സ്വാഗതം
WELCOME

News Update..

Monday, April 6, 2015

സ്കോര്‍പിയന്‍ അന്തര്‍വാഹിനി നീറ്റിലിറക്കി Madhyamam News Feeds

സ്കോര്‍പിയന്‍ അന്തര്‍വാഹിനി നീറ്റിലിറക്കി Madhyamam News Feeds

Link to

സ്കോര്‍പിയന്‍ അന്തര്‍വാഹിനി നീറ്റിലിറക്കി

Posted: 06 Apr 2015 12:23 AM PDT

Image: 

മുംബൈ:  ഫ്രാന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച അത്യാധുനിക അന്തര്‍വാഹിനിയായ സ്കോര്‍പിയന്‍ നീറ്റിലിറക്കി. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്കോര്‍പിയന്‍ നീറ്റിലിറക്കിയിരിക്കുന്നത്. ഇന്ത്യന്‍നാവിക സേനക്കായി മുംബൈയിലെ മസഗോണ്‍ കപ്പല്‍നിര്‍മ്മാണശാലയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്.
2018 ഓടെ സ്കോര്‍പിയന്‍ ശൃംഖലയിലെ ആറ് അന്തര്‍വാഹിനികള്‍ നാവികസേനയുടെ ഭാഗമാകും. പത്തുവര്‍ഷം മുമ്പാണ് 5,000 കോടി രൂപ ബജറ്റില്‍ അന്തര്‍വാഹിനി നിര്‍മ്മാണം ആരംഭിച്ചത്. 23,000 കോടിയോളം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്കോര്‍പിയന്‍ 300 മീറ്റര്‍ വരെ താഴ്ചയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. അടിയന്തരഘട്ടത്തില്‍ 50 ദിവസം വരെ ഒറ്റയടിക്ക് വെള്ളത്തിനടിയില്‍ കഴിയാനും ഇവയ്ക്കാകും. 31 നാവികര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ് സ്കോര്‍പിയന്‍ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോര്‍പ്പിടോകളും ഇവയില്‍ ഘടിപ്പിക്കാനാകും. ശത്രു രാജ്യത്തിന്‍്റെ മിസൈലുകളും ടോര്‍പ്പിഡോകളും കപ്പലുകളും കണ്ടത്തൊന്‍ അത്യാധുനിക ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ ഡിറ്റക്ടറുകളും ഇവയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്
സാമ്പ്രദായിക രീതിയില്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 14 അന്തര്‍വാഹിനികളാണ് നാവിക സേനക്കുള്ളത്. സ്കോര്‍പിയന്‍ ഡീസല്‍- ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ്.

എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റില്‍ പൈലറ്റുമാര്‍ ഏറ്റുമുട്ടി

Posted: 06 Apr 2015 12:01 AM PDT

Image: 

ന്യൂഡല്‍ഹി: ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റുമാര്‍ കോക്പിറ്റിനുള്ളില്‍ ഏറ്റുമുട്ടി. സഹ പൈലറ്റ് പെലറ്റിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൈലറ്റുമാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.

അതേസമയം  പൈലറ്റുമാര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന വാദം എയര്‍ ഇന്ത്യ നിഷേധിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റം മാത്രമാണ് ഉണ്ടായതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള  പൈലറ്റ് ജര്‍മന്‍ വിങ്സ് വിമാനം ആല്‍പ്സ് പര്‍വത നിരയില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് വ്യോമ സുരക്ഷയെ പറ്റിയുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് സംഭവം.

ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എ.ഐ 611 ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംഭവം. പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ എണ്ണം, വിമാനത്തിന്‍െറ ഭാരം, ഇന്ധന ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പൈലറ്റ് നിര്‍ദേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  ഈ വിവരങ്ങള്‍ അടങ്ങിയ പേപ്പര്‍ യാത്രയിലുടനീളം പൈലറ്റിന്‍്റെ സീറ്റിന് മുമ്പില്‍ ഒട്ടിച്ച് വെക്കേണ്ടതുണ്ട്. ഇത് ചെയ്യാന്‍ വിസമ്മതിച്ച സഹ പൈലറ്റ് പൈലറ്റിനെ മര്‍ദിച്ചതായി വിമാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ വിമാനത്താവള അധികൃതരെ അറിയിക്കുകയാണ് പതിവ്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി വിമാനം ഡല്‍ഹിയിലത്തെിയ ശേഷമാണ് പൈലറ്റ് എയര്‍ ഇന്ത്യ അധികൃതരെ വിവരം അറിയിച്ചത്.

നൈജീരിയയില്‍ പട്ടാളം തടവിലാക്കിയ അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെ മോചിപ്പിച്ചു

Posted: 05 Apr 2015 10:53 PM PDT

Image: 

ദോഹ: കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ നൈജീരിയന്‍ പട്ടാളത്തിന്‍െറ തടവിലായിരുന്ന രണ്ട് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരെ മോചിപ്പിച്ചതായി അല്‍ ജസീറ നെറ്റ്വര്‍ക്ക് അറിയിച്ചു. റിപ്പോര്‍ട്ടര്‍മാരായ അഹ്മദ് ഇദ്രീസ്, അലി മുസ്തഫ എന്നിവരെയാണ് നൈജീരിയന്‍ സൈന്യം മോചിപ്പിച്ചത്. തടവിലാക്കപ്പെട്ട മെയ്ദുഗുരിയിലെ ഹോട്ടലില്‍ നിന്ന് ഇവര്‍ തലസ്ഥാനമായ അബുജയിലെ അല്‍ജസീറ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നതായി അല്‍ ജസീറ സ്ഥിരീകരിച്ചു.
അഹ്മദിനെയും അലിയെയും മോചിപ്പിച്ചതില്‍ അതിയായി സന്തോഷിക്കുന്നതായി അല്‍ജസീറ ഇംഗ്ളീഷ് ഡയറക്ടര്‍ സ്വാലിഹ് നജ്ം പറഞ്ഞു. ബോകോ ഹറമിനെതിരെയുള്ള നൈജീരിയന്‍ പട്ടാളത്തിന്‍െറ ഓപറേഷന്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് ഇരുവരും പിടിയിലായത്. സൈന്യം പിടികൂടിയ ഇവരെ വടക്ക് കിഴക്ക് സംസ്ഥാനമായ ബോണോയിലെ മെയ്ദുഗുരിയിലെ ഹോട്ടലിലാണ് തടവില്‍ വെച്ചിരുന്നത്. തടവിലായ ഉടനെ റിപ്പോര്‍ട്ടര്‍മാരുടെ ഫോണുകള്‍ ഭരണകൂടം കണ്ടുകെട്ടിയതിനാല്‍ പുറം ലോകവുമായി അവര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ടര്‍മാരെ വിട്ടയക്കണമെന്ന് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ മേധാവികള്‍ ആവശ്യപ്പെടുകയും മോചനത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. 30 വര്‍ഷത്തോളം ബ്രോഡ്കാസ്റ്റിങ് രംഗത്ത് പരിചയമുള്ള ഇദ്രീസ് 2010 മുതലാണ് അല്‍ജസീറയില്‍ സേവനമാരംഭിക്കുന്നത്. മുസ്തഫ 2011 മുതല്‍ അല്‍ജസീറയില്‍ ക്യാമറമാനായി ജോലി ചെയ്യുകയാണ്.
 

കൈവെട്ട് കേസ്: വിധി പറയുന്നത് മാറ്റി

Posted: 05 Apr 2015 10:40 PM PDT

Image: 

കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്‍െറ കൈ വെട്ടിയ കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കില്ല. വിചാരണ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വിധി പറയാനിരുന്നതാണ് മാറ്റിവച്ചത്. രാവിലെ കോടതി ചേര്‍ന്നെങ്കിലും പ്രതിഭാഗത്ത് നിന്നും പ്രോസിക്യൂഷന്‍െറ ഭാഗത്ത് നിന്നും കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി പി. ശശിധരന്‍ വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലത്തെിയ സംഘം നിര്‍മല സ്കൂളിന് സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയ ഒമ്നി വാനില്‍നിന്ന് മഴു,വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗസംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. ഗൂഢാലോചന, അനധികൃതമായി സംഘംചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് എന്‍.ഐ.എ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്.

തെരുവുകച്ചവടത്തിന് കൂച്ചുവിലങ്ങ്; 96 പേരെ ഒഴിപ്പിച്ചു

Posted: 05 Apr 2015 10:09 PM PDT

Image: 

മനാമ: രാജ്യത്തെ വിവിധ ഇടങ്ങളില്‍ സജീവമായ തെരുവുകച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി വിവിധ ഇടങ്ങളില്‍ കച്ചവടം നടത്തിയിരുന്ന 96 പേരെ ഒഴിപ്പിച്ചു. ഇവരുടെ 185 ഓളം കച്ചവടകേന്ദ്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് എഞ്ചിനിയറിങ് സര്‍വീസസ് ഡയറക്ടര്‍ ജമീല്‍ അല്‍ റൂവി ഇക്കാര്യം സ്ഥിരീകരിച്ചു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ക്യാപിറ്റല്‍ സെക്രട്ടേറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍റ് പാസ്പോര്‍ട്ട് എന്നിവരുടെ സഹകരണത്തോടെയാണ് നടപടി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സംയുക്ത മന്ത്രിതല സമിതിയില്‍ ഇത്തരം കച്ചവടം നിയന്ത്രിക്കേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്.
സല്‍മാനിയ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശം, അല്‍മിഹ്സ റോഡ്, മനാമ ലാസ്റ്റ് ചാന്‍സിന് എതിര്‍വശം, അദാരി ഹോട്ടലിന് സമീപം, ഗുദൈബിയ മുസ്തഫ മസ്ജിദിന് സമീപം, സോള സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം തകൃതിയായ തെരുവു കച്ചവടമാണ് നടക്കുന്നത്. മത്സ്യം ഉള്‍പ്പെടെ ഇവിടെ വില്‍ക്കുന്നുണ്ട്. കൂടുതലും ബംഗാളികളാണ് ഈ മേഖലയിലുള്ളത്. ഉച്ച രണ്ട് മണിക്കുശേഷമാണ് ഇവിടെ കച്ചവടം തുടങ്ങുന്നത്. പലരും നിര്‍മ്മാണ രംഗത്തും മറ്റും തൊഴിലെടുക്കുന്നവരാണ്. ഈ ജോലി കഴിഞ്ഞാണ് ഇവര്‍ തെരുവുകച്ചവടത്തിന് ഇറങ്ങുന്നത്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മറ്റും വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഇതിന്‍െറ പരിസരങ്ങളില്‍ കച്ചവടം ചെയ്യുന്നവരെ ഇത് ബാധിച്ചിരുന്നു. മലയാളികളും ഫിലിപ്പീന്‍സ് സ്വദേശികളും ബഹ്റൈന്‍ പൗരന്‍മാരുമെല്ലാം ഇവിടുത്തെ ഉപഭോക്താക്കളാണ്.
ചില ഘട്ടങ്ങളില്‍ തെരുവുകച്ചവടക്കാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ കയ്യാങ്കളിയില്‍ എത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ക്രമമില്ലാതെ സാധനങ്ങള്‍ കൂട്ടിയിടുന്നതും തലങ്ങും വിലങ്ങുമുള്ള പാര്‍ക്കിങും മറ്റും മൂലം ഇവിടെ ഗതാഗതക്കുരുക്കും പതിവായിരുന്നു.
 

നിയമം തുണക്കത്തെി; കമാല്‍ നാടണഞ്ഞു

Posted: 05 Apr 2015 09:41 PM PDT

Image: 

മസ്കത്ത്: ജോലിക്കിടെ കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തൊഴിലുടമ നാട്ടില്‍ പോകാന്‍ അനുവദിക്കാതിരുന്ന മലയാളി യുവാവിന് നിയമം തുണക്കത്തെി. പാലക്കാട് കുഴല്‍മന്ദം സ്വദേശി കമാലാണ് നിയമത്തിനൊപ്പം ഒരു പറ്റം സുമനസ്സുകളുടെയും തുണയില്‍ നാടണഞ്ഞത്. ഞായറാഴ്ച രാത്രിയിലെ ചെന്നൈ വഴി കൊച്ചിക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് കമാല്‍ പുറപ്പെട്ടത്. കമാലിന്‍െറ ദുരിതകഥ കഴിഞ്ഞ ഒക്ടോബര്‍ ആദ്യം ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
അമിറാത്തിലെ വടകര സ്വദേശിയുടെ കോഫിഷോപ്പിലെ ജോലിക്കായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കമാല്‍ ഒമാനിലത്തെുന്നത്. ജോലിക്കത്തെി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മാലിന്യസഞ്ചി നിറക്കുന്നതിനിടെ അകത്തുണ്ടായിരുന്ന പൊട്ടിയ പ്ളേറ്റ് കൈയില്‍ തുളച്ചുകയറി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. നടത്തിപ്പുകാരന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ കൈയില്‍ പ്ളാസ്റ്ററിട്ട ശേഷം ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചു.
കമാല്‍ നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചികിത്സക്കും മറ്റും ചെലവായ 80,000 ഇന്ത്യന്‍ രൂപക്ക് തത്തുല്യമായ തുക നല്‍കാതെ നാട്ടില്‍ വിടില്ളെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. എംബസിയില്‍ പരാതി നല്‍കിയതോടെ താമസ സ്ഥലം നഷ്ടപ്പെട്ട് തെരുവില്‍ അലയുന്ന സ്ഥിതി വന്ന കമാലിന് ഇടതുപക്ഷ സാമൂഹിക പ്രവര്‍ത്തകരാണ് തുണയായത്. നാലു മാസത്തോളം ഇവരുടെ സംരക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് ഹോണ്ട റോഡില്‍ കട നടത്തുന്ന പുനലൂര്‍ സ്വദേശിയുടെ സംരക്ഷണയിലായിരുന്നു. വിസക്ക് 40,000 രൂപ നല്‍കിയായിരുന്നു കമാല്‍ ഒമാനിലത്തെിയത്. പാസ്പോര്‍ട്ടും മറ്റും തിരികെ വാങ്ങി നാട്ടില്‍ വിടാന്‍ നടപടിയെടുക്കണമെന്ന് കാട്ടിയാണ് ഇദ്ദേഹം നിയമനടപടിക്ക് മുതിര്‍ന്നത്. ഇന്ത്യന്‍ എംബസിക്കൊപ്പം സാമൂഹിക പ്രവര്‍ത്തകനായ ഷാജി സെബാസ്റ്റ്യനും നിയമനടപടികള്‍ക്ക് വേണ്ട സഹായം നല്‍കി. ആറുമാസത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പ്രൈമറി കോടതി 130 റിയാല്‍ കമാലിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഇന്ത്യന്‍ എംബസിയാണ് കമാലിന് വിമാനടിക്കറ്റ് നല്‍കിയത്.
 

ഉമ്മന്‍ ചാണ്ടി ആരാ മോന്‍!

Posted: 05 Apr 2015 09:34 PM PDT

Image: 

പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് വട്ടംകൂടുന്ന പഴയകാല കോണ്‍ഗ്രസുകാര്‍ കേരള രാഷ്ട്രീയം കൂലങ്കഷമായി ചര്‍ച്ച ചെയ്തശേഷം അവസാനമത്തെുന്ന ഒരു നിഗമനമുണ്ട്. ഉമ്മന്‍ ചാണ്ടി ആരാ മോന്‍! അങ്ങേര് ഇതെത്ര കണ്ടതാ.
സോളാറും സരിതയും സലീംരാജും  കത്തിനിന്ന നാളുകളില്‍ ഉമ്മന്‍ ചാണ്ടി ഇതാ രാജിവെക്കാന്‍ പോകുന്നു എന്ന് ചാനലുകള്‍ പലതവണ കമന്‍ററി പറഞ്ഞതാണ്. ഒടുവില്‍, കായകല്പ ചികിത്സകഴിഞ്ഞ് ഊര്‍ജസ്വലനായി വരുന്ന ഉമ്മന്‍ ചാണ്ടിയെയാണ് കണ്ടത്. ഇപ്പോള്‍ നുരഞ്ഞുപൊന്തുന്ന ബാര്‍കോഴയുടെ പരിസമാപ്തിയും മറ്റൊന്നാകാനിടയില്ല. മദ്യക്കോഴയില്‍ കേന്ദ്രകഥാപാത്രം കെ.എം. മാണിയാണെങ്കില്‍  അതിന്‍െറ ഗുണഭോക്താവാകാന്‍ പോകുന്നത് ഉമ്മന്‍ ചാണ്ടിയാണ്.
കേരള രാഷ്ട്രീയത്തിലെ ഹെന്‍റി കിസിന്‍ജര്‍ എന്ന്  ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. അത്രമാത്രം തന്ത്രവും സൂത്രവും അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. കെ. കരുണാകരനെക്കുറിച്ചാണ് പണ്ടൊക്കെ ഇങ്ങനെ പറയാറുണ്ടായിരുന്നത്. ഭീഷ്മാചാര്യനെന്നും ചാണക്യനെന്നുമൊക്കെ ഒരുകാലത്ത് കരുണാകരനെ വാഴ്ത്തിയിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ചാണക്യസൂത്രങ്ങള്‍കൊണ്ട് ഏറെക്കാലം പിടിച്ചുനിന്ന നേതാവാണ് അദ്ദേഹം. പക്ഷേ, ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ കരുണാകരനും തോറ്റുപോയി. രണ്ടു തവണയാണ് കരുണാകരനെ  രാജിവെപ്പിച്ചത്. രണ്ടിന്‍െറയും സൂത്രധാരന്‍ ഉമ്മന്‍ ചാണ്ടിതന്നെ.
കരുണാകരന്‍ അന്ന് എന്തിന് രാജിവെച്ചു എന്ന് ഇന്നാലോചിക്കുമ്പോള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിക്കും  ആശ്ചര്യം തോന്നും. രാജന്‍ കേസില്‍ നേരിട്ട് ബന്ധം ഇല്ലാത്തയാളായിരുന്നു കരുണാകരന്‍. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പൊലീസ് രാജനെ അറസ്റ്റ് ചെയ്തു. ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയില്‍ വന്നപ്പോള്‍ പൊലീസ് കൊടുത്ത റിപ്പോര്‍ട്ട് സത്യവാങ്മൂലമായി സര്‍ക്കാര്‍ നല്‍കി. രാജനെ അറസ്റ്റ് ചെയ്തില്ളെന്നായിരുന്നു അതില്‍ പറഞ്ഞത്. പിന്നീട് രാജനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് തെളിഞ്ഞപ്പോള്‍ ആഭ്യന്തരവകുപ്പ് വ്യാജ സത്യവാങ്മൂലം നല്‍കിയെന്നായി. അതിന്‍െറ പേരില്‍ കരുണാകരനെ രാജിവെപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ചാരക്കേസില്‍ കരുണാകരനെ വീണ്ടും രാജിവെപ്പിച്ചതും ഇതേ മാര്‍ഗത്തിലായിരുന്നു.  ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നതിന്‍െറ പേരിലായിരുന്നു രാജി. ചാരക്കേസുതന്നെ പിന്നീട് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. നീതിക്കുവേണ്ടി നമ്പി നാരായണന്‍ ഇപ്പോഴും കോടതികള്‍ കയറിയിറങ്ങുന്നു. കരുണാകരനോട് കാട്ടിയ അനീതി അദ്ദേഹത്തിന്‍െറ ജന്മദിനത്തിലോ ചരമവാര്‍ഷികത്തിലോ കെ. മുരളീധരന്‍ വിളിച്ചുപറയുന്നതില്‍ മാത്രം ഒതുങ്ങി.
കരുണാകരനെ മാത്രമല്ല, തന്‍െറ ഗ്രൂപ് നേതാവ് എ.കെ. ആന്‍റണിയെയും മുഖ്യമന്ത്രിക്കസേരയില്‍നിന്ന് ഇറക്കിവിട്ടിട്ടുണ്ട് ഉമ്മന്‍ ചാണ്ടി. കാലാവധി പൂര്‍ത്തിയാക്കുമെന്ന ഉറച്ചതീരുമാനത്തില്‍ മുഖ്യമന്ത്രിയായ ആന്‍റണിയെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ അടക്കം വിഷയങ്ങളില്‍ കെട്ടിയിട്ടാണ് പടിയിറക്കിയത്. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുതൊപ്പിയിട്ടു. നേതാവ് മാറിയില്ളെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പച്ചതൊടില്ളെന്ന് സോണിയ ഗാന്ധിയെ ബോധ്യപ്പിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. ഹൈകമാന്‍ഡ് അയച്ച നിരീക്ഷകര്‍ക്കു മുന്നില്‍ ആന്‍റണി മാറി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകണമെന്നാണ് ഭൂരിഭാഗം എം.എല്‍.എമാരും പറഞ്ഞത്. എ  ഗ്രൂപ്പില്‍നിന്നു മാത്രമല്ല, ഐ ഗ്രൂപ്പില്‍നിന്നും ഇതിനായി ഓപറേറ്റര്‍മാര്‍ ഉണ്ടായിരുന്നു. ആന്‍റണി മാറി ഉമ്മന്‍ ചാണ്ടി വന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണംകിട്ടിയില്ല.
തന്‍െറ ആദ്യ മന്ത്രിസഭയിലെ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ, കെ.പി. വിശ്വനാഥനെയും കെ.കെ. രാമചന്ദ്രനെയും ഉമ്മന്‍ ചാണ്ടി രാജിവെപ്പിച്ചത് ധാര്‍മികതയുടെ പേരിലായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അതീവ നിസ്സാരമായ ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ ഉണ്ടായിരുന്നത് എന്ന് ബോധ്യപ്പെടും. അതിനേക്കാള്‍ പതിന്മടങ്ങ് ആരോപണങ്ങള്‍ക്ക് നടുവിലാണ് ഇന്ന് മുഖ്യമന്ത്രിയും ചില മന്ത്രിമാരും കഴിയുന്നത്. ധാര്‍മികതയുടെ പേരിലാണെങ്കില്‍ ഇവരെല്ലാം ഇതിനകം പത്തുവട്ടം രാജിവെക്കേണ്ടതായിരുന്നു.
ഏതു വിവാദവും തനിക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുള്ള അനിതരസാധാരണമായ പാടവമുള്ള രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ബാര്‍കോഴ  കൈകാര്യം ചെയ്യുന്ന രീതിതന്നെ ഇതിന് മികച്ച ഉദാഹരണം. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, എല്‍.ഡി.എഫില്‍ ചേക്കേറാന്‍ രഹസ്യനീക്കം നടത്തിയ കെ.എം. മാണിക്ക് കിട്ടിയ പണിയാണ് ബാര്‍കോഴ. ഉമ്മന്‍ ചാണ്ടിയുടെ  ലെഫ്റ്റ് ഹാന്‍ഡും റൈറ്റ് ഹാന്‍ഡുമായി കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരാണ് ഇതിനു പിന്നിലെന്ന് കേരള കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടത്തെിയതാണ്. പക്ഷേ, അത് പുറത്തുവിടാന്‍ മാണിക്ക് കഴിയില്ല. പുറത്തുവിട്ടാല്‍ ഒരുപക്ഷേ, മന്ത്രിസഭതന്നെ ഇല്ലാതാകാം. കോണ്‍ഗ്രസുമായി തുടര്‍ന്നുപോകാന്‍ കേരള കോണ്‍ഗ്രസിന് ബുദ്ധിമുട്ടുവരും. അങ്ങനെവന്നാല്‍ മാണിക്ക് പോകാന്‍ മറ്റൊരിടമില്ല. കോഴ ആരോപണം വന്നതോടെ നേരത്തേ ചുവന്ന പരവതാനി വിരിച്ചു കാത്തുനിന്ന എല്‍.ഡി.എഫ് അത് മടക്കിക്കെട്ടി.
ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കക്ഷത്തിലാണ് ഇപ്പോള്‍ മാണിയുടെ തല.  ഇത്രത്തോളം ആരോപണങ്ങള്‍ ഉണ്ടായിട്ടും മാണിക്ക് രക്ഷകനായി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി മാത്രമാണ്. വി.എം. സുധീരന്‍ നിവൃത്തികേടുകൊണ്ട് മാണിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അന്വേഷണം നടക്കുകയല്ളേ, അതിന്‍െറ തീരുമാനം വരട്ടെ, എന്നേ പറയാറുള്ളൂ. അല്ലാതെ മാണി കുറ്റവാളിയല്ളെന്ന് മുഖ്യമന്ത്രി നല്‍കിയതുപോലെ ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ മറ്റാരും ധൈര്യപ്പെടില്ല. വിജിലന്‍സില്‍ ഒരു എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം നടക്കുമ്പോഴാണ് മാണിക്കെതിരെ തെളിവില്ളെന്ന് മുഖ്യമന്ത്രി  പ്രസ്താവന നടത്തുന്നത്. മാണിയുടെ മാത്രമല്ല, പി.സി. ജോര്‍ജിന്‍െറ രക്ഷകനും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയാണ്. സാധാരണഗതിയില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് കൊടുക്കുന്ന പദവികളില്‍ വരേണ്ടവരെ തീരുമാനിക്കുന്നത് അതത് പാര്‍ട്ടികളാണ്. അതുപ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ ചീഫ് വിപ്പ് പദവിയില്‍ പി.സി. ജോര്‍ജിനെ നിയോഗിച്ചത് പാര്‍ട്ടിയാണ്. പദവിയില്‍നിന്ന് ജോര്‍ജിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ അത് നടത്തിക്കൊടുക്കാന്‍ ബാധ്യസ്ഥനാണ് മുഖ്യമന്ത്രി. ഇവിടെ പക്ഷേ, സംഭവിച്ചതോ? നിയമസഭാകക്ഷി യോഗം ചേര്‍ന്ന് ജോര്‍ജിനെ മാറ്റാന്‍ തീരുമാനമെടുത്ത് പി.ജെ. ജോസഫിനൊപ്പം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മാണി ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ ചാണ്ടി അത് വെച്ചുതാമസിപ്പിക്കുന്നു. തന്‍െറ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫില്‍തന്നെ കഴിയാമെന്ന ജോര്‍ജിന്‍െറ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ മാണിയുടെമേല്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തുകയും ചെയ്തു. കെ.എം. മാണിയെപ്പോലെ യു.ഡി. എഫിന്‍െറ ഏറ്റവും മുതിര്‍ന്ന നേതാവിന് ഇതില്‍പരം അപമാനകരമായി മറ്റെന്തെങ്കിലുമുണ്ടോ? എന്നാല്‍, തന്‍െറ തല ഉമ്മന്‍ ചാണ്ടിയുടെ കക്ഷത്തില്‍ ആയിപ്പോയതിനാല്‍ ഉമ്മന്‍ ചാണ്ടി നീതിമാനാണെന്ന് പറയേണ്ടിവരുന്നിടത്ത് മാണിയുടെ ഗതികേട് പൂര്‍ണമാകുന്നു. ഓര്‍മ വരുന്നത് മാര്‍ക് ആന്‍റണി സ്പീച്ച്.

സ്വകാര്യ സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Posted: 05 Apr 2015 09:28 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ 2015-16 അധ്യയന വര്‍ഷം ഫീസ് വര്‍ധന നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ ഉത്തരവ്. ഇതുസംബന്ധിച്ച് നടക്കുന്ന പഠനം പൂര്‍ത്തിയായ ശേഷം മന്ത്രാലയം അംഗീകാരം നല്‍കിയാല്‍ മാത്രമേ ഫീസ് വര്‍ധന പാടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസയാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് ഇറക്കിയതെന്ന് മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ഗൈസ് അറിയിച്ചു. മന്ത്രാലയം കഴിഞ്ഞ നവംബറില്‍ നല്‍കിയ ഫീസ് വര്‍ധനക്കുള്ള അനുമതിയാണ് ഇതോടെ താല്‍ക്കാലികമായി റദ്ദാവുന്നത്. 2016-17 അധ്യയന വര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താന്‍ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സമിതി ഈവര്‍ഷം ഡിസംബര്‍ 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതനുസരിച്ചായിരിക്കും പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക. ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി താല്‍ക്കാലികമായി പിന്‍വലിച്ചതിനൊപ്പം അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കുന്നതും നിര്‍ത്തിവെക്കാമെന്ന് ഫഹദ് അല്‍ഗൈസ് വ്യക്തമാക്കി. ഫീസ് വര്‍ധിപ്പിക്കാതെ വേതനം കൂട്ടാനാവില്ളെന്നതിനാലാണിത്. മന്ത്രാലയത്തിന്‍െറ ഉത്തരവിറങ്ങിയതോടെ പുതിയ അധ്യയന വര്‍ഷം തുടങ്ങിയ ഈമാസം ഒന്ന് മുതല്‍ ഫീസ് വര്‍ധിപ്പിച്ച ഇന്ത്യന്‍ സ്കൂളുകളടക്കമുള്ള നിരവധി സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അത് പിന്‍വലിക്കേണ്ടിവരും. ഏതെങ്കിലും സ്കൂളുകള്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിച്ചതായി രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് അല്‍ഗൈസ് മുന്നറിയിപ്പ് നല്‍കി.
ഫീസ് വര്‍ധിപ്പിച്ച സ്കൂളുകള്‍ക്കെതിരെ രക്ഷിതാക്കള്‍ രസീത് തെളിവായി പരാതി നല്‍കിയാല്‍ നടപടി ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 നവംബറിലാണ് ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. 2009-10 അധ്യയന വര്‍ഷം നടപ്പായ ഫീസ് വര്‍ധനയുടെ കാലാവധി 2013-2014 അധ്യയനവര്‍ഷത്തോടെ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു പുതുക്കിയ നിരക്കിന് അനുമതി നല്‍കിയിരുന്നത്. ഇതുപ്രകാരം ഇന്ത്യന്‍ സ്കൂളുകളില്‍ ഈടാക്കാവുന്ന പരമാവധി ഫീസ് നഴ്സറി -320 ദീനാര്‍, പ്രൈമറി -356 ദീനാര്‍, അപ്പര്‍ പ്രൈമറി -410 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി-460 ദീനാര്‍ എന്നിങ്ങനെയായിരുന്നു. നേരത്തേ, ഇത് യഥാക്രമം 282, 315, 360, 405 ദീനാര്‍ എന്നിങ്ങനെയായിരുന്നു. 2014-2015 അധ്യയന വര്‍ഷത്തിന്‍െറ അവസാന ഘട്ടത്തിലായതിനാല്‍  അന്ന് ഫീസ് കൂട്ടിയില്ളെങ്കിലും ചില സ്കൂളുകള്‍ അവസാന ടേമില്‍ പുതുക്കിയ ഫീസ് അടക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുഴുവന്‍ ഫീസും ഒന്നിച്ചടച്ചവര്‍ വരെ വ്യത്യാസം വരുന്ന തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. അന്ന് ഫീസ് കൂട്ടാത്തവര്‍ ആ ഉത്തരവിന്‍െറ മറപിടിച്ച് ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ ഫീസ് വര്‍ധിപ്പിച്ചു. അതിനിടെയാണ് 2015-16 അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

നിബന്ധനകള്‍ അംഗീകരിക്കാതെ സ്ഥാനമൊഴിയില്ല^ പി.സി ജോര്‍ജ്

Posted: 05 Apr 2015 09:10 PM PDT

Image: 

കോട്ടയം:പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അനുമതി നല്‍കിയില്ളെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ളെന്ന് പി.സി ജോര്‍ജ്. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റനിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കണം. തന്‍റെ നിബന്ധനകള്‍ അംഗീകരിച്ചില്ളെങ്കില്‍ സ്ഥാനമൊഴിയില്ല. യു.ഡി.എഫില്‍നിന്ന് തന്നെ പുറത്താക്കിക്കോട്ടെയെന്നും പി.സി ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
 പറയാനുള്ളത് മാണി തന്നോട് നേരിട്ടു തുറന്നുപറയണം. യു.ഡി.എഫില്‍ നിന്ന് പുറത്താക്കുമെന്ന് പറയാന്‍ കെ.എം മാണിക്ക് അവകാശമില്ല. യു.ഡി.എഫ് വോട്ടുവാങ്ങി ജയിച്ച താന്‍അഞ്ചു വര്‍ഷവും മുന്നണിയുടെ ഭാഗമായിരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്യണമെന്നാണ് ആഗ്രഹം. വോട്ടുചെയ്യുന്നതിന്‍്റെ നിയമവശങ്ങളൊന്നും  പറയേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നാണക്കേടുണ്ടാകാതിക്കട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
 

മയാമി ഓപണ്‍: സാനിയ ^ഹിംഗിസ് സഖ്യത്തിന് ഡബിള്‍സ് കിരീടം

Posted: 05 Apr 2015 09:09 PM PDT

Image: 

മയാമി: മയാമി ഓപണ്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്‍സ ^മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന്. ഫൈനലില്‍ റഷ്യയുടെ എകാറ്ററീന മകറോവ^ യെലേന വെസ്നിന സഖ്യത്തെയാണ് ഇന്തോ^സ്വിസ്  ജോടി പരാജയപ്പെടുത്തിയത്. സ്കോര്‍: 7-5, 6-1.

ആദ്യ സെറ്റ് നഷ്ടപ്പെടുമെന്ന് തോന്നിയെങ്കിലും കളിയിലേക്ക് തിരിച്ചുവന്ന സാനിയ^ഹിംഗിസ് സഖ്യം 7^5ന് സെറ്റ് നേടി. അനായാസം രണ്ടാം സെറ്റും നേടിയ സഖ്യം കിരീടമുറപ്പിക്കുകയായിരുന്നു. സാനിയ -ഹിംഗിസ് സഖ്യത്തിന്‍െറ രണ്ടാം കിരീടനേട്ടമാണിത്. രണ്ട് ആഴ്ച മുമ്പ് നടന്ന ബി.എന്‍.പി പാരിബാസ് ഓപണിലും  സാനിയ ഹിംഗിസ് സഖ്യം റഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.

സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്

മിയാമി ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന് കിരീടം. ബ്രിട്ടന്‍െറ ആന്‍ഡി മറെയെ  7^6 (7/3), 4^6, 6^0 ന് പരാജയപ്പെടുത്തിയാണ് ദ്യോകോവിച് കിരീടം ചൂടിയത്. സെര്‍ബിയന്‍ താരത്തിന്‍െറ അഞ്ചാം മിയായി ഓപണ്‍ കിരീടമാണിത്. ബി.എന്‍.പി പാരിബാസ് ഓപണിലും മറെയെ തോല്‍പിച്ച് ദ്യോകോവിച് കിരീടം നേടിയിരുന്നു.

‘മധുരമെന്‍ മലയാള’ത്തിന് പ്രവാസ ജിദ്ദയുടെ സുസ്വാഗതം

Posted: 05 Apr 2015 08:04 PM PDT

Image: 

ജിദ്ദ: മാതൃഭാഷയുടെയും സംസ്കാരത്തിന്‍െറയും മധുരം പ്രവാസിയുടെ ഗൃഹാതുരസ്മരണകളില്‍ ഒതുങ്ങാനുള്ളതല്ളെന്നും പുതിയ കാലത്തിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതുതലമുറയിലേക്ക് അത് പകരാന്‍ രക്ഷിതാക്കളും അധ്യാപകരുമെല്ലാം മുന്‍കൈയെടുക്കണമെന്നും ജിദ്ദയിലെ മലയാളി പ്രവാസലോകം അഭിപ്രായപ്പെട്ടു. പുതുതലമുറയിലെ വിദ്യാര്‍ഥികളുടെ മലയാള ഭാഷാഭിരുചി വളര്‍ത്തുന്നതിന്‍െറ ഭാഗമായി ‘ഗള്‍ഫ് മാധ്യമം’ നടത്തുന്ന ‘മധുരമെന്‍ മലയാളം’ പരീക്ഷയുടെ ഭാഗമായി നടത്തിയ സാംസ്കാരികസംഗമമാണ് കൈവിട്ട ഭാഷയെയും സംസ്കാരത്തെയും തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞാവേദിയായി മാറിയത്. ജിദ്ദയിലെ മലയാളി പ്രവാസലോകത്തിന്‍െറ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ച സംഗമം ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ അക്ഷരമധുരം ഹൃദയപൂര്‍വം ഏറ്റുവാങ്ങി. മലയാളത്തിന്‍െറ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുത്ത കവിതകളും ഗാനങ്ങളും ഇഴചേര്‍ത്തുകൊണ്ടുള്ള പ്രൗഢമായ പരിപാടി മലയാളജിദ്ദക്ക് പുത്തന്‍ അനുഭവമായി.
പ്രവാസിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വന്തം ഭാഷയുടെയും സംസ്കാരത്തിന്‍െറയും വിശുദ്ധി തിരിച്ചുപിടിക്കാന്‍ മാതൃഭാഷയിലേക്കു മടക്കയാത്രക്കു പുതുതലമുറയെ സജ്ജമാക്കാനുള്ള ശ്രമം ശ്ളാഘനീയമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജിദ്ദ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ് പറഞ്ഞു. മലയാളി എവിടെയായിരുന്നാലും അവനെ വേറിട്ടുനിര്‍ത്തുന്ന മുഖ്യമായ ഘടകം മനോഹരമായ അവന്‍െറ ഭാഷയും കുലീനമായ സംസ്കാരവുമാണ്. ഇത് ഇന്ന് പ്രവാസത്തില്‍ മാത്രമല്ല, സ്വന്തം നാട്ടില്‍ പോലും അന്യം നിന്നുപോകുന്നതാണ് അനുഭവമെന്നും അതിനാല്‍ ഭാഷയുടെയും സംസ്കാരത്തിന്‍െറയും വേരുകളിലേക്കുള്ള തിരിച്ചുപോക്ക് മലയാളിയുടെ ശാക്തീകരണത്തിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറക്ക് മലയാളം പകര്‍ന്നുനല്‍കുന്നതിന് നടത്തുന്ന ഏതു ശ്രമത്തിനും അവസരമൊരുക്കാന്‍ ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ സജ്ജമാണെന്ന് മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ പ്രഖ്യാപിച്ചു.  വിഭവസമൃദ്ധമായ ഭാഷയും അതിനനുസൃതമായ മഹിതമായ സംസ്കാരവും അഹങ്കാരത്തോടെ കൊണ്ടുനടന്നിരുന്ന മലയാളി അത് നഷ്ടപ്പെടുത്തുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് കേരള സര്‍ക്കാറിന്‍െറ കൂടി സഹകരണത്തോടെ ‘മധുരമെന്‍ മലയാളം’ പരിപാടിയുമായി മുന്നോട്ടുവരുന്നതെന്ന് ‘ഗള്‍ഫ് മാധ്യമം’ സൗദി രക്ഷാധികാരി സി.കെ മുഹമ്മദ് നജീബ് അധ്യക്ഷപ്രസംഗത്തില്‍ വിശദീകരിച്ചു.
ഭാഷ നാക്കിനും മനസ്സിനും ജീവിതത്തിനും വഴക്കിയെടുക്കാനുള്ള അനവധി വഴികള്‍ വിശദീകരിച്ചും ഇക്കാര്യത്തില്‍ വ്യക്തിഗതമായും കൂട്ടായും ചെയ്യാവുന്ന കാര്യങ്ങള്‍ എടുത്തുപറഞ്ഞും മുതിര്‍ന്ന സാംസ്കാരികപ്രവര്‍ത്തകനും സമീക്ഷ സാഹിത്യവേദി സാരഥിയുമായ ഗോപി നെടുങ്ങാടി ‘പ്രവാസിയുടെ മലയാളം’ എന്ന വിഷയം അവതരിപ്പിച്ചു. നാക്ക് ഉരുക്കഴിക്കുന്ന മലയാളഭാഷ കേരളീയരുടെ ജീവിതത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ തലങ്ങളെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഈ ഭാഷയോടുള്ള വിപ്രതിപത്തി രക്ഷിതാക്കളിലാണ് കാണുന്നതെന്നും അധ്യാപകരുടെ ആവേശം പോലും മാതൃഭാഷ പഠനത്തില്‍ അവര്‍ കെടുത്തിക്കളയുന്നത് ദു$ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളിയുടെ ധന്യമായ ഭാഷ കൈവിട്ടുപോകാതെ സൂക്ഷിക്കാന്‍ വായന ഉതകുന്നുവെന്നും എന്നാല്‍ അക്കാര്യത്തില്‍ പ്രവാസികള്‍ക്ക് സൗകര്യം കൂടുതല്‍ ഒത്തുവന്നപ്പോള്‍ ആളുകളില്‍ താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്ന ദു$ഖസത്യത്തിലേക്ക് ജിദ്ദ കേരളൈറ്റ്സ് ഫോറം അധ്യക്ഷന്‍ പി.ടി മുഹമ്മദ് വിരല്‍ചൂണ്ടി. ഭാഷയുടെ മധുരം കുട്ടികള്‍ക്ക് തിരിച്ചത്തെിക്കാനുള്ള ശ്രമത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രവാസത്തിന്‍െറ മണ്ണില്‍ മലയാളത്തെ പരിപോഷിപ്പിക്കാന്‍ ‘ഗള്‍ഫ് മാധ്യമം’ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് സൗദി ഇന്ത്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് ഹിഫ്സുറഹ്മാന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
മലയാളത്തിന്‍െറ മധുരം കിനിയുന്ന കവിതാശകലങ്ങള്‍ ഈണത്തില്‍ ചൊല്ലി ഭാഷയുടെ നാട്ടോര്‍മകളിലേക്ക് സദസ്സിനെ കൊണ്ടുപോയ കിങ് അബ്ദുല്‍ അസീസ് യൂണി.സിറ്റി പ്രഫ. ഇസ്മാഈല്‍ മരിതേരി മാതൃഭാഷയെയും സംസ്കൃതിയെയും വീണ്ടെടുക്കാനുള്ള ഏതു ശ്രമവും പ്രോത്സാഹജനകമാണെന്ന് വ്യക്തമാക്കി.
മലയാളവുമായി കുഞ്ഞുങ്ങളെ ബന്ധിപ്പിക്കാനും പ്രവാസത്തിരക്കിനിടയില്‍ വായനക്കും എഴുത്തിനുമൊക്കെയുള്ള സമയം കണ്ടത്തൊനും ശ്രമിക്കണമെന്നും ഭാഷാപത്രങ്ങളും ഗ്രന്ഥങ്ങളും യഥേഷ്ടം ലഭ്യമായ ഇക്കാലത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും എഴുത്തുകാരി റുബീന നിവാസ് നിര്‍ദേശിച്ചു. അതിര്‍ത്തികള്‍ ഭേദിച്ചു പ്രവാസലോകത്തും ദൃശ്യമാകുന്ന ഭാഷാ, സാംസ്കാരിക പോഷണത്തിന്‍െറ ശ്രദ്ധേയമായ വശങ്ങള്‍ പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി വരച്ചുകാട്ടി.
മലയാള ഭാഷയെ നെഞ്ചോടുചേര്‍ത്ത ഹൃദയഭേരിയായി ഉസ്മാന്‍ പാണ്ടിക്കാട് കുറിച്ച വരികള്‍ക്ക് ഗായകന്‍ മശ്ഹൂദ് തങ്ങള്‍ ഈണമിട്ടു അവതരണ ഗാനമൊരുക്കി. മലയാളിയുടെ ഗൃഹാതുരച്ചെപ്പിലെ ‘കദളീ ചെങ്കദളീ’ എന്ന ഗാനം ഫര്‍സാന യാസിറും ‘അഹദോന്‍െറ തിരുനാമം’ ഹഖ് തിരൂരങ്ങാടിയും അവതരിപ്പിച്ചു. ജനജീവിതത്തിലെ നന്മകളെ പ്രോത്സാഹിപ്പിക്കാന്‍ ‘ഗള്‍ഫ് മാധ്യമം’ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് ചര്‍ച്ചക്ക് സമാപനം കുറിച്ച് ജിദ്ദ കോ - ഓഡിനേറ്റര്‍ മൂസക്കുട്ടി വെട്ടിക്കാട്ടിരി പറഞ്ഞു. മധുരമെന്‍ മലയാളം പദ്ധതി നിസാര്‍ ഇരിട്ടി വിശദീകരിച്ചു. ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹീം സ്വാഗതവും ലേഖകന്‍ സി.കെ മൊറയൂര്‍ നന്ദിയും പറഞ്ഞു. ഗഫൂര്‍ മഞ്ചേരി പ്രാര്‍ഥന അവതരിപ്പിച്ചു. ഈയിടെ ജിദ്ദയിലെ വാഹനാപകടത്തില്‍ മരിച്ച ലോയിഡ് സാംസണ്‍, ഉസാമ മുഹമ്മദ് എന്നീ വിദ്യാര്‍ഥികളെ അനുസ്മരിച്ച മൗനപ്രാര്‍ഥനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
 

കാണാം ലോകകപ്പും കൊച്ചിയില്‍

Posted: 05 Apr 2015 07:54 PM PDT

Image: 
Subtitle: 
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍: ആറുവേദികളുടെ പട്ടികയില്‍ കൊച്ചിയും

കൊച്ചി: ഇന്ത്യയിലാദ്യമായി വിരുന്നത്തെുന്ന ഫുട്ബാള്‍ ലോക കപ്പിന് കൊച്ചിയും വേദിയാകുമെന്നുറപ്പായി. 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്‍െറ ആറ് അന്തിമവേദികളില്‍ കൊച്ചിയും ഇടം പിടിച്ചു. ആദ്യപട്ടികയിലെ എട്ടുവേദികള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫിഫ ടെക്നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പുണെ, ബംഗളൂരു എന്നിവ പുറത്തായതോടെയാണ് കൊച്ചി ഉള്‍പ്പെടെ ആറുവേദികളുടെ കാര്യം ഉറപ്പായത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹതി, ഗോവ എന്നിവയാണ് ലോക കപ്പിന്‍െറ മറ്റുവേദികള്‍.
ഡിസംബര്‍ ആദ്യവാരത്തില്‍ കൊച്ചിയിലത്തെിയ ഫിഫ ടെക്നിക്കല്‍ സംഘം മത്സരവേദിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളായി കേരള ഫുട്ബാള്‍ അസോസിയേഷന്‍ നിര്‍ദേശിച്ച കുഫോസ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവ സന്ദര്‍ശിച്ചിരുന്നു. അഞ്ചുവേദികളുടെ കാര്യം ഏകപക്ഷീയമായി തീരുമാനമായെങ്കിലും ആറാം വേദിയായി ബംഗളൂരുവും കൊച്ചിയുമാണുണ്ടായിരുന്നത്. ഇതില്‍ സ്റ്റേഡിയത്തിന്‍െറ നിലവാരക്കുറവ് ബംഗളൂരുവിന് തിരിച്ചടിയായി. ശ്രീകണ്ഠീരവ സ്റ്റേഡിയവും കര്‍ണാടക ഫുട്ബാള്‍ അസോസിയേഷന്‍ സ്റ്റേഡിയവുമായിരുന്നു ബംഗളൂരുവില്‍ നിര്‍ദേശിച്ചത്. ഇവയുടെ നിലവാരമില്ലായ്മ കൊച്ചിക്ക് അനുഗ്രഹമായി. അതേസമയം, വേദികള്‍ അന്തിമമായി നിശ്ചയിച്ചതുസംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ ഒൗദ്യോഗികപ്രഖ്യാപനം വൈകാതെയുണ്ടാകും. എന്നാല്‍, കൊച്ചിയുള്‍പ്പെടെ ആറ് വേദികളുടെ കാര്യത്തില്‍ തീരുമാനമായതായി എ.ഐ.എഫ്.എഫ് പ്രസിഡന്‍റ് സുബ്രത ദത്ത വെളിപ്പെടുത്തി.
ഇന്ത്യയുടെ ഫുട്ബാള്‍ ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ് ഇവിടെയത്തെുന്നത്. മത്സരക്രമവും ഫിക്സചറും വൈകാതെ പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാറിന്‍െറയും എ.ഐ.എഫ്.എഫിന്‍െറയും ശ്രമങ്ങള്‍ക്കുപിന്നാലെയാണ് 2013 ഡിസംബറില്‍ ഇന്ത്യക്ക് നറുക്ക് വീണത്.
ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് അതിഥേയരാകാന്‍ അവസരം ലഭിച്ചത്. ആതിഥേയരാജ്യമെന്ന നിലയില്‍ ഇന്ത്യയും മറ്റ് 23 രാജ്യങ്ങളും ലോക കപ്പില്‍ പങ്കെടുക്കും. ഇന്ത്യക്ക് നറുക്കുവീണതോടെ ഒരുവേദിയായി കൊച്ചിയെയും മാറ്റാന്‍ കെ.എഫ്.എയും രംഗത്തത്തെുകയായിരുന്നു. സംസ്ഥാന സര്‍ക്കാറും ഇതിന് പിന്തുണ നല്‍കി. കഴിഞ്ഞ ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ മത്സരങ്ങള്‍ക്ക് റെക്കോഡ് ജനം ഒഴുകിയത്തെിയതും കൊച്ചിക്ക് തുണയായി.
അതേസമയം, മത്സരവേദിയുടെയും പരിശീലനവേദിയുടെയും നിലവാരം ഉയര്‍ത്താന്‍ ഫിഫ സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിവരും. മത്സരവേദിയേക്കാള്‍ പത്തുമടങ്ങ് മികച്ചതായിരിക്കണം പരിശീലന ഗ്രൗണ്ടുകളെന്ന് ടെക്നിക്കല്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
 

ബദല്‍ രാഷ്ട്രീയത്തിന് സ്വരാജ് സംവാദുമായി ആം ആദ്മി വിമതര്‍

Posted: 05 Apr 2015 07:36 PM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പ്രഫ. യോഗേന്ദ്ര യാദവ്, അഡ്വ. പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍ പ്ളാറ്റ്ഫോം എന്ന ആശയവുമായി മുന്നോട്ടുപോകാന്‍ തീരുമാനമായി. തങ്ങളെ അനുകൂലിക്കുകയോ ദേശീയസമിതി യോഗ നടപടികളെ വിമര്‍ശിക്കുകയോ ചെയ്ത നേതാക്കള്‍ക്കെതിരെ ഒൗദ്യോഗിക നേതൃത്വം കര്‍ശന നടപടികള്‍ കൈക്കൊണ്ടതോടെയാണ് സ്ഥാനങ്ങളില്‍നിന്നു നീക്കപ്പെട്ടാലും പാര്‍ട്ടിയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇരുവരും പാര്‍ട്ടിയില്‍നിന്ന് പൂര്‍ണമായും അടര്‍ന്നുമാറാന്‍ തീരുമാനിച്ചത്.
 പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് കടുത്ത ഭാഷയില്‍ തുറന്ന കത്തെഴുതി പ്രശാന്തും ദേശീയ മാധ്യമങ്ങള്‍ക്ക് തുറന്ന അഭിമുഖങ്ങള്‍ നല്‍കി യോഗേന്ദ്രയും പ്രാഥമിക അംഗത്വത്തില്‍നിന്നു വരെ പുറത്താക്കപ്പെടാന്‍ തയാറായിക്കഴിഞ്ഞു. എന്നാല്‍, ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ തങ്ങളെ അനുകൂലിക്കുന്ന പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം  ബദല്‍ രാഷ്ട്രീയം തേടുന്ന ജനകീയ പ്രവര്‍ത്തകരുടെ സംഗമമാക്കി മാറ്റിയിട്ടുണ്ട്. സ്വരാജ് സംവാദ് എന്ന പേരില്‍ ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിലാണ് സംഗമം നടത്തുക. കെജ്രിവാളും ഡല്‍ഹിയിലെ സാധ്യതകള്‍ കണ്ട് പാര്‍ട്ടിയില്‍ ചേക്കേറിയ ചില നേതാക്കളും കൈക്കൊള്ളുന്ന നടപടികളോട് കടുത്ത വിയോജിപ്പുള്ള പാര്‍ട്ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളാണ് പ്രധാനമായും ഇവര്‍ക്കൊപ്പമുള്ളത്.
ആം ആദ്മിയുമായി യോജിക്കാന്‍ കൂട്ടാക്കാതിരുന്ന വിവിധ സോഷ്യലിസ്റ്റ്-ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് സ്വരാജ് എന്ന സങ്കല്‍പം സാധ്യമാക്കാനോ പാര്‍ട്ടിയില്‍പോലും നടപ്പാക്കാനോ ആപ്പിന് കഴിഞ്ഞില്ളെന്നും ആകയാല്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടല്‍  അനിവാര്യമാണെന്നും സംഗമത്തിന്‍െറ ലക്ഷ്യം വ്യക്തമാക്കി വിവിധ നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.  പ്രശാന്തിനും യോഗേന്ദ്രക്കും പുറമെ പുറത്താക്കപ്പെട്ട പ്രഫ. ആനന്ദ് കുമാര്‍, പ്രഫ. അജിത് ജാ,  അസമിലെ നേതാക്കളായ പ്രഫ. അപൂര്‍വ ബറുവ, പ്രഞ്ജല്‍ ബൊര്‍ദോലോയ്, മാവോയിസ്റ്റ് എന്നാരോപിച്ച് വേട്ടയാടപ്പെട്ട ഛത്തിസ്ഗഢിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന സോണി സോറി, ജാര്‍ഖണ്ഡിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന ദയാമണി ബര്‍ല, ഭോപാല്‍ ഇരകളുടെ സമര നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന രചന ദിംഗ്ര, പാര്‍ട്ടിയില്‍നിന്ന് ഈയിടെ രാജിവെച്ച തമിഴ്നാട്ടിലെ നേതാവ് ക്രിസ്റ്റീന സാമി തുടങ്ങിയവരുടെ പേരുവെച്ചിറങ്ങിയ കുറിപ്പില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളാരുമില്ല.

പടിയിറങ്ങുന്നവര്‍

Posted: 05 Apr 2015 07:22 PM PDT

Subtitle: 
പൊരുളുതേടി

കണക്കുതീര്‍ക്കലിന്‍െറ മാസം മാത്രമല്ല, മാര്‍ച്ച്. ഒഴിഞ്ഞുപോകലിന്‍െറയും കൂടിയാണ്. എത്രായിരം സര്‍ക്കാര്‍ ജീവനക്കാരാണ് കഴിഞ്ഞമാസം പടിയിറങ്ങിയത്. ഫെബ്രുവരിവരെ പ്രതീക്ഷാപൂര്‍വം അവര്‍ കാത്തിരുന്നു. ഒരു വര്‍ഷംകൂടിയെങ്കിലും നീട്ടുമെന്ന് പലരും പ്രവചിച്ചു. ഒന്നും നടന്നില്ല. കോഴ വിവാദങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ചപോലുമില്ലാതെ ആഗ്രഹങ്ങള്‍ എരിഞ്ഞടങ്ങി. തീരുമാനമെടുക്കുന്ന യജമാനവര്‍ഗത്തിന് ഒരിക്കലും റിട്ടയര്‍മെന്‍റ് വേദനകള്‍ തിരിച്ചറിയാനുള്ള അവസരം ദൈവം കൊടുക്കുന്നില്ലല്ളോ! 60 കഴിയുമ്പോഴേക്കും ഏതെങ്കിലും അലങ്കാര തീട്ടൂരങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടാകും. വീണ്ടും അഞ്ചാറുവര്‍ഷങ്ങള്‍. ഇല്ലാത്ത ഏതെങ്കിലും കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ ഇത്യാദി. രാഷ്ട്രീയക്കാര്‍ക്കും തഥൈവ.
മറുവശത്ത് ഒരുപാടുപേര് കാത്തിരിക്കുന്നുണ്ട്. സര്‍ക്കാര്‍ജീവനം ഒരു നടുത്തൂണാണ്, സംശയമില്ല. സുരക്ഷിതത്വം, സൗകര്യം, പദവി ഇതൊക്കെയാണ് സര്‍ക്കാര്‍ ജോലി. ഞാന്‍ പറഞ്ഞുവരുന്നത് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാതെ, എങ്ങനെ 55 വയസ്സായവരെ നിലനിര്‍ത്താം എന്നുള്ളതാണ്. പണ്ട് ജീവിതദൈര്‍ഘ്യം മലയാള ശരാശരി 60 ആയിരുന്നപ്പോള്‍ ഈ കണക്ക് ശരിയായിരിക്കാം. ഇപ്പോള്‍ അത് 75 ആയിരിക്കുന്നു. അങ്ങനെയിരിക്കെ, മധ്യപാദത്തിലുള്ള റിട്ടയര്‍മെന്‍റ് കഴിവുകളെ ഉപയോഗപ്പെടുത്താതിരിക്കുക എന്നര്‍ഥം. മനുഷ്യവിഭവശേഷി നാടിന് സ്വത്താണ്. അത് മറക്കരുത്. റിട്ടയര്‍ ചെയ്തവര്‍ പലരും നിശബ്ദരാകും. ഒരു കോണിലേക്ക് ഒതുങ്ങുന്നവര്‍. അതല്ല, ആത്മീയതയിലേക്കും അതിഭൗതികതയിലേക്കും കൂപ്പുകുത്തുന്നവര്‍-അങ്ങനെ പലജാതി.
പഠനകാലത്തുതന്നെ ഞാന്‍ മനസ്സിലാക്കിയിരുന്ന ഒരുകാര്യം ഭരണകൂടത്തിന്‍െറ അനന്തസാധ്യതകളാണ്. ഇന്ത്യയിലെ പാവങ്ങള്‍ക്കെല്ലാം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരൊപ്പുമാത്രം മതി. രാഷ്ട്രീയ ഇച്ഛയും. ബാക്കിയുള്ള കാര്യങ്ങള്‍-പണം, സ്ഥലം-ഇവയെല്ലാം ക്രമേണ ആ സ്വപ്നസാക്ഷാത്കാരത്തില്‍ ഇഴചേരും.
ഒരു യുവസുഹൃത്ത് ഐ.എ.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയിട്ട് അനുഗ്രഹങ്ങള്‍ക്കായി എന്‍െറവീട്ടില്‍ വന്നിരുന്നു. ഒറ്റക്കാര്യമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നീ ജില്ലാ ഭരണാധികാരിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ശീതീകരിച്ച മുറിക്കുള്ളില്‍ ചടഞ്ഞിരിക്കാതെ, വല്ലപ്പോഴും വാതില്‍ തുറന്നുനോക്കണം. കാത്തിരിക്കുന്നവരുടെ, ഒരു തുണ്ട് കടലാസും മനസ്സില്‍ സങ്കടമഹാസമുദ്രവും പേറിയിരിക്കുന്നവരുടെ നീണ്ട നിരകള്‍ എന്നുമവിടെ കാണും. അവരോട് കാരുണ്യം കാണിക്കുക. പിന്നെ സ്വര്‍ഗരാജ്യം നിന്‍േറതാകുമെന്ന്. എന്‍െറ ഹ്രസ്വമായ സര്‍ക്കാര്‍ജീവനം അദ്ഭുതകരമായ കണ്ടത്തെലുകളിലേക്ക് നയിച്ചിട്ടുണ്ട്. എത്ര കുറച്ചുപേര്‍ എത്ര കൂടുതല്‍ പേരെ നിലനിര്‍ത്തുന്നുവെന്ന്. ഒരക്കൗണ്ട്സ് ഓഫിസര്‍, എസ്റ്റാബ്ളിഷ്മെന്‍റിലെ സൂപ്രണ്ട്, രണ്ടുമൂന്ന് ക്ളര്‍ക്കുമാര്‍, പ്യൂണ്‍... തീര്‍ന്നു. നൂറുകണക്കിന് സര്‍ക്കാര്‍ജീവനക്കാരെ ഓരോ സ്ഥാപനത്തിലും വകുപ്പിലും നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും ഇവരാണ്. ഇരിക്കുന്ന ഇടങ്ങളുടെ മുന്നില്‍ നെയിംബോര്‍ഡിന്‍െറ പ്രഭയില്ലാത്ത ഈ നിസ്വാര്‍ഥ ദൈവങ്ങളുടെ മുന്നില്‍ ഞാന്‍ നമസ്കരിക്കുന്നു.
വളരെ ദൂരെനിന്ന്, ബസുകള്‍ കയറിയിറങ്ങി വന്നാലും, ഒമ്പത് മണിക്ക് മുമ്പുതന്നെ ഉപവിഷ്ടരാകുന്നവര്‍. രാപ്പകല്‍, ശ്വാസംവിടാതെ, പണിചെയ്യുന്നവര്‍. ഒരുനാള്‍ റിട്ടയര്‍മെന്‍റ് കടന്നുവരും.
പരിഭവങ്ങളില്ലാതെ കടന്നുപോകുകയും വിസ്മൃതിയുടെ മഹാസാഗരങ്ങളിലേക്ക്  മുങ്ങിത്താഴുന്നവര്‍. ഒൗദ്യോഗിക ജീവിതകാലത്ത് ഒരിക്കല്‍പോലും അംഗീകാരത്തിന്‍െറ പട്ടും വളയും നേടാത്തവര്‍!
ഭരണകൂടങ്ങളുടെ വകതിരിവില്ലായ്മ എന്നുവിചാരിച്ച് ഈ പ്രശ്നത്തെ ലഘൂകരിക്കരുത്.
നല്ലതിനെ, നന്മയെ, കഴിവുകളെ, നേട്ടങ്ങളെ നാം മാനിച്ചേ തീരൂ.
എന്‍െറയൊരു മുതിര്‍ന്ന സുഹൃത്തിന്‍െറ കഥപറയാം. ഇന്ത്യയിലെ ഏറ്റവും വലിയ മുതലാളിക്കമ്പനിയിലെ ഉയര്‍ന്ന എന്‍ജിനീയര്‍. അവനോട് ഒരുദിവസം വിശാഖപട്ടണത്തിലേക്ക് ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ നാവികസേനയുടെ പ്രധാനപ്പെട്ട ഒരു വാണിജ്യക്കരാര്‍ നേടണം. വളരെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി തിരികെ അവനത്തെുമ്പോള്‍ മേശപ്പുറത്ത് ഒരു കവര്‍. സാക്ഷാല്‍ രത്തന്‍ ടാറ്റയുടെ ചെറിയ കൈയക്ഷരങ്ങള്‍. ‘മിടുക്കന്‍, കമ്പനി നിങ്ങളെ ആദരിക്കുന്നു’. ഒറ്റയടിക്ക് മൂന്ന് ഇന്‍ക്രിമെന്‍റുകള്‍. കുടുംബത്തിന് ഒരവധിക്കാലം വിദേശനാടുകളില്‍ ആഘോഷിക്കാനായി നാലു ടിക്കറ്റുകള്‍.
ഈയൊരു ആര്‍ജവമാണ്, നന്ദിയാണ്, ഭരണകൂടം സര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കാത്തത്.
പണ്ടുകാലത്ത്, സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയ കാലത്ത് അവരുടെ ജോലിസ്ഥലത്തെ പരിമിതികളും വൃത്തിഹീനതയും അപര്യാപ്തതകളും എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, റവന്യൂ ഓഫിസുകള്‍ -തഹസില്‍ദാര്‍ മുതല്‍ വില്ളേജ് ഓഫിസര്‍വരെ. പൊടിപടലം മൂടിയ ഫയല്‍ മലകള്‍ക്കിടയില്‍ കുറെ നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍. ഏറ്റവും തിരക്കുള്ളവര്‍. സാധുജനങ്ങളുടെ ഒഴിയാ ക്യൂ വെളിയിലും.
സര്‍ക്കാര്‍ ഈയിടെ പ്രധാനപ്പെട്ട ഒരു ദൗത്യം എന്നെ ഏല്‍പിച്ചു. എല്ലാ ജില്ലകളിലും ഒരു സ്മാര്‍ട്ട് വില്ളേജ് ഓഫിസ് പണിയണം.
പല ജില്ലകളിലും വലിയ തരക്കേടില്ലാത്ത കെട്ടിടങ്ങള്‍ നിലവിലുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞു: അവയെ പുതുക്കിപ്പണിയാം. അത്രയും കാശ് ലാഭിക്കാമല്ളോ.
കലക്ടര്‍മാരുടെ യോഗം വിളിച്ചു. മന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനങ്ങള്‍. വില്ളേജ് ഓഫിസര്‍ക്കും റവന്യൂ റിക്കവറി ഓഫിസര്‍ക്കും പ്രത്യേകം മുറികള്‍. റെക്കോഡുകള്‍ സൂക്ഷിക്കാന്‍ ഒരു മുറി. വരുന്നവര്‍ക്കും ജോലിക്കാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം. കുറച്ചു മുറ്റം. പൂച്ചെടികള്‍. പണി തീര്‍ന്നു. ഉദ്ഘാടനങ്ങള്‍ ബാക്കി. പല ജില്ലകളില്‍നിന്ന് ഫോണ്‍ നമ്പര്‍ തിരക്കി ഒപ്പിച്ച്, വില്ളേജ് ഓഫിസിലെ താഴ്ന്നജീവനക്കാര്‍ വിളിക്കുന്നു. അവരുടെ ജന്മത്തില്‍ ഇത്തരമൊരു സൗകര്യം പ്രതീക്ഷിച്ചില്ലത്രെ! ഇങ്ങനെയുമുണ്ട് ചില സര്‍ക്കാര്‍ രേഖകള്‍!

മതേതരത്വത്തെ പരിഹസിക്കുന്ന ഗവണ്‍മെന്‍റ്

Posted: 05 Apr 2015 07:17 PM PDT

Image: 

‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം’ (സബ് കാ സാത്ത്, സബ് കാ വികാസ്) എന്ന മുദ്രാവാക്യം മുഴക്കുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ പ്രയോഗതലത്തില്‍ പൗരന്മാരെ നിരാശപ്പെടുത്തുക തന്നെയല്ല, ആശങ്കയുടെ മുള്‍മുനയിലേക്ക് കൊണ്ടുപോകുകകൂടിയാണ്. ന്യൂനപക്ഷങ്ങളെ കായികമായും മാനസികമായും തകര്‍ത്ത് അവഗണനയുടെ അഗണ്യകോടിയില്‍ തള്ളുകയെന്ന സംഘ്പരിവാറിന്‍െറ വിചാരധാര അതേപടി കൊണ്ടുനടത്തുകയാണ് മോദി സര്‍ക്കാര്‍ എന്ന് നാള്‍ ചെല്ലുന്തോറും വെളിവായിക്കൊണ്ടിരിക്കുന്നു. ബി.ജെ.പി ഏതു പരിവാറിന്‍െറ ഭാഗമാണെന്നു എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ അധികാരാരോഹണം രാജ്യം ആശങ്കയോടെ നോക്കിക്കണ്ടത്. ഈ സാഹചര്യത്തില്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങളുടെ സംശയദൃഷ്ടിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കുറേക്കൂടി ഉത്തരവാദിത്തബോധത്തോടെയും കരുതലോടെയുമായിരുന്നു ഭരണകൂടം നീങ്ങേണ്ടിയിരുന്നത്. മുന്‍കാലത്ത് ബി.ജെ.പിയുടെ മുന്നണിഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ എ.ബി. വാജ്പേയിയുടെ നേതൃത്വം ഈയൊരു കരുതല്‍ നിലനിര്‍ത്തിയിരുന്നു. ഹിന്ദുത്വ ഫാഷിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഭരിക്കുമ്പോള്‍ തന്നെ ‘പട്ടില്‍ പൊതിഞ്ഞ നയതന്ത്രം’ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രസാരഥിയും ഭരണകൂടവും രാജ്യത്തെ എല്ലാ പൗരന്മാരുടേതുമാണ്. മുഴു ജനവിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കാതെ അതിനു മുന്നോട്ടു പോകാനാവില്ല എന്നറിഞ്ഞാണ് ആ നിലപാട് വാജ്പേയി സ്വീകരിച്ചത്.
എന്നാല്‍, ‘ഇപ്പോഴില്ളെങ്കില്‍ പിന്നീട് ഇല്ല’ എന്ന ബദ്ധപ്പാടിന്‍െറ രാഷ്ട്രീയവുമായി ജനങ്ങളോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഫാഷിസ്റ്റ് പരിപാടികള്‍ മറയില്ലാതെ നടത്താന്‍ രണ്ടും കല്‍പിച്ചിറങ്ങിയിരിക്കുകയാണ് മോദി ഗവണ്‍മെന്‍റ്. എല്ലാവര്‍ക്കുമൊപ്പം എന്ന പല്ലവി പാടിത്തന്നെ ന്യൂനപക്ഷങ്ങളെയൊന്നടങ്കം ചവിട്ടിമെതിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം എന്ന സന്ദേശം ആവര്‍ത്തിച്ചു നല്‍കുകയാണ് ഭരണകൂടം. ന്യൂനപക്ഷങ്ങളുടെ പുണ്യദിനങ്ങളെ അവഗണിച്ച് ആ അവധിദിനങ്ങളില്‍ ഒൗദ്യോഗികപരിപാടികള്‍ സംഘടിപ്പിച്ച് അനാവശ്യപ്രകോപനം സൃഷ്ടിക്കുന്ന പുതിയ ഹോബി ഇതിന്‍െറ ഭാഗമാണ്. പുണ്യദിനങ്ങള്‍ അവധിദിനങ്ങളായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടതാണ്. വിവിധ മത ജാതിവിഭാഗങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും തുല്യപ്രാധാന്യവും പരിഗണനയും നല്‍കിയത് ഇന്ത്യയുടെ സവിശേഷ നാനാത്വ സാഹചര്യം പരിഗണിച്ചാണ്. വിശ്വാസികള്‍ക്ക് അവരുടെ ആചാരാഘോഷങ്ങള്‍ കൊണ്ടാടാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നതുമാണ്. രാജ്യത്ത് അവശേഷിക്കുന്ന ന്യൂനപക്ഷത്തിന്‍െറ അസ്തിത്വപരമായ ആശങ്കകള്‍ക്കുള്ള വിരാമമറുപടിയാണ് മതേതരത്വമെന്നും അത് സംരക്ഷിക്കേണ്ട പ്രാഥമിക ബാധ്യത ഭൂരിപക്ഷത്തിനാണെന്നും ഭരണഘടനാ ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്റു അഭിപ്രായപ്പെട്ടത് രാഷ്ട്രത്തിന്‍െറ നിലനില്‍പ് ഈ സന്തുലനത്തെ ആശ്രയിച്ചാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ്.
 കഴിഞ്ഞ ക്രിസ്മസ് ദിനം മികച്ച ഭരണദിനമായി ആചരിക്കാനുള്ള സര്‍ക്കാര്‍ ആഹ്വാനം ഒച്ചപ്പാടുണ്ടാക്കി. ഇപ്പോള്‍ ഈസ്റ്റര്‍ അവധിദിനങ്ങളില്‍ ജഡ്ജിമാരുടെ സമ്മേളനവും അത്താഴവിരുന്നും സംഘടിപ്പിച്ചാണ് പുതിയ വിവാദമുയര്‍ത്തിയത്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇന്ത്യയുടെ ധന്യമായ ബഹുസ്വര സംസ്കൃതിക്ക് വിവിധ മതാഘോഷങ്ങളും ഉത്സവങ്ങളും വഹിക്കുന്ന പങ്കും ലോകം മുഴുക്കെ അസൂയയോടെ നോക്കുന്ന ഇന്ത്യയുടെ മതേതര പ്രതിച്ഛായയും മൂല്യങ്ങളും പരിരക്ഷിക്കാനുള്ള നീതിന്യായ വ്യവസ്ഥയുടെ പ്രതിജ്ഞാബദ്ധതയും എടുത്തുപറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭീതിയാണ് ജ. ജോസഫിന്‍െറ കത്തില്‍നിന്നു വായിച്ചെടുക്കാനാവുന്നത് എന്ന മുന്‍ ചീഫ് ജസ്റ്റിസ് വി.എന്‍. ഖരെയുടെ വാക്കുകള്‍ പ്രസക്തമാണ്. മതേതരത്വത്തില്‍ ഇന്ത്യ ഇനിയെത്ര കാലം തുടരുമെന്നു പറയാനാവില്ളെന്ന് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ഒരു വിധിപ്രസ്താവത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്. അതേ നീതിന്യായ മണ്ഡലത്തെ കരുവാക്കി രാജ്യത്തെ മതനിരപേക്ഷ സംസ്കാരത്തെ ഭരണകൂടം പിന്നെയും പരിഹസിക്കുമ്പോള്‍ പിന്നെ എന്തു പറയാനാണ്!

ഒടുവില്‍ അവര്‍ സമ്മതിച്ചു; വിജിത ശല്യക്കാരിയല്ല

Posted: 05 Apr 2015 12:55 PM PDT

Image: 
Subtitle: 
പള്ളിച്ചല്‍ പഞ്ചായത്ത് തീരുമാനം മരവിപ്പിച്ച് തദ്ദേശ വകുപ്പ്

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരങ്ങളാരാഞ്ഞതിന് പൊതുപ്രവര്‍ത്തകയായ വിജിതയെ ശല്യക്കാരിയായി പ്രഖ്യാപിച്ച പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍െറ നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് മരവിപ്പിച്ച് ഉത്തരവായി. പഞ്ചായത്ത് സെക്രട്ടറി രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കണം. പരാതി ഓംബുഡ്സ്മാന് കൈമാറാനും തീരുമാനമായി.
മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് ലൈസന്‍സുകളുടെ വിശദാംശങ്ങളാരാഞ്ഞ് നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിനാണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താമസക്കാരി നരുവാമൂട് നടുക്കാട് വെണ്ണിയോട്ടുകോണം മേലെ ആലുവിളപുത്തന്‍ വീട്ടില്‍ വി.വി. വിജിതയെ പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി പൊതുശല്യക്കാരിയായി പ്രഖ്യാപിച്ച് വിവരാവകാശ കമീഷന് തീരുമാനം കൈമാറിയത്. ഇതിനെതിരെ ജനരോഷം ശക്തമാകുകയും വിജിത പരാതിയുമായി രംഗത്തത്തെുകയും ചെയ്തു. മൂക്കുന്നിമല സംരക്ഷണ സമരസമിതി സംഭവത്തെ അപലപിക്കുകയും പഞ്ചായത്തിന്‍േറത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വിജിതയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.
 ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ അംഗം അഡ്വ. പള്ളിച്ചല്‍ എസ്.കെ. പ്രമോദ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കിയ സെക്രട്ടറി ജയിംസ് വര്‍ഗീസ് തീരുമാനം ഉടന്‍ മരവിപ്പിച്ച് ഉത്തരവിടുകയും പഞ്ചായത്ത് സെക്രട്ടറിയോട് ഒരാഴ്ചക്കകം രേഖകള്‍ ഹാജരാക്കാനാവശ്യപ്പെടുകയും ചെയ്തു. കൂടാതെ പരാതി ഓംബുഡ്സ്മാന് കൈമാറാനും തീരുമാനിച്ചു.  2014 നവംബര്‍ ഏഴിനാണ് വിജിതയെ ശല്യക്കാരിയായി പ്രഖ്യപിച്ച് പഞ്ചായത്ത് തീരുമാനമെടുത്തത്. 23 അംഗ ഭരണസമിതിയില്‍ 17പേര്‍ പ്രമേയത്തെ അനുകൂലിച്ച് ഒപ്പിട്ടു. എന്നാല്‍, അജണ്ടയില്‍ വിജിതയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ളെന്ന് സി.പി.എം അംഗം അഡ്വ. പള്ളിച്ചല്‍ എസ്.കെ. പ്രമോദ് പറയുന്നു. കോണ്‍ഗ്രസിലെ തന്നെ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ളെന്നും പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റും വിജിതയും തമ്മിലെ പ്രശ്നമാണ് സ്ഥിതി ഇവിടെവരെ എത്തിച്ചതെന്നും പറയപ്പെടുന്നു.
 

ബാര്‍ കോഴയില്‍ വിജിലന്‍സ് മലക്കംമറിഞ്ഞു

Posted: 05 Apr 2015 12:43 PM PDT

Image: 
Subtitle: 
ബിജു നല്‍കിയ ഹാര്‍ഡ് ഡിസ്ക് തെളിവാക്കുന്നതില്‍ നിയമോപദേശംതേടി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ അന്വേഷണത്തില്‍ ബ്യൂറോ മലക്കംമറിഞ്ഞു. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്ക് തെളിവായി സ്വീകരിക്കാനുള്ള മുന്‍തീരുമാനത്തിലാണ് വിജിലന്‍സിന്‍െറ മലക്കംമറിച്ചില്‍.
ഹാര്‍ഡ് ഡിസ്ക് തെളിവായി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശംതേടാനാണ് വിജിലന്‍സിന്‍െറ പുതിയ തീരുമാനം. ഈതീരുമാനത്തിനുപിന്നില്‍ ദുരൂഹതകളുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഹാര്‍ഡ് ഡിസ്കിന്‍െറ കാര്യത്തില്‍ ഇത്തരം അനിശ്ചിതത്വം ഉണ്ടാക്കേണ്ട കാര്യമില്ളെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
 അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ ബിജു രമേശിനോട് ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നുമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍, കേന്ദ്ര ഏജന്‍സിക്ക് മാത്രമേ ഹാര്‍ഡ് ഡിസ്കും സീഡിയും കൈമാറൂ എന്ന നിലപാടിലായിരുന്നു ബിജു.
എന്നാല്‍, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതിനൊപ്പം ഹാര്‍ഡ് ഡിസ്കും കൈമാറുകയായിരുന്നു. കോഴ വാങ്ങിയ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലുണ്ടെന്നാണ് ബിജുവിന്‍െറ വാദം. നിലവില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നാണ് വിജിലന്‍സ് പറയുന്നത്.
മാണിക്ക് കോഴ നല്‍കാന്‍ പണം പിരിച്ചെന്നും അത് തിരുവനന്തപുരത്തെ വീട്ടിലത്തെിച്ചെന്നുമാണ് ബിജു രമേശിന്‍െറ മൊഴി. അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പൊതി മാണിയുടെ വീട്ടിനുള്ളില്‍ കയറി കൊടുത്തെന്ന് ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളിയും മൊഴിനല്‍കിയിട്ടുണ്ട്.
മാണിക്ക് കൊടുക്കാനായി പിരിച്ച പണവുമായി ബാറുടമ ജോണ്‍ കല്ലാട്ട് പാലായിലെ വീട്ടിലേക്ക് പോയെന്ന് മറ്റൊരു ബാറുടമ സാജുഡൊമനിക്കും മൊഴിനല്‍കി. ഈ മൂന്ന് മൊഴികളും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധൂകരിക്കുന്നതല്ളെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്.
 പ്രധാനസാക്ഷിയായ ബിജു രമേശിന്‍െറ രഹസ്യമൊഴി മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രണ്ടുപേരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി തുടങ്ങാത്തതിലും ദുരൂഹതയുണ്ട്.

യമനില്‍ നിന്ന് 352 പേരുമായി ഒരു വിമാനം കൂടി കൊച്ചിയില്‍

Posted: 05 Apr 2015 12:39 PM PDT

Image: 
Subtitle: 
ഏദനില്‍നിന്ന് ഒഴിപ്പിക്കല്‍ പൂര്‍ത്തിയായി. മൊത്തം ഒഴിപ്പിച്ചവരുടെ എണ്ണം 2300

ദുബൈ: യമനില്‍നിന്ന് രക്ഷപ്പെടുത്തിയ 352 പേരുമായി ഒരു എയര്‍ഇന്ത്യ വിമാനം കൂടി ഞായറാഴ്ച രാത്രി വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂതിയില്‍നിന്ന് കൊച്ചിയിലത്തെി. എ.ഐ 170 വിമാനം രാത്രി 11.40നാണ്് കൊച്ചിയിലത്തെിയത്. 225 പേരുമായി വ്യോമസേനാ വിമാനം രാത്രി 9.45ന് മുംബൈയിലുമത്തെി. പ്രശ്നകലുഷിതമായ യമനില്‍നിന്ന് കപ്പലുകളിലും വിമാനത്തിലുമായി രക്ഷപ്പെടുത്തിയവരുടെ എണ്ണം 2300 ആയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ചുദിവസത്തിനകം മുഴുവന്‍ ഇന്ത്യക്കാരോടും രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
തലസ്ഥാന നഗരമായ സന്‍ആയില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 488 പേരെയാണ് ഞായറാഴ്ച ജിബൂതിയിലത്തെിച്ചത്. സന്‍ആയില്‍നിന്ന് ഒരുദിവസം നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണിത്. ഏദനില്‍നിന്ന് കപ്പല്‍മാര്‍ഗമുള്ള ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കഴിഞ്ഞ ദിവസം 439 പേരുമായി ഏദനില്‍നിന്ന് തിരിച്ച ഐ.എന്‍.എസ് മുംബൈ ഞായറാഴ്ച ജിബൂതിയിലത്തെി. ഇതിലെ 179 പേര്‍ മറ്റു രാജ്യക്കാരാണ്. അസ്സിഹര്‍ തുറമുഖത്തുനിന്ന് ഐ.എന്‍.എസ് സുമിത്ര 203 പേരുമായി ഞായറാഴ്ച ജിബൂതിയിലേക്ക് പുറപ്പെട്ടു. ഇതില്‍ 182 പേര്‍ ഇന്ത്യക്കാരാണ്. മറ്റ് ഏഴ് രാജ്യക്കാര്‍കൂടി ഇതിലുണ്ട്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് അല്‍ മുകല്ല തുറമുഖത്ത് അടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഐ.എന്‍.എസ് സുമിത്ര അസ്സിഹറിലേക്ക് തിരിച്ചുവിട്ടത്. അല്‍ മുകല്ലയില്‍ നിന്ന് ആളുകളെ കരമാര്‍ഗം അസ്സിഹറില്‍ എത്തിക്കുകയായിരുന്നു. അതേസമയം, അല്‍മുകല്ലയില്‍നിന്ന് കറാച്ചിയിലേക്ക് തിരിച്ച പാകിസ്താന്‍ കപ്പലില്‍ നാല് മലയാളികളടക്കം 12 ഇന്ത്യക്കാരുണ്ട്. ചൊവ്വാഴ്ച കറാച്ചിയിലത്തെുന്ന ഇവരെ വിമാനത്തില്‍ നാട്ടിലത്തെിക്കും. കൊച്ചിയില്‍നിന്ന് പുറപ്പെട്ട യാത്രക്കപ്പലുകളായ കവരത്തിയും കോറലും ഞായറാഴ്ച ജിബൂതിയിലത്തെി. പടക്കപ്പലായ ഐ.എന്‍.എസ് തര്‍കാഷ് ഇവയെ അനുഗമിച്ചു. 1100 പേര്‍ക്ക് രണ്ടു കപ്പലുകളിലുമായി നാട്ടിലത്തൊം. അഞ്ച് ദിവസത്തിനകം എല്ലാ ഇന്ത്യക്കാരോടും സാധ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നാട്ടിലേക്ക് തിരിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ ഇല്ലാത്തവര്‍ക്ക് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഒൗട്പാസ് നല്‍കും.

മൂക്കില്ല; ബേബി എലി തോംപ്സണ്‍ അദ്ഭുതംതന്നെ

Posted: 05 Apr 2015 12:16 PM PDT

Image: 

വാഷിങ്ടണ്‍: യു.എസിലെ വീട്ടമ്മയായ ബ്രാന്‍റി മക്ഗ്ളാതറിയുടെ കന്നി പ്രസവമായിരുന്നു മാര്‍ച്ച് നാലിന്. പക്ഷേ, കുഞ്ഞിനെ കണ്ട് മക്ഗ്ളാതറി ശരിക്കും അമ്പരന്നു. കുഞ്ഞിന് മൂക്കില്ല! ശാരീരിക വൈകൃതങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സാധാരണയാണ്. എന്നാല്‍, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ മൂക്കില്ലാതെ ജനിക്കുന്നത് അപൂര്‍വം. ജന്മനാ മൂക്കില്ലാത്ത ശാരീരിക ക്രമക്കേട് എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്.
ലോകത്തിതുവരെ ഇത്തരം 38 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂക്കില്ലാതെ ജനിച്ച അദ്ഭുതക്കുഞ്ഞിന് എലി തോംപ്സണ്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പ്രസവിച്ചയുടന്‍ എന്തോ പ്രത്യേകതയുണ്ടെന്നു തോന്നി നോക്കിയപ്പോഴാണ് കുഞ്ഞിന് മൂക്കില്ളെന്നകാര്യം മക്ഗ്ളാതറിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി അലബാമയിലെ മൊബൈല്‍ കൗണ്ടിയിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആശുപത്രിയിലത്തെിച്ചു. കൃത്രിമോപകരണത്തിന്‍െറ സഹായത്തോടെയാണ് കുഞ്ഞ് ഇപ്പോള്‍ ശ്വാസം കഴിക്കുന്നത്. എലി തോംപ്സണ്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ജനിക്കുമ്പോള്‍ സാധാരണ കുട്ടികളെപോലെ എലി തോംപ്സണ് 2.7 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ മാത്രമേ കുഞ്ഞിന് ശസ്ത്രക്രിയ നടത്താന്‍ കഴിയൂ. എന്നിരുന്നാലും, ശസ്ത്രക്രിയ നടത്താനൊന്നും പദ്ധതിയില്ളെന്ന് മക്ഗ്ളാതറി പറഞ്ഞു. മൂക്കില്ലാത്ത എലി തോംപ്സണ്‍ ‘പെര്‍ഫെക്ട്’ ആണെന്നാണ് അവരുടെ അഭിപ്രായം.

കരാറില്‍നിന്ന് വന്‍ശക്തികള്‍ പിന്മാറിയാല്‍ ആണവപരിപാടി പുനരാരംഭിക്കും –ഇറാന്‍

Posted: 05 Apr 2015 12:11 PM PDT

Image: 

തെഹ്റാന്‍: ആണവനയം സംബന്ധിച്ച കരാറില്‍നിന്ന് ആറ് വന്‍ശക്തി രാജ്യങ്ങള്‍ പിന്‍വാങ്ങിയാല്‍ തങ്ങള്‍ക്ക് ആണവപരിപാടി പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ്. ആണവകരാറിലെ വ്യവസ്ഥകള്‍ ആരെങ്കിലും ലംഘിക്കുകയാണെങ്കില്‍ സമാധാനനിര്‍ദേശങ്ങള്‍ക്ക് പിന്നീട് ഒരു പ്രസക്തിയുമുണ്ടാവില്ളെന്ന് അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ആണവനയം സംബന്ധിച്ച രൂപരേഖക്കാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസേനില്‍ ധാരണയായത്. കൂടുതല്‍ നിര്‍ദേശങ്ങള്‍ വ്യവസ്ഥചെയ്യുന്ന അന്തിമകരാര്‍ ജൂണ്‍ 30നകം കൊണ്ടുവരുന്നേയുള്ളൂ. അതുവരെ ആണവകരാര്‍ പ്രാബല്യത്തിലുണ്ടാവില്ളെന്ന് ശരീഫ് വ്യക്തമാക്കി. പാശ്ചാത്യരാജ്യങ്ങള്‍ രൂപരേഖയോട് എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിലെ വ്യവസ്ഥകളോട് അവര്‍ പ്രതിബദ്ധതയും ആത്മാര്‍ഥതയും കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കും -ഇറാന്‍ വിദേശകാര്യമന്ത്രി തുടര്‍ന്നു. ഇറാനെതിരായ ഉപരോധം നീക്കുമെന്നതിനുപകരം മരവിപ്പിക്കുമെന്ന വാക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചര്‍ച്ചകളില്‍ ഉപയോഗിച്ചതിനെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ശരീഫ് ചൂണ്ടിക്കാട്ടി. ആണവകരാറിന് ജൂണില്‍ അന്തിമ രൂപംനല്‍കിയാല്‍ ഇറാനെതിരായ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ എല്ലാ പ്രമേയങ്ങളും റദ്ദാക്കുമെന്ന് ശരീഫ് അവകാശപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിനോട് ഇറാനിലെ യാഥാസ്ഥിതിക വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണമെന്ന് വിലയിരുത്തപ്പെടുന്നു.
ഇറാനുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേനില്‍ എട്ടു ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആണവ കരാറിന് രൂപരേഖയായത്. ഇറാന്‍ ആണവപദ്ധതികള്‍ വന്‍തോതില്‍ വെട്ടിക്കുറക്കുകയും പകരം ലോകരാജ്യങ്ങള്‍ തെഹ്റാനെതിരായ ഉപരോധം നീക്കുകയും ചെയ്യുകയാണ് കരാറിന്‍െറ അന്ത$സത്ത.
 

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.എസിനെ മാറ്റില്ല ^കാരാട്ട്

Posted: 05 Apr 2015 12:01 PM PDT

Image: 
Subtitle: 
ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍ തീരുമാനിക്കുന്നതുവരെ വി.എസ് തുടരും

ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇപ്പോള്‍ ആലോചനയില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം എല്‍.ഡി.എഫ് വിപുലീകരിക്കുമെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം തുടര്‍ന്നു. കേരളത്തിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍ തീരുമാനിക്കുന്നതുവരെ വി.എസ് പ്രതിപക്ഷ നേതാവായി തുടരും. വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നകാര്യം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുക. 80 ആണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. 90 പിന്നിട്ട വി.എസിന് ഇളവു നല്‍കുന്നത് കേന്ദ്ര കമ്മിറ്റി പരിഗണിക്കും.
പ്രതിപക്ഷനേതാവ് എന്ന നിലക്കുള്ള ഉത്തരവാദിത്തം വി.എസ് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹത്തിന്‍െറ പ്രകടനം മികച്ചതാണ്.
എന്നാല്‍, ടി.പി വധക്കേസില്‍ വി.എസ് നടത്തിയ ഇടപെടല്‍ പാര്‍ട്ടിക്ക് വെല്ലുവിളിയായി മാറി. വി.എസും പാര്‍ട്ടിയുമായുള്ള വിഷയങ്ങളില്‍ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. എല്‍.ഡി.എഫ് വിപുലീകരണം പാര്‍ട്ടിയുടെ സജീവ പരിഗണനയിലുണ്ട്.   ഇതിനുള്ള രൂപരേഖ തയാറാക്കാന്‍ സംസ്ഥാനനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം തീരുമാനങ്ങളുണ്ടാകും. കെ.എം. മാണിയോട് മൃദുസമീപനമില്ളെന്നും കാരാട്ട് വ്യക്തമാക്കി.  
 

ലാ ലിഗ: റയല്‍ മഡ്രിഡ് ഗ്രനഡയെ തകര്‍ത്തു; റൊണാള്‍ഡോക്ക് അഞ്ചു ഗോള്‍

Posted: 05 Apr 2015 11:35 AM PDT

Image: 

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കടക്കമുള്ള അഞ്ചു ഗോളുകളും കരീം ബെന്‍സേമയുടെ ഡബ്ളും ചേര്‍ന്ന പ്രകടനത്തിനൊടുവില്‍ ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് ചരിത്ര ജയം. എല്‍ ക്ളാസികോയില്‍ ബാഴ്സലോണയോട് തോറ്റ റയല്‍, ദുര്‍ബലരായ ഗ്രനഡയെ 9-1നാണ് തകര്‍ത്തത്. 1967ല്‍ റയല്‍ സോസിഡാഡിനെ ഇതേ സ്കോറിന് തകര്‍ത്ത ശേഷം റയലിന്‍െറ ഏറ്റവും മികച്ച പ്രകടനമാണിത്. റയലിനായി ആദ്യമായാണ് റൊണാള്‍ഡോ അഞ്ചു ഗോള്‍ നേടുന്നത്. ലാ ലിഗയില്‍ റയലിനായി പോര്‍ച്ചുഗീസ് താരത്തിന്‍െറ 24ാം ഹാട്രിക്കാണിത്. ക്ളബില്‍ റൊണാള്‍ഡോയുടെ വേഗമേറിയ ഹാട്രിക് കൂടിയായി ഈ ഗോള്‍വര്‍ഷം. ആദ്യപകുതിയിലായിരുന്നു ഹാട്രിക് പിറന്നത്. 30, 36, 38 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പിന്നീട് 54, 89 മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍കൂടി. ഗരത് ബെയ്ലിലൂടെ 25ാം മിനിറ്റില്‍ ഗോളടിച്ച് തുടങ്ങിയ റയലിനായി 52, 56 മിനിറ്റുകളിലായിരുന്നു കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകള്‍. ഗ്രനഡയുടെ ഡീഗോ മെയ്ന്‍സ് ഒരു ഗോള്‍ ദാനം നല്‍കി. 74ാം മിനിറ്റില്‍ റോബര്‍ട്ട് ഇബാനസ് ഗ്രനഡയുടെ അക്കൗണ്ടില്‍ ഒരു ഗോള്‍ ചേര്‍ത്ത് നാണക്കേട് അല്‍പം കുറച്ചു.
തകര്‍പ്പന്‍ ജയത്തോടെ റയലിന് 29 മത്സരങ്ങളില്‍നിന്ന് 67 പോയന്‍റായി. ഒരു മത്സരം കുറച്ച് കളിച്ച ബാഴ്സലോണക്ക് 68 പോയന്‍റുമായി ഒന്നാം സ്ഥാനത്തുണ്ട്. മറ്റ് മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ അത്ലറ്റികോ മഡ്രിഡ് 2-0ന് കൊര്‍ദോബയെയും റയോ വല്ളേക്കാനോ 2-1ന് ഐബറെയും തോല്‍പിച്ചു. സെവിയ്യ 2-0ന് അത്ലറ്റികോ ബില്‍ബാവോയെയും കീഴടക്കി. കൊര്‍ദോബക്കെതിരെ സൗളും അന്‍േറായിന്‍ ഗ്രീസ്മാനുമാണ് അത്ലറ്റികോ മഡ്രിഡിനായി സ്കോര്‍ ചെയ്തത്. 29 കളികളില്‍നിന്ന് 62 പോയന്‍റുമായി അത്ലറ്റികോ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
രണ്ടുമാസമായി പരിക്കു കാരണം സൈഡ് ബെഞ്ചിലിരുന്ന കൊളംബിയന്‍ താരം ജെയിംസ് റേഡ്രിഗ്വസിനെ മധ്യനിരയില്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി കളത്തിലിറക്കി.  സസ്പെന്‍ഷനിലുള്ള ഇസ്കോയും പരിക്കേറ്റ പെപെയും കളിച്ചിരുന്നില്ല. റയലിന്‍െറ സ്വന്തം കളിത്തട്ടായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ തുടക്കം മുതല്‍ പന്ത് നിയന്തണത്തിലാക്കിയാണ് റയല്‍ മുന്നേറിയത്. ബെയ്ലും റൊണാള്‍ഡോയും ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി പന്തുകള്‍ തൊടുത്തുവിട്ടു. 25ാം മിനിറ്റില്‍ ബെയ്ല്‍ ആദ്യവെടിയുതിര്‍ത്തു. ടോണി ക്രൂസില്‍നിന്ന് കിട്ടിയ പന്ത് പ്രതിരോധ ഭടനെ വെട്ടിച്ച് ബെയ്ല്‍ വലയിലത്തെിച്ചു.
അഞ്ചു മിനിറ്റിന് ശേഷം റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. ബെന്‍സേമയില്‍നിന്ന് റോഡ്രിഗ്വസ് വഴിയത്തെിയ പന്താണ് റൊണാള്‍ഡോ ഗോളാക്കി മാറ്റിയത്. ഗോള്‍മഴയുടെ ലക്ഷണമായിരുന്നു ഇത്. 36ാം മിനിറ്റില്‍ വീണ്ടും റൊണാള്‍ഡോ. മാഴ്സലോയുടെ ക്രോസില്‍നിന്നായിരുന്നു റൊണാള്‍ഡോയുടെ ഈ സീസണിലെ 32ാം ഗോള്‍. രണ്ട് മിനിറ്റിനകം ഹാട്രിക് ഗോള്‍ പിറന്നു. എട്ട് മിനിറ്റിനകം ഹാട്രിക് തികച്ച റൊണാള്‍ഡോയുടെ മികവില്‍ 4-0ന്‍െറ ലീഡുമായി റയല്‍ ഇടവേളക്ക് പിരിഞ്ഞു.
ഇടവേളക്ക് ശേഷവും റയല്‍ ആക്രമണം തുടര്‍ന്നു. 52ാം മിനിറ്റില്‍ കരീം ബെന്‍സേമയുടെ ആദ്യ ഗോള്‍. റോഡ്രിഗ്വസിന്‍െറ കോര്‍ണര്‍ കിക്കില്‍നിന്നുള്ള പന്താണ് ബെന്‍സേമ ലക്ഷ്യത്തിലത്തെിച്ചത്. റയല്‍ 5, ഗ്രനഡ 0. ബെയ്ലിന്‍െറ പാസില്‍നിന്ന് രണ്ടു മിനിറ്റിന് ശേഷം റൊണാള്‍ഡോയുടെ നാലാം ഗോളും പിറന്നു. രണ്ട് മിനിറ്റ് കൂടിയായപ്പോള്‍ ബെന്‍സേമയുടെ രണ്ടാം ഗോള്‍. അര്‍ബലോവയുടെ പാസാണ് ബെന്‍സേമയെ സഹായിച്ചത്. ഇതോടെ ഗ്രനഡ ഗോളി ഓയര്‍ വഴങ്ങിയ ഗോള്‍ ഏഴായി. ഇതിനിടെ 74ാം മിനിറ്റില്‍ റോബര്‍ട്ട് ഇവാനസിന്‍െറ ഗോള്‍ ഗ്രനഡക്ക് ഇത്തിരി ആശ്വാസമായി. റൊണാള്‍ഡോയുടെ ആക്രമണം തടയുന്നതിനിടെ ഗ്രനഡ സെന്‍റര്‍ ബാക് മെയ്ന്‍സ് സ്വന്തം വലയിലേക്ക് പന്ത് തട്ടിയതോടെ സ്കോര്‍ 8-1 ആയി. അവസാന നിമിഷം റൊണാള്‍ഡോയുടെ അഞ്ചാം ഗോളിലൂടെ റയല്‍ നവരസം തീര്‍ത്തു.
 

യമനില്‍ വിസ കാലാവധി തീര്‍ന്ന നിരവധി പേര്‍ നാട്ടിലത്തൊനാവാതെ വലയുന്നു

Posted: 05 Apr 2015 11:30 AM PDT

Image: 
Subtitle: 
യമനില്‍ പെട്രോള്‍ ക്ഷാമം രൂക്ഷം; ടാക്സികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

നെടുമ്പാശ്ശേരി: യുദ്ധം രൂക്ഷമായതോടെ യമനില്‍ പെട്രോള്‍ ക്ഷാമവും രൂക്ഷമായി. ഇതേ തുടര്‍ന്ന് ടാക്സികളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യമനില്‍ നിന്നുമത്തെിയ കോട്ടയം സ്വദേശി സോജന്‍ തോമസ് പറയുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായി ജോലി നോക്കുകയാണ് സോജന്‍.
വിസയില്ലാത്തതുമൂലം നാട്ടിലേക്ക് എത്താനാവാതെ നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കണ്ണൂര്‍ സ്വദേശി ജിംസ് പറയുന്നു. പലരും കരാര്‍ കാലാവധി കഴിഞ്ഞിട്ടും വിസ നീട്ടിക്കിട്ടുമെന്ന് കരുതി ജോലിയില്‍ തുടര്‍ന്നവരാണ്. എന്നാല്‍, ഇപ്പോള്‍ വിസയില്ലാത്തതിനാല്‍ ഇവരുടെ മടക്കയാത്രക്കുവേണ്ടി എംബസി യാതൊന്നും ചെയ്യുന്നില്ല. മടങ്ങുന്നതിന് യാത്രാരേഖകള്‍ തരപ്പെടണമെങ്കില്‍ വലിയ തുകയാണ് ഇവരോട് പിഴയായി അടക്കാന്‍ ആവശ്യപ്പെടുന്നത്. യമനിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ സൈനികരുടെ വലിയ ടാങ്കുകള്‍ നീങ്ങുന്നുണ്ട്. കരയുദ്ധത്തിനുള്ള തയാറെടുപ്പായാണ് ഇതിനെ കാണേണ്ടത്. രാത്രി ആറ് മണികഴിഞ്ഞ് ആരും പുറത്തിറങ്ങുന്നില്ല. വ്യോമസേനയുടെയും മറ്റും വിമാനങ്ങള്‍ പറന്നുപോകുമ്പോള്‍ അതിന് നേരെ ഹൂതികള്‍ പലഭാഗങ്ങളില്‍നിന്ന് മിസൈലുകള്‍ അയക്കുന്നുണ്ട്. ഈ സമയം വിമാനങ്ങളില്‍ നിന്നും തിരിച്ചും മിസൈലുകള്‍ അയക്കും. ഈ സമയം റോഡിലിറങ്ങുന്നവര്‍ പരിക്കേല്‍ക്കാനോ മരണമടയുവാനോ ഇടയാകുകയും ചെയ്യും.
എംബസിയില്‍ ശരിയായി ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവരുടെ കുറവുണ്ട്. ഇംഗ്ളീഷില്‍ സംസാരിക്കുമ്പോള്‍ മലയാളികളോട് ഹിന്ദിയിലാണ് ഇവരുടെ മറുപടിയെന്നും ജിംസ് പറഞ്ഞു.

അഴിമതിക്കാരും കോടീശ്വരന്മാരും യു.ഡി.എഫിനെ ഹൈജാക് ചെയ്തു ^വി.എസ്

Posted: 05 Apr 2015 11:27 AM PDT

Image: 

തിരുവനന്തപുരം: അഴിമതിക്കാരും കോടീശ്വരന്മാരും യു.ഡി.എഫ് രാഷ്ട്രീയത്തെ ഹൈജാക് ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കെ.പി.എ. മജീദിനെ ഒഴിവാക്കി അബ്ദുല്‍ വഹാബിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയ മുസ്ലിംലീഗിന്‍െറ നിലപാട് ഇതിന്‍െറ അവസാനത്തെ ഉദാഹരണമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. താഴത്തെട്ടില്‍ പ്രവര്‍ത്തിച്ച് ലീഗിന്‍െറ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആളാണ് കെ.പി.എ. മജീദ്. 14 ജില്ലാ കമ്മിറ്റികളില്‍ 12ഉം മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതു തള്ളി പണത്തിന്‍െറ പളപളപ്പില്‍ വിലസുന്ന വഹാബിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. തങ്ങള്‍ കുടുംബത്തിലെ തന്നെ മുനവ്വറലിയെപ്പോലെ ലീഗിലെ പുതുതലമുറയുടെ അഭിപ്രായം തൃണവത്ഗണിച്ചാണ് വഹാബിന് സ്ഥാനാര്‍ഥിത്വം നല്‍കിയത്. ലീഗ് രാഷ്ട്രീയത്തില്‍ വിമതശബ്ദം ഉയര്‍ന്നിട്ടും പണത്തിന്‍െറ സ്വാധീനത്തിന് വഴങ്ങി വഹാബിന് മുന്നില്‍ നേതാക്കള്‍ അടിയറവ് പറയുകയായിരുന്നു.
യു.ഡി.എഫ് രാഷ്ട്രീയത്തിന്‍െറ കള്ളക്കളികളില്‍നിന്നും കേരള ജനതയെ രക്ഷിക്കാന്‍ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും വി.എസ് പറഞ്ഞു.  
 

മറയൂരിന് സ്വന്തം ഈ ഗുഹാചിത്ര സൗന്ദര്യം

Posted: 05 Apr 2015 11:02 AM PDT

Image: 

മറയൂര്‍: സഞ്ചാരികള്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും കൗതുകമായി മറയൂര്‍ മലനിരകളിലെ ഗുഹാചിത്ര ശേഖരങ്ങള്‍. കേരളത്തില്‍ ചായം കൊണ്ടുവരച്ച ഗുഹാചിത്രങ്ങളുള്ള ഏക സ്ഥലം എന്ന പ്രത്യേകതയാണ് മറയൂരിനെ വേറിട്ടുനിര്‍ത്തുന്നത്. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലും ചിന്നാര്‍ വന്യജീവി സങ്കേതത്തോടുചേര്‍ന്ന തമിഴ്നാട്ടിലെ ആനമല ടൈഗര്‍ റിസര്‍വിലുമായി 22ഓളം ഗുഹാചിത്രങ്ങളാണുള്ളത്.
 ഡോ. പത്മനാഭന്‍ തമ്പി 1974ല്‍ ആദ്യ ഗുഹാചിത്രമായ കൂടക്കാട് എഴുത്തള ഗുഹാചിത്രം കണ്ടത്തെി. ഇദ്ദേഹമാണ് മറയൂരിലെ ഗുഹാചിത്ര ശേഖരത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി എഴുത്തള, ആട്ടള, പുറവയല്‍ എന്നിവടങ്ങളിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വണ്ണാന്തുറ, ആലാംപെട്ടി ഭാഗം, ചെമ്പക്കാട് എന്നീ പ്രദേശങ്ങളിലുമാണ് ഗുഹാചിത്രങ്ങളുള്ളത്.
2003ല്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ പരിസ്ഥിതി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഗുഹാചിത്രങ്ങള്‍ കണ്ടത്തെുകയും 2005ല്‍ പുരാവസ്തു ഗവേഷകനായ ബെന്നി കുര്യന്‍ വിശദ പഠനത്തിനൊടുവില്‍ നിരവധി ഗുഹാചിത്രങ്ങള്‍ കണ്ടത്തെി ഇന്‍റര്‍നാഷനല്‍ റോക്ക് ആര്‍ട്ട് സൊസൈറ്റിയുടെ ഭാഗമായ റോക്ക് സൊസൈറ്റി ഓഫ് ഇന്ത്യക്ക് 2012ല്‍ രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തു.
മറയൂരിലെയും സമീപ പ്രദേശങ്ങളിലെയും 22ഓളം ഗുഹാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘പുരാകാല’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തു ഗവേഷകര്‍ മറയൂരില്‍ എത്താനും ഗുഹാചിത്രങ്ങളെക്കുറിച്ച് പഠിക്കാനും തുടങ്ങിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP