ്ട്. കൊലപാതകം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരോ പാരാ മെഡിക്കല്‍ വിഭാഗമോ എത്താന്‍ വൈകിയതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
 

ഖത്തറിന്‍െറ പെട്രോകെമിക്കല്‍ ഉല്‍പ്പാദനം 230 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും: മന്ത്രി

Posted: 23 Dec 2012 09:52 PM PST

Image: 

ദോഹ: 2010ഓടെ ഖത്തറിന്‍െറ രാസവസ്തു, പെട്രോകെമിക്കല്‍ ഉല്‍പ്പാദനം നിലവിലുള്ള 100 ലക്ഷണം ടണ്ണില്‍ നിന്ന് 230 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതി തയാറാക്കിയതായി ഊര്‍ജ, വ്യവസായ മന്ത്രയും പുതുതായി നിലവില്‍ വന്ന ഖത്തര്‍ കെമിക്കല്‍ ആന്‍റ് പെട്രോകെമിക്കല്‍ വിപണന, വിതരണ കമ്പനി (മുന്‍ടാജാറ്റ്)യുടെ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ അറിയിച്ചു. കെമിക്കല്‍, പെട്രോകെമിക്കല്‍ വ്യവസായത്തില്‍ ലോകത്തിലെ സുപ്രധാന കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യമെന്നും പുതിയ കമ്പനിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
രാസവസ്തുക്കളുടെയും പോളിമറുകളുടെയും വളങ്ങളുടെയും ഉല്‍പ്പാദകരും പ്രധാന ഉറവിടവുമെന്ന നിലയില്‍ ഖത്തര്‍ ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കൊമിക്കലുകള്‍ക്കും പോളിമറുകള്‍ക്കും വളങ്ങള്‍ക്കും ആഗോളതലതില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നേരിടാന്‍ ഖത്തറിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായ രംഗത്ത് 2020 വരെ 2500 കോടി ഡോളറിന്‍െറ നിക്ഷേപമാണ് ഖത്തര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞമാസം അമീര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ‘മുന്‍ടാജാറ്റ്’ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ഉല്‍പ്പാദിപ്പിക്കുന്ന കെമിക്കല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വിപണനം ചെയ്യുന്നിനും വിതരണം നടത്തുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഈ കമ്പനിക്ക് മാത്രമായിരിക്കും.

നാല് വനിതകള്‍ ഉള്‍പ്പെടെ 192 പേര്‍ ഒമാന്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്

Posted: 23 Dec 2012 09:39 PM PST

Image: 

മസ്കത്ത്: ഒമാനിലെ ആദ്യ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ ഉള്‍പ്പെടെ 192 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അമിറാത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സന ബിന്‍ത് ഹിലാല്‍ അല്‍മശ്അറി, ബോഷറിലെ കൗണ്‍സിലര്‍ ശൈമ ബിന്‍ത് അലി ബിന്‍ ഇബ്രാഹിമി, ഖുറിയാത്തിലെ ഫാത്തിമ ബിന്‍ത് നാസര്‍ ബിന്‍ സഈദ് അല്‍ സനാനി, ഖാബൂറയിലെ മൗസ ബിന്‍ത് അബ്ദുല്ല അലിഹുസ്ന എന്നിവരാണ് പുരുഷ എതിരാളികളെ പിന്തള്ളി വിജയിച്ച വനിതകള്‍.
തെരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ബുസൈദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 61.3 ശതമാനം പുരുഷവോട്ടര്‍മാരും 38.7 ശതമാനം വനിതാവോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ആദ്യ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തന്നെ ഒമാനി വനിതകള്‍ അവരുടെ ശക്തമായ സാന്നിധ്യം തെളിയിച്ച പശ്ചാത്തലത്തില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രത്യേക ക്വോട്ട നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് പത്തുദിവസത്തിനകം തെരഞ്ഞെടുപ്പ് സമിതിക്ക് അപ്പീല്‍ നല്‍കാം.

ജി.സി.സി ഉച്ചകോടി സ്വകാര്യ മേഖലക്ക് ഉണര്‍വേകും

Posted: 23 Dec 2012 09:33 PM PST

Image: 

മനാമ: ജി.സി.സി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലക്ക് ഉണര്‍വ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ജി.സി.സി ചേംബേര്‍സ് ചെയര്‍മാന്‍ ഖലീല്‍ ഖുന്‍ജി പറഞ്ഞു. രാജ്യങ്ങളുടെ വ്യവസായ, വാണിജ്യ മേഖലകള്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് തുറന്നിടണം. നിമപരമായി നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ധീരമായ കാല്‍വെപ്പ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ആഭ്യന്തര ഉല്‍പാദനത്തില്‍ 2010നെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. മുഴുവന്‍ അറബ് രാജ്യങ്ങളുമെടുത്താല്‍ ഉല്‍പാദന മേഖലയിലെ പകുതിയോളം പ്രദാനം ചെയ്യുന്നത് ജി.സി.സി രാജ്യങ്ങളുണെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പഠനത്തില്‍നിന്ന് വ്യക്തമായതാണ്. ലോക ഓയില്‍ വിപണിയുടെ 40 ശതമാനം നിയന്ത്രിക്കുന്നത് ജി.സി.സി രാജ്യങ്ങളാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ മൊത്തം എണ്ണ കയറ്റുമതിയുടെ 25 ശതമാനം ജി.സി.സി രാജ്യങ്ങളുടെ സംഭാവനയാണ്. അംഗങ്ങ രാജ്യങ്ങളുടെ വിപണി ഒന്നായി കണ്ടാല്‍ 25000 ഡോളര്‍ ആളോഹരി വരുമാനമുള്ള 40 മില്യന്‍ ജനത ഇവിടെ അധിവസിക്കുന്നതായി കാണാന്‍ കഴിയും. ബാങ്കുകളുടെ മൊത്തം ആസ്തി 1.1 ട്രില്യണ്‍ ഡോളര്‍ വരും.
റിയാദ് ഉച്ചകോടിയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ട് വെച്ച ജി.സി.സി യൂനിയന്‍ എന്ന ആശയം സഫലമായാല്‍ മേഖലയുടെ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിലൂടെ സാമൂഹിക ക്ഷേമവും സുസ്ഥിരതയും യാഥാര്‍ഥ്യമാകും. ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകള്‍ക്കും ഏകീകരണം ഗുണം ചെയ്യും.
ഗള്‍ഫിലെ സ്വകാര്യ മേഖല പൊതുമേഖലയുമായി ഇഴകിച്ചേര്‍ന്നാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തിന്‍െറയും സാഹചര്യമനുസരിച്ച് വികസന സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷക്കും മേഖല പ്രധാന്യം നല്‍കുന്നുണ്ടെന്ന് ഖലീല്‍ ഖുന്‍ജി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയില്‍ വന്‍ മുതല്‍ മുടക്കാണ് സ്വകാര്യ മേഖലയില്‍നിന്നുണ്ടാകുന്നത്. ടൂറിസം മേഖലയിലും വ്യോമ മേഖലയിലും സഹകരണം ശക്മാക്കുന്ന നടപടികളുണ്ടാകേണ്ടതുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്ക് ഭരണകൂടങ്ങള്‍ പ്രോത്സാഹനം നല്‍കുമ്പോള്‍ അത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ പര്യാപ്തമാകും.

അനധികൃത താമസത്തിന് അറുതി വരുത്താന്‍ ശൂറയുടെ നിര്‍ദേശം

Posted: 23 Dec 2012 09:15 PM PST

Image: 

റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. പ്രശ്നത്തിന് സമഗ്രപരിഹാരം ഉടന്‍ നിര്‍ദേശിക്കാനും ശൂറ ആവശ്യപ്പെട്ടു. പൊതുമാപ്പ് ഉള്‍പ്പെടെയുള്ള പരിഹാരമാണ് ശൂറ മുന്നില്‍ കാണുന്നത്. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട ഇതര മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞുവേണം പരിഹാരം നിര്‍ദേശിക്കേണ്ടത്. ശൂറയുടെ നിര്‍ദേശത്തില്‍ വിദേശകാര്യ മന്ത്രാലയം സമര്‍പ്പിക്കുന്ന കരടിന് സൗദി ഉന്നതസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമസാധുത ലഭിക്കും.
ശൂറാ കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ഇബ്രാഹീം ആല്‍ശൈഖിന്‍െറ അധ്യക്ഷതയില്‍ ഞായറാഴ്ച റിയാദില്‍ ചേര്‍ന്ന 75ാമത് യോഗമാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ വിഷയം ചര്‍ച്ച ചെയ്തത്. എന്നാല്‍ വിദേശ ജോലിക്കാര്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം ചുമത്തിയ 2400 റിയാല്‍ അധിക ഫീസ് ചര്‍ച്ച ചെയ്യാന്‍ ശൂറ തയാറായില്ല. കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ വിഷയം ശൂറക്ക് മുമ്പില്‍ അവതരിപ്പിച്ചെങ്കിലും വ്യക്തിപരമായ അഭിപ്രായമെന്ന ന്യായത്തില്‍ ചര്‍ച്ചക്ക് അവസരം നിഷേധിക്കുകയായിരുന്നു. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2400 റിയാല്‍ ഫീസ് നിറുത്തിവെക്കണമെന്ന നിര്‍ദേശം ശൂറാ കൗണ്‍സിലിന്‍െറ മുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് ഉപമേധാവി ഡോ. ഫഹദ് അല്‍ഹമദ് പറഞ്ഞു.
രാജ്യത്തെ കെട്ടിടങ്ങള്‍ക്ക് കോഡ് നമ്പര്‍ നല്‍കി കെട്ടിട ഉടമവാകാശ നിയമം കാര്യക്ഷമമാക്കണമെന്നതാണ് ശൂറയുടെ മറ്റൊരു നിര്‍ദേശം. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി 13 വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനത്തിന്‍െറ വെളിച്ചത്തിലാണ് കെട്ടിട കോഡുകള്‍ പുതുക്കണമെന്ന് ശൂറ ആവശ്യപ്പെട്ടത്. ഈ വിവരങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി വിലയിരുത്താനും അത്തരം പ്രശ്നങ്ങള്‍ സൗദിക്കും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള പൗരന്മാര്‍ക്കും ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനും പ്രത്യേക വിഭാഗം പ്രവര്‍ത്തനമാരംഭിക്കണമെന്നും ശൂറാ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
 

സ്ത്രീ സുരക്ഷക്ക് നടപടി -പ്രധാനമന്ത്രി

Posted: 23 Dec 2012 09:13 PM PST

Image: 

ന്യൂദല്‍ഹി: ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധങ്ങളോട് ഇതാദ്യമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍്റെ പ്രതികരണം. സംഭവത്തിന്‍്റെ പശ്ചാതലത്തില്‍ സ്ത്രീ സുരക്ഷക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ദല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെങ്കിലും അക്രമങ്ങളോട് യോജിക്കാനാവില്ല. അക്രമം ഒന്നിനും പരിഹാരമാവില്ളെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സമരം കണക്കിലെടുത്ത് ഇന്ത്യാ ഗേറ്റ് പരിസരത്ത് ഇന്നും നിരോധാഞജ തുടരും. ഇന്ത്യാ ഗേറ്റിനും സമീപ പ്രദേശങ്ങളില്‍നിന്നും രാവിലെ ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരെയും സ്ഥലത്തേക്ക് കടത്തിവിടുന്നില്ല.
ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയത്തെുന്നത് തടയാന്‍ ദല്‍ഹിയിലെ 10 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. രാജീവ് ചൗക്ക്, ബാരാകാമ്പ, മണ്ടി ഹൗസ്, പ്രഗതി മൈതാന്‍, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്, ഖാന്‍ മാര്‍ക്കറ്റ്, ആര്‍.സി.ആര്‍ റോഡ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്.

 

നന്ദി ദൈവത്തിന്

Posted: 23 Dec 2012 08:41 PM PST

Image: 

2012 മാര്‍ച്ച് 16.
മിര്‍പൂരിലെ ഷേറെ ബംഗ്ളാനാഷനല്‍ സ്റ്റേഡിയത്തില്‍ ഏഷ്യാകപ്പില്‍ ഇന്ത്യയും ആതിഥേയരായ ബംഗ്ളാദേശും  മൈതാനത്ത്. മാനംവിട്ട് അകലുന്ന അസ്തമന സൂര്യന്‍െറ വെളിച്ചത്തിനു താഴെ നിറഞ്ഞുകവിഞ്ഞ ഗാലറി ഇരിപ്പിടം വിട്ട് ഒരേയൊരാള്‍ക്കുവേണ്ടി എഴുന്നേറ്റ് ആദരവര്‍പ്പിക്കുന്നു. പച്ചപ്പുല്ല് മെത്തയണിയിച്ച മൈതാനിയുടെ ഒത്തനടുവില്‍നിന്ന് ആ ഒരാള്‍ ഒരു കൈയില്‍ ബാറ്റും മറുകൈയില്‍ ത്രിവര്‍ണം ചാലിച്ച ഹെല്‍മറ്റുമായി വിണ്ണിലേക്ക് കരവും മുഖവുമുയര്‍ത്തി ദൈവത്തിന് നന്ദിപറയുന്നു. ഒപ്പം ഗുരുക്കന്മാര്‍ക്കും അച്ഛനും അമ്മക്കും ഗാലറിയിലെ ആരാധകര്‍ക്കും.
നൂറ്റാണ്ടിന്‍െറ പാരമ്പര്യത്തില്‍ ചരിത്രം പിറന്ന അപൂര്‍വ നിമിഷമായിരുന്നു അത്. ലോക ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ ശതകനേട്ടത്തില്‍ സെഞ്ച്വറി തികച്ചിരിക്കുന്നു. ക്രിക്കറ്റ് ജീനിയസ് സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കര്‍.

**** ****
ദൈവത്തിന് നന്ദി, ക്രിക്കറ്റ് ലോകത്തെ ദൈവമെന്ന് ആരാധകര്‍ വിളിപ്പേരിട്ട മനുഷ്യ പുത്രന്‍െറ പിറവികൊണ്ട് ഇന്ത്യയെ അനുഗ്രഹിച്ചതിന്. നാലിഞ്ച് വീതിയുള്ള ബാറ്റില്‍ ഇന്ദ്രജാലം തീര്‍ത്ത് കോടിക്കണക്കിന് ആരാധകരുടെ മനസ്സിലെ വിഗ്രഹമായി മാറിയ സചിനില്ലാതെ ഇന്ത്യക്ക് ഇനിയെന്ത് ക്രിക്കറ്റ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് പാകിസ്താന്‍െറ മുന്‍ നായകന്‍ വസിം അക്രം പറഞ്ഞ വാക്കുകളിലേക്ക് കാലം തിരിയുകയാണ്. ‘സചിന്‍ വിരമിക്കുമ്പോള്‍ ക്രിക്കറ്റിനു കനത്ത നഷ്ടമാവും. കാരണം, അന്ന് ക്രിക്കറ്റിന് ഏറെ ആരാധകരെയാവും നഷ്ടമാവുന്നത്’.
ക്രിക്കറ്റിനെ ഒരു മതമായി നെഞ്ചേറ്റിയ സമൂഹത്തിലെ ദൈവമായിരുന്നു സചിന്‍. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തപസ്സുകൊണ്ട് നേടിയെടുത്ത ആത്മീയ പരിവേശം.
2012 ഡിസംബറില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍നിന്ന് സചിന്‍ പടിയിറങ്ങല്‍ പ്രഖ്യാപിക്കുമ്പോള്‍ കൃത്യം 23 വര്‍ഷം മുമ്പ് പാകിസ്താനിലെ കറാച്ചി നാഷനല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറ്റം കുറിച്ച 16കാരന്‍ ഓര്‍മകളിലെത്തുന്നു. മൂക്കൊലിപ്പിച്ച് കളിച്ചു നടക്കേണ്ട പ്രായത്തില്‍ വഖാര്‍ യൂനിസിന്‍െറ തീപാറുന്ന പന്ത് മൂക്കില്‍ കൊണ്ട് ചോരയൊലിച്ച് മടങ്ങിയ പയ്യന്‍ ഒരു ദേശീയ പ്രതീകമായാണ് ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം ചേരുന്നത്.

അജിത് നല്‍കിയ മുത്ത്
മുംബൈയിലെ ശിവാജി പാര്‍ക്കിനടുത്ത ബ്രാഹ്മണ കുടുംബത്തില്‍നിന്ന് കളി തുടങ്ങിയ സചിന്‍ ഇന്ത്യയും കടന്ന് ലോകക്രിക്കറ്റിലെ അദ്ഭുതമായ ഡോണ്‍ ബ്രാഡ്മാനോളം വളര്‍ന്ന് പന്തലിച്ച് രാജ്യാന്തര കരിയറിന് ഭാഗികമായി അന്ത്യം കുറിക്കുന്നു. മറാഠി ഭാഷാ പണ്ഡിതനും കവിയും കോളജ് അധ്യാപകനുമായ രമേശ് ടെണ്ടുല്‍കറിന്‍െറയും എല്‍.ഐ.സി ജീവനക്കാരിയായ രജ്നിയുടെയും മകനായി 1973 ഏപ്രില്‍ 24ന് ജനനം. സംഗീതപ്രിയനായ പിതാവ് മകന് നല്‍കാന്‍ കരുതിവെച്ചത് ഇഷ്ട സംവിധായകനായ സചിന്‍ ദേവ് ബര്‍മന്‍െറ പേര് തന്നെ. എന്നാല്‍, അച്ഛന്‍െറ സാഹിത്യവാസനയും പുസ്തകങ്ങളോടുള്ള പ്രണയവും സചിന്‍ ബാറ്റിലും പന്തിലുമായിരുന്നു കണ്ടെത്തിയത്. ക്രിക്കറ്റ് ഭ്രാന്തനായിരുന്ന മുത്തച്ഛന്‍െറ പാരമ്പര്യമാണ് മകനുമെന്ന് തിരിച്ചറിഞ്ഞ രമേശ് എതിര്‍ത്തില്ല. സ്കൂള്‍ -കോളജ് ക്രിക്കറ്റ് ടീമുകളില്‍ അംഗമായിരുന്ന സഹോദരന്‍ അജിത്തിന്‍െറ വിശേഷങ്ങളുടെ നല്ല ശ്രോതാവായാണ് സചിന്‍ കളിയോട് അടുക്കുന്നത്. വീടിനു തൊട്ടടുത്തായുള്ള ശിവാജി പാര്‍ക്കായിരുന്നു കളിത്തട്ട്. കുഞ്ഞനിയനിലെ കളിക്കമ്പവും മിടുക്കും നന്നായി അറിഞ്ഞ അജിത് തന്നെയാണ് രാമകാന്ത് അച്രേക്കറിലേക്കും സചിനെ എത്തിക്കുന്നത്.
എന്നാല്‍, ആദ്യ ട്രയല്‍സില്‍ പൊട്ടി. കളി മതിയാക്കി പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു അച്രേക്കറുടെ ഉപദേശം. കണ്ണീരോടെ വീട്ടിലേക്ക് മടങ്ങിയ സചിനുവേണ്ടി ശിപാര്‍ശയുമായി വീണ്ടും അജിത്തെത്തി. ഒരിക്കല്‍കൂടി കൊണ്ടുവരാന്‍ അച്രേക്കറുടെ സമ്മതവും കിട്ടി. ഇക്കുറിയും ട്രയല്‍സില്‍ പാളിയെങ്കിലും പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിച്ച അച്രേക്കര്‍ പരിശീലനത്തിന് വരാന്‍ നിര്‍ദേശിച്ചു.
അച്രേക്കറുടെ ഉപദേശ പ്രകാരം മുംബൈയിലെ ശാരദാശ്രമം വിദ്യാമന്ദിറിലേക്ക് പഠനം മാറിയതോടെ ഒരു ഇതിഹാസത്തിന്‍െറ പിറവിക്ക് അവസരമൊരുങ്ങുകയായിരുന്നു. 1988ല്‍ ശാരദാശ്രമം സ്കൂളിനുവേണ്ടി കളിക്കൂട്ടുകാരന്‍ വിനോദ് കാംബ്ളിക്കൊപ്പം പുറത്താകാതെ നേടിയ 644 റണ്‍സിന്‍െറ കൂട്ടുകെട്ടിലൂടെ സചിനിലെ പ്രതിഭയെ ദേശീയ ക്രിക്കറ്റ് ലോകവും അറിഞ്ഞു തുടങ്ങി.

ചോരയില്‍നിന്ന് ചരിത്രം
രഞ്ജി ട്രോഫിയിലും ദേവ്ധര്‍ ട്രോഫിയിലുമായി ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ച സചിനെന്ന കൗമാരക്കാരന് ഇന്ത്യന്‍ കുപ്പായത്തിലേക്ക് വിളിയെത്തുകയായിരുന്നു. രാജ്സിങ് ദുംഗാര്‍പൂര്‍ ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മിറ്റി 1988ലെ വിന്‍ഡീസ് പര്യടനത്തിലേക്ക് 15കാരനെ പരിഗണിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും ചിലര്‍ ‘രക്ഷകരായി’ വന്നു. ഇയാന്‍ ബിഷപ്പും മാല്‍കം മാര്‍ഷും കോട്നി വാല്‍ഷും ആംബ്രോസും എറിയുന്ന തീപന്തങ്ങള്‍ക്കു മുന്നില്‍ സചിന്‍െറ എല്ലുമുറിയുമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, അവനെ വിളിക്കാതിരിക്കാനായില്ല. ഇമ്രാനും വഖാറും അണിനിരന്ന പാകിസ്താന്‍ ടീമിനെതിരായ പര്യടനത്തിന് 1989ല്‍ 16കാരനായ സചിന് വിളിയെത്തി. കറാച്ചിയിലെ ആദ്യ ടെസ്റ്റില്‍ 15 റണ്‍സുമായി പുറത്തായി. പരമ്പരയിലെ നാലാം ടെസ്റ്റ് സിയാല്‍കോട്ടിലായിരുന്നു. വഖാറിന്‍െറ പന്തില്‍ മൂക്ക് പൊട്ടി ചോരയൊലിച്ചിട്ടും പിന്മാറാതെ നേടിയ അര്‍ധസെഞ്ച്വറിയുമായി പാക് മണ്ണും കാല്‍ചുവട്ടിലാക്കി. പെഷാവറിലെ പ്രദര്‍ശനമത്സരത്തിന് തൊട്ടുമുമ്പ് ‘കുട്ടി’ത്തത്തെ പരിഹസിച്ച സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദറിന്‍െറ ടീമിനു പുറത്തേക്കുള്ള വഴിയാണ് സചിന്‍ ഒരുക്കിയത്. 18 പന്തില്‍ 53 റണ്‍സ് പ്രകടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീകാന്തിനെയും അദ്ഭുതപ്പെടുത്തി.  ഡിസംബര്‍ 18ന്  16 ഓവറാക്കി ചുരുക്കിയ മത്സരത്തിലായിരുന്നു ഏകദിന അരങ്ങേറ്റം.
വഖാര്‍ യൂനിസിന്‍െറ പന്തില്‍ സചിന്‍ പൂജ്യനായി ഏകദിന കരിയറിന് തുടക്കം കുറിച്ചു. പിന്നീട് ലോകം കണ്ടത് ക്രിക്കറ്റിലെ ഇതിഹാസത്തെയായിരുന്നു.

ബ്രാഡ്മാനോ സചിനോ?
പെലെയോ ഡീഗോ മറഡോണയോ? ആരാണ് കേമന്‍ എന്ന ഫുട്ബാള്‍ ലോകത്തെ ചര്‍ച്ച പോലെ തന്നെയാണ് ക്രിക്കറ്റില്‍ ബ്രാഡ്മാനും സചിനും തമ്മിലെ താരതമ്യം. ടെസ്റ്റ് ബാറ്റിങ്ങില്‍ 99.94 ശരാശരിയുള്ള ബ്രാഡ്മാന്‍ ഈ താരതമ്യത്തില്‍ സചിനൊപ്പം പക്ഷംപിടിച്ചു. തന്‍െറ 90ാം പിറന്നാളിന് വിശിഷ്ടാതിഥിയായി ആസ്ട്രേലിയന്‍ ഇതിഹാസം സചിനെ ക്ഷണിച്ച് ലോകക്രിക്കറ്റിലെ താന്‍ അലങ്കരിച്ച കിരീടവും കൈമാറിയാണ് സചിനെ വാഴ്ത്തിയത്.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായാണ് സചിനെ ആസ്ട്രേലിയന്‍ പത്രമായ മോണിങ് ഹെറാള്‍ഡ് വിശേഷിപ്പിച്ചത്. ടെസ്റ്റില്‍ 50 സെഞ്ച്വറി തികച്ചതിനു പിന്നാലെ നടത്തിയ സര്‍വേയില്‍ 67 ശതമാനം ആസ്ട്രേലിയക്കാരും സചിന് വോട്ട്ചെയ്തപ്പോള്‍ ബ്രാഡ്മാന് ലഭിച്ചത് 33 ശതമാനം.  20 വര്‍ഷം കൊണ്ട് നാല് രാജ്യങ്ങള്‍ക്കെതിരെ കളിച്ച് 52 ടെസ്റ്റില്‍ 6996 റണ്‍സായിരുന്നു ബ്രാഡ്മാന്‍ നേടിയതെങ്കില്‍ സചിന്‍െറ റെക്കോഡ് ബുക്കിന് വലിപ്പവും വിശാലതയുമേറും. ലോകത്തെ ക്രിക്കറ്റ് കളിക്കുന്ന മുഴുവന്‍ രാജ്യങ്ങള്‍ക്കെതിരെയും ബാറ്റേന്തി ഏറ്റവും മികച്ച പേസര്‍മാരെ നേരിട്ടു. ആംബ്രോസ്, കോട്നി വാല്‍ഷ്, ഇയാന്‍ ബിഷപ്പ്, വസിം അക്രം, വഖാര്‍ യൂനിസ്, ഷുഐബ് അക്തര്‍, ഗ്ളെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഗില്ലസ്പി, ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ് തുടങ്ങി ലോകക്രിക്കറ്റിലെ ബൗളിങ് ഹീറോകളെയെല്ലാം സചിന്‍ നേരിട്ടു. ടെസ്റ്റിലും ഏകദിനത്തിലുമായി 34,071 റണ്‍സ് നേടിയ സചിനൊപ്പമെത്താന്‍ ഇന്ന് ലോകക്രിക്കറ്റില്‍ ആരുമില്ല.

ജെന്‍റില്‍മാന്‍ ഓഫ് ക്രിക്കറ്റ്
അമ്പയര്‍മാരുടെ എത്രവലിയ മണ്ടത്തരമായാലും എതിര്‍ ബൗളറുടെ പ്രകോപനമായാലും സചിന് ക്രീസില്‍ ഭാവഭേദമില്ല. ഒരു ആസ്ട്രേലിയന്‍ പര്യടനത്തിനിടെ സചിനെ പ്രകോപിപ്പിക്കും വിധം ബൗണ്‍സെറിഞ്ഞ മഗ്രാത്തിനോട് ധൈര്യമുണ്ടെങ്കില്‍ സ്റ്റമ്പിനുനേരെ എറിയൂവെന്ന് സചിന്‍ മറുപടി പറഞ്ഞ നിമിഷം തന്‍െറ ആത്മകഥയില്‍ മഗ്രാത്ത് വിവരിക്കുന്നു. മൗനിയായ സചിനെ പ്രകോപിപ്പിക്കാന്‍ കഴിഞ്ഞ ഏക ബൗളറാണ് താനെന്നായിരുന്നു മഗ്രാത്തിന്‍െറ അവകാശവാദം.
മുന്‍ ടീമംഗമായിരുന്ന ആകാശ് ചോപ്രയുടെ വാക്കുകളിലേക്ക്: ‘ദല്‍ഹി ടീമില്‍നിന്ന് ടീം ഇന്ത്യയിലെത്തിയ എന്‍െറ ജൂനിയര്‍ താരങ്ങള്‍ക്ക് പുതുവത്സര സന്ദേശം അയച്ചാല്‍ മറുപടിയുണ്ടാവുമോയെന്ന പ്രതീക്ഷയില്ല. എന്നാല്‍, സചിനാണ് അയക്കുന്നതെങ്കില്‍ നന്ദിയും മറുപടി ആശംസയും ലഭിക്കുമെന്ന് സംശയമില്ലാതെ പറയാം. പുതിയ താരങ്ങള്‍ അഹങ്കാരികളായതുകൊണ്ടല്ല. റണ്‍സും, വിക്കറ്റും മാത്രമല്ല ഒരാളെ മഹാനാക്കുന്നതെന്ന് തിരിച്ചറിയാന്‍ അവര്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു’.
വിജയ് മല്യയുടെ മദ്യക്കമ്പനി ബ്രാന്‍ഡ് അംബാസഡറാവാന്‍ നല്‍കിയ 20 കോടിയുടെ വാഗ്ദാനവും മഹാരാഷ്ട്രക്കാരനെന്നതിനേക്കാള്‍ ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബാല്‍താക്കറെയുടെ വിഷനാവുകള്‍ക്ക് നല്‍കിയ മറുപടിയുമായി സചിന്‍ ഇന്ത്യന്‍ മനസ്സിലെ വീരനായകനായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP