സ്വാഗതം
WELCOME

News Update..

Sunday, April 12, 2015

ഹര്‍ത്താലും വഴിതടയല്‍ സമരങ്ങളും മൗലികാവകാശ ലംഘനം ^വി.ഡി സതീശന്‍ Madhyamam News Feeds

ഹര്‍ത്താലും വഴിതടയല്‍ സമരങ്ങളും മൗലികാവകാശ ലംഘനം ^വി.ഡി സതീശന്‍ Madhyamam News Feeds

Link to

ഹര്‍ത്താലും വഴിതടയല്‍ സമരങ്ങളും മൗലികാവകാശ ലംഘനം ^വി.ഡി സതീശന്‍

Posted: 12 Apr 2015 12:48 AM PDT

Image: 

കൊച്ചി: ഹര്‍ത്താലും വഴിതടയല്‍ സമരങ്ങളും മൗലികാവകാശ ലംഘനമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി താനും വ്യക്തിപരമായി ഹര്‍ത്താലിനും വഴിതടയല്‍ സമരങ്ങള്‍ക്കും എതിരായി നിലപാട് എടുത്തിരുന്നെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി തന്‍െറ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടികളില്‍ പോലും പങ്കെടുത്തിട്ടില്ല. അക്കാര്യം അതാത് സമയം കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കുറിപ്പിലുണ്ട്. 'സേ നോ ടു ഹര്‍ത്താല്‍ 'എന്ന കൂട്ടായ്മയുടെ പരിപാടികളില്‍ അവരോടൊപ്പം ചേരുന്നുവെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ യു.ഡി.എഫ് വിട്ട കക്ഷി സമീപിച്ചെന്ന് ആര്‍.എസ്.പി

Posted: 12 Apr 2015 12:43 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് ആര്‍.എസ്.പി. യു.ഡി.എഫ് വിട്ട ഒരു കക്ഷിയാണ് ഇതിന് ശ്രമിക്കുന്നതെന്നും ആര്‍.എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ഇതിന് വേണ്ടി ആ കക്ഷിയുടെ ഒരു നേതാവ് ആര്‍.എസ്.പിയെയും ജെ.ഡി.യുവിനെയും സമീപിച്ചെന്നും എ.എ അസീസ് പറഞ്ഞു.

പാര്‍ട്ടിയുടെ പേര് ഈ അവസരത്തില്‍ പറയുന്നില്ല. എല്‍.ഡി.എഫിലേക്ക് തിരിച്ചുവരാനാണ് ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍.എസ്.പി മുന്നണി വിട്ടാല്‍ സര്‍ക്കാര്‍ വീഴും. ഇതിനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറിനെ വീഴ്ത്താനാണ് ശ്രമമെന്നും അസീസ് വ്യക്തമാക്കി.

ഇടതുമുന്നണി വിടാന്‍ മൂന്നു ദിവസം ആലോചിച്ച തങ്ങള്‍ക്ക് യു.ഡി.എഫ് വിടാന്‍ മൂന്ന് മണിക്കൂര്‍ ആലോചിച്ചാല്‍ മതിയെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതോടെ ആര്‍.എസ്.പി യു.ഡി.എഫ് വിടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നാണ് അസീസിന്‍െറ പുതിയ വെളിപ്പെടുത്തല്‍ കാണിക്കുന്നത്.

മുന്നണി വിട്ടുപോയ കക്ഷികള്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സി.പി.എം പി.ബി അംഗമായ പിണറായി വിജയന് പാര്‍ട്ടികളുടെ മടങ്ങിവരവ് സംബന്ധിച്ച് അനുകൂല അഭിപ്രായമല്ല ഉള്ളത്.

മുസ്ലിംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരണത്തിന് വിധേയരാക്കണമെന്ന് ഹിന്ദുസഭാ നേതാവ്

Posted: 12 Apr 2015 12:24 AM PDT

Image: 

ജിന്ദ്: ജനസംഖ്യ വര്‍ധനവ് തടയുന്നതിനായി മുസ്്ലിംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരണത്തിന് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ അഖിലേന്ത്യ ഉപാധ്യക്ഷ സ്വാധി ദേവ താക്കൂര്‍. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇത് ഹൈന്ദവ സമുദായത്തിന് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.

ഇതു തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. ഇവരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ഥാപിക്കണമെന്നും ദേവ താക്കൂര്‍ പറഞ്ഞു.

 

വഞ്ചിയൂര്‍ റോഡ് നിര്‍മാണം ഇഴയുന്നു; ജനം ദുരിതത്തില്‍

Posted: 11 Apr 2015 10:29 PM PDT

തിരുവനന്തപുരം: തുടങ്ങി മാസങ്ങളായിട്ടും വഞ്ചിയൂര്‍ റോഡ് നിര്‍മാണം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഴയ കലക്ടറേറ്റിന് മുന്‍വശം മുതല്‍ വഞ്ചിയൂര്‍ വരെയുള്ള ഭാഗത്ത് ആമയിഴഞ്ചാന്‍ തോടിന് മുകളിലൂടെ ആറുവരിപ്പാതയാക്കുന്നതാണ് മെല്ളെപോകുന്നത്. റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. മരങ്ങള്‍ പലതും മുറിച്ചുമാറ്റി. സമീപത്തെ കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയിലാണ്. കൂടാതെ, വീടിന് പുറത്തിറങ്ങാന്‍പോലും ബുദ്ധിമുട്ടുകയാണ് സമീപവാസികള്‍. സമീപത്തെ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനംപോലും അശാസ്ത്രീയ നിര്‍മാണംമൂലം തടസ്സപ്പെടുന്നതായും പരാതിയുണ്ട്. പല കാരണങ്ങളാല്‍ ഇടക്കിടെ പണികള്‍ തടസ്സപ്പെടുന്നതാണ് കാലതാമസത്തിനിടയാക്കുന്നത്. തോടിന്‍െറ കൈവരികള്‍ പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് ബോക്സ് കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ചാണ് റോഡ് നിര്‍മിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിക്കേണ്ടിവരുമെന്ന നിര്‍മാണ കമ്പനിയുടെ ആവശ്യമനുസരിച്ച് നിരവധി മരങ്ങള്‍ മുറിച്ചെങ്കിലും കൂടുതല്‍ മരങ്ങള്‍ മുറിക്കാനുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്. കൈവരികള്‍ പൊളിക്കുന്നതിനിടെയാണ് സമീപ കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയിലായത്. അഞ്ചോളം കെട്ടിടങ്ങളുടെ അടിത്തട്ടിലേക്ക് ജലം കുത്തിയൊലിച്ചു. മണല്‍ചാക്കുകള്‍ നിരത്തി അപകടം തടഞ്ഞെങ്കിലും ആശങ്ക മാറിയിട്ടില്ളെന്ന് വീട്ടുകാര്‍ പറയുന്നു. ചില വീടുകളുടെ വഴി അടഞ്ഞതിനാല്‍ മറ്റൊരു ഭാഗത്ത് മതില്‍ ഇടിച്ചുനിരത്തി വഴി കണ്ടെത്തേണ്ട അവസ്ഥയുമുണ്ടായി. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍, ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ എന്നിവയും നീക്കേണ്ടതുണ്ട്. ഇതില്‍ വാട്ടര്‍ അതോറിറ്റി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിര്‍മാണ കമ്പനിയാണ് പണം ചെലവാക്കി പൈപ്പുകള്‍ നീക്കിയത്. ഇരുനൂറോളം കള്‍വര്‍ട്ടുകളില്‍ ഇതുവരെ പകുതി മാത്രമേ സ്ഥാപിക്കാനായിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ നിര്‍മാണം മേയ് മാസത്തിലും തീരില്ളെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥയുണ്ടായാല്‍ നീളാനും സാധ്യതയുണ്ട്. മഴക്കാലത്ത് ഇത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ ദുരിതമാകും സൃഷ്ടിക്കുക. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തോട്ടിലെ മലിനജലം റോഡിലേക്കും തുടര്‍ന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കും കയറിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഫാക്ടറികള്‍ അടഞ്ഞുതന്നെ; കശുവണ്ടി മേഖലയില്‍ പ്രതിസന്ധി രൂക്ഷം

Posted: 11 Apr 2015 10:27 PM PDT

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍േറതടക്കമുള്ള ബഹുഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഒര മാസത്തിലേറെയായി അടഞ്ഞുകിടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
തോട്ടണ്ടിയുടെ വിലക്കൂടുതലും കൂലി വര്‍ധനയത്തെുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് കശുവണ്ടി മേഖലയെ അനിശ്ചിതത്വത്തിലാക്കിയത്. തൊഴിലില്ലാതായതോടെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്.
വിലവര്‍ധന മൂലം തോട്ടണ്ടി എടുക്കാനാകാതെ ഐവറികോസ്റ്റില്‍ കൊല്ലത്തുനിന്നുള്ള വ്യവസായികള്‍ തങ്ങുകയാണ്. വിപണിയിലെ വിയറ്റ്നാമിന്‍െറ ഇടപെടലാണ് വില ഉയര്‍ത്തിയതെന്ന് വ്യവസായികള്‍ പറയുന്നു.
പൂര്‍ണമായും യന്ത്രവത്കരിച്ച സംസ്കരണ സംവിധാനങ്ങളുള്ള വിയറ്റ്നാമുകാര്‍ കൂടിയ വിലയ്ക്ക് തോട്ടണ്ടി വാങ്ങിക്കൂട്ടുകയാണ്. കഴിഞ്ഞ സീസണില്‍ മെട്രിക് ടണ്ണിന് 850 യു.എസ് ഡോളറിന് ലഭിച്ചിരുന്ന തോട്ടണ്ടിക്ക് ഇപ്പോള്‍ 1150 മുതല്‍ 1175 ഡോളര്‍ വരെയാണ് വില. കേരളത്തില്‍ സംസ്കരണ ചെലവ് കൂടുതലായതിനാല്‍ ഈ വിലയ്ക്ക് തോട്ടണ്ടി വാങ്ങി ഫാക്ടറി നടത്തിക്കൊണ്ട് പോകാനാവില്ളെന്ന് വ്യവസായികള്‍ പറയുന്നു. അതേസമയം കൊല്ലത്തെ ചില വ്യവസായികള്‍ തോട്ടണ്ടി ഇറക്കുമതി ചെയ്ത് ആന്ധ്ര, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫാക്ടറികളിലേക്ക് സംസ്കരിക്കാന്‍ കൊണ്ടുപോയതായി തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുമെന്നതിനാല്‍ പ്രമുഖ വ്യവസായികളൊക്കെ മറ്റ് സംസ്ഥാനങ്ങളില്‍ ഫാക്ടറി തുടങ്ങിയിട്ടുണ്ട്. കശുവണ്ടി മേഖലയില്‍ കൂലി വര്‍ധിപ്പിച്ചതിനത്തെുടര്‍ന്ന് മാര്‍ച്ചില്‍ ഒരുവിഭാഗം വ്യവസായികള്‍ മൂന്നു ദിവസം ഫാക്ടറികള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. കൂലി വര്‍ധനക്കുശേഷം ജില്ലയിലെ പല ഫാക്ടറികളും തുറട്ടില്ല. കഴിഞ്ഞ ഫിബ്രവരി അവസാനം മുതല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍െറ 30 ഫാക്ടറികളും തുറന്നില്ല.
പ്രവര്‍ത്തന മൂലധനമില്ലാത്തതിനാലാണ് ഫാക്ടറികള്‍ തുറക്കാനാകാത്തതെന്ന് അധികൃതര്‍ പറയുന്നു. 105 കോടി ധനസഹായത്തിന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ 13 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് അധികൃതര്‍ പറയുന്നു.
കശുവണ്ടി മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യവസായ, തൊഴില്‍ മന്ത്രിമാര്‍ക്കും കെ.ടി.യു.സി (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി എഴുകോണ്‍ സത്യന്‍ കത്ത് നല്‍കി. ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കാഷ്യു വര്‍ക്കേഴ്സ് സെന്‍ററും (സി.ഐ.ടി.യു) സമരരംഗത്തത്തെിയിട്ടുണ്ട്.

1,399 കേസുകള്‍; രണ്ടുകോടി നഷ്ടപരിഹാരം: റവന്യൂ ലോക് അദാലത്ത് വിജയം

Posted: 11 Apr 2015 10:23 PM PDT

തൃശൂര്‍: കാലങ്ങളായി കെട്ടിക്കിടക്കുന്ന 1,399 കേസുകള്‍ തീര്‍പ്പാക്കിയ റവന്യൂ അദാലത്തില്‍ രണ്ടുകോടി രൂപയുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചു. ജില്ലാ കേന്ദ്രങ്ങളിലും വിവിധ താലൂക്ക് കേന്ദ്രങ്ങളിലുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് അദാലത്ത് നടത്തിയത്. ഭൂമി ഏറ്റെടുക്കല്‍, റവന്യൂ റിക്കവറി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍, ഭൂമിയുടെ പോക്കുവരവ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, ദേശീയ കുടുംബക്ഷേമ നിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിലത്തെിയത്.
അഞ്ച് വര്‍ഷത്തിലധികമായി നടപടികളില്ലാതെ ഇഴഞ്ഞു നീങ്ങിയ 1,692 കേസുകളില്‍ 1,399 എണ്ണമാണ് തീര്‍പ്പാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായവുമായി ബന്ധപ്പെട്ട് 459, പ്രകൃതിക്ഷോഭ ആശ്വാസ നിധിയുമായി ബന്ധപ്പെട്ട 56, ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ 598, ഭൂമി പോക്കുവരവ് 130, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് 98 എന്നിങ്ങനെ അപേക്ഷകളിലാണ് തീര്‍പ്പായത്. 2.11 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചു. പരാതികളുടെ ബാഹുല്യം കണക്കിലെടുത്ത് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തയാറെടുപ്പ് നടത്തിയതു കൊണ്ടാണ് ഇത്രയധികം അപേക്ഷകള്‍ തീര്‍പ്പാക്കാനായതെന്ന് ജില്ലാ ലീഗര്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ ആര്‍.ടി. പ്രകാശ് പറഞ്ഞു. അദാലത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കൈപ്പറമ്പ് വയലില്‍ വീട്ടില്‍ അന്തരിച്ച ശിവരാമന്‍നായരുടെ വിധവ കാര്‍ത്യായനിയമ്മക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കി ജില്ലാ ജഡ്ജി പി. നന്ദനകൃഷ്ണന്‍ നിര്‍വഹിച്ചു. തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് മൂന്നാം നമ്പര്‍ കോടതി ജഡ്ജി ജി. മഹേഷ്, തൃശൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ ബാലകൃഷ്ണന്‍, സബ് ജഡ്ജി ആര്‍.ടി. പ്രകാശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അഭിഭാഷക പത്മപ്രഭ ജ്യോതി നിയമസഹായം നല്‍കി. ജൂണ്‍ 13ന് വാഹന നഷ്ടപരിഹാര കേസുകള്‍ പരിഗണിക്കുന്ന അദാലത്ത് ജില്ലാ കോടതിയില്‍ നടക്കുമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

മൂന്ന് മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജ്: നടപടി ഇഴയുന്നു

Posted: 11 Apr 2015 10:18 PM PDT

പാലക്കാട്: സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്ലാത്ത ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജ് തുടങ്ങാനുള്ള നടപടി ഇഴയുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മണ്ഡലമായ മലമ്പുഴയില്‍ കോളജ് ആരംഭിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ ശിപാര്‍ശ ചെയ്തെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയുടെ സ്ഥലവും മലമ്പുഴ പഞ്ചായത്ത് ഓഫിസിനുസമീപം ജലസേചനവകുപ്പിന്‍െറ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുമാണ് കോളജിനായി വി.എസ്. ശിപാര്‍ശ ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് തുടര്‍നടപടി ഉണ്ടായിട്ടില്ല.
കോളജ് സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പമാണ് കോങ്ങാട് മണ്ഡലത്തില്‍ പ്രശ്നമായത്. പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിന്‍െറ സ്ഥലം ശിപാര്‍ശ ചെയ്തിരുന്നെങ്കിലും പി.ടി.എയില്‍ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പുയര്‍ന്നതിനാല്‍ പ്രശ്നമായി. കോങ്ങാട് ദേവസ്വം വക സ്ഥലം ആലോചിച്ചിരുന്നെങ്കിലും സ്ഥലം കൈമാറികിട്ടുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക ബുദ്ധിമുട്ടുണ്ടായി.
ഇതിനിടെ പി.ടി.എയില്‍നിന്നുള്ള എതിര്‍പ്പുകള്‍ ഇല്ലാതായതിനാല്‍ പത്തിരിപ്പാലയില്‍ തന്നെ കോളജ് സ്ഥാപിക്കാന്‍ വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. നടപടി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഈ അധ്യായനവര്‍ഷം കോളജ് തുടങ്ങുക ദുഷ്കരമായിരിക്കും. കോളജ് ഇല്ലാത്ത മണ്ഡലമായി നിര്‍ണയിക്കപ്പെട്ട ആലത്തൂരില്‍ കോളജ് തുടങ്ങുന്നതിന് സാങ്കേതിക തടസ്സമുണ്ട്.
നെന്മാറ എന്‍.എസ്.എസ് കോളജ് ആലത്തൂര്‍ മണ്ഡലത്തിലെ മേലാര്‍കോട് ഗ്രാമപഞ്ചായത്തിലാണെന്നും നെന്മാറ മണ്ഡലത്തിലാണ് കോളജ് ഇല്ലാത്തതെന്നും എം. ചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
അതേസമയം, സാങ്കേതികമായി നെന്മാറ മണ്ഡലത്തില്‍ കോളജ് ഇല്ളെങ്കിലും എന്‍.എസ്.എസ് കോളജ് നെന്മാറയുടെ പേരില്‍ അറിയപ്പെടുന്നതിനാല്‍ മണ്ഡലത്തിന് പുതിയൊരു കോളജ് അനുവദിക്കപ്പെടുമോയെന്ന് സംശയമുണ്ടെന്ന് വി. ചെന്താമരാക്ഷന്‍ എം.എല്‍.എ വ്യക്തമാക്കി.

ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി തിളക്കം

Posted: 11 Apr 2015 10:16 PM PDT

Image: 

മസ്കത്ത്: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യവും. മുന്‍ രഞ്ജി താരവും എറണാകുളം ആലുവ സ്വദേശിയുമായ അരുണ്‍ പൗലോസും തൃശൂര്‍ കൊടുങ്ങല്ലൂര്‍സ്വദേശിയായ സിന്‍േറാ മൈക്കളുമാണ് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മല്‍സരത്തിനായുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരടക്കം ആറ് ഇന്ത്യക്കാരാണ് ടീമിലുള്ളത്.

ഒമാന്‍ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ കഴിവ് തെളിയിച്ചതാണ് ഇരുവര്‍ക്കും ഒമാന്‍ ടീമിലേക്ക് വാതില്‍ തുറന്നത്. നാല് വര്‍ഷം മുമ്പ് ഒമാനിലത്തെിയ അരുണും സിന്‍േറായും അല്‍ അസറൈന്‍ ടീമിന് വേണ്ടിയാണ് എ ഡിവിഷനില്‍ പാഡ് കെട്ടുന്നത്. മികച്ച ബാറ്റ്സ്മാനായ അരുണ്‍ 2009-10ലാണ് രഞ്ജി ട്രോഫി ടീമില്‍ കേരളത്തിനായി കളിച്ചത്. തൃശൂര്‍ കേരള വര്‍മ കോളജില്‍ പഠിക്കവേ കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടിയാണ് സിന്‍േറാ ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. ഏജീസ് ഓഫീസ് ടീമിലും കളിച്ചിട്ടുള്ള സിന്‍േറാ അണ്ടര്‍ 25 മല്‍സരത്തിനുള്ള കേരളാ ടീമിന്‍െറ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

കുന്നിടിക്കുന്നത് തടഞ്ഞ വില്ളേജ് ഓഫിസറെ മര്‍ദിച്ചു

Posted: 11 Apr 2015 09:57 PM PDT

മഞ്ചേരി: വിളയില്‍ പറപ്പൂരില്‍ അനധികൃതമായി കുന്നിടിച്ച് വയല്‍ നികത്തുന്നത് തടയാനത്തെിയെ മുതുവല്ലൂര്‍ വില്ളേജ് ഓഫിസറെയും താലൂക്ക് സ്ക്വാഡ് അംഗങ്ങളെയും മുപ്പതോളം പേര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചു.
പരിക്കേറ്റ് അരീക്കോട് താലൂക്ക് ആശുപത്രിയിലത്തെിയ വില്ളേജ് ഓഫിസറെയും സംഘത്തെയും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചു. വില്ളേജ് ഓഫിസര്‍ അശോക് കുമാര്‍ (50) കൊണ്ടോട്ടി താലൂക്ക് സ്ക്വാഡ് അംഗങ്ങളായ എ. യൂസഫ്, രജീഷ് ബാബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കാത്തുനില്‍ക്കുമ്പോള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഫോണില്‍ വിളിച്ച് സംഭവമന്വേഷിച്ചു. കാര്യമാക്കേണ്ടെന്ന് പറഞ്ഞ് ക്ഷമാപണവും അറിയിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് സ്ക്വാഡ് പുറപ്പെട്ടത്. മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ലോറിയും പിടിച്ചെടുത്തപ്പോള്‍ ജെ.സി.ബി ഡ്രൈവര്‍ അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത് വാഹനം കൊണ്ടുപോവുകയായിരുന്നു.
വില്ളേജ് ഓഫിസര്‍ അരീക്കോട് പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് അസൗകര്യമറിയിച്ചു. പിന്നീട് ജില്ലാ കലക്ടറുടെ ഫോണില്‍ വിളിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ഐക്ക് നിര്‍ദ്ദേശം നല്‍കി. അതിനുശേഷമാണ് അരീക്കോട് പൊലീസ് പുറപ്പെട്ടത്.
ഇതിനിടയില്‍ സംഘത്തിന് മര്‍ദനമേറ്റിരുന്നു. പരിക്കേറ്റ് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉച്ചക്കുശേഷം ഡോക്ടര്‍മാരുണ്ടാവില്ളെന്നും അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ളെന്നും അറിയിച്ചു. വില്ളേജ് ഓഫിസര്‍ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി എഴുതി നല്‍കി. അരീക്കോട് പൊലീസ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എഴുത്തുനല്‍കിയതനുസരിച്ച് അവിടെ എത്തിയ റവന്യൂ സംഘത്തെ അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ച് കിടക്കാന്‍ കട്ടില്‍ പോലും നല്‍കാതെ ഒബ്സര്‍വേഷനിലാണെന്ന് പറഞ്ഞ് കാത്തുനില്‍ക്കാന്‍ പറഞ്ഞു.

10 ദിവസമായി സിലിണ്ടര്‍ എത്തുന്നില്ല; ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷം

Posted: 11 Apr 2015 09:43 PM PDT

പത്തനംതിട്ട: ജില്ലയില്‍ പാചകവാതക ക്ഷാമം അതിരൂക്ഷം. പാചകവാതകം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. ചരക്ക് കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ലോറിക്കാര്‍ നടത്തുന്ന സമരമാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. ജില്ലയില്‍ 10 ദിവസമായി സിലിണ്ടര്‍ എത്തുന്നില്ല.
ജൂലൈ 31 മുതലാണ് ലോറിസമരം ആരംഭിച്ചത്. ഈ വര്‍ഷം 10 ശതമാനം തുക കൂട്ടി വെച്ചാണ് കരാര്‍ കൊടുത്തത്. എന്നാല്‍, ഇത് എണ്ണക്കമ്പനികള്‍ അംഗികരിച്ചില്ല. ജില്ലയില്‍ പ്രധാനമായും കൊല്ലം പാരിപ്പള്ളി പ്ളാന്‍റില്‍നിന്നാണ് പാചകവാതക സിലിണ്ടര്‍ എത്തുന്നത്. ഇവിടെയുള്ള 120 ഓളം ട്രക്കുകളില്‍ 20 എണ്ണം മാത്രമാണ് ഓടുന്നത്. ഇവ തിരുവനന്തപുരത്തേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള സിലിണ്ടറുകള്‍ പാരിപ്പള്ളിയില്‍നിന്നാണ് കൊണ്ടുപോകുന്നത്. ജില്ലയില്‍ ഐ.ഒ.സി, ഭാരത് ഗ്യാസ് ഏജന്‍സികളിലായി ദിവസം 40 ലോഡ് സിലിണ്ടര്‍ വേണ്ടിവരും. ഐ.ഒ.സിയുടെ 17 ഏജന്‍സികള്‍ ജില്ലയിലുണ്ട്. 2,80,000 ഉപഭോക്താക്കള്‍ ഇവര്‍ക്കുണ്ട്.
ഒരു ദിവസം 306 സിലിണ്ടര്‍ വീതമുള്ള 25 ലോഡെങ്കിലും എത്തിയാലെ ആവശ്യക്കാര്‍ക്കെല്ലാം നല്‍കാന്‍ തികയൂ. ഭാരത്, എച്ച്.പി.സി ഏജന്‍സികളിലായി ഏകദേശം 1,25,000 ഉപഭോക്താക്കളുണ്ട്. ഗ്യാസ് കിട്ടാതായതോടെ ആളുകള്‍ കൂട്ടത്തോടെ ഏജന്‍സികളില്‍ എത്തി ബഹളം ഉണ്ടാക്കുന്നുണ്ട്. വിഷു ഉത്സവകാലം കൂടി ആയതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇതിനിടെ, ഉപഭോക്താക്കളുടെ പരാതിയത്തെുടര്‍ന്ന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ ഏജന്‍സികളില്‍ പരിശോധനകളും നടത്തുന്നുണ്ട്. എന്നാല്‍, യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് പരിശോധനകളെന്ന് ഏജന്‍സികള്‍ ആരോപിക്കുന്നു.
അടൂര്‍, പറക്കോട്, കൊടുമണ്‍, പന്തളം, തിരുവല്ല, ആറന്മുള, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, സീതത്തോട്, കോന്നി തുടങ്ങി ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പാചകവാതക ക്ഷാമം തുടരുകയാണ്. പലരും മാസങ്ങള്‍ക്കുമുമ്പ് ബുക് ചെയ്ത് കാത്തിരിക്കുന്നവരുമാണ്. ഹോട്ടലുകളുടെ പ്രവര്‍ത്തനവും ഇതോടെ പ്രതിസന്ധിയിലായി. ജില്ലയിലെ പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

റെയില്‍വേസ്റ്റേഷനില്‍ തണല്‍മരത്തിന്‍െറ ശിഖരം ഒടിഞ്ഞുവീണു

Posted: 11 Apr 2015 09:40 PM PDT

കോട്ടയം: കോട്ടയം റെയില്‍വേ പാര്‍ക്കിങ് ഏരിയയിലെ തണല്‍മരത്തിന്‍െറ ശിഖരം വീണ് മൂന്നുവാഹനങ്ങള്‍ തകര്‍ന്നു. രണ്ടുബൈക്കും ഒരുസ്കൂട്ടറുമാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. തണല്‍മരത്തിന്‍െറ ശിഖരം ഒടിഞ്ഞ് പേരൂര്‍ പായിക്കാട് പത്തോട് രാജീവ്കുമാറിന്‍െറ ഉടമസ്ഥതയിലുള്ള സ്കൂട്ടറും മറ്റ് രണ്ടുബൈക്കുമാണ് തകര്‍ന്നത്. ഇതത്തേുടര്‍ന്ന് ഇയാള്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. യാത്രകഴിഞ്ഞ് മടങ്ങിയത്തെിയപ്പോള്‍ കെ.എല്‍ 05 9725 ഹീറോ സ്കൂട്ടറിന്‍െറ മുകളില്‍ ശിഖരംവീണ് തകര്‍ന്നനിലയില്‍ കണ്ടത്തെുകയായിരുന്നു. മറ്റ്രണ്ട് ബൈക്കുകളും മരത്തിന്‍െറ ശിഖരം വീണ് തകര്‍ന്നിട്ടുണ്ട്. അവധിദിനമായതിനാല്‍ ദീര്‍ഘയാത്രക്കായി റെയില്‍വേസ്റ്റേഷനില്‍ വാഹനംവെച്ചിട്ട് പോയവരാണെന്ന് സംശയിക്കുന്നു. അതിനാല്‍ അവര്‍ മടങ്ങിയത്തെിയാല്‍ മാത്രമേ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. വലിയതണല്‍മരത്തിന്‍െറ താഴ്ന്ന് തൂങ്ങിയ ചില്ലകള്‍ വെട്ടിമാറ്റാത്തതാണ് അപകടത്തിന് കാരണം. പാര്‍ക്കിങ്ങിന്‍െറ പേരില്‍ പണംപിരിക്കുന്നതല്ലാതെ വാഹനങ്ങള്‍ സുരക്ഷിതമായി വെക്കുന്നതിന് സൗകര്യമൊരുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. നിരവധി തണല്‍മരങ്ങള്‍ നില്‍ക്കുന്ന റെയില്‍വേ കോമ്പൗണ്ടില്‍ ടാക്സികാറുകളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുമാണ് ദിവസവും പാര്‍ക്ക്ചെയ്യുന്നത്. വേനല്‍മഴ കനത്തതോടെ താഴ്ന്നുകിടക്കുന്ന മരചില്ലകള്‍ ഏതുനിമിഷവും നിലപൊത്താവുന്ന സ്ഥിതിവിശേഷമാണ്. കനത്തകാറ്റില്‍ ആടിയുലയുന്ന മരച്ചില്ലകള്‍ റെയില്‍വേസ്റ്റേഷനിലത്തെുന്ന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയാണ് ഒരുക്കുന്നത്. റെയില്‍വേസ്റ്റേഷന് മുന്നില്‍ നാഗമ്പടം-ലോഗോസ് റോഡില്‍ സ്ഥിതിചെയ്യുന്ന നിരവധികടകള്‍ക്കും മരച്ചില്ല ഭീഷണി ഉയര്‍ത്തുന്നുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള തണല്‍മരത്തിന്‍െറ ശിഖിരങ്ങള്‍ വെട്ടുന്നതിനെതിരെയുള്ള പരിസ്ഥിതിസംഘടനകളുടെ എതിര്‍പ്പാണ് അപകടംവിതക്കുന്ന കൊമ്പുകള്‍പോലും മുറിക്കാത്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

ജില്ലയില്‍ ഷാഡോ പൊലീസ് വലവിരിക്കുന്നു

Posted: 11 Apr 2015 09:32 PM PDT

തൊടുപുഴ: ക്രിമിനലുകളുടെ നീക്കങ്ങളും തന്ത്രങ്ങളും മുന്‍കൂട്ടി അറിയുന്നതിന് ജില്ലയില്‍ ഷാഡോ പൊലീസ് വലവിരിക്കുന്നു. നിഴല്‍ പോലെ സഞ്ചരിച്ച് ക്രിമിനലുകളുടെ നീക്കങ്ങളും തന്ത്രങ്ങളും ചോര്‍ത്തിയെടുക്കുകയാകും ഷാഡോ പൊലീസിന്‍െറ പ്രധാന ദൗത്യം. ജില്ലയില്‍ ക്രമസമാധാനവും നിയമവാഴ്ചയും നടപ്പാക്കാനായി ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫാണ് സംഘത്തെ നിയമിച്ചത്.
സ്പെഷല്‍ ബ്രാഞ്ചിലെ മൂന്ന് എസ്.ഐ. മാരുള്‍പ്പെടെ എട്ടംഗസംഘമാണ് ഷാഡോ പൊലീസിലുള്ളത്. ഇതിനുപുറമെ ഓരോ സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ചാര്‍ജുള്ള എ.എസ്.ഐമാരും സംഘത്തിലുണ്ടാകും. ജില്ലയില്‍ 27 പെലീസ് സ്റ്റേഷനാണുള്ളത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിക്കുന്ന രഹസ്യവിവരം സംബന്ധിച്ച് ഷാഡോ പൊലീസ് അന്വേഷണം നടത്തും. പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന കാര്യങ്ങള്‍, പൊലീസുദ്യോഗസ്ഥര്‍ അന്വേഷിക്കുന്ന കേസുകള്‍, ഇവയുടെ പുരോഗതി, പൊലീസുകാരുടെ പ്രവര്‍ത്തനം തുടങ്ങിയവ പൊലീസ് നിരീക്ഷിക്കും. ഷാഡോ പൊലീസ് ആവശ്യപ്പെടുന്ന കേസിന്‍െറ വിവരങ്ങള്‍ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐമാര്‍ എന്നിവര്‍ നല്‍കണമെന്നാണ് നിര്‍ദേശം.
മാഫിയാ സംഘങ്ങളുമായി പൊലീസുകാര്‍ക്ക് ബന്ധമുണ്ടോയെന്നതും ഷാഡോ പൊലീസിന്‍െറ അന്വേഷണ പരിധിയില്‍ വരും. ജില്ലയിലെ ഏത് പൊലീസ് സ്റ്റേഷനിലുള്ളിലെ സംഭവങ്ങളെ സംബന്ധിച്ചും ഷാഡോ പൊലീസിന് അന്വേഷിക്കാം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മോഷണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഷാഡോ പൊലീസിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുക, കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ നടപടി സ്വീകരിക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും മോഷ്ടാക്കളെയും റൗഡികളെയും സ്ത്രീകളെ ഉപദ്രവിക്കുന്നവരെയും നിരീക്ഷിച്ചു കണ്ടത്തെുക എന്നിവയെല്ലാമാണ് പ്രധാനമായും ഷാഡോ പൊലീസിന്‍െറ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടി ഷാഡോ സംഘാംഗങ്ങളുടെ വാട്സ് ആപ് ഗ്രൂപ് ആരംഭിക്കുന്ന കാര്യവും ആലോചിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
സംസ്ഥാനത്ത് മെട്രോ സിറ്റികളിലും മറ്റ് പൊലീസ് ജില്ലകളിലും ഇതിനകം തന്നെ ഷാഡോ പൊലീസ് സംവിധാനം നിലവിലുണ്ട്. ഇടുക്കിയില്‍ ഇത് രൂപവത്കരിക്കുന്നത് വൈകുന്നതു സംബന്ധിച്ച് പരാതിഉയര്‍ന്നിരുന്നു. മുന്‍ ജില്ലാ പൊലീസ് മേധാവി അലക്സ് എം. വര്‍ക്കിയുടെ കാലഘട്ടത്തിലാണ് ഷാഡോ പൊലീസ് ജില്ലയില്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച് ഉന്നതതല നിര്‍ദേശവും ഉത്തരവുമുണ്ടായത്.

വാരാഹി പദ്ധതി യാഥാര്‍ഥ്യമാവുന്നു

Posted: 11 Apr 2015 09:28 PM PDT

മംഗളൂരു: നീണ്ട കാലത്തെ സമരങ്ങള്‍ക്കൊടുവില്‍ കര്‍ഷകരുടെ 35 വര്‍ഷത്തെ കാത്തിരിപ്പ് യാഥാര്‍ഥ്യമാകുന്നു. തീരദേശ കര്‍ണാടകയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ സിദ്ധപുരത്തിനടുത്തുള്ള വാരാഹി പദ്ധതി പൂര്‍ത്തിയാകുന്നു. ജനുവരി ഒന്നുമുതല്‍ 16 വരെ പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കരിമ്പ് കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ജലസേചനാവശ്യങ്ങള്‍ക്കായി ഒരുക്കിയ രണ്ടു ഭാഗത്തേക്കുമുള്ള കനാലിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 590 കോടി ചെലവായതായി ചീഫ് എന്‍ജിനീയര്‍ ആര്‍. നടരാജ് അറിയിച്ചു.
1979ലാണ് കരിമ്പു കൃഷിക്കും മറ്റു കൃഷികള്‍ക്കുമായി വാരാഹി ജലസേചന പദ്ധതിക്ക് തുടക്കമിട്ടത്. ഇതുപ്രകാരം 1985ല്‍ കരിമ്പു കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി ബ്രഹ്മാവര്‍ കോപറേറ്റിവ് ഷുഗര്‍ സൊസൈറ്റിയുടെ കീഴില്‍ വാരാഹി പദ്ധതിയുമായി ചേര്‍ന്ന് ഷുഗര്‍ ഫാക്ടറി നിര്‍മിച്ചു. എന്നാല്‍, പിന്നീട് പദ്ധതി നടപ്പിലാക്കാനായില്ല. ആഗസ്റ്റ് 20ന് പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് സര്‍ക്കാറിന്‍െറ തീരുമാനം.

പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം: ഇന്ന് വീണ്ടും ചര്‍ച്ച

Posted: 11 Apr 2015 09:20 PM PDT

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ ബോണസ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച രാവിലെ ആറുമുതലാണ് ജില്ലയിലെ 118 പമ്പുകളിലെ തൊഴിലാളികള്‍ പണിമുടക്കിയത്.
2014-15 വര്‍ഷത്തെ ബോണസ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വര്‍ഷങ്ങളായി ലഭിച്ചുവരുന്ന ബോണസ് നല്‍കില്ളെന്ന പിടിവാശിയിലാണ് ഉടമകളെന്ന് പെട്രോള്‍ പമ്പ് തൊഴിലാളി സംയുക്ത സമരസമിതി ആരോപിച്ചു.
ഉടമാ അസോസിയേഷന്‍െറ ഈ നിലപാട് ജനങ്ങളെ വിഷുക്കാലത്ത് ബുദ്ധിമുട്ടിക്കുന്നതും തൊഴിലാളി ദ്രോഹകരവുമാണ്. അതേസമയം, മൊത്ത വരുമാനത്തിന്‍െറ 17.75 ശതമാനം ബോണസ് അനുവദിക്കുന്ന പെട്രോള്‍ പമ്പുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കാന്‍ സമരസമിതി തീരുമാനിച്ചു.
ശനിയാഴ്ച ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉടമകള്‍ പങ്കെടുത്തില്ല. ഞായറാഴ്ച രാവിലെ 10.30ന് ജോയന്‍റ് ലേബര്‍ കമീഷണര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു.
അടിയന്തരമായി ബോണസ് അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ പി. കൃഷ്ണന്‍ (ബി.എം.എസ്) അധ്യക്ഷത വഹിച്ചു. പി. രാജന്‍ (ഐ.എന്‍.ടി.യു.സി), കണ്‍വീനര്‍ എ. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

പറവൂര്‍ നഗരസഭാ മാസ്റ്റര്‍പ്ളാന്‍ റദ്ദാക്കണം –സി.പി.എം

Posted: 11 Apr 2015 09:13 PM PDT

പറവൂര്‍: മുനിസിപ്പാലിറ്റി നഗരവികസനത്തിന്‍െറ പേരില്‍ രൂപംനല്‍കിയ മാസ്റ്റര്‍പ്ളാന്‍ സമ്പൂര്‍ണമായി റദ്ദുചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. നഗരവികസനത്തെക്കുറിച്ച ശാസ്ത്രീയ കാഴ്ചപ്പാടില്ലാത്തതും നടപ്പാക്കുമ്പോള്‍ നഗരവാസികള്‍ക്കുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ പഠിക്കാതെയുമുള്ള മാസ്റ്റര്‍പ്ളാനാണ് ഇപ്പോഴുള്ളത്. മാസ്റ്റര്‍പ്ളാനിന്‍െറ കരട് 2012 ഡിസംബറില്‍ പാസാക്കിയശേഷം ഇതുവരെ പറവൂര്‍ മുനിസിപ്പല്‍ നിവാസികള്‍ക്കോ വ്യാപാരി വ്യവസായികള്‍ക്കോ മറ്റുസംഘടനകള്‍ക്കൊന്നുംതന്നെ അഭിപ്രായങ്ങളും ഭേദഗതികളും പറയാനുള്ള ഒരുവേദി പോലും ഉണ്ടായില്ല.
2013 ജൂലൈ ഏഴിനുമുമ്പ് കരട് പ്ളാനില്‍ ആക്ഷേപങ്ങളും ഭേദഗതികളും സമര്‍പ്പിക്കാന്‍ അവസരമെന്ന് ധിറുതിപിടിച്ച് തീരുമാനമെടുത്തതിനാല്‍ ഫലപ്രദമായ രീതിയില്‍ പഠിക്കാനും ഭേദഗതി നിര്‍ദേശിക്കാനുമുള്ള അവസരം ഭൂരിപക്ഷം ആളുകള്‍ക്കും നിഷേധിക്കപ്പെട്ടു. ആക്ഷേപങ്ങള്‍ സമര്‍പ്പിക്കപ്പെട്ടവയില്‍ ഒന്നുപോലും ചര്‍ച്ച ചെയ്യുകപോലും ഉണ്ടായിട്ടില്ല. അതിനാല്‍ കരട് മാസ്റ്റര്‍പ്ളാന്‍തന്നെ പിന്നീട് മാസ്റ്റര്‍പ്ളാനായി സര്‍ക്കാര്‍ അംഗീകാരത്തിന് നല്‍കുകയായിരുന്നു.
മാസ്റ്റര്‍പ്ളാനിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭ നിരവധിപേര്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നിഷേധിച്ചത് സാധാരണക്കാരെ വട്ടംകറക്കുകയാണ്. സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ എന്നിവ ഉള്‍പ്പെടുത്തി പ്ളാന്‍ തയാറാക്കാതെ, റോഡുകളുടെ അലൈന്‍മെന്‍റ് തയാറാക്കാതെ മാസ്റ്റര്‍ പ്ളാന്‍ നിലവില്‍ വന്ന അവസ്ഥയാണ് നഗരസഭാ ഭരണനേതൃത്വം ഉണ്ടാക്കിയതെന്നും സി.പി.എം ആരോപിച്ചു.
മാസ്റ്റര്‍പ്ളാന്‍ സമ്പൂര്‍ണമായി റദ്ദുചെയ്ത് സമഗ്രമായ മറ്റൊരു മാസ്റ്റര്‍പ്ളാന്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് തയാറാക്കണമെന്ന് സി.പി.എം ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി.വി. നിതിന്‍, ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എ.എ. പവിത്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വ്യാപക കൃഷിനാശം നാലുതോട് പാടശേഖരത്തില്‍ പൂര്‍ണമായി കൃഷി നശിച്ചു

Posted: 11 Apr 2015 09:08 PM PDT

മാന്നാറില്‍ കാറ്റിലും മഴയിലും
ചെങ്ങന്നൂര്‍: വിളവെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍ കാറ്റിലും മഴയിലും മറിഞ്ഞുവീണ് മാന്നാറില്‍ വ്യാപക കൃഷിനാശം. ഒരിപ്പൂ കൃഷിയെ മാത്രം ആശ്രയിക്കുന്ന അപ്പര്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ ഉള്‍പ്പെട്ട മാന്നാര്‍ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ളേജില്‍ നാലുതോട് പാടശേഖരത്തിലാണ് പൂര്‍ണമായി കൃഷി നശിച്ചത്. 250 ഏക്കറോളം വരുന്ന കൃഷിയിടങ്ങളില്‍ 200 കര്‍ഷകരാണുള്ളത്. ഒരു ഏക്കറില്‍ 25,000 രൂപയോളം ചെലവഴിച്ചാണ് കൃഷിക്കാര്‍ വിളവെടുപ്പുവരെ എ
ത്തിച്ചത്.
അപ്രതീക്ഷിതമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനം എല്ലാ കണക്കുകൂട്ടലുകളും തകിടംമറിച്ചു. വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത കര്‍ഷകര്‍ ഇതോടെ കടക്കെണിയിലായി. കഴിഞ്ഞതവണയുണ്ടായ കൃഷിനാശത്തില്‍ നഷ്ടം നേരിട്ടവര്‍ക്ക് ധനസഹായം പോലും ലഭിച്ചിട്ടില്ളെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടുമൊരു തകര്‍ച്ചകൂടി നേരിടേണ്ടി വന്നിരിക്കുന്നത്. ബുക് ചെയ്ത കൊയ്ത്തുയന്ത്രങ്ങളും എത്തിയിട്ടില്ല. ഇതിനുണ്ടായ കാലതാമസവും കര്‍ഷകര്‍ക്ക് വിനയായി മാറി.
നാലുതോട് പാടശേഖരത്തിന്‍െറ പുറംബണ്ട് ബലപ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് നിഷേധാത്മകസമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്നത്. പുറംബണ്ടിന്‍െറ ബലക്ഷയം കാരണമാണ് ഇവിടെ വര്‍ഷത്തില്‍ രണ്ട് കൃഷി യാഥാര്‍ഥ്യമാകാത്തത്. ഒരുവര്‍ഷം രണ്ട് വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞാല്‍ കൃഷിയിറക്കിന്‍െറ ചെലവ് കുറക്കാന്‍ ക
ഴിയും.
ഉല്‍പാദനം, തൊഴില്‍ എന്നിവ ഇരട്ടിയായി വര്‍ധിപ്പിക്കാനും കഴിയും. എന്നാല്‍, ഇക്കാര്യത്തില്‍ കൃഷിവകുപ്പും സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പുറംതിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ്. ഓരോവര്‍ഷം കഴിയുന്തോറും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വകകൊള്ളിക്കുന്ന തുകയുടെ കുറവ് ഇത് വ്യക്തമാക്കുന്നതാണ്. കൃഷിനാശം കര്‍ഷകരെ കടക്കെണിയില്‍ തള്ളിവിടുന്ന സാഹചര്യമാണ്. ഇതിന് ശാശ്വതപരിഹാരം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പാടശേഖരസമിതി ഭാരവാഹികളായ ത്രിവിക്രമന്‍ പിള്ള, ഹരി കിംകോ, രവീന്ദ്രനാഥ കൈമള്‍ എന്നിവര്‍ ആവശ്യ
പ്പെട്ടു.

നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

Posted: 11 Apr 2015 08:57 PM PDT

കോഴിക്കോട്: കാലംതെറ്റി ആരംഭിച്ച മാവൂര്‍ റോഡിലെ അഴുക്കുചാല്‍ നിര്‍മാണംമൂലം നഗരം ഗതാഗതകുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്നു. മാവൂര്‍റോഡ്-രാജാജി റോഡ് ജങ്ഷന്‍ മുതല്‍ അരയിടത്ത്പാലം ഭാഗത്തേക്ക് ഇരുചക്രവാഹനം പോലും കടത്തിവിടാത്തതിനാല്‍ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത ഗതാഗതകുരുക്കിനാണ് നഗരം സാക്ഷിയാകുന്നത്.
ദേശീയ ഗെയിംസിന്‍െറ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ടാര്‍ ചെയ്ത് മിനുക്കിയതിന് പിന്നാലെ നഗരസഭയുടെ ഭൂഗര്‍ഭ അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചതാണ് പ്രശ്നങ്ങള്‍ക്കും കാരണം. രാജാജിറോഡ് ജങ്ഷന്‍ മുതല്‍ അരയിടത്ത്പാലം ഭാഗത്തേക്ക് ആദ്യം ബസുകളും ലോറികളും ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. അഴുക്കുചാല്‍ നിര്‍മിക്കുന്നതിനിടെ റോഡില്‍ വിള്ളലുണ്ടായതോടെ അരയിടത്ത്പാലം ഭാത്തേക്ക് സര്‍വ വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്.
അരയിടത്ത്പാലം, ജാഫര്‍ഖാന്‍ കോളനി, മിനി ബൈപാസ്, മെഡിക്കല്‍ കോളജ് തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള ഭാഗത്തേക്ക് വാഹനപ്രവേശം തടഞ്ഞതോടെ എല്ലാ വാഹനങ്ങളും രാജാജിറോഡിലൂടെ കടത്തിവിടുന്നത്. പാവമണി റോഡില്‍നിന്ന് രാജാജി റോഡിലേക്ക് ബസ് ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പിന്നിലൂടെ ചുറ്റിക്കറങ്ങി രാജാജി റോഡില്‍ പ്രവേശിച്ച് പുതിയറ റോഡിലൂടെ വേണം ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍.
മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്ക് പോകുന്ന ബസുകളും മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള ബസുകളും രാജാജി റോഡിലൂടെ പോകുന്നതിനാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ കുരുക്കൊഴിഞ്ഞ നേരമില്ല.
ഇതിനുപുറമെയാണ് മാവൂര്‍ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ നന്തിലത്ത് ജിമാര്‍ട്ടിന് മുന്നില്‍ തടഞ്ഞ് രാജാജി റോഡിലേക്ക് കടത്തിവിടുന്നത്. മാവൂര്‍ റോഡില്‍ അരയിടത്ത്പാലം ജങ്ഷന്‍വരെ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ അനുവദിച്ചാല്‍ രാജാജിറോഡിലെയും നഗരത്തിലെയും രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാനാവും.
അതിന് അധികൃതര്‍ തയാറാവുന്നില്ല. വിള്ളല്‍ കണ്ടതായി പറയുന്ന ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണം കഴിഞ്ഞതിനാല്‍ ചെറുവാഹനങ്ങളെങ്കിലും അനുവദിക്കണമെന്ന് ജനം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആര്‍ക്കും അനക്കമില്ല. റോഡിലെ വിള്ളല്‍ പ്രശ്നം പരിഹരിച്ചതിനാല്‍ അരയിടത്ത്പാലം ഭാഗത്തേക്ക് കാറുകളും ഇരുചക്രവാഹനങ്ങളും അനുവദിക്കണമെന്ന് ഈ മേഖലയിലെ വ്യാപാരികളും ആവശ്യപ്പെടുന്നു. മഴ തുടങ്ങിയിരിക്കെ, കാലംതെറ്റി അഴുക്കുചാല്‍ നിര്‍മിക്കാന്‍ തുനിഞ്ഞിറങ്ങിയ നഗരസഭയോ ജില്ലാ കലക്ടറോ സിറ്റി പൊലീസോ ഇടപെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് നഗരത്തിലത്തെുന്നവര്‍ ആവശ്യപ്പെടുന്നു.
വാഹനകുരുക്ക് മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ ഫുട്പാത്തിലൂടെ ഓടിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.

മധുരമെന്‍ മലയാളം: ഓണ്‍ലൈന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted: 11 Apr 2015 08:47 PM PDT

Image: 
Subtitle: 
440 വിദ്യാര്‍ഥികള്‍ എഴുത്തുപരീക്ഷക്ക്; 5797 പേര്‍ക്ക് പ്രശംസാപത്രം

ദുബൈ: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാരിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഈ മാസം 17ന് വിവിധ രാജ്യങ്ങളിലെ 10 കേന്ദ്രങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷക്ക് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായി 440 വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗള്‍ഫ് മാധ്യമവും ചേര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് 5797 വിദ്യാര്‍ഥികള്‍ അര്‍ഹരായി. ഓണ്‍ലൈന്‍ പരീക്ഷയിലെ ആദ്യ 20 ചോദ്യങ്ങളില്‍ ചുരുങ്ങിയത് 12 ശരിയുത്തരം രേഖപ്പെടുത്തിയവര്‍ക്കാണ് ഈ സര്‍ട്ടിഫിഫിക്കറ്റ് ലഭിക്കുക. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇ മെയിലായി അയക്കും.
17ന് ഉച്ച 2.30 മുതല്‍ നാലു മണിവരെയായിരിക്കും എഴുത്തുപരീക്ഷ. സലാല, മസ്ക്കത്ത്, ജിദ്ദ, ദമ്മാം, റിയാദ്, അബൂദബി, ദുബൈ, കുവൈത്ത്, ദോഹ, മനാമ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ അബൂദബി,ദുബൈ കേന്ദ്രങ്ങളിലേക്ക് 30 വീതം വിദ്യാര്‍ഥികളെയും മറ്റു കേന്ദ്രങ്ങളിലേക്ക് 20 വീതം വിദ്യാര്‍ഥികളെയമാണ് എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുത്തത്. കേന്ദ്രങ്ങളും മറ്റു വിശദാംശങ്ങളും പരീക്ഷാര്‍ഥികളെ നേരിട്ട് അറിയിക്കുന്നതാണ്.
വെള്ളിയാഴ്ച നടന്ന പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഗള്‍ഫ് മാധ്യമവും കേരള സാംസ്കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ത്ത് നടത്തുന്ന ഈ നൂതന ഉദ്യമത്തില്‍ ഓണ്‍ലൈന്‍, എഴുത്തുപരീക്ഷ, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെയാണ് പരീക്ഷാക്രമം.
17ലെ എഴുത്തു പരീക്ഷയില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി  14 പേരാണ് ഗ്രാന്‍ഡ് ഫിനാലേയിലേക്ക് അര്‍ഹത നേടുക. ഈ മാസം 24ന് രാവിലെ ദുബൈയിലാണ് പ്രമുഖരടങ്ങുന്ന ജൂറി വിധി നിര്‍ണയിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ നടക്കുക. അന്ന് വൈകിട്ട് ദുബൈ മൈദാനില്‍ നടക്കുന്ന കലാ,സംഗീത,സാംസ്കാരിക സന്ധ്യയില്‍ സമ്മാനദാനം നടക്കും.
 

‘പ്രകാശ’വര്‍ഷങ്ങള്‍ കടന്ന് സി.പി.എം

Posted: 11 Apr 2015 08:09 PM PDT

Image: 

 ന്യൂഡല്‍ഹി:  സി.പി.എം വിശാഖപട്ടണം 21ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ പ്രധാന ഘടകങ്ങളിലൊന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രകാശ് കാരാട്ടിന്‍െറ പടിയിറക്കമാണ്. ജനറല്‍ സെക്രട്ടറിയുടെ കാലാവധി മൂന്നുതവണയായി നിജപ്പെടുത്തിയത് അനുസരിച്ചാണ് കാരാട്ടിന്‍െറ മാറ്റം.
 ‘കാരാട്ട് കാലം’ പാര്‍ട്ടിക്ക് തിരിച്ചടികളുടേതാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ കാലത്ത് ദേശീയ രാഷ്ട്രീയം നിയന്ത്രിച്ച പാര്‍ട്ടി ഇപ്പോള്‍ പാര്‍ലമെന്‍റില്‍ ഒറ്റ അക്കത്തിലൊതുങ്ങി ഒന്നുമല്ലാതായ  നിലയിലാണ്.  തിരിച്ചടി മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല കാരാട്ട്. പടിയിറങ്ങുമ്പോള്‍ സംതൃപ്തനുമല്ല.  ‘ശരിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് മാറുമ്പോള്‍ സംതൃപ്തനല്ല. പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയില്‍  കൂട്ടായ തീരുമാനങ്ങളാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എനിക്കുള്ള പങ്ക് ഏറ്റെടുക്കുന്നു -കാരാട്ട് പറയുന്നു.
  കാരാട്ട് കാലത്ത് പാര്‍ട്ടി തളര്‍ന്നുവെന്ന് പറയുന്നവരും പക്ഷേ,  കാരാട്ടിനെക്കുറിച്ച് നല്ലതേ പറയൂ. എപ്പോഴും പ്രസന്നഭാവം കാത്തുസൂക്ഷിക്കുന്ന, ചോദ്യങ്ങളെ ചിരിച്ച് നേരിടുന്ന കാരാട്ട് ശൈലി കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍  വേറിട്ട ഒന്നാണ്. പലകുറി നേര്‍ക്കുനേര്‍ വാളോങ്ങി നിന്ന വി.എസും കേരളത്തിലെ പാര്‍ട്ടിയും ഇന്നും  ‘ഒന്നിച്ചു’പോകുന്നതിന്‍െറ കാരണവും കാരാട്ടിന്‍െറ സൗമ്യസമീപനംതന്നെ. എന്നാല്‍, പാര്‍ട്ടി സിദ്ധാന്തങ്ങളില്‍ കാരാട്ട് അണുകിട മാറില്ല. കാരണം, സുന്ദരയ്യ, എ.കെ.ജി, ഇ.എം.എസ് എന്നിവരില്‍നിന്നാണ് കാരാട്ട് കമ്യൂണിസം പഠിച്ചത്. ആണവകരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്യൂണിസ്റ്റുകാരന്‍െറ കാര്‍ക്കശ്യം കാണിക്കാന്‍ കാരാട്ടിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ.
ഐക്യമുന്നണിയുടെ പ്രധാനമന്ത്രിയാകാന്‍ ജ്യോതി ബസുവിന് ലഭിച്ച ക്ഷണം  വേണ്ടെന്നു വെക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചതില്‍ പ്രധാനി കാരാട്ടാണ്. അത് ‘ഹിമാലയന്‍ വിഡ്ഢിത്ത’മെന്ന് നേതാക്കള്‍ പിന്നീട് വിലയിരുത്തി. ആണവ കരാറിനെ ചൊല്ലി യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് സമാന അബദ്ധമാണെന്ന ചര്‍ച്ച പാര്‍ട്ടിയിലുണ്ട്.  തനിക്കെതിരായ ഒളിയമ്പായി അത്തരം ചര്‍ച്ചകള്‍ ഉയരുമ്പോഴും തീരുമാനം തെറ്റിയെന്ന് കാരാട്ട് വിശ്വസിക്കുന്നില്ല. ‘തെറ്റുപറ്റിയെന്ന് തോന്നിയിട്ടില്ല. എല്ലാം കാലം തീരുമാനിക്കട്ടെ...’ കാരാട്ട് പറയുന്നു.  
പാലക്കാട് ഒറ്റപ്പാലത്താണ് കാരാട്ടിന്‍െറ കുടുംബ വേര്. അച്ഛന്‍ പത്മനാഭന്‍ നായര്‍ ബര്‍മയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. ബര്‍മയിലാണ് ജനനം. കുട്ടിക്കാലത്ത് അമ്മ കാരാട്ട് രാധയുടെ എലപ്പുള്ളി തറവാട്ടില്‍ അല്‍പം കഴിഞ്ഞിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിരുദം. പഠനത്തിലെ മിടുക്കിന് ബ്രിട്ടനിലെ എഡിന്‍ബറ യൂനിവേഴ്സിറ്റിയില്‍ ഉന്നതപഠനം. 70ല്‍ തിരിച്ചത്തെി. അന്ന് പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിക്കൊപ്പം കഴിയാനാണ്  ഡല്‍ഹി ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയായത്. ജെ.എന്‍.യു കാമ്പസിന്‍െറ ഇടത് ആഭിമുഖ്യത്തിന് അടിത്തറയിട്ട കാരാട്ട് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്നു. അന്ന് ഒന്നരവര്‍ഷം തടവ് അനുഭവിച്ചു. 82ല്‍ സി.പി.എം ഡല്‍ഹി ഘടകം സെക്രട്ടറിയായി. 85ല്‍ കേന്ദ്രകമ്മിറ്റിയിലും 92ല്‍  പി.ബിയിലുമത്തെിയ കാരാട്ട് 2005ല്‍ ജനറല്‍ സെക്രട്ടറിയായത് ഒരു എതിര്‍പ്പുമില്ലാതെയാണ്. പത്ത് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയില്‍ സ്വീകാര്യതക്ക് കുറവില്ല.  
  പാര്‍ട്ടി പ്രവര്‍ത്തന വഴിയില്‍ കണ്ടുമുട്ടി ബൃന്ദയെ ജീവിത സഖിയാക്കിയപ്പോള്‍  പാര്‍ട്ടി പ്രവര്‍ത്തനത്തിന് തടസ്സമാകേണ്ടെന്ന് കരുതി കുട്ടികള്‍ വേണ്ടെന്നുവെച്ചു. അതുവേണ്ടായിരുന്നുവെന്ന് ഇ.എം.എസ് അടക്കമുള്ളവര്‍ പറഞ്ഞിട്ടും കാരാട്ട്- ബൃന്ദ ദമ്പതികള്‍ തീരുമാനത്തില്‍ ഖേദിക്കുന്നില്ല.
എന്നും രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തുന്ന കാരാട്ട്  ഏറ്റവും അവസാനമാണ് ഇറങ്ങുക. ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞാലും അതില്‍ മാറ്റമുണ്ടാകില്ല.  തുടര്‍ന്നും, പാര്‍ട്ടി സെന്‍ററിന്‍െറ ഭാഗമായി നില്‍ക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളതെന്ന് കാരാട്ട് ചിരിച്ചുകൊണ്ടുതന്നെ കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍ബന്ധ സൈനികസേവനത്തിന് യുവാക്കള്‍ മുന്നോട്ടുവരണം - ഗ്രാന്‍ഡ് മുഫ്തി

Posted: 11 Apr 2015 08:07 PM PDT

റിയാദ്: സൗദിയിലെ യുവാക്കള്‍ സൈനികസേവനത്തിന് സന്നദ്ധരാവണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല്‍ശൈഖ് ആഹ്വാനം ചെയ്തു.
തലസ്ഥാനത്തെ ദീറയിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നടത്തിയ ജുമുഅ ഖുതുബയിലാണ് മുഫ്തി ഇക്കാര്യം ആവശ്യപ്പെട്ടത്. രാഷ്ട്രത്തെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിക്കാനും രാജ്യത്തിനും മതത്തിനും കവചമായി വര്‍ത്തിക്കാനും ദൈവമാര്‍ഗത്തില്‍ പടപൊരുതാന്‍ യുവാക്കള്‍ തയാറാവണം. സൗദി അതിന്‍െറ യുവാക്കളെ അര്‍ഹിക്കുന്ന തരത്തില്‍ പരിഗണിക്കുകയും രാജ്യസേവനത്തിന്‍െറ മാര്‍ഗത്തില്‍ സജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്.
ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും രഷ്ട്രത്തിന്‍െറയും മതത്തിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ശത്രുക്കളെ തുരത്താനും യുവാക്കള്‍ മുന്നോട്ടുവരണം.
സുഭിക്ഷതയിലും സുരക്ഷിത്വത്തിലും കഴിയുന്ന സൗദി മറ്റുള്ളവരില്‍ അസൂയ സൃഷ്ടിക്കുന്ന തരത്തിലുള്ള അനുഗ്രഹത്തിലാണ്. ഈ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിന്‍െറ ഭാഗമായി രാഷ്ട്രത്തെ പ്രതിരോധിക്കാനും യുവാക്കള്‍ തയാറാവണം.
നിര്‍ബന്ധ സൈനികസേവനം ഈ പ്രതിരോധത്തിന് അനിവാര്യമാണെങ്കില്‍ ആ മാര്‍ഗം രാഷ്ട്രം സ്വീകരിക്കണം. സൗദിയുടെ ഐക്യം, സുരക്ഷ, സാമ്പത്തികാവസ്ഥ, സംസ്കാരം എന്നിവയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെക്കുറിച്ച് ഗ്രാന്‍ഡ് മുഫ്തി മുന്നറിയിപ്പ് നല്‍കി.
അതിജയിക്കാന്‍ കഴിയാത്ത ശക്തിയായി സൗദി സൈന്യം വളരാന്‍ അതിനാവശ്യമായ പരിശീലനവും സേവനവും ആവശ്യമാണെന്ന് ഖുര്‍ആനിക സൂക്തങ്ങളുടെ വെളിച്ചത്തില്‍ മുഫ്തി സമര്‍ഥിച്ചു.

സൂഖ് വാഖിഫില്‍ ആഘോഷരാവുകള്‍

Posted: 11 Apr 2015 08:00 PM PDT

Image: 

ദോഹ: അറബ് പാരമ്പര്യത്തിന്‍െറ ഗന്ധവും നിറവും തുടിക്കുന്ന സൂഖ് വാഖിഫിന്‍െറ ഇടനാഴികളില്‍ ആഘോഷ രാവുകള്‍ തുടങ്ങി. പരമ്പരാഗത ഗാനങ്ങളും വാദ്യോപകരണങ്ങളുമായി സ്വദേശികളും പെയ്ക്കാല്‍ നടത്തവും പ്രഛന്ന വേഷവുമായി തെരുവ് അവതാരകരും സൂഖിലെ വൈകുന്നേരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കയ്യിലെടുത്തു. ആബാല വൃദ്ധം സ്വദേശികളും വിദേശ വിനോദ സഞ്ചാരികളും പ്രവാസികളുമടക്കം നൂറുക്കണക്കിന് ആളുകളാണ് സൂഖ് ഫെസ്റ്റിവലിനത്തെുന്നത്.
കളര്‍ ബ്രിഡ്ജ്, ലൈറ്റ് വാക്കേഴ്സ്, മിറര്‍ മെന്‍, റോപ് വാക്കര്‍, ടോയ്സ് പരേഡ് തുടങ്ങിയ പരിപാടികളും അല്‍ഫോന്‍സോ റിയോയുടെ മാന്ത്രിക പ്രകടനങ്ങളും ഏപ്രില്‍ 17 വരെ എല്ലാ ദിവസവും വൈകീട്ട് നാലു മണി മുതല്‍ ഏഴു മണി വരെ സന്ദര്‍ശകര്‍ക്ക് ഹരം പകരും. തത്സമയം ചിത്രം വരക്കുന്ന കലാകാരന്‍മാരും കളിമണ്ണില്‍ ശില്‍പം തീര്‍ക്കുന്നവരുമെല്ലാം സജീവമാണ്. തെരുവു കലാകാരന്മാരുടെ പ്രത്യേക പരിപാടികളാണ് സൂഖിലെ ഫെസ്റ്റുകളിലെ പ്രധാന ആകര്‍ഷണം.
വര്‍ഷത്തില്‍ പല തവണ നടക്കുന്ന വിവിധ ഉത്സവ പരിപാടികളിലൂടെയാണ് സൂഖ് വാഖിഫ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ആയിരക്കണക്കിന് പേരാണ് ഇവിടെ സന്ദര്‍ശനത്തിനത്തെുക.
ഈ വര്‍ഷം മുതല്‍ സൂഖ് വാഖിഫ് ഉത്സവത്തിന്‍െറ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്  ഇക്കൊല്ലം മുതല്‍ ആരംഭിച്ച റെസ്ലിങ് മത്സരമാണ്. ആദ്യ ദിവസമായ വെള്ളിയാഴ്ച മുതല്‍ റെസ്ലിങ് കാണാന്‍ കാഴ്ചക്കാരുടെ തള്ളിക്കയറ്റമാണ്. പ്രത്യേകം ടിക്കറ്റ് വെച്ചാണ് മത്സരം നടക്കുന്നത്. റെസ്ലിങ്ങിലെ പ്രമുഖരായ റേ മിസ്റ്റീരിയോയും ആല്‍ബര്‍ട്ടോ എല്‍ പട്രോനും തമ്മിലുളള മത്സരം ചൊവ്വാഴ്ച നടക്കും.
അല്‍ റയ്യാന്‍ തിയേറ്ററില്‍ സ്കൂബീ ഡൂ ലൈവ് ഷോയും അരങ്ങേറുന്നുണ്ട്. സ്കൂബീ ഡൂവിന്‍െറ സാഹസിക കൃത്യങ്ങളിലൂടെ കുട്ടികള്‍ക്ക് നവ്യാനുഭവം പകരുന്ന ‘ദ മിസ്റ്റിരി ഓഫ് പിരമിഡ് ഷോ’ ബുധനാഴ്ച വരെ വൈകീട്ട് 3.30 മുതല്‍ 5.30 വരെ പ്രദര്‍ശിപ്പിക്കും. ശനി, ഞായര്‍, വ്യാഴം ദിവസങ്ങളില്‍ 6.30 മുതല്‍ 8.30 വരെ മറ്റൊരു പ്രദര്‍ശനം കൂടിയുണ്ടാകും.
വെര്‍ജിന്‍ മെഗാ സ്റ്റോറിലും അല്‍ റയ്യാന്‍ തിയേറ്ററിലും പരിപാടിയുടെ ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. പ്ളാസ്റ്റിക് ആര്‍ട്സ് പ്രദര്‍ശനം, കുട്ടികള്‍ക്കായി സൂഖ് വാഖിഫ് ആര്‍ട്ട് സെന്‍ററില്‍ ശില്‍പശാല എന്നിവയുമുണ്ടാകും. ഏപ്രില്‍ 18 വരെ മജ്ലിസ് അല്‍ ദമയില്‍ ഖത്തറിലെ ജനകീയമായ ദമ ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കുന്നുണ്ട്.
 

ഇന്‍റര്‍നെറ്റ്: തട്ടിപ്പുകളുടെ പുതിയ വിഹാരഭൂമി

Posted: 11 Apr 2015 07:54 PM PDT

Image: 

കമ്പ്യൂട്ടര്‍വിദഗ്ധരും പൊലീസും എത്രതന്നെ ശ്രമിച്ചിട്ടും ഇന്‍റര്‍നെറ്റ് തട്ടിപ്പിന്‍െറ വ്യാപ്തി കൂടിക്കൂടിവരുകയാണ്. പുതിയപുതിയ വഴികളിലൂടെ തട്ടിപ്പുകാരും അതിനെ പിന്തുടര്‍ന്ന് അവരെ പിടിക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധരും പൊലീസും. ഈ ‘കള്ളനും പൊലീസും’ കളിയില്‍ തോല്‍ക്കുന്നത് പലപ്പോഴും കമ്പനികളും വ്യക്തികളുമാണ്. കോടിക്കണക്കിനു രൂപ നഷ്ടപ്പെടുന്നത് അവര്‍ക്കാണല്ളോ!
എന്തുകൊണ്ടാണ് ഒരു ഫുള്‍ പ്രൂഫാ യ വഴി തട്ടിപ്പുകള്‍ തടയാന്‍ നമുക്കുപയോഗിക്കാന്‍ പറ്റാത്തത്? ഒരുകാരണം, കമ്പ്യൂട്ടര്‍ വൈദഗ്ധ്യം നേടുന്നതില്‍ തട്ടിപ്പുകാര്‍ ഒരിക്കലും പിന്നിലല്ല എന്നുള്ളതുതന്നെ. അവരും പുതിയ വേലകളുമായി രംഗത്തുവരുന്നു. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട ഒരുകാരണം മനുഷ്യന്‍െറ പ്രകൃതം മാറുന്നില്ല എന്നതാണ്. മിന്നല്‍വേഗത്തില്‍ പുതിയ ടെക്നോളജി മാറുന്നുവെങ്കിലും.
മനുഷ്യന്‍െറ അടിസ്ഥാനപ്രകൃതം മുതലാക്കിയുള്ള ഇന്‍റര്‍നെറ്റ് തട്ടിപ്പാണ് സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ എന്‍ജിനീയറിങ്
സോഷ്യല്‍ എന്‍ജിനീയറിങ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, മനുഷ്യരെ പറ്റിച്ചു (കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലാതെയോ) വിവരങ്ങള്‍ കൈക്കലാക്കി സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനെയാണ്.
ഇന്‍റര്‍നെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി ഈ പദമുപയോഗിച്ചത് കെവിന്‍ മിത്നിക് (Kevin Mitnick) ആണ്. ടെക്നോളജി ഉപയോഗിക്കാതെ മനുഷ്യര്‍ പരസ്പരം ബന്ധപ്പെട്ട് ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ, നേരിട്ട് സംസാരിച്ച് പാസ്വേര്‍ഡ്, ഐഡന്‍റിറ്റി വിവരങ്ങള്‍ തുടങ്ങിയവ സമ്പാദിച്ച് പിന്നീടതുപയോഗിച്ചു നേട്ടമുണ്ടാക്കാന്‍ ശ്രമംനടത്തുക. ഒരാളുടെ പാസ്വേര്‍ഡ്, ലോഗിന്‍ വിവരങ്ങള്‍, ഐഡന്‍റിറ്റി വിവരങ്ങള്‍, പ്രധാനപ്പെട്ട ബാങ്ക് വിവരങ്ങള്‍ ഇവയൊക്കെ മറ്റൊരാള്‍ക്ക് കൈക്കലാക്കാം. അയാളുമായി സംസാരിച്ചുകൊണ്ട്, ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട്, ഇ-മെയില്‍ മറുപടിയിലൂടെ, അയാളുടെ ചവറ്റുകുട്ട പരതുന്നതിലൂടെ. ഇതെല്ലാം സോഷ്യല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍പെടുന്നു.
കെവിന്‍ മിത്നിക് തന്നെ പരീക്ഷിച്ചു വിജയിച്ച ഒരുദാഹരണം ശ്രദ്ധിക്കുക:
വെറും 15 വയസ്സുള്ളപ്പോള്‍ മിത്നിക് സോഷ്യല്‍ എന്‍ജിനീയറിങ്ങിലേക്ക് വലതുകാല്‍വെച്ചുകയറി! ലോസ് ആഞ്ജലസിലൂടെ ഫ്രീയായി യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യം. ലോസ് ആഞ്ജലസ് ബസ് സിസ്ടത്തില്‍ പഞ്ച് കാര്‍ഡ് സിസ്റ്റമായിരുന്നു ഉണ്ടായിരുന്നത്. സ്നേഹിതനായ ഒരു ബസ് ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് മിത്നിക് മനസ്സിലാക്കി എവിടുന്നാണ് ബസ് ടിക്കറ്റ് കിട്ടുകയെന്ന്. ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടത്തെിയ ട്രാന്‍സ്ഫര്‍ സ്ളിപ്സ് ഉപയോഗിച്ച് ലോസ് ആഞ്ജലസില്‍ എവിടെയും ബസില്‍ യാത്രചെയ്യാനുള്ള സൗകര്യം നേടിയെടുത്തു മിത്നിക് എന്ന വിരുതന്‍!
മിത്നിക് അദ്ദേഹത്തിന്‍െറ ‘GHOST IN THE WIRES’ എന്ന പുസ്തകത്തില്‍ പറയുന്നതു നോക്കുക: പലവേഷങ്ങള്‍ എടുത്തണിഞ്ഞ്  പലരെയും ഫോണില്‍ ബന്ധപ്പെടുന്നു: ചിലപ്പോള്‍ സെക്യൂരിറ്റി ഉപദേശകനായി, മറ്റു ചിലപ്പോള്‍ കമ്പനി ഉപദേശകനായി ഒരു ബുദ്ധിമുട്ടുംകൂടാതെ കമ്പനി നെറ്റ്വര്‍ക്കില്‍ അയാള്‍ക്ക് പ്രവേശം ലഭിക്കുന്നു. ഈ പണി ഇപ്പോഴും മിത്നിക് ചെയ്യുന്നു. സ്വന്തം കമ്പനിക്കുവേണ്ടി ഒരു എത്തിക്കല്‍ ഹാക്കറുടെ റോളിലാണെന്നുമാത്രം.
ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ടവരൊക്കെ കണ്ടുമുട്ടിയിട്ടുണ്ടാകും നൈജീരിയന്‍ 419 സ്കാം എന്നറിയപ്പെടുന്ന തട്ടിപ്പ്. നൈജീരിയന്‍ പീനല്‍ കോഡില്‍ ഇത്തരം തട്ടിപ്പുകളെ നേരിടാനുള്ളതാണ് 419 വകുപ്പ്. ഏതെങ്കിലും രാജ്യത്തെ ഒരു വി.ഐ.പി അല്ളെങ്കില്‍, മിലിട്ടറിയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. എന്‍െറ കൈയില്‍ ഒരുപാട് കാശുണ്ട്. രാജ്യത്തെ പ്രശ്നങ്ങള്‍ക്കിടയില്‍ ഇത് സുരക്ഷിതമായിവെക്കാന്‍ പറ്റാത്തതിനാല്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതു മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ അയച്ചുതരാന്‍ താല്‍പര്യപ്പെടുന്നു. നമ്മള്‍ വിശ്വസിക്കുന്നു. ബാങ്ക് വിവരങ്ങള്‍ കൈമാറുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുവേണ്ടി പ്രോസസിങ് ഫീസായി ഒരു നിശ്ചിതതുക അടക്കാന്‍ ആവശ്യപ്പെടുന്നു. വളരെ വിശ്വസനീയമായരീതിയില്‍ (നമ്മള്‍ ആവശ്യപ്പെടുന്ന ബാങ്ക് സ്റ്റേറ്റ്മെന്‍റ്, പാസ്പോര്‍ട്ടിന്‍െറ കോപ്പി, ഡത്തെ് സര്‍ട്ടിഫിക്കറ്റ്, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, മാര്യേജ് സര്‍ട്ടിഫിക്കറ്റ് അയച്ചുതന്നു) നമ്മളെ ഇ-മെയില്‍ വഴിയോ ഫോണിലൂടെയോ വിശ്വസിപ്പിക്കുന്നു. നമ്മള്‍ ഈ ചതിയില്‍പെടുന്നു. പ്രോസസിങ് ഫീസ് കിട്ടിയാല്‍ തട്ടിപ്പുകാരുടെ അടുത്തുനിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ല. ആദ്യം പോസ്റ്റ് ഓഫിസിലൂടെയും പിന്നീട് ഫാക്സിലൂടെയും അരങ്ങേറിയ തട്ടിപ്പാണ് നൈജീരിയന്‍ 419  419 സ്കാം. പ്രോസസിങ് ഫീസ് കിട്ടുന്നതിലൂടെയാണ് ഈ വിരുതന്മാര്‍ കാശ് വാരുന്നത്.
മറ്റൊരുദാഹരണം, നിങ്ങളുടെ ഒരടുത്ത സുഹൃത്തില്‍നിന്ന് നിങ്ങള്‍ക്കൊരു ഇ-മെയില്‍ ലഭിക്കുന്നു. ‘ഞാന്‍ ഒരു വിദേശയാത്രയിലായിരുന്നു. എന്‍െറ പണവും മറ്റുരേഖകളും നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്നു. എനിക്കല്‍പം പണം പറയുന്ന അക്കൗണ്ടിലേക്ക് അയച്ചുതരുക’. ഇതാണ് സന്ദേശം. ഈ സുഹൃത്തിന്‍െറ ഇ-മെയില്‍ അഡ്രസ് നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് ബുക്കിലുണ്ടാകും. ഇ-മെയില്‍ അയക്കുന്നതിനുമുമ്പ് നിങ്ങളെ കുറിച്ച്, സുഹൃത്തിനെ കുറിച്ച് വിശദമായി തട്ടിപ്പുകാര്‍ പഠിക്കുന്നു. ഈ മെയിലില്‍ ‘ഫ്രം അഡ്രസ്’മാനിപ്പുലേറ്റ്  ചെയ്ത് ഇ-മെയില്‍ അയക്കാനുള്ള ടൂളുകള്‍ ധാരാളം ലഭ്യമാണ്. 90 ശതമാനംപേരും ഈ ചതിയില്‍ അകപ്പെടാനാണ് സാധ്യത.
അതുപോലെ നിങ്ങളുടെ ബാങ്കില്‍നിന്ന് ഒരു ഇ-മെയില്‍ ലഭിക്കുന്നു. സെക്യൂരിറ്റി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി  നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട്. ഒറ്റനോട്ടത്തില്‍ ബാങ്കിന്‍െറ വെബ്സൈറ്റ് തന്നെ. വിവരങ്ങള്‍ കൊടുക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ട് കാലിയാകാനുള്ള സാധ്യതയേറെയാണ്. കാരണം, www.bankofamerica.com എന്നത് www.bank0famerica.com;യും അത്രപെട്ടെന്ന് തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. ഇവിടെ രണ്ടാമത്തെ URLഇല്‍  ‘o’ എന്ന അക്ഷരത്തിനുപകരം സീറോ (0) ആണ് ഉപയോഗിച്ചത്. ബാങ്കുകള്‍ നമ്മെ ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ നിരന്തരം എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും അറിയിക്കുന്നു. ഒരിക്കലും ബാങ്കുകള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഇ-മെയില്‍ വഴിയോ, എസ്.എം.എസ് വഴിയോ ആവശ്യപ്പെടില്ല എന്ന്.
കമ്പനിയില്‍ പ്രവേശിക്കുമ്പോള്‍ ജോലിക്കാര്‍ കാണിക്കുന്ന ഐഡന്‍റിറ്റി കാര്‍ഡ് കൃത്രിമമായുണ്ടാക്കി പ്രവേശം നേടുന്നതും സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍െറ ഭാഗമാണ്. ഐഡന്‍റിറ്റി കാര്‍ഡ് എടുക്കാന്‍ മറന്നുപോയി എന്ന് നിങ്ങളുടെ തൊട്ടുമുന്നിലുള്ള സഹപ്രവര്‍ത്തകനെ വിശ്വസിപ്പിച്ച് അയാള്‍ തുറന്നുപിടിച്ച വാതിലിലൂടെ അകത്തുകടക്കുന്നത് ഇതിന്‍െറ ഭാഗംതന്നെ. ഇതിനെ  ടെയ്ല്‍ഗേറ്റിങ് എന്നുപറയുന്നു.
നേരിട്ട് യൂസര്‍നെയിം/ പാസ്വേര്‍ഡ് ഉപയോഗിക്കുക; കമ്പനിയിലെ വേസ്റ്റ് ബാസ്ക്കറ്റ് തപ്പുക, പ്രധാനപെട്ട വിവരങ്ങളടങ്ങിയ തുണ്ട് കടലാസുകള്‍ക്കു വേണ്ടി; ജോലിക്കാരന്‍െറ തോളിലൂടെ (Shoulder Surfing) നോക്കി പാസ്വേര്‍ഡ് മോഷ്ടിക്കുക, സ്വകാര്യ സംഭാഷണങ്ങള്‍ ഒളിഞ്ഞുകേള്‍ക്കുക ഇതൊക്കയാണ് സാധാരണ കണ്ടുവരുന്ന സോഷ്യല്‍ എന്‍ജിനീയറിങ് രീതികള്‍.
പൊതുവേ ജനങ്ങളുടെ നിഷ്കളങ്കതയും അവരുടെ അത്യാഗ്രഹവും പലപ്പോഴും വലിയ കെണിയില്‍ അവരെ കൊണ്ടത്തെിക്കുന്നു.

രക്ഷാമാര്‍ഗങ്ങള്‍
അറിയാത്തവര്‍ ഇ-മെയിലില്‍ അയച്ചുതരുന്ന ലിങ്കുകള്‍ ക്ളിക് ചെയ്യാതിരിക്കുക, ഒഴിച്ചുകൂടാത്ത ലിങ്കുകളുടെ ടൈപ്ഡ് ടെക്സ്റ്റും ഹൈപര്‍ലിങ്ക് ടെക്സ്റ്റും ഒരുപോലെയാണെന്ന് ഉറപ്പുവരുത്തുക.
നിങ്ങള്‍ക്കുവന്ന ഇ-മെയില്‍ നിങ്ങളെ നേരില്‍ അഭിസംബോധനചെയ്യുന്ന ഒരു ജനറിക് അഡ്രസിങ്ങാണെങ്കില്‍ ആ മെയില്‍ റെസ്പോണ്ട് ചെയ്യുന്നതിനുമുമ്പ് ശ്രദ്ധിക്കുക. ഈ മെയില്‍ ഒരു മാസ് ഫിഷിങ്ങിന്‍െറ ഭാഗമാകാം.
പാസ്വേര്‍ഡ്, വയസ്സ്, ജനനത്തീയതി എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക.
ഭീമമായ സംഖ്യകള്‍ വെറുതെ ആരും നിങ്ങള്‍ക്കുവെച്ച് നീട്ടുകയില്ല എന്ന് ഉറച്ചുവിശ്വസിക്കുക. താഴെപറയുന്ന വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ ഒരു തട്ടിപ്പിന്‍െറ വക്കത്താണ്: വെരിഫൈ, അക്കൗണ്ട്, വണ്‍ (won), ലോട്ടറി, റെസ്പോണ്ട് സൂണ്‍, സംശയാസ്പദമായ  എസ്.എം.എസ്, ഇ-മെയില്‍, ഫോണ്‍ കാള്‍ എന്നിവ വരുമ്പോള്‍ നിങ്ങളുടെ തലയില്‍ അലാറം മുഴങ്ങണം. രണ്ടുപ്രാവശ്യം ചെക് ചെയ്തിട്ടല്ലാതെ ഒരു മറുപടിയും കൊടുക്കാതിരിക്കുക.
സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍െറ റിസ്ക്കുകളും ഏറ്റവുംപുതിയ സോഷ്യല്‍ എന്‍ജിനീയറിങ് ടെക്നിക്കുകളും മനസ്സിലാക്കിയും സുരക്ഷാപ്രശ്നങ്ങളില്‍ സ്വന്തമായ തീരുമാനമെടുത്തും  കമ്പനികളും ജീവനക്കാരും ജാഗ്രതാസംവിധാനത്തിന് രൂപം നല്‍കണം. സജീവമായ സുരക്ഷാസംസ്കാരം വളര്‍ത്തിക്കൊണ്ടുമാത്രമേ ഇത്തരം ചതിക്കുഴികളില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുകയുള്ളൂ.
shafeeque@graytips.com

ഫോര്‍മുല വണ്‍ മത്സരം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Posted: 11 Apr 2015 07:53 PM PDT

Image: 

മനാമ: ഈ മാസം 17 മുതല്‍ 19 വരെ ബഹ്റൈനില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കുള്ള റോഡുകള്‍ അറ്റക്കുറ്റപ്പണി നടത്തിയതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗസരാസൂത്രണ കാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
റോഡുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കേടുവന്ന ട്രാഫിക് ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കുകയും സിഗ്നലുകള്‍ വൃത്തിയാക്കുകയും ചെയ്യുന്ന ജോലി രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി കാര്‍ പാര്‍ക്കിങ് ഏരിയയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 950 വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
അവശ്യ സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് രണ്ട് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വേറെയും പാര്‍ക്കിംഗ് ഏരിയ നിര്‍ണയിച്ചിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്ക് പോകുന്ന പ്രഥാന വീഥികളില്‍ ഏതെങ്കിലും തരത്തിലുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ മത്സരങ്ങള്‍ കഴിയുന്നത് വരെ അവ നിര്‍ത്തിവെക്കുന്നതിനും മുഴുവന്‍ റോഡുകളും തുറന്നുകൊടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് വിഭാഗവുമായി സഹകരിച്ച് ഏത് അടിയന്തിര സാഹചര്യവൂം നേരിടുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടികളെടുത്തിട്ടുണ്ട്. വാഹനമുപയോഗിക്കുന്നവര്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തണമെന്നും നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി തകരാര്‍ ഉണ്ടാവുകയാണെങ്കില്‍ അത് മത്സരത്തെ ബാധിക്കാതിരിക്കാന്‍ ആറ് വൈദ്യുത സബ്സ്റ്റേഷനുകളില്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മത്സരം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ടാഴ്ച്ചത്തെ മള്‍ടിപ്ള്‍ വിസ അനുവദിക്കുമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ് അഫയേഴ്സ് അതോറിറ്റി ഡയറക്ടര്‍ ശൈഖ് അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നത്തെുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ വിസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 19 വരെ രണ്ടാഴ്ച്ചക്കുള്ള മള്‍ടിപ്ള്‍ വിസയാണ് മത്സരത്തിന് എത്തുന്നവര്‍ക്ക് അനുവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ആസൂത്രകന്‍

Posted: 11 Apr 2015 07:44 PM PDT

Image: 

‘ഇത്തവണ മുറിവുകളുമായി ആ കുരുന്നു പെണ്‍കുട്ടി എന്നരികില്‍ വരുമ്പോള്‍ നീറുന്ന ക്ഷതങ്ങളിലൂതി ഞാനവളുടെ വേദനയാറ്റില്ല. നോവില്‍നിന്നവളുടെ ശ്രദ്ധ തിരിക്കില്ല. അവളുടെ നോവുകള്‍ നീറിനീറിപ്പിടിക്കട്ടെ. വേദന നിറഞ്ഞ വദനങ്ങള്‍ കാണുമ്പോള്‍ നൊമ്പരമകറ്റുന്ന ഒരു പാട്ടും ഞാന്‍ പാടില്ല. മുറിവുകളില്‍ ലേപനം പുരട്ടില്ല. നഗ്നമായ മുറിവുകള്‍ എല്ലാവരും കാണട്ടെ. ചുമരിലെ രക്തക്കറകള്‍ ഉണങ്ങിവരണ്ടുപോവാന്‍ ഞാനനുവദിക്കില്ല; ചോരച്ചുവപ്പ് മങ്ങിപ്പോവാനും. മുറുക്കിത്തുപ്പിയ ചുവപ്പാണതെന്നു പറയാനും ആരെയും സമ്മതിക്കില്ല. ഇത്തവണ ഈ മുറിവുകള്‍ കരുതലോടെ കാണണം. ഉറച്ച ചില തീര്‍പ്പുകളാണ് വേണ്ടത്’ -ഹിന്ദി കവിയും ഗാനരചയിതാവുമായ പത്മശ്രീ പ്രസൂണ്‍ ജോഷി മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് എഴുതിയ വരികളാണിത്.
166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്‍െറ ആസൂത്രകന്‍ സകിയുര്‍ റഹ്മാന്‍ ലഖ്വി പാക് ജയിലിന്‍െറ കവാടം തുറന്ന് സ്വാതന്ത്ര്യത്തിലേക്ക് നടക്കുമ്പോള്‍ മുറിവുകളുടെ ഈ പാട്ട് ഒരിക്കല്‍ കൂടി ഓര്‍മയിലത്തെുകയാണ്. നിരപരാധികളുടെ നേരെയുള്ള ഏതൊരാക്രമണവും മനുഷ്യരാശിക്കുനേരെയുള്ള വെല്ലുവിളിയാണ്. മാനവികതയുടെ അവസാന കണികയും പിഴുതെറിയുന്ന മസ്തിഷ്കപ്രക്ഷാളനത്തിന്‍െറ ഉപോല്‍പന്നങ്ങളായ നൃശംസകരുടെ പ്രചണ്ഡതാണ്ഡവമാണ് നാമന്ന് മുംബൈയില്‍ കണ്ടത്. സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്നയാള്‍ മോചിതനാവുമ്പോള്‍ ചരിത്രത്തിന്‍െറ ചുമരിലെ ചോരക്കറകള്‍ ശേഷിക്കുകയാണ്.
ലഖ്വിക്ക് വയസ്സിപ്പോള്‍ 55. ആറുകൊല്ലമായി റാവല്‍പിണ്ടിയിലെ അദിയാല ജയിലിലായിരുന്നു. പുറത്തിറങ്ങിയത് ദൗര്‍ഭാഗ്യകരമെന്നാണ് നമ്മുടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറയുന്നത്. ശരിയാണ്. സമീപകാല ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവേല്‍പിച്ച ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ അഴികള്‍ക്കുള്ളില്‍നിന്ന് മോചിതനായി വിലസിനടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിക്കെന്നല്ല ആര്‍ക്കും അത് സഹിക്കില്ല. പക്ഷേ, ഈ നിരാശയില്‍ കാര്യമുണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്. ലഖ്വി ഒരു പാക് രാഷ്ട്ര നിര്‍മിതിയാണ്. ഭരണകൂട നിര്‍മിതിയായ ഒരു തീവ്രവാദിയെ അവര്‍തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് നമുക്ക് ആശ്വസിക്കാനാവില്ല. കാരണം, പാകിസ്താന്‍ സിവില്‍ സമൂഹത്താല്‍ തിരുത്തപ്പെടുന്ന ജനാധിപത്യ രാഷ്ട്രമല്ല. വിമതശബ്ദങ്ങള്‍ക്കിടമുള്ള പൊതുമണ്ഡലം അവിടെയില്ല. സൈന്യവും ഐ.എസ്.ഐയും ഒക്കെ ചേര്‍ന്നുള്ള ആ ഭരണസംവിധാനത്തിന്‍െറ സൃഷ്ടിയാണ് ലഖ്വി എന്നിരിക്കെ അയാള്‍ക്കെതിരായ തെളിവുകള്‍ നിയമസംവിധാനത്തിനു മുന്നില്‍ നിരത്തപ്പെടില്ല. ലഖ്വിക്കെതിരായ തെളിവുകള്‍ ഇന്ത്യയുടെയും പാകിസ്താന്‍െറയും കൈവശമുണ്ട്. ലഖ്വിയെ ശിക്ഷിക്കണമെന്ന് പാകിസ്താന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പ്രാദേശികമായ തെളിവുകളുമുണ്ടായിരുന്നു. കാരണം ലഖ്വി കമാന്‍ഡറായ ലശ്കറെ ത്വയ്യിബയുടെ ആസ്ഥാനം ആ മണ്ണിലാണ്. അവിടെയാണ് അതിനു വിത്തിട്ടതും വേരുപിടിച്ചതും. തെളിവുകളില്ലാതെ ഒരാളെ കരുതല്‍ തടങ്കലില്‍ വെച്ചാല്‍ കോടതിക്ക് അയാളെ വെറുതെവിടേണ്ടിവരും. അതാണ് സംഭവിച്ചിരിക്കുന്നതും. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
ആറുകൊല്ലം ജയിലില്‍ കഠിനതടവൊന്നുമായിരുന്നില്ല. ആനുകൂല്യങ്ങള്‍ ഏറെയുണ്ടായിരുന്നു. കൂട്ടാളികളെ കാണാനും സെല്‍ഫോണ്‍ ഉപയോഗിക്കാനും സൗകര്യം നല്‍കിയിരുന്നു. ദാമ്പത്യാവകാശങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കിട്ടി. തടവിലിട്ടതുതന്നെ പാകിസ്താന് ഇഷ്ടമുണ്ടായിട്ടല്ല. അമേരിക്കയെ കാണിക്കാനാണ്. അവരാണല്ളോ രാഷ്ട്രത്തിന്‍െറ മുഖ്യരക്ഷാധികാരി. ഭീകരതക്കെതിരായ യുദ്ധത്തില്‍ തങ്ങളും പങ്കാളിയാണ് എന്നു കാണിക്കാന്‍. ഇന്ത്യാ വിരുദ്ധരായ തീവ്രവാദികളെ അമിതമായി ലാളിക്കുന്ന പതിവ് ലഖ്വിയുടെ കാര്യത്തിലും ഒളിഞ്ഞും തെളിഞ്ഞും തുടരുകതന്നെയാണ്. അതാണ് പറയുന്നത്, ലഖ്വി ജയില്‍മോചിതനായതിന്‍െറ പേരില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല എന്ന്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തി അയാളെ അഴികള്‍ക്കകത്തുതന്നെ ഇട്ടതുകൊണ്ട് പ്രയോജനവുമില്ല. തടവറയിലാണ് എന്നതുകൊണ്ടുമാത്രം, ഭരണകൂടത്തിന്‍െറ ഒത്താശയുള്ള ഒരു കുറ്റവാളിക്ക് മറ്റൊരു ആക്രമണം ആസൂത്രണം ചെയ്യാനാവില്ല എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ജയിലിലിരുന്നുകൊണ്ടുതന്നെ ലശ്കറെ ത്വയ്യിബക്കാരെക്കൊണ്ട് അടുത്ത ഇന്ത്യാവിരുദ്ധ ഓപറേഷനും ആസൂത്രണം ചെയ്യാം. തടവറയിലായിരുന്നതിനാല്‍ താനല്ല ആ ഭീകരപ്രവര്‍ത്തനത്തിനു പിന്നില്‍ എന്നുപറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാം. കുറ്റകൃത്യം നടന്ന സമയത്ത് ഞാനിവിടെയായിരുന്നു എന്ന അലിബി മാത്രം മതിയാവും ലോകത്തിന്‍െറ കണ്ണില്‍നിന്ന് രക്ഷപ്രാപിക്കാന്‍.പാകിസ്താനില്‍നിന്ന് ലഖ്വിയെ വിട്ടുകിട്ടാനും ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷ വിധിക്കാനുമുള്ള വഴികള്‍ തേടുകയാണ് ചെയ്യേണ്ടതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരണം. തീവ്രവാദത്തിനുള്ള ഭരണകൂട പിന്തുണ പാകിസ്താന്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള നയതന്ത്ര വിജയമാണ് ഇന്ത്യ നേടേണ്ടത്. ലഖ്വി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ളെന്ന കോടതിയുടെ വാദവും ശ്രദ്ധേയമാണ്.
ചാച്ചു അഥവാ അമ്മാവന്‍ എന്നാണ് വിളിപ്പേര്. ലോകം മുഴുവന്‍ ഓടിനടന്ന് തീവ്രവാദം പഠിപ്പിക്കുന്ന പണിയായിരുന്നുവത്രെ ലഖ്വിക്ക്. ചെച്നിയ, ബോസ്നിയ, ഇറാഖ്, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ചാച്ചു യുവാക്കളെ തീവ്രവാദത്തിലേക്ക് പിച്ചനടത്തിച്ചത്. പാകിസ്താനിലെ പഞ്ചാബിലെ ഒകാറ ജില്ലയില്‍ 1960ല്‍ ജനനം. ലശ്കറെ ത്വയ്യിബയുടെ കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്‍െറ സുപ്രീം കമാന്‍ഡറാണിപ്പോള്‍. അമേരിക്കയുടെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പേരുള്ളയാളാണ്. 1999ലാണ് ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നു തീരുമാനിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയതു കണ്ടപ്പോള്‍ കലിയടക്കാനായില്ല. കാര്‍ഗിലില്‍നിന്ന് പാക് സൈന്യം പിന്‍വലിഞ്ഞതോടെ കശ്മീരികളുടെ ആത്മവീര്യം തകര്‍ന്നുവെന്നും അതുകൊണ്ട് ചാവേറുകളെ ഇറക്കി ആക്രമണം നടത്തണമെന്നും ലഖ്വി ആഹ്വാനം ചെയ്തു. 2006ല്‍ മനുഷ്യബോംബുകള്‍ക്ക് പരിശീലനം നല്‍കാന്‍ ലശ്കറെ ത്വയ്യിബ അംഗങ്ങളോട് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. 2008ല്‍ ലഖ്വി ഉള്‍പ്പെടെ നാല് ലശ്കറെ ത്വയ്യിബ നേതാക്കളുടെ സ്വത്തുവകകള്‍ അമേരിക്കന്‍ ട്രഷറി വകുപ്പ് മരവിപ്പിച്ചു. മുസഫറാബാദിലെ പരിശീലന ക്യാമ്പില്‍നിന്ന് 2008 ഡിസംബര്‍ ഏഴിനാണ് പാക് സൈന്യം അറസ്റ്റ് ചെയ്തത്. എന്നാല്‍, ലഖ്വിയെയും പിടികൂടിയ 12 പേരെയും ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറാന്‍ പാകിസ്താന്‍ തയാറായില്ല. അഴിക്കു പുറത്തെ ലഖ്വിയോ അഴിക്കകത്തെ ലഖ്വിയോ അസ്വസ്ഥത വിതക്കുന്നത് എന്നു കണ്ടുതന്നെ അറിയണം.

440 വിദ്യാര്‍ഥികള്‍ എഴുത്തുപരീക്ഷക്ക്; 5797 പേര്‍ക്ക് പ്രശംസാപത്രം

Posted: 11 Apr 2015 07:44 PM PDT

Image: 

ദുബൈ: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാരിന്‍െറ സഹകരണത്തോടെ  ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഈ മാസം 17ന് വിവിധ രാജ്യങ്ങളിലെ 10 കേന്ദ്രങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷക്ക് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായി 440 വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗള്‍ഫ് മാധ്യമവും ചേര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് 5797 വിദ്യാര്‍ഥികള്‍ അര്‍ഹരായി. ഓണ്‍ലൈന്‍ പരീക്ഷയിലെ ആദ്യ 20 ചോദ്യങ്ങളില്‍ ചുരുങ്ങിയത് 12 ശരിയുത്തരം രേഖപ്പെടുത്തിയവര്‍ക്കാണ് ഈ സര്‍ട്ടിഫിഫിക്കറ്റ് ലഭിക്കുക. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇ മെയിലായി അയക്കും.
17ന് ഉച്ച 2.30 മുതല്‍ നാലു മണിവരെയായിരിക്കും എഴുത്തുപരീക്ഷ. സലാല, മസ്ക്കത്ത്, ജിദ്ദ, ദമ്മാം, റിയാദ്, അബൂദബി, ദുബൈ, കുവൈത്ത്, ദോഹ, മനാമ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ അബൂദബി,ദുബൈ കേന്ദ്രങ്ങളിലേക്ക് 30 വീതം വിദ്യാര്‍ഥികളെയും മറ്റു കേന്ദ്രങ്ങളിലേക്ക് 20 വീതം വിദ്യാര്‍ഥികളെയുമാണ് എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുത്തത്. കേന്ദ്രങ്ങളും മറ്റു വിശദാംശങ്ങളും പരീക്ഷാര്‍ഥികളെ നേരിട്ട് അറിയിക്കുന്നതാണ്.
വെള്ളിയാഴ്ച നടന്ന പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഗള്‍ഫ് മാധ്യമവും കേരള സാംസ്കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ത്ത് നടത്തുന്ന ഈ നൂതന ഉദ്യമത്തില്‍ ഓണ്‍ലൈന്‍, എഴുത്തുപരീക്ഷ, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെയാണ് പരീക്ഷാക്രമം.
17ലെ എഴുത്തു പരീക്ഷയില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി  14 പേരാണ് ഗ്രാന്‍ഡ് ഫിനാലേയിലേക്ക് അര്‍ഹത നേടുക. ഈ മാസം 24ന് രാവിലെ ദുബൈയിലാണ് പ്രമുഖരടങ്ങുന്ന ജൂറി വിധി നിര്‍ണയിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ നടക്കുക.
അന്ന് വൈകിട്ട് ദുബൈ മൈദാനില്‍ നടക്കുന്ന കലാ,സംഗീത,സാംസ്കാരിക സന്ധ്യയില്‍ സമ്മാനദാനം നടക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP