സ്വാഗതം
WELCOME

News Update..

Wednesday, April 29, 2015

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കുറ്റവാളികളും ഭീരുക്കളുമെന്ന് ഹരിയാന കൃഷിമന്ത്രി Madhyamam News Feeds

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കുറ്റവാളികളും ഭീരുക്കളുമെന്ന് ഹരിയാന കൃഷിമന്ത്രി Madhyamam News Feeds

Link to

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കുറ്റവാളികളും ഭീരുക്കളുമെന്ന് ഹരിയാന കൃഷിമന്ത്രി

Posted: 29 Apr 2015 01:14 AM PDT

Image: 

ഛണ്ഡിഗര്‍: സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയം മൂലം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുമ്പോള്‍ ജീവനൊടുക്കുന്ന കര്‍ഷരെ കുറ്റപ്പെടുത്തിയും പരിഹസിച്ചും ഹരിയാന കൃഷി മന്ത്രിയുടെ ഞെട്ടിക്കുന്ന പ്രസ്താവന. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളും ആണെന്നാണ് മന്ത്രി ഒ.പി ധന്‍കര്‍ പറഞ്ഞത്. ഇന്ത്യന്‍ നിയമം അനുസരിച്ച് ആത്മഹത്യ എന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ആത്മഹത്യ ചെയ്യുന്നയാള്‍ തന്‍റെ ചുമതലകളില്‍ നിന്നെല്ലാം ഒളിച്ചോടുന്ന ഭീരുവാണെന്നുമായിരുന്നു ധന്‍കറിന്‍റെ വാക്കുകള്‍. ഇത്തരം ഭീരുക്കള്‍ക്കും ക്രിമിനലുകള്‍ക്കും ഒപ്പം സര്‍ക്കാര്‍ നില്‍ക്കരുതെന്നും ധന്‍കര്‍ പറഞ്ഞു. മോഡി സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാവുന്നതിനിടെയാണ് സംസ്ഥാന ബി.ജെ.പി സര്‍ക്കാറിലെ കാര്‍ഷിക വകുപ്പിന്‍റെ ചുമതലയുള്ള ധന്‍കര്‍ ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിരന്തരം പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവരുന്നതിനിടെയാണിത്. കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ അവിടുത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു. ഹരിയാന മന്ത്രിയുടെ പ്രസ്താവന എടുത്തിട്ട്  അദ്ദേഹം ഇന്ന് പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയത് ബി.ജെ.പിയെ ചൊടിപ്പിച്ചു.

സാമാന്യബോധമില്ലാതെയാണ് ഹരിയാന മന്ത്രി സംസാരിച്ചതെന്ന് കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. അവരെ ഒരര്‍ഥത്തിലും കുറ്റപ്പെടുത്താന്‍ ആവില്ളെന്നും അദ്ദേഹം പറഞ്ഞു.

കനത്ത വിള നഷ്ടത്താലും വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതും മൂലം നൂറു കണക്കിന് കര്‍ഷകര്‍ ആണ് രാജ്യത്ത് ജീവനൊടുക്കുന്നത്. നിരാശയില്‍ ഉഴറിയാണ് ഇവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നതെന്ന വസ്തുത തിരിച്ചറിയണമെന്നും ഇവരുടെ ബന്ധുക്കളുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമാണ് ഹരിയാന മന്ത്രിയുടെ പ്രസ്താവനയെന്നും ഒഡിഷയില്‍ നിന്നുള്ള എം.പി ബി.ജെ പാണ്ഡ പ്രതികരിച്ചു. ബി.ജെ.പിയുടെ മാനസികാവസ്ഥയാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി ബി.ജെ.പി രംഗത്തു വന്നിരുന്നു.
 

കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല് ^രാഹുല്‍ഗാന്ധി

Posted: 29 Apr 2015 12:56 AM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നില്ളെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി പറയുന്നത് ഇന്ത്യയെ നിര്‍മ്മിക്കുകയെന്നാണ്. കര്‍ഷകരാണ് ഇന്ത്യയെ നിര്‍മ്മിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അവരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടാകുമ്പോള്‍ പഞ്ചാബ് സന്ദര്‍ശിക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.

ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ളേയെന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയുടെ നട്ടെല്ല്. മേക്ക് ഇന്‍ ഇന്ത്യയുടെ തുടക്കം ഇവരില്‍ നിന്നാ കണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം ട്രെയിന്‍ മാര്‍ഗം പഞ്ചാബിലത്തെിയ രാഹുല്‍ കര്‍ഷകരെ സന്ദര്‍ശിച്ചിരുന്നു.

തൃശൂര്‍ പൂരത്തിന് ജനസാഗരം

Posted: 29 Apr 2015 12:40 AM PDT

Image: 

തൃശൂര്‍: ഒന്നര ദിവസം നീളുന്ന തൃശൂര്‍ പൂരം കാണാന്‍ ജനസാഗരം. പത്ത് ക്ഷേത്രങ്ങള്‍ പങ്കെടുക്കുന്ന പൂരത്തിന്‍െറ കാഴ്ചകള്‍ തേടി നാടിന്‍െറ നാനാഭാഗത്ത് നിന്നും ജനം ഒഴുകിയത്തെി.

പുലര്‍ച്ചെ കണിമംഗലം ശാസ്താ ക്ഷേത്രത്തില്‍നിന്നുള്ള പൂരം വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയതോടെ പൂരത്തിന്‍െറ ചടങ്ങുകള്‍ തുടങ്ങി. പിറകെ മറ്റു ഘടക ക്ഷേത്രങ്ങളുമത്തെി. തിരുവമ്പാടി വിഭാഗത്തിന്‍െറ പൂര പ്രയാണത്തിനിടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് കേളത്ത് കുട്ടപ്പന്‍ മാരാര്‍ നേതൃത്വം നല്‍കി. പാറമേക്കാവിന്‍െറ പൂരം പുറപ്പാടിനും ഇലഞ്ഞിത്തറ മേളത്തിനും മേളപ്രമാണി പെരുവനം കുട്ടന്‍ മാരാരാണ്. വൈകുന്നേരം 5.30നാണ് പ്രസിദ്ധമായ കുടമാറ്റം.

പകല്‍പ്പൂരങ്ങള്‍ രാത്രിയും വടക്കുന്നാഥ സന്നിധിയിലത്തെും. പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ മത്സരിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. നാളെ ഉച്ചക്ക് 12ന് ഇരു വിഭാഗങ്ങളും ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.

 

നേപ്പാള്‍ ദുരിതാശ്വാസം: കേരളം രണ്ട് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി

Posted: 29 Apr 2015 12:13 AM PDT

Image: 

തിരുവനന്തപുരം: നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് കേരളം രണ്ട് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ 10,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത്  മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വിഭാഗം ജനങ്ങളും നേപ്പാളിലെയും ഇന്ത്യയിലെയും ഭൂകമ്പബാധിതര്‍ക്ക് ഒപ്പമുണ്ടാവണം. ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍മാരായ ദീപക് കെ. തോമസിന്‍െറയും എ.എസ്. ഇര്‍ഷാദിന്‍്റെയും  മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കും. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളെയും ഇന്ന് തിരിച്ചത്തെിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

 

ദുരന്തഭൂമിയില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവസാക്ഷ്യങ്ങളുമായി ഇവര്‍

Posted: 28 Apr 2015 11:51 PM PDT

കൊല്ലം: നേപ്പാളിലെ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട് നാട്ടിലത്തെിയവര്‍ക്ക് പറയാനുള്ളത് ഭയപ്പെടുത്തുന്ന ദൃശ്യാനുഭവങ്ങള്‍. ആകുലതകള്‍ക്കൊടുവില്‍ നാട്ടിലത്തെിയെങ്കിലും കഴിഞ്ഞദിവസങ്ങളിലെ ഓര്‍മകളില്‍ അവരിപ്പോഴും നടുങ്ങുന്നുണ്ട്. 'ഏറെ നേരത്തെ അലച്ചിലിനൊടുവിലാണ് ഒരു ഹോട്ടല്‍ കണ്ണില്‍പെട്ടത്. അകത്ത് കയറി നിമിഷങ്ങള്‍ക്കുള്ളില്‍ ഭയങ്കര ശബ്ദത്തോടെ പരിസരമൊന്നാകെ വിറങ്ങലിച്ചു, ഒപ്പം നിലവിളിയും. എല്ലാവരും പരിഭ്രാന്തരായി പുറത്തേക്കോടുന്നു. കുന്നുകളുടെ വശങ്ങളില്‍ വീടുകള്‍നിന്ന സ്ഥലത്ത് പൊടിപടലങ്ങള്‍ മാത്രം. മറന്നുവെച്ച ബാഗെടുക്കാന്‍ ഹോട്ടലില്‍ തിരികെ കയറിയപ്പോള്‍ കെട്ടിടം പിളര്‍ന്നതായാണ് കണ്ടത്.....'
തലനാരിഴക്ക് മരണവക്കില്‍നിന്ന് രക്ഷപ്പെട്ട കൊല്ലം കുരീപ്പുഴ ശ്രീശിവത്തില്‍ ശിവകുമാറാണ് നടുക്കിയ കാഴ്ചകള്‍ വിവരിച്ചത്. റെയില്‍വേയില്‍ ലോക്കോ പൈലറ്റായ ശിവകുമാര്‍ വിനോദയാത്രക്കായാണ് കുടുംബസമേതം 19ന് നേപ്പാളിലേക്ക് യാത്രതിരിച്ചത്. പത്തനംതിട്ട സ്വദേശി അരുണ്‍കുമാര്‍, ചെങ്ങമനാട് സ്വദേശി സുനില്‍കുമാര്‍, മഹാരാഷ്ട്ര നാസിക് റോഡ് സ്വദേശികളായ സന്തോഷ്, പ്രവീണ്‍കുമാര്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളുമടക്കം 17 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ട്രെയിന്‍ വൈകിയത് പ്രയാസമുണ്ടാക്കി. എന്നാല്‍, ഗോരഖ്പൂരിലത്തൊന്‍ മൂന്ന് മണിക്കൂര്‍ വൈകിയതാണ് തങ്ങളെ ദുരന്തത്തില്‍നിന്ന് രക്ഷിച്ചതെന്ന് ശിവകുമാര്‍ പറയുന്നു. 21ന് രാത്രിതന്നെ ഭോപാലിലേക്ക് പോകാന്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ട്രെയിന്‍ വൈകിയതുമൂലം യാത്ര പിറ്റന്നത്തേക്ക് മാറ്റി. 22ന് പൊക്രയിലത്തെിയശേഷം കാഠ്മണ്ഡുവിലേക്ക് പോകുന്ന വഴിയിലെ മണ്‍കാമ്നയിലെ 4000 അടി ഉയരത്തിലുള്ള ക്ഷേത്രദര്‍ശനമായിരുന്നു പ്രധാന ഉദ്ദേശം. ഒരു ദിവസം വൈകിയതിനാലും ക്ഷേത്രത്തിലെ തിരക്ക് മൂലവും കാഠ്മണ്ഡുവില്‍ പോയി മടങ്ങുംവഴി ക്ഷേത്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു. പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ച് 25ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കാഠ്മണ്ഡുവില്‍നിന്ന് മണ്‍കാമ്ന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. റോപ് കാര്‍ വഴി ദര്‍ശനം നടത്തി രാവിലെ 11.30ഓടെ തിരികെ റോഡിലിറങ്ങി. രണ്ട് മിനിറ്റ് കഴിയും മുമ്പെ ഭീകര ശബ്ദത്തോടെ ഭൂമി കുലുങ്ങി. കാലാവസ്ഥ പെട്ടെന്ന് മാറി. ഇരുള്‍ മൂടിയതുപോലെയായിരുന്നു ചുറ്റും. എവിടെയും നിലവിളി മാത്രം. നല്ല കാറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. റോഡില്‍ എത്തിയെങ്കിലും ഒപ്പംവന്ന ഒരു കുടുംബം റോപ്വേയില്‍ കുടുങ്ങിയത് പരിഭ്രാന്തി വര്‍ധിപ്പിച്ചു. ഇതിനിടെ കെട്ടിടത്തിന്‍െറ ഭിത്തിയും കോണ്‍ക്രീറ്റ് പാളികളും ഇളകി വീഴാന്‍ തുടങ്ങി. മലയുടെ ഒരു ഭാഗം ഇടിയുന്നതും നേരില്‍ കണ്ടു. റോപ്വേയില്‍ കുടുങ്ങിയവരെ എങ്ങനെയോ താഴെ എത്തിച്ചു. മിനിറ്റുകള്‍ക്കിടെ നാലുതവണ ഭൂമി വിറച്ചു. ക്ഷേത്രത്തില്‍ എത്താന്‍ റോപ്വേ വഴി 20 മിനിറ്റും റോഡു മാര്‍ഗം മണിക്കൂറുകളും വേണം. റോഡ് മാര്‍ഗം ക്ഷേത്രദര്‍ശനത്തിന് പോയവര്‍ വഴിയില്‍ കുടുങ്ങി. തങ്ങള്‍ വേഗം ഗോരഖ്പൂരിലേക്ക് തിരികെ പോന്നു.
റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നുണ്ട്. റോഡിനിരുവശത്തെയും വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയിലായിരുന്നെന്നും ശിവകുമാര്‍ ഓര്‍ക്കുന്നു. ഗോരഖ്പൂരില്‍നിന്ന് ട്രെയിന്‍മാര്‍ഗമാണ് ശിവകുമാറും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൊല്ലത്തത്തെിയത്.

കോള്‍നിലങ്ങളില്‍ നെല്ല് മുളച്ചു; കണ്ണീരണിഞ്ഞ് കര്‍ഷകര്‍

Posted: 28 Apr 2015 11:32 PM PDT

ചങ്ങരംകുളം: വേനല്‍മഴ ശക്തി പ്രാപിച്ചതോടെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പൊന്നാനി കോള്‍നിലങ്ങളില്‍ നെല്ലുകള്‍ മുളച്ചു. കൊയ്ത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ കോള്‍മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ കതിരുകള്‍ നിലത്തുവീണ് നെല്‍വിത്തുകള്‍ മുളക്കുകയായിരുന്നു. നെല്‍വിത്തുകള്‍ വലിയ നെല്‍ച്ചെടികളായ നൊമ്പരക്കാഴ്ചയാണെങ്ങും.
ദിവസങ്ങള്‍ നീണ്ട മഴക്കിടെ കര്‍ഷകര്‍ കൊയ്ത്തിനായി നടത്തിയ ശ്രമങ്ങള്‍ ഏറെയും വിഫലമാവുകയായിരുന്നു. വെള്ളം പമ്പു ചെയ്യേണ്ടി വന്നതും യന്ത്രങ്ങള്‍ ഇറക്കിയത് ചെളിയില്‍ താഴ്ന്നതും തൊഴിലാളികളെ ഉപയോഗിച്ചുള്ള കൊയ്ത്തും കര്‍ഷകര്‍ക്ക് ഇരട്ടിചെലവാണ് വരുത്തിവെച്ചത്. കൊയ്തെടുത്ത നെല്ലാകട്ടെ കുറഞ്ഞ വിലയ്ക്ക് നല്‍കേണ്ടിയും വന്നതോടെ ഈ വര്‍ഷത്തെ കൃഷി കര്‍ഷകന്‍െറ നടുവൊടിക്കുകയാണ് ചെയ്തത്.
ഏറെ കര്‍ഷകരും വരും വര്‍ഷത്തില്‍ കൃഷിയിറക്കേണ്ട എന്ന നിലപാടിലാണ്. സര്‍ക്കാറില്‍നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോ അനുകൂല നിലപാട് ലഭിക്കാത്തതും കര്‍ഷകരുടെ മനം മടുപ്പിക്കുകയാണ്. കൃഷിയുടെ പ്രാരംഭ പ്രവൃത്തിയില്‍ അടിക്കടിയുണ്ടായ ബണ്ട് തകര്‍ച്ചയും അനുബന്ധ നാശനഷ്ടങ്ങളും തുടര്‍ ചെലവുകളും മേഖലയിലെ കോള്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാറില്‍നിന്നുള്ള സഹായ സഹകരണമാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.

ബാര്‍കോഴ: മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന

Posted: 28 Apr 2015 11:26 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ഒൗദ്യോഗിക വസതിയായ 'പ്രശാന്തി'യിലാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. മഹസര്‍ തയാറാക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. തിങ്കളാഴ്ച രാവിലെ 11.30 ഓടെ എത്തിയ സംഘം അര മണിക്കൂറിനുശേഷം മടങ്ങി. ഈ സമയം മന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല.

ബിജു രമേശിന്‍െറ കെ.എല്‍ 1 ബി.ബി 7878 നമ്പര്‍ കാര്‍ മെയ് 2ന് മന്ത്രി മാണിയുടെ വസതിയില്‍ എത്തിയതായി ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍ നിന്ന് തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒൗദ്യോഗിക വസതിയിലത്തെിയാണ് ധനമന്ത്രി മാണിക്ക് പണം നല്‍കിയെന്നാണ് ബാര്‍ ഉടമ ബിജു രമേശും അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ അമ്പിളിയും മൊഴി നല്‍കിയിട്ടുള്ളത്.  ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വസതിയില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തിയത്.

അടച്ച ബാറുകള്‍ തുറക്കുന്നതിന് വേണ്ടി മന്ത്രി കെ.എം മാണിക്ക് ബാര്‍ ഉടമകള്‍ പണം നല്‍കിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കേസിന്‍്റെ ഭാഗമായി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനും പണം നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടത്താമെന്ന നിയമോപദേശം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

 

മഞ്ഞപ്പിത്തം പടരുന്നു; അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ ആരോഗ്യ വകുപ്പ്

Posted: 28 Apr 2015 11:23 PM PDT

പത്തനംതിട്ട: പ്രമാടം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോഴും ആരോഗ്യ വകുപ്പ് പ്രശ്നത്തെ ഗൗരവത്തോടെ കാണുന്നില്ല. പഞ്ചായത്തിലെ പ്രമാടം, മറൂര്‍, പൂങ്കാവ്, ളാക്കൂര്‍, വെള്ളപ്പാറ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. 50 ഓളം വരുന്ന ആളുകള്‍ക്ക് ഹൈപ്പറ്റൈറ്റിസ് ബിയാണ് പിടിപെട്ടത്. 100 ല്‍ പരം കുടുംബങ്ങളില്‍ സാധാരണ മഞ്ഞപ്പിത്ത രോഗവും കണ്ടത്തെിയിട്ടുണ്ട്. ഇവിടെ മുമ്പും മഞ്ഞപ്പിത്തം കണ്ടത്തെിയിരുന്നതാണ്.
പഞ്ചായത്തില്‍ തുടരെ ഈ രോഗം വ്യാപകമാകാനുള്ള കാരണം കണ്ടത്തൊന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. 2012 ല്‍ രോഗം വ്യാപകമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പഠന സംഘത്തെ നിയോഗിക്കുകയും അവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് അപൂര്‍ണമായിരുന്നുവെന്ന് പരാതിയുണ്ടായി. യഥാര്‍ഥ കാരണം കണ്ടത്തൊതെ അന്ന് വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 2012-13ല്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പിടിപെട്ടത്. ഇതില്‍ ആറുപേര്‍ മരിച്ചു.
നാട്ടുകാര്‍ അന്ന് പഞ്ചായത്ത് ഓഫിസ് പടിക്കലും കലക്ടറേറ്റ് പടിക്കലും പ്രതിഷേധ സമരങ്ങളും നടത്തി. ഇപ്പോള്‍ മഞ്ഞപ്പിത്തം വീണ്ടും തലപൊക്കിയതോടെ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് വകുപ്പിലെ ജീവനക്കാരും വീടുകളില്‍ എത്തി ബ്ളീച്ചിങ് പൗഡര്‍ വിതരണം മാത്രമാണ് നടത്തുന്നത്. പ്രതിരോധ കുത്തിവെപ്പുകളോ രക്തപരിശോധനകളോ മെഡിക്കല്‍ ക്യാമ്പുകളോ നടത്താന്‍ ആരോഗ്യവകുപ്പ് ഇനിയും തയാറായിട്ടില്ല. രോഗം ബാധിച്ചവര്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാതായതോടെ അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലാണ്.
അച്ചന്‍കോവിലാറ്റിലെ പ്രമാടം കുടിവെള്ള പദ്ധതി പ്രദേശത്ത് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍നിന്നുള്ള എല്ലാ മാലിന്യവും പദ്ധതിയുടെ കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നതായി കണ്ടത്തെിയിട്ടുണ്ട്.
പ്രമാടം പാറക്കടവ് പാലത്തിന് താഴെയാണ് ഇതിന്‍െറ കിണറും പമ്പ് ഹൗസും സ്ഥിതിചെയ്യുന്നത്. കിണറിന്‍െറ ഭാഗങ്ങളെല്ലാം ഇടിഞ്ഞുതകര്‍ന്നിട്ടുണ്ട്. കുളപ്പാറ മലയിലാണ് വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നത്. നഗരത്തില്‍ റിങ് റോഡിനോട് ചേര്‍ന്ന തോട്ടിലേക്കാണ് നഗരത്തിലെ ഭൂരിഭാഗം മാലിന്യവും ഒലിച്ചിറങ്ങുന്നത്. ഈ മാലിന്യംനിറഞ്ഞ വെള്ളമാണ് പാറക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറ്റിലേക്ക് ചേരുന്നത്. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെ മാലിന്യമാണ് തോട്ടിലൂടെ ഒഴുകുന്നത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മാലിന്യംപോലും ഈ തോട്ടിലൂടെയാണ് ഒഴുക്കിവിടുന്നതെന്ന പരാതി നിലനില്‍ക്കുന്നു.
ജലശുദ്ധീകരണം ഫലവത്തായി നടക്കാറില്ല. സാധാരണ മഞ്ഞപ്പിത്തം ബാധിക്കുന്നത് ജലത്തിലൂടെയാണ്.
രക്തത്തിലൂടെയും കുത്തിവെപ്പിലൂടെയും മറ്റും പകരുന്ന ഹൈപ്പറ്റൈറ്റിസ് ബി വ്യാപകമാകാനുള്ള കാരണം ഇനിയും കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല. രോഗം പടരാനുള്ള സാഹചര്യം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രമാടം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നതിന്‍െറ കാരണം സര്‍ക്കാര്‍ വിദഗ്ധസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി കണ്ടത്തെണമെന്ന് സി.പി.എം പ്രമാടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹന്‍കുമാറും എല്‍.സി അംഗം പ്രകാശ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും സാധാരണ മഞ്ഞപ്പിത്തം വന്ന രോഗികള്‍ക്ക് 25000 രൂപയും ചികിത്സാസഹായ ധനമായി നല്‍കണം. രോഗം തടയാന്‍ അടിയന്തര നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രവര്‍ത്തനപരിധി ലംഘിച്ച ഓഫ് കാമ്പസ് സെന്‍ററുകള്‍ പൂട്ടണമെന്ന് സര്‍ക്കാര്‍

Posted: 28 Apr 2015 11:20 PM PDT

കോട്ടയം: എം.ജി സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് ആരംഭിച്ച ഓഫ് കാമ്പസ് സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഗവര്‍ണറുടെ ഇടപെടലിനത്തെുടര്‍ന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ.എ. എബ്രഹാമാണ് നിര്‍ദേശം സര്‍വകലാശാലാ അധികൃതര്‍ക്ക് നല്‍കിയത്. നിര്‍ദേശം നടപ്പാക്കേണ്ടിവന്നാല്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന 122 ഓഫ് കാമ്പസ് സെന്‍ററുകളില്‍ പകുതിയിലേറെ പൂട്ടേണ്ടിവരും.
വിദേശത്തെ 14 സെന്‍ററുകളടക്കം ഏകദേശം 75ഓളം ഓഫ് കാമ്പസ് സെന്‍ററുകള്‍ക്കാണ് താഴുവീഴുക. ഇത് സര്‍വകലാശാലയുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓഫ് കാമ്പസ് സെന്‍ററുകളില്‍നിന്നുള്ള വരുമാനനഷ്ടം സര്‍വകലാശാലയുടെ ആഭ്യന്തരപ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമാകും. യു.ജി.സിയുടെ നിബന്ധനപ്രകാരമുള്ള പ്രവര്‍ത്തനപരിധി ലംഘിച്ചുവെന്നതാണ് സെന്‍ററുകള്‍ പൂട്ടാനുള്ള നിര്‍ദേശത്തിന് കാരണം. ഓഫ് കാമ്പസ് സെന്‍ററുകളുടെ കാര്യത്തില്‍ സര്‍വകലാശാലാ പ്രവര്‍ത്തനപരിധി ലംഘിച്ചുവെന്ന് കഴിഞ്ഞ ഫ്രെബുവരി13ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളും പത്തനംതിട്ട ജില്ലയുടെ കോഴഞ്ചേരി, റാന്നി, മലപ്പള്ളി, തിരുവല്ല താലൂക്കുകളും ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളും അടങ്ങുന്നതാണ് എം.ജി സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധി. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഇതിനുപുറത്തുള്ള എല്ലാസെന്‍ററുകളും അടക്കേണ്ടി വരും. യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലായി 14 സെന്‍ററുകളുണ്ട്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഝാര്‍ഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ യു.ജി.സി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ പുതിയ കോഴ്സിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല.
ഇത്തരം സെന്‍ററുകളില്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്നുപഠിച്ചവര്‍ക്ക് തുടര്‍പഠനം നടത്താനും പരീക്ഷയെഴുതാനും സംവിധാനം ഒരുക്കിയാണ് അധികൃതര്‍ മുന്നോട്ടുപോയത്.

പട്ടയം: മുഖ്യമന്ത്രിയെ കാത്ത് മൂന്നാര്‍

Posted: 28 Apr 2015 11:13 PM PDT

മൂന്നാര്‍: ഇക്കുറിയെങ്കിലും പട്ടയസ്വപ്നം പൂവണിയുമോ എന്നറിയാന്‍ കെ.ഡി.എച്ച് വില്ളേജിലെ സ്ഥിരതാമസക്കാര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കുന്നു.
കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയില്‍ മൂന്നാറിലെ വ്യാപാരികളടക്കം നൂറുകണക്കിനാളുകള്‍ പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനവുമായി എത്തിയിരുന്നു. നടപടികളൊന്നുമുണ്ടായില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന കെ.ഡി.എച്ച്. വില്ളേജില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. പലരും വര്‍ഷങ്ങളായെങ്കിലും ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമതടസ്സം ഏറെയാണ്.
ഭൂമികൈയേറല്‍ തുടര്‍ക്കഥയാകുന്നതാണ് കെ.ഡി.എച്ച് വില്ളേജിനെ പട്ടയ നടപടികളില്‍നിന്ന് ഒഴിവാക്കുന്നതിന് അധികാരികളെ നിര്‍ബന്ധിതരാക്കുന്നത്. രവീന്ദ്രന്‍ പട്ടയങ്ങളും വൃന്ദാവന്‍ പട്ടയങ്ങളുമാണ് നടപടി തടസ്സപ്പെടാന്‍ മറ്റൊരു കാരണം. അനധികൃത കെട്ടിടങ്ങള്‍ക്ക് മാനദണ്ഡം കൂടാതെ വ്യാജപട്ടയങ്ങള്‍ നല്‍കി തുടങ്ങിവെച്ച വിവാദങ്ങള്‍ കെട്ടടങ്ങാത്തത് ഉദ്യോഗസ്ഥരെയും വലക്കുകയാണ്. തലമുറകളായി സ്വന്തം ഭൂമിയില്‍ താമസിച്ചിട്ടും പട്ടയം ലഭിക്കതെവന്നതോടെ പലരും താലൂക്ക് ഓഫിസ് കയറിയിറങ്ങുകയാണ്.
കഴിഞ്ഞ സര്‍ക്കാര്‍, വനഭൂമികളില്‍ തോട്ടം തൊഴിലാളികള്‍ക്ക് പട്ടയം നല്‍കിയത് പ്രശ്നം സൃഷ്ടിച്ചിരുന്നു. പതിനായിരത്തോളം തൊഴിലാളികളില്‍നിന്ന് അപേക്ഷ വാങ്ങിയ സര്‍ക്കാര്‍ 3000ഓളം പേര്‍ക്ക് പട്ടയക്കടലാസ് നല്‍കിയെങ്കിലും ഭൂമി അളന്നുതിരിക്കാന്‍ നടപടിയെടുത്തില്ല. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ പലതും വന്‍കിടക്കാര്‍ കൈയടക്കി റിസോട്ടുകളും ബഹുനില മന്ദിരങ്ങളും പണിയുന്നതിന് തടസ്സം നില്‍ക്കാത്ത സര്‍ക്കാര്‍ പട്ടയം ലഭിച്ച ഭൂമിയില്‍ അര്‍ഹതപ്പെട്ടവര്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചില്‍ഡ്രന്‍സ് ഹോം പ്രഖ്യാപനം നടപ്പായില്ല

Posted: 28 Apr 2015 11:13 PM PDT

തൊടുപുഴ: അനാഥരും ആശ്രയരഹിതരുമായ കുട്ടികളെ പാര്‍പ്പിക്കാന്‍ ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം നിര്‍മിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല. ഇതോടെ കുട്ടികളുടെ സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതര ഹോമുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലാ ശിശുക്ഷേമ സമിതി. സമിതിയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ചില്‍ഡ്രന്‍സ് ഹോമില്ലാത്ത ഏക ജില്ലയാണ് ഇടുക്കി. കുമളിയില്‍ മാതാപിതാക്കളുടെ ക്രൂര പീഡനത്തിനിരയായ ഷെഫീഖിനെ തൊടുപുഴയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയത്. എന്നാല്‍, പ്രഖ്യാപനം നടത്തി വര്‍ഷം ഒന്നാകാറായെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എം.കെ. മുനീര്‍, സാമൂഹിക നീതി ഡയറക്ടര്‍, ചൈല്‍ഡ് റൈറ്റ്സ് കമീഷന്‍ എന്നിവര്‍ക്ക് സമിതി നിവേദനം സമര്‍പ്പിച്ചെങ്കിലും നടപടികളായില്ല.
ഇടുക്കിയില്‍ ഓരോ മാസവും കുട്ടികള്‍ക്കെതിരായ കേസുകളും ചൂഷണവും പെരുകി വരികയാണ്. ആണ്‍കുട്ടികളെ കോട്ടയം തിരുവഞ്ചൂരിലുള്ള ഒബ്സര്‍വേഷന്‍ ക്യാമ്പിലും പെണ്‍കുട്ടികളെ എറണാകുളത്തെ കാക്കനാട് ഗേള്‍സ് ഹോമിലുമാണ് ഇപ്പോള്‍ പാര്‍പ്പിക്കുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചത് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഇരകളാക്കപ്പെടുന്നവര്‍ ഭൂരിഭാഗവും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പീഡനത്തിനിരയാകുന്ന കുട്ടികളാണ്. കുടുംബാന്തരീക്ഷമാണ് ഇവിടങ്ങളിലെല്ലാം വില്ലനാകുന്നത്. എന്നാല്‍, നീതി തേടി എത്തുന്ന കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിന്‍െറ അഭാവത്തെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് തന്നെ തിരിച്ചയക്കേണ്ട അവസ്ഥയാണുള്ളതെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ തന്നെ സമ്മതിക്കുന്നു.
ലൈംഗിക ചൂഷണത്തിനിരയാകുന്ന കുട്ടികളെ പാര്‍പ്പിക്കാന്‍ നിര്‍ഭയയുടെ ഒരു ഷെല്‍ട്ടര്‍ ഹോം മാത്രമാണ് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള ഒറ്റ മുറിക്കെട്ടിടത്തിലാണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇപ്പോഴത്തെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഓഫിസിലത്തെുന്നവര്‍ക്ക് ഇരിക്കാന്‍ പോലുമുള്ള സൗകര്യം ഇവിടെയില്ല. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നത് കോടതി കോംപ്ളക്സിലാണെന്നതാണ് മറ്റൊരു കാര്യം. 2005 മുതലാണ് മുട്ടം സി.ജെ.എം കോടതി കോംപ്ളക്സില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. കോടതിക്കെട്ടിടത്തിലെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം നിയമത്തിന് വിരുദ്ധമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടും മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ തെറ്റുകള്‍ ചെയ്താല്‍ ഇവരെ വിസ്തരിച്ച് ശിക്ഷാനടപടികള്‍ക്ക് ഉത്തരവ് നല്‍കുന്ന കോടതിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. 18 വയസ്സില്‍ താഴെയുള്ളവര്‍ കുട്ടികളാണെന്നും അതുകൊണ്ട് ബാല സൗഹൃദമായ അന്തരീക്ഷത്തിലാകണം ഇവരുടെ കേസുകള്‍ കൈകാര്യം ചെയ്യേണ്ടതെന്നുമുള്ള നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് കേരളത്തില്‍ എല്ലാ ജില്ലകളിലും ജുവനൈല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. കോടതിയില്‍ കുട്ടികളെ ഹാജരാക്കുമ്പോള്‍ അഭിഭാഷകരും മജിസ്ട്രേറ്റുമാരും യുനിഫോമില്‍ പോലും ഇരിക്കരുതെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മുട്ടത്തെ ജുവനൈല്‍ബോര്‍ഡിലേക്ക് എത്തുന്ന കുട്ടികള്‍ കാണുന്ന കാഴ്ച കോടതി പരിസരത്തും അകത്തും നില്‍ക്കുന്ന അഭിഭാഷകരെയും പൊലീസുകാരെയുമാണ്. 2006 ല്‍ പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ജില്ലാ ശിശുക്ഷേമ സമിതികള്‍ക്ക് മുന്നില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 1600 കേസുകള്‍വരെ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 2008ല്‍ കുട്ടികള്‍ക്ക് നേരെ ഉണ്ടായ കുറ്റകൃത്യങ്ങളുടെ എണ്ണം 540 ആയിരുന്നെങ്കില്‍ 2013 ല്‍ 1887 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലായി ചില്‍ഡ്രന്‍റ് ഹോം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും സര്‍ക്കാറിന്‍െറ അനുമതിക്ക് കാത്തുനില്‍ക്കുകയാണ് അധികൃതര്‍.

സി.പി.എം ഗ്രാമപഞ്ചായത്തുകള്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

Posted: 28 Apr 2015 11:05 PM PDT

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.എമ്മിന്‍െറ കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍ പരാതി പരിഹാരത്തിനായി കൂട്ടത്തോടെ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിഹരിക്കപ്പെടാതിരിക്കുന്നതും കാലങ്ങളായി വ്യവഹാരം നടക്കുന്നതുമായ പരാതികളും പൊതുതാല്‍പര്യപ്രകാരമുള്ള പരാതികളുമാണ് ജനസമ്പര്‍ക്കങ്ങളിലൂടെ തീര്‍പ്പുകല്‍പ്പിക്കുകയെന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പറയുന്നത്.
സി.പി.എം ഭരിക്കുന്ന പെരളശ്ശേരി, മുഴപ്പിലങ്ങളാട്, എളയാവൂര്‍ ഗ്രാമപഞ്ചായത്തുകളാണ് ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മേയ് രണ്ടിനാണ് എളയാവൂര്‍ പഞ്ചായത്ത് ജനസമ്പര്‍ക്കം നടത്തുന്നത്. മേയ് 15ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലും മേയ് 16ന് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലും പരിപാടികള്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണരീതികളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയാണ് ജനസമ്പര്‍ക്കം. പരാതികള്‍ നേരത്തെ വാങ്ങി ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിച്ചാണ് സമ്പര്‍ക്കം നടത്തുന്നതെങ്കിലും നിരവധി പേര്‍ സമ്പര്‍ക്കവേദിയില്‍ എത്താറുണ്ട്.
പരിപാടിയുടെ പിന്തിരിപ്പന്‍ ആശയത്തോട് തുടക്കം മുതല്‍ക്കു തന്നെ സി.പി.എം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു വില്ളേജ് ഓഫിസര്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു ചെയ്യുന്നുവെന്നും പൊതുമുതല്‍ ദുര്‍വ്യയം ചെയ്യുന്നുവെന്നുമായിരുന്നു സി.പി.എം ഉള്‍പ്പെടെ പരിപാടിയെ എതിര്‍ത്തിരുന്നവര്‍ പറഞ്ഞിരുന്നത്. അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുന്നതാണ് പരിപാടിയെന്നും എതിര്‍വാദമുന്നയിക്കുന്നവര്‍ പറയുന്നു.
ഇതിനിടയിലാണ് സി.പി.എമ്മിന്‍െറ കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍ തന്നെ സമാനപരിപാടിയുമായി മുന്നിട്ടിറങ്ങുന്നത്. ഭരണകാലാവധി അവസാനിക്കാനിരിക്കേ കൂടുതല്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിതെന്നും പഞ്ചായത്തുതലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സാധിക്കുമെന്നും പഞ്ചായത്തു പ്രസിഡന്‍റുമാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു ബന്ധവുമില്ളെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടികള്‍ നടപ്പാക്കുന്നതിന് മുമ്പു തന്നെ എം.വി. ജയരാജന്‍ എടക്കാട് എം.എല്‍.എയായിരുന്ന കാലത്ത് സമാനമായ സമ്പര്‍ക്കപരിപാടികള്‍ നടന്നിരുന്നുവെന്നും അതാണ് മാതൃകയെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ജനസമ്പര്‍ക്കവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ളെന്നു തോന്നുന്ന തരത്തില്‍ പരിപാടികളുടെ പേരുകളും മാറ്റിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിനു കീഴില്‍ നടക്കുന്ന സമ്പര്‍ക്കത്തിന് പൊതുജന പരാതി പരിഹാര ജനസമ്പര്‍ക്ക പരിപാടി എന്നാണ് പേര്. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ജനസമ്പര്‍ക്ക പരിപാടി എന്നുതന്നെ പറയുമ്പോള്‍ എളയാവൂര്‍ പഞ്ചായത്ത് പ്രശ്ന പരിഹാര ബഹുജന സമ്പര്‍ക്ക അദാലത്ത് എന്നാണ് സമ്പര്‍ക്കത്തെ വിശേഷിപ്പിക്കുന്നത്.

വിമാനത്താവള പദ്ധതി പ്രദേശത്തെ സ്ഫോടനം : കേടുപറ്റിയ വീടുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനം

Posted: 28 Apr 2015 11:05 PM PDT

മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്ത് വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് കേടുപറ്റിയ മുഴുവന്‍ വീടുകളും പരിശോധിച്ച് മേയ് പത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ കീഴല്ലൂര്‍ പഞ്ചായത്ത്തല ജനസമ്പര്‍ക്ക പരിപാടിയില്‍ തീരുമാനം.
സ്ഫോടനം സംബന്ധിച്ച് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണനക്ക് വന്ന 27 പരാതികള്‍ ഉള്‍പ്പെടെ 87 പരാതികളില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മേയ് നാലിന് പരിശോധന പൂര്‍ത്തിയാക്കി പത്തിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ ഉറപ്പുനല്‍കിയത്.
311 വീടുകള്‍ക്ക് കേടുപറ്റിയതായാണ് പരാതിയുള്ളത്. ഇതില്‍ 230 വീടുകളുടെ നഷ്ടപരിഹാരം കണക്കാക്കി. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി ലഭിച്ചതുള്‍പ്പെടെയുള്ളവ ഉടന്‍ പരിശോധിച്ച് നഷ്ടം കണക്കാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതിയുണ്ടായത്. പദ്ധതി പ്രദേശത്തുനിന്ന് ചളിയും മണ്ണും ജനവാസകേന്ദ്രങ്ങളിലേക്കൊഴുകുന്നത് തടയാന്‍ നടപടി വേണമെന്നായിരുന്നു പ്രധാന ആവശ്യം. 16 നീര്‍ച്ചാലുകള്‍ നവീകരിച്ച് വെള്ളം മൂന്ന് തോടുകളിലത്തെിക്കാനുള്ള നടപടികള്‍ക്കാണ് മൈനര്‍ ഇറിഗേഷന് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്ന് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രമാദേവി അറിയിച്ചു.
താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ മണ്ണും ചളിയും നീക്കം ചെയ്യാന്‍ 29 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ട് കരാറുകാര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും മണ്ണുമാന്തിയന്ത്രം എത്തിക്കാനാകാത്തതിനാല്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ വിമുഖത കാണിക്കുകയാണെന്നും അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു.
പദ്ധതി പ്രദേശത്ത് മൂന്ന് കനാലുകള്‍ നിര്‍മിച്ച് വെള്ളം ഒഴുക്കിവിടാനാണ് പദ്ധതിയുള്ളത്. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. കനാല്‍ നിര്‍മാണം പെട്ടെന്ന് നടക്കില്ല. ജനകീയ കമ്മിറ്റികളുടെ സഹായത്തോടെ താല്‍ക്കാലികമായി നീര്‍ച്ചാലുകളും തോടും നവീകരിക്കാന്‍ സാധ്യമാകുമോ എന്നത് പരിശോധിക്കാനും തീരുമാനമായി.
ജനകീയ കമ്മിറ്റിയുണ്ടാക്കിയാല്‍ ഫണ്ട് അനുവദിക്കുന്നതിന് കിയാല്‍ നടപടി സ്വീകരിക്കുമെന്ന് കിയാല്‍ ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ കെ.പി. ജോസ് അറിയിച്ചു.
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ 19 കോടി രൂപയുടെ പദ്ധതിക്ക് കിയാല്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുബൈയില്‍ ചതിയില്‍പെട്ട് ജയിലിലടക്കപ്പെട്ട എടയന്നൂര്‍ സ്വദേശിയെ ജയില്‍ മോചിതനാക്കുന്നതിന് ദുബൈയിലെ ഇന്ത്യന്‍ എംബസിക്കും പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മുഖേന വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി പരിഹാരമുണ്ടാക്കാനും തീരുമാനമായി. അവശതയുള്ള പാലയോട്ടെ വി.പി. മുഹമ്മദ്, മനോഹരന്‍ എന്നിവര്‍ക്ക് ജില്ലാപഞ്ചായത്തിന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുച്ചക്ര വാഹനം നല്‍കുന്നതിന് നടപടി സ്വീകരിക്കും. പൊതുമരാമത്ത് എന്‍ജിനീയര്‍മാരായ എസ്. ശ്രീജിത്ത്, വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ ജയപ്രകാശ്, മനോജ് കുമാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ പ്രകാശന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ സുജിത്ത്, വെറ്ററിനറി സര്‍ജന്‍ സാജന്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ അരവിന്ദ് കുമാര്‍, വി.ഇ.ഒ സുജിത്ത്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരാതി പരിഹാരത്തിന് നേതൃത്വം നല്‍കി.
തെരൂര്‍ യു.പി സ്കൂളില്‍നടന്ന പരിപാടി ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം. സുസ്മിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബുരാജന്‍ സ്വാഗതം പറഞ്ഞു.

കൊറിയര്‍ സ്ഥാപനം വഴി വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; എക്സൈസ് പിടികൂടി

Posted: 28 Apr 2015 11:03 PM PDT

ആലുവ: കൊറിയര്‍ സ്ഥാപനം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്സൈസ് പിടികൂടി.
ജില്ലാ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരീഷും സംഘവുമാണ് പിടികൂടിയത്. ജില്ലാ അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ എം.ജെ. ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കലൂരുള്ള കൊറിയര്‍ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് 600 ഗ്രാം കഞ്ചാവ് കണ്ടത്തെിയത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. ചിപ്സ് പാക്കറ്റിനുള്ളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
തൃശൂര്‍ സ്വദേശിയായ ഒരാളുടെ മേല്‍വിലാസത്തിലാണ് പാക്കറ്റ് വിദേശത്തേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ചത്. കൊറിയര്‍ വഴി ഇത്തരം കടത്ത് നടക്കുന്നുണ്ടെന്ന് നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു.
കഞ്ചാവ് കടത്തുന്നതിന് കൊറിയര്‍ സര്‍വിസുകാരെ കരുവാക്കുകയാണ് ഉണ്ടായിരുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. തൃശൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കഞ്ചാവ് ദുബൈയില്‍ എത്തുമ്പോള്‍ ഏറ്റുവാങ്ങേണ്ട ആളുടെ വിലാസത്തെപ്പറ്റി വിശദമായി അന്വേഷിച്ചുവരുകയാണെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ എം.ജെ. ജോസഫ് അറിയിച്ചു. പ്രിവന്‍റിവ് ഓഫിസര്‍ എസ്. സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ സുരേഷ് ബാബു, എന്‍.കെ. മണി എന്നിവര്‍ പങ്കെടുത്തു.

ആയഞ്ചേരിയില്‍ ഏക്കര്‍കണക്കിന് പുഞ്ചകൃഷി നശിച്ചു

Posted: 28 Apr 2015 10:55 PM PDT

ആയഞ്ചേരി: കനാല്‍വെള്ളവും മഴയും കാരണം ഏക്കര്‍കണക്കിന് പുഞ്ചകൃഷി നശിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ തറോപ്പൊയില്‍ തറമ്മല്‍ താഴ, കണ്ടാമ്പത്ത് താഴ, ആയാടത്തില്‍ താഴ എന്നീ നെല്‍പാടങ്ങളിലെ 50ഓളം ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി നശിച്ചത്.
വീണുകിടക്കുന്ന നെല്ല് വെള്ളമത്തെിയതോടെ മുളക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാതി വിളവേ ഇത്തവണ ലഭിക്കൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതോടെ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
വേനല്‍മഴ ശക്തമായതും കനാല്‍ തുറന്നതുമാണ് കര്‍ഷകര്‍ക്ക് വിനയായത്. കറ്റ നനഞ്ഞതിനാല്‍ കൊയ്ത്തിനും അനുബന്ധ ജോലികള്‍ക്കും കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പാടാക്കേണ്ടിവരും. ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല.
മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. വെള്ളം കയറിയ പാടങ്ങളിലെ കൊയ്ത്ത് വൈകിപ്പിക്കുകയാണ്. വെള്ളം കുറഞ്ഞാല്‍ കൊയ്ത്തിന് ചെലവ് കുറയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കൃഷിവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. വിള നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

അമ്പലവയല്‍ പീഡനം: കുഞ്ഞിനെ ഒഴിവാക്കി മുലയൂട്ടുന്ന അമ്മയെ ജയിലിലടച്ചു

Posted: 28 Apr 2015 10:49 PM PDT

മാനന്തവാടി: അമ്പലവയല്‍ ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒത്താശ ചെയ്ത പ്രതിയായ സ്ത്രീയെ ജയിലിലടച്ച സംഭവത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം.
സ്ത്രീയുടെ മുലയൂട്ടല്‍ പ്രായത്തിലുള്ള കുഞ്ഞിനെ അകറ്റിനിര്‍ത്തിയാണ് ഇവരെ ജയിലിലടച്ചത്. ഏപ്രില്‍ 24 നാണ് അമ്പലവയല്‍ പുറ്റാട് മലയച്ചംകൊല്ലി കോളനിയിലെ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ഇവര്‍ക്ക് മുലയൂട്ടുന്ന ഒരു വയസ്സുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളുണ്ട്. മുലയൂട്ടുന്ന കുഞ്ഞിനെ വല്യച്ഛന്‍െറയും വല്യമ്മയുടെയും സംരക്ഷണത്തിലാക്കി കോടതി ബിന്ദുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജയിലിലും കോളനിയിലുമത്തെി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കമ്മിറ്റി ചെയര്‍മാന്‍െറ റിപ്പോര്‍ട്ട് സഹിതം ബത്തേരി കോടതിയില്‍ വൈത്തിരി ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ അമ്പലവയല്‍ പൊലീസിനുണ്ടായ വീഴ്ചയാണ് കുഞ്ഞിന് മുലയൂട്ടല്‍ നിഷേധിക്കപ്പെടാന്‍ കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാവിനൊപ്പം കുഞ്ഞിനെയും വനിതാ ജയിലില്‍ പാര്‍പ്പിക്കുകയാണ് ചെയ്യാറ്.

മുഹമ്മദ് ബിന്‍ നായിഫ് സൗദി കിരീടാവകാശി

Posted: 28 Apr 2015 10:21 PM PDT

Image: 
Subtitle: 
മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടാം കിരീടവകാശി; വിദേശകാര്യമന്ത്രി, തൊഴില്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും മാറ്റം

റിയാദ്: സൗദി കിരീടവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡെപ്യൂട്ടി കിരീടവകാശിയായി പ്രതിരോധമന്ത്രിയും സല്‍മാന്‍ രാജാവിന്‍െറ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു.

വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍, തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് എന്നിവര്‍ക്കും സ്ഥാനചലനമുണ്ട്. അമീര്‍ സുഊദ് അല്‍ഫൈസലിനെ രാജ്യകാര്യ മന്ത്രിയും വിദേശകാര്യങ്ങളുടെ പ്രത്യേക മേല്‍നോട്ടക്കാരനായും നിയമിച്ചു. സൗദിയുടെ മുന്‍ യു.എസ് അംബാസഡര്‍ ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറാണ് പുതിയ വിദേശകാര്യ മന്ത്രി. ധനമന്ത്രി ഡോ. മുഹമ്മദ് അല്‍ജസ്സാറിനെ മാറ്റി തത്സ്ഥാനത്ത് എന്‍ജി. ആദില്‍ ഫഖീഹിനെ നിയമിച്ചു. ഡോ. മുഫരിജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. റോയല്‍ കോര്‍ട്ട് മേധാവിയായി ഹമദ് സുവൈലിമിന്‍െറ കാബിനറ്റ് റാങ്കോടെ നിയമിച്ചിട്ടുണ്ട്.

ടാറ്റാ സ്റ്റീലിന് ബ്രിട്ടനില്‍ പണിമുടക്ക് ഭീഷണി

Posted: 28 Apr 2015 10:02 PM PDT

Image: 

ലണ്ടന്‍: പ്രമുഖ ഇന്ത്യന്‍ ഉരുക്ക് നിര്‍മാണ കമ്പനിയായ ടാറ്റാ സ്റ്റീലിന്‍െറ ബ്രിട്ടനിലെ പ്ളാന്‍റില്‍ പണിമുടക്ക് ഭീഷണി. നിശ്ചിയ തുക പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന പദ്ധതി നിര്‍ത്താനുള്ള ടാറ്റാ സ്റ്റീലിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. പണിമുടക്കിനെ പിന്തുണച്ച് വോട്ടു ചെയ്യാന്‍ ജീവനക്കാരോട് യുനിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ആറിന് ഇതിനുള്ള ബാലറ്റുകള്‍ ജീവനക്കാര്‍ക്ക് അയക്കുമെന്ന് കാണിച്ച് യൂനിയനുകള്‍ മനേജ്മെന്‍റിനും നോട്ടീസ് നലകി.

കൊച്ചി മെട്രോ വെബ് സൈറ്റ് ഹാക്ക് ചെയ്തു

Posted: 28 Apr 2015 10:00 PM PDT

Image: 

കൊച്ചി: കൊച്ചി മെട്രോ റെയിലിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് തുറക്കുമ്പോള്‍ പാകിസ്താന്‍ സിന്ദാബാദ്, ജസ്റ്റ് സപ്പോര്‍ട്ട് മൈ ബ്രോ എന്നിങ്ങനെയാണ് കാണുന്നത്. ബുധനാഴ്ച മുതലാണ് സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്.

വെബ്സൈറ്റ് ഹാക്ക് ചെയ്തത് ചൂണ്ടിക്കാട്ടി കേരളാ മെട്രോ റെയില്‍ കോര്‍പറേഷന്‍ കൊച്ചി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സൈറ്റ് പൂര്‍വസ്ഥിതിയിലാക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

2013ലും കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നില്ളെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നേപ്പാള്‍: മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ വൈകും

Posted: 28 Apr 2015 08:49 PM PDT

Image: 

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നത് വൈകും. രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാവില്ളെന്നും വ്യോമസേന അറിയിച്ചതായാണ് വിവരം. ഡോക്ടര്‍ ദീപക് കെ. തോമസിന്‍െറയും ഡോക്ടര്‍ എ.എസ്. ഇര്‍ഷാദിന്‍്റെയെും മൃതദേഹങ്ങള്‍ ബുധനാഴ്ച വൈകിട്ടോടെ നാട്ടിലത്തെിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.

വീരേന്ദ്രകുമാറിന്‍െറ തോല്‍വി: നടപടി ഒഴിവാക്കാന്‍ സമ്മര്‍ദം

Posted: 28 Apr 2015 08:28 PM PDT

Image: 
Subtitle: 
ഫലിക്കില്ളെന്ന് സൂചന ഗ്രൂപ്പുകളുടെ പിന്‍ബലത്തിലാണ് പാലക്കാട് ഡി.സി.സി നേതൃത്വത്തിന്‍െറ നീക്കം

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ എം.പി. വീരേന്ദ്രകുമാറിന്‍െറ തോല്‍വി സംബന്ധിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ടില്‍ തങ്ങളില്‍ ചിലരുടെ പേര് പുറത്തുവന്നതോടെ നടപടിയൊഴിവാക്കാന്‍ പാലക്കാട് ഡി.സി.സി നേതൃത്വം സമ്മര്‍ദം തുടങ്ങി. ഗ്രൂപ്പുകളുടെ പിന്‍ബലത്തിലാണ് നീക്കം. എന്നാല്‍, റിപ്പോര്‍ട്ട് ഗൗരവമായി കാണുമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രഖ്യാപനവും ജനതാദളിന്‍െറ (യു) ഉറച്ച നിലപാടും സമ്മര്‍ദം വിഫലമാക്കുമെന്നാണ് സൂചന. ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഏതാണ്ട് നടപടി ഉറപ്പിച്ച മട്ടിലാണ്.
പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലരുമത്തെുകയും ഫണ്ട് ദുരുപയോഗം ചെയ്യുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നിരുത്തരവാദപരമായി കൈകാര്യം ചെയ്യുകയുമുണ്ടായെന്ന് ഉപസമിതിയുടെ സിറ്റിങ്ങുകളില്‍ വ്യക്തമായ മൊഴി ലഭിച്ചിരുന്നു. പ്രതികൂലമായ മൊഴികള്‍ വരാതിരിക്കാന്‍ ഡി.സി.സിയിലെ ചിലര്‍ നടത്തിയ ശ്രമം പ്രവര്‍ത്തകരുടെ ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു. ഐ ഗ്രൂപ്പിന്‍െറ ലേബലില്‍ ഡി.ഡി.സി പ്രസിഡന്‍റ് പദവിയിലത്തെിയ സി.വി. ബാലചന്ദ്രന്‍, എ ഗ്രൂപ്പിന്‍െറ ഒത്താശയില്‍ കെ.പി.സി.സി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സി. ചന്ദ്രന്‍, അതേ ഗ്രൂപ്പുകാരനായ ഡി.സി.സി സെക്രട്ടറി പി. ബാലഗോപാല്‍ എന്നിവര്‍ക്ക് പരാജയത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് രേഖാമൂലം സമിതിക്ക് മൊഴി നല്‍കിയവരുണ്ട്.
കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ജനപക്ഷയാത്ര വിജയിപ്പിക്കാന്‍ ശ്രമിച്ചില്ളെന്ന കാരണത്താല്‍, ശാസനക്ക് വിധേയനായ വ്യക്തിയാണ് ബാലഗോപാല്‍. വിവാദ വ്യവസായിക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരയാത്രക്ക് പോയെന്ന വിവാദത്തില്‍പ്പെട്ടതും മലമ്പുഴയില്‍ നിന്നുള്ള ഈ പഴയ കോണ്‍ഗ്രസ് എസുകാരനെ വിഷമവൃത്തത്തിലാക്കി.
കഴിഞ്ഞദിവസം പാലക്കാട്ട് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സ്വാഗതം പറയാന്‍ ബാലഗോപാലനെ ക്ഷണിച്ചപ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന വി.എം. സുധീരന്‍ വിലക്കുകയും മറ്റൊരാളെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഡി.സി.സി പ്രസിഡന്‍റ് പദവി ഐ ഗ്രൂപ്പിന്‍െറ കണക്കിലാണുള്ളതെങ്കിലും പാലക്കാട്ടെ സമീപകാല പാര്‍ട്ടിപ്രവര്‍ത്തനം ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍െറ കീഴിലുള്ളതല്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തേക്കാള്‍ മറ്റ് താല്‍പര്യങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്‍െറ ആണിക്കല്ലാണെന്ന വിമര്‍ശം ഗ്രൂപ് വ്യത്യാസമില്ലാതെയാണ് പ്രവര്‍ത്തകരില്‍ നിന്നുയരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ ഉത്തരവാദികളാണെന്ന മട്ടില്‍ ഒരാളുടെയും പേര് റിപ്പോര്‍ട്ടില്‍ വരാതിരിക്കാന്‍ ഡി.സി.സി നേതൃത്വം പരമാവധി ശ്രമിച്ചു. സമിതി ചെയര്‍മാന്‍ കൂടിയായ ആര്‍. ബാലകൃഷ്ണപിള്ള യു.ഡി.എഫ് വിട്ടതോടെ സമ്മര്‍ദം കൂടുതല്‍ ശക്തമായി. എന്നാല്‍, പരാജയത്തിന് കാരണക്കാരായവരുടെ പേര് റിപ്പോര്‍ട്ടില്‍ അനിവാര്യമാണെന്ന നിലപാടാണ് ജനതാദള്‍ യു സ്വീകരിച്ചത്. നടപടി അനിവാര്യമാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

പൂച്ചക്കുട്ടികള്‍ ‘മാവോ മാവോ’ എന്ന് കരയുന്നതിന്‍െറ രഹസ്യം

Posted: 28 Apr 2015 07:44 PM PDT

Image: 

പെട്ടെന്നാണ് സായുധ പട്ടാളം വീട് വളഞ്ഞത്.
കതക് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ചു.
തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി.
മുക്കുംമൂലയും പരതി.
സ്ത്രീകളും കുട്ടികളും കൂട്ടനിലവിളിയായി.
വീട്ടുടമസ്ഥന്‍ ശിലയായി.
ഒരു ഭടന്‍ കുന്തവുമായി കട്ടിലിനടിയിലേക്ക് തിരിഞ്ഞു.
കട്ടിലിനടിയില്‍നിന്ന് ഭീകരനെ പിടികിട്ടി.
ഒരു പൂച്ചക്കുഞ്ഞ്.
‘മാവോ മാവോ’ എന്ന് കരയുന്ന ഒരു പൂച്ചക്കുട്ടി. പതുപതുത്ത അതിന്‍െറ പാദത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കൂര്‍ത്ത നഖങ്ങള്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും കാണിച്ചുകൊടുത്തു. തള്ളപ്പൂച്ച കടിച്ചു കൊണ്ടുവന്നിട്ട ഒരു ലാപ്ടോപ്പും ചില ലഘുലേഖകളും പൂച്ചക്കുഞ്ഞിനരികില്‍നിന്ന് കണ്ടെടുത്തു.  വൈകുന്നേരമാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.
ചാനലുകളായ ചാനലുകളിലെല്ലാം ചര്‍ച്ച.

‘പൂച്ചക്കുട്ടി തികച്ചും രാജ്യദ്രോഹിയാണെന്നും അതൊരു തുള്ളി നരിയാണെന്നും’ ഒരു ബുദ്ധിജീവി.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, വല്ലഭ് ഭായ് പട്ടേല്‍, മൗലാനാ അബുല്‍ കലാം ആസാദ് എന്നൊക്കെ പറയുന്നതിനു പകരം പൂച്ചക്കുട്ടി എന്തിനാണ് ‘മാവോ മാവോ’ എന്ന് പറയുന്നതെന്ന് ഒരു കറകളഞ്ഞ രാജ്യസ്നേഹി.
പൂച്ചക്കുട്ടിയെ കണ്ടത്തെിയത് ഒരു പച്ചപ്പരവതാനിയില്‍നിന്നാണെന്നും ഇത് അപകടകരമാണെന്നും ഒരു മതേതരവാദി.

അനുസരണയുള്ള പൂച്ചക്കുട്ടി നിരുപദ്രവകാരിയാണെങ്കിലും പ്രത്യയശാസ്ത്രപരമായ വിശകലനങ്ങളില്‍ ഒരുപാട് പ്രതിലോമകരമായ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് അത് വസന്തത്തിന്‍െറ ഇടിമുഴക്കത്തെ സൂചിപ്പിക്കുന്ന ‘മാവോ മാവോ’ എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കെ. വേണുവും കെ.എന്‍. രാമചന്ദ്രനും മധുമാഷുമൊക്കെ പഴയനിലപാടുകളില്‍നിന്ന് ഏറെമാറിയിട്ടും കേവലം ഒരു കുറിഞ്ഞിപ്പൂച്ച അപകടകരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നും ഒരു ദേശീയപത്രം മുഖപ്രസംഗമെഴുതി. പത്രങ്ങളും ചാനലുകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടും നാട്ടിലെ മതേതര ദേശീയവാദികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതുകൊണ്ടും യു.എ.പി.എ വകുപ്പ് അനുസരിച്ചാണ് പൂച്ചക്കുട്ടിക്കെതിരെ കേസെടുത്തത്.
ഇനി ജാമ്യമില്ല.

ജനാധിപത്യത്തിന്‍െറ നാലാം നെടുംതൂണ്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ളെങ്കില്‍ നമ്മുടെ നാട് ‘മാവോ മാവോ’ എന്ന് കരയുന്ന പൂച്ചക്കുട്ടികളെക്കൊണ്ട് നിറഞ്ഞേനെ.
നമ്മുടെ നാടിന്‍െറ മഹാഭാഗ്യം!

ഞാന്‍ പറയാം, നിങ്ങളുടെ മനസ്സിലെന്താണെന്ന്

Posted: 28 Apr 2015 07:41 PM PDT

Image: 

‘മന$ശാസ്ത്രജ്ഞര്‍ക്ക് എന്നെങ്കിലും മനുഷ്യരുടെ മനസ്സ് വായിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ -ഒരു മന$ശാസ്ത്രയെന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ച ചോദ്യം ഇതാണ്. ആദ്യകാലത്തൊക്കെ ഞാന്‍ അതിന് നല്‍കിയ ഉത്തരം ‘ഇല്ല’ എന്നായിരുന്നു. ഏതെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീകോഡ് ചെയ്യാവുന്നവിധം ലളിതമല്ല നമ്മുടെ മനസ്സും മസ്തിഷ്കവും. അതുകൊണ്ടുതന്നെ, മറ്റൊരാളുടെ മനസ്സിലെന്തെന്ന് കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ളെന്നാണ് അക്കാലങ്ങളില്‍ ഞാന്‍ ‘ഇല്ല’ എന്ന ഉത്തരത്തിന് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍, ഇപ്പോള്‍ എന്‍െറ ഉത്തരം അതല്ല. മന$ശാസ്ത്രജ്ഞര്‍ ഇപ്പോള്‍തന്നെ മനുഷ്യമനസ്സ് വായിക്കാന്‍ പഠിച്ചിരിക്കുന്നുവെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.

പലതരത്തിലുള്ള ഗവേഷണങ്ങളുടെ ഫലമായി നമ്മുടെ നാഡീ വ്യൂഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ശാസ്ത്രലോകം ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇത്, മനുഷ്യനും യന്ത്രവും തമ്മിലുള്ള സമ്പര്‍ക്കത്തെ കൂടുതല്‍ ഊഷ്മളമാക്കിയിട്ടുണ്ട്. ഒരുകാലത്ത് ശാസ്ത്രകഥകളില്‍ മാത്രം കേട്ട് പരിചയിച്ചിട്ടുള്ള പലകാര്യങ്ങളും സാങ്കേതികവിദ്യ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ ഇന്ന് യാഥാര്‍ഥ്യമായിട്ടുണ്ട്. ബയോണിക്സ് എന്ന ശാസ്ത്രശാഖയുടെ പുരോഗതി തന്നെയെടുക്കുക (ജീവികളിലെ ജൈവ, രാസ, വിദ്യുത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് തദടിസ്ഥാനത്തില്‍ യന്ത്രങ്ങളും അവയവങ്ങളുമൊക്കെ നിര്‍മിക്കുന്ന ശാസ്ത്രശാഖയാണിത്) എന്തുമാത്രം അദ്ഭുതങ്ങളാണ് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അംഗവൈകല്യം സംഭവിച്ച ആളുകള്‍ക്ക് ജൈവ അവയവങ്ങള്‍ നിര്‍മിക്കുന്നതും സ്പര്‍ശം എന്ന സംവേദനാനുഭവം ഇല്ലാത്തവരില്‍ അത് വീണ്ടെടുക്കാനുമൊക്കെ ആധുനിക ശാസ്ത്രത്തിന് സാധിച്ചത് യന്ത്രവും മനുഷ്യനും തമ്മിലുള്ള സമ്പര്‍ക്കം ഇത്രമേല്‍ സുതാര്യമായതുകൊണ്ടാണ്. എന്തിനേറെ, വരും വര്‍ഷങ്ങളില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുവരെ ലോകം സാക്ഷിയായേക്കും. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
മനുഷ്യമസ്തിഷ്കത്തില്‍ ശരാശരി പതിനായിരം കോടി നാഡീ കോശങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. നമ്മുടെ ചിന്തകളെയും അനുഭവങ്ങളെയും ഓരോ നാഡീകോശങ്ങളും എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നുവെന്നത് മനസ്സിലാക്കാന്‍ എളുപ്പമല്ല. നാഡീകോശങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് ഓരോ വ്യക്തികളിലും വ്യത്യസ്തമായാണ്. മറ്റൊരര്‍ഥത്തില്‍, വ്യക്തികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളുമൊക്കെ നാഡീകോശത്തില്‍ രേഖപ്പെടുത്തപ്പെട്ട രീതിയിലും വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ, പൊതുവായ ഒരു സിദ്ധാന്തത്തിന്‍െറ അടിസ്ഥാനത്തില്‍ മനസ്സ് വായിച്ചെടുക്കുക സാധ്യമല്ളെന്ന് പറയാം. എങ്കിലും ഫങ്ഷനല്‍ മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് (എഫ്.എം.ആര്‍.ഐ), ഇലക്ട്രോ എന്‍സിഫെലോഗ്രഫി (ഇ.ഇ.ജി)തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തലച്ചോറില്‍ നമ്മുടെ അനുഭവങ്ങളും മറ്റും എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിന്‍െറ ഏകദേശ ധാരണ ലഭിക്കും. നാം സാധാരണയായി കേള്‍ക്കുന്ന എം.ആര്‍.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ന്യൂറോ ഇമേജിങ് നടത്തുന്നതാണ് എഫ്.എം.ആര്‍.ഐ. ചെറിയ ഇലക്ട്രോഡുകള്‍ തലയോട്ടിയില്‍ ഘടിപ്പിച്ച് തലച്ചോറിന്‍െറ വിദ്യുത് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്ന സാങ്കേതിക വിദ്യയാണ് ഇ.ഇ.ജി. നമ്മുടെ അനുഭവങ്ങള്‍ എങ്ങനെയാണ് നാം അടുത്ത നിമിഷത്തില്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയെന്ന് മനസ്സിലാക്കാന്‍ ഈ സാങ്കേതികവിദ്യകളിലൂടെ കുറെയൊക്കെ സാധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുള്ളതാണ്. ചെറിയ രീതിയിലുള്ള മനസ്സുവായന തന്നെയാണ് ഇവിടെ നടക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ഒരാള്‍ അടുത്ത നിമിഷത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ശ്രമമാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ നടക്കുന്നത്.

2005ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജാക് ഗാലറ്റും സംഘവും നടത്തിയ പരീക്ഷണം ഏറെ പ്രശസ്തമാണ്. കൗണ്ടര്‍ സ്ട്രൈക് എന്ന വിഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മനസ്സ് വായിക്കാനുള്ള ശ്രമമായിരുന്നു അത്. ഒരു ‘ഷൂട്ടര്‍’ ഗെയിമാണ് കൗണ്ടര്‍ സ്ട്രൈക്. കളിയില്‍ ‘ശത്രു’വിനെ പിന്തുടരുന്ന ‘കളിക്കാരന്‍െറ’ നീക്കങ്ങള്‍ അയാളുടെ മനസ്സില്‍നിന്നുതന്നെ മനസ്സിലാക്കിയെടുക്കാനാകുമോ എന്നാണ് അവര്‍ പരീക്ഷിച്ചത്. എം.ആര്‍.ഐ സാങ്കേതിക വിദ്യയാണ് ഗാലന്‍റും സംഘവും ഉപയോഗപ്പെടുത്തിയത്. കളിക്കാരന്‍െറ ഇടത്തോട്ടും വലത്തോട്ടുമുള്ള നീക്കങ്ങള്‍ കൃത്യമായിതന്നെ മുന്‍കൂട്ടി അറിയാന്‍ ഇവര്‍ക്കായി. എന്നാല്‍, ജയപരാജയങ്ങള്‍ക്കുശേഷമുള്ള കളിക്കാരന്‍െറ മാനസികാവസ്ഥ, വികാരപ്രകടനം തുടങ്ങിയ കാര്യങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ കാണാനും സാധിച്ചില്ല. ഈ പരീക്ഷണം വലിയ അളവില്‍ വിജയമായെന്നാണ് വിലയിരുത്തപ്പെട്ടത്. എം.ആര്‍.ഐ സാങ്കേതിക വിദ്യയിലൂടെ തീര്‍ത്തും ലളിതമായ മാനസികവ്യാപാരങ്ങളെ പിടിച്ചെടുക്കാമെന്ന് ഇതിലൂടെ മനസ്സിലായല്ളോ. ഗാലന്‍റിന്‍െറ പരീക്ഷണം ഇവിടംകൊണ്ട് അവസാനിച്ചില്ല. 2011ല്‍ അദ്ദേഹം ഒരു ഡീകോഡര്‍ വികസിപ്പിച്ചു. ഒരാളുടെ  മസ്തിഷ്കത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ തത്സമയം ചെറിയ വിഡിയോ ശകലങ്ങളായി കാണിക്കുന്ന ഒരു ഉപകരണമായിരുന്നു അത്. അഥവാ, ഒരാളുടെ ചിന്തകളെ ദൃശ്യരൂപത്തില്‍ ഡീകോഡ് ചെയ്യാമെന്ന് ഗാലന്‍റ് തെളിയിച്ചു. സമാനമായ പല പരീക്ഷണങ്ങളും കൂടുതല്‍ അത്യാധുനികമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈയടുത്ത കാലങ്ങളില്‍ അരങ്ങേറി. 2013ല്‍, സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജോസഫ് പാര്‍വീസിയുടേതാണ് അതിലൊന്ന്. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഗണിത ക്രിയകളും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു അത്. നാം സാധരണ ഗണിതക്രിയകള്‍ ചെയ്യുമ്പോള്‍ മസ്തിഷ്കത്തിന്‍െറ പ്രത്യേക ഭാഗം കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നത് അദ്ദേഹം നിരീക്ഷിച്ചു. ഈ ഭാഗത്തെ ന്യൂറോണുകളുടെ പ്രവര്‍ത്തന രീതിയും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചു. സ്വപ്നങ്ങളെ തത്സമയം സ്ക്രീനില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് ജപ്പാനിലെ പ്രമുഖ ശാസ്ത്രജ്ഞനായ യുകിയാഷു കാമിതാനിയുടെ നേതൃത്വത്തില്‍ നടന്നത്. ഇ.ഇ.ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ 60 ശതമാനം കൃത്യതയോടെ സ്വപ്നങ്ങളെ ചിത്രീകരിക്കാനായതായി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, സ്വപ്നങ്ങളെ വരെ കൃത്യതയോടെ രേഖപ്പെടുത്താനുള്ള സാങ്കേതികവിദ്യ വരെ നാം സ്വായത്തമാക്കിയിരിക്കുന്നു.

ഇങ്ങനെ മനസ്സ് വായിച്ചെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്? ഈയടുത്ത കാലത്തായി ‘ന്യൂറോ മാര്‍ക്കറ്റിങ്’ എന്നൊരു പദം വ്യാപകമായി ഉപയോഗിച്ചുകാണുന്നു. മന$ശാസ്ത്രത്തിന്‍െറ പൊതുതത്ത്വമനുസരിച്ച്, ഒരു കാര്യത്തില്‍ നിങ്ങളുടെ ചിന്തയും വികാരങ്ങളുമെല്ലാം ഉടലെടുക്കുന്നത് യഥാര്‍ഥത്തില്‍ നിങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാകുന്നതിനും മുമ്പാണ്. അഥവാ, നിങ്ങള്‍ മാര്‍ക്കറ്റില്‍ പോയി ഒരു സാധനം കാണുന്നതിനും നിമിഷങ്ങള്‍ക്കു മുമ്പുതന്നെ അത് വാങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിച്ചിരിക്കും. കച്ചവടത്തില്‍ ഇതൊരു സാധ്യതയാണ്. ഒരാളെ ഇ.ഇ.ജിയോ മറ്റോ ഉപയോഗിച്ച് ന്യൂറോ ഇമേജിങ്ങിന് വിധേയമാക്കുന്നതിലൂടെ ആ തീരുമാനം അറിയാനും സാധിക്കും. ഇതാണ് ന്യൂറോ മാര്‍ക്കറ്റിങ്ങിന്‍െറ അടിസ്ഥാന ആശയം. ‘മനസ്സ് വായന’യും സ്വപ്നം രേഖപ്പെടുത്തലുമെല്ലാം കൂടുതല്‍ കൃത്യതയോടെ നടത്തുന്ന സമീപഭാവിയില്‍ ന്യൂറോമാര്‍ക്കറ്റിങ്  വലിയ സാധ്യതയായി മാറുമെന്നാണ് എനിക്കു തോന്നുന്നത്. മറ്റുചില കേന്ദ്രങ്ങള്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കായും ‘മനസ്സ് വായനയെ’ ഉപയോഗപ്പെടുത്തിയേക്കും. നുണ പരിശോധനയും മറ്റും എളുപ്പത്തില്‍ ഇതുവഴി സാധ്യമാണല്ളോ.

ലണ്ടനിലെ കിങ്സ് കോളജില്‍ അധ്യാപികയും പ്രമുഖ ന്യൂറോ സയന്‍റിസ്റ്റുമാണ് ലേഖിക

 

ജനസമ്പര്‍ക്കം സൃഷ്ടിപരംതന്നെ, പക്ഷേ...

Posted: 28 Apr 2015 07:23 PM PDT

Image: 

കഴിഞ്ഞദിവസം കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 11,000ത്തില്‍പരം പരാതികളില്‍ തീര്‍പ്പുകല്‍പിച്ചതായാണ് വിവരം. നേരത്തേ തിരുവനന്തപുരത്തും എറണാകുളത്തും സമാനമായി നടത്തിയ പരിപാടികളിലും ആയിരക്കണക്കിന് അപേക്ഷകളും നിവേദനങ്ങളും മുഖ്യമന്ത്രി പരിശോധിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇനി മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ജനകീയ ദര്‍ബാര്‍ നടത്താനാണ് മുഖ്യമന്ത്രിയുടെ പരിപാടി. ഭരണത്തിന്‍െറ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ ജനസമ്പര്‍ക്ക പരിപാടി ഭരണമുന്നണിക്കനുകൂലമായി പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കും എന്ന കണക്കുകൂട്ടലാവും സ്വഭാവികമായും ഇത്തരമൊരു ഉദ്യമത്തിന് മുഖ്യമന്ത്രിക്ക് പ്രചോദനം. വോട്ട് ലാക്കാക്കിയാണെങ്കിലും സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യുന്നതും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ജനാധിപത്യത്തില്‍ തെറ്റാണെന്ന് കുറ്റപ്പെടുത്താനാവില്ല. ഭരണത്തിന്‍െറ തുടക്കത്തില്‍ത്തന്നെ ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപിത പരിപാടിയായിരുന്നുതാനും ജനസമ്പര്‍ക്കം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അപേക്ഷ കൊടുത്ത് അനുകൂല തീര്‍പ്പുകള്‍ക്കോ നടപടികള്‍ക്കോ ആയി കാത്തിരിക്കുന്ന ജനലക്ഷങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇതുവഴി സങ്കടനിവാരണമോ ദുരിതാശ്വാസമോ ലഭിച്ചെങ്കില്‍ അത് സന്തോഷകരമാണ്. രാജഭരണം നിലവിലിരുന്ന കാലത്ത് പ്രജാവത്സലരായ രാജാക്കള്‍ ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ ദര്‍ബാറുകള്‍ നടത്തിയിരുന്നതായി നാം ചരിത്രത്തില്‍ വായിക്കുന്നു. ജനാധിപത്യയുഗം പിറന്നതോടെ ആ പതിവില്‍ മാറ്റമുണ്ടായി. ഇന്ന് നമ്മുടെ രാജ്യത്ത് ത്രിതല പഞ്ചായത്തുകളിലൂടെയും ഗ്രാമസഭകളിലൂടെയും ജനകീയാവശ്യങ്ങളുടെ പൂര്‍ത്തീകരണവും പ്രശ്നപരിഹാരവും കൃത്യമായി നടക്കുന്നുണ്ടെന്നാണ് വെപ്പ്. അതിനുമീതെ നിയമസഭകളും നിയമസഭാ സമാജികരും ഉണ്ട്; അതിനും മീതെയാണ് പാര്‍ലമെന്‍റും ബഹുമാന്യരായ എം.പിമാരും. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കോടികളുടെ ഫണ്ടും ജനക്ഷേമ പദ്ധതികള്‍ക്കും വികസനത്തിനുമായി അനുവദിച്ചിരിക്കുന്നു. എല്ലാം യഥാവിധി പഠിക്കുന്നതിനും നടപ്പാക്കുന്നതിനും പരിശീലനം സിദ്ധിച്ച ബ്യൂറോക്രസിയും സജീവമായി രംഗത്തുണ്ട്. നേര്‍ക്കുനേരെ ചിന്തിച്ചാല്‍ ഇത്തരമൊരു ഘടനയില്‍ ജനകീയ പ്രശ്നങ്ങള്‍ അപരിഹാര്യമായും സങ്കീര്‍ണമായും തുടരേണ്ട ആവശ്യമേ ഇല്ല. ക്ഷേമ പെന്‍ഷനോ രോഗചികിത്സയോ തൊഴിലില്ലായ്മ വേതനമോ എന്തുവേണമെങ്കിലും അര്‍ഹര്‍ക്ക് നേടിയെടുക്കാന്‍ തടസ്സമുണ്ടാവേണ്ടതില്ല. നഷ്ടപരിഹാരങ്ങളാണെങ്കില്‍ അതിനായി ട്രൈബ്യൂണലും കോടതികളുമുണ്ട്. പിന്നെയെന്തുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി ഇടവേളകളില്‍ നേരിട്ട് ദുരിതബാധിതരെയും പരാതിക്കാരെയും വിളിച്ചുചേര്‍ത്ത് അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കേണ്ടിവരുന്നു എന്നതാണ് ചോദ്യം.
ഇവിടെയാണ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമപ്പുറത്ത് ഭരണയന്ത്രം നിശ്ചലവും കഴിവുകെട്ടതും അഴിമതിയില്‍ മലീമസവും ആവുന്നതിന്‍െറ ഭവിഷ്യത്ത് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാറി മാറി അധികാരത്തിലേറിയ ഇടത്-വലത് മുന്നണി സര്‍ക്കാറുകളിലൊന്നിനും സര്‍ക്കാര്‍ ഓഫിസുകളിലെ ചുവപ്പുനാട അഴിക്കാനോ ഉദ്യോഗസ്ഥവൃന്ദത്തെ ചലിപ്പിക്കാനോ അവരില്‍ ഉത്തരവാദിത്തബോധം ഉണ്ടാക്കാനോ സാധിച്ചിട്ടില്ല. എല്ലാ ജീവനക്കാരും ഇടത്-വലത് പാര്‍ട്ടികളോട് ആഭിമുഖ്യമുള്ള യൂനിയനുകളിലെ അംഗങ്ങളാണുതാനും. അവകാശങ്ങളെക്കുറിച്ചല്ലാതെ കടമകളെപ്പറ്റി അവരെ ഉണര്‍ത്താന്‍ നേതാക്കള്‍ക്കോ ഭരണകര്‍ത്താക്കള്‍ക്കോ സാധിക്കാതെ പോവുന്നു എന്നതാണ് മാറ്റമില്ലാത്ത യാഥാര്‍ഥ്യം. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ എവിടെയാണ് കുരുക്കെന്നറിയാന്‍ അപേക്ഷകര്‍ക്ക് അവസരം ലഭിക്കുന്നുണ്ടെങ്കിലും കുരുക്കഴിക്കാന്‍ ഒരു പോംവഴിയും ഇല്ല. പിന്നീടുള്ള മാര്‍ഗം ഇടത്തട്ടുകാരുടെയും അധികാര ദല്ലാള്‍മാരുടെയും സേവനം വിലകൊടുത്ത് വാങ്ങുകയാണ്. അഴിമതി വളര്‍ന്ന് കട്ടപിടിക്കുന്ന വഴിയും അതുതന്നെ. ഇടത്തട്ടുകാരെയും ദല്ലാളുമാരെയും ഒഴിവാക്കി ജനങ്ങളുടെ പരാതികളും അപേക്ഷകളും നേരില്‍ സ്വീകരിച്ച് യഥാസമയം തീര്‍പ്പാക്കാന്‍ സാങ്കേതികവിദ്യ വിസ്മയാവഹമായി കുതിച്ചുചാട്ടം നടത്തുന്ന ഇക്കാലത്ത് അധികാരികള്‍ക്ക് ഒരു തടസ്സവും ഉണ്ടാവേണ്ടതില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ സഹായത്തോടെ വൃത്തിയാക്കാവുന്ന തൊഴുത്തില്‍ നിര്‍ഭാഗ്യവശാല്‍ ശുചീകരണ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല. അതിനാല്‍, ജനങ്ങളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും പരാതികളും കുന്നുകൂടുന്നു. അവയില്‍ വളരെ നേരിയ ഒരു ശതമാനത്തിന് പരിഹാരം  കാണാനേ എത്രനേരം വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും അദാലത്ത് നടത്തിയാലും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരു സ്ഥിരോത്സാഹിക്കുപോലും സാധിക്കുകയുള്ളൂ. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും തങ്ങളെ തീറ്റിപ്പോറ്റുന്ന ജനങ്ങളോട് ഒരല്‍പം പ്രതിബദ്ധതയും ആത്മാര്‍ഥതയും കാട്ടുന്ന സുതാര്യകേരളം യാഥാര്‍ഥ്യമാവാന്‍ എപ്പോഴാണാവോ ഒരു ആം ആദ്മി പിറന്നുവീഴുക?

ഡോ. അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു

Posted: 28 Apr 2015 07:04 PM PDT

Image: 

ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയില്‍ എത്തിച്ചത്. അരക്ക്താഴെ പരിക്കേറ്റ അബിനെ വിദഗ്ധ ചികിത്സക്കായി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസ് തുടരേണ്ടതുണ്ടെന്നും ചികിത്സക്കായി നാട്ടിലത്തെിക്കണമെന്നും അബിന്‍ സൂരി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നേപ്പാളില്‍ മരിച്ച അബിന്‍െറ സുഹൃത്തുക്കളും മലയാളി ഡോക്ടമാര്‍മാരുമായ ദീപക് കെ. തോമസ്, എ.എസ്. ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലത്തെിക്കും. ഡോ. ദീപക്കും ഡോ. ഇര്‍ഷാദും രക്ഷപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാഠ്മണ്ഡുവിലെത്തിയ ദീപക്കിന്‍െറ സഹോദരീഭര്‍ത്താവ് ലിജിന്‍ ജേക്കബ്, കുടുംബ സുഹൃത്ത് ജോസ് ജോസഫ്, ഇര്‍ഷാദിന്‍െറ സഹോദരന്‍ ലിയാഖത്ത് എന്നിവര്‍ ത്രിഭുവന്‍ ആശുപത്രി മോര്‍ച്ചറിയിലത്തെി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഏപ്രില്‍ 21ന് വയനാട്ടില്‍ നിന്ന് യാത്രപുറപ്പെട്ട സംഘം 22നാണ് ഡല്‍ഹി വഴി റോഡ് മാര്‍ഗം നേപ്പാളിലത്തെിയത്. കാഠ്മണ്ഡുവിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇരുവരെയും കണ്ടത്തെിയത്. കണ്ടത്തെുമ്പോള്‍ തന്നെ ഇരുവരും മരിച്ചതായാണ് വിവരം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP