മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി Madhyamam News Feeds |
- മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി
- ട്രോട്ടിന് സെഞ്ച്വറി: ഇംഗ്ളണ്ടിന് 278റണ്‍സ് ലീഡ്
- ഏഴിമലയിലെ സുരക്ഷാ ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു
- വെള്ളമുണ്ടയില്‍ നെല്‍വയലുകള്‍ ഭൂമാഫിയകളുടെ കൈയില്‍
- വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമായി മെട്രോ പീപ്ള്‍സ് ബസാര്‍
- അഫ്ഗാനില്‍ കുഴിബോംബ് സ്ഫോടനം: 10 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു
- ഖത്തറില്‍ എങ്ങും മഴ; ശൈത്യമേറുന്നു
- ദുബൈ ചലച്ചിത്രോത്സവത്തിന് തിരശ്ശീല
- അത്യാധുനിക ഇന്ത്യന്‍ പടക്കപ്പല്‍ കന്നിയാത്രയില്‍ സലാലയിലെത്തുന്നു
- പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല- മുഖ്യമന്ത്രി
മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി Posted: 17 Dec 2012 12:46 AM PST Image: തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി ആഭ്യന്തര സെക്രട്ടറി കര്‍ണാടക സര്‍ക്കാരിന് നേരത്തെ കത്തയച്ചിരുന്നു. അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അവര്‍ മറുപടി നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എം.എ.ബേബി, രമേശ് ചെന്നിത്തല, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് മഅ്ദനി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ കേസുകളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്. എന്നിരുന്നാലും മഅ്ദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. |
ട്രോട്ടിന് സെഞ്ച്വറി: ഇംഗ്ളണ്ടിന് 278റണ്‍സ് ലീഡ് Posted: 16 Dec 2012 11:36 PM PST Image: നാഗ്പൂര്‍: ഇന്തയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിന്‍െറ അഞ്ചാം നാള്‍ ഇംഗ്ളണ്ടിന് 278റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ 123 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ടിന് 274 എന്ന മികച്ച സ്കോറിലേക്ക് എത്താന്‍ കഴിഞ്ഞു. ജൊനാദന്‍ ട്രോട്ടിന്‍െറ സെഞ്ച്വറിയും (127) ഇയാന്‍ ബെല്ലിന്‍െറ 74 റണ്‍സുമാണ് ഇംഗ്ളണ്ടിനെ കൂറ്റന്‍ സ്കോറിലേക്കുയര്‍ത്തിയത്. അലിസ്റ്റര്‍ കുക്ക് (13), നിക്ക് ക്രോംപ്ടന്‍(34), കെവിന്‍ പീറ്റേഴ്സണ്‍( 6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. |
ഏഴിമലയിലെ സുരക്ഷാ ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു Posted: 16 Dec 2012 11:04 PM PST കണ്ണൂര്‍: വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ ജീവനക്കാര്‍ കണ്ണൂര്‍ നഗരത്തിലെ യുദ്ധസ്മാരകത്തിന് മുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. |
വെള്ളമുണ്ടയില്‍ നെല്‍വയലുകള്‍ ഭൂമാഫിയകളുടെ കൈയില്‍ Posted: 16 Dec 2012 10:56 PM PST മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് മേഖലകളിലെ ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ ഭൂമാഫിയകളുടെ പിടിയില്‍. വയലുകള്‍ തരിശായിക്കിടക്കുകയാണ്. ഏജന്‍റുമാര്‍ മുഖേന വില്‍പന നടത്തിയതിനാല്‍ ആരാണ് ഭൂമി വാങ്ങിയതെന്നുപോലും കര്‍ഷകര്‍ക്കറിയാത്ത അവസ്ഥയാണ്. പുഞ്ചകൃഷി വ്യാപനത്തിനായി 2000ല്‍ ഒരു കോടി രൂപ മുടക്കി കക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്താന്‍ നിലവിലെ ഭൂഉടമകള്‍ തയാറാവാത്ത സ്ഥിതിയാണ്. |
വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമായി മെട്രോ പീപ്ള്‍സ് ബസാര്‍ Posted: 16 Dec 2012 10:40 PM PST കോഴിക്കോട്: വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സപൈ്ളകോയുടെ മെട്രോ പീപ്ള്‍സ് ബസാര്‍. അവശ്യസാധനങ്ങള്‍ക്ക് 50 ശതമാനംവരെയും പച്ചക്കറികള്‍ക്ക് 30 ശതമാനംവരെയും വിലക്കുറവാണ് പീപ്ള്‍സ് ബസാറിലുള്ളത്. ശനിയാഴ്ച കോംട്രസ്റ്റ് വളപ്പില്‍ തുടങ്ങിയ ക്രിസ്മസ്-പുതുവത്സര ചന്തയില്‍ ഞായറാഴ്ച നടന്നത് രണ്ടുലക്ഷം രൂപയുടെ റെക്കോഡ് വില്‍പനയാണ്. |
അഫ്ഗാനില്‍ കുഴിബോംബ് സ്ഫോടനം: 10 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു Posted: 16 Dec 2012 10:40 PM PST Image: കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ കൂഴിബോംബ് സ്ഫോടനത്തില്‍ പത്തു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
|
ഖത്തറില്‍ എങ്ങും മഴ; ശൈത്യമേറുന്നു Posted: 16 Dec 2012 10:30 PM PST Image: ദോഹ: ദേശീയദിനാഘോഷങ്ങളുടെ തിരക്കില്‍ മുഴുകിയ രാജ്യം മഴയില്‍ നനഞ്ഞ് തണുപ്പിലേക്ക്. നേരത്തെ രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി പെയ്ത് മാറി നിന്ന മഴ ഇന്നലെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും പെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ തണുപ്പും ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മേഘാവൃതമായ ആകാശത്തിന് കീഴെ ഉരുണ്ട് മൂടിയ അന്തരീക്ഷത്തിലേക്കാണ് ഇന്നലെ നേരം പുലര്‍ന്നത്. പകല്‍ മുഴുവന്‍ ആകാശം മേഘാവൃതമായിരുന്നു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് രാവിലെ മുതല്‍ നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. 18 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദോഹയിലടക്കം രാവിലെ നേരിയതോതിലായിരുന്നു മഴ. എന്നാല്‍, ഉച്ചകഴിഞ്ഞും വൈകിട്ടുമായി മിക്ക ഭാഗങ്ങളിലും സാമാന്യം ശക്തമായി തന്നെ മഴ പെയ്തു. ഈ വര്‍ഷം ദോഹയില്‍ കൂടുതല്‍ മഴ ലഭിച്ചതും ഇന്നലെയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ദോഹയിലും പരിസരപ്രദേശങ്ങളിലൂം ശക്തമായ മഴ പെയ്തു. ഇതിന് പുറമെ അല്‍ഖോര്‍, ദക്കീറ, ദുഖാന്‍, സിക്രീത്, വക്റ, ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസഈദ്, ഗറാഫ, കര്‍ത്തിയാത്ത്, ഉംസലാല്‍ മുഹമ്മദ്, ഉംസലാല്‍ അലി എന്നിവിടങ്ങളിലെല്ലാം പല സമയങ്ങളിലായി സാമാന്യം നല്ല തോതില്‍ മഴ പെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ലേബര്‍ ക്യാമ്പുകളില്‍ വെള്ളം കയറി. ഇടക്ക് കൂടിയും കുറഞ്ഞും നിന്ന തണുപ്പ് ഇന്നലെ മുതല്‍ കൂടുതല്‍ ശക്തമാണ്. പലരും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളണിഞ്ഞാണ് പുറത്തിറങ്ങിയത്. കനത്ത മഴയും ശക്്തമായ തണുപ്പും കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും കൂടുതല്‍ ദുരിതത്തിലാക്കി. മൂടിക്കെട്ടിയ അന്തരീക്ഷവും റോഡുകളിലെ വെള്ളക്കെട്ടുകളും പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വൈകിട്ട് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ ജീവനക്കാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നാളെ നടക്കുന്ന ദേശീയദിനാഘേഷങ്ങള്‍ക്ക് മുന്നോടിയായി ചില ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനൊപ്പം മഴ കൂടിയായപ്പോള്‍ പലിയിടത്തും വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് മുന്നോട്ടുനീങ്ങിയത്. കാര്യമായ അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ദൂരക്കാഴ്ച കുറയുന്നതിനാലും റോഡുകള്‍ തെന്നുന്നതിനാലും കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ജാഗ്രതപാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ വില്‍പനയും വിപണിയില്‍ സജീവമായിട്ടുണ്ട്. |
ദുബൈ ചലച്ചിത്രോത്സവത്തിന് തിരശ്ശീല Posted: 16 Dec 2012 10:20 PM PST Image: Subtitle: നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ദുബൈ: ഒമ്പതാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീണു. നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് സ്വന്തമാക്കി. മുഹ്ര്‍ ഏഷ്യ ആഫ്രിക്ക ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നികോളാസ് ബ്രക്മാന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം ‘വാലി ഓഫ് സെയിന്‍റ്’ പ്രത്യേക ജൂറി പുരസ്കാരം നേടി. ഇതേ വിഭാഗത്തില്‍ ‘ഷിപ് ഓഫ് തെസ്യൂസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐദ എല്‍കശഫ് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായി. മുഹ്ര്‍ ഏഷ്യ ആഫ്രിക്ക ഡോക്യുമെന്‍ററി വിഭാഗത്തില്‍ നിഷിത ജെയിന്‍ സംവിധാനം ചെയ്ത ‘ഗുലാബി ഗാങ്’ ആണ് മികച്ച ചിത്രം. ഇതേ വിഭാഗത്തില്‍ സൗരവ് സാരംഗിയുടെ ‘ചാര്‍...ദി നോ മാന്‍സ് ഐലന്‍റ്’ പ്രത്യേക പരാമര്‍ശം നേടി. |
അത്യാധുനിക ഇന്ത്യന്‍ പടക്കപ്പല്‍ കന്നിയാത്രയില്‍ സലാലയിലെത്തുന്നു Posted: 16 Dec 2012 10:16 PM PST Image: മസ്കത്ത്: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ പടക്കപ്പല്‍ കന്നിയാത്രയില്‍ സലാലയിലെത്തുന്നു. ഈമാസം ഒമ്പതിന് റഷ്യയിലെ യന്തര്‍ ഷിപ്പിയാര്‍ഡില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി നീറ്റിലിറക്കിയ ഐ.എന്‍.എസ്. ടര്‍കാഷാണ് 22ന് സലാല തീരത്ത് നങ്കൂരമിടുന്നത്. രണ്ടുദിവസം സലാല തീരത്ത് തങ്ങുന്ന അത്യാധുനിക കപ്പല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും, ഒമാന്‍ സ്വദേശികള്‍ക്കും സൗകര്യമൊരുക്കുമെന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. 23ന് രാവിലെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സന്ദര്‍ശനത്തിന് അനുമതി ലഭിക്കുക. |
പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല- മുഖ്യമന്ത്രി Posted: 16 Dec 2012 10:10 PM PST തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുവജന സംഘടനകളോട് കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് നിയമ നിരോധനമില്ലെന്നും അത് സര്‍ക്കാറ നയമല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment