മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന Madhyamam News Feeds |
- മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന
- നുവൈസീബില്‍ മിനിബസ് നിര്‍ത്തിയിട്ട ട്രാക്ടറിലിടിച്ച് നാലുപേര്‍ മരിച്ചു
- രാഹുലിന്‍െറ മരണം കൊലപാതകം; അഞ്ചുപേര്‍ അറസ്റ്റില്‍
- സൗദിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു
- ആന്ധ്രയില്‍ പൊലീസും ചന്ദനകടത്തുകാരും തമ്മില്‍ ഏറ്റുമുട്ടല്‍; 20 മരണം
- വായ്പാ നയം ചൊവ്വാഴ്ച്ച; പലിശ നിരക്ക് കുറച്ചേക്കില്ല
- സരിതയുടെതെന്ന് പറയുന്ന കത്ത് പുറത്ത്; നിഷേധിച്ച് സരിത
- കോണ്‍ഗ്രസിന് മൂന്ന് തങ്ങന്മാര്‍! കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും
- ഡി.കെ രവിയുടെ മരണം അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ.
- കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഇന്ത്യ നയിക്കും ^പ്രധാനമന്ത്രി
മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന Posted: 06 Apr 2015 11:16 PM PDT Image: മുംബൈ: വിവാദ പ്രസ്താവന നടത്തുന്ന ഭരണപക്ഷ എം.പിമാര്‍ക്കെതിരെ ശിവസേന. വിവാദ പ്രസ്താവന നടത്തുന്ന ബി.ജെ.പി എം.പിമാരുടെ വായ വൃത്തിയാക്കാന്‍ മോദി ശ്രദ്ധിക്കണമെന്ന് ശിവസേന പറഞ്ഞു. ഇക്കാര്യം മോദിയുടെ ക്ളീന്‍ ഇന്ത്യ കാമ്പയിനില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്നും ശിവസേന വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് വിമര്‍ശമുന്നയിച്ചത്. പുകവലി കാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയിലെ ഒരു പഠനവും വ്യക്തമാക്കിയിട്ടി െല്ലന്ന് 2003 ലെ പുകയില ഉത്പന്ന നിയന്ത്രണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ദിലീപ്കുമാര്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. പ്രസ്താവനക്ക് ദിലീപ് ഗാന്ധിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നും സാമ്ന വിമര്‍ശിച്ചു. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ 100 വര്‍ഷത്തിലേറെ ജീവിക്കുന്നു എന്നും ദിലീപ് ഗാന്ധി പറഞ്ഞിരുന്നു. പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ നല്‍കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പിന്‍െറ വലിപ്പം 40ല്‍ നിന്നും 85 ശതമാനം ആക്കുന്നതിന് എതിരെയും ദിലീപ് ഗാന്ധി അധ്യക്ഷനായ പാര്‍ലമെന്‍റ് കമ്മിറ്റി രംഗത്തുവന്നിരുന്നു. മഹാരാഷ്്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ദിലീപ് ഗാന്ധി. എന്നാല്‍ മുന്നറിയിപ്പിന്‍െറ വലിപ്പം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. |
നുവൈസീബില്‍ മിനിബസ് നിര്‍ത്തിയിട്ട ട്രാക്ടറിലിടിച്ച് നാലുപേര്‍ മരിച്ചു Posted: 06 Apr 2015 10:16 PM PDT Image: കുവൈത്ത് സിറ്റി: മിനിബസ് നിര്‍ത്തിയിട്ട ട്രാക്ടറിലിടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഫഹാഹീലില്‍ നുവൈസീബ് ഭാഗത്തേക്ക് മീന അബ്ദുല്ലക്ക് അഭിമുഖമായിട്ടുള്ള റോഡിലാണ് അപകടം. കോണ്‍ട്രാക്റ്റിങ് കമ്പനിയുടെ ട്രാന്‍സ്പോര്‍ട്ടിങ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൂടുതലും ഏഷ്യക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചവര്‍ |
രാഹുലിന്‍െറ മരണം കൊലപാതകം; അഞ്ചുപേര്‍ അറസ്റ്റില്‍ Posted: 06 Apr 2015 10:11 PM PDT Image: ദുബൈ: ദുബൈയിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളടക്കം അഞ്ചുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. |
സൗദിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു Posted: 06 Apr 2015 10:07 PM PDT Image: റിയാദ്: മാതൃഭാഷയിലേക്കുള്ള മധുരം തുളുമ്പും അക്ഷരയാത്രയില്‍ ചേരാന്‍ അവസരം ബുധനാഴ്ച കൂടി മാത്രം. ലോകമൊട്ടാകെ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കുവേണ്ടി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്ത് ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘മധുരമെന്‍ മലയാളം’ മാതൃഭാഷ അഭിരുചി പരീക്ഷയില്‍ ചേരുന്നതിനുള്ള അവസരമാണ് നാളെ അവസാനിക്കുന്നത്. |
ആന്ധ്രയില്‍ പൊലീസും ചന്ദനകടത്തുകാരും തമ്മില്‍ ഏറ്റുമുട്ടല്‍; 20 മരണം Posted: 06 Apr 2015 08:39 PM PDT Image: ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരില്‍ രക്തചന്ദനകടത്ത് തടയാനത്തെിയ പൊലീസും കള്ളകടത്തുകാരും തമ്മില്‍ ഏറ്റുമുട്ടി. 20 ഓളം കള്ളകടത്തുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. |
വായ്പാ നയം ചൊവ്വാഴ്ച്ച; പലിശ നിരക്ക് കുറച്ചേക്കില്ല Posted: 06 Apr 2015 11:03 AM PDT Image: മുംബൈ: വാണിജ്യ-വ്യവസായ മേഖലകളെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പുതിയ വായ്പാ നയം ചൊവ്വാഴ്ച്ച അവതരിപ്പിക്കും. പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ വ്യവസായ മേഖല വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കരുതല്‍ ധന അനുപാതം ഒരിക്കല്‍ കൂടി കുറച്ച് പണലഭ്യത ഉയര്‍ത്തി പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളെ പ്രേരിപ്പിക്കുന്ന നിലപാടാവും ഇക്കുറിയും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പയറ്റുക. |
സരിതയുടെതെന്ന് പറയുന്ന കത്ത് പുറത്ത്; നിഷേധിച്ച് സരിത Posted: 06 Apr 2015 05:59 AM PDT Image: തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എഴുതിയതെന്ന പറയുന്ന 25 പേജ് വരുന്ന കത്തിന്‍െറ മൂന്ന് പേജുകള്‍ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടു. ജോസ് കെ. മാണി, കെ.പി.സി.സി ഭാരവാഹി എന്‍. സുബ്രഹ്മണ്യന്‍, തോമസ് കുരുവിള എന്നിവരുടെ പേരുകള്‍ കത്തിലുണ്ട്. യു.ഡി.എഫ് മന്ത്രിമാരും എം.പിമാരും രഷ്ട്രീയ നേതാക്കളും കാര്യം നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ദുരുപയോഗം ചെയ്തതായാണ് കത്തിലുള്ളത്. അതേസമയം, കത്തിന്‍െറ ആധികാരികത സരിത പൂര്‍ണമായും നിഷേധിച്ചു. ഇത്തരത്തിലൊരു കത്ത് താനെഴുതിയിട്ടില്ളെന്നും ഇത് വ്യാജമാണെന്നും അത് തന്‍െറ കൈയ്യക്ഷരമല്ളെന്നും അവര്‍ പ്രതികരിച്ചു. ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ജോസ് കെ. മാണിയുടെ ഓഫീസില്‍ പോയിരുന്നെങ്കിലും അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന് പറയുകയാണ് ചെയ്തതെന്ന് സരിത പറഞ്ഞു. ഓഫീസിലെ ജീവനക്കാരോടൊപ്പമാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കത്ത് വായിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും വെളിപ്പെടുത്തി. ബ്ളാക്ക് മെയ് ലിങ്ങിന് നിന്ന് കൊടുക്കില്ളെന്നും നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും ജോസ് കെ. മാണി ഒരു ചാനലിനോട് പ്രതികരിച്ചു. കെ.എം മാണിയും പി.സി ജോര്‍ജും തമ്മിലുള്ള പ്രശ്നത്തിന്‍െറ ഭാഗമായാണോ കത്ത് പുറത്ത് വന്നതെന്നും സംശയിക്കപ്പെടുന്നു. |
കോണ്‍ഗ്രസിന് മൂന്ന് തങ്ങന്മാര്‍! കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും Posted: 06 Apr 2015 03:07 AM PDT Image: തിരുവനന്തപുരം: മുസ്ലിം ലീഗിന് ഒരു പാണക്കാട് തങ്ങളാണ് ഉള്ളതെങ്കില്‍ കോണ്‍ഗ്രസിന് മൂന്നു തങ്ങന്മാര്‍! അവര്‍ പറയുന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അത് നേതാക്കളുംപ്രവര്‍ത്തകരും അനുസരിക്കണമെന്നും തിങ്കളാഴ്ച ഇന്ദിരാ ഭവനില്‍ ചേര്‍ന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ കൂട്ടായി എടുക്കുന്ന തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കണം. അതിനെതിരെ പരസ്യ വിമര്‍ശം പാടില്ളെന്നും യോഗത്തില്‍ തീരുമാനമായി.. അഴിമതിക്കാരെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി ഡി സതീശന്‍ വിമര്‍ശം ഉന്നയിച്ച യോഗത്തിന്‍്റെ അവസാനം പ്രസിഡന്‍റ് വി എം സുധീരനാണ് പാര്‍ട്ടി തീരുമാനങ്ങള്‍ മേലില്‍ മൂവര്‍ സംഘം കൂട്ടായാണ് എടുക്കുകയെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനങ്ങളാണ് കൈക്കോള്ളണ്ടേതെന്നും സതീശന്‍ പറഞ്ഞു. അഴിമതിക്കാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്ന പ്രചാരണം നാട്ടിലുണ്ടെന്ന് കെ എം മാണിയുടെ പേര് പറയാതെ അദ്ദേഹംചൂണ്ടിക്കാട്ടി. ഈ പ്രചാരണം ദോഷം ചെയ്യും. യു പി എ സര്‍ക്കാരിന്‍െറ അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം. വയലാര്‍ രവിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ തനിക്കു എതിര്‍പ്പ് ഇല്ളെങ്കിലും അത് തീരുമാനിച്ച രീതി ശരിയല്ളെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിക്കാതെ മൂന്നു പേര്‍ ചേര്‍ന്ന് തീരുമാനം എടുത്തത് ശരിയായില്ളെന്നും അദ്ദേഹം വ്യക്തമാക്കി. |
ഡി.കെ രവിയുടെ മരണം അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ. Posted: 06 Apr 2015 02:54 AM PDT Image: ബംഗളൂരു: കര്‍ണാടക ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ. മൂന്നു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ഉപാധിയാണ് അന്വേഷണം നിരസിക്കാന്‍ കാരണമായി സി.ബി.ഐ പറയുന്നത്. ഇതുപോലുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്ന് സി.ബി.ഐ അറിയിച്ചതായും എന്നാല്‍, അന്വേഷണ ഉത്തരവ് തങ്ങള്‍ വീണ്ടും സി.ബി.ഐക്ക് അയക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. |
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഇന്ത്യ നയിക്കും ^പ്രധാനമന്ത്രി Posted: 06 Apr 2015 12:48 AM PDT Image: ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ലോക രാജ്യങ്ങളെ നയിക്കാന്‍ ഇന്ത്യക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിസ്ഥിതി സമ്മേളനത്തില്‍ ദേശീയ അന്തരീക്ഷ ഗുണനിലവാര പരിശോധനാ സൂചികയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ വനം^പരിസ്ഥിതി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതര ലോകരാജ്യങ്ങള്‍ക്ക് ഈ കാര്യത്തില്‍ അവബോധം നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. മലിനീകരണത്തിന്‍റെ തോത് ഇനിയും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. പരിസ്ഥി സംരക്ഷണവും വികസനവും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയും. പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യ കാണിക്കുന്ന ശ്രദ്ധ ഒരു രാജ്യത്തിനും ചോദ്യം ചെയ്യാനാവാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം ആഗോളതാപനം എന്ന വെല്ലുവിളി നേരിടുകയാണ്. ഇതിനെ മറികടക്കാനുള്ള വഴികള്‍ കണ്ടത്തൊനായിട്ടില്ല. ഊര്‍ജ നഷ്ടം വരുത്തുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കില്ളെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ഊര്‍ജം പരിരക്ഷിക്കുന്ന തരത്തിലുള്ള ജീവിതരീതി രൂപപ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് പൊതു ജനങ്ങള്‍ക്ക് അറിയാന്‍ പാകത്തിലുള്ള സംവിധാനമാണ് നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയടക്കം പത്ത് നഗരങ്ങളില്‍ ആണ് ഇത് നടപ്പാക്കുന്നത്. ലകത്തെ ഏറ്റവും മലിനീകൃത നഗരമായ ചൈനയിലെ ബെയ്ജിങ്ങിനെയും കവച്ചുവെച്ച് ഡല്‍ഹി ആ സ്ഥാനം കയ്യടക്കിയിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment