നേപ്പാള്‍: 4,350ലേറെ മരണം; 207 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി Madhyamam News Feeds |
- നേപ്പാള്‍: 4,350ലേറെ മരണം; 207 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി
- ബാബുവിനെതിരെ അന്വേഷണമാകാമെന്ന് നിയമോപദേശം
- യെച്ചൂരിക്ക് ബോധ്യപ്പെട്ട കാര്യമാണ് പറഞ്ഞത് ^വി.എസ്
- ജില്ലാ വികസന സമിതി യോഗം: സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അടിയന്തര നടപടി
- മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല ^കെ. ബാബു
- ആദ്യ സര്‍വീസ് ഹൗസ് ഫുള്‍
- മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനം
- കണ്ണൂര്‍ വിമാനത്താവളം: ജനവാസ കേന്ദ്രത്തില്‍ ചളിയും വെള്ളവും: വാഹനങ്ങള്‍ തടഞ്ഞു
- അഫ്ഗാന്‍ പ്രസിഡന്‍റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
- ജനസമ്പര്‍ക്ക പരിപാടി : തുടങ്ങും മുമ്പ് 296 രോഗികള്‍ക്ക് 1.53 കോടി ധനസഹായം
- കര്‍ഷകര്‍ക്കു ദുരിതം വിതച്ച് വന്യമൃഗങ്ങള്‍
- നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് അറിയില്ലെന്ന് ഡോ. അബിന്‍ സൂരി
- അബിന് സൂരിയെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും ^മുഖ്യമന്ത്രി
- പ്രകൃതി വാതകത്തിന്‍െറ വില കുറക്കണമെന്ന് ഖത്തറിനോട് ഇന്ത്യ
- മാസങ്ങളായി ശമ്പളമില്ലാതെ ആയിരത്തിലധികം തൊഴിലാളികള്‍ പെരുവഴിയില്‍
- നേപ്പാള്‍: രക്ഷാപ്രവര്‍ത്തനം അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകും
- കൂച്ചുവിലങ്ങ് ഇടേണ്ടത് ആര്‍ക്ക്?
- ജീവനക്കാരുടെ കൈപ്പിഴക്ക് പരിഹാരം: സ്വന്തം ശമ്പളത്തില്‍നിന്ന് ജഡ്ജി ലക്ഷം രൂപ നല്‍കി
- പ്രായം കുറച്ചാല്‍ കുറ്റം കുറയുമോ?
- 30 വര്‍ഷത്തിനുശേഷം അബ്ദുല്ലയെത്തി; ഹാജറയുടെ കണ്ണീര്‍ തോര്‍ന്നു
- ട്രെന്‍റ് ബോള്‍ട്ട് പഞ്ചാബിനെ എറിഞ്ഞൊതുക്കി
- ഐ.എസ് തലവന്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍ റേഡിയോ
- കടല്‍ കീഴടക്കാന്‍ തരംഗിണിയുടെ ‘ലോകയാന്‍^15’ തുടങ്ങി
- ചിചാരിറ്റോ രണ്ടടിച്ചു, റയല്‍ നാലടിച്ചു
- ഞങ്ങളല്ല, നിങ്ങളാണ് ബോറടിപ്പിക്കുന്നത്
നേപ്പാള്‍: 4,350ലേറെ മരണം; 207 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി Posted: 28 Apr 2015 02:38 AM PDT Image: ന്യൂഡല്‍ഹി: നേപ്പാളിലെ ഭൂകമ്പ മേഖലയില്‍ കുടുങ്ങിയ 207 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. രാവിലെ എട്ടു മണിയോടെ ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് സംഘം എത്തിയത്. കാഠ്മണ്ഡുവില്‍ നിന്ന് വ്യോമസേനയുടെ സി^17 യുദ്ധ വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. നേപ്പാളില്‍ കുടുങ്ങിയ 12 മലയാളികള്‍ കൂടി മടങ്ങിയെ ത്തിയിട്ടുണ്ട്. ഇതോടെ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2142 ആയി. |
ബാബുവിനെതിരെ അന്വേഷണമാകാമെന്ന് നിയമോപദേശം Posted: 28 Apr 2015 01:01 AM PDT Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണമാകാമെന്ന് വിജിലന്‍സിന് നിയമോപദേശം. എന്നാല്‍ പ്രത്യേക അന്വേഷണത്തിന്‍െറ ആവശ്യമില്ല. നിലവില്‍ പുരോഗമിക്കുന്ന അന്വേഷണത്തിനൊപ്പം ബാബുവിനെതിരെയും അന്വേഷണം നടത്താമെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അഡീഷണല്‍ അഡ്വക്കറ്റ് ജനറലാണ് നിയമോപദേശം നല്‍കിയത്. കെ.ബാബുവിന് കോഴയായി പത്ത് കോടി രൂപ നല്‍കിയെന്ന് ബാറുടമ ബിജു രമേശ് മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. ഇത് കഴിഞ്ഞദിവസമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. |
യെച്ചൂരിക്ക് ബോധ്യപ്പെട്ട കാര്യമാണ് പറഞ്ഞത് ^വി.എസ് Posted: 28 Apr 2015 12:52 AM PDT Image: തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അദ്ദേഹത്തിന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രശ്ന പരിഹാരത്തിന് അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗിയത അവസാനിച്ചിട്ടില്ളെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞദിവസം മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആറ്പതിറ്റാണ്ടായി പാര്‍ട്ടിക്ക് വേണ്ടിപ്രവര്‍ത്തിക്കുന്ന വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനമുണ്ടാകും. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഭിന്നശേഷിയുള്ളവര്‍ക്ക് നേരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നനെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. |
ജില്ലാ വികസന സമിതി യോഗം: സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അടിയന്തര നടപടി Posted: 27 Apr 2015 11:51 PM PDT തൊടുപുഴ: സര്‍ക്കാര്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അടിയന്തര നടപടി സ്വീകരിച്ചതായും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഒഴിവുകളുടെ പൂര്‍ണ പട്ടിക സമര്‍പ്പിച്ചതായും കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം വി.ആര്‍. മോഹനന്‍പിള്ള അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. ഇനി ഏതെങ്കിലും വകുപ്പുകളുടെ ഒഴിവുകള്‍ ജില്ലയില്‍ നികത്താന്‍ ഉണ്ടെങ്കില്‍ അവ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ലഭിക്കുന്നതിന് ഒന്നര വര്‍ഷം വരെ കഴിഞ്ഞ് വരാന്‍ സാധ്യതയുള്ള ജോലി ഒഴിവുകളുടെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. |
മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല ^കെ. ബാബു Posted: 27 Apr 2015 11:45 PM PDT Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിന്‍െറ പേരില്‍ താന്‍ രാജിവെക്കേണ്ട കാര്യമി െല്ലന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിജു രമേശിന്‍െറ മൊഴിയില്‍ തനിക്ക് പണം തന്നു എന്ന് പറയുന്നില്ല. എന്തടിസ്ഥാനത്തിലാണ് താന്‍ രാജി വെക്കേണ്ടതെന്നും ബാബു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഒരു കോടിയുടെ 'ചീള്' കേസ് ഉന്നയിച്ചതിനുശേഷമാണ് പത്ത് കോടിയുടെ ആരോപണം ബിജു ഉന്നയിക്കുന്നത്. വലിയ ആരോപണം ആദ്യം ഉന്നയിച്ച് പിന്നീട് ചെറിയത് ഉന്നയിക്കുകയാണ് ചെയ്യേണ്ടത്. ബിജു രമേശിന്‍െറ ഈ നടപടി സംശയാസ്പദമാണ്. എനിക്കാരും പണം തന്നിട്ടുമില്ല. ഞാന്‍ ആരുടെയും കൈയില്‍ നിന്നു പണം വാങ്ങിയിട്ടുമില്ല ^ബാബു വ്യക്തമാക്കി. ബാറുടമകളില്‍ നിന്ന് 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്‍െറ രഹസ്യമൊഴി പുറത്തുവന്നതിന്‍െറ പശ്ചാത്തലത്തിലാണ് ബാബു വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചത്. മൊഴി പുറത്തുവന്നതിന് പിന്നാലെ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് തുടരി െല്ലന്ന് ബാബു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ രാജിയി െല്ലന്ന നിലപാടിലാണ് ഇപ്പോള്‍ ബാബു. |
Posted: 27 Apr 2015 11:37 PM PDT തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാറിന്‍െറ ജന്‍റം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച ലോഫ്ളോര്‍ ബസിന്‍െറ ആദ്യ സര്‍വിസിന് തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും ഉജ്ജ്വല വരവേല്‍പ്പ്. മലപ്പുറത്തുനിന്ന് പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസ് തിങ്കളാഴ്ചയാണ് സര്‍വിസ് തുടങ്ങിയത്. |
മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനം Posted: 27 Apr 2015 11:33 PM PDT Image: തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എ.ഡി.ബി വായ്പാ തട്ടിപ്പുക്കേസില്‍ സരിത എസ്. നായര്‍ക്കൊപ്പം പ്രതിയായതിനെ തുടര്‍ന്ന് 2013 ജൂലൈയിലാണ് ഫിറോസിനെ സസ്പെന്‍ഡ് ചെയ്തത്. 2009ല്‍ തിരുവനന്തപുരത്തെ വ്യവസായി സലിം കബീറില്‍ നിന്ന് ഏഷ്യന്‍ വികസന ബാങ്കിന്‍െറ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിതയും ബിജു രാധാകൃഷ്ണനും 40.09 ലക്ഷം തട്ടിയെന്ന കേസിലാണ് ഫിറോസ് പ്രതിയായത്. ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഫിറോസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
|
കണ്ണൂര്‍ വിമാനത്താവളം: ജനവാസ കേന്ദ്രത്തില്‍ ചളിയും വെള്ളവും: വാഹനങ്ങള്‍ തടഞ്ഞു Posted: 27 Apr 2015 11:20 PM PDT മട്ടന്നൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ ചളിയും വെള്ളവും ജനവാസ കേന്ദ്രത്തില്‍ ഒഴുകിയത്തെിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. |
അഫ്ഗാന്‍ പ്രസിഡന്‍റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി Posted: 27 Apr 2015 11:05 PM PDT Image: ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഗനിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘം പങ്കെടുത്തു. ഹൈദരാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗനി കൂടിക്കാഴ്ച നടത്തും. പരസ്പര സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. കൂടാതെ ഉഭയകക്ഷി കരാറുകളിലും ഇന്ത്യയും അഫ്ഗാനും ഒപ്പുവെക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഒൗദ്യോഗിക വരവേല്‍പ്പില്‍ പങ്കെടുത്ത ശേഷം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ മുഹമ്മദ് ഗനി പുഷ്പാര്‍ച്ചന നടത്തും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വ്യാപാര സംഘടനാ പ്രതിനിധികള്‍ എന്നിവരുമായും അഫ്ഗാന്‍ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുഹമ്മദ് ഗനി മടങ്ങും. ത്രിദിന ഒൗദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രിയാണ് അഫ്ഗാന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്. |
ജനസമ്പര്‍ക്ക പരിപാടി : തുടങ്ങും മുമ്പ് 296 രോഗികള്‍ക്ക് 1.53 കോടി ധനസഹായം Posted: 27 Apr 2015 10:52 PM PDT കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടി തുടങ്ങും മുമ്പേ ജില്ലയിലെ പരിശോധന സമിതി 296 രോഗികള്‍ക്കായി 1.53 കോടി രൂപ അനുവദിച്ചു. |
കര്‍ഷകര്‍ക്കു ദുരിതം വിതച്ച് വന്യമൃഗങ്ങള്‍ Posted: 27 Apr 2015 10:40 PM PDT സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രതിരോധ കിടങ്ങുകള്‍ മറികടന്ന് മാനുകളും കാട്ടുപന്നികളും കൃഷിയിടങ്ങളിലിറങ്ങി കനത്തനാശം വിതക്കുന്നു. ബത്തേരി ടൗണ്‍ പരിസരത്ത് കുപ്പാടി, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, മുള്ളന്‍കുന്ന്, ദൊട്ടപ്പന്‍കുളം പ്രദേശങ്ങളില്‍ കാടിറങ്ങുന്ന മാനുകളും പന്നികളും ദേശീയപാത മുറിച്ചുകടന്ന് കിലോമീറ്ററുകളോളം സഞ്ചരിക്കുന്നുണ്ട്. |
നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് അറിയില്ലെന്ന് ഡോ. അബിന്‍ സൂരി Posted: 27 Apr 2015 10:35 PM PDT Image: കാഠ്മണ്ഡു: എപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് അറിയില്ളെന്ന് നേപ്പാളിലെ ഭൂകമ്പത്തില്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരി. വിദഗ്ധ ചികിത്സ ആവശ്യമാണ്. ഇനിയും ഡയാലിസിസ് തുടരേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെലിഫോണില്‍ വിളിച്ച് നാട്ടിലെത്തിക്കാന്‍ നടപടിയെക്കുമെന്ന് പറഞ്ഞിരുന്നതായും അബിന്‍ സൂരി ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഭൂകമ്പത്തില്‍ കാണാതായ മലയാളി ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക് യാത്ര തിരിച്ചു. കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. എ.എസ് ഇര്‍ഷാദിന്‍െറ സഹോദരനും കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ. തോമസിന്‍െറ ബന്ധുവുമാണ് യാത്ര തിരിച്ചത്. പരിക്കേറ്റ നിലയില്‍ രക്ഷപ്പെട്ട ഇര്‍ഷാദും ദീപകും കാഠ്മണ്ഡുവിലെ റെഡ്ക്രോസ് ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തുകയാണ് രണ്ടംഗ സംഘത്തിന്‍െറ പ്രധാന ലക്ഷ്യം. |
അബിന്‍ സൂരിയെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും ^മുഖ്യമന്ത്രി Posted: 27 Apr 2015 10:04 PM PDT Image: തിരുവനന്തപുരം: നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. നേപ്പാളില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് അബിന് ലഭിക്കുന്നത്. എന്നാല്‍ വിദഗ്ധ ചികിത്സക്ക് പെട്ടെന്ന് തന്നെ ഡല്‍ഹിയില്‍ എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അബിന്‍ സൂരിക്ക് ഇപ്പോള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഇതിനുശേഷം ആംബുലന്‍സ് വഴി അബിനെ വിമാനത്താവളത്തില്‍ എത്തിക്കും. അബിന്‍െറ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി ഡോക്ടര്‍മാരായ ഇര്‍ഷാദ്, ദീപക് എന്നിവര്‍ റെഡ് ക്രോസ് ക്യമ്പിലാണെന്നാണ് വിവരം ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്‍െറ അടുത്തുനിന്ന് ലഭിച്ച വിവരമാണിത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവരെ പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു. ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് പരിക്കേറ്റ അബിന്‍ സൂരിയുടെ വൃക്കക്ക് തകരാര്‍ വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് അബിനെ ഇന്നലെ ഡയാലിസിസിന് വിധേയനാക്കി. എന്നാല്‍ ഇന്ന് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബിന്‍ വീണ്ടും ഡയാലിസിസിന് ആവശ്യപ്പെടുകയായിരുന്നു. |
പ്രകൃതി വാതകത്തിന്‍െറ വില കുറക്കണമെന്ന് ഖത്തറിനോട് ഇന്ത്യ Posted: 27 Apr 2015 09:51 PM PDT Image: ദോഹ: തങ്ങള്‍ക്ക് നല്‍കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്‍െറ വില കുറക്കണമെന്ന് ഇന്ത്യ ഖത്തറിനോടാവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ആഗോള വിപണിയില്‍ പ്രകൃതി വാതകത്തിന്‍െറ വിലയില്‍ 60 ശതമാനത്തിന്‍െറ കുറവുണ്ടായതിന് ആനുപാതികമായി വില കുറക്കണമെന്നാണ് ആവശ്യം. ഓരോ വര്‍ഷവും 7.5 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് ഇന്ത്യ ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതി വാതക വിപണനം സംബന്ധിച്ച് 25 വര്‍ഷത്തെ കരാറാണ് ഇരു രാജ്യങ്ങളും തമ്മിലുളളത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് 13 ഡോളറാണ് കരാറനുസരിച്ച് ഇന്ത്യ ഖത്തറിന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ആറു മുതല്‍ ഏഴു ഡോളര്‍ വരെയാണ് വില. ഈ സാഹചര്യത്തിലാണ് ഇന്ത്യ വില കുറക്കണമെന്ന ആവശ്യമുന്നയിച്ചത്. |
മാസങ്ങളായി ശമ്പളമില്ലാതെ ആയിരത്തിലധികം തൊഴിലാളികള്‍ പെരുവഴിയില്‍ Posted: 27 Apr 2015 09:39 PM PDT Image: അജ്മാന്‍: ഏഴു മാസത്തിലേറെയായി ശമ്പളമില്ലാതെ 1,200റിലധികം തൊഴിലാളികള്‍ നരകയാതനയില്‍. 200 ഓളം മലയാളികളടക്കമുള്ള തൊഴിലാളികളാണ് മാസങ്ങളായി അജ്മാനില്‍ കുടുങ്ങി കിടക്കുന്നത്. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥയിലുള്ള എന്‍ജിനീയറിങ് കമ്പനിയിലാണ് കഴിഞ്ഞ ജൂലൈ മുതല്‍ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തത്. രണ്ടായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നൂറില്‍ താഴെ എന്‍ജിിനീയര്‍മാരും ബാക്കിയുള്ളവര്‍ തുച്ഛം ശമ്പളത്തിനു ജോലി ചെയ്യുന്നവരുമാണ്. |
നേപ്പാള്‍: രക്ഷാപ്രവര്‍ത്തനം അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകും Posted: 27 Apr 2015 08:00 PM PDT Image: ന്യൂഡല്‍ഹി: നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് ദേശീയ ദുരന്തനിവാരണ സേന ഐ.ജി സന്ദീപ് റാത്തോഡ്. എന്നാല്‍, നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നിടത്തോളം കാലം രക്ഷാപ്രവര്‍ത്തനം തുടരും. ദുരന്ത മേഖലയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു വരുന്നു. സേനയുടെ ആറ് സംഘങ്ങളെ കൂടി നേപ്പാളിലേക്ക് അയക്കും. കുടിവെള്ളവും ഭക്ഷണവും എത്തിക്കുകയാണ് പ്രധാന വെല്ലുവിളി. ഇന്ത്യയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. |
കൂച്ചുവിലങ്ങ് ഇടേണ്ടത് ആര്‍ക്ക്? Posted: 27 Apr 2015 07:09 PM PDT Image: ആനയില്‍നിന്ന് പരമാവധി ലാഭമുണ്ടാക്കുക എന്ന ഉടമകളുടെയും ആന കരാറുകാരുടെയും ത്വരയാണ് പ്രശ്നങ്ങളുടെ മൂലകാരണം. സംസ്ഥാനത്ത് അറിയപ്പെടുന്ന ലക്ഷണമൊത്ത ആനയാണ് പാമ്പാടി രാജന്‍. അതിന്‍െറ ഇപ്പോഴത്തെ കരാറുകാരന്‍ കുന്നംകുളം സ്വദേശിയാണ്. ഒരു കോടിയിലേറെ രൂപക്കാണ് ആനയെ ഇയാള്‍ കരാറെടുത്തത്. എഴുന്നള്ളിപ്പിനുള്ള ഇതിന്‍െറ ഏക്കം (നിരക്ക്) 60,000 മുതല്‍ ഒരു ലക്ഷം രൂപ വരെ. താന്‍ മുടക്കിയ തുക തിരിച്ചുകിട്ടാന്‍ കരാറുകാരന്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എന്നവണ്ണം ആനയെ ‘പറത്തുന്നു’. ഒരിടത്തെ എഴുന്നള്ളിപ്പിനുശേഷം കിലോമീറ്ററോളം ലോറി സഞ്ചാരം. അവശത കണക്കിലെടുക്കാതെ വീണ്ടും എഴുന്നള്ളിപ്പ്. മിണ്ടാപ്രാണി എന്തു ചെയ്യും? സംസ്ഥാനത്തെ ആനത്തൊഴിലാളി സംഘടനാ നേതാവായ ഒരു പാപ്പാന്‍ ഉടമകളെയും കരാറുകാരെയും കുറ്റപ്പെടുത്തുന്നു. ‘അമിത ജോലിഭാരവും മുതലാളിമാരുടെ പണക്കൊതിയുമാണ് പ്രശ്നം. അവക്ക് വിശ്രമമില്ലാത്ത ജോലിയാണ്’-അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ആന ഉടമകള്‍ പറയുന്നത് മറിച്ചാണ്. ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നുവെന്നത് ശരിയല്ളെന്ന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി പി. ശശികുമാര്‍ പറഞ്ഞു. പ്രധാന ആനകള്‍ക്ക് മാത്രമാണ് ഉത്സവകാലത്ത് ആഴ്ചയില്‍ അഞ്ചുദിവസം എഴുന്നള്ളിപ്പുണ്ടാവുക. തുടര്‍ച്ചയായ എഴുന്നള്ളിപ്പുകള്‍ അറിയപ്പെടുന്ന ആനകള്‍ക്ക് മാത്രവും. വനം വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ 2013 മാര്‍ച്ച് 20നാണ് ആനകളെ എഴുന്നള്ളിക്കുന്നതിന് വനം വകുപ്പ് മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചത്. ആന ഇടഞ്ഞ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത് പ്രസിദ്ധീകരിക്കുന്നതെന്നും ജില്ലാ കലക്ടര്‍മാരും പൊലീസ്-വനം ഉദ്യോഗസ്ഥരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതില്‍ പറയുന്നു. പ്രസക്ത വ്യവസ്ഥകള്‍: 1. ഡാറ്റ ബുക് പകര്‍പ്പ് വനം-റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. ഡാറ്റ ബുക് പരിശോധിച്ച ശേഷമേ ബന്ധപ്പെട്ടവര്‍ ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. 2. ജില്ലാ കലക്ടറുടെ ചുമതലയിലുള്ള മോണിറ്ററിങ് കമ്മിറ്റി എല്ലാ ജില്ലകളിലും യോഗം കൂടിയിരിക്കണം. ഉത്സവ സീസണ്‍ തുടങ്ങുന്ന നവംബര്‍ മുതല്‍ എല്ലാ മാസവും ഈ സമിതി കൂടിയിരിക്കണം. 3. പകല്‍ 11ന് ഉച്ച 3.30നുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍കെട്ടി തണല്‍ ഒരുക്കണം. ഇടക്ക് കുടിക്കാന്‍ വെള്ളം കൊടുക്കണം. റോഡിലും തറയിലും നനഞ്ഞ ചാക്കുവിരിക്കുകയും അവ നനച്ചുകൊണ്ടിരിക്കുകയും വേണം. 4. ഒരു ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരേ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. അല്ളെങ്കില്‍ ഒരേദിവസം രണ്ട് പ്രാവശ്യമായി നാല് മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേന്ന് പകല്‍ എഴുന്നള്ളിക്കരുത്. എഴുന്നള്ളിപ്പിന് മുമ്പും പിമ്പും തീറ്റയും വെള്ളവും കൊടുത്തെന്ന് ഉറപ്പുവരുത്തണം. 5. ഒരേസമയം, മൂന്നില്‍ കൂടുതല്‍ ആനയെ ക്ഷേത്ര മതില്‍കെട്ടിനകത്ത് പ്രവേശിപ്പിക്കരുത്. 6. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങള്‍ അല്ലാതെ പുതിയ പൂരങ്ങള്‍ക്കോ ഉത്സവങ്ങള്‍ക്കോ അനുമതി നല്‍കരുത്. 7. ആനകളില്‍നിന്ന് മൂന്നുമീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളൂ.പാപ്പാന്മാരല്ലാതെ മറ്റാരും ഇവയെ തൊടരുത്. 8. മദ്യപിച്ച് പാപ്പാന്മാരെ ജോലി ചെയ്യാന്‍ അനുവദിക്കരുത്. അത്തരം പാപ്പാന്മാരെയും അവരുടെ ആനകളെയും മാറ്റണം. 9. 15ല്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ മതിയായ സ്ഥലമുണ്ടെന്ന് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ഉറപ്പുവരുത്തണം. പൈതൃക പദവി കൊണ്ടും ഫലമില്ല 2010ല്‍ ആനയെ പൈതൃകമൃഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലും വന്യജീവി സംരക്ഷണ നിയമപ്രകാരവും ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ അടുത്തിടെ മൂന്നുദിവസം പരിശോധന നടത്തിയ ബോര്‍ഡ് ആവശ്യപ്പെട്ടത് ദേവസ്വം ആനകളെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്നാണ്. പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എതിരാണ് ഈ പ്രഖ്യാപനമെന്ന് പൂര-ഉത്സവ കമ്മിറ്റിക്കാരും വാദിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ധിത ആനകളില്‍ ചങ്ങലയടക്കം പരമാവധി 1000 കിലോ ഭാരമേ പാടുള്ളൂ. എന്നാല്‍, എഴുന്നള്ളിക്കുന്ന ആനകള്‍ ഇതിനേക്കാള്‍ ഭാരം വഹിക്കുകയാണ്. ചങ്ങലക്ക് മാത്രം ഏതാണ്ട് 500 കിലോ തൂക്കം വരും. കനത്ത പുഷ്പമാലകൊണ്ട് അലങ്കരിച്ച കോലത്തിന് 350 കിലോയോളം വരും. കൂടാതെ നാലുപേര്‍, 100ലേറെ കിലോ തൂക്കം വരുന്ന വെഞ്ചാമരങ്ങള്‍, ആലവട്ടങ്ങള്‍, എന്നിവയും കുടയും ആനപ്പുറത്താണ്. ഇതും പേറി നെല്ലുപൊരിയാവുന്ന ചൂടില്‍ മണിക്കൂറോളം നില്‍ക്കുകയാണ് കൊമ്പന്‍. ഇതോടൊപ്പം പാപ്പാന്മാര്‍ക്കും വിശ്രമം ലഭിക്കുന്നില്ല. അവര്‍ തങ്ങളുടെ അസ്വസ്ഥത ആനക്കുമേല്‍ തീര്‍ക്കും. ഒരുഭാഗത്ത് മദ്യലഹരിയില്‍ ആനകളെ കൊടും പീഡനത്തിന് ഇരയാക്കുന്ന പാപ്പാന്മാര്‍. മറുഭാഗത്ത് നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ച് അവയെ എഴുന്നള്ളിക്കുന്ന ഉത്സവക്കമ്മിറ്റിക്കാരും ഉടമകളും. ആനക്കമ്പത്തിന്‍െറയും ഭക്തിയുടെയും പേരില്‍ അവക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ജനങ്ങളും നിയമങ്ങള്‍ നടപ്പാക്കാന്‍ താല്‍പര്യമില്ലാത്ത നിയമപാലകരും. ഇവിടെ ചോദ്യമുയരുന്നു -ആര്‍ക്കാണ് കൂച്ചുവിലങ്ങിടേണ്ടത്? അവസാനിച്ചു |
ജീവനക്കാരുടെ കൈപ്പിഴക്ക് പരിഹാരം: സ്വന്തം ശമ്പളത്തില്‍നിന്ന് ജഡ്ജി ലക്ഷം രൂപ നല്‍കി Posted: 27 Apr 2015 07:01 PM PDT Image: പാലക്കാട്: രണ്ട് പതിറ്റാണ്ടു മുമ്പ് വാഹനാപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാര തുക സ്വന്തം ശമ്പളത്തില്‍നിന്ന് നല്‍കി ന്യായാധിപന്‍. പാലക്കാട് മോട്ടോര്‍ ആക്സിഡന്‍റ് കൈ്ളംസ് ട്രൈബ്യൂണല്‍ (എം.എ.സി.ടി) ജഡ്ജി എസ്. മനോഹര്‍ കിണിയാണ് ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകക്കുള്ള രണ്ട് ചെക്കുകള്‍ മാതാപിതാക്കളെ പ്രത്യേകം വിളിച്ചുവരുത്തി കൈമാറിയത്. എന്നോ വിധിച്ച നഷ്ടപരിഹാര തുക കോടതി ജീവനക്കാരുടെ കൈത്തെറ്റുമൂലം ലഭിക്കാത്തത് കണക്കിലെടുത്താണ് ജഡ്ജിയുടെ നടപടി. ഹരജിക്കാരന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് ഈ വിധിയെന്ന് മനോഹര്‍ കിണി വിധിന്യായത്തില്‍ പറയുന്നു. കോടതി എന്തായിരിക്കണമെന്നതിന് മറുപടി കൂടിയാണിത്. സങ്കീര്‍ണമായ നിയമസംവിധാനങ്ങള്‍ക്ക് മീതെയാണ് നീതിഗോപുരമെന്നും അതാണ് മന$സാക്ഷിയെന്നുമുള്ള മഹാത്മാഗാന്ധിയുടെ വാക്കുകളും 17 പേജ് വരുന്ന വിധിന്യായത്തിലുണ്ട്. 1993 മേയ് പത്തിന് പുതുപ്പരിയാരത്തുണ്ടായ വാഹനാപകടത്തില്‍ വാക്കില്‍പറമ്പില്‍ സുന്ദരന്‍െറ ഏഴ് വയസ്സുള്ള മകന്‍ മരിച്ച കേസിലാണ് നീതിഗോപുരത്തിന്‍െറ യശസ്സുയര്‍ത്തുന്ന വിധി. എം.എ.സി.ടി കോടതിയില്‍ നല്‍കപ്പെട്ട നഷ്ടപരിഹാര ഹരജിയില്‍ 1996 ഏപ്രില്‍ 16ന് വിധിയായി. 98700 രൂപയും 12 ശതമാനം പലിശയും അടക്കം നല്‍കാനായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയോട് വിധിച്ചത്. വിധി ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, സുന്ദരനും കുടുംബാംഗങ്ങള്‍ക്കും 20,000 രൂപ ആദ്യഘട്ടത്തില്‍ നല്‍കി. പലിശ സഹിതം ബാക്കിയുള്ള 90398 രൂപ ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ ഏല്‍പ്പിക്കുകയും കോടതി അത് സുന്ദരന്‍െറയും ഭാര്യയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കൊല്ലങ്കോട് നെന്മേനി സ്വദേശി രാമകൃഷ്ണന്‍ എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. കോടതി ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന ചെക് രജിസ്റ്ററില്‍ പറ്റിയ അബദ്ധമാണ് കാരണം. വാഹനാപകടവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍െറ ഒരു നഷ്ടപരിഹാര ഹരജി ഇതേ കോടതിയില്‍ ഉണ്ടായിരുന്നു. നേരത്തെ വിധിയായ ചെറിയ തുക ബാങ്കില്‍ നിന്നെടുത്ത ശേഷമാണ് രാമകൃഷ്ണന്‍ തന്‍െറ അക്കൗണ്ടില്‍ വലിയൊരു തുക വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞത്. ഇത് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതിന് പകരം ചിലരുടെ സഹായത്തോടെ രാമകൃഷ്ണന്‍ തുക പിന്‍വലിച്ചു. തുക നിക്ഷേപിച്ചിട്ടില്ളെന്ന ധാരണയില്‍ സുന്ദരനും കുടുംബവും കഴിയുകയും ചെയ്തു. ഇതിനുശേഷം മറ്റൊരു വാഹനാപകടത്തില്‍ രാമകൃഷ്ണന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ നഷ്ടപരിഹാര ഹരജിയുമായി ഇതേ കോടതിയിലത്തെി. ഇതിനിടെ സുന്ദരനും കുടുംബവും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ളെന്ന പരാതിയുമായി കോടതിയില്‍ എത്തിയിരുന്നു. ഇത് പരിശോധിച്ചുവരികയാണ് എന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ അറിയിച്ച മുറക്ക് കേസ് മാറ്റി വെക്കുകയാണുണ്ടായത്. തങ്ങള്‍ക്ക് അവകാശപ്പെട്ട തുക മരിക്കും മുമ്പ് രാമകൃഷ്ണന്‍ പിന്‍വലിച്ചുവെന്ന് പിന്നീടാണ് സുന്ദരന്‍ അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേല്‍കോടതിയിലടക്കം നല്‍കിയ ഹരജി തള്ളപ്പെടുകയായിരുന്നു. രാമകൃഷ്ണന്‍ മരിച്ചതിനാലും അദ്ദേഹത്തിന്‍െറതായി മറ്റ് സ്വത്തുക്കള്‍ ഇല്ലാത്തതിനാലും തുക വസൂലാക്കാനുളള ഹരജി കോടതി അനുവദിച്ചില്ല. ഏറ്റവും ഒടുവിലുണ്ടായ ഹൈകോടതി ഉത്തരവില്‍ ഹരജിക്കാരോട് പാലക്കാട് എം.എ.സി.ടിയില്‍ തന്നെ റിവ്യു ഹരജി നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിന് ശേഷമാണ് പാലക്കാട്ടെ അഭിഭാഷകനായ എസ്. രമേശ് മുഖേന സുന്ദരന്‍ ഹരജി നല്‍കിയത്. വാദത്തിന് ശേഷം ഹരജിക്കാരന്‍െറ ആവശ്യം അനുവദിക്കാനാവില്ളെന്ന നിലപാടിലായിരുന്നു ജഡ്ജി മനോഹര്‍ കിണി. ഈ സാഹചര്യത്തില്‍ ഹരജിക്കാരന് നീതി ലഭിക്കണമെങ്കില്‍ ഇതാണ് മാര്‍ഗമെന്ന നിലയിലാണ് സ്വന്തം നിലയില്‍ നഷ്ടപരിഹാര തുക നല്‍കുന്നത്. ഹരജി തള്ളിയെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയതെങ്കിലും വിധിപകര്‍പ്പ് ലഭിച്ചപ്പോഴാണ് അതിന്‍െറ അവസാന ഭാഗത്ത് കോടതി തന്നെ നഷ്ടപരിഹാരം നല്‍കുന്ന വിവരം മനസ്സിലായതെന്ന് അഭിഭാഷകന്‍ എസ്. രമേശും ഹരജിക്കാരനായ സുന്ദരനും പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എറണാകുളം സ്വദേശിയായ മനോഹര്‍ കിണി ഒരു വര്‍ഷം മുമ്പാണ് പാലക്കാട് എം.എ.സി.ടി കോടതിയില്‍ നിയോഗിക്കപ്പെട്ടത്. |
പ്രായം കുറച്ചാല്‍ കുറ്റം കുറയുമോ? Posted: 27 Apr 2015 06:51 PM PDT Image: ബാലനീതി നിയമത്തില്‍ കാതലായമാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. കൊലപാതകവും ബലാത്സംഗവുംപോലുള്ള കൊടുംകുറ്റങ്ങള്‍ ചെയ്യുന്ന 16നും 18നുമിടക്ക് പ്രായമുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കി അതനുസരിച്ച് കേസും വിചാരണയും ശിക്ഷയും നടത്തുകയാണ് ബില്ലിലെ പ്രധാന പരിഷ്കാരം. 2012ലെ ഡല്‍ഹി കൂട്ടമാനഭംഗ-കൊലപാതക കേസില്‍ 18 വയസ്സിനുതാഴെയുള്ള ഒരാള്‍ ഉള്‍പ്പെട്ടിരുന്നു. മറ്റു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അവന് നല്‍കിയത് ബാലനീതി നിയമപ്രകാരം ഏറ്റവുംവലിയ ശിക്ഷയായ മൂന്നുവര്‍ഷത്തെ തടവാണ്. ഇത് അപര്യാപ്തമാണെന്ന മുറവിളികളാണ് ഇപ്പോഴത്തെ ഭേദഗതിക്ക് നിമിത്തമായത്. 2000ലെ നിയമത്തിനു പകരമായി നിര്‍മിച്ച പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നത്, 16 തികഞ്ഞ കൗമാരക്കാര്‍ കുറ്റംചെയ്താല്‍ ബാലനീതിബോര്‍ഡ് അതിന്‍െറ സ്വഭാവം വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുമെന്നാണ്. മുതിര്‍ന്നവരുടെ കുറ്റമാണ് ചെയ്തതെന്ന് ബോര്‍ഡ് നിര്‍ണയിച്ചാല്‍ ആ പ്രതിയുടെ വിചാരണ, ബാലനീതി കോടതിക്കുപകരം സാധാരണ കോടതിയിലേക്ക് മാറ്റും. കുട്ടി എന്ന പരിഗണന വിചാരണയിലോ ശിക്ഷയിലോ ഒന്നുംപിന്നെ ഉണ്ടാകില്ല. ഭേദഗതി നിര്‍ദേശങ്ങള്‍ ഉയര്‍ന്നപ്പോഴേ അതിന്‍െറ പ്രത്യാഘാതങ്ങളിലേക്ക് മനുഷ്യാവകാശ സംഘടനകളും മറ്റും ശ്രദ്ധക്ഷണിച്ചിരുന്നു. വൈകാരിക വിക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ തയാറാക്കുന്ന നിയമത്തിന്‍െറ ദീര്‍ഘകാല ഗുണദോഷങ്ങള്‍ പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ളെന്ന് അവര്‍ വാദിച്ചു. അങ്ങനെ കഴിഞ്ഞ ആഗസ്റ്റില്‍ ഈ വിഷയം പാര്‍ലമെന്‍റ് സ്ഥിരംസമിതിക്ക് വിട്ടു. 16-18 വയസ്സുകാരെ മുതിര്‍ന്നവരുടെ കൂട്ടത്തില്‍പെടുത്തുന്ന എല്ലാ വ്യവസ്ഥകളും പുന$പരിശോധിക്കണമെന്നായിരുന്നു സമിതിയുടെ ശിപാര്‍ശ. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ കാതലായ വ്യത്യാസമൊന്നും വരുത്താതെ ചില നിസ്സാര നീക്കുപോക്കുകളോടെ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റ് സമിതി മാത്രമല്ല, സുപ്രീംകോടതിയും ഡല്‍ഹി സംഭവത്തിനുപിന്നാലെ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റിയുമൊന്നും കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവരെപ്പോലെ കണക്കാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല. കൊടുംകുറ്റങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്കു കിട്ടേണ്ട നീതിയുടെ ഭാഗമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക എന്നത്. എന്നാല്‍, കുട്ടികളെ മുതിര്‍ന്നവരായി ഗണിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് നീതിയുടെ താല്‍പര്യമല്ല. തെറ്റുചെയ്യാന്‍ സകല സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തശേഷം അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കുന്നതും തിരിച്ചറിവുണ്ടാകേണ്ട പ്രായത്തിലും കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ഒരുപോലെയല്ല. മദ്യപാനവും മയക്കുമരുന്നും ശീലിച്ചുതുടങ്ങുന്ന പ്രായം ഇന്ന് ഏറെ കുറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളിലേക്കുള്ള ഇത്തരം തുറന്ന ക്ഷണംകിട്ടുന്ന കൗമാരക്കാര്‍ അതിലേക്ക് ആകൃഷ്ടരാകുന്നതിനനുസരിച്ച് ‘പ്രായപൂര്‍ത്തി പ്രായം’ താഴ്ത്തിക്കൊണ്ടിരുന്നാല്‍ അത് പ്രശ്നപരിഹാരമാകില്ല. സാഹചര്യം ഒരുക്കുകയെന്ന കുറ്റംചെയ്യുന്ന ഭരണകൂടമോ സമൂഹമോ ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുട്ടികള്‍ തിരുത്താനുള്ള അവസരം നിഷേധിക്കപ്പെട്ട് കൊടുംകുറ്റവാളി പട്ടികയില്‍ സ്ഥിരപ്പെടാന്‍ പോകുന്നത്. മുതിര്‍ന്നവരോടൊപ്പം ശിക്ഷയനുഭവിക്കുന്ന കുട്ടിത്തടവുകാരില്‍ മഹാഭൂരിപക്ഷവും കൂടുതല്‍ വലിയ കുറ്റവാളികളായി മാറുന്നു എന്നാണ് അമേരിക്കയിലെ അനുഭവമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്വത ആര്‍ജിക്കുന്നതിനു തൊട്ടുമുമ്പുള്ള കൗമാരഘട്ടം ശാരീരികവും മാനസികവുമായ വന്‍ മാറ്റങ്ങളുടേതാണെന്നിരിക്കെ അവര്‍ക്ക് നല്ലവരായി വളരുന്നതിന് കുടുംബത്തിലും സമൂഹത്തിലും അനുകൂല പശ്ചാത്തലവും സദ്സ്വഭാവവും ധാര്‍മികശീലങ്ങളും നല്‍കാന്‍ എന്തുചെയ്യണം എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. 18 വയസ്സു തികയുംവരെ എല്ലാവരെയും കുട്ടികളായി പരിഗണിക്കുന്ന യു.എന്‍ പ്രമാണം ഇന്ത്യ കാല്‍നൂറ്റാണ്ടുമുമ്പ് അംഗീകരിച്ചതാണ്. പുതിയ നിയമം അതിനു വിരുദ്ധമാകും. ആ പ്രായം കുറക്കുകവഴി കുറ്റകൃത്യങ്ങള്‍ ഇല്ലാതാകാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. മാത്രമല്ല, കുട്ടിക്കുറ്റവാളികളെ തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളെല്ലാം അടയുകയും അവരുടെ പുനരധിവാസം അസാധ്യമാവുകയും ചെയ്യും. ഇന്ത്യന്‍ പാര്‍ലമെന്‍റ് സ്ഥിരംസമിതിയും ബാലാവകാശ പ്രസ്ഥാനങ്ങളും സാമൂഹിക മന$ശാസ്ത്രജ്ഞരും പുതിയ നിയമത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരിക്കെ അത് നിയമമാക്കുന്നതിനുമുമ്പ് പുന$പരിശോധന ആവശ്യമായിരിക്കുന്നു. ജനകീയരോഷം ശമിപ്പിക്കാനുള്ള ഉപാധിയാകരുത് നിയമനിര്‍മാണം. കുട്ടിക്കുറ്റവാളികളെ സംബന്ധിച്ചുള്ള തെറ്റായ കണക്കുകളാണ് നിയമനിര്‍മാണത്തിന് ആധാരമാക്കിയതെന്നും നിയമം ഭരണഘടനാവിരുദ്ധമാണെന്നുമുള്ള പാര്‍ലമെന്‍റ് സ്ഥിരംസമിതിയുടെ നിരീക്ഷണങ്ങളും അവഗണിക്കാവുന്നതല്ല. |
30 വര്‍ഷത്തിനുശേഷം അബ്ദുല്ലയെത്തി; ഹാജറയുടെ കണ്ണീര്‍ തോര്‍ന്നു Posted: 27 Apr 2015 06:35 PM PDT Image: Subtitle: യൗവനത്തില്‍ ദുബൈയിലേക്ക് ജോലി തേടിപ്പോയതാണ് അബ്ദുല്ല തൃക്കരിപ്പൂര്‍: മെട്ടമ്മലിലെ സൂപ്പിയാടത്ത് ഹാജറയുടെ വീട്ടില്‍ ശവ്വാലമ്പിളി കണ്ട സന്തോഷമായിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് പടിയിറങ്ങിപ്പോയ മകന്‍ തിരികെ വന്ന് ഉമ്മറത്തിരുന്നപ്പോള്‍ ഹാജറക്ക് ആദ്യം വിശ്വസിക്കാനായില്ല. വാതില്‍ തുറന്ന അബ്ദുല്ലയുടെ സഹോദരി ഫാത്തിമ അപരിചിതനെ കണ്ടിട്ടെന്ന പോലെ ഉള്‍വലിയുകയായിരുന്നു. ഒടുവില്‍ സഹോദരിയുടെ മകന്‍ അബ്ദുല്‍ ലത്തീഫാണ് തിരിച്ചറിഞ്ഞത്. ഉമ്മയെയും പെങ്ങളെയും കണ്ട മാത്രയില്‍ പതിറ്റാണ്ടുകളുടെ അകലം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ആ കൈകള്‍ ഗ്രഹിച്ച് ആനന്ദാശ്രു പൊഴിച്ചു. കാതങ്ങള്‍ അകലെയായിരുന്നിട്ടും സ്നേഹബന്ധത്തിന്‍െറ അനിര്‍വചനീയമായ ഇഴയടുപ്പം തീര്‍ത്ത നിശ്ശബ്ദത പതിയെ സന്തോഷത്തിന് വഴിമാറി. ഉമ്മ ഹാജറ ദീനഭാവം വെടിഞ്ഞ് പുഞ്ചിരി തൂകി. ഫാത്തിമ ആങ്ങളക്ക് കുടിക്കാന്‍ ശീതള പാനീയം നല്‍കി. യൗവനത്തില്‍ ദുബൈയിലേക്ക് ജോലി തേടിപ്പോയ അബ്ദുല്ല പ്രവാസത്തിനിടെ എങ്ങോ മറയുകയായിരുന്നു. തുടക്കത്തില്‍ കിട്ടിയിരുന്ന കത്തുകള്‍ പിന്നീട് ഇല്ലാതായി. വിദേശത്തുള്ള നാട്ടുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും ദുബൈ വിട്ടതായി പറയുന്ന അബ്ദുല്ലയുടെ ഒരു വിവരവും ലഭിച്ചില്ല. പിതാവിനെ കാണാന്‍ മലേഷ്യയിലേക്കായിരുന്നു അബ്ദുല്ലയുടെ ആദ്യയാത്ര. സന്ദര്‍ശക വിസ കഴിഞ്ഞപ്പോള്‍ മടങ്ങിയതായി അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. പിന്നീട് ദുബൈയില്‍ പോയെങ്കിലും ജോലി ശരിയായില്ല. ഒടുവില്‍ വീട്ടില്‍ വരണമെന്ന് തോന്നി. അങ്ങനെ വന്നു. നാടാകെ മാറിപ്പോയിരുന്നു. ആരും തന്നെ തിരിച്ചറിഞ്ഞില്ല. മെട്ടമ്മല്‍ ജുമാമസ്ജിദ് ലക്ഷ്യംവെച്ചായിരുന്നു വരവ്. ആരോടും ചോദിക്കാതെ വീടണഞ്ഞു. ഇനിയിപ്പോ ഉടനെയൊന്നും പോവണമെന്ന് തീരുമാനിച്ചിട്ടില്ളെന്ന് 65കാരനായ അബ്ദുല്ല പറയുന്നു. |
ട്രെന്‍റ് ബോള്‍ട്ട് പഞ്ചാബിനെ എറിഞ്ഞൊതുക്കി Posted: 27 Apr 2015 12:43 PM PDT Image: Subtitle: ഡേവിഡ് വാര്‍ണര്‍ക്ക് അര്‍ധശതകം •ബോള്‍ട്ടിന് മൂന്നു വിക്കറ്റ്; കളിയിലെ താരം മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച നടന്ന പോരാട്ടത്തില്‍ 151 റണ്‍സിന്‍െറ ലക്ഷ്യം പിന്തുടര്‍ന്ന കിങ്സ് ഇലവന്‍ പഞ്ചാബിനെ ട്രെന്‍റ് ബോള്‍ട്ട് എന്ന ന്യൂസിലന്‍ഡുകാരന്‍െറ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എറിഞ്ഞൊതുക്കി. ആദ്യത്തെ തകര്‍ച്ചക്കുശേഷം തിരിച്ചുവന്ന പഞ്ചാബിനെ വീണ്ടും കൂപ്പുകുത്തിച്ച ബൗളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് കൊയ്തതിനൊപ്പം 130 റണ്‍സ് മാത്രമാണ് എതിര്‍ബോര്‍ഡിലേക്ക് വിട്ടുകൊടുത്തത്. 20 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഹൈദരാബാദ് 150 റണ്‍സ് ഉയര്‍ത്തിയത്. ഡേവിഡ് വാര്‍ണറുടെ അര്‍ധശതകമാണ് അവര്‍ക്ക് പൊരുതാവുന്ന സ്കോര്‍ നല്‍കിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം നല്‍കി മൂന്നു വിക്കറ്റെടുത്ത ബോള്‍ട്ടാണ് കളിയിലെ കേമന്‍. സ്കോര്‍ പിന്തുടരവേ 12.2 ഓവറില്‍ 72/5 എന്നനിലയില്‍ പതറിയ പഞ്ചാബിന് വൃദ്ധിമാന്‍ സാഹയും അക്ഷര്‍ പട്ടേലും ചേര്‍ന്ന ആറാം കൂട്ടുകെട്ടാണ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. 17 ഓവറില്‍ സ്കോര്‍ 116 എത്തിച്ച കൂട്ടുകെട്ട് തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ആതിഥേയരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 33 പന്തില്‍ 42 റണ്‍സെടുത്ത സാഹയെയും 13 പന്തില്‍ 17 റണ്‍സെടുത്ത അക്ഷറിനെയും ആ ഓവറില്‍ ബോള്‍ട്ട് മടക്കി. നേരത്തേ ഓപണര്‍ മനന്‍ വോറയും (5) ബോള്‍ട്ടിന് മുന്നില്‍ വീണിരുന്നു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി (22), ഡേവിഡ് മില്ലര്‍ (15), മുരളി വിജയ് (12) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ മിച്ചല്‍ ജോണ്‍സന് മുന്നില്‍ ശിഖര്‍ ധവാനെ (1) നഷ്ടമായി.തുടര്‍ന്ന് താങ്ങായത് വാര്‍ണറും ഹനുമ വിഹരിയും ചേര്‍ന്ന കൂട്ടുകെട്ടാണ്. വിഹരി ഒരുവശത്ത് പിടിച്ചുനില്‍ക്കെ വാര്‍ണര്‍ എതിര്‍ ബൗളിങ്ങില്‍ നിന്ന് റണ്‍സ് ചോര്‍ത്തി. 46 റണ്‍സ് കൂട്ടുകെട്ടില്‍ ഒമ്പത് റണ്‍സ് മാത്രമാണ് വിഹരിയുടെ സമ്പാദ്യം. ടീം സ്കോര്‍ 56ല്‍ നില്‍ക്കെ വിഹരി, അനുരീത് സിങിന് മുന്നില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് മൊയിസെസ് ഹെന്‍റിക്, വാര്‍ണര്‍ക്ക് കൂട്ടായി. എന്നാല്‍, സ്വയം അര്‍ധശതകം പിന്നിട്ടതിന് പിന്നാലെ വാര്‍ണര്‍, അക്ഷര്‍ പട്ടേലിന് മുന്നില്‍ മുട്ടുകുത്തി. 41 പന്തില്‍ 10 ഫോറും ഒരു സിക്സും പറത്തിയ വാര്‍ണര്‍ 58 റണ്‍സാണ് സ്വന്തമാക്കിയത്. 9.5 ഓവറില്‍ മൂന്നിന് 76 എന്നനിലയില്‍ പരുങ്ങിയ ഹൈദരാബാദിന് ഹെന്‍റിക്-നമന്‍ ഓജ കൂട്ടുകെട്ട് രക്ഷക്കത്തെി. കൂറ്റനടികള്‍ക്ക് കഴിഞ്ഞില്ളെങ്കിലും 45 റണ്‍സ് ചേര്‍ത്ത ഇരുവരും സ്കോര്‍ 121ല്‍ എത്തിച്ചു. നമന്‍ ഓജയാണ് ആദ്യം പുറത്തായത്. 26 പന്തില്‍ മൂന്നു ഫോറുകളുമായി 28 റണ്‍സെടുത്ത ഓജയെ അക്ഷര്‍ പട്ടേലാണ് മടക്കിയത്. ഓജ പോയതിന് തൊട്ടടുത്ത ഓവറില്‍ രവി ബൊപാരയെ പൂജ്യനായി നഷ്ടപ്പെട്ടതോടെ ഹൈദരാബാദിന്‍െറ നില മോശമായി. ജോണ്‍സന്‍െറ വകയായിരുന്നു ഇത്തവണ തിരിച്ചടി. റണ്‍സ് ഉയര്‍ത്താന്‍ കഷ്ടപ്പെട്ട ഹെന്‍റികിന്, ആശിഷ് റെഡ്ഡിയെ കൂട്ടുകിട്ടിയത് അല്‍പമെങ്കിലും ആശ്വാസമായി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിന്‍െറ രണ്ടാംപന്തില്‍ ഹെന്‍റിക് പുറത്താകുമ്പോള്‍ 136 റണ്‍സായിരുന്നു ഹൈദരാബാദിന്‍െറ സ്കോര്‍. തുടര്‍ന്ന് ആശിഷിന്‍െറ രണ്ട് സിക്സുകളാണ് സ്കോര്‍ 150ല്‍ എത്തിച്ചത്. എട്ടുപന്ത് നേരിട്ട ആശിഷ് ഒരു ഫോറും രണ്ട് സിക്സും പറത്തി 22 റണ്‍സെടുത്ത് പുറത്താകാതെനിന്നു. പഞ്ചാബിനായി ജോണ്‍സനും അക്ഷറും രണ്ട് വിക്കറ്റ് വീതംവീഴ്ത്തി. |
ഐ.എസ് തലവന്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍ റേഡിയോ Posted: 27 Apr 2015 11:41 AM PDT Image: ന്യൂഡല്‍ഹി: കഴിഞ്ഞ നിരവധി മാസങ്ങളായി ഇറാഖിലും സിറിയയിലും കനത്ത ആക്രമണങ്ങള്‍ നടത്തിവന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ തലവന്‍ അബൂബകര്‍ അല്‍ബഗ്ദാദി മരിച്ചതായി സ്ഥിരീകരിച്ച് ഇറാന്‍ റേഡിയോ. മാര്‍ച്ചില്‍ യു.എസ് സേന നടത്തിയ ആക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റിരുന്നതായി ഐ.എസ് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള നിനേവെ ജില്ലയില്‍ അല്‍ബാജില്‍ വെച്ചാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റതിനാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുന്ന അദ്ദേഹത്തിന്‍െറ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്‍ഖാഇദക്കുശേഷം പാശ്ചാത്യന്‍ ശക്തികള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ സംഘടനയാണ് ഐ.എസ്. 40കാരനായ ബഗ്ദാദിയുടെ തലക്ക് 10 ദശലക്ഷം ഡോളറാണ് യു.എസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 2011ലാണ് ബഗ്ദാദിയെ ലോകത്തെ പ്രധാന ഭീകരനായി യു.എസ് പ്രഖ്യാപിച്ചത്. അല്‍ഖാഇദയുടെ ചെറിയ പ്രാദേശിക ബ്രാഞ്ചില്‍നിന്ന് സായുധ സേനയായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയെ മാറ്റിയത് 2010ല്‍ തലവനായി ചുമതലയേറ്റ ബഗ്ദാദിയാണ്. ഇറാഖിലെ സമാറയിലാണ് ജനിച്ചത്. |
കടല്‍ കീഴടക്കാന്‍ തരംഗിണിയുടെ ‘ലോകയാന്‍^15’ തുടങ്ങി Posted: 27 Apr 2015 11:33 AM PDT Image: കൊച്ചി: കടലിലെ കാറ്റിനെയും കോളിനെയും തോല്‍പിക്കാന്‍ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി ഐ.എന്‍.എസ് തരംഗിണി യാത്രതുടങ്ങി. പതിനേഴായിരം നോട്ടിക്കല്‍ മൈലുകള്‍, പതിനാല് രാജ്യങ്ങള്‍, പതിനേഴ് തുറമുഖങ്ങള്‍, നീണ്ട എട്ട് മാസങ്ങള്‍. ‘ലോകയാന്‍ -15’ എന്ന് പേരിട്ട ഇന്ത്യയുടെ പരിശീലന പായ്ക്കപ്പല്‍ കൊച്ചി തുറമുഖത്തുനിന്ന് 40 നാവികരെയും എട്ട് ഓഫിസര്‍മാരെയും 30 കാഡറ്റുകളെയും വഹിച്ചാണ് ലോകപര്യടനത്തിന് പുറപ്പെട്ടത്. കടലിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടുന്നതിനും വിവിധ രാജ്യങ്ങളുമായുള്ള ഇടപെടലിനും നാവികര്‍ക്ക് സാഹചര്യമൊരുക്കുക എന്നതാണ് പര്യടനത്തിന്‍െറ ലക്ഷ്യം. |
ചിചാരിറ്റോ രണ്ടടിച്ചു, റയല്‍ നാലടിച്ചു Posted: 27 Apr 2015 11:05 AM PDT Image: മഡ്രിഡ്: യാവിയര്‍ ഹെര്‍ണാണ്ടസ് എന്ന ‘ലോണ്‍ താരം’ റയല്‍ മഡ്രിഡ് നിരയില്‍ കിട്ടിയ അവസരം വീണ്ടും മുതലാക്കി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിര്‍ണായക ഗോള്‍ നേടി ടീമിനെ സെമിയിലേക്ക് നയിച്ചതാരം ലാ ലിഗയില്‍ ഗോള്‍ എണ്ണം രണ്ടാക്കി ഉയര്‍ത്തിയാണ് ഇത്തവണ ടീമിന് ജയം കൊണ്ടുവന്നത്. ചിചാരിറ്റോ എന്ന് വിളിപ്പേരുള്ള ഹെര്‍ണാണ്ടസിന്‍െറ ഇരട്ട ഗോളുകളുടെ ബലത്തില്‍ സെല്‍റ്റ ഡി വിഗോക്കെതിരെ 4-2ന്‍െറ ജയമാണ് റയല്‍ കുറിച്ചത്. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള വ്യത്യാസം രണ്ടു പോയന്‍റായി കുറക്കാനും റയലിനായി. ഹെര്‍ണാണ്ടസിനെ കൂടാതെ ടോണി ക്രൂസും ജെയിംസ് റോഡ്രിഗസുമാണ് സെല്‍റ്റയുടെ വലയില്‍ പന്തത്തെിച്ചത്. ഈ സീസണില്‍ ബാഴ്സലോണയെയും അത്ലറ്റികോ മഡ്രിഡിനെയും അട്ടിമറിച്ചതിന്‍െറ ശൗര്യവുമായാണ് സെല്‍റ്റ ഡി വിഗോ സ്വന്തം തട്ടകത്തില്‍ റയലിനെ നേരിട്ടത്. ആ കരുത്ത് കളത്തില്‍ പ്രകടമാക്കിയ സെല്‍റ്റയാണ് ആദ്യം എതിര്‍വല കുലുക്കിയത്. ആദ്യപകുതി 2-2ന് അവസാനത്തോടടുക്കവേ 43ാം മിനിറ്റില്‍ റോഡ്രിഗസിന്‍െറ വക ഗോളത്തെിയതോടെ റയല്‍ 3-2ന് മുന്നില്‍കടന്നു. രണ്ടാം പകുതിയില്‍ ആദ്യത്തേതിന് സമാനമായ പോരാട്ടവീര്യം നിറച്ചുവെച്ചാണ് റയലിന്‍െറ വെല്ലുവിളി സെല്‍റ്റ നേരിട്ടത്. എന്നാല്‍, അവരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് 69ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിന്‍െറ രണ്ടാം ഗോളും വലയിലത്തെിയതോടെ ജയം റയലിന് സ്വന്തമായി. വിലപ്പെട്ട മൂന്നു പോയന്‍റ് കിട്ടിയ റയലിന് 33 മത്സരങ്ങളില്‍നിന്ന് 79 പോയന്‍റായി. അത്രയും മത്സരങ്ങളില്‍നിന്ന് 81 പോയന്‍റാണ് ബാഴ്സയുടെ സമ്പാദ്യം. മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്‍ അത്ലറ്റികോ മഡ്രിഡിന് 33 മത്സരങ്ങളില്‍നിന്ന് 72 പോയന്‍റാണുള്ളത്. ചൊവ്വാഴ്ച ഗെറ്റാഫെക്കെതിരെ കളത്തിലിറങ്ങുന്ന ബാഴ്സലോണക്ക് സമ്മര്‍ദം സമ്മാനിക്കാനും ജയത്തോടെ റയലിന് കഴിഞ്ഞു. |
ഞങ്ങളല്ല, നിങ്ങളാണ് ബോറടിപ്പിക്കുന്നത് Posted: 27 Apr 2015 11:00 AM PDT Image: Subtitle: സമനിലക്ക് പിന്നാലെ ആഴ്സനലിനെ കുത്തി മൗറീന്യോ ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പഴയപ്രതാപികളായ ആഴ്സനലും നിലവില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ചെല്‍സിയും തമ്മിലുള്ള പോരാട്ടം ഞായറാഴ്ച അരങ്ങേറുന്നതിന് മുമ്പുതന്നെ ഇരുഭാഗത്തുനിന്നും വാക്പോര് മൂര്‍ധന്യത്തിലത്തെിയിരുന്നു. കളിക്കൊടുവില്‍ ഇരുകൂട്ടരും ഗോളൊന്നുമില്ലാതെ സമനിലയില്‍ കൈകൊടുത്തുപിരിഞ്ഞിട്ടും കുത്തുവാക്കുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആഴ്സനലിന്‍െറ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ‘ബോറിങ്, ബോറിങ് ചെല്‍സി’ വിളികള്‍ക്ക് മറുപടിയുമായി രംഗത്തത്തെിയ ചെല്‍സി പരിശീലകന്‍ ജോസെ മൗറീന്യോയാണ് മത്സരത്തിനുശേഷം വെടിപൊട്ടിച്ചത്. ചെല്‍സിയുടെ കഴിഞ്ഞ ഏഴു ലീഗ് ജയങ്ങളും ഒരു ഗോള്‍ മാര്‍ജിനില്‍ ആണ് എന്നതാണ് വിരസന്മാരുടെ ഗണത്തിലേക്ക് ആഴ്സനല്‍ ആരാധകര്‍ അവരെ തള്ളിയിടാന്‍ കാരണം. എന്നാല്‍, ചെല്‍സിയല്ല, ആഴ്സനലാണ് ബോറന്മാരുടെ കൂട്ടമെന്ന് മൗറീന്യോ തിരിച്ചടിച്ചു. ആറു പോയന്‍റ് അകലെ ചെല്‍സിയെ കിരീടം കാത്തിരിക്കുമ്പോള്‍, 2004ന് ശേഷം ഇതുവരെ ആ കിരീടം തൊടാന്‍ അവസരം കിട്ടാത്ത ആഴ്സന്‍ വെങ്ങറുടെ ടീമാണ് ബോറടിപ്പിക്കുന്നതെന്ന് ചെല്‍സി മാനേജര്‍ കുറ്റപ്പെടുത്തി. ആതിഥേയ ആരാധകരുടെ രോഷം തെറ്റായവശമാണ് ലക്ഷ്യമിട്ടതെന്നും മൗറീന്യോ കളിയാക്കി. ’ഞാന്‍ കരുതുന്നത്, ബോറിങ് എന്നാല്‍, കിരീടമില്ലാത്ത 10 വര്‍ഷങ്ങളാണ്. അത് തീര്‍ത്തും വിരസമാണ്. നിങ്ങള്‍ ക്ളബിനെ പിന്തുണക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ കാത്തിരിക്കുന്നു. വര്‍ഷങ്ങളോളം കാത്തിരിക്കുന്നു, ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും ഇല്ലാതെ. അത് വളരെ വിരസം തന്നെയാണ്.’-മൗറീന്യോ പറഞ്ഞു. ഞായറാഴ്ചത്തെ മത്സരം അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ സ്ട്രൈക്കര്‍ ഒളിവിയര്‍ ജിറൗഡിനെ പിന്‍വലിച്ച വെങ്ങര്‍ ജയിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചിരുന്നതായും നീലപ്പടയുടെ തലവന്‍ ചൂണ്ടിക്കാട്ടി. ‘ചിലപ്പോള്‍ ആഴ്സനല്‍ ആരാധകര്‍ ഞങ്ങളെക്കുറിച്ചായിരിക്കില്ല പാടിയത്. നിങ്ങള്‍ സ്വന്തം ഗ്രൗണ്ടിലായിരിക്കുമ്പോള്‍, കളി ജയിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ചിലപ്പോള്‍ ആഴ്സനല്‍ ആരാധകര്‍ ഡാനി വെല്‍വെക്കിനെയും ജിറൗഡിനെയും മുന്‍നിരയില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നിരിക്കാം.’ തങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നെന്ന് പറഞ്ഞ മൗറീന്യോ, ബോറിങ് ടീമെന്ന് ആഴ്സനല്‍ ആരാധകര്‍ പറഞ്ഞ തങ്ങളാണ് ലീഗില്‍ ഏറ്റവും കുടുതല്‍ ഗോള്‍ നേടിയവരില്‍ രണ്ടാമതുള്ളതെന്നും മികച്ച ഗോള്‍ ശരാശരി ഉള്ളതെന്നും മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രമാണ് തങ്ങളെക്കാള്‍ ഗോളുള്ളതെന്നും ചൂണ്ടിക്കാട്ടി. സമനിലയായതോടെ ചെല്‍സിയെക്കാള്‍ 10 പോയന്‍റ് താഴെ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ആഴ്സനല്‍. ചെല്‍സിക്ക് 77ഉം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സനലിനും 67ഉം വീതം പോയന്‍റ്. മികച്ച ഗോള്‍ ശരാശരിയിലാണ് സിറ്റി രണ്ടാമതത്തെിയത്. അഞ്ചുമത്സരങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും മൗറീന്യോയെ കിരീടം ഉയര്‍ത്തുന്നതില്‍നിന്ന് ഇനി ആര്‍ക്കും തടയാനാകില്ളെന്ന് ആഴ്സന്‍ വെങ്ങര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ‘മത്സരം ജയിക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. പക്ഷേ, ചെല്‍സി നന്നായി പ്രതിരോധിച്ചു. ചെല്‍സി ചാമ്പ്യനാകും.മറിച്ചാകുക എന്നത് ഇനി അസാദ്ധ്യമാണ്.’-മത്സരശേഷം വെങ്ങര്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment