സ്വാഗതം
WELCOME

News Update..

Wednesday, April 15, 2015

ടു.ജി സ്പെക്ട്രം: രാജ മന്‍മോഹന്‍സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ Madhyamam News Feeds

ടു.ജി സ്പെക്ട്രം: രാജ മന്‍മോഹന്‍സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ Madhyamam News Feeds

Link to

ടു.ജി സ്പെക്ട്രം: രാജ മന്‍മോഹന്‍സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ

Posted: 15 Apr 2015 12:48 AM PDT

Image: 

ന്യൂഡല്‍ഹി: ടു.ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ അന്നത്തെ ടെലികോം മന്ത്രി  എ. രാജ തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. എ. രാജ കേസിലെ മറ്റു കുറ്റാരോപിതരുമായി ചേര്‍ന്ന് ചില കമ്പനികള്‍ക്ക് വേണ്ടി ദിവസം നീട്ടി നല്‍കിയെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ ബോധിപ്പിച്ചു.

സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, യുനൈറ്റഡ് വൈര്‍ലസ് ലിമിറ്റഡ്(തമിഴ്നാട്) എന്നീ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് രാജ ടു.ജി ലൈസന്‍സ് അനുവദിച്ചുവെന്നും ഗ്രോവര്‍ കോടതിയില്‍ വാദിച്ചു.

മുന്‍ഗണന ക്രമം തെറ്റിച്ചാണ് ഈ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ഇതിനായി ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയത്തില്‍ മാറ്റങ്ങള്‍ വരുത്തി. നയപരമായ തീരുമാനങ്ങള്‍ മന്ത്രിമാരടങ്ങുന്ന ഉന്നതാധികാര കമ്മറ്റിയുടെ പരിഗണനക്ക് വിടണമെന്ന നിയമമന്ത്രിയുടെ നിര്‍ദേശം പോലും രാജ ചെവികൊണ്ടില്ല. രാജ മന്‍മോഹന്‍ സിങ്ങിന് 2007 നവംബര്‍ 2ന് രാജ അയച്ച കത്തും ഗ്രോവര്‍ കോടതിയില്‍ പരാമര്‍ശിച്ചു.

ടു.ജി സ്പെക്ട്രം അഴിമതി കേസില്‍ എ.രാജയും ഡി.എം.കെ എം.പി കനിമൊഴിയും അടക്കം 17പേരാണ് പ്രതികള്‍. വഴിവിട്ട് ടു.ജി സ്പെക്ര്ടം ലൈസന്‍സ് നല്‍കിയതിലൂടെ പൊതുഖജനാവിന് 30,984 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. ആരോപണ വിധേയമായ 122 ലൈസന്‍സുകള്‍ സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.  2011 നവംബറില്‍ തുടക്കമിട്ട കേസില്‍ സി.ബി.ഐയും പ്രതിഭാഗവും ഹാജരാക്കിയ തെളിവുകള്‍ രേഖപ്പെടുത്തിയ ശേഷം മാര്‍ച്ച് 24നാണ് പ്രത്യേക ജഡ്ജി ഓ.പി. സാഹ്നി ഇന്നത്തേക്ക് അന്തിമ വാദം നിശ്ചയിച്ചത്. കേസില്‍ സി.ബി.ഐ 154 സാക്ഷികളെ ഹാജരാക്കിയിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുടംബാസൂത്രണം നടപ്പാക്കണമെന്ന് ശിവസേന

Posted: 15 Apr 2015 12:46 AM PDT

Image: 

മുംബൈ: ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്തവാനക്കു പിന്നാലെ പ്രകോപനപരമായ എഡിറ്റോറിയലുമായി ശിവസേന മുഖപത്രം സാമ്‌ന. മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷങ്ങളുടെ വളര്‍ച്ച ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ അവര്‍ക്കിടയില്‍ കുടംബാസൂത്രണം നടപ്പാക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു.

ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുസ്ലിംകളെയും ക്രൈസ്തവരെയും വന്ധ്യംകരിക്കണമെന്നാണ് ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് സാധ്വി ദേവ താക്കൂര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വന്ധ്യം കരണം എന്ന വാക്കിനു പകരം കുടംബാസൂത്രണം എന്ന വാക്കാണ് സാമ്‌ന എഡിറ്റോറിയലില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധ്വി ദേവി കുടംബാസൂത്രണം എന്ന വാക്കാകും ഉദ്ദേശിച്ചിട്ടുണ്ടാകുക. മേനക ഗാന്ധിയെപ്പോലുള്ളവര്‍ കൂടെ നില്‍ക്കുമ്പോള്‍ തെരുവു പട്ടികളെപ്പോലും നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുക പ്രയാസമാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ പട്ടികള്‍ മനുഷ്യനെ കടിക്കുമെന്നും സാമ്‌ന വ്യക്താക്കി. മുസ്ലിം കുടുംബങ്ങളില്‍ കുടുംബാസൂത്രണം നടപ്പാക്കുക വഴി അവര്‍ക്ക് നല്ല രീതിയിലുള്ള ജീവിതം കാഴ്ച വെക്കാനാകും. നല്ല ഭക്ഷണവും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും അവര്‍ക്ക് ലഭിക്കുമെന്നും സാമ്‌ന ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം നേതാക്കളിലെ വര്‍ഗ്ഗീയത വന്ധ്യംകരണത്തിന് വിധേയമാക്കി രാജ്യത്തെ രക്ഷിക്കണമെന്നും ശിവസേന പത്രം ആവശ്യപ്പെട്ടു.  മുസ്ലിംകളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിനാല്‍ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നാണ് സാമ്‌ന ഞായറാഴ്ച ആവശ്യപ്പെട്ടത്.
 

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത : സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തും – നഗരവികസന സമിതി

Posted: 15 Apr 2015 12:11 AM PDT

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്‍െറ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി യോഗം തീരുമാനിച്ചു. സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളുടെ പകുതി സംസ്ഥാന സര്‍ക്കാറും പകുതി കേന്ദ്ര സര്‍ക്കാറും വഹിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ മാനദണ്ഡം. ഇതനുസരിച്ച് കാണിയൂര്‍ പാതയുടെ നിര്‍മാണത്തിന്‍െറ പകുതി കേരള, കര്‍ണാടക സംസ്ഥാനങ്ങള്‍ വഹിക്കണം.
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്രത്തിന് രേഖാമൂലം ഉറപ്പ് നല്‍കിയാലേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് നിവേദനം നല്‍കിയ കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി സംഘത്തോട് റെയില്‍പാതക്ക് വേണ്ട ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്ര മാനദണ്ഡമായ 50:50 നടപ്പാക്കാന്‍ കഴിയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് കാണിയൂര്‍ പാതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ കാസര്‍കോട് എം.പിയും ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയെയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മറ്റ് മന്ത്രിമാരെയും കണ്ട് സമ്മര്‍ദം ചെലുത്താന്‍ സമിതിയോഗം അഭ്യര്‍ഥിച്ചു. 17ന് ജില്ലയിലത്തെുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് സമിതി ഭാരവാഹികള്‍ നിവേദനം നല്‍കും. കാണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് ഇതേവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ സമിതിയോഗം വിലയിരുത്തി. ഇപ്പോള്‍ നടന്നുവരുന്ന സര്‍വേ എത്രയും വേഗം പൂര്‍ത്തീകരിച്ച് പാത യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി നളിന്‍കുമാര്‍ കട്ടീല്‍, കാസര്‍കോട് എം.പി പി.കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെ കാണാനും യോഗം തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, മടിക്കൈ കമ്മാരന്‍, എ.വി. രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം, എം.കുഞ്ഞികൃഷ്ണന്‍, എ. ഹമീദ് ഹാജി, സൂര്യനാരായണഭട്ട്, എം.എസ്. പ്രദീപ്, സി. മുഹമ്മദ് കുഞ്ഞി, അജയകുമാര്‍ നെല്ലിക്കാട്, എ. ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് എന്നിവര്‍ സംസാരിച്ചു.

മാലേഗാവ് സ്ഫോടനം: മകോക ചുമത്തേണ്ടെന്ന് സുപ്രീംകോടതി

Posted: 14 Apr 2015 11:56 PM PDT

Image: 

ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടന കേസില്‍ സാധ്വി പ്രഗ്യ സിങ് താക്കൂര്‍, ലഫ്റ്റനന്‍റ് കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കം നാലുപേര്‍ക്കെതിരെ മകോക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) ചുമത്തേണ്ടെ കാര്യമി െല്ലന്ന് സുപ്രീംകോടതി. പ്രതികളുടെ ജാമ്യാപേക്ഷ ഒരു മാസത്തിനകം പരിഗണിക്കണമെന്നും സുപ്രീംകോടതി വിചാരണാ കോടതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ രാഗേഷ് ദത്താ േത്രയയെന്ന പ്രതിക്കെതിരെ ക്കെതിരെ മകോക നിയമം ബാധകമാണെന്നും കോടതി നിരീക്ഷിച്ചും. പൂണെ ആസ്ഥാനമായുള്ള ആയുധ വിദഗ്ധനാണ് രാഗേഷ് ദത്താത്രേയ ധവാദെ. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ശിവ കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2008 സെപ്റ്റംബര്‍ 29നാണ് മാലോഗാവില്‍ സ്ഫോടനം നടന്നത്. ആറു പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. നാസിക് സെന്‍ട്രല്‍ ജയിലിലാണ് പ്രതികളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലെ 31നാണ് 4,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പ്രഗ്യ സിങ് താക്കൂര്‍, ലഫ്റ്റനന്‍റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ  എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

 

സര്‍ക്കാര്‍ സംഭരണം കടലാസില്‍; റബര്‍ വിലയിടിവ് തുടരുന്നു

Posted: 14 Apr 2015 11:48 PM PDT

കേളകം: കൂടിയ വിലക്ക് റബര്‍ സംഭരിക്കുന്നതിന് സര്‍ക്കാര്‍ 300 കോടി രൂപ നീക്കിവെച്ചെന്ന ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നില്ല. ഇതുമൂലം സംഭരണവും ഉണ്ടായില്ല. 110 രൂപയെന്ന സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ് നിലവില്‍ ലഭിക്കുന്നത്. ഗ്രേഡ് റബറിന് 115 രൂപയാണ് വിപണിയില്‍.
കൂടിയ വിലക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ റബര്‍ സംഭരിക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ശേഷം കിലോഗ്രാമിന് 14 രൂപയാണ് ഇടിഞ്ഞത്. വിലയിടിവ് മൂലം റബര്‍ തോട്ടങ്ങളില്‍ ഉല്‍പാദനം നിലച്ചു.
പണിക്കൂലി പോലും കിട്ടാത്ത സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ടാപ്പിങ് നിര്‍ത്തിവെച്ച കര്‍ഷകര്‍ റബര്‍ മുറിച്ചുനീക്കി മറ്റ് കൃഷി ഇറക്കുന്നതും ആലോചിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് കിലോഗ്രാമിന് 250 രൂപയുണ്ടായിരുന്നപ്പോള്‍ നല്‍കിയിരുന്ന കൂലിയാണ് ഇപ്പോഴും തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. ഒരു റബര്‍ ടാപ്പ് ചെയ്യുന്നതിന് രണ്ട് രൂപയാണ് നിലവില്‍ കൂലി.
വിലയിടിവും ഉല്‍പാദനക്കുറവും കൂടിയായതോടെ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍. സാമ്പത്തിക പ്രതിസന്ധിമൂലം വിഷു ആഘോഷങ്ങള്‍ക്കും പൊലിമയില്ല.
പ്രതിസന്ധി മൂലം കാര്‍ഷിക-കാര്‍ഷികേതര ജോലികളും നിലച്ചതോടെ തൊഴിലാളികളും കടുത്ത ദുരിതത്തിലായി. അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കൂടിയായതോടെ നിലയില്ലാക്കയത്തിലാണ് സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും. നിത്യചെലവുകള്‍ക്കായി വായ്പയെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണിവര്‍. വിവിധ ബാങ്കുകളില്‍ വായ്പക്കത്തെുന്ന കര്‍ഷകരുടെ എണ്ണവും അനുദിനം പെരുകിയിട്ടുണ്ട്.
റബറിനുണ്ടായിരുന്ന മികച്ച വിലയെ ആശ്രയിച്ച് ജീവിതം നിയന്ത്രിക്കുകയും വാഹന-ഭവന-വിദ്യാഭ്യാസ വായ്പയെടുക്കുകയും ചെയ്ത കര്‍ഷകരാവട്ടെ, വായ്പ തിരിച്ചടക്കാനാവാത്ത ദുരവസ്ഥയിലാണിപ്പോള്‍.

‘ജ്യോതി’ പദ്ധതിയില്‍ കൂടുതല്‍ സ്കൂളുകളെ ഉള്‍പ്പെടുത്തുന്നു

Posted: 14 Apr 2015 11:18 PM PDT

കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം ആവിഷ്കരിച്ച 'ജ്യോതി' പദ്ധതിയില്‍ കൂടുതല്‍ സ്കൂളുകളെ ഉള്‍പ്പെടുത്തുന്നു. പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്, കൊച്ചി കപ്പല്‍ശാല എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്.
ഭാരത് പെട്രോളിയം കോര്‍പറേഷനുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നു വരുകയാണെന്ന് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് സ്കൂളുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിലുള്ള പരിമിതികള്‍ മറികടക്കുന്നതിന് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയിലെ 25 സര്‍ക്കാര്‍ സ്കൂളുകളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആകെ 169 സര്‍ക്കാര്‍ സ്കൂളുകളാണ് ജില്ലയിലുള്ളത്. ജില്ലാ ഭരണകൂടവുമായി സഹകരിക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടര്‍ പറഞ്ഞു.
ലബോറട്ടറി, ലൈബ്രറി, സ്മാര്‍ട്ട് ക്ളാസ്റൂം തുടങ്ങിയ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതടക്കം സ്കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കല്‍ തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് പ്രഫഷനല്‍ കോഴ്സിന് പ്രാപ്തരാക്കുന്ന പരിശീലനം ജ്യോതി പദ്ധതിയുടെ ഭാഗമാണ്. ജില്ലയിലെ നാല് വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള 11, 12 ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ മികവ് പുലര്‍ത്തുന്നവരെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. അല്‍ഫോന്‍സ് കണ്ണന്താനം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. ഇതിനകം 400 വിദ്യാര്‍ഥികള്‍ പദ്ധതിക്ക് കീഴില്‍ പരിശീലനം നേടി വരുന്നു. സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും വിദ്യാര്‍ഥികള്‍ക്ക് ഉന്നത പരിശീലനവും സാധ്യമാക്കാന്‍ സര്‍ക്കാറിന് പുറമെ മറ്റ് ഏജന്‍സികളും കൂടി കൈകോര്‍ക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത പരിപാടികളില്‍ ഇത് കൂടി ഉള്‍പ്പെടുത്തണം. ജില്ലയിലെ വിദ്യാഭ്യാസരംഗത്തിന് വന്‍ കുതിപ്പ് പകരാന്‍ ജ്യോതി പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും കലക്ടര്‍ പറഞ്ഞു.

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 400 പേരെ കാണാതായി

Posted: 14 Apr 2015 11:16 PM PDT

Image: 

റോം: ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരുടെ ബോട്ട്‌ മുങ്ങി 400 പേരെ കാണാതായി. 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷപെടുത്തി. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി  പുറപ്പെട്ട ബോട്ട്‌ ബുധനാഴ്ച പുലര്‍ച്ചയൊണ് അപകടത്തില്‍പ്പെട്ടത്. 550 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു.

കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചാണ് ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. യുവാക്കളും കുട്ടികളുമാണ് രക്ഷപെട്ടവരില്‍ ഏറെയും. കലാവസ്ഥ മെച്ചപ്പെട്ടതോടെ ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ട്. കുടിയേറ്റ ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട 7000ത്തോളം പേരെയാണ് വിവിധ രാജ്യങ്ങളുടെ നാവികസേനകള്‍ രക്ഷപെടുത്തിയത്.

തിരൂരിന്‍െറ വികസനം സര്‍വകാല റെക്കോഡ് –മുഖ്യമന്ത്രി

Posted: 14 Apr 2015 11:08 PM PDT

തിരൂര്‍: തിരൂരില്‍ ഒരുമിച്ച് എട്ട് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് സര്‍വകാല റെക്കോഡാണെന്നും തന്‍െറ മണ്ഡലത്തില്‍ പോലും ഇത്ര പദ്ധതികളുടെ സമര്‍പ്പണം നടത്താന്‍ സാധിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൗണ്‍ഹാള്‍ പരിസരത്ത് വിവിധ പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരൂര്‍ മണ്ഡലത്തില്‍ റബറൈസ് ചെയ്യാത്ത റോഡുകളുണ്ടെങ്കില്‍ അവക്കുകൂടി പണം അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തിരൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യാതിഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.നാലു വര്‍ഷത്തിനിടെ 14ാം തവണയാണ് തിരൂരില്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതെന്ന് സി. മമ്മുട്ടി എം.എല്‍.എ ചൂണ്ടിക്കാട്ടി. സബ്കലക്ടര്‍ ഡോ. അദീല അബ്ദുല്ല, തിരൂര്‍ നഗരസഭാധ്യക്ഷ കെ. സഫിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സെയ്തലവി, വെട്ടം ആലിക്കോയ, എം.പി. കുമാരു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. സൈനുദ്ദീന്‍ (വെട്ടം), നസീബ അസീസ് (വളവന്നൂര്‍), എ.പി. നസീമ (കല്‍പകഞ്ചേരി), ഹഫ്സ ഇസ്മയില്‍ (ആതവനാട്), നഗരസഭാ കൗണ്‍സിലര്‍ കെ.കെ. അബ്ദുസ്സലാം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ. മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദലി, പന്ത്രോളി മുഹമ്മദലി, മനോജ് പാറശ്ശേരി, രാജ് കെ. ചാക്കോ, തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് പി.എ. ബാവ എന്നിവര്‍ സംബന്ധിച്ചു.

കല്‍പറ്റ നഗരമധ്യത്തില്‍ അനധികൃത മണ്ണെടുപ്പ്

Posted: 14 Apr 2015 10:33 PM PDT

കല്‍പറ്റ: കല്‍പറ്റ ജി.എല്‍.പി സ്കൂളിന്‍െറയും വില്ളേജ് ഓഫിസിന്‍െറയും കെട്ടിടങ്ങള്‍ അപകട ഭീഷണിയിലാക്കി നഗര ഹൃദയത്തില്‍ വന്‍ അനധികൃത മണ്ണെടുപ്പ്. നഗരത്തില്‍ അഞ്ച് സെന്‍റിലധികം സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടായിരിക്കേയാണ് അധികൃതരുടെ മൂക്കിനുതാഴെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി വ്യാപകമായ തോതില്‍ മണ്ണെടുത്തത്. ഏപ്രില്‍ 12 വരെ മണ്ണെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്‍െറ മറവില്‍ നാലഞ്ച് ദിവസമായി രാത്രിയും പകലുമില്ലാതെ വന്‍ താഴ്ചയിലാണ് മണ്ണ് നീക്കിക്കൊണ്ടിരുന്നത്. ആറ് മീറ്ററിലധികം താഴ്ചയില്‍ മണ്ണെടുക്കാന്‍ പാടില്ളെന്നിരിക്കേയാണ് 10 മീറ്ററോളം താഴ്ചയില്‍ മണ്ണ് കുഴിച്ചെടുത്തിട്ടുള്ളത്. വില്ളേജ് ഓഫിസിന്‍െറയും ഗവ. സ്കൂളിന്‍െറയും മതിലിനുമുകളില്‍ അനുമതിയില്ലാതെ നാലുഭാഗവും അലുമിനിയം ഷീറ്റുകൊണ്ട് മറച്ചാണ് മണ്ണെടുത്തത്. പുറത്തുനിന്ന് ആരും അറിയാത്ത വിധമാണ് മണ്ണെടുപ്പ് നടന്നിരുന്നത്.
ചൊവ്വാഴ്ചത്തെ മണ്ണെടുക്കലിലാണ് വില്ളേജ് ഓഫിസ് മതില്‍ തകര്‍ന്നത്. വില്ളേജ് ഓഫിസ് കെട്ടിടത്തിന്‍െറ മതിലിന്‍െറ അടിത്തറയുടെ ഒരുഭാഗം കല്ലിളകി അടര്‍ന്നുവീണിട്ടുണ്ട്. മതിലിനോട് തൊട്ടുചേര്‍ന്നാണ് വില്ളേജ് ഓഫിസും ഗവ. എല്‍.പി സ്കൂള്‍ കെട്ടിടവും.
കനത്തമഴ പെയ്താല്‍ ഇരു കെട്ടിടങ്ങളും നിലം പൊത്തിയേക്കാവുന്ന അവസ്ഥയിലാണ്. എം. മുഹമ്മദ്, മാറാത്ത് ഹൗസ്, പാണ്ടിക്കടവ് മാനന്തവാടി എന്നയാളുടെ പേരില്‍ മാര്‍ച്ച് 11ന് നല്‍കിയ അപേക്ഷയിലാണ് ജിയോളജി വകുപ്പ് മണ്ണ് നീക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വീട് നിര്‍മാണത്തിനെന്ന പേരിലുള്ളതാണ് അപേക്ഷ. ഓഫിസിന് ഭീഷണിയായിട്ടും മണ്ണെടുക്കാന്‍ വില്ളേജ് അധികൃതര്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തുവെന്ന് ആക്ഷേപമുണ്ട്. മതിലിനുമുകളില്‍ അനുമതിയില്ലാതെ ഷീറ്റ് കൊണ്ട് മറച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുത്തില്ളെന്നും ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് വില്ളേജ് ഓഫിസറോട് അന്വേഷിച്ചപ്പോള്‍ താന്‍ നാലുദിവസമായി അവധിയിലാണെന്നും നാട്ടിലാണെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. നൂറുകണക്കിന് ലോഡ് മണ്ണ് ഇതിനകം എടുത്തുമാറ്റി. താര്‍പോളിന്‍കൊണ്ട് മൂടാതെ ടിപ്പറില്‍ കൊണ്ടുപോയ മണ്ണ് വീണ് നഗരറോഡുകള്‍ ചളിയായി. ഗതാഗത തടസ്സവും പതിവായിരുന്നു. ചൊവ്വാഴ്ച സംഭവം അന്വേഷിക്കാന്‍ ചെന്ന പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെ മണ്ണ് മാഫിയ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ അനൂപ് വര്‍ഗീസിനെതിരെയാണ് കൈയേറ്റശ്രമം നടന്നത്. മണ്ണെടുത്ത് വില്ളേജ് ഓഫിസിന്‍െറ മതില്‍ ഇടിഞ്ഞതറിഞ്ഞ് നാട്ടുകാര്‍ കൂടി. ഇവര്‍ റവന്യൂ അധികൃതരെ വിളിച്ചുവരുത്തി. സ്ഥലതത്തെിയ തഹസില്‍ദാര്‍ പോള്‍ അലക്സാണ്ടര്‍ മണ്ണെടുക്കാനുപയോഗിച്ച ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു. റവന്യൂ വകുപ്പ് മണ്ണെടുക്കാന്‍ അനുവാദം നല്‍കിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. ജിയോളജി വകുപ്പായിരുന്നു അനുവാദം നല്‍കിയിരുന്നത്. ഇതിന്‍െറ കാലാവധി കഴിഞ്ഞ 12ന് അവസാനിക്കുകയും ചെയ്തു. പെര്‍മിറ്റിന്‍െറ സമയപരിധി അവസാനിച്ചിട്ടും അവധിദിനത്തില്‍ ആഴത്തില്‍ മണ്ണെടുത്താണ് വില്ളേജ് ഓഫിസിന്‍െറ അടിത്തറയിളക്കിയത്.
അടിയന്തരമായി സുരക്ഷാഭിത്തി നിര്‍മിച്ചില്ളെങ്കില്‍ വില്ളേജ് ഓഫിസും ഗവ. എല്‍.പി സ്കൂളും നിലംപൊത്തും. ഇപ്പോഴത്തെ നിലയില്‍ കെട്ടിടത്തില്‍ വിദ്യാര്‍ഥികളെ ഇരുത്താനാവില്ല. വേനല്‍മഴയില്‍തന്നെ സ്കൂളും വില്ളേജ് ഓഫിസും നിലംപതിക്കുമെന്ന ആശങ്കയാണുള്ളത്. സ്വന്തം ഓഫിസിനുപോലും ഭീഷണിയാകുന്ന വിധത്തില്‍ മണ്ണെടുത്തിട്ടും കണ്ണടച്ച റവന്യൂ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. കോഴവാങ്ങിയാണ് മണ്ണെടുക്കാന്‍ അനുവദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സ്വരാജ് സംവാദ്: പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനുമെതിരെ നടപടിയെടുത്തേക്കും

Posted: 14 Apr 2015 10:30 PM PDT

Image: 

ന്യൂഡല്‍ഹി: സ്വാരാജ് സംവാദ് എന്ന പേരില്‍ വിമത പക്ഷത്തിന്‍െറ യോഗം വിളിച്ച ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനുമെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും. ഇന്നു ചേരുന്ന രാഷ്ടീയ കാര്യസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ളവരെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിമതയോഗം വിളിച്ചതിന് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡല്‍ഹി യൂണിറ്റ് ആവശ്യപ്പെട്ടു.

ജനകീയ വിഷയങ്ങളേറ്റെടുത്ത് രാജ്യമെങ്ങും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്  വഴിയൊരുക്കാനും സ്വരാജ് അഭിയാന്‍ കൂട്ടായ്മയ്ക്കു രൂപം നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി വിമത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. യോഗം സംഘടിപ്പിക്കരുതെന്ന പാര്‍ട്ടി നിര്‍ദേശം തള്ളിയായിരുന്നു സ്വരാജ് സംവാദ് സംഘടിപ്പിച്ചത്.

സ്വരാജ് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ പാര്‍ട്ടി വിടാതെ പോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.

സ്വരാജ് അഭിയാന്‍ എന്നപേരില്‍ ദേശവ്യാപക കാമ്പയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതു രാഷ്ട്രീയ പാര്‍ട്ടിയല്ളെന്നും കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കായി പൊരുതുന്ന കൂട്ടായ്മയാണെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു. എന്നാല്‍, വിമതര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അഭിയാന്‍ സാവകാശം മറ്റൊരു പാര്‍ട്ടിയായി രൂപംകൊള്ളുമെന്നാണ് സൂചന. പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയശേഷമാണ് പുതിയ പാര്‍ട്ടി വേണ്ടെന്ന തീരുമാനമുണ്ടായത്.

പാര്‍ട്ടിയുടെ ഒൗദ്യോഗിക നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശങ്ങളും ആദര്‍ശത്തില്‍നിന്ന് വ്യതിചലിച്ചതിനെച്ചൊല്ലി വികാരപ്രകടനങ്ങളും അരങ്ങറേിയ കണ്‍വെന്‍ഷനില്‍ ആപ് ടിക്കറ്റില്‍ ഡല്‍ഹിയിലെ തിമര്‍പൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച എം.എല്‍.എ പങ്കജ് പുഷ്കര്‍ പങ്കെടുത്തപ്പോള്‍ ഭൂഷണ്‍-യോഗേന്ദ്ര പക്ഷത്തോട് അടുപ്പം പുലര്‍ത്തുന്നവര്‍ എന്നറിയപ്പെടുന്ന പല നേതാക്കളും എത്തിയില്ല. കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനമാണു യോഗത്തിലുയര്‍ന്നത്. പാര്‍ട്ടി കെജ്രിവാളിന്‍റേതു മാത്രമല്ളെന്നും ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ അധ്വാനത്തിന്‍റെ ഫലമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
 

ചാമ്പ്യന്‍സ് ലീഗ്: അത് ലറ്റികോ റയലിനെ തളച്ചു

Posted: 14 Apr 2015 10:28 PM PDT

Image: 

മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ റയല്‍ മഡ്രിഡിനെ അത് ലറ്റികോ മഡ്രിഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. സ്ലോവേനിയയുടെ ഗോള്‍കീപ്പര്‍ യാന്‍ ഒബ്ളകിന്‍െറ മികച്ച പ്രകടനമാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ അത് ലറ്റികോക്ക് സമനില നേടിക്കൊടുത്തത്. കളിയിലുടനീളം റയല്‍ മഡ്രിഡായിരുന്നു മികച്ചുനിന്നത്. അത് ലറ്റികോയുടെ എസ്റ്റേര്‍ഡിയോ വിന്‍സെന്‍റെ കാല്‍ഡറോണിലായിരുന്നു മത്സരം. സമനിലയോടെ രണ്ടാം പാദത്തില്‍ സാന്‍റിയാഗോ ബെര്‍ണേബുവില്‍ മത്സരം കനക്കും. അടുത്ത ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം.

അത് ലറ്റികോയെ തോല്‍പിക്കാന്‍ കഴിയാതെ റയലിന്‍െറ തുടര്‍ച്ചയായ ആറാം മത്സരമാണ് ബുധനാഴ്ച പുലര്‍ച്ചെ അവസാനിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, ടോണി ക്രൂസ്, ഹാമിസ് റോഡ്രിഗ്വസ് തുടങ്ങിയവരുടെ മികച്ച ശ്രമങ്ങളെയാണ് ഒബ് ലക് തട്ടിമാറ്റിയത്. ഒമ്പതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികച്ച ഒരു ഫ്രീകിക്ക് പിടിച്ചാണ് ഒബ് ലക് പ്രകടനം ആരംഭിച്ചത്. മറുവശത്ത് ഐകര്‍ കാസിയ്യസിന് കാര്യമായ വെല്ലുവിളികള്‍ അത് ലറ്റികോ താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

മറ്റൊരു മത്സരത്തില്‍ ജുവന്‍റസ് എ.എസ് മൊണോക്കോയെ ഒരു ഗോളിന് തോല്‍പിച്ചു. ചിലിയന്‍ താരം ആര്‍ടറോ വിദല്‍ 57ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലാണ് യുവന്‍റസിന്‍െറ വിജയം.

മത്സ്യത്തൊഴിലാളികള്‍ക്കിത് വറുതിയുടെ വിഷുക്കാലം

Posted: 14 Apr 2015 10:28 PM PDT

വടകര: കടലോരവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇത് വറുതിയുടെ വിഷുക്കാലം. പൊതുവെ കാലവര്‍ഷകാലത്ത് മാത്രം കേട്ടിരുന്ന പട്ടിണിയുടെയും പരിവട്ടത്തിന്‍െറയും കഥയാണ് മത്സ്യത്തൊഴിലാളികള്‍ ഈ വേനല്‍ക്കാലത്ത് പറയുന്നത്.
മത്സ്യക്ഷാമം രൂക്ഷമായതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളെല്ലാം സമ്പന്നമെങ്കിലും നമ്മുടെ തീരങ്ങളില്‍നിന്ന് മത്സ്യം അന്യമാകുകയാണ്. ഇതോടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതംപേറാന്‍ തുടങ്ങിയത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ഇന്ധനച്ചെലവ് പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.
മൂന്നര പതിറ്റാണ്ടായി മത്സ്യത്തൊഴിലാളികള്‍ ഇത്രയേറെ ദുരിതം പേറിയിട്ടില്ല. പുതിയ തലമുറ അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ ദാരിദ്ര്യകാലമാണിതെന്ന് പഴമക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മത്സ്യലഭ്യത അടിക്കടി കുറയുകയാണ്. ചെറുതും വലുതുമായ വള്ളങ്ങളെയാണിത് പ്രധാനമായും ബാധിച്ചത്. ഏറെപ്പേരും ആശ്രയിക്കുന്നത് ഇത്തരം വള്ളങ്ങളെയാണ്. പരമ്പരാഗത തൊഴിലാളികളില്‍ പലരും കഴിഞ്ഞ കാലങ്ങളിലായി മറ്റു മേഖലയിലേക്ക് ചേക്കേറുകയാണ്.
നാട്ടിന്‍പുറത്ത് മോട്ടോര്‍ സൈക്കിളിലും മറ്റും മത്സ്യവില്‍പന നടത്തുന്നവരും അന്യസംസ്ഥാനത്തുനിന്നത്തെുന്ന മീനിന്‍െറ വില കൂടിയതിനാല്‍ ഈ രംഗത്തോട് വിടപറയുകയാണ്.
ഇപ്പോള്‍ ലഭിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗവും അന്യസംസ്ഥാന മത്സ്യങ്ങളാണ്. ഇതാകട്ടെ, പൊന്നുംവില നല്‍കിയാണിപ്പോള്‍ ഉപയോഗിക്കുന്നത്. അശാസ്ത്രീയ മത്സ്യബന്ധനം, കമ്പ്യൂട്ടര്‍ കാമറ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ഉള്‍ക്കടലിലെ വിദേശ കപ്പലുകളുടെ കടന്നുകയറ്റം, ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെവരെ പിടികൂടല്‍, രാപ്പകലെന്നില്ലാതെ ട്രോളിങ് വള്ളങ്ങളുടെ മീന്‍ പിടുത്തം, കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ മത്സ്യലഭ്യത കുറയുന്നതിന് കാരണമായതായി പറയുന്നു.
മത്സ്യങ്ങളുടെ പ്രജനനകാലത്തുള്ളതുപോലുള്ള ബന്ധനം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. 'വിത്തിന് വെച്ചത് കുത്തി അരിയാക്കി കഴിച്ചതിന്‍െറ ശിക്ഷയാണിപ്പോഴുള്ളതെ'ന്ന് പഴമക്കാര്‍ കുറ്റപ്പെടുത്തുന്നു.
നേരത്തേ കടലില്‍ പോകുന്നതിന് നിയതമായ രീതിയും സമയവും ഉണ്ടായിരുന്നു. വന്‍കിട മുതലാളിമാരുടെ കടന്നുവരവോടെ ലാഭം മാത്രം ലക്ഷ്യംവെച്ചുള്ള മീന്‍പിടിത്തമാണ് നടന്നത്. മലബാറിലെ പ്രധാനതുറമുഖങ്ങളായ പൊന്നാനി, ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല, മാഹി, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളില്‍ കടലില്‍ പോകുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. മത്സ്യബന്ധനമെന്നാല്‍ ഒരു പ്രതീക്ഷയായിരുന്നെന്നും ഇപ്പോഴത് നഷ്ടപ്പെട്ടിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
'അശാസ്ത്രീയമായ മത്സ്യബന്ധനത്തിനെതിരെ ബോധവത്കരണങ്ങളും മറ്റും നടത്തിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ളെന്നും ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അനുഭവിച്ച അതേ രീതിയിലുള്ള പ്രയാസമാണ് കടലോരമേഖലയിലുള്ളതെന്നും കടല്‍ക്കോടതി കണ്‍വീനര്‍ സതീശന്‍ കുരിയാടി പറഞ്ഞു.

മലയാളിക്ക് ഇന്ന് മറുനാടന്‍ വിഷു

Posted: 14 Apr 2015 09:36 PM PDT

Image: 

ദോഹ: പുതുവര്‍ഷത്തിന്‍െറ സമൃദ്ധിയും നന്‍മകളുമായി ഇന്ന് വിഷു ആഘോഷിക്കാന്‍ ഖത്തറിലെ മലയാളി സമൂഹവും. ജോലിത്തിരക്കുകള്‍ക്കിടയിലും പാരമ്പര്യം മറക്കാതെ വിഷു ആഘോഷിക്കാനുള്ള തയാറെടുപ്പ് പ്രവാസി സമൂഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിളവെടുക്കാന്‍ പാടങ്ങളില്ളെങ്കിലും മറുനാട്ടിലും വിഷുവിന്‍െറ ഗൃഹാതുര സ്മരണയിലാണ് മലയാളികള്‍.  മലയാളികള്‍ കൂട്ടമായി താമസിക്കുന്ന കോമ്പൗണ്ടുകളിലും ഫ്ളാറ്റുകളിലും പടക്കം പൂത്തിരികളും മറ്റുമായി വിഷുത്തലേന്ന് സജീവമായിരുന്നു.
ഇന്ന് പ്രവൃത്തിദിനമാണെങ്കിലും വീട്ടിലോ ഹോട്ടലിലോ ഇരുന്ന് സദ്യ ഉണാനുളള തയ്യാറെടുപ്പുകള്‍ ഓരോ മലായാളിയും പൂര്‍ത്തിയാക്കി. വീടുകള്‍ക്ക് പുറമെ മലയാളികള്‍ തിങ്ങിതാമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും വിഷു ആഘോഷവും വിഷുസദ്യയും ഉണ്ടാകാറുണ്ട്.
പ്രത്യേക വിഷു വിഭവങ്ങളുമായി വിപണി നേരത്തെ തയാറെടുത്തിരുന്നു. കേരളത്തനിമയോടെ വിഷു ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് പ്രമോഷന്‍ ആനുകൂല്യത്തോടെ ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അണിനിരത്തിയത്. വിഷുസദ്യക്കായി ഹോട്ടലുകളും റെസ്റ്റോറന്‍റുകളിലും പ്രത്യേക പാക്കേജുകളുണ്ട്. നാട്ടില്‍ നിന്നത്തെുന്ന കൊന്നപ്പൂക്കളും കണിവെള്ളരിയും വിഷുസദ്യയുടെ വിഭവങ്ങളും വാങ്ങിക്കൂട്ടാന്‍ വിപണിയില്‍ മലയാളികളുടെ തിരക്കായിരുന്നു. വിഷുസദ്യയൊരുക്കാനുള്ള പച്ചക്കറിയിനങ്ങളടങ്ങിയ സ്പെഷല്‍ കിറ്റുകള്‍ക്കും റെഡിമെയ്ഡ് പായസങ്ങള്‍ക്കും പാക്കറ്റിലാക്കിയ കൊന്നപ്പൂക്കള്‍ക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിഷു ഇന്ന് തീരുമെങ്കിലും വിവിധ പ്രവാസി സംഘടനകളുടെ ആഘോഷങ്ങള്‍ മാസങ്ങള്‍ നീണ്ടു നില്‍ക്കും. വരുന്ന വാരാന്ത്യ അവധികള്‍ വിവിധ സംഘടനകളുടെയും മറ്റും നേത്യത്വത്തില്‍ ഖത്തറിലെ മലായിളകള്‍ക്ക് വിഷു ആഘോഷത്തിന്‍െറ ദിനങ്ങളായിരിക്കും.
 

ജനറല്‍ സെക്രട്ടറി: പാര്‍ട്ടി ശരിയായ തീരുമാനമെടുക്കും ^യെച്ചൂരി

Posted: 14 Apr 2015 09:12 PM PDT

Image: 

വിശാഖപട്ടണം: പുതിയ ജനറല്‍ സെക്രട്ടറി ആരെന്നത് സംബന്ധിച്ച് പാര്‍ട്ടി ശരിയായ തീരുമാനമെടുക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഭാവിദൗത്യങ്ങള്‍ കണ്ടാകും പാര്‍ട്ടി തീരുമാനമെടുക്കുക. ഇക്കാര്യങ്ങളില്‍ അഭ്യൂഹങ്ങളുണ്ടാകുന്നതില്‍ കുഴപ്പമില്ല. പുരോഗമനപരമായ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള എന്നീ രണ്ടുപേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്നത്. എന്നാല്‍ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും എസ്. രാമചന്ദ്രന്‍പിള്ളയോടാണ് താല്‍പര്യം. കേരളത്തിന്റെ പിന്തുണയോടെ എസ്.ആര്‍.പിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ബംഗാള്‍ ഘടകത്തിന്റെ പിന്തുണ ഏറെയും യെച്ചൂരിക്കാണ്. അതേസമയം, കേരളഘടകം പൊതുവില്‍ എസ്.ആര്‍.പി പക്ഷത്താണ്.
 

ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം: തീരുമാനം സ്വാഗതം ചെയ്യുന്നു ^ക്യൂബ

Posted: 14 Apr 2015 09:07 PM PDT

Image: 

ഹവാന: ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ക്യൂബന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ തീരുമാനം ഉചിതമായെന്നും ഒരിക്കലും ക്യൂബ ആ പട്ടികയില്‍ ഉള്‍പെടാന്‍ പാടില്ലായിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ശീത സമരത്തിന് വിരാമമിടുന്നതിന്‍െറ ഭാഗമായി ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കുന്നതിനായി ചൊവ്വാഴ്ച യു.എസ് കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് നല്‍കി.

പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിക്കിടെ ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യൂബ ഒരിക്കലും അമേരിക്കക്ക് ഭീഷണിയായിരുന്നില്ളെന്നും ക്യൂബയിലെ സര്‍ക്കാരും ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പുതിയ ഇടപെടല്‍ ആവശ്യമാണെന്നും അന്ന് ഒബാമ പറഞ്ഞിരുന്നു.

 

ഒമാന്‍ എണ്ണനിക്ഷേപം 5.3 ശതകോടി ബാരലായി

Posted: 14 Apr 2015 08:58 PM PDT

Image: 

മസ ്കത്ത്: 2014 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തുള്ളത് 5.3 ശതകോടി ബാരലിന്‍െറ എണ്ണ നിക്ഷേപം. 393 ദശലക്ഷം ബാരലിന്‍െറ എണ്ണനിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി കണ്ടത്തെിയത്. പ്രകൃതിവാതക ശേഖരത്തില്‍ 1.9 ലക്ഷം കോടി ക്യുബിക് ഫീറ്റ് വാതകം കൂടി കണ്ടത്തെി. ഇതോടെ, മൊത്തം പ്രകൃതിവാതക ശേഖരം 24.3 ലക്ഷം കോടിയായി ഉയര്‍ന്നതായും എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലീം ബിന്‍ നാസര്‍ അല്‍ഒൗഫി പറഞ്ഞു. ഈ വര്‍ഷം പ്രതിദിനം 9.50 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ഇത് 9.43 ലക്ഷം ബാരലായിരുന്നു. പുതിയ പര്യവേക്ഷണ മേഖലകള്‍ കണ്ടത്തെുന്നതും പുതിയ സാങ്കേതികതകള്‍ ഉപയോഗിക്കുന്നതും മന്ത്രാലയത്തിന് മുന്നിലുള്ള വെല്ലുവിളികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2015ഓടെ എണ്ണ ഉല്‍പാദനം 9.80 ലക്ഷം ബാരലായി ഉയര്‍ത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷം 8.7 ശതകോടി ഡോളറാണ് ക്രൂഡോയില്‍ പര്യവേക്ഷണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ 2.8 ശതകോടി  ഡോളറും ചെലവഴിച്ചു. എണ്ണ പര്യവേക്ഷണ രംഗത്തെ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നാലു പേര്‍ മരിച്ചതായി അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊട്ടുമുന്‍വര്‍ഷം ഇത് നാല് ആയിരുന്നു. കര്‍ശന സുരക്ഷാ നടപടികളിലൂടെയും മറ്റും ഇത് പൂജ്യം ആക്കുകയാണ് ലക്ഷ്യമെന്നും അല്‍ഒൗഫി കൂട്ടിച്ചേര്‍ത്തു.
 എണ്ണവിലയിടിവ് കണക്കിലെടുത്ത് കമ്പനികള്‍ പ്രധാന പ്രോജക്ടുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എണ്ണവില കുറഞ്ഞതിന്‍െറ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടില്ല. സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കുന്നതിനും ചെലവ് കുറക്കുന്നതിനുമെല്ലാം സ്വന്തം മാര്‍ഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ അവയില്‍ ഇടപെടാറില്ളെന്നും അദ്ദേഹം പറഞ്ഞു. പരിശീലന പരിപാടികള്‍ പതിവുപോലെ തുടരും.
 എന്നാല്‍, ചെലവ് ചുരുക്കലിന്‍െറ ഭാഗമായി വിദേശങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്കും വര്‍ക്ഷോപ്പുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. 97.8 ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത്. തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 3.8 ശതമാനം കുറവാണ് പ്രകൃതിവാതകത്തിന്‍െറ ഉല്‍പാദനം. മിന അല്‍ ഫഹല്‍, സൊഹാര്‍ റിഫൈനറികളിലായി 81 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് സംസ്കരിച്ചത്. ഇതില്‍ 46 ദശലക്ഷവും സൊഹാര്‍ റിഫൈനറിയിലാണ് സംസ്കരിച്ചത്. അപ്സ്ട്രീം, ഡൗണ്‍സ്ട്രീം ഓപറേറ്റര്‍മാരുടെ സ്വദേശിവത്കരണ തോത് 12000 ആയതായും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.6 ശതമാനമാണ് വര്‍ധന.
 

കണി ഒരുക്കിയും കോടി വാങ്ങിയും ബഹ്റൈനിലും വിഷു ആഘോഷം

Posted: 14 Apr 2015 08:51 PM PDT

Image: 

മനാമ: നാടിനെക്കുറിച്ചുള്ള ഗൃഹാതുര ഓര്‍മ്മകള്‍ നെഞ്ചേറ്റുന്ന പ്രവാസി മലയാളികള്‍ വിഷു ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി മാറ്റി വച്ച ദിനമായിരുന്നു ഇന്നലെ.
ഓണത്തലേന്നുള്ള ‘ഉത്രാടപ്പാച്ചില്‍’ പോലെ വിഷുദിനത്തില്‍ കണി വക്കാനുള്ള സാധനങ്ങള്‍ക്കായി മലയാളികള്‍ കോള്‍ഡ് സ്റ്റോറുകള്‍ കയറിയിറങ്ങി.
പലയിടത്തും ചക്കമുതല്‍ കൊന്നപ്പൂ വരെ വില്‍പനക്കുണ്ടായിരുന്നു. നാട്ടില്‍ കണിയൊരുക്കാന്‍ വക്കാത്ത പഴങ്ങളും ഇവിടെ പലരും വാങ്ങുന്നുണ്ട്.
പൊടിക്കാറ്റ് വിപണിയെ ബാധിച്ചെങ്കിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും മറ്റും നിറയെ മലയാളികളെ കാണാമായിരുന്നു. ശര്‍ക്കര ഉപ്പേരി പോലുള്ള സദ്യക്കുള്ള വിഭവങ്ങള്‍ക്ക് നല്ല വില്‍പനയാണ് നടന്നത്. വാഴയില ഇല്ലാതെ സദ്യ പൂര്‍ണമാകില്ല എന്ന നിര്‍ബന്ധബുദ്ധിയില്‍ എല്ലാവരും വാഴയില വാങ്ങാനത്തെി. പലയിടത്തും വാഴയില ഉപഭോക്താക്കള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു.

പുതിയ സമാജ് വാദി പിറക്കുന്നു; ചിഹ്നം സൈക്കിള്‍

Posted: 14 Apr 2015 07:25 PM PDT

Image: 
Subtitle: 
ജനത'കള്‍ ഇന്ന് ലയനം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: വിവിധ ‘ജനതാ’ പാര്‍ട്ടികളുടെ ലയനം അന്തിമ ഘട്ടത്തില്‍. ലയനം ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ പാകത്തില്‍ ആറു പാര്‍ട്ടികളുടെ നേതാക്കള്‍ ബുധനാഴ്ച ഡല്‍ഹിയില്‍ സമ്മേളിക്കും. യു.പി മുന്‍മുഖ്യമന്ത്രി മുലായംസിങ് യാദവിനെ മുന്നില്‍നിര്‍ത്തി സമാജ്വാദി ജനതാദള്‍, അഥവാ സമാജ്വാദി ജനതാപാര്‍ട്ടി എന്ന പേരു സ്വീകരിക്കാനും സൈക്കിള്‍ പൊതുചിഹ്നവുമാക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

 മുലായത്തിന്‍െറ സമാജ്വാദി പാര്‍ട്ടിക്കു പുറമെ നിതിഷ്കുമാര്‍ നയിക്കുന്ന ജനതാദള്‍-യു, ലാലുപ്രസാദ് യാദവിന്‍െറ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍, ദേവഗൗഡയുടെ ജനതാദള്‍-എസ്, കമല്‍ മൊറാര്‍ക്കയുടെ സമാജ്വാദി ജനതാപാര്‍ട്ടി, ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒന്നാവുന്നത്. ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമാണ് സൈക്കിള്‍. ലാലുവിന് റാന്തലും നിതീഷിന് അസ്ത്രവും ലയനത്തോടെ ചിഹ്നമല്ലാതാവും.  കേന്ദ്രഭരണം പിടിച്ച ബി.ജെ.പിയെ നേരിടുകയെന്ന പ്രധാനദൗത്യം മുന്നോട്ടുവെച്ചാണ് മുന്‍കാല ശത്രുതകള്‍ മാറ്റിവെച്ച് ഒന്നിച്ചു നില്‍ക്കാന്‍ ജനതാപാര്‍ട്ടികള്‍ തീരുമാനിച്ചത്. ലയന ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി.

വിവിധ പാര്‍ട്ടികള്‍ ലയിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഓരോ പാര്‍ട്ടിക്കുള്ളിലും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഒൗപചാരിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. വിശേഷദിവസമെന്ന നിലക്കാണ് ബുധനാഴ്ച അതിന് തെരഞ്ഞെടുത്തത്.  ബിഹാറില്‍ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഏറ്റവും നേരത്തെ ലയന നടപടി പൂര്‍ത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത് നിതീഷും ലാലുപ്രസാദുമാണ്. ഒന്നിച്ചുനിന്നില്ളെങ്കില്‍ രണ്ടുപാര്‍ട്ടികളെയും ബി.ജെ.പി കടത്തിവെട്ടുമെന്ന സാഹചര്യം സംസ്ഥാനത്തുണ്ട്.

യു.പിയില്‍ 2017ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.  അതേസമയം, ഭാരവാഹി സ്ഥാനങ്ങളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവും വീതം വെക്കേണ്ടി വരുന്ന സാഹചര്യം ജനതാദള്‍-യുവിലും ആര്‍.ജെ.ഡിയിലും പ്രശ്നങ്ങള്‍ ബാക്കിനിര്‍ത്തുന്നുണ്ട്. ലയനം അംഗീകരിക്കില്ളെന്ന നിലപാടിലാണ് ഒരു വിഭാഗം.

രണ്ടുവര്‍ഷമായി ഈ ജന്മം ചങ്ങലക്കെട്ടില്‍

Posted: 14 Apr 2015 07:17 PM PDT

Image: 

അഗളി: പകല്‍ മുഴുവന്‍ ശിവകുമാര്‍ ചങ്ങലയില്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം. ദിവസവും രാവിലെ അമ്മ ചങ്ങലയെടുക്കുമ്പോള്‍ മാനസികാസ്വാസ്ഥ്യമുള്ള ഈ 29കാരന്‍ അനുസരണയോടെ തൊഴുത്തില്‍ നിന്നുകൊടുക്കും.
അമ്മ മല്ലീശ്വരിക്ക് കൂലിപ്പണിക്ക് പോകാന്‍ അവനെ ചങ്ങലക്കിട്ടേ പറ്റൂ. അക്രമ സ്വഭാവമൊന്നും കാണിക്കുന്നില്ളെങ്കിലും എവിടേക്കെങ്കിലും ഇറങ്ങിപ്പോവുമോ എന്ന ഭീതി ഈ അമ്മക്ക് വേണ്ടുവോളമുണ്ട്.

അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ചീരക്കടവിലാണ് ശിവകുമാര്‍ രണ്ടുവര്‍ഷമായി ചങ്ങലയില്‍ കഴിയുന്നത്. ഒമ്പതുവര്‍ഷം മുമ്പാണ് മാനസികനില തെറ്റി വീട്ടിലത്തെിയത്. പ്ളസ് ടു പഠനം കഴിഞ്ഞ് തമിഴ്നാട്ടില്‍ സുന്ദരാപുരത്ത് ദന്താശുപത്രിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്.
ഗോവിന്ദരാജ്-മല്ലീശ്വരി ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയതാണ് ശിവകുമാര്‍. 28വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ ഗോവിന്ദരാജ് മരണിച്ചതോടെ കുടുംബം അനാഥമായി.

കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്ന മൂത്ത മകന്‍ മണികണ്ഠന്‍ ഒരുവര്‍ഷം മുമ്പ് സ്വയം തീ കൊളുത്തി മരിച്ചു. മല്ലീശ്വരിക്ക് താങ്ങാവുന്നതിലധികം ആഘാതമാണ് ഈ മരണങ്ങള്‍ വരുത്തിയത്. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.
വീടിനോട് ചേര്‍ന്നാണ് തൊഴുത്ത്. മുത്തശ്ശി പാപ്പയാണ് വൈകുന്നേരം വരെ ചങ്ങലയില്‍ പരിചരിക്കുന്നത്. കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടുന്നുമുണ്ട്.

കുരങ്ങുപനി തളര്‍ത്തുന്ന നാട്

Posted: 14 Apr 2015 07:12 PM PDT

Image: 

1955 മാര്‍ച്ചില്‍ കര്‍ണാടകയിലെ ശിവമോഗ(ഷിമോഗ)യില്‍ ക്യാസനൂര്‍ വനത്തോടു ചേര്‍ന്ന പ്രദേശത്ത് വ്യാപകമായി കുരങ്ങുകള്‍ ചത്തുവീണു. കറുത്ത മുഖമുള്ള ലംഗൂര്‍ കുരങ്ങുകളെയും ചുവന്ന മുഖമുള്ള ബോണെറ്റ് കുരങ്ങുകളെയുമാണ് മരണം വലിയ അളവില്‍ പിടികൂടിയത്. പിന്നാലെ, ഗ്രാമീണര്‍ക്കിടയില്‍ ശരീരം ആകമാനം തളര്‍ത്തുന്ന കടുത്ത പനി പെരുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു തുടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുരങ്ങുപനിയെന്ന രോഗം സ്ഥിരീകരിക്കുന്നത്. ക്യാസനൂര്‍ മേഖലയില്‍ കണ്ടത്തെിയ ഈ രോഗത്തിന് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നും വൈറസിന് കെ.എഫ്.ഡി വൈറസ് എന്നും പേരുവീണു. ചത്ത കുരങ്ങില്‍നിന്നുള്ള ചെള്ളാണ് രോഗം വ്യാപിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ശിവമോഗയിലെ സാഗര്‍ താലൂക്കിലെ വനത്തോടു ചേര്‍ന്ന നൂറു കിലോമീറ്റര്‍ പരിധിക്കുള്ളിലായിരുന്നു അന്വേഷണം കേന്ദ്രീകരിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ മേഖലയുടെ പുറത്തുകടന്ന കുരങ്ങുപനി ഉത്തര കന്നഡ, ഉഡുപ്പി, മംഗളൂരു, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിലും സാന്നിധ്യമറിയിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ പല പ്രദേശങ്ങളിലും ‘സൈലന്‍റ് കില്ലര്‍’ എന്ന രീതിയില്‍ കെ.എഫ്.ഡിയുടെ സാന്നിധ്യമുണ്ടെന്ന് അധികൃതര്‍ പറയുന്നു. രോഗം കണ്ടത്തെിയതിനെ തുടര്‍ന്ന് പിന്നീടുള്ള കാലങ്ങളില്‍ അതീവ ജാഗ്രത പാലിച്ച കര്‍ണാടകയില്‍ 1999 മുതല്‍ 2003 വരെ പ്രതിരോധ വാക്സിന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടും കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1957ല്‍ ശിവമോഗയില്‍ കെ.എഫ്.ഡി കണ്ടുപിടിച്ച ശേഷം ഇന്ത്യയില്‍ വര്‍ഷം തോറും കുരങ്ങുപനിയെന്നു സംശയിക്കുന്ന 300-400 കേസുകള്‍ ഉണ്ടാകുന്നു. 2003 മുതല്‍ 2012 വരെ മൊത്തം 3263 കേസുകളിലാണ് കുരങ്ങുപനിയെന്ന സംശയം ഉണ്ടായത്. എന്നാല്‍, ഇതില്‍ കുരങ്ങുപനിയെന്ന് സ്ഥിരീകരിച്ചത് 823 എണ്ണമായിരുന്നു. ഇതില്‍ ജീവഹാനി സംഭവിച്ചത് 28 പേര്‍ക്ക്. 3.4 ശതമാനമാണ് മരണനിരക്ക്. 2005 മുതല്‍ 2010 വരെ രോഗബാധിതരുടെ എണ്ണത്തില്‍ കുറവു വന്നു. എന്നാല്‍, 2011 ഡിസംബര്‍ മുതല്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവായിരുന്നു.
* * *
രോഗം അതിര്‍ത്തി കടന്നത്തെുന്ന വയനാട്ടില്‍ കുരങ്ങുപനിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് 2013 ഏപ്രില്‍ 20നാണ്. മുത്തങ്ങക്കടുത്ത് വനത്തിലെ അരുവിയില്‍ മീന്‍പിടിക്കാന്‍ പോയ ഒരു വിദ്യാര്‍ഥിയിലാണ് ജില്ലയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. മീന്‍പിടിക്കുന്നതിനിടെ മഴപെയ്തപ്പോള്‍ അടുത്തുള്ള മുളങ്കൂട്ടത്തില്‍ കയറി നില്‍ക്കുകയായിരുന്നു ഈ ബാലന്‍. മുളങ്കൂട്ടത്തിനരികെ ഒരു കുരങ്ങ് ചത്തുകിടക്കുന്നുണ്ടായിരുന്നെങ്കിലും ഗൗനിച്ചില്ല. തുടര്‍ന്ന് കടുത്ത പനിവന്ന് ആശുപത്രിയിലായ ശേഷം നടത്തിയ പരിശോധനയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. 2013 മുതല്‍ വയനാട് കുരങ്ങുപനിയെക്കുറിച്ച് ജാഗ്രത പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുത്തങ്ങ അതിര്‍ത്തിക്കടുത്ത് കര്‍ണാടക പരിധിയിലുള്ള മൂലെഹൊള്ളെ ഫോറസ്റ്റ് റേഞ്ചില്‍ 2012ല്‍ കെ.എഫ്.ഡി സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ ജാഗ്രത വേണമെന്ന തോന്നലുണ്ടായത്. കഴിഞ്ഞ വര്‍ഷം മുത്തങ്ങ മേഖലയില്‍ രോഗം വീണ്ടും സ്ഥിരീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യാന്‍ വനത്തില്‍ പോയവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇക്കുറി പക്ഷേ, എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തായിരുന്നു കെ.എഫ്.ഡി വൈറസിന്‍െറ വ്യാപനം. ജില്ലയില്‍ കുരങ്ങുപനി ബാധിച്ചെന്ന് സംശയിച്ച് ഈ വര്‍ഷം ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 151 പേരെയാണ്. ഇതില്‍ 59 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതു പേര്‍ മരിച്ചു. പൂതാടി പഞ്ചായത്തും ചീയമ്പം 73 കോളനിയും കുരങ്ങുപനി ബാധിച്ച് അമ്പേ തളര്‍ന്നു. ചീയമ്പം കോളനിയില്‍ മാത്രം 23 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടത്തെിയത്. അഞ്ചുപേര്‍ ഇതിനകം ഇവിടെ മരണത്തിന് കീഴടങ്ങി.
(തുടരും)
 

വയലിലെ വിഷു

Posted: 14 Apr 2015 07:03 PM PDT

Image: 

വേനലില്‍ കട്ടവീണുകിടക്കുന്ന വയല്‍, പൊരിഞ്ഞുവേവുന്ന ഒരു വേദനയാണ്. ദാഹനീരിനായ് ചുണ്ടുപിളര്‍ത്തിയുള്ള കിടപ്പാണതെന്ന് മഹാകവി ഇടശ്ശേരി. വെന്തുനീറുന്ന വയലിനെ പച്ചപുതപ്പിക്കാന്‍വേണ്ടിയാണ് കായ്കറികള്‍ കൃഷിചെയ്യുന്നത്. ഈ പച്ചപ്പിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു ഏറനാട്ടിലെ എന്‍െറ കുട്ടിക്കാലം. അതിവിശാലമായ വയലുകളായിരുന്നില്ല അവിടത്തേത്. കുന്നുകള്‍ക്കിടയില്‍ തട്ടുതട്ടായിക്കിടക്കുന്ന പള്ളിയാലുകളായിരുന്നു. അല്‍പമൊന്ന് കുഴിച്ചാല്‍മതി. സമൃദ്ധമായി വെള്ളംകിട്ടും. കായ്കറികള്‍ക്ക് നനക്കാനുള്ള വെള്ളം തേക്കൊട്ടകൊണ്ടാണ് കോരുക. കുട്ടികള്‍ക്ക് തേക്കൊട്ടകൊണ്ട് വെള്ളംകോരാന്‍ പറ്റില്ല. അതിനാല്‍, പള്ളിയാലുകളില്‍ കുഴികളുണ്ടാക്കി വെള്ളം തിരിച്ചുവിടും. അതില്‍നിന്നാണ് കുട്ടികളായ ഞങ്ങള്‍ ചെപ്പുകുടംകൊണ്ട് വെള്ളംമുക്കി കായ്കറികള്‍ക്ക് നനക്കുക. കുട്ടികളുടെ കൈകൊണ്ട് വെള്ളം മുക്കി നനക്കാത്ത കായ്കറിപ്പാടങ്ങള്‍ ഏറനാട്ടിലില്ലായിരുന്നു. മധ്യവേനല്‍ പരീക്ഷ കഴിയുമ്പോഴേക്ക് വെള്ളരി കായ്ച്ചുതുടങ്ങണം. എന്നാലെ, വിഷുവിനുള്ള കണിവെള്ളരിയുണ്ടാവൂ. പരീക്ഷ കഴിയുന്നതോടെ മാഞ്ചോട്ടിലും പറങ്കിമാവിന്‍ ചോട്ടിലും കായ്കറിക്കണ്ടങ്ങളിലും കുട്ടികള്‍ സജീവമാകും. വെള്ളരി നിറച്ചുകായ്ച്ചാല്‍ വെള്ളരിപ്പൂവല്‍ പറിക്കാന്‍ അനുവദിച്ചിരുന്നു.

കുട്ടിമാമയും അലവ്യാക്കയും ചേര്‍ന്ന് കായ്കറികള്‍ വിപുലമായി കൃഷിചെയ്തിരുന്നു. വയലില്‍ പണിയെടുക്കുമ്പോള്‍ ജാതിയുടേയോ മതത്തിന്‍േറയോ അതിരുകളുണ്ടാവില്ല. ഹിന്ദുവും മുസല്‍മാനും ഒരുപോലെ വിയര്‍പ്പുകൊണ്ട് മണ്ണുകുഴച്ച് പടുത്തുകെട്ടിയതായിരുന്നു ഏറനാടിന്‍െറ ഹൃദയഭിത്തികള്‍. വയലുകളില്‍ അവര്‍ക്ക് ഒരേ പ്രാര്‍ഥനകള്‍.

കായ്കറികള്‍ നിറഞ്ഞുകായ്ക്കാനായി ഞങ്ങളും പ്രാര്‍ഥിച്ചിരുന്നു. മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ധാരാളം കായ്കറികള്‍ ഉണ്ടായാലെ വിഷു സമൃദ്ധമാവൂ. വിഷുക്കൈനീട്ടം കിട്ടണമെങ്കില്‍ പയറും വെള്ളരിയും വെണ്ടയുമൊക്കെ നിറയെ കായ്ക്കണം. കുന്നിന്‍ചെരിവിലും തോട്ടുവക്കിലും കണിക്കൊന്നകള്‍ പൂക്കാനായി ഞങ്ങള്‍ കാത്തിരിക്കും. പൂരത്തിന് കൊടിക്കൂറയെന്നപോലെയാണ് വിഷുവറിയിച്ചുകൊണ്ട് കണിക്കൊന്ന പൂക്കുക. ഗ്രീഷ്മത്തിലെ മണ്ണിന്‍െറ ഹൃദയഭാവം കണിക്കൊന്നയോളം അറിയുന്ന മറ്റൊരു വൃക്ഷമില്ല. ഭൂഗര്‍ഭജലത്തിന്‍െറ ശോഷണവും മണ്ണിന്‍െറ പനിയുംകാരണം കണിക്കൊന്നകള്‍ വളരെ നേരത്തേ പൂക്കുകയാണിപ്പോള്‍. മണ്ണിന്‍െറയും പ്രകൃതിയുടെയും സൂക്ഷ്മമായ ഭാവമാറ്റം അറിയണമെങ്കില്‍ സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. കാട്ടുമൃഗങ്ങള്‍ മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് വല്ലാതെ തള്ളിക്കേറുന്നത് അവയുടെ ആവാസകേന്ദ്രങ്ങള്‍ നാം കൈയേറ്റം ചെയ്യുന്നതുകൊണ്ടാണ്. കുന്നിടിച്ചും വയല്‍നികത്തിയും നമ്മള്‍ ഈ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കിയ സസ്യങ്ങളെക്കുറിച്ച് ഏതെങ്കിലും സസ്യശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയിട്ടുണ്ടോ ആവോ.

വിഷുക്കാലത്ത് ഞങ്ങള്‍ പറങ്കിമാവുകള്‍ക്കുവേണ്ടിയും പ്രാര്‍ഥിച്ചിരുന്നു. ഗ്രാമത്തിലെ കുന്നില്‍ ഞങ്ങള്‍ക്ക് പറങ്കിമാവിന്‍ (കശുമാവ്) തോപ്പുണ്ടായിരുന്നു. പറങ്കിയണ്ടി വിറ്റതിന്‍െറ ഒരു പങ്കാണ് പടക്കത്തിനായി മാറ്റിവെക്കുക. പടക്കംപൊട്ടിക്കല്‍ അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. വിഷുപ്പുലര്‍ച്ചെ കണികണ്ട്, പടക്കംപ്പൊട്ടിച്ച് വീണ്ടും കിടന്നുറങ്ങിയാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പടക്കത്തിന്‍െറ അവശിഷ്ടങ്ങള്‍ മഴകൊണ്ട് നനഞ്ഞിരിക്കും. കാലാവസ്ഥാവ്യതിയാനം സംഭവിക്കാത്ത കാലം. മഴയുടെ അനുഗ്രഹങ്ങള്‍ക്ക് അത്ര കൃത്യതയുണ്ടായിരുന്നു.

വയല്‍മുഴുവന്‍ ഉരുളിയിലെടുത്തുവെച്ചതുപോലെ ആയിരുന്നു കണിയൊരുക്കല്‍. ഉരുളിയില്‍ നിറയെ അരി, അതിനുമേല്‍ കണിവെള്ളരിക്ക. പൊന്‍നിറമുള്ള കണിവെള്ളരിക്കയിലാണ് സ്വര്‍ണാഭരണങ്ങള്‍ ഞാത്തിയിടുക. വിരലുപോലുള്ള കോവക്കയിലാണ് മോതിരമണിഞ്ഞുവെക്കുക. നാളികേരത്തിന്‍െറ മുറിയിലാണ് എണ്ണത്തിരി കത്തിച്ചുവെക്കുക. ഇത്രയുംപോര വിഷുക്കണിക്ക്. ചക്കയും മാങ്ങയും ഒക്കെ കണികാണണം. കൊന്നപ്പൂവ് കണ്ണാടിയില്‍ പ്രതിഫലിക്കണം. കേരളീയ പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ നിറഞ്ഞുകാണലാണ് വിഷുക്കണി. അവയെല്ലാം വരുംതലമുറകള്‍ക്കായി കാത്തുവെക്കുന്നതിനെ കുറിച്ചുള്ള സന്ദേശവും. എല്ലാവരും കണികണ്ടുകഴിഞ്ഞാല്‍ ഉരുളി അങ്ങനത്തെന്നെ അല്‍പനേരം മുറ്റത്തേക്ക് എടുത്തുവെക്കണം. പറവകളെയും തൊഴുത്തിലെ പശുക്കളെയും ഒക്കെ കണികാണിക്കാനാണ് എന്നൊരു വിശ്വാസവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അത്രക്ക് ഉദാരമായ ജൈവപാഠമാണ് വിഷു നല്‍കിയിരുന്നത്. മണ്ണിനെ ഇത്രമേല്‍ അറിഞ്ഞ മറ്റൊരു ഹൈന്ദവാഘോഷവും ഉണ്ടാവാനിടയില്ല. ഗ്രീഷ്മമെന്ന ഋതുഭാവത്തെ ആശ്ളേഷിച്ച് ഉമ്മവെക്കലായിരുന്നു വിഷു. അതുകഴിഞ്ഞാല്‍ ഓണക്കാലംവരെ പ്രത്യേകിച്ച്, ആഘോഷമൊന്നുമില്ല.

വിഷുപ്പിറ്റേന്ന് കാളകളുമായി മമ്മത്ക്കവരും. കൈക്കോട്ടുമായി കുട്ടിമാമ വയലിലേക്കിറങ്ങും. വിഷുകഴിയുന്നതോടെ കായ്കറിക്കാലം അവസാനിക്കും. ആ കണ്ടങ്ങളില്‍ നെല്‍കൃഷിക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങണം. കോട്ടക്കലേക്ക് പോകുമ്പോള്‍ കോഡൂരിലത്തെിയാല്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. വയലില്‍നിന്ന് പറിച്ചെടുത്ത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വെള്ളരിക്കയുടെയും കുമ്പളങ്ങയുടെയും വലിയ കൂമ്പാരം. കോഡൂരിനെ ‘കുംബ്ളങ്ങകോഡൂ’രെന്ന് എല്ലാവരും വിളിച്ചു. ഏറനാട്ടുകാര്‍ ഇപ്പോഴും ഒരനുഷ്ഠാനംപോലെ കൃഷികൊണ്ടുനടക്കുന്നു. ലാഭനഷ്ടങ്ങള്‍ക്കപ്പുറം കൃഷിയെന്ന വികാരം ബാക്കിയുണ്ട്. അത്തരം വികാരങ്ങള്‍ ജ്വലിപ്പിച്ചെടുത്തുകൊണ്ടുമാത്രമേ ഭൂമിയുടെ പനിക്ക് ശമനമുണ്ടാക്കാനാവൂ.

അനാഥമായ വയലുകള്‍ പെരുകിവരുകയാണ്. മണ്ണിനെ കുനിഞ്ഞ് ഉമ്മവെച്ച്  സ്നേഹംപടര്‍ത്തി വിത്തുമുളപ്പിക്കുന്ന കര്‍ഷകരുടേതല്ലാതാവുകയാണ് വയലുകള്‍. ഏതെങ്കിലും ഭൂമാഫിയയുടെ കണ്ണിയാണിപ്പോള്‍ വയലിന്‍െറ ഉടമസ്ഥര്‍. മാഫിയയുടെ കൈയിലൂടെ കൈമാറിപ്പോവുമ്പോള്‍ വയലുകള്‍ വരണ്ടുകിടക്കും. മംഗല്യഭാഗ്യമില്ലാത്ത പെണ്‍കുട്ടിയെപ്പോലെ. ഊഷരമായ മണ്ണിനെ ഉര്‍വരമാക്കുന്നതിന്‍െറ ഓര്‍മപ്പെടുത്തലാവണം വിഷു. വയലുകള്‍ നികത്തപ്പെടാതെ കാത്തുവെക്കണം. നക്ഷത്രങ്ങളെ നോക്കി സ്വപ്നംകാണാന്‍ കുന്നുകള്‍ ബാക്കിയുണ്ടാവണം. ഭൂമിയുടെ ചോര ഞരമ്പുകളായിത്തന്നെ നീര്‍ച്ചാലുകള്‍ ഉണ്ടാവണം. അതിനൊക്കെ വേണ്ടിയുള്ള പ്രാര്‍ഥനയാവണം വിഷു. എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ വിഷുആശംസകള്‍ നേരുന്നു.
 

ചരിത്രപ്രധാനമായ ഹസ്തദാനം

Posted: 14 Apr 2015 06:55 PM PDT

Image: 

1959ല്‍ ഏകാധിപതിയായ ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റീയയെ പുറത്താക്കി ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരേയൊരു കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബക്കെതിരെ ആരംഭിച്ച ശത്രുതാനടപടികള്‍ യു.എസ് അവസാനിപ്പിച്ചതായി പ്രസിഡന്‍റ് ബറാക് ഒബാമ തുറന്നു പ്രഖ്യാപിച്ചില്ളെങ്കിലും, പാനമ സിറ്റിയില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ നടന്ന ഒബാമ-റാഉള്‍ കാസ്ട്രോ സംഭാഷണം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്നുതന്നെയാണ് പൊതുവായ വിലയിരുത്തല്‍. 80 മിനിറ്റ് നീണ്ട സംഭാഷണത്തിനൊടുവില്‍ ഒബാമ, ഇത്തരമൊരു ചര്‍ച്ചക്ക് സന്നദ്ധമായതിലും തുറന്നുസംസാരിക്കാന്‍ ക്ഷമ കാണിച്ചതിനും കാസ്ട്രോവിന് നന്ദി രേഖപ്പെടുത്തി. ക്യൂബന്‍ മേധാവി റാഉള്‍ കാസ്ട്രോയാകട്ടെ നല്ളൊരു തുടക്കമാണ് കുറിച്ചതെന്ന് പ്രതികരിക്കുകയും ചെയ്തു. പുതിയ സാധ്യത തേടുന്നതിനും പുതിയ നയരൂപവത്കരണത്തിനും ഇരുരാജ്യങ്ങളും ഇനിയും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്ന് രണ്ടുപേരും അംഗീകരിച്ചു. ഒരു കൂടിക്കാഴ്ചകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ളെങ്കിലും നിരന്തരമായ ശ്രമത്തിലൂടെ അത് സാധ്യമാണെന്ന ശുഭപ്രതീക്ഷ പങ്കുവെക്കപ്പെടുകയും ചെയ്തു. അരനൂറ്റാണ്ടുനീണ്ട ശീതസമരം മൂന്നാം ലോകയുദ്ധത്തിനുവരെ വഴിമരുന്നിട്ടേക്കാമെന്ന് ലോകം അതിയായ ആശങ്ക പ്രകടിപ്പിച്ച സന്ദര്‍ഭമുണ്ടായിരുന്നു. 1962ല്‍ ക്യൂബയില്‍ സോവിയറ്റ് യൂനിയന്‍ മിസൈല്‍ വിന്യസിച്ചതായി യു.എസ് ചാരവിമാനങ്ങള്‍ കണ്ടത്തെിയപ്പോഴായിരുന്നു അത്. ജോണ്‍ കെന്നഡിയുടെ നേതൃത്വത്തില്‍ അമേരിക്കയും നികിതാ ക്രൂഷ്ചേവിന്‍െറ നായകത്വത്തില്‍ സോവിയറ്റ് യൂനിയനും 12 ദിവസങ്ങളോളം വെല്ലുവിളികളുമായി അഭിമുഖീകരണം നടത്തി. ഒടുവില്‍, നാറ്റോ അംഗരാജ്യമായ തുര്‍ക്കിയില്‍ അമേരിക്ക സ്ഥാപിച്ച മിസൈലുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പിന്മേല്‍ സോവിയറ്റ് യൂനിയന്‍ കാസ്ട്രോവിന്‍െറ ആവശ്യപ്രകാരം ക്യൂബയില്‍ സ്ഥാപിച്ച മിസൈലുകള്‍ തിരിച്ചെടുക്കാന്‍ തയാറായതോടെയാണ് ലോകം ആശ്വാസത്തിന്‍െറ നെടുവീര്‍പ്പയച്ചത്. പക്ഷേ, രണ്ടു വന്‍ശക്തികള്‍ യുദ്ധത്തിന്‍െറ വക്കില്‍നിന്ന് പിന്മാറിയതല്ലാതെ കൊച്ചു ക്യൂബക്കെതിരായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ പ്രതികാരനടപടികളില്‍ ഒരു ലഘൂകരണവും ഉണ്ടായില്ളെന്നു മാത്രമല്ല, കടുത്ത ഊരുവിലക്കും ഉപരോധവും നയതന്ത്രബന്ധങ്ങളുടെ വിച്ഛേദനവും മുറക്ക് തുടരുകയുമായിരുന്നു. 2003ല്‍ ജോര്‍ജ് ഡബ്ള്യൂ. ബുഷിന്‍െറ അമേരിക്ക യാത്രാ ഉപരോധംകൂടി പ്രഖ്യാപിച്ച് ക്യൂബയെ ശരിക്കും ശ്വാസംമുട്ടിച്ചു. പക്ഷേ, ധീര വിപ്ളവകാരിയായ ഫിദല്‍ കാസ്ട്രോ, പട്ടിണിയും ദുരിതങ്ങളും പാരമ്യതയിലത്തെിയിട്ടും കടുകിട വിട്ടുവീഴ്ചക്ക് തയാറായില്ല. 20ാം നൂറ്റാണ്ടിന്‍െറ അന്ത്യദശകത്തില്‍ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് രാഷ്ട്രം ഭൂലോകത്തുനിന്ന് അപ്രത്യക്ഷമായിട്ടും ഫിദലിന്‍െറ ക്യൂബ ചെങ്കൊടി ഉയര്‍ത്തിപ്പറത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഒടുവില്‍, 2007ല്‍ ഫിദലിന്‍െറ പിന്‍ഗാമിയും സഹോദരനുമായ റാഉള്‍ കാസ്ട്രോ അമേരിക്കയുമായി നല്ലബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയതോടെയാണ് കാറ്റ് മാറിവീശാന്‍ തുടങ്ങിയത്. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഉപരോധം ഭാഗികമായി ബറാക് ഒബാമ പിന്‍വലിച്ചതു മുതല്‍ മഞ്ഞുരുക്കത്തിന്‍െറ ലക്ഷണങ്ങള്‍ പ്രകടമായി. 2013ല്‍ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ സംസ്കാരച്ചടങ്ങില്‍വെച്ച് രണ്ടു രാഷ്ട്രത്തലവന്മാരും പരസ്പരം കൈകൊടുത്തത് വന്‍ വാര്‍ത്താ പ്രാധാന്യം നേടി. അതിനിടെ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യബന്ധങ്ങള്‍ പുനരാരംഭിക്കുകയും യാത്രാ ഉപരോധം നീക്കുകയും നയതന്ത്രബന്ധങ്ങള്‍ പുന$സ്ഥാപിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാനമ സിറ്റിയില്‍ ചേര്‍ന്ന അമേരിക്കന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കിടെ ഒബാമയും കാസ്ട്രോയും ഒരുമിച്ചിരിക്കുകയും ഹസ്തദാനം നല്‍കുകയും ചെയ്തപ്പോള്‍ പരസ്പരബന്ധങ്ങളില്‍ സമാധാനത്തിന്‍െറ പൊന്‍പുലരി പൊട്ടിവിടരുന്നതിന്‍െറ സൂചനകള്‍ ലോകം സകൗതുകം നോക്കിക്കണ്ടു. വിദ്വേഷത്തിന്‍െറയും പോര്‍വിളിയുടേതുമായ അഞ്ചു പതിറ്റാണ്ടുകള്‍ക്ക് സാവകാശം തിരശ്ശീല വീഴുമ്പോള്‍ രണ്ടു രാജ്യങ്ങളിലുമുണ്ടായ മാറ്റങ്ങള്‍ അവഗണിക്കാനാവില്ല. സമീപകാലത്ത് സ്വകാര്യവത്കരണം അനുവദിക്കപ്പെട്ടുതുടങ്ങിയ ക്യൂബയില്‍ ഇനിയങ്ങോട്ട് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കുക വിദൂര സാധ്യതയല്ല. പണിപ്പെട്ട് പണിതുയര്‍ത്തിയ സാമ്പത്തികഭദ്രതയും അച്ചടക്കവും അതോടെ ക്യൂബക്ക് നഷ്ടമാകും എന്ന നിരീക്ഷണം പ്രസക്തമാണ്. ചൈനയെപ്പോലെ ക്യൂബയും ചുവന്ന കാപിറ്റലിസത്തിന്‍െറ കളരിയായി മാറിയെങ്കില്‍ അത് അദ്ഭുതകരമായിരിക്കില്ല.

ജന​ങ്ങളെ ഒപ്പംനിർത്താനും ജനരോഷം മുതലെടുക്കാനും ആവുന്നില്ലെന്ന്​ സി.പി.എം റിപ്പോർട്ട്​

Posted: 14 Apr 2015 01:01 PM PDT

Image: 

വിശാഖപട്ടണം: ഭരണകൂടത്തിന് എതിരെ ജനരോഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ അതില്‍ ഇടപെട്ട് അനുകൂലമായി മുതലെടുക്കാന്‍ പാര്‍ട്ടിക്കും ബഹുജന സംഘടനകള്‍ക്കും കഴിയുന്നില്ളെന്ന് 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും ദൗര്‍ബല്യമാണ് അനുഭവപ്പെടുന്നതെന്നും 127 പേജ് വരുന്ന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ജനങ്ങള്‍ വലിയതോതില്‍ പ്രതികരിക്കാവുന്ന ആസന്നമോ പ്രാദേശികമോ ആയ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുകയാണ്. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ഉതകുന്ന കൃത്യമായ പ്രചാരണ പരിപാടികള്‍  ഉണ്ടാകുന്നില്ല. ബഹുജനങ്ങള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയം സംഭവിക്കുന്നു. വളരെ പെട്ടെന്നുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. പെട്ടെന്നുണ്ടാകുന്നതോ പ്രാദേശികമോ ആയ പ്രശ്നങ്ങളെ അടിസ്ഥാന വിഷയവുമായി ബന്ധപ്പെടുത്താനും അതിന്‍െറ പ്രാധാന്യമനുസരിച്ച് മാറ്റേണ്ട ആവശ്യം ജനങ്ങളെ ധരിപ്പിക്കാനും കഴിയുന്നില്ല. സമരങ്ങളിലും പോരാട്ടങ്ങളിലും ഏര്‍പ്പെടുന്ന ആക്ടിവിസ്റ്റുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അവബോധം ഉയര്‍ത്താനും അവരെ സംഘടിപ്പിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെടുന്നുവെന്നും പ്രാദേശികവും സുപ്രധാനവുമായ പ്രശ്നങ്ങളില്‍ പ്രക്ഷോഭവും പോരാട്ടവും കെട്ടിപ്പടുക്കുന്നതിലെ വീഴ്ച സമ്മതിച്ച് കരട് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
ഈ വീഴ്ചകള്‍ പരിഹരിക്കാന്‍  സംഘടന ശക്തിപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു. പാര്‍ട്ടിയുടെ ബഹുജന അടിത്തറ ശക്തിപ്പെടുത്തിയും വിപുലീകരിച്ചും സ്വതന്ത്രപങ്ക് വളര്‍ത്തിയും ഇടത് ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കണം. എല്ലാവിഭാഗം തൊഴിലാളികളുടെയും സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിയെ ഊര്‍ജസ്വലവും സമരോത്സുകവുമാക്കി തീര്‍ക്കാന്‍ പരിശ്രമിക്കണം. പാര്‍ട്ടിയുടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര അടിത്തറ ശക്തിപ്പെടുത്തണം. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നടക്കുന്ന പ്ളീനം സി.പി.എമ്മിനെയും ബഹുജന സംഘടനകളെയും സംബന്ധിക്കുന്ന എല്ലാ സംഘടനാ വിഷയങ്ങളും  പരിഗണിക്കുകയും ഉചിതമായ തീരുമാനത്തില്‍ എത്തുന്നതുവരെയും നടപ്പാക്കേണ്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഇതിനായി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ കണ്ണില്‍പ്പെടുന്ന തരത്തില്‍ പാര്‍ട്ടി മാറണം. നേടിക്കൊടുക്കാന്‍ കഴിയുന്ന സാധാരണ ജനങ്ങളുടെ ആവശ്യങ്ങളിലും  പ്രാദേശികവും സുപ്രധാനവുമായ പ്രശ്നങ്ങളിലും എല്ലാ തലത്തിലും പ്രക്ഷോഭവും സമരവും സംഘടിപ്പിക്കണം. ശരിയായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ നടത്തുന്ന വളരെ പെട്ടെന്നുള്ള പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി ഇടപെടണം.
 പാര്‍ട്ടി അംഗങ്ങളെയും ബ്രാഞ്ചുകളെയും വിവിധ ഘടകങ്ങളിലെ കമ്മിറ്റികളെയും പ്രവര്‍ത്തനോന്മുഖമാക്കണം. പുതിയ വിഭാഗം ജനങ്ങളില്‍ എത്തിപ്പെടാന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. വിദ്യാര്‍ഥി, യുവജന മുന്നണികളെ ശക്തിപ്പെടുത്തണം. മൂര്‍ത്തമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു.

സി.പി.എം: ജനറല്‍ സെക്രട്ടറി ആരാകും? ചരടുവലികള്‍ സജീവം

Posted: 14 Apr 2015 12:43 PM PDT

Image: 
Subtitle: 
സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള എന്നീ രണ്ടുപേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്നത്

വിശാഖപട്ടണം: കാരാട്ടിന്‍െറ പിന്‍ഗാമി ആരായിരിക്കണം? സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്ന ചര്‍ച്ച അതാണ്. സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള എന്നീ രണ്ടുപേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്നത്. എന്നാല്‍, നേതാക്കളാരും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും വിട്ടുപറയുന്നില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിയില്‍ മത്സരമൊന്നുമില്ളെന്ന് യെച്ചൂരിയും എസ്.ആര്‍.പിയും ഒരുപോലെ പറയുന്നു. എന്നാല്‍, പുറത്തേക്ക് പറയുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് പാര്‍ട്ടിയുടെ അകത്തളങ്ങളില്‍നിന്നുള്ള വിവരം. യെച്ചൂരിക്കും എസ്.ആര്‍.പിക്കും വേണ്ടി അവരെ പിന്തുണക്കുന്ന കേന്ദ്രങ്ങള്‍ രംഗത്തുണ്ട്. തങ്ങളുടെ വാദത്തിന് സ്വീകാര്യത ഉറപ്പിക്കാനുള്ള കാമ്പയിന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിശ്ശബ്ദമെങ്കിലും സജീവമാണ്. ഇക്കാര്യത്തില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയും കാണാം. ബംഗാള്‍ ഘടകത്തിന്‍െറ പിന്തുണ ഏറെയും യെച്ചൂരിക്കാണ്. അതേസമയം, കേരളഘടകം പൊതുവില്‍ എസ്.ആര്‍.പി പക്ഷത്താണ്.
കാരാട്ട് ഒഴിയുന്ന കസേരയില്‍ മറ്റൊരു മലയാളി വരണമെന്ന താല്‍പര്യം മാത്രമല്ല അതിന് പിന്നില്‍. വി.എസ് അച്യുതാനന്ദനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോരിന്‍െറ തുടര്‍ച്ചകൂടിയാണത്.  വി.എസ്-പിണറായി പോരില്‍ പലപ്പോഴും യെച്ചൂരി വി.എസ് പക്ഷത്തായിരുന്നു. തന്നെ പുകച്ചുചാടിക്കാന്‍ സംസ്ഥാന നേതൃത്വം കൊണ്ടുവന്ന പദ്ധതികള്‍ പലതും പി.ബിയില്‍ വി.എസ് മറികടന്നത് യെച്ചൂരിയുടെ പിന്തുണയിലൂടെയാണ്. ഒടുവില്‍ കാരാട്ടിന്‍െറ അടവുനയ അവലോകന രേഖക്കെതിരെ യെച്ചൂരി കൊണ്ടുവന്ന കുറിപ്പിന് പിന്തുണ നല്‍കി വി.എസ് -യെച്ചൂരി സഖ്യം സുദൃഢമാവുകയും ചെയ്തു. വി.എസ് ‘ഭീഷണി’ ആയി തുടരുന്നിടത്തോളം യെച്ചൂരി ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ വരുന്നത് സംസ്ഥാന നേതൃത്വവും പ്രത്യേകിച്ച് പിണറായി വിജയനും ആഗ്രഹിക്കുന്നില്ല. സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ പിണറായിക്കുതന്നെയാണ് ഇപ്പോഴും സ്വാധീനം. ബംഗാള്‍ ഘടകം യെച്ചൂരിയെ പിന്തുണക്കുന്നതിന് പിന്നിലും അവരുടെ നാട്ടിലെ രാഷ്ട്രീയ സാഹചര്യംതന്നെയാണ് വിഷയം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊരുതിനോക്കാമെന്ന ആത്മവിശ്വാസംപോലും ബംഗാള്‍ ഘടകത്തിന് ഇപ്പോഴില്ല. മമതയുടെ തേരോട്ടത്തില്‍ തകര്‍ന്ന പാര്‍ട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ളെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടിലേക്ക് ബി.ജെ.പി കുതിച്ചുകയറുന്നതുമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.  
സംസ്ഥാനം ഭരിക്കുന്ന മമതയോടും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും ഒരേസമയം പോരാടണമെങ്കില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിനോട് അത്ര കടുത്ത അയിത്തമില്ലാത്ത യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരണമെന്ന് ബംഗാള്‍ ഘടകം ആഗ്രഹിക്കുന്നത് അതിനാലാണ്. പാര്‍ലമെന്‍റില്‍ സി.പി.എമ്മിനെ നയിക്കുന്ന യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്‍െറ മുഖമാണ്. പാര്‍ട്ടി സെന്‍ററില്‍ സംഘടനാ ചുമതലകളുമായി ഒതുങ്ങിക്കൂടുന്ന എസ്.ആര്‍.പി ദേശീയരാഷ്ട്രീയത്തില്‍ അത്ര പരിചിത മുഖമല്ല. അങ്ങനെ നോക്കുമ്പോള്‍ യെച്ചൂരിക്കാണ് മുന്‍തൂക്കം. എന്നാല്‍, സംഘടനാ ചുമതലയുള്ള പി.ബി അംഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുകയെന്ന കീഴ്വഴക്കം എസ്.ആര്‍.പിക്ക് സാധ്യത നല്‍കുന്നു. മാത്രമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന പ്രസീഡിയം ചെയര്‍മാന്‍ കൂടിയായ എസ്.ആര്‍.പി പൊതുവില്‍ പാര്‍ട്ടിയില്‍ രണ്ടാമനായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, 77കാരനായ എസ്.ആര്‍.പിയേക്കാള്‍ പ്രായത്തിന്‍െറ ആനുകൂല്യം 62കാരനായ യെച്ചൂരിക്കാണ്.
ഒരുവേള പ്രകാശ് കാരാട്ടിനേക്കാളേറെ പരിചിത മുഖമായ യെച്ചൂരി നേതൃത്വത്തില്‍ വരുന്നതാകും പ്രതിസന്ധിഘട്ടത്തില്‍ സി.പി.എമ്മിന് ഗുണകരം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രബലരായ കേരളഘടകത്തിന്‍െറ താല്‍പര്യം മറികടന്ന് അതുണ്ടാകുമോയെന്ന് കണ്ടറിയണം. രണ്ടുപേര്‍ക്കും മുകളില്‍ മറ്റൊരാള്‍ വരാനുള്ള സാധ്യത വിരളമാണെങ്കിലും പറഞ്ഞുകേള്‍ക്കുന്ന മൂന്നാം പേര് ആന്ധ്രയില്‍നിന്നുള്ള പി.ബി അംഗം രാഘവുലുവിന്‍േറതാണ്.

യു.എസ് സൈന്യത്തിന്‍െറ വാദം തെറ്റ്; സദ്ദാമിനെ പിടിച്ചത് മാളത്തില്‍നിന്നല്ല

Posted: 14 Apr 2015 12:33 PM PDT

Image: 
Subtitle: 
വെളിപ്പെടുത്തല്‍ യു.എസ് സൈനികര്‍ക്കുവേണ്ടി തര്‍ജമ ചെയ്തിരുന്ന ഉദ്യോഗസ്ഥ​േൻറത്​

ബഗ്ദാദ്: ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈനെ പിടികൂടിയത് മാളത്തില്‍നിന്നാണെന്ന യു.എസ് സൈന്യത്തിന്‍െറ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട്. സദ്ദാമിനെ പിടികൂടി 12 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇറാഖ് അധിനിവേശം നടത്തിയ യു.എസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍. യു.എസ് സൈനികര്‍ക്കുവേണ്ടി തര്‍ജമ ചെയ്തിരുന്ന 41കാരന്‍ ഫിറാസ് അഹമദിനെ ഉദ്ധരിച്ച് അല്‍ അറബ് അല്‍ ജദീദ് എന്ന ഓണ്‍ലൈന്‍ പത്രമാണ് വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. സദ്ദാമിനെ യഥാര്‍ഥത്തില്‍ ഒരു ഗ്രാമീണ വീടിന്‍െറ അടിയിലുള്ള ഒളിത്താവളത്തില്‍നിന്നാണ് പിടിച്ചത്. യു.എസ് സൈന്യം പറയുന്നതുപോലെ മാളത്തില്‍നിന്നല്ല. സൈന്യം ഇറാഖില്‍ കടന്നതോടെ ഒളിത്താവളമായി സദ്ദാം ഈ വീട് മാറ്റിയിരുന്നു. സദ്ദാമിനെ പിടിച്ച് രണ്ടുദിവസത്തിനുശേഷം റിഹാബ് കൊട്ടാരത്തില്‍ സൈന്യം നടത്തിയ ആഘോഷപരിപാടിക്കിടെയാണ് തനിക്ക് ഇക്കാര്യം ബോധ്യമായതെന്ന് ഫിറാസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ഇറാഖി രാഷ്ട്രീയ നേതാക്കള്‍ക്ക് പരിഭാഷ ചെയ്തുകൊടുക്കാനാണ് താന്‍ പോയത്. യു.എസ് സൈന്യത്തിന്‍െറ ഒരു ക്യാപ്റ്റനാണ് ഇക്കാര്യം പറഞ്ഞത്. സദ്ദാമിനെ പിടിച്ച ശേഷം ഒരു മാളത്തില്‍ കൊണ്ടുപോയി ഫോട്ടോ എടുക്കുകയായിരുന്നു. ഒളിച്ചുതാമസിച്ച വീടിന്‍െറ അടുത്തുതന്നെയായിരുന്നു വെള്ളം ഒഴുക്കുന്ന പൈപ്പ് ഇടാനായി ഒരുക്കിയ ഈ മാളം. ടൈഗ്രിസ് നദിക്ക് സമീപമുള്ള മിക്ക വീടുകള്‍ക്കടുത്തും ഇത്തരം മാളങ്ങള്‍ ഉണ്ടാവാറുണ്ട്.
സദ്ദാമിന്‍െറ കാഴ്ചയിലും വേഷത്തിലും മാറ്റംവരുത്തിയ ശേഷമാണ് ഫോട്ടോ എടുത്തത്. അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു ഉദ്ദേശ്യം. സൈന്യത്തിന്‍െറ പിടിയിലായ സദ്ദാമിന്‍െറ സുരക്ഷാ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്‍െറ താവളം ചോര്‍ത്തിക്കൊടുത്തത്. മാത്രമല്ല, ചവിട്ടിപ്പൊളിച്ച് ഒളിത്താവളത്തില്‍ കടക്കാന്‍ സൈന്യം ശ്രമിച്ചപ്പോള്‍ വാതില്‍ തുറന്നുകൊടുക്കുകയും പ്രതിരോധിക്കാന്‍ മുതിര്‍ന്നിരുന്നില്ളെന്നും ഫിറാസ് പറഞ്ഞു.
24 വര്‍ഷത്തോളം ഇറാഖ് ഭരിച്ച സദ്ദാമിനെ അധിനിവേശത്തിലൂടെ 2003ലാണ് യു.എസ് സൈന്യം പിടികൂടുന്നത്. 2006 ഡിസംബറില്‍ അദ്ദേഹത്തെ തൂക്കിലേറ്റി.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP