രവിശങ്കര്‍ എന്ന വിശ്വഗുരു Madhyamam News Feeds |
- രവിശങ്കര്‍ എന്ന വിശ്വഗുരു
- അഞ്ചു എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു
- ട്രെയിനില്‍ നിന്നും വീണ് ബാലിക മരിച്ചു
- മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം
- നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു
- കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു
- ട്വന്‍്റി 20: ഇന്ത്യയ്ക്കെതിരെ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം
- സേലത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം: അഞ്ച് മരണം
- കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
- മനിലയില്‍ തീപിടിത്തം: ഏഴ് പേര്‍ മരിച്ചു; ആയിരങ്ങള്‍ ഭവന രഹിതരായി
Posted: 26 Dec 2012 12:42 AM PST Image:
അതിവിശാലമായ ഈ ലോകത്ത് എവിടെയൊക്കെയാണ് പ്രതിഭ പെയ്യുക. ആര്‍ക്കും പ്രവചിക്കാനാവാത്ത അല്‍ഭുതാവഹമായ ഒരു കാര്യം. ഇത്രയും അനിര്‍വചനീയമായ സൃഷ്ടിവൈഭവം ഒരു മനുഷ്യയുക്തിക്കും കണ്ടത്തൊനാവുന്നതല്ല. അവിടെയാണ് എല്ലാവരും സംഗീതം ദൈവമാണെന്ന് വിശ്വസിക്കുന്നത്; പ്രത്യേകിച്ചും ഇന്‍ഡ്യക്കാര്‍. സംഗീതത്തെ അടുത്തറിയുമ്പോള്‍ അങ്ങനെ വിശ്വസിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല എന്നതാണ് സത്യം. ലോകത്തിന്‍െറ ഏതെങ്കിലുമൊക്കെ കോണില്‍ കഴിയുന്ന ഏതാനും വ്യക്തികളില്‍ മാത്രം അറിയാതെ തേന്‍തുള്ളിയായ് വീഴുന്ന സംഗീതവരപ്രസാദം. അതുള്ളവര്‍ കുരുന്നിലേ അവരുടെ പ്രതിഭ തെളിയിക്കും. അതിനുള്ള എല്ലാ വഴികളും അവരുടെ മുന്നില്‍ തുറക്കപ്പെടും. എത്ര പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും അവര്‍ ഉയര്‍ന്നുവരും; അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുമായി. ലോകത്തിന്‍െറ ഏതോ കോണുകളില്‍ പിറന്ന രണ്ടുപേര്‍ കണ്ടുമുട്ടുക, അവരുടെ സംഗീതം ഒന്നാവുക. പിന്നെയത് ലോകത്തെ പുതിയൊരു സംഗീതമാവുക. അങ്ങനെയൊരപൂര്‍വതയായിരുന്നു ഇന്‍ഡ്യയിലെ എക്കാലത്തെയും വലിയ സംഗീതജ്ഞരിലൊരാളായ പണ്ഡിറ്റ് രവിശങ്കറും ലേകസംഗീതത്തിലെ ഇതിഹാസമായ യെഹൂദി മെനൂഹിനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്. ജൂത-റഷ്യന്‍ ദമ്പതികള്‍ക്ക് അമേരിക്കയില്‍ പിറന്ന യെഹൂദി കുട്ടിക്കാലത്തേ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച വയലിനിലെ മഹാപ്രതിഭയാണ്. ചെറുപ്പത്തിലേ വയലിനുമായി ലോകമെങ്ങും സഞ്ചരിച്ചു അദ്ദേഹം. ഇന്‍ഡ്യയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഇന്‍ഡ്യയുടെ സംഗീതവും ആത്മീയതയും ഭക്തിയുമൊക്കെ ഏതൊരു പാശ്ചാത്യനെയും പോലെ അദ്ദേഹത്തെയും ആകര്‍ഷിച്ചു. യെഹൂദിയുടെ കണ്ടത്തെലായിരുന്നു യഥാര്‍ഥത്തില്‍ ലോകസംഗീതത്തില്‍ പണ്ഡിറ്റ് രവിശങ്കര്‍. രവിശങ്കറിന്‍്റെ നന്നേ ചെറുപ്പത്തില്‍ വിഖ്യാത നര്‍ത്തകനായിരുന്ന ജ്യേഷ്ടന്‍ ഉദയ്ശങ്കറിന്‍െറ നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രവിശങ്കര്‍ സിത്താറിസ്റ്റായി അറിയപ്പെട്ട ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. മഹത്തായ സംഗീതസപര്യയോടൊപ്പം വിഖ്യാതമായ ഹൃദയബന്ധവും അവര്‍ തമ്മിലുണ്ടായി. ഇന്‍ഡ്യന്‍ സംഗീതത്തിന്‍െറ മഹനീയത അങ്ങനെയാണ് മെനൂഹിന്‍ മനസിലാക്കിയത്. ചെറുപ്പത്തിലേ വിശ്വപൗരനായി വളര്‍ന്ന രവിശങ്കര്‍ പാശ്ചാത്യ സംഗീതത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ഇന്‍ഡ്യന്‍ സംഗീതം കാര്യമായി പഠിച്ചതെന്നും പറയാം. വാരാണസിയില്‍ ബംഗാളി ബാരിസ്റ്ററായ ശ്യാം ശങ്കര്‍ ചൗധരിയുടെയുംഹേമാംഗനിയുടെയും മകനായി പിറന്ന രവിശങ്കര്‍ കുട്ടികാലം മുതലേ അച്ഛനോടൊപ്പം ലണ്ടനിലായിരുന്നു താമസം. കുട്ടിക്കാലത്തേ സംഗീതത്തിലും നൃത്തത്തിലും പ്രതിഭ തെളിയിച്ച രവിശങ്കര്‍ യൂറോപ്പിലെങ്ങും നൃത്തസംഘത്തോടൊപ്പം യാത്ര ചെയ്തു. അങ്ങനെ പാശ്ചാത്യ നാടും സംഗീതസംസ്കാരവുമൊക്കെ അദ്ദേഹം മനസിലാക്കി. എന്നാല്‍ മനസുകൊണ്ടെന്നും അദ്ദേഹം ഇന്‍ഡ്യക്കാരനായിരുന്നു. എത്രയോ രാജ്യങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്ത അദ്ദേഹം എന്നും സസ്യാഹാരിയായിരുന്നു. മദ്യപിച്ചിട്ടില്ല. ഒരു പാശ്ചാത്യ ജീവിത ശൈലിയും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ പാശ്ചാത്യ സംഗീതത്തിലെ ക്ളാസിക്കല്‍ സങ്കേതം മാത്രം അദ്ദേഹം പുതിയ കണ്ടത്തെലുകള്‍ക്കായി വിനിയോഗിച്ചു. ‘വെസ്റ്റ്മീറ്സ് ഈസ്റ്’ എന്നതായിരുന്നു യെഹൂദി മെനൂഹിനുമായി ചേര്‍ന്ന് അദ്ദേഹം ആദ്യം ചെയ്യുന്ന ആല്‍ബം. പേരുപോലെ തന്നെ ഭാരതീയ സംഗീതത്തെ വിദേശികള്‍ക്ക് മനസിലാക്കിക്കൊടുക്കാനുളള വിലയ ഉപാധി കൂടിയായിരുന്നു ആ ആല്‍ബം. ‘ബീറ്റില്‍സ്’ പോപ്പ് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായിരുന്ന ജോര്‍ജ്ഹാരിസണുമണായുള്ള സംഗീത അടുപ്പവും രവിശങ്കറിനെ പാശ്ചാത്യ സംഗീതാരാധകരുടെയിടയില്‍ കൂടുതല്‍ പോപ്പുലറാക്കി. സിത്താര്‍ എന്ന മാന്ത്രിക സംഗീതോപകരണത്തില്‍ ആകൃഷ്ടനായി ഹാരിസണ്‍ അതു പഠിക്കാനായി ഇന്‍ഡ്യയിലത്തെി. അങ്ങനെ പണ്ഡിറ്റ്ജിയുടെ ശിഷ്യനായി. ആ സൗഹൃദവും സംഗീതസമ്മേളനങ്ങളും വര്‍ഷങ്ങള്‍ നീണ്ടു. ബീറ്റില്‍സിന്‍്റെ പൊതുപരിപാടികളില്‍ രവിശങ്കര്‍ സജീവ സാന്നിധ്യമായി. അമേരിക്കന്‍ ജാസ് സാക്സഫോണിസ്റ്റായ ജോണ്‍ കോള്‍ട്രേന്‍, ജാസ് ട്രംപെറ്റര്‍ ഡോണ്‍ എലിസ് എന്നിവരെയും രവിശങ്കര്‍ സിത്താര്‍ പഠിപ്പ ിച്ചിട്ടുണ്ട്. features: Facebook Twitter |
അഞ്ചു എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു Posted: 26 Dec 2012 12:13 AM PST Image: അങ്കമാലി: എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ചു കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. അഞ്ചു പേരും ദല്‍ഹി സ്വദേശികളാണ്. ഹേമന്ത്, ജിഷാന്‍, ബില്‍സാദ്, സതീഷ്, ഗുല്‍ഗേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം മലയാറ്റൂര്‍ സെന്‍റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 16 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
|
ട്രെയിനില്‍ നിന്നും വീണ് ബാലിക മരിച്ചു Posted: 25 Dec 2012 11:09 PM PST Image: പാലക്കാട്: ട്രെയിനില്‍ നിന്ന് വീണ് ഏഴു വയസുകാരി മരിച്ചു. കോട്ടയം സ്വദേശി ജോര്‍ജ് ജോസഫിന്റെ മകള്‍ ജിയ ജോസഫാണ് മരിച്ചത്. കേരള എക്സ്പ്രസില്‍ യാത്രചെയ്യവേ ട്രെയിനിന്റെ അഴികളില്ലാത്ത എമര്‍ജന്‍സി ജനലിലൂകെ കുട്ടി പുറത്തേക്കു വീഴുകയായിരുന്നു. പാലക്കാട് പറളി സ്റ്റേഷനടുത്ത് തേനൂരിലാണ് അപകടം നടന്നത്. |
മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം Posted: 25 Dec 2012 10:34 PM PST Image: തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ നിലയെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് സംഘം പരിശോധിക്കും. ഇത് പഠിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മറ്റൊരു സംസ്ഥാനത്ത് തടവില്‍ കഴിയുന്ന മഅ്ദനിയുടെ മോചന കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കേരള സര്‍ക്കാറിന് പരിമിതിയുണ്ട്. എങ്കിലും പരിമിതിക്കകത്തുനിന്ന് കഴിയാവുന്നതെല്ലാം ചെയ്യും. വിഷയത്തില്‍ ഇടപെടാന്‍ ബംഗളൂരുവിലേക്ക് സര്‍വ്വകക്ഷി സംഘം പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു Posted: 25 Dec 2012 10:28 PM PST Image: അഹ്മദാബാദ്: നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദൈവനാമത്തിലാണ് മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞ മഹാരാഷ്ട്ര നവനിര്‍മാണ് സേന നേതാവ് രാജ്താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, സുഷ്മ സ്വരാജ്, വെങ്കയ്യ നായിഡു, തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടാതെ വ്യാവസായിക രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും ചടങ്ങിനെത്തി. മോഡിയുടെ ശക്തിപ്രകടനം കൂടിയായി സത്യപ്രതിജ്ഞ ചടങ്ങ്. എന്‍.ഡി.എ സഖ്യകക്ഷി നേതാക്കളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തി. മോഡിയുടെ പ്രധാനമന്ത്രി പദത്തെ എതിര്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല. സത്യപ്രതിജ്ഞ ചടങ്ങുകള്‍ വീക്ഷിക്കാനായി ലക്ഷം പേരാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ മോഡി നാലാമത്തെ തവണയാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. മണിനഗറില്‍നിന്ന് 86,373വോട്ടിന്‍െറ കനത്ത ഭൂരിപക്ഷത്തിലാണ് മോഡി, തന്‍െറ കടുത്ത വൈരിയായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്‍െറ ഭാര്യ ശ്വേതാ ഭട്ടിനെ തോല്‍പിച്ചത്. മോഡി പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കി രൂപകല്‍പന ചെയ്ത ഗാന്ധിനഗറിലുള്ള 150 കോടിയുടെ പഞ്ചാമൃത് എന്ന ബുള്ളറ്റ് പ്രൂഫ് ഓഫീസിലിരുന്നാണ് ഭരണം നടത്തുക. മുഖ്യമന്ത്രി മോഡിയെ കൂടാതെ മന്ത്രിമാരുടെ ഓഫിസും ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്. |
കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു Posted: 25 Dec 2012 07:31 PM PST Image: മോസ്കോ: കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 27 പേര്‍ മരിച്ചു. രാജ്യത്തിന്റെ ഉന്നത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 7.55ന് തെക്കന്‍ കസാഖിസ്താനിലെ ഷൈംകെന്‍്റിലേക്ക് പോകുന്ന വഴിയാണ് വിമാനം അപകടത്തില്‍ പെട്ടത്. |
ട്വന്‍്റി 20: ഇന്ത്യയ്ക്കെതിരെ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം Posted: 25 Dec 2012 05:30 PM PST Image: ബംഗളൂരു: ട്വന്‍്റി 20 പരമ്പരയിലെ ആദ്യമല്‍സരത്തില്‍ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം. രണ്ടു പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ ഉയര്‍ത്തിയ 134 എന്ന വിജയലക്ഷ്യത്തെ പാകിസ്താന്‍ മറികടന്നത്. 61 റണ്‍സ് നേിയ മുഹമ്മദ് ഹഫീസും, ഷുഐബ് മാലിക്കുമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് ഹാഫീസാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ നിരയില്‍ ഗൗതം ഗംഭീര്‍ 43 ഉം അജിങ്ക്യ രഹാനെ 42ഉം റണ്‍സെടുത്തു. പാകിസ്താന് വേണ്ടി ഉമര്‍ ഗുല്‍ മൂന്നും സയിദ് അജ്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാക് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. ബംഗളൂരുചിന്ന സ്വാമി സ്റ്റേഡിയത്തിലായിരുന്നു ആദ്യ മല്‍സരം. രണ്ടാം മല്‍സരം അഹമ്മദാബാദില്‍ നടക്കും. |
സേലത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം: അഞ്ച് മരണം Posted: 25 Dec 2012 04:45 AM PST Image: സേലം: സേലത്തിനടുത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചു പര്‍ക്ക് പരിക്കേറ്റു. |
കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി Posted: 25 Dec 2012 03:30 AM PST Image: ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വീണ്ടും രേഖപ്പെടുത്തി. നേരത്തെ വസന്ത വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉഷ ചതുര്‍വേദി പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. |
മനിലയില്‍ തീപിടിത്തം: ഏഴ് പേര്‍ മരിച്ചു; ആയിരങ്ങള്‍ ഭവന രഹിതരായി Posted: 25 Dec 2012 01:30 AM PST Image: മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. രണ്ടായിരം കുടുംബങ്ങള്‍ ഭവന രഹിതരായി. ബലേര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അടുത്തടുത്തുള്ള അപാര്‍ട്ടുമെന്‍റുകളെ തീ വിഴുങ്ങുകയായിരുന്നു. ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വൈദ്യുത ദീപങ്ങളില്‍ നിന്നുണ്ടായ സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അഗ്നിശമനസേന സ്ഥലത്തെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് രോഷാകുലരായ പ്രദേശവാസികള്‍ നടത്തിയ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment