സ്വാഗതം
WELCOME

News Update..

Friday, April 3, 2015

ബാര്‍ കോഴ: പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമെന്ന് പാര്‍ട്ടി വിലയിരുത്തല്‍ Madhyamam News Feeds

ബാര്‍ കോഴ: പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമെന്ന് പാര്‍ട്ടി വിലയിരുത്തല്‍ Madhyamam News Feeds

Link to

ബാര്‍ കോഴ: പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമെന്ന് പാര്‍ട്ടി വിലയിരുത്തല്‍

Posted: 02 Apr 2015 11:42 PM PDT

Image: 
Subtitle: 
കേരള കോണ്‍ഗ്രസ് ^സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തെയും കാര്യമായി എടുക്കേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍

കോട്ടയം: ബാര്‍ കോഴയുടെ പേരില്‍ പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന ബ്ളാക്ക് മെയില്‍ രാഷ്ട്രീയ ഭീഷണി നിസ്സാരമാണെന്ന് മാണി ഗ്രൂപ്പിന്‍െറ വിലയിരുത്തല്‍. ജില്ലാതലങ്ങളില്‍ ഈ വിഷയം ചര്‍ച്ചചെയ്യാനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ നടന്ന യോഗത്തില്‍ പി.സി. ജോര്‍ജിനെതിരെ നേരത്തേ നടപടി എടുക്കേണ്ടതായിരുന്നെന്ന് അഭിപ്രായമുയര്‍ന്നു. കെ.എം. മാണിയുടെ നിസ്സംഗതതാണ് ജോര്‍ജിന് വളമായതെന്നും വിമര്‍ശമുയര്‍ന്നു.

കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള പി.സി. ജോര്‍ജിന്‍െറ നീക്കത്തെയും കാര്യമായി എടുക്കേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സെക്കുലര്‍ വിഭാഗത്തിന്‍െറ യോഗം ദുര്‍ബലമായിരുന്നു. മുമ്പ് പി.സി. ജോര്‍ജിന് ഒപ്പമുണ്ടായിരുന്ന പല നേതാക്കളും ഒപ്പമില്ല. വടക്കന്‍ ജില്ലകളില്‍നിന്ന് കാര്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ളെന്നും തെക്കന്‍ ജില്ലകളില്‍നിന്ന് പേരിനുമാത്രം നേതാക്കളെ പങ്കെടുത്തുള്ളൂവെന്നും നേതൃത്വം നിരീക്ഷിക്കുന്നു.

പാര്‍ട്ടി നേതാവ് ടി.എസ്. ജോണിന്‍െറ നാടായ കല്ലൂപ്പാറ, തിരുവല്ല ഭാഗങ്ങളില്‍നിന്ന് പോലും പ്രാതിനിധ്യം കുറഞ്ഞത് ആശ്വാസമായി അവര്‍ കരുതുന്നു. പി.സി. ജോര്‍ജിന്‍െറ മണ്ഡലമായ പൂഞ്ഞാറില്‍ സെക്കുലര്‍ വിഭാഗം ഒതുങ്ങിപ്പോകുമെന്നാണ് കണക്കുകൂട്ടല്‍. ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പഴയ സെക്കുലര്‍ നേതാക്കള്‍ ഇപ്പോഴും മാണി ഗ്രൂപ്പില്‍ ഉറച്ചുനില്‍ക്കുകയാണ്. ആലപ്പുഴയില്‍നിന്നും എറണാകുളത്തുനിന്നുമുള്ള സംസ്ഥാന ജന. സെക്രട്ടറിമാര്‍ മാത്രമാണ് പേരെടുത്തുപറയാനുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അവരുടെ പഴയ ജില്ലാ പ്രസിഡന്‍റുമാരും സെക്കുലറിന്‍െറ യോഗത്തില്‍ എത്തിയിരുന്നില്ല.

ഈ സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ തലങ്ങളില്‍ പി.സി. ജോര്‍ജിന്‍െറ പാര്‍ട്ടി വിരുദ്ധ നിലപാടുകളെയും കെ.എം. മാണിക്കെതിരെയുള്ള നീക്കങ്ങളെയും വിശദീകരിച്ച് യോഗങ്ങള്‍ നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമാണ് അതിന് നേതൃത്വം നല്‍കിയത്. മറ്റ് ജില്ലകളിലും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത് യോഗങ്ങള്‍ നടത്തും.

ഗിരിരാജിന്‍െറ വംശീയ അധിക്ഷേപം: വിമര്‍ശവുമായി ലെസ് ലി ഉദ് വിന്‍

Posted: 02 Apr 2015 11:34 PM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ വംശീയ അധിക്ഷേപത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്യുമെന്‍ററി സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ ലെസ്ലി ഉദ് വിന്‍. പരാമര്‍ശത്തിലൂടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന ആളെപോലെയാണ് താനെന്ന് പറയുകയാണ് ഗിരിരാജ് ചെയ്തതെന്നും ഉദ് വിന്‍ ചൂണ്ടിക്കാട്ടി.

നിര്‍ഭയ ഡോക്യുമെന്‍്ററി പുറത്തിറങ്ങിയപ്പോള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ കൂടുതല്‍ പേര്‍ക്ക് അത് അവസരം നല്‍കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരെ ഇന്ത്യന്‍ ജനാധിപത്യം വെച്ചുപൊറുപ്പിക്കുന്നത്. ഗിരിരാജ് സിങ്ങിനെ പോലെയുള്ളവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യേണ്ടത്. ഈ സംഭവം എന്‍െറ രാജ്യത്താണ് നടന്നതെങ്കില്‍ അയാളെ ഉടന്‍ പുറത്താക്കുമായിരുന്നുവെന്നും  ലെസ്ലി കൂട്ടിച്ചേര്‍ത്തു.
 

മൂന്നുമാസത്തിനിടെ ഇടഞ്ഞത് 359 ആനകള്‍

Posted: 02 Apr 2015 11:28 PM PDT

Image: 

കൊച്ചി: മൂന്നുമാസത്തിനിടെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഇടഞ്ഞോടിയത് 359 ആനകള്‍. ഇടഞ്ഞ ആനകളുടെ ആക്രമണത്തില്‍ ആറുപേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. ആനകള്‍ ഇടയുന്ന സാഹചര്യം ഇല്ലാതാക്കാനും പീഡനം തടയാനും നിയമങ്ങള്‍ ഉണ്ടെന്നല്ലാതെ അതു നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാകുന്നു. ബുധനാഴ്ച ഈരാറ്റുപേട്ടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന കീച്ചന്‍പറമ്പന്‍ ശേഖരന്‍ എന്ന ആന ഉടമ പൂഞ്ഞാര്‍ ഒഴാക്കല്‍ ബാബു തോമസിനെ(52) കുത്തിക്കൊന്നിരുന്നു. എറണാകുളം കാലടി മാണിക്യമംഗലം പൂരത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന കണ്ടത്തില്‍ സുധീര്‍ എന്ന ആനയും ബുധനാഴ്ച ഇടഞ്ഞോടി. ഈരാറ്റുപേട്ടയിലും മാണിക്യമംഗലത്തും ഇടഞ്ഞ ആനകള്‍ക്ക് മദപ്പാടുണ്ടായിരുന്നു.

മദപ്പാട് സമയത്ത് വിശ്രമം നല്‍കാത്തതാണ് ഇവയെ പ്രകോപിപ്പിച്ചത്. ജനുവരി 11നായിരുന്നു ഈ വര്‍ഷത്തെ ആദ്യ ദുരന്തം. ഇടഞ്ഞ ആനയെ മയക്കുവെടി വെക്കാനത്തെിയ ഡോ. ഗോപകുമാറിനെ അതേ ആന കുത്തിക്കൊല്ലുകയായിരുന്നു. ഫെബ്രുവരിയില്‍ കോഴിക്കോട് രണ്ടാം പാപ്പാനാണ് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ മാസം നാലു പേര്‍ മരിച്ചു. മാര്‍ച്ച് 21ന് ആലപ്പുഴ ഇല ഉഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ ഇടഞ്ഞോടിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ പന്മന ശരവണന്‍ എന്ന ആനയുടെ പരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞത് ആറ് കി.മീ അകലെ വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന വിമുക്ത ഭടനായിരുന്നു. ആനയുടെ കുത്തേറ്റാണ് ഇദ്ദേഹവും മരിച്ചത്. 24ന് കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ തിരുനീലകണ്ഠന്‍ എന്ന ആന പാപ്പാനെ ചവിട്ടിക്കൊന്നു.

27ന് തൃശൂര്‍ കൈപ്പമംഗലത്ത് കൊരട്ടിക്കര വിജയകൃഷ്ണന്‍ പാപ്പാന്‍ ശിവശങ്കരനെ വലിച്ചെറിഞ്ഞ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ ഇത്രയും ആനകള്‍ ഇടഞ്ഞത് ആന വിദഗ്ധരെ ഉത്കണ്ഠയിലാക്കിയിട്ടുണ്ട്. ഇക്കുറി ചൂട് ക്രമാതീതമായി ഉയര്‍ന്നത് ആനകളുടെ പ്രകോപനത്തിന് ഒരു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നതിനും മറ്റും പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍പറത്തുന്നതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വഴിവെക്കുന്നത്. കൊടുംചൂടില്‍ ആനകളെ എഴുന്നള്ളിപ്പിക്കരുതെന്നാണ് അതിലൊന്ന്. ചൂടിനെ ചെറുക്കാന്‍ അവ നടക്കുന്ന വഴികളില്‍ നനഞ്ഞ ചാക്ക് വിരിക്കുകയും തറ നനക്കുകയും വേണം. ഇതടക്കമുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുക്കാത്തതാണ് പ്രശ്നം. 

ഇടഞ്ഞ ആനയെ തളച്ച് സ്ഥലത്തുനിന്ന് മാറ്റുംമുമ്പ് വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി വിശദമായ പരിശോധന നടത്തണമെന്നാണ് ചട്ടം. ആനക്ക് മദപ്പാടുണ്ടായിരുന്നോയെന്നും ആനയുടെ പൂര്‍വ ചരിത്രമെന്താണെന്നുമൊക്കെ പരിശോധിക്കണം. തുടര്‍ന്ന് മഹസര്‍ തയാറാക്കണം. ആവശ്യം വരുമ്പോള്‍ ആനയെ വനം വകുപ്പ് ഓഫിസിലും കോടതിയിലും ഹാജരാക്കാമെന്ന് ഉടമയില്‍നിന്ന് ബോണ്ടും എഴുതി വാങ്ങണം. എന്നാല്‍, ഇതൊന്നും നടക്കുന്നില്ല. പകരം ആന ഉടമസ്ഥ സംഘത്തിന്‍െറ സ്ക്വാഡ് എത്തി ആനയെ മര്‍ദിച്ചും പീഡിപ്പിച്ചും സ്ഥലത്തുനിന്ന് മാറ്റുകയാണ്. ഇത് അനധികൃത നടപടിയാണ്. ബുധനാഴ്ച കാലടി മാണിക്യമംഗലത്ത് ആനയെ തളച്ചത് ഈ സ്ക്വാഡായിരുന്നു. മറ്റു നടപടികള്‍ പാലിച്ചുമില്ല.

ക്ഷേത്രോത്സവ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ

Posted: 02 Apr 2015 11:26 PM PDT

വെഞ്ഞാറമൂട്: വെമ്പായം തേക്കട മാടന്‍നട ശിവഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്‍െറ ഭാഗമായി നടന്ന അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 350ലധികം പേരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉത്സവത്തിന്‍െറ ഭാഗമായി ബുധനാഴ്ച നടന്ന പൊങ്കാലയുടെയും വൈകുന്നേരത്തെ ഘോഷയാത്രയുടെയും സമയത്ത് വിവിധ സംഘടനകളും വ്യക്തികളും പാനീയങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ മൂവായിരത്തോളം പേര്‍ ആഹാരം കഴിച്ചു. വിതരണം ചെയ്ത പാനീയത്തില്‍നിന്നാണോ അന്നദാനത്തിന് വിളമ്പിയ ആഹാരത്തില്‍നിന്നാണോ വിഷബാധയേറ്റതെന്ന് വ്യക്തമല്ല.
ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ കന്യാകുളങ്ങര ആശുപത്രിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. വയറിളക്കം, ഛര്‍ദി, പനി ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
ആളുകളുടെ എണ്ണം കൂടിയതോടെ കന്യാകുളങ്ങര സാമൂഹിക ആരോഗ്യകേന്ദ്രം അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വാമനപുരം ബ്ളോക്കിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ആരോഗ്യപ്രവര്‍ത്തകരും വട്ടപ്പാറ എസ്.യു.ടിയിലെ ഡോക്ടര്‍മാരും സ്ഥലത്തത്തെി സംയുക്ത പ്രവര്‍ത്തനം ആരംഭിച്ചു. മരുന്നുകള്‍ ലോക്കല്‍ പര്‍ച്ചേസ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
വിവരമറിഞ്ഞ് എം.എല്‍.എമാരായ പാലോട് രവി, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, വാമനപുരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുലേഖ, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയന്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇരുപതോളം 108 ആംബുലന്‍സുകളിലും അതിലേറെ സ്വകാര്യ ആംബുലന്‍സുകളിലുമായി രോഗികളെ ആശുപത്രിയില്‍ എത്തിച്ചു.
രോഗം കലശലായ 48 പേരെ തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്കും അറുപതോളം പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍, ഡി.എം.ഒ ജോസ് ഡിക്സണ്‍, മെഡിക്കല്‍ ഓഫിസര്‍ വിജയ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചികിത്സ ഏകോപിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പ്ളുകള്‍ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവര്‍: തേക്കട സ്വദേശികളായ തങ്കമണി(55), പുഷ്പവല്ലി (65), അംബിക (45), മല്ലിക(39), ഗോകുല്‍(15), ആതിര ( 15 ), ഓമന(55), രാജു(65), ശ്യാം(19), വിജയമ്മ(55), സുശീല (60), ഗോമതി( 65 ), അമ്പാടി(10), ശരത്(10), അനീഷ് (22), ആദിത്യ(9), നിഷ(25), പാര്‍വതി(55), അമ്പിളി(30), ദേവകി(65), രാധാകുമാരി(65), അനീഷ(35), ആകാശ്(10), ഗോപിപ്പിള്ള(62), സജിതകുമാരി(35), രാധ(50), ശോഭന(46), സംഗീത (23), മനുദേവ്(11), സനുദേവ്(13), അക്ഷയ് ദേവ്(9), അഭിഷേക്ദേവ്(9), സിന്ധു(32), തങ്കന്‍(4 4 ), സ്വദേശികളായ അദിത(43 പൂവത്തൂര്‍), വിനീത(18 പൂവത്തൂര്), മോഹിനി (40 വെമ്പായം).
കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: സുശീല(65), നീലിമ(9), വിപിന്‍(17), സുശീല(65), നീലിമ(9), വിപിന്‍(17), ചന്ദ്രന്‍(58), മിനി(34), സിന്ധു(32), സുമേഷ്(24), സത്യന്‍ (65), ദേവകി (55), ഗോപി(55), സന്ധ്യ(23), പാര്‍വതി(55), വസന്ത(44), അശ്വതി(19), സൗമ്യ(28), പൗര്‍ണമി(6), ശാന്ത(55), ആതിര(21), മഞ്ജുള(30), അനീഷ(35), ശിവപ്രസാദ്(28), ഗോപിനാഥന്‍ പിള്ള(65), വസന്ത(48), സരോജിനി(82), അനില്‍കുമാര്‍(43), ബിന്ദു(39), രാധ(59), വിജയമ്മ(60), വിനീത്(23), ഓമന(55), വിജയകുമാരി(50), അനീഷ്(24), അഭിഷേക്(എട്ട്), ശബരി(ആറ്), വസന്ത(55), അഭിഷേക്(എട്ട്), അഞ്ചിമ(12), വിനോദ്(39), ആദിത്യ(10), ശശിധരന്‍(44), പ്രീത(32), ആവണി(5), അഭിന്‍(12), വസന്ത(59), വാസന്തി(60), സഹീര്‍ത്(നാല്), രാഖി(24), നീനു(28), കൃഷണമ്മ( 65), അനീഷ്(10), അമ്പിളി(24), ഗോകുല്‍രാജ്(18), രാജേന്ദ്രന്‍( 65 ), ദേവകിയമ്മ(60), രാധാകുമാരി(50), രമ്യ(23), അഭികൃഷ്ണന്‍(10), ആകാശ്(12), വിനീഷ്(23), ഗോപിക(13), രഞ്ജു(10), മോളി(39), ശശിധരന്‍(44), സജിത(34), രാജു(32), അഭയ(10), വസന്ത(59), നിമ്മി(18), സജിതകുമാരി(32), വിലാസിനി(50), അഭയ് കൃഷണ(അഞ്ച്), അമ്പാടി(10), ശാരദ(60), ശൈലജ(40), തങ്കമ്മ(49), ശകുന്തള(47), ജമീല(50), ചന്ദ്രിക(44), രൂപ(5), മോഹനന്‍(54), മായ(32), രാധാകൃഷ്ണന്‍(51), കൃഷണ(14), സിന്ധു(40), അജിത്(36), അച്ചു(14), ആദര്‍ശ്(14), വൈശാഖ (15), സൗമ്യ(10), സ്നേഹ (10), ആവണി(ഏഴ്), അനുപമ (എട്ട്), അര്‍ജുന്‍(ഏഴ്), അപ്പൂസ്(ഏഴ്),രാഹുല്‍(14), അഭിനന്ത്(12).

ഡിണ്ടിഗലില്‍ വാഹനപകടം: ഒമ്പത് മരണം

Posted: 02 Apr 2015 11:24 PM PDT

Image: 

മധുര: തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ സെമ്പട്ടിയില്‍ യാത്രാസംഘം സഞ്ചരിച്ച കാര്‍  ലോറിയിലിടിച്ച് ഒമ്പതുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വതല്‍ഗുണ്ട് ഹൈവേയിലായിരുന്നു സംഭവം. അബ്ദുല്‍ റഹീം(52 ) ,അബ്ദുള്‍ റഹ്മാന്‍(35), മുഹമ്മദ് വലീബുല്ല(25) , അലീബ(22), തമീം ഉള്‍ അന്‍സാരി, സയ്യിദ് ഇബ്രാഹീം (25), പജീറുല്ലാഹ്(32), അബു സാലി(28), ഡ്രൈവര്‍ മോഹന്‍ ( 49 ) എന്നിവരാണ് മരണപ്പെട്ടത്.

കൊടൈക്കനാലില്‍ നിന്ന് മടങ്ങുകയായിരുന്ന പത്തംഗ സംഘത്തിന്‍്റെ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ദിശയില്‍ വന്ന പാല്‍കയറ്റിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒമ്പത് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മരിച്ചവര്‍ തമിഴ്നാട് കരൂര്‍ സ്വദേശികളാണ്.  

കരൂര്‍ ജില്ലയിലെ മഖ്ദൂമിയ അറബിക് കോളേജില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമാണ് അപകടത്തില്‍ പെട്ടത്, കൊടൈക്കനാലില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഗസ്റ്റ് ഹൗസിന്‍്റെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുകയായിരുന്നു  ഇവര്‍. ടാങ്കര്‍ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പൊലിസ് കേസെടുത്തു.

പെസഹ ആചരിച്ചു: പീഡാനുഭവ സ്മരണയില്‍ ഇന്ന് ദു$ഖ വെള്ളി

Posted: 02 Apr 2015 11:20 PM PDT

തൃശൂര്‍: യേശുവിന്‍െറ പീഡാനുഭവത്തിന്‍െറയും കുരിശ് മരണത്തിന്‍െറയും സ്മരണകളില്‍ ക്രൈസ്തവര്‍ ഇന്ന് ദു$ഖ വെള്ളിയാഴ്ച ആചരിക്കും. ഇതിന്‍െറ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും പ്രദക്ഷിണവും നടക്കും.
യേശു കല്‍വരിയിലേക്ക് കുരിശ് ചുമന്ന് പോയതിന്‍െറയും അവിടെവെച്ച് മൂന്ന് ആണികളില്‍ തൂങ്ങി കുരിശില്‍ കിടന്ന് മരിച്ചതിന്‍െറയും സ്മരണകളിലാണ് ദു$ഖ വെള്ളിയാഴ്ച ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ യേശുവിന്‍െറ സഹനവും കുരിശ് മരണവും പ്രതിപാദിക്കുന്ന പ്രത്യേക ബൈബ്ള്‍ വായനകളും തിരുകര്‍മങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് യേശുവിന്‍െറ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
തൃശൂര്‍ പുത്തന്‍പള്ളിയില്‍ രാവിലെ നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന നഗരി കാണിക്കല്‍ ശുശ്രൂഷക്ക് ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് നേതൃത്വം നല്‍കും. ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ രാവിലെ ഏഴിന് തിരുകര്‍മങ്ങള്‍ ആരംഭിക്കും. വൈകീട്ട് 4.30ന് നഗരികാണിക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് കുരിശിന്‍െറ തിരുശേഷിപ്പ് മുത്തുന്ന ചടങ്ങ് നടക്കും. പുലര്‍ച്ചെ 5.30 മുതല്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആരാധന. 6.30ന് തിരുകര്‍മങ്ങള്‍ക്ക് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. വൈകീട്ട് അഞ്ചിന് നഗരികാണിക്കല്‍ പ്രദക്ഷിണം.
ബസിലിക്കയില്‍ രാവിലെ ഏഴിന് തിരുകര്‍മങ്ങള്‍ തുടങ്ങും. വൈകീട്ട് മൂന്നിന് പുത്തന്‍പാന പാരായണം, 4.30ന് പീഡാനുഭവദിന സന്ദേശം, അഞ്ചിന് നഗരികാണിക്കലിന് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും.
കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രലില്‍ രാവിലെ ആറിന് കൊടുങ്ങല്ലൂര്‍ ചുറ്റിയുള്ള കുരിശിന്‍െറ വഴി ആരംഭിക്കും. വൈകീട്ട് അഞ്ചിന് പീഡാനുഭവ വായന, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയപള്ളിയില്‍ രാവിലെ ഏഴിന് പ്രാര്‍ഥന, ധ്യാനപ്രസംഗം, വൈകീട്ട് നാലിന് പ്രാര്‍ഥന, അഞ്ചിന് കഷ്ടാനുഭവ ധ്യാനപ്രസംഗം. തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ഭദ്രാസനപള്ളിയില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ തിരുകര്‍മങ്ങള്‍, രാവിലെ ഒമ്പതിന് മൂന്നാംമണി പ്രാര്‍ഥന തുടങ്ങിയവ നടക്കും. തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ വൈകീട്ട് 3.45ന് കുരിശിന്‍െറ വഴി, അഞ്ചിന് പീഡാനുഭവ വായന, പ്രസംഗം, നഗരികാണിക്കല്‍, രാത്രി 9.30ന് കബറടക്കം, കുന്തിരിക്കക്കിഴി വിതരണം എന്നിവ നടക്കും. ആറിനു കൊടുങ്ങല്ലൂര്‍ ചുറ്റിയുള്ള കുരിശിന്‍െറ വഴി ആരംഭിക്കും. രാത്രി 10.30ന് കബറടക്കം. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയപള്ളിയില്‍ രാവിലെ ഏഴിന് പ്രാര്‍ഥന, ധ്യാനപ്രസംഗം, വൈകീട്ട് നാലിന് പ്രാര്‍ഥന, അഞ്ചിന് കഷ്ടാനുഭവ ധ്യാനപ്രസംഗം എന്നിവയുണ്ടാകും. തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ഭദ്രാസനപള്ളിയില്‍ രാവിലെ ഒമ്പതിന് മൂന്നാംമണി പ്രാര്‍ഥന, 3.30 കുമ്പിടല്‍, 4.00 കബറടക്കം എന്നിവ നടക്കും.
വ്യാഴാഴ്ച പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്‍െറ സ്മരണകളില്‍ പ്രത്യേക വായനകളും നടന്നു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലിലെ പെസഹ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. വര്‍ഗീസ് കൂത്തൂര്‍ കാര്‍മികത്വം വഹിച്ചു. വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ പെസഹ തിരുകര്‍മങ്ങള്‍ക്കും രാത്രിയില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷക്കും ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുഹൃദയ ലത്തീന്‍ പള്ളിയിലെ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. റോക്കി റോബി കളത്തില്‍ കാര്‍മികത്വം വഹിച്ചു. കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രലില്‍ രാവിലെ തൈല പരികര്‍മബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികനായി. രൂപതയിലെ എല്ലാ വൈദികരും ചേര്‍ന്ന് ബലിയര്‍പ്പിച്ചു. വൈകീട്ട് തിരുവത്താഴബലി മധ്യേ ബിഷപിന്‍െറ കാര്‍മികത്വത്തില്‍ കാല്‍കഴുകള്‍ ശുശ്രൂഷയും നടന്നു.
പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയപള്ളിയില്‍ രാവിലെ ധ്യാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. വൈകീട്ട് പെസഹ ഊട്ട് നടന്നു. തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ഭദ്രാസനപള്ളിയില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ തിരുകര്‍മങ്ങള്‍ നടന്നു.
അമല മെഡിക്കല്‍ കോളജില്‍ നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷക്ക് ഫാ. ഫ്രാന്‍സിസ് കുരിശേരി കാര്‍മികനായി. ഫാ. ഷിബു പുത്തന്‍പുരക്കല്‍, ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ഫാ. സിബി കാഞ്ഞിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച ക്രിസ്തുവിന്‍െറ ഉര്‍ഥനത്തിന്‍െറ സ്മരണകളില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതോടെ വലിയ നോമ്പിന് സമാപനമായി.

ബലാത്സംഗം വര്‍ധിക്കാന്‍ കാരണം ഇന്‍റര്‍നെറ്റും മൊബൈലും

Posted: 02 Apr 2015 11:14 PM PDT

Image: 

അഹ്മദാബാദ്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗങ്ങള്‍ വര്‍ധിച്ചത് ഇന്‍റര്‍നെറ്റിന്‍െറയും ടി.വി-മൊബൈലിന്‍െറയും ഉപയോഗം കാരണമാണെന്ന് ഗുജറാത്ത് പൊലീസ്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുജറാത്ത് പൊലീസിന്‍െറ ‘കണ്ടത്തെല്‍'. കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച 2012-13ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പ്രണയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പക്വതയില്ലായ്മ എന്നിവക്കു പുറമെ, ഇന്‍റര്‍നെറ്റിന്‍െറയും മൊബൈലിന്‍െറയും ഉപയോഗത്തിലൂടെ അശ്ളീലചിത്രങ്ങള്‍ കാണാന്‍ അനായാസം സാധിക്കുന്നതും ബലാത്സംഗം വര്‍ധിക്കാനിടയാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചത് ഇതാണ് തെളിയിക്കുന്നതെന്നാണ് ഗാന്ധി നഗര്‍ പൊലീസിന്‍െറ റിപ്പോര്‍ട്ട്.

2012^13 കാലയളവില്‍ ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ 76 ശതമാനം വര്‍ധിച്ചു. 2012ല്‍ 150ഉം 2013ല്‍ 265ഉം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്നാണ് കണക്ക്.

തൊഴിലുറപ്പ് പദ്ധതി; ലേബര്‍ ബജറ്റിന് അനുമതി

Posted: 02 Apr 2015 11:10 PM PDT

മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്തിന്‍െറ 2015-16 വര്‍ഷത്തെ ലേബര്‍ ബജറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചു. 26.5 കോടി അടങ്കലില്‍ 16.71 കോടി വേതനത്തിനും 9.34 കോടി സാധനസാമഗ്രികള്‍ക്കുമാണ് അനുമതി. ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലെ 11296 കുടുംബങ്ങള്‍ക്ക് 7.88 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് അംഗീകാരം ലഭിച്ചത്. കൂടാതെ ഗ്രാമപഞ്ചായത്തുകളിലെ 1793 പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തിന്‍െറ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
അംഗീകാരം ലഭിച്ച ലേബര്‍ ബജറ്റുകളുടെ പകര്‍പ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് കൈമാറി. ബ്ളോക്ക് പ്രോഗ്രാം ഓഫിസര്‍ സാദിക്ക് ഹുസൈന്‍ ലേബര്‍ ബജറ്റ് അവതരിപ്പിച്ചു. തൊഴിലാളികള്‍ക്ക് കൃത്യമായി തൊഴില്‍ ലഭിക്കുന്നതിന് വാര്‍ഡ്തലത്തില്‍ എല്ലാ മാസവും തൊഴിലുറപ്പ് ദിനം ആചരിക്കാനും തൊഴില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ സ്വീകരിക്കാനുമാണ് നീക്കം. ചടങ്ങില്‍ ബ്ളോക്ക് വൈസ് പ്രസിഡന്‍റ് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹിച്ചു.

മയാമി ഓപ്പണ്‍: സെറീന ഫൈനലില്‍

Posted: 02 Apr 2015 11:10 PM PDT

Image: 

മയാമി: അമേരിക്കയുടെ ലോക ഒന്നാംനമ്പര്‍ താരം സെറീന വില്യംസ് മയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോര്‍: 6^2, 4^6, 7^5. ഇത് 10-ാം തവണയാണ് സെറീന മയാമി ഓപണിന്‍െറ ഫൈനലില്‍ പ്രവേശിക്കുന്നത്.

സ്പാനിഷ് താരം കാര്‍ള സുവാരസ് നവോരോ്യാണ് ഫൈനലിലെ സെറീനയുടെ എതിരാളി കാര്‍ളയും സെറീനയും നാലു മത്സരങ്ങളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം അമേരിക്കക്കാരിയായിരുന്നു വിജയിച്ചത്.
 

സ്പിരിറ്റ് വരവ് തടയാന്‍ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ്

Posted: 02 Apr 2015 11:07 PM PDT

തൊടുപുഴ: ഈസ്റ്റര്‍-വിഷു ഉത്സവ സീസണോടനുബന്ധിച്ച് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴിയും ഊടുവഴികളിലൂടെയും വ്യാജമദ്യം ഒഴുകുന്നത് തടയാന്‍ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് രംഗത്ത്. ഡെപ്യൂട്ടി കമീഷണര്‍ ലാല്‍ കുമാറിന്‍െറ നിര്‍ദേശമനുസരിച്ചാണ് രണ്ട് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് പ്രിവന്‍റിവ് ഓഫിസര്‍മാര്‍, നാല് സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന സ്ട്രൈക്കിങ് ഫോഴ്സിന് രൂപം നല്‍കിയത്.
ഇടുക്കി, പൈനാവ്, ചെറുതോണി എന്നീ ലോറേഞ്ചുകളിലും ഉടുമ്പന്‍ചോല, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളിലും രണ്ട് ടീമുകളായാണ് ഫോഴ്സ് പ്രവര്‍ത്തിക്കുക. 24 മണിക്കൂറിലും സംഘം കര്‍മനിരതരായിരിക്കും. രാത്രിയും പകലും മിന്നല്‍പരിശോധനകള്‍ നടത്തും. കൂടാതെ കുമളി, ചിന്നാര്‍, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ ചെക് പോസ്റ്റുകളില്‍ എട്ടോളം പേരടങ്ങുന്ന എക്സൈസ് സംഘത്തെ വാഹനപരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.
ഹൈകോടതി വിധിയത്തെുടര്‍ന്ന് ജില്ലയിലെ ഏക പഞ്ചനക്ഷത്ര ബാര്‍ ഒഴികെ എല്ലാ ബാറുകളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്‍െറ തീരുമാനം. ആഘോഷങ്ങള്‍ മുന്നില്‍കണ്ട് സ്പിരിറ്റ് വണ്ടികള്‍ കൂടുതലായി അതിര്‍ത്തി കടന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇന്‍റലിജന്‍സിന്‍െറ മുന്നറിയിപ്പ്. വ്യാജവാറ്റുകാരെയും സ്പിരിറ്റ് മാഫിയയെയും തുരത്താനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍ എക്സൈസ് വകുപ്പ് രണ്ട് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.
കട്ടപ്പന, ഉടുമ്പന്‍ചോല, ദേവികുളം, മാങ്കുളം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വ്യാജമദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് എക്സൈസിന് ലഭിക്കുന്ന വിവരം. 300 ലിറ്റര്‍ വ്യാജക്കള്ളുമായി കഴിഞ്ഞദിവസം കട്ടപ്പനയില്‍നിന്ന് എക്സൈസ് സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ജില്ലയിലേക്ക് സ്പിരിറ്റ് കടത്തുന്നതെന്നാണ് സൂചന. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന വിപണി. ഇതിനായി പ്രാദേശിക ഇടനിലക്കാരടക്കം രംഗത്തുണ്ട്.
സ്പിരിറ്റില്‍ നിറംചേര്‍ത്ത ശേഷം വ്യാജലേബല്‍ ഒട്ടിച്ച് കുപ്പികളില്‍ വില്‍ക്കുന്നവരുമുണ്ട്. ബാറുകള്‍ അടച്ചുപൂട്ടിയ പശ്ചാത്തലത്തില്‍ ബദല്‍ ബാറുകള്‍ ഗ്രാമങ്ങളില്‍ പോലും തുറന്നുകഴിഞ്ഞു. പെട്ടിക്കടകളും ചായക്കടകളും കേന്ദ്രീകരിച്ച് വരെ ബദല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ മദ്യപിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് പതിവ്.
തോട്ടം മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളിലാണ് വ്യാജമദ്യം സുലഭമായി വിറ്റഴിയുന്നത്. പുറമെ നിന്നത്തെുന്നവര്‍ക്ക് ഒരു സൂചനയും നല്‍കാതെ രഹസ്യമായാണ് കച്ചവടം പൊടിപൊടിക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍-വിഷു വേളയില്‍ ജില്ലയിലേക്ക് വ്യാപകമായി സ്പിരിറ്റ് ഒഴുകിയിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് എക്സൈസ് അധികൃതര്‍ക്ക് ഡെപ്യൂട്ടി കമീഷണര്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്. കൂടാതെ തമിഴ്നാട്ടില്‍ നിന്നത്തെുന്ന സ്പിരിറ്റ് രഹസ്യകേന്ദ്രങ്ങളിലത്തെിച്ച് നിറംചേര്‍ത്ത് മദ്യമാക്കുന്ന സംഘങ്ങളും രംഗത്തുണ്ട്.
ചെക് പോസ്റ്റുകള്‍ വഴിയുള്ള പരിശോധന കര്‍ശനമാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, അതിര്‍ത്തികളിലെ ഊടുവഴികളിലൂടെയുള്ള സ്പിരിറ്റ് കടത്തല്‍ എക്സൈസ് സംഘത്തെ കുഴക്കുന്നുണ്ട്. കൊടും വനത്തിനുള്ളിലൂടെയാണ് ഊടുവഴികള്‍ കൂടുതലും.
അതിനാല്‍ പരിശോധന വെല്ലുവിളി ഉയര്‍ത്തുമെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം ഹൈകോടതി അംഗീകരിച്ചതോടെ ഇടുക്കിയില്‍ ഒരു ബാര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കട്ടപ്പന, തൊടുപുഴ, ചെറുതോണി, അടിമാലി എന്നീ പ്രധാന പട്ടണങ്ങളിലൊന്നും ബാറുകളില്ല. എന്നാല്‍, ഇവിടങ്ങളിലൊന്നും മദ്യത്തിന്‍െറ ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ടുകളില്ളെന്ന് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം പറയുന്നു.
ഇത് വ്യാജമദ്യം മേഖലകളില്‍ സുലഭമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍. മദ്യമൊഴുക്ക് തടയാന്‍ കഴിഞ്ഞില്ളെകില്‍ വിഷമദ്യ ദുരന്തങ്ങള്‍ക്ക് ജില്ല സാക്ഷ്യംവഹിക്കേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ബുധനാഴ്ച മുതല്‍ സ്ട്രൈക്കിങ് ഫോഴ്സിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുറത്താക്കി ഐ ഗ്രൂപ് പുലിവാലുപിടിച്ചു

Posted: 02 Apr 2015 10:51 PM PDT

സ്വന്തം ബാങ്ക് പ്രസിഡന്‍റിനെ
അടൂര്‍: ഏറത്ത്് സര്‍വീസ് സഹകരണബാങ്കില്‍ സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ബാങ്ക് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി കോണ്‍ഗ്രസ് ഐ ഗ്രൂപ് പുലിവാലുപിടിച്ചു. അവിശ്വാസത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയ ഐ ഗ്രൂപ്പുകാരായ അംഗങ്ങള്‍ക്ക് പാര്‍ട്ടി അംഗത്വം നഷ്ടമായി.
ബാങ്കില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ഐ ഗ്രൂപ് അഴിമതിക്ക് കളമൊരുക്കുകയാണെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ശൈലേന്ദ്രനാഥ് ആരോപിക്കുന്നു. ബാങ്ക് നിയമനത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണ് പ്രസിഡന്‍റിനെ പുറത്താക്കുന്നതില്‍ കലാശിച്ചത്. നിയമനങ്ങളെച്ചൊല്ലിയുള്ള പോരില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരനായ ബാങ്ക് പ്രസിഡന്‍റിനെ കെ.പി.സി.സി. നിര്‍ദേശം ലംഘിച്ചാണ് ഐ ഗ്രൂപ് അംഗങ്ങള്‍ തന്നെ പുറത്താക്കിയത്.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന കെ.പി.സി.സി.യുടെ നിര്‍ദേശം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി. മോഹന്‍രാജ് അംഗങ്ങളെ അറിയിച്ചിരുന്നു.
എന്നാല്‍, ഇതു ലംഘിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളായ കോണ്‍ഗ്രസ് ഏറത്ത് മണ്ഡലം വൈസ് പ്രസിഡന്‍റ് റെജി കുമ്പക്കാട്, ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുരളി മോഹന്‍, മഹിളാ കോണ്‍ഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്‍റ് ജയ സത്യന്‍ എന്നിവര്‍ പിന്തുണച്ചാണ് അവിശ്വാസം പാസാക്കിയത്. ഇവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഡി.സി.സി പ്രസിഡന്‍റ് പുറത്താക്കി.
ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് പാനലില്‍ ജയിച്ച നിമേഷ് രാജ്, സി.പി.ഐ അംഗം വത്സമ്മ ജേക്കബ്, സി.പി.എം. അംഗം രാധാമണി രാധാകൃഷ്ണന്‍ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു. കോണ്‍ഗ്രസ് എ ഗ്രൂപ് അംഗമായ തുവയൂര്‍ ബാലന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
അവിശ്വാസത്തെ പിന്തുണച്ചത് ഐ ഗ്രൂപ്പിനുള്ളില്‍ നേതാക്കള്‍ തമ്മിലെ ചേരിതിരിവിന് കാരണമായിട്ടുണ്ട്.
അവിശ്വാസത്തെ തുണച്ചതിന്‍െറ പേരില്‍ പാര്‍ട്ടിയില്‍നിന്ന് തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ പുറത്തായത് മോശം പ്രതിച്ഛായ സൃഷ്ടിച്ചതായി ഐ ഗ്രൂപ് നേതാക്കള്‍ സമ്മതിക്കുന്നു.
ഏറത്ത് ബാങ്കില്‍ മൂന്ന് പ്യൂണ്‍, ഒരു നൈറ്റ് വാച്ച്മാന്‍, ഒരു സെയിത്സ്മാന്‍ എന്നിവയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ മുതലാണ് തര്‍ക്കം തുടങ്ങിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്കും ഭാര്യക്കും ജോലി നല്‍കണമെന്ന കടുംപിടിത്തമാണ് ബാങ്ക് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്.
ഐ ഗ്രൂപ്പില്‍നിന്ന് മഹിളാ കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം നേതാവിന്‍െറ മകള്‍, ഡി.സി.സി. അംഗത്തിന്‍െറ ഭാര്യ, ബൂത്ത് പ്രസിഡന്‍റിന്‍െറ മകന്‍ എന്നിവര്‍ക്ക് നിയമനം നല്‍കണമെന്നായിരുന്നു ആവശ്യം. ഇവര്‍ക്കൊപ്പം അടൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും ജോലിക്ക് അപേക്ഷിച്ചിരുന്നു. ബാങ്ക് ഭരണസമിതിക്ക് എതിരെ മത്സരിച്ച് പരാജയപ്പെട്ട വനിതയുടെ പേര് എ ഗ്രൂപ് നല്‍കിയിരുന്നു.
ഇവരുടെ നിയമനങ്ങളിലെ തര്‍ക്കവും ബാങ്ക് പ്രസിഡന്‍റായ ശൈലേന്ദ്രനാഥിന്‍െറ പരാതിയും കണക്കിലെടുത്ത് ജോയന്‍റ് രജിസ്ട്രാര്‍ നിയമനങ്ങള്‍ സ്റ്റേചെയ്തു.
സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ രാജീവ്കുമാറിന്‍െറ നേതൃത്വത്തിലാണ് പ്രമേയചര്‍ച്ച നടന്നത്. ഐ ഗ്രൂപ് നേതാവ് ചൂരക്കോട് വിജയന്‍െറ നിര്യാണത്തത്തെുടര്‍ന്നാണ് ശൈലേന്ദ്രനാഥ് പ്രസിഡന്‍റായത്.
നീണ്ട കാലയളവില്‍ പ്രസിഡന്‍റായിരുന്ന വിജയന്‍െറ കാലത്ത്് എല്‍.ഡി.എഫിനെയും ഒപ്പം നിര്‍ത്തി നിയമന വിവാദങ്ങള്‍ ഉണ്ടാകാതെ നയപരമായി കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു.
എന്നാല്‍, ശൈലേന്ദ്രനാഥിന് അതിനു കഴിയാഞ്ഞതാണ് സ്ഥാനം പോകുന്നതുവരെ കാര്യങ്ങള്‍ എത്തിച്ചതെന്ന് പറയുന്നു. പിന്‍വാതില്‍ നിയമനം ഏറത്ത്് സര്‍വീസ് സഹകരണബാങ്കില്‍ മുമ്പും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വഷളാകാതെ പരിഹരിച്ചിരുന്നു.

കുരിശിന്‍െറ ഓര്‍മയില്‍ ഇന്ന് ദു$ഖവെള്ളി, പെസഹ ആചരിച്ചു

Posted: 02 Apr 2015 10:47 PM PDT

കോട്ടയം: യേശുവിന്‍െറ അന്ത്യ അത്താഴ ഓര്‍മകള്‍ പുതുക്കി ക്രൈസ്തവസമൂഹം പെസഹ ആചരിച്ചു. വ്യാഴാഴ്ച ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും നടന്നു. ഉപവാസത്തോടെ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കും.
പെസഹ ആചരണത്തിന്‍െറ ഭാഗമായി വിനയത്തിന്‍െറ മാതൃകമായി കാല്‍ കഴുകല്‍ ശുശ്രൂഷകളും നടന്നു. യാക്കോബായ സഭയിലെ പള്ളികളില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു പെസഹ ശുശ്രൂഷകള്‍. ഓര്‍ത്തഡോക്സ് സഭയിലെ പള്ളികളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചടങ്ങുകള്‍ നടന്നു. കത്തോലിക്ക ദേവാലയങ്ങളില്‍ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായായിരുന്നു പ്രാര്‍ഥന ചടങ്ങുകള്‍. ചടങ്ങുകളുടെ ഭാഗമായി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍െറ നേതൃത്വത്തില്‍ കാല്‍ കഴുകല്‍ ചടങ്ങുകള്‍ നടന്നു. ചങ്ങനാശേരി സെന്‍റ്് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തോട്ടക്കാട് സെന്‍റ്് ജോര്‍ജ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ നേതൃത്വം നല്‍കി. ചങ്ങനാശേരി സെന്‍റ്് തോമസ് മലങ്കര കത്തോലിക്ക പള്ളിയില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് തെരഞ്ഞെടുക്കപ്പെട്ടവരുടെ കാലുകള്‍ കഴുകി.
പാലാ സെന്‍റ് തോമസ് കത്തീഡ്രലിലെ പെസഹ ശുശ്രൂഷകള്‍ക്ക് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും കാര്‍മികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും വിജയപുരം രൂപത മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ വിമലഗിരി കത്തീഡ്രലിലും കാല്‍ കഴുകല്‍ ശുശൂഷകള്‍ക്ക് കാര്‍മികരായി. കുടമാളൂര്‍ പള്ളിയില്‍ നീന്തുനേര്‍ച്ച ചടങ്ങുകള്‍ക്കും തുടക്കമായി. നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നായി നിരവധി വിശ്വാസികളാണ് നീന്തുനേര്‍ച്ചയില്‍ പങ്കാളികളായത്. പെസഹയുടെ ഓര്‍മയില്‍ വീടുകളിലും ആചരണങ്ങള്‍ നടന്നു. വ്യാഴാഴ്ച വൈകുന്നേരം പുളിപ്പില്ലാത്ത അപ്പവും പാലും തയാറാക്കി വീട്ടിലെ മുതിര്‍ന്ന അംഗം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് നല്‍കും. ഇണ്ടറി അപ്പമെന്നാണ് ഇതറിയപ്പെടുന്നത്. അരിയും ഉഴുന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന അപ്പവും തേങ്ങാപ്പാലും ശര്‍ക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന പാലുമാണ് പെസഹ ആചരണത്തിനായി ഉപയോഗിക്കുക.
ദുഃഖവെള്ളി ആചരണത്തിന്‍െറ ഭാഗമായി ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആരാധനയും പീഡാനുഭവ തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ തിരുക്കര്‍മങ്ങളോടനുബന്ധിച്ച് കയ്പുനീര്‍ വിതരണവും നടക്കും. ചിലയിടങ്ങളില്‍ നഗരികാണിക്കല്‍ ശുശ്രൂഷയുമുണ്ടാകും. വെള്ളിയാഴ്ച യേശുവിന്‍െറ കുരിശും വഹിച്ചുള്ള യാത്രയെ അനുസ്മരിച്ച് കുരിശിന്‍െറ വഴിയും നടക്കും.
പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളിയാഴ്ച ആയിരങ്ങള്‍ മലകയറാനത്തെും. രാവിലെ 8.30ന് കല്ലില്ലാക്കവലയില്‍നിന്ന് മലമുകളിലേക്ക് നടക്കുന്ന കുരിശിന്‍െറ വഴിക്ക് മോണ്‍. ഫിലിപ് ഞരളക്കാട്ട് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മലമുകളില്‍ ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ പീഡാനുഭവസന്ദേശം നല്‍കും. 11.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും. വാഗമണ്ണിലേക്ക് രാവിലെ മുതല്‍ പാലാ, ഈരാറ്റുപേട്ട, കട്ടപ്പന എന്നിവിടങ്ങളില്‍നിന്ന്് കെ.എസ്.ആര്‍.ടി.സി. സ്പെഷല്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയും ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. ശനിയാഴ്ച അര്‍ധരാത്രിയാണ് ഈസ്റ്റര്‍ ആഘോഷം. ഇതോടെ വലിയ നോമ്പിനും സമാപനമാകും.
ചങ്ങനാശേരി: ക്രൈസ്തവര്‍ ഇന്ന് ദു$ഖവെള്ളി ആചരിക്കും. ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ ആറിന് ആരാധന, വൈകുന്നേരം മൂന്നിന് കുരിശിന്‍െറ വഴി, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പ്രസംഗം, നഗരികാണിക്കല്‍, തിരുസ്വരൂപം ചുംബിക്കല്‍.
വൈകുന്നേരം 4.30ന് സമൂഹ മാമോദീസ, കുര്‍ബാന. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, കുര്‍ബാന, പ്രദക്ഷിണം, പ്രസംഗം-മാര്‍ ജോസഫ് പെരുന്തോട്ടം.
പാറേല്‍ സെന്‍റ് മേരീസ് പള്ളില്‍ രാവിലെ 5.30 മുതല്‍ ആരാധന, രണ്ടിന് കുരിശിന്‍െറ വഴി, 3.30 നു പീഡാനുഭവ തിരുക്കര്‍മങ്ങള്‍, അഞ്ചിന് നഗരികാണിക്കല്‍. നാലിന് വൈകുന്നേരം നാലിന് കുര്‍ബാന, വെള്ളം വെഞ്ചെരിപ്പ്, മാമോദീസ. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുനാള്‍ കര്‍മങ്ങള്‍, കുര്‍ബാന, പ്രസംഗം-മാര്‍ ജോസഫ് പൗവത്തില്‍.
ചത്തെിപ്പുഴ തിരുഹൃദയ പള്ളിയില്‍ രാവിലെ ഏഴുമുതല്‍ ആരാധന, വൈകുന്നേരം മൂന്നിന് പീഡാനുഭവ വായന, നഗരികാണിക്കല്‍, തിരുസ്വരൂപം ചുംബിക്കല്‍, കുരിശ് ചുംബനം, സന്ദേശം. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് അറിയിക്കല്‍ എന്നിവ നടക്കും.
പൂവം സെന്‍റ് ജോസഫ്സ് റോമന്‍ കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 9.30ന് കുരിശിന്‍െറ വഴി, ഒന്നിന് നേര്‍ച്ചക്കഞ്ഞി, മൂന്നിന് കുരിശാരാധന, നഗരികാണിക്കല്‍. നാലിന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, രാത്രി 11ന് പുത്തന്‍ തീയും തിരിയും ആശീര്‍വദിക്കല്‍, ഉയിര്‍പ്പ് തിരുനാള്‍ ദിവ്യബലി, പ്രദക്ഷിണം. അഞ്ചിന് രാവിലെ 7.30ന് ദിവ്യബലി.
ഇത്തിത്താനം സെന്‍റ് മേരീസ് ദേവാലയത്തില്‍ രാവിലെ 10ന് ആരാധന, 11.15ന് കുരിശിന്‍െറ വഴി, 12ന് നേര്‍ച്ചക്കഞ്ഞി, 1.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പ്രസംഗം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം.
നാലിന് രാവിലെ 6.30ന് കുര്‍ബാന, മാമോദീസ, വ്രതനവീകരണം. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുനാള്‍ കര്‍മങ്ങള്‍, പ്രദക്ഷിണം.
തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് പള്ളിയില്‍ രാവിലെ ഒമ്പതിന് കുരിശിന്‍െറ വഴി, ഉച്ചക്ക് ഒന്നിന് നേര്‍ച്ചഭക്ഷണം, രണ്ടിന് പ്രസംഗം, മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, വൈകുന്നേരം മൂന്നിന് പുത്തന്‍ തീ-പുത്തന്‍ വെള്ളം വെഞ്ചെരിപ്പ്, മാമോദീസ, വ്രത നവീകരണം.
അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍. പെരുന്ന സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ രാവിലെ 7.30ന് ആരാധന, 10.30ന് കുരിശിന്‍െറ വഴി, 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നാലിന് രാവിലെ 6.15ന് കുര്‍ബാന, പുത്തന്‍ തീ-പുത്തന്‍ വെള്ളം വെഞ്ചെരിപ്പ്, മാമോദീസ, വ്രത നവീകരണം.
അഞ്ചിന് പുലര്‍ച്ചെ 2.30ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം. നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍ രാവിലെ ആറിന് ആരാധന, 10ന് കുരിശിന്‍െറ വഴി, 12.30ന് നേര്‍ച്ചഭക്ഷണം, മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം.
നാലിന് വൈകുന്നേരം നാലിന് പുത്തന്‍ തീ-പുത്തന്‍ വെള്ളം വെഞ്ചെരിപ്പ്, മാമോദീസ, കുര്‍ബാന, നൊവേന. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, കുര്‍ബാന, സന്ദേശം, പ്രദക്ഷിണം. വെരൂര്‍ സെന്‍റ് ജോസഫ് ദേവാലയത്തില്‍ രാവിലെ ആറിന് പൊതു ആരാധന, ഏഴിന് കുരിശിന്‍െറ വഴി, സന്ദേശം, ആരാധന-ഫാ.ജോയിസ് കാമിച്ചേരി, 12.30 ന് നേര്‍ച്ചക്കഞ്ഞി, മൂന്നിന് ദു$ഖവെള്ളി തിരുക്കര്‍മങ്ങള്‍, സന്ദേശം-ഡീക്കന്‍ രാജേഷ് വയലുങ്കല്‍, കുരിശിന്‍െറ വഴി, നഗരികാണിക്കല്‍, സ്ളീവാ ചുംബനം. നാലിന് വൈകുന്നേരം നാലിന് കുര്‍ബാന, തീ-വെള്ളം വെഞ്ചെരിപ്പ്, മാമോദീസ, വ്രതനവീകരണം. അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍.
പാലാ: പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പെസഹയോടനുബന്ധിച്ച് നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
പാലാ ളാലം സെന്‍റ് മേരീസ് പള്ളി, സെന്‍റ് ജോര്‍ജ് പുത്തന്‍ പള്ളി എന്നിവിടങ്ങളിലും തിരുക്കര്‍മകള്‍ നടന്നു. ഇന്ന് ദു$ഖവെള്ളി ആചാരിക്കും. ളാലം പള്ളിയില്‍നിന്ന് കുരിശിന്‍െറ വഴി ആരംഭിക്കും.
വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തി പുത്തന്‍ പള്ളിയില്‍ സമാപിക്കും. പാലാ കത്തീഡ്രല്‍, ളാലം സെന്‍റ് ജോര്‍ജ് പുത്തന്‍പള്ളി, ളാലം സെന്‍റ് മേരീസ് പഴയപള്ളി, പാലാ ടൗണ്‍ കപ്പേള എന്നിവയുടെ ആഭിമുഖ്യത്തിലാണ് കുരിശിന്‍െറ വഴി നടത്തുന്നത്.

കെ.എസ്.ടി.പി പ്രവൃത്തി നിലച്ചതിനെതിരെ തലശ്ശേരിയില്‍ വ്യാപാരികളുടെ റോഡ് ഉപരോധം

Posted: 02 Apr 2015 10:29 PM PDT

തലശ്ശേരി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് പ്രവൃത്തി നിലച്ചതിനെതിരെ കുടുംബവും കുട്ടികളുമായി വ്യാപാരികള്‍ തലശ്ശേരി സംഗമം ജങ്ഷന്‍ ഉപരോധിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസ് ഇടപെട്ടെങ്കിലും പ്രവൃത്തി തുടങ്ങുന്നത് സംബന്ധിച്ച് ഉറപ്പ് ലഭിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. തുടര്‍ന്ന് 33 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ചിറക്കരയില്‍നിന്ന് പ്രകടനമായി ഉപരോധക്കാര്‍ സംഗമം ജങ്ഷനിലത്തെിയത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡും ഉപരോധിച്ചിരുന്നു. ഉപരോധം വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. റോഡ് പ്രവൃത്തി മൂലം ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് വ്യാപാരം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാനും റോഡ് പ്രവൃത്തി കാരണമായി. ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കാമായിരുന്ന പ്രവൃത്തിയാണ് നാല് മാസമായിട്ടും എങ്ങുമത്തൊത്തത്. വൈകുന്നതിനനുസരിച്ച് കരാറുകാര്‍ക്ക് എസ്റ്റിമേറ്റ് പുതുക്കി നല്‍കുന്നതിലൂടെ പണം കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. പൊതുജനങ്ങളെ കഷ്ടപ്പെടുത്തുന്ന കരാറുകാര്‍ക്കെതിരെയാണ് പൊലീസ് കേസെടുക്കേണ്ടത്. ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ളെങ്കില്‍ തലശ്ശേരി നഗരമാകെ സ്തംഭിപ്പിച്ച് സമരം ശക്തമാക്കുമെന്നും ഗോപിനാഥ് മുന്നറിയിപ്പ് നല്‍കി.
കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുത്തലത്ത് ജയരാജന്‍, കിഴക്കയില്‍ പ്രകാശന്‍, കെ.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. ഉപരോധം തുടരുന്നതിനനുസരിച്ച് വാഹനങ്ങളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടു. പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനിലിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു. 11.50ഓടെ സി.ഐ വി.കെ. വിശ്വംഭരന്‍ എത്തി സമരക്കാരുമായി സംസാരിച്ചു. ഉപരോധിക്കാന്‍ ന്യായമായ സമയം ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം.
എന്നാല്‍, കെ.എസ്.ടി.പി അധികൃതര്‍ മറുപടി നല്‍കാതെ സമരം നിര്‍ത്തില്ളെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. തുടര്‍ന്ന് നേതൃത്വം നല്‍കിയ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് വനിതാ പൊലീസ് എത്തിയാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടു.
അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തി. മാര്‍ഗ തടസ്സം സൃഷ്ടിച്ച് റോഡ് ഉപരോധിച്ചതിന് കേസെടുത്ത പൊലീസ് അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ചോനാടം ജങ്ഷനും ഇതേസമയം ഉപരോധിച്ചു. ജില്ലാ സെക്രട്ടറി പ്രസീല്‍ കുമാര്‍, യൂനിറ്റ് സെക്രട്ടറി രഞ്ജിത് കുമാര്‍, യൂനിറ്റ് പ്രസിഡന്‍റ് സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രവൃത്തി നിലച്ച തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി പദ്ധതിയിലെ ചിറക്കര-എരഞ്ഞോളി പാലം റോഡ് കെ.എസ്.ടി.പി നേരിട്ട് പൂര്‍ത്തിയാക്കാനാണ് സാധ്യത. കരാറുകാരായ മുംബൈയിലെ എസ്സാര്‍ കണ്‍സ്ട്രക്ഷന്‍സില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപകരാറുകാര്‍ ജോലി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
ഇതോടെ പകുതിഭാഗം ടാര്‍ ചെയ്ത അവസ്ഥയില്‍ പ്രവൃത്തി നിലക്കുകയായിരുന്നു. കരാര്‍ കമ്പനിക്കെതിരെ നിയമ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. ഒപ്പം വ്യാപാരികളുള്‍പ്പെടെ പൊതുജനത്തിന്‍െറ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടാറിങ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്തേക്കും. പകുതി ടാര്‍ ചെയ്ത റോഡിലൂടെ വാഹനങ്ങള്‍ പറക്കുമ്പോള്‍ പൊടിശല്യം രൂക്ഷമാണ്. ഓവുചാലുകളുടെ പണി പൂര്‍ത്തിയാക്കാത്തതും അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്. കമ്പികള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അബദ്ധത്തില്‍ പതിച്ചാല്‍പോലും തിരിച്ചുകയറല്‍ പ്രയാസമാവുന്ന തരത്തിലാണ് ഓവുചാലുകള്‍ പകുതിക്കുവെച്ച് നിര്‍ത്തിയത്.

തൃശൂരില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

Posted: 02 Apr 2015 10:15 PM PDT

Image: 

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. അഞ്ചങ്ങാടി പുതിയകത്ത് മാമൂട്ടിയുടെ മകന്‍ സവാഹിറാണ് (28) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി 12ഓടെ മൂസാറോഡ് പരിസരത്താണ് സംഭവം.

പ്രദേശത്തെ ഒരു വീടിനു സമീപമത്തെിയ യുവാവിനെ കണ്ട് വീട്ടമ്മ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പരിസര വാസികളുടെ മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് നിഗമനം. അവശനിലയിലായ സവാഹിറിനെ പെട്ടിഓട്ടോയിലത്തെിയ സംഘമാണ് ആശുപത്രിയിലാക്കിയത്.  

മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍. ചാവക്കാട് പൊലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ഐ പി. അബ്ദുല്‍ മുനീര്‍ ആശുപത്രിയിലത്തെി. സവാഹിര്‍ നേരത്തേ രണ്ട് പിടിച്ചുപറിക്കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

കുടിവെള്ളക്ഷാമം; ആറാട്ടുപുഴയില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

Posted: 02 Apr 2015 10:15 PM PDT

ആറാട്ടുപുഴ: മാസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ തീരദേശ റോഡ് ഉപരോധിച്ചു. ഉപരോധം മൂലം നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് 12ാം വാര്‍ഡില്‍ പഞ്ചായത്ത് ഓഫിസിന്‍െറ പരിസരത്തെ താമസക്കാരാണ് മാസങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്നത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ജനങ്ങള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു. മാര്‍ച്ച് മാസത്തിനകം കുടിവെള്ളം ലഭ്യമാക്കുമെന്നായിരുന്നു ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, പ്രശ്ന പരിഹാരത്തിന് പഞ്ചായത്തോ മറ്റ് ബന്ധപ്പെട്ട അധികാരികളോ ചെറുവിരല്‍പോലും അനക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ വീണ്ടും സമരത്തിനിരങ്ങിയത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് പഞ്ചായത്ത് കള്ളിക്കാട് മീശമുക്കിന് തെക്ക് പഞ്ചായത്ത് ജങ്ഷനില്‍ കാലി കുടങ്ങളുമായി എത്തി നൂറോളം സ്ത്രീകള്‍ റോഡ് ഉപരോധം ആരംഭിച്ചത്. തൃക്കുന്നപ്പുഴ എസ്.ഐ കെ.ടി. സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ പിന്മാറിയില്ല. കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തര പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ളെന്ന നിലപാടിലായിരുന്നു സ്ത്രീകള്‍. എസ്.ഐ പഞ്ചായത്ത് പ്രസിഡന്‍റുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി പറയാന്‍ കൂട്ടാക്കാതെ ഫോണ്‍ കട്ടുചെയ്തു. പിന്നീട് ജില്ലാ പഞ്ചായത്ത് അംഗവും ജല അതോറിറ്റി ബോര്‍ഡ് മെംബറുമായ ജോണ്‍ തോമസുമായി ബന്ധപ്പെട്ടു. ഈമാസം 10നകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പിനെ തുടര്‍ന്ന് 11 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വാട്ടര്‍ അതോറിറ്റി അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് സമരക്കാര്‍ അറിയിച്ചു.കഴിഞ്ഞ കുറെ മാസങ്ങളായി ഓരുവെള്ളമാണ് തങ്ങള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു. പഞ്ചായത്ത് ഓഫിസിന്‍െറ പരിസരത്ത് കുടിവെള്ളം മുടങ്ങിയിട്ട് പ്രസിഡന്‍റ് അടക്കമുള്ള അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ധനസഹായം നല്‍കാന്‍ നഗരസഭകള്‍ക്ക് മടി

Posted: 02 Apr 2015 10:11 PM PDT

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴിലെ കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളോട് ജില്ലയിലെ മിക്ക നഗരസഭകളും സഹകരിക്കുന്നില്ളെന്ന് ആക്ഷേപം. നഗരസഭകളിലെ നിരവധി രോഗികള്‍ക്ക് സൊസൈറ്റി മുഖേന സഹായം ലഭിച്ചുകൊണ്ടിരുന്നിട്ടും സംഭാവന നല്‍കാന്‍ മടിക്കുകയാണിവര്‍. നഗരസഭകള്‍ക്ക് പദ്ധതി വിഹിതത്തില്‍നിന്നോ തനത് ഫണ്ടില്‍നിന്നോ ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റിക്ക് നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് നഗരസഭകളുടെ നിഷേധാത്മക സമീപനം. സൊസൈറ്റി അധികൃതര്‍ സഹായ അഭ്യര്‍ഥനയുമായി നിരന്തരം സമീപിച്ചിട്ടും പൊന്നാനി, തിരൂര്‍ നഗരസഭകള്‍ ഒഴികെ ആരും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മലപ്പുറം നഗരസഭയില്‍ ഉള്‍പ്പെടെ ഭരണസമിതി യോഗങ്ങളില്‍ നേരിട്ട് ചെന്ന് അഭ്യര്‍ഥന നടത്തിയിട്ടും ഫലമുണ്ടായില്ല.
ഏഴ് വര്‍ഷം മുമ്പാണ് കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. പെരിന്തല്‍മണ്ണ നഗരസഭയാണ് ഇതുവരെ ഒരു സംഭാവനയും നല്‍കാത്ത തദ്ദേശ സ്ഥാപനം. പെരിന്തല്‍മണ്ണ നഗരസഭയിലെ 26 വൃക്കരോഗികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2.6 ലക്ഷം രൂപയുടെ സഹായമാണ് സൊസൈറ്റി നല്‍കിയത്. ഒരു രോഗിക്ക് രണ്ട് മാസത്തേക്ക് ശരാശരി 4000 രൂപയുടെ മരുന്നാണ് സൊസൈറ്റി നല്‍കുന്നത്. മലപ്പുറം നഗരസഭയിലെ 25 രോഗികളില്‍ അഞ്ചുപേര്‍ വൃക്ക മാറ്റിവെച്ചവരും ബാക്കിയുള്ളവര്‍ ഡയാലിസിസ് ചെയ്യുന്നവരുമാണ്. 6.73 ലക്ഷം രൂപ കഴിഞ്ഞവര്‍ഷം ഇവര്‍ക്കായി ചെലവഴിച്ചു. മഞ്ചേരി നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കിയത്. 34 രോഗികള്‍ക്ക് 10.71 ലക്ഷം രൂപയുടെ സഹായം കഴിഞ്ഞ വര്‍ഷം നല്‍കി. തിരൂരില്‍ 29 രോഗികള്‍ക്ക് 8.57 ലക്ഷം രൂപയും കോട്ടക്കലില്‍ 17 രോഗികള്‍ക്ക് 5.25 ലക്ഷം രൂപയും നിലമ്പൂരില്‍ പത്ത് രോഗികള്‍ക്ക് 2.84 ലക്ഷം രൂപയും പൊന്നാനിയില്‍ 23 രോഗികള്‍ക്ക് 6.25 ലക്ഷം രൂപയും സഹായം നല്‍കി. 2013-14 വര്‍ഷം പൊന്നാനി നഗരസഭ 2.5 ലക്ഷം രൂപയും തിരൂര്‍ നഗരസഭ 3.86 ലക്ഷം രൂപയും നല്‍കിയതൊഴിച്ചാല്‍ ബാക്കി അഞ്ച് നഗരസഭകളും പദ്ധതിയെ അവഗണിച്ചു. 2014-15 വര്‍ഷത്തിലും പൊന്നാനി 2.5 ലക്ഷവും തിരൂര്‍ രണ്ട് ലക്ഷവും സംഭാവന നല്‍കിയിരുന്നു. സ്കൂളുകളില്‍നിന്നും കോളജുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പള്ളികളില്‍നിന്നും വരെ പിരിവെടുത്താണ് കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനത്തിനുള്ള പണം കണ്ടത്തെുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സൊസൈറ്റി ചെലവഴിച്ചത് 3.87 കോടി രൂപയാണ്. ഇത് മുഴുവന്‍ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഭാവന വഴി സ്വരൂപിച്ചതാണ്.

ജില്ലയിലെ മണല്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞു

Posted: 02 Apr 2015 09:55 PM PDT

കോഴിക്കോട്: മണല്‍ വിതരണം കാര്യക്ഷമവും സുതാര്യവുമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ മണല്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞിട്ട് വര്‍ഷങ്ങള്‍. 2010ല്‍ ആരംഭിച്ച കൗണ്ടറുകളില്‍ ലഭിക്കുന്ന തുക സര്‍ക്കാറിലേക്ക് അടക്കുന്നുണ്ടോയെന്നറിയാന്‍ പോലും സംവിധാനമില്ലാത്തതാണ് ക്രമക്കേടിലേക്ക് നയിച്ചത്. പ്രതിദിനം അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കൗണ്ടറില്‍ ലഭിക്കുന്നത്. ഈ തുകയില്‍ എത്ര ബാങ്കിലടച്ചുവെന്ന് നോക്കാനോ പരിശോധിക്കാനോ ഒരു സംവിധാനവും കലക്ടറേറ്റില്‍ ലഭ്യമല്ല. സ്ഥിരമായി ഒരു ജീവനക്കാരനും കൗണ്ടറുകളില്‍ ഡ്യൂട്ടിയിലുണ്ടാവാറില്ല്ള. ദിവസവും ഉദ്യോഗസ്ഥര്‍ മാറി വരുന്നതിനാല്‍ ഉത്തരവാദിത്തവും കുറവാണ്. കൗണ്ടറുകളില്‍ ലഭിക്കുന്ന തുക ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് ചില ഉദ്യോഗസ്ഥര്‍ ബാങ്കിലടക്കുന്നത്. മറ്റ് ചിലരാവട്ടെ കുറച്ച് തുക ബാങ്കിലടക്കും ബാക്കി സ്വന്തം കാര്യങ്ങള്‍ക്കായി തിരിമറി നടത്തും. ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ബാങ്കിലടക്കാറില്ല. കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഈയിടെ വിരമിച്ചു. ധനകാര്യ വകുപ്പിന്‍െറ പരിശോധനയില്‍ ഒന്നര ലക്ഷം രൂപ ഇദ്ദേഹം അടക്കാനുണ്ടെന്ന് ബോധ്യപ്പെട്ടു. ബന്ധപ്പെട്ട സെക്ഷനില്‍നിന്ന് മാറിപ്പോയിട്ടും തുക അടക്കാനുള്ള ചിലരാണ് സസ്പെന്‍ഷനിലായ രണ്ടുപേര്‍. നിശ്ചിത സമയത്തിനകം പണം അടക്കാത്തതിനാല്‍ വെട്ടിപ്പ് നടത്തിയതായാണ് ഇവരെ കണക്കാക്കുക. കോടികള്‍ ലഭിക്കുന്ന കൗണ്ടറുകളില്‍ നാളിതുവരെ പരിശോധനയൊന്നും നടന്നിട്ടുമില്ല. തട്ടിപ്പിനുതകുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ജില്ലാ ഭരണകൂടം തന്നെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. മണല്‍ കൗണ്ടറുകളിലെ കുത്തഴിഞ്ഞ രീതി ജീവനക്കാര്‍ തഹസില്‍ദാറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് ധനകാര്യ വകുപ്പ് പരിശോധന നടത്തിയത്. കോഴിക്കോട് താലൂക്കിനു കീഴില്‍ നാലും കൊയിലാണ്ടി, വടകര താലൂക്ക് ഓഫിസിനു കീഴിലായി നാലും ഓണ്‍ലൈന്‍ മണല്‍കൗണ്ടറുകളാണുള്ളത്. കോഴിക്കോട് താലൂക്കിലെ മൂന്നു കൗണ്ടറുകള്‍ക്കു പിന്നാലെ ഏഴിടങ്ങളില്‍ പരിശോധന നടത്തുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നേക്കും. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികളും ഉണ്ടാവുമെന്നാണ് സൂചന.

അരനൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ പൊടിക്കാറ്റ്

Posted: 02 Apr 2015 09:39 PM PDT

Image: 
Subtitle: 
റിയാദില്‍ 166 വിമാന സര്‍വീസുകള്‍ വൈകി

റിയാദ്: ബുധനാഴ്ച ഉച്ചക്കുശേഷം സൗദി അറേബ്യയില്‍ നിന്നാരംഭിച്ച് ഗള്‍ഫ് മേഖലയില്‍ വ്യാപകമായി വീശിയടിച്ചത്് അരനൂറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ പൊടിക്കാറ്റ്. കാലാവസ്ഥ വിദഗ്ധരും പ്രദേശവാസികളും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
സൗദിയിലെ വിവിധ പ്രവിശ്യകളെയും അതിര്‍ത്തി രാജ്യങ്ങളായ ഖത്തര്‍, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളെയും വിഴുങ്ങിയ പൊടിക്കാറ്റ് വന്‍നാശങ്ങളും മേഖലയിലെ ജനങ്ങളില്‍ വലിയ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് സൗദി അറേബ്യയുടെ മധ്യ, വടക്കുകിഴക്കന്‍ മേഖലയിലെ മരുഭൂമിയില്‍ നിന്നാരംഭിച്ച കാറ്റ് വൈകുന്നേരത്തോടെ കിഴക്കന്‍ സൗദിയിലേക്കും ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. രാത്രിയില്‍ യു.എ.ഇയെയും വിഴുങ്ങി.
ബുധനാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച വരെ 24 മണിക്കൂറിനിടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയും ഇറങ്ങുകയും ചെയ്യേണ്ടിയിരുന്ന 166 ആഭ്യന്തര, വിദേശ വിമാന സര്‍വീസുകളാണ് മുടങ്ങുകയോ വൈകുകയോ ചെയ്തത്. റിയാദിലേക്ക് വരേണ്ടിയിരുന്ന 30 വിദേശ, 19 ആഭ്യന്തര സര്‍വീസുകള്‍ വൈകിയപ്പോള്‍ 27 വിദേശ സര്‍വീസുകളും 24 ആഭ്യന്തര സര്‍വീസുകളും റദ്ദായി. 10 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. റിയാദില്‍നിന്ന് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്ത 31 വിദേശ സര്‍വീസുകളും 25 ആഭ്യന്തര സര്‍വീസുകളും വൈകി. പൊടിക്കാറ്റ് മൂലം കാഴ്ച മങ്ങിയതും റണ്‍വേകളില്‍ പൊടിനിറഞ്ഞതുമാണ് കാരണം.
വ്യാഴാഴ്ച പുലര്‍ച്ചെ 12.15ന് പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്സിന്‍െറ മുംബൈ വിമാനം മുടങ്ങിയതില്‍ പെടുന്നു. വ്യാഴാഴ്ച രാത്രിയിലും പുറപ്പെടാനായിട്ടില്ല. ഈ വിമാനത്തിലെ യാത്രക്കാരാണ് റിയാദ് എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തിലും വിമാന കമ്പനികള്‍ ഏര്‍പ്പാടാക്കിയ ഹോട്ടലുകളിലും കഴിയുകയാണ്. കൂടുതലും സൗദി എയര്‍ലൈന്‍സിന്‍െറ യാത്രക്കാരാണ്. മറ്റ് വിമാന കമ്പനികളുടേതുമുണ്ട്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയിലും പുറപ്പെടേണ്ടിയിരുന്ന പല വിമാനങ്ങളും വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പോയത്. ബുധനാഴ്ച വൈകിട്ട് എത്തേണ്ട എമിറേറ്റ്സ് കോഴിക്കോട് വിമാനം വ്യാഴാഴ്ച ഉച്ചയോടെയാണ് റിയാദിലത്തെിയത്. ദുബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നെന്ന് യാത്രക്കാരനായ കോഴിക്കോട് താമരശേരി സ്വദേശി ലൂയി സെബാസ്റ്റ്യന്‍ പറഞ്ഞു.
അതേസമയം റിയാദില്‍നിന്ന് ബുധനാഴ്ച ഉച്ചക്കുശേഷം 3.45ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ തിരുവനന്തപുരം വിമാനം 20 മിനുട്ട് വൈകിയെങ്കിലും പറന്നുയരാനും ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്ത് എത്തിച്ചേരാനും കഴിഞ്ഞതായി റിയാദ് എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 179 യാത്രക്കാരുമായി വിമാനം റണ്‍വേയിലൂടെ കൃത്യസമയത്തുതന്നെ ഉരുണ്ടുതുടങ്ങിയെങ്കിലും കാറ്റിന് ശക്തപ്രാപിച്ചതുകാരണം ടാക്സി വേയില്‍ ഒരല്‍പം കാത്തുനിന്ന ശേഷമാണ് ടേക്കോഫ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുടനെ എയര്‍ അറേബ്യയുടെ വിമാനവും പറന്നു.
അതിനുശേഷം വിമാനങ്ങള്‍ക്കൊന്നും പറക്കാനായില്ല. വ്യാഴാഴ്ച ഉച്ചക്ക് അന്തരീക്ഷം പൊടിപടലത്തില്‍നിന്ന് മുക്തമായ ഉടന്‍ 12 ആഭ്യന്തര, വിദേശ വിമാനങ്ങള്‍ പുറപ്പെട്ടു.
പൊടിക്കാറ്റില്‍ സൗദിയില്‍ വ്യാപകമായി ഗതാഗതം താറുമാറായിരുന്നു. പ്രധാന ഹൈവേകളില്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി കിടന്നു. റിയാദിലേക്കുള്ള യാത്രക്കിടെ ഹഫറുല്‍ ബാതിനിലെ മിലിട്ടറി സിറ്റിയുടെ സമീപം ഹൈവേയില്‍ ഏഴുമണിക്കൂറാണ് താന്‍ വാഹനവുമായി കുടുങ്ങിക്കിടന്നതെന്ന് റിയാദില്‍ സാമൂഹിക പ്രവര്‍ത്തകനും സ്വകാര്യ കമ്പനിയില്‍ സൈറ്റ് മാനേജരുമായ അഡ്വ. എല്‍.കെ അജിത് പറഞ്ഞു.
 

അന്വേഷണം കുവൈത്തിലേക്കും: 300 കോടിയുടെ നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പില്‍ പ്രമുഖര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

Posted: 02 Apr 2015 09:19 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസില്‍ കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില പ്രമുഖരും കണ്ണികളാണെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലുള്ളവരുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവ് ലഭിക്കുന്നതിനുവേണ്ടി കേസന്വേഷിക്കുന്ന സി.ബി.ഐ കുവൈത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം മണര്‍ക്കാട് സ്വദേശിയായ മൈലക്കട്ട് വര്‍ഗീസ് ഉതുപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അല്‍സറഫ മാന്‍പവര്‍ ഏജന്‍സിയാണ് നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ പേരില്‍ 300 കോടിയിലധികം രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്നും അനധികൃതമായി കൈപ്പറ്റിയതായി തെളിഞ്ഞിരിക്കുന്നത്. കൊച്ചിയിലെ എം.ജി റോഡിലുള്ള ഏജന്‍സിയുടെ ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തിരിമറി കണ്ടത്തെിയത്. കണക്കില്‍പ്പെടാത്ത മൂന്നു കോടിയോളം രൂപയും ഓഫിസില്‍നിന്ന് കണ്ടത്തെിയിരുന്നു. 1,629 ഉദ്യോഗാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപ വീതം വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം സേവന ഫീസായി ഒരാളില്‍ നിന്ന് 19,500 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍സറാഫ മാന്‍പവര്‍ ഏജന്‍സി ഒരാളില്‍ നിന്ന് 19.5 ലക്ഷത്തോളം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ചിലര്‍ അറിയാതെയും ചിലര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലി നല്‍കാം എന്ന വാഗ്ദാനം നല്‍കിയും കമ്പനി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഏറെ രാഷ്ട്രീയ, സാമുദായിക സ്വാധീനമുള്ള വ്യക്തിയാണ് വര്‍ഗീസ് ഉതുപ്പ് എന്നാണ് റിപ്പോര്‍ട്ട്.
പുതുപ്പള്ളിയിലെ ഇയാളുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ഇവിടെയും കൊച്ചിയിലെ ഓഫിസിലും നടന്ന റെയ്ഡിനുശേഷമാണ് പണം പിടിച്ചെടുത്തതും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. ആദായനികുതി വകുപ്പ് നിര്‍ദേശപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. വളരെക്കാലമായി ഈ സ്ഥാപനത്തിന്‍െറ മറവില്‍ ഇയാള്‍ തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്നാണ് വിവരം. യു.എ.ഇയിലും കുവൈത്തിലുമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഇപ്പോള്‍ എവിടെയാണെന്നും കണ്ടത്തൊനായിട്ടില്ല. കുവൈത്തിലെ ചില പ്രമുഖ സംഘടനാ നേതാക്കള്‍ക്കും ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കുവൈത്തിലെ പ്രമുഖര്‍ വഴിയാണ് നഴ്സിങ് റിക്രൂട്ട്മെന്‍റ് കരാര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ഏജന്‍സി നേടിയെടുത്തത്. ഏജന്‍സിയുടെ റിക്രൂട്ട്മെന്‍റ് നടക്കുമ്പോള്‍ ചില സംഘടനാ നേതാക്കളെ ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളില്‍ കണ്ടത് കുവൈത്തില്‍ ചര്‍ച്ചയായിരുന്നു. ഏജന്‍സിക്ക് കുവൈത്തില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് ഈ സംഘടനാ നേതാക്കളാണെന്നും ആരോപണമുണ്ട്. ഇവര്‍ മുഖേന കോടിക്കണക്കിന് രൂപ കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ തുക ഉപയോഗിച്ചിട്ടുണ്ടോ എന്നും സി.ബി.ഐ സംശയിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ട് പണം സ്വീകരിക്കുകയായിരുന്നു ഇവരുടെ രീതി. ആദ്യം കുറഞ്ഞ തുക ട്രാവല്‍ ഏജന്‍സിയെ ഏല്‍പിച്ച ശേഷം ബാക്കി കുവൈത്തിലെ ഏജന്‍റുമാരെ ഏല്‍പിക്കാന്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നും ഇതിന് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്‍സിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സി.ബി.ഐകണ്ടത്തെല്‍. പ്രമുഖര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുവൈത്തിലെ മലയാളികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇതില്‍ ആരോപണവിധേയരായിരിക്കുന്നത് എന്നതിനാല്‍ ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരിലും ആശങ്കയുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയും ഇ-മെയില്‍ ഗ്രൂപ്പുകള്‍ വഴിയും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.
കുവൈത്തിലുള്ള ആരെങ്കിലും ഇതിലുണ്ടെങ്കില്‍ അവരുടെ തനിനിറം പുറത്തുകൊണ്ടുവരണമെന്നും അതിനായി എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് ഒരു യോഗം വിളിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതിന് മുന്‍കൈയെടുക്കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ല.
 

പൊടിക്കാറ്റ്: സുല്‍ത്താനേറ്റില്‍ ജനജീവിതം ദുസ്സഹം

Posted: 02 Apr 2015 09:07 PM PDT

Image: 

മസ്കത്ത്: ഗള്‍ഫ് മേഖലയില്‍ ശക്തമായി ആഞ്ഞടിച്ച പൊടിക്കാറ്റ് ഒമാനിലും ജന ജീവിതം ദുസ്സഹമാക്കി. യു.എ.ഇയില്‍ നിന്നാണ് കാറ്റ് സുല്‍ത്താനേറ്റിലേക്ക് പ്രവേശിച്ചത്. ബുറൈമി, മുസന്ദം, ദാഹിറ, ദോഫാര്‍, നോര്‍ത് ബാത്തിന മേഖലകളില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊടിക്കാറ്റ് ഉച്ചയോടെ ശക്തമായി. വൈകുന്നേരത്തോടെ ബര്‍ക, മുസന്ന, ഇബ്രി ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. രാത്രി വൈകിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ മസ്കത്ത് മേഖലയിലും പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും പൊടിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍െറ പ്രവചനം.
സൊഹാര്‍ മേഖലയില്‍ ഉച്ചയോടെ പൊടിക്കാറ്റ് ശക്തമായി. ദൂരക്കാഴ്ച ഏറെ കുറഞ്ഞതോടെ വാഹനങ്ങള്‍ ലൈറ്റിട്ട് സാവധാനത്തിലാണ് സഞ്ചരിച്ചത്. ദൂരക്കാഴ്ച ഒരു കി.മീറ്ററിലധികം കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.  പുറത്തെ ജോലികളും മറ്റും ചെയ്തിരുന്നവര്‍ ഉച്ചയോടെ ജോലി അവസാനിപ്പിച്ചു. ബഹുഭൂരിഭാഗം പേരും വീടുകള്‍ക്കുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. റോഡുകളില്‍ ആളുകള്‍ കുറവായിരുന്നു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ മുഖാവരണം ധരിച്ചാണ് സഞ്ചരിച്ചത്. പൊടിക്കാറ്റ് ഇന്നും തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.  കാറ്റ് നാളെ അടങ്ങുന്നതോടെ അന്തരീക്ഷ താപനിലയില്‍ കുറവുണ്ടാകാനും ഇടയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും മറ്റും ജാഗ്രത പാലിക്കണം. കാറ്റുള്ള സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമല്ലാതെ പുറത്തിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. വീടുകളുടെ ജനാലകളും മറ്റും അടച്ചിടുകയും വീടിനുള്ളില്‍ എയര്‍ ക്ളീനിങ് ഉപകരണം സ്ഥാപിക്കുകയും വേണം. പുറത്തേക്കിറങ്ങുന്ന പക്ഷം തുണികൊണ്ടോ നനഞ്ഞ ടിഷ്യൂ കൊണ്ടോ വായും മൂക്കും മൂടുകയും കണ്ണുകളുടെ സംരക്ഷണത്തിന് സണ്‍ഗ്ളാസ് വെക്കുകയും വേണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പില്‍ പറഞ്ഞു. മത്രയടക്കം മസ്കത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ കാറ്റ് വീശിയിരുന്നു. അലക്കാനിട്ട വസ്ത്രങ്ങളും മറ്റും പറന്നുപോയി. പൊടിപടലങ്ങളും മാലിന്യങ്ങളും മറ്റും അന്തരീക്ഷത്തില്‍ നിറഞ്ഞതോടെ പ്രഭാത നടത്തക്കാര്‍ നടത്തം അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങി. കാറ്റിന് ശേഷം കനത്ത ചൂടാണ് വ്യാഴാഴ്ച മസ്കത്ത് മേഖലയില്‍ അനുഭവപ്പെട്ടത്.
 വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കാറ്റ് ഉണ്ടായതെന്ന് പ്രായമുള്ള സ്വദേശികള്‍ പറയുന്നു.
 

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യം ^സദാനന്ദ ഗൗഡ

Posted: 02 Apr 2015 08:58 PM PDT

Image: 

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ഒന്നാമത് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. ബംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യം. ഇവിടെ അംഗത്വ വിതരണത്തില്‍ വന്‍ മുന്നേറ്റമാണുള്ളത്. ഇതിനുള്ള തന്ത്രങ്ങള്‍ക്ക് നിര്‍വാഹകസമിതി യോഗത്തില്‍ രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗത്വ വിതരണം മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് ഇന്നലെ നടന്ന ഭാരവാഹി യോഗത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രശംസിച്ചിരുന്നു.  

 

ദുഃഖവെള്ളി ദിവസത്തെ സമ്മേളനം: തെറ്റായ സന്ദേശം നല്‍കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Posted: 02 Apr 2015 08:57 PM PDT

Image: 

കൊച്ചി: ദുഃഖ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെതിരെ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് രംഗത്ത്. മാര്‍ച്ച് 18ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന് അയച്ച കത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ വിമര്‍ശം.

ദുഃഖവെള്ളിയാഴ്ച സമ്മേളനം നടത്താനുള്ള തീരുമാനം ജനത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്തു കൊണ്ട് ദീപാവലി, ഹോളി, ദസറ ദിവസങ്ങളില്‍ സമ്മേളനം നടത്തുന്നില്ല. ദുഃഖവെള്ളിയാഴ്ച ആയതിനാല്‍ തനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ളെന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍, കുര്യന്‍ ജോസഫിന്‍െറ കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. വ്യക്തി താല്‍പര്യമല്ല, സ്ഥാപനത്തിന്‍െറ താല്‍പര്യമാണ് പ്രധാനമെന്നും മറുപടിയില്‍ എച്ച്.എല്‍ ദത്തു വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ദു:ഖവെള്ളിയാഴ്ച ചേരാനുള്ള തീരുമാനം വലിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു. സമ്മേളനം നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ലില്ലി തോമസ് സമര്‍പ്പിച്ച അപേക്ഷ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. മുമ്പും ഇത്തരത്തില്‍ സമ്മേളനങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്.

ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നു

Posted: 02 Apr 2015 08:56 PM PDT

Image: 

തിരുവനന്തപുരം: യേശുവിനെ കുരിശിലേറ്റതിന്‍െറ സ്മരണ പുതുക്കി സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ പള്ളികളില്‍ രാവിലെ മുതല്‍ പീഢാനുഭവ ശുശ്രൂഷ, സുവിശേഷ പ്രസംഗം, കുരിശിന്‍െറ വഴി, നഗരി കാണിക്കല്‍ എന്നിവ നടക്കുകയാണ്.

തിരുവനന്തപുരത്ത് വിവിധ സഭകളുടെ നേതൃത്വത്തില്‍ നഗരം ചുറ്റിയുള്ള സംയുക്ത കുരിശിന്‍െറ വഴി നടന്നു. പാളയം സെന്‍റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നിന്ന് രാവിലെ ലത്തീന്‍ സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ ആഭിമുഖ്യത്തില്‍ നഗരം ചുറ്റിയാണ് കുരിശിന്‍െറ വഴി നടക്കല്‍ ചടങ്ങ് നടന്നത്. ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.

യേശുവിന്‍െറ പീഢാനുഭവ സ്മരണങ്ങള്‍ പുതുക്കി വിവിധ പള്ളികളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റം നടക്കുന്നുണ്ട്. മലയാറ്റൂര്‍ പള്ളിയിലേക്ക് കുരിശുമുടി കയറാന്‍ വന്‍ തീര്‍ഥാടന പ്രവാഹമാണ്. കുരിശുമുടിയിലും അടിവാരത്തെ സെന്‍റ് തോമസ് പള്ളിയിലും പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ നടക്കും.

അസ്ലന്‍ ഷാ ഹോക്കിക്ക് ഞായറാഴ്ച തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

Posted: 02 Apr 2015 08:30 PM PDT

Image: 
Subtitle: 
ഉദ്ഘാടന ദിനം ദക്ഷിണ കൊറിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം

ന്യൂഡല്‍ഹി: ഈമാസം അഞ്ചു മുതല്‍ നടക്കുന്ന 24ാമത് അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍  ടീം മലേഷ്യയിലേക്ക് പുറപ്പെട്ടു. മലയാളി താരവും വൈസ് ക്യാപ്റ്റനുമായ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്‍െറ അത്യുജ്ജ്വല പ്രകടനത്തിലൂടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായതിന്‍െറ ആത്മവിശ്വാസവുമായാണ് ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള ടീം യാത്രപുറപ്പെടുന്നത്. ടീമില്‍ മലയാളിയായ ശ്രീജേഷ് തന്നെയാണ് മുഖ്യ ആകര്‍ഷണം. ശ്രീജേഷിന്‍െറ മനക്കരുത്തിന്‍െറ പിന്‍ബലമൊന്നുകൊണ്ട് മാത്രമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാക്കളായത്. ഏത് വെല്ലുവിളിയിലും തളരാതെ മുന്നോട്ടുനീങ്ങാനുള്ള ശ്രീജേഷിന്‍െറ ആത്മവിശ്വാസം ടീമിന് ഏറെ കരുത്തുപകരുന്നുണ്ട്. ഗോള്‍വലക്ക് മുന്നില്‍ വന്‍മതിലായി മലയാളി താരം നിറഞ്ഞുനിന്നാല്‍ വിജയം ഇന്ത്യക്കൊപ്പമായിരിക്കും. ഒപ്പം ഡച്ചുകാരനായ പുതിയ കോച്ച് പോള്‍ വാന്‍ അസിന്‍െറ ചിട്ടയായ ശിക്ഷണവും ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുമ്പാണ് ആസ്ട്രേലിയന്‍ കോച്ച് ടെറി വാല്‍ഷില്‍നിന്ന് ഇന്ത്യന്‍ ടീമിന്‍െറ കടിഞ്ഞാണ്‍ അസ് ഏറ്റെടുത്തത്. കോച്ചിന്‍െറ ചുമതല ഏറ്റെടുത്ത ശേഷം തന്‍െറ ആദ്യ ദൗത്യം വിജയകരമാക്കാനുള്ള തന്ത്രങ്ങള്‍ ആവനാഴിയില്‍ നിറച്ചാണ് അസ് ടീമിനൊപ്പം പുറപ്പെടുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും തന്‍െറ കീഴിലെ പുതിയ ടീം കാഴ്ചവെക്കുകയെന്നാണ് കോച്ചിന്‍െറ പ്രതീക്ഷ. ഇത് തന്‍െറ കരിയറിലെ ആദ്യ ദൗത്യമാണ്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഓരോ താരത്തിന്‍െറയും കളിരീതികള്‍ മനസ്സിലാക്കാനാണ് ശ്രമിച്ചത്. അതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായിട്ടുണ്ട്. ഏത് വെല്ലുവിളിയെയും നേരിടാന്‍ കരുത്തുള്ള ഏറ്റവും സുശക്തമായ ടീമാണ് ഇന്ത്യയെന്നും യാത്രപുറപ്പെടും മുമ്പ് അസ് മാധ്യമങ്ങളോട് പറഞ്ഞു.

എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ടീം ഇന്ത്യക്ക് കെല്‍പുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ടീമിന്‍െറ കരുത്ത് ലോകം കണ്ടുകഴിഞ്ഞു. ജയിക്കാനുള്ള അതിയായ ദാഹമായിരുന്നു ഓരോ താരത്തിന്‍െറയും പ്രകടനത്തിലൂടെ വ്യക്തമായത്. പുതിയ വെല്ലുവിളികള്‍ക്കായി അവര്‍ കാതോര്‍ത്തിരിക്കുകയാണെന്നും കോച്ച് പറഞ്ഞു. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കൊപ്പം ആതിഥേയരായ മലേഷ്യ, ന്യൂസിലന്‍ഡ്, കാനഡ, കൊറിയ എന്നിവരാണ് ടൂര്‍ണമെന്‍റിലെ മറ്റ് പ്രമുഖ ടീമുകള്‍. ഈമാസം അഞ്ചിന് ദക്ഷിണ കൊറിയയുമായാണ് ആദ്യ മത്സരം.

2024 ഒളിമ്പിക്സിന് ഇന്ത്യയുടെ ശ്രമം

Posted: 02 Apr 2015 08:11 PM PDT

Image: 
Subtitle: 
ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക്ക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കായിക മന്ത്രാലയത്തിലെ മുതിര്‍ന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിശ്വസിക്കാമെങ്കില്‍, 2024 ഒളിമ്പിക്സ് അഹ്മദാബാദിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അവസാനഘട്ടത്തിലത്തെിയ ഇതുസംബന്ധിച്ച ആലോചനകള്‍ ആദ്യം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈമാസം അവസാനം ഇന്ത്യയിലത്തെുന്ന ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക്ക് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയമാകും പ്രധാന ചര്‍ച്ച.

കായിക സെക്രട്ടറി അജിത് മോഹന്‍ ശരണ്‍ സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ഐ.ഒ.സി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് ബാക്കിന്‍െറ സന്ദര്‍ശനം. ഒളിമ്പിക്സിന് അവകാശമുന്നയിക്കാന്‍ സെപ്റ്റംബര്‍ 15 വരെ സമയമുണ്ട്. ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സന്ദേശം അയക്കാനുള്ള സമയം ജനുവരി മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ റോം, ജര്‍മനിയിലെ ഹംബര്‍ഗ്, യു.എസിലെ ബോസ്റ്റണ്‍ എന്നീ നഗരങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

കെനിയയിലെ നൈറോബി, മൊറോക്കോയിലെ കാസബ്ളാന്‍ക, ഖത്തറിലെ ദോഹ, ഫ്രാന്‍സിലെ പാരിസ്, റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് എന്നീ ഇടങ്ങളും ഒളിമ്പിക് വേദി സ്വന്തമാക്കാനുള്ള നീക്കത്തില്‍ പങ്കുചേരുമെന്നാണ് വിവരം. 2017 സെപ്റ്റംബര്‍ 15നാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാകുക.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP