മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു Madhyamam News Feeds |
- മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു
- കോണ്‍ഗ്രസുമായി അകലം കുറഞ്ഞ കമ്യൂണിസ്റ്റ്; യെച്ചൂരിക്ക് വീക്ഷണത്തിന്‍െറ പ്രശംസ
- സോണിയക്കെതിരായ പരാമര്‍ശം: ലോക്സഭയില്‍ ബഹളം
- യു.എസില്‍ ഹൈന്ദവ ക്ഷേത്രത്തിനുനേരെ ആക്രമണം
- തെരുവുവിളക്കുകളില്‍ മീറ്ററില്ല; നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടം
- പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിച്ചു
- അപകടഭീഷണിയായി റോഡരികില്‍ ഉണങ്ങിയ തെങ്ങുകള്‍
- നെല്ലിയാമ്പതിയിലെ പഞ്ചായത്ത് റോഡുകള്‍ വര്‍ഷങ്ങളായി തകര്‍ച്ചയില്‍
- എല്ലാ ആശുപത്രികളിലും ലാബ്: പ്രഖ്യാപനം നടപ്പായില്ല
- എയിംസിലെ ഡോക്ടറുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
- അനിശ്ചിതത്വത്തിനൊടുവില്‍ യെച്ചൂരി
- കെ.എസ്.ആര്‍.ടി.സി ജനുറം സര്‍വിസുകള്‍ക്ക് സമ്മിശ്ര പ്രതികരണം
- ജില്ലയില്‍ നെല്‍കൃഷി അപ്രത്യക്ഷമാകുന്നു: അഞ്ചുവര്‍ഷത്തിനിടെ ഇല്ലാതായത് 729 ഹെക്ടര്‍
- വാര്‍ഡ് ഒഴിപ്പിച്ചിട്ട് ഒന്നരമാസം: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി കെട്ടിടം പൊളിക്കാന്‍ നടപടിയില്ല
- മുഴപ്പിലങ്ങാട്ട് കിണറുകളില്‍ ഉപ്പുവെള്ളം നിറയുന്നു
- പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും –ഉമ്മന്‍ചാണ്ടി
- മുഖംമൂടി സംഘം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്
- ആദിവാസി പീഡനം: എം.എല്‍.എ സംഘം നാളെ ജില്ലയില്‍
- ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ഒന്നരമാസമായി വേതനമില്ല
- എസ്.എസ്.എല്‍.സി ഫലം ഇന്ന്
- ദമ്മാമില്‍ ചരിത്രം കുറിച്ച സാംസ്കാരികസായാഹ്നം
- വി.എസിനും പാര്‍ട്ടിക്കും സമരസപ്പെടേണ്ടിവരും
- അല്‍സറാഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ് കുവൈത്തില്‍ കസ്റ്റഡിയില്‍; പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു
- ഇന്ത്യന്‍ സ്കൂള്‍ പ്രവേശം: അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ്
- കരുതണം; ഈ മഹാമാരിയെ
മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു Posted: 20 Apr 2015 12:43 AM PDT Image: റോം: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എഴുനൂറിനടുത്തത്തെിയതായി റിപ്പോര്‍ട്ട്. ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെയായി 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 28 പേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. അപകടം നടക്കുന്ന സമയത്ത് ബോട്ടില്‍ 700 പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ദക്ഷിണ യൂറോപ്യന്‍ രാജ്യമായ മാള്‍ട്ട ദ്വീപില്‍ നിന്നും പുറപ്പെട്ട 20 മീറ്റര്‍ നീളമുള്ള ബോട്ട് ദക്ഷിണ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസെക്ക് സമീപമാണ് മറിഞ്ഞത്. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും തൊഴില്‍ തേടി യൂറോപിലേക്ക് പോവുന്നവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടപകടം പതിവായ ഈ മേഖലയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ 900 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കടല്‍ വഴിയുള്ള അഭയാര്‍ഥി കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ആവശ്യപ്പെട്ടു. കടല്‍ വഴിയുള്ള അനധികൃത കുടിയേറ്റം പ്ളേഗ് പോലെ യൂറോപ്യന്‍ ഭൂഖണ്ഡത്തെ ബാധിക്കുകയാണെന്നും ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇ.യു ഉച്ചകോടി തന്നെ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെഡിറ്ററേനിയന്‍ കടലിലുള്ള ഇറ്റലിയുടെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു. പകരം യൂറോപ്യന്‍ യൂണിയന്‍ സംവിധാനം ഏര്‍പെടുത്തുകയും ചെയ്തു. ഈ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടകള്‍ രംഗത്തു വന്നിരുന്നു. |
കോണ്‍ഗ്രസുമായി അകലം കുറഞ്ഞ കമ്യൂണിസ്റ്റ്; യെച്ചൂരിക്ക് വീക്ഷണത്തിന്‍െറ പ്രശംസ Posted: 19 Apr 2015 11:43 PM PDT Image: കൊച്ചി: സി.പി.എം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോണ്‍ഗ്രസിന്‍െറ മുഖപത്രം വീക്ഷണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് യെച്ചൂരി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ അപചയത്തിനും നേതൃത്വത്തിന്‍െറ പരാജയത്തിനും മുഖ്യ കാരണം കോണ്‍ഗ്രസിനോടുള്ള വിരോധമായിരുന്നു. പ്രജ്ഞാശേഷിയുള്ള യെച്ചൂരിയുടെ നേതൃത്വത്തിന് ഇത് തിരുത്താനാവട്ടെ എന്നും 'യെച്ചൂരി മാറിച്ചിന്തിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ വീക്ഷണം ആശംസിച്ചു. കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവെന്ന് യെച്ചൂരി വിലയിരുത്തപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന യുക്തിബോധം കാരണമാണ്. രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല എന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് യെച്ചൂരി. യാഥാസ്ഥിതികമായ കോണ്‍ഗ്രസ് വിരോധത്തില്‍ കാര്‍ക്കശ്യ മുഖമില്ലാത്ത യെച്ചൂരിക്ക് കോണ്‍ഗ്രസ് സൗഹാര്‍ദ്ദം എന്നും ഇഷ്ടമുള്ള രാഷ്ട്രീയ പാതയായിരുന്നു. ചിന്തകളിലെ യുക്തിബോധം മാത്രമല്ല വ്യക്തിപരമായ ഇടപെടലുകളിലെ ഊഷ്മളതയും യെച്ചൂരിയെ രാഷ്ട്രീയാതീതമായി പ്രിയങ്കരനാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. |
സോണിയക്കെതിരായ പരാമര്‍ശം: ലോക്സഭയില്‍ ബഹളം Posted: 19 Apr 2015 11:19 PM PDT Image: ന്യൂഡല്‍ഹി: പുനരാരംഭിച്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വെളുത്തവര്‍ഗക്കാരി പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ജോത്യരാധിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നാല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ആരിലല്‍ നിന്നുണ്ടായാലും അംഗീകരിക്കില്ളെന്ന് വെങ്കയ്യ നായിഡു മറുപടി പറഞ്ഞു. വെങ്കയ്യ നായിഡുവിന്‍റെ മറുപടി തൃപ്തികരമല്ളെന്നും എന്നാല്‍ എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയെ വലിച്ചിഴക്കരുതെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ല് മേശ പുറത്തുവെച്ചു. |
യു.എസില്‍ ഹൈന്ദവ ക്ഷേത്രത്തിനുനേരെ ആക്രമണം Posted: 19 Apr 2015 10:54 PM PDT Image: വാഷിങ്ടണ്‍: യു.എസിലെ ടെക്സസില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ടെക്സസിലെ ഓള്‍ഡ് ലേക് ഹൈലന്‍ഡ്സിലുള്ള ഹിന്ദു മന്ദിറാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്‍െറ കവാടത്തില്‍ കുറ്റകൃത്യ സംഘമായ മാര സാല്‍വട്രൂചയുടെ മുദ്ര (എം.എസ് 13) പതിച്ചിട്ടുണ്ട്. ഡാലസ് പൊലീസ് കേസെടുത്തു. ക്ഷേത്രം വേലികെട്ടി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതര്‍. ഹിന്ദുക്കളും അഹിന്ദുക്കളും അടക്കമുള്ള പരിസരവാസികള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായം വാഗ്ദാനം ചെയ്തു. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യു.എസില്‍ ക്ഷേത്രത്തിനുനേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയില്‍ വാഷിങ്ടണിലെ രണ്ട് ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. |
തെരുവുവിളക്കുകളില്‍ മീറ്ററില്ല; നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടം Posted: 19 Apr 2015 10:26 PM PDT കരുനാഗപ്പള്ളി: നഗരസഭാ പ്രദേശത്തെ വഴിയോര വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന്‍െറ വൈദ്യുതിയുടെ തോത് അറിയാന്‍ 50 ലക്ഷം രൂപ നഗരസഭ മുന്‍കൂറായി വൈദ്യുതി ബോര്‍ഡില്‍ അടച്ചിട്ടും മീറ്റര്‍ സ്ഥാപിക്കാത്തതിനാല്‍ പ്രതിമാസം ലക്ഷങ്ങള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഷ്ടമാകുന്നു. |
പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിച്ചു Posted: 19 Apr 2015 10:05 PM PDT Image: മുസഫറാബാദ്: പാക് അധീന കശ്മീരില്‍ വിമതരെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിച്ചു. പസ്ബാനെ ഹുര്‍റിയത്ത് എന്ന പേരില്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ഇന്ത്യന്‍ പതാക കത്തിച്ച് മുദ്രാവാക്യം വിളിച്ചത്. |
അപകടഭീഷണിയായി റോഡരികില്‍ ഉണങ്ങിയ തെങ്ങുകള്‍ Posted: 19 Apr 2015 09:57 PM PDT കയ്പമംഗലം: കാക്കാത്തിരുത്തി പള്ളിവളവില്‍ റോഡരികില്‍ ഉണങ്ങി നില്‍ക്കുന്ന തെങ്ങുകള്‍ നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. പള്ളിവളവിലെ ഒഴിഞ്ഞ സ്ഥലത്ത് വൈദ്യുതി ലൈനിനോട് ചേര്‍ന്നാണ് ഏത് നിമിഷവും നിലം പൊത്താറായ നിലയില്‍ രണ്ട് തെങ്ങുകള്‍ നില്‍ക്കുന്നത്. |
നെല്ലിയാമ്പതിയിലെ പഞ്ചായത്ത് റോഡുകള്‍ വര്‍ഷങ്ങളായി തകര്‍ച്ചയില്‍ Posted: 19 Apr 2015 09:45 PM PDT നെല്ലിയാമ്പതി: പഞ്ചായത്തിലെ പ്രധാന റോഡുകളായ ചന്ദ്രാമല ഊത്തുക്കുഴി, കാരപ്പാറ, പോത്തുപാറ-കൂനംപാലം തുടങ്ങീ എട്ടോളം റോഡുകള്‍ തകര്‍ന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. |
എല്ലാ ആശുപത്രികളിലും ലാബ്: പ്രഖ്യാപനം നടപ്പായില്ല Posted: 19 Apr 2015 09:40 PM PDT മലപ്പുറം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലാബ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. ഇതു സംബന്ധിച്ച് പഠനവും അന്വേഷണവും വര്‍ഷങ്ങള്‍ക്കുമുമ്പേ നടന്നെങ്കിലും തീരുമാനം മാത്രം നടപ്പായില്ല. ജില്ലയില്‍ 120 ലേറെ സര്‍ക്കാര്‍ ആശുപത്രികളുണ്ടെങ്കിലും 38 എണ്ണത്തില്‍ മാത്രമാണ് ലാബ് സൗകര്യം. |
എയിംസിലെ ഡോക്ടറുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍ Posted: 19 Apr 2015 09:29 PM PDT Image: ന്യൂഡല്‍ഹി: എയിംസിലെ ഡോക്ടര്‍ പ്രിയാ വേദി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എയിംസിലെ തന്നെ സീനിയര്‍ ഡോക്ടറായ കമല്‍ വേദിയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്‍റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത പ്രിയ വേദി (31) കഴിഞ്ഞ ദിവസമാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. |
അനിശ്ചിതത്വത്തിനൊടുവില്‍ യെച്ചൂരി Posted: 19 Apr 2015 09:16 PM PDT Image: Subtitle: പോളിറ്റ് ബ്യൂറോ ശനിയാഴ്ച രാത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചേര്‍ന്നപ്പോള്‍ കാരാട്ട് നിര്‍ദേശിച്ചത് എസ്.ആര്‍.പിയുടെ പേര് വിശാഖപട്ടണം: സീതാറാം യെച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി നിര്‍ദേശിച്ചത് പ്രകാശ് കാരാട്ട്. പിന്താങ്ങിയത് എസ്.ആര്‍.പി. നിര്‍ദേശം പുതിയ കേന്ദ്ര കമ്മിറ്റി എതിര്‍പ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സുഗമമായിരുന്നെന്ന് നേതൃത്വം വിശദീകരിക്കുമ്പോള്‍ വസ്തുത മറിച്ചാണ്. പുറത്തേക്ക് എല്ലാം സുഗമമായിരുന്നെങ്കിലും പാര്‍ട്ടിയില്‍ മുമ്പുണ്ടായിട്ടില്ലാത്ത ‘മത്സര’ത്തിനൊടുവിലാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തത്തെിയത് എന്നതാണ് വസ്തുത. കാരാട്ട് ഒഴിയുമെന്ന് ഉറപ്പായപ്പോള്‍തന്നെ പിന്‍ഗാമി യെച്ചൂരിയോ, എസ്.ആര്‍.പിയോ എന്ന ചര്‍ച്ചയും തുടങ്ങി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന മണിക്കൂര്‍ വരെയും യെച്ചൂരി-എസ്.ആര്‍.പി മത്സരത്തെ ചൊല്ലിയുള്ള പിരിമുറക്കം തുടരുകയും ചെയ്തു. യെച്ചൂരിയും എസ്.ആര്‍.പിയും ‘സ്ഥാനാര്‍ഥിത്വം’ പരോക്ഷമായി സമ്മതിച്ച് നിലകൊണ്ടതിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് നേരെ നേതൃത്വം വായടച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്. പുതിയ ജനറല്‍ സെക്രട്ടറി, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവ സംബന്ധിച്ച തീരുമാനിക്കാനുള്ള നിര്‍ണായക പോളിറ്റ് ബ്യൂറോ ശനിയാഴ്ച രാത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചേര്‍ന്നപ്പോള്‍ കാരാട്ട് നിര്‍ദേശിച്ചത് എസ്.ആര്‍.പിയുടെ പേരാണ്. ബംഗാളില്‍നിന്നുള്ള പി.ബി അംഗങ്ങളും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറും യെച്ചൂരി വരട്ടെയെന്ന നിലപാടെടുത്തു. സ്വാഭാവികമായും വി.എസിനോട് താല്‍പര്യമുള്ള യെച്ചൂരിക്കെതിരെ പിണറായി വിജയനും കോടിയേരിയും എസ്.ആര്‍.പിയെ പിന്തുണച്ചു. പി.ബി യോഗം പാതിരാത്രി വരെ നീണ്ട തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് തീരുമാനിക്കാന്‍ കാരാട്ട് നിര്‍ബന്ധിതനായി. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കുന്നതാണ് പാര്‍ട്ടിയിലെ കീഴ്വഴക്കം. എന്നാല്‍, പാര്‍ട്ടി ഭരണഘടനയില്‍ അങ്ങനെ വ്യവസ്ഥയില്ല. കാരാട്ട് എസ്.ആര്‍.പിയുടെ പേരാണ് കേന്ദ്ര കമ്മിറ്റിയില്‍ മുന്നോട്ടുവെക്കുന്നതെങ്കില്‍ മത്സരം ഉണ്ടാകുമെന്ന് ബംഗാള്‍ ഘടകം പി.ബിയില്‍ വ്യക്തമാക്കി. മത്സരത്തിന് ഒരുക്കമെന്ന നിലയിലായിരുന്നു യെച്ചൂരിയും നിലകൊണ്ടത്. ഇതോടെ കാരാട്ട് പ്രതിരോധത്തിലായി. പുതിയ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായാല്‍ എന്തും സംഭവിക്കാം. യുവത്വവും മാറ്റവും വേണമെന്ന ആവശ്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുഖ്യമായും ഉയര്‍ന്നത്. മാത്രമല്ല, അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കാരാട്ടിന്‍െറ നേതൃത്വം നിശിതമായി വിമര്‍ശിക്കപ്പെട്ടു. താഴേതട്ടില്‍നിന്ന് പ്രവര്‍ത്തിച്ചുവളര്‍ന്ന എസ്.ആര്‍.പിയോട് പാര്‍ട്ടിയില്‍ ആര്‍ക്കും ഇഷ്ടക്കുറവില്ല. പക്ഷേ, ദേശീയരാഷ്ട്രീയത്തിലെ നിറസാന്നിധ്യം, യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നയാള്‍ എന്നൊക്കെയുള്ള പ്രതിച്ഛായയില്‍ നില്‍ക്കുന്ന 62കാരനായ യെച്ചൂരിയുമായുള്ള മത്സരം 77കാരനായ എസ്.ആര്‍.പിക്ക് കടുത്ത പരീക്ഷണം തന്നെയാകും. കാരണം, കേരളം കൂടെയുണ്ടെങ്കിലും ബംഗാളും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും യെച്ചൂരിക്ക് ഒപ്പമായിരുന്നു. താന്‍ നിര്‍ദേശിച്ച പിന്‍ഗാമി വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് കാരാട്ടിന് കനത്ത പ്രഹരമാണ്. വലുതല്ലാത്ത ഭൂരിപക്ഷത്തിന് എസ്.ആര്‍.പി വിജയിച്ചാല്‍പോലും പാര്‍ട്ടിയില്‍ അതുണ്ടാക്കുന്ന അലയൊലി ചെറുതായിരിക്കില്ല. എല്ലാം കണക്കിലെടുത്ത് കാരാട്ടിന്‍െറ കൂടി താല്‍പര്യത്തോടെയാണ് എസ്.ആര്‍.പി മത്സരത്തില്‍ നിന്ന് പിന്മാറിയത് തന്ത്രപരമായ നീക്കമായിരുന്നു. യെച്ചൂരിയുടെ വിജയത്തില്‍ പങ്കൊന്നുമില്ളെങ്കിലും പരസ്യമായി മുന്‍കൂര്‍ വിജയാശംസ നേര്‍ന്ന വി.എസ് ആ നേട്ടത്തിന്‍െറ ക്രെഡിറ്റ് സ്വന്തമാക്കുകയും ചെയ്തു. തര്‍ക്കം മാധ്യമങ്ങളില്‍ മാത്രമായിരുന്നെന്നും രണ്ടു മണിക്കൂറിനുള്ളില്‍ എല്ലാ തീരുമാനങ്ങളും എടുക്കാനായെന്ന് പ്രകാശ് കാരാട്ടും എസ്.ആര്‍.പിയും പറഞ്ഞു. |
കെ.എസ്.ആര്‍.ടി.സി ജനുറം സര്‍വിസുകള്‍ക്ക് സമ്മിശ്ര പ്രതികരണം Posted: 19 Apr 2015 09:14 PM PDT പത്തനംതിട്ട: സമ്മിശ്ര പ്രതികരണവുമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ആരംഭിച്ച ജനുറം സര്‍വിസുകള്‍. വൃത്തിയുള്ള ബസുകളും ഉപഭോക്താവിന് മികച്ച യാത്രാസൗകര്യം ലഭ്യമാക്കുന്നതുമായ സര്‍വിസുകള്‍ ഏറെയും ആകര്‍ഷിച്ചത് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്തവരെയാണ്. എ.സി ലോഫ്ളോര്‍ അനുഭവം എന്താണെന്ന് അറിയാന്‍ വേണ്ടി മാത്രം കൂടുതല്‍ തുക കൊടുത്ത് യാത്ര ചെയ്യുന്ന സാധാരണക്കാരും ഏറെയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ അനുബന്ധ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ.യു.ആര്‍.ടി.സി സര്‍വിസ് നടത്തുന്നത്്. വരും ദിവസങ്ങളില്‍ സമയബന്ധിതമായി സര്‍വിസ് ഓപറേറ്റ് ചെയ്യാന്‍ കെ.യു.ആര്‍.ടി.സിക്ക് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാവും. |
ജില്ലയില്‍ നെല്‍കൃഷി അപ്രത്യക്ഷമാകുന്നു: അഞ്ചുവര്‍ഷത്തിനിടെ ഇല്ലാതായത് 729 ഹെക്ടര്‍ Posted: 19 Apr 2015 09:10 PM PDT തൊടുപുഴ: ജില്ലയില്‍നിന്ന് നെല്‍കൃഷി അപ്രത്യക്ഷമാകുന്നു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തിയതിനെ തുടര്‍ന്നും ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞതുമാണ് നെല്‍കൃഷി അപ്രത്യക്ഷമാകാന്‍ കാരണം. അഞ്ചുവര്‍ഷത്തിനിടെ 729 ഹെക്ടര്‍ നെല്‍കൃഷി ഇല്ലാതായതായി ജില്ലാ കൃഷി വകുപ്പില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 2010-11 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1819 ഹെക്ടര്‍ ഉണ്ടായിരുന്നിടത്ത് 2014-15 എത്തിയപ്പോള്‍ 1090 ഹെക്ടറായി കുറഞ്ഞു. ഇവിടങ്ങളിലെ പാടങ്ങളില്‍ ചിലതെല്ലാം തരിശായി മാറുകയും ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ അധികം താമസിയാതെ ജില്ലയില്‍നിന്ന് പൂര്‍ണമായി നെല്‍കൃഷി ഇല്ലാതാകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. |
വാര്‍ഡ് ഒഴിപ്പിച്ചിട്ട് ഒന്നരമാസം: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി കെട്ടിടം പൊളിക്കാന്‍ നടപടിയില്ല Posted: 19 Apr 2015 09:05 PM PDT തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയുടെ നിര്‍ദിഷ്ട കെട്ടിടം പണിയുന്നതിന് മുന്നോടിയായി നിലവിലുള്ള ഐ.പി വാര്‍ഡ് ഒഴിപ്പിച്ചിട്ട് ഒന്നരമാസം തികയുന്നു. ആശുപത്രിയിലെ പുരുഷ, വനിതാ ഐ.പി വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന പടിഞ്ഞാറ് ഭാഗത്തെ ബ്ളോക്കാണ് പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്. |
മുഴപ്പിലങ്ങാട്ട് കിണറുകളില്‍ ഉപ്പുവെള്ളം നിറയുന്നു Posted: 19 Apr 2015 08:58 PM PDT മുഴപ്പിലങ്ങാട്: അഞ്ചരക്കണ്ടി പുഴ കടന്നുപോകുന്ന മുഴപ്പിലങ്ങാട് കിഴക്ക് ഭാഗത്തെ തവരത്തോടിന്‍െറ ഇരുഭാഗങ്ങളിലും ബണ്ട് കെട്ടാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. |
Posted: 19 Apr 2015 08:53 PM PDT കരുമാലൂര്‍: പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ പെരിയാറിന് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. |
മുഖംമൂടി സംഘം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് Posted: 19 Apr 2015 08:51 PM PDT ആലപ്പുഴ: മുഖംമൂടി സംഘം വ്യാപാരിയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പരാതിക്കാരന്‍െറ മൊഴി സംശയകരമായതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിന്‍െറ നിജസ്ഥിതി പരിശോധിച്ചുവരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. |
ആദിവാസി പീഡനം: എം.എല്‍.എ സംഘം നാളെ ജില്ലയില്‍ Posted: 19 Apr 2015 08:44 PM PDT കല്‍പറ്റ: ആദിവാസി പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സി.പി.ഐ നിയമസഭാ കക്ഷി ഉപനേതാവ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ ഏപ്രില്‍ 21ന് ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ സന്ദര്‍ശിക്കും. ഇ.കെ. വിജയന്‍, കെ. അജിത്ത്, ചിറ്റയം ഗോപകുമാര്‍, വി. ശശി, ഗീത ഗോപി എന്നിവരാണ് മറ്റംഗങ്ങള്‍. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരമാണ് സന്ദര്‍ശനം. അമ്പലവയല്‍ മലയച്ചന്‍ കോളനി, മൂപ്പൈനാട് കടച്ചിക്കുന്ന് കോളനി, നൂല്‍പുഴ കോളനി, കുരങ്ങുപനി ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിക്കും. |
ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ഒന്നരമാസമായി വേതനമില്ല Posted: 19 Apr 2015 08:36 PM PDT കോഴിക്കോട്: ജില്ലയിലെ ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ഒന്നരമാസമായി വേതനമില്ല. ജില്ലയിലെ 46ഓളം വരുന്ന പ്രമോട്ടര്‍മാരാണ് വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. 4500 രൂപയാണ് ഇവര്‍ക്ക് മാസവേതനം നല്‍കുന്നത്. എന്നാല്‍, ഏപ്രില്‍ 19 ആയിട്ടും വേതനമില്ല. എല്ലാവര്‍ക്കും വിഷുവിനും മറ്റും തുക കിട്ടിയപ്പോള്‍ ഇവര്‍ക്ക് അവഗണന മാത്രം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേര്‍ പ്രമോട്ടര്‍മാരായുണ്ട്. വിശ്രമമില്ലാത്ത ജോലിചെയ്യുന്ന ഇവരുടെ വേതനം10,000 രൂപയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാളുകളായി. എന്നാല്‍, ഇപ്പോള്‍ നല്‍കുന്ന 4500പോലും ലഭിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് പ്രമോട്ടര്‍മാര്‍. |
Posted: 19 Apr 2015 08:12 PM PDT Image: തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരം നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്‍െറ അടക്കം വെബ്സൈറ്റുകളിലൂടെ ഫലമറിയാം. |
ദമ്മാമില്‍ ചരിത്രം കുറിച്ച സാംസ്കാരികസായാഹ്നം Posted: 19 Apr 2015 07:58 PM PDT Image: ദമ്മാം: തിരക്കുകള്‍ മാറ്റിവെച്ച് മലയാളത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചവര്‍ കുടുംബ സമേതം ഒഴുകിയത്തെിയപ്പോള്‍ ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ സാംസ്കാരിക സായാഹ്നം പ്രവാസത്തിന്‍െറ നാള്‍വഴികളില്‍ പുതിയ ചരിത്രം രചിച്ചു. മലയാളത്തിന്‍െറ നറുമണം നിറഞ്ഞു നിന്ന സായാഹ്നത്തില്‍ ദമ്മാം ഖാഹത്തുല്‍ ഹസനാഅ് ഹാളില്‍ തടിച്ചു കൂടിയവര്‍ ആ പിറവിക്ക് സാക്ഷിയായി. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിന്‍െറ അക്ഷര മധുരം പകര്‍ന്നു നല്‍കുന്ന 40 ഓളം അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഏറെ പുതുമയോടെയാണ് സദസ്സ് കണ്ടു നിന്നത്. അഞ്ചു മുതല്‍ പത്തുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികളെ മലയാള ഭാഷയുടെ തീരത്തേക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട മധുരമെന്‍ മലയാളം പദ്ധതിയുടെ ഭാഗമായി നടന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത 40 വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങും വേറിട്ട അനുഭവമായി. സായാഹ്നത്തിന് മുന്നോടിയായി നടന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത സീനിയര്‍ വിഭാഗത്തില്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി അശ്ഫാഖ് ബിന്‍ റഹ്മാന്‍ സൗദിയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ച് ഏപ്രില്‍ 24ന് ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ പ്രഖ്യാപനമുണ്ടായതോടെ വന്‍ കരഘോഷത്തോടെ സദസ്സ് അതേറ്റുവാങ്ങി. മധുരമെന്‍ മലയാളം പ്രചാരണ കമ്മിറ്റി അധ്യക്ഷനും അല്‍മുന സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ.പി മമ്മു മാഷ്, സണ്‍ഷൈന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് ജോണി, ഖൊസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അശ്ഫാഖ് ബിന്‍ റഹ്മാന് ഉപഹാരം നല്‍കി ആദരിച്ചു. സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ വേദിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരം ഏറ്റുവാങ്ങി. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ മന്‍സൂര്‍ പള്ളൂര്‍ സാംസ്കാരിക സായഹ്നം ഉദ്ഘാടനം ചെയ്തു. പി.ജെ.ജെ ആന്‍റണി, ശകീല വഹാബ്, ഗള്‍ഫ് മാധ്യമം സൗദി കോര്‍ഡിനേറ്റര്‍ കെ.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഗള്‍ഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സ്വാഗതം പറഞ്ഞു. ‘ഗള്‍ഫ് മാധ്യമം’ മാര്‍ക്കറ്റിങ് മാനേജര്‍ റാശിദ് ഖാന്‍, അബ്ദുല്ല മഞ്ചേരി, മുഹമ്മദ് കുട്ടി, അബ്ദുല്‍ ഹമീദ്, ബിജു കല്ലുമല, നിയാസുദ്ദീന്‍, ജലീല്‍, അസീസ് അമീന്‍, അയ്യൂബ് സയ്യിദ്, ഖാദര്‍ ചെങ്കള, പി.എ.എം ഹാരിസ്, അബൂ അമീന്‍, ടി.സി ഷാജി, അബ്രഹാം വലിയ കാല, ഖദീജ ടീച്ചര്‍, ഇ.എം. കബീര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ടി.പി.എം ഫസല്‍, ഉണ്ണി പൂച്ചെടിയില്‍, കുഞ്ഞിമുഹമ്മദ് കടവനാട്, ജമാല്‍ വില്യാപ്പിള്ളി, വിജയകുമാര്‍, അബൂബക്കര്‍ പൊന്നാനി, റജി മാത്യു, മുഹമ്മദലി, റിയാസ് അഹമ്മദ്, ഷാജി മതിലകം, റശീദ് ഉമര്‍, ഹിലാല്‍ ഹുസൈന്‍ എന്നിവര്‍ ഉപഹാരം നല്‍കി. അര്‍ശദ് പ്രാര്‍ഥന ചൊല്ലി. |
വി.എസിനും പാര്‍ട്ടിക്കും സമരസപ്പെടേണ്ടിവരും Posted: 19 Apr 2015 07:54 PM PDT Image: തിരുവനന്തപുരം: കേരളഘടകത്തിനും വി.എസ്. അച്യുതാനന്ദനും സി.പി.എമ്മിലെ പുതിയ യാഥാര്‍ഥ്യങ്ങളോട് സമരസപ്പെടേണ്ടിവരും. വി.എസിന് ആശ്വാസം നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. എന്നാല്‍, എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതിയ സംസ്ഥാന നേതൃത്വത്തിനും സീതാറാം യെച്ചൂരിയുടെ വരവില്‍ പ്രതീക്ഷയുണ്ട്. |
അല്‍സറാഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ് കുവൈത്തില്‍ കസ്റ്റഡിയില്‍; പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു Posted: 19 Apr 2015 07:48 PM PDT Image: Subtitle: നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അല്‍ സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമ കോട്ടയം മണര്‍ക്കാട് മൈലക്കാട്ട് വര്‍ഗീസ് ഉതുപ്പ് കുവൈത്തില്‍ പൊലീസ് കസ്റ്റഡിയിലായി. |
ഇന്ത്യന്‍ സ്കൂള്‍ പ്രവേശം: അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് Posted: 19 Apr 2015 07:40 PM PDT Image: മസ്കത്ത്: കാപിറ്റല്‍ ഏരിയയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന് അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്‍കിയതായി സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി. ജോര്‍ജ് അറിയിച്ചു. ഏറെ വെല്ലുവിളികളുമായത്തെിയ അഡ്മിഷന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. ഞായറാഴ്ചയാണ് രണ്ടാംഘട്ട നറുക്കെടുപ്പ് നടന്നത്. ഒന്നാംഘട്ട നറുക്കെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന 1800ലധികം കുട്ടികള്‍ക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ സീറ്റ് ലഭിച്ചത്. ഇതോടെ, വിവിധ ക്ളാസുകളിലുമായി അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിച്ചു. സീറ്റ് ലഭിച്ചത് സംബന്ധമായ ഡയറക്ടര്‍ ബോര്‍ഡിന്‍െറ എസ്.എം.എസ് സന്ദേശം ഇന്നലെ രാത്രിതന്നെ രക്ഷിതാക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ വര്‍ഷം 5400 അപേക്ഷകരാണ് കാപിറ്റല്‍ ഏരിയയിലെ സ്കൂളുകളില്‍ അപേക്ഷിച്ചത്. ഇതില്‍ ലഭ്യമായ സീറ്റുകളില്‍ 3400 പേര്‍ക്ക് ഒന്നാംഘട്ടത്തില്‍ അഡ്മിഷന്‍ നല്‍കിയിരുന്നു. ഒന്നാംഘട്ട നറുക്കെടുപ്പില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് 2,000 സീറ്റുകള്‍ അധികം ഉണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. വിവിധ സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയുമാണിത്. ഇതനുസരിച്ച് രക്ഷിതാക്കള്‍ അപേക്ഷിച്ച സ്കൂളുകളുടെ പേരുകള്‍ പുനര്‍ നിര്‍ണയം നടത്തണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 1800 പേരാണ് സ്കൂളുകളുടെ പേരുകള്‍ പുനര്‍നിര്‍ണയിച്ച് അപേക്ഷ നല്‍കിയത്. ഇവര്‍ക്കെല്ലാം അഡ്മിഷന്‍ നല്‍കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉണ്ടാക്കിയത് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളാണ്. ദാര്‍സൈത്തില്‍ പുതുതായി 550 സീറ്റുകള്‍ ഉണ്ടാക്കി. മസ്കത്ത് സ്കൂളില്‍ 250, വാദികബീര്‍ 300, സീബ് 400, മൊബേല 500, അല്‍ ഗൂബ്റ 50 എന്നിങ്ങനെയാണ് പുതുതായുണ്ടാക്കിയ സീറ്റുകള്‍. പരിഹരിക്കാന്‍ കഴിയില്ളെന്ന് കരുതിയ അഡ്മിഷന്‍ പ്രശ്നം ഭംഗിയായി പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ അഡ്മിഷന്‍ പ്രശ്നം വിവിധ സ്കൂളുകളില്‍ ഷിഫ്റ്റിനും പുതിയ ക്ളാസുകള്‍ക്കും അംഗീകാരം നല്‍കി സഹായിച്ച ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ മന്ത്രാലയം അധികൃതരുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. മന്ത്രാലയം അധികൃതരില്‍നിന്ന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മസ്കത്ത് മേഖലയിലെ എല്ലാ സ്കൂളുകളും സഹകരിച്ചിട്ടുണ്ട്. അധികജോലി ചെയ്ത് അധ്യാപകര്‍ സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നാം ചോയ്സ് നല്‍കിയ സ്കൂളുകളില്‍തന്നെ അഡ്മിഷന്‍ നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ച സ്കൂളുകളില്‍ തന്നെ കുട്ടികള്‍ അഡ്മിഷന്‍ നേടണം. മൊബേല, സീബ് സ്കൂളുകള്‍ മികച്ച സ്കൂളാക്കുകയെന്നത് ഡയറക്ടര്‍ ബോര്‍ഡിന്‍െറ പ്രധാന അജണ്ടയാണ്. സീബ്, മൊബേല സ്കൂളുകളില്‍ റൂവി ഭാഗത്തുനിന്ന് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൊബേല സ്കൂള്‍ പ്രത്യേക കര്‍മസേന രൂപവത്കരിച്ച് അതിദൂരം മുന്നോട്ടുപോയതായും അദ്ദേഹം പറഞ്ഞു. അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതു മുതല്‍ ഗതാഗത സംവിധാനം ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഗതാഗത കമ്പനികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചക്കും തയാറാവില്ളെന്നും ഐ.വി.എം.എസ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. |
Posted: 19 Apr 2015 07:32 PM PDT Image: കുരങ്ങുപനി തടയാന്‍ ബോധവത്കരണം തന്നെയാണ് മികച്ചവഴി. താരതമ്യേന മരണനിരക്ക് കുറഞ്ഞ രോഗമായിരുന്നിട്ടും ഈ ബോധവത്കരണത്തിന്‍െറ അഭാവമാണ് വയനാട്ടില്‍ ഇക്കുറി ഏറെപ്പേര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ കാരണം. കനത്തജാഗ്രത ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഏറെപ്പേരിലേക്ക് രോഗം പടര്‍ന്നുപിടിച്ചശേഷമാണ് ഇക്കുറി കുരങ്ങുപനി വയനാട്ടിലത്തെിയ വിവരം ബോധ്യപ്പെട്ടതുതന്നെ. ആരോഗ്യപരമായി മറ്റു ഗുരുതര പ്രശ്നങ്ങളുള്ള ഗോത്രവര്‍ഗക്കാര്‍ എളുപ്പം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. കുരങ്ങുപനിക്ക് പ്രതിരോധ കുത്തിവെപ്പ് അത്രകണ്ട് ഫലപ്രദമല്ല എന്നത് സത്യമാണ്. ഒരൊറ്റത്തവണ എടുത്താല്‍ മതിയാവില്ല താനും. എല്ലാ വര്‍ഷവും ഈ കുത്തിവെപ്പ് എടുക്കണം. ഇത്രയൊക്കെയായാലും പ്രതിരോധ കുത്തിവെപ്പ് വഴി 65 മുതല്‍ 70 ശതമാനംവരെ രോഗത്തെ പ്രതിരോധിക്കാനാവും. പുല്‍പള്ളി മേഖലയില്‍ പ്രതിരോധ കുത്തിവെപ്പ് വ്യാപകമായി നല്‍കിയിരുന്നു. തുടക്കത്തില്‍ ആദിവാസിവിഭാഗക്കാര്‍ ഇതിനോട് അത്ര താല്‍പര്യം കാട്ടിയില്ല. തുടര്‍ന്ന് സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു ചീയമ്പം കോളനിയിലത്തെി കുത്തിവെപ്പ് നടത്തിയതോടെയാണ് കൂടുതല്‍പേര്‍ അതിനു തയാറായത്. ബോധവത്കരണം ശക്തമാക്കണമെന്ന് ആവശ്യമുയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് അതിനുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. വനവാസികളായ ഗോത്രവര്‍ഗക്കാര്‍ക്ക് വനമില്ലാതെ ജീവിതമില്ല. അവര്‍ കാട്ടില്‍ പ്രവേശിക്കുന്നതു തടയാന്‍ ഫോറസ്റ്റുകാര്‍ക്കുമാവില്ല. വനത്തില്‍ കയറുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വനം-ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ വലിയൊരളവില്‍ കുരങ്ങുപനിബാധ തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടിനുള്ളില്‍ കയറുമ്പോള്‍ ശരീരം പരമാവധി മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുക, കാലില്‍ ഷൂസ്/ബൂട്സ്, കൈയില്‍ ഗ്ളൗസ് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാല്‍, ഇത്തരം നിര്‍ദേശങ്ങള്‍ ആദിവാസികള്‍ക്കെന്നല്ല, വകുപ്പുകളുമായി ബന്ധപ്പെടുന്നവര്‍ക്കുവരെ കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ളെന്നാണ് ആശാവര്‍ക്കര്‍ സുലൈഖയുടെയും വാച്ചര്‍മാരായ ഗംഗാധരന്‍െറയും വാച്ചര്‍ സി.കെ. രാജുവിന്‍െറയുമൊക്കെ മരണങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലുറപ്പ് പണിക്കായി വ്യാപകമായി കാട്ടില്‍ പോകുന്നവര്‍ക്കുപോലും ഈ രീതിയിലുള്ള മുന്‍കരുതലുകളെടുക്കുന്നില്ല. വാച്ചര്‍ ബാബുവിന്‍െറ പനി നീണ്ടുപോയതോടെയാണ് കുരങ്ങുപനിയെന്ന സംശയത്തില്‍ ജില്ലയില്‍നിന്ന് സാമ്പ്ള്‍ ആദ്യമായി പരിശോധിക്കുന്നത്. വകുപ്പുകള്‍ തമ്മിലെ ഏകോപനത്തിന്‍െറ അഭാവം മുഴച്ചുനിന്ന വേളകൂടിയായിരുന്നു ഇത്. കുരങ്ങുപനിയുടെ കാര്യത്തില്‍ ഒരു ചികിത്സാനയം രൂപപ്പെടുത്തിയെടുക്കാന്‍ സംസ്ഥാനത്തിന് ഇനിയും സാധിച്ചിട്ടില്ല. ജില്ലയില്‍ വൈറോളജി ലാബിന്‍െറ അനിവാര്യതയും കുരങ്ങുപനി മരണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജില്ലയില്‍ കാട്ടിലേതിനേക്കാള്‍ വ്യാപകമായ കുരങ്ങുശല്യമാണ് നാട്ടിലിപ്പോള്‍. പിണങ്ങോടും വൈത്തിരിയിലുമൊക്കെ ജനവാസമേഖലകളില്‍ കുരങ്ങുകള്‍ ചത്തുവീഴുന്നുണ്ട്. വേനല്‍മഴ തുടങ്ങിയതോടെ ചെള്ളുകളുടെ ശല്യം കുറഞ്ഞതാണ് പനിയുടെ ശൗര്യമടങ്ങാന്‍ പ്രധാന കാരണമെന്ന് അവര്‍ പറയുന്നു. പക്ഷേ, അടുത്ത സീസണില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് ചെള്ളുകളത്തൊന്‍ സാധ്യതയുള്ളതിനാല്‍, ഇപ്പോഴേ കരുതല്‍ ആവശ്യമാണ്. അതല്ളെങ്കില്‍, ഇതിനേക്കാള്‍ വലിയ വിപത്തായിരിക്കും വയനാട് നേരിടേണ്ടിവരുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. (അവസാനിച്ചു) |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment