പച്ചയുടെ മാനങ്ങള്‍ Posted: 29 Dec 2012 12:58 AM PST Byline: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കേരളത്തെ പച്ചനിറമാക്കി മാറ്റുന്നു എന്ന വിവാദം കത്തിനിന്ന സമയം. ഞാന്‍ പഠിച്ച സ്കൂളിലും മാസങ്ങള്‍ക്കു മുന്‍പ് സമാനസ്വഭാവത്തിലുളള ഒരു സംഭവമുണ്ടായി. ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും! ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി. ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായി. എന്നാല്‍ സന്തോഷം അധിക സമയം നീണ്ടില്ല. പണി തീരാന്‍ രണ്ടു ദിവസം ബാക്കിയുളളപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ക്ക് പച്ചക്കളര്‍ അടിച്ചതിന്റെഅകംപൊരുളിനെ കുറിച്ച് സംശയം തോന്നി. പരക്കെ തെറ്റിദ്ധാരണ പടര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ് പച്ചനിറം അടിച്ചതെന്ന് പ്രചരിപ്പിച്ചു. കേരളത്തെ പച്ചനിറത്തില്‍ മുക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിലത്രെ. പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി. പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം കഴിഞ്ഞപ്പോള്‍ മന്ത്രിയില്‍ നിന്നും ഒരു സത്യം ഞാന്‍ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ചേര്‍ത്തലയിലുളള മൂന്നു പേരെ മാത്രമെ അടുത്തറിയൂ: എ.കെ ആന്‍്റണി, വയലാര്‍ രവി, വെളളാപ്പള്ളി നടേശന്‍ എന്നിവരെ മാത്രം! (ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍) ഇ മെയില്‍: os@santhigiriashram.org |
തൊഴിലുറപ്പില്‍ മിനിമം വേതനം 200 രൂപയാക്കും -കെ.സി. ജോസഫ് Posted: 28 Dec 2012 10:38 PM PST പോത്തന്‍കോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധിസേവാകേന്ദ്രം നിര്‍മാണ ഉദ്ഘാടനവും ഭരണസമിതിയുടെ രണ്ടാം വാര്‍ഷികാഘോഷവും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ നൂറില്‍നിന്ന് 150 ദിവസമാക്കി ഉയര്‍ത്തുമെന്നും മിനിമം വേതനം 200 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ സമയം ഒമ്പത് മുതല്‍ നാല് വരെ ക്രമീകരിക്കാനും കയര്‍-ക്ഷീരകര്‍ഷക തൊഴിലാളികളെ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം പുര്‍ത്തിയാക്കിയ തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കേരളോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ എന്നിവ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വനിതാ ക്യാന്‍റീന്‍ ഉദ്ഘാടനം കഴക്കൂട്ടം എം.എല്‍.എ എം.എ. വാഹിദ് നിര്‍വഹിച്ചു. പാലോട് രവി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം. മുനീര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.ആര്‍. രവി, ബ്ളോക്ക് വൈസ് പ്രസിഡന്‍റ് സീനാരാജന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പറമ്പില്‍പാലം നിസാര്‍, അഡ്വ. വി.ജോയി, കവിത, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എസ്. അജിത്കുമാര്‍, എ. നൗഷാദ്, ജോളി പത്രോസ്, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സാംഫ്രാങ്ക്ളിന്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ജോയന്‍റ് ബി.ഡി.ഒ ജയകുമാരന്‍ നന്ദി പറഞ്ഞു. |
സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്റെ പുതിയ തേരാളി Posted: 28 Dec 2012 10:35 PM PST രണ്ടു പതിറ്റാണ്ടിനിടെ ടാറ്റാ ഗ്രൂപ്പിനെ ആഗോള ബിസിനസ് രംഗത്ത് നിര്‍ണായക ശക്തിയാക്കി മാറ്റിയ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പിന്‍െറ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇനി 31 വര്‍ഷം ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡായ ടാറ്റ ഈ 44കാരന്‍െറ നിയന്ത്രണത്തിലായിരിക്കും. എന്നാല്‍, രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായ ‘നാനോ’ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയെന്നതിനൊപ്പം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയെന്നതും സൈറസ് മിസ്ത്രി വരുംനാളുകളില്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയായിരിക്കും. ഒരു സ്വതന്ത്ര പാനല്‍ 18 മാസം ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ മേധാവികള്‍ക്കിടയില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ഒരു വര്‍ഷം മുമ്പ് സൈറസിനെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി കണ്ടെത്തുന്നത്. രത്തന്‍ ടാറ്റ ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ചുമതലയേറ്റയുടന്‍ മുതിര്‍ന്ന എക്സിക്യൂട്ടിവുകള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് സമാനമായ പ്രശ്നങ്ങള്‍ സൈറസ് നേരിടേണ്ടിവരുമോയെന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. ഉണ്ടായാല്‍ തന്നെ റൂസി മോഡി ഉള്‍പ്പെടെയുള്ള അതികായരെ രത്തന്‍ ടാറ്റാ ഒതുക്കിയ മാതൃക അദ്ദേഹത്തിനു മുന്നിലുണ്ട്. പിന്നെ വരുന്നു മറ്റുചില തലവേദനകള്‍. ബ്രിട്ടനില്‍ ഏറ്റെടുത്ത സ്റ്റീല്‍ കമ്പനി കോറസ് തുടര്‍ച്ചയായി ഉണ്ടാക്കുന്ന നഷ്ടമാണ് ഇതില്‍ പ്രധാനം. ടാറ്റാ സണ്‍സിന്‍െറ ഏറ്റവും വലിയ ഓഹരി ഉടമയും കണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായനുമായ പാലോണ്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി. എന്നാല്‍, ഇതായിരുന്നില്ല ടാറ്റാ ഗ്രൂപ്പിന്‍െറ തലപ്പത്ത് അദ്ദേഹത്തെ എത്തിച്ച യോഗ്യത. മുംബൈ സര്‍വകലാശാലയില്‍നിന്ന് കോമേഴ്സില്‍ ബിരുദമെടുത്ത സൈറസ് പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. ലണ്ടന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും. 1991ല്‍ പിതാവിന്‍െറ ഷാപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ ഡയറക്ടറായി. മൂന്നു വര്‍ഷത്തിനു ശേഷം ഗ്രൂപ്പിന്‍െറ എം.ഡിയും. സൈറസിന്‍െറ നേതൃത്വത്തില്‍ ഷാപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ വിറ്റുവരവ് 110 കോടിയില്‍നിന്ന് 8000 കോടി രൂപയിലേറെയായി ഉയര്‍ന്നു. കമ്പനിയെ എണ്ണ-പ്രകൃതി വാതകം, റെയില്‍ തുടങ്ങിയ മേഖലകളിലെ നിര്‍മാണങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതും സൈറസിന്‍െറ കീഴിലാണ്. കമ്പനിയുടെ സാന്നിധ്യം ഗള്‍ഫ് മേഖലയിലും ആഫ്രിക്കയിലും എത്തിക്കുന്നതിലും സൈറസ് വിജയിച്ചു. പിന്നീട് ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയ അദ്ദേഹം ടാറ്റാ ഇലക്സി, ടാറ്റാ പവര്‍ തുടങ്ങിയ ടാറ്റാ ഗ്രൂപ് കമ്പനികളുടെ ചുമതലക്കാരനുമായിരുന്നു. യു.ടി.വി ടൂണ്‍സ് ഇന്ത്യ, കണ്‍വേര്‍ജന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃനിരയിലും സൈറസ് പ്രവര്‍ത്തിച്ചു. വിഭിന്നങ്ങളായ മേഖലകളില്‍ പരിചിതനാണ് സൈറസ് എന്ന് വ്യക്തം. ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെ ഉല്‍പാദിപ്പിക്കുന്ന ഒരു ഗ്രൂപ്പിന്‍െറ മേധാവിക്ക് ഉണ്ടായിരിക്കേണ്ട പരിചയ സമ്പന്നത തന്നെ. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി എത്തുമെന്ന് പരക്കേ കരുതിയിരുന്ന രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റ വിവാഹം കഴിച്ചത് സൈറസ് മിസ്ത്രിയുടെ സഹോദരിയെയാണ്. അതീവ വിനയത്തോടെ ആളുകളുമായി ഇടപഴകുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ കാര്യമായ താല്‍പര്യമില്ലാത്തയാളും കൂടിയാണ് ടാറ്റാ ഗ്രൂപ്പിന്‍െറ മേധാവി. പുതിയ വെല്ലുവിളികള്‍ അദ്ദേഹം എങ്ങനെ നേരിടുമെന്ന് അറിയാനാണ് വ്യവസായലോകം ഉറ്റുനോക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ രത്തന്‍ ടാറ്റയോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യം തന്‍െറ പിന്‍ഗാമിക്ക് നല്‍കാനുള്ള ഉപദേശം എന്ത് എന്നതായിരുന്നു. ‘വ്യക്തിത്വമുള്ളവനായിരിക്കുക, സ്വയം തീരുമാനമെടുക്കുക, എന്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്വയം തീരുമാനിക്കുക’ -ടാറ്റാ ഗ്രൂപ്പിനെ അടിമുടി മാറ്റിയെടുത്ത ഒരു മേധാവിയില്‍നിന്ന് ഒരു ഭീമന്‍ വ്യവസായ സാമ്രാജ്യത്തിന്‍െറ ചെങ്കോല്‍ ഏറ്റെടുക്കുമ്പോള്‍ സൈറസിന്‍െറ കാതില്‍ ഈ ഉപദേശം മുഴങ്ങുന്നുണ്ടാവും. കാരണം രത്തന്‍ ടാറ്റയുടെ വിജയമന്ത്രവും അതായിരുന്നു. |
നാടിന് ദു$ഖവെള്ളി; നാട്ടുകാര്‍ വിറങ്ങലിച്ചു Posted: 28 Dec 2012 10:30 PM PST കടയ്ക്കല്‍: അമലിനെ എഴുത്തിനിരുത്താന്‍ മൂകാംബികയിലേക്ക് പോയവര്‍ ജീവിതത്തില്‍നിന്ന് മടങ്ങിയത് വീടിന് വിളിപ്പാടകലത്തില്‍വെച്ച്. വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് മരണം ഇവരെ കൂട്ടിക്കൊണ്ടുപോയത്. അമലിനെ മൂകാംബികയില്‍തന്നെ എഴുത്തിനിരുത്തണമെന്ന ആഗ്രഹത്തെതുടര്‍ന്നാണ് ബന്ധുക്കള്‍ ബുധനാഴ്ച ട്രെയിന്‍മാര്‍ഗം കര്‍ണാടകയിലേക്ക് പോയത്. വാനില്‍ പോകാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ട്രെയിനിനെ ആശ്രയിക്കുകയായിരുന്നു. എഴുത്തിനിരുത്തിയ വിശേഷങ്ങളെല്ലാം ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അജിത്ത് ബന്ധുവായ മനീഷിനെ വിളിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മനീഷ് ക്വാളിസുമായി പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഭാര്യാ സഹോദരന്‍ ജിനുവിനെയും കൂട്ടി. അപകടത്തില്‍ മരണപ്പെട്ട ഉഷാകുമാരിയുടെ സഹോദരിയുടെ മകനാണ് മനേഷ്. ഭരതന്നൂര്‍ സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറായിരുന്ന മനേഷ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനം ഓടിക്കുകയായിരുന്നു. ബന്ധുക്കളുടെ ആവശ്യമായതിനാലാണ് ക്വാളിസുമായി യാത്രക്കിറങ്ങിയത്. രാത്രി മറ്റൊരു ഓട്ടമുണ്ടായിരുന്നതിനാല്‍ മനീഷ് ഉറങ്ങിയിരുന്നില്ലെന്നും പറയുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. മിക്ക മൃതദേഹങ്ങളുടെയും മുഖങ്ങള്‍ തിരിച്ചറിയാനാകാത്തവിധത്തിലായിരുന്നു. അപകടവിവരമറിഞ്ഞ് സംഭവസ്ഥത്തേക്കും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കും ജനങ്ങള്‍ ഒഴുകിയെത്തി. വന്നവരെ ഉള്‍ക്കൊള്ളാനാകാതെ ആശുപത്രി പരിസരം വീര്‍പ്പുമുട്ടി. ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ അഞ്ച് മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചരിപ്പറമ്പ് ഗവ. യു.പി.എസില്‍ എത്തിച്ചു. അവിടെ കാത്തുനിന്ന ആയിരങ്ങള്‍ മൃതദേഹങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആ ഗ്രാമംതന്നെ കണ്ണീരൊഴുക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും നൊമ്പരം കണ്ടുനിന്നവരെയും ഈറനണിയിച്ചു. ഭാര്യയും മകനും മരുമകളും കൊച്ചുമകനും മരണത്തിന്‍െറ ആഴങ്ങളിലേക്ക് പോയതോടെ ചരിപ്പറമ്പ് ശശിഭവനില്‍ ഇനി കൊച്ചുനാരായണപിള്ള മാത്രമായി ബാക്കി. സകലതും നഷ്ടപ്പെട്ട കൊച്ചുനാരായണപിള്ളയെ ആശ്വസിപ്പിക്കാന്‍പോലും കൂടിനിന്നവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ വയക്കലെ സ്വകാര്യ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ അജിത്തിന്‍െറയും ഉഷാകുമാരിയുടെയും മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ വയക്കലിലേക്ക് മാറ്റി. ശനിയാഴ്ച വീട്ടുവളപ്പുകളില്‍ സംസ്കരിക്കും. ഗുജറാത്തില്‍ ജോലിനോക്കുന്ന സുനിഷയുടെ പിതാവ് വരാനാണ് സംസ്കാരം ശനിയാഴ്ചത്തേക്ക് മാറ്റിയത്. |
വാഗമണില്‍ എ.എസ്.ഐയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാത്തത് വിവാദമാകുന്നു Posted: 28 Dec 2012 10:22 PM PST പീരുമേട്: വാഗമണില്‍ പൊലീസുകാര്‍ ഉള്‍പ്പടെയുള്ള മദ്യപ സംഘം എ.എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാതെ വിട്ടയച്ചത് വിവാദമായി. ഉപ്പുതറ സ്റ്റേഷനില്‍ നിന്ന് പ്രത്യേക പട്രോളിങ്ങിനെത്തിയ എ.എസ്.ഐയെ മര്‍ദിക്കുന്നതിനിടെ രണ്ട് പൊലീസുകാരെയും ഒരു ബി.എസ്.എഫ് ജവാനെയും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാലക്കാട് ഷോളയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സെന്തില്‍കുമാര്‍, സഞ്ചുമോന്‍, ബി.എസ്.എഫ് ജവാന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് ബി.എസ്.എഫ് ജവാന്‍െറ പേരില്‍ കേസെടുത്ത് വിട്ടയച്ചു. റോഡില്‍ വെച്ച് എ.എസ്.ഐയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അപമര്യാദയായി പെരുമാറിയ പൊലീസുകാരെ വെറുതെവിട്ടത് പരാതിക്ക് ഇടവരുത്തി. കഴിഞ്ഞ ദിവസം വാഗമണ്‍ ഔ്പോസ്റ്റ് ആക്രമിച്ച് പൊലീസുകാരെ പരിക്കേല്‍പ്പിച്ച ഏലപ്പാറ, ബോണാമി സ്വദേശികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എ.എസ്.ഐയെ ചവിട്ടിവീഴ്ത്തി തല്ലിയ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതായും ആരോപണം ഉയര്‍ന്നു. പൊലീസുകാര്‍ അക്രമം കാണിക്കുമ്പോള്‍ വെറുതെവിടുന്ന പൊലീസ് നടപടിയില്‍ നാട്ടുകാരിലും പ്രതിഷേധം ശക്തമാണ്. |
അടൂരില്‍ വ്യാജ ഐസ്ക്രീം വ്യാപകം Posted: 28 Dec 2012 10:11 PM PST അടൂര്‍: വൃത്തിഹീനമായ ചുറ്റുപാടില്‍ നിര്‍മിക്കുന്ന വ്യാജ ഐസ്ക്രീം അടൂരിലും പരിസര പ്രദേശങ്ങളിലും വിറ്റഴിക്കുന്നുവെന്ന് ആക്ഷേപം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ് ഐസ്ക്രീം നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്നാണ് പരാതി. പാലിനു പകരം മൈദമാവാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒപ്പം പേരിനു മാത്രം പാല്‍ ചേര്‍ക്കും. ഗുണമേന്മയില്ലാത്ത കവര്‍പാലാണ് ഉപയോഗിക്കുന്നതും. മൈദയും പാലും പഞ്ചസാരയും സാക്രീനും സ്വീറ്റ് താളും ചേര്‍ത്ത് കലക്കി സിലിണ്ടര്‍ രൂപത്തിലുള്ള പാത്രത്തില്‍ നിറച്ച് മറ്റൊരു പെട്ടിയിലാക്കി അമോണിയ ചേര്‍ന്ന ഐസും ഉപ്പും കുത്തിനിറച്ചാണ് കട്ടിയാക്കുന്നത്. ഇങ്ങനെ ഒരു കപ്പ് ഐസ് നിര്‍മിക്കാന്‍ രണ്ട് രൂപയേ ചെലവു വരൂ. ഇത് 10 രൂപക്കാണ് വില്‍ക്കുന്നത്. പേപ്പര്‍ ഗ്ളാസിലും സ്റ്റിക്ക് രൂപത്തിലും ലഭിക്കും. വ്യാജ ഐസ് നിര്‍മാതാക്കളെയും വിതരണക്കാരെയും നിയമപാലകര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. |
വാഗമണ്‍ റോഡില്‍ ജനുവരി ഒന്നുമുതല്‍ ഗതാഗത നിയന്ത്രണം Posted: 28 Dec 2012 10:06 PM PST ഈരാറ്റുപേട്ട: പൊതുമരാമത്ത് റോഡില്‍ വികസനപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഈരാറ്റുപേട്ട-പീരുമേട് ഹൈവേയില്‍ തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള പ്രദേശത്ത് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ജനുവരി ഒന്നുമുതല്‍ അറിയിപ്പുണ്ടാകുന്നതു വരെ രാവിലെ 11 മുതല്‍ മൂന്നുവരെ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ആംബുലന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സര്‍വീസുകള്‍ക്ക് നിരോധം ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അറിയിപ്പ് ബോര്‍ഡുകള്‍ ഏലപ്പാറ, വാഗമണ്‍, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളില്‍ സ്ഥാപിക്കും. കൂടാതെ കെ.എസ്.ആര്‍.ടി.സി, പ്രദേശത്തെ ഹോസ്പിറ്റലുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നീ കേന്ദ്രങ്ങളില്‍ പൊതുമരാമത്ത് പ്രത്യേക നോട്ടീസുകള്‍ നല്‍കും. തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള റോഡിന് വീതി കൂട്ടുന്നതിന് ഭാഗമായി പാറ പൊട്ടിക്കുന്നതിനാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരുമെന്ന് കരുതുന്നു. രാവിലെ 11ന് മുമ്പ് റോഡിലൂടെ കടന്നു പോയാല്‍ മൂന്ന് മണിക്കുശേഷം തിരിച്ചു വരാന്‍ കഴിയുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11.30 നും ഉച്ചക്ക് ഒന്നിനും പാറക്ക് വെടി പൊട്ടിക്കാനാണ് തീരുമാനം. പൊട്ടിച്ചെടുക്കുന്ന കല്ലുകള്‍ മൂന്ന് മണിക്ക് മുമ്പ് റോഡില്‍ നിന്ന് മാറ്റും. ടിപ്പറുകള്‍ക്ക് പകല്‍ നിയന്ത്രണം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കലക്ടറുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടെന്ന് അസി.എന്‍ജിനീയര്‍ ജാഫര്‍ഖാന്‍ പറഞ്ഞു. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാകാതിരിക്കാന്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും നിലവിലുള്ള ചെക് പോസ്റ്റുകളും ഔ് പോസ്റ്റും വിനിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. |
മണ്ണഞ്ചേരിയില്‍ യുവാവിനെ ആറംഗസംഘം വെട്ടി Posted: 28 Dec 2012 09:57 PM PST മണ്ണഞ്ചേരി: മാരകായുധങ്ങളുമായി വാനിലെത്തിയ ആറംഗസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന യുവാവിനെയും ആക്രമിച്ചു. മണ്ണഞ്ചേരി പൊന്നാട് ഇടപ്പറമ്പില്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിന്‍െറ (സ്രാങ്ക്) മകന്‍ നാസറിനെയാണ് (37)വെട്ടിയത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച മണ്ണഞ്ചേരി 16 ാം വാര്‍ഡ് നേതാജി വെളി കോളനിയില്‍ റഹീമിന് (22) വെട്ടേറ്റു. ഇടതുകൈ വിരലുകള്‍ക്ക് പരിക്കേറ്റ ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെ അമ്പനാകുളങ്ങര ജങ്ഷന് തെക്കുവശമായിരുന്നു സംഭവം. തേങ്ങ വ്യാപാരിയായ നാസര്‍ തേങ്ങയുമായി വണ്ടിയില്‍ ആലപ്പുഴക്ക് പോകുന്നതിനിടെ അമ്പനാകുളങ്ങരയിലെ ജയരാജിന്‍െറ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കടയുടെ ഉള്ളിലേക്ക് കടയുടമ പോയ സമയത്ത് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്ന നാസറിനെ മാരകായുധങ്ങള്‍ കൊണ്ട് സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പതിനെട്ടോളം വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഇരുകാലിനും കൈകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ വീണ നാസറിനെ മണ്ണഞ്ചേരി പൊലീസ് എത്തി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്ത നാസറിനെ ആളുമാറി ആക്രമിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും KL04 Y 1192 നമ്പറിലെ വെള്ള വാനും മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. |
ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം Posted: 28 Dec 2012 09:48 PM PST കൊച്ചി: ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് മന്ത്രി കെ. ബാബു. ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല രൂക്ഷ വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് സജ്ജരാകാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും മന്ത്രി അഭ്യര്‍ഥിച്ചു. വിവിധ ജലവിതരണ പദ്ധതികളുടെ ഭാഗമായ പൈപ്പ് ശൃംഖല വരള്‍ച്ചാസാധ്യതയുള്ള മേഖലകളിലേക്ക് അടിയന്തരമായി നീട്ടാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പമ്പിങ് ഷിഫ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കേടായ മോട്ടോറുകള്‍ പുന$സ്ഥാപിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും ബദല്‍ മോട്ടോറുകള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക ജില്ലാ കലക്ടറുടെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് നല്‍കും. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കാവുന്ന കുടിവെള്ള, ജലസേചന പദ്ധതികള്‍ തയാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാലഹരണപ്പെട്ടതും പൊട്ടിയൊലിക്കുന്നതുമായ പൈപ്പുകള്‍ മാറ്റണം. കനാലുകളുടെ അറ്റകുറ്റപ്പണി, ഭൂഗര്‍ഭ ജല വിനിയോഗത്തിനുള്ള കുഴല്‍ക്കിണറുകളുടെ നിര്‍മാണം എന്നിവയും ഉടന്‍ നടപ്പാക്കണം. ചെറുകിട ജലസേചന പദ്ധതികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ട പമ്പു സെറ്റുകള്‍ മാര്‍ച്ചിനകം കമീഷന്‍ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികളിലെ തടസ്സം നീക്കാനും കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നടപടി സ്വീകരിക്കണം. ടാങ്കറുകളിലെ കുടിവെള്ള വിതരണത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കുന്നതിന് പകരം ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്താനും വിതരണം കാര്യക്ഷമമാക്കാനുമാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. ജലവിതരണവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പരാതികള്‍ ജില്ലാ കലക്ടറെ കൂടി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ ക്വാറികളിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതി തൃക്കാക്കരയിലെ അമ്പലപ്പാറയില്‍ നടപ്പാക്കുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ലിറ്ററിന് പത്തു പൈസ നിരക്കില്‍ ജലം ശുദ്ധീകരിക്കാനാകുന്നതാണ് ഈ പദ്ധതി. തൃപ്പൂണിത്തുറ നഗരസഭയിലെ ഇരിമ്പനം പേടിക്കാട്ട് ക്വാറിയില്‍ പദ്ധതി നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അഭ്യര്‍ഥിച്ചു. ചൊവ്വര പദ്ധതിയുടെ വൈപ്പിന്‍ എക്സ്റ്റന്‍ഷന്‍ പൈപ്പ്ലൈന്‍ പള്ളിപ്പുറം, നായരമ്പലം, കുഴുപ്പിള്ളി എന്നിവിടങ്ങളിലേക്കെത്തിക്കാനുള്ള തടസ്സം നീക്കണമെന്ന് എസ്. ശര്‍മ എം.എല്‍.എ ആവശ്യപ്പെട്ടു. റോഡുകള്‍ കുത്തിപ്പൊളിക്കാതെ പൈപ്പ് സ്ഥാപിക്കാനുള്ള ബദല്‍ മാര്‍ഗം തേടാനാകുമെന്ന നിര്‍ദേശം അടിയന്തരമായി പരിഗണിക്കണമെന്നും ശര്‍മ നിര്‍ദേശിച്ചു. ആലുവ മേഖലയില്‍ പമ്പിങ്ങിന്‍െറ മര്‍ദം കൂടുമ്പോള്‍ പൈപ്പുകള്‍ പൊട്ടുന്നത് ആവര്‍ത്തിക്കുകയാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. മട്ടാഞ്ചേരി മേഖലയിലെ പഴയ പൈപ്പുകള്‍ മാറ്റുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചിട്ട് എട്ടു വര്‍ഷമായെങ്കിലും പദ്ധതി പ്രാവര്‍ത്തികമായിട്ടില്ലെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പാക്കിയെങ്കിലും വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലേക്കുള്ള പൈപ്പ്ലൈനിലൂടെ ഇനിയും വെള്ളമൊഴുക്കിയിട്ടില്ലെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജനുവരി 15നകം പൈപ്പുകള്‍ ചാര്‍ജ് ചെയ്യണമെന്ന് മന്ത്രി കെ. ബാബു നിര്‍ദേശിച്ചു. മുളവൂര്‍ പദ്ധതിയില്‍ നിന്നുള്ള പൈപ്പ് ശൃംഖല പൂര്‍ത്തീകരിക്കണമെന്ന് ടി.യു. കുരുവിള, സാജു പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ മേഖലയിലെ പമ്പ് ഹൗസുകളില്‍ വോള്‍ട്ടേജ് ക്ഷാമം മൂലം പമ്പിങ് മുടങ്ങുകയാണെന്ന് ജോസഫ് വാഴക്കന്‍ എം.എല്‍.എ പറഞ്ഞു. കാനകളിലൂടെ പോകുന്ന പൈപ്പ്ലൈനുകളിലെ ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ലൂഡി ലൂയിസ് എം.എല്‍.എ പറഞ്ഞു. കൊച്ചി മേയര്‍ ടോണി ചമ്മണി, നഗരസഭ അധ്യക്ഷന്മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ടി.കെ. ദേവരാജന്‍ (മരട്), വത്സല പ്രസന്നകുമാര്‍ (പറവൂര്‍), കളമശേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. ബഷീര്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ പ്രതിനിധി അഷ്റഫ് മൂപ്പന്‍, എ.ഡി.എം ബി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ സി.സി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. |
ഞാറുനട്ടും ഓലമെടഞ്ഞും തെങ്ങുകയറിയും അവര്‍ മണ്ണിലെ താരങ്ങളായി Posted: 28 Dec 2012 09:22 PM PST തൃശൂര്‍: കേരളോല്‍സവത്തിലെ കാര്‍ഷിക മത്സരങ്ങളില്‍ യുവതലമുറ നൂറുമേനി വിളയിച്ചു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ഞാറുനടീല്‍, തെങ്ങുകയറ്റം, പാടം കിളയ്ക്കല്‍, ഓലമെടയല്‍ മത്സരങ്ങള്‍ അത്യന്തം വാശിയേറിയതായിരുന്നു. ഞാറ് എടുത്തു കൊടുത്ത് മന്ത്രി പി.കെ.ജയലക്ഷ്മി കാര്‍ഷികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് മിനിറ്റ് കൊണ്ട് ഒന്നര ഓല മെടഞ്ഞ ഓലമെടയല്‍ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ എ.ഗണേശന്‍ ഒന്നാമതായി. കഴിഞ്ഞ തവണയും ഒന്നാമനായ ഗണേശന്‍ സ്റ്റേഷനറി കട നടത്തുകയാണ്. പാടം കിളയ്ക്കല്‍ മത്സരത്തില്‍ കണ്ണൂരിലെ വി.കെ.സനാതനന്‍ ഒന്നാമനായി. ഒരു മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ നീളവുമുള്ള പ്ളോട്ട് കിളച്ചു മറിച്ച് തട്ടി നിരപ്പാക്കിയിടുന്ന പാടം കിളയ്ക്കല്‍ മത്സത്തില്‍ ഒന്നാമനായ ഇദ്ദേഹം കൃഷിപ്പണിക്കാരനാണ്. ഇതാദ്യമായി കേരളോത്സവത്തില്‍ പങ്കെടുക്കുന്ന സനാതനന് ഞാറു നടീല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനമുണ്ട്. തെങ്ങുകയറ്റത്തില്‍ കാസര്‍കോട് നിന്നുള്ള കെ.അനീഷിനാണ് ഒന്നാം സ്ഥാനം . 11 മീറ്റര്‍ ഉയരമുളള തെങ്ങില്‍ വെറും 9 സെക്കന്‍ഡ് കൊണ്ട് കയറിയിറങ്ങി ഈ മിടുക്കന്‍ വിസ്മയമായി .കഴിഞ്ഞ തവണ തെങ്ങ് കയറ്റത്തില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അനീഷ് ഇത്തവണ ഒന്നാം സ്ഥാനം നേടി മധുരമായി പകരം വീട്ടി. രാവിലെ തെങ്ങുകയറ്റവും വൈകീട്ട് ഓട്ടോഡ്രൈവറുടെ വേഷവുമാണ് അനീഷിന്. ഓലമെടയലില്‍ വനിത വിഭാഗത്തില്‍ പാലക്കാട് നിന്നുള്ള പ്രേമ ചന്ദ്രന്‍ ഒന്നാമതായി. ഞാറു നടീലില്‍ പാലക്കാടിന്‍െറ ആര്‍.മണികണ്ഠനാണ് ഒന്നാമതെത്തിയത്. മുന്‍ കേരളോത്സവങ്ങളില്‍ പാടം കിളയ്ക്കല്‍, തെങ്ങുകയറ്റം എന്നീ ഇനങ്ങളില്‍ മണികണ്ഠന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കാര്‍ഷിക മത്സരങ്ങളെല്ലാം ഒന്നിനൊന്ന് വാശിയേറിയതായിരുന്നൂവെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു. സെക്കന്‍ഡുകളുടെനേരിയ വ്യത്യാസത്തിനുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാറി മറിഞ്ഞത്. കാര്‍ഷിക മേഖലയുമായി യുവജനങ്ങളെ കൂടുതല്‍ ബന്ധപ്പെടുത്താന്‍ കേരളോത്സവം സഹായിക്കുമെന്ന് കാര്‍ഷിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.പരമ്പരാഗത കൃഷിരീതികളെ ജനങ്ങളിലെത്തിക്കാനാണ് ഇത്തരം മത്സരങ്ങള്‍ കേരളോത്സവത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ യൂജിന്‍ മൊറേലി, റിയാസ് മുക്കോളി, എ. ഷിയാലി, സി.കെ. സുബൈര്‍, ഷോണ്‍ ജോര്‍ജ്, ഒ.ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു. |
No comments:
Post a Comment