കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം Madhyamam News Feeds |
- കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം
- വ്യാജരേഖ: ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്‍റടക്കം 14 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
- ക്രിസ്മസ് പോരിന് മലയാളം ബോക്സ് ഓഫീസ് തയാര്‍!
- കല്‍പറ്റ, പനമരം കാര്‍ഷിക ബാങ്ക് ഡയറക്ടര്‍മാര്‍ സത്യഗ്രഹം നടത്തും
- ബത്തേരി സഹ. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം
- പഞ്ചാബ് നാഷനല്‍ ബാങ്ക്: മറ്റൊരു ലോക്കറില്‍നിന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്ന് സൂചന
- കുടുംബശ്രീ: കര്‍ണ്ണാടക കേരളത്തിന് പഠിക്കുന്നു
- കുട്ടികളിലെ ക്യാന്‍സറിനെക്കുറിച്ച് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ബോധവത്കരണം
- യു.എ.ഇയില്‍ ക്രിസ്മസ് ആഘോഷത്തിന്
- മദീനയില്‍ അപകടത്തില്‍പെട്ടവര്‍ തിരിച്ചെത്തി; ദു:ഖമടക്കാനാകാതെ ബന്ധുക്കള്‍
കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം Posted: 20 Dec 2012 01:14 AM PST Image: Subtitle: കര്‍ശന ഉപാധികളോടെ ജാമ്യം കൊച്ചി: കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് രാജ്യം വിടുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് കോടതി നാവികര്‍ക്ക് ഇറ്റലിയിലേക്ക് മടങ്ങുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 10 ന് തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്. രാജ്യം വിടുന്നതിന് ആറ് കോടി രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്ന നിബന്ധനയുണ്ട്.
|
വ്യാജരേഖ: ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്‍റടക്കം 14 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് Posted: 20 Dec 2012 12:33 AM PST തിരൂര്‍: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തില്‍ മെമ്പര്‍സ്ഥാനം നഷ്ടമാവാതിരിക്കാന്‍, ഗ്രാമസഭ ചേര്‍ന്നതായി വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. മുസ്ലിംലീഗിലെ 11 അംഗങ്ങള്‍ക്കെതിരെയും കൂട്ടുനിന്ന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന യു.ഡി ക്ളര്‍ക്കിനെതിരെയും രണ്ട് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കെതിരെയുമാണ് അന്വേഷണം. മുന്‍ വൈസ്പ്രസിഡന്‍റ് ഇളംകുളത്ത് ഇസ്മായിലിന്‍െറ പരാതിയിലാണ് തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എന്‍. ജയരാജ് തിരൂര്‍ എസ്.ഐക്ക് നിര്‍ദേശം നല്‍കിയത്. |
ക്രിസ്മസ് പോരിന് മലയാളം ബോക്സ് ഓഫീസ് തയാര്‍! Posted: 19 Dec 2012 11:24 PM PST Image:
ക്രിസ്മസിന്റെ ഉത്സവാന്തരീക്ഷത്തില്‍ തിയറ്ററുകള്‍ നിറക്കാന്‍ ചിത്രങ്ങള്‍ തയാര്‍, 21 മുതല്‍ മലയാളം ബോക്സ് ഓഫീസില്‍ പോര് തുടങ്ങുന്നു. സൂപ്പര്‍താരങ്ങളും യുവതാരങ്ങളും ന്യൂ ജനറേഷനും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ സീസണില്‍ ചിത്രങ്ങളുണ്ട്. ക്രിസ്മസ് അവധിക്കാലം ലക്ഷ്യമാക്കി നാല് പ്രമുഖ മലയാളചിത്രങ്ങളാണ് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുന്നത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങളാണ് ഇതില്‍ പ്രധാനം. മമ്മൂട്ടിയുടെ 'ബാവൂട്ടിയുടെ നാമത്തില്‍', മോഹന്‍ലാലിന്റെ 'കര്‍മയോദ്ധ' എന്നീ ചിത്രങ്ങളാണ് ഇത്തവണ നേര്‍ക്കുനേര്‍ മല്‍സരിക്കുക. കൂടാതെ ബി. ഉണ്ണികൃഷ്ണന്‍ യുവതാരങ്ങളായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അനൂപ് മേനോന്‍ തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ 'ഐ ലൌ മീ', ആഷിഖ് അബു പുതുമുഖമായ ശേഖര്‍ മേനോനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത 'ടാ തടിയാ' എന്നിവയും മാറ്റുരയ്ക്കാനുണ്ടാകും. ക്രിസ്മസ് ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്... ബാവൂട്ടിയുടെ നാമത്തില്‍ പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് കഥയും തിരക്കഥയും ഒരുക്കി നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ബാവൂട്ടിയുടെ നാമത്തില്‍'. ജി.എസ്. വിജയനാണ് സംവിധായകന്‍. കാവ്യാ മാധവന്‍, റിമാ കല്ലിംഗല്‍, കനിഹ എന്നിവരാണ് നായികമാര്‍. മലബാര്‍ മേഖല കഥാപരിസരമാകുന്ന ചിത്രത്തില്‍ താരഭാരം മാറ്റിവെച്ച നാടന്‍ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ഏറനാടന്‍ സംസ്കാരവും ഭാഷയുമാണ് പശ്ചാത്തലം. സേതുമാധവന്‍ എന്ന ബിസിനിസുകാരന്റെ വീട്ടിലെ ഡ്രൈവര്‍ ബാവൂട്ടിയുടെ വേഷമാണ് മമ്മൂട്ടിക്ക്. സമ്പന്നനായ സേതുമാധവനാകുന്നത് പ്രമുഖ തിരക്കഥാകൃത്തും 'സ്പിരിറ്റി'ലൂടെ അഭിനയത്തിലേക്ക് കടന്നയാളുമയ ശങ്കര്‍ രാമകൃഷ്ണനാണ്. ഈ കഥാപാത്രത്തിന്റെ ഭാര്യ വനജയായി കാവ്യാ മാധവനെത്തുന്നു. വാല്യക്കാരിയുടെ റോളാണ് കനിഹക്ക്. വനജയുടെ മക്കള്‍ക്ക് ട്യൂഷനെടുക്കുന്ന ടീച്ചര്‍ നൂര്‍ജഹാന്റെ വേഷമാണ് റീമാ കല്ലിംഗലിന്. ഹരിശ്രീ അശോകന്‍ രൂപത്തിലും ഭാവത്തിലും വ്യത്യസ്തതയുള്ള അലവി എന്ന വേഷത്തിലുണ്ട്. വിനീത്, സുധീഷ്, ശ്രീരാമന്‍, അഗസ്റ്റിന്‍, ബേബി അനിഘ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷഹബാസ് അമനാണ്. ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിങ്: സന്ദീപ് നന്ദകുമാര്‍, കലാസംവിധാനം: സന്തോഷ് രാമന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്. ക്യാപിറ്റോള്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം സെവന്‍ ആര്‍ട്സ് പ്രദര്‍ശനത്തിനെത്തിക്കും. കര്‍മയോദ്ധ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'കര്‍മയോദ്ധ'. മാഡി എന്നും മാഡ് മേനോന്‍ എന്നും അറിപ്പെടുന്ന മാധവമേനോന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി സജീവമായ സമീപകാല സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും അണുകുടുംബങ്ങള്‍ വ്യാപകമായതും കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകളും ചിത്രം ചൂണ്ടിക്കാട്ടുന്നു. മുകേഷ്, രാജീവ് പിള്ള, മുരളി ശര്‍മ, ബിജുമേനോന്‍, ജനാര്‍ദനന്‍, സായികുമാര്‍, ആശാ ശരത്, ഐശ്വര്യ ദേവന്‍, സുകുമാരി, സോന, ബിനീഷ് കോടിയേരി, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതമൊരുക്കുന്നത് എം.ജി ശ്രീകുമാറാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മധു വാസുദേവന്‍. പശ്ചാത്തല സംഗീതം: ജെഫ്രി ജൊനാഥന്‍, കലാസംവിധാനം: സാലു കെ. ജോര്‍ജ്, വസ്ത്രാലങ്കാരം: എസ്.ബി സതീഷ്,മുരളി, എഡിറ്റിംഗ്: ഡോണ്‍മാക്സ്, സംഘട്ടനം: മാഫിയാ ശശി. ഐ ലൌ മീ സൂപ്പര്‍താരങ്ങളെ നായകരാക്കി നിരവധി ചിത്രങ്ങളൊരുക്കിയ ബി. ഉണ്ണികൃഷ്ണന്‍ യുവതാരങ്ങള്‍ക്കൊപ്പം എത്തുന്ന ചിത്രമാണ് 'ഐ ലൌ മീ'. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 'തട്ടത്തിന്‍ മറയത്തി'ലൂടെ ശ്രദ്ധേയയായ ഇഷാ തല്‍വാറാണ് നായിക. യുവതയുടെ ചുറുചുറുക്കും ഒരു ത്രില്ലറിന്റെ കരുത്തും ഒത്തുചേര്‍ന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സേതുവാണ് തിരക്കഥ ഒരുക്കുന്നത്. ക്യാമറ: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: മനോജ്, സംഗീതം: ദീപക് ദേവ്, ഗാനങ്ങള്‍: ബി.കെ. ഹരിനാരായണന്‍, വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍. വൈശാഖ സിനിമക്ക് വേണ്ടി വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ടാ തടിയാ മലയാള സിനിമാ രംഗത്തെ പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനായ ആഷിഖ് അബുവിന്റെ 'ടാ തടിയാ'യില്‍ പുതുമുഖം ശേഖര്‍ മേനോനാണ് നായകന്‍. ഡാന്‍സ് ജോക്കിയായിരുന്ന ശേഖര്‍, ശരീരത്തിന്റെ പ്രത്യേകത കൊണ്ടാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പേരുപോലെ ചിത്രത്തിന്റെ അവതരണവും വ്യത്യസ്തവും ആസ്വാദ്യവുമായിരിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. വലിപ്പമുള്ള ശരീരമുള്ളവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ഒരു രാഷ്ട്രീയ പശ്ചാത്തലവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ആന്‍ അഗസ്റ്റിനാണ് നായിക. നിവിന്‍ പോളി, ശ്രീനാഥ് ഭാസി, അരുദ്ധതി നാഗ്, മണിയന്‍പിള്ള രാജു, ശ്രീരാമന്‍, ഇടവേള ബാബു, എന്‍.എല്‍. ബാലകൃഷ്ണന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റോ ജോസഫാണ് ഒ.പി.എം സിനിമയുടെ സഹകരണത്തോടെ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്യാമറ: ഷൈജു ഖാലിദ്, സംഗീതം: ബിജിബാല്‍, ഗാനരചന: വേണുഗോപാല്‍, കലാസംവിധാനം: ബാവ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, എഡിറ്റിംഗ്: സാജന്‍. വിജയത്തിന് നിരവധി ചേരുവകള്‍ ക്രിസ്മസ് ചിത്രങ്ങള്‍ക്ക് നാലിനുമുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ബോക്സ് ഓഫീസ് പ്രകടനം എന്തെന്നറിയാന്‍ പ്രേക്ഷകരും നിരൂപരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം 'ഡ്രാക്കുള 2012' ക്രിസ്മസിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും കുറച്ചുനാള്‍ കൂടി വൈകുമെന്നാണറിയുന്നത്. ഇതിനുപുറമേ സല്‍മാന്‍ ഖാന്റെ ഹിന്ദി ചിത്രം 'ദബംഗ് 2' ഉം 21ന് തിയറ്ററുകളിലെത്തുന്നുണ്ട്. features: Facebook Twitter |
കല്‍പറ്റ, പനമരം കാര്‍ഷിക ബാങ്ക് ഡയറക്ടര്‍മാര്‍ സത്യഗ്രഹം നടത്തും Posted: 19 Dec 2012 11:01 PM PST കല്‍പറ്റ: കാപ്പി പാക്കേജിന്‍െറ ഭാഗമായി ജില്ലയിലെ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള 6.34 കോടി രൂപ ജോ. രജിസ്ട്രാര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് കല്‍പറ്റ, പനമരം കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍മാര്‍ ഡിസംബര്‍ 31ന് ജോ. രജിസ്ട്രാര്‍ ഓഫിസിനുമുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ബാങ്ക് പ്രസിഡന്‍റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
ബത്തേരി സഹ. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം Posted: 19 Dec 2012 10:58 PM PST സുല്‍ത്താന്‍ ബത്തേരി: ഭരണസമിതിയിലെ കൂട്ടരാജിയെത്തുടര്‍ന്ന് ക്വാറം തികയാതെ വന്ന സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹ. ബാങ്കില്‍ സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഭരണം ഏറ്റെടുത്തു. ജില്ലാ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ബാബു രാജേന്ദ്രന്‍ കണ്ണോത്തിനെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. കേരള സഹകരണ നിയമം വകുപ്പ് 33(1) പ്രകാരമാണ് നടപടി. |
പഞ്ചാബ് നാഷനല്‍ ബാങ്ക്: മറ്റൊരു ലോക്കറില്‍നിന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്ന് സൂചന Posted: 19 Dec 2012 10:54 PM PST കോഴിക്കോട്: നൂറു പവനോളം ആഭരണങ്ങളും വജ്രമാലയും കവര്‍ച്ച ചെയ്യപ്പെട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് മുഖ്യശാഖയിലെ മറ്റൊരു ലോക്കറില്‍നിന്നും വന്‍തോതില്‍ ആഭരണം നഷ്ടപ്പെട്ടതായി സൂചന. |
കുടുംബശ്രീ: കര്‍ണ്ണാടക കേരളത്തിന് പഠിക്കുന്നു Posted: 19 Dec 2012 10:31 PM PST Image: കണ്ണൂര്‍:കേരളത്തില്‍'കുടുംബശ്രീ'യുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വരെ പഠിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയാരംഭിച്ചു. കുടുംബ ശ്രീസ്ഥാപക എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെനേത്യത്വത്തിലുള്ള കേരള സംഘം കര്‍ണ്ണാടകയുടെ ക്ഷണമനുസരിച്ച് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ക്ളാസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ദരിദ്ര സമൂഹങ്ങളില്‍ നടപ്പാക്കുന്ന 'ആജീവിക'(എന്‍.ആര്‍.എല്‍.എം)നിര്‍വഹണത്തിന് നേത്യത്വം നല്‍കാനുള്ള ദേശീയ ഏജന്‍സിയായി കുടുംബശ്രീയെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സല കുമാരി അധ്യക്ഷയായി എംപവേര്‍ഡ് കമ്മിറ്റിയും രൂപവത്കരിച്ചു. സമിതിയുടെ നേത്യത്വത്തില്‍ തിരുവനന്തപുരത്ത് |
കുട്ടികളിലെ ക്യാന്‍സറിനെക്കുറിച്ച് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ബോധവത്കരണം Posted: 19 Dec 2012 10:24 PM PST Image: ദോഹ: കുട്ടികളിലെ ക്യാന്‍സറിനെക്കുറിച്ച് ഈ മാസം സമ്പൂര്‍ണ ബോധവത്കരണം സംഘടിപ്പിക്കാന്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍ (എസ്.സി.എച്ച്) തീരുമാനിച്ചു. കാന്‍സറിന്‍െറ ലക്ഷണങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തയാറാക്കിയ ദേശീയ ക്യാന്‍സര്‍ നയത്തിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ബോധത്കരണം സഹായിക്കുമെന്നാണ് പ്രതീക്ഷ. |
യു.എ.ഇയില്‍ ക്രിസ്മസ് ആഘോഷത്തിന് Posted: 19 Dec 2012 10:06 PM PST Image: ദുബൈ: യേശുവിന്‍െറ തിരുപ്പിറവി ദിനത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. യു.എ.ഇയില്‍ മലയാളികളടക്കമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള തയാറെടുപ്പിലാണ്. |
മദീനയില്‍ അപകടത്തില്‍പെട്ടവര്‍ തിരിച്ചെത്തി; ദു:ഖമടക്കാനാകാതെ ബന്ധുക്കള്‍ Posted: 19 Dec 2012 09:42 PM PST Image: മനാമ: മദീനയില്‍ ബസ് അപകടത്തില്‍പെട്ട 48 പേരടങ്ങുന്ന ഉംറ സംഘം ബഹ്റൈനില്‍ തിരിച്ചെത്തി. പ്രധാന മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം ചാര്‍ട്ട് ചെയ്ത സ്വകാര്യ വിമാനത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം തിരിച്ചെത്തിയത്. ഇവരില്‍ പരിക്കുള്ളവരെ ആറ് ആംബുലന്‍സുകളിലും രണ്ട് ബസുകളിലുമായി സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കാവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നല്‍കാന്‍ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആരോഗ്യ മന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം അല്‍ഷിഹാബി പറഞ്ഞു. അപകടത്തില്‍ മാനസികമായി തകര്‍ന്നവര്‍ക്ക് മന:ശാസ്ത്രപരമായ ചികിത്സയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആറ് ഡോക്ടര്‍മാരെയും മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫിനെയും അനുവദിച്ചിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment