യമനിലെ കാര്യങ്ങള്‍ ഗൗരവതരമെന്ന് മന്ത്രി കെ.സി ജോസഫ് Madhyamam News Feeds |
- യമനിലെ കാര്യങ്ങള്‍ ഗൗരവതരമെന്ന് മന്ത്രി കെ.സി ജോസഫ്
- പ്രതിച്ഛായ നന്നാക്കാന്‍ എ.കെ ആന്‍റണി ഇടപെടണം ^പി.സി ജോര്‍ജ്
- കൊല്ലം ബൈപാസ് നിര്‍മാണോദ്ഘാടനം ഇന്ന്
- അന്നദാനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും
- വാതുവെപ്പ് വെളിപ്പെടുത്തലുമായി ഐ.പി.എല്‍ എട്ടാം സീസണ്
- അഗ്നിശമനസേന പരക്കംപാച്ചിലില്‍
- വിലക്കുറവും ഉല്‍പാദന കമ്മിയും; വെള്ളരി കര്‍ഷകര്‍ നിരാശയില്‍
- കുടിവെള്ളം തേടി... ആദിവാസികള്‍ ഉള്‍ക്കാട്ടിലേക്ക് ചേക്കേറുന്നു
- പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം
- തലശ്ശേരി–മാഹി ബൈപാസ് അനുമതിയുടെ നൂല്‍പാലത്തില്‍
- കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ് യാഥാര്‍ഥ്യമാകുന്നു
- ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നില്ല; രോഗികള്‍ ദുരിതത്തില്‍
- ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം
- തന്‍േറത് മോദിയുടേതിനേക്കാള്‍ മെച്ചപ്പെട്ട ഭരണമെന്ന് കെജ് രിവാള്‍
- കോഴിക്കോട്ടേക്കുള്ള ജംബോ വിമാനങ്ങള്‍ ടിക്കറ്റ് നിരക്കുകള്‍ തിരിച്ചുനല്‍കുന്നു
- ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും ഒന്നിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ.പി മോഹനന്‍
- യമന്‍: നവജാത ശിശു അടക്കം 382 മലയാളികള്‍ കൂടി നാട്ടിലെത്തി
- പ്രധാനമന്ത്രി ഫ്രാന്‍സില്‍
- റൊണാള്‍ഡോക്ക് റയലില്‍ ‘ട്രിപ്പ്ള്‍ സെഞ്ച്വറി’
- മലയാളത്തിന്‍െറ മധുരപ്പരീക്ഷ ഇന്ന്
- ഭാര്യമാര്‍ വൃക്കകള്‍ കൈമാറി; ഇസ്മായിലിനും സത്യനും പുതുജീവിതം
- അമീര്‍ സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
- കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് പ്രത്യേക കോളനിയോ?
- അവസാന പന്തില്‍ ചെന്നൈ
- ഒരു പോസ്റ്റ് മോഡേണ്‍ സ്മാര്‍ത്തവിചാരം
യമനിലെ കാര്യങ്ങള്‍ ഗൗരവതരമെന്ന് മന്ത്രി കെ.സി ജോസഫ് Posted: 10 Apr 2015 02:55 AM PDT Image: തിരുവനന്തപുരം: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനിലെ കാര്യങ്ങള്‍ ഗൗരവതരമെന്ന് പ്രവാസി- നോര്‍ക്ക മന്ത്രി കെ.സി ജോസഫ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാത്തവരാണ് ഇപ്പോള്‍ യമനില്‍ തുടരുന്നത്. ഇവര്‍ എത്രയും വേഗം എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. |
പ്രതിച്ഛായ നന്നാക്കാന്‍ എ.കെ ആന്‍റണി ഇടപെടണം ^പി.സി ജോര്‍ജ് Posted: 10 Apr 2015 12:03 AM PDT Image: തിരുവനന്തപുരം: സര്‍ക്കാരിന്‍െറ പ്രതിച്ഛായ നന്നാക്കാനും മുന്നണി തകരാതിരിക്കാനും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി ഇടപെടണമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. പേരുദോഷം വാങ്ങിയ സര്‍ക്കാറാണ് കേരളത്തിലേത്. യു.ഡി.എഫും സര്‍ക്കാറും വലിയ തകര്‍ച്ച നേരിടുകയാണെന്നും ജോര്‍ജ് ആരോപിച്ചു. പാലാ, ഈരാട്ടുപേട്ട എന്നിവിടങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുക്കുവാന്‍ പോകും മുമ്പ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍െറ അടിത്തറ തകര്‍ന്നുവെന്ന് പറഞ്ഞത് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. യു.ഡി.എഫ് തകരരുതെന്നാണ് തന്‍െറ ആഗ്രഹം. മോഷ്ടിക്കുന്നവര്‍ ഒരുമിച്ചിരുന്ന് നല്ല ഭരണമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പെണ്‍വാണിഭ മാഫിയക്ക് കീഴടങ്ങിയ സര്‍ക്കാറാണിതെന്നും ജോര്‍ജ് പറഞ്ഞു. കെ.എം മാണിയെ പോലുള്ള മോഷ്ടാക്കളെ മന്ത്രിസഭയില്‍ പങ്കാളിയാക്കരുത്. അഴിമതിയാരോപണത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മാണി അടക്കമുള്ളവരെ മാറ്റണം. കള്ളന്മാരെ മാറ്റി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. |
കൊല്ലം ബൈപാസ് നിര്‍മാണോദ്ഘാടനം ഇന്ന് Posted: 09 Apr 2015 11:48 PM PDT കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ കൊല്ലം ബൈപാസ് മൂന്നാംഘട്ടത്തിന്‍െറ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് കാവനാട് ബൈപാസ് ജങ്ഷനില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. |
അന്നദാനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും Posted: 09 Apr 2015 11:44 PM PDT ആറ്റിങ്ങല്‍: ക്ഷേത്രങ്ങളിലെ അന്നദാനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. അയിലം ശിവക്ഷേത്രത്തിലെ മീന തിരുവോണ മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കരിക സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് അടിക്കടി ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളുന്നത്. ഒരു ദിവസത്തെ അന്നദാനത്തിനായാല്‍ പോലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍െറ ലൈസന്‍സ് എടുക്കണം. ക്ഷേത്ര വളന്‍റിയര്‍മാരല്ലാത്തവരെ ഭക്ഷണപദാര്‍ഥങ്ങളോ പാനീയങ്ങളോ വിതരണം ചെയ്യാന്‍ അനുവദിക്കരുതെന്നും ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ വ്യക്തമാക്കി. |
വാതുവെപ്പ് വെളിപ്പെടുത്തലുമായി ഐ.പി.എല്‍ എട്ടാം സീസണ്‍ Posted: 09 Apr 2015 11:34 PM PDT Image: ന്യൂഡല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റിന്‍െറ ശോഭ കെടുത്തിയ വാതുവെപ്പ് വിവാദം എട്ടാം സീസണിലും ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. എട്ടാം സീസണ്‍ തുടങ്ങി മൂന്നു ദിവസത്തിനിടെയാണ് വാതുവെപ്പുക്കാരുടെ ഇടനിലക്കാര്‍ സമീപിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമംഗം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്ത ദേശീയ ദിനപത്രത്തിലൂടെ പുറത്തുവന്നത് റോയല്‍സ് ക്യാമ്പില്‍ മ്ളാനത പടരാന്‍ ഇടയാക്കി. അതേസമയം, എട്ടാം സീസണുമായി ബന്ധപ്പെട്ടല്ല വാതുവെപ്പിന് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിലെ സഹതാരമാണ് മുംബൈയില്‍ നിന്നുള്ള രാജസ്ഥാന്‍ റോയല്‍സ് താരത്തെ വാതുവെപ്പിനായി സമീപിച്ചത്. ഇക്കാര്യം റോയല്‍സ് താരം കഴിഞ്ഞ മാര്‍ച്ചില്‍ ബി.സി.സി.ഐയുടെ ആന്‍റി കറപ്ക്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂനിറ്റു (എ.സി.എസ്.യു) മായി ബന്ധമുള്ള മുതിര്‍ന്ന ഫ്രാഞ്ചൈസി അധികൃതരെ അറിയിച്ചു. ഇതേതുടര്‍ന്ന് ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം താരത്തെ ചോദ്യം ചെയ്തു. രഞ്ജി ട്രോഫി നടക്കുന്ന വേളയില്‍ ഡ്രസിങ് റൂമില്‍ വെച്ചാണ് സഹതാരം ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചതെന്ന് റോയല്‍സ് താരം മൊഴി നല്‍കി. അതേസമയം, വാതുവെപ്പിനെ കുറിച്ചുള്ള താരത്തിന്‍െറ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ എ.സി.എസ്.യു തലവന്‍ രവി സവാനി തയാറായില്ല. ക്രിക്കറ്റിന് തന്നെ നാണക്കേടായ വാതുവെപ്പ് വിവാദം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ ആറാം സീസണിലാണ് ഉടലെടുത്തത്. ഇതില്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍െറ കളിക്കാരായ എസ്. ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയരുകയും ഇവര്‍ വാതുവെപ്പ് കേസില്‍ പ്രതികളാവുകയും ചെയ്തു. കൂടാതെ മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമയും ശ്രീനിവാസന്‍െറ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. |
Posted: 09 Apr 2015 11:33 PM PDT തൃശൂര്‍: പുരാതന വണ്ടികള്‍, ജീവനക്കാര്‍ക്ക് കടുത്ത ക്ഷാമം. എന്നാലും ജോലിക്ക് തെല്ലും കുറവില്ല. ദിവസേന ശരാശരി പത്തിടത്തെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ഏന്തിയും വലിഞ്ഞും എത്തണം. |
വിലക്കുറവും ഉല്‍പാദന കമ്മിയും; വെള്ളരി കര്‍ഷകര്‍ നിരാശയില്‍ Posted: 09 Apr 2015 11:30 PM PDT ഒറ്റപ്പാലം: വിഷുവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ വെള്ളരി കര്‍ഷകര്‍ നിരാശയില്‍. വിലക്കുറവിനൊപ്പം ഉല്‍പാദനവും കുറഞ്ഞതോടെ മുടക്കുമുതല്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. |
കുടിവെള്ളം തേടി... ആദിവാസികള്‍ ഉള്‍ക്കാട്ടിലേക്ക് ചേക്കേറുന്നു Posted: 09 Apr 2015 11:25 PM PDT നിലമ്പൂര്‍: വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങള്‍ ഉള്‍വനത്തിലേക്ക് പലായനം ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് കാട്ടരുവികള്‍ തേടി ഉള്‍ക്കാട്ടിലേക്ക് പാലായനം ചെയ്യുന്നത്. ജനവാസകേന്ദ്രത്തില്‍നിന്ന് 10 മുതല്‍ 20 കിലോമീറ്ററുകള്‍ ദൂരമുള്ള വനഭാഗത്തേക്കാണ് കോളനി കുടുംബങ്ങളുടെ പലായാനം. |
പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം Posted: 09 Apr 2015 11:22 PM PDT Image: കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം. ഏത്ര പേര്‍ കെട്ടിടത്തിനകത്തുണ്ട് എന്നത് വ്യക്തമല്ല. 20 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പഴയ നിയമസഭാ മന്ദിരമായ കെട്ടിടത്തിന് 100 വര്‍ഷത്തെ പഴക്കമുണ്ട്.
|
തലശ്ശേരി–മാഹി ബൈപാസ് അനുമതിയുടെ നൂല്‍പാലത്തില്‍ Posted: 09 Apr 2015 11:20 PM PDT തലശ്ശേരി: കൊല്ലം, ആലപ്പുഴ ബൈപാസ് റോഡുകളുടെ നിര്‍മാണോദ്ഘാടനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഇന്ന് കേരളത്തിലത്തെുമ്പോള്‍ ബൈപാസ് പദ്ധതികളില്‍ അവശേഷിച്ചവയുടെ പൂര്‍ത്തീകരണത്തിന് പുത്തന്‍ പ്രതീക്ഷ. തലശ്ശേരി-മാഹി ബൈപാസിലെ മുഴപ്പിലങ്ങാട് നാലുതറ മേഖലയുടെ നിര്‍മാണത്തിന് ഉടന്‍ പച്ചക്കൊടി പൊങ്ങുമെന്നാണ് പ്രതീക്ഷ. മറ്റെല്ലാം ഒരുങ്ങിയിട്ടും അനുമതിയുടെ നൂല്‍പാലത്തിലാണ് പദ്ധതി. കേന്ദ്രമന്ത്രിയുടെ വരവോടെ ഈ കടമ്പ കടക്കാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. |
കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ് യാഥാര്‍ഥ്യമാകുന്നു Posted: 09 Apr 2015 11:18 PM PDT ആലപ്പുഴ: ആലപ്പുഴയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്‍െറ നിര്‍മാണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് നടക്കും. ഉദ്ഘാടനം ഉത്സവമാക്കാന്‍ കൊമ്മാടിയില്‍ പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലും കമനീയവേദിയുമാണ് തയാറായിരിക്കുന്നത്. കൊല്ലം ബൈപാസിന്‍െറ ഉദ്ഘാടനത്തിനുശേഷം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ആശ്രാമത്തുനിന്ന് നാവികസേനയുടെ ഹെലികോപ്ടറില്‍ രാവിലെ 10.20ന് കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലത്തെും. രാവിലെ 10.30ന് കളപ്പുരയില്‍ മന്ത്രിമാരെ സ്വീകരിച്ച് ഘോഷയാത്രയോടെ കൊമ്മാടിയിലെ വേദിയിലേക്ക് ആനയിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി പി. രാധാകൃഷ്ണന്‍, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പാര്‍ലമെന്‍റ് അംഗങ്ങളായ കെ.സി. വേണുഗോപാല്‍, എ.കെ. ആന്‍റണി, വയലാര്‍ രവി, നിയമസഭാംഗങ്ങളായ ഡോ.ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, പാര്‍ലമെന്‍റിലും നിയമസഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടാന്‍ രാവിലെ ഒമ്പതിന് ചലച്ചിത്രപിന്നണി ഗായകന്‍ സുദീപിന്‍െറയും സംഘത്തിന്‍െറയും ഗാനമേള നടക്കും. |
ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നില്ല; രോഗികള്‍ ദുരിതത്തില്‍ Posted: 09 Apr 2015 11:07 PM PDT കോഴിക്കോട്: കാലാവധി തീര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാത്തത് രോഗികളെ വലക്കുന്നു. മെഡിക്കല്‍ കോളജില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരം അഡ്മിറ്റായ രോഗികളാണ് കഷ്ടത്തിലായിരിക്കുന്നത്. |
ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം Posted: 09 Apr 2015 10:36 PM PDT Image: പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോര്‍ഗ്നെയില്‍ നിന്നും പുറപ്പെട്ട് ടര്‍ക്സ്^ കൈകോസ് ദ്വീപിലേക്ക് പോകുകയായിരുന്ന കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച ചെറിയ ബോട്ടാണ് ഹെയ്തിയുടെ വടക്കന്‍ തീരത്ത് അപകടത്തില്‍ പെട്ടത്. 50 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. |
തന്‍േറത് മോദിയുടേതിനേക്കാള്‍ മെച്ചപ്പെട്ട ഭരണമെന്ന് കെജ് രിവാള്‍ Posted: 09 Apr 2015 10:17 PM PDT Image: ന്യൂഡല്‍ഹി: തന്‍െറ ജനകേന്ദ്രീകൃത ഭരണം നരേന്ദ്ര മോദിയുടെ ഭരണത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മോദിയുടെ ഭരണം രാജ്യത്തെ സമ്പന്നരെ കേന്ദ്രീകരിച്ചുള്ളതാണ്. തെരഞ്ഞെടുപ്പ് വേളയില്‍ രണ്ടു തരത്തിലുള്ള ഭരണത്തെയാണ് ജനങ്ങള്‍ വിലയിരുത്തിയത്. 49 ദിവസത്തെ കെജ് രിവാള്‍ മോഡലിനെയും എട്ടു മാസത്തെ മോദി മോഡലിനെയുമാണ് താരതമ്യം ചെയ്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകള്‍ നേടി. ഇതിലൂടെ കെജ് രിവാള്‍ മോഡല്‍ മികച്ചതാണെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും കെജ് രിവാള്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് നയങ്ങള്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് സന്തോഷം നല്‍കി. ഉദ്യോഗസ്ഥരെയും ഭരണസംവിധാനത്തെയും പരിഷ്കരിക്കും. ഭരണത്തിലൂടെ അടിസ്ഥാന മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് പ്രവര്‍ത്തനമെന്നും കെജ് രിവാള്‍ വ്യക്തമാക്കി. |
കോഴിക്കോട്ടേക്കുള്ള ജംബോ വിമാനങ്ങള്‍ ടിക്കറ്റ് നിരക്കുകള്‍ തിരിച്ചുനല്‍കുന്നു Posted: 09 Apr 2015 09:16 PM PDT Image: മസ്കത്ത്: കോഴിക്കോട്ടേക്കുള്ള ജംബോ വിമാനങ്ങളില്‍ മേയ് ഒന്ന് മുതല്‍ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ തിരിച്ചുനല്‍കാന്‍ തുടങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. |
ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും ഒന്നിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ.പി മോഹനന്‍ Posted: 09 Apr 2015 07:42 PM PDT Image: മനാമ: ഇടതുപക്ഷവും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. ജനത കള്‍ചറല്‍ സെന്‍ററിന്‍െറ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ബഹ്റൈനില്‍ എത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സോഷ്യലിസ്റ്റ് കക്ഷികളോടൊത്ത് പ്രവര്‍ത്തിക്കാനുള്ള പക്വത ഇടതുപക്ഷം കാണിച്ചിരുന്നെങ്കില്‍ കേരളത്തിലെ ഭരണം പോലും അവര്‍ക്ക് നഷ്ടമാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വി.എസ് അച്യുതാനന്ദനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍ അത് നല്ലതാണ്. |
യമന്‍: നവജാത ശിശു അടക്കം 382 മലയാളികള്‍ കൂടി നാട്ടിലെത്തി Posted: 09 Apr 2015 07:41 PM PDT Image: കൊച്ചി: സംഘര്‍ഷ ഭൂമിയായ യമനില്‍ നിന്ന് നവജാത ശിശു അടക്കം 382 മലയാളികള്‍ കൂടി നാട്ടിലെത്തി. പുലര്‍ച്ചെ നാലിന് എയര്‍ ഇന്ത്യ ബോയിങ് 777 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. മലയാളികളെ കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളും നെടുമ്പാശേരിയില്‍ വിമാനമിറങ്ങി. തുടര്‍ന്ന് പ്രത്യേക വിമാനം മുംബൈയിലേക്ക് യാത്ര തിരിച്ചു. നെടുമ്പാശേരിയിലെത്തിയ യാത്രാ സംഘത്തില്‍ ആറു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവും ഉണ്ടായിരുന്നു. അമ്രാനിലെ നഴ്സും ആലപ്പുഴ ഓച്ചിറ സ്വദേശിയുമായ രാജിയാണ് കുഞ്ഞുമായി നാട്ടിലെത്തിയത്. എന്നാല്‍, രാജിയുടെ ഭര്‍ത്താവ് യമനില്‍ തങ്ങുകയാണ്. ഗുരുതര ശ്വാസകോശ രോഗം ബാധിച്ച കുഞ്ഞിനെ ഇന്‍കുബേറ്ററിന്‍െറ സഹായത്തോടെ അതീവ ശ്രദ്ധയിലാണ് എത്തിച്ചത്. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബൂതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദൗത്യസംഘത്തിലെ മലയാളിയായ ഡോ. ഉഷ നമ്പ്യാര്‍ കുഞ്ഞിനെ അനുഗമിച്ചിരുന്നു. അതേസമയം, യമനില്‍ നിന്നു വിമാന മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സന്‍ആയിലെ എംബസി അടച്ചുപൂട്ടി. ശേഷിക്കുന്നവരെ കപ്പല്‍ മാര്‍ഗമായിരിക്കും ഇനി നാട്ടിലെത്തിക്കുക. അടുത്ത രണ്ടു ദിവസങ്ങളില്‍ അല്‍ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, 46 ഇന്ത്യക്കാരും 303 വിദേശീയരും അടക്കം 349 യാത്രക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് സുമിത്ര അല്‍ ഹുദൈദയില്‍ നിന്നു ജിബൂതിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൊത്തം 5600 പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യമനില്‍ നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ 4,640 പേര്‍ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരാണ് മറ്റുള്ളവര്‍. വിമാനമാര്‍ഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. |
Posted: 09 Apr 2015 07:40 PM PDT Image: ന്യൂഡല്‍ഹി: മൂന്നു രാഷ്ട്രങ്ങളിലായി എട്ടു ദിവസത്തെ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. രാത്രി വൈകി അദ്ദേഹം പാരിസില്‍ എത്തി. ഫ്രാന്‍സിനെക്കൂടാതെ ജര്‍മനി, കാനഡ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. പരസ്പര വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പ്രതിരോധ, അടിസ്ഥാന സൗകര്യ വികസന രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാനും സൈനികേതര ആണവോര്‍ജ സാധ്യതകള്‍ തേടുന്നതിനുമാണ് യാത്രയില്‍ ഊന്നല്‍ നല്‍കുന്നത്. ജി7 രാജ്യങ്ങളിലേക്ക് താന്‍ നടത്തുന്ന യാത്ര രാജ്യത്തിന്റെ സാമ്പത്തിക കാര്യപരിപാടിക്കും യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഉപകരിക്കുമെന്ന് യാത്ര തിരിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫ്രാന്‍സില്‍ മൂന്നു ദിവസം തങ്ങുന്ന നരേന്ദ്ര മോദി വ്യവസായ പ്രമുഖരുമായി പ്രത്യേക ചര്‍ച്ച നടത്തുന്നുണ്ട്. |
റൊണാള്‍ഡോക്ക് റയലില്‍ ‘ട്രിപ്പ്ള്‍ സെഞ്ച്വറി’ Posted: 09 Apr 2015 07:36 PM PDT Image: മഡ്രിഡ്: മിന്നും ഫോം തുടരുന്ന റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഗോളില്‍ ‘ട്രിപ്പ്ള്‍ സെഞ്ച്വറി’. ലാ ലിഗയില്‍ റയോ വല്ളേക്കാനോക്കെതിരെ 2^0ന് ജയിച്ച മത്സരത്തിലാണ് റൊണാള്‍ഡോ റയല്‍ മഡ്രിഡിനായി 300 ഗോള്‍ എന്ന നാഴികക്കല്ല് താണ്ടിയത്. 288 മത്സരങ്ങളില്‍നിന്നാണ് പോര്‍ച്ചുഗീസ് താരത്തിന്‍െറ നേട്ടം. 68ാം മിനിറ്റില്‍ ഹെഡറിലൂടെ പിറന്ന ഗോളാണ് ചരിത്രമെഴുതിയത്. ഈ സീസണിലെ 37ാം ഗോള്‍ കൂടിയാണിത്. 73ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസാണ് രണ്ടാംഗോള്‍ നേടിയത്. 30 കളികളില്‍നിന്ന് 70 പോയന്‍റുള്ള റയല്‍ ബാഴ്സലോണക്കു പിന്നില്‍ രണ്ടാമതാണ്. അല്‍മേരിയയെ 4^0ന് തകര്‍ത്ത ബാഴ്സക്ക് 30 കളികളില്‍നിന്ന് 74 പോയന്‍റുണ്ട്. 2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് റയലിലത്തെിയ റൊണാള്‍ഡോ, കുറഞ്ഞ മത്സരങ്ങളില്‍ (288) നിന്നാണ് 300 ഗോളിലത്തെിയത്. 323 ഗോളുമായി മുന്നിലുള്ള റൗള്‍ ഗോണ്‍സാലസിന് 741ഉം 307 ഗോള്‍ സ്വന്തമാക്കിയിരുന്ന ഇതിഹാസതാരമായ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോക്ക് 396 മത്സരങ്ങളും വേണ്ടിവന്നു. കഴിഞ്ഞദിവസം റൊണാള്‍ഡോയുടെ അഞ്ചു ഗോളടക്കം 9^1ന് ഗ്രനഡയെ തകര്‍ത്ത റയലിന് ബുധനാഴ്ചരാത്രി റയോക്കെതിരെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സ്വന്തം മൈതാനമായ തെരേസ റിവറോയില്‍ റയോ വല്ളേക്കാനോ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. റൊണാള്‍ഡോ 68ാം മിനിറ്റില്‍ ഗോള്‍ നേടുന്നതുവരെ ആതിഥേയര്‍ നന്നായി പന്ത് തട്ടി. റയല്‍ തോല്‍ക്കുമെന്നുപോലും പലപ്പോഴും തോന്നിച്ചു. റോബര്‍ട്ടോയും നാചോയും റയല്‍ ഗോള്‍മുഖം പലവട്ടം വിറപ്പിച്ചു. അതിനിടെ, ഗരത് ബെയ്ല്‍ 23ാം മിനിറ്റില്‍ പന്ത് വലയിലത്തെിച്ചെങ്കിലും ഓഫ്സൈഡ് വിളിയുയര്‍ന്നു. 62ാം മിനിറ്റില്‍ അന്‍േറാണിയോ അമായ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് റഫറി മഞ്ഞക്കാര്‍ഡ് കൊടുത്തെങ്കിലും പെനാല്‍റ്റി അനുവദിച്ചില്ല. പിന്നീടായിരുന്നു റൊണാള്‍ഡോയുടെയും റോഡ്രിഗസിന്‍െറയും ഗോളുകള്‍. ഡാനിയല്‍ കാര്‍വായലിന്‍െറ ക്രോസില്‍നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. റോഡ്രിഗസിന്‍െറ ഗോളിന് സഹായമേകിയതും മറ്റാരുമല്ല. അവസാന മിനിറ്റുകളില്‍ റയോ വല്ളേക്കാനോയുടെ നിരന്തര ആക്രമണത്തില്‍ റയല്‍ വിറച്ചെങ്കിലും ഗോളി ഐകര്‍ കസീയസ് പലപ്പോഴും രക്ഷകനായി. തുടര്‍ച്ചയായി രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ റൊണാള്‍ഡോക്കും റോഡ്രിഗസിനും ടോണി ക്രൂസിനും ഐബറിനെതിരെ ശനിയാഴ്ചത്തെ മത്സരത്തില്‍ കളിക്കാനാവില്ല. റഫറിയുടെ തീരുമാനത്തിനെതിരെ റയല്‍ അപ്പീല്‍ നല്‍കാനുമിടയുണ്ട്. |
മലയാളത്തിന്‍െറ മധുരപ്പരീക്ഷ ഇന്ന് Posted: 09 Apr 2015 07:21 PM PDT Image: Subtitle: 42 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഓണ്‍ലൈന്‍ പരീക്ഷയെഴുതും. ദുബൈ: വിവിധ ഭൂഖണ്ഡങ്ങളിലെ 42 രാജ്യങ്ങളില്‍ ഇന്ന് ശ്രേഷ്ഠ മലയാളം പൂത്തുലയും. മലയാള ഭാഷയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ വിരലമര്‍ത്തും. പ്രവാസി മലയാളി വിദ്യാര്‍ഥികളെ മാതൃഭാഷയിലേക്കും കേരളത്തിന്‍െറ സമ്പന്നമായ സാംസ്കാരിക സവിശേഷതകളിലേക്കും കൂടുതല്‍ ചേര്‍ത്തുനിര്‍ത്താനായി പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായ ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാറിന്‍െറ സഹകരണത്തോടെ നടത്തുന്ന ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ പരീക്ഷക്ക് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴിനാണ് തുടക്കം കുറിക്കുക. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ഈ ഭാഷാപരീക്ഷക്കായി പേരുചേര്‍ത്ത ആയിരക്കണക്കിന് യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ രാത്രി 11 മണിവരെ പല സമയത്തായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പരീക്ഷയില്‍ പങ്കെടുക്കും. ഇതിനകം തന്നെ മലയാളി രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം നിര്‍ലോഭ പിന്തുണയാണ് മധുരമെന്‍ മലയാളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് മാധ്യമവും കേരള സാംസ്കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ത്ത് നടത്തുന്ന ഈ നൂതന ഉദ്യമത്തില്‍ ഓണ്‍ലൈന്‍, എഴുത്തുപരീക്ഷ, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെയാണ് പരീക്ഷാക്രമം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കി, ഗള്‍ഫ് മാധ്യമത്തിലും മാധ്യമം ഓണ്‍ലൈനിലെ മധുരമെന്‍ മലയാളം വെബ് പേജിലുമായി പ്രസിദ്ധീകരിച്ച പാഠ്യപദ്ധതിയും പഠനസഹായികളും അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക. മൊത്തം 51 ചോദ്യങ്ങളാണ് രണ്ടു ഘട്ടമായി നടക്കുന്ന ഇന്നത്തെ പരീക്ഷയിലുണ്ടാവുക. ഇതില്‍ ആദ്യ ഘട്ടത്തിലെ 20 ചോദ്യങ്ങളില്‍ 12 ശരിയുത്തരമെങ്കിലും രേഖപ്പെടുത്തിയവര്‍ക്ക് പ്രശംസാപത്രവും രണ്ടാംഘട്ടത്തിലേക്ക് പ്രവേശവും ലഭിക്കും. അന്ന് വൈകീട്ട് ദുബൈ മൈദാനില്‍ നിറപ്പകിട്ടാര്‍ന്ന സാംസ്കാരികാഘോഷ വേദിയില്‍ പ്രവാസലോകത്തെ മലയാളത്തിന്‍െറ പുതുതലമുറ പതാകവാഹകര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി രണ്ടുപേര്‍ക്ക് വീതം ഒരുലക്ഷം രൂപ ഒന്നാം സമ്മാനവും അരലക്ഷം രൂപ രണ്ടാം സമ്മാനവും ലഭിക്കും. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെല്ലാം ആകര്‍ഷകമായ സമ്മാനങ്ങളുണ്ട്. |
ഭാര്യമാര്‍ വൃക്കകള്‍ കൈമാറി; ഇസ്മായിലിനും സത്യനും പുതുജീവിതം Posted: 09 Apr 2015 07:05 PM PDT Image: തിരൂരങ്ങാടി: ഭാര്യമാര്‍ വൃക്കകള്‍ പരസ്പരം കൈമാറിയതൊടെ ഇസ്മായിലും സത്യനും പുതുജീവിതത്തിലേക്ക്. തിരൂരങ്ങാടി തൃക്കുളം അട്ടകുളങ്ങര കാട്ടില്‍ ഇസ്മായിലും (35) കണ്ണൂര്‍ തലശ്ശേരി പിണറായി പന്തക്കപ്പാറ സ്വദേശി സത്യനുമാണ് (45) ഭാര്യമാരുടെ വൃക്ക കൈമാറ്റത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഭാഗ്യം ലഭിച്ചത്. ഇസ്മായിലിന്‍െറ ഭാര്യ നജ്മത്ത് (30) തന്‍െറ വൃക്ക സത്യനും സത്യന്‍െറ ഭാര്യ സോനയുടെ (37) വൃക്ക ഇസ്മായിലിനും കൈമാറുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സൗഹൃദത്തിന്‍െറ പുതിയ വെളിച്ചത്തിലൂടെ തുടര്‍ ചികിത്സയും കഴിഞ്ഞ് ഇനി അവര്‍ക്ക് ജീവിതം തുടരാം. ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധിതനായി ഇസ്മായില്‍ നാട്ടിലത്തെിയത്. ആഴ്ചയില്‍ മൂന്നുതവണയായിരുന്നു ഡയാലിസിസ്. ഇരു വൃക്കകളും തകരാറിലായതോടെ നാല് വര്‍ഷമായി നാട്ടുകാരുടെ കനിവിലാണ് ഡയാലിസിസുമായി കഴിഞ്ഞത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. ഫിറോസിന്‍െറ സഹായത്തോടെയാണ് ഇസ്മായിലും കുടുംബവും സത്യനെ പരിചയപ്പെട്ടത്. പരിശോധനയില്‍ ഭാര്യമാരുടെ വൃക്ക കൈമാറ്റം സാധ്യമാകുമെന്ന് തെളിഞ്ഞു. ഇരു കുടുംബങ്ങളും സമ്മതം നല്‍കിയതോടെയാണ് ശസ്ത്രക്രിയ നടന്നത്. ഇനി രണ്ടാഴ്ച ആശുപത്രിയിലും രണ്ടുമാസം ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലും ചികിത്സ തുടരും. വൃക്കദാനം യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയക്ക് പണമില്ലാതെ ഇസ്മായിലും കുടുംബവും വലഞ്ഞു. നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് അഞ്ചുലക്ഷം സ്വരൂപിച്ചു. വീടുപണി പാതിവഴിയിലായ ഇസ്മായിലിന് ജീവിതത്തിലേക്ക് തിരിച്ചത്തൊന്‍ കടമ്പകളേറെയാണ്. ചികിത്സക്ക് പണം കണ്ടത്തെണം. വീട്ടിലേക്ക് മാറിയാല്‍ അണുബാധയേല്‍ക്കുന്ന സാഹചര്യമായതിനാല്‍ ആശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കാനാണ് തീരുമാനം. ഇലക്ട്രീഷ്യനായ സത്യന്‍ രോഗബാധിതനായതിനത്തെുടര്‍ന്ന് ഒന്നര വര്‍ഷമായി ആഴ്ചയില്‍ മൂന്ന് പ്രാവശ്യം എന്ന തോതില്‍ ഡയാലിസിസ് ചെയ്യുകയാണ്.സ്ഥലം വിറ്റും സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് പണം കണ്ടത്തെിയത്. |
അമീര്‍ സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി Posted: 09 Apr 2015 06:55 PM PDT Image: ദോഹ: ഒൗദ്യോഗിക സംഭാഷണങ്ങള്‍ക്കായി റിയാദിലത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. പരസ്പര പ്രാധാന്യമുള്ള വിഷയങ്ങള്‍ വിശകലനം ചെയ്ത ഇരുരാഷ്ട്രത്തലവന്മാരും അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സാഹചര്യങ്ങളും പ്രത്യേകിച്ച് യമനിലെ നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തു. പൗരാണിക നഗരമായ ദറഇയ്യയിലെ അല്‍ഒൗജാ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളിലെ ഭരണതലത്തിലും രാജകുടുംബത്തിലുമുള്ള പ്രമുഖര്‍ സംബന്ധിച്ചു. |
കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് പ്രത്യേക കോളനിയോ? Posted: 09 Apr 2015 06:51 PM PDT Image: കാല്‍ നൂറ്റാണ്ടു മുമ്പ്, താഴ്വരയിലെ ക്രമസമാധാനനില അങ്ങേയറ്റം വഷളായ ഒരു ഘട്ടത്തില്‍ സുരക്ഷിതതാവളം തേടി ജമ്മുവിലേക്കും ഡല്‍ഹിയിലേക്കും മറ്റും പലായനംചെയ്ത കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് സംസ്ഥാനം ഭരിക്കുന്ന പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതി വിവാദമായിരിക്കുന്നത് അതിലടങ്ങിയ വിഭാഗീയ-പിന്തിരിപ്പന്‍ മാനങ്ങള്‍കൊണ്ടാണ്. പണ്ഡിറ്റുകള്‍ക്കായി കശ്മീര്‍ താഴ്വരയില്‍ പ്രത്യേക മേഖല കണ്ടത്തെി അവിടെ ടൗണ്‍ഷിപ് സ്ഥാപിച്ച് പുനരധിവാസം നടത്താനാണത്രെ കേന്ദ്രസര്‍ക്കാറും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും ആലോചിക്കുന്നത്. എന്നാല്‍, ഇത്തരമൊരു പദ്ധതിയെക്കുറിച്ച് കേട്ടമാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഹുര്‍റിയത്ത് കോണ്‍ഫറന്‍സും കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമൊക്കെ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുകയാണ്. ഇന്ന് പ്രതിഷേധ സമരങ്ങള്‍ നടത്താനും നാളെ സംസ്ഥാനമൊട്ടുക്കും ഹര്‍ത്താല്‍ ആചരിക്കാനും ആഹ്വാനംചെയ്തുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇവ്വിഷയകമായി താഴ്വര കൂടുതല്‍ സംഘര്‍ഷഭരിതമാവാനാണ് സാധ്യത. ജമ്മു-കശ്മീരിനകത്ത് ഇത്തരം കുടിയേറ്റങ്ങള്‍ക്ക് മുതിരുന്നത് ഇസ്രായേല്‍ മാതൃകയാണെന്നും ആര്‍.എസ്.എസിന്‍െറ ഭാവനയിലുള്ള പദ്ധതിയാണിതെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. മതത്തിന്‍െറ പേരില്‍ കശ്മീരികളെ വിഭജിക്കാനുള്ള കുത്സിത നീക്കത്തിന്‍െറ ഭാഗമാണിതെന്നാണ് ഓള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മീര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെടുന്നത്. താഴ്വരയെ മറ്റൊരു ഫലസ്തീനായി മാറ്റിയെടുക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഫലസ്തീനില്‍ ഇസ്രായേല്‍ നടപ്പാക്കിവരുന്ന കുടിയേറ്റത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആര്‍.എസ്.എസ് ആസൂത്രണംചെയ്ത പദ്ധതിയാണിതെന്നും ഹിന്ദുക്കളെയും മുസ്ലിംകളെയും അടുപ്പിക്കുന്നതിനു പകരം വിദ്വേഷത്തിന്‍െറ തീയില്‍ ചുട്ടെരിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്നും ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസീന്‍ മാലികും രോഷംകൊള്ളുന്നു. നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാറിന്‍െറ കാലത്തുതന്നെ പുനരധിവാസത്തിന് പുതിയ ടൗണ്‍ഷിപ് എന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ആ ദിശയില്‍ നീക്കങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍, അന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാത്ത പാര്‍ട്ടി, ഇപ്പോള്‍ നിലപാട് മാറ്റിയ മട്ടാണ്. കശ്മീര്‍ പണ്ഡിറ്റുകളുടെ പ്രശ്നം നിഷ്പക്ഷമായോ വസ്തുനിഷ്ഠമായോ അല്ല നാം കൈകാര്യം ചെയ്യുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും കശ്മീരിനെ ഇതുവരെ സമീപിച്ചത് വൈകാരികമായോ വിഭാഗീയ കണ്ണോടെയോ ആണ്. 1989 കാലഘട്ടത്തില്‍ താഴ്വര പ്രശ്നകലുഷിതമായ ഒരു ഘട്ടത്തില്‍ പണ്ഡിറ്റുകള്‍ പലായനംചെയ്തത് അവിടത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ ഭയന്നായിരുന്നില്ല; പ്രശ്നസങ്കീര്‍ണ സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ്. കശ്മീര്‍ പ്രശ്നം രാഷ്ട്രീയമാണ്. അവിടെ മതങ്ങള്‍ തമ്മിലോ സമുദായങ്ങള്‍ തമ്മിലോ തര്‍ക്കമോ വൈരമോ ഒരിക്കലും നിലനിന്നിരുന്നില്ല. പാരസ്പര്യത്തിന്‍െറതും സ്നേഹസൗഭ്രാത്രത്തിന്‍േറതുമായ ഒരു സംസ്കൃതിയാണ് കശ്മീരിയത്തിന്‍െറ അന്തര്‍ധാര. അതുകൊണ്ടുതന്നെ, പണ്ഡിറ്റുകള്‍ താഴ്വരയിലേക്ക് മടങ്ങിവരണമെന്നല്ലാതെ അവര്‍ താഴ്വരയില്‍ രണ്ടാം കിട പൗരന്മാരായി കഴിയണമെന്നോ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ളെന്നോ ഒരുവിഭാഗവും ഇതുവരെ പറഞ്ഞിട്ടില്ല. പൗരന്മാരെ മതത്തിന്‍െറയോ ജാതിയുടെയോ പേരില്‍ വേര്‍തിരിച്ച് അധിവസിപ്പിക്കുന്നത് ഹിറ്റ്ലറുടെ ജര്‍മനിയില്‍ സംഭവിച്ചതുപോലെ ‘ഗെറ്റോവത്കരണ’ത്തിലേക്കായിരിക്കും നയിക്കുക. താഴ്വരക്കുള്ളില്‍ കേന്ദ്രഭരണപ്രദേശം എന്ന ഭ്രാന്തമായ ആശയവുമായി ‘പനൂന്‍ കശ്മീരി’നെക്കുറിച്ച് ചില വിഭാഗങ്ങള്‍ ഇതിനു മുമ്പേ വാദങ്ങളുന്നയിച്ചിരുന്നു. കൂട്ടമായി താഴ്വര വിട്ടുപോവാന്‍ പണ്ഡിറ്റുകളെ പ്രോത്സാഹിപ്പിച്ചത് 1984-89 കാലഘട്ടത്തില്‍ സംസ്ഥാന ഗവര്‍ണറായിരുന്ന ജഗ്മോഹന്‍ മല്‍ഹോത്രയുടെ അവധാനത തൊട്ടുതീണ്ടാത്ത നടപടികളായിരുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലായ്കയില്ല. സൈന്യത്തെ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ചില നീക്കങ്ങളാണ് കശ്മീരില്‍ തീവ്രവാദം വളര്‍ത്തിയതും ഛിദ്രപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയതും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന 62,000 പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 2015-16 വര്‍ഷത്തെ ബജറ്റില്‍ 580 കോടി രൂപ കേന്ദ്രം നീക്കിവെച്ചിരുന്നു. ഓരോ പണ്ഡിറ്റ് കുടുംബത്തിനും 20 ലക്ഷം രൂപയുടെ സഹായം ഈയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളിലും സര്‍ക്കാര്‍ കുടിയിറക്കുകളിലുംപെട്ട് അശരണരായി കഴിയുന്ന ലക്ഷക്കണക്കിനു ഹതഭാഗ്യരെ പൂര്‍ണമായും വിസ്മരിച്ചാണ് കൈയഴിച്ചുള്ള ഈ സഹായം എന്ന വശം അവിടെയിരിക്കട്ടെ. കേന്ദ്രസര്‍ക്കാറും ഹിന്ദുത്വശക്തികളും പണ്ഡിറ്റുകളുടെ പ്രശ്നത്തെ സമീപിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയോടെയാണ്. വിഷയത്തെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കുകയോ വര്‍ഗീയവത്കരിക്കുകയോ ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് പണ്ഡിറ്റുകളുടെ തിരിച്ചുപോക്കിലോ താഴ്വരയില്‍ ശാന്തി പുന$സ്ഥാപിക്കുന്നതിലോ അല്ല താല്‍പര്യം; കശ്മീരിന്‍െറ പേരില്‍ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതിലാണ്. അതിന്‍െറ ഭാഗമായിവേണം പ്രത്യേക ടൗണ്‍ഷിപ് പണിത് പണ്ഡിറ്റുകളെയും മുസ്ലിംകളെയും അപാര്‍ട്ട്ഹെയ്റ്റിന്‍െറ വിവേചന ഭിത്തിക്കപ്പുറവും ഇപ്പുറവും താമസിപ്പിക്കാനുള്ള ഗൂഢപദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ മുഫ്തി മുഹമ്മദ് സഈദിന് ആര്‍.എസ്.എസിന്‍െറ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടിവന്നേക്കാം. പക്ഷേ, കശ്മീരികളുടെ മുന്നില്‍ ഇത്തരം വിദ്വേഷ അജണ്ട വിലപ്പോവില്ളെന്നാണ് ഇത$പര്യന്ത അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. |
Posted: 09 Apr 2015 01:31 PM PDT Image: Subtitle: ഡല്‍ഹിക്കെതിരെ ഒരു റണ്‍സ് ജയം; നെഹ്റ കളിയിലെ താരം ചെന്നൈ: ഉടച്ചുവാര്‍ക്കപ്പെട്ട ടീമിനും 16 കോടി രൂപയുടെ പണക്കിലുക്കത്തിലുമത്തെിയ യുവരാജ് സിങ്ങിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ കഷ്ടകാലത്തിന് അറുതിവരുത്താനായില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായതിന്‍െറ മുറിവുണക്കാന്‍ പുതുനിരയുമായത്തെിയ ഡല്‍ഹി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലും തോറ്റുതുടങ്ങി. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഒരു റണ്‍സിനാണ് ‘ചെകുത്താന്മാര്‍’ അടിയറവു പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ സ്വന്തംമടയില്‍ ചെന്നുകയറിയ ഡല്‍ഹിയെ ദക്ഷിണാഫ്രിക്കക്കാരന്‍ ആല്‍ബി മോര്‍ക്കല്‍ ജയത്തിന്‍െറ തൊട്ടരികില്‍ കൊണ്ടത്തെിച്ചെങ്കിലും വേണ്ട സമയത്ത് ഒരു കൂട്ടുകിട്ടാതെ പോയത് വിനയായി. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്ന സ്ഥാനത്ത് രണ്ടു ഫോറും ഒരു സിക്സുമായി മോര്‍ക്കല്‍ വെല്ലുവിളി ഉയര്‍ത്താന്‍ നോക്കിയെങ്കിലും ഫലവത്തായില്ല. മോര്‍ക്കലില്‍നിന്ന് സ്ട്രൈക്ക് കിട്ടിയ ഇമ്രാന്‍ താഹിര്‍ വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയും ചെയ്തു. അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്ന നിലയില്‍ മോര്‍ക്കലിന്‍െറ ശ്രമം ബൗണ്ടറിയില്‍ ഒടുങ്ങി. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ ഏഴിന് 150, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ ഒമ്പതിന് 149. ആദ്യം ബാറ്റുചെയ്ത തങ്ങളെ വലച്ച അതേനാണയത്തില്‍ തിരിച്ചടിച്ച മഹേന്ദ്ര സിങ് ധോണിയും സംഘവും ചെപ്പോക്കിലെ സ്വന്തം മണ്ണില്‍ അങ്ങനെ വീണ്ടും ‘കിങ്സായി’ പുതിയ സീസണ് ശുഭാരംഭം കുറിച്ചു. ബൗളര്‍മാരുടെ മികവില്‍ ഏഴു വിക്കറ്റുകള്‍ പറിച്ചെടുത്ത് ചെന്നൈയെ 150 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയ ഡല്‍ഹിയുടെ മറുപടി 20 ഓവറില്‍ 149 റണ്‍സില്‍ അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റുകള്‍ എതിര്‍നിരകൊയ്തിരുന്നു. ഈ സീസണിലെ ‘പണക്കാരനായി’ ആഘോഷിക്കപ്പെട്ട യുവരാജ് വെറും ഒമ്പത് റണ്‍സ് എടുത്ത് കൂടാരം കയറി. 73 റണ്‍സുമായി ഒരറ്റത്ത് പിടിച്ചുനിന്ന ആല്‍ബി മോര്‍ക്കലിന്‍െറ ശ്രമങ്ങള്‍ പാഴായത് മിച്ചം. 55 പന്തില്‍നിന്ന് എട്ടു ഫോറും ഒരു സിക്സും പറത്തിയാണ് മോര്‍ക്കല്‍ 73ല്‍ എത്തിയത്. ധോണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ബൗളിങ്നിര ഫലപ്രദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തതോടെ ഓപണര്‍ മായങ്ക് അഗര്‍വാള്‍ (15), മോര്‍ക്കല്‍, കേദാര്‍ ജാദവ് (20) എന്നിവരൊഴികെ ആര്‍ക്കും ഡല്‍ഹി സ്കോര്‍ബോര്‍ഡില്‍ രണ്ടക്കം കടക്കാനായില്ല. മനോഹര സ്പെല്ലുമായി ഡല്‍ഹിയുടെ പ്രതീക്ഷകളെ ആദ്യം മുതല്‍ തച്ചുടച്ച ആശിഷ് നെഹ്റയാണ് കളിയിലെ താരം. ഓപണര്‍മാരായ മായങ്ക്, ചിദംബരം ഗൗതം (4), നാലാമനായത്തെിയ ശ്രേയസ് അയ്യര്‍ (7) എന്നിവരെയാണ് നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി നെഹ്റ പറഞ്ഞയച്ചത്. ഡ്വെ്ന്‍ ബ്രാവോ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മോഹിത് ശര്‍മ, ആര്‍. അശ്വിന്‍, ഈശ്വര്‍ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മോര്‍ക്കല്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഡ്വെ്ന്‍ സ്മിത്തിന്‍െറ വക മൂന്നു ഫോറുകള്‍ ബൗണ്ടറിലൈനില്‍ തൊട്ടപ്പോഴേ ചെന്നൈ കൂറ്റന്‍ സ്കോറിലേക്കാണെന്ന് കാണികള്‍ ഉറപ്പിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ കൗള്‍ട്ടര്‍ നീലിനെ ഫോറിന് പറത്തി മക്കല്ലവും ഒപ്പം കൂടി. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് രണ്ടാംപന്തില്‍ വെടിക്കെട്ടു വീരന്‍ മക്കല്ലത്തിനെ (4) യുവരാജിന്‍െറ കൈയിലത്തെിച്ച് കൗള്‍ട്ടള്‍ പണിതുടങ്ങി. അതോടെ ഒന്നുതണുത്ത ചെന്നൈ ബാറ്റിങ്ങിന് അടുത്ത അടിനല്‍കി തന്‍െറ രണ്ടാം ഓവറില്‍ റെയ്നയുടെ(4) സ്റ്റംപ് കൗള്‍ട്ടര്‍ പിഴുതെടുത്തു. പിന്നാലെയത്തെിയ ഫാഫ് ഡുപ്ളെസിസിനൊപ്പം ചേര്‍ന്ന് ഇന്നിങ്സ് താങ്ങാന്‍ ശ്രമിച്ച സ്മിത്ത് കൂടുതല്‍ പരിക്കില്ലാതെ സ്കോര്‍ ബോര്‍ഡ് മുന്നോട്ടു നീക്കി. എന്നാല്‍, 34 പന്തില്‍ 30 റണ്‍സെടുത്ത് നില്‍ക്കെ ഇമ്രാന്‍ താഹിറിന് മുന്നില്‍ സ്മിത്തും വീണു. 24 പന്തില്‍ 32 റണ്‍സെടുത്ത ഡുപ്ളെസിസിനെ ഡല്‍ഹി ക്യാപ്റ്റന്‍ ജെ.പി. ഡുമിനി അധികം വൈകാതെ മടക്കി. വിക്കറ്റ് വീഴ്ചയില്‍ മോശമില്ലാതെ മുന്നേറിയ സ്കോറിങ് 13ാം ഓവറില്‍ മൂന്നക്കം കണ്ടു. ധോണിയും രവീന്ദ്ര ജദേജയും കാര്യങ്ങള്‍ ശരിയാക്കും എന്നനിലയില്‍ നില്‍ക്കെ അമിത് മിശ്ര, ജദേജയെ (17) പറഞ്ഞയച്ചു. ഡ്വെ്ന്‍ ബ്രാവോയും (1) പെട്ടെന്ന് മടങ്ങി. ഒടുവില്‍ അശ്വിനെ കൂട്ടുപിടിച്ചാണ് ധോണി സ്കോര്‍ കണ്ടത്തെിയത്. അത് അവസാന ഓവറില്‍ കൗള്‍ട്ടര്‍ നീലിന് മുന്നില്‍ അവസാനിച്ചു. 27 പന്തിലാണ് ക്യാപ്റ്റന്‍ 30 റണ്‍സ് നേടിയത്. 12 റണ്‍സുമായി അശ്വിനും രണ്ടു റണ്‍സുമായി മോഹിതും പുറത്താകാതെനിന്നു. പതിഞ്ഞ തുടക്കത്തിനൊടുവില്‍ മൂന്നു ഓവര്‍ പൂര്‍ത്തിയാകുന്നതിനിടക്ക് ഡല്‍ഹിയുടെ രണ്ട് ഓപണര്‍മാരെയും നെഹ്റ പറഞ്ഞയച്ചു. രണ്ട് ഓവറിനപ്പുറം മൂന്നാം വിക്കറ്റും വീണതോടെ സന്ദര്‍ശകര്‍ നല്ളൊരു അടിത്തറയില്ലാത്ത നിലയിലായി. കേദാറും മോര്‍ക്കലും പിന്നീട് 48 റണ്‍സ് കൂട്ടുകെട്ട് താളം വീണ്ടെടുത്ത് മുന്നേറവേ മോഹിത്, കേദാറിനെ ജദേജയുടെ കൈയിലത്തെിച്ചു. തുടര്‍ന്ന് യുവരാജ് എത്തിയതോടെ ആവേശത്തിലായ ഡല്‍ഹി ആരാധകരുടെ ഹൃദയം തകര്‍ത്ത് ബ്രാവോ ആഞ്ഞടിച്ചു. പിന്നീടങ്ങോട്ട് മോര്‍ക്കലിന്‍െറ ഒറ്റയാള്‍ പോരാട്ടം മാത്രം. അത് അവസാന ഓവറില്‍ ഒരു റണ്‍സിന്‍െറ നിര്‍ഭാഗ്യമായി അവസാനിക്കുകയും ചെയ്തു. |
ഒരു പോസ്റ്റ് മോഡേണ്‍ സ്മാര്‍ത്തവിചാരം Posted: 09 Apr 2015 12:53 PM PDT Image: കേരളത്തില്‍ ഏറ്റവും അവസാനം സ്മാര്‍ത്തവിചാരം നടന്നത് 1918ലാണ്. പാഴൂര്‍ പടുന്തോള്‍ ഇല്ലത്തെ സാവിത്രി അന്തര്‍ജനത്തെ വിചാരണ ചെയ്തപ്പോള്‍ 12 പുരുഷന്മാരുടെ പേരുകളാണ് പുറത്തുവന്നത്. 1905ല്‍ നടന്ന സ്മാര്‍ത്ത വിചാരമാണ് ചരിത്രത്തില്‍ ഇടംപിടിച്ചതില്‍ ഏറ്റവും വലുത്. അതും ഒരു സാവിത്രി അന്തര്‍ജനമായിരുന്നു. കുറിയേടത്ത് താത്രി എന്ന് ഓമനപ്പേര്. ആറു മാസംനീണ്ട വിചാരണയില്‍ 65 പേരുകള്‍ പുറത്തുവന്നു. അടുത്ത പേര് തന്‍േറതാകുമോ എന്ന ഭയത്താല്‍ കൊച്ചിരാജാവ് അന്ന് വിചാരണ അവസാനിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റ് മോഡേണ്‍ സ്മാര്‍ത്തവിചാരം, എന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല. രണ്ട് സാവിത്രി അന്തര്‍ജനങ്ങളെയും വിചാരണ ചെയ്തത് ഒരേ സ്മാര്‍ത്തന്‍ (ജഡ്ജി) ആയിരുന്നു -ജാതവേദന്‍ നമ്പൂതിരി. സഹായികളായി നാല് ഓതിക്കന്മാരും. സരിത എസ്. നായരുടെ വിചാരണക്ക് ഒന്നിലേറെ സ്മാര്‍ത്തന്മാരുണ്ട്. ബ്ളാക് മെയിലിങ് ജീവിതവ്രതമാക്കിയ രാഷ്ട്രീയ നേതാവ്. റേറ്റിങ് ഉയര്‍ത്തി ചാനലിനെ കരകയറ്റാന്‍ പാടുപെടുന്ന ചാനല്‍ മേധാവി. ജയിലില്‍വെച്ചെഴുതിയ കത്ത് വിവാദമായപ്പോള്‍ വിശദീകരണം നല്‍കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കത്തിലെ ഏതാനും പേജുകള്‍ സരിത ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതു ചാനല്‍ കാമറകളും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരും പകര്‍ത്തി. സരിതക്ക് അബദ്ധംപറ്റിയെന്ന മട്ടിലാണ് അത് പ്രസിദ്ധീകരിച്ചത്. എന്നാല്‍, മാധ്യമങ്ങളെവെച്ച് സമര്‍ഥമായ ഒരു ബ്ളാക് മെയിലിങ് ആണോ സരിത നടത്തിയത് എന്ന് അറിയാന്‍ പോകുന്നതേയുള്ളൂ. സരിതയുടെ കത്തിലെ പുറത്തുവന്നതും ഇനി വരാനിരിക്കുന്നതുമായ പേജുകളില്‍ സ്ഥലംപിടിച്ചിരിക്കുന്ന പ്രമാണിമാര്‍ ഉടനെ കണ്ടറിഞ്ഞ് പ്രതിവിധി ചെയ്താല്‍ അവര്‍ക്കു കൊള്ളാം. സോളാര്‍ തട്ടിപ്പില്‍ അഞ്ചകാല്‍ കോടി കൊടുത്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതില്‍ രണ്ടരക്കോടി കൊടുത്തുവെന്നാണ് സരിതാ നായര്‍ വെളിപ്പെടുത്തിയത്. ബാക്കികൂടി കൊടുക്കുന്നതോടെ സരിത കേസുകളില്‍നിന്ന് മുക്തയാകും. അതിനാല്‍, കത്തില്‍ ഒളിഞ്ഞിരിക്കുന്നവരും ഇതിനകം പേരുകള്‍ പുറത്തുവന്നവരും കരുതിയിരിക്കുക. ചോദിക്കുന്നത് കൊടുത്ത് നാണക്കേടില്‍നിന്ന് തലയൂരാന്‍ നോക്കുക. കേരളത്തെ ഊര്‍ജപ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സരിത എസ്. നായരുടേതെന്നു കാലം വിലയിരുത്താതിരിക്കില്ല. ഇക്കൊല്ലത്തെ ഊര്‍ജസംരക്ഷണ അവാര്‍ഡ് അവര്‍ക്കുതന്നെ നല്‍കാന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനു സന്മനസ്സുണ്ടാകട്ടെ. സോളാര്‍ പദ്ധതി കേരളമാകെ വ്യാപിപ്പിക്കാന്‍ എനിക്ക് എന്നത്തെന്നെ നല്‍കേണ്ടിവന്നു എന്നാണ് ഇതിനകം നാട്ടുകാരൊക്കെ വായിച്ച കത്തില്‍ സരിത എഴുതിയത്. എന്‍െറ ജീവിതം തന്നെയാണ് എന്‍െറ സന്ദേശം എന്നെഴുതിയ മഹാത്മാവിനെ ഓര്‍ത്തുപോകുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment