കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു Madhyamam News Feeds |
- കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു
- ജോര്‍ജിനെതിരെ പാര്‍ട്ടി നടപടി ഉടന്‍
- ബലൂചിസ്താനില്‍ തീവ്രവാദികള്‍ 20 തൊഴിലാളികളെ കൊലപ്പെടുത്തി
- കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം: ജമ്മുവില്‍ ഹര്‍ത്താല്‍
- സെക്യുലര്‍ യു.ഡി.എഫിന് ഭീഷണിയല്ല ^തോമസ് ഉണ്ണിയാടന്‍
- ഭരണിക്കാവ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം മൂന്നാം തവണയും നീട്ടി
- 62 പഞ്ചായത്തുകളില്‍കൂടി ഹോമിയോ ഡിസ്പെന്‍സറികള്‍ –മന്ത്രി
- സിവില്‍ സപൈ്ളസ് വകുപ്പ് റെയ്ഡ് : 65 കടകളില്‍ ക്രമക്കേട് കണ്ടത്തെി
- സ്ഥലം ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കൂ...
- സേഷാചലത്ത് കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ^ആന്ധ്ര വനം മന്ത്രി
- മില്‍മക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം –ഇ.പി. ജയരാജന്‍
- പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: മൂന്നു സൈനികര്‍ക്ക് പരിക്ക്
- സമരം നീളുന്നു; മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം
- ഏറനാട് താലൂക്ക് വികസന സമിതിയോട് ഉദ്യോഗസ്ഥര്‍ക്ക് അയിത്തം
- തെരുവുനായ വന്ധ്യംകരണം: അഞ്ചുകോടി വകയിരുത്തണമെന്ന് പ്രതിപക്ഷം
- വിജിലന്‍റ് കേരള : ജില്ലയില്‍ ഏഴ് പഞ്ചായത്തുകള്‍ അഴിമതിമുക്തമാകുന്നു
- എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കല്‍: സിഡ്കോക്ക് ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേടെന്ന് ആരോപണം
- യമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
- അണ്ടര്‍ 17 ലോകകപ്പ്: ധാരണയായി; കൊച്ചി ഒരുങ്ങുന്നു
- സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് തുടക്കം
- മലയാളം ലോകമെങ്ങും; ഭാഷാമധുരം നുണഞ്ഞ് ആയിരങ്ങള്‍
- മാഹി കേരളത്തിന്‍െറ ഭാഗമായാലെന്ത്?
- ‘മധുരമെന്‍ മലയാളം‘: ഒമാനില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി
- സൗദി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് വിദേശ കമ്പനിക്ക്
- രഞ്ജി അച്ചന്‍ മടങ്ങുന്നു; സേവനത്തിന്‍െറ പുതിയ കര്‍മ്മകാണ്ഡത്തിലേക്ക്
കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു Posted: 11 Apr 2015 12:02 AM PDT Image: തിരുവനനന്തപുരം: കെ.എം മാണിയുമായി പിണങ്ങി പിരിഞ്ഞ പഴയ പി.സി ജോര്‍ജ് വിഭാഗം കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു. എറണാകുളം പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ടി.എസ് ജോണാണ് പ്രഖ്യാപനം നടത്തിയത്. ടി.എസ് ജോണ്‍ സെക്യുലര്‍ വിഭാഗം ചെയര്‍മാനാകും. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടിക്ക് നിലവില്‍ ജില്ലാ കമ്മിറ്റി ഓഫീസുണ്ട്. മറ്റ് ജില്ലകളില്‍ 10 ദിവസത്തിനകം ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ടി.എസ് ജോണ്‍ മാധ്യമങ്ങളെ അറിയിച്ചു. നിയമസഭാ^ ത്രിതല പഞ്ചായത്ത് അംഗങ്ങളായ സെക്യുലര്‍ നേതാക്കള്‍ ഭരണകാലാവധി പൂര്‍ത്തിയാകും വരെ യു.ഡി.എഫില്‍ തുടരും. യു.ഡി.എഫ് വിപ്പ് അനുസരിക്കും. ഭരണകാലാവധി പൂര്‍ത്തിയാകുമ്പോള്‍ നേതാക്കളെ സെക്യുലറിലെ അനുയോജ്യ പദവികളില്‍ നിയോഗിക്കും. അഴിമതിയില്ലാത്ത സത് ഭരണമാണ് സെക്യുലര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ടി.എസ് ജോണ്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ എഫ്.ഐ.ആര്‍ എടുത്ത പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ കെ.എം മാണിക്ക് ബാധ്യതയുണ്ട്. ഇക്കാര്യം പി.സി ജോര്‍ജ് പരസ്യമായി ആവശ്യപ്പെടുകയാണ് ചെയ്തത്. അതിന് ജോര്‍ജിനെ പാര്‍ട്ടി പദവികളില്‍ നിന്നു പുറത്താക്കി. മാണിയുടെ നടപടി ഭരണഘടനാ ലംഘനവും സ്വഭാവികനീതിയുടെ നിഷേധവുമാണ്. ജോസ് കെ. മാണി 10 കോടി രൂപ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണം. കര്‍ഷകര്‍ക്കു വേണ്ടി സമരം ചെയ്യാതിരിക്കാന്‍ റബര്‍ കമ്പനികളില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് മാണിയും മകനും ചെയ്തതെന്നും ടി.എസ് ജോണ്‍ ആരോപിച്ചു. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പി.സി ജോര്‍ജിന്റെ മാനസിക പിന്തുണയോടെയാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. കുറുമാറ്റനിരോധനം നിയമം ശക്തമായതിനാല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ ജോര്‍ജിന് സാധിക്കില്ല. 2005ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിളരുമ്പോള്‍ ആകെയുള്ള രണ്ട് എം.എല്‍.എമാരില്‍ ഒരാളായിരുന്നു ജോര്‍ജ്. അന്നത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയില്‍ നിന്ന് രക്ഷപെടാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ മുന്നിലൊന്ന് പേരുടെ പിന്തുണ മതിയായിരുന്നു. എന്നാല്‍, ഇന്ന് പാര്‍ലമെന്‍ററി പാര്‍ട്ടിയിലും സംഘടനയിലും ഭൂരിപക്ഷം വേണം. അതുകൊണ്ട് സെക്കുലറിനെ മുന്‍നിരയില്‍ നിന്നു നയിക്കാന്‍ പി.സി ജോര്‍ജിന് ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാക്കണം. അല്ളെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു ജോര്‍ജിനെ മാണി പുറത്താക്കണം. എന്നാല്‍, എത്ര പ്രകോപിപ്പിച്ചാലും പാര്‍ട്ടിയില്‍ നിന്നു ജോര്‍ജിനെ പുറത്താക്കില്ളെന്ന് മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള പടലപിണക്കമാണ് 2005 ആഗസ്റ്റില്‍ സെക്കുലറിന്റെ ജനനത്തിന് വഴിവെച്ചത്. പിളര്‍പ്പിനെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് പിടിച്ചെടുക്കലായിരുന്നു സെക്യുലര്‍ വിഭാഗം ആദ്യ ചെയ്തത്. എന്നാല്‍, ഒരാഴ്ചക്ക് ശേഷം ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മറ്റി ഓഫീസ് തിരിച്ചുപിടിച്ചു. 2008വരെ ഘടകക്ഷിയായി എല്‍.ഡി.എഫില്‍ തുടര്‍ന്നു. എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച പി.സി ജോര്‍ജും കൂട്ടരും 2009 ഒക്ടോബറില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ യു.ഡി.എഫിന്റെ ഭാഗമായി. |
ജോര്‍ജിനെതിരെ പാര്‍ട്ടി നടപടി ഉടന്‍ Posted: 11 Apr 2015 12:02 AM PDT Image: കോട്ടയം: പി സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും നീക്കം. 17 നു തിരുവനന്തപുരത്ത് ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിന് മുമ്പ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ. എം മാണി ഈ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. |
ബലൂചിസ്താനില്‍ തീവ്രവാദികള്‍ 20 തൊഴിലാളികളെ കൊലപ്പെടുത്തി Posted: 10 Apr 2015 11:38 PM PDT Image: ഇസ്ലമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ തീവ്രവാദികള്‍ 20 തൊഴിലാളികളെ കൊലപ്പെടുത്തി. തര്‍ബത്തിലെ സൊഹ്റാബ് ഡാമിനോട് ചേര്‍ന്നുള്ള പാലം പണിക്കത്തെിയ തൊഴിലാളികളാണ് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. |
കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം: ജമ്മുവില്‍ ഹര്‍ത്താല്‍ Posted: 10 Apr 2015 10:38 PM PDT Image: ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റുകളെ പ്രത്യേക മേഖല കണ്ടത്തെി പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ ആചരിക്കുന്നു. ഓള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. |
സെക്യുലര്‍ യു.ഡി.എഫിന് ഭീഷണിയല്ല ^തോമസ് ഉണ്ണിയാടന്‍ Posted: 10 Apr 2015 10:16 PM PDT Image: തിരുവന്തപുരം: സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുന്നത് യു.ഡി.എഫിന് ഒരു ഭീഷണിയല്ളെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും നിയുക്ത ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍. പി.സി ജോര്‍ജിനെയും അദ്ദേഹത്തിന്‍െറ കൂടെയുള്ള ആള്‍ക്കൂട്ടത്തെയും ഭയക്കേണ്ട. കേരളാ കോണ്‍ഗ്രസുകാര്‍ യോജിക്കണമെന്ന പി.സി തോമസിന്‍െറ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുകള്‍ ചോരില്ളെന്നും ഉണ്ണിയാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. |
ഭരണിക്കാവ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം മൂന്നാം തവണയും നീട്ടി Posted: 10 Apr 2015 09:57 PM PDT ശാസ്താംകോട്ട: ആറു മാസംമുമ്പ് നിര്‍മാണം പൂര്‍ത്തിയായ ഭരണിക്കാവിലെ ശാസ്താംകോട്ട പഞ്ചായത്ത് വക ബസ്സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം മൂന്നാം തവണയും മാറ്റി. 10ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വീണ്ടും നീട്ടിവെപ്പ്. |
62 പഞ്ചായത്തുകളില്‍കൂടി ഹോമിയോ ഡിസ്പെന്‍സറികള്‍ –മന്ത്രി Posted: 10 Apr 2015 09:47 PM PDT തിരുവനന്തപുരം: സംസ്ഥാനത്തെ 62 പഞ്ചായത്തുകളില്‍കൂടി ഈ സാമ്പത്തികവര്‍ഷം ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. 'ആയുഷ'് വകുപ്പ് ഈമാസം യാഥാര്‍ഥ്യമാകും. കനകക്കുന്ന് കൊട്ടാരത്തില്‍ ഹോമിയോപ്പതി സംസ്ഥാന അവാര്‍ഡ് വിതരണവും ഹോമിയോപ്പതി ദിനാചരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. |
സിവില്‍ സപൈ്ളസ് വകുപ്പ് റെയ്ഡ് : 65 കടകളില്‍ ക്രമക്കേട് കണ്ടത്തെി Posted: 10 Apr 2015 09:39 PM PDT കോട്ടയം: ജില്ലയില്‍ സിവില്‍ സപൈ്ളസ് വകുപ്പ് നടത്തിയ റെയ്ഡില്‍ 65 കടകളില്‍ ക്രമക്കേട് കണ്ടത്തെി. വെള്ളിയാഴ്ച രാവിലെ വിവിധ താലൂക്ക് സപൈ്ളസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 171 കടകളിലാണ് പരിശോധന നടന്നത്. |
സ്ഥലം ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കൂ... Posted: 10 Apr 2015 09:35 PM PDT കണ്ണൂര്‍: മാര്‍ക്കറ്റ് വില നല്‍കി ഭൂമിയും വീടും ഏറ്റെടുത്ത് തങ്ങളെ രക്ഷിക്കണമെന്ന് വളപട്ടണം-മാഹി ബൈപാസ് സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍. |
സേഷാചലത്ത് കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ^ആന്ധ്ര വനം മന്ത്രി Posted: 10 Apr 2015 09:33 PM PDT Image: ഹൈദരാബാദ്: സേഷാചലം വനത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ 20 പേര്‍ സ്ഥിരം കുറ്റവാളികളാണെന്നതിന് തെളിവുണ്ടെന്ന് ആന്ധ്ര വനം മന്ത്രി ഗോപാലകൃഷ്ണ റെഡ്ഡി. കൊല്ലപ്പെട്ടവര്‍ കള്ളക്കടത്തുകാരാണ്. ഇവര്‍ പലതരം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഗോവിന്ദന്‍ രാജേന്ദ്രന്‍ 2013 മേയില്‍ രക്തചന്ദന കടത്തിന് പിടിയിലായതാണ്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കൂടുതല്‍ പൊലീസുണ്ടായിരുന്നെങ്കില്‍ ഇവരെ പിടികൂടാമായിരുന്നു. വന്‍ സംഘമാണ് കള്ളക്കടത്തിന് എത്തിയതെന്നും റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സേഷാചലം വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ പൊലീസ് നേരത്തേ പിടികൂടിയതായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇവരോടൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന ധര്‍മപുരി സ്വദേശിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇവര്‍ കയറിയ ബസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു ബസില്‍ ഇയാള്‍ തിരുപ്പതിയിലേക്ക് പോയിരുന്നു.
|
മില്‍മക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം –ഇ.പി. ജയരാജന്‍ Posted: 10 Apr 2015 09:18 PM PDT കാക്കനാട്: സംഭരണത്തെക്കാള്‍ കൂടുതല്‍ വില്‍പന നടത്തുന്ന മില്‍മക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിന് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. എട്ടര ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മില്‍മ സംസ്ഥാനത്ത് 13 ലക്ഷം ലിറ്ററാണ് വിറ്റഴിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പാല്‍പ്പൊടി കലക്കിയാണ് മില്‍മ സംസ്ഥാനത്ത് വിറ്റഴിക്കുന്നതെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. |
പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: മൂന്നു സൈനികര്‍ക്ക് പരിക്ക് Posted: 10 Apr 2015 08:59 PM PDT Image: ഛണ്ഡിഗഡ്: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പഞ്ചാബിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. അമൃതസറിനടുത്ത് അട്ടാരിയില്‍ പാക് റേഞ്ചേഴ്സ് ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്നു ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ അമൃതസറിലെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
സമരം നീളുന്നു; മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം Posted: 10 Apr 2015 08:30 PM PDT Image: കൊച്ചി: അമ്പലമേട് ബി.പി.സി.എല്‍ എല്‍.പി.ജി ബോട്ട്ലിങ് പ്ളാന്‍റിലെ ലോറി ഡ്രൈവര്‍മാര്‍ നടത്തിവരുന്ന പണിമുടക്കിനത്തെുടര്‍ന്ന് മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി സമരം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പണിമുടക്കിനത്തെുടര്‍ന്ന് വെള്ളിയാഴ്ചയും പ്ളാന്‍റില്‍ നിന്നുള്ള പാചകവാതക വിതരണം തടസപ്പെട്ടു. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്‍്റെ പാചകവാതക വിതരണമാണു നിലച്ചത്. സമരം തുടര്‍ന്നാല്‍ പാചകവാതക ക്ഷാമത്തിനിടയാക്കും. ലോറികളില്‍ സ്ഥിരം ക്ളീനര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്. ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. 116 എല്‍.പി.ജി ലോറികളാണ് അമ്പലമുകളില്‍നിന്ന് ലോഡ് കയറ്റുന്നത്. ലോറികളില്‍ ക്ളീനര്‍മാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പലവട്ടം ഇവിടെ നിന്നുള്ള പാചകവാതക നീക്കം നിലച്ചിട്ടുണ്ട്. നിലവില്‍ താല്‍ക്കാലിക ക്ളീനര്‍മാരെ നിയോഗിച്ചാണ് വാഹനങ്ങള്‍ കമ്പനിക്ക് അകത്ത് കയറുന്നത്. എന്നാല്‍, പുറത്തിറങ്ങിയാല്‍ ദീര്‍ഘദൂര യാത്രയിലടക്കം ഡ്രൈവര്‍മാര്‍ തനിച്ചാണ് ലോറികളുമായി പോകുന്നത്. ഇത് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. |
ഏറനാട് താലൂക്ക് വികസന സമിതിയോട് ഉദ്യോഗസ്ഥര്‍ക്ക് അയിത്തം Posted: 10 Apr 2015 08:06 PM PDT മഞ്ചേരി: പൊതുജനങ്ങളുടെ പരാതികളും പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട താലൂക്ക് വികസന സമിതിയോട് മഞ്ചേരിയില്‍ ഉദ്യോഗസ്ഥര്‍ക്ക് അലര്‍ജി. |
തെരുവുനായ വന്ധ്യംകരണം: അഞ്ചുകോടി വകയിരുത്തണമെന്ന് പ്രതിപക്ഷം Posted: 10 Apr 2015 08:03 PM PDT കോഴിക്കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിയില്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നതടക്കം നഗരസഭയുടെ 2015-16 വര്‍ഷത്തെ കരട് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തേണ്ട 14 ഇന നിര്‍ദേശങ്ങളുമായി പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്‍കി. പോരായ്മകള്‍ പരിഹരിച്ചുമാത്രമേ കരട് പദ്ധതിരേഖ അംഗീകരിക്കാവൂവെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അനുവദിച്ചിരുന്നു. |
വിജിലന്‍റ് കേരള : ജില്ലയില്‍ ഏഴ് പഞ്ചായത്തുകള്‍ അഴിമതിമുക്തമാകുന്നു Posted: 10 Apr 2015 08:03 PM PDT കോഴിക്കോട്: അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജിലന്‍റ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴു പഞ്ചായത്തുകളെ അഴിമതിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. |
എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കല്‍: സിഡ്കോക്ക് ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേടെന്ന് ആരോപണം Posted: 10 Apr 2015 08:00 PM PDT കല്‍പറ്റ: നഗരസഭാ പരിധിയില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് സിഡ്കോക്ക് കരാര്‍ കൊടുത്തതത് വിവാദത്തില്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂടിയ നിരക്കില്‍ കരാര്‍ കൊടുത്തതെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. വിവിധ വാര്‍ഡുകളിലായി 15 വോള്‍ട്ടിന്‍െറ 200 എല്‍.ഇ.ഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതിക്കാലുകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്യേണ്ട പദ്ധതിയാണിത്. എന്നാല്‍, കൗണ്‍സിലിന്‍െറ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മുന്‍കൂട്ടി സിഡ്കോക്ക് ടെന്‍ഡര്‍ നല്‍കിയെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ആരോപണമുയര്‍ന്നത്. സ്ഥാപിക്കാനുള്ള ചെലവടക്കം ഒരു വിളക്കിന് 2500 രൂപയില്‍ താഴെയാണ് വരികയത്രേ. എന്നാല്‍, ഒന്നിന് 5000 രൂപക്കാണ് സിഡ്കോക്ക് നല്‍കിയെന്നാണ് ആരോപണം. അഞ്ചു ലക്ഷത്തില്‍ താഴെ വരുന്ന മൊത്തം പ്രവൃത്തി പത്തുലക്ഷം രൂപക്ക് ടെന്‍ഡര്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു. |
യമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു Posted: 10 Apr 2015 07:53 PM PDT Image: Subtitle: യമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു അവശ്യസാധനങ്ങള്‍ക്ക് വില കൂടുന്നു; ശേഷിക്കുന്നവര്‍ ദുരിതത്തില്‍ ദുബൈ: യമനിലെ സഅദയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ചണ്ഡിഗഢ് സ്വദേശി മഞ്ജിത് സിങ്ങാണ് മരിച്ചത്. യമന്‍ പ്രതിസന്ധി സങ്കീര്‍ണമായതിനു ശേഷം കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് മഞ്ജിത് സിങ്. അതേസമയം, ആക്രമണം രൂക്ഷമായതോടെ രാജ്യത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. അരിയും പലചരക്കും ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇനിയും യമനില്‍ തുടരുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഇത് ദുരിതത്തിലാക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മഞ്ജിത് സിങ് കൊല്ലപ്പെട്ടത്. നാല് യമനികളും മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങളായി യമനില്‍ ജോലി ചെയ്യുകയാണ് മഞ്ജിത് സിങ്. ജിബൂതിയില്‍ എത്തിച്ച മൃതദേഹം അവിടെനിന്ന് ഐ.എന്‍.എസ് തര്‍കാഷ് കപ്പലില്‍ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യോമാക്രമണം ശക്തമാവുകയും ചേരിതിരിഞ്ഞുള്ള തെരുവുയുദ്ധങ്ങള്‍ വ്യാപിക്കുകയും ചെയ്തതോടെ യമന്‍െറ പലഭാഗങ്ങളിലും സുരക്ഷാ സംവിധാനം തകര്‍ന്നിരിക്കുകയാണ്. സന്‍ആയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയതിനാല്‍ രാജ്യത്ത് ശേഷിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ സ്ഥിതി ഏറെ പരുങ്ങലിലാണ്. അടച്ചുപൂട്ടിയ എംബസി ജീവനക്കാര്‍ ഞായറാഴ്ച ജിബൂതിയിലേക്ക് മടങ്ങും. ഇവര്‍ക്കുവേണ്ടി എയര്‍ ഇന്ത്യ വിമാനത്തിന് സന്‍ആയില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രം സൗദിയോട് ആവശ്യപ്പെട്ടു. ബാക്കിയുള്ള ഇന്ത്യക്കാരെ കുറിച്ച ചോദ്യത്തോട് കേന്ദ്രവും സന്‍ആയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. ആവശ്യത്തിന് സമയം നല്‍കിയിട്ടും എംബസിയെ സമീപിക്കാതിരുന്നവര്‍ ഇനി സ്വന്തം നിലക്ക് ജിബൂതിയില്‍ എത്തുകയല്ലാതെ രക്ഷയില്ളെന്നാണ് കേന്ദ്രത്തിന്‍െറ പ്രതികരണം. അതിനിടെ, സന്‍ആ ജയിലില്‍ കഴിയുന്ന അരീക്കോട് സ്വദേശി സല്‍മാന്‍െറ മോചനം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. എംബസി അധികൃതര്‍ രാജ്യം വിടുന്നതോടെ സല്‍മാന്‍െറ തടവ് നീളുമെന്നതിനാല്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. |
അണ്ടര്‍ 17 ലോകകപ്പ്: ധാരണയായി; കൊച്ചി ഒരുങ്ങുന്നു Posted: 10 Apr 2015 07:33 PM PDT Image: കൊച്ചി: ഇന്ത്യ വിരുന്നൊരുക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്‍െറ വേദിയായ കൊച്ചിയിലെ മൈതാനം സംബന്ധിച്ച് ഫിഫ - ജി.സി.ഡി.എ-അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ത്രികക്ഷി കരാറായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ.ഐ.എഫ്.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സുനന്ദോ ദറും ജി.സി.ഡി.എ സെക്രട്ടറി ആര്‍. ലാലുവുമാണ് ധാരണയില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്‍െറ ഉടമസ്ഥരായ ജി.സി.ഡി.എ ചെയ്യണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യമന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. 2013 സെപ്റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് എ.ഐ.എഫ്.എഫിനും ഫിഫക്കും ഗാരന്‍റി നല്‍കിയിരുന്നു. സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി.സി.ഡി.എയാണ് ഒരുക്കേണ്ടത്. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം കൊച്ചിയെന്നതൊഴികെയുള്ള ഒരു മുദ്രയും ഫിഫ ഇതുമായി ബന്ധപ്പെട്ട് അനുവദിക്കില്ല.
കളിക്ക് ആറുമാസം മുമ്പ് മൈതാനം ഫിഫക്ക് വിട്ടുകൊടുക്കണം. ഇക്കാലയളവില്‍ പരസ്യം ഉള്‍പ്പെടെയുള്ള പ്രചാരണവും മൈതാനിയിലോ ഈ സമുച്ചയത്തിലോ പാടില്ല. ഇക്കാര്യം മൈതാനം ദീര്‍ഘകാലമായി പാട്ടത്തിനെടുത്തിട്ടുള്ള കെ.സി.എയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫുട്ബാള്‍ വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. കളി നടക്കുന്ന ദിവസവും അതിനുമുമ്പുള്ള ദിവസവും സ്റ്റേഡിയം സമുച്ചയത്തിലെ കടകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷാ കാരണങ്ങളാല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അണ്ടര്‍ 17 ലോകകപ്പ് മത്സരവേദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് രാജ്യത്താദ്യമായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കുന്നത് കേരളത്തിലാണെന്ന് സുനന്ദോ ദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് ഹനീഷിന്‍െറ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.ഡി.എ-ഫിഫ കരാര്‍ നടപ്പായാലേ മൈതാനം സംബന്ധിച്ച് ഫിഫയുടെ പ്രഖ്യാപനം ഉണ്ടാവൂ. അടുത്തവര്‍ഷം ഡിസംബറിനകം ടൂര്‍ണമെന്‍റ് പൂര്‍ത്തിയാകുമെന്നതിനാല്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തടസ്സമാകില്ളെന്ന് സുനന്ദോ ദര്‍ അഭിപ്രായപ്പെട്ടു. |
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് തുടക്കം Posted: 10 Apr 2015 07:25 PM PDT Image: Subtitle: കാരാട്ട് പടിയിറങ്ങും, അടവുനയം പുതുക്കും ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് കൊടിയേറുമ്പോള്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത് പുതിയ ചുവടുവെപ്പ്. പതിറ്റാണ്ടിലേറെയായി സി.പി.എമ്മിനെ നയിക്കുന്ന പ്രകാശ് കാരാട്ട് ഇക്കുറി ജനറല്‍ സെക്രട്ടറിസ്ഥാനമൊഴിയും. പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന അടവുനയ രേഖയിലെ തിരുത്തും പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ അജണ്ടയിലുണ്ട്. ചുവപ്പുകോട്ടയായ ബംഗാളിലടക്കം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും പാര്‍ലമെന്‍റില്‍ അംഗബലം ഒറ്റ അക്കത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്ത സാഹചര്യമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ് വര്‍ഗീയ അജണ്ടക്കൊപ്പം കോണ്‍ഗ്രസ് തുടങ്ങിവെച്ച ഉദാരീകരണ നയങ്ങളും ഊര്‍ജിതമായി നടപ്പാക്കുമ്പോള്‍ ഇടതുപക്ഷത്തിന്‍െറ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യുക. ഫാഷിസത്തോട് സന്ധിയില്ളെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെങ്കിലും അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുമായുള്ള സഹകരണം എങ്ങനെയെന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയുടെ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്. ചരിത്രത്തിലാദ്യമായി എസ്.യു.സി.ഐയും സി.പി.ഐ (എം.എല്‍)ഉം ക്ഷണിക്കപ്പെട്ടുവെന്നതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സവിശേഷതകളിലൊന്ന്. സി.പി.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ളോക്, ആര്‍.എസ്.പി എന്നീ നാലു പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൂട്ടി ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. |
മലയാളം ലോകമെങ്ങും; ഭാഷാമധുരം നുണഞ്ഞ് ആയിരങ്ങള്‍ Posted: 10 Apr 2015 06:55 PM PDT Image: ദുബൈ: ഇത് മലയാളത്തിന്‍െറയും മലയാളികളുടെയും സുകൃതം. ‘അ’യില്‍ തുടങ്ങി ‘റ’യില്‍ അവസാനിക്കുന്ന വെറും അക്ഷരക്കൂട്ടമോ കൊച്ചുകേരളത്തിന്‍െറ അതിര്‍ത്തിക്കകത്തുള്ളവര്‍ മാത്രം ഉപയോഗിക്കുന്ന ഭാഷയോ അല്ല മലയാളമെന്ന് ലോകത്തിനുമുന്നില്‍ തെളിഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച. സ്വന്തം മണ്ണില്‍നിന്ന് ഏറെ അകലെ കഴിയുമ്പോഴും മാതൃഭാഷയും കേരളത്തനിമയും വിദേശരാജ്യങ്ങളിലെ മലയാളികള്‍ പെറ്റമ്മയോളം നെഞ്ചിലേറ്റുന്നു എന്നതിന് സാക്ഷ്യമായി മധുരമെന്‍ മലയാളം ഓണ്‍ലൈന്‍ പരീക്ഷ. |
മാഹി കേരളത്തിന്‍െറ ഭാഗമായാലെന്ത്? Posted: 10 Apr 2015 06:53 PM PDT Image: ഫോര്‍ സ്റ്റാറും അതിനു താഴെയും പദവികളുള്ള ഹോട്ടലുകളില്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ളെന്ന കേരള സര്‍ക്കാറിന്‍െറ നയത്തിന് അനുകൂലമായി ഹൈകോടതി വിധിപുറപ്പെടുവിച്ചപ്പോള്‍ ഉടനടിയുണ്ടായ പ്രത്യാഘാതങ്ങളിലൊന്ന് ബാര്‍രഹിത കണ്ണൂര്‍ ജില്ലയുമായും ഏക ബാറുള്ള കോഴിക്കോടുമായും അതിര്‍ത്തിപങ്കിടുന്ന കൊച്ചു പട്ടണമായ മാഹിയില്‍ മദ്യവില്‍പന റെക്കോഡ് ഭേദിച്ച് കുതിച്ചുയര്‍ന്നതാണ്. 30 മൊത്ത മദ്യവ്യാപാര ഷാപ്പുകളും 34 ചില്ലറ വില്‍പന ഷാപ്പുകളുമുള്ള മാഹി എന്ന മയ്യഴി സ്വതേ മദ്യപരുടെ സൈ്വരവിഹാര കേന്ദ്രമാണെങ്കില്‍ കേരളത്തിലെ ഭാഗിക മദ്യനിയന്ത്രണത്തോടെ അവിടെ ജനജീവിതം തീര്‍ത്തും ദുസ്സഹമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതുകൊണ്ട് നേരത്തേതന്നെ കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് വിദേശമദ്യം ലഭിക്കുന്നതിനാലാണ് മദ്യപരും മദ്യക്കടത്തുകാരും മാഹിയെ പറുദീസയായി കണ്ടിരുന്നത്. ഇപ്പോഴാകട്ടെ കേരളത്തില്‍ മദ്യത്തിന്‍െറ ലഭ്യതതന്നെ പ്രശ്നമായതിനാല്‍ ലഹരി കാമുകരുടെയും മദ്യക്കടത്തുകാരുടെയും തള്ളിക്കയറ്റമാണ് നടക്കുന്നത്. ദിനേന ലക്ഷം ലിറ്റര്‍ മദ്യമാണത്രെ വെറും ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മാഹിയില്‍ വിറ്റഴിയുന്നത്. 38,000 ജനസംഖ്യ മാത്രമുള്ള മാഹിക്കാര്‍ തന്മൂലം കണക്ക് പ്രകാരം ഇന്ത്യയിലെന്നല്ല ലോകത്തിലത്തെന്നെ ഏറ്റവും കൂടിയ മദ്യോപഭോക്താക്കളായി മാറുന്നു! സത്യമോ, ഇതില്‍ സിംഹഭാഗവും പുറത്തേക്കും പുറത്തുനിന്ന് വന്നവര്‍ക്കും വേണ്ടിയാണ് ഒഴുകുന്നത്. മദ്യപരായ മാഹിക്കാരുടെ അനുപാതം കേവലം 15 ശതമാനമാണെന്ന് പറയുന്നു. അതോടൊപ്പം, കേരള എക്സൈസ് വകുപ്പിന് കിട്ടേണ്ട നികുതിയില്‍ ഗണ്യമായ ഭാഗം നഷ്ടപ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിഞ്ഞും അറിയാതെയും കള്ളക്കടത്ത് തഴച്ചുവളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന വിഖ്യാത നോവലിലൂടെ അനുവാചകരുടെ മനംകവര്‍ന്ന മാഹിയുടെ അഭിമാനമായ എം. മുകുന്ദന്‍ മുന്നോട്ടുവെച്ച നിര്‍ദേശം പ്രസക്തമാവുന്നത്. വെറും ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരവും കേരളത്തിലെ ഒരു താലൂക്കിലെ മാത്രം ജനസംഖ്യയുള്ള മാഹിയെ ഇനിയും സംസ്ഥാനത്തില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നതിന് ന്യായീകരണമില്ളെന്നാണ് അദ്ദേഹം പറഞ്ഞത്. 1954 വരെ മയ്യഴി ഫ്രഞ്ച് കോളനിയായിരുന്നുവെന്നത് ശരിയാണ്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോഴും മയ്യഴി പുതുച്ചേരിയെപ്പോലെ ഫ്രഞ്ച് അധിനിവേശത്തില്‍ തുടര്‍ന്നു. എന്നാല്‍, ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ധീരദേശാഭിമാനികളടെ ഗാന്ധിയന്‍ പോരാട്ടങ്ങളുടെ ഫലമായി 1954ല്‍ ഫ്രഞ്ചുകാര്‍ കെട്ടുകെട്ടി. 1962ല്‍ പ്രായോഗികമായി മയ്യഴി മാതൃഭൂമിയില്‍ ലയിക്കുകയും ചെയ്തു. അന്നേരം ആ പ്രദേശം മുന്‍ ഫ്രഞ്ച് കോളനികളോടൊപ്പം പ്രത്യേക പദവിയില്‍ തുടര്‍ന്നതിന് ന്യായമുണ്ട്. എന്നാല്‍, അര നൂറ്റാണ്ടിനുശേഷവും പുതുച്ചേരിയില്‍നിന്ന് 630 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന മാഹിയെ അങ്ങനത്തെന്നെ നിലനിര്‍ത്തേണ്ടതുണ്ടോ എന്നാലോചിക്കേണ്ടതുണ്ട്. കേന്ദ്രഭരണ പ്രദേശമായിരുന്നതുകൊണ്ട് തുടക്കത്തില്‍ കേരളീയരെ അപേക്ഷിച്ച് ചില ആനുകൂല്യങ്ങള്‍ മാഹി നിവാസികള്‍ക്ക് ലഭിച്ചിരുന്നത് ശരിയാണ്. ഇപ്പോള്‍ അത്തരം നേട്ടങ്ങളും കാര്യമായൊന്നുമില്ളെന്നാണ് എം. മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നത്. തന്മൂലം ഇന്ത്യയിലേറ്റവും കുടിയന്മാരുള്ള കേരളത്തിന്‍െറ മദ്യശാലയായി തുടരാതെ മാഹിയെ കേരളത്തില്‍ ലയിപ്പിക്കുന്നതാണ് നല്ലത് എന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമമായി വിധിപറയേണ്ടത് ജനങ്ങളാണെന്ന അദ്ദേഹത്തിന്‍െറ അഭിപ്രായം മാനിക്കപ്പെടണം. അതു പറയുമ്പോള്‍ ഒരു നിയമസഭാംഗത്വവും ചിലപ്പോള്‍ മന്ത്രിസ്ഥാനവും ലഭിക്കുമെന്ന ഏക കാരണത്താല്‍ മാഹിയെ പുതുച്ചേരിയുടെ ഭാഗമായി തുടരാന്‍ അനുവദിക്കണമെന്ന് രാഷ്ട്രീയക്കാര്‍ ശഠിക്കാനാണിട. പണംകൊയ്യുന്ന മദ്യഷാപ്പുടമകളും അവരോടൊപ്പം നില്‍ക്കും. എല്ലാം സ്വാര്‍ഥ കണ്ണടയിലൂടെ നോക്കിക്കാണുക രാഷ്ട്രീയക്കാരുടെ സ്ഥിരം ദൗര്‍ബല്യമായിത്തീര്‍ന്നിട്ടുണ്ടല്ളോ. പക്ഷേ, സമാധാന ജീവിതം ആഗ്രഹിക്കുന്ന സാധാരണ പൗരന്മാര്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണാരായേണ്ടതും അറിയേണ്ടതും. റോഡിന്‍െറ ഒരുവശം പുതുച്ചേരിയുടേതും മറുഭാഗം കേരളത്തിന്‍േറതുമായ വിചിത്ര ഗ്രാമങ്ങളിലെ നിവാസികളുടെ ഹിതമാണ് കൂടുതല്‍ പരിഗണനീയം എന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ. |
‘മധുരമെന്‍ മലയാളം‘: ഒമാനില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി Posted: 10 Apr 2015 06:35 PM PDT Image: മസ്കത്ത്: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാളത്തിന്‍െറ മാധുര്യം പകര്‍ന്നുനല്‍കാന്‍ ഗള്‍ഫ് മാധ്യമം കേരള സര്‍ക്കാറിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ പരീക്ഷയില്‍ ഒമാനിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും പങ്കാളികളായി. ഒമാന്‍ സമയം രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെയായിരുന്നു പരീക്ഷ. യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ഓണ്‍ലൈനായി നടത്തിയ പരീക്ഷയില്‍ ഭാഗഭാക്കായത്. വീടുകളിലും ഓഫിസുകളിലുമുള്ള ഇന്‍റര്‍നെറ്റ് സൗകര്യമുപയോഗിച്ചാണ് കുട്ടികള്‍ പരീക്ഷയെഴുതിയത്. |
സൗദി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് വിദേശ കമ്പനിക്ക് Posted: 10 Apr 2015 06:29 PM PDT Image: റിയാദ്: സൗദി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ സ്വിസ് പോര്‍ട്ടിന് കരാര്‍ നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വിസ് പോര്‍ട്ട് കമ്പനിയുടെ സേവനം ആറു മാസത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആരംഭിക്കുമെന്ന് അതോറിറ്റി വക്താവ് കൂടിച്ചേര്‍ത്തു. |
രഞ്ജി അച്ചന്‍ മടങ്ങുന്നു; സേവനത്തിന്‍െറ പുതിയ കര്‍മ്മകാണ്ഡത്തിലേക്ക് Posted: 10 Apr 2015 06:25 PM PDT Image: മനാമ: സേവന പാതയില്‍ പുതിയ അധ്യായങ്ങള്‍ രചിച്ച രഞ്ജി അച്ചന്‍ എന്ന രഞ്ജി വര്‍ഗീസ് മല്ലപ്പള്ളി ഒടുക്കം ബഹ്റൈനോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ദൈവസ്നേഹം മനുഷ്യനോടുള്ള സ്നേഹമാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കും വിധമായിരുന്നു അച്ചന്‍െറ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍. ജാതി,മത,ലിംഗ,ദേശ പരിമിതികളുടെ അതിരുകള്‍ മറികടന്ന് അശരണരുടെ കണ്ണീരൊപ്പിയ ആ കൈകകള്‍ ഇനി പുതിയ ഇടങ്ങളിലെ ദൗത്യങ്ങള്‍ തിരഞ്ഞുപോകുകയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment