സ്വാഗതം
WELCOME

News Update..

Tuesday, April 21, 2015

മെഡിറ്ററേനിയന്‍ ബോട്ടപകടം; ക്യാപ്റ്റനും ജീവനക്കാരനും അറസ്റ്റില്‍ Madhyamam News Feeds

മെഡിറ്ററേനിയന്‍ ബോട്ടപകടം; ക്യാപ്റ്റനും ജീവനക്കാരനും അറസ്റ്റില്‍ Madhyamam News Feeds

Link to

മെഡിറ്ററേനിയന്‍ ബോട്ടപകടം; ക്യാപ്റ്റനും ജീവനക്കാരനും അറസ്റ്റില്‍

Posted: 21 Apr 2015 12:23 AM PDT

Image: 

റോം: 900ത്തോളം പേരുടെ ജീവഹാനിക്കിടയാക്കിയ മെഡിറ്ററേനിയന്‍ ബോട്ടപകടത്തില്‍ ബോട്ടിന്‍റെ ക്യാപ്റ്റനും ജീവനക്കാരനും അറസ്റ്റില്‍. തുനീഷ്യക്കാരനായ ക്യാപ്റ്റനും സിറിയക്കാരനായ ജീവനക്കാരനുമാണ് അറസ്റ്റിലായത്. അനധികൃത മനുഷ്യക്കടത്തിന് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. ക്യാപ്റ്റനെതിരെ നരഹത്യക്കും കേസ് എടുത്തതായി ഇറ്റാലിയന്‍ അസിസ്റ്റന്‍റ് പ്രോസിക്യൂട്ടര്‍ റോക്കേ ലിഗൗറി അറിയിച്ചു.

ലിബിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നിന്നും കൂടുതല്‍ ബോട്ടുകള്‍ ഇറ്റലിയിലേക്ക് വരുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രദ്ധ ചെലുത്തണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ആവശ്യപ്പെട്ടു. പണം ലക്ഷ്യമിട്ട് നടത്തുന്ന മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും ഇത് അനേകം ജീവനുകളാണ് ഇല്ലാതാക്കുന്നതെന്നും റെന്‍സി പറഞ്ഞു.

മനുഷ്യക്കടത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഇ.യു വിദേശകാര്യ മേധാവി ഫെഡെറിക് മോഗെറിനിറി അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍പെടുന്നത് മേഖലയില്‍ പതിവായ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനെതിരെ വിമര്‍ശം ശക്തിപ്പെട്ടിരുന്നു.

അപകടം മൂന്നു ദിവസം പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
 

എസ്.എസ്.എല്‍.സി: ജില്ലയില്‍ 98.77 ശതമാനം വിജയം

Posted: 21 Apr 2015 12:12 AM PDT

കൊച്ചി: എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ജില്ലക്ക് മുന്നേറ്റം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.37 ശതമാനം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 96.40 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ഇക്കുറി അത് 98.77 ശതമാനമായി ഉയര്‍ന്നു. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനമാണിത്. 97.99 ആണ് സംസ്ഥാനതലത്തിലെ വിജയശതമാനം.
സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍ 99.30 ശതമാനം വിജയം നേടിയ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഒന്നാമത് എത്തിയെന്ന നേട്ടവും എറണാകുളത്തിനുണ്ട്. കഴിഞ്ഞവര്‍ഷം 98.48 ശതമാനമായിരുന്നു മൂവാറ്റുപുഴ വിദ്യാഭാസ ജില്ലയുടെ നേട്ടം. 99.72 ശതമാനമാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ വിജയം. 4272 പേര്‍ പരീക്ഷയെഴുതിയതില്‍ 4260 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ 38,374 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 37,901 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 19,417 ആണ്‍കുട്ടികളും 18,957 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 19,085 ആണ്‍കുട്ടികളും 18,816 പെണ്‍കുട്ടികളുമാണ് വിജ
യിച്ചത്.
ആലുവ വിദ്യാഭ്യാസ ജില്ലയില്‍ 13,835 പേര്‍ പരീക്ഷയെഴുതിയതില്‍ 13,695 പേര്‍ വിജയിച്ചു. 98.99 ആണ് ആലുവയുടെ വിജയശതമാനം. എറണാകുളം വിദ്യാഭ്യാസ ജില്ല 98.11 ശതമാനം വിജയം നേടി. ഇവിടെ 14,232 പേര്‍ പരീക്ഷയെഴുതിയതില്‍ 13,963 പേര്‍ വിജയിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 6035 പേര്‍ പരീക്ഷയെഴുതിയതില്‍ 5983 പേരും ഉപരിപഠനത്തിന് അര്‍ഹ
ത നേടി.
99.14 ശതമാനമാണ് കോതമംഗലത്തെ വിജയം. മൂവാറ്റുപുഴ, കോതമംഗലം, ആലുവ, എറണാകുളം വിദ്യാഭ്യാസ ജില്ലകളിലായി 317 സെന്‍ററുകളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.

ഇരുമ്പുഴിക്കും പൂക്കോട്ടൂരിനും ചരിത്രവിജയം

Posted: 20 Apr 2015 11:40 PM PDT

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍ ചരിത്രവിജയം നേടി. പഠനനിലവാരം മെച്ചപ്പെട്ടതോടൊപ്പം കലാകായിക രംഗത്തും മികവുപുലര്‍ത്താന്‍ ഈ സര്‍ക്കാര്‍ സ്കൂളിന് സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നില്‍നില്‍ക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ സ്കൂളാണിത്. 217 കുട്ടികള്‍ പരീക്ഷ എഴുതി. 99.5 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ വിജയശതമാനം. ഒരു വിദ്യാര്‍ഥിനി എല്ലാ വിഷയങ്ങളിലും എപ്ളസ് നേടി.
പൂക്കോട്ടൂര്‍ ഗവ. ഹൈസ്കൂളില്‍ ഈ വര്‍ഷം പത്താംതരം പരീക്ഷ എഴുതിയ 273 കുട്ടികളും വിജയിച്ചു. ഇതില്‍ അഞ്ച് മുഴുവന്‍ എപ്ളസ് ഉണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി സ്കൂളില്‍ നടപ്പാക്കിയ ശ്രദ്ധ പ്രോജക്ടിന്‍െറ ഭാഗമായി സ്കൂളില്‍ നടത്തിയ നൂതന പഠനരീതികളുടെയും വിജയഭേരി പ്രവര്‍ത്തനങ്ങളുടെയും മികവുകൊണ്ടാണ് മഹത്തായ വിജയം നേടാന്‍ സ്കൂളിന് കഴിഞ്ഞത്.
പഠനത്തില്‍ പിന്നാക്കം നിന്ന കുട്ടികള്‍ക്ക് അവരുടെ പ്രദേശത്തുതന്നെ പഠനകേന്ദ്രങ്ങള്‍ ഒരുക്കുകയും നാട്ടുകാരുടെ സഹായത്തോടെ പരീക്ഷാത്തലേന്ന് വരെ രാത്രിയിലും ക്ളാസ് നടന്നിരുന്നു.
നേട്ടം കൈവരിച്ച കുട്ടികള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ടി.വി. ഇബ്രാഹിം, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ഇഖ്ബാല്‍ കരുവള്ളി, പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ മധുരപലഹാരം വിതരണം ചെയ്ത് അഭിനന്ദിച്ചു.

എടരിക്കോടിന് ഇരട്ടത്തിളക്കം
മലപ്പുറം: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ പേരെ എസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തിയതിന്‍െറയും ഏറ്റവും കൂടുതല്‍ എ പ്ളസുകാരെ കൊയ്തെടുത്തതിന്‍െറയും ഇരട്ടനേട്ടം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിന്. 2118 പേര്‍ പരീക്ഷയെഴുതുകയും 136 പേര്‍ മുഴുവന്‍ എ പ്ളസ് നേടുകയും ചെയ്തു. കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയ ആദ്യ നാല് സ്ഥാനങ്ങളിലുള്ള മൂന്ന് സ്കൂളുകളും മലപ്പുറം ജില്ലയില്‍നിന്നാണ്.
എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിന് പിന്നില്‍ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളാണുള്ളത്. 1606 പേര്‍. കൊണ്ടോട്ടി കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് (1356) മൂന്നും പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂര്‍ (1302) നാലും സ്ഥാനത്താണ്. ജില്ലയില്‍ ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തിയത് എസ്.ഐ.എ കോളജ് എച്ച്.എസ് ഉമ്മത്തൂര്‍ ആണ്. മൂന്ന് പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പെരിങ്ങര ജി.എച്ച്.എസിലും ബേപ്പൂര്‍ ടി.എച്ച്.എസിലുമാണ്. രണ്ട് കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

കനോലി കനാല്‍ നവീകരണം പുരോഗമിക്കുന്നു

Posted: 20 Apr 2015 11:40 PM PDT

താനൂര്‍: മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്‍െറ സ്വപ്ന പദ്ധതിയായിരുന്ന കനോലി കനാലിന്‍െറ നവീകരണം പുരോഗമിക്കുന്നു. വ്യത്യസ്ത പദ്ധതികള്‍ വിഭാവനം ചെയ്യുന്ന കനാല്‍ നവീകരണത്തില്‍ മത്സ്യബന്ധനം, ടൂറിസം, ശുദ്ധജലം തുടങ്ങിയ പ്രോജക്ടുകള്‍ ഉള്‍പ്പെടും. 2020ഓടെ കനാലിന്‍െറ മുഖഛായ മാറ്റി ജലഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഇറിഗേഷന്‍ വകുപ്പിന്‍െറ കീഴില്‍ കനാലിന്‍െറ പല ഭാഗങ്ങളും നവീകരിച്ചുവരികയാണ്. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്‍െറ ഭാഗമായാണ് പ്രവൃത്തി നടക്കുന്നത്. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് വികസനം. വീതി കൂടിയ ഭാഗങ്ങളിലാണ് നിലവില്‍ പ്രവൃത്തി നടത്തുന്നത്.
കൊല്ലം-കോട്ടപ്പുറം ജലപാതയുടെ നിര്‍മാണം നേരത്തേ പൂര്‍ത്തീകരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള കനാലിന്‍െറ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജലഗതാഗത രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും. നിലവില്‍ ദേശീയപാത 17 വഴിയും ചമ്രവട്ടം പാലം വഴിയും കടന്നുപോകുന്ന കണ്ടെയ്നര്‍ ലോറികള്‍ വഴിയുള്ള ചരക്കുനീക്കം കനോലി കനാല്‍ വഴിയായി മാറും. അതോടെ പ്രസ്തുത പാതകളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കും.
കോഴിക്കോട് ജില്ലയിലെ വടകര, മാഹി ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ താനൂര്‍ പുതിയകടപ്പുറം, അഞ്ചുടി ഭാഗങ്ങളിലും കനാല്‍ നവീകരണം പുരോഗമിക്കുകയാണ്. താനൂരില്‍ 8.4 കോടി രൂപ ചെലവിട്ട് പുതിയ കടപ്പുറം മുതല്‍ അഞ്ചുടി പാലത്തിന്‍െറ വടക്കുഭാഗം വരെ നവീകരിച്ചു.
8.4 കോടി രൂപയാണ് ആകെ ചെലവിട്ടത്. പുതിയ കടപ്പുറത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്കാണ് അടുത്ത ഘട്ടം പ്രവൃത്തി നടക്കുക. പണി കഴിഞ്ഞ പുതിയകടപ്പുറം-അഞ്ചുടി കനാല്‍ നവീകരണത്തിന്‍െറ ഉദ്ഘാടനം മേയ് മൂന്നിന് നടക്കും. കനാലിന്‍െറ അരികുഭിത്തി കെട്ടി സംരക്ഷിക്കല്‍, കനാലിന് വീതിയും ആഴവും കൂട്ടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. കനാല്‍ നവീകരണത്തോടെ ജലം ശുദ്ധീകരിക്കപ്പെടും. മാലിന്യം കുമിഞ്ഞുകൂടി പരിസര പ്രദേശം മുഴുവന്‍ ദുര്‍ഗന്ധം പരത്തിയ കനോലി കനാലിന് പുതിയ മുഖഛായ കൈവരികയും ചെയ്യും.

എസ്.എസ്.എല്‍.സി: ശതമാനത്തിലും ‘എ’ പ്ളസിലും കോഴിക്കോടിന് ‘എ’ പ്ളസ്

Posted: 20 Apr 2015 11:27 PM PDT

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ സംസ്ഥാന ശരാശരിയായ 97.99 നെ പിന്തള്ളി 98.97 ശതമാനവുമായി കോഴിക്കോട് റവന്യൂ ജില്ലക്ക് തകര്‍പ്പന്‍ വിജയം.
മണിക്കൂറുകള്‍ ഇടവിട്ട് മാറിമറിഞ്ഞ ഒൗദ്യോഗിക പ്രഖ്യാപനത്തിനൊടുവില്‍ ഐ.ടി അറ്റ് സ്കൂള്‍ പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് കോഴിക്കോടിനാണ് ശതമാനത്തിലും എ പ്ളസിലും ഒന്നാം സ്ഥാനം.
48007 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയിലെ 47513 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 1874 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസുണ്ട്. കഴിഞ്ഞ വര്‍ഷം 97.14 ആയിരുന്നു കോഴിക്കോട് ജില്ലയിലെ വിജയശതമാനം.
മുഴുവന്‍ വിഷയങ്ങളിലെ എ പ്ളസില്‍ കഴിഞ്ഞ വര്‍ഷത്തെ 1874 ഈ വര്‍ഷവും നിലനിര്‍ത്തി. കേവലം 12771 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ പത്തനംതിട്ടക്കാണ് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം (98.88 ശതമാനം). പരീക്ഷയെഴുതിയവരിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം, നൂറുമേനി വിജയിച്ച സ്കൂളുകള്‍, വിജയശതമാനം കുറഞ്ഞ സ്കൂളുകള്‍ തുടങ്ങി ആവശ്യമായ ഒരു വിവരവും രാത്രി വൈകിയും ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നൂറുമേനി നേടിയ ചില സ്കൂളുകള്‍ പിന്നാക്കം പോയപ്പോള്‍ ഏതാനും സ്കൂളുകള്‍ അഭിമാന വിജയംനേടിയതായി സ്കൂളുകളില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം കോഴിക്കോട് സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂളടക്കം ചില 'നൂറുമേനി' സ്കൂളുകളിലെ ഏതാനും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. സെന്‍റ് ജോസഫ്സില്‍ 10 വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്.
ഇതിന്‍െറ കാരണം ആരാഞ്ഞ് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനുശേഷം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് കണ്ണൂര്‍ ജില്ലക്കായിരുന്നു സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം.
പുതിയ പ്രഖ്യാപനമനുസരിച്ച് കണ്ണൂര്‍ ജില്ല അഞ്ചാം സ്ഥാനത്താണ്. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ജില്ലാ-സ്കൂള്‍തല ഫലങ്ങളും മാറിമാറിയാന്‍ ഇടയുണ്ടെന്നറിയുന്നു.

കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു

Posted: 20 Apr 2015 11:15 PM PDT

Image: 

ചണ്ഡിഗഢ്: ഹരിയാന സര്‍ക്കാര്‍  വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി യോഗ ഗുരു ബാബ രാംദേവ് നിരസിച്ചു. യോഗയുടെയും ആയുര്‍വേദത്തിന്‍െറയും ബ്രാന്‍ഡ് അംബാസഡറായി ഹരിയാന സര്‍ക്കാര്‍ നേരത്തെ രാംദേവിനെ നിയമിച്ചിരുന്നു. തുടര്‍ന്നാണ് കാബിനറ്റ് മന്ത്രി പദവി നല്‍കുമെന്ന്  ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചത്. ഇത് വിവാദമായിരുന്നു.  ബി.ജെ.പി സര്‍ക്കാര്‍ രാംദേവിനെ പ്രീണിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്‍െറ വിമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്ക് വന്‍ പിന്തുണ നല്‍കിയ രാംദേവിനെ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെയാണ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.

 

‘മധുരമെന്‍ മലയാളം’: കലാശ മത്സരത്തിന് രണ്ടുനാള്‍ കൂടി

Posted: 20 Apr 2015 10:46 PM PDT

Image: 

ദുബൈ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമവും മാധ്യമം ഓണ്‍ലൈനും ദുബൈയില്‍ സംഘടിപ്പിക്കുന്ന ‘മധുരമെന്‍ മലയാളം’ കലാശ പോരാട്ടത്തിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രം.
ഈ മാസം 24ന് ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ അന്തിമ വിജയികളെ പ്രഖ്യാപിക്കുക. മത്സരാര്‍ഥികളുടെ ആശയവിപുലന ശേഷി, ഭാഷാ നൈപുണി, ഗ്രാഹ്യശേഷി, സര്‍ഗാത്മകത, പൊതുവിജ്ഞാനം എന്നിവയെ മാറ്റുരച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്. കേരളത്തിലെ സാംസ്കാരികരംഗത്തെ പ്രമുഖ സാന്നിധ്യങ്ങളാണ് വിജയികളെ നിശ്ചയിക്കുക.
ജൂനിയര്‍ വിഭാഗത്തില്‍ ഏഴും സീനിയര്‍ വിഭാഗത്തില്‍ ആറും പേരാണ് കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങളിലെ 10 നഗരങ്ങളിലായി നടന്ന എഴുത്തുപരീക്ഷയിലെ മികവിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മലയാള ഭാഷയിലും സാഹിത്യത്തിലും കേരളത്തിന്‍െറ പൈതൃകം, ചരിത്രം, സംസ്കാരം തുടങ്ങിയവയിലും പ്രവാസികളായ മലയാളി കുട്ടികള്‍ക്ക് താല്‍പര്യവും അറിവും പകരുന്നതിനുള്ള മധുരമെന്‍ മലയാളം പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷകളുടെ സമാപനമാണ് 24ന് നടക്കുന്നത്.
 

മോഷണകുറ്റത്തിന് പിടിയിലായ ബാലനെ പൊലീസ് സ്റ്റേഷനില്‍ ചങ്ങലക്കിട്ടു

Posted: 20 Apr 2015 10:16 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മോഷണകുറ്റത്തിന് പിടിയിലായ 13 കാരനെ പൊലീസ് സ്റ്റേഷനില്‍ ചങ്ങലക്കിട്ടു. മാല മോഷണത്തിന് പിടിയിലായ ആണ്‍കുട്ടിയാണ് പൊലീസ് അഞ്ചുദിവസം ലോക്കപ്പില്‍ ചങ്ങലക്കിട്ടത്. ലോക്കപ്പിലെ ജനാലയില്‍ ബന്ധിച്ച നിലയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെയാണ് സംഭവം  പുറത്തായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ  നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത് ലോക്കപ്പില്‍ കെട്ടിയിട്ടത് വിവാദമായിരിക്കുകയാണ്.
എന്നാല്‍ കുട്ടി പോക്കറ്റടിക്കാരനാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ മാത്രം ഡ്യൂട്ടിയിലുള്ളപ്പോള്‍  ബാലന്‍ ഓടി പോകാതിരിക്കാനാണ് ചങ്ങലക്കിട്ടതെന്ന് ജില്ലാ പൊലീസ് മേധാവി ശ്രീകാന്ത് പറഞ്ഞു.
ആണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സംഭവം വിവാദമായതോടെ പൊലീസ് തിങ്കളാഴ്ച രാത്രി കുട്ടിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.   
 

ഒഡീഷ മുന്‍ മുഖ്യമന്ത്രി ജെ.ബി പട്നായിക് അന്തരിച്ചു

Posted: 20 Apr 2015 09:37 PM PDT

Image: 

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രിയും അസം മുന്‍ ഗവര്‍ണറുമായ ജാനകി ബല്ലവ് പട്നായിക് അന്തരിച്ചു. 89 വയസായിരുന്നു.  ചൊവ്വാഴ്ച പുലര്‍ച്ചെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തിരുപ്പതിയിലെ രാഷ്ട്രീയ സംസ്കൃതി വിദ്യാപീഠത്തിന്‍റെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1927 ല്‍ പുരി ജില്ലയിലാണ് ജെ.ബി പട്നായിക് ജനിച്ചത്. പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പട്നായിക് മൂന്നു തവണ ഒഡീഷയുടെ മുഖ്യമന്ത്രിയായി. 1980^1989, 1995^1999 എന്നീ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയായും 2004^2009 വരെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. അസം ഗവര്‍ണറായി അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ചു.
പട്നായികിന്‍റെ മൃതദേഹം  ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ ഭുവനേശ്വറിലത്തെിക്കും. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ പുരിയിലെ സ്വര്‍ഗദ്വാരയില്‍ മൃതദേഹം സംസ്കരിക്കും.

യു.ഡി.എഫ് ഒറ്റക്കെട്ടെന്ന് ഉമ്മന്‍ ചാണ്ടി

Posted: 20 Apr 2015 09:35 PM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു ഘടകകക്ഷിയും യു.ഡി.എഫില്‍ നിന്നും കൊഴിഞ്ഞു പോകില്ല. ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പങ്ങളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഘടകകക്ഷികള്‍ തന്നെ മുന്നണിയിലുണ്ടാകുമെന്നും വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ എന്നേ വീണേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘ്പരിവാര്‍ വെല്ലുവിളി നേരിടാന്‍ കേരളത്തില്‍ ഇടതുമുന്നണിയുമായും വേദിപങ്കിടുമെന്ന് വീരേന്ദ്രകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരത്വമാണ് ഏറ്റവുംവലിയ ചര്‍ച്ച. ദേശീയ നേതൃത്വത്തിന്‍െറ ഭാഗമായതിനാല്‍ ജെ.ഡി.യു കേരളഘടകത്തിലും തീരുമാനമെടുക്കുക കേന്ദ്ര നേതൃത്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
 

കെജ് രിവാള്‍ ഹിറ്റ്ലറെ പോലെ പെരുമാറുന്നു ^ശാന്തി ഭൂഷണ്‍

Posted: 20 Apr 2015 09:13 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിനെതിരെ രൂക്ഷവിമര്‍ശവുമായി എ.എ.പി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ രംഗത്ത്. കെജ് രിവാള്‍ ഹിറ്റ്ലറെ പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെജ് രിവാളിന്‍റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റി. എന്തുകൊണ്ടാണ് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും ശാന്തിഭൂഷണ്‍ ചോദിച്ചു.

എ.എ.പി ഇപ്പോള്‍ ഖാപ് പഞ്ചായത്ത് പോലെയായെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ഒരു ഏകാധിപതിയും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് ഒരു പ്രസ്ഥാനത്തിന്‍െറ എല്ലാ സ്വപ്നങ്ങളും ഛിന്നഭിന്നമാക്കി. ഞങ്ങളെ പുറത്താക്കിയതോടെ നാടകം അവസാനിച്ചിരിക്കുകയാണ്. ഏറെ ദുഃഖമുണ്ട്. എന്നാല്‍ വ്യക്തിപരമായ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടി നടപടി ആകസ്മികമായിരുന്നില്ളെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങള്‍ ഇതേ തരത്തിലാണ് പോയിരുന്നത്. എന്നാല്‍ തന്നെ നടപടി ഒരുപാട് വിഷമിപ്പിച്ചിച്ചു. സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കിയതുപോലെയാണ് തോന്നുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. എ.എ.പിയില്‍ നിന്നും തന്നെ പുറത്താക്കിയത് അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനു കരുത്തു പകരുമെന്ന് അനന്ത്കുമാര്‍ പ്രതികരിച്ചു.  

വിമത നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, അനന്ത്കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇവര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു ലഭിച്ച മറുപടി തൃപ്തികരമല്ളെന്നു വിലയിരുത്തിയാണു പാര്‍ട്ടി അച്ചടക്കസമിതി തീരുമാനം കൈക്കൊണ്ടത്.
 

യു.എന്‍ പ്രമേയം സൗദിക്കുള്ള ആഗോളപിന്തുണ - മന്ത്രിസഭ

Posted: 20 Apr 2015 08:57 PM PDT

Image: 

റിയാദ്: യമനിലെ ഹൂതി - അലി സാലിഹ് കക്ഷികള്‍ക്കെതിരായി ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ 2216 ാം പ്രമേയം യമന്‍ വിഷയത്തില്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനത്തിനുള്ള ആഗോള പിന്തുണയുടെ പ്രതിഫലനമാണെന്ന് സൗദി മന്ത്രിസഭ വിലയിരുത്തി. 14 രാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ അറബ്രാഷ്ട്രങ്ങള്‍ക്കൊപ്പം നിന്നു. അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഇഛാശക്തിയും യമന്‍ ജനതയുടെ പക്ഷത്തു നില്‍ക്കാനുള്ള അവരുടെ തന്‍േറടവും തെളിയിച്ചു കാണിച്ച പ്രമേയം ഹൂതി കലാപകാരികള്‍ക്കെതിരായ ശക്തമായ സന്ദേശം കൂടിയാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു.
റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. യമന്‍ വിഷയവുമായി ബന്ധപ്പെട്ടും മറ്റും വിവിധ ലോകരാഷ്ട്ര നേതാക്കളുമായി നടത്തിയ ആശയവിനിമയം രാജാവ് മന്ത്രിസഭയെ അറിയിച്ചു. ബഹ്റൈന്‍ രാജാവിന്‍െറയും പശ്ചിമേഷ്യയിലെ സമാധാനദൂതനായ ടോണി ബ്ളയറിന്‍െറയും സന്ദര്‍ശനവും കൂടിക്കാഴ്ചയും ഫലപ്രദമായിരുന്നുവെന്ന് രാജാവ് പറഞ്ഞു. അമേരിക്കന്‍, ചൈനീസ്, ഫ്രഞ്ച്, സുഡാന്‍ പ്രസിഡന്‍റുമാരുമായി നടന്ന ടെലഫോണ്‍ സംഭാഷണവും രാജാവ് മന്ത്രിസഭാംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.

അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഖത്തറിന്‍െറ നിലപാടുകള്‍ വിജയം -ഡോ.ഖാലിദ് അല്‍ അത്വിയ്യ

Posted: 20 Apr 2015 08:54 PM PDT

Image: 

ദോഹ: അന്തര്‍ദേശീയ രാഷ്ട്രീയ ഭൂപടത്തില്‍ ഖത്തറിന്‍െറ വിജയത്തിലും പരിപൂര്‍ണതയിലും പ്രതിഫലിക്കുന്നത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ദീര്‍ഘവീക്ഷണവും ആഴമേറിയ കാഴ്ചപ്പാടുകളുമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ. ഖത്തറിന്‍െറ വിഷന്‍ 2030 ലക്ഷ്യം വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള പരിശ്രമങ്ങള്‍. അതിനുവേണ്ടിയുള്ള എല്ലാ പദ്ധതികളും തയ്യാറാണ്.
ജി.സി.സി രാജ്യങ്ങളുമായുള്ള ഖത്തറിന്‍െറ ശക്തമായ ബന്ധത്തെ അടിവരയിട്ട ഖാലിദ് അത്വിയ്യ, അഭിപ്രായങ്ങളിലുള്ള ഭിന്നത ഈ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നില്ളെന്നും പറഞ്ഞു. ജി.സി.സി സംവിധാനത്തിന്‍െറ യോജിപ്പിലോ ഐക്യത്തിന്‍െറ കാര്യത്തിലോ മാറ്റങ്ങളുണ്ടാകുന്നില്ല.
യമനിലെ നിയമസാധുതയെ സംരക്ഷിക്കുന്നതിന് പ്രസിഡന്‍റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ അഭ്യര്‍ഥന മാനിച്ചുള്ള ജി.സി.സി തീരുമാനത്തെ ശരിവെക്കുന്നതാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ പ്രമേയം. ഹൂതികള്‍ സന്‍ആ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട അത്വിയ്യ, പ്രസിഡന്‍റ് ഹാദിയെ അംഗീകരിച്ച് ചര്‍ച്ചക്കായി മുന്നോട്ട് വരണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിന് മുന്നോട്ട് വരണമെന്നും കൂട്ടിച്ചേര്‍ത്തു.
സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കുന്നതിനും സൈനികാവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കുന്നത് തടയുകയും ചെയ്യുന്ന ഇറാന്‍ ആണവ കരാറിനെ അനുകൂലിക്കുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തെ ഭീകരസംഘടനയായി കാണാന്‍ ഖത്തറിന് കഴിയില്ല. ജനാധിപത്യം പരിശീലിച്ച രാഷ്ട്രീയ പ്രസ്ഥാനമാണത്.
ജനീവ കരാറിന്‍െറ അടിസ്ഥാനത്തില്‍ സിറിയയില്‍ സമാധാനം പുലരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീന്‍ പ്രതിസന്ധി ഖത്തറിനെ സംബന്ധിച്ചും അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ചും പ്രഥമവും കേന്ദ്ര വിഷയവുമാണ്. അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ക്ളേശങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുമ്പോട്ട് വരണം. അവരെ അന്തസോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി

Posted: 20 Apr 2015 07:41 PM PDT

Image: 

ന്യൂഡല്‍ഹി:ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം. ക്രിസ്ത്യന്‍ വിവാഹചട്ടം ഭേദഗതി ചെയ്യാന്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സിങ്, എ.എം. സപ്റേ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതി എന്നിരിക്കെ ക്രിസ്തീയ വിവാഹചട്ടപ്രകാരം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണ് നിലവിലെ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

നാടിന്‍െറ കവിയെ ആദരിക്കാന്‍ ജന്മനാടൊരുങ്ങുന്നു

Posted: 20 Apr 2015 07:34 PM PDT

Image: 
Subtitle: 
കവി ചെമ്മനം ചാക്കോക്ക് 26നാണ് സ്വീകരണം

കോട്ടയം: കവിതക്ക് ഹാസ വിമര്‍ശത്തിന്‍െറ  ശക്തിയും ഓജസ്സും പകര്‍ന്ന കവിയെ ആദരിക്കാന്‍ ജന്മനാടൊരുങ്ങുന്നു. നവതിയുടെ പൂര്‍ണിമയില്‍ നില്‍ക്കുന്ന കവി ചെമ്മനം ചാക്കോക്ക് ചെമ്മനം കുടുംബയോഗത്തിന്‍െറയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ 26നാണ് സ്വീകരണവും അനുമോദനസമ്മേളനവും.
പെരുവ സാംസ്കാരിക നഗറില്‍ കാതോലിക്കേറ്റ് സെന്‍റര്‍ ഹാളില്‍ വൈകുന്നേരം 3.30ന്  നടക്കുന്ന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും    ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്  അഡ്വ.പി.കെ. ഹരികുമാര്‍ അനുമോദന പ്രഭാഷണം നടത്തും.  നിയമസഭാ സെക്രട്ടറി  പി.ഡി. ശാര്‍ങ്ഗധരന്‍ കവിക്ക് ഉപഹാരം സമ്മാനിക്കും.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവന്‍ നായര്‍ പൊന്നാട അണിയിക്കും. മുളക്കുളം മുരളീധരന്‍ ചെമ്മനം കവിതകള്‍ ആലപിക്കും. കുടുബയോഗത്തിന്‍െറയും ആഘോഷകമ്മിറ്റിയുടെയും ഭാരവാഹികളായ ഫാ.വി.എം. പൗലോസ് ചെമ്മനം, ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, എം. പൈലി, ബിജു വര്‍ഗീസ്, ഷാജി പോള്‍, ജോജന്‍ ചെമ്മനം, ടി.കെ. ബേബി, ഷിബു ചെമ്മനം എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 

കാലചക്രങ്ങള്‍

Posted: 20 Apr 2015 07:16 PM PDT

Image: 

ഞാന്‍ ഈ ലേഖനമെഴുതുന്നത് ദുബൈ നഗരത്തിലെ ആരവമൊഴിഞ്ഞ ഒരു വീട്ടിലിരുന്നാണ്. ഇത്തവണ വിമാനമിറങ്ങിയ വേളയില്‍തന്നെ പൊടിക്കാറ്റിന്‍െറ ഭീഷണിയുണ്ടായിരുന്നു. ഇന്നലെയാണ് കാറ്റിന്‍െറ രൂക്ഷത നേരിലറിയുന്നത്. അടുത്തു നില്‍ക്കുന്നവരെപോലും പെട്ടെന്ന് കാണാതായി. എല്ലാവരും മൂക്കുകള്‍ മറിച്ച്, ശിരോവസ്ത്രങ്ങള്‍കൊണ്ട് മുഖമാകെ മൂടി ഉള്‍ത്തളങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. രണ്ടര ദശാബ്ദങ്ങളായി ഇവിടെ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞു-ഇതൊരു സൂചികയാണെന്ന്. ശമനതാളമാണെന്ന് ഇനിയൊരു നൂല്‍മഴ പെയ്തേക്കും. വേനലിന്‍െറയും വറുതിയുടെയും കാലമാണ് പിന്നീട്.

എന്‍െറ പുറംകാഴ്ചകളെ മറച്ച്, ഓര്‍മയുടെ മണല്‍പരപ്പില്‍ വീണ്ടും പൊടിക്കാറ്റ് വീശുകയാണ്. ഒരുകാര്യം അദ്ഭുതത്തോടെ ഞാനോര്‍ക്കുകയായിരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ്, ആദ്യമായി ഇവിടെയത്തെുമ്പോള്‍ എവിടേക്ക് തിരിഞ്ഞാലും മലയാളത്തിലുള്ള അടക്കി സംസാരം കേള്‍ക്കാമായിരുന്നു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍, മഹാ വാണിജ്യ സമുച്ചയത്തിലെ സെയില്‍സ്മാന്‍ വരെ മലയാളിയുടെ പ്രളയം.

ഇത്തവണ അവരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. ആദ്യം വിചാരിച്ചു, അതൊരു തോന്നലാണെന്ന്. എന്‍െറ സുഹൃത്തുക്കള്‍ ആ ആകുലതയെ സ്ഥിതീകരിക്കുമ്പോള്‍ മനസ്സിലൊരു മിന്നല്‍! വന്ധ്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്‍െറ മരുപ്പച്ചയായിരുന്നുവല്ളോ രക്തംവിറ്റ് കാശാക്കിമാറ്റിയ ഈ മറുനാടന്‍ മലയാളികള്‍.

അവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ശരിയായിരിക്കാം. കേരളത്തിലെ സാമ്പത്തിക അവസരങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. കഠിനമായി പണിയെടുക്കുന്ന തൊഴിലാളിക്ക് ഒരുമാസം ഏകദേശം പതിനയ്യായിരത്തിന് മുകളില്‍ വേതനമായിക്കിട്ടുന്നു. ബോണസായി വീടും ഭക്ഷണവും കുടുംബാംഗങ്ങളോടൊത്തുള്ള സഹവാസവും. ഇത്യാദി കാരണങ്ങളാവും മലയാളിയെ സ്വന്തംനാട്ടില്‍ നിലനിര്‍ത്തുന്നത്. ഇത്തവണ കണ്ട മറ്റൊരു കാഴ്ചയെ പറ്റി എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ആശങ്കജനകമായ സ്ഥിതിവിശേഷണമാണിത്. ചില കൂട്ടായ്മയില്‍ പങ്കെടുത്തപ്പോള്‍ കണ്ട കാഴ്ചയാണിത് !

ഞങ്ങളെ കടന്നുപോയ പലരും ഭ്രാന്തമായ ഒരന്വേഷണത്തിലാണ്. കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഉയരുന്ന വന്‍ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ വീണ്ടും ഫ്ളാറ്റുകള്‍ വാങ്ങാനായി-മൂന്നുംനാലും മതിയാകാതെ അഞ്ചാമത്തെ നിക്ഷേപം സ്വപ്നം കാണുന്നവര്‍. വലിയവീടുകള്‍, ഫ്ളാറ്റ് സമുച്ചയങ്ങള്‍, പുത്തന്‍ നഗരങ്ങള്‍. ഇതൊക്കെ താങ്ങാനുള്ള ശേഷി സര്‍വംസഹയായ അമ്മയായ ഭൂമിക്ക് കുറഞ്ഞുവരുകയാണ്. പണ്ടൊരുനാള്‍ ഭൂമിപിളര്‍ന്ന് സീതാദേവി അപ്രത്യക്ഷയായതുപോലെ, വളര്‍ച്ചയുടെ സീമകള്‍ അതിലംഘിക്കുമ്പോള്‍ വിനാശത്തിലേക്കുള്ള വാതിലുകളാണ് നമ്മള്‍ തുറക്കുന്നത്.

ചെറിയ വീടുകളാണ് നമുക്കേറ്റവും അഭികാമ്യം. ഞാന്‍ കഴിഞ്ഞവര്‍ഷം ഫിലിപ്പീന്‍സില്‍ വീണ്ടും പോയിരുന്നു. അവിടെ ഏറ്റവുംമുന്തിയ സാമ്പത്തിക സൗകര്യമുള്ളവര്‍ക്ക് 700 സ്ക്വയര്‍ അടി വിസ്തീര്‍ണമുള്ള ഫ്ളാറ്റുകളാണ് പരമാവധികിട്ടുക.
ലോകത്തിലെ ഏറ്റവുംവലിയ ഫര്‍ണിചര്‍ കമ്പനിയുടെ ദുബൈയിലുള്ള വിപണനകേന്ദ്രത്തില്‍ ഞാന്‍ പോയിരുന്നു. കുറെ മലയാളി കുടുംബങ്ങള്‍ അവിടെനിന്ന് കറങ്ങുന്നതുംകണ്ടു. വളരെ ചെറിയ വീസ്തീര്‍ണത്തില്‍ ഒരു വീടിന്‍െറ മുഴുവന്‍ ഫര്‍ണിചര്‍ വിന്യാസം ചെയ്തിട്ടുള്ള ഒട്ടനവധി മാതൃകകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ഉള്‍ത്തളങ്ങളില്‍ ടോയ്ലെറ്റ് സംവിധാനംവരെ വിശദമായി രേഖപ്പെടുത്തുന്നുണ്ട്. അങ്ങോട്ടേക്കാരും കടന്നുനോക്കുന്നതു പോലുമില്ല. വിഡ്ഢികളുടെ മൂഢസ്വര്‍ഗങ്ങള്‍ തേടിയലയാനാണ് ചിലരുടെ വിധി. വിധിവിഹിതം, അല്ലാതെന്തു പറയാന്‍? ജീവിതത്തിന്‍െറ മറുവശത്തത്, കമ്പിവേലികള്‍ക്കകത്തു താമസിക്കുന്ന തൊഴിലാളി സുഹൃത്തുക്കളുമായി നേരില്‍ ആശയവിനിമയം നടത്താനുള്ള അവസരവും ഈ വേളയിലെനിക്ക് ലഭിച്ചു. ലേബര്‍ ക്യാമ്പുകളുടെ മുഖവും മാറിയിരിക്കുന്നു. കുറെകൂടെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍. മറുനാടന്‍ തൊഴിലാളികള്‍ക്കുവേണ്ടി കേരളത്തിലൊരുക്കുന്ന കിടപ്പാടങ്ങളാണ് ഏറ്റവും ശോചനീയം എന്നെനിക്ക് തോന്നുന്നു. പണിതീര്‍ന്ന് മടങ്ങിയ പാവപ്പെട്ടയാള്‍ക്കാരാണ് എന്‍െറ മുന്നില്‍. അവരോട് പ്രതീക്ഷയുടെ വഴികളെ കുറിച്ച് പറയുമ്പോള്‍ ഗാഢനിശ്ശബ്ദതയാണ്. ശ്രദ്ധയോടെ അവര്‍ കേള്‍ക്കുന്നു. പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അര്‍ഥപൂര്‍ണമായ ചോദ്യങ്ങള്‍. യുവാക്കളാണ് ഭൂരിഭാഗവും. അവരില്‍ ഞാന്‍ ഭാരതത്തിന്‍െറ ഭാവി ദര്‍ശിക്കുന്നു.

സംവാദമധ്യേ, സ്ഥലലഭ്യതയെക്കുറിച്ചും ഉള്ള സ്ഥലം എങ്ങനെ ഫലപ്രദമായി വാസയോഗ്യമാക്കാമെന്നതിനെ കുറിച്ചും ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഭൂമിയുടെ ഉയര്‍ച്ചയും താഴ്ചയും പലപ്പോഴും ഒരു വാസ്തുശില്‍പിയുടെ മുന്നില്‍ സജീവസാധ്യതകള്‍ ഉയര്‍ത്താറുണ്ട്. ഭൂമി വരദാനമാണെന്നും അത് വികലപ്പെടുത്താന്‍ മനുഷ്യന് അവകാശമില്ളെന്നുംകൂടി ഞാന്‍ പറഞ്ഞു. ഭൂമി ദൈവഹിതമാണെന്നു പറഞ്ഞത്, എന്നെ വിഷമവൃത്തത്തിലാക്കി. പിന്നെ തുരുതുരെ ചോദ്യങ്ങള്‍. വാസ്തുവാണ് വിഷയം... ആരെയും നിരാശരാക്കാതെ, വ്യക്തമായ ഉത്തരങ്ങള്‍ പറയാതെ ഞാന്‍ പറഞ്ഞൊഴിഞ്ഞു. അതൊരു ഒന്നാന്തരം അടവുനയമാണെന്ന് എന്‍െറ അനുഭവസാക്ഷ്യം.

രാത്രി വളരെ വൈകിയാണെങ്കിലും ഭക്ഷണത്തിന്‍െറ കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടായില്ല. രുചിയുടെ ഭേദങ്ങളറിയാന്‍ ഒരു ഇറാനിയന്‍ റസ്റ്റാറന്‍റില്‍ ഇരിപ്പുറപ്പിച്ചു. പാത്രങ്ങള്‍ നിരക്കുന്നതിനുമുമ്പ് കടലാസ് വിരികള്‍കൊണ്ട് അലങ്കരിച്ച മേശ. അതിലൊരു മത്സ്യത്തിന്‍െറ അപൂര്‍ണചിത്രം. എന്‍െറ സഹപ്രവര്‍ത്തകനും ചിത്രകാരനുമായ ഹുമയൂണ്‍ കബീര്‍ പേനയെടുത്ത് വരച്ചുതുടങ്ങി. മീനിന് ചുറ്റും ജീവജലം, പവിഴപ്പുറ്റുകള്‍. ഉപരിതലത്തിലേക്ക് നീണ്ടുപോകുന്ന സസ്യലതാദികള്‍, കുമിളകള്‍, വേഗതയാര്‍ന്ന വരകളുടെ സൗകുമാര്യത്തില്‍ മീന്‍ നീന്തിത്തുടിക്കുന്നുണ്ടാകണം! മനസ്സിന്‍െറ ആഴങ്ങളില്‍നിന്ന് മുങ്ങാംകുഴിയെടുത്തു വന്നത് ക്ളിന്‍റ്.

കേരളത്തിന്‍െറ ഈ പൊന്നോമന മകന്‍, എന്നെവീണ്ടും വേട്ടയാടുകയാണ്. കാരണങ്ങള്‍ പലതുണ്ട്. യാദൃച്ഛികമായി അടുത്തിടെ ഞാന്‍ വായിച്ച അമ്മു ജോസഫിന്‍െറ പുസ്തകം. കൊച്ചി ബിനാലെയുടെ ചുമരുകളെ ത്രസിപ്പിച്ച അമൃതമുദ്രകള്‍.
അത്യപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍കൊണ്ട് സമ്പന്നമായ പുസ്തകം രചിച്ച ഗ്രന്ഥകാരിയെ തേടി ഞാന്‍ നടന്നു. ഒരു രക്ഷയുമില്ല. പക്ഷേ, അവരുടെ കുടുംബവേരുകള്‍ ഞാന്‍ കണ്ടുപിടിച്ചു. എന്‍െറ ഒരഭിവന്ദ്യ പരിചയക്കാരന്‍െറ മകളാണത്രെ അമ്മു. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുപോയ ഒരു കുഞ്ഞുകളിക്കൂട്ടുകാരനെ അമ്മു ഓര്‍ത്തെടുത്തല്ളോ! അതുതന്നെ ഒരു പുണ്യകര്‍മമല്ളേ? അച്ഛനോട് ഞാനതു പറഞ്ഞപ്പോള്‍, മറുപടി ഒരു ദീര്‍ഘനിശ്വാസമായിരുന്നു.

പഴമക്കാര്‍ പറയാറുണ്ട്, എന്തെങ്കിലുമൊക്കെ ആലോചിച്ച്, അസ്വസ്ഥനായി കിടക്കുകയാണെങ്കില്‍, രാത്രി അതുതന്നെ സ്വപ്നമായി പുനരവതരിക്കുമെന്ന്. അന്ന് രാത്രി, അതുതന്നെ സംഭവിച്ചു.
കാലംതെറ്റിവന്ന പെരുമഴയായി ക്ളിന്‍റ് മനസ്സില്‍ പെയ്തൊഴിഞ്ഞു. പിറ്റേദിവസം രാവിലെ ഈസ്വപ്നസാക്ഷ്യം പങ്കിടുമ്പോള്‍ കബീര്‍ എന്നോട് പറയുകയുണ്ടായി. മഴവില്ലിന്‍െറ കരളില്‍വിരിഞ്ഞ കുഞ്ഞാണെന്ന് ആരോ പണ്ട് ക്ളിന്‍റിനെ വിശേഷിപ്പിച്ചിട്ടുണ്ടത്രെ!
സത്യം, നൂറുശതമാനവും സത്യം.

പണ്ട് വിശ്വവിഖ്യാതനായിരുന്ന സാല്‍വദോര്‍ ഡാലിയുടെ ധ്യാനസദൃശ്യമായ തയാറെടുപ്പുകളെപറ്റി ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ചിത്രം അവസാനമായി വരക്കുംമുമ്പ് ഒരാഴ്ച അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. ആഹാരംപോലും കഴിക്കാതെ, ഭ്രമാത്മക കല്‍പനകള്‍ക്കുവേണ്ടി കാത്തിരിക്കും.
ക്ളിന്‍റിന്‍െറ വ്യഥിത ചിത്രങ്ങളുമായി എന്‍െറ സഞ്ചാരം തുടരണം. പിന്നീടൊരിക്കല്‍ ആ കുഞ്ഞിനെ കുറിച്ചെഴുതാം. ഇപ്പോഴത് എനിക്ക് കഴിയുന്നില്ല- മാപ്പ്...

സി.പി.എമ്മിന് പുതിയ നേതൃത്വം

Posted: 20 Apr 2015 06:56 PM PDT

Image: 

അവസാനഘട്ടത്തില്‍ ഉയര്‍ന്നുവന്നതും പിന്നീട് ഒഴിഞ്ഞുപോയതുമായ ഒരു വോട്ടെടുപ്പ് സാധ്യത മാറ്റിനിര്‍ത്തിയാല്‍ സീതാറാം യെച്ചൂരി സി.പി.എം ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും പ്രതീക്ഷിതമായിരുന്നു. ഒരുനിലക്ക് നോക്കിയാല്‍, എസ്. രാമചന്ദ്രന്‍പിള്ള എതിരാളിയായി പ്രത്യക്ഷപ്പെട്ടതായിരുന്നു അപ്രതീക്ഷിത സംഭവവികാസം. താരതമ്യേന ചെറുപ്പമാണെന്നതും അഖിലേന്ത്യാതലത്തില്‍ കൂടുതല്‍ ബന്ധങ്ങളുണ്ടെന്നതും പാര്‍ലമെന്‍ററി പ്രവര്‍ത്തനരംഗത്ത് തെളിയിക്കപ്പെട്ട മികവും അണികളുമായുള്ള അടുപ്പവുമെല്ലാം യെച്ചൂരിക്ക് അനുകൂലമായ ഘടകങ്ങളാണ്. ഒരുപക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പിക്കാവുന്ന ഏറ്റവുംനല്ല കൈകള്‍ അദ്ദേഹത്തിന്‍െറതാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രത്യയശാസ്ത്രപരമായ ദാര്‍ഢ്യത്തോടൊപ്പം പ്രായോഗിക രാഷ്ട്രീയം ആവശ്യപ്പെടുന്ന നയചാതുരിയും അദ്ദേഹത്തിലവര്‍ കാണുന്നു. ഏതാനും കാലമായി ആദര്‍ശപരമായ അവ്യക്തതയും പ്രായോഗിക സമീപനങ്ങളിലെ വീഴ്ചകളും സി.പി.എമ്മിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ ഇന്ത്യന്‍മണ്ണില്‍ പറിച്ചുനടുന്നതില്‍ അവര്‍ ഇപ്പോഴും വിജയിച്ചിട്ടില്ല. ഇന്ത്യയുടെ അടിസ്ഥാനയാഥാര്‍ഥ്യങ്ങളെ അറിയുന്നിടത്തും മതേതരത്വത്തിന്‍െറ ഇന്ത്യന്‍ഭാവുകത്വത്തെ സ്വാംശീകരിക്കുന്നിടത്തും ആ പാര്‍ട്ടി പലപ്പോഴും പരാജയപ്പെട്ടു. വോട്ടു രാഷ്ട്രീയത്തിന്‍െറ കണക്കുകള്‍ ഒരുഭാഗത്തും കോര്‍പറേറ്റ് പ്രലോഭനങ്ങള്‍ മറു ഭാഗത്തുമായി പാര്‍ട്ടിയെ ഉലച്ചപ്പോഴെല്ലാം മിക്കവാറും അവര്‍ സ്വീകരിച്ചത് ജനവിരുദ്ധ പാതയായിപ്പോയി. സിംഗൂരും നന്ദിഗ്രാമും ഈ അപചയത്തിന്‍െറ ഉദാഹരണമാണ്. പാളിച്ചകള്‍ തുറന്ന് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വവും അതിന്‍െറ പുതിയ ജനറല്‍ സെക്രട്ടറിയും സന്നദ്ധരായി എന്നത് പ്രത്യാശക്ക് വകനല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പുമാത്രം മുന്നില്‍ക്കണ്ടുള്ള താല്‍ക്കാലിക നയങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടേയുള്ളൂ. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കപ്പുറം വ്യക്തിവൈരങ്ങള്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതും സി.പി.എമ്മിനെ ക്ഷയിപ്പിച്ചു. ഇതിനെ മറികടക്കാവുന്ന വിധമുള്ള അഴിച്ചുപണിയൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. യുവതലമുറക്ക് കൂടുതല്‍ സജീവപങ്കാളിത്തം നല്‍കുന്നതിലും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. എങ്കിലും, പുതിയ പോളിറ്റ് ബ്യൂറോ മുമ്പത്തേതിനെക്കാള്‍ പ്രാതിനിധ്യസ്വഭാവം കാണിക്കുന്നുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെല്ലാം വര്‍ധിതമായ പങ്കാളിത്തം ലഭിക്കുന്നതിന്‍െറ സൂചനകളുണ്ട്.
രാഷ്ട്രീയപ്രമേയം മുന്നോട്ടുവെക്കുന്ന കൂട്ടായ്മയില്‍ ഇടതുപാര്‍ട്ടികളും ബുഹജനസംഘടനകളും ഇടതുപക്ഷ ഗ്രൂപ്പുകളും ബുദ്ധിജീവികളും മറ്റും മാത്രമല്ല, ആദിവാസി-ദലിത്-സ്ത്രീ-ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളും ഉള്‍പ്പെടും. പ്രശ്നാധിഷ്ഠിത പ്രക്ഷോഭങ്ങളിലൂടെ വിവിധ ഭാഗങ്ങളെ ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. അധ$സ്ഥിതരോടും പ്രാന്തവത്കൃതരോടുമുള്ള അനുഭാവംപോലും സ്വത്വരാഷ്ട്രീയമെന്ന മുദ്രണത്തോടെ തള്ളിക്കളയുന്ന ശൈലി വിപരീതഫലം ചെയ്തെന്നതാണ് സത്യം-മാത്രമല്ല, പ്രയോഗത്തില്‍ കമ്യൂണിസത്തിന്‍െറ അന്തസ്സത്തക്ക് വിരുദ്ധവുമായിട്ടുണ്ട് അത്. അടിസ്ഥാനജനതകളെ അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നകാര്യത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായിട്ടുണ്ടെങ്കില്‍ നല്ലത്.
സമീപകാലത്ത് പാര്‍ട്ടിക്കു സംഭവിച്ച തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ യെച്ചൂരി ഒരു അഭിമുഖത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്‍റിലും നിയമസഭകളിലുമുണ്ടായിരുന്ന സാന്നിധ്യം കുറഞ്ഞു. അംഗത്വത്തില്‍ ഇടിവുണ്ടായി. പൊതുരംഗങ്ങളിലും ജനപ്രതിനിധി സഭകളിലും ഇടപെടാനുള്ള ശേഷി ചുരുങ്ങി. ഇതിനെല്ലാം കാരണമായ ഘടകങ്ങളുണ്ട്. കാലത്തോടൊപ്പം സഞ്ചരിക്കുക എന്ന മുദ്രാവാക്യത്തിന്‍െറ തണലില്‍ പാര്‍ട്ടിനേതൃത്വം പലപ്പോഴും കോര്‍പറേറ്റ് താല്‍പര്യങ്ങളോടൊപ്പമാണ് ചരിച്ചത്. ശക്തമായി മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്നപ്പോഴും പ്രാദേശികതലത്തില്‍ ചിലപ്പോള്‍ ചിലരെങ്കിലും സവര്‍ണമനോഭാവം പുലര്‍ത്തി. മതേതരത്വമെന്നാല്‍ മതനിരാസമാണെന്ന ധാരണ വ്യാപകമായി കൊണ്ടുനടന്നു. പുതിയ ഇന്ത്യയിലെ വെല്ലുവിളികള്‍ വ്യക്തമാണ്. വര്‍ഗീയ തീവ്രവാദത്തിന്‍െറ മുന്നേറ്റവും ഭരണാധികാരവും കോര്‍പറേറ്റ് ചൂഷകര്‍ക്ക് ഭരണതലത്തിലും താഴോട്ടുമെല്ലാം ലഭിക്കുന്ന മേല്‍ക്കൈ, ആഗോളസാമ്രാജ്യത്വത്തിന്‍െറ ഉയര്‍ച്ച എന്നിവ രാജ്യത്തിനും സാമാന്യജനങ്ങള്‍ക്കും വലിയ ഭീഷണിയാണ്. സാധാരണക്കാരന്‍ സമാധാനം ആഗ്രഹിക്കുന്നു. വര്‍ഗീയതയും ചൂഷണവും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നു. ജനപക്ഷരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുമെന്ന പ്രതീക്ഷയില്‍ അവന്‍ വോട്ടുനല്‍കി ജയിപ്പിച്ചവരൊക്കെ ഇതുവരെ നിരാശപ്പെടുത്തിട്ടേയുള്ളൂ. അങ്ങനെ നിരാശപ്പെടുത്തിയവരുടെ കൂട്ടത്തില്‍ സി.പി.എമ്മുമുണ്ട്. യാഥാര്‍ഥ്യബോധത്തോടെ ഇതെല്ലാം മനസ്സിലാക്കാനും വിശാലമായ ജനപക്ഷരാഷ്ട്രീയത്തിനുവേണ്ടി ആവശ്യമായ തിരുത്തലുകളോടെ പ്രവര്‍ത്തിക്കാനും കെല്‍പുണ്ട് എന്ന് തെളിയിക്കാനായാല്‍ യെച്ചൂരിയുടെ പുതിയ നേതൃത്വത്തില്‍ സി.പി.എം ശക്തമായി തിരിച്ചുവരും. അത് വലിയൊരുവിഭാഗം ഇന്ത്യക്കാരുടെ പ്രതീക്ഷകൂടിയാണ്.

ബോട്ട് ദുരന്തം: മരണം 950 കവിഞ്ഞു

Posted: 20 Apr 2015 03:47 PM PDT

Image: 
Subtitle: 
അവര്‍ കൂട്ടിലടച്ച എലികളെപ്പോലെ നിലവിളിച്ചെന്ന് രക്ഷപ്പെട്ട സ്ത്രീ

റോം: രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവുംവലിയ സമുദ്ര ദുരന്തത്തിനാണ് കഴിഞ്ഞദിവസം ലോകം സാക്ഷിയായത്. ഞായറാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 950 യാത്രക്കാര്‍ മരിച്ചതായി ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 28പേരെ രക്ഷപ്പെടുത്തിയതായും 24 മൃതശരീരങ്ങള്‍ പുറത്തെടുത്തതായും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അറിയിച്ചു.
18 ബോട്ടുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി തിങ്കളാഴ്ച മൂന്ന് ബോട്ടുകള്‍ അയച്ചതായി അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടന അറിയിച്ചു. തിരിച്ചുകിട്ടിയ മൃതദേഹം മാള്‍ട്ടയില്‍ സംസ്കരിക്കും. രക്ഷപ്പെട്ടവര്‍ ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് പങ്കുവെച്ചതെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു.
900ത്തിലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നതായി അപകടത്തില്‍ രക്ഷപ്പെട്ട ബംഗ്ളാദേശ് സ്വദേശിയായ സ്ത്രീ അറിയിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ബോട്ടില്‍ 700 പേരുണ്ടായിരുന്നതായാണ് നേരത്തേ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നത്.
അള്‍ജീരിയ, ഈജിപ്ത്, ബംഗ്ളാദേശ്, സോമാലിയ, നൈജീരിയ, സെനഗല്‍, മാലി, സാംബിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന 300ഓളം സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കടത്തുകാര്‍ നിര്‍ദാക്ഷിണ്യം സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ തടവിലിട്ടിരിക്കുകയായിരുന്നു.
ഇവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ളെന്നാണ് സൂചനയെന്നും ഇറ്റലിയിലെ സിസിലി കറ്റാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ പറഞ്ഞു.
താഴത്തെ നിലയിലെ ഇത്രയുംപേരെ ഒരുമിച്ച് തടവിലിട്ടതുമൂലം ഒരുഭാഗത്ത് ഭാരം കൂടിയതാവാം ബോട്ട് മുങ്ങാനുണ്ടായ കാരണമെന്ന് ഇറ്റാലിയന്‍ അതിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥനായ ജെന്‍ അന്‍േറാണിയോ ഇറാസോ പറഞ്ഞു.

 

ഇസ്രായേല്‍:സര്‍ക്കാര്‍ രൂപവത്കരണത്തിന് നെതന്യാഹുവിന് രണ്ടാഴ്ചകൂടി അനുവദിച്ചു

Posted: 20 Apr 2015 03:27 PM PDT

Image: 
Subtitle: 
മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ല

തെല്‍ അവീവ്: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒരു മാസം പിന്നിട്ടിട്ടും ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം യാഥാര്‍ഥ്യമായില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായ ബിന്യമിന്‍ നെതന്യാഹുവിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തിനാവശ്യമായ അംഗങ്ങളുടെ പിന്‍ബലം ലഭിച്ചിട്ടില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ലിക്കുഡ് പാര്‍ട്ടിക്ക് പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന്‍ രണ്ടാഴ്ചകൂടി അനുവദിച്ചു. ഫലം പുറത്തുവന്ന് 42 ദിവസത്തിനകം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് നിയമം. മേയ് ആറ് വരെയാണ് നെതന്യാഹുവിന് അനുവദിക്കപ്പെട്ട സമയം.
120 അംഗ പാര്‍ലമെന്‍റില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 30 അംഗങ്ങളാണുള്ളത്.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ചുരുങ്ങിയത് 61 സീറ്റ് വേണം. ലിക്കുഡിന്‍െറ മുഖ്യ എതിരാളിയായ ഐസക് ഹെര്‍സോഗിന്‍െറ സയണിസ്റ്റ് യൂനിയന് 24 സീറ്റാണുള്ളത്. തങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗമാകില്ളെന്ന് ഹെര്‍സോഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഐക്യസര്‍ക്കാര്‍ എന്ന നെതന്യാഹുവിന്‍െറ പ്രഖ്യാപനം പാളി. ഈ സാഹചര്യത്തിലാണ് ചെറുപാര്‍ട്ടികളുടെ പിന്തുണയില്‍ സര്‍ക്കാറുണ്ടാക്കാന്‍  നെതന്യാഹു നിര്‍ബന്ധിതനായത്.  ഇതിനകം 68 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന് ലിക്കുഡ് പാര്‍ട്ടിവൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ടത്ര  വ്യക്തതയില്ല.
മാത്രമല്ല, ഈ ചെറുകക്ഷികളെല്ലാം ലിക്കുഡില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ അജണ്ടകള്‍ വെച്ചുപുലര്‍ത്തുന്നതിനാല്‍ സര്‍ക്കാറിന്‍െറ സ്ഥിരതയും ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.  
അറബ് പാര്‍ട്ടികളുടെ കൂട്ടായ്മയായ ജോയന്‍റ് ലിസ്റ്റും ഐക്യ സര്‍ക്കാറില്‍ ഭാഗമാകില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യു.എന്‍ വാഹനം പൊട്ടിത്തെറിച്ച് 9 മരണം

Posted: 20 Apr 2015 03:08 PM PDT

Image: 

മൊഗാദിശു: സോമാലിയയില്‍ ഐക്യരാഷ്ട്രസഭ ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവരില്‍ രണ്ടുപേര്‍ കെനിയക്കാരും ഏഴുപേര്‍ സോമാലിയക്കാരുമാണ്. സോമാലിയയുടെ പുന്ത്ലന്‍ഡ് മേഖലയിലെ ഗരോവെയിലേക്ക് യാത്രചെയ്യവേയാണ് പൊട്ടിത്തെറിയുണ്ടായത്.
അല്‍ശബാബ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അബ്ദി പറഞ്ഞു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഈയടുത്ത് അല്‍ശബാബ് നടത്തിയിരുന്നു;
 പ്രത്യേകിച്ചും തലസ്ഥാനമായ മൊഗാദിഷുവില്‍. യു.എസ് പക്ഷ സര്‍ക്കാറിന്‍െറ കീഴിലുള്ള ഇവിടെ കഴിഞ്ഞ 20 വര്‍ഷമായി യു.എന്‍ പ്രവര്‍ത്തനം സജീവമാണ്.

പരിസ്ഥിതി പ്രവര്‍ത്തകരുടെ ജീവനും അപകടത്തില്‍; കൊല്ലപ്പെട്ടത് 116 പേര്‍

Posted: 20 Apr 2015 03:07 PM PDT

Image: 
Subtitle: 
ഇന്ത്യയില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന് ജീവന്‍ നഷ്ടപ്പെട്ടു

ലണ്ടന്‍: മലിനീകരണവും ചൂഷണവുംമൂലം നമ്മുടെ പരിസ്ഥിതിയുടെ സുരക്ഷ ഏറെ ആശങ്കയിലാണ്. അതിനൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരുടെ ജീവനും അപകടത്തിലാണെന്ന് പഠനം പറയുന്നു. ലോകത്ത് പലയിടങ്ങളിലായി കഴിഞ്ഞ വര്‍ഷം മാത്രം 116 പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
പരിസ്ഥിതിസ്നേഹികളുടെ നാടായ ഇന്ത്യയില്‍പോലും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 87 കൊലപാതകങ്ങളും നടന്നത് ലാറ്റിന്‍ അമേരിക്കയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായ ഗ്ളോബല്‍ വിറ്റ്നസ് സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. 2013നെ അപേക്ഷിച്ച് കൊലപാതകങ്ങള്‍ 20 ശതമാനം വര്‍ധിച്ചു. ആഫ്രിക്കയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിസ്ഥിതി സ്നേഹികളുടെ പേടിസ്വപ്നമായി മാറിയ നാടാണ് ഹോണ്ടുറസ്. 2002 മുതല്‍ 2014 വരെയുള്ള 12 വര്‍ഷത്തിനുള്ളില്‍ ഇവിടെ 111 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോണ്ടുറസ് ഉള്‍പ്പെടെ മിക്ക രാജ്യത്തും പരിസ്ഥിതി പ്രവര്‍ത്തകരെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകുകയും വെടിവെച്ചുകൊല്ലുകയുമാണ് ചെയ്യുന്നത്.
 വികസനത്തിന് വിലങ്ങുതടിയാവുന്നു എന്ന കാരണത്താലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ഗ്ളോബല്‍ വിറ്റ്നസ് പ്രചാരകന്‍ ബില്ലി കെയ്ത് പറഞ്ഞു.
 

വിഷദുരന്തം സമ്മാനിച്ച ഇരുട്ട് തോറ്റു; ദേവികിരണും ദിലീപും വിജയത്തിളക്കത്തില്‍

Posted: 20 Apr 2015 12:44 PM PDT

Image: 

കാസര്‍കോട്: ‘പത്ത് പേപ്പറിലും ഫുള്ള് എ പ്ളസ് കിട്ടൂംന്ന് ഒരിക്കലും വിചാരിച്ചിറ്റ്ല്ല.... ’. എന്‍ഡോസള്‍ഫാന്‍ വിഷദുരന്തം സമ്മാനിച്ച അന്ധതയെ കീഴ്പ്പെടുത്തി  എസ്.എസ്്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ ദേവികിരണിനും ദിലീപിനും പരീക്ഷാ ഫലം ആദ്യകേള്‍വിയില്‍ വിശ്വസിക്കാനായില്ല. സൃഹൃത്തുക്കളുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് മുഖേനയാണ് വിജയം ഉറപ്പാക്കിയത്.
കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ മൂന്ന് അന്ധ വിദ്യാര്‍ഥികളില്‍പെട്ടവരാണ് ദേവികിരണും ദിലീപും. എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ എന്‍മകജെ പഞ്ചായത്തില്‍ വാണിനഗറിനടുത്ത അന്നോത്തടുക്കയിലെ ഈശ്വരനായക്-പുഷ്പലത ദമ്പതികളുടെ മകനാണ് ദേവികിരണ്‍. കാറഡുക്ക കര്‍മം തൊടിയിലെ കുമാരന്‍െറയും ദാക്ഷായണിയുടെയും മകനാണ് ദിലീപ്.ജന്മനാ കാഴ്ചശക്തി നഷ്ടമായ ദേവികിരണും ദിലീപും  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ട്. ദേവികിരണിന്‍െറ രക്ഷിതാക്കള്‍ കൂലിത്തൊഴിലാളികളാണ്.

ബ്രെയില്‍ ലിപിയിലുള്ള പാഠപുസ്തകങ്ങള്‍ പലതും കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ പാഠഭാഗങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്തത് കേട്ടുപഠിച്ചാണ് ഇവര്‍ പരീക്ഷക്ക് തയാറെടുത്തത്. ഒമ്പതാം ക്ളാസിലെ നഫീസത്ത് നസീറയാണ് പരീക്ഷയെഴുതാന്‍ കിരണിന് സഹായിയായത്. ഇതേ ക്ളാസിലെ ഗംഗ ദിലീപിനുവേണ്ടിയും പരീക്ഷ കേട്ടെഴുതി.  മികച്ച ഗായകനും കീബോര്‍ഡ് വിദഗ്ധനുമായ ദേവികിരണ്‍ ഇത്തവണത്തെ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും ഒന്നാംസ്ഥാനം നേടി. ദിലീപ് ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള  പ്രക്ഷോഭ രംഗത്തും ദേവികിരണിന്‍െറ സാന്നിധ്യമുണ്ട്. സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുത്തു. പ്ളസ് ടുവിന് ഹ്യുമാനിറ്റീസ് എടുക്കണം. പഠിച്ച് അധ്യാപകനാകണം. അതാണ് ആഗ്രഹം -ദേവികിരണ്‍ പറഞ്ഞു. ഇംഗ്ളീഷ് ഭാഷാ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് അന്ധവിദ്യാലയ അധ്യാപകന്‍ സത്യശീലന്‍ പറഞ്ഞു.

ആവശ്യത്തിന് സീറ്റില്ല: അരലക്ഷം കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയിലാകും

Posted: 20 Apr 2015 12:40 PM PDT

Image: 
Subtitle: 
ഹയര്‍സെക്കന്‍ഡറി ആഗ്രഹിക്കുന്ന 75000 ഓളം കുട്ടികള്‍ക്ക് മറ്റ് സാധ്യത തേടേണ്ടി വരും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച അരലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാകും. വിജയശതമാനം സര്‍വകാല റെക്കോഡിട്ടെങ്കിലും ഇതിനനുസരിച്ച് ഉപരിപഠനത്തിന് സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. ഇക്കുറി 458841 റഗുലര്‍ കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിന് പുറമെ ടി.എച്ച്.എസ്.എല്‍.സി അടക്കമുള്ളവയില്‍ 3903 കുട്ടികളും പ്രൈവറ്റായി എഴുതിയ 1500 ഓളം കുട്ടികളും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഹയര്‍സെക്കന്‍ഡറിയില്‍ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് മേഖലയിലായി 361130 സീറ്റുകളാണുള്ളത്. കൂടാതെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 27500 സീറ്റുകളുണ്ട്.

ആകെ ഹയര്‍സെക്കന്‍ഡറിയില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം 388630 ആണ്. ഐ.ടി.ഐകളിലും പോളി ടെക്നിക്കുകളിലും സീറ്റുകള്‍ ലഭ്യമാണ്.
ഹയര്‍സെക്കന്‍ഡറി ആഗ്രഹിക്കുന്ന 75000 ഓളം കുട്ടികള്‍ക്ക് മറ്റ് സാധ്യത തേടേണ്ടി വരും. കഴിഞ്ഞവര്‍ഷം കുട്ടികളുടെ ഉപരി പഠന സൗകര്യത്തിനായി കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകളും ബാച്ചുകളും അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിയില്‍ 821 സര്‍ക്കാര്‍ സ്കൂളുകളും 339 എയ്ഡഡ് സ്കൂളുകളും 362 അണ്‍ എയ്ഡഡ് സ്കൂളുകളും 45 റസിഡന്‍ഷ്യല്‍-ടെക്നിക്കല്‍-സ്പെഷല്‍ സ്കൂളുകളുമാണുള്ളത്. ഇവയിലായി 7210 ബാച്ചുകളാണ് ഉണ്ടാവുക. അതില്‍ 3713 സയന്‍സ് ബാച്ചുകളും 1400 ഹ്യുമാനിറ്റീസ് ബാച്ചുകളും 2097 കോമേഴ്സ് ബാച്ചുകളുമുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1279 സയന്‍സ് ബാച്ചുണ്ട്. 679 ഹ്യുമാനിറ്റീസ് ബാച്ചും 866 കോമേഴ്സ് ബാച്ചും സര്‍ക്കാര്‍ സ്കൂളിലുണ്ട്.

എയ്ഡഡ് മേഖലയില്‍ 1771 സയന്‍സ് ബാച്ചും 592 ഹ്യുമാനിറ്റീസ് ബാച്ചും 923 കോമേഴ്സ് ബാച്ചുമാണുള്ളത്. അണ്‍എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷല്‍, റസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലായി 673 സയന്‍സ് ബാച്ചും 129 ഹ്യുമാനിറ്റീസ് ബാച്ചും 318 കോമേഴ്സ് ബാച്ചുമുണ്ട്. ഇവയിലേക്കാണ് പ്രവേശനടപടികള്‍ ആരംഭിക്കുന്നത്.

മുന്നണിമാറ്റ സൂചനയുമായി വീണ്ടും ജെ.ഡി.യു; എല്‍.ഡി.എഫിനൊപ്പം വേദിപങ്കിടും

Posted: 20 Apr 2015 12:33 PM PDT

Image: 

കോഴിക്കോട്: മുന്നണിമാറ്റത്തിന്‍െറ സൂചനനല്‍കി വീണ്ടും ജനതാദള്‍ യുനൈറ്റഡ്. സംഘ്പരിവാര്‍ വെല്ലുവിളി നേരിടാന്‍ കേരളത്തില്‍ ഇടതുമുന്നണിയുമായും വേദിപങ്കിടുമെന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരത്വമാണ് ഏറ്റവുംവലിയ ചര്‍ച്ച. ദേശീയ നേതൃത്വത്തിന്‍െറ ഭാഗമായതിനാല്‍ ജെ.ഡി.യു കേരളഘടകത്തിലും തീരുമാനമെടുക്കുക കേന്ദ്ര നേതൃത്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടില്ല. വി.എസിനെ കണ്ടിട്ടോ സംസാരിച്ചിട്ടോ മാസങ്ങളായി. വോട്ട് ചെയ്യുന്നകാര്യത്തില്‍ എല്‍.ഡി.എഫ് നേതാക്കളും ബന്ധപ്പെട്ടിട്ടില്ല. അടിസ്ഥാനരഹിതമായ കാര്യമാണ് പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വീണ്ടും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടെങ്കിലും യു.ഡി.എഫില്‍നിന്ന് ഒരാളും തന്നെ വിളിച്ചില്ല.

മുന്നണിയിലെ തമ്മിലടി കാരണം യു.ഡി.എഫ് ചെയ്ത നല്ലകാര്യങ്ങള്‍ പുറത്തത്തെുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ഒഴിവാക്കാനാണ് പാലക്കാട്ട് താന്‍ സ്ഥാനാര്‍ഥിയായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജനതാദള്‍–യു യു.ഡി.എഫിന്‍െറ അവിഭാജ്യഘടകം
–ചെന്നിത്തല

കൊല്ലം: ജനതാദള്‍-യു  യു.ഡി.എഫിന്‍െറ അവിഭാജ്യഘടകമാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയില്‍ വലിയേട്ടന്‍ ചെറിയേട്ടന്‍ മനോഭാവമില്ല. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. യു.ഡി.എഫില്‍നിന്ന് ഒരുഘടകകക്ഷിയും ഒഴിഞ്ഞുപോകില്ല. ആര്‍. ബാലകൃഷ്ണപിള്ളയെ ആരും പുറത്താക്കിയില്ല.  യു.ഡി.എഫിലെ ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാമെന്ന സി.പി.എം മോഹം നടക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ജനതാ പരിവാര്‍ ലയനം

സ്വാഗതം ചെയ്ത് ജനതാദള്‍–എസ്
തിരുവനന്തപുരം: ജനതാ പരിവാര്‍ ലയനത്തെ സ്വാഗതം ചെയ്ത് ജനതാദള്‍(എസ്)നേതൃയോഗം. സംസ്ഥാന ഭാരവാഹികളുടെയും എം.എല്‍.എമാരുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും ദേശീയ നിര്‍വാഹക സമിതിയംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. ജനതാ പരിവാര്‍ സംഘടനകളുടെ ലയനം ത്വരിതപ്പെടുത്തണമെന്ന് ജനതാദള്‍-എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാനും തീരുമാനമായി. ലയനത്തിന് അനുകൂലമായി പ്രതികരിച്ച ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്രകുമാറിന്‍െറ നിലപാടിനെയും സ്വാഗതം ചെയ്തു.

 

എസ്.എസ്.എല്‍.സി ഫലം അബദ്ധപഞ്ചാംഗം

Posted: 20 Apr 2015 12:27 PM PDT

Image: 
Subtitle: 
ഉയര്‍ന്ന വിജയം കണ്ണൂരിനെന്ന് മന്ത്രി, കോഴിക്കോടിനെന്ന് പരീക്ഷാഭവന്‍

തിരുവനന്തപുരം: റെക്കോഡ് മോഹവുമായുള്ള സര്‍ക്കാര്‍ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും കളികളാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം അപൂര്‍ണവും ആശയക്കുഴപ്പം നിറഞ്ഞതുമാകാന്‍ കാരണമെന്ന് ആക്ഷേപം. പ്രഖ്യാപിച്ച ഫലത്തില്‍തന്നെ അടിമുടി പൊരുത്തക്കേടുകളാണ്.
ഏറ്റവും ഉയര്‍ന്ന വിജയം കണ്ണൂര്‍ ജില്ലയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍പ്രകാരം കോഴിക്കോട് ജില്ലക്കാണ് ഒന്നാം സ്ഥാനം. ഏതാനും ദിവസം കൂടി ഫലപ്രഖ്യാപനം നീട്ടിവെച്ചിരുന്നെങ്കില്‍ കൃത്യമായ ഫലം പുറത്തിറക്കാമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന് ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കുറി 20നുതന്നെ പുറത്തിറക്കണമെന്ന ചിലരുടെ വാശിയും ദുരഭിമാനവും ഫലം അബദ്ധപഞ്ചാംഗമാകുന്നതിന് വഴിയൊരുക്കി. തിരക്കിട്ടായിരുന്നു മൂല്യനിര്‍ണയം. കൂടുതല്‍ സമയം വേണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ചില്ല. വാരിക്കോരി മാര്‍ക്കിട്ടുവെന്ന ആക്ഷേപവും വന്നു. 100 ശതമാനത്തോടടുത്ത വിജയത്തിലേക്കാണ് എസ്.എസ്.എല്‍.സി ഇക്കുറി പോയിരിക്കുന്നത്. സേ പരീക്ഷകൂടി കഴിയുമ്പോള്‍ 100 ശതമാനം വിജയം തള്ളാനാകില്ളെന്ന് വകുപ്പ് മന്ത്രി തന്നെ പറയുന്ന സ്ഥിതിയുണ്ട്. ജില്ലകളിലെ വിജയശതമാനം പൂര്‍ണമായി പുറത്തിറക്കാന്‍ വിദ്യാഭ്യാസ വകുപ്പിനായില്ല. രാത്രി വൈകിയും അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍നിന്ന് ലഭിച്ച ജില്ലകളുടെ വിജയശതമാനത്തിലും പൊരുത്തക്കേടുണ്ട്. വിദ്യാഭ്യാസമന്ത്രി ഒൗദ്യോഗികമായി പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍പോലും ആശയക്കുഴപ്പമുണ്ട്. പരീക്ഷാഭവനില്‍നിന്ന് ലഭിച്ച പ്രഖ്യാപിക്കാത്ത കണക്കുകള്‍ കൂട്ടുമ്പോള്‍ വിജയശതമാനം മന്ത്രി പറഞ്ഞതിനേക്കാള്‍ കൂടും.  വിജയശതമാനം 97.99 ആണെന്നാണ് മന്ത്രി പറഞ്ഞത്.

98.12 ശതമാനം വരെ വിജയം ഉയരുമെന്നാണ് അനൗദ്യോഗിക കണക്ക്. വിജയശതമാനം ഏറ്റവുംകൂടിയ ജില്ല കണ്ണൂരെന്നാണ് മന്ത്രി പ്രഖ്യാപിച്ചത് (97.99). എന്നാല്‍,  കോഴിക്കോട് (98.97) മുന്നിട്ടുനില്‍ക്കുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പരീക്ഷാഭവനില്‍നിന്ന് ലഭിച്ച വിജയശതമാന പട്ടിക ഇങ്ങനെ: തിരുവനന്തപുരം -97.33, കൊല്ലം -97.86, പത്തനംതിട്ട -98.88, ആലപ്പുഴ -98.87, കോട്ടയം -98.87, ഇടുക്കി -98.02, എറണാകുളം -98.77, തൃശൂര്‍ -98.79, പാലക്കാട് -96.41, മലപ്പുറം -96.88, കോഴിക്കോട് -98.97, വയനാട് -97.44, കണ്ണൂര്‍ -98.87, കാസര്‍കോട് -97.81.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP