സ്വാഗതം
WELCOME

News Update..

Saturday, April 4, 2015

അബ്ദുല്‍ വഹാബ് ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി Madhyamam News Feeds

അബ്ദുല്‍ വഹാബ് ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി Madhyamam News Feeds

Link to

അബ്ദുല്‍ വഹാബ് ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

Posted: 04 Apr 2015 02:28 AM PDT

Image: 

മലപ്പുറം: മുസ് ലിം ലീഗിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥിയായി പി.വി അബ്ദുല്‍ വഹാബിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് വഹാബിന്‍െറ പേര് ഹൈദരലി തങ്ങള്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ രാജ്യസഭാംഗമാണ് വഹാബ്.

ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ അബ്ദുല്‍ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

രാജ്യസഭാ സ്ഥാനാര്‍ഥി സംബന്ധിച്ച് ലീഗില്‍ അഭിപ്രായ വ്യത്യാസമില്ളെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. തങ്ങള്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട് മറ്റ് പേരുകള്‍ക്കൊന്നും പ്രസക്തിയില്ല. ലീഗില്‍ ഭിന്നതയുണ്ട് എന്നുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകുമെന്ന് പി.വി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. പണക്കാരനായതു കൊണ്ടല്ല താന്‍ സ്ഥാനാര്‍ഥിയായത്. മുന്‍പും തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാ ആരോപണങ്ങളെയും തുറന്ന മനസോടെയാണ് കാണുന്നത്. തന്‍െറ പ്രവര്‍ത്തനം കണക്കിലെടുത്താണ് സംസ്ഥാനസമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമാക്കിയത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് താന്‍ വളര്‍ന്നു വന്നത്. തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് രണ്ടാം തവണയും രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍പരിചയം ഉള്ളതുകൊണ്ട് ഇത്തവണ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വാസവും ആവേശവുമുണ്ട്. പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടിയുടെ കീഴ് വഴക്കം അനുസരിച്ച് ഹൈദരലി തങ്ങളുടേതാണ് അന്തിമ തീരുമാനം. ലീഗിന് ഇക്കാര്യം പുതുമയല്ളെന്നും മജീദ് പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമാണ് പാര്‍ട്ടിയുടേതെന്ന് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് പറഞ്ഞു.

വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച് സമവായമുണ്ടായില്ല. ഇതേതുടര്‍ന്ന് അന്തിമ തീരുമാനമെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഹൈദരലി ശിഹാബ് തങ്ങളെ പ്രവര്‍ത്തകസമിതി യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

രാജ്യസഭാ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ രൂക്ഷമായ ചര്‍ച്ചയാണ് വെള്ളിയാഴ്ച നടന്ന പ്രവര്‍ത്തക സമിതിയിലുണ്ടായത്. സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുള്ള ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എന്നിവരെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയര്‍ന്നു. ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.പി.എ. മജീദിന് അനുകൂലമായാണ് കൂടുതല്‍ പേരുടെയും അഭിപ്രായമുയര്‍ന്നത്. പി.വി. അബ്ദുല്‍ വഹാബിനു വേണ്ടിയും അഭിപ്രായം ശക്തമായതോടെ ബഹളമുണ്ടാകുമെന്ന സ്ഥിതിയിലത്തെി. ഇതോടെ, ജില്ലാ ഭാരവാഹികള്‍ ഹൈദരലി തങ്ങളോട് നേരിട്ട് സംസാരിച്ചാല്‍ മതിയെന്ന് ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, പി.വി. അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടേതായി വന്ന ഫേസ്ബുക് പോസ്റ്റ് ലീഗ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചു. ഇതിനെതിരെ ലീഗ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും കടുത്ത സമ്മര്‍ദമുയര്‍ന്നപ്പോള്‍ മണിക്കൂറിനുശേഷം പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ച പാര്‍ട്ടിക്കകത്ത് കത്തിക്കയറുകയാണ്.

പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബുവിന്‍റെ മൃതദേഹം കണ്ടത്തെി

Posted: 04 Apr 2015 12:39 AM PDT

Image: 

ന്യൂഡല്‍ഹി: അര്‍ജന്‍്റീനയിലെ ആന്‍ഡസ് പര്‍വതത്തില്‍ വച്ച് കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബുവിനെ (44) മരിച്ചനിലയില്‍ കണ്ടത്തെി.

ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ കാണാതായ മസ്താന്‍ ബാബുവിനു വേണ്ടി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മസ്താന്‍ ബാബുവിനെ കണ്ടത്തൊനായി സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴിയും ഊര്‍ജിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനുവേണ്ടി 'റസ്ക്യു മസ്താന്‍ ബാബു' എന്നൊരു ഫെയ്സ്ബുക്ക് പേജും ആരംഭിച്ചിരുന്നു. ഈ പേജിലാണ് മസ്താന്‍്റെ മരണവിവരവും പോസ്റ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇദ്ദേഹത്തിന്‍്റെ തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു. ബാബുവിന്‍്റെ സഹോദരിയും ഇതിനായി അര്‍ജന്‍്റീനയില്‍ എത്തിയിട്ടുണ്ടായിരുന്നു. ഐ.ഐ.എം. കൊല്‍ക്കത്ത, ഐ.ഐ.ടി. ഖരഖ്പുര്‍, എന്‍.ഐ.ടി. ജംഷഡ്പുര്‍ എന്നിവിടങ്ങളില്‍ പഠിച്ച മസ്താന്‍ ബാബു പര്‍വതാരോഹണത്തില്‍ നിരവധി റെക്കോഡുകളുടെ ഉടമയാണ്. ഏറ്റവും വേഗത്തില്‍, ഏറ്റവും കൂടുതല്‍ പര്‍വതങ്ങള്‍ താണ്ടിയ ലോകത്തിലെ ഏഴു പര്‍വതാരോഹകരില്‍ ഒരാളാണ് ബാബു. 2006ല്‍ 172 ദിവസം കൊണ്ട് ബാബു ഏഴ് പര്‍വതങ്ങളെ കീഴ്പ്പെടുത്തിയിരുന്നു. അന്‍്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിന്‍സം മാസ്സിഫ് താണ്ടിയ ഏക ഇന്ത്യക്കാരനാണ് ബാബു. എറവസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ആന്ധ്രക്കാരനെന്ന ബഹുമതിയും ബാബുവിന് സ്വന്തമാണ്.

മിയാമി ഓപണ്‍: സാനിയ സഖ്യം ഫൈനലില്‍

Posted: 04 Apr 2015 12:28 AM PDT

Image: 

മയാമി: മയാമി ഓപണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗസ് സഖ്യം ഫൈനലിലത്തെി. ടിമിയ ബാബോസ്- മ്ളാദനോവിക് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്തോ- സ്വിസ്സ് ജോഡി തോല്‍പിച്ചത്.  സ്കോര്‍ 6^2, 6^4

ഫൈനലില്‍ എക്തരിനേ മക്കാറോവ- എലേന വെസ് നീന സഖ്യത്തെയാണ് ഇവര്‍ നേരിടുക. മറ്റൊരു സെമിയില്‍ ആന്ദ്രിയ ലവാക്കോവ- ലൂസി റഡേക്ക സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവര്‍ കലാശപ്പോരിന് അര്‍ഹത നേടിയത്. സ്കോര്‍ 6^4, 6^2
 

മലേഷ്യ ഓപണ്‍: സൈന പുറത്ത്

Posted: 04 Apr 2015 12:01 AM PDT

Image: 

ക്വാലാലംപൂര്‍ മലേഷ്യ ഓപണ്‍ സൂപ്പര്‍ സീരിസിന്‍െറ സെമി ഫൈനലില്‍ നിന്നും ഇന്ത്യയുടെ ലോക ഒന്നാംനമ്പര്‍ താരം സൈന നെഹ്വാള്‍ പുറത്ത്. ചൈനയുടെ ലീ ഷുറേയോട് തോറ്റാണ് ഹൈദരാബാദുകാരി പുറത്തായത്. സ്കോര്‍- 21^13, 17^21, 20^22.

67 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ രണ്ടു പേരും മികച്ച കളിയാണ് കാഴ്ചവെച്ചത്. ഫൈനലില്‍ ആള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ കരോലിനാ മരിനുമായി  ലീ ഷുറേ ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ കരോലിന ചൈനയുടെ ലോക രണ്ടാം സീഡ് വാങ് ഷിക്സിയാനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: രണ്ടാം സീസണിന് നേരത്തെ കിക്കോഫ്

Posted: 03 Apr 2015 11:32 PM PDT

Image: 
Subtitle: 
14 മുതല്‍ 21 ദിവസം വരെ കൂടുതല്‍ ഉള്‍പ്പെടുത്തിയേക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ്‍ മത്സരങ്ങള്‍ക്ക് നേരത്തെ കിക്കോഫ് കുറിക്കാന്‍ സാധ്യത. പ്രഥമ സീസണ്‍ ആരംഭിച്ചതിലും രണ്ടോ മൂന്നോ ആഴ്ച മുമ്പേ ഇക്കുറി പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഐ.എസ്.എല്‍ സംഘാടകരായ ഐ.എം.ജി^ റിലയന്‍സ് നീക്കം നടക്കുന്നതായാണ് സൂചന. ഒക്ടോബര്‍ 12മുതല്‍ ഡിസംബര്‍ 20 വരെ 10 ആഴ്ചയായിരുന്നു പ്രഥമ സീസണിലെ മത്സരങ്ങള്‍.

വേണ്ടത്ര വിശ്രമത്തിന് സമയമില്ലാതെയുള്ള  മത്സരങ്ങളും യാത്രയും കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്ന പരാതിയുമായി മാര്‍ക്വീ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രണ്ടാം സീസണില്‍ നേരിയ ആശ്വാസമായി 14 മുതല്‍ 21 ദിവസം വരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ 15ന് സീസണ്‍ തുടങ്ങി ഡിസംബര്‍ 15ഓടെ  അവസാനിപ്പിക്കും. പ്രഥമ സീസണില്‍ ലീഗ് റൗണ്ടും സെമി ^ഫൈനല്‍ മത്സരങ്ങളും അടക്കം 61 കളികളാണ് 10 ആഴ്ചകൊണ്ട് അവസാനിപ്പിച്ചത്. ഓരോ അഞ്ചു ദിവസത്തിനുള്ളിലും രാജ്യത്തിന്‍െറ വിവിധ കോണിലായിരുന്നു മത്സരങ്ങള്‍. ഇതിനെ അത്ലറ്റികോ കൊല്‍ക്കത്ത മാര്‍ക്വീ താരം ലൂയിസ് ഗാര്‍ഷ്യയും കേരള ബ്ളാസ്റ്റേഴ്സ്  മാര്‍ക്വീ താരം ഡേവിഡ് ജയിംസും വിമര്‍ശിച്ചിരുന്നു.

സീനിയര്‍താരം ഡെല്‍പിയറോയും കോച്ചുമാരും ഇതേ ആരോപണവുമായി രംഗത്തത്തെി. നിരന്തര മത്സരങ്ങളും യാത്രയും താരങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതിനെ പിന്തുണച്ച് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസും രംഗത്തത്തെി. ആദ്യ സീസണ്‍ സംബന്ധിച്ച് താരങ്ങളുടെയും മാനേജ്മെന്‍റിന്‍െറയും ഫീഡ്ബാക്കിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഐ.എം.ജി വൈസ്പ്രസിഡന്‍റ് ആന്‍ഡീ നീ അറിയിച്ചത്. ഐ ലീഗ് സീസണ്‍ മേയില്‍ അവസാനിക്കുന്നതോടെ ഇത് ഐ.എസ്.എല്ലിന്‍െറ ഒരുക്കത്തെ ബാധിക്കില്ളെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, താരലേലത്തില്‍ ദേശീയ സീനിയര്‍ ടീമിലെ ഓരോ അംഗത്തെ എട്ടുടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ഐ.എസ്.എല്‍ ഗവേണിങ് കൗണ്‍സില്‍ അനുമതി നല്‍കി.

രണ്ടാം സീസണിലെ താരലേലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു. കളിക്കാരുടെ ഉയര്‍ന്ന ശമ്പളത്തുക 20 കോടിയായി നിശ്ചയിച്ചു. ഓരോ ക്ളബിലും കുറഞ്ഞത് 22 കളിക്കാരെ ടീമിലെടുക്കണം. ഇതില്‍ എട്ട് വിദേശികള്‍, 13 ഇന്ത്യന്‍ താരങ്ങള്‍, ഒരു മാര്‍ക്വീ താരം എന്നിങ്ങനെ ഉള്‍പ്പെടുത്താനാണ് അനുമതി. പരമാവധി 25 അംഗങ്ങളായും നിശ്ചയിച്ചു. അതിനിടെ, ലോക ഫുട്ബാളിലെ സൂപ്പര്‍താരങ്ങളെ ടീമിലത്തെിക്കാനും ഐ.എസ്.എല്‍ ക്ളബുകള്‍ ശ്രമം തുടങ്ങി. മുന്‍ ബ്രസീല്‍ താരം ലൂസിയോയെ മാര്‍ക്വീ താരമായി ടീമിലത്തെിച്ചാണ് സീകോയുടെ എഫ്.സി ഗോവ ഒരുക്കം തുടങ്ങിയത്. ബ്രസീല്‍ സൂപ്പര്‍താരം കകാ, ഉറുഗ്വായ്യുടെ ഡീഗോ ഫോര്‍ലാന്‍ എന്നിവരെ ടീമിലത്തെിക്കാന്‍ സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ശ്രമം തുടങ്ങി. ചെന്നൈയിന്‍ എഫ്.സി സൂപ്പര്‍താരങ്ങളായ എലാനോ, സ്റ്റീവന്‍ മെന്‍ഡോസ എന്നിവരെ നിലനിര്‍ത്താനുള്ള നീക്കത്തിലാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: രണ്ടാം സീസണിന് നേരത്തെ കിക്കോഫ്

Posted: 03 Apr 2015 11:30 PM PDT

Image: 
Subtitle: 
14 മുതല്‍ 21 ദിവസം വരെ കൂടുതല്‍ ഉള്‍പ്പെടുത്തിയേക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ്‍ മത്സരങ്ങള്‍ക്ക് നേരത്തെ കിക്കോഫ് കുറിക്കാന്‍ സാധ്യത. പ്രഥമ സീസണ്‍ ആരംഭിച്ചതിലും രണ്ടോ മൂന്നോ ആഴ്ച മുമ്പേ ഇക്കുറി പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഐ.എസ്.എല്‍ സംഘാടകരായ ഐ.എം.ജി^ റിലയന്‍സ് നീക്കം നടക്കുന്നതായാണ് സൂചന. ഒക്ടോബര്‍ 12മുതല്‍ ഡിസംബര്‍ 20 വരെ 10 ആഴ്ചയായിരുന്നു പ്രഥമ സീസണിലെ മത്സരങ്ങള്‍.

വേണ്ടത്ര വിശ്രമത്തിന് സമയമില്ലാതെയുള്ള  മത്സരങ്ങളും യാത്രയും കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്ന പരാതിയുമായി മാര്‍ക്വീ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രണ്ടാം സീസണില്‍ നേരിയ ആശ്വാസമായി 14 മുതല്‍ 21 ദിവസം വരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ 15ന് സീസണ്‍ തുടങ്ങി ഡിസംബര്‍ 15ഓടെ  അവസാനിപ്പിക്കും. പ്രഥമ സീസണില്‍ ലീഗ് റൗണ്ടും സെമി ^ഫൈനല്‍ മത്സരങ്ങളും അടക്കം 61 കളികളാണ് 10 ആഴ്ചകൊണ്ട് അവസാനിപ്പിച്ചത്. ഓരോ അഞ്ചു ദിവസത്തിനുള്ളിലും രാജ്യത്തിന്‍െറ വിവിധ കോണിലായിരുന്നു മത്സരങ്ങള്‍. ഇതിനെ അത്ലറ്റികോ കൊല്‍ക്കത്ത മാര്‍ക്വീ താരം ലൂയിസ് ഗാര്‍ഷ്യയും കേരള ബ്ളാസ്റ്റേഴ്സ്  മാര്‍ക്വീ താരം ഡേവിഡ് ജയിംസും വിമര്‍ശിച്ചിരുന്നു.

സീനിയര്‍താരം ഡെല്‍പിയറോയും കോച്ചുമാരും ഇതേ ആരോപണവുമായി രംഗത്തത്തെി. നിരന്തര മത്സരങ്ങളും യാത്രയും താരങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതിനെ പിന്തുണച്ച് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസും രംഗത്തത്തെി. ആദ്യ സീസണ്‍ സംബന്ധിച്ച് താരങ്ങളുടെയും മാനേജ്മെന്‍റിന്‍െറയും ഫീഡ്ബാക്കിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഐ.എം.ജി വൈസ്പ്രസിഡന്‍റ് ആന്‍ഡീ നീ അറിയിച്ചത്. ഐ ലീഗ് സീസണ്‍ മേയില്‍ അവസാനിക്കുന്നതോടെ ഇത് ഐ.എസ്.എല്ലിന്‍െറ ഒരുക്കത്തെ ബാധിക്കില്ളെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, താരലേലത്തില്‍ ദേശീയ സീനിയര്‍ ടീമിലെ ഓരോ അംഗത്തെ എട്ടുടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ഐ.എസ്.എല്‍ ഗവേണിങ് കൗണ്‍സില്‍ അനുമതി നല്‍കി.

രണ്ടാം സീസണിലെ താരലേലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു. കളിക്കാരുടെ ഉയര്‍ന്ന ശമ്പളത്തുക 20 കോടിയായി നിശ്ചയിച്ചു. ഓരോ ക്ളബിലും കുറഞ്ഞത് 22 കളിക്കാരെ ടീമിലെടുക്കണം. ഇതില്‍ എട്ട് വിദേശികള്‍, 13 ഇന്ത്യന്‍ താരങ്ങള്‍, ഒരു മാര്‍ക്വീ താരം എന്നിങ്ങനെ ഉള്‍പ്പെടുത്താനാണ് അനുമതി. പരമാവധി 25 അംഗങ്ങളായും നിശ്ചയിച്ചു. അതിനിടെ, ലോക ഫുട്ബാളിലെ സൂപ്പര്‍താരങ്ങളെ ടീമിലത്തെിക്കാനും ഐ.എസ്.എല്‍ ക്ളബുകള്‍ ശ്രമം തുടങ്ങി. മുന്‍ ബ്രസീല്‍ താരം ലൂസിയോയെ മാര്‍ക്വീ താരമായി ടീമിലത്തെിച്ചാണ് സീകോയുടെ എഫ്.സി ഗോവ ഒരുക്കം തുടങ്ങിയത്. ബ്രസീല്‍ സൂപ്പര്‍താരം കകാ, ഉറുഗ്വായ്യുടെ ഡീഗോ ഫോര്‍ലാന്‍ എന്നിവരെ ടീമിലത്തെിക്കാന്‍ സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ശ്രമം തുടങ്ങി. ചെന്നൈയിന്‍ എഫ്.സി സൂപ്പര്‍താരങ്ങളായ എലാനോ, സ്റ്റീവന്‍ മെന്‍ഡോസ എന്നിവരെ നിലനിര്‍ത്താനുള്ള നീക്കത്തിലാണ്.

കരിയപ്പ, കൊല്‍ക്കത്തയുടെ സര്‍പ്രൈസ്

Posted: 03 Apr 2015 11:16 PM PDT

Image: 

കൊല്‍ക്കത്ത: നിഗൂഢ ബൗളര്‍മാരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പണ്ടേ ഇഷ്ടമാണ്. സുനില്‍ നരേയ്ന് പിന്നാലെ ഐ.പി.എല്‍ എട്ടാം അധ്യായത്തില്‍ കെ.സി. കരിയപ്പ എന്ന ബൗളറാണ് കൊല്‍ക്കത്തയുടെ അദ്ഭുത പാക്കേജ്. ആരാണ് കെ.സി. കരിയപ്പ? ഐ.പി.എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2.4 കോടിക്ക് ഈ ലെഗ്സ്പിന്നറെ വാങ്ങിയശേഷം എല്ലാവരുടെയും ചോദ്യമാണിത്.

അടിസ്ഥാന വിലയ്ക്കും 24 മടങ്ങ് അധികം നല്‍കി എന്തുകൊണ്ടായിരിക്കും നൈറ്റ് റൈഡേഴ്സ് കരിയപ്പയെ സ്വന്തമാക്കിയത്? കര്‍ണാടകയിലെ കൂര്‍ഗ് സ്വദേശിയാണ് 20കാരനായ സചിന്‍ ആരാധകന്‍ കൊന്‍ഗണ്ട ചരമണ്ണ കരിയപ്പ. ബി.സി.സി.ഐയും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഓഫ് ബ്രേക് ബൗളറായാണ് കരിയപ്പയെ പട്ടികപ്പെടുത്തിയത്. ഫാസ്റ്റ് ബൗളിങ്ങും ഗൂഗ്ളിയുമെല്ലാം അനായാസം വഴങ്ങും. ഗ്രിപ് മാറ്റാതെ ഓഫ് സ്പിന്നും എറിയാന്‍ കഴിയുന്നതിനാല്‍ ബാറ്റ്സ്മാന്മാര്‍ക്ക് പെട്ടെന്ന് പിടികിട്ടില്ല. മൂന്നു വിരലുകള്‍ മാത്രം ഉപയോഗിച്ച് പന്തെറിയുന്നു -കരിയപ്പയുടെ പ്രത്യേകതകള്‍ ഇങ്ങനെ പോകുന്നു.

അസാധാരണമായ കൈചലനത്തിലൂടെ പന്തെറിയുന്നവരെ നൈറ്റ് റൈഡേഴ്സ് ആര്‍ക്കും വിട്ടുകൊടുക്കാറില്ല. വെസ്റ്റിന്‍ഡീസ് ഓഫ് സ്പിന്നര്‍ സുനില്‍ നരേയ്ന്‍, ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ തുടങ്ങിയവര്‍ ഉദാഹരണം. നേരത്തേ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനം കരിയപ്പ കാഴ്ചവെച്ചിരുന്നു. ഇതിനുശേഷമാണ് കരിയപ്പയെ രഞ്ജി ട്രോഫിക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. തുടര്‍ന്ന്, നൈറ്റ് റൈഡേഴ്സിന്‍െറ ബൗളിങ് ടെസ്റ്റിന് വിളിച്ചു. ലേലത്തില്‍ കരിയപ്പയെ സ്വന്തമാക്കാന്‍ തന്നെ നൈറ്റ് റൈഡേഴ്സ് തീരുമാനിക്കുകയായിരുന്നു. ഡല്‍ഹി ഡെയര്‍ ഡെവ്ള്‍സും കരിയപ്പക്കായി രംഗത്തത്തെിയതോടെയാണ് വില കുതിച്ചുയര്‍ന്നത്. ലേലത്തില്‍ 10 ലക്ഷം രൂപയായിരിക്കും തന്‍െറ വിലയെന്നാണ് കരുതിയിരുന്നതെന്ന് കരിയപ്പ പറയുന്നു.

കുരിശുമരണ സ്മരണയില്‍ ദു:ഖവെള്ളി ആചരണം

Posted: 03 Apr 2015 11:13 PM PDT

Image: 

അബൂദബി/ദുബൈ: യേശുക്രിസ്തുവിന്‍െറ കുരിശുമരണ ഓര്‍മയില്‍ ക്രിസ്ത്യന്‍ സമൂഹം ദു$ഖവെള്ളി ആചരിച്ചു. അബൂദബിയിലെയും അല്‍ഐനിലെയും ക്രിസ്ത്യന്‍ പള്ളികളില്‍ വിവിധ രാജ്യക്കാരായ പ്രവാസികള്‍ ദു$ഖ വെള്ളി ആചരണത്തിനത്തെി. കുര്‍ബാനകളും പ്രത്യേക ശുശ്രൂഷകളും പള്ളികളില്‍ നടന്നു. നാട്ടില്‍ നിന്ന് വൈദിക ശ്രേഷ്ഠര്‍ അടക്കമാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്.
അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് ആരാധനകള്‍ നടന്നത്. ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഇടവക വികാരി റവ. ഫാ. എം.സി മത്തായി മാറാഞ്ചേരില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റുവൈസ്, ബദാസായിദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അടക്കം രാവിലെ തന്നെ ആരാധനകള്‍ക്ക് പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു. വിശ്വാസികള്‍ക്ക് കഞ്ഞി നേര്‍ച്ച നല്‍കിയതോടെയാണ് ദു$ഖ വെള്ളിയാഴ്ച നമസ്കാരത്തിന് സമാപനമായത്. ദു$ഖ വെള്ളിയാഴ്ച ആചരണത്തിനായി പള്ളിയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. സെന്‍റ് ജോര്‍ജ് പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കും.
ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബൈ സെന്‍റ് മേരീസ് പള്ളിയില്‍ മലയാളി കത്തോലിക്കാ സമൂഹത്തിന്‍െറ നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ നാല് മുതല്‍ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. കുരിശിന്‍െറ വഴിയുടെ അനുസ്മരണവുമായി പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ കുരിശിന്‍െറ വഴിയില്‍ അണിനിരന്നു.
ഫുജൈറ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ലിജോ ജോസഫിന്‍െറ  മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തിയ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.  എല്ലാവര്‍ക്കും കഞ്ഞിനേര്‍ച്ചയും നല്‍കി. ഏപ്രില്‍ നാലിന് ശനിയാഴ്ച രാവിലെ 7.00 ദു:ഖ ശനിയുടെ വി.കുര്‍ബാനയും വൈകിട്ട് ആറിന്ഈസ്റ്റര്‍  ശുശ്രൂഷയും  നടത്തുമെന്ന് വികാരി ലിജോ ജോസഫ്, ട്രസ്റ്റി ചെറിയാന്‍ എബ്രഹാം, സെക്രട്ടറി ജോജു മാത്യു എന്നിവര്‍ അറിയിച്ചു.

ചാവക്കാട് യുവാവ് മരിച്ചത് തലക്ക് അടിയേറ്റ്; രണ്ടുപേര്‍ അറസ്റ്റില്‍

Posted: 03 Apr 2015 11:12 PM PDT

Image: 

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് തലക്കേറ്റ അടി മൂലമാണെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാരത്തില്‍ കറുത്ത വീട്ടില്‍ റംഷാദ് എന്നിവരാണ് ചാവക്കാട് പൊലീസില്‍ കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സ്റ്റേഷനില്‍ എത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പുതിയകത്ത് മാമുട്ടിയുടെ മകന്‍ സവാഹിര്‍ (28)  കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

കൊല  നടന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവിന്‍െറ  സഹോദരിയുടെ മകനാണ് അറസ്റ്റിലായ ഷാഹിദ്. സവാഹിര്‍ വീട്ടില്‍ വന്ന വിവരം ഷാഹിദിനോടാണ് യുവതി വിളിച്ചുപറഞ്ഞത്. പിന്നീട് ഇയാളാണ്  റംഷാദിനെയും മറ്റു രണ്ടുപേരെയും വിളിച്ചു വരുത്തിയത്. ഷാഹിദ് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന റംഷാദ്് സംഭവ സ്ഥലത്തത്തെിയത്. സവാഹിറിന്‍െറ മൃതദേഹം പെട്ടി ഓട്ടോയില്‍ കയറ്റാനും ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റു  പ്രതികള്‍ക്കൊപ്പം ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

രാത്രി പത്തോടെ മൂസാ റോഡ് പരിസരത്തെ ഒരു വീട്ടിലെ വിറക്പുരക്ക് സമീപത്തുവെച്ചാണ് സവാഹിറിന് മര്‍ദനമേറ്റത്. തലയുടെ പിന്‍ഭാഗത്താണ് അടിയേറ്റത്. ഈ വീട്ടിലുള്ള യുവതിയെ തേടിയത്തെിയതായിരുന്നു സവാഹിര്‍ എന്നാണ് ആരോപണം.

വീടിന്‍െറ വാതിലില്‍ മുട്ടിയപ്പോള്‍ അകത്തുനിന്ന്  ജനലിലൂടെ സവാഹിറിനെ കണ്ട് യുവതി പരിസരത്ത് താമസിക്കുന്ന ബന്ധുവിനെ ഫോണ്‍ വഴി വിവരം അറിയിക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് എത്തിയ നാലംഗ സംഘം ഈരണ്ട് പേരായി പിരിഞ്ഞ് വീടിന്‍െറ പിറകിലൂടെയും മുന്നിലൂടെയും യുവാവിനെ പിന്തുടര്‍ന്നു. ഇവരെ കണ്ട് യുവാവ് ഓടിയൊളിക്കാന്‍ കയറിയത് വിറക്പുരയിലായിരുന്നു. ഇതിനകത്തുവെച്ചാണ് സവാഹിറിന് മര്‍ദനമേറ്റത്. തലക്ക് അടിയേറ്റയുടന്‍ അയാള്‍ മരിച്ചുവീണു. ഒരുമണിക്കൂറോളം മൃതദേഹം അവിടെ കിടന്നു.

10.45ഓടെയാണ് മര്‍ദിച്ചവര്‍ തന്നെ  പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലത്തെിച്ചു. ആശുപത്രിയിലത്തെിച്ച ഉടന്‍ ഇവര്‍ മുങ്ങി. സംഭവത്തിന് തൊട്ടുമുമ്പ് സവാഹിറും മറ്റ് ചിലരും ഒരു സുഹൃത്തിന്‍െറ ഭാര്യയുടെ പ്രസവം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി കടപ്പുറത്തിരുന്ന് മദ്യപിച്ചിരുന്നത്രേ.  ഷാഹിദും അവിടെ എത്തിയിരുന്നു. സവാഹിര്‍ മുമ്പൊരിക്കല്‍ ഈ വീട്ടമ്മയെ തേടി ചെന്നുവെന്ന ആക്ഷേപവുമായി ബന്ധപ്പെട്ട് ഇവരിരുവരും തമ്മില്‍ നേരത്തെ  ഏറ്റുമുട്ടിയിട്ടുണ്ട്. ഇയാളെ കണ്ടപാടെ താന്‍ ഇനിയും ആ വീട്ടില്‍ ചെല്ലുമെന്നും തടയാന്‍ പറ്റുമെങ്കില്‍ നോക്കിക്കോളാനും  സവാഹിര്‍ വെല്ലുവിളിച്ചതായാണ് പറയപ്പെടുന്നത്. ഇതിനുശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് സവാഹിറിനെ പ്രസ്തുത വീട്ടില്‍ കാണുന്നത് എന്നാണ് വാദം.  യുവാവിനെ കൊലപ്പെടുത്തിയ  സംഭവത്തില്‍ നാലുപേരാണുള്ളത്. ഇതില്‍ രണ്ടുപേര്‍ സവാഹിറിനൊപ്പം മദ്യപിച്ചിരുന്ന സംഘത്തിലുണ്ടായിരുന്നവരാണെന്നാണ്  പ്രാഥമികവിവരം. മദ്യം നല്‍കി യുവാവിനെ നിര്‍ബന്ധിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നൂവെന്ന്   സവാഹിറിന്‍െറ ബന്ധുക്കള്‍ ആരോപിച്ചു.  രണ്ട് പിടിച്ചുപറിക്കേസില്‍ പ്രതിയാണ് സവാഹിര്‍.

വെള്ളിയാഴ്ച തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ സവാഹിറിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് അഞ്ചോടെ അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സവാഹിര്‍ കൂലിപ്പണിക്കാരനാണ്. മാതാവ്: ആമിനു. ഭാര്യ: ഷാഹിദ. ഏകമകള്‍ സഹല (നാല് മാസം).

ദ്യോകോവിച് മിയാമി ഓപണ്‍ സെമിയില്‍

Posted: 03 Apr 2015 10:54 PM PDT

Image: 

മിയാമി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് മിയാമി ഓപണ്‍ ടെന്നിസിന്‍െറ സെമിയില്‍. സ്പെയിനിന്‍െറ ഡേവിഡ് ഫെററെയാണ് ദ്യോകോവിച് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്കോര്‍: 7^5, 7^5. അമേരിക്കയുടെ ജോണ്‍ ഇനറാണ് സെമിയില്‍ ദ്യോകോവിച്ചിന്‍െറ എതിരാളി. ജപ്പാന്‍െറ കീ നിഷികോരിയെയാണ് ഇനര്‍ തോല്‍പിച്ചത്. സ്കോര്‍: 6^4, 6^3. ആദ്യ സെമിയില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ നേരിടും.

കെജ്രിവാളിനു പ്രശാന്ത് ഭൂഷന്‍െറ തുറന്ന കത്ത്

Posted: 03 Apr 2015 10:20 PM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനു പ്രശാന്ത് ഭൂഷന്‍െറ തുറന്ന കത്ത്. ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി സംബന്ധിച്ചാണ് ഭൂഷണ്‍ കത്തയച്ചത്. ദൈവവും ചരിത്രവും നിങ്ങള്‍ ഈ പാര്‍ട്ടിയോടെ ചെയ്തതിന് മാപ്പു നല്‍കില്ല. വോട്ടെടുപ്പില്ലാതെയാണു തങ്ങളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്, ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടി ക്രമങ്ങള്‍ പാലിച്ചില്ളെന്നും ഭൂഷണ്‍ കത്തില്‍ ആരോപിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും സമിതിയില്‍ നിന്നും പുറത്താക്കിയത്.

കെജ്രിവാള്‍ വീണ്ടും സമരത്തിനിറങ്ങുന്നു

Posted: 03 Apr 2015 10:01 PM PDT

Image: 
Subtitle: 
കേന്ദ്രത്തിന്‍െറ ഭൂമി ബില്ലിനെതിരെ 22നാണ് സമരം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പദമേറിയാലും സമരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം പാലിക്കാനൊരുങ്ങി ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതിക്കെതിരെ പാര്‍ലമെന്‍റ് മാര്‍ച്ചു നടത്തിയാണ് രണ്ടാമത് ഡല്‍ഹി മുഖ്യമന്ത്രിയായതിനുശേഷമുള്ള ആദ്യസമരത്തിന് അദ്ദേഹം അരങ്ങുകുറിക്കുന്നത്. ഏപ്രില്‍ 22നാണ് ആം ആദ്മി പ്രവര്‍ത്തകരെ നയിച്ച് ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുക. ദേശീയ എക്സിക്യൂട്ടിവ് തീരുമാന പ്രകാരമാണ് സമരമെന്ന് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.

ഇല്യാസ് ആസ്മി, പ്രേംസിങ് പഹാഡി, യോഗേഷ് ദഹിയ തുടങ്ങിയ നേതാക്കളടങ്ങിയ സമിതി വിവിധ കര്‍ഷകസംഘടനാ നേതാക്കളുമായി ചര്‍ച്ചനടത്തി പിന്തുണ തേടുന്നുണ്ട്. ലോക്സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടതോടെ ഭേദഗതി ഓര്‍ഡിനന്‍സിന്‍െറ കാലാവധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടിയതിനാല്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെയും കര്‍ഷക^ജനകീയ സംഘടനകളുടെയും സമരങ്ങള്‍ ആ ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടാകും.

സമരങ്ങളുടെ സഹചാരിയായ കെജ്രിവാള്‍ 49 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ആദ്യ ഊഴത്തില്‍ പാതയോരത്ത് രാത്രി സത്യഗ്രഹം കിടന്നതും ഡല്‍ഹി പൊലീസിനെതിരെ ധര്‍ണയിരുന്നതും വലിയ വാര്‍ത്തകളായിരുന്നു.
 

ശ്രദ്ധേയമായി ഒമാന്‍െറ നിലപാടുകള്‍

Posted: 03 Apr 2015 09:57 PM PDT

Image: 

മസ്കത്ത്: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും യുദ്ധ ഭീഷണിക്കുമെല്ലാം വിരാമമിട്ട് ഇറാനും വന്‍ശക്തി രാജ്യങ്ങളും ആണവപ്രശ്നത്തില്‍ ധാരണയിലത്തെുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഒമാന്‍െറ നിലപാടുകള്‍. മേഖലയിലെ പല വിഷയങ്ങളിലും മധ്യസ്ഥന്‍െറ റോള്‍ കാര്യക്ഷമമായി നിര്‍വഹിച്ച ഒമാനാണ് ആണവപ്രശ്നത്തിലെ ചര്‍ച്ചകള്‍ക്കും മധ്യസ്ഥത വഹിച്ചത്. എന്നും സമാധാനത്തിന് ഒപ്പമായിരിക്കുമെന്ന ഒമാന്‍െറ നിലപാട് വെറുംവാക്കല്ളെന്ന് ഇറാനും അമേരിക്കയടക്കം വന്‍ശക്തി രാഷ്ട്രങ്ങളുമായി ആണവകരാര്‍ വിഷയത്തില്‍ പ്രാഥമിക ധാരണയില്‍ എത്തിയെന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു. ധാരണക്കു പകരം യുദ്ധമാണെങ്കില്‍ അത് വന്‍നാശത്തിലേക്ക് നയിക്കുമായിരുന്നുവെന്ന്  വാര്‍ത്തകളെ സ്വാഗതംചെയ്ത് വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരുണ്ട്, അതുകൊണ്ടാണ്  ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടായത്. യുദ്ധം ആഗ്രഹിക്കുന്നവര്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരുമായിരുന്നു. ശക്തി സംഭരിക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയില്‍ ഒമാന്‍ വഹിച്ച പങ്കിനെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുംപ്രകീര്‍ത്തിച്ചു. ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം ഒരുക്കുന്നതിനൊപ്പം ആതിഥേയത്വമരുളുകയും ചെയ്ത ഒമാന്‍െറ നിലപാടുകള്‍ പ്രശംസാര്‍ഹമെന്ന് ലൊസന്നില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വിദേശികളുടെ വൈദ്യപരിശോധന കര്‍ശനമാക്കാന്‍ ജി.സി.സി നീക്കം

Posted: 03 Apr 2015 09:41 PM PDT

Image: 

കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഒരുങ്ങുന്നു. കൂടുതല്‍ രോഗങ്ങള്‍ കണ്ടത്തെുന്നതിനുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കാനാണ് ആലോചന നടക്കുന്നതെന്ന് ജി.സി.സി ആരോഗ്യമന്ത്രിതല കൗണ്‍സില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. തൗഫീഖ് ബിന്‍ ഖാജ അറിയിച്ചു. പരിശോധനയില്‍ നവീകരണംവേണമെന്ന് കുറച്ചുകാലമായി ആവശ്യമുയരാന്‍ തുടങ്ങിയിട്ട്. ഇതുസംബന്ധിച്ച നിര്‍ദേശം 2012ല്‍ നടന്ന മന്ത്രിതല യോഗത്തിന്‍െറ പരിഗണനയില്‍വന്നെങ്കിലും അന്തിമ തീരുമാനമായില്ല.
മാനസിക രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുമുള്ള പരിശോധനകള്‍ പുതുതായി ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഖാജ വ്യക്തമാക്കി. ഇതുസംബന്ധിച്ച തീരുമാനത്തിന് അടുത്തുതന്നെ ജി.സി.സി ആരോഗ്യമന്ത്രിതല കൗണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം രോഗങ്ങളുമായി ഗള്‍ഫ് നാടുകളിലത്തെുന്ന വിദേശികള്‍ പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. രോഗങ്ങള്‍ പകരുന്നതിനുപുറമെ ഇവര്‍ക്കുവേണ്ടി കൂടുതല്‍ പണം ചെലവാക്കേണ്ട അവസ്ഥയും വരുന്നു.
സമീപകാലത്ത് പരിശോധന കാര്യക്ഷമമാക്കിത്തുടങ്ങിയതോടെ രോഗവുമായത്തെുന്നവരുടെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി ആവശ്യമാണ്. അതിന് കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ നടപ്പാക്കുക മാത്രമേ പരിഹാരമുള്ളൂ -അദ്ദേഹം പറഞ്ഞു. പരിശോധനാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടെ അതില്‍ വീഴ്ചവരുത്തുന്ന കേന്ദ്രങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും ജി.സി.സി ആരോഗ്യമന്ത്രിതല കൗണ്‍സിലിന് ആലോചനയുണ്ട്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള  510 അക്രഡിറ്റഡ് മെഡിക്കല്‍ സെന്‍ററുകള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായുണ്ട്. ഇവക്കെല്ലാം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും.

കാരണവന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും^ മുനവ്വറലി

Posted: 03 Apr 2015 09:21 PM PDT

Image: 

മലപ്പുറം: മുസ് ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി വിഷയത്തില്‍ പാണക്കാട് കുടുംബത്തിലെ കാരണവന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍.

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തില്‍ എന്‍െറ വികാരമാണ് താന്‍ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്. നിരവധി അണികള്‍ അതിനോട് യോജിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി തീരുമാനം വന്നതോടെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതിനോട് യോജിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും മുനവ്വറലി വ്യക്തമാക്കി.
 

മധുരമെന്‍ മലയാളം: ആവേശം വാനോളം; രജിസ്ട്രേഷന്‍ തുടരുന്നു

Posted: 03 Apr 2015 08:02 PM PDT

Image: 

ദുബൈ: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മാധ്യമം ആവിഷ്കരിച്ച മധുരമെന്‍ മലയാളം പദ്ധതിക്ക് ഗള്‍ഫ് നാടുകളില്‍ ആവേശകരമായ പ്രതികരണം. സ്കൂളുകളിലും അയല്‍ക്കൂട്ടങ്ങളിലും പാര്‍ക്കുകളിലുമായി നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് കുട്ടികളാണ് ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്‍ ഏപ്രില്‍ എട്ടുവരെ തുടരും.

കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്താണ് പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ പത്രമായ ഗള്‍ഫ് മാധ്യമം  ഭാഷാ പരിപോഷണ പദ്ധതി നടപ്പാക്കുന്നത്. പരീക്ഷക്കുള്ള പാഠ്യപദ്ധതി ഗള്‍ഫ് മാധ്യമം ദിനപത്രത്തിലും മധുരമെന്‍ മലയാളം വെബ് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചു മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷക്ക് പേരു ചേര്‍ക്കാന്‍ സാധിക്കുക. അഞ്ചു മുതല്‍ ഏഴുവരെ, എട്ടു മുതല്‍ പത്തുവരെ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് മത്സരം.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിക്കും. ഏപ്രില്‍ 10ന് പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷ. 12, 13 തിയതികളില്‍ ഫലം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കെല്ലാം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഓരോ സെന്‍ററിലും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന 20 പേര്‍ വീതം 17ന് നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കും. ദുബൈ, അബൂദബി, ദമ്മാം, റിയാദ്, ജിദ്ദ, ദോഹ, സലാല, മസ്കത്ത്, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. 19, 20 തിയതികളില്‍ ഫലപ്രഖ്യാപനം. ഓരോ രാജ്യത്തുനിന്നും ഇരുവിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ ദുബൈയില്‍ 24ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലേക്ക് അര്‍ഹത നേടും.

ഇവരില്‍ നിന്ന് അന്തിമ വിജയിയെ തെരഞ്ഞെടുക്കും.  പ്രമുഖര്‍ പങ്കെടുക്കുന്ന  കലാ-സാംസ്കാരിക വിരുന്നിലായിരിക്കും സമ്മാനദാനം. വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പരീക്ഷാ പരിശീലനവും തുടര്‍ വായനാ നിര്‍ദേശങ്ങളും  വെബ് പേജില്‍ നിന്ന് ലഭിക്കും. വിലാസം: www.madhyamam.com/madhuramenmalayalam  
 

യമന്‍: 151 മലയാളികള്‍ കൂടി മടങ്ങിയെത്തി

Posted: 03 Apr 2015 08:01 PM PDT

Image: 
Subtitle: 
330 ഇന്ത്യക്കാരുമായി വിമാനമത്തെിയത് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ

ദുബൈ/നെടുമ്പാശ്ശേരി: സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയ യമനില്‍നിന്ന് രക്ഷപ്പെട്ട 91 മലയാളികള്‍കൂടി കൊച്ചിയിലത്തെി. 330 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ എ.ഐ 170 വിമാനം ശനിയാഴ്ച പുലര്‍ച്ചെ 12.40 നാണ് നെടുമ്പാശ്ശേരി യിലത്തെിയത്. 15 തമിഴ്നാട് സ്വദേശികളക്കം 106  പേര്‍ കൊച്ചിയില്‍ ഇറങ്ങി. ശേഷിക്കുന്ന  224  ഉത്തരേന്ത്യക്കാരുമായി വിമാനം മുംബൈയിലേക്ക് തിരിച്ചു. യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി.ജോസഫ് വിമാനത്താവളത്തിലത്തെി. ഓരോരുത്തര്‍ക്ക് 2000 രൂപ വീതം സഹായം നല്‍കി. ജിബൂതിയില്‍ നിന്ന് പുറപ്പെട്ട മറ്റൊരു വിമാനത്തില്‍ 60 മലയാളികള്‍ മുംബൈയിലിറങ്ങിയിട്ടുണ്ട്.

സന്‍ആയില്‍ കുടുങ്ങിയ വരെയാണ് വെള്ളിയാഴ്ച രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ജിബൂതിയിലത്തെിച്ചത്. ഹുദൈദയില്‍നിന്ന് ഐ.എന്‍.എസ് സുമിത്രയില്‍ പുറപ്പെട്ട 450 പേരും ജിബൂതിയില്‍ എത്തിയിട്ടുണ്ട്. ഇവരെല്ലാം മൂന്ന് വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. രാത്രി 11ന് 179 പേരുമായി മുംബൈയിലേക്ക് വ്യോമസേനയുടെ സി^17 ഗ്ളോബ് മാസ്റ്റര്‍ വിമാനമാണ് ആദ്യം പറന്നത്. 11.15ന് 155 പേരുമായി അടുത്തവിമാനം മുംബൈയിലേക്ക് പറന്നു. തുടര്‍ന്നാണ് മൂന്നാമത്തെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. സൗദി അനുമതി നല്‍കിയതോടെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ജിബൂതിയില്‍ നിന്ന് സന്‍ആയിലത്തെിയത്.

സൗജന്യമായി നാട്ടിലെത്തിക്കും

യമനില്‍നിന്ന് തിരിച്ചത്തെുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായാണ് യാത്രയെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സും ജെറ്റ് സ്റ്റാര്‍ ഏഷ്യയും കോഡ് ഷെയര്‍ കരാറില്‍

Posted: 03 Apr 2015 07:50 PM PDT

Image: 

കൊച്ചി: തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ആസ്ട്രേലിയയിലേക്കും പറക്കാന്‍ സഹായിക്കുന്ന പുതിയ കോഡ്ഷെയര്‍ കരാറില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും ജെറ്റ് സ്റ്റാര്‍ ഏഷ്യയും ഒപ്പിടുന്നു. ഏപ്രില്‍ അഞ്ചുമുതലാണ് കരാര്‍ നടപ്പില്‍ വരുക. സിംഗപ്പൂരിലെ ജെറ്റ് സ്റ്റാര്‍ ഏഷ്യയുടെ ഹബില്‍നിന്ന് ഡാര്‍വിന്‍, നോം പെന്‍, ഫുകേറ്റ്, ബാങ്കോക്ക്, ഹോചിമിന്‍ സിറ്റി, ക്വാലാലംപൂര്‍, പേര്‍ത്ത് എന്നീ ഏഴ് റൂട്ടുകളില്‍ പറക്കാം. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് യാത്ര തുടങ്ങുന്നിടത്തുതന്നെ ടിക്കറ്റും, ബാഗേജ് ത്രൂ ചെക്കിന്‍, തുടര്‍യാത്രക്കുള്ള ബോര്‍ഡിങ് പാസുകള്‍ എന്നിവ ലഭിക്കും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ഏഷ്യാ പസഫിക് മേഖലയിലെയും വിനോദ സഞ്ചാരത്തിന് പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ ചന്ദ്രസേന പറഞ്ഞു. കൊളംബോയില്‍നിന്ന് ഇന്ത്യ, പാകിസ്താന്‍, മാലി എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷന്‍ ഫൈ്ളറ്റുകള്‍ ലഭ്യമാണ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രതിദിനം മൂന്ന് സര്‍വിസുകള്‍ വരെ സിംഗപ്പൂരിലേക്ക് നടത്തുന്നുണ്ട്. 

കേരളത്തിന്‍െറ ചക്കപ്പഴക്കാലം ഉത്തരേന്ത്യയിലേക്ക് നാടുകടക്കുന്നു

Posted: 03 Apr 2015 07:40 PM PDT

Image: 
Subtitle: 
ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഇപ്പോള്‍ ചക്കക്ക് ആവശ്യക്കാരുള്ളത്

ചാലക്കുടി: കേരളത്തിന്‍െറ ചക്കപ്പഴക്കാലം ഉത്തരേന്ത്യയിലേക്ക് നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നാടുകടക്കുന്നു. മാര്‍ച്ച് കഴിഞ്ഞതോടെ കേരളത്തില്‍ ചക്കവിപണി സജീവമായി. മഴക്കാലത്തിന് മുമ്പ് ഇവ കയറ്റി അയക്കാന്‍ തിരക്കിട്ട് മൊത്തവ്യാപാരികള്‍ കൊച്ചുകൊച്ചു പിക്കപ് വാനുകളും മിനിലോറികളുമായി ഗ്രാമങ്ങളില്‍ ചക്ക തേടി ചുറ്റിക്കറങ്ങുകയാണ്. ജൂലൈ പകുതി വരെ വിപണി സജീവമായി തുടരും. മഴ പെയ്യുന്നതോടെ ഡിമാന്‍ഡ് കുറയും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം ചക്ക ഉല്‍പാദനം കൂടുതലാണെന്നാണ് കണക്കുകള്‍. ഏപ്രില്‍, മേയ് കാലത്ത് കൂടുതല്‍ ചക്കയുണ്ടാകുമെന്നാണ് പ്രതീക്ഷ. നാട്ടിന്‍പുറത്തത്തെുന്ന ഏജന്‍റുമാര്‍ പ്ളാവിലെ മൂത്തതും മൂക്കാത്തതും അടക്കം എല്ലാ ചക്കയും നിസ്സാരവിലയ്ക്ക് വാങ്ങുകയാണ്. ഇടിയന്‍പ്രായത്തിലേ ഇവ വ്യാപാരികള്‍ കയറ്റി അയക്കുന്നതുകൊണ്ട് നല്ല ചക്കകള്‍ കിട്ടാന്‍ മലയാളി വിഷമിക്കും.

പണ്ടത്തെ പഞ്ഞക്കാലങ്ങളില്‍ വിശപ്പ് തീര്‍ക്കാന്‍ സഹായിച്ച ചക്കപ്പഴം പരിഷ്കാരം മൂത്ത മലയാളികള്‍ വളരെ നേരത്തെ ഉപേക്ഷിച്ചിരുന്നു. മാത്രമല്ല, മലയാളികളുടെ ഇന്നത്തെ തലമുറ പലരും ചക്ക കഴിക്കുന്നത് നാണക്കേടായി കരുതുന്നവരാണ്. പണ്ടെന്നോ കുരു വീണ് പൊട്ടിമുളച്ച പ്ളാവ് പുരയിടത്തിലെ ശല്യമായും ഇവര്‍ കാണുന്നു. പ്ളാവുകള്‍ വെട്ടിനശിപ്പിക്കുന്നതുകൊണ്ടും ചക്ക കയറ്റി അയക്കുന്നതുകൊണ്ടും നാടന്‍പഴമെന്ന് വിശേഷിപ്പിക്കുന്ന ചക്ക നാട്ടിലുള്ളവര്‍ക്ക് കിട്ടാനില്ല. വിളവെടുപ്പും വിപണിയും സജീവമായെങ്കെിലും ചക്ക ഏറെയും കയറ്റിവിടുന്നത് വടക്കെ ഇന്ത്യയിലേക്കാണ്.

ആദ്യകാലത്ത് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കുമായിരുന്നു ചക്ക ലോറികളില്‍ കൊണ്ടുപോയിരുന്നത്. തീവണ്ടികളിലും കൊണ്ടുപോയിരുന്നു. ഇന്ന് അതല്ല സ്ഥിതി. ചക്കയെടുക്കാന്‍ നേരിട്ട് ലോറികള്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് വന്നത്തെുകയാണ്. ജില്ലയില്‍ നിന്നും ഏജന്‍റുമാര്‍വഴി ദിനേന കയറ്റിവിടുന്നത് നൂറുകണക്കിന് ടണ്‍ ഇടിയന്‍ ചക്കയാണ്. തെക്കേ ഇന്ത്യയില്‍നിന്നും വടക്കേ ഇന്ത്യയിലേക്ക് ചക്കയുടെ മാര്‍ക്കറ്റ് വ്യാപിച്ചു കഴിഞ്ഞു. ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഇപ്പോള്‍ ചക്കക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ചാലക്കുടി, മഞ്ഞപ്ര, പെരുമ്പി എന്നിവിടങ്ങളില്‍ ഏജന്‍റുമാര്‍ ശേഖരിച്ചുവെച്ച ചക്ക കയറ്റിക്കൊണ്ടുപോകാന്‍ നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ കാത്തുകെട്ടി കിടക്കുന്ന കാഴ്ച ജനുവരിയോടെ കാണാന്‍ തുടങ്ങിയിരുന്നു. ഇടിയന്‍ ചക്കക്കാണ് വിപണിയില്‍ ഏറെ ഡിമാന്‍ഡ്. മുഴുത്ത ചക്കയും നല്ലതോതില്‍ കയറ്റി വിടുന്നു. മൂന്നു മുതല്‍ 12 കിലോ വരെയുള്ള ചക്കയിലാണ് വ്യാപാരികളുടെ കണ്ണ്. നല്ല ആകൃതിയുള്ള ചക്ക മാത്രമേ കയറ്റുകയുള്ളൂ. അല്ലാത്തവ മാറ്റിവെക്കും.

പഴച്ചക്കക്ക് വടക്കേ ഇന്ത്യയില്‍ തീരെ ഡിമാന്‍ഡില്ല. ലോറികളില്‍ ഉയരത്തില്‍ മെടഞ്ഞ ഓലക്കീറുകള്‍ നിരത്തി അവക്കിടയില്‍ വാഴയില വെച്ച്, ഐസ് കട്ട പാകിയാണ് ചക്ക പാക്ക് ചെയ്യുന്നത്. രണ്ടുമൂന്ന് ദിവസം യാത്രചെയ്താലും അവിടെയത്തെുമ്പോള്‍ ഫ്രഷായി ഇരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ചാലക്കുടിയിലും പെരുമ്പിയിലും മഞ്ഞപ്രയിലുമുള്ള കേന്ദ്രങ്ങളിലേക്ക് ചക്ക എത്തിക്കുന്നത് പ്രാദേശിക ഏജന്‍റുമാരാണ്. ന്യായമായ വില കിട്ടുമെന്നതിനാല്‍ നാട്ടില്‍ എല്ലാം കയറ്റി വിടുകയാണ്.

ഇവിടെയാണെങ്കില്‍ വെറുതേ കൊടുത്താലും ഇതൊന്നും ആര്‍ക്കും വേണ്ട. എന്നാല്‍, ചക്കയുടെ വിപണന സാധ്യതയെക്കുറിച്ച് ടി.വിയിലും പത്രത്തിലും റിപ്പോര്‍ട്ടുകള്‍ വായിക്കുന്നതിനാല്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ നാട്ടുകാര്‍ ചക്കക്ക് വില മന$പൂര്‍വം കൂട്ടിപ്പറയുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യാപാരികള്‍ക്ക് പരാതിയുണ്ട്.

ബാര്‍കോഴ, രാജ്യസഭാസീറ്റ്: കോണ്‍ഗ്രസില്‍ നീരസം പുകയുന്നു

Posted: 03 Apr 2015 07:21 PM PDT

Image: 
Subtitle: 
മുഖ്യമന്ത്രിയുടെ മാണി അനുകൂല പ്രസ്താവനയില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം

തിരുവനന്തപുരം: ബാര്‍കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം. മാണിക്ക് അനുകൂലമായി നിലപാടെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഐ ഗ്രൂപ് രംഗത്ത്. മാണിക്കെതിരെ കേസെടുത്തത് കൂട്ടായ തീരുമാനമായിരുന്നുവെന്നും അതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ളെന്നുമാണ് ഐ ഗ്രൂപ് നേതാക്കള്‍ പറയുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനമെന്നാണ് ഐ ഗ്രൂപ്പിന്‍െറ വിമര്‍ശം. തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ഐ ഗ്രൂപ്പിലെ നേതാക്കള്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിലുണ്ടായ തീരുമാനം.

ബാര്‍കോഴയില്‍ കെ.എം. മാണിക്കെതിരെ കേസെടുത്തതില്‍ നിയമജ്ഞര്‍ക്കടക്കം രണ്ടഭിപ്രായം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മാണിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് സ്വന്തമായി എടുത്തതാണെന്ന ധ്വനി ഈ പ്രതികരണത്തിലുണ്ട്. ഇക്കാര്യത്തില്‍ ഇനി മാണിയും ചെന്നിത്തലയും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതി സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഐ ഗ്രൂപ് ആരോപിക്കുന്നു.

അതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ കൂടിയാലോചനകളില്ലാതെ തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചുതുടങ്ങി. പതിവിന് വിപരീതമായി മൂന്ന് നേതാക്കള്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുമുള്ളത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എന്നാല്‍ വയലാര്‍ രവിയാണ് മത്സരിക്കുകയെന്നത് പരസ്യമായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിച്ച്  ഹൈകമാന്‍ഡിനെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമിതി ചേരാന്‍ സമയമുണ്ടെന്നിരിക്കെ ഏകപക്ഷീയ തീരുമാനമുണ്ടായത് ശരിയായില്ളെന്ന അഭിപ്രായമാണ് കെ.പി.സി.സി. മുന്‍ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്.

ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് മുനവ്വറലിയുടെ ഫേസ്ബുക് പോസ്റ്റ്

Posted: 03 Apr 2015 07:18 PM PDT

Image: 

കോഴിക്കോട്: രാജ്യസഭാ സ്ഥാനാര്‍ഥിനിര്‍ണയം മുസ്ലിം ലീഗില്‍ അതിസങ്കീര്‍ണമായിരിക്കെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റ് ലീഗ്നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചു. ഇതിനെതിരെ ലീഗ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും കടുത്ത സമ്മര്‍ദമുയര്‍ന്നപ്പോള്‍ മണിക്കൂറിനുശേഷം പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ച പാര്‍ട്ടിക്കകത്ത് കത്തിക്കയറുകയാണ്.
പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തിനുള്ള ലീഗിന്‍െറ അപ്രമാദിത്വം തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തിയ ഗൂഢനീക്കമാണ് ഇതിനുപിന്നിലുള്ളതെന്നും അതിന് മുനവ്വറലിയെ കരുവാക്കുകയാണെന്നും വിലയിരുത്തുന്നവരുണ്ട്.

രാജ്യസഭയിലേക്ക് കോണ്‍ഗ്രസും സി.പി.എമ്മും ആഴ്ചകള്‍ക്കുമുമ്പെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ കടുത്ത വിഭാഗീയതകാരണം ലീഗ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. ഈ കാര്യത്തില്‍ സമവായം ഉണ്ടാക്കാനാണ് വെള്ളിയാഴ്ച അടിയന്തരമായി പ്രവര്‍ത്തകസമിതി വിളിച്ചത്. സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദോ സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബോ എന്ന കാര്യത്തിലാണ് തര്‍ക്കം. പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ്, വഹാബിനുവേണ്ടിയും അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, മജീദിനുവേണ്ടിയും ചരടുവലി ശക്തമാക്കിയതോടെ ലീഗ് അക്ഷരാര്‍ഥത്തില്‍ കുഴങ്ങുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കൂനിന്മേല്‍ക്കുരുപോലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയപുത്രന്‍ മുനവ്വറലി തങ്ങളുടെ ഫേസ്ബുക് പോസ്റ്റ് വരുന്നത്. ലീഗിന്‍െറ രാജ്യസഭാ സീറ്റ് മുമ്പ് ഒരു മുതലാളിക്ക് നല്‍കിയപ്പോള്‍ പാര്‍ട്ടിക്ക് വലിയ വിലകൊടുക്കേണ്ടിവന്നിട്ടുണ്ടെന്നും തന്‍െറ പിതാവിനെ ഏറെ വിഷമിപ്പിച്ച തീരുമാനമായിരുന്നു അതെന്നും പോസ്റ്റിലുണ്ട്. ഈ തീരുമാനം വേണ്ടായിരുന്നുവെന്ന് പിതാവ് പലതവണ പറയുന്നത് കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശംകെടുത്തുന്ന പഴയ തീരുമാനത്തിന്‍െറ തനിയാവര്‍ത്തനം ഇനിയുമുണ്ടാവരുത്. പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാവില്ല എന്നു പ്രാര്‍ഥിക്കാം-എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

മുനവ്വറലി തങ്ങളുടെ ഈ പരസ്യപ്രസ്താവന ലീഗിലെ ഒരാള്‍പോലും അനുകൂലിച്ചിട്ടില്ല. അദ്ദേഹത്തിന് ഇങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ തന്‍െറ പിതാവിന്‍െറ പ്രിയസഹോദരനും ലീഗ് അധ്യക്ഷനുമായ ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ടുപറയാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് പ്രവര്‍ത്തകസമതി യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പരസ്യമായി നടത്തിയത്. മുതിര്‍ന്ന നേതാക്കള്‍പോലും ഹൈദരലി തങ്ങളോട് എതിരഭിപ്രായം പറയാറില്ളെന്നിരിക്കെയാണ് കൊടപ്പനക്കല്‍ കുടുംബത്തില്‍നിന്ന് മറിച്ചൊരു പ്രതികരണമുണ്ടാവുന്നത്.

രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ പാണക്കാട് കുടുംബത്തിലും അഭിപ്രായഭിന്നതയും വടംവലിയുമുണ്ടെന്നതിന് തെളിവായി രാഷ്ട്രീയ ശത്രുക്കളും പാര്‍ട്ടിയിലെ താല്‍പര്യക്കാരും ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യും. ലീഗിലെ അധികാരകേന്ദ്രം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയും പിന്നിലുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഇറാനില്‍ ആഘോഷം; ഒബാമയുടെ പ്രശംസ

Posted: 03 Apr 2015 07:12 PM PDT

Image: 
Subtitle: 
ഇസ്രായേല്‍ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചു

തെഹ്റാന്‍: ലോക വന്‍ശക്തികളുമായി കരട് ആണവ കരാറില്‍ ഒപ്പുവെച്ചതോടെ ഇറാന്‍ ആഘോഷത്തിമിര്‍പ്പില്‍. അയല്‍ക്കാരായ ഇസ്രായേല്‍ പടപ്പുറപ്പാടുമായി രംഗത്തുവന്നതിനിടെയാണ് കടുത്ത സാമ്പത്തിക ഉപരോധത്തിന്‍െറ നടുവില്‍ കഴിയുന്ന രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ കരാറിനെ സ്വാഗതം ചെയ്തത്. 1979നു ശേഷം ബദ്ധവൈരികളായി തുടരുന്ന ഇറാനും യു.എസും തമ്മില്‍ അടുക്കാന്‍ കരാര്‍ വഴിയൊരുക്കുമോ എന്ന് ഉറപ്പില്ളെങ്കിലും ഉപരോധത്തിന്‍െറ തീവ്രത കുറയുമെന്നതാണ് ആശ്വാസമാകുന്നത്.

12 വര്‍ഷമായി ഇറാനും പാശ്ചാത്യ ശക്തികളും തമ്മില്‍ തുടരുന്ന അഭിപ്രായ ഭിന്നതകളും ഇത് പരിഹരിച്ചേക്കും. അന്തിമ കരാര്‍ ജൂണ്‍ 30നകം ഒപ്പുവെക്കണമെന്നാണ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ ഇതിനായുള്ള നടപടികള്‍ക്ക് തുടക്കമാവുമെന്നും നിര്‍ണായക ചുവടുവെപ്പ് ഇതിനകം പൂര്‍ത്തിയായതായും യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ഫെഡറിക മുഗ്രിനി പറഞ്ഞു. സമ്പൂര്‍ണ വിജയമാണ് കരാറെന്ന് ഇറാന്‍  വിദേശ കാര്യമന്ത്രി ജവാദ് സരീഫ് അഭിപ്രായപ്പെട്ടു. കരാറിനെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. ചരിത്രപരമായ ധാരണയാണിതെന്നും നടപ്പാക്കാനായാല്‍ ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും യു.എസ് പ്രസിഡന്‍റ് പറഞ്ഞു.

ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രൂപരേഖയാണിതെന്നും അവര്‍ വഞ്ചിച്ചാല്‍ ലോകം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോക ശക്തികളും ഇറാനും തമ്മില്‍ ആണവ വിഷയത്തില്‍ ധാരണയിലത്തെിയത് ചര്‍ച്ചചെയ്യാന്‍ ഇസ്രായേല്‍ സുരക്ഷാ തലവന്മാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മന്ത്രിമാരുള്‍പ്പെടെ പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അധ്യക്ഷത വഹിക്കും. കരാര്‍ ഇസ്രായേലിന്‍െറ അസ്തിത്വത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, രാഷ്ട്രീയത്തെക്കാള്‍ വലുതാണ് ഇതിലെ വിഷയങ്ങളെന്നായിരുന്നു ഇതിനോട് യു.എസ് പ്രസിഡന്‍റിന്‍െറ പ്രതികരണം.  കരാര്‍ ഒപ്പുവെച്ച വാര്‍ത്ത വന്നതോടെ ഇറാന്‍ ഓഹരി വിപണി ഉണര്‍ന്നിട്ടുണ്ട്. സാമ്പത്തിക രംഗത്ത് പുതിയ മുന്നേറ്റത്തിനും ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

സംശയത്തിന്‍െറ ആനുകൂല്യം

Posted: 03 Apr 2015 06:54 PM PDT

Image: 

ക്രിക്കറ്റ്^ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയുടെ ശ്രദ്ധ ഏറെ ആകര്‍ഷിച്ച മാസമായിരുന്നു മാര്‍ച്ച്. ഏതാണ്ട് മാസം മുഴുവനായും നിറഞ്ഞുനിന്ന കളിയും അതിന്‍െറ വിവരണങ്ങളും ഇടക്കിടെ ഒരു ഭാഷാപ്രയോഗം കൂടി പുറത്തുവിട്ടുകൊണ്ടിരുന്നു. ബെനഫിറ്റ് ഓഫ് ഡൗട്ട് അഥവാ സംശയത്തിന്‍െറ ആനുകൂല്യം. ഒരു നല്ല പന്തിനുമുന്നില്‍ കുടുങ്ങിയ ബാറ്റ്സ്മാന്‍ ലെഗ് ബിഫോര്‍ വിക്കറ്റായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് മിക്കപ്പോഴും അമ്പയര്‍മാര്‍ക്ക് ശ്രമകരമായ ഒരു ജോലിയാണ്. ബാറ്റ്സ്മാന്‍െറ കാലില്‍ തട്ടി നീങ്ങിയ പന്ത് വിക്കറ്റിന് കൊള്ളുമായിരുന്നോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടാമെങ്കിലും കളിക്കളത്തിനകത്ത് നില്‍ക്കുമ്പോള്‍ ഈ നിര്‍ണയം ശ്രമകരമായ ഒരു ജോലി തന്നെയാണ്. അപ്പോഴാണ് ബാറ്റ്സ്മാന് സംശയത്തിന്‍െറ ആനുകൂല്യം ലഭിക്കുന്നത്. ഇങ്ങനെ സംശയത്തിന്‍െറ ആനുകൂല്യം പ്രകടിപ്പിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്ത എത്രയോ അവസരങ്ങള്‍ ഫെബ്രുവരി 14നും മാര്‍ച്ച് 29നും ഇടയില്‍ അരങ്ങേറുകയുണ്ടായി.

പക്ഷേ, ഇതേ മാര്‍ച്ച് മാസം ഇന്ത്യയില്‍ അരങ്ങേറിയ രണ്ടു പ്രധാന സംഭവങ്ങള്‍ക്ക് സംശയത്തിന്‍െറ ആനുകൂല്യം എന്ന ഇളവില്ല.ഡല്‍ഹിയിലെ രാഷ്ട്രീയ രംഗത്തും ജുഡീഷ്യറിയിലുമാണ് സംശയത്തിന്‍െറ ആനുകൂല്യമില്ലാത്ത ഈ രണ്ടു വന്‍ സംഭവങ്ങള്‍. ആദ്യസംഭവം ജുഡീഷ്യറിയിലായിരുന്നു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍. ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് 1987ല്‍, മീറത്തിനടുത്ത ഹാഷിംപുരയില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 42 പേരെ ഉത്തര്‍പ്രദേശ് പൊലീസിന്‍െറ ആംഡ് കോണ്‍സ്റ്റാബുലറി വിഭാഗവും (പി.എ.സി), ചില പട്ടാള യൂനിറ്റുകളും ചേര്‍ന്ന് കൂട്ടക്കൊല ചെയ്തത് സംബന്ധിച്ച കേസിലെ ആദ്യത്തെ കീഴ്കോടതി വിധിയായിരുന്നു ഈ സംഭവം. മാര്‍ച്ച് 21ന് പുറത്തുവന്ന ഈ വിധിയില്‍ കേസില്‍ കുറ്റാരോപിതരായ 16 പി.എ.സി ജവാന്മാരെയും വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 42 പേര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നത്, ഒരദ്ഭുത സംഭവം എന്ന മട്ടിലാണ് സെഷന്‍സ് ജഡ്ജ്  സഞ്ജയ് ജിന്‍ഡല്‍ തന്‍െറ വിധിയില്‍ രേഖപ്പെടുത്തിയത്. പ്രതികളെ കേസുമായി ബന്ധപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ വിധിപ്രസ്താവം. സാക്ഷികളായ അഞ്ചുപേര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നും ജിന്‍ഡല്‍ തന്‍െറ ഉത്തരവില്‍ എടുത്തു പറഞ്ഞു.

1987ല്‍ ഈ പ്രദേശത്ത് പൊലീസുദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഐ.പി.എസ് ഓഫിസറും എഴുത്തുകാരനുമായ ബിഭൂതി നാരായണ്‍ റായ് സംഭവത്തെക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട തെളിവെടുപ്പ് നടത്തുകയുണ്ടായി. ഭരണ സംവിധാനങ്ങളുടെയും ബ്യൂറോക്രാറ്റിക് നൂലാമാലകളുടെയും തടസ്സങ്ങള്‍ ഏറെ പണിപ്പെട്ടും ഘട്ടംഘട്ടമായും തരണം ചെയ്ത ഈ അന്വേഷണം പി.എ.സിയുടെയും ചില സൈനിക സംഘങ്ങളുടെയും അപരാധം കൃത്യമായി സ്ഥാപിച്ചിരുന്നു. അങ്ങനെ ഓപണ്‍ ആന്‍ഡ് ഷട്ട് എന്ന ഗണത്തില്‍പെടുത്തേണ്ട ഒരു കേസിലാണ് തീസ് ഹസാരിയിലെ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടുകൊണ്ട് നാണക്കേടിന്‍െറ ചരിത്രം അക്ഷരാര്‍ഥത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഹാഷിംപുരയില്‍ 28 വര്‍ഷം മുമ്പത്തെ അനുഭവത്തിന്‍െറ നടുക്കം ഇന്നും സിരകളില്‍ സൂക്ഷിച്ചുകൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. ‘ഞങ്ങളുടെ 42 സഹോദരങ്ങള്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നാണ് കോടതി പറയുന്നത്? ഏതോ ദിവ്യശക്തി നിഗൂഢമായ ഒരായുധം ഉപയോഗിച്ച് കൊന്നു എന്നാണോ?,’ ഹാഷിംപുരയില്‍ രോഷത്തോടെയും സങ്കടത്തോടെയും ഈ ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇല്ല, ഇവിടെ കോടതിക്ക് സംശയത്തിന്‍െറ ആനുകൂല്യമില്ല.

ഹാഷിംപുര വിധി കഴിഞ്ഞ് ഒരാഴ്ച ആയപ്പോഴാണ്, ഡല്‍ഹിയിലെ രാഷ്ട്രീയം സമാനമായ രീതിയില്‍, കുറ്റകരമായ ഒരു ദുരന്തപ്രഹസനത്തിന് അരങ്ങൊരുക്കിയത്. കഷ്ടിച്ച് ഒന്നര മാസം മുമ്പ് മാത്രം ഡല്‍ഹിയില്‍ ഒരു തകര്‍പ്പന്‍ തെരഞ്ഞെടുപ്പ് നേടിയെടുത്ത ആം ആദ്മി പാര്‍ട്ടിയില്‍നിന്നാണ് ഇതുണ്ടായത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടിയിലൂടെ മാര്‍ച്ച് 28ന് തുടങ്ങിയ പ്രഖ്യാപിത ‘വിമലീകരണ നിര്‍മാര്‍ജനം’ പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍, തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഹാഷിംപുര വിധിയിലെന്ന പോലെ, വസ്തുനിഷ്ഠമായ വിശകലനത്തിനപ്പുറം നില്‍ക്കുന്ന ന്യായങ്ങളാണ് ദേശീയ നിര്‍വാഹക സമിതിയിലെ ഭൂരിപക്ഷ വിജയക്കാര്‍ അണിനിരത്തിയത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഏറെക്കാലമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു എന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി സഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കുത്സിത നീക്കങ്ങളായി ഇത് മാറി എന്നുമുള്ള ന്യായങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൊതുവിലും ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം പ്രത്യേകിച്ചും സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ള നിരീക്ഷകരില്‍ മിക്കവരും ഈ ന്യായത്തെ പരിഹാസ്യമായാണ് കാണുന്നത്. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പ്രശാന്ത് ഭൂഷണ് പാര്‍ട്ടിയുടെ സുപ്രധാന നേതാവ് അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ചും മറ്റും എതിരഭിപ്രായമുണ്ടായിരുന്നു. അത് അദ്ദേഹം പല വേദികളിലും പ്രകടിപ്പിക്കുകയുമുണ്ടായി. ഇതിന്‍െറയെല്ലാം പരിണിതഫലമായി പ്രചാരണത്തില്‍ സജീവമായി അദ്ദേഹം പങ്കെടുത്തുമില്ല.

പക്ഷേ, യോഗേന്ദ്ര യാദവിനെതിരെ ഇത്തരത്തിലുള്ള വിട്ടുനില്‍ക്കല്‍ ആരോപണം പോലും ഉയര്‍ത്താന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഴുവന്‍ ഏതാണ്ട് 15-16 മണിക്കൂര്‍ ദിവസവും പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി നീക്കിവെച്ച ഒരു അക്ഷീണ പരിശ്രമിയെ ആണ് യാദവിലൂടെ ഡല്‍ഹി കണ്ടിരുന്നത്. യാദവിന്‍െറ ആ കാലത്തെ സമര്‍പ്പണം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടുന്നത് ഹാഷിംപുര കേസിലെ കൊലയാളികള്‍ അദ്ഭുതകരമായി അപ്രത്യക്ഷരാവുന്നതിന് തുല്യം തന്നെയാണ്. ആം ആദ്മി പാര്‍ട്ടിയിലെ   സാധാരണ ക്കാരായ  പ്രവര്‍ത്തകരടക്കമുള്ളവര്‍   ഇത് സംബന്ധിച്ചുള്ള ചില ചോദ്യങ്ങള്‍  ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ ആം ആദ്മി പ്രവര്‍ത്തകരുടെ  ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ഉന്നയിക്കപ്പെട്ട ചില ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു. ‘കഴിഞ്ഞ ഒരു വര്‍ഷമായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും തുടരുന്ന  അച്ചടക്ക  ലംഘനങ്ങള്‍ എവിടെയെങ്കിലും  പാര്‍ട്ടി ചര്‍ച്ച ചെയ്തോ? ഏതെങ്കിലും യോഗത്തില്‍  പരസ്യമായോ  രഹസ്യമായോ ഇരുവരും  ശാസിക്കപ്പെട്ടോ?

ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് അവര്‍  ഇരുവരും  നല്‍കിയ    മറുപടി  എന്താണ്. പാര്‍ട്ടി ഇരുവരോടും  തെറ്റ് തിരുത്താന്‍  ആവശ്യപ്പെട്ടിരുന്നോ?  പാര്‍ട്ടിയിലെ  മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ  സ്വീകരിച്ച  അച്ചടക്ക നടപടിക്ക്  പിറകിലെ  വസ്തുതകള്‍  സാധാരണ  പ്രവര്‍ത്തകരെ  അറിയിക്കേണ്ടതല്ളേ. എവിടെയും  സുതാര്യതക്കുവേണ്ടി വാദിക്കുന്ന  പാര്‍ട്ടി ഇത്തരം സന്ദര്‍ഭങ്ങളില്‍  കളിക്കുന്ന  ഒളിച്ചുകളിയുടെ  അര്‍ഥം എന്താണ്’. എന്നിങ്ങനെ പോകുന്നു ആ ചോദ്യങ്ങള്‍. ഹാഷിംപുര കേസില്‍ എന്നപോലെ ഈ ചോദ്യങ്ങളും കേവല നീതിയുടെ സങ്കല്‍പനത്തെയും  നടത്തിപ്പിനെയും  സംബന്ധിച്ച് നിര്‍ണായകമാണ്.

ഇന്ത്യയുടെ ജനാധിപത്യഘടനാ സമ്പ്രദായത്തില്‍, പാര്‍ലമെന്‍ററി വ്യവസ്ഥക്കും (ലെജിസ്ളേച്ചര്‍), ഭരണനിര്‍വഹണ സംവിധാനത്തിനും (എക്സിക്യൂട്ടിവ്) മുകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടക്കുന്നത് ജുഡീഷ്യറിയിലാണ് എന്ന അഭിപ്രായത്തിന് മുന്‍തൂക്കമുണ്ട്. പക്ഷേ, ഹാഷിംപുര കേസിലേതുപോലുള്ള വിധികള്‍ ഈ കാര്യക്ഷമതാവാദത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

സമാനമായ വെല്ലുവിളികള്‍ ആം ആദ്മി പാര്‍ട്ടിയിലെ പ്രശ്നങ്ങളിലും തുടര്‍ക്കഥയായി മാറുന്ന നിര്‍മാര്‍ജനങ്ങളിലും അന്തര്‍ലീനമാണ്. ഒരു പാര്‍ട്ടിക്കും ഇല്ലാത്തവിധം ആന്തരികപ്രശ്നങ്ങള്‍ പരിശോധിക്കാനും വിധിനിര്‍ണയം നടത്താനുമുള്ള ലോക്പാല്‍ സംവിധാനതിന്‍െറ കാര്യക്ഷമത ആം ആദ്മി പാര്‍ട്ടി നേതൃത്വം മാര്‍ച്ച് മാസത്തിന്‍െറ അവസാനവാരംവരെ അവകാശപ്പെട്ടിരുന്നു. പക്ഷേ, ആ ലോക്പാല്‍ പദവിയിലിരുന്ന അഡ്വ.എല്‍. രാംദാസിനെ ഒരു പ്രക്രിയയുമില്ലാതെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് യാദവിലൂടെയും ഭൂഷണിലൂടെയും തുടങ്ങിവെച്ച നിര്‍മാര്‍ജനം തുടരുകയായിരുന്നു പാര്‍ട്ടി നേതൃത്വം. തീര്‍ച്ചയായും ഡല്‍ഹിയിലെ ജുഡീഷ്യറിയിലും രാഷ്ട്രീയത്തിലും ഈ മാര്‍ച്ച് മാസം അരങ്ങേറിയ സംഭവങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ഭംഗംവരുത്തുകതന്നെയാണ്. ജുഡീഷ്യറിക്കും ജനപക്ഷരാഷ്ട്രീയത്തിനും വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഏറെ കഠിനമായിതന്നെ പ്രവര്‍ത്തിക്കേണ്ടിവരും. പക്ഷേ,  വിശ്വാസ്യതയുടെ കളിക്കളത്തിലെ ഈ റൗണ്ടില്‍ ജുഡീഷ്യറിയും ആപ്പും ഒൗട്ട് ആണ്; അതും ക്ളീന്‍ ബൗള്‍ഡ്. ഇവിടെ സംശയത്തിന്‍െറ ഒരാനുകൂല്യവും വകവെച്ചുകൊടുക്കാനാവില്ലതന്നെ.

ഇനിയുമൊരു കരിനിയമം ആര്‍ക്കുവേണ്ടി?

Posted: 03 Apr 2015 06:45 PM PDT

Image: 

മൂന്നുതവണ പാസാക്കി രാഷ്ട്രപതിമാര്‍ക്ക് അയച്ചുകൊടുത്തെങ്കിലും എല്ലാവരും തിരിച്ചയച്ച കുപ്രസിദ്ധമായ രാക്ഷസീയബില്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ അനുകൂല സാഹചര്യത്തില്‍ ഗുജറാത്ത് നിയമസഭ നാലാമതും പാസാക്കിയിരിക്കുകയാണ്. സംഘടിത കുറ്റകൃത്യ നിയന്ത്രണബില്‍ (ജി.സി.ടി.ഒ.സി) എന്ന ഈ ഭീകരബില്‍, സംസ്ഥാനത്തിന്‍െറ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് സംഘടിത കുറ്റകൃത്യങ്ങള്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതുകൊണ്ടാണ് വീണ്ടും കൊണ്ടുവരേണ്ടിവന്നതെന്ന് ന്യായീകരിച്ചിരിക്കുന്നു ആഭ്യന്തരമന്ത്രി രജനീകാന്ത് പട്ടേല്‍. പാകിസ്താനുമായി കരയിലും കടലിലും അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത്, അക്ഷര്‍ധാം ക്ഷേത്രത്തിലുണ്ടായതുപോലുള്ള നിരവധി തീവ്രവാദി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പട്ടേല്‍ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍, ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജി.യു.ജെ.സി.ഒ.സി  എന്ന് പേരുമാറ്റി നാലാമതും ചുട്ടെടുത്ത പ്രസ്തുത ബില്‍ ടാഡ, പോട്ട എന്നീ കരിനിയമങ്ങളെക്കാളും മനുഷ്യാവകാശ ധ്വംസനപരവും ജനാധിപത്യ വിരുദ്ധവുമായതുകൊണ്ടാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമും അദ്ദേഹത്തിന്‍െറ പിന്‍ഗാമികളും അതില്‍ ഒപ്പുവെക്കാതെ തിരിച്ചയച്ചത്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തത്തെുടര്‍ന്ന് അമേരിക്ക ‘ഇസ്ലാമിക ഭീകരത’ക്കെതിരെ ആരംഭിച്ച ആഗോള യുദ്ധത്തിന്‍െറ മറവിലും തണലിലും കരിനിയമങ്ങളുടെ ഒരു പരമ്പരതന്നെ മിക്ക രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ നിര്‍മിച്ചെടുത്തു. ആംനസ്റ്റിപോലുള്ള മനുഷ്യാവകാശ സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ വിലവെക്കാതെയായിരുന്നു ഇത്.

ഇന്ത്യയിലാകട്ടെ മുമ്പേ നിലവിലിരുന്നതാണ് ഭീകര വിരുദ്ധ നിയമങ്ങള്‍. 1967ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഭേദഗതികളിലൂടെ പരമാവധി കര്‍ക്കശവും കഠിനവുമാക്കിത്തീര്‍ത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ രാഷ്ട്രീയമായും വര്‍ഗീയമായും യഥേഷ്ടം ദുര്‍വിനിയോഗം ചെയ്യുന്ന യു.എ.പി.എ തന്നെ നിരപരാധികളെ ആയുഷ്കാലമത്രയും കാരാഗൃഹങ്ങളിലടച്ച് കഠിനമായി പീഡിപ്പിക്കാന്‍ ഉപകരണമായിത്തീര്‍ന്നിരിക്കെ അത് പിന്‍വലിക്കണമെന്ന മുറവിളി മനുഷ്യാവകാശ സംഘടനകളില്‍നിന്നും ന്യൂനപക്ഷങ്ങളില്‍നിന്നും നിരന്തരം ഉയരവെ ആണ് അതിനെ കടത്തിവെട്ടുന്ന പുതിയ രാക്ഷസീയ നിയമങ്ങള്‍ സര്‍ക്കാറുകള്‍ ചുട്ടെടുക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ 1999ല്‍ പ്രഥമ എന്‍.ഡി.എ സര്‍ക്കാറിന്‍െറ അനുമതിയോടെ നടപ്പാക്കി മകോക (സംഘടിത കുറ്റകൃത്യം നിയന്ത്രിക്കാനുള്ള മഹാരാഷ്ട്ര നിയമം)യുടെ തനിപ്പകര്‍പ്പാണ് ഗുജറാത്തിലേതുമെന്ന് അതാദ്യമായി പാസാക്കുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയായ നരേന്ദ്ര മോദി  ന്യായീകരിച്ചിരുന്നു. ഒരേ മനസ്സുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ രീതിയില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ അദ്ഭുതമില്ല. പക്ഷേ, മഹാരാഷ്ട്രയില്‍ മകോക നിലവിലിരിക്കെയാണ് പാക് ഭീകരര്‍ ആസൂത്രിതാക്രമണം നടത്തിയതെന്ന് മറക്കരുത്. തീവ്രവാദികളെയോ ഭീകരരെയോ കണ്ടത്തൊനോ അവരുടെ അപ്രതീക്ഷിതാക്രമണങ്ങള്‍ തടയാനോ നിയമം പര്യാപ്തമായിട്ടില്ളെന്നര്‍ഥം. മാത്രമല്ല, മാലേഗാവ് ഭീകരാക്രമണം സമര്‍ഥമായി സംഘടിപ്പിച്ച സാധ്വി പ്രജ്ഞാ സിങ്ങിനെയും സഹ കാവിഭീകരസംഘത്തെയും യഥാസമയം പിടികൂടാനും മകോക വഴിയൊരുക്കിയില്ല. പകരം, നിരപരാധികളായ മുസ്ലിം യുവാക്കളെ പിടികൂടി വര്‍ഷങ്ങളോളം തടവിലിടാന്‍ മാത്രമാണ് മഹാരാഷ്ട്ര പൊലീസിന് സാധിച്ചത്.

ഗുജറാത്തിലാകട്ടെ സംഘടിത ക്രിമിനല്‍ കൃത്യത്തിന്‍െറ പാരമ്യത പ്രകടമാക്കിയ 2002ലെ ഗോധ്ര കലാപത്തെ തടയാനോ പൈശാചിക വംശഹത്യക്ക് തടയിടാനോ ഒരു നിയമവും മോദി സര്‍ക്കാര്‍ ഉപയോഗിച്ചതുമില്ല. മറിച്ച്, വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പരതന്നെ സൃഷ്ടിച്ച് നിരവധി ന്യൂനപക്ഷ സമുദായക്കാരെ വെടിവെച്ച് കൊല്ലുകയോ പിടികൂടുകയോ ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു ബി.ജെ.പിയുടെ ദേശീയാധ്യക്ഷനായ അമിത് ഷായും കൂട്ടുകാരും. ഇതൊക്കെ മറന്ന് പാകിസ്താന്‍െറ അതിര്‍ത്തിയിലാണ് ഗുജറാത്തെന്ന ചെന്നായന്യായം പറഞ്ഞ് സംഘടിത കുറ്റകൃത്യ നിരോധനിയമം എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന വാശിയിലാണ് മോദിയുടെ സ്വന്തക്കാര്‍. പുതിയ ബില്‍ നിയമമായാല്‍ കുറ്റവാളികളെന്ന് മുദ്രകുത്തി പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ആരെയും മൂന്നാംമുറ പ്രയോഗിച്ച് കുറ്റം ഏറ്റുപറയിപ്പിച്ചാല്‍ അത് കോടതിയില്‍ സ്വീകാര്യമായ തെളിവായിത്തീരും! കുറ്റാരോപിതനെ 180 ദിവസം ജാമ്യംപോലും അനുവദിക്കാതെ ജയിലില്‍ പാര്‍പ്പിക്കാം. അതിനുശേഷവും കൊടുംഭീകര മുദ്രകുത്തി അനിശ്ചിതകാലം കാരാഗൃഹത്തിലടക്കാം, അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംഭവിച്ചപോലെ.

തീവ്രവാദ മുദ്രകുത്തി സംഘടനകളുടെ ഫോണ്‍കോളുകളും സ്വകാര്യ സംഭാഷണങ്ങളും ചോര്‍ത്തിയെടുക്കാനും നിയമം പൊലീസിനെ അനുവദിക്കുന്നു. ഈ അമിതാധികാരങ്ങള്‍ നിയമപാലകര്‍ അവശ്യഘട്ടങ്ങളിലേ പ്രയോഗിക്കൂ,നിഷ്പക്ഷമായിരിക്കും അന്വേഷണം എന്നിത്യാദി അവകാശവാദങ്ങളൊന്നിനും പുല്ലുവിലയില്ളെന്നതാണ് അനുഭവസത്യം. നിശ്ചയമായും ലക്ഷംകോടികളുടെ വെട്ടിപ്പ് നടത്തുന്ന കോര്‍പറേറ്റ് ഭീമന്മാരുടെയോ വംശീയ കലാപത്തിന്‍െറ ചുക്കാന്‍പിടിച്ച വര്‍ഗീയ കോമരങ്ങളുടെയോ നേരെ പ്രയോഗിക്കാനല്ല, സ്വതേ ചകിതരും അരക്ഷിതരുമായ ന്യൂനപക്ഷങ്ങളെ കൂടുതല്‍ മാനസികമായി തളര്‍ത്താനും വേട്ടയാടാനും ഉന്നംവെച്ചുള്ളതാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍. അതിനൊരിക്കലും രാഷ്ട്രപതി അനുമതി നല്‍കരുത്, മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ സാരഥിയാണ് താനെന്ന് അദ്ദേഹത്തിന് സ്വയംബോധ്യമുണ്ടെങ്കില്‍.

ഇറാന്‍ ആണവകരാറിലെ പ്രധാന വ്യവസ്ഥകള്‍

Posted: 03 Apr 2015 12:22 PM PDT

Image: 

1. സെന്‍ട്രിഫ്യൂഗുകള്‍
ഐ.ആര്‍-1 വിഭാഗത്തില്‍പെട്ട 6000 സെന്‍ട്രിഫ്യൂഗുകള്‍ നിര്‍മിക്കാന്‍ ഇറാന് അനുമതി. നതാന്‍സ് ആണവനിലയത്തില്‍ 5000ഉം ഫൊര്‍ദോവില്‍ 1000ഉം 6500 സെന്‍ട്രിഫ്യൂഗുകള്‍ വരെയാകാമെന്ന് നേരത്തേ യു.എസ് സമ്മതിച്ചിരുന്നതാണ് പിന്നെയും കുറഞ്ഞ് 6000 ആയി പരിമിതപ്പെടുത്തിയത്. നിലവില്‍, 20,000 സെന്‍ട്രിഫ്യൂഗുകള്‍ ഇറാന്‍െറ കൈവശമുണ്ട്. അവയിലേറെയും ഉപേക്ഷിക്കേണ്ടിവരും. സെന്‍ട്രിഫ്യൂഗുകളിലേറെയും നിര്‍ദിഷ്ട വിഭാഗത്തെക്കാള്‍ ശേഷിയുള്ളതാണ്. അവ നിരുപാധികം ഉപേക്ഷിക്കേണ്ടിവരും. ഇതോടെ, ഇറാന്‍െറ ആണവശേഷി നന്നേ ചുരുങ്ങും.

2. ആണവ സമ്പുഷ്ടീകരണം
ഇറാന്‍ ആണവ സമ്പുഷ്ടീകരണ തോത് 3.67 ആയി നിശ്ചയിച്ചു. ആണവായുധ നിര്‍മാണത്തിന് 90 ശതമാനം സമ്പുഷ്ടീകരിക്കണമെന്നതിനാല്‍ വൈദ്യുതി ആവശ്യങ്ങള്‍ക്കുമാത്രമേ ഇവ ഉപയോഗിക്കാനാവൂ.
ഇറാന് കൈവശംവെക്കാവുന്ന സമ്പുഷ്ട യുറേനിയം 300 കിലോ മാത്രമായി പരിമിതപ്പെടുത്തി. 10,000 കിലോ സമ്പുഷ്ട യുറേനിയം കൈവശമുള്ള ഇറാന്‍, ഇതോടെ 97 ശതമാനവും ഉപേക്ഷിക്കണം. എങ്ങനെ ഉപേക്ഷിക്കുമെന്ന വിഷയത്തില്‍ പക്ഷേ, യു.എസും റഷ്യയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കുന്നു.

3.ഉപരോധത്തില്‍ ഇളവ്
കരാര്‍പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇറാനെതിരെ യു.എസും യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ച ഉപരോധം ഉപേക്ഷിക്കും. ആണവായുധ വിഷയത്തില്‍ ഇറാന്‍ നിബന്ധനകള്‍ പാലിച്ചാല്‍ യു.എന്‍ വിലക്കും നീക്കും. പക്ഷേ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം നിരത്തി പ്രഖ്യാപിച്ച വിലക്കുകള്‍ നിലനില്‍ക്കും.

4.ആണവനിലയങ്ങള്‍
നതാന്‍സ് നിലയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കും. ഫൊര്‍ദോ നിലയം ആണവ ഗവേഷണത്തിനുപയോഗിക്കാം. ന്യൂക്ളിയര്‍ ഫിസിക്സ് ലാബും ഇവിടെ സജീകരിക്കാം.

5. അറക് പ്ളൂട്ടോണിയം നിലയം
ആണവോര്‍ജ ഉല്‍പാദനത്തിനുമാത്രം ഉപയോഗിക്കാവുന്ന പ്ളൂട്ടോണിയം സമ്പുഷ്ടീകരണത്തിനു പാകമായി അറകിലെ പ്ളൂട്ടോണിയം നിലയം പുനര്‍നിര്‍മിക്കണം. ഇവിടെ ആണവായുധ നിര്‍മാണത്തിനുപറ്റിയ നിലയമാണ് നിര്‍മിച്ചതെന്നായിരുന്നു ആരോപണം.

6.പരിശോധന
ഇറാന്‍െറ ആണവകേന്ദ്രങ്ങള്‍, യുറേനിയം ഖനികള്‍-മില്ലുകള്‍, സെന്‍ട്രിഫ്യൂഗ് പ്ളാന്‍റുകള്‍, വിതരണശൃംഖലകള്‍ എന്നിവിടങ്ങളിലും മറ്റു ‘സംശയാസ്പദ’ കേന്ദ്രങ്ങളിലും അന്താരാഷ്ട്ര ആണവോര്‍ജസമിതി പരിശോധന നടത്തും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP