കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം Madhyamam News Feeds |
- കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം
- താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍
- ‘മിഷന്‍ ഇന്ദ്രധനുസ്സ്’: പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കം
- ചീഫ് വിപ്പ്: കേരള കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി
- മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്താന്‍ സര്‍ക്കാറിന് മടി
- പൂതാടിയില്‍ വിവാദങ്ങള്‍ തീരുന്നില്ല
- മുദ്രാ ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയ 15 പൊലീസുകാരെ കൊലപ്പെടുത്തി
- ഇനി മധുരമൂറും മണിക്കൂറുകള്‍
- അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേഷണം വ്യാപിപ്പിക്കുന്നു
- ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ തയാറെന്ന് ഒമാന്‍ എയര്‍
- പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കില്ല ^മാണി
- സൈനികമേധാവികളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു
- മദ്യനിരോധം: മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലേക്കൊഴുകുന്നു
- പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി
- സരിത പ്രദര്‍ശിപ്പിച്ച കടലാസുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
- അസ്കറിലെ ലേബര്‍ ക്യാമ്പില്‍ പണി മുടക്കിയ ജീവനക്കാര്‍ നാട്ടിലേക്ക് തിരിച്ചുപോയി
- ബാലിശ വിവാദങ്ങള്‍ക്കു പിറകെ ഒരു സംസ്ഥാനം
- കന്നിയങ്കത്തില്‍ തീ പാറും
- അത്യാഹിതം എന്തുമാകട്ടെ, 112ലേക്ക് വിളിക്കൂ
- കനത്ത ആക്രമണം; തെക്കന്‍ യമന്‍ തിരിച്ചുപിടിക്കുന്നു
- തിക്രീത്തില്‍ സൈനികരുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെി
- മാണിസാര്‍ ഒടുവില്‍ മുരട്ടു കിളവനായി !
- നാല് രാത്രിയും പകലും കൊടുംകാട്ടില്‍; ഓട്ടിസം ബാധിച്ച കുട്ടിയെ ജീവനോടെ കണ്ടത്തെി
- ഇസ്രായേലിനെ ഇറാന്‍ അംഗീകരിക്കല്‍ ആണവകരാറിന്‍െറ ഭാഗമല്ല ^ഒബാമ
കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം Posted: 08 Apr 2015 12:07 AM PDT കൊച്ചി: വേനല്‍ മഴയിലും കാറ്റിലും നഗരത്തില്‍ വ്യാപക നാശനഷ്ടം. വൈകുന്നേരം നാല് മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് നഗരത്തില്‍ ഒട്ടു മിക്ക ഭാഗങ്ങളിലും മരം വീണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. മഴക്കൊപ്പം ശക്തമായ മിന്നലും ഉണ്ടായി. |
താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍ Posted: 07 Apr 2015 11:44 PM PDT Image: കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍. വിശദപദ്ധതിരേഖ സമര്‍പ്പിച്ച് ആറുമാസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്തില്‍ കടുത്ത അതൃപ്തി കത്തില്‍ പ്രകടിപ്പിക്കുന്നു. വന്‍പദ്ധതികള്‍ക്ക് പണം കണ്ടത്തൊനായി കേരള അടിസ്ഥാന സൗകര്യവികസ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ 2000 കോടിരൂപ മൂലധനമായി മാറ്റിവെച്ചത് ഒഴിച്ചാല്‍ ലൈറ്റ് മെ¤്രടാ പദ്ധതിക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടില്ല. ഡി.എം.ആര്‍.സിയെയാണ് പദ്ധതിച്ചുമതല ഏല്‍പ്പിക്കുന്നതെങ്കില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടണം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നീക്കിവെക്കണം. എങ്കില്‍ മാത്രമെ കേന്ദ്രസഹായം ലഭ്യമാകൂ. ഈ നടപടികളൊന്നും ചെയ്തിട്ടില്ളെന്ന് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഡി.എം.ആര്‍.സി ലൈററ് മെ¤്രടായുടെ വിശദ പദ്ധതി രേഖ കേരള റാപിഡ് ട്രാസിറ്റ് കോര്‍പറേഷന് സമര്‍പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇത് പരിഗണിച്ചിട്ടില്ല. സമീപഭാവിയില്‍ പദ്ധതി നടപ്പിലാക്കിയില്ളെങ്കില്‍ ഡി.എം.ആര്‍.സി തിരുവനന്തപുരത്തും കോഴിക്കോടും തുറന്നിട്ടുള്ള ഓഫിസുകള്‍ പൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കുന്നു. |
‘മിഷന്‍ ഇന്ദ്രധനുസ്സ്’: പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കം Posted: 07 Apr 2015 11:40 PM PDT മലപ്പുറം: രണ്ട് വയസ്സ് വരെ പ്രായമുള്ള ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുസ്സ് (മഴവില്ല്) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. |
ചീഫ് വിപ്പ്: കേരള കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി Posted: 07 Apr 2015 11:23 PM PDT Image: തിരുവനന്തപുരം: പുതിയ ചീഫ് വിപ്പിനായി കേരളാ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി. ചീഫ് വിപ്പ് സ്ഥാനത്തേക്ക് സി.എഫ്.തോമസിനാണ് പ്രഥമ പരിഗണനയെന്നാണ് അറിയുന്നത്. തോമസ് ഉണ്ണിയാടനും എന്‍.ജയരാജും പരിഗണനയില്‍ ഉണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്‍്റെ എട്ട് എം.എല്‍.എമാരും ചീഫ് വിപ്പ് സ്ഥാനത്തേക്ക് യോഗ്യരാണെന്ന് ആന്‍്റണി രാജു പറഞ്ഞു. എന്നാല്‍ തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പാകുമെന്നും കെ.എം. മാണിയും പി.ജെ. ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലത്തെിയതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല. ആരുടേയും പേര് മാണി നിര്‍ദേശിച്ചതായി അറിവില്ല. മാണിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആന്‍്റണി രാജു പറഞ്ഞു. |
മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്താന്‍ സര്‍ക്കാറിന് മടി Posted: 07 Apr 2015 11:20 PM PDT കോഴിക്കോട്: റീജനല്‍ കാന്‍സര്‍ സെന്‍ററിനുപോലും ലഭിക്കാത്ത ത്രിതല കാന്‍സര്‍ സെന്‍റര്‍ പദവി മെഡിക്കല്‍ കോളജിനു കിട്ടുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് താല്‍പര്യക്കുറവ്. മെഡിക്കല്‍ കോളജിനെ കാന്‍സര്‍ സെന്‍ററാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്‍െറ വിഹിതത്തില്‍ ആദ്യ ഗഡു നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല. |
പൂതാടിയില്‍ വിവാദങ്ങള്‍ തീരുന്നില്ല Posted: 07 Apr 2015 11:15 PM PDT പനമരം: പൂതാടി പഞ്ചായത്തിലെ മു ന്‍ പ്രസിഡന്‍റ് ഐ.ബി. മൃണാളിനിക്കെതിരെ ആരോപണങ്ങളുമായി പുതിയ പ്രസിഡന്‍റ് മിനി പ്രകാശന്‍. വൈസ് പ്രസിഡന്‍റായിരുന്ന കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ക്കെതിരെ മുന്‍ പ്രസിഡന്‍റ് കൊടുത്ത പീഡനപരാതിയില്‍ കഴമ്പില്ളെന്നാരോപിച്ചാണ് മിനി പ്രകാശന്‍ രംഗത്തുവന്നത്. |
മുദ്രാ ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Posted: 07 Apr 2015 11:10 PM PDT Image: ന്യൂഡൽഹി: ചെറുകിട സംരംഭക സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന മൈക്രോ യൂനിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി ബാങ്ക് (മുദ്രാ ബാങ്ക്) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ പ്രധാന്‍മന്ത്രി ജൻ ധൻ യോജന വഴിയായാണ് വായ്പ നല്‍കുക. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വായ്പാത്തുകയിലെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മുദ്രാ ബാങ്ക് രൂപവത്കരിക്കുന്നത്. രാജ്യത്തെ 5.77 കോടി ഉത്പാദന, വ്യാപാര, സേവനമേഖലകളിലുള്ള ചെറുകിടസംരംഭങ്ങൾക്കാണ് മുദ്രാ ബാങ്ക് സഹായകമാവുക. വായ്പ ലഭിക്കാത്ത ചെറുകിട സംരംഭകർക്ക് വായ്പ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 20,000 കോടിയുടെ നിധിയും 3000 കോടിയുടെ വായ്പാ ഗ്യാരണ്ടി നിധിയും മുദ്രാബാങ്കിനുണ്ടാകും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സംരംഭങ്ങള്‍ക്ക് വായ്പാകാര്യത്തില്‍ മുന്‍ഗണന നല്‍കും. |
മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയ 15 പൊലീസുകാരെ കൊലപ്പെടുത്തി Posted: 07 Apr 2015 10:34 PM PDT Image: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയ നടത്തിയ വെടിവെപ്പില്‍ 15 പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജലിസ്കോയില്‍ തിങ്കളാഴ്ചയായിരുന്നു ആക്രമണം. ഹൈവേയിലൂടെ കടന്നു പോകുകയായിരുന്ന പൊലീസ് വാഹനവ്യൂഹം തടഞ്ഞതിനു ശേഷം ആയുധധാരികളായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രനേഡ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മയക്കുമരുന്ന് മാഫിയയുടെ ശക്തി കേന്ദ്രമായ മെക്സിക്കോയില്‍ ഷൂട്ടൗട്ടുകള്‍ സാധാരണമാണ്. സമീപകാലത്ത് രാജ്യത്തെ സുരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ വലിയ ആക്രമണമാണിത്. പൊലീസുകാരുള്‍പ്പെടെ 70 ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ 2013 മുതല്‍ ജാലിസ്കോ നഗരത്തില്‍ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. |
Posted: 07 Apr 2015 10:16 PM PDT Image: ദുബൈ/ഷാര്‍ജ: വിദ്യാര്‍ഥികളും രക്ഷിതാക്കളും മലയാളം അധ്യാപകരും മലയാളി കൂട്ടായ്മകളും കൈമെയ് മറന്ന് രംഗത്തിറങ്ങിയതോടെ ‘മധുരമെന്‍ മലയാളം’ മാതൃഭാഷാ പഠന പരീക്ഷാ പദ്ധതി ആവേശക്കൊടുമുടിയില്‍. പേര്‍ചേര്‍ക്കാനുള്ള സമയ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രവാസ മലയാളം ഒരൊറ്റ മനസ്സായി സ്വന്തം മലയാളത്തെ നെഞ്ചോട് ഒന്നുകൂടി ചേര്‍ത്തുവെക്കുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ കഴിയുന്നത്. |
അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേഷണം വ്യാപിപ്പിക്കുന്നു Posted: 07 Apr 2015 09:59 PM PDT Image: ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് ഇന്ത്യയിലെ സംപ്രേഷണ ശൃംഖല വികസിപ്പിക്കുന്നതിന്‍െറ ഭായമായി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു. അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ ഇനി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുടെ ഡിഷ് ആന്‍റിനയില്‍ 321ാം നമ്പര്‍ ചാനലായി ലഭിക്കും. കരാറിന്‍െറ ഭാഗമായി ഡിഷ് ടി.വി, ടാറ്റ സ്കൈ, റിലയന്‍സ്, എയര്‍ ഡിജിറ്റല്‍ ടി.വി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഡി.ടു.എച്ച് പ്ളാറ്റ്ഫോമുകളിലും അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമാകുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വക് അധികൃതര്‍ അറിയിച്ചു. |
ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ തയാറെന്ന് ഒമാന്‍ എയര്‍ Posted: 07 Apr 2015 09:27 PM PDT Image: മസ്കത്ത്: ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ തയാറാണെന്ന് ഒമാന്‍ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നതിന് ഒമാന്‍ എയറിന് ആഗ്രഹമുണ്ടെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗോറോവിച്ച് വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയും ഒമാനും തമ്മിലെ വ്യോമയാന കരാറിലെ നിയന്ത്രണങ്ങളാണ് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമാകുന്നത്. കരാറിലെ നിയന്ത്രണങ്ങള്‍ പ്രകാരം നിശ്ചിത സര്‍വിസുകള്‍ നടത്താന്‍ മാത്രമേ ഒമാന്‍ എയറിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ എയറിന്‍െറ ഗോവ സര്‍വിസ് ആരംഭത്തിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി.ഇ.ഒ. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്തുന്നതിന് ഒമാന്‍ എയറിനും ആഗ്രഹമുണ്ട്. യു.എ.ഇയിലെയും സൗദി അറേബ്യയിലെയും വിവിധ വിമാനക്കമ്പനികള്‍ മസ്കത്ത് ബന്ധിപ്പിച്ച് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കത്തില്‍നിന്ന് ഇന്ത്യയിലേക്ക് ഒമാന്‍ എയര്‍വേസ് മാത്രം സര്‍വിസ് നടത്തുമ്പോള്‍ ഇന്ത്യയില്‍നിന്ന് നിരവധി കമ്പനികള്‍ മസ്കത്ത് സര്‍വിസ് നടത്തുന്നുണ്ട്. കൊല്‍ക്കത്തയും ഇന്ത്യയില്‍ പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ ഒമാന്‍ എയറിന് ആഗ്രഹമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ അടക്കം 11 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വിസ് നടത്തുന്നത്. ഇത് 14 ആയി വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹം. |
പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കില്ല ^മാണി Posted: 07 Apr 2015 09:26 PM PDT Image: തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ആഗ്രഹമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. തന്‍െറ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്.ജോര്‍ജ് പാര്‍ട്ടിക്കെതിരെയും തനിക്കെതിരെയും നടത്തുന്ന വിമര്‍ശങ്ങള്‍ ജനം കണ്ടു വിലയിരുത്തട്ടെയെന്നും മാണി വ്യക്തമാക്കി. |
സൈനികമേധാവികളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു Posted: 07 Apr 2015 08:56 PM PDT Image: റിയാദ്: സൗദിയിലെ വിവിധ സൈനികമേധാവികളെ സല്‍മാന്‍ രാജാവ്് ചൊവ്വാഴ്ച തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു. |
മദ്യനിരോധം: മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലേക്കൊഴുകുന്നു Posted: 07 Apr 2015 08:29 PM PDT വടകര: മയക്കുമരുന്ന് ഗുളികകള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നതായി സൂചന. കേരളത്തിലെ ഭൂരിഭാഗം ബാറുകളും പൂട്ടിയതു മുതലാക്കിയാണ് മയക്കുമരുന്ന് മാഫിയകള്‍ ഗുളികകളുമായി രംഗത്തുവന്നത്. ഇവ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. പല മദ്യദുരന്തത്തിനു പിന്നിലും നൈട്രാസിപ്പാം, ഡയസിപ്പാം എന്നീ ഗുളികകള്‍ അമിതമായി ഉപയോഗിച്ചത് കണ്ടത്തെിയിരുന്നു. ഇതോടെ വില്‍പനയില്‍ വീണ്ടും നിയന്ത്രണങ്ങള്‍വന്നു. ഇത്തരം ഗുളികകളാണ് പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ ഡോക്ടറുടെ മരുന്നുകുറിപ്പടിയുണ്ടായാല്‍ മാത്രമേ ഇവ മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് നല്‍കുകയുള്ളൂ. വില്‍ക്കുന്നതിനനുസരിച്ച് മരുന്നു കുറിപ്പടികളുടെ ഫോട്ടോ കോപ്പി കൃത്യമായി സൂക്ഷിക്കണമെന്നാണ് നിയമം. ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനംതന്നെ മരുന്നുകടകളിലുണ്ട്. ഏതുനിമിഷവും ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ പരിശോധന ഉണ്ടാവാമെന്നിരിക്കെ നിലവിലുള്ള സ്റ്റോക്കിന്‍െറയും വില്‍പന നടത്തിയതിന്‍െറയും കണക്കുകള്‍ സൂക്ഷിക്കണം. മൈസൂരു കേന്ദ്രീകരിച്ച് കേരളത്തിലെ ചെറുതും വലുതുമായ സംഘങ്ങള്‍ക്ക് മയക്കു ഗുളികകള്‍ എത്തിക്കാന്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പരാതി. തീവണ്ടി മാര്‍ഗമാണ് മരുന്ന് കടത്തുന്നതെന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. മയക്കുമരുന്നിന് അടിമകളായ ചിലര്‍ ഇത്തരം ഗുളികള്‍ക്കായി എത്താറുള്ളതായി ഫാര്‍മസിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ കാണിച്ച് ഒഴിവാക്കുകയാണ് ചെയ്യുകയത്രെ. ഇത്തരക്കാരാണ് പ്രധാനമായും മയക്കുമരുന്നു സംഘങ്ങളെ സമീപിക്കുന്നത്. മാഹിയിലും വില്‍പന നടത്തുന്നതിന് ചില നിയന്ത്രണങ്ങളുണ്ടെങ്കിലും പരിശോധന നടത്തേണ്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് പോണ്ടിച്ചേരിയിലാണ്. പലപ്പോഴും മരുന്നുകട ഉടമകള്‍ ആവശ്യമായ രേഖകള്‍ പോണ്ടിച്ചേരിയിലത്തെി ബന്ധപ്പെട്ട ഓഫിസര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുതലെടുത്താണ് അനധികൃത വില്‍പന നടത്തുന്നതെന്നാണ് ആക്ഷേപം. |
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി Posted: 07 Apr 2015 08:00 PM PDT Image: തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കി. ചൊവ്വാഴ്ച രാത്രി നടന്ന അവസാനവട്ട ചര്‍ച്ചയിലും, സ്വയം രാജിവെച്ചൊഴിയാന്‍ തയാറല്ളെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കളെ ജോര്‍ജ് അറിയിച്ചതിനെ തുടര്‍ന്ന് മാണിഗ്രൂപ്പിന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. യു.ഡി.എഫ് ഉന്നതാധികാരസമിതിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജോര്‍ജിനെതിരായ നടപടി ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രഖ്യാപിച്ചത്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു. ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ എന്തെങ്കിലും ധാരണ ഉണ്ടായില്ളെന്നും ഈ സാഹചര്യത്തില്‍ മാണിഗ്രൂപ്പിന്‍െറ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് നല്‍കുന്ന പദവികളിലേക്ക് പേര് നിര്‍ദേശിക്കാനും പിന്‍വലിക്കാനുമുള്ള അവകാശം അതത് പാര്‍ട്ടികള്‍ക്കാണ്. കെ.എം. മാണി കഴിഞ്ഞ 26ന് തന്ന കത്തില്‍ ജോര്‍ജിനെ നീക്കണമെന്നും ഉന്നതാധികാരസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിട്ടില്ല. മുന്നണിയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ വിഭാഗം പുനരുജ്ജീവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കളുമായി രണ്ടുമണിക്കൂറോളം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ആദ്യം പുറത്തുവന്ന പി.സി. ജോര്‍ജ്, പദവികളില്‍നിന്ന് പുറത്താക്കുമെന്ന സൂചന നല്‍കി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നില്ളെങ്കില്‍ സ്വയം രാജിവെച്ചൊഴിയാന്‍ സന്നദ്ധമല്ളെന്ന മുന്‍നിലപാട് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചതായി പറഞ്ഞു. ഈ സാഹചര്യത്തില്‍ മാണി വിഭാഗത്തിന്‍െറ സമ്മര്‍ദം കാരണം പുറത്താക്കേണ്ട നിര്‍ബന്ധാവസ്ഥയിലാണ് മുഖ്യമന്ത്രി. തന്നെ പുറത്താക്കിയില്ളെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മാണി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജിവെച്ചുതരണമേയെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ളെന്ന് അറിയിച്ചു. അതിനാല്‍ ഇനി പുറത്താക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്‍െറ നിലപാടുകള്‍ ഒമ്പതാം തീയതി തലസ്ഥാനത്ത് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ മാണി തയാറാണെങ്കില്‍ താനും ഒരുക്കമാണ്. ധൈര്യം ഉണ്ടെങ്കില്‍ രാജിവെക്കാന്‍ മാണിയെ വെല്ലുവിളിച്ച അദ്ദേഹം രാജിവെച്ച് മത്സരിച്ചാല്‍ കാല്‍ലക്ഷം വോട്ടിന് മാണിയെ തോല്‍പിക്കുമെന്നും അറിയിച്ചു.
|
സരിത പ്രദര്‍ശിപ്പിച്ച കടലാസുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ Posted: 07 Apr 2015 07:30 PM PDT Image: Subtitle: നടനും മന്ത്രിമാരും ലിസ്റ്റില്‍ തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഇന്നലെ പ്രസ് ക്ളബ്ബില്‍ ഉയര്‍ത്തിക്കാട്ടിയ കുറിപ്പുകളില്‍ സ്ഫോടനാത്മക വിവരങ്ങള്‍. നടന്‍ മോഹന്‍ലാല്‍, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ കുറിപ്പിലുണ്ട്. 30 പേജുകളുള്ള കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. 29ാം പേജിലാണ് മോഹന്‍ലാലിന്‍െറ പേരുള്ളത്. ബഷീറ... തങ്ങള്‍ എന്നൊരു പേരും മോഹന്‍ലാലിന്‍െറ പേരിനൊപ്പം വായിക്കാം. ‘എല്ലാവരും എന്നെ ചതിച്ചു. ദേഹം മോഹിച്ചു. യൂസ് ചെയ്തു. അവരുടെ ലാഭത്തിനു മാത്രമായി ഉപയോഗിച്ചു-സരിത എഴുതുന്നു. കെ.സി. വേണുഗോപാലിനെ രാക്ഷസരാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ ആദ്യം കണ്ടപ്പോള്‍തന്നെ മോശമായി പെരുമാറിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. മന്ത്രിമാരുടെ പേരിനൊപ്പം സ്ഥാനപ്പേരിന്‍െറ ചുരുക്കവും ഉണ്ട്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനൊപ്പം എം.ഒ.ടി കേരള എന്നുണ്ട്. എം.ഒ.ആര്‍ കേരള എന്ന് രേഖപ്പെടുത്തിയയാള്‍ ലൈംഗികമായി ഉപയോഗിച്ചു. കെ.സി.വി, കെ.ബി.ജി എന്നിങ്ങനെയാണ് ചിലരെ രേഖപ്പെടുത്തിയിരിക്കുന്നത്. |
അസ്കറിലെ ലേബര്‍ ക്യാമ്പില്‍ പണി മുടക്കിയ ജീവനക്കാര്‍ നാട്ടിലേക്ക് തിരിച്ചുപോയി Posted: 07 Apr 2015 07:20 PM PDT Image: മനാമ: അസ്കറിലെ ലേബര്‍ ക്യാമ്പില്‍ മോശം ജീവിതസാഹചര്യത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍ മിക്കവരും ഇന്നലെ നാട്ടിലേക്ക് തിരിച്ചുപോയി. പണിമുടക്കിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് കമ്പനി മേധാവികള്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ക്യാമ്പില്‍ പണിമുടക്ക് നടന്നത്. |
ബാലിശ വിവാദങ്ങള്‍ക്കു പിറകെ ഒരു സംസ്ഥാനം Posted: 07 Apr 2015 06:58 PM PDT Image: ഈ വരികള്‍ മാന്യ വായനക്കാരിലത്തെുമ്പോഴേക്ക് ആ മഹാസംഭവം നടന്നിരിക്കും. അതായത്, പി.സി. ജോര്‍ജ് എന്ന പൂഞ്ഞാര്‍ എം.എല്‍.എ സംസ്ഥാന നിയമസഭാ ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം! ഇതായിരുന്നല്ളോ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രബുദ്ധ കേരളത്തെയാകെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഭൂതപൂര്‍വമായ സമസ്യ. അച്ചടി, ദൃശ്യ, ശ്രാവ്യ, സോഷ്യല്‍ മാധ്യമങ്ങളിലൊക്കെയും 24 മണിക്കൂറും നിറഞ്ഞുനിന്ന, ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചുകൊണ്ടിരുന്ന വിഷമസന്ധി. യമനില്‍ ദിനേന നൂറുകണക്കിനാളുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതോ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ പരിഭ്രാന്തരായി കഴിയുന്നതോ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി ബംഗളൂരുവില്‍ സമ്മേളിച്ച് സുപ്രധാന നയപരിപാടികള്‍ക്ക് രൂപംനല്‍കുന്നതോ ഒടുവില്‍ ചന്ദനക്കൊള്ളക്കാരെന്ന പേരില്‍ 20 പേരെ സുരക്ഷാസേന ആന്ധ്രയില്‍ വെടിവെച്ചുകൊന്നതോ ഒന്നും നമുക്ക് പി.സി. ജോര്‍ജിന്‍െറ ചീഫ് വിപ്പ് പദവിയോളം വലുതായി തോന്നിയിട്ടില്ല. ജയിക്കുന്നത് കെ.എം. മാണിയോ അദ്ദേഹത്തിന്‍െറതന്നെ പാര്‍ട്ടിയിലെ പി.സി. ജോര്‍ജോ എന്ന് തീരുമാനിച്ചിട്ടും അറിഞ്ഞിട്ടും മതി ബാക്കി കാര്യങ്ങളൊക്കെ എന്ന് കേരളീയര്‍ തീരുമാനിച്ചപോലെ. രണ്ടിലാര് തോറ്റാലും ജയിച്ചാലും ഇനിയുള്ള നാളുകളിലും സംസ്ഥാനത്തെ മുഖ്യ ചര്‍ച്ചാവിഷയം അതുതന്നെയാവാനാണിട. കാരണം, സര്‍ക്കാറും പ്രതിപക്ഷവും ജനങ്ങളുമെല്ലാം ഇത്തരം ബാലിശ വിഷയങ്ങളില്‍ കടിച്ചുതൂങ്ങി യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു. നിയമസഭയില്‍ ചീഫ് വിപ്പ് എന്ന ഒരു തസ്തികതന്നെ ഇല്ലാതിരുന്നാല്‍ ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോവുന്നില്ളെന്ന് എല്ലാവര്‍ക്കും നല്ലപോലെ അറിഞ്ഞുകൊണ്ടുതന്നെയാണീ കോലാഹലങ്ങളൊക്കെയുമെന്നതാണ് വിചിത്രമായ സത്യം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിന്‍െറ അവസാന വര്‍ഷത്തിലേക്ക് കടന്നിരിക്കെ ജനകീയ പ്രശ്നങ്ങളുടെ പരിഹാരവും സംസ്ഥാന വികസനവും സാമാന്യജീവിതവും എവിടെ ചെന്നുനില്‍ക്കുന്നു എന്ന് ഗൗരവമായ പുനരാലോചന നടക്കേണ്ട നിമിഷങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഭരണമെന്ന അഭ്യാസത്തിന്‍െറ നിത്യനിദാനങ്ങള്‍ക്കുവേണ്ട അത്യാവശ്യ തുകപോലും കണ്ടത്തൊന്‍ കഴിയാതെ കടങ്ങളില്‍നിന്ന് കടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് സര്‍ക്കാര്‍. നികുതി പിരിവ് ലക്ഷ്യത്തിന്‍െറ അടുത്തൊന്നുമത്തൊതെയാണ് കഴിഞ്ഞ ധനവര്‍ഷം പിന്നിട്ടത്. സാധാരണ മനുഷ്യരുടെ നട്ടെല്ളൊടിക്കുന്ന വിലക്കയറ്റ ഭീഷണിക്ക് മുന്നില്‍ ചില്ലറ ആശ്വാസമെങ്കിലും പകരേണ്ട പൊതുവിതരണ സമ്പ്രദായം അപ്പാടെ തകര്‍ന്നിരിക്കുന്നു. ഭീമമായ കുടിശ്ശിക സിവില്‍ സപൈ്ളസ് വകുപ്പ് അടച്ചുതീര്‍ക്കാത്തതിനാല്‍ മാവേലിസ്റ്റോറും നീതിസ്റ്റോറും ത്രിവേണിയും അതുപോലുള്ള സംവിധാനങ്ങളും വെറും നോക്കുകുത്തികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് തിരിമറിമൂലം ഗ്രാമീണ വികസന പദ്ധതികളില്‍ മിക്കതും പാതിവഴിയില്‍ കിടക്കുന്നു. ‘എമര്‍ജിങ് കേരള’ എന്നുപേരിട്ട നിക്ഷേപക സംഗമമൊക്കെ ഗംഭീരമായി നടന്നെങ്കിലും എടുത്തുപറയാവുന്ന ഒരു വ്യവസായംപോലും ഈ സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ചില്ല. കഴിഞ്ഞ ഇടതുഭരണകാലത്ത് പ്രവര്‍ത്തനം പുനരാരംഭിച്ച പലതും പൂട്ടി. ആലപ്പുഴയെ ശ്മശാനതുല്യമാക്കിക്കൊണ്ട് പരമ്പരാഗത കയര്‍ വ്യവസായം നിലംപൊത്തി. റബറിന്‍െറ കനത്ത വിലയിടിവ് കര്‍ഷകരില്‍ ഗണ്യമായ വിഭാഗത്തിന്‍െറയും തദ്വാരാ സംസ്ഥാനത്തിന്‍െറ ആകത്തെന്നെയും ജീവിതം വഴിമുട്ടിച്ചു. പി.എസ്.സി പരീക്ഷകള്‍ മുറക്ക് നടക്കുന്നതല്ലാതെ റാങ്ക് ലിസ്റ്റില്‍ പേര്‍വന്ന പതിനായിരക്കണക്കിനു യുവാക്കളുടെ മുന്നില്‍ സര്‍ക്കാര്‍ ജോലിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ഗള്‍ഫില്‍നിന്ന് നിതാഖാത് മൂലം മടങ്ങേണ്ടിവന്ന ആയിരങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ മധുരവാക്കുകള്‍ വിഴുങ്ങി ജീവിച്ചുകൊള്ളണം. അതിനിടയില്‍ തഴച്ചുവളരുന്നത് ഗുണ്ടാവിളയാട്ടവും ക്വട്ടേഷന്‍ സംഘങ്ങളും ലഹരി ഉപഭോഗവും തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും സര്‍വോപരി അഴിമതിയും മാത്രം. ജനങ്ങളില്‍ നിരാശയും അമര്‍ഷവും വളര്‍ത്തുന്ന ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ചിന്തിക്കാനോ പരിഹാരം തേടാനോ ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും നേരമെവിടെ? മുസ്ലിം ലീഗിന്‍െറ അഞ്ചാംമന്ത്രിയില്‍നിന്ന് തുടങ്ങി ഗണേഷ് കുമാറിന്‍െറ രാജിയിലും മന്ത്രിസഭയുടെ അഴിച്ചുപണിയിലും മുഖ്യ ഭരണകക്ഷിയിലെ ആഭ്യന്തരഛിദ്രതയിലും സരിതയുടെ സോളാര്‍ കേസിലും മദ്യനിരോധത്തിലും ബാര്‍കോഴയിലും നിയമസഭ കടിപിടിയിലും കുരുങ്ങി ഒടുവിലിപ്പോള്‍ പി.സി. ജോര്‍ജിന്‍െറ പുറത്താക്കലില്‍ എത്തിനില്‍ക്കുന്നതാണ് ഈ സര്‍ക്കാറിന്‍െറ ഇത$പര്യന്തമുള്ള റെക്കോഡ്. എല്ലാറ്റിലും പ്രകടമായത് വ്യക്തിതാല്‍പര്യങ്ങളും തന്‍പ്രമാണിത്വവും ജാതി, സമുദായ, ഗ്രൂപ്പിസ പരിഗണനകളും മാത്രം. ഭരണപരാജയങ്ങള്‍ എടുത്തുകാട്ടി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാറിന്‍െറ തെറ്റ് തിരുത്തിക്കാനോ അഥവാ താഴെ ഇറക്കാനോ ഇടതുപക്ഷ പ്രതിപക്ഷത്തിനും സാധിച്ചില്ല. വിട്ടാലും വിടില്ല കമ്പിളിക്കെട്ട് എന്നുപറഞ്ഞപോലെ വിഭാഗീയതയുടെ നീര്‍ച്ചുഴിയില്‍നിന്ന് മുക്തി നേടിയിട്ട് വേണമല്ളോ ജനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍. ജനവിധി ആസന്നമായെന്ന സത്യമോര്‍ത്തെങ്കിലും ബാലിശവിവാദങ്ങള്‍ക്ക് വിടനല്‍കി പുനരാലോചനക്കും തിരുത്തിനും സാധിക്കുമോ രണ്ടു മുന്നണികള്‍ക്കും? അതോ ആരെയൊക്കെ എങ്ങനെയൊക്കെ ചാക്കിടാമെന്ന കുതന്ത്രങ്ങളെക്കുറിച്ച ആലോചനയില്‍തന്നെ അഭിരമിച്ച് നാള്‍കഴിക്കുകയോ? |
Posted: 07 Apr 2015 06:31 PM PDT Image: കൊല്‍ക്കത്ത: വീണ്ടും കുട്ടിക്രിക്കറ്റിന്‍െറ ലഹരി ആരാധകഹൃദയങ്ങളില്‍ നിറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ എട്ടാം സീസണ് തുടക്കംകുറിച്ച് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ബുധനാഴ്ച ഉദ്ഘാടനപ്പോരിനിറങ്ങും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് എട്ടിന് പന്തും ബാറ്റും കൂട്ടിമുട്ടുന്നതോടെ ഒന്നരമാസത്തിലധികം നീളുന്ന ക്രിക്കറ്റ് കാര്‍ണിവലിലേക്ക് ഇന്ത്യന്‍ കളിമൈതാനങ്ങള്‍ ഉണര്‍ന്നെണീക്കുകയായി. സൂപ്പര്‍ സപ്പോര്‍ട്ടിങ് |
അത്യാഹിതം എന്തുമാകട്ടെ, 112ലേക്ക് വിളിക്കൂ Posted: 07 Apr 2015 12:36 PM PDT Image: Subtitle: അടിയന്തര സാഹചര്യത്തില്‍ വിളിക്കാന്‍ രാജ്യത്തുടനീളം ഒറ്റ നമ്പറിന് ട്രായ് നിര്‍ദേശം ന്യൂഡല്‍ഹി: ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന്‍െറ മുക്കിലും മൂലയിലുംനിന്ന് ബന്ധപ്പെടാന്‍ ഇനി 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ടു. |
കനത്ത ആക്രമണം; തെക്കന്‍ യമന്‍ തിരിച്ചുപിടിക്കുന്നു Posted: 07 Apr 2015 11:33 AM PDT Image: ജിദ്ദ: കടുത്ത പോരാട്ടം നടക്കുന്ന തെക്കന്‍ യമനില്‍ ജനകീയ സേനകള്‍ എന്ന ഗോത്രപ്പടകള്‍ സഖ്യസേനയുടെ പിന്തുണയോടെ ഹൂതി നിയന്ത്രിത പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു മുന്നേറ്റം തുടങ്ങിയതായി യമനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനദില്‍ നിന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ഹൂതികള്‍ ആയുധങ്ങള്‍ ചുരുങ്ങിയ വിലക്ക് വിറ്റു സ്ഥലം വിടുന്നതായി ‘ന്യൂസ് യമന്‍’ റിപ്പോര്‍ട്ട് ചെയ്തു. അലി അബ്ദുല്ല സാലിഹിന്‍െറ പാര്‍ട്ടിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസിന്‍െറ അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടതായി ‘അനാദൂല്‍’ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ക്കൊപ്പം ചേര്‍ന്ന് തെക്കന്‍ യമനുകാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ യമനിലെ ഹൂതി അതിക്രമം നിര്‍ത്തിവെക്കാനും സര്‍ക്കാറില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ അടിയറവെച്ചു സമാധാനപാതയിലേക്ക് തിരിച്ചുവരാനും ആവശ്യപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം സമര്‍പ്പിച്ചു. ഇത് ബുധനാഴ്ച രക്ഷാസമിതി വോട്ടിനിടുമെന്ന് ‘അല്‍ അറബിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ചേക്കേറാനും കിടങ്ങുകള്‍ കുഴിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ഹൂതി ശ്രമത്തിനെതിരെ സൗദി സൈന്യം നിതാന്ത ജാഗ്രതയിലാണെന്ന് പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അറിയിച്ചു. ഏദനുവേണ്ടി ഹൂതികളും സാലിഹ് സേനയും നടത്തുന്ന ജീവന്മരണ പോരാട്ടം സൗദി സൈനിക ഓപറേഷനെ തകര്‍ക്കാനും ഇറാന്‍െറ ആയുധക്കപ്പലുകള്‍ക്ക് യമന്‍ തീരത്തടുക്കാനുള്ള സാഹചര്യമൊരുക്കാനുമാണെന്ന് യമനിലെ ഇസ്ലാമിസ്റ്റ് കക്ഷിയായ യമന്‍ ഗാതറിങ് ഫോര്‍ റിഫോം വക്താവ് അബ്ദുല്‍മലിക് ശംസാന്‍ പറഞ്ഞു. അറബിക്കടലിലേക്ക് ഇറാന് പ്രവേശമനുവദിച്ച് ബാബുല്‍ മന്‍ദബ് എന്ന സമുദ്രപാത കീഴ്പെടുത്താന്‍ ഇറാന് സാവകാശമൊരുക്കുകയാണ് സാലിഹും ഹൂതികളും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹ്ജ്, അനദ്, അശ്ശാശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഹൂതികളെ തുരത്തിയ ജനകീയ സേന അവരെ പുറംകേന്ദ്രങ്ങളിലേക്ക് ആട്ടിപ്പായിക്കുകയാണ്. ഇവിടെ സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തുന്നുമുണ്ട്. |
തിക്രീത്തില്‍ സൈനികരുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെി Posted: 07 Apr 2015 11:26 AM PDT Image: തിക്രീത്: വടക്കന്‍ ഇറാഖിലെ തിക്രീത്തില്‍ 12 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെി. തിക്രീത് നഗരം ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് 2014 ജൂണില്‍ നടത്തിയ കൂട്ടക്കശാപ്പിന്‍െറ ബാക്കിപത്രമാണിതെന്നാണ് കരുതപ്പെടുന്നത്. തിക്രീത് നഗരത്തിനു പുറത്തുള്ള മുന്‍ യു.എസ് സൈനിക ക്യാമ്പായ സ്പൈഷറിലുണ്ടായിരുന്ന 1,700 ശിയ സൈനികരാണ് അന്ന് വധിക്കപ്പെട്ടത്. ശിയ സൈനികരെ കൂട്ടത്തോടെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ.എസ് ക്രൂരതയുടെ പ്രതീകമെന്ന നിലയില്‍ ആഗോള ശ്രദ്ധ നേടിയിരുന്നു. ആദ്യ കുഴിമാടത്തില്‍നിന്ന് 20 മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് ഫോന്‍സിക് സംഘാംഗം ഖാലിദ് അല്‍അത്ബി പറഞ്ഞു. സ്പൈഷറില്‍ ക്യാമ്പില്‍നിന്നുള്ള സൈനികരുടെ മൃതദേഹങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ തിക്രീത്തിലെ കൊട്ടാര വളപ്പിനകത്ത് എട്ടു സ്ഥലങ്ങളിലായാണ് കുഴിമാടങ്ങളുള്ളത്. |
മാണിസാര്‍ ഒടുവില്‍ മുരട്ടു കിളവനായി ! Posted: 07 Apr 2015 11:23 AM PDT Image: തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് യു.ഡി.എഫ് പുറത്താക്കി മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പി.സി ജോര്‍ജിന് കെ.എം മാണി മുരട്ടു കിളവനായി. മാണിസാര്‍ എന്ന് ബഹുമാനപുരസ്സരം ഒരാഴ്ച മുമ്പ് വരെ വിളിച്ചിരുന്ന ജോര്‍ജ് പിന്നീടത് കെ.എം മാണി എന്നും അയാള്‍ എന്നുമൊക്കെ മാറ്റിയിരുന്നു. ഒടുവില്‍ പുറത്താക്കപ്പെട്ടപ്പോള്‍ സര്‍വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് മാണിയെ മുരട്ടു കിളവനെന്നു പലവട്ടം ജോര്‍ജ് വിശേഷിപ്പിച്ചു. ചീഫ് വിപ്പ് സ്ഥാനം പോയത് ആനക്കാര്യം അല്ളെന്ന് പദവി പോയതിനു തൊട്ടു പിന്നാലെ ചാനല്‍ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. ശുദ്ധ എമ്പോക്കിത്തരമാണ് മാണി കാണിച്ചത്. പുറത്താക്കുന്നത് ഇഷ്ടമായതു കൊണ്ടാണ് രാജി വെക്കാതിരുന്നത്. കെ.എം മാണി ഇനി കേരള നിയമസഭ കാണില്ല. ഞാന്‍ ഫൈറ്റ് തുടങ്ങുകയാണ്. ജനത്തിനറിയാം. ഞാനാണ് ശരിയെന്ന്. യു.ഡി. എഫില്‍ ചവിട്ടു കൊണ്ട് പരമാവധി തുടരും. മടുക്കുമ്പോള്‍ കാലേല്‍ പിടിച്ചു നിലത്തടിക്കും -ജോര്‍ജ് വ്യക്തമാക്കി.
|
നാല് രാത്രിയും പകലും കൊടുംകാട്ടില്‍; ഓട്ടിസം ബാധിച്ച കുട്ടിയെ ജീവനോടെ കണ്ടത്തെി Posted: 07 Apr 2015 11:20 AM PDT Image: മെല്‍ബണ്‍: ആസ്ട്രേലിയയിലെ നിബിഡ വനത്തില്‍ കാണാതായ ഓട്ടിസം (മാനസിക-ബൗദ്ധിക വളര്‍ച്ചക്കുറവ്) ബാധിച്ച കുട്ടിയെ നാലു ദിവസത്തിനു ശേഷം ജീവനോടെ കണ്ടത്തെി. നാലു ദിവസവും നാലു രാത്രിയും കാട്ടില്‍ കഴിഞ്ഞ ശേഷമാണ് 11കാരനായ ലൂക് ഷാംബ്രൂകിനെ കണ്ടത്തെുന്നത്. ഫ്രേസര്‍ ദേശീയോദ്യാനത്തിലെ കാന്‍ഡില്‍ബാര്‍ക് കാംപ്ഗ്രൗണ്ടില്‍നിന്നാണ് ലൂകിനെ കാണാതായത്. മെല്‍ബണിലെ വടക്കുകിഴക്കന്‍ മേഖലയിലാണിത്. വിക്ടോറിയ പൊലീസിന്‍െറ നേതൃത്വത്തില്‍ ഹെലികോപ്ടറില്‍ നടത്തിയ തിരച്ചിലിലാണ് കണ്ടത്തെല്‍. വനത്തിന് പുറത്തത്തെിച്ച ലൂകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. തുടര്‍ന്ന് ബന്ധുക്കളെ ഏല്‍പിച്ചു. കാട്ടില്‍ കഴിയേണ്ടിവന്നിട്ടും ലൂക് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിക്ടോറിയ പൊലീസ് ആക്ടിങ് കമാന്‍ഡര്‍ റിക് നുഗന്‍ഡ് പറഞ്ഞു. ഒരുതരത്തില്‍ ഇതൊരു അദ്ഭുതമാണ്. രാവിലെ മുഴുവന്‍ മഴ പെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടത്തൊന്‍ കഴിഞ്ഞത് ആശ്വാസംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. |
ഇസ്രായേലിനെ ഇറാന്‍ അംഗീകരിക്കല്‍ ആണവകരാറിന്‍െറ ഭാഗമല്ല ^ഒബാമ Posted: 07 Apr 2015 11:14 AM PDT Image: വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവകരാറില്‍ ഏര്‍പ്പെടുന്നതിനായി അമേരിക്കക്കു മുന്നില്‍ ഇസ്രായേല്‍ വെച്ച വ്യവസ്ഥ പ്രസിഡന്‍റ് ബറാക് ഒബാമ തള്ളി. ആണവകരാറിന് ധാരണയാകണമെങ്കില്‍, ഇസ്രായേല്‍ രാഷ്ട്രത്തെ ഇറാന്‍ അംഗീകരിക്കണമെന്നായിരുന്നു ഇസ്രായേലിന്‍െറ ആവശ്യം. എന്നാല്‍, ഇക്കാര്യം കരാറുമായി ബന്ധമില്ലാത്തതിനാല്‍, തന്നെ അംഗീകരിക്കാനാവില്ളെന്ന് ഒബാമ കഴിഞ്ഞദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ജൂതരാഷ്ട്രമായ ഇസ്രായേലിന് നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് കരാറില്‍ എഴുതിച്ചേര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്തി ബിന്യമിന്‍ നെതന്യാഹു ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് റേഡിയോ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കിയത്. ഇസ്രായേലിന്‍െറ സുരക്ഷക്ക് അമേരിക്കന്‍ പിന്തുണയുണ്ടാകുമെന്ന് നേരത്തേ ഒബാമ വാക്ക് നല്‍കിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഇറാന്‍െറ ഭീഷണി കുറച്ചുകാണാനാവില്ളെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രി യുവല്‍ സ്റ്റെയിനിറ്റ്സ് പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment