സ്വാഗതം
WELCOME

News Update..

Wednesday, April 22, 2015

സോളാര്‍ കേസ് സാമ്പത്തിക തിരിമറി; കേന്ദ്ര ബിന്ദു ആന്‍റോ ആന്‍റണിയെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

സോളാര്‍ കേസ് സാമ്പത്തിക തിരിമറി; കേന്ദ്ര ബിന്ദു ആന്‍റോ ആന്‍റണിയെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

Link to

സോളാര്‍ കേസ് സാമ്പത്തിക തിരിമറി; കേന്ദ്ര ബിന്ദു ആന്‍റോ ആന്‍റണിയെന്ന് പി.സി ജോര്‍ജ്

Posted: 22 Apr 2015 12:19 AM PDT

Image: 

തിരുവനന്തപുരം: സോളര്‍ കേസില്‍ നടന്നത് സാമ്പത്തിക തിരിമറിയാണെന്ന് പി.സി ജോര്‍ജ്. കേസില്‍ സരിത എസ്.നായര്‍ ഏജന്‍റ് മാത്രമാണ്. സോളാര്‍ ഇടപാടിന്‍റെ കേന്ദ്രബിന്ദു ആന്‍റോ ആന്‍റണി എം.പിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

 കേരളം മുഴുവന്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനിയുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ സമര്‍പിക്കപ്പെട്ട 1.6 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതില്‍ പങ്കുണ്ട്. സോളാര്‍ ഇടപാടില്‍ മന്ത്രിമാരായ  ആര്യാടന്‍ മുഹമ്മദിനും കെ.ബാബുവിനും വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ചിലര്‍ ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നും പി.സി.ജോര്‍ജ്  വെളിപ്പെടുത്തി.
 

പയ്യനാട്ട് തെരുവുനായയുടെ പരാക്രമം; ആറുപേര്‍ക്ക് കടിയേറ്റു

Posted: 22 Apr 2015 12:07 AM PDT

പയ്യനാട്: മഞ്ചേരി പയ്യനാട്ടെ അമയംകോട്, ചോലക്കല്‍, മടയംകോട്, കാരേപറമ്പ്, എലമ്പ്ര എന്നിവിടങ്ങളില്‍ തെരുവുനായയുടെ പരാക്രമത്തില്‍ ആറുപേര്‍ക്ക് കടിയേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് പേയിളകി ഓടിയ നായ പലരെയും കടിച്ചത്.
കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അമയംകോട്ടില്‍ വേലായുധന്‍ (46) പയ്യനാട് സി.എഫ്.സി ജീവനക്കാരന്‍ ബൈജു (41) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കോഡൂരിലെ അര്‍ഷദ് (12) എലമ്പ്ര എളയടത്ത് അബ്ദുറഹ്മാന്‍ എന്ന മാനു (50) റോഡിലൂടെ നടന്നുപോവുകയായിരുന്ന എലമ്പ്ര സഗീര്‍ കുരിക്കള്‍ (30) ചക്കിപറമ്പന്‍ ഹംസ ഹാജി (45) എന്നിവര്‍ക്കാണ് കടിയേറ്റത്. പയ്യനാട് ചോലക്കലിലെ തട്ടുകട കച്ചവടക്കാരന്‍ ഷഫീഖിന്‍െറ ബൈക്കിന് പിറകിലോടിയ നായ ഷീറ്റ് കടിച്ചുകീറി.
ഷഫീഖ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു ബൈക്കില്‍ യാത്രചെയ്ത കുടുംബത്തിന് നേരെയും ആക്രമമുണ്ടായി. ബൈക്കിന് പിറകെയോടിയ നായ സ്ത്രീയുടെ പര്‍ദ കടിച്ചുകീറി. ഇവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ചെറുകുളം സി.ടി. യൂസുഫിന്‍െറ ആടിനും കടിയേറ്റു. കടിയേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും മരുന്നില്ളെന്ന കാരണം പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കടിയേറ്റ ബൈജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അര്‍ഷദ് പയ്യനാട് നജ്മുല്‍ ഹുദ മദ്റസ വിദ്യാര്‍ഥിയാണ്. നായയെ പിടികൂടാനായിട്ടില്ല. തെരുവുനായകള്‍ പ്രധാനമായും തമ്പടിക്കുന്നത് മഞ്ചേരി ചെങ്ങണ ബൈപാസിലാണ്. ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങിയത് ജനങ്ങളെ ഭയാശങ്കയിലാക്കിയിരിക്കയാണ്.

നൂറുമേനിയില്‍ ജില്ലക്ക് തകര്‍പ്പന്‍ മുന്നേറ്റം

Posted: 21 Apr 2015 11:12 PM PDT

കോഴിക്കോട്: മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ ഇതുവരെ ലഭിച്ച കണക്കനുസരിച്ച് ജില്ലയില്‍ നൂറുമേനി വിജയംകൊയ്തത് 113 സ്കൂളുകള്‍. കഴിഞ്ഞവര്‍ഷം 65 സ്കൂളുകള്‍ക്കായിരുന്നു 100 ശതമാനം വിജയം. 2012ല്‍ 37ഉം 2013ല്‍ 40 ഉം 2014ല്‍ 65ഉം ആയിരുന്ന നൂറുമേനി സ്കൂളുകളുടെ എണ്ണമാണ് ഈവര്‍ഷം 113 ലേക്ക് കുതിച്ചത്.
ജില്ലയില്‍ 941 പേരെ പരീക്ഷക്കിരുത്തിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറിയാണ് നൂറുമേനിയില്‍ കരുത്തന്മാര്‍. 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍, പരീക്ഷ എഴുതിയവരുടെ എണ്ണം എന്നീ ക്രമത്തില്‍
സര്‍ക്കാര്‍ സ്കൂളുകള്‍: ജി.എച്ച്.എസ്.എസ് ചേറോട് -158, ജെ.എന്‍ പുതുപ്പണം -344, ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി -310, ജി.എച്ച്.എസ്.എസ് അഴിയൂര്‍ -80, കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓര്‍ക്കാട്ടേരി -250, ജി.ആര്‍.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി -37, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി -495, ജി.എച്ച്.എസ് വന്മുഖം -44, ജി.എച്ച്.എസ് കാവിലുംപാറ -62, ജി.എച്ച്.എസ് ചെറുവണ്ണൂര്‍ -20, ജി.വി.എച്ച്.എസ്.എസ് അത്തോളി -467, ജി.എച്ച്.എസ്.എസ് കുറ്റ്യാടി -537, ഗവ. ഗണപത് ബോയ്സ് ചാലപ്പുറം -250, ജി.ജി.എച്ച്.എസ്.എസ് കല്ലായി -27, ജി.എച്ച്.എസ്.എസ് ഈസ്റ്റ്ഹില്‍ -26, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് -69, ഗണപത് മോഡല്‍ ഗേള്‍സ് ചാലപ്പുറം -305, ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ -24, ജി.എച്ച്.എസ്.എസ് ബോയ്സ് പറയഞ്ചേരി -61, ഗവ. ഗേള്‍സ് പറയഞ്ചേരി -37, ജി.ആര്‍.എഫ്.ടി.എച്ച്.എസ് ബേപ്പൂര്‍ -2, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് എച്ച്.എസ് -42, ജി.എച്ച്.എസ്.എസ് പെരിങ്ങളം -142, ജി.എച്ച്.എസ്.എസ് കക്കോടി -51, ജി.എച്ച്.എസ്.എസ് മാവൂര്‍ -460, ജി.എച്ച്.എസ്.എസ് കായണ്ണ -84, ജി.എച്ച്.എസ്.എസ് ശിവപുരം -155, ജി.എച്ച്.എസ്.എസ് ഗേള്‍സ് ബാലുശ്ശേരി -353, ജി.എച്ച്.എസ്.എസ് നീലേശ്വരം -190, ജി.എച്ച്്എസ്.എസ് കൊളത്തൂര്‍ -142, ജി.എച്ച്.എസ്.എസ് പയിമ്പ്ര -245, ജി.എച്ച്.എസ്.എസ് നായര്‍കുഴി -80, ജി.എച്ച്.എസ്.എസ് പന്നൂര്‍ -194, ജി.എച്ച്.എസ്.എസ് കരുവന്‍പൊയില്‍ -336, ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഉള്ള്യേരി -32, ജി.എച്ച്.എസ്.എസ് ചെറുവാടി -150, ജി.എച്ച്.എസ്.എസ് പേരാമ്പ്ര പ്ളാന്‍േറഷന്‍ -30, ജി.എച്ച്.എസ് രാരോത്ത് -36, ജി.എച്ച്.എസ്.എസ് വടകര പുത്തൂര്‍ -67.
എയ്ഡഡ് സ്കൂളുകള്‍: സെന്‍റ് ആന്‍റണീസ് വടകര -256, എം.യു.എം.വി.എച്ച്.എസ്.എസ് വടകര -316, എം.ജെ.വി.എച്ച്.എസ്.എസ് വില്ല്യാപ്പള്ളി -437, മേമുണ്ട എച്ച്.എസ്.എസ് -941, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം-276, എം.ഐ.എം.എച്ച്.എസ്.എസ് പേരോട് -422, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ് -284, എസ്.ഐ.എച്ച്.എസ് ഉമ്മത്തൂര്‍ -258, സെന്‍റ് ജോര്‍ജ് വിലങ്ങാട് -82, എസ്.വി.എ.എച്ച്.എസ് നടുവത്തൂര്‍ -121, ഇലാഹിയ കാപ്പാട് -118, തിരുവങ്ങൂര്‍ എച്ച്.എസ്.എസ് -795, മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസ് -299, കെ.പി.ഇ.എസ് കായക്കൊടി -174, വട്ടോളി സംസ്കൃതം എച്ച്.എസ്.എസ് -255, സെന്‍റ് മേരീസ് മരുതോങ്കര -106, ഹോളിഫാമിലി പടത്തുകടവ് -95, പി.ടി. ചാക്കോ മെമ്മോറിയല്‍ കുണ്ടുതോട് -100, വേളം എച്ച്.എസ്.എസ് ചേരാപുരം -192, പ്രോവിഡന്‍സ് കോഴിക്കോട് -339, സെന്‍റ് വിന്‍സെന്‍റ് കോളനി ഗേള്‍സ് -205, ബി.ഇ.എം കോഴിക്കോട് -283, ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ് 147, ചിന്മയ ഇംഗ്ളീഷ് മീഡിയം -140, ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന് -410, സേവ്യോ ദേവഗിരി -293, സി.എ.സി ബോയ്സ് എലത്തൂര്‍ -96, കെ.കെ.ആര്‍ ബോയ്സ് ചേളന്നൂര്‍ -67, ഹിമായത്തുല്‍ ഇസ്ലാം -175, കാലിക്കറ്റ് ഗേള്‍സ് കുണ്ടുങ്ങല്‍ -330, എസ്.എന്‍ ട്രസ്റ്റ് ചേളന്നൂര്‍ -278, സെന്‍റ് മേരീസ് കല്ലാനോട് -111, സെന്‍റ് ജോര്‍ജ് വേളങ്കോട് -133, കൂത്താളി വി.എച്ച്.എസ്.എസ് -135, സെന്‍റ് തോമസ് കൂരാച്ചുണ്ട് -185, ഹോളി ഫാമിലി വേനപ്പാറ -178, സെന്‍റ് സെബാസ്റ്റ്യന്‍ പുന്നക്കല്‍ -41, മേരിഗിരി മരഞ്ചാട്ടി -32, ഫാത്തിമാബി കൂമ്പാറ-126, സെന്‍റ് മേരസ് കക്കാടംപൊയില്‍ -50, സെന്‍റ് സെബാസ്റ്റ്യന്‍ കൂടരഞ്ഞി -252, പാലോറ എച്ച്.എസ്.എസ് ഉള്ള്യേരി -177, മുക്കം ഹൈസ്കൂള്‍ -53, വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്ന് -190, സെന്‍റ് ജോസഫ്സ് ചെമ്പനോട -148, സെന്‍റ് ആന്‍റണീസ് കണ്ണോത്ത് -145, സെന്‍റ് ജോസഫ്സ് പുല്ലൂരാംപാറ -204, എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ് ഫോര്‍ ഗേള്‍സ് -241, എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മണാശ്ശേരി -99, പി.ടി.എം.എച്ച്.എസ് കൊടിയത്തൂര്‍ -620, മര്‍കസ് ഗേള്‍സ് 261, സെന്‍റ് ജോസഫ്സ് കോടഞ്ചേരി -180, സെന്‍റ് ജോണ്‍സ് നെല്ലിപ്പൊയില്‍ -93.
അണ്‍ എയ്ഡഡ്: ശ്രീനാരായണ വടകര -144, സലഫി എച്ച്.എസ്.എസ് കുളുപ്പ -24, എസ്.ഐ.എ ഉമ്മത്തൂര്‍ -3, ഇസ്ലാമിക് അക്കാദമി കോട്ടക്കല്‍ -60, ഐ.സി.എസ് സെക്കന്‍ഡറി കൊയിലാണ്ടി -55, എന്‍.എസ്.എസ് മീഞ്ചന്ത -77, ഗുജറാത്തി വിദ്യാലയ -53, കാലിക്കറ്റ് ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ -165, ഡോ. അയ്യത്താന്‍ മെമ്മോറിയല്‍ -41, സില്‍വര്‍ ഹില്‍സ്, കോഴിക്കോട് -126, പ്രസന്‍േറഷന്‍ ചേവായൂര്‍ -177, വെനേര്‍നി കരിങ്കല്ലായ് -129, ഇഖ്റ മലാപ്പറമ്പ് -67, ക്രസന്‍റ് മാവൂര്‍ -46, കെ.എം.ഒ.എച്ച്.എസ്.എസ് കൊടുവള്ളി -104, എസ്.വി.ഇ.എം.എച്ച്.എസ് നന്മണ്ട -50, ഇന്‍ഫന്‍റ് ജീസസ് തിരുവമ്പാടി -108, എന്‍.ഐ.ആര്‍.എച്ച്.എസ് പരപ്പന്‍പൊയില്‍ -44, സി.എം. സെന്‍റര്‍ മടവൂര്‍ -58, വാദിഹുദ ഓമശ്ശേരി -51, അല്‍ ഇര്‍ഷാദ് കല്ലുരുട്ടി -15.

നേപ്പാളില്‍ ബസ് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു

Posted: 21 Apr 2015 11:03 PM PDT

Image: 

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ കാഠ്മണ്ഡുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പശുപതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അപകടകാരണം വ്യക്തമല്ളെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ വില്‍പനക്ക്

Posted: 21 Apr 2015 10:29 PM PDT

Image: 

ഹൈദരാബാദ്: രാജ്യത്തെ പുതിയ സംസ്ഥാനമായ തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ വില്‍പനക്ക്. ആവശ്യപ്പെട്ട് അര മണിക്കൂറിനകം കുട്ടിയെ കൈമാറുന്ന തരത്തില്‍ ശക്തമായ റാക്കറ്റാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 5000 രൂപ മുതല്‍ 50000 രൂപ വരെ വാങ്ങിയാണ് റാക്കറ്റ് കുഞ്ഞുങ്ങളെ വില്‍ക്കുന്നത്. ദേശീയ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളെ വില്‍ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
സംസ്ഥാനത്ത് അനാഥ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്ന ശിശുഭവനങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയുമാണെന്ന് കുട്ടികളെ വില്‍ക്കുന്നത്. ദത്തെടുക്കലിന്‍റെ നിയമവശങ്ങളെല്ലാം ഒഴിവാക്കികൊണ്ടാണ് വ്യക്തികള്‍ ഇടനിലക്കാരില്‍ നിന്നും പണം നല്‍കി കുട്ടിയെ വാങ്ങുന്നത്.
തെലങ്കാനയിലെ പിന്നാക്ക ജില്ലകളില്‍ ഒന്നായ നല്‍ഗൊണ്ടയിലെ സര്‍ക്കാര്‍ ശിശു ഭവനില്‍ നിന്നും കുട്ടികളെ നിയവിരുദ്ധമായി ദത്ത് നല്‍കാറുണ്ടെന്നും അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. കുട്ടികളില്ലാത്ത ദമ്പതികളായി ചമഞ്ഞ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ഇവിടെയുള്ള ശിശു ഗൃഹ എന്ന കുഞ്ഞുങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലാണ്  ഓട്ടോക്കാരന്‍ എത്തിച്ചത്. അവിടെയുള്ള പത്തു പെണ്‍കുഞ്ഞുങ്ങളില്‍ ഏത് കുട്ടിയെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നായിരുന്നു വാഗ്ദാനം.
ശിശു ഭവനത്തിന്‍്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ഇടനിലക്കാരാണ് കുട്ടികളെ കൈമാറുന്നത്. ദത്തെടുക്കലിന്‍്റെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അധികൃതരും കുട്ടികളെ വില്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നത്. ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ സത്യവാങ് മൂലവും കുട്ടികളെ ദത്തെടുക്കുന്നവര്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങളും ചെയ്യാതെയാണ് കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്തിരുന്നത്.

കുഞ്ഞുങ്ങളെ ഒരാഴ്ചക്കകം എത്തിക്കാമെന്നും കുട്ടികളുടെ ഫോട്ടോകള്‍ വാട്സ് ആപ്പ് വഴിയോ ഇ മെയില്‍ വഴിയോ അയക്കാമെന്നും ഇടനിലക്കാരന്‍ പറയുന്നു. അയ്യായിരം രൂപക്ക് പെണ്‍കുഞ്ഞുങ്ങളെ എത്തിക്കാമെന്നും പിറ്റന്നേ് വന്നാല്‍, വേണമെങ്കില്‍, ഇരട്ട കുട്ടികളെ തന്നെ എത്തിക്കാമെന്നുമാണ് വാഗ്ദാനം. പിറ്റേദിവസം ഇടനിലക്കാരന്‍ കുട്ടിയെ സംഘടിപ്പിച്ചതായി അറിയിച്ച് വിളിക്കുകയും മുപ്പതിനായിരം രൂപക്ക് പെണ്‍കുട്ടിയെ വാങ്ങാമെന്നും പറഞ്ഞു. 23 ദിവസം പ്രായമുള്ള ഭവാനി എന്ന കുഞ്ഞിനെയാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, പിറ്റന്നേ് നേരില്‍ കണ്ടപ്പോള്‍ അമ്പതിനായിരം രൂപ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി കൊടുക്കുന്നതിനാണ് അധിക തുകയെന്നും അവര്‍ പറഞ്ഞു. കമലി ബായ് എന്ന ഇടനിലക്കാരി സഹോദരന്‍മാരുടെ കുട്ടികളുള്‍പ്പെടെ  20ലേറെ പെണ്‍കുഞ്ഞുങ്ങളെ വിറ്റതായി വെളിപ്പെടുത്തി.

കുഞ്ഞിനെ വാങ്ങാനായി ഇടനിലക്കാര്‍ കൊണ്ടുപോയ താവളത്തില്‍  അമ്മയെയും കുഞ്ഞിനെയും എത്തിച്ചിരുന്നു. കുഞ്ഞിനെ കണ്ട് കാര്യങ്ങള്‍ വ്യക്തമായ ശേഷം ഇടപാടിനായി മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് ചാനല്‍സംഘം മടങ്ങുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തെ മുതലെടുത്തുകൊണ്ടുള്ള മനുഷ്യകടത്താണ് തെലങ്കാനയില്‍ നടക്കുന്നത്.
 

വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ നേട്ടം - സല്‍മാന്‍ രാജാവ്

Posted: 21 Apr 2015 10:28 PM PDT

റിയാദ്: വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യ വന്‍ പുരോഗതിയാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കൈവരിച്ചതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അസ്സാം അദ്ദഖീലിനോടൊപ്പം രാജാവിനെ സന്ദര്‍ശിക്കാനത്തെിയ സര്‍വകലാശാല മേധാവികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് എന്നിവരും പങ്കെടുത്തു.
വിരലിലെണ്ണാവുന്ന കലാശാലകളും ചെറിയ എണ്ണം സ്കൂളുകളുമുണ്ടായിരുന്ന രാജ്യത്തിന്‍െറ എല്ലാ മേഖലയിലും ചുരുങ്ങിയത് രണ്ടും മൂന്നും സര്‍വകലാശാലകള്‍ ഉയര്‍ന്നുവന്ന കാലമാണിത്. സ്വന്തം കത്ത് വായിക്കാന്‍ വായന അറിയാവുന്നവരെ തേടിപ്പോയിരുന്ന പഴയ തലമുറയില്‍ നിന്ന് എല്ലാവും അക്ഷരാഭ്യാസമുള്ള തലമുറയിലേക്ക് സൗദി സമൂഹം വളര്‍ന്നത് വിദ്യാഭ്യാസ പുരോഗതി കാരണമാണ്. അയല്‍ അറബ് രാജ്യങ്ങള്‍ അരാജകത്വവും സുരക്ഷാഭീഷണിയും നേരിടുമ്പോള്‍ വിദ്യാഭ്യാസ പുരോഗതിയോടൊപ്പം സുരക്ഷിതത്വവും സുഭിക്ഷതയും അനുഭവിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഈ അനുഗ്രഹങ്ങള്‍ക്ക് ാം നന്ദിയുള്ളവരാകണമെന്നു വിദ്യാഭ്യാസ വിചക്ഷണന്മാരോടും മന്ത്രാലയ ജോലിക്കാരോടും രാജാവ് ഉണര്‍ത്തി.
രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ തുടര്‍ന്നുവന്ന വിദ്യാഭ്യാസ നയത്തിന്‍െറ ഭാഗമായാണ് രാജ്യം പുരോഗതി പ്രാപിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. സൗദിക്കകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ സല്‍മാന്‍ രാജാവിന്‍െറ നിര്‍ലോഭമായ സഹായം തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 

യേശുദാസ് എത്തും; ചിരിയമിട്ടുമായി ഇന്നസെന്‍റും ശ്രീനിവാസനും സുരാജും

Posted: 21 Apr 2015 10:01 PM PDT

Image: 

ദുബൈ: ഗള്‍ഫ് മാധ്യമം മധുരമെന്‍ മലയാളം പരിപാടിയുടെ സമ്മാനദാനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കാരികോത്സവത്തിനായി അണിയറയിലൊരുങ്ങുന്നത് പുതുമയേറിയ പരിപാടികള്‍. വെള്ളിയാഴ്ച ദുബൈ മെയ്ദാന്‍ ആംഫി തിയറ്ററില്‍ വൈകിട്ട് ഏഴുമണിക്കാരംഭിക്കുന്ന പരിപാടിയില്‍ മലയാള ഭാഷയുടെ തുടിപ്പുകള്‍ പാട്ടും നൃത്തവും ഹാസ്യവിരുന്നുമായി താളം കൊട്ടും. മാധ്യമം കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍ ഗള്‍ഫിന്‍െറ പിറവിക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.
ഗാന ഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യാതിഥികളായത്തെുന്ന വേദിയില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മധുരമെന്‍ മലയാളം ഭാഷാ പരീക്ഷയിലെ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും നടക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 വിദ്യാര്‍ഥികളാണ് അന്തിമ മത്സരത്തില്‍ മാറ്റുരക്കുന്നത്. സാമൂഹിക സാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തിത്വങ്ങള്‍ക്ക് 'ഗള്‍ഫ് മാധ്യമം' ഏര്‍പ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ്. ജോര്‍ജിന് ചടങ്ങില്‍ സമ്മാനിക്കും.  പ്രവാസികള്‍ക്കായി യു.എ.ഇ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ‘ഗള്‍ഫ് മാധ്യമം’ പുറത്തിറക്കുന്ന മലയാളം കൈപ്പുസ്തകത്തിന്‍െറ പ്രകാശനവും ഇതേ വേദിയില്‍  നടക്കും.
തുടര്‍ന്നാണ് ദുബൈക്ക് മറ്റൊരു അവിസ്മരണീയ രാവ് സമ്മാനിക്കുന്ന, പ്രമുഖ സംവിധായകന്‍ സിദ്ദീഖ് അണിയിച്ചൊരുക്കുന്ന മൂന്നര മണിക്കൂറോളം നീളുന്ന സംഗീത-വിനോദ-സാംസ്കാരിക പരിപാടിക്ക് അരങ്ങുണരുക.
നീണ്ട ഇടവേളക്ക് ശേഷം പ്രമുഖ നടന്‍ ഇന്നസെന്‍റ് സ്റ്റേജ് ഷോക്കായി ചമയമണിയുന്നു എന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. പ്രമുഖ നടന്‍മാരായ ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും ഇന്നസെന്‍റിനൊപ്പം വേദിയിലത്തെുന്നതോടെ കാമ്പുള്ള ഹാസ്യവതരണത്തിന്‍െറ പൊടിപൂരം പ്രവാസികള്‍ക്ക് അനുഭവിക്കാനാകും. സാമൂഹിക-രാഷ്ട്രീയ വിമര്‍ശനത്തോടൊപ്പം മലയാള ഭാഷയുമായി ബന്ധപ്പെട്ട ചിരിയമിട്ടുകളും പൊട്ടിക്കാന്‍ പുതുകാലത്തെ പ്രമുഖനായ സാജു നവോദയയും സംഘവും എത്തുന്നുണ്ട്.പാട്ടിന്‍െറ പെരുമഴ ഒരുക്കുന്നത് ദേശീയ അവാര്‍ഡ് നേടിയ പ്രമുഖ സംഗീത സംവിധായകന്‍ ബിജിബാലാണ്.  മലയാളിയുടെ ചുണ്ടില്‍ എന്നും തത്തിക്കളിക്കുന്ന 22 ഗാനങ്ങളും നൃത്താവിഷ്കാരങ്ങളും കോര്‍ത്തിണക്കിയ പരിപാടിയില്‍ ഗായകരുടെ വലിയൊരു സംഘം തന്നെ അണിനിരക്കും. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, ഹരിചരണ്‍, മഞ്ജരി,ജാസി ഗിഫ്റ്റ്, നജീം അര്‍ഷദ്, സചിന്‍ വാര്യര്‍, സൗമ്യ രാമകൃഷ്ണന്‍, സംഗീത പ്രഭു,ശ്രേയക്കുട്ടി തുടങ്ങിയവരാണ് ഈണം മൂളുന്നത്.  പ്രമുഖ നൃത്ത സംവിധായക സജ്ന നജാമാണ് ഗാനങ്ങളുടെ നൃത്താവിഷ്കാരത്തിന് ചുക്കാന്‍ പിടിക്കുന്നത്. പരിപാടികളൂടെ റിഹേഴ്സല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.പ്രമുഖ മുന്‍നിര കലാ സംവിധായകന്‍ ജോസഫ് നെല്ലിക്കന്‍ തയാറാക്കുന്ന പ്രധാന വേദിയും പ്രത്യേകതകളേറെയുള്ളതാണ്. ഇതിന്‍െറ നിര്‍മാണം മെയ്ദാനില്‍ ആരംഭിച്ചുകഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സയും ബയേണും സെമിയില്‍

Posted: 21 Apr 2015 09:18 PM PDT

Image: 

ബാഴ്സലോണ/മ്യൂണിക്: ബാഴ്സലോണയും ബയേണ്‍ മ്യൂണികും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്‍െറ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ രണ്ടാം പാദത്തില്‍ പാരിസ് എസ്. ജിയെ ബാഴ്സലോണ 2^0ന് തോല്‍പ്പിച്ചപ്പോള്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗീസ് ക്ളബായ എഫ്.സി പോര്‍ടോയെ പരാജയപ്പെടുത്തിയത്.


എട്ടുവര്‍ഷത്തിനിടെ ഇത് ഏഴാം തവണയാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്‍െറ സെമിയില്‍ പ്രവേശിക്കുന്നത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍െറ ഇരട്ടഗോളിന്‍െറ പിന്‍ബലത്തിലാണ് ബാഴ്സയുടെ ജയം. പി.എസ്.ജിയുടെ മൈതാനത്ത് ആദ്യപാദ മത്സരത്തില്‍ 3^1ന് നേടിയ ജയത്തിന്‍െറ ആത്മവിശ്വാസത്തിലാണ് സ്വന്തം ഗ്രൗണ്ടില്‍ ബാഴ്സ കളിക്കാനിറങ്ങിയത്. മറുവശത്ത് വെറും ജയം മാത്രം പോരായിരുന്ന പി.എസ്.ജിക്ക് കാര്യമായൊന്നും കളിക്കളത്തില്‍ ചെയ്യാനായില്ല. കളി 14 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ബാഴ്സ ആദ്യ ഗോള്‍ കണ്ടത്തെി. 14ാം മിനിറ്റില്‍ ആന്ദ്രെ ഇനിയസ്റ്റയുടെ പാസിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. പാസ് സ്വീകരിച്ച നെയ്മര്‍ ഗോള്‍കീപ്പര്‍ സല്‍വറ്റോര്‍ സിരിഗുവിനെയും കബളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. പി.എസ്.ജിക്കെതിരെ നെയ്മര്‍ നേടിയ നാലാം ഗേളായിരുന്നു ഇത്. ഇതിന് ശേഷം സൂപ്പര്‍ താരം ഇബ്രാഹിമോവിച്ച് പി.എസ്.ജിക്കു വേണ്ടി പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.

34ാം മിനിറ്റിലാണ് നെയ്മര്‍ രണ്ടാം ഗോള്‍ നേടിയത്. ഗോള്‍പോസ്റ്റിന് മുന്നിലെ ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് ഡാനി ആല്‍വസ് പന്ത് ക്രോസ് ചെയ്യുകയായിരുന്നു. പാകപ്പിഴവില്ലാതെ നെയ്മര്‍ വീണ്ടും വലകുലുക്കി. ഈ ജയത്തോടെ ഇരുപാദങ്ങളിലുമായി ബാഴ്സ നേടിയ  ഗോളുകള്‍ ഒന്നിനെതിരെ അഞ്ചായി.  


ആദ്യ പാദത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ബയേണ്‍ മ്യൂണിക് ശക്തമായ തിരിച്ചുവരവാണ് എഫ്.സി പോര്‍ട്ടോക്കെതിരെ നടത്തിയത്. റോബര്‍ട്ട് ലെവന്‍ഡോവ് സ്കിയുടെ ഇരട്ട ഗോളിന്‍െറ പിന്‍ബലത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്‍െറ ജയം. തിയാഗോ, ജെറോം ബോട്ടെങ്, തോമസ് മ്യൂളര്‍, സാബി അലോണ്‍സോ എന്നിവരാണ് ബയേണിന്‍െറ മറ്റു ഗോളുകള്‍ നേടിയത്. ജാക്സന്‍ മാര്‍ട്ടിനസിന്‍െറ വകയായിരുന്നു പോര്‍ട്ടോയുടെ ആശ്വാസ ഗോള്‍.

14ാം മിനിറ്റിലാണ് പോര്‍ട്ടോയുടെ വലയില്‍ ആദ്യ ഗോള്‍ വീണത്. തിയാഗോയായിരുന്നു സ്കോറര്‍. മരിയോ ഗോട്സെ ഇടതുവിങ്ങിവലൂടെ കൊണ്ടുവന്ന് ബെര്‍നറ്റിന് നല്‍കിയ ബാള്‍ തിയാഗോ വലയിലാക്കുകയായിരുന്നു. 22ാം മിനിറ്റിലാണ് ബോട്ടെങ് ഗോള്‍ നേടിയത്. അതിശക്തമായി ഹെഡ്ഡറിലൂടെയായിരുന്നു പോര്‍ട്ടോ താരങ്ങളെ സ്തംബ്ധരാക്കി ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ നേട്ടം. തോമസ് മ്യൂളര്‍ 34ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. 25 വാര അകലെ നിന്നായിരുന്നു മ്യൂളറിന്‍െറ ഷോട്ട്. 40ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് വലയിലാക്കി ലെവന്‍ഡോവ്സ്കി രണ്ടാം ഗോള്‍ നേടി. 87ാം മിനിറ്റില്‍ പോര്‍ട്ടോയുടെ മാര്‍കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ 88ാം മിനിറ്റില്‍ അലോണ്‍സോ ബയേണിന്‍െറ പട്ടിക പൂര്‍ത്തിയാക്കി.

യമനിലെ കുവൈത്ത് സൈന്യത്തിന് എല്ലാ പിന്തുണയും –ആഭ്യന്തര മന്ത്രി

Posted: 21 Apr 2015 09:10 PM PDT

Image: 

കുവൈത്ത് സിറ്റി: യമനില്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന കുവൈത്ത് സൈന്യത്തിന് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ഹമദ് അസ്സബാഹും പ്രതിരോധ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ജര്‍റാഹും വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി യും പ്രതിരോധ മന്ത്രിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും യമനിലെ കുവൈത്ത് സൈന്യത്തിന്‍െറ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയത്. സൗദി ആഭ്യന്തരമന്ത്രി മുഹമ്മദ് ബ്നു നായിഫ് ഇബ്നു അബ്ദുല്‍ അസീസുമായും സൗദി പ്രതിരോധമന്ത്രി മുഹമ്മദ് ബ്നു സുലൈമാനുബ്നു അബ്ദുല്‍ അസീസുമായും പ്രതിനിധിസംഘം  ചര്‍ച്ച നടത്തി. സൗദിയിലെ കുവൈത്ത് അംബാസഡര്‍ സാമിര്‍ ജാബിര്‍ അല്‍അഹ്മദ് അസ്സബാഹും യോഗത്തില്‍ പങ്കെടുത്തിരുന്നു. യമന്‍ പ്രതിസന്ധിക്കുപുറമെ മേലയിലെ നിരവധി സുരക്ഷാപ്രശ്നങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ചചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൗദി യെ സഹായിക്കുന്ന കാര്യത്തില്‍ കുവൈത്ത് മുന്‍പന്തിയിലുണ്ടാകുമെന്നും സൗദിയുടെയും അറബ് രാഷ്ട്രങ്ങളുടെയും സുരക്ഷ കുവൈത്തിന്‍െറയും സുരക്ഷയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് വ്യക്തമാക്കി.

കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രി^ കോടിയേരി

Posted: 21 Apr 2015 09:07 PM PDT

Image: 

തിരുവനന്തപുരം:  കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണ്. കോഴ ഇടപാടു നടത്തുന്നത് വൈകിട്ട് അഞ്ചു മണിക്ക് ശേഷമാണ്. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ ഭരിക്കുന്നതെന്നും കോടിയേരി ആരാഞ്ഞു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം  ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാണി രാജിവെക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്നും കോടിയേരി വ്യക്തമാക്കി.

അരുവിക്കരയിലെ വോട്ട് പിടിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. എസ്.എസ്.എല്‍.സി ഫലം അലങ്കേലപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തണം. സംഭവത്തിന്‍്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിനാണെന്നും കോടിയേരി പറഞ്ഞു.

മാണിക്കെതിരായ പ്രതിഷേധ സമരത്തിനായി രാവിലെ 5.30 ഓടെ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലത്തെിയിരുന്നു.  കണ്ടോണ്‍മെന്‍്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ച വി.ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിന് മുന്നിലും ഒരോ ഗേറ്റിലും കക്ഷി തിരിഞ്ഞ്  ഉപരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍്റെ ശക്തമായ ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിച്ചു.

നാല് ഗേറ്റും ഉപരോധിക്കാന്‍ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെങ്കിലും കണ്ടോണ്‍മെന്‍റ് ഗേറ്റ് വഴിയാണ് പൊലീസ് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിച്ചത്. മുഖ്യമന്ത്രി വരുന്ന വഴിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വീരന്‍ ഉറപ്പിച്ചുതന്നെ; സമവായ സാധ്യതകള്‍ അടയുന്നു

Posted: 21 Apr 2015 08:01 PM PDT

Image: 
Subtitle: 
കോണ്‍ഗ്രസിന്‍െറ പരിശ്രമം താല്‍ക്കാലിക ഒത്തുതീര്‍പ്പായി മാറും

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാദള്‍-യുവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങിയെങ്കിലും സമവായ സാധ്യതകള്‍ അടയുന്നു. ദേശീയതലത്തില്‍ ജനതാ പരിവാര്‍ രൂപവത്കരണം യാഥാര്‍ഥ്യമാകുന്നതിനൊപ്പം ഇടതുമുന്നണിയിലേക്ക് മടങ്ങാന്‍ വീരേന്ദ്രകുമാറും കൂട്ടരും മാനസികമായി തയാറെടുത്തു കഴിഞ്ഞു. അതിനാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പരിശ്രമം ഏതാനും മാസത്തേക്ക് മാത്രമുള്ള താല്‍ക്കാലിക ഒത്തുതീര്‍പ്പായി മാറും.

യു.ഡി.എഫിനോടുള്ള പാര്‍ട്ടിയുടെ നിലപാട് വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യമാക്കിയ വീരേന്ദ്രകുമാര്‍, തങ്ങള്‍ ഇതുവരെ മുന്നണിയില്‍ നേരിട്ട അവഗണനകള്‍ എണ്ണിയെണ്ണി വിശദീകരിച്ചെന്ന് മാത്രമല്ല ഇടതു മുന്നണിയായിരുന്നു ഭേദമെന്ന് വ്യക്തമാക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ നേരിട്ട കനത്ത തോല്‍വിക്ക് ശേഷം പൊതുവെ യു.ഡി.എഫുമായി അകലം പാലിക്കുന്ന വീരേന്ദ്രകുമാര്‍, സി.പി.എമ്മിന്‍െറ ദേശീയ, സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായ മാറ്റങ്ങളെ സമയോചിതമായി പ്രയോജനപ്പെടുത്താനാണ് ഒരുങ്ങുന്നത്.  
കേരളത്തില്‍ വീരനും മാത്യു ടി. തോമസും നയിക്കുന്ന ജനതാദള്‍ വിഭാഗങ്ങള്‍ രണ്ടുമുന്നണികളിലായാണ് നിലയുറപ്പിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ ജനതാ പരിവാര്‍ രൂപം കൊള്ളുമ്പോള്‍ സംസ്ഥാനത്ത് ഇവര്‍ക്കും യോജിക്കേണ്ടിവരും. അപ്രകാരം യോജിക്കുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഏത് മുന്നണിയില്‍ നില്‍ക്കുമെന്ന ആശങ്ക നേരത്തേ മുതല്‍ നിലനിന്നിരുന്നു. ദേശീയതലത്തില്‍ പുതിയ പാര്‍ട്ടി രൂപംകൊള്ളുമ്പോള്‍ കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കാന്‍ സന്നദ്ധമാണെന്നാണ് അദ്ദേഹത്തിന്‍െറ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. അതേസമയം, ദള്‍ വിഭാഗങ്ങള്‍ യോജിച്ച് ഇടതുമുന്നണിയില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സ്ഥാനം സംബന്ധിച്ച് ഇടതുനേതൃത്വവുമായി നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടക്കും. പരാതികള്‍ പരിഹരിക്കുന്നതിന് വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മിക്കവാറും 24ന് ചര്‍ച്ച നടക്കുമെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ വീരേന്ദ്രകുമാറിനുണ്ടായ തോല്‍വിയെപ്പറ്റി പരിശോധിക്കുന്ന യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് വീരേന്ദ്രകുമാറിന് ഉറപ്പുനല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. വീരനും കൂട്ടരും മുന്നണി വിടുമെന്ന കാര്യം കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളും രഹസ്യമായിട്ടാണെങ്കിലും സമ്മതിക്കുന്നുണ്ട്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനവും മുന്നണിമാറ്റ നിലപാടും പ്രഖ്യാപിക്കാന്‍ വീരേന്ദ്രകുമാറും കൂട്ടരും തയാറാകുമെന്നാണ് സൂചനകള്‍. ജനതാദളിന് പിന്നാലെ ആര്‍.എസ്.പിയെ ഉന്നമിട്ടും ഇടതുമുന്നണി നീക്കങ്ങള്‍ ആരംഭിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്.
 

ഒരു കാമ്പസ് ‘പീഡന കഥ’യുടെ പാഠങ്ങള്‍

Posted: 21 Apr 2015 07:53 PM PDT

Image: 

അമേരിക്കയിലെ ഒരു യൂനിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ട് അമേരിക്കന്‍മാധ്യമങ്ങളും മാധ്യമപഠന വിദഗ്ധന്മാരുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്. വാര്‍ത്തക്കൊരു കുഴപ്പമേയുള്ളൂ-വാര്‍ത്ത സത്യമായിരുന്നില്ല എന്നുമാത്രം! അതിലെന്താണിത്ര ചര്‍ച്ചചെയ്യാന്‍ എന്നു തോന്നിയേക്കാം. ഉണ്ട്, മാധ്യമരംഗത്തുള്ളവര്‍ക്കു മാത്രമല്ല, സമൂഹത്തിനുതന്നെയും ഒരുപാട് ചര്‍ച്ചചെയ്യാനുണ്ട്. ഒരുപാട് പഠിക്കാനുമുണ്ട്.

റോളിങ് സ്റ്റോണ്‍ എന്ന പ്രസിദ്ധീകരണത്തില്‍വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘റേപ് ഇന്‍ കാമ്പസ്’ എന്നായിരുന്നു.  ബലാത്സംഗത്തെ അവരിപ്പോഴും പീഡനമെന്ന് പരിഷ്കരിച്ചിട്ടില്ല.  സാന്‍ഫ്രാന്‍സിസ്കോയില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്ന ദൈ്വവാരികയാണ് റോളിങ് സ്റ്റോണ്‍. കാമ്പസുകളില്‍ ബലാത്സംഗം പെരുകുന്നതായി സൂചിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായപ്പോഴാണ് പത്രാധിപസമിതി ഇക്കാര്യമന്വേഷിക്കാന്‍ തീരുമാനിച്ചത്. 2014 ജൂണില്‍ മാഗസിനിന്‍െറ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സബ്രിനാ റുബിന്‍ എര്‍ഡ്ലി കാമ്പസ് ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണമാരംഭിച്ചു. അവര്‍ യൂനിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയിലെ സ്റ്റാഫ് അംഗമായ എമിലി റെന്‍ഡയുടെ സഹായംതേടി. ലൈംഗികാക്രമണത്തിന് ഇരയായവരെ സഹായിക്കുന്ന ഒരു ഗ്രൂപ്പിന്‍െറ പ്രവര്‍ത്തക കൂടിയായിരുന്നു എമിലി റെന്‍ഡ. പീഡിപ്പിക്കപ്പെട്ട ആരെയെങ്കിലും ബന്ധപ്പെടുത്തണം എന്നാണവര്‍ ആവശ്യപ്പട്ടത്. തന്‍െറ സഹപ്രവര്‍ത്തകയായിക്കഴിഞ്ഞ ഒരു പൂര്‍വവിദ്യാര്‍ഥിനി സ്വന്തം അനുഭവം പറയുമെന്ന് എമിലി റെന്‍ഡ അറിയിച്ചപ്പോള്‍ ലേഖികക്ക് സന്തോഷമായി. പെണ്‍കുട്ടിയുമായി ഇ-മെയിലില്‍ നിരന്തരം ബന്ധപ്പെട്ട് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു.

യഥാര്‍ഥപേരിന്‍െറ ചുരുക്കമായി ജാക്കി എന്നാണ് റോളിങ് സ്റ്റോണ്‍ ഫീച്ചറില്‍ ലൈംഗികാക്രമണത്തിന്‍െറ ഇര വിളിക്കപ്പെട്ടത്. യൂനിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയില്‍ 2012 സെപ്റ്റംബറിലാണ് തനിക്ക് ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത് എന്നവര്‍ ലേഖികയോട് പറഞ്ഞു. കാമ്പസ് പൂളിലെ ലൈഫ്ഗാര്‍ഡായി പ്രവര്‍ത്തിക്കുന്നയാള്‍ ഏഴു ജൂനിയര്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് അതു ചെയ്തത്. ഒരുസംഘം വിദ്യാര്‍ഥികള്‍ നടത്തിയ ഒരു സായാഹ്ന പാര്‍ട്ടിക്ക് ശേഷമാണ് സംഭവം. ആണും പെണ്ണും മൂക്കറ്റംകുടിച്ച് ബോധംകെടുന്നതാണ് ഇത്തരം പാര്‍ട്ടികളുടെ പൊതുസ്വഭാവം. ആഗ്രഹിച്ചതരം കഥയാണ് ലേഖികക്ക് കിട്ടിയത്. പീഡനം ക്രൂരം, പരാതി അവഗണിക്കപ്പെട്ടു, കുറ്റവാളികള്‍ കാമ്പസിലൂടെ ഞെളിഞ്ഞുനടക്കുന്നു, വര്‍ഷം രണ്ടു കഴിഞ്ഞിട്ടും നടപടിയില്ല-ഇതാണ് വാര്‍ത്ത.

പരാതിക്കാരിയുടെ വിവരണം അപ്പടി റിപ്പോര്‍ട്ടാക്കുകയല്ല ലേഖിക ചെയ്തത്. സംഭവം സത്യമാണ് എന്ന് ഉറപ്പാക്കാനുള്ള ശ്രമംനടത്തി. ആറുമാസം അവര്‍ അതിനു ചെലവഴിച്ചു. പക്ഷേ, പാടില്ല എന്ന് ജാക്കി നിര്‍ബന്ധം പിടിച്ചതുകൊണ്ടുമാത്രം പലരെയും നേരിട്ട് ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല. പലര്‍ക്കും സാങ്കല്‍പ്പിക പേരുകളാണ് റിപ്പോര്‍ട്ടില്‍ നല്‍കിയത്. പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കുന്നത് സ്വാഭാവികം. പക്ഷേ, കുറ്റവാളികളുടെ പേര് കൊടുക്കുന്നത് തന്നെ അപകടപ്പെടുത്തുമെന്ന് വിദ്യാര്‍ഥിനി ഭയപ്പെട്ടതുകൊണ്ട് അതും സാങ്കല്‍പ്പികമാക്കി. ലൈംഗികപീഡനത്തിനിരയായ ഒരു  വിദ്യാര്‍ഥിനിയെ അവിശ്വസിച്ച്, പറയുന്ന ഓരോവാക്കിനും തെളിവ് ചോദിക്കുക രണ്ടാമതൊരു പീഡനമാവും എന്ന് അറിയുന്നതുകൊണ്ടുതന്നെ, പലതും ചോദ്യംചെയ്യാതെ സ്വീകരിക്കേണ്ടിവന്നു. എന്തായാലും, 2014 നവംബറില്‍ റോളിങ് സ്റ്റോണ്‍ ഫീച്ചര്‍ സവിസ്തരം പ്രസിദ്ധപ്പെടുത്തി.
വലിയ സെന്‍സേഷനായിരുന്നു റിപ്പോര്‍ട്ട്. ലേഖിക പറയുന്നത് കുറെ ദിവസത്തേക്ക് തന്‍െറ ഫോണ്‍ നിലച്ച സമയമുണ്ടായിട്ടില്ല എന്നാണ്. റോളിങ് സ്റ്റോണ്‍ വെബ്സൈറ്റില്‍വന്ന ലേഖനം 27 ലക്ഷം ആളുകള്‍ കണ്ടു. സെലിബ്രിറ്റിയല്ലാത്ത ഒരാളെകുറിച്ച് ഇത്രയുംപേര്‍ വായിച്ച ഫീച്ചര്‍ അതിനുമുമ്പ് ഉണ്ടായിട്ടില്ല ആ സൈറ്റില്‍.

ഇത്രയും ലോകത്തെവിടെയും സംഭവിക്കാവുന്ന കാര്യംതന്നെ. ഇനി നടന്നതൊന്നും അങ്ങനെയല്ല. വാര്‍ത്ത വന്നതുമുതല്‍ അവിശ്വാസത്തിന്‍െറ പുരികങ്ങള്‍ പലേടത്തും ഉയരുന്നുമുണ്ട് എന്ന് ലേഖിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യൂനിവേഴ്സിറ്റി പ്രസിഡന്‍റ് സംഭവം അന്വേഷിക്കണമെന്ന് പൊലീസ് ഉന്നതരോട് ആവശ്യപ്പെട്ടിരുന്നു. ലേഖിക എര്‍ഡ്ലിയും വെറുതെ ഇരുന്നില്ല. തന്‍െറ റിപ്പോര്‍ട്ട് സത്യമാണെന്നു തെളിയിക്കേണ്ടത് ബാധ്യതയായതുകൊണ്ട് അവര്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കമിട്ടു. കുറ്റകൃത്യത്തിന് നേതൃത്വംവഹിച്ച ആ ലൈഫ്ഗാര്‍ഡിന്‍െറ പേര് പറയാന്‍ നമ്മുടെ മുഖ്യകഥാപാത്രം ഒടുവില്‍ സമ്മതിച്ചുവെങ്കിലും പേര് കൃത്യമായി പറയാതിരുന്നത് ലേഖികയില്‍ സംശയമുയര്‍ത്തി. പൊലീസും ലേഖികയോട് തെളിവ് ചോദിക്കുന്നുണ്ടായിരുന്നു. ഒരു പ്രസിദ്ധീകരണത്തില്‍വന്ന വാര്‍ത്ത  തെറ്റായാലും ശരിയായാലും മറ്റു പ്രസിദ്ധീകരണങ്ങള്‍ കണ്ടില്ളെന്ന് നടിക്കാറില്ല പല വികസിതരാജ്യങ്ങളിലും. വാഷിങ്ടണ്‍ പോസ്റ്റ് അപൂര്‍വമെന്ന് തോന്നിയ ഈ കാമ്പസ് ക്രൂരതയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു.

പല ഭാഗത്തുനിന്നും ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ക്രമേണ കഥയിലെ പഴുതുകള്‍ വിപുലവും പ്രകടവുമായി. വാഷിങ്ടണ്‍ പോസ്റ്റ് അവയിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ സംഭവവിവരണം അവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍പോലും വിശ്വസിക്കുന്നില്ല എന്നും പറഞ്ഞദിവസം ഒരു സോഷ്യല്‍ പാര്‍ട്ടി ഉണ്ടായിരുന്നില്ളെന്നും റിപ്പോര്‍ട്ടര്‍ കണ്ടത്തെി. പത്രം ഈ വിദ്യാര്‍ഥിനികളുമായുള്ള അഭിമുഖവും പ്രസിദ്ധപ്പെടുത്തി. സംശയങ്ങളും അവിശ്വാസവും പെരുകിയപ്പോള്‍ ലേഖികതന്നെ തന്‍െറ എഡിറ്ററോട് കാര്യം തുറന്നുപറഞ്ഞു-ഞാന്‍ എഴുതിയവാര്‍ത്ത ശരിയല്ളെന്ന് എനിക്കു തോന്നുന്നു. റോളിങ് സ്റ്റോണ്‍ സ്ഥാപനത്തിന് വേണമെങ്കില്‍ മൗനംദീക്ഷിച്ച് എല്ലാം മറച്ചുവെക്കാമായിരുന്നു. പക്ഷേ, അവര്‍ നമ്മുടെ നാട്ടിലൊന്നും ഒരു മാധ്യമവും ഇക്കാലംവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യംചെയ്തു. വാര്‍ത്ത സംബന്ധിച്ച് തങ്ങള്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അവര്‍ ലോകപ്രശസ്ത മാധ്യമ പഠന ഗവേഷണസ്ഥാപനമായ കൊളംബിയ യൂനിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേണലിസത്തോട് അഭ്യര്‍ഥിച്ചു. സ്ഥാപനത്തിന്‍െറ മൂന്നു വിദഗ്ധന്മാര്‍ സൗജന്യമായി ഈ ചുമതല നിര്‍വഹിക്കാന്‍ തയാറായി.

മൂന്നുപേര്‍ ചേര്‍ന്ന് തയാറാക്കിയത് 45 പേജ് വരുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ്. (http://www.cjr.org/investigation/rolling_stone_investigation.php) വാര്‍ത്താസമ്മേളനം നടത്തിയാണ് അവര്‍ റിപ്പോര്‍ട്ട് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയത്. അല്‍പ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘ഒഴിവാക്കാമായിരുന്ന ഒരു വീഴ്ച’യാണ് മാധ്യമത്തിന് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റോളിങ് സ്റ്റോണ്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു- (http://www.rollingstone.com/culture/features/arapeoncampuswhatwe ntwrong20150405) മാനേജിങ് എഡിറ്ററുടെ 12644 വാക്കുകളുള്ള ദീര്‍ഘ വിശദീകരണം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന്, ഏപ്രില്‍ എട്ടിന് കൊളംബിയ യൂനിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടിന്‍െറ പ്രധാനഭാഗങ്ങളും പ്രസിദ്ധപ്പെടുത്തി. സ്വന്തംവീഴ്ചകള്‍ ഏറ്റുപറയുന്നതിനാണ് ഒരു മാധ്യമം ഇത്രയും സ്ഥലം ചെലവഴിച്ചതെന്നോര്‍ക്കണം. റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, എഡിറ്റോറിയല്‍ മേല്‍നോട്ടം, വസ്തുതാപരിശോധന തുടങ്ങിയ തലങ്ങളിലെല്ലാം സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയുണ്ടായി എന്നവര്‍ ഏറ്റുപറഞ്ഞു.

തുടര്‍ന്ന്, ലേഖിക സബ്രിനാ റുബിന്‍ എര്‍ഡ്ലി സ്ഥാപനത്തോടും വായനക്കാരോടും സഹപ്രവര്‍ത്തകരോടും യൂനിവേഴ്സിറ്റി സമൂഹത്തോടും ഈ റിപ്പോര്‍ട്ട് കാരണം ഭാവിയില്‍ ഭയംതോന്നാനിടയുള്ള ലൈംഗികാക്രമണ ഇരകളോടും പരസ്യമായി മാപ്പ് ചോദിച്ചു. ലൈംഗികാക്രമണ ഇരയെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്ന ചിന്തയാണ് തനിക്ക് റിപ്പോര്‍ട്ടിങ്ങിലെ പതിവ് മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നവര്‍ വിശദീകരിച്ചു. ‘ഇത്തരം  തെറ്റുകള്‍ ഇനി ഞാന്‍ ആവര്‍ത്തിക്കില്ല’  അവര്‍ ഉറപ്പുനല്‍കി.
പല ചോദ്യങ്ങളും ഇതിനുശേഷം ഉയര്‍ന്നുവന്നു. ഇത്തരമൊരു വാര്‍ത്തയും വിവാദവും വനിതകള്‍ക്ക് ഹാനികരമല്ളേ, ബലാത്സംഗ ആരോപണങ്ങള്‍ വ്യാജമാകാം എന്നധാരണ സൃഷ്ടിക്കപ്പെടുന്നത് കുറ്റവാളികള്‍ക്ക് സഹായകമാവില്ളേ എന്നതാണ് പ്രധാന പ്രശ്നം. ഒപ്പം, കള്ളക്കഥ ലേഖികയോട് പറഞ്ഞത് എന്തിന് എന്ന ചോദ്യവും ഉയരുന്നു. ശരാശരി രണ്ടു മുതല്‍ എട്ടുവരെ  ശതമാനം തെറ്റായ കുറ്റാരോപണങ്ങള്‍ ഉണ്ടാകാറുണ്ട് എന്നതാണ് സാമൂഹികശാസ്ത്രജ്ഞരുടെയും കുറ്റകൃത്യഗവേഷകരുടെയും നിഗമനം. കുറ്റവാളികളുടെയും പരാതിക്കാരുടെയുമൊന്നും യഥാര്‍ഥപേരുകള്‍ പ്രസിദ്ധപ്പെടുത്തില്ല എന്ന് ലേഖിക വിദ്യാര്‍ഥിനിക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥിനി പൊലീസിനോ യൂനിവേഴ്സിറ്റിക്കോ ഒന്നും എഴുതിനല്‍കിയിരുന്നില്ല എന്നതും വ്യാജക്കഥ ഉണ്ടാക്കാന്‍ സഹായകമായി എന്ന നിഗമനവുമുണ്ട്. എന്തിന് വ്യാജക്കഥ ചമച്ചു എന്ന ചോദ്യത്തിന് ആരും ഉത്തരം കണ്ടത്തെിയതായി തോന്നുന്നില്ല.

 ലൈംഗികാക്രമണ വാര്‍ത്ത ആയതുകൊണ്ടല്ല ലേഖികക്ക് തെറ്റുപറ്റിയത്. എഴുതുന്നയാള്‍ക്ക് വൈകാരികമായ ഒരു നിലപാടും മുന്‍വിധിയും ഉണ്ടാകുന്ന ഏത് റിപ്പോര്‍ട്ടിലും തെറ്റ് സംഭവിക്കാം. ‘ശരിയോ എന്ന് പലവട്ടം പരിശോധിക്കാന്‍ മനസ്സ് സമ്മതിക്കാത്ത അത്രയും നല്ല വാര്‍ത്ത’ കൈകാര്യം ചെയ്യേണ്ടിവരുമ്പോഴെല്ലാം ഇത് സംഭവിക്കും. അധികം സംശയമുണ്ടായാല്‍ വാര്‍ത്തതന്നെ ഇല്ലാതായിപ്പോകുമോ എന്ന ലേഖകന്‍െറ ഭയമുണരാം. മോനേ നിന്നെഞാന്‍ സ്നേഹിക്കുന്നു എന്ന് അച്ഛനോ അമ്മയോ പറഞ്ഞാല്‍ അതിനും തെളിവ് ചോദിക്കണം എന്നെല്ലാം പത്രപ്രവര്‍ത്തക വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ കഴമ്പുണ്ട് എന്നുവേണം കരുതാന്‍.  
വാര്‍ത്തയുടെ ശേഖരണത്തിലും അവതരണത്തിലും തെറ്റ് സംഭവിച്ചു എന്ന് ബോധ്യമായപ്പോള്‍ അതിനോട് സ്ഥാപനവും മറ്റു പ്രസിദ്ധീകരണങ്ങളും പ്രതികരിച്ചരീതിയില്‍ പ്രകടിതമായ മാധ്യമ ധാര്‍മികതയില്‍നിന്നാണ് നാം കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് എന്നുതോന്നുന്നു. എത്ര കരുതലെടുത്താലും തെറ്റ് സംഭവിക്കാവുന്ന മേഖലയാണ് റിപ്പോര്‍ട്ടിങ്. ചെറിയ തെറ്റുകള്‍ക്കുപോലും മാധ്യമങ്ങള്‍ വായനക്കാരോട് ഉത്തരം പറയേണ്ടതുണ്ടുതാനും. തെറ്റുകളെ കണ്ണുമടച്ച് ന്യായീകരിച്ചാലല്ല, അന്വേഷിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞാലാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത നേടാനാവുക എന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തനമാണ് മിക്ക വികസിതരാജ്യങ്ങളിലും നടക്കുന്നത്. നാം എവിടെ നില്‍ക്കുന്നു എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.

യമനിലെ വ്യോമാക്രമണം സൗദി സഖ്യസേന അവസാനിപ്പിച്ചു

Posted: 21 Apr 2015 07:35 PM PDT

Image: 
Subtitle: 
സൈനികദൗത്യം പൂര്‍ണമായും നിര്‍ത്തില്ല •അടുത്ത ഘട്ടത്തില്‍ രാഷ്ട്രീയ ഇടപെടലും

സന്‍ആ/ജിദ്ദ: യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ‘ഓപറേഷന്‍ ഡിസിസീവ് സ്റ്റോം’ എന്ന പേരില്‍ മൂന്നാഴ്ചയോളമായി തുടരുന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളുടെ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സൈനികാക്രമണം പൂര്‍ണ വിജയമായിരുന്നുവെന്നും ഹൂതികളുടെ മുന്നേറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, യമനിലെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കില്ല.
‘ഓപറേഷന്‍ റീസ്റ്റോറിങ് ഹോപ്’ എന്ന പേരില്‍ പുതിയ സൈനിക ദൗത്യത്തിന് തുടക്കം കുറിക്കുമെന്നും സൗദി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച തന്നെ ‘റീസ്റ്റോറിങ് ഹോപ്’ ദൗത്യം ആരംഭിക്കും.
ആദ്യ ഘട്ടത്തില്‍ സൈനിക ഇടപെടല്‍ മാത്രമായിരുന്നുവെങ്കില്‍ അടുത്ത ഘട്ടം മുതല്‍ രാഷ്ട്രീയ ഇടപെടലും സഖ്യ രാഷ്ട്രങ്ങള്‍ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം സൂചിപ്പിക്കുന്നു. സൗദിക്കും അയല്‍ രാജ്യങ്ങള്‍ക്കും നേരെയുണ്ടായിരുന്ന ഹൂതി ഭീഷണി പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് വ്യോമാക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജനറല്‍ അഹമ്മദ് അസീറി റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യോമാമ്രകണം നിര്‍ത്തിവെക്കണമെന്ന് യമന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത്തരമൊരു നീക്കം വെടിനിര്‍ത്തലിന്‍േറതല്ളെന്നും കൂടുതല്‍ ശക്തമായ ദൗത്യത്തിന്‍െറ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ സംബന്ധിച്ച സൂചനകള്‍ ചൊവ്വാഴ്ച രാവിലെ തന്നെ സൗദിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നാലു ഘട്ടങ്ങളിലായുള്ള പോരാട്ടത്തിനാണ് സഖ്യസേന പദ്ധതിയിട്ടിരിക്കുന്നതെന്ന് സൗദി വെളിപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടം കലാപകാരികളുടെ സമ്പൂര്‍ണ നിരായുധീകരണവും തുടര്‍ന്ന് രാഷ്ട്രീയ ഇടപെടലുകളുമായിരിക്കുമെന്നായിരുന്നു സൗദി അറിയിച്ചത്.  രാഷ്ട്രീയപരിഹാരം മുതല്‍ യമന്‍െറ ജി.സി.സി അംഗത്വം വരെ ദൗത്യത്തിന്‍െറ ഭാഗമാണെന്നും  സൗദി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഹൂതികളുടെ വന്‍ ആയുധശേഖരങ്ങള്‍ തകര്‍ത്ത് കലാപ ഭീഷണി ഇല്ലാതാക്കിയെന്ന്   ഉറപ്പുവരുത്തിയ ശേഷമാണ് സൗദി അടുത്ത ഘട്ടം ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.  
ഹൂതികളുടെ സ്കഡ് മിസൈല്‍ ശേഖരമടക്കമുള്ള വന്‍ ആയുധ ഡിപ്പോ കഴിഞ്ഞദിവസം ഫജ്ജ് അത്താനില്‍ സഖ്യ സേന തകര്‍ത്തിരുന്നു.  കലാപകാരികള്‍ക്ക് അഭയവും താമസസൗകര്യവുമൊരുക്കുന്ന ഗോത്രങ്ങളെ ലക്ഷ്യമാക്കിയും ആക്രമണം നടന്നു. ന്നും സമ്പൂര്‍ണ ആയുധഉപരോധം അവര്‍ക്കെതിരെ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

മാനുഷികദുരന്തം

Posted: 21 Apr 2015 07:34 PM PDT

Image: 

ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ തീരത്തുനിന്ന് ഇറ്റലിയെയും ദക്ഷിണ യൂറോപ്പിനെയും ലക്ഷ്യമാക്കി യാത്ര പുറപ്പെട്ട ഒരു മനുഷ്യക്കടത്ത് ബോട്ട് നടുക്കടലില്‍ മുങ്ങി 950 മനുഷ്യാത്മാക്കള്‍ക്ക് ജീവഹാനി നേരിട്ടതായ വാര്‍ത്ത ലോകത്തെ പൊതുവിലും യൂറോപ്പിനെ വിശേഷിച്ചും ഞെട്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ലക്സംബര്‍ഗില്‍ അടിയന്തരയോഗം ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ മന്ത്രിമാര്‍ ഈ വിഷയകമായി ഉച്ചകോടിതന്നെ വിളിക്കണമെന്നാണാവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്‍െറ മാനുഷികമുഖം അത്യന്തം വേദനാജനകമാണെന്ന കാര്യത്തില്‍ പൊതുവെ യൂറോപ്യന്‍ യൂനിയന്‍ യോജിക്കുന്നു. തികച്ചും ഇരുണ്ടദിനമാണ് അപകടമുണ്ടായ ഞായറാഴ്ചയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രതികരിച്ചപ്പോള്‍ അഭയാര്‍ഥി പ്രതിസന്ധിയുടെ ഉത്തരവാദിത്തം യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കണമെന്നാണ് സ്വീഡിഷ് അഭയാര്‍ഥികാര്യ മന്ത്രി മോര്‍ഗന്‍ ജൊഹാന്‍സണ്‍ ആവശ്യപ്പെട്ടത്.

ഇത്രയേറെ അഭയാര്‍ഥികള്‍ ഒന്നടങ്കം അപകടത്തില്‍പെടുന്നത് ഇതാദ്യത്തെ സംഭവമാണെങ്കിലും വര്‍ഷങ്ങളായി തുടരുന്ന ദുരന്തങ്ങളുടെ കൂടുതല്‍ ഭയാനകമായ ആവര്‍ത്തനം മാത്രമാണിത്. ഈജിപ്ത്, ലിബിയ, സോമാലിയ, നൈജീരിയ, സെനഗല്‍, മാലി, സാംബിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും സിറിയ, ഇറാഖ് പോലുള്ള യുദ്ധബാധിത പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ളവരാണ് അഭയാര്‍ഥികളില്‍ ബഹുഭൂരിഭാഗവും. ബംഗ്ളാദേശ് പോലുള്ള പരമദരിദ്ര നാടുകളിലെ തൊഴിലന്വേഷകരും കൂട്ടത്തിലുണ്ട്. യൂറോപ്പിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ലിബിയ കേന്ദ്രീകരിച്ചാണ് മധ്യധരണ്യാഴിവഴിയുള്ള  മനുഷ്യക്കടത്ത് ഇടതടവില്ലാതെ തുടരുന്നത്. ലിബിയയില്‍ മുഅമ്മര്‍ അല്‍ഖദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം ഇനിയും ശമിച്ചിട്ടില്ളെന്നിരിക്കെ സമുദ്രാതിര്‍ത്തിയില്‍ വേണ്ടത്ര ജാഗ്രതാപൂര്‍വമായ നിരീക്ഷണസംവിധാനം നിലവിലില്ലാത്തതു കാരണം സമീപരാജ്യങ്ങളില്‍നിന്നുള്ള പട്ടിണിപ്പാവങ്ങള്‍ക്കും തൊഴിലന്വേഷകര്‍ക്കും അക്കരെ കടക്കാനുള്ള ഹബ്ബായി അത് മാറിയിരിക്കുന്നു. നടേപറഞ്ഞ രാജ്യങ്ങളില്‍ മിക്കതും ആഭ്യന്തര യുദ്ധങ്ങളും ക്ഷാമവും പട്ടിണിയുംമൂലം ദുരിതം പേറുന്നവയാണ്. അതിനാല്‍, പതിനായിരക്കണക്കില്‍ മനുഷ്യര്‍ അഭയാര്‍ഥികളായി യൂറോപ്യന്‍ നാടുകളിലേക്ക് പ്രവഹിക്കുന്ന മാനുഷിക ദുരന്തങ്ങളില്‍നിന്ന് മുതലെടുക്കുന്ന മനുഷ്യക്കടത്തുകാരായ കഴുകന്മാര്‍ അവസരമുപയോഗിച്ച് വന്‍ തുകകള്‍ ഈടാക്കി സുരക്ഷിതമല്ലാത്ത കപ്പലുകളിലും ബോട്ടുകളിലും അഭയാര്‍ഥികളായ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കുത്തിനിറച്ച് കടല്‍കടത്തുമ്പോഴാണ് കൂട്ടത്തോടെ മുങ്ങിച്ചാവുന്നത്. കുറെ പേര്‍ രക്ഷപ്പെടും എന്നതുകൊണ്ട് വീണ്ടും വീണ്ടും അഭയാര്‍ഥികള്‍ അപകടം വിലക്കെടുക്കാന്‍ ഉദ്യുക്തരാവുകയാണ്. 2011ല്‍ 1,500ഉം 2012ല്‍ 500ഉം 2013ല്‍ 600ഉം പേര്‍ മുങ്ങിപ്പോയപ്പോള്‍ 2014ല്‍ കടലില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ 3,500 ആയി ഉയര്‍ന്നു. ഇക്കൊല്ലം ഇപ്പോള്‍തന്നെ 1,500 പേര്‍ക്ക് ജീവഹാനി നേരിട്ടുവെന്നാണ് കണക്ക്. അപ്പോഴും ഇറ്റലിയില്‍ മാത്രം പോയവര്‍ഷം 1,70,000 അഭയാര്‍ഥികള്‍ കരപറ്റിയെന്നറിയുന്നവരാണ് വീണ്ടും ഭാഗ്യാന്വേഷണത്തിനു മുതിരുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2,19,000 ആഫ്രോ-ഏഷ്യന്‍ വംശജര്‍ അഭയാര്‍ഥികളായി യൂറോപ്പില്‍ സമീപവര്‍ഷങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ട്.

തീര്‍ച്ചയായും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ഭീഷണിയായി വളര്‍ന്നിരിക്കുന്നു ഈ സ്ഥിതിവിശേഷം. കുടിയേറിപ്പാര്‍പ്പുകാരെ കര്‍ശനമായി തടയണമെന്ന് തീവ്ര വലതുപക്ഷ ദേശീയവാദികള്‍ മുറവിളി കൂട്ടുമ്പോള്‍ മറുവശത്ത് പ്രശ്നത്തെ മാനുഷികമായി സമീപിക്കണമെന്നാവശ്യപ്പെടുന്നവരും കുറവല്ല. നിരന്തരമായ സംഘര്‍ഷങ്ങളും ആഭ്യന്തരയുദ്ധങ്ങളും പട്ടിണിയും തൊഴിലില്ലായ്മയും വരള്‍ച്ചയും ക്ഷാമവും ഭരണപരമായ അസ്ഥിരതയും വേട്ടയാടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് താരതമ്യേന സമ്പന്നമായിരുന്ന ലിബിയയും ഇറാഖും സിറിയയും കയറിവന്നതാണ് ഒടുവിലത്തെ സ്ഥിതിവിശേഷം. ഇറാഖില്‍നിന്നും സിറിയയില്‍നിന്നുമുള്ള അഭയാര്‍ഥിലക്ഷങ്ങളുടെ ഭാരം ഏറ്റവും കഠിനമായി ഞെരുക്കുന്നത് അയല്‍രാജ്യമായ തുര്‍ക്കിയെയാണ്. അവശേഷിച്ചവരാണ് മറ്റു യൂറോപ്യന്‍ നാടുകളിലേക്ക് കടന്നുകയറുന്നത്. യുദ്ധത്തിനും പരസ്പര രക്തച്ചൊരിച്ചിലിനും സത്വര വിരാമമിട്ട് രാജ്യങ്ങളില്‍ സമാധാനവും സാധാരണനിലയും പുന$സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞാല്‍ മാത്രമേ ഈ മാനവിക ദുരന്തനിവാരണത്തിലേക്കുള്ള പ്രാഥമിക കാല്‍വെപ്പെങ്കിലും സാധ്യമാവൂ. അതിന് ആദ്യമായി വേണ്ടത് അമേരിക്കയും യൂറോപ്പിലെ സഖ്യരാജ്യങ്ങളും സാമ്രാജ്യത്വ വികസനപരവും ആയുധക്കച്ചവടപരവുമായ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് മൂന്നാം രാജ്യങ്ങളെ നരകത്തില്‍നിന്ന് രക്ഷിക്കുകയാണ്. ഒരുവശത്ത് അഭയാര്‍ഥികളെയും കുടിയേറിപ്പാര്‍പ്പുകാരെയും ചൊല്ലി ബഹളംവെക്കുന്ന ഇക്കൂട്ടര്‍തന്നെ മറുവശത്ത് മനുഷ്യജീവികളെ ഗതിയില്ലാക്കയത്തില്‍ തള്ളിവീഴ്ത്തുന്ന വൈരുധ്യമാണ് നിലനില്‍ക്കുന്നത്. പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുകയില്ളെന്ന് തീരുമാനിച്ചാല്‍തന്നെ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങും. പാര്‍ക്കാന്‍ ഭൂമിയും ജീവിക്കാന്‍ വിഭവങ്ങളും ഇല്ലാത്തതല്ല, ഭീകരമായ ചൂഷണവും സാമ്പത്തിക കേന്ദ്രീകരണവും അനീതിപരമായ വിതരണവും സ്വേച്ഛാ ഭരണകൂടങ്ങളുമാണ് ഏഷ്യനാഫ്രിക്കന്‍ നാടുകളുടെ ശാപം.

സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ് ഉപരോധം ആരംഭിച്ചു

Posted: 21 Apr 2015 07:30 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഉപരോധസമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റുകള്‍ എന്നിവിടങ്ങള്‍ ഉപരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പുറത്ത് വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. ശിവന്‍കുട്ടിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് വാനില്‍ കയറാന്‍ വിസമ്മതിച്ച ശിവന്‍കുട്ടിയെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. കണ്‍ഡോന്‍മെന്‍റ് ഗേറ്റിന് സമീപം റോഡില്‍ കുത്തിയിരുന്നാണ് ഉപരോധം രാവിലെ തന്നെ ആരംഭിച്ചത്. ഉപരോധത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പസമയത്തിനകം നിര്‍വഹിക്കും.

അതേസമയം എന്‍ട്രന്‍സ് പരീക്ഷയെ സമരം ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് ആവശ്യപ്പെടാന്‍ പൊലീസ് എല്‍.ഡി.എഫ് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.

എസ്.എസ്.എല്‍.സി: പ്രഖ്യാപിച്ച ഫലത്തില്‍ മാറ്റം വരും

Posted: 21 Apr 2015 11:25 AM PDT

Image: 

തിരുവനന്തപുരം: ധിറുതി പിടിച്ച് തയാറാക്കിയ എസ്.എസ്.എല്‍.സി ഫലത്തില്‍ അടിമുടി വന്ന പിഴവ് തിരുത്താന്‍ രണ്ടാം ദിവസവും പരീക്ഷാഭവനും വിദ്യാഭ്യാസ വകുപ്പിനുമായില്ല. പൂര്‍ണഫലം പുറത്തുവിടാന്‍ രണ്ട് നാള്‍കൂടി വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തേ പ്രഖ്യാപിച്ച പരീക്ഷാഫലത്തില്‍ ഏറെ മാറ്റം വരും.

മന്ത്രി പ്രഖ്യാപിച്ച ഫലത്തിലെ കണക്കുകളില്‍ പലതും പിഴവാണെന്ന് ഇതിനകം വ്യക്തമായി. പിഴവിന്‍െറ പേരില്‍ വിദ്യാഭ്യാസ വകുപ്പില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ ആരംഭിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം പൊളിഞ്ഞതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ധിറുതി പിടിച്ച് പ്രഖ്യാപനം നടത്തുന്നതിനായി സ്വീകരിച്ച നടപടികളാണ് ഫലം അടിമുടി പിഴക്കാന്‍ വഴിയൊരുക്കിയത്. കോട്ടയം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് അടക്കം ജില്ലകളിലെ നിരവധി കുട്ടികളുടെ ഫലത്തില്‍ അപാകതയുണ്ട്. ഹിന്ദി, ഫിസിക്സ്, സാമൂഹികപാഠം തുടങ്ങിയ വിഷയങ്ങളുടെ ഫലം പലര്‍ക്കും കിട്ടിയിട്ടില്ല. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട പരാതിയുണ്ടെങ്കിലും വടക്കന്‍ ജില്ലകളിലാണ് പ്രശ്നങ്ങള്‍ കൂടുതല്‍. ചില കുട്ടികളുടെ എല്ലാ വിഷയത്തിലെയും ഫലം പുറത്തുവന്നിട്ടില്ല. ചിലരുടെ ഫലം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗ്രേസ് മാര്‍ക്കുകള്‍ പൂര്‍ണമായി ഉള്‍പ്പെടുത്താത്ത ഫലവും നിരവധിയാണ്. ഗ്രേസ് മാര്‍ക്ക് ഉള്ളവരുടെ മാര്‍ക്ക്ലിസ്റ്റില്‍ തന്നെ അത് പരാമര്‍ശിക്കുന്നില്ല.
ചില കുട്ടികളുടെ ഫലമേ വന്നിട്ടില്ല. ചിലരുടെ ഫലം തടഞ്ഞുവെച്ചതായി പറയുന്നുണ്ടെങ്കിലും അവരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നാണ് കാണിച്ചിരിക്കുന്നത്. മൂല്യനിര്‍ണയ ക്യാമ്പില്‍നിന്ന് കൃത്യമായി മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യുന്നതിലും വീഴ്ച വന്നു. വിജയം 98 ശതമാനത്തിലത്തെിയത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിലെ അപാകതയാണ് ഇതില്‍ വ്യക്തമാകുന്നതെന്ന ആക്ഷേപമുണ്ട്. ശരിയായി മൂല്യനിര്‍ണയം നടത്തുന്നതിന് പകരം വിജയശതമാനം ഉയര്‍ത്തി മേനിനടിക്കുന്നതിനുള്ള ശ്രമങ്ങളാണ് അരങ്ങേറിയത്. അധ്യാപകര്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയെന്നും ശരിയായി പേപ്പറുകള്‍ നോക്കാന്‍ സമയം കിട്ടിയില്ളെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന കായികമേള, ശാസ്ത്രമേള, ദേശീയ കായികമേള അടക്കമുള്ളവയുടെ ഗ്രേസ് മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിലാണ് വീഴ്ച. സംസ്ഥാന കായികമേളയിലെ വിജയികള്‍ക്ക് 30 മാര്‍ക്ക് വരെയും ദേശീയ കായികമേളയില്‍ പങ്കെടുത്താല്‍ 48 മാര്‍ക്കും മെഡല്‍ നേടിയാല്‍ 60 മാര്‍ക്ക് വരെയും ലഭിക്കാം. ദേശീയ കായികമേളയിലെ ഗ്രേസ് മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതില്‍ വീഴ്ച വന്നു. ഇത് ഉള്‍പ്പെടുത്തുമ്പോള്‍ പ്രഖ്യാപിച്ച ഗ്രേഡില്‍ ഇനിയും മാറ്റം വരും. ഇതടക്കം അപാകത പരിഹരിക്കുന്നതോടെ വിജയശതമാനവും ഗ്രേഡുകളും മാറും. എല്ലാ വിവരങ്ങളും പൂര്‍ണമായി അപ്ലോഡ് ചെയ്യുന്നതിന് മുമ്പായിരുന്നു ഫലപ്രഖ്യാപനം. വിവരങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനോ വിട്ടുപോയവ ഉള്‍പ്പെടുത്തുന്നതിനോ സംവിധാനമൊന്നുമുണ്ടായില്ല. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍നിന്ന് വിവരങ്ങള്‍ വീണ്ടും അപ്ലോഡ് ചെയ്യുകയാണ്. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകള്‍ 1501 എന്നാണ് മന്ത്രി പറഞ്ഞത്. ഇത് 1555 ആയി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയമുണ്ടെന്ന് മന്ത്രി പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ല ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായി. കോഴിക്കോട് ജില്ലയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. പരീക്ഷാഭവനിലെ പ്രശ്നങ്ങളും ഇക്കുറി അപൂര്‍ണ ഫലത്തിന് കാരണമായി. പരീക്ഷാഫലത്തിന്‍െറ ഏകീകൃത രൂപം എല്ലാ വര്‍ഷവും കൃത്യമായി തയാറാക്കാറുണ്ട്. ഇക്കുറി അത് തയാറാക്കിയില്ല.

 

മണിക്കൂറില്‍ 603 കിലോമീറ്റര്‍; ജപ്പാനിലെ മാഗ് ലേവ് ട്രെയിന്‍ റെക്കോഡ് തിരുത്തി

Posted: 21 Apr 2015 11:18 AM PDT

Image: 

ടോക്യോ: വേഗത്തിന്‍െറ കാര്യത്തില്‍ ജപ്പാന്‍െറ അതിനൂതന ട്രെയിനായ മാഗ്ലേവ് വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി. ചൊവ്വാഴ്ച കാഴ്ചക്കാരെയും യാത്രക്കാരെയും വിസ്മയിപ്പിച്ച് മണിക്കൂറില്‍ 603 കിലോമീറ്റര്‍ എന്ന പുതിയ വേഗമാണ് മാഗ്ലേവ് സ്വന്തമാക്കിയത്.
മൗണ്ട് ഫുജിക്കടുത്ത് നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ഈ വേഗത കൈവരിച്ചതെന്ന് സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ അറിയിച്ചു.
600 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ 11 സെക്കന്‍ഡാണ് ട്രെയിന്‍ ഓടിയത്. മാഗ്ലേവ് ട്രെയിന്‍ സാങ്കേതികത വിദേശത്ത് വില്‍ക്കാനൊരുങ്ങുന്ന ജപ്പാന് കരുത്തേകുന്നതാണ് പുതിയ റെക്കോഡ്. 2003ല്‍ സ്ഥാപിച്ച മണിക്കൂറില്‍ 581 കിലോമീറ്റര്‍ എന്ന വേഗ റെക്കോഡ് കഴിഞ്ഞയാഴ്ച 590 കിലോമീറ്റര്‍ എന്നു തിരുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും റെക്കോഡ് തിരുത്തിയത്. പാളങ്ങളില്‍ സ്പര്‍ശിക്കാതെ പാളങ്ങളില്‍നിന്ന് നാലിഞ്ച് ഉയരത്തില്‍ ഇലക്ട്രിക്കലി ചാര്‍ജാകുന്ന കാന്തിക തരംഗങ്ങളുടെ പിന്‍ബലത്തില്‍ ട്രെയിന്‍ ഓടിക്കുന്ന ‘മാഗ്നെറ്റിക് ലെവിറ്റേഷന്‍’ സാങ്കേതിക വിദ്യയാണ് മാഗ്ലേവ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. ട്രെയിന്‍െറ പാച്ചിലിന് സാക്ഷ്യംവഹിക്കാന്‍ 200ഓളം റെയില്‍വേ ഉദ്യോഗസ്ഥരുമത്തെി. ട്രെയിനിലെ യാത്രക്കാര്‍ക്കും ഉള്ളില്‍ സ്ഥാപിച്ച സ്ക്രീനുകളില്‍ വേഗത കാണാമായിരുന്നു.

കൂടുതല്‍ വേഗം കൈവരിക്കുമ്പോള്‍ ട്രെയിന്‍ കൂടുതല്‍ സന്തുലിതമാവുമെന്നതാണ് മാഗ്ലെവ് സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് ടോക്യോക്കടുത്തുള്ള മാഗ്ലെവ് പരീക്ഷണകേന്ദ്രത്തിന്‍െറ തലവന്‍ യാസുകാസു എന്‍ഡോ പറഞ്ഞു. 2045ഓടെ ടോക്യോയെയും ഒസാകയെും ബന്ധിപ്പിച്ച് ഒരു മണിക്കൂര്‍ എഴു മിനിറ്റുകൊണ്ട് ട്രെയിന്‍ സര്‍വിസ് നടത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 10,000 കോടി ഡോളറിന്‍െറ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതിയിലുള്‍പ്പെടെ മാഗ്ലെവ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ജപ്പാന്‍ ശ്രമം നടത്തുന്നുണ്ട്. 1962ലാണ് ജപ്പാന്‍ ഈ സാങ്കേതികവിദ്യക്കായി ശ്രമം തുടങ്ങിയത്.
 നിലവില്‍, സര്‍വിസ് നടത്തുന്നതില്‍ ഏറ്റവും വേഗമുള്ളത് ഷാങ്ഹായ് മാഗ്ലേവ് ട്രെയിനാണ്. മണിക്കൂറില്‍ 430 കിലോമീറ്റര്‍വരെ വേഗതയുള്ള ഇതിന്‍െറ ശരാശരി വേഗത 251 കിലോമീറ്ററാണ്. ബെയ്ജിങ്-ഷാങ്ഹായ് സര്‍വിസ് നടത്തുന്ന ഹാര്‍മണി സി.ആര്‍.എച്ച് 380 എയാണ് വേഗതയില്‍ രണ്ടാംസ്ഥാനത്ത്-മണിക്കൂറില്‍ 380 കിലോമീറ്റര്‍.

മുര്‍സിക്കെതിരായ വിധിയില്‍ പരക്കെ വിമര്‍ശം

Posted: 21 Apr 2015 11:12 AM PDT

Image: 
Subtitle: 
അറസ്റ്റിലായവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആംനസ്റ്റി

കൈറോ: ഈജിപ്തിലെ മുന്‍ പ്രസിഡന്‍റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ് വിധിച്ചതിനെതിരെ പരക്കെ വിമര്‍ശം. വിധി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതെളിക്കുമെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആഭ്യന്തരമായി രാജ്യത്ത് കടുത്ത ജനരോഷമുയരുന്നതിനു പുറമെ ഈജിപ്തിന്‍െറ അന്താരാഷ്ട്ര ബന്ധങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. മുര്‍സി ജയില്‍മോചിതനാവുന്നതുവരെ ഈജിപ്തുമായുള്ള ബന്ധം മെച്ചപ്പെടുകയില്ളെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.
കൈറോയില്‍ 2012 ഡിസംബറില്‍ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു മുന്നില്‍ നടന്ന സംഭവങ്ങളുടെ പേരിലാണ് മുര്‍സിക്ക് കൈറോ കോടതി ജയില്‍ശിക്ഷ വിധിച്ചത്. അദ്ദേഹം അധികാരത്തിലിരിക്കെ പ്രതിപക്ഷത്തിന്‍െറ പ്രകടനങ്ങളില്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നതാണ്  കുറ്റം.
മുര്‍സിയെ തടവുശിക്ഷക്ക് വിധിച്ചതിനെതിരെ രാജ്യത്ത് വ്യാപക  പ്രതിഷേധമുയര്‍ന്നു. കോടതി വിധി പക്ഷപാതപരവും ഈജിപ്തിലെ നീതിന്യായ വ്യവസ്ഥയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെടുത്തുന്നതുമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പറഞ്ഞു. ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കുത്തുന്നതാണ് വിധിയെന്ന് സംഘടനയുടെ ഹാസിബ ഹദ്ജ് ശഹ്റവി പ്രസ്താവനയില്‍ പറഞ്ഞു. മുര്‍സിയെയും പ്രക്ഷോഭവുമായി അറസ്റ്റിലായ മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. ഒരു വിമര്‍ശവും പൊറുപ്പിക്കാനാവില്ളെന്ന ഈജിപ്ത് സര്‍ക്കാറിന്‍െറ നിലപാടാണ് കോടതി വിധി വെളിപ്പെടുത്തുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ യഹ്യ ഗനീം ആരോപിച്ചു.
കോടതി വിധി രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിം ബ്രദര്‍ഹുഡിന്‍െറ മുതിര്‍ന്ന അംഗവും ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ മുഹമ്മദ് സൗദാന്‍ പറഞ്ഞു. പ്രസിഡന്‍റിന്‍െറ കൊട്ടാരം പ്രതിപക്ഷം ആക്രമിച്ചപ്പോള്‍ സംഭവിച്ചതെന്താണെന്നതിന് പൊലീസും സൈന്യവും ദൃക്സാക്ഷികളാണ്. മുര്‍സിയെയും അദ്ദേഹത്തിന്‍െറ ഉപദേശകരെയും അനുയായികളെയും ഇരകളാക്കുകയായിരുന്നു -അദ്ദേഹം തുടര്‍ന്നു.
2013ല്‍ മുന്‍ സൈനിക മേധാവിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയിലൂടെയാണ് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയത്. അതിനുശേഷം മുര്‍സി അനുകൂലികളെ രാജ്യത്ത് വേട്ടയാടുകയാണെന്ന് ആരോപണമുണ്ട്. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് ഉള്‍പ്പെടെയുള്ള 14 നേതാക്കളുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

‘ഇ. ശ്രീധരന്‍, അങ്ങ് കേരളം വിടരുത്’

Posted: 21 Apr 2015 11:06 AM PDT

Image: 
Subtitle: 
മോഹന്‍ലാലിന്‍െറ ബ്ളോഗ്

കൊച്ചി: മെട്രോമാന്‍ ഇ. ശ്രീധരന് പിന്തുണയുമായി നടന്‍ മോഹന്‍ലാലിന്‍െറ ബ്ളോഗ്. ആക്ഷേപങ്ങളില്‍ മനംമടുത്ത് ഇനി കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇല്ളെന്ന ശ്രീധരന്‍െറ വാക്കുകള്‍ വേദനിപ്പിച്ചെന്ന ആമുഖത്തോടെ ബ്ളോഗില്‍ കുറിപ്പ് പ്രസിദ്ധീകരിച്ച മോഹന്‍ലാല്‍, സംസ്ഥാന വികസനത്തിന് ശ്രീധരന്‍ എന്ന വ്യക്തിയെ ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രഖ്യാപിച്ച ലൈറ്റ് മെട്രോ സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിന്‍െറ വികസനപ്രവര്‍ത്തനങ്ങളില്‍ ഇനിയില്ളെന്ന് ശ്രീധരന്‍ പറഞ്ഞത്. ലൈറ്റ് മെട്രോ ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോയെ ഏല്‍പിക്കുന്നത് സി.പി.എം ചോദ്യംചെയ്തിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എയും ആവശ്യപ്പെട്ടു. ഇതാണ് ശ്രീധരനെ ചൊടിപ്പിച്ചത്.

കൊങ്കണ്‍ പാത നിര്‍മാണം മുതല്‍ ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ തുടങ്ങിയവയിലെ ശ്രീധരന്‍െറ നേതൃത്വം വിശദീകരിച്ചുകൊണ്ടായിരുന്നു ലാലിന്‍െറ ബ്ളോഗ് കുറിപ്പ്. ‘കേരളത്തില്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ അങ്ങയുടെ തുടക്കം ശുഭകരമായിരുന്നില്ല. ഒരു സമര്‍പ്പിതപ്രതിഭയെ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള സാമാന്യബുദ്ധിയും വിനയവും പോലും പലരും കാണിച്ചില്ല. ഞങ്ങള്‍ക്ക് അങ്ങയെ വേണം. ഇ. ശ്രീധരന്‍െറ വിലയറിയാവുന്ന മലയാളികള്‍ പറയുന്നു, മടുത്ത് മടങ്ങരുത്. വികസനപ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് ഉറപ്പോടെയും സത്യസന്ധമായും നയിക്കാന്‍ താങ്കള്‍ വേണം. അലോസരപ്പെടുത്തുന്ന വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു മലയാളിയെന്ന നിലയില്‍ അങ്ങയോട് ക്ഷമചോദിക്കുന്നു’ -അഞ്ച് പേജ് നീണ്ട കുറിപ്പില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
 

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ബാഡ്മിന്‍റണ്‍; കശ്യപ് രണ്ടാം റൗണ്ടില്‍

Posted: 21 Apr 2015 10:51 AM PDT

Image: 

വുഹാന്‍ (ചൈന): ഇന്ത്യയുടെ പി. കശ്യപ് എഷ്യ ചാമ്പ്യന്‍ഷിപ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ രണ്ടാം റൗണ്ടില്‍ കടന്നു. സിംഗപ്പൂരിന്‍െറ സി ലിയാങ് ഡെരെക് വോങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തുരത്തിയാണ് മുന്നേറിയത്. 39 മിനിറ്റ് നീണ്ട മത്സരത്തില്‍ 21^17, 21^13ന് കശ്യപ് ജയം പിടിച്ചു. ചൈനീസ് തായ്പേയുടെ ജെന്‍ ഹാവോ സു ആണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്‍െറ എതിരാളി. വനിത ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം 17^21, 21^15,15^21 സ്കോറിന് ചൈനീസ് തായ്പേയ് ജോടിയായ യു പോ പൈ^യാ ചിങ്ങിനോട് തോറ്റു പുറത്തായി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. ആദ്യ രണ്ട് റൗണ്ടിലും ബൈയും വാക്കോവറും ലഭിച്ച സൈന നെഹ്വാള്‍ മൂന്നാം റൗണ്ടില്‍ ജപ്പാന്‍െറ നൊസോമി ഒകുഹാരയെ നേരിടും.

അങ്കിതിന്‍െറ മരണത്തിന് പിന്നാലെ വിവാദങ്ങളും

Posted: 21 Apr 2015 10:42 AM PDT

Image: 

കൊല്‍ക്കത്ത: ഗ്രൗണ്ടിലുണ്ടായ കൂട്ടിയിടിയത്തെുടര്‍ന്ന് പശ്ചിമ ബംഗാളില്‍നിന്നുള്ള യുവ ക്രിക്കറ്റ്താരം അങ്കിത് കേസരിയുടെ മരണത്തിന് പിന്നാലെ വിവാദങ്ങളും തലപൊക്കുന്നു. യഥാസമയം രോഗനിര്‍ണയം നടത്തുന്നതില്‍ അങ്കിതിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിച്ച അലസതയാണ് യുവതാരത്തിന് അകാലത്തില്‍ മരണം സമ്മാനിച്ചതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. അപകടം നടന്ന ഉടനെ പ്രവേശിപ്പിച്ച എ.എം.ആര്‍.ഐ ആശുപത്രിയില്‍ നടത്തിയ എം.ആര്‍.ഐ സ്കാനിങ്ങില്‍ തലച്ചോറിലെ  രക്തസ്രാവത്തിന്‍െറ ലക്ഷണങ്ങള്‍ കണ്ടത്തൊനാവാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ്  അങ്കിതിന്‍െറ ബന്ധുക്കള്‍ പറയുന്നത്. എ.എം.ആര്‍.ഐയില്‍  പ്രവേശിപ്പിക്കുമ്പോള്‍ അങ്കിതിന് പനി അനുഭവപ്പെട്ടിരുന്നുവെന്ന് ക്ളബ് അധികൃതരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് തലച്ചോറിലെ ആന്തരിക രക്തസ്രാവത്തിന്‍െറ ലക്ഷണമായിരുന്നെന്നാണ് പിന്നീട് അങ്കിതിനെ പ്രവേശിപ്പിച്ച നൈറ്റിങ്ഗേല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, എ.എം.ആര്‍.ഐ ആശുപത്രിയില്‍  നടത്തിയ എം.ആര്‍.ഐ, സി.ടി. സ്കാനിങ്ങുകളില്‍ തലച്ചോറില്‍ മുറിവോ രക്തസ്രാവമോ കണ്ടത്തൊതിരുന്നതിനെ തുടര്‍ന്ന് ഈ ലക്ഷണങ്ങള്‍ കണക്കിലെടുത്തില്ളെന്നാണ് ആക്ഷേപം. ഇത് തുടര്‍ ചികിത്സകള്‍ വൈകാന്‍ ഇടയാക്കിയെന്നും അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍, തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കും അവസരം നല്‍കാതെ ബന്ധുക്കളും ക്ളബ് ഭാരവാഹികളും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിയശേഷം നൈറ്റിങ്ഗേല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എ.എം.ആര്‍.ഐ ആശുപത്രി സി.ഇ.ഒ. റൂപക് ബറുവ വിശദീകരിച്ചു. കൂടുതല്‍ ചികിത്സകളും പരിശോധനകളും വേണ്ടസമയത്ത് ആശുപത്രി മാറ്റാനായി ഡിസ്ചാര്‍ജ്ചെയ്ത് കൊണ്ടുപോയതാണ് പ്രശ്നം കൂടുതല്‍ വഷളവാന്‍ കാരണം. അപകടം സംഭവിച്ചാല്‍ ഉത്തവരാദിത്തം ഏറ്റെടുക്കാമെന്ന സമ്മതപത്രവും ബന്ധുക്കള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അങ്കിതിന്‍െറ നിലയില്‍ മാറ്റമില്ളെന്ന ഡോക്ടര്‍മാരുടെ ഉറപ്പിനെ തുടര്‍ന്നാണ് മറ്റൊരു ആശുപ്രതിയിലേക്ക് മാറ്റിയതെന്ന് അങ്കിതിന്‍െറ പിതാവ് രാജ്കുമാര്‍ സിങ് പറഞ്ഞു.

തെറ്റായ ചികിത്സമൂലമാണ് തന്‍െറ മകന്‍ മരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്കിതിന്‍െറ തലയില്‍ മൂന്നിടങ്ങളില്‍ പരിക്കേറ്റിരുന്നുവെന്നും എന്നാല്‍, അവനെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ എ.എം.ആര്‍.ഐ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായിരുന്നില്ളെന്ന് സഹോദരന്‍ റോഹന്‍ വെളിപ്പെടുത്തി.

അതേസമയം, മികച്ച ചികിത്സ ലഭ്യമാക്കാനായി  മറ്റൊരു ആശുപത്രിയിലേക്ക് അങ്കിതിനെ മാറ്റിയ ബന്ധുക്കളുടെ നടപടിയെ ന്യായീകരിച്ച് പശ്ചിമ ബംഗാള്‍ ക്ളബ് ട്രഷറര്‍ ഭിശ്വരൂപ് ഡേയും രംഗത്തത്തെി. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂനിവേഴ്സിറ്റി കാമ്പസ് ഗ്രൗണ്ടില്‍ ഭവാനിപൂര്‍ ക്ളബുമായി നടന്ന സംസ്ഥാന നോകൗട്ട് മത്സരത്തിലാണ് ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ സഹതാരമായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് അങ്കിതിന് പരിക്കേറ്റത്.

സൗരവിന്‍െറ കാല്‍മുട്ട് അങ്കിതിന്‍െറ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി കാണിച്ചെങ്കിലും പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് തിങ്കളാഴ്ച അങ്കിത് മരണത്തിന് കീഴടങ്ങുകയായിരുന്നു. അങ്കിതിന്‍െറ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അറിയിച്ചു. ‘നഷ്ടത്തിന് ഒന്നുകൊണ്ടും പകരം വെക്കാനാവില്ല. പക്ഷേ, ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പു നല്‍കാനാവും. ഞങ്ങള്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്) ഞങ്ങള്‍ക്കാവുന്നതെല്ലാം ആ കുടുംബത്തിനുവേണ്ടി ചെയ്യും. ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ആ കുടുംബത്തിനുവേണ്ടി ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്’  -ഗംഭീര്‍ പറഞ്ഞു.
 

മയക്കുമരുന്നിന് അടിമയായ സ്ത്രീ ആറ് മക്കളെ കൊന്ന് കുഴിച്ചുമൂടി

Posted: 21 Apr 2015 10:39 AM PDT

Image: 

ന്യൂയോര്‍ക്: മയക്കുമരുന്നിന് അടിമയായ മാതാവ് 10 വര്‍ഷത്തിനിടെ തന്‍െറ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ കൊന്ന് കുഴിച്ചുമൂടി. കൊടുംക്രൂരത വിചാരണ ചെയ്ത അമേരിക്കന്‍ കോടതി നാല്‍പതുകാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച നടന്ന കോടതി നടപടിക്കിടെ മേഗന്‍ ഹണ്ട്സ്മാന്‍ എന്ന സ്ത്രീയെ അവിശ്വസനീയമാം വിധം കഠോര മനസ്സുള്ള കൊലപാതകി എന്നാണ് പ്രോസിക്യൂട്ടര്‍ വിശേഷിപ്പിച്ചത്.
അമേരിക്കയിലെ ഉതയിലെ പ്ളസന്‍റ് ഗ്രോവ് സിറ്റിയിലാണ് സംഭവം. കുട്ടികള്‍ക്ക് വീട്ടില്‍വെച്ച് ജന്മംനല്‍കി ഉടന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് പ്ളാസ്റ്റിക് ബാഗിലാക്കി പെട്ടികളിലടച്ച് വീട്ടിലെ ഗ്യാരേജില്‍ കുഴിച്ചുമൂടുകയായിരുന്നു. 1996നും 2006നും ഇടയിലായിരുന്നു കൊലപാതകങ്ങള്‍.
അതേസമയം, മേഗന്‍ ഹണ്ട്സ്മാന് തന്‍െറ ഗര്‍ഭധാരണവും പ്രസവവും സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും മറച്ചുവെക്കാന്‍ എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇവര്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികളാണുള്ളത്.

സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ജയം

Posted: 21 Apr 2015 10:37 AM PDT

Image: 

അഹ്മദാബാദ്: തുല്യശക്തികളുടെ പോരാട്ടത്തിനൊടുവില്‍ ടൈ ആയ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് സൂപ്പര്‍ ഓവറില്‍ ജയം. രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ തോല്‍വിയും. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഉയര്‍ത്തിയ 191 എന്ന സ്കോര്‍ മറുപടി ബാറ്റിങ്ങില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലെ ഫോറിലൂടെ എത്തിപ്പിടിച്ച പഞ്ചാബ് അര്‍ഹിച്ച ജയമാണ് ഒടുവില്‍ പിടിച്ചെടുത്തത്. ഷോണ്‍ മാര്‍ഷിന്‍െറയും (65) ഡേവിഡ് മില്ലറുടെയും (54) ഫിഫ്റ്റികളുടെ ബലത്തില്‍ സ്കോര്‍ പിന്തുടര്‍ന്ന പഞ്ചാബിനെ അവസാന ഓവറില്‍ അക്ഷര്‍ പട്ടേലും (12*) മിച്ചല്‍ ജോണ്‍സനുമാണ് (13*) ടൈയിലത്തെിച്ചത്. അവസാന ഓവറിലെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്‍െറ ഭാഗത്തുനിന്നുണ്ടായതുള്‍പ്പെടെയുള്ള ഫീല്‍ഡിങ് പിഴവുകള്‍ക്ക് രാജസ്ഥാന് വലിയ വിലനല്‍കേണ്ടിവരുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് ലക്ഷ്യമാണ് മുന്നോട്ടുവച്ചത്. പിന്തുടര്‍ന്ന രാജസ്ഥാന് മൂന്നു പന്തില്‍ ആറു റണ്‍സ് എടുക്കുന്നതിനിടയില്‍ രണ്ടു ബാറ്റ്സ്മാന്‍മാരെയും നഷ്ടമായതോടെ മത്സരം പഞ്ചാബിന് സ്വന്തമാവുകയായിരുന്നു. ഷോണ്‍ മാര്‍ഷാണ് കളിയിലെ താരം.

 ഓപണര്‍മാരായ അജിന്‍ക്യ രഹാനെയുടെയും ഷെയ്ന്‍ വാട്സന്‍െറയും തകര്‍പ്പനടികളുടെ കരുത്തില്‍ കുതിച്ചാണ് രാജസ്ഥാന്‍ 192 റണ്‍സ് ലക്ഷം പഞ്ചാബിന് മുന്നിലുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടമായി. വാട്സനെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് പഞ്ചാബിനെ അതിലും വലിയ സ്കോറില്‍ നിന്നും രക്ഷിച്ചത്. രഹാനെ 74 റണ്‍സുമായി ടോപ് സ്കോററായി.
തോളിന് പരിക്കേറ്റ ജോര്‍ജ് ബെയ്ലിക്ക് പകരക്കാരനായി വീരേന്ദര്‍ സെവാഗാണ് പഞ്ചാബിനെ നയിക്കാനിറങ്ങിയത്. ടോസ് നേടിയ സെവാഗ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.  

അജിന്‍ക്യ രഹാനെയും വാട്സനും ഓപ്പണിങ് വിക്കറ്റില്‍ 95 റണ്‍സ് അടിച്ചു കൂട്ടി. മികച്ച കൂട്ടുകെട്ട് അക്ഷര്‍ ആണ് പൊളിച്ചത്.  അക്ഷറിനെ കയറിയടിക്കാനുള്ള ശ്രമത്തില്‍ ക്രീസ് വിട്ടിറങ്ങിയ വാട്സന്‍ പുറത്താകുകയായിരുന്നു. 35 പന്തില്‍ 45 റണ്‍സെടുത്ത വാട്സന്‍ നാലു ഫോറും രണ്ടു സിക്സുമാണ്പറത്തിയത്.

വാട്സന്‍ പോയതിന് പിന്നാലെയത്തെിയ ദീപക് ഹൂഡയും കൂറ്റനടിയുടെ തന്ത്രമാണ് പയറ്റിയത്. രണ്ടു സിക്സും ഒരു ഫോറും പറത്തി വീണ്ടും ഒരു മികച്ച ഇന്നിങ്സിനായി ഒരുങ്ങുകയായിരുന്ന ഹൂഡയെ ശിവം ശര്‍മ ബൗള്‍ഡാക്കി. അപ്പോഴേക്കും ഒമ്പത് പന്തില്‍ 19 റണ്‍സ് ഹൂഡ ചേര്‍ത്തിരുന്നു. തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന് തിരിച്ചടി നല്‍കി സ്മിത്തിനെ പൂജ്യനാക്കി അക്ഷര്‍ മടക്കി. പിന്നാലെ രഹാനെയും കരുണ്‍ നായരും ചേര്‍ന്ന കൂട്ടുകെട്ട് സ്കോര്‍ 150 കടത്തി മുന്നേറവെ രഹാനെയെ പറഞ്ഞുവിട്ട് മിച്ചല്‍ ജോണ്‍സന്‍ പഞ്ചാബിന് ആശ്വാസം കൊണ്ടുവന്നു. 54 പന്തില്‍ ആറു ഫോറും രണ്ടും സിക്സും ഉള്‍പ്പെടെ 74 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. പിന്നാലെ ജെയിംസ് ഫോക്നറെയും (1) ക്ഷണത്തില്‍ രാജസ്ഥാന് നഷ്ടമായി. തുടര്‍ന്ന് ഒമ്പത് റണ്‍സിനപ്പുറം കരുണ്‍, അനുരീത് സിങ്ങിന്‍െറ പന്തില്‍ പുറത്തായി. 13 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 25 റണ്‍സാണ് കരുണ്‍ സ്വന്തമാക്കിയത്. പിരിയാത്ത ഏഴാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബിന്നിയും സഞ്ജു സാംസണും ചേര്‍ന്നാണ് സ്കോര്‍ 191 ല്‍ എത്തിച്ചത്.

മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്

Posted: 21 Apr 2015 02:13 AM PDT

Image: 

കൈറോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റും മുസ് ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്. 2012 ഡിസംബറില്‍ പ്രസിഡന്‍റിന്‍െറ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനാണ് ഈജിപ്ത് കോടതി ശിക്ഷ വിധിച്ചത്. ഇത് കൂടാതെ മൂന്ന് കേസുകളും മുര്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്.

2013ലാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കൈറോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ വെടിവെപ്പിനെ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം' എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് മുര്‍സി അനുകൂലികളും തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. 2014 വരെ രാജ്യത്ത് 1212 പേരെയാണ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. മുസ് ലിം ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഉം ഇതില്‍ ഉള്‍പ്പെടുന്നു.

എസ്.എസ്.എല്‍.സി: ജില്ലയില്‍ 97.33 ശതമാനം വിജയം; 1073 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്

Posted: 21 Apr 2015 01:44 AM PDT

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലും റെക്കോഡ് വിജയം. പരീക്ഷയെഴുതിയവരില്‍ 97.33 ശതമാനവും ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷമിത് 93.1 ശതമാനമായിരുന്നു.ആകെ 40953 പേരാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. ഇവരില്‍ 39858 പേര്‍ ഉപരിപഠനയോഗ്യത നേടി. 1073 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 99.5 ശതമാനമാണ് വിജയശതമാനം. ഇവിടെ പരീക്ഷയെഴുതിയ 1606 കുട്ടികളില്‍ 1599 പേരും ഉപരിപഠനത്തിനര്‍ഹരായി. 46 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയ കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി. 48 പേര്‍ക്ക് ഒരു വിഷയത്തില്‍ മാത്രം എ പ്ളസ്നഷ്ടമായി. 741 പേര്‍ പരീക്ഷയെഴുതിയ കോട്ടന്‍ഹില്ലില്‍ 734 പേരും ഉപരിപഠനത്തിനര്‍ഹരായി. 99.05 ശതമാനമാണ് വിജയം. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 140 പേരില്‍ 139 പേരും ഉപരിപഠനത്തിനര്‍ഹരായി. മൂന്നുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. കാര്‍മല്‍ എച്ച്.എസ്.എസ് ഇക്കുറിയും നൂറുമേനി വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയ 161 പേരില്‍ 44 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു.
88 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളും നൂറുമേനി വിജയം സ്വന്തമാക്കി. 11 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്. 430 പേര്‍ പരീക്ഷയെഴുതിയ മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 98 ശതമാനം വിജയം നേടി. എട്ട്പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി.

വിജയമധുരം...തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡയറക്ടര്‍ സിസ്റ്റര്‍ റെനിറ്റക്കും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെല്‍മക്കും മധുരം നല്‍കി ആഹ്ളാദം പങ്കിടുന്ന വിദ്യാര്‍ഥിനികള്‍

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP