സ്വാഗതം
WELCOME

News Update..

Saturday, April 25, 2015

സമ്പൂര്‍ണ ഭവനപദ്ധതി അവതാളത്തില്‍ Madhyamam News Feeds

സമ്പൂര്‍ണ ഭവനപദ്ധതി അവതാളത്തില്‍ Madhyamam News Feeds

Link to

സമ്പൂര്‍ണ ഭവനപദ്ധതി അവതാളത്തില്‍

Posted: 25 Apr 2015 12:53 AM PDT

കല്‍പറ്റ: മഴക്കാലം വിളിപ്പാടകലെയത്തെിയിട്ടും ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആദിവാസികോളനികളില്‍ നടപ്പാക്കാനുദ്ദേശിച്ച സമ്പൂര്‍ണ ഭവന പദ്ധതി അവതാളത്തില്‍. ജില്ലയിലെ 26 ഗ്രാമപഞ്ചായത്തുകളില്‍ താമസസൗകര്യം ഏറ്റവും ശോചനീയമായ ഓരോ കോളനികള്‍ വീതം തെരഞ്ഞെടുത്താണ് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
കോളനിയിലെ മുഴുവന്‍ വീടുകളും നവീകരിക്കുകയാണ് പദ്ധതി ലക്ഷ്യം. രണ്ടര ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തിയത്. ഓരോ പഞ്ചായത്തിലും പുതുതായി രജിസ്റ്റര്‍ ചെയ്ത ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ വഴിയാണ് വീടുനിര്‍മാണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി മുഴുവന്‍ പഞ്ചായത്തുകളിലും സൊസൈറ്റി രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു.
സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുമായി സൊസൈറ്റി കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. നാലു പഞ്ചായത്തുകളില്‍ ഇതുപ്രകാരം നിര്‍മാണം തുടങ്ങുകയും ചെയ്തു.
വളരെ പരിമിതമായ സാഹചര്യങ്ങളില്‍ അധിവസിക്കുന്ന ഈ കോളനിവാസികള്‍ മഴക്കാലത്തിനു മുമ്പേ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കവേ, സൊസൈറ്റിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത് കനത്ത തിരിച്ചടിയായി. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവായിരുന്നു തുടക്കത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കരാറുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ട്രൈബല്‍ വകുപ്പുതന്നെ സൊസൈറ്റിയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചതാണ് വിനയായതെന്ന് സൊസൈറ്റിയില്‍ അംഗങ്ങളായ ഗോത്രവര്‍ഗക്കാരായ നിര്‍മാണ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ സൊസൈറ്റികള്‍ക്കും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച ഇനീഷ്യല്‍ ഫണ്ടായ അരലക്ഷം രൂപ വരെ ഇതുവരെ നല്‍കിയിട്ടില്ല.
ട്രൈബല്‍ ഓഫിസറും സൊസൈറ്റി പ്രസിഡന്‍റും ചേര്‍ന്നുള്ള ജോയന്‍റ് അക്കൗണ്ടിലേക്ക് ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും പിന്നീട് സൊസൈറ്റി അക്കൗണ്ട് വഴി വിനിമയം നടത്താമെന്നുമായിരുന്നു ധാരണ.
ഇതുപ്രകാരം മിക്കയിടത്തും അക്കൗണ്ടുകള്‍ തുടങ്ങിയെങ്കിലും ഫണ്ട് ഇതുവരെ ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ല. ഓരോ സൊസൈറ്റിയുടെയും മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് അതിനു പിറകെ നടക്കാന്‍ സമയമില്ളെന്ന അവസ്ഥയാണ്.
നേരത്തേ, രൂപവത്കരണമടക്കം സൊസൈറ്റിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഏകോപിപ്പിച്ചിരുന്ന കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം സ്വകാര്യ കരാറുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി പൊടുന്നനെ അവസാനിപ്പിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇപ്പോഴും സൊസൈറ്റിയുടെ എല്ലാ കാര്യങ്ങള്‍ക്കും ആദിവാസി വിഭാഗക്കാരായ അംഗങ്ങള്‍ ബന്ധപ്പെടുന്നത് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെയാണ്.
നിയമനം പുതുക്കാത്തതിനാല്‍ അവര്‍ക്കൊന്നും ചെയ്യാനും കഴിയില്ല. സ്വകാര്യ കരാറുകാരുടെ കൂടെ ജോലിക്ക് പോയിരുന്ന ഗോത്രവര്‍ഗക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ പലരും സൊസൈറ്റി രൂപവത്കരിച്ചതോടെ സൊസൈറ്റി വഴിയുള്ള നിര്‍മാണങ്ങളില്‍ പങ്കാളികളാകാമെന്ന ധാരണയില്‍ പണി നിര്‍ത്തിപ്പോന്നിരുന്നു. ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ ജോലിയില്ളെന്ന അവസ്ഥയാണ്.
ഒരു സൊസൈറ്റിയില്‍ ശരാശരി 40 അംഗങ്ങള്‍ വരെയാണുള്ളത്. കൊട്ടിഘോഷിച്ച് തുടങ്ങിയ സൊസൈറ്റികളെ പിന്നീട് പട്ടികവര്‍ഗ വകുപ്പുതന്നെ പൂര്‍ണമായും അവഗണിച്ചതോടെ ചോരാത്ത കൂരയെന്ന പല ആദിവാസി കുടുംബങ്ങളുടെയും സ്വപ്നങ്ങളിലാണ് ഇരുള്‍പടര്‍ന്നത്. സമ്പൂര്‍ണ ഭവന പദ്ധതി നടപ്പായിരുന്നെങ്കില്‍ ജില്ലയില്‍ 500ഓളം ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കെങ്കിലും വീടുകിട്ടുമായിരുന്നു.

ഉദ്ഘാടകന് സമയമില്ല ; ലോഫ്ളോര്‍ വോള്‍വോ സര്‍വിസ് ജില്ലയില്‍ തുടങ്ങിയില്ല

Posted: 25 Apr 2015 12:53 AM PDT

കല്‍പറ്റ: 70 ലക്ഷം രൂപ വീതം വിലയുള്ള രണ്ട് ലോ ഫ്ളോര്‍ എ.സി വോള്‍വോ ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി ജില്ലയിലത്തെിയിട്ടും ഇനിയും സര്‍വിസ് ആരംഭിച്ചില്ല. ഉദ്ഘാടനത്തിന് മണ്ഡലം എം.എല്‍.എയുടെ തീയതി കിട്ടാത്തതിനാല്‍ രണ്ട് ആഴ്ചയോളമായി ബസുകള്‍ കല്‍പറ്റ ഡിപ്പോയില്‍ വെറുതെ കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ ജന്‍റം (ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍) പദ്ധതിക്ക് കീഴില്‍ 20 ബസുകളാണ് വയനാടിനായി അനുവദിച്ചത്.
ഇതില്‍ രണ്ട് ലോ ഫ്ളോര്‍ എ.സി വോള്‍വോകളാണ് കഴിഞ്ഞ ആഴ്ചകളില്‍ കല്‍പറ്റ ഡിപ്പോയില്‍ എത്തിയത്. നാല് എ.സി ബസുകളും 14 നോണ്‍ എ.സി ബസുകളും കൂടി ജില്ലയില്‍ വൈകാതെ എത്തും. എന്നാല്‍, കിട്ടിയ രണ്ട് ബസുകള്‍ തന്നെ സര്‍വിസ് തുടങ്ങാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ദിനേന വന്‍ നഷ്ടമാണുണ്ടാവുന്നത്.
കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള ലോ ഫ്ളോര്‍ ബസുകളുടെ സര്‍വിസ് വെള്ളിയാഴ്ച തുടങ്ങിയിരുന്നു. ഇത് കഴിഞ്ഞാല്‍ ഉടന്‍തന്നെ വയനാട്ടിലും സര്‍വിസ് തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീരുമാനം വൈകുകയാണ്.
തുടക്കം മുതലേ ഉദ്ഘാടനത്തിന് എം.എല്‍.എ തന്നെ വേണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, തീയതി കിട്ടിയിരുന്നില്ല. 20 ലോ ഫ്ളോര്‍ ബസുകള്‍ ജില്ലയിലത്തെിയാല്‍ 60 ജീവനക്കാരാണ് വേണ്ടത്. നേരത്തെ തന്നെ 37 ജീവനക്കാരെ ആദ്യഘട്ടമായി ബംഗളൂരുവിലെ വോള്‍വോ കമ്പനിയിലയച്ച് പ്രത്യേകപരിശീലനം നല്‍കിയിരുന്നു.
തിങ്കളാഴ്ച ആറുപേര്‍ കൂടി പരിശീലനത്തിന് പോകുന്നുണ്ട്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിങ്ങനെ ലോ ഫ്ളോര്‍ ബസുകള്‍ക്കായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുണ്ടായിട്ടും ലക്ഷങ്ങള്‍ വിലയുള്ള ബസുകള്‍ സര്‍വിസ് ആരംഭിക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. ഒന്നര കിലോ മീറ്റര്‍ ദൂരം ഓടാനായി ഒരു ലിറ്റര്‍ ഡീസലാണ് ഇത്തരം ബസുകള്‍ക്ക് വേണ്ടത്. എല്ലാ ദിവസവും എ.സി പ്രവര്‍ത്തനക്ഷമമാക്കി ബസ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കണം. എന്നാല്‍, മാത്രമേ പൂര്‍ണപ്രവര്‍ത്തനക്ഷമത ബസിന് കിട്ടുകയുള്ളൂവെന്ന് വോള്‍വോ കമ്പനി പറയുന്നു. ഇതിനാല്‍ സര്‍വിസ് നടത്തിയില്ളെങ്കിലും എല്ലാ ദിവസവും ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്ത് വെക്കേണ്ട അവസ്ഥയാണിപ്പോള്‍.
എ.സി ബസുകളില്‍ 15 രൂപയും നോണ്‍ എ.സിയില്‍ എട്ട് രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ലക്കിടി-സുല്‍ത്താന്‍ ബത്തേരി, ലക്കിടി-മാനന്തവാടി റൂട്ട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വിസ് നടത്തുക. പുല്‍പള്ളി-കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട്, മാനന്തവാടി-കോഴിക്കോട് റൂട്ടിലും പുതിയ ബസുകള്‍ വരുന്നതോടെ സര്‍വിസ് നടത്താനുള്ള സാധ്യതയുമുണ്ട്. അതേസമയം, കിട്ടിയ ബസുകളുടെ സര്‍വിസുകളുടെ ഉദ്ഘാടനം മേയ് ഒന്നിന് നടക്കുമെന്ന് ഡി.ടി.ഒ പറഞ്ഞു.
ജന്‍റം പദ്ധതി വന്നതിന് ശേഷം കെ.എസ്.ആര്‍.ടി.സി രൂപവത്കരിച്ച കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ (കെ.യു.ആര്‍.ടി.സി) കീഴിലാണ് ലോ ഫ്ളോര്‍ ബസുകള്‍ പ്രവര്‍ത്തിക്കുക.
കെ.യു.ആര്‍.ടി.സിക്കുള്ള പ്രത്യേക അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന്‍െറ നിര്‍മാണ നടപടികള്‍ കല്‍പറ്റ ഡിപ്പോയില്‍ പുരോഗമിക്കുകയാണ്.

കരീമിനോട് അരിശം തീരാതെ സോഷ്യല്‍മീഡിയ

Posted: 25 Apr 2015 12:52 AM PDT

Image: 

കോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ എളമരം കരീം ഖേദം പ്രകടിപ്പിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശം ഇപ്പോഴും തുടരുന്നു. കേവലം മാപ്പു പറഞ്ഞാല്‍ ഒഴിയുന്ന പ്രസ്താവനയല്ല കരീം നടത്തിയതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹത്തിന്‍െറ ഉള്ളിന്‍െറയുള്ളില്‍ എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന സൂചിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ വിമര്‍ശമുയര്‍ന്നു. ഇതര രാഷ്ട്രീയപാര്‍ട്ടി നേതാവില്‍ നിന്നും വരുന്നതു പോലെയല്ല ഒരു കമ്മ്യൂണിസ്റ്റ്-തൊഴിലാളി നേതാവില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും വരുന്നതെന്നും സി.പി.എമ്മിലെ നവമുതലാളിത്തത്തിന്‍െറ പ്രചാരകനാണ് കരീമെന്നും ആക്ഷേപമുയര്‍ന്നു. ഫേസ്ബുക്കിലെ ഇടതു പക്ഷ അനുകൂലികള്‍ തന്നെയാണ് കരീമിനെതിരെ പ്രചാരണത്തിന് മുന്നിലുള്ളത്. അതേസമയം ഭിന്നശേഷിക്കാര്‍ക്കെതിരായ പ്രസ്താവനയില്‍ മാത്രമാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതെന്നും എന്നാല്‍ കെ.എസ്.ആര്‍.ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുന്നതില്‍ നിലപാടുകള്‍ക്ക് മാറ്റമില്ലാത്തതും വ്യാപകവിമര്‍ശത്തിനിടയാക്കി.

കെ.എസ്.ആര്‍.ടി.സി തകര്‍ച്ചയുടെ ഉത്തരവാദിത്തം ചെറിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങളാണെന്ന പ്രസ്താവന ചോദ്യം ചെയ്തും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇത്തരത്തില്‍ സൗജന്യം പറ്റുന്നതെന്നും എന്തിനാണ് ഈ വിഭാഗത്തിന്‍െറ തലയില്‍ കോര്‍പറേഷന്‍െറ മൊത്തം നഷ്ടം കെട്ടി വെക്കുന്നതെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. സൗകര്യങ്ങളില്ലാത്ത കെ.എസ്.ആര്‍.ടിസി ബസുകള്‍ റോഡിലിറക്കി സ്വകാര്യബസുകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് കെ.എസ്.ആര്‍.ടിസി നഷ്ടത്തിലാണെന്ന് പറയുന്നതില്‍ കാര്യമില്ളെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യം കൊടുക്കുക മാത്രമല്ളെന്നും അവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍െറയും ഭരണകൂടത്തിന്‍െറയും ബാധ്യതയാണെന്നും  അത് ചെയ്യാന്‍ സാധിക്കുന്നില്ളെങ്കില്‍ പരിഹസിക്കരുതെന്നും ചിലര്‍ കരീമിനെ ഉപദേശിച്ചു.

സര്‍ക്കാരിനെതിരായ എല്ലാ സമരങ്ങളിലും ആദ്യം ആക്രമിക്കപ്പെടുന്നത് കെ.എസ്.ആര്‍.ടിസി ബസുകളാണ്. ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഇതു വഴി കോടികളുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടാകുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന സമരരീതി അവസാനിപ്പിക്കാന്‍ തയ്യാറാകാന്‍ സ്വന്തം അണികളോടും പാര്‍ട്ടിയോടും പറയാതെ പാവപ്പെട്ട വികലാംഗകരുടെ പേരില്‍ നഷ്ടക്കണക്ക് ചൊരിയുന്നത് വിരോധാഭാസമാണെന്നും ജനം പ്രതികരിക്കുന്നു.

ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ അഴിമതികള്‍ , സ്വകാര്യ മേഖലക്ക് വേണ്ടിയുള്ള പാരകള്‍, അശാസ്ത്രീയമായ ഷെഡ്യൂളുകള്‍ , അനാവശ്യ തസ്തികകളിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റുകള്‍, ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കൊള്ളരുതായ്മകള്‍ ഇങ്ങനെ നിരവധി കാരണങ്ങളെ കുറിച്ചൊന്നും പറയാതെ എല്ലാം നിസ്സാരമായ ഈ 'സൗജന്യ' യാത്രയുടെ മേല്‍കെട്ടിവെക്കുന്നതിലൂടെ ഭാവിയില്‍ സ്വകാര്യവല്‍കരിക്കാനുള്ള സൈദ്ധാന്തിക അടിത്തറയിടുകയാണെന്നും സി.പി.എമ്മില്‍ കരീം പറയുന്നത് കോണ്‍ഗ്രസ്സില്‍ ചിദംബരം പറയുന്നതിന് തുല്യമാണെന്നും ജനം വ്യക്തമാക്കുന്നു.

കെ.എസ്.ആര്‍.ടി.സി ഭരിച്ച മന്ത്രിമാര്‍ കണ്ണുപൊട്ടനും ചെവിടുപൊട്ടനും കാലുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിച്ചതെന്നായിരുന്നു എളമരം കരീം വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുകയെന്ന ആവശ്യമുയര്‍ത്തി കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംഘടിപ്പിച്ച സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്യവെ നടത്തിയ പരാമര്‍ശം വിവാദമായതോടെ അദ്ദേഹം ഫേസ്ബുക്കിലുടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

 

 

കരീമിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.ഇ പി ജയരാജൻ തൊട്ട് കരീം വരെയുള്ളവർ പറയുന്ന നവമുതലാളിത്ത മാർക്സിസത്തിന്റെ ഭാഷയാണത്...

Posted by M R Anil Kumar on Friday, 24 April 2015

 

സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരു കവല പ്രസംഗം:വച്ച് കാച്ചുന്നത് വേറെ ആരും അല്ല നമ്മുടെ പുതിയ കേന്ദ്ര കമ്മറ്റി അംഗംദീപസ്...

Posted by Rahul Pasupalan on Friday, 24 April 2015

 

"കണ്ണുപൊട്ടനും ചെവിടു പൊട്ടനും മുടന്തനും"ഒന്നും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് കിനാശ്ശേരി ആണോ സഖാവേ താങ്കളുടെ സ്വപ്നം ?കമ്മ്യ...

Posted by Reena Philipm on Friday, 24 April 2015

 

ഇന്നാട്ടിലെ രാഷ്ട്രീയക്കാരും , യുവജന സംഘടനകളും കല്ലെറിഞ്ഞു നശിപ്പിച്ച KSRTC യുടെ നഷ്ട്ടം കണക്കുകൂട്ടിയാല്‍ കരീമുമാര്‍ ഹൃ...

Posted by Jahangeer Palayil Tharakapottamel on Friday, 24 April 2015

 

ഒരു വെൽഫെയർ സ്റ്റേറ്റ്‌ തങ്ങളുടെ സങ്കൽപ്പത്തിൽപ്പോലുമില്ല എന്നാണു എളമരം കരീമിനേപ്പോലുള്ള സി.പി.എം. നേതാക്കളുടെ വാക്കുകൾ ...

Posted by VT Balram on Friday, 24 April 2015

 

ഭിന്ന ശേഷി ഉള്ള ഒരു കുട്ടിയുടെ അമ്മ ആണ് ഞാന്‍ . അവനും അവന്റെ ഒപ്പം യാത്ര ചെയ്യുന്ന ഒരാള്‍ക്കും ടിക്കറ്റ്‌ എടുക്കേണ്ട . ...

Posted by Preetha G on Friday, 24 April 2015

 

ഒരു രാഷ്ട്രത്തിനു വികലാംഗർ അധിക ബാധ്യതയാണെന്നാണു കരീംക്ക താത്വികമായി പറയാനുദ്ദേശിച്ചത്.കെ എസ് ആർ ടിസി വെച്ചു ഉദാഹരിച്ചെന്നു മാത്രം... ഇങ്ങളു കലക്കി

Posted by Haris Edavana on Friday, 24 April 2015

 

എളമരം കരീം സി.പി.എമ്മിന്‍റെ കേന്ദ്രകമ്മറ്റി അംഗമാണ്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നുപോലും പ്രതീക്ഷിക്കാത്ത ...

Posted by Sreejith Kondotty on Friday, 24 April 2015

 

ഭിന്നശേഷിയുള്ളവരുടെ സൌജന്യം എടുത്തു കളഞ്ഞിട്ടു വേണം നമുക്ക് സംവരണത്തിനെതിരെ സംസാരിച്ചു തുടങ്ങാന്‍... പിന്നെ ബ്രാഹ്മണര്‍ക...

Posted by Sudheesh Sudhakar on Friday, 24 April 2015

ചെങ്കല്‍ വലിയകുളം നവീകരണം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

Posted: 25 Apr 2015 12:49 AM PDT

പാറശ്ശാല: കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ വലിയകുളം നവീകരണത്തിന് തയാറാക്കിയെങ്കിലും എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതായി ആരോപണം.
ലക്ഷങ്ങള്‍ ചെലവഴിച്ച് ചെങ്കല്‍ പഞ്ചായത്ത് അധികൃതര്‍ നവീകരണ പദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കുളിക്കടവ് നിര്‍മാണംപോലും നടന്നിട്ടില്ല. അശാസ്ത്രീയ മണ്ണെടുപ്പിലൂടെ കയങ്ങളായ കുളം നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
ഏകദേശം 10 ഏക്കറോളം വരുന്ന കുളത്തില്‍നിന്ന് ഒരു കോടിയില്‍പരം രൂപക്കാണ് ചളിയും മണലും ലേലം ചെയ്ത് വിറ്റത്. ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണെടുക്കാന്‍ തീരുമാനിച്ച കുളത്തില്‍നിന്ന് കരാറുകാരന്‍ മൂന്നിരട്ടി താഴ്ചയിലാണ് മണ്ണ് കോരി മാറ്റിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഴക്കൂടുതല്‍ കാരണം കുളിക്കടവുകള്‍ക്ക് സമീപം മാത്രമേ ഇറങ്ങാന്‍ കഴിയൂ.
മണ്ണ് ഖനനം സംബന്ധിച്ച് ആദ്യ ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. മണ്ണെടുപ്പില്‍ കയമായ കുളത്തില്‍ വീണ് പ്രവേശവാസിയായ യുവാവ് മരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.17 കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയാറാക്കിയെങ്കിലും പണി നടത്തിപ്പിലുയര്‍ന്ന സാങ്കേതികവിഷയങ്ങള്‍ കാരണം ജോലി ഇനിയും ആരംഭിച്ചില്ല. 15 അടിയിലേറെ വെള്ളമുള്ള കുളം വറ്റിച്ച് പണി ആരംഭിക്കാന്‍ സമയം എടുക്കുമെന്നാണ് അധികൃതരുടെ വാദം.

വാഹനങ്ങളുടെ ആര്‍.ടി ഓഫിസ് ഇടപാടുകള്‍ തടയാന്‍ നടപടിയുമായി പൊലീസ്

Posted: 25 Apr 2015 12:47 AM PDT

കൊല്ലം: നിരീക്ഷണ കാമറകളില്‍ കുടുങ്ങിയിട്ടും പിഴ അടക്കാതെ മുങ്ങിനടക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളുടെ വാഹനങ്ങളുടെ ആര്‍.ടി ഓഫിസ് സംബന്ധമായ ഇടപാടുകള്‍ പിഴ അടക്കുന്നതുവരെ തടയാന്‍ നടപടിവരുന്നു.
ഗതാഗതകുറ്റങ്ങള്‍ക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നോട്ടീസ് കിട്ടിയിട്ടും പിഴയടക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം.
പിഴകെട്ടാത്ത വാഹന ഉടമള്‍ക്കെതിരെ കോടതി മുഖേന സമന്‍സ് അയക്കുന്നതിനും സിറ്റി പൊലീസ് നടപടി സ്വീകരിച്ചുതുടങ്ങി. നിശ്ചിതസമയപരിധിക്കുള്ളില്‍ പിഴ അടക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നാണ് സിറ്റി പൊലീസ് കമീഷണര്‍ വി.സുരേഷ്കുമാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം വാഹന ഉടമകള്‍ക്ക് കോടതി മുഖേനയും മറ്റും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാനായി കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂമില്‍ പിഴ അടക്കുന്നതിന് പത്ത് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ വഴി ദിനംപ്രതി 100 കണക്കിന് ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടുന്നത്. 2013 ഫെബ്രുവരിയിലാണ് സിറ്റി പൊലീസ് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
രണ്ട് വര്‍ഷത്തിനിടെ 50000ത്തിലധികം ഗതാഗതകുറ്റങ്ങള്‍ പിടികൂടി. ഇതുവഴി 20 ലക്ഷത്തോളം രൂപ പിഴ ഈടാക്കി. സിഗ്നല്‍ പാലിക്കാതെ പായുന്നവയില്‍ സ്വകാര്യ ബസുകളാണ് കൂടുതല്‍. പിന്നെ നിലംതൊടാതെ പായുന്ന ബൈക്കുകാരും. 195 കാമറകളുള്ള കൊച്ചിയില്‍ പിടികൂടുന്നതിനേക്കാള്‍ കൂടുതല്‍ കൊല്ലം നഗരത്തില്‍ പിടികൂടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാമറയില്‍ കുടുങ്ങുന്നവരുടെ വിവരം, വാഹനത്തിന്‍െറ ചിത്രം, കുറ്റത്തിന്‍െറ സ്വഭാവം സഹിതം അത്യാധുനിക സംവിധാനങ്ങളുള്ള കണ്‍ട്രോള്‍ റൂമിലത്തെും. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ പിഴയടക്കേണ്ട വിവരം കുറ്റക്കാരുടെ വിലാസത്തില്‍ തപാലില്‍ അയക്കുകയാണ് ചെയ്യുന്നത്.
കെ.എസ്.ആര്‍.ടി.സിക്കുള്ള പിഴ നോട്ടീസുകള്‍ മാനേജിങ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്തേക്കാണ് അയക്കുന്നത്. ഗതാഗതകുറ്റങ്ങളില്‍ സ്ത്രീകളുടെ പങ്കും കുറവല്ല. ഹെല്‍മറ്റില്ലാത്തതും സിഗ്നല്‍ തെറ്റിക്കലിനുമാണ് സ്ത്രീകള്‍ കൂടുതല്‍ പിഴയടക്കേണ്ടിവരുന്നത്.

വേളാങ്കണ്ണി, തിരുപ്പതി ലോഫ്ളോര്‍ സര്‍വിസുകള്‍ വരുന്നു

Posted: 24 Apr 2015 11:46 PM PDT

കോട്ടയം: വേളാങ്കണിയിലേക്കും തിരുപ്പതിയിലേക്കും കോട്ടയത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസ് സര്‍വിസ് ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലോഫ്ളോര്‍ ബസിലെ യാത്രക്കാര്‍ക്ക് ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിപ്പോയില്‍നിന്ന് പുതുതായി ആരംഭിച്ച അഞ്ച് ലോഫ്ളോര്‍ സര്‍വിസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ യാത്രാസൗകര്യം വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ലോഫ്ളോര്‍ ബസുകള്‍ സര്‍വിസ് നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇത്തരത്തില്‍ പുതിയ മുഖം കോര്‍പറേഷന് നല്‍കും. എല്ലാ യാത്രക്കാര്‍ക്കുമായി ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയതും കേരളത്തിലാണ്. ഇതുമായി എല്ലാവരും സഹകരിക്കണം. ഇത്തരം നടപടികളിലൂടെ കെ.എസ്.ആര്‍.ടി.സിയെ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ലോഫ്ളോര്‍ ബസുകളുടെ താക്കോല്‍ ദാനവും ടിക്കറ്റ് മെഷീന്‍ വിതരണവും മന്ത്രി നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, കെ.എസ.്ആര്‍.ടി.സി എം.ഡി ആന്‍റണി ചാക്കോ, ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്‍, വി.കെ. അനില്‍ കുമാര്‍, അനീഷ് വരമ്പിനകം, ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചിയിലും നേരിയ ഭൂചലനം

Posted: 24 Apr 2015 11:43 PM PDT

Image: 

കൊച്ചി: നേപ്പാളിലുണ്ടായ ഭൂചലനത്തിന്‍െറ നേരിയ പ്രകമ്പനം കൊച്ചിയിലും അനുഭവപ്പെട്ടു. കലൂരിലെയും കടവന്ത്രയിലെയും ഉയര്‍ന്ന കെട്ടിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. 11.50 നാണ് കൊച്ചിയില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ സിറ്റിങ് നിര്‍ത്തിവെച്ചു. കെട്ടിടത്തിന്‍െറ എട്ടാം നിലയിലാണ് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്താനിരുന്നത്.
നേരിയ ഭൂചലനം ചെന്നൈ നഗരത്തിലും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
 

കൊച്ചി മെട്രോ: ഭൂഗര്‍ഭ വൈദ്യുതി ഇരട്ട കേബ്ളാക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അവലോകന സമിതി

Posted: 24 Apr 2015 11:28 PM PDT

ആലുവ: കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂഗര്‍ഭ കേബ്ളായി മാറ്റിയ മൂന്ന് 110 കെ.വി ടവര്‍ ലൈനുകളെ ചൊല്ലി ആക്ഷേപം. ഭൂമിക്കടിയിലൂടെ ഇരട്ട ലൈനുകള്‍ വീതം സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും, ഒറ്റ ലൈന്‍ വീതമാണ് സ്ഥാപിച്ചതെന്ന്് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് അവലോകന സമിതി ആലുവ മേഖലയുടെ ആദ്യയോഗത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മെട്രോക്ക് വേണ്ടി ദേശീയ പാതക്ക് കുറുകെ പോയിരുന്ന ടവര്‍ ലൈനുകളാണ് ഭൂഗര്‍ഭ കേബ്ളാക്കി മാറ്റിയത്.
ഇരട്ട ലൈന്‍ വലിക്കാമെന്ന് ആദ്യം ഉറപ്പ് നല്‍കിയിരുന്നെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഒറ്റലൈനാക്കി മാറ്റുകയായിരുന്നു. ഒറ്റ ലൈനില്‍ പ്രശ്നങ്ങള്‍ നേരിട്ടാല്‍ പരിഹരിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി വൃക്ഷ ശിഖരങ്ങള്‍ വെട്ടി മാറ്റുന്നതിനും, റോഡിലേക്ക് കയറി നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റാനും തീരുമാനമായി. ആലുവ, കാസിനോ, തുരുത്ത്, തോട്ടക്കാട്ടുകര, കപ്രശ്ശേരി, ശ്രീമൂലനഗരം എന്നിവിടങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് മീറ്ററും, എല്‍.ഇ.ഡി ബള്‍ബും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.സി. മാര്‍ട്ടിന്‍, മേരീ വര്‍ഗീസ്, ലൈസ സെബാസ്റ്റ്യന്‍, ചെങ്ങമനാട് വൈസ് പ്രസിഡന്‍റ് കെ.വി. പൗലോസ്, സി. ഓമന, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ഷെരീഫ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
എ.എം. അന്‍വര്‍, കെ.ഡി. തോമസ്, രമേശ്ബാബു, സീനിയര്‍ സൂപ്രണ്ട് ജോഫി. പി. ജോയി, എ.ഇ മാരായ റസല്‍ ബീവി, എന്‍.പി. ബാബു, പി.വി. സോജു, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു. രണ്ടുമാസം കൂടുമ്പോള്‍ അവലോകന സമിതി കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ഐസക്കിന്‍െറ പ്രസ്താവന സ്പിന്നേഴ്സ് അടച്ചിടണമെന്ന ഗൂഢലക്ഷ്യത്തോടെ –എ.എ.ഷുക്കൂര്‍

Posted: 24 Apr 2015 11:23 PM PDT

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്‍ തുറക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 കോടി അനുവദിച്ചതിനെതിരെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ പ്രസ്താവന എന്നന്നേക്കുമായി സ്പിന്നിങ് മില്‍ അടച്ചിടണം എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ.ഷുക്കൂര്‍.
ഇപ്പോള്‍ അനുവദിച്ച 20 കോടി മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് തിരിച്ചു പിടിക്കണമെന്ന വാദം അപക്വമാണ്. എല്‍.ഡി.എഫിന്‍െറ കാലത്ത് നവീകരിച്ച് ഉദ്ഘാടനം നടത്തിയ സ്പിന്നിങ് മില്‍ ഉദ്ഘാടനദിനത്തില്‍ പോലും പ്രവര്‍ത്തിപ്പിച്ചത് ജനറേറ്ററിന്‍െറ സഹായത്തോടെയാണ്. 2011 ജനുവരി മാസത്തില്‍ ഉദ്ഘാടനം നടത്തിയ സ്പിന്നിങ് മില്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എം.എല്‍.എ യുടെ സ്ഥിരം നാടകമായ ഉദ്ഘാടനമാമാങ്കം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു.അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മില്‍ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് 2010 ജനുവരിയില്‍ തയാറായപ്പോള്‍ തൊഴിലാളി താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് ഡോ.തോമസ് ഐസക് പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ 2010 ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ആക്ട് പൂര്‍ണമായും തൊഴിലാളി താല്‍പര്യം ഹനിച്ചുകൊണ്ടുള്ളതായിരുന്നു.
നിലവിലുള്ള തൊഴിലാളികള്‍ക്ക് ഡിട്രഡ്ജ്മെന്‍റ് ബെനിഫിറ്റ് നല്‍കി അവരെ ഒഴിവാക്കി പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍, എന്‍. ഐ. പി.എം എന്നീ സ്വകാര്യസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരീക്ഷയും, ഇന്‍റര്‍വ്യൂ നടത്തി 353 പേരുടെ ലിസ്റ്റും തയാറാക്കി ഓണ്‍ലൈന്‍ ആയി ആളുകളെ തെരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമം സ്വജനപക്ഷപാതികളായ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ വേണ്ടി മാത്രമായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് ഡോ.തോമസ് ഐസക്കും, എളമരം കരീമുമായിരുന്നു.
യു.ഡി.എഫ് സംഘടനകളോ, ഇടത് മുന്നണിയിലെ ഘടക കക്ഷിയായ സി.പി.ഐ പോലും അറിയാതെ നടത്തിയ തെരഞ്ഞെടുപ്പിനെതിരെ എ.ഐ.ടി.യു.സി നേതാവ് അഡ്വ.വി.മോഹന്‍ദാസും, ഐ.എന്‍.ടി.യു.സി നേതൃത്വവും 2011 ഫെബ്രുവരി 28 ന് ഹൈകോടതിയെ സമീപിച്ച് നിലവിലെ തൊഴിലാളികള്‍ക്കനുകൂലമായ ഉത്തരവ് സമ്പാദിക്കുകയുമാണ് ഉണ്ടായത്.
സി.പി.എം, ഡി.വൈ.എഫ്.ഐ ക്കാരെ മാത്രം നിയമിക്കാന്‍ ജില്ലയിലെ സി.പി.എം നേതൃത്വം നടത്തിയ കള്ളക്കളി പൊളിഞ്ഞതോടു കൂടി മേയ് വരെ കമ്പനി തുറക്കാന്‍ സമയമുണ്ടായിട്ടും തുറക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ല.
ധനമന്ത്രിയായ ഡോ.തോമസ് ഐസക്കിന്‍െറ വൈകല്യം കൊണ്ടുവന്ന സ്പിന്നേഴ്സിന്‍െറ പതനം മറച്ചുവെച്ച് ബോധപൂര്‍വം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാന്‍ നടത്തുന്ന ശ്രമം ജനം തിരിച്ചറിഞ്ഞു.
എളമരം കരീമുമായി ചേര്‍ന്ന് തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ട് പുതിയ തൊഴിലാളികളെ കണ്ടത്തെുന്നതിലേക്ക് സര്‍ക്കാര്‍ ഏജന്‍സിയായ റിയാബിനെ ഏല്‍പിച്ചതറിഞ്ഞ തോമസ് ഐസക് ഡി.വൈ.എഫ്.ഐയെ ഉപയോഗിച്ച് ഹൈകോടതിയില്‍ കേസ് കൊടുപ്പിച്ച സൂത്രക്കാരന്‍ ആണ്.
ഒരു ഭാഗത്ത് ഡി.വൈ.എഫ്.ഐയെ കൊണ്ട് തുറക്കാതിരിക്കാന്‍ സമരം ചെയ്യിക്കുകയും, മറുഭാഗത്ത് സ്പിന്നേഴ്സ് തുറക്കാത്തതിന് യു.ഡി.എഫ് സര്‍ക്കാറും, മുഖ്യമന്ത്രിയുമാണെന്ന് പുലഭ്യം പറയുന്നതിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉദ്ഘാടനം ചെയ്ത കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ 2000 കിലോ വാട്ട് വൈദ്യുതിവേണമെന്നിരിക്കെ 400 കിലോ വാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.
അതും കണക്ഷന്‍ വിച്ഛേദിച്ച നിലയിലായിരുന്നു.ജനറേറ്റര്‍ വെച്ച് ഉദ്ഘാടനം നടത്തിയര്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഫാക്ടറി ലൈസന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സെന്‍ട്രല്‍ എക്സൈസിന്‍െറ അനുവാദം, പഞ്ചായത്ത് ലൈസന്‍സ് എന്നിവ ലഭ്യമാക്കിയില്ല. 16 കോടി ബാങ്കില്‍ ഉണ്ടെന്ന് പറയുന്ന തോമസ് ഐസക് 11000 മീറ്റര്‍ കമ്പനി കെട്ടിടം അറ്റകുറ്റപ്പണിക്ക് എട്ട് കോടി ചെലവാക്കി എന്നത് ജനങ്ങളില്‍നിന്ന് മറച്ചു വെച്ചിരിക്കുകയാണെന്നും ഷുക്കൂര്‍ ആരോപിച്ചു.

മാവൂര്‍ റോഡ് അഴുക്കുചാല്‍ നിര്‍മാണം: 300 മീറ്റര്‍ മേയ് 15നകം പൂര്‍ത്തിയാക്കും

Posted: 24 Apr 2015 11:20 PM PDT

കോഴിക്കോട്: മാവൂര്‍ റോഡിലെ അഴുക്കുചാല്‍ നിര്‍മാണത്തിന്‍െറ ഇപ്പോള്‍ പണിനടക്കുന്ന 300 മീറ്റര്‍ പ്രവൃത്തി മേയ് 15ഓടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. നഗരത്തിന്‍െറ അഭിമാനമായ നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നശിപ്പിച്ച സാമൂഹികവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
എസ്.എസ്.എല്‍.സി പരിക്ഷാഫലം അലങ്കോലപ്പെട്ട ക്രമക്കേടിനെപ്പറ്റി അന്വേഷണംനടത്തി പൊതു വിദ്യാഭ്യാസമേഖലയെ രക്ഷിക്കാന്‍ നടപടിവേണമെന്ന് അടിയന്തരപ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. മാവൂര്‍ റോഡിലെ സുസ്ഥിര നഗരവികസന പദ്ധതി അഴുക്കുചാല്‍ പണിയെപ്പറ്റി കെ. മുഹമ്മദാലിയാണ് ശ്രദ്ധക്ഷണിച്ചത്. മഴ മുന്നില്‍ നില്‍ക്കുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്തതിനാല്‍ നീണ്ടുപോകുന്ന പണി നഗരത്തെ ദുരിതത്തിലാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, മാവൂര്‍റോഡില്‍ ഏറ്റവും പ്രശ്നമുണ്ടാക്കുന്ന 300 മീറ്ററിലാണ് ഇപ്പോള്‍ പണി നടക്കുന്നതെന്നും മേയ് 15നകം പണിതീര്‍ത്ത് ചെറിയ വാഹനങ്ങള്‍ക്ക് ഗതാഗതമനുവദിക്കാനാവുമെന്നും സുസ്ഥിര വികസനപദ്ധതി പ്രോജക്ട് മാനേജര്‍ മോഹനന്‍ സഭയെ അറിയിച്ചു. നഗരത്തിലെ മേല്‍പ്പാലങ്ങളില്‍ തെരുവുവിളക്ക് കത്തിക്കാനുള്ള തടസ്സം നീക്കുന്നകാര്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും.
എം. രാധാകൃഷ്ണന്‍ മാസ്റ്ററാണ് എസ്.എസ്.എല്‍.സി പരിക്ഷാഫലത്തെപ്പററിയുള്ള അടിയന്തരപ്രമേയം അവതരിപ്പിച്ചത്. കേരളചരിത്രത്തില്‍ ആദ്യമായാണ് പ്രസിദ്ധീകരിച്ച ഫലം പിന്‍വലിക്കേണ്ടിവന്നതെന്നു കാണിച്ച് ഭരണപക്ഷം പ്രമേയത്തെ പിന്താങ്ങിയപ്പോള്‍ ഉദ്യോഗസ്ഥതലത്തിലെ അട്ടിമറിയാണ് കാരണമെന്നും രാഷ്ട്രീയലക്ഷ്യംവെച്ചുള്ള പ്രമേയമാണിതെന്നുമായിരുന്നു പ്രതിപക്ഷവാദം. ഒരുമണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ വോട്ടിനിട്ട് പ്രമേയം പാസാക്കുകയായിരുന്നു. നടക്കാവ് സ്കൂള്‍ സംബന്ധിച്ച പ്രമേയം സി.പി. മുസാഫര്‍ അഹമ്മദാണ് അവതരിപ്പിച്ചത്. ആധാര്‍ കാര്‍ഡില്ലാതെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് അര്‍ഹരായവര്‍ക്ക് ക്ഷേമപെന്‍ഷനും മറ്റും കിട്ടാതാവുന്ന അവസ്ഥ സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തും. കോഴിക്കോട് ബീച്ചിന്‍െറ പരിതാപകരാവസ്ഥ ജില്ലാ കലക്ടറുടെയും പോര്‍ട്ട് ഓഫിസറുടെയും ശ്രദ്ധയില്‍പെടുത്തും.
കോര്‍പറേഷന്‍ സ്റ്റേഡിയം കൈമാറാന്‍ ദേശീയ ഗെയിംസ് അതോറിറ്റിയോട് ആവശ്യപ്പെടും. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്റ്റേഡിയം സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനമൊരുക്കും. സ്റ്റേഡിയം ബില്‍ഡിങ്ങിലെ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്നകാര്യം ഐ.ടി വകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തും. 1.4 കോടി നഗരസഭ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കൈമാറി ഒരുകൊല്ലം കഴിഞ്ഞിട്ടും ജല അതോറിറ്റി ഒരുപൈപ്പ് പോലും നഗരത്തില്‍ സ്ഥാപിക്കാത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പരസ്യം സ്ഥാപിക്കാന്‍ കരാര്‍ നേടിയവര്‍ 73ലക്ഷം കുടിശ്ശിക വരുത്തിയതായി പൊറ്റങ്ങാടി കിഷന്‍ ചന്ദ് ശ്രദ്ധയില്‍പെടുത്തി.
കരുവിശ്ശേരി പാര്‍ക്കിന്‍െറ പണി അനന്തമായി നീളുന്നകാര്യം വി. സുധീറും ശ്രദ്ധയില്‍പെടുത്തി. മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. ഡെപൂട്ടിമേയര്‍ പി.ടി. അബ്ദുല്ലത്തീഫ്, എം.ടി. പത്മ, കെ. സത്യനാഥന്‍, ഇ.എം. സോമന്‍, എം. മോഹനന്‍,എം. ശ്രീധരന്‍, വിദ്യ ബാലകൃഷ്ണന്‍, കെ. രവീന്ദ്രന്‍, കെ. ശ്രീകുമാര്‍, ടി.പി. കോയമൊയ്തീന്‍, കെ.ടി. ബീരാന്‍ കോയ, പി.വി. അവറാന്‍, എന്‍.സി. മോയിന്‍കുട്ടി, ഉഷാദേവി ടീച്ചര്‍, പൊന്നത്ത് ദേവരാജന്‍, കെ.പി. അബ്ദുല്ലക്കോയ, ഒ.എം. ഭരദ്വാജ്, സി.പി. സലീം, കെ.വി. ബാബുരാജ്, വി.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

അങ്ങാടിപ്പുറം മേല്‍പ്പാലം നിര്‍മാണം ഇഴഞ്ഞുതന്നെ

Posted: 24 Apr 2015 11:17 PM PDT

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം നിര്‍മാണം വീണ്ടും ഇഴയുന്നു. ഏറെ തിരക്കുള്ള കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് ഒരുവര്‍ഷമായി മേല്‍പ്പാലം നിര്‍മാണം നടക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടിരുന്ന മേല്‍പ്പാലം പണി ഇഴയുന്നത് അങ്ങാടിപ്പുറത്ത് വന്‍ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാനാവാത്തതാണ് പണി ഇഴയാന്‍ കാരണം.
ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് നല്‍കാനുള്ള തുക അനുവദിച്ചിട്ടുണ്ടെങ്കിലും വിതരണം ചെയ്തിട്ടില്ല.
ഇതിനിടയില്‍ 20ഓളം ഭൂവുടമകള്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന്‍െറ അടിസ്ഥാനത്തിലേ ഭൂമി ഏറ്റെടുക്കാവൂ എന്നാവശ്യപ്പെട്ടാണ് ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 40 ഭൂവുടമകളില്‍നിന്ന് 46.1 സെന്‍േറാളം ഭൂമിയാണ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 11 ഭൂവുടമകള്‍ നേരത്തേ ഭൂമി വിട്ടുനല്‍കാന്‍ സമ്മതം അറിയിച്ചിരുന്നു. ഇവര്‍ക്ക് നല്‍കാനുള്ള തുകക്ക് ധനകാര്യവകുപ്പ് അനുമതി നല്‍കി. ഇതിലൂടെ വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായി.
പണി നടക്കുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിന് സര്‍വിസ് റോഡ് നിര്‍മിക്കാനാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മേല്‍പ്പാലത്തിന്‍െറ നിര്‍മാണം മുന്നോട്ടുപോകണമെങ്കില്‍ ഭൂമി ലഭിക്കാതെ സാധിക്കില്ളെന്ന് നേരത്തേ ആര്‍.ബി.ഡി.സിയും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനായിരുന്നു പ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ലഭ്യമാക്കിയതും യോഗതീരുമാനത്തെ തുടര്‍ന്നാണ്. എന്നാല്‍, മറ്റ് നടപടി മുന്നോട്ടുനീങ്ങാത്തത് നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. ഓരോതവണ റെയില്‍വേ ഗേറ്റ് അടക്കുമ്പോഴും 20 മിനിറ്റോളം ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്.

പുതുക്കിയ എസ്.എസ്.എല്‍.സി ഫലം വൈകിട്ട് പുന:പ്രസിദ്ധീകരിക്കും

Posted: 24 Apr 2015 11:07 PM PDT

Image: 

തിരുവനന്തപുരം: പുതുക്കിയ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. ഉച്ചക്ക് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഫലം വൈകിട്ട് പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതര്‍ വീണ്ടും അറിയിച്ചത്.

അപൂര്‍ണമായ 3393 മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  പരീക്ഷാഭവനെ നേരിട്ടു പരാതി അറിയിച്ചത് 173 പേരാണ്. ഗ്രെയ്സ് മാര്‍ക്ക് രേഖപ്പെടുത്താത്ത പരാതികള്‍ 200 ആണെന്നും അധികൃതര്‍ വ്യക്തമാക്കി. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നുള്ള ഫലവും സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഫലവും ഒത്തുനോക്കി സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പിഴവുണ്ടാക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.

 

വി.എസ് അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍

Posted: 24 Apr 2015 10:25 PM PDT

Image: 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ക്ഷണം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശ പ്രകാരം  സംസ്ഥാന നേതൃത്വം വി.എസിനെ ക്ഷണിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന സമിതിയില്‍ അംഗമല്ലാത്തതിനാല്‍  വി.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന സമിതിയിലുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം നിങ്ങള്‍ക്ക് പിന്നീട് മനസിലാകുമെന്ന് വി.എസ് മറുപടി നല്‍കി. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ.ജി സെന്‍ററിലത്തെിയ വി.എസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിക്കുകയാണ് യോഗത്തിന്‍െറ പ്രധാന അജണ്ട. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  രാവിലെ കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളുടെയും കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെയും  യോഗം ചേര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ സംബന്ധിച്ച നിര്‍ദേശം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലൂം ചര്‍ച്ച നടന്നേക്കും.

ആലപ്പുഴയില്‍ നടന്ന  സംസ്ഥാന സമ്മേളനത്തിനുശേഷം ചേര്‍ന്ന ആദ്യ സംസ്ഥാന സമിതി യോഗത്തിലേക്ക് വി.എസിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുക്കാമെന്നത് കൊണ്ടാണ് അന്ന് വി.എസിനെ യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തില്‍ വി.എസ് പങ്കെടുക്കാത്തതില്‍ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍, വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍  വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന്  ഒഴിവാക്കി പ്രത്യേക ക്ഷണിതാവാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സമിതി യോഗത്തിലേക്ക് വി.എസിനെ ക്ഷണിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും വി.എസ് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വി.എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേ സമയം സംസ്ഥാന സമിതിയിലെ ഒരു സ്ഥാനം ഒഴിച്ചിടുകയും ചെയ്തിരുന്നു.

ഒമാനില്‍ വിദേശികളുടെ ഇരുചക്രവാഹന ഉപയോഗത്തിന് നിയന്ത്രണം വരുന്നു

Posted: 24 Apr 2015 10:08 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിനും ഓടിക്കുന്നതിനും നിയന്ത്രണങ്ങള്‍ വരുന്നു. രാജ്യത്തെ റോഡുകളില്‍ വര്‍ധിക്കുന്ന ബൈക്ക് ഗതാഗതം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമാണ് റോയല്‍ ഒമാന്‍ പൊലീസിന്‍െറ പുതിയ നിയന്ത്രണം. ഇതനുസരിച്ച് ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നത് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ത്തിവെച്ചു.
പുതിയ നിയമമനുസരിച്ച് സ്ഥിരമായ ലൈസന്‍സുള്ളവരുടെ പേരില്‍ മാത്രമേ ബൈക്കുകള്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. ലൈസന്‍സ് ഉടമകള്‍ക്ക് മാത്രമേ ബൈക്ക് ഓടിക്കാനും പാടുള്ളൂ. വിദേശികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം. നേരത്തേ ഒമാന്‍ റസിഡന്‍റ് കാര്‍ഡുള്ള ആര്‍ക്കും ബൈക്കുകള്‍ വാങ്ങാമായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് നല്‍കുന്ന ലേണേഴ്സ് ലൈസന്‍സുപയോഗിച്ച് ആര്‍ക്കും ഇത്തരം വാഹനങ്ങള്‍ ഓടിക്കുകയും ചെയ്യാമായിരുന്നു. ലേണേഴ്സ് ബോര്‍ഡ് വെച്ച് എത്രകാലം വേണമെങ്കിലും ബൈക്കുകള്‍ ഓടിക്കാന്‍ കഴിയുന്നതിനാല്‍ പലരും ഈ ലൈസന്‍സുകള്‍ മാറ്റിയിരുന്നില്ല.
സ്ഥിര  ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ബൈക്കുകള്‍ വാങ്ങാനും ഓടിക്കാനും അനുവാദമുണ്ടാവുകയുള്ളൂവെന്നതിനാല്‍ നിലവില്‍ ബൈക്കുകുള്ള കമ്പനികള്‍ വാഹനമോടിക്കുന്നവരുടെ പേരില്‍ മാറ്റി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇത്തരം ആളുകള്‍ക്ക് സ്ഥിരമായ ലൈസന്‍സില്ലാത്തതിനാല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. ഇവര്‍ സ്ഥിരമായ ലൈസന്‍സ് എടുക്കാനും സമയമെടുക്കും. സ്വന്തം ബൈക്ക് ഉണ്ടെങ്കിലും സ്ഥിരമായ ലൈസന്‍സ് ഇല്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ക്കും വാഹനമോടിക്കാന്‍ കഴിയില്ല. ബൈക്കുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമാണെങ്കിലും ഒമാനില്‍ നിരവധി സ്ഥാപനങ്ങളും കമ്പനികളും ജോലികള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
ഹോട്ടലുകളും ഡെലിവറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ബൈക്കുകള്‍ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. ഏതാണ്ടെല്ലാ ഹോട്ടലുകളും ഹോം ഡെലിവറിക്ക് ബൈക്കുകളെയാണ് ആശ്രയിക്കുന്നത്. റൂവി നഗരത്തില്‍ തന്നെ ഇത്തരം നൂറുകണക്കിന് ബൈക്കുകളുണ്ട്. പത്രസ്ഥാപനങ്ങള്‍ വിതരണത്തിനും ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമം ഇത്തരം സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ബാധിക്കും.  കമ്പനികള്‍ വാങ്ങുന്ന ബൈക്കുകള്‍ ജീവനക്കാരന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്നതോടെ മുതല്‍മുടക്കിറക്കുന്ന കമ്പനിക്ക് ബൈക്കില്‍ ഒരു അവകാശവും ഇല്ലാതാവും. ഒമാനില്‍ ബൈക്കുകളുടെ വില്‍പന അടുത്തകാലത്തായി ഏറെ വര്‍ധിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ബൈക്കുകള്‍ ജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാലാണത്. പുതിയ നിയമം വാഹന വിതരണക്കാരെയും പ്രതികൂലമായി ബാധിക്കും. രജിസ്ട്രേഷനും ലൈസന്‍സ് എടുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ക്ക് മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ ഹോട്ടല്‍, റസ്റ്റോറന്‍റ് ഉടമകളും മറ്റും ആശങ്കയിലാണ്. ഇത്രയും സമയം ബിസിനസില്‍ കാര്യമായ നഷ്ടംതന്നെ വരുമെന്ന ആശങ്ക ഇവര്‍ പങ്കുവെക്കുന്നു.

അബ്ദുറബ്ബ് ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണം^ കെ.പി.എ. മജീദ്

Posted: 24 Apr 2015 10:01 PM PDT

Image: 

കാസര്‍ഗോഡ്: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനു മുസ്ലിംലീഗിന്‍െറ താക്കീത്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണമെന്നും മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം മജീദ് വെളിപ്പെടുത്തിയത്.

എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ സാധാരണ ഗതിയില്‍ ഇത്തരത്തില്‍ തെറ്റുകള്‍ വരാന്‍ സാധ്യതയില്ല. അപ്രതീക്ഷിതമായി വന്നതാണ് ഇത്. മന:പൂര്‍വമായ വീഴ്ച്ചകളുണ്ടായിട്ടുണ്ടോയെന്നു പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ വിദ്യഭ്യാസ മന്ത്രി നടപടിയെടുക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിനെയും പരീക്ഷാരീതികളെയും പരസ്യമായി വിമര്‍ശിച്ച കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയെ മജീദ് ന്യായീകരിച്ചു. സദുദ്ദേശപരമായ വിമര്‍ശനമാണു ഖാദര്‍ ഉന്നയിച്ചതെന്നും ഇക്കാര്യത്തില്‍ ലീഗില്‍ ഭിന്നതയില്ളെന്നും അദ്ദേഹം പ്രതികരിച്ചു.

 

റിയാദില്‍ രണ്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വദേശി പിടിയില്‍

Posted: 24 Apr 2015 09:11 PM PDT

Image: 

റിയാദ്: സൗദി തലസ്ഥാന നഗരിയുടെ കിഴക്കുഭാഗത്ത് പട്രോളിങ്ങിനിടെ രണ്ട് സുരക്ഷ ഭടന്മാര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ സ്വദേശി പൗരന്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് വ്യക്തമാക്കി. പൊലീസ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ യസീദ് ബിന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ അബൂനയാന്‍ എന്ന 23കാരനായ സ്വദേശിയാണ് സുരക്ഷ വിഭാഗത്തിന്‍െറ പിടിയിലായത്. കൂട്ടുപ്രതി നവാഫ് ബിന്‍ ശരീഫ് സമീര്‍ അല്‍അനസി എന്ന സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇവര്‍ ഐ.എസ് ബന്ധമുള്ളവരാണെന്നും സിറിയന്‍ തീവ്രവാദി സംഘവുമായി ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ 1.30ന് പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്ക് നേരെ വാഹനത്തിലത്തെിയ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. താമിര്‍ ഉംറാന്‍ അല്‍മുതൈരി, അബ്ദുല്‍ മുഹ്സിന്‍ ഖലഫ് അല്‍മുതൈരി എന്നിവരാണ് കൊല്ലപ്പെട്ടത്.
റിയാദില്‍ നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള ഹുറൈമലക്കടുത്ത് അല്‍ഉവൈനിദ് എന്ന സ്ഥലത്തുള്ള  കൃഷിയിടത്തില്‍ ഒളിവില്‍ കഴിയവെ ഒളിത്താവളം കീഴടക്കിയാണ് പ്രതിയെ പിടികൂടിയത്. ഐ.എസിന് വേണ്ടിയാണ് കൃത്യം നിര്‍വഹിച്ചതെന്നും സൗദിയില്‍ തങ്ങി കൂടുതല്‍ സുരക്ഷ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ഇദ്ദേഹത്തിന് തീവ്രവാദ സംഘത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഉന്നം തെറ്റാതെ വെടിവെക്കാനും സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും തീവ്രവാദ ആക്രണം നടത്താനും ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്നതിന്‍െറ മുമ്പുള്ള ദിവസങ്ങളില്‍ യസീദ് സിറിയയിലെ ഐ.എസുമായി ബന്ധപ്പെട്ടതിന് തെളിവുണ്ട്.
കൃത്യനിര്‍വണത്തിന് മുമ്പായി യസീദ് കൂട്ടുപ്രതിയെ കിഴക്കന്‍ റിയാദില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. എന്നാല്‍ നവാഫ് എന്ന് പേരുള്ള രണ്ടാം പ്രതി ബര്‍ജസ് എന്ന കൃത്രിമ പേര് സ്വീകരിക്കുകയും മൊറോക്കോ ശൈലിയില്‍ സംസാരിക്കുകയും ചെയ്തിരുന്നയാളാണ്. പക്ഷെ സുരക്ഷ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ടാം പ്രതിയും സ്വദേശിയാണെന്ന് തെളിഞ്ഞത്. ഇദ്ദേഹത്തെ പിടികൂടാനായിട്ടില്ല. ഇയാളോട് കീഴടങ്ങാന്‍ സുരക്ഷവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറില്‍ ആഭ്യന്തര മന്ത്രാലയത്തെ വിവരമറിയിക്കണം. വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിക്ക് എന്തെങ്കിലും തരത്തില്‍ സഹായമോ അഭയമോ നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംഘം ഉപയോഗിച്ച പോളണ്ട് നിര്‍മിത തോക്കും ഇതര ആയുധങ്ങളും 166 വെടിയുണ്ടകളും പണവും യസീദ് ഒളിച്ചുതാമസിച്ച കൃഷിയിടത്തിനടുത്ത് മണ്ണില്‍ അര മീറ്റര്‍ താഴ്ചയിലാണ് കുഴിച്ചിട്ടിരുന്നത്.
കൃത്യ നിര്‍വഹണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. മൂന്ന് മൊബൈലുകളില്‍ ഒന്ന് റിയാദില്‍ നിന്ന് 130 കി.മീറ്റര്‍ അകലെയുള്ള റുമാഹിലേക്കുള്ള പാതവക്കില്‍ ടയറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെടുത്തു. മറ്റ് രണ്ട്  ഫോണുകള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നു. സിറിയന്‍ ഐ.എസുമായി സന്ദേശം കൈമാറിയതിന്‍െറ രേഖകളും ചിത്രങ്ങളും  മൊബൈലുകളില്‍ നിന്ന് ലഭിച്ചതായും സുരക്ഷ വക്താവ് കൂട്ടിച്ചേര്‍ത്തു.
 

പാകിസ്താനില്‍ വനിതാ ആക്ടിവിസ്റ്റ് അക്രമികളുടെ വെടിയേറ്റ് മരിച്ചു

Posted: 24 Apr 2015 08:36 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ സബീന്‍ മെഹ്മൂബ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഒരു സെമിനാറില്‍ പങ്കെടുത്തു മാതാവിനൊപ്പം കാറില്‍ മടങ്ങവേ ബൈക്കിലത്തെിയ അജ്ഞാതരായ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മാതാവും ആശുപത്രിയിലാണുള്ളത്.

മൃതദേഹത്തില്‍ നിന്ന് നാലു ബുള്ളറ്റുകള്‍ കണ്ടെടുത്തു. അവര്‍ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ളെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് അറിയിച്ചു.

ബലൂചിസ്താന്‍ പ്രവിശ്യയെ അവഗണിക്കുന്ന പാക് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയും മേഖലയുടെ വികസനത്തിനായി വാദിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റായിരുന്നു സബീന്‍ മെഹ്മൂബ്. ഇന്നലെ അവര്‍ സംഘടിപ്പിച്ച സെമിനാറും ബലൂച് വിഷയത്തിലുള്ളതായിരുന്നു. ദ സെക്കന്‍ഡ് ഫ്ളോര്‍ എന്ന പേരില്‍ ബലൂചിസ്താനില്‍ ഒരു കഫേ നടത്തി വരികയായിരുന്നു. വനിതകളുടെ കൂട്ടായ്മയില്‍ ഇവിടെ ചര്‍ച്ചകളും സാഹിത്യ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു.

സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു

Posted: 24 Apr 2015 07:32 PM PDT

Image: 

കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 2515 രൂപയാണ് വില. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവന് 20,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം ഒൗണ്‍സിന് 3.74 ഡോളര്‍ ഉയര്‍ന്ന് 1178.94 ഡോളറായി.

‘മ്യാവു മ്യാവു ബേബി’യുടെ സാമ്രാജ്യം വളര്‍ന്നത് ഉന്നതരുടെ തണലില്‍

Posted: 24 Apr 2015 07:21 PM PDT

Image: 

മുംബൈ: നഗരത്തിലെ മയക്കുമരുന്ന് സാമ്രാജ്യത്തിന്‍െറ അധിപയായി കുപ്രസിദ്ധി നേടിയ ബേബി പാടങ്കര്‍ എന്ന ശശികലാ മസ്ഗവങ്കര്‍ വളര്‍ന്നത് ഉന്നതരുടെ തണലില്‍. 1985 മുതല്‍ നഗരത്തിലെ വര്‍ളി പ്രദേശത്തെ ചേരിയിലിരുന്ന് കഞ്ചാവും ഹഷീഷും വിറ്റ ബേബി മുംബൈ പൊലീസിലെയും കസ്റ്റംസിലെയും ഉന്നതരുടെ തണലിലത്രെ മയക്കുമരുന്നു സാമ്രാജ്യം പടുത്തത്.
ആദ്യം മയക്കുമരുന്നും മറ്റും വിറ്റ് കോടികള്‍ കൊയ്യുന്ന കേന്ദ്രങ്ങളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയാണ് പൊലീസിലെ ഉന്നതരുമായി ബേബി അടുപ്പം വളര്‍ത്തിയത്. കാമുകനും മയക്കുമരുന്ന് കച്ചവടത്തിലെ സഹായിയുമായ പൊലീസ് കോണ്‍സ്റ്റബ്ള്‍ ധര്‍മരാജ് കാലൊഖെയുമായി ഇടഞ്ഞതോടെയാണ് ‘മ്യാവു മ്യാവു ബേബി’ എന്നുകൂടി അറിയപ്പെടുന്ന 54കാരിയുടെ അറസ്റ്റിനു വഴിവെച്ച സംഭവങ്ങള്‍ നടക്കുന്നത്. തന്നെ സംശയിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ധര്‍മരാജിനെ സതാരയിലെ പൊലീസിന് ഒറ്റിക്കൊടുക്കുകയാണ് ബേബി ചെയ്തത്. മാര്‍ച്ച് ഒമ്പതിന് കാലൊഖെയുടെ സതാരയിലെ വീട് റെയ്ഡ് ചെയ്ത പൊലീസ് 22.40 കോടി രൂപ വിലവരുന്ന 114 കിലോ ഗ്രാം മെഫെഡ്രോണ്‍ കണ്ടെടുത്തു. തൊട്ടടുത്തദിവസം പൊലീസ് സ്റ്റേഷനിലെ അദ്ദേഹത്തിന്‍െറ അലമാര പരിശോധിച്ച പൊലീസിന് 2.5 കോടിയുടെ 12 കിലോ മെഫെഡ്രോണും കിട്ടി. ചോദ്യം ചെയ്യലില്‍ മുംബൈ നഗരത്തിലെ 1.5 ലക്ഷത്തിലേറെ യുവാക്കളെ മയക്കുന്ന പുതിയ ‘മ്യാവു മ്യാവു’ എന്ന മെഫെഡ്രോണിന്‍െറ വിതരണക്കാരി ബേബി പാടങ്കറാണെന്ന് കാലൊഖെ വെളിപ്പെടുത്തി. അതോടെ, ഒളിവില്‍ പോയ ബേബിയെ ഒന്നരമാസത്തെ ശ്രമത്തിനൊടുവില്‍ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സതാരയില്‍നിന്ന് കണ്ടത്തെിയ മെഫെഡ്രോണ്‍ ‘സൂര്യവംശി’ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥനുള്ളതാണെന്നാണ് കാലൊഖെയും ബേബിയും മൊഴിനല്‍കിയത്. ‘സൂര്യവംശി’ ആരെന്ന് കണ്ടത്തൊനായിട്ടില്ല. കാലൊഖെയുടേതുള്‍പ്പെടെ പൊലീസ് വാഹനങ്ങള്‍ മയക്കുമരുന്നു കടത്താനും പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളും മറ്റും മയക്കുമരുന്ന് സൂക്ഷിക്കാനും ഉപയോഗിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നാസിക്കിലെ സബ് ഇന്‍സ്പെക്ടറും മുംബൈയിലെ ചില പൊലീസുകാരും അറസ്റ്റിലാകുമെന്നാണ് സൂചന.
ഉത്തര മഹാരാഷ്ട്രയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളില്‍നിന്നാണ് ബേബിക്ക് വന്‍തോതില്‍ മെഫെഡ്രോണ്‍ ലഭിച്ചിരുന്നതെന്ന് പറയപ്പെടുന്നു. നിശാവിരുന്നുകളിലും കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും പ്രിയപ്പെട്ടതായി മാറിയ ‘മ്യാവു മ്യാവു’ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളില്‍നിന്ന് നഗരത്തിലേക്ക് ഒഴുകുന്നതായി നേരത്തേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെഫഡ്രോണിന്‍െറ ഉപയോഗം ശ്രദ്ധയില്‍പെട്ടതോടെ അത്് നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) ആക്ടില്‍ ഉള്‍പ്പെടുത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ കേന്ദ്രം അതംഗീകരിക്കുകയും 50 ഗ്രാമില്‍ കൂടുതല്‍ കൈവശംവെക്കുന്നവര്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ശിക്ഷയായി നിജപ്പെടുത്തുകയും ചെയ്തു.

നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന 10 മുറികളും ഗോരായ്, ലോണാവാല എന്നിവിടങ്ങളില്‍ ബംഗ്ളാവുകളും പുണെയില്‍ ഫ്ളാറ്റും വൈന്‍ ഷോപ്പും സംസ്ഥാനത്തെ വിവിധഭാഗങ്ങളിലേക്ക് ബസ്സര്‍വിസ് നടത്തുന്ന ട്രാവല്‍സും ബേബിക്കുണ്ട്. സ്വന്തമായി മൂന്ന് ബാങ്ക് അക്കൗണ്ടും ഇടപാടുകള്‍ക്കായി മറ്റുള്ളവരുടെ പേരിലായി 22 അക്കൗണ്ടുകളുമുള്ളതയായി പൊലീസ് കണ്ടത്തെി. രണ്ട് ആണ്‍മക്കളും ഒരു മരുമകളും മയക്കുമരുന്ന് കടത്തില്‍ സഹായിക്കുന്നതായാണ് പൊലീസ് പറയുന്നത്. ഒരു മകന്‍ അറസ്റ്റിലും രണ്ടാമന്‍ പൊലീസ് കസ്റ്റഡിയിലുമാണ്.

പൊതു സിവില്‍കോഡ്: നിലപാട് യാഥാര്‍ഥ്യബോധമുള്ളത്

Posted: 24 Apr 2015 06:49 PM PDT

Image: 

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം പ്രയോഗത്തില്‍ കൊണ്ടുവരുക എളുപ്പമുള്ള കാര്യമല്ളെന്നും വിവിധ ജനവിഭാഗങ്ങളുമായി വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷമേ ഈ ദിശയില്‍ വല്ലതും ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്. ദേശീയമായ ഏകോപനമാണ് പൊതുസിവില്‍ കോഡ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും  എന്നാല്‍, വിവിധ സമുദായങ്ങള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ സിവില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇത്തരമൊരു വിഷയം കരുതലോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏകീകൃതമായ നിയമസംഹിത കൊണ്ടുവരിക എന്നതാണ് പൊതുസിവില്‍ കോഡ് കൊണ്ട് വിവക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ കര്‍മപരിപാടിയിലെ മുഖ്യ അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ്. അവസരം തരപ്പെടുമ്പോഴെല്ലാം രാജ്യത്തിനു ഒരു പൊതു സിവില്‍ കോഡ് അനിവാര്യമാണെന്നും ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലൊന്നായ 44ാം ഖണ്ഡിക പ്രയോഗവത്കരിക്കാതിരിക്കുന്നത് വലിയ അപരാധമാണെന്നും ഇവര്‍ വാദിക്കാറുണ്ട്. ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്ത് ഏകസിവില്‍ കോഡ്, കശ്മീരിന്‍െറ പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങള്‍ ബി.ജെ.പി നേതൃത്വം കോള്‍ഡ് സ്റ്റോറേജില്‍നിന്ന് പുറത്തെടുക്കാതിരുന്നത് കേവല ഭൂരിപക്ഷത്തിന്‍െറ അഭാവത്തില്‍, സഖ്യകക്ഷികളുടെ സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നു. എന്നാല്‍,  ഇത്തവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വന്തം കാലില്‍നിന്ന് ഭരിക്കാന്‍ അംഗബലം കരഗതമായിട്ടും  ഈവക വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുടെ വികാരവിചാരങ്ങള്‍  മാനിക്കാതെ എടുത്തുചാടുന്നത് ആപത്കരമാണെന്ന് ഹിന്ദുത്വനേതൃത്വം മനസ്സിലാക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിവിന്‍െറ ലക്ഷണമായി വേണം കാണാന്‍. നമ്മുടെ നാടിന്‍െറ  വൈവിധ്യവും വൈജാത്യവും നിറഞ്ഞ സംസ്കൃതി അംഗീകരിക്കുകയും തദനുസൃതമായി നയനിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഭരണകൂടം പക്വമായാണ് പെരുമാറുന്നതെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുക. പൊതു സിവില്‍ കോഡ് എന്ന ആശയത്തെക്കുറിച്ച് സ്വാതന്ത്ര്യലബ്ധി തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിനു മൂര്‍ത്തമായ ഒരു രൂപരേഖ ഇതുവരെ ആര്‍ക്കും മുന്നോട്ടുവെക്കാന്‍ സാധിച്ചിട്ടില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ പൊതുനിയമസംഹിതയായാണ് ഇതുകൊണ്ട്  ഉദ്ദേശിക്കുന്നതെന്ന മന്ത്രിയുടെ വിശദീകരണത്തില്‍നിന്നുതന്നെ അത് തീര്‍ത്തും അപ്രായോഗികമാണെന്ന് തെളിയുന്നുണ്ട്. കാരണം, ഇവിടെ എല്ലാ മതവിഭാഗങ്ങള്‍ക്കും, ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും പാര്‍സികള്‍ക്കുമെല്ലാ അവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. അതനുസരിച്ചാണ് അവരുടെ വൈവാഹികവും കുടുംബപരവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതും.  ഇനി, അവയെല്ലാം റദ്ദ് ചെയ്തു, എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു പൊതു സിവില്‍ കോഡ് കൊണ്ടുവരുക എന്നത് മതസമൂഹങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. കാരണം, തങ്ങളുടെ വിശ്വാസാചാരങ്ങളെ ഉള്‍ക്കൊള്ളാത്ത നിയമസംഹിതക്കു കീഴില്‍ കുടുംബ-ദാമ്പത്യ വിഷയങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ ഒരു മതവിഭാഗവും അംഗീകരിക്കാന്‍ പോകുന്നില്ല.  

ഇത്തരം വിഷയങ്ങളെ ഭരണകൂടങ്ങളും അതിനെ ചലിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളും സമീപിക്കേണ്ടത് വൈകാരികമായല്ല, പ്രത്യുത അങ്ങേയറ്റത്തെ യാഥാര്‍ഥ്യബോധത്തോടെയാവണം. കുടുംബനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍തന്നെ ഈ ദിശയില്‍ ആവശ്യമുള്ളവര്‍ക്ക് പിന്തുടരാന്‍ സ്പെഷല്‍ മാര്യേജ് ആക്ട് പോലുള്ള സെകുലര്‍ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. വിവാഹമോചന കാര്യത്തിലും നിയമങ്ങളുണ്ട്. ഇവിടെ വ്യക്തിനിയമങ്ങളാവട്ടെ, പലതും ഇതുവരെ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. അതിനുള്ള ശ്രമം ബന്ധപ്പെട്ട സമൂഹത്തിന്‍െറ ഭാഗത്തുനിന്നുപോലും ഉണ്ടായിക്കാണുന്നില്ല. ആ ദിശയിലാണ് ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധ പതിയേണ്ടത്.  ഓരോ സമുദായവും അവരവരുടെ വ്യക്തിനിയമം അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനുമാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയ ശേഷവും പൊതു സിവില്‍ കോഡിന്‍െറ പേരില്‍ പെരുമ്പറ മുഴക്കുന്നത് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനേ ഉപകരിക്കൂ. വൈവിധ്യങ്ങള്‍ തട്ടിനിരത്തി തങ്ങളുടെ ചിന്താമൂശയില്‍ രൂപപ്പെടുന്ന ഒരു അവിയല്‍ സംസ്കൃതിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്ന കാര്യമല്ളെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് നന്ന്.

നാട്ടില്‍ തിരിച്ചെത്തിയിട്ടും അച്യുതനെ വിടാതെ രാജ്യസഭ

Posted: 24 Apr 2015 12:23 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യസഭയുടെ യാത്രയയപ്പില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് തിരിച്ചത്തെിയിട്ടും സി.പി.ഐയിലെ എം.പി അച്യുതന്‍ രാജ്യസഭക്ക് വെള്ളിയാഴ്ചയും എം.പി തന്നെ. ബജറ്റ് സമ്മേളനം പുനരാരംഭിച്ചശേഷം രാജ്യസഭാ നടപടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല. എന്നാല്‍, നേരത്തെ എഴുതിക്കൊടുത്ത ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി കിട്ടിയത് വെള്ളിയാഴ്ചയാണ്. ഒതുങ്ങിയ പ്രകൃതക്കാരനാണെങ്കിലും, സഭാനടപടികളിലും പൊതുവിഷയങ്ങളിലും അച്യുതന്‍ കാണിക്കുന്ന ഊര്‍ജസ്വലതക്ക് അത് തെളിവായി.

ധനമന്ത്രാലയത്തിന്‍െറ സാമ്പത്തിക സേവനവിഭാഗത്തോട് അച്യുതനും സി.പി.ഐയിലെതന്നെ ഡി. രാജയും ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് വെള്ളിയാഴ്ച രാജ്യസഭയില്‍ ലഭിച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്ക് ലോകബാങ്ക് വായ്പ നല്‍കുന്നതിനെക്കുറിച്ചും അതിന്‍െറ വിശദാംശങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യം. അതിന് രണ്ടുപേജ് നീളുന്ന ദീര്‍ഘമായ മറുപടിയാണ് ധനസഹമന്ത്രി ജയന്ത് സിന്‍ഹ വെള്ളിയാഴ്ച സഭയില്‍ വെച്ചത്. 5005 ദശലക്ഷം ഡോളറിന്‍െറ വായ്പയാണ് ലോകബാങ്ക് നല്‍കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യസഭയില്‍ അധികം അംഗങ്ങള്‍ സി.പി.ഐക്കില്ളെന്ന പരിമിതി മറികടക്കുന്ന പ്രകടനമാണ് ഇത്തരം പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ എം.പി. അച്യുതന്‍ കാഴ്ചവെച്ചത്.

വിനയാന്വിതനായ അച്യുതന്‍െറ നല്ല ഇടപെടലുകളെക്കുറിച്ചാണ് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്. വൈകീട്ടുതന്നെ ഇരുവരും കേരളത്തിലേക്ക് പോവുകയും ചെയ്തു. യാത്രയയപ്പു കാണാന്‍ നാട്ടില്‍നിന്ന് ഭാര്യ അടക്കം ആരും വരേണ്ടതില്ളെന്ന നിര്‍ബന്ധ ബുദ്ധിയാണ് എം.പി. അച്യുതന്‍ കാണിച്ചത്. ഇനി തട്ടകം തിരുവനന്തപുരമാണെന്നും, ഡല്‍ഹി യാത്രകള്‍തന്നെ വിരളമാവുമെന്നും അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞു.

ധന്യം മലയാളം; മധുരം പ്രവാസം

Posted: 24 Apr 2015 11:57 AM PDT

Image: 
Subtitle: 
മീഡിയവണ്‍ ഗള്‍ഫ് ചാനല്‍ സംപ്രേഷണം തുടങ്ങി, ഫര്‍സാന നസ്റീനും ഗായത്രി വിപിനും 'മധുരമെന്‍ മലയാളം' വിജയികള്‍

ദുബൈ: ദുബൈ മെയ്ദാനിലെ പുരുഷാരത്തിന് മുന്നില്‍ മാതൃഭാഷയായ മലയാളം തലയെടുപ്പോടെ വെഞ്ചാമരം വീശി. ഗള്‍ഫ് മാധ്യമം കേരള സര്‍ക്കാറുമായി ചേര്‍ന്ന് നടത്തിയ ‘മധുരമെന്‍ മലയാളം’ അക്ഷരയാത്രയുടെ പരിസമാപ്തിയും മീഡിയവണ്‍ ഗള്‍ഫ് ചാനലിന്‍െറ പിറവിയും മാതൃഭാഷക്ക് പ്രവാസലോകത്തിന്‍െറ ഇരട്ട സമ്മാനമായി.

പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാസ്നേഹം ഊട്ടിയുറപ്പിക്കാന്‍ നടത്തിയ ആഗോള പരീക്ഷയുടെ അന്തിമ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ യു.എ.ഇയില്‍ നിന്നുള്ള ഫര്‍സാന നസ്റീനും ജൂനിയറില്‍ ബഹ്റൈനില്‍ നിന്നുവന്ന ഗായത്രി വിപിനും വിജയികളായി. ഗോകുല്‍ കൃഷ്ണ (ഒമാന്‍), അമല്‍ ഇസ്മായില്‍ (യു.എ.ഇ) എന്നിവരാണ് രണ്ടാംസ്ഥാനക്കാര്‍. ഒന്നാംസ്ഥാനക്കാര്‍ക്ക് ലക്ഷം രൂപയും ഗള്‍ഫ് മാധ്യമത്തിന്‍െറ പ്രശംസാ ഫലകവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രശസ്തി പത്രവും സമ്മാനിച്ചു.

മലയാളവും മലയാളിത്തവും നിറഞ്ഞുനിന്ന ചടങ്ങില്‍ മാധ്യമം കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ചാനലായ മീഡിയവണ്‍ ഗള്‍ഫിന്‍െറ സംപ്രേഷണോദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.നേരത്തെ മധുരമെന്‍ മലയാളം മഹാ ആഘോഷ ചടങ്ങ് ഡോ. കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ്, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, മാനേജിങ് കമ്മിറ്റി അംഗം പി. മുജീബുറഹ്മാന്‍, പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ ബിഷ്റുദ്ദീന്‍ ശര്‍ഖി, ഡോ. ഷംസീര്‍ വയലില്‍, ഭാഷാ പരീക്ഷയുടെ ജൂറി അംഗങ്ങളായ ഡോ. കെ. ജയകുമാര്‍, പെരുമ്പടവം ശ്രീധരന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എം.ആര്‍. തമ്പാന്‍, വി. മധുസൂദനന്‍ നായര്‍, ഡോ. രവിശങ്കര്‍ എസ്. നായര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഭാഷാപരീക്ഷയില്‍ കലാശമത്സരത്തിന് അര്‍ഹതനേടിയ 13 വിദ്യാര്‍ഥികളെയും ഉദ്ഘാടന വേദിയില്‍ ആദരിച്ചു.

സംവിധായകന്‍ സിദ്ദീഖ് ഒരുക്കിയ മൂന്നു മണിക്കൂറോളം നീണ്ട സാംസ്കാരിക, സംഗീത, ഹാസ്യ പരിപാടി ദുബൈക്ക് മറ്റൊരു അവിസ്മരണീയ രാവ് കൂടി സമ്മാനിച്ചു. ഇന്നസെന്‍റും ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെടെയുള്ളവര്‍ വേഷമണിഞ്ഞത്തെിയ ഹാസ്യവിരുന്ന് മെയ്ദാന്‍ ആംഫി തിയറ്ററില്‍ തടിച്ചൂകൂടിയ ജനക്കൂട്ടം ശരിക്കും ആസ്വദിച്ചു. സംഗീത സംവിധായകന്‍ ബിജിബാലിന്‍െറ തേതൃത്വത്തില്‍ 12 ായകര്‍ മലയാളത്തിന്‍െറ തേനൂറും പാട്ടുകളുടെ പാലാഴി ഒഴുക്കി.

സാമൂഹിക സാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തിത്വങ്ങള്‍ക്ക് ‘ഗള്‍ഫ് മാധ്യമം’ ഏര്‍പ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന് മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സമ്മാനിച്ചു. പ്രവാസികള്‍ക്കായി യു.എ.ഇ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ‘ഗള്‍ഫ് മാധ്യമം’ പുറത്തിറക്കുന്ന മലയാളം കൈപ്പുസ്തകത്തിന്‍െറ പ്രകാശനം ചടങ്ങില്‍ നടന്നു. ഡോ. ബി.ആര്‍. ഷെട്ടിയില്‍നിന്ന് ആദ്യ പ്രതി  ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരനും തൗസീല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ ്പ്രതിനിധി നോബ്ള്‍ പോളത്തും ചേര്‍ന്ന് ഏറ്റുവാങ്ങി.

കൂടുതല്‍ ചിത്രങ്ങള്‍

രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു; ഡോളറിന് 63.50

Posted: 24 Apr 2015 11:39 AM PDT

Image: 
Subtitle: 
67ലേക്ക് എത്തിയേക്കുമെന്ന് വിദഗ്ധര്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഒരു ഡോളറിന് 63.50 എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച വിദേശനാണ്യ വിപണിയില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ജനുവരി ഏഴിന് ശേഷം ആദ്യമായാണ് രൂപ ഇത്രയും താഴ്ന്ന നിലയിലത്തെുന്നത്. ഒരാഴ്ചക്കിടെ 1.4 ശതമാനമാണ് ഇടിഞ്ഞത്.

ഇടിവിനെ തുടര്‍ന്ന് ഓഹരി വിപണിയിലുള്ള വിറ്റൊഴിയലാണ് ഡോളര്‍ കരുത്താര്‍ജിക്കാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഏഴ് സെഷനുകളില്‍ ആറിലും ബി.എസ്.ഇ സെന്‍സെക്സ് മൂന്നക്ക നഷ്ടം കണ്ടിരുന്നു. ഇതിനുപുറമേ, മുന്‍വര്‍ഷങ്ങളിലെ മൂലധന നേട്ടത്തിന് നികുതിയടക്കണമെന്ന ആവശ്യമുയര്‍ന്നത് ഉള്‍പ്പെടെ കാരണങ്ങളാല്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയുന്നത് ഡോളറിന്‍െറ ആവശ്യകത വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം.

കഴിഞ്ഞ മേയ് മുതല്‍ 5000 കോടി ഡോളറാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഏതാനും ദിവസങ്ങളിലായി കാഷ് മാര്‍ക്കറ്റിലും ഇന്ത്യന്‍ ബോണ്ടുകളിലും ഉള്‍പ്പെടെയുള്ള നിക്ഷേപം പിന്‍വലിക്കുന്നത് ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് പോകാനിടയാക്കുന്നുണ്ട്. ഡോളറിന് 67 എന്ന നിലയിലേക്ക് എത്തിയേക്കുമെന്ന് സി.എല്‍.എസ്.എയിലെ സീനിയര്‍ ഇക്കണോമിസ്റ്റ് രാജീവ് മാലിക് പറയുന്നു. രൂപ 68-69 നിലവാരത്തില്‍ എത്തുമെന്നാണ് സിറ്റി ബാങ്കിന്‍െറ വിലയിരുത്തല്‍.
 

‘മീഡിയവണ്‍ ഗള്‍ഫ്’ നാടിന് സമര്‍പ്പിച്ചു

Posted: 24 Apr 2015 11:38 AM PDT

Image: 

ദുബൈ: മീഡിയവണ്‍ ചാനല്‍ കുടുംബത്തില്‍നിന്നുള്ള പുതിയ അംഗം മീഡിയവണ്‍ ഗള്‍ഫ് ഇനി പ്രവാസികള്‍ക്ക് സ്വന്തം. വെള്ളിയാഴ്ച രാത്രി ദുബൈ മെയ്ദാന്‍ ആംഫി തിയറ്ററില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചാനലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. അബൂദബി രാജകുടുംബാംഗം ശൈഖ് ധിയാബ് ബിന്‍ ഖലീഫ ആല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചാനല്‍ പിറവി.മീഡിയാവണ്‍ ഗള്‍ഫ് പ്രവാസലോകത്തിന് സമര്‍പ്പിക്കുന്നതായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതോടെ നിലക്കാത്ത കരഘോഷം. ഏറെക്കാലമായി കാത്തിരുന്ന തങ്ങളുടെ സമ്പൂര്‍ണ ചാനലിനെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നതിന്‍െറ പ്രതീകാത്മക വിളംബരം കൂടിയായിരുന്നു ഈ ആഹ്ളാദാരവം.

ദുബൈ മെയ്ദാന്‍ ആംഫി തിയറ്ററില്‍ ‘ഗള്‍ഫ് മാധ്യമം’ ഒരുക്കിയ ‘മധുരമെന്‍ മലയാളം’ മെഗാ സ്റ്റേജ് ഷോയിലായിരുന്നു മീഡിയവണ്‍ ഗള്‍ഫിന്‍െറ ഉദ്ഘാടനം. മലയാള മാധ്യമ മേഖലയിലേക്കു കടന്നു വന്ന പുതിയ ചാനലിനെ പ്രവാസി സമൂഹം ആഹ്ളാദപൂര്‍വം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെന്നിത്തല പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് മറ്റൊരു ചാനല്‍ എന്ന നിലക്കുമാത്രമല്ല, പ്രവാസ ലോകത്തോടുള്ള പ്രതിബദ്ധതയുടെ പ്രകാശനം കൂടിയാണ് മീഡിയവണ്‍ ഗള്‍ഫെന്ന് ചാനല്‍ എം.ഡി അബ്ദുസ്സലാം അഹ്മദ് അറിയിച്ചു.

മാധ്യമം മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മീഡിയവണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍. തോമസ്, പ്രോഗ്രാം മേധാവി ഷിബു ചക്രവര്‍ത്തി, ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് എന്നിവര്‍ക്കുപുറമെ സാംസ്കാരിക കേരളത്തിന്‍െറ പ്രതിനിധികളായ കെ. ജയകുമാര്‍, പെരുമ്പടവം ശ്രീധരന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, തമ്പാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പേരില്‍ മാത്രമല്ല ഉള്ളടക്കത്തിലും പ്രവാസ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചാനല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ലഭ്യമാണ്.

രാജസ്ഥാനെതിരെ ബാംഗ്ളൂരിന് ജയം

Posted: 24 Apr 2015 11:36 AM PDT

Image: 

അഹ്മദാബാദ്: ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനവുമായി മിന്നിയ ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ടുവെച്ച 131 റണ്‍സ് ലക്ഷ്യം 23 പന്തുകള്‍ ശേഷിക്കെ ബാംഗ്ളൂര്‍ മറികടന്നു. ഓപണിങ്ങിലിറങ്ങി പുറത്താകാതെ നിന്ന വിരാട് കോഹ്ലി 62 റണ്‍സെടുത്തപ്പോള്‍ എ.ബി. ഡിവില്ലിയേഴ്സ് 47 റണ്‍സെടുത്ത് കൂട്ടുനിന്നു. 20 റണ്‍സെടുത്ത ക്രിസ് ഗെയ്ലാണ് പുറത്തായ ഏക ബാംഗ്ളൂര്‍ താരം. നേരത്തേ ബാംഗ്ളൂര്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ച രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്കോര്‍ കണ്ടത്തൊനായില്ല. 46 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും അടിച്ചാണ് കോഹ്ലി 62 റണ്‍സെടുത്തത്. 34 പന്ത് നേരിട്ട ഡിവില്ലിയേഴ്സ് ആറു ഫോറുമായാണ് 47 ലത്തെിയത്.മൂന്നു വിക്കറ്റുകളുമായി രാജസ്ഥാന്‍ ബാറ്റിങ്ങിന്‍െറ നട്ടെല്ളൊടിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം.

31 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് രാജസ്ഥാന്‍െറ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സന്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി 20ഉം അജിന്‍ക്യ രഹാനെ 18ഉം കരുണ്‍ നായര്‍ 16ഉം റണ്‍സുമായി തിരിച്ചുകയറി. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍കിന്‍െറ നേതൃത്വത്തില്‍ ആക്രമണം നടത്തിയ ബാംഗ്ളൂര്‍ ബൗളര്‍മാരുടെ തീപാറുന്ന പന്തുകളാണ് നീലപ്പടയെ കുരുക്കിട്ടുനിര്‍ത്തിയത്. സ്റ്റാര്‍ക് നാല് ഓവറില്‍ 22 റണ്‍സ് മാത്രം നല്‍കിയാണ് മൂന്നു വിക്കറ്റുകള്‍ നേടിയത്.  ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നേടിയ ബാംഗ്ളൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ഓവറിലെ അവസാന പന്തില്‍ രഹാനെയെ ഹര്‍ഷല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.പിന്നാലെ വാട്സനെ ചഹല്‍ പറഞ്ഞയച്ചു. 22 പന്ത് നേരിട്ട വാട്സന്‍ നാലു ഫോറും ഒരു സിക്സും പറത്തി.  തുടര്‍ന്ന് കരുണിനെ കൂട്ടുപിടിച്ച് സ്മിത്ത്് ഇന്നിങ്സ് മുന്നോട്ടുനീക്കാനുള്ള ശ്രമമായി. എന്നാല്‍, കരുണിന്‍െറ റണ്ണൗട്ട് കൂട്ടുകെട്ട് തകര്‍ത്തു.
സ്മിത്തിനെയും പിന്നാലെ ബിന്നിയെയും സ്റ്റാര്‍ക് മടക്കിയതോടെ രാജസ്ഥാന്‍ പരുങ്ങലിലായി. ജയിംസ് ഫോക്നര്‍ക്കും (4) രക്ഷകനാകാനായില്ല. അവസാന ഓവറില്‍ ധവല്‍ കുല്‍ക്കര്‍ണിയെയും സ്റ്റാര്‍ക് മടക്കിയതോടെ രാജസ്ഥാന്‍ 130ല്‍ ഒതുങ്ങി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP