ജില്ലക്ക് 285 എ പ്ളസുകള്‍ കൂടി; വിജയ ശതമാനത്തിലും വര്‍ധന Madhyamam News Feeds |
- ജില്ലക്ക് 285 എ പ്ളസുകള്‍ കൂടി; വിജയ ശതമാനത്തിലും വര്‍ധന
- വിനോദ് വധം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം
- ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്ക്; ആറര മണിക്കൂര്‍ ബന്ദികളായി യാത്രക്കാര്‍
- ഭൂകമ്പം: നേപ്പാളില്‍ മരണം 3218 കവിഞ്ഞു
- മദ്യപിച്ച് ലക്കുകെട്ട് നടി ഉര്‍വശിയുടെ പ്രകടനം
- ജയലളിത കേസ്: പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്നാടിന് അധികാരമില്ല ^സുപ്രീംകോടതി
- ജനസമ്പര്‍ക്കം : പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം
- നേപ്പാളില്‍ ഖത്തര്‍ റെഡ്ക്രസന്‍റ് ആശുപത്രി തുറന്നു
- മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും ^കെ.സി ജോസഫ്
- മുഖ്യമന്ത്രി ചെയ്യുന്നത് വില്ലേജ് ഓഫിസര്‍മാരുടെ ജോലി ^പി.സി ജോര്‍ജ്
- നേപ്പാള്‍ ദുരന്തത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍
- ഭൂകമ്പം: ഹൃദയവേദനയുമായി ബഹ്റൈനിലെ നേപ്പാള്‍ സ്വദേശികള്‍
- മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി
- നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
- വി.എസിന് വേണ്ടി ജനറല്‍ സെക്രട്ടറി; വഴങ്ങാതെ സംസ്ഥാന നേതൃത്വം
- ചിത്രലേഖ വീണ്ടും സമരത്തിന്
- കരുണ തേടുന്ന മിണ്ടാപ്രാണികള്‍
- ഭൂമി കുലുക്കിയുണര്‍ത്തുമ്പോള്‍
- ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്:യുനൈറ്റഡ് ഞെട്ടി, സിറ്റിക്ക് ആശ്വാസം
- സുകുമാരന്‍െറ കുസൃതി ചോദ്യത്തില്‍ ജയിലില്‍ ജയറാമിന്‍െറ ചെണ്ട അക്കാദമി പിറക്കുന്നു
- ഡല്‍ഹിക്കുരുതി
- ഭൂകമ്പം: ഇന്ത്യയില്‍ മരണം 71
- വരുന്നു, 4ഡി പ്രിന്‍ററുകളുടെ കാലം
- രാഹുലിന്‍െറ കോര്‍ ടീമിലും പരിഷ്കാരങ്ങള്‍
- ഒബാമയുടെ ഇ-മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ വായിച്ചു
ജില്ലക്ക് 285 എ പ്ളസുകള്‍ കൂടി; വിജയ ശതമാനത്തിലും വര്‍ധന Posted: 27 Apr 2015 02:18 AM PDT മലപ്പുറം: എസ്.എസ്.എല്‍.സി പുന$പരിശോധനയില്‍ ജില്ലയില്‍ 285 എ പ്ളസുകളുടെ വര്‍ധന. 1913 എ പ്ളസുകള്‍ എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. |
വിനോദ് വധം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം Posted: 27 Apr 2015 02:14 AM PDT പാനൂര്‍: പൊയിലൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ പള്ളിച്ചാല്‍ വിനോദിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശം. കഴിഞ്ഞ 16ന് രാത്രി ഒന്നരക്കാണ് വീടിന് ഒന്നര കിലോമീറ്ററോളം അകലെ വെച്ച് വിനോദിന് നേരെ ബോംബേറുണ്ടായത്. വിനോദ് തല്‍ക്ഷണം മരിച്ചു. വിനോദിന്‍െറ ശരീരത്തിന് സമീപം ഒരു കൊടുവാള്‍ കണ്ടത്തെിയത് ആശങ്ക പരത്തിയിരുന്നു. കൊലപാതകക്കെുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം, സംഭവത്തില്‍ പ്രതിയായ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റുചെയ്തതല്ലാതെ കൂടുതല്‍ അറസ്റ്റ് നടക്കാത്തതാണ് പരക്കെ പ്രതിഷേധം ഉയര്‍ത്തുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിനോദിന്‍െറ വീട് സന്ദര്‍ശിക്കുകയും കൊലയാളികളെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് നിഷ്ക്രിയത്വം തുടര്‍ന്നാല്‍ പ്രവര്‍ത്തകുടെ സുരക്ഷിതത്വം പാര്‍ട്ടി ഏറ്റെടുക്കേണ്ടി വരുമെന്ന് കോടിയേരി പ്രസ്താവിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പേ ബി.ജെ.പിയില്‍നിന്ന് സി.പി.എമ്മില്‍ എത്തിയ പ്രവര്‍ത്തകനാണ് വിനോദ്. പൊയിലൂര്‍ മേഖലയില്‍ നിരവധി പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ എത്തിയിട്ടുണ്ട്. |
ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്ക്; ആറര മണിക്കൂര്‍ ബന്ദികളായി യാത്രക്കാര്‍ Posted: 27 Apr 2015 01:47 AM PDT കൊച്ചി: കൊടുംചൂടില്‍ മണിക്കൂറുകളോളം കാത്തിരുന്നവരില്‍നിന്ന് അണപൊട്ടിയ പ്രതിഷേധമാണ് ഞായറാഴ്ച സൗത് റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്. |
ഭൂകമ്പം: നേപ്പാളില്‍ മരണം 3218 കവിഞ്ഞു Posted: 27 Apr 2015 01:36 AM PDT Image: കാഠ്മണ്ഡു: നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3218 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ 5,000 കടന്നേക്കും. 5000 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.അതിനിടെ തിങ്കളാഴ്ച രാവിലെയും നേപ്പാളില്‍ തുടര്‍ചലനങ്ങളുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെയും റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂകമ്പങ്ങളുണ്ടായിരുന്നു. ഇതില്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളും വിറച്ചു. തുടര്‍ചലനത്തില്‍ രാജസ്ഥാനില്‍ ഒരു പെണ്‍കുട്ടി മരിച്ചു. വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണാണ് മരണം. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 1050 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലത്തെിച്ചു. |
മദ്യപിച്ച് ലക്കുകെട്ട് നടി ഉര്‍വശിയുടെ പ്രകടനം Posted: 27 Apr 2015 12:34 AM PDT Image: തിരുവനന്തപുരം: പ്രശസ്ത സിനിമാ നടി ഉര്‍വശി മദ്യലഹരിയില്‍ നിയമസഭാ സെക്രട്ടറിയെറ്റിലെ ബാങ്ക്വറ്റ് ഹാളില്‍ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫേസ്ബുക്കിലും യു ട്യൂബിലും ഉര്‍വശി അടിച്ചു പൂസായി സംസാരിക്കുന്നതിന്റെ വീഡിയോ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. നിയമസഭാ സെക്രട്ടറിയേറ്റിലെ വനിതാ ജീവനക്കാരുടെ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉര്‍വശി 24നു വെള്ളിയാഴ്ച നട്ടുച്ചക്ക് മദ്യപിച്ച് എത്തിയത്. വേച്ചു വേച്ചു വേദിയില്‍ കയറിയ അവര്‍ നാവു കുഴഞ്ഞാണ് സംസാരിച്ചത്. പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരം. ഈ യോഗം കോണ്‍ഗ്രസിന്റെയാണോ കമ്മ്യൂണിസ്റ്റിന്റെയാണോ ബി.ജെ.പി യുടേതാണോ എന്നറിയില്ല . ഇവിടെ വന്നപ്പോഴാണ് നമ്മള്‍ പെണ്ണുങ്ങളുടെ യോഗമാണെന്ന് പിടി കിട്ടിയത്. ഈ സ്ഥലം അത്ര ശരിയല്ലെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കടീം പിടീം മാന്തും ഒക്കെ നടക്കുന്ന സ്ഥലമാണ്. ഉര്‍വശി പ്രസംഗം തുടങ്ങിയപ്പോഴേ സംഘാടകര്‍ക്ക് പന്തികേട് മനസ്സിലായി .വേദിയില്‍ ഉണ്ടായിരുന്ന സ്പീക്കര്‍ എന്‍ ശക്തന്‍ സ്ഥലം വിട്ടു. സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടും ഉര്‍വശി പ്രസംഗം നിര്‍ത്തിയില്ല . ആശംസാ പ്രസംഗകയായിരുന്ന പത്രപ്രവര്‍ത്തക ആര്‍. പാര്‍വതി ദേവി ഒടുവില്‍ അവരെ നിര്‍ബന്ധിച്ച് കസേരയില്‍ കൊണ്ടിരുത്തി. ഉര്‍വശിയെ വീട്ടിലേക്ക് തിരിച്ചയക്കാനും സംഘാടകര്‍ പാടുപെട്ടു. പോര്‍ച്ചില്‍ വെച്ച് അവര്‍ കാറില്‍ കയറാന്‍ കൂട്ടാക്കിയില്ല. സ്പീക്കര്‍ ശക്തന്‍ ചടങ്ങില്‍ നിന്ന് പോയതിനെ കുറിച്ചായിരുന്നു സംസാരം. വേറെ എന്തായിരുന്നു അയാള്‍ക്ക് പ്രോഗ്രാം? സ്പീക്കര്‍ ഉണ്ടാകുമെന്ന് പറഞ്ഞു വിളിച്ചിട്ട് അയാള്‍ എവിടെ? സംഘാടകര്‍ ഏറെ സാഹസപ്പെട്ടാണ് ഒടുവില്‍ കാറില്‍ കയറ്റി വിട്ടത്. പരിപാടിയുടെ ഉദ്ഘാടനം ഒടുവില്‍ പാര്‍വതി ദേവി നിര്‍വഹിച്ചു . |
ജയലളിത കേസ്: പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്നാടിന് അധികാരമില്ല ^സുപ്രീംകോടതി Posted: 27 Apr 2015 12:33 AM PDT Image: ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പുനര്‍വിചാരണ ആവശ്യമി െല്ലന്ന് സുപ്രീംകോടതി. കേസില്‍ കര്‍ണാടക ഹൈകോടതിക്ക് വിധിപറയാമെന്നും പബ്ളിക് പ്രൊസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്നാടിന് അധികാരമി െല്ലന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സ്പെഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടറായി (എസ്.പി.പി) ഭവാനി സിങ്ങിന്‍െറ നിയമനം റദ്ദാക്കിയ സുപ്രീംകോടതി, തമിഴ്‌നാട് സര്‍ക്കാറിന്‍െറ നീക്കത്തില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട 'ഉത്കണ്ഠ' വ്യക്തമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. ജയലളിതക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ ഏക പ്രൊസിക്യൂട്ടിങ് ഏജന്‍സി കര്‍ണാടകയാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍, പ്രഫുല്ല. സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് കര്‍ണാടകയില്‍ നടക്കുന്നതുകൊണ്ട് എസ്.പി.പിയെ നിയമിക്കാന്‍ കര്‍ണാടക സര്‍ക്കാറിനാണ് അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭവാനി സിങ്ങിനെ എസ്.പി.പി ആയി നിയമിക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ ഡി.എം.കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. എസ്.പി.പിക്ക് വിചാരണകോടതിയില്‍ ഹാജരാകാന്‍ മാത്രമേ അധികാരമുള്ളുവെന്നും അതിനാല്‍ ഹൈകോടതിയില്‍ ഹാജരാകാന്‍ ഭവാനി സിങ്ങിനെ അനുവദിക്കരുതെന്നും കാണിച്ചായിരുന്നു അന്‍പഴകന്‍െറ ഹരജി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയടക്കം നാലുപേരെയാണ് കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയലളിതക്ക് നൂറുകോടി രൂപ പിഴയും ബംഗളൂരുവിലെ വിചാരണാ കോടതി വിധിച്ചിരുന്നു. |
ജനസമ്പര്‍ക്കം : പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം Posted: 27 Apr 2015 12:14 AM PDT കല്‍പറ്റ: മേയ് ആദ്യവാരം ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കാത്ത പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍ദേശം നല്‍കി. |
നേപ്പാളില്‍ ഖത്തര്‍ റെഡ്ക്രസന്‍റ് ആശുപത്രി തുറന്നു Posted: 26 Apr 2015 11:41 PM PDT Image: ദോഹ: നേപ്പാളിനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ ഖത്തര്‍ റെഡ് ക്രസന്‍റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഭൂകമ്പത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനായി റെഡ് ക്രസന്‍റ് ഗ്രൗണ്ട് ആശുപത്രി തുറന്നു. അഞ്ച് മുതല്‍ എട്ടുവരെ മെഡിക്കല്‍ വിദഗ്ധരുടെ സേവനം ആശുപത്രിയില്‍ എപ്പോഴും ലഭ്യമായിരിക്കും. ഇവരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും സഹായത്തിനായി ആശുപത്രിയിലുണ്ടാവും. |
മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും ^കെ.സി ജോസഫ് Posted: 26 Apr 2015 11:20 PM PDT Image: ന്യൂഡല്‍ഹി: നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്. ദുരന്ത മേഖലയില്‍ എത്ര മലയാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമില്ല. വിവിധ ടൂറിസ്റ്റ് ഗ്രൂപ്പുകളിലാണ് ഇവര്‍ യാത്ര പോയിട്ടുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ് ലൈന്‍ വഴി നിരവധി പേര്‍ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ഇതുവഴിയാണ് ഭൂകമ്പ മേഖലയില്‍ കുടുങ്ങിയവരുടെ എണ്ണം ശേഖരിക്കുന്നത്. മലയാളികള്‍ സുരക്ഷിതരാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഭൂകമ്പത്തില്‍ പരിക്കേറ്റ ഡോ. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. അദ്ദേഹവുമായി മുഖ്യമന്ത്രി ഞായറാഴ്ച ടെലിഫോണില്‍ സംസാരിച്ചിരുന്നു. സൂരിയെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് കേരളാ ഹൗസില്‍ താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേപ്പാളില്‍ ദുഷ്കരമായ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതിയും ഭക്ഷണവും ലഭ്യമാകാതെ വരും. അതിന് മുമ്പായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കെ.സി ജോസഫ് മാധ്യമപ്രവര്‍ത്തരെ അറിയിച്ചു. |
മുഖ്യമന്ത്രി ചെയ്യുന്നത് വില്ലേജ് ഓഫിസര്‍മാരുടെ ജോലി ^പി.സി ജോര്‍ജ് Posted: 26 Apr 2015 11:15 PM PDT Image: തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ. വില്ലേജ് ഓഫിസര്‍മാരുടെ ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത്തരം തറപരിപാടികള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരം രൂപയുടെ സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ആവശ്യമില്ല. യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള തട്ടിപ്പാണ് ജനസമ്പര്‍ക്ക പരിപാടി. ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താത്തത് ഇരട്ടത്താപ്പാണ്. മണ്ടന്‍മാരായ കേരള കോണ്‍ഗ്രസുകാര്‍ക്ക് ഇതു മനസിലായിട്ടില്ല. അധികാരത്തിന്‍്റെ അപ്പക്കഷ്ണത്തിനു വേണ്ടി കടിച്ചു തൂങ്ങുകയാണ് കേരള കോണ്‍ഗ്രസുകാരെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
|
നേപ്പാള്‍ ദുരന്തത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ Posted: 26 Apr 2015 11:06 PM PDT Image: കാഠ്മണ്ഡു: നേപ്പാളിനെ അടിമുടി വിറപ്പിച്ച ശക്തമായ ഭൂകമ്പത്തില്‍ 3000ലേറെ പേരാണ് ഇതുവരെ മരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ, ടിബറ്റ്, ബംഗ്ളാദേശ് തുടങ്ങിയ സ്ഥലങ്ങളിലും ഭൂമിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. വന്‍ദുരന്തത്തിന്‍െറ നേര്‍ക്കാഴ്ചകളാവുകയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍.
|
ഭൂകമ്പം: ഹൃദയവേദനയുമായി ബഹ്റൈനിലെ നേപ്പാള്‍ സ്വദേശികള്‍ Posted: 26 Apr 2015 10:12 PM PDT Image: മനാമ: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്‍െറ ഞെട്ടലില്‍ ബഹ്റൈനില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളും. ബഹ്റൈന്‍െറ വിവിധ മേഖലകളില്‍ നേപ്പാള്‍ സ്വദേശികളുണ്ട്. പലരും സാധാരണ ജോലിക്കാരാണ്. ഭൂകമ്പം സംഹാരതാണ്ഡവമാടിയതോടെ കിടപ്പാടം വരെ തകര്‍ന്നടിഞ്ഞവരാണ് ജനബിയയിലെ ‘അല്‍അയാം’ കൊമേഴ്സ്യല്‍ പ്രസില്‍ ജോലി ചെയ്യുന്ന വീരേന്ദ്ര സഹ, ദുര്‍ഭ കാര്‍ക്കി, ഗഗന്‍ എന്നിവര്‍. ഇതില്‍ ‘ഗൂര്‍ഖ’ സ്വദേശിയായ വീരേന്ദ്രയുടെയും ‘ദുല്‍ഹന്‍’ എന്ന സ്ഥലത്തുനിന്നുള്ള ദുര്‍ഭയുടെയും വീട് നിലംപരിശായി. ഗഗന്‍െറ ഗ്രാമവും തകര്‍ന്ന മട്ടാണ്. |
മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി Posted: 26 Apr 2015 10:09 PM PDT Image: കോഴിക്കോട്: മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പി.പി.പി മോഡലിലായിരിക്കും ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നത്. കോഴിക്കോട് മൊബിലിറ്റി ഹബ്ബ് തുടങ്ങുന്നതിനുള്ള ആലോചനയുണ്ട്. ലൈറ്റ്മെട്രോ പദ്ധതി സംബന്ധിച്ച് കെ.എം.ആര്‍.എല്‍ ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി നാളെ ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ‘കരുതല്‍ 2015’ന് കോഴിക്കോട്ട് തുടക്കമാമായി. രാവിലെ ഒമ്പതിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് പരിപാടി നടക്കുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണ് കോഴിക്കോട്ട് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ പ്രായോഗിക തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ പട്ടയ വിഷയം നേരത്തെ തന്നെ പരിഹരിക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടികള്‍ ഇതുവരെ പൂര്‍ത്തിയായി. എറണാകുളത്തെ പരിപാടി പുലര്‍ച്ചെ രണ്ടു മണിക്കാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ലഭിച്ച 11,089 പരാതികളില്‍ ഭൂരിഭാഗവും ബന്ധപ്പെട്ട ജില്ലാ ഓഫിസര്‍മാര്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി ഡോ. എം.കെ മുനീര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ പരിശോധന കൂടി കഴിഞ്ഞ ശേഷം എത്തുന്ന പരാതികള്‍ മുഖ്യമന്ത്രി അന്തിമ തീര്‍പ്പ് കല്‍പ്പിക്കും. പുതിയ പരാതികള്‍ സ്വീകരിക്കുവാന്‍ പ്രധാന വേദിക്കുപുറത്ത് 25 അക്ഷയ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. |
നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു Posted: 26 Apr 2015 09:50 PM PDT Image: ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ത്തടിഞ്ഞ നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയച്ചത്. വ്യോമസേനയുടെ സി^130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അടക്കമുള്ള വിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ഏപ്രില്‍ 25 മുതല്‍ ഇതുവരെ രക്ഷപ്പെടുത്തിയവരുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. |
വി.എസിന് വേണ്ടി ജനറല്‍ സെക്രട്ടറി; വഴങ്ങാതെ സംസ്ഥാന നേതൃത്വം Posted: 26 Apr 2015 08:32 PM PDT Image: Subtitle: വി.എസ് സംസ്ഥാനഘടകത്തില്‍ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്ന് യെച്ചൂരി; എതിര്‍ത്ത് നേതൃത്വം തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. പാര്‍ട്ടിവിരുദ്ധ നടപടികള്‍ക്ക് അന്വേഷണം നേരിടുന്ന വി.എസിനെ ഉള്‍ക്കൊള്ളാനാവില്ളെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മുന്‍നിര നേതൃത്വം ഒന്നായി നിലപാടെടുത്തതോടെ യെച്ചൂരിക്ക് പിന്‍വാങ്ങേണ്ടിവന്നു. കേരളനേതൃത്വത്തിന്‍െറ താല്‍പര്യം മറികടന്ന് ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ യെച്ചൂരിക്ക് കനത്ത തിരിച്ചടിയാണിത്.വി.എസ് പക്ഷക്കാരനായിരുന്ന എന്‍.എന്‍. കൃഷ്ണദാസ് ഒൗദ്യോഗികപക്ഷത്തോടുള്ള കൂറ് തെളിയിച്ചതിനും യോഗം സാക്ഷ്യം വഹിച്ചു. രാജ്യസഭാ സമ്മേളനം നടക്കുന്നതിനാല്‍ യെച്ചൂരിയുടെ വരവിനെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് യാതൊരുറപ്പും ഉണ്ടായിരുന്നില്ല. അവസാന നിമിഷമാണ് അറിയിപ്പ് ലഭിച്ചത്. പ്രതിപക്ഷ നേതാവായ വി.എസ് സംസ്ഥാനഘടകത്തില്‍ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്ന നിലപാടാണ് യെച്ചൂരിക്കും കേന്ദ്രത്തില്‍ ഒരു വിഭാഗത്തിനുമുള്ളത്. ഇത് മുന്‍നിര്‍ത്തി യെച്ചൂരി എത്തിയതോടെ ഒരിടവേളക്ക് ശേഷം വി.എസ് സംസ്ഥാന നേതൃയോഗത്തിന് എത്തുകയും ചെയ്തു. സംസ്ഥാന സമിതി കൂടുന്നതിന് മുമ്പ് സംസ്ഥാനത്ത് നിന്നുള്ള പി.ബി, സി.സി അംഗങ്ങളുടെ യോഗം വിളിച്ച്ചേര്‍ത്ത് വി.എസിനെ ഉള്‍പ്പെടുത്തുന്ന നിര്‍ദേശം യെച്ചൂരി മുന്നോട്ടുവെക്കുകയായിരുന്നു. എല്ലാവരും ഇത് എതിര്‍ത്തു. കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്ത് സംസ്ഥാന സമ്മേളനത്തിന് തൊട്ട്മുമ്പ് ചോര്‍ന്നത് മൂലം പാര്‍ട്ടിക്കുണ്ടായ അവമതിപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ പി.ബി കമീഷന്‍െറ പരിഗണനയിലാണെന്നും തീരുമാനം വരുംവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാവില്ളെന്നും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കൂടി എതിരായതോടെ യെച്ചൂരിയുടെ നീക്കം പാളി. ഇതോടെ വി.എസിന്‍െറ കാര്യത്തിലേക്ക് കടക്കാതെ കേരളത്തിലെ പ്രശ്നങ്ങള്‍ പി.ബിയില്‍ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് ജനറല്‍ സെക്രട്ടറിക്ക് സംസ്ഥാന സമിതി അംഗങ്ങളെ അറിയിക്കേണ്ടി വന്നു.എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനുള്ള ഒൗദ്യോഗിക പാനല്‍ അവതരണത്തിനെതിരെ എട്ട് വി.എസ് അനുകൂലികളില്‍ നിന്ന് ഉയര്‍ന്ന അപ്രതീക്ഷിത എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. പിരപ്പന്‍കോട് മുരളിയാണ് വിമര്‍ശത്തിന് തുടക്കമിട്ടത്. പി.ബിയിലും സി.സിയിലും കേരളത്തിലെ വിഷയം അവതരിപ്പിക്കുമ്പോള്‍ ഈ വിമര്‍ശങ്ങള്‍ കൂടി കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന. |
Posted: 26 Apr 2015 08:25 PM PDT Image: കണ്ണൂര്‍: തൊഴിലെടുത്തു ജീവിക്കാന്‍ സമരം ചെയ്ത് പരിഹാരം നേടിയ ചിത്രലേഖ വീണ്ടും സമരത്തിന്. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ഭൂമിയും കലക്ടര്‍ അനുവദിച്ച ഓട്ടോറിക്ഷക്ക് പെര്‍മിറ്റും ലഭിക്കാത്തതിനെതുടര്‍ന്നാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്ന് ചിത്രലേഖ പറഞ്ഞു. ദലിത് യുവതിയായ ചിത്രലേഖ പയ്യന്നൂര്‍ എടാട്ടെ സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സമരരംഗത്തിറങ്ങിയത്. വര്‍ഷങ്ങളായി തുടരുന്ന സമരം കലക്ടറേറ്റിനുമുന്നിലെ 122 ദിവസത്തെ സത്യഗ്രഹ സമരത്തോടെയാണ് സമാപിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രലേഖക്ക് ഓട്ടോറിക്ഷ നല്‍കാനും താമസിക്കാന്‍ വീടുവെക്കുന്നതിന് കണ്ണൂര്‍ നഗരത്തിന്‍െറ പരിസരത്ത് ഭൂമി നല്‍കാനും തീരുമാനമായിരുന്നു. തീരുമാനം നടപ്പാക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്ക് ഉത്തരവിലൂടെ അനുമതി നല്‍കി. ചിത്രലേഖക്ക് ഭൂമി കണ്ടത്തൊന്‍ എളയാവൂര്‍, പുഴാതി, കാട്ടാമ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഭൂമി അന്വേഷിച്ചു. എന്നാല്‍, ഇവിടെയുള്ള റവന്യൂ ഭൂമിയെല്ലാം പദ്ധതികള്‍ക്ക് വേണ്ടി നീക്കിവെച്ചതാണെന്നാണ് റവന്യൂ വകുപ്പ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെ ചിത്രലേഖക്ക് ഭൂമി നല്‍കാനുള്ള വഴിയടഞ്ഞു. സര്‍ക്കാര്‍ വക ഓട്ടോറിക്ഷ ഏതാനും മാസം മുമ്പ് ചിത്രലേഖക്ക് കലക്ടര്‍ കൈമാറി. ഇത് ഓടിക്കാനുള്ള പെര്‍മിറ്റ് നല്‍കാന്‍ ആര്‍.ടി.ഒക്ക് ഉത്തരവും നല്‍കി. എന്നാല്‍, പെര്‍മിറ്റ് മാത്രം ലഭിച്ചില്ല. ഇതോടെയാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയതും സമരം അവസാനിപ്പിച്ചതും. പുതിയ സാഹചര്യത്തില്‍ വീടുവെക്കാന്‍ കണ്ടത്തെിയ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞു. |
Posted: 26 Apr 2015 07:46 PM PDT Image: 1990കളില്‍ സംസ്ഥാനത്തെങ്ങും ഉയര്‍ന്നുകേട്ടിരുന്നത് ആനകള്‍ ‘ചെരിയുന്ന’ കഥകളാണ്. ചെരിഞ്ഞ എല്ലാ ആനകള്‍ക്കും രോഗം ഒന്നായിരുന്നു -ഹൃദയസ്തംഭനം. ചെരിഞ്ഞ ആനകളെ പാലക്കാട് വാളയാറില്‍ വനംവകുപ്പ് അധീനതയിലുള്ള സ്ഥലത്ത് ദഹിപ്പിക്കുന്നതിനു പകരം കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് സംസ്കരിച്ചിരുന്നത്. ഇതാകട്ടെ, മതിയായ രേഖകളില്ലാതെയും. പിന്നീടുള്ള അനൗദ്യോഗിക അന്വേഷണങ്ങളില്‍ ആനകളെ കൊന്ന് വന്‍ തുക ഇന്‍ഷുറന്‍സ് തട്ടിയെടുക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ഈ തട്ടിപ്പിന് ആനലോബിയെ ഉദ്യോഗസ്ഥ വൃന്ദം കൈയയച്ച് സഹായിച്ചിരുന്നു. പിന്നീടാണ് നിയമലംഘനങ്ങളുടെ ഘോഷയാത്രയിലൂടെ ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിപ്പുകള്‍ക്ക് പങ്കെടുപ്പിച്ചുതുടങ്ങിയത്. കേരളത്തില്‍ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും എണ്ണം വര്‍ധിച്ചുവന്നു. ഓരോന്നിലും പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണവും. വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ഉത്സവത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏഴോ പരമാവധി ഒമ്പതോ ആനകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 40ഓളമാണ്. കുറഞ്ഞ സ്ഥലത്ത് ‘റ’ വട്ടത്തില്‍ അവയെ നിര്‍ത്തുകയുമാണ്. പലയിടത്തും സമാനരീതിയില്‍ പരമാവധി ആനകളെ പങ്കെടുപ്പിക്കുന്നുണ്ട്. തങ്ങളെ പീഡിപ്പിക്കുന്നെന്നാരോപിച്ച് ആന ഉടമകള്‍ രംഗത്തുവരുകയായിരുന്നു ഫലം. ആനകളുടെ ബയോമെട്രിക് അളവുകളും ചിത്രങ്ങളും സഹിതം 2012ല്‍ ഡാറ്റാബുക് തയാറാക്കി. പാപ്പാന്മാരുടെ ചിത്രവും ഉള്‍പ്പെടുത്തി. എന്നാല്‍, നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആരും ശ്രമിച്ചില്ല. 2013ല്‍ പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മൂന്ന് വൃദ്ധകളെ കുത്തിക്കൊന്നതും വന്‍ ഒച്ചപ്പാടിനിടയാക്കി. നിയമം ലംഘിച്ച് എഴുന്നള്ളിപ്പിന് അന്ന ത്തെ വനംമന്ത്രി ഗണേഷ് കുമാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന വെങ്കിടാചലത്തിന്‍െറ പ്രസ്താവനക്ക് വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചു. ഇത് കുറിക്കുകൊണ്ടു. 15 വ്യവസ്ഥകളോടെ എഴുന്നള്ളിപ്പിനായി വനംവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പക്ഷേ, വ്യവസ്ഥകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. വഴിവിട്ട നീക്കങ്ങള്‍ 2012ല്‍ ഉദയ എന്ന വീട്ടമ്മയെ കുത്തി കുടല്‍ പുറത്താക്കിയ ഉണ്ണിപ്പിള്ളില്‍ കാളിദാസന് മദപ്പാടുണ്ടായിരുന്നു. ആനയുടെ മദഗ്രന്ഥിയില്‍നിന്ന് മദജലം ഒലിക്കുന്നുണ്ടായിരുന്നുവെന്ന് സംഭവശേഷം ആനയെ പരിശോധിച്ച വനംവകുപ്പിന്‍െറ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായാണ് പൂരത്തിന് ആനയത്തെിയത്്. സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടര്‍ ഇതിനെ കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. മദപ്പാടിലുള്ള ആനയെ അതിന്‍െറ ബാഹ്യ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനും മദപ്പാട് സമയം നീട്ടാനും മരുന്നുകളും ഇന്‍ജക്ഷനുകളും നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ രഹസ്യമായി സമ്മതിക്കുന്നു. ഉടമകളെയും കരാറുകാരെയും ഇതിന് സഹായിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെ. മരുന്ന് നല്‍കിയാല്‍ ബാഹ്യലക്ഷണങ്ങളേ കുറയൂ. ആനയില്‍ മദത്തിന്‍െറ സംഘര്‍ഷം നിലനില്‍ക്കുമെന്ന് ആനവിദഗ്ധര്‍ വെളിപ്പെടുത്തുന്നു. അത് നിലനില്‍ക്കുവോളം ആന ഇടഞ്ഞ് കുഴപ്പങ്ങളുണ്ടാക്കും. ആനകള്‍ ചെരിയുന്നു 2006നുശേഷം 200ലേറെ ആനകള്‍ ചെരിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. ആന ചികിത്സകര്‍തന്നെ സമ്മതിക്കുന്നതാണിത്. വിശ്രമമില്ലാത്ത തുടര്‍ എഴുന്നള്ളിപ്പുകളും മദപ്പാടിനെ മറച്ചുവെക്കാന്‍ നല്‍കുന്ന മരുന്നുകളും ആനകളുടെ ആയുസ്സ് കുറക്കുന്നതായി വിദഗ്ധര്‍ പറയുന്നു. സര്‍ക്കാറിന്‍െറ അനൗദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് ഏതാണ്ട് 567 നാട്ടാനയാണുള്ളത്. ഡാറ്റാബുക് നല്‍കിയ കണക്കനുസരിച്ചാണിത്. നിയമലംഘനത്തിന്‍െറ വഴികള്‍ ആനകളെ എഴുന്നള്ളിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ബന്ധപ്പെട്ട ഡി.എഫ്.ഒമാരെ അറിയിച്ച് അനുമതി വാങ്ങണമെന്നുണ്ട്. എന്നാല്‍, ഇത് നടക്കാറില്ല. ആനകള്‍ക്കൊപ്പം അഞ്ച് രേഖകള്‍ വേണം -മൂവ്മെന്‍റ് രജിസ്റ്റര്‍, ഭക്ഷണ രജിസ്റ്റര്‍, പ്രവൃത്തി രജിസ്റ്റര്‍, കുത്തിവെപ്പ് രജിസ്റ്റര്‍, ചികിത്സാ രജിസ്റ്റര്‍. ഇതും ഡാറ്റാബുക്കും പാപ്പാന്മാരോ ഉടമകളോ കൈവശംവെക്കാറില്ല. ഓരോ വര്‍ഷവും മദപ്പാടുണ്ടായ മാസവും മറ്റും രേഖപ്പെടുത്തണമെന്നതും പാലിക്കാറില്ല. തൃശൂര്‍പൂരം പോലെ അറിയപ്പെടുന്ന പൂരങ്ങള്‍ക്കല്ലാതെ ഉദ്യോഗസ്ഥര്‍ കാര്യമായ പരിശോധനയും നടത്താറില്ല. അതേസമയം, ഉടമകള്‍ക്കുമേല്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ പറയുന്നു. അക്കാരണത്താല്‍ ആനകളെ നല്ലരീതിയില്‍ നോക്കുന്നവര്‍ പിന്മാറുന്നു. ആനകള്‍ ഇടഞ്ഞോടി ജനങ്ങളെ കൊല്ലുന്നതിനാല്‍ എഴുന്നള്ളിക്കല്‍ അവസാനിപ്പിക്കണമെന്ന് പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസ് മാത്രം ഇടിച്ച് ഓരോവര്‍ഷവും നൂറുകണക്കിനു പേര്‍ മരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കരുതെന്നു പറയാന്‍ പറ്റുമോ? ആനകളെ എഴുന്നള്ളിക്കലും മറ്റും നിരോധിച്ചാല്‍ വരുമാനം കുറയും. അവയെ പരിപാലിക്കാന്‍ തൊഴിലാളികള്‍ തയാറാവില്ല -ശശികുമാര്‍ പറഞ്ഞു. (തുടരും) |
ഭൂമി കുലുക്കിയുണര്‍ത്തുമ്പോള്‍ Posted: 26 Apr 2015 07:32 PM PDT Image: ഞെട്ടിക്കുന്ന പ്രകൃതിവിപത്ത് അയല്‍രാജ്യമായ നേപ്പാളിലെ ജനജീവിതത്തെ കീഴ്മേല്‍ മറിച്ചിരിക്കുന്നു. ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ 2000ത്തിലേറെ പേര്‍ മരിച്ചെന്നാണ് ഒൗദ്യോഗികകണക്ക്. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്കടുത്താണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്നതിനാല്‍ മരണനിരക്ക് കൂടുമെന്നുതന്നെയാണ് ആശങ്ക. 3000 പേര്‍ മരിച്ചതായി നേപ്പാള്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിനു ശേഷം 6.6 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ 65ലധികം തുടര്‍ചലനങ്ങളും ഉണ്ടായി. തുടര്‍ചലനങ്ങള്‍ അയല്‍ദേശങ്ങളായ ഇന്ത്യയിലും ബംഗ്ളാദേശിലും തിബത്തിലും മരണം വിതച്ചു. ഇന്ത്യയില്‍ 51ഉം തിബത്തില്‍ 12ഉം ബംഗ്ളാദേശില്‍ രണ്ടും പേര്‍ മരിച്ചു. ദിനമൊന്നു കഴിഞ്ഞ് ഞായറാഴ്ചയും 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ നിലക്കാത്തതിനാല്‍ ദുരിതാശ്വാസ, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകാത്ത നിലയാണ്. തലസ്ഥാനമായ കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് കൂടുതല്‍ ദുരന്തമുണ്ടായത്. യുനെസ്കോയുടെ ആഗോള പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച 100 അടി ഉയരത്തിലുള്ള ധര്‍ഹര സ്തൂപം നൂറുകണക്കിന് സന്ദര്‍ശകരോടെ നിലം പൊത്തി. മറ്റൊരു പൈതൃകസ്മാരകമായ പട്ടാനിലെ ദര്‍ബാര്‍ ചത്വരവും ഹരിശങ്കര്‍, ഉമാ മഹേശ്വര്‍ ക്ഷേത്രങ്ങളടക്കമുള്ള നിരവധി പൈതൃകസ്വത്തുക്കളും നശിച്ചിരിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എല്ലാം മറന്ന് നേപ്പാള്‍ ജനതയോടുള്ള സഹാനുഭൂതിയും അനുകമ്പയും സാമ്പത്തിക, ഭക്ഷ്യ, സൈനിക, സന്നദ്ധശേഷി സഹായങ്ങളായി കൊടുത്തുകഴിഞ്ഞു. നേപ്പാളിന്‍െറ കണ്ണീരൊപ്പാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം നേപ്പാളിനൊപ്പം നില്‍ക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യഘട്ട സഹായവുമായി ഇന്ത്യന്‍ സേനയെ കാഠ്മണ്ഡുവിലത്തെിച്ചിട്ടുണ്ട്. |
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്:യുനൈറ്റഡ് ഞെട്ടി, സിറ്റിക്ക് ആശ്വാസം Posted: 26 Apr 2015 12:32 PM PDT Image: Subtitle: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടനോട് തോറ്റു(3-0) •സിറ്റിക്ക് ആസ്റ്റണ്‍ വില്ലക്കെതിരെ ജയം(3-2) മാഞ്ചസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ കിരീടപ്പോരാട്ടത്തിന്‍െറ പെരുമ്പറകൊട്ട് മൂര്‍ധന്യത്തിലത്തെിനില്‍ക്കെ മാഞ്ചസ്റ്റര്‍ നാട്ടില്‍ ഒരു വശത്ത് ഞെട്ടലെങ്കില്‍ മറുവശത്ത് ആശ്വാസം. ഞായറാഴ്ച നടന്ന മത്സരത്തില്‍ എവര്‍ട്ടനോട് 3-0ത്തിന്‍െറ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഞെട്ടലില്‍ നില്‍ക്കുന്നത്. |
സുകുമാരന്‍െറ കുസൃതി ചോദ്യത്തില്‍ ജയിലില്‍ ജയറാമിന്‍െറ ചെണ്ട അക്കാദമി പിറക്കുന്നു Posted: 26 Apr 2015 12:08 PM PDT Image: Subtitle: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ജയറാമിന്‍െറ വക പത്ത് ചെണ്ടകള്‍ കൈമാറി കണ്ണൂര്‍: നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് വേണ്ടി കൊടുത്തയച്ച പത്ത് ചെണ്ടകളുടെ കൈമാറ്റം ജയിലില്‍ നടന്ന ചടങ്ങില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജയിലില്‍ പരിശീലനം സിദ്ധിച്ച തടവുകാര്‍ക്ക് ചെണ്ടമേള സംഘം രൂപവത്കരിക്കാന്‍ കുറച്ച് ചെണ്ടകള്‍ നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ജയറാമിന് കത്തെഴുതിയ പാലക്കാട് പട്ടാമ്പി സ്വദേശിയായ തടവുകാരന്‍ സുകുമാരന് നല്‍കിക്കൊണ്ടാണ് കൈമാറ്റ ചടങ്ങ് നിര്‍വഹിച്ചത്. ചെണ്ട കൊട്ടിയ ശേഷമാണ് എം.എല്‍.എ കൈമാറിയത്. ജയറാം ഫാന്‍സ് കള്‍ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം സംസ്ഥാന ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. ജയറാം ചെണ്ട അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രമാക്കി ചെണ്ട അക്കാദമിക്ക് തന്നെ രൂപം നല്‍കുമെന്ന് ജയറാം ഫാന്‍സ് കള്‍ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം സംസ്ഥാന സെക്രട്ടറി ഷാഹുല്‍ കോട്ടയം അറിയിച്ചു. മെച്ചപ്പെട്ട നിലയിലാണെങ്കില്‍ കൂടുതല്‍ ചെണ്ടകള്‍ എത്തിക്കുമെന്നും അവസരമൊത്താല്‍ ഏതെങ്കിലുമൊരു സമയത്ത് ജയറാം സെന്‍ട്രല്‍ ജയിലില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അധ്യക്ഷത വഹിച്ചു. ചെണ്ട കലാകാരന്‍ ചെറുതാഴം ചന്ദ്രന്‍, ജയില്‍ ഉപദേശക സമിതിയംഗം കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡി. സത്യരാജ്, കെ. പുരുഷോത്തമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് സ്വാഗതം പറഞ്ഞു. തടവുകാരില്‍ കലാസാംസ്കാരിക താല്‍പര്യം ഉണര്‍ത്തുന്നതിന്‍െറ ഭാഗമായാണ് ചെണ്ട പരിശീലനം സംഘടിപ്പിച്ചത്. 11 തടവുകാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒരാളാണ് പട്ടാമ്പി സ്വദേശി സുകുമാരന്‍. ഒരു കൊലക്കേസില്‍ പ്രതിയായി ശിക്ഷാ തടവുകാരനായാണ് സുകുമാരന്‍ ജയിലില്‍ എത്തിയത്. ചെണ്ട പരിശീലനം പൂര്‍ത്തിയാക്കിയ സുകുമാരന്‍ ജയറാമിന്‍െറ ചെണ്ട അക്കാദമിയെ കുറിച്ച് മനസ്സിലാക്കി അദ്ദേഹത്തിന് കുസൃതിക്ക് ഒരു കത്ത് എഴുതുകയായിരുന്നു. ജയറാം ഇത് കാര്യമായെടുത്ത് ജയിലധികൃതരുമായി ബന്ധപ്പെട്ട് ചെണ്ട വാഗ്ദാനം ചെയ്തു. പുതിയത് നിര്‍മിക്കാന്‍ ഏര്‍പ്പാടു ചെയ്ത ജയറാം ചെണ്ടകളുടെ പണി പൂര്‍ത്തിയായപ്പോള്‍ വീണ്ടും ജയിലിലേക്ക് വിളിച്ചു. ഫാന്‍സ് ഫോറം ചെണ്ടകളുമായി എത്തുമെന്ന വിവരമാണ് ജയറാം അറിയിച്ചത്. അവസരം ഒത്തുവന്നാല്‍ ജയില്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു. |
Posted: 26 Apr 2015 12:03 PM PDT Image: ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ നാണംകെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ വെറും 95 റണ്‍സിന് പുറത്താക്കിയ ബാംഗ്ളൂര്‍, 10 വിക്കറ്റിന്‍െറ അനായാസ ജയവുമായി കുതിച്ചു. ബാംഗ്ളൂരിന് കഴിഞ്ഞമത്സരത്തില്‍ ജയം സമ്മാനിച്ച മിചല്‍ സ്റ്റാര്‍ക്കിന്‍െറ നേതൃത്വത്തില്‍ തന്നെയായിരുന്നു ഇത്തവണയും കുരുതി. ക്രിസ് ഗെയ്ല്‍ അര്‍ധശതകവുമായി സ്കോര്‍ പിന്തുടരല്‍ എളുപ്പമാക്കി. ഗെയ്ലും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ചേര്‍ന്ന ഓപണിങ് വിക്കറ്റ് 10.3 ഓവറില്‍ 57 പന്തുകള്‍ ശേഷിക്കേ ജയം തൊട്ടു. ഗെയ്ല്‍ 40 പന്തില്‍ ആറു ഫോറും നാലു സിക്സും പറത്തി 62 റണ്‍സെടുത്തപ്പോള്‍ ആറ് ഫോറുകള്‍ പറത്തിയ കോഹ്ലി 23 പന്തില്‍ 35 റണ്‍സാണ് കുറിച്ചത്. ഡല്‍ഹിയുടെ യുവരാജ് സിങ്ങിന്‍െറയും ഏഞ്ചലോ മാത്യൂസിന്‍െറയും സുപ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ആരോണാണ് കളിയിലെ താരം. |
Posted: 26 Apr 2015 11:52 AM PDT Image: ന്യൂഡല്‍ഹി: നേപ്പാളിനു പുറമെ ഇന്ത്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ബിഹാറില്‍ മരണസംഖ്യ 58 ആയി ഉയര്‍ന്നു. ശനിയാഴ്ച രാത്രി ബിഹാറില്‍നിന്ന് 38 മൃതദേഹങ്ങള്‍ കണ്ടത്തെിയിരുന്നു. ഞായറാഴ്ച 20 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബിഹാറില്‍ 156 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ എട്ടുപേര്‍ മരിച്ചു. സീതാമര്‍ഢിയിലും ദര്‍ഭംഗയിലും ആറുപേര്‍ വീതം മരിച്ചു. സിവാന്‍, ലക്ഷിസറായി, അറ്റിയ ജില്ലകളില്‍ മൂന്നുപേര്‍ വീതവും. അതേസമയം, ഞായറാഴ്ച ഉച്ചക്ക് 12.40ന് വീണ്ടും ഭൂചലനങ്ങളുണ്ടായത് ജനങ്ങളില്‍ ഭീതി ഉയര്‍ത്തി.തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാറും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. നേപ്പാളിനോട് ചേര്‍ന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം ആള്‍നാശവും നാശനഷ്ടവും വിതച്ചത്. യു.പിയില്‍ 11ഉം ബംഗാളില്‍ രണ്ടുമാണ് മരണം. |
വരുന്നു, 4ഡി പ്രിന്‍ററുകളുടെ കാലം Posted: 26 Apr 2015 11:35 AM PDT Image: മെല്‍ബണ്‍: ജനപ്രീതി നേടിയ ത്രിമാന പ്രിന്‍റിങ് സാങ്കേതികവിദ്യക്ക് പുതിയ സാധ്യതകള്‍ നല്‍കിക്കൊണ്ട് ചതുര്‍മാന സാങ്കേതികവിദ്യ പിറവിയെടുക്കുന്നു. വൈദ്യശാസ്ത്രം, നിര്‍മാണം, ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ് മേഖലകളില്‍ മുന്നേറ്റത്തിന് ഈ സാങ്കേതികവിദ്യ അവസരമൊരുക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രിമാനരൂപവും ഉപകരണവും നിര്‍മിക്കാനുള്ള സാങ്കേതിക സാധ്യതയാണ് ത്രിമാന പ്രിന്‍റിങ്. |
രാഹുലിന്‍െറ കോര്‍ ടീമിലും പരിഷ്കാരങ്ങള്‍ Posted: 26 Apr 2015 11:21 AM PDT Image: ന്യൂഡല്‍ഹി: പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി സംഘടനാതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങുന്ന കോണ്‍ഗ്രസില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കോര്‍ ടീമിലും നിശ്ശബ്ദ പരിഷ്കാരങ്ങള്‍. ഒരു ദശാബ്ദമായി രാഹുലിന്‍െറ മുഖ്യസഹായിയായിരുന്ന കനിഷ്ക സിങ് പ്രിയങ്ക വാദ്രയുടെ ഓഫിസിലേക്ക് മാറി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ കൗശല്‍ വിദ്യാര്‍ഥി രാഹുലിന്‍െറ ഓഫിസില്‍ മാനേജരായി. നഗരാസൂത്രണം പഠിച്ച് യു.പിയില്‍ വനിതാ സ്വയംസഹായ പ്രസ്ഥാനങ്ങളിലായിരുന്നു കൗശല്‍. രാഹുലിന്‍െറ യോഗങ്ങളും സന്ദര്‍ശനങ്ങളും തീരുമാനിക്കലും നോട്ടുകള്‍ തയാറാക്കലുമാണ് അദ്ദേഹത്തിന്‍െറ ജോലി. അജയ് മാക്കന് കീഴിലുള്ള കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സ് സെല്‍ തന്നെയാണ് ഒൗദ്യോഗിക കമ്യൂണിക്കേഷന്‍ സംഘം. പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല കോര്‍ ടീമിലെ പ്രധാന അംഗമാണ്. പാര്‍ട്ടി പട്ടികജാതി സെല്‍ തലവന്‍ കെ. രാജു, രാഹുലിനൊപ്പം ചേരാനായി ജോലി വിട്ട പ്രത്യേക സുരക്ഷാസേന മുന്‍ അംഗം കെ.ബി. ബൈജു എന്നിവരും കോര്‍ ടീമിലുണ്ട്. പൊതുയോഗങ്ങളില്‍ രാഹുലിന്‍െറ പ്രധാന വാക്ശരങ്ങള്‍ തീരുമാനിക്കുന്നത് കോര്‍ ടീമാണ്. എന്നാല്‍, യോഗങ്ങളിലെ പ്രസംഗവിഷയം തീരുമാനിക്കുന്നത് രാഹുല്‍ തന്നെയാണ്. ഇതിനായി പലപ്പോഴും അദ്ദേഹം സഹോദരി പ്രിയങ്കയുള്‍പ്പെടെയുള്ളവരുടെ ഉപദേശം തേടാറുമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. |
ഒബാമയുടെ ഇ-മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ വായിച്ചു Posted: 26 Apr 2015 11:19 AM PDT Image: Subtitle: •കഴിഞ്ഞ ഒക്ടോബറിലാണ് വൈറ്റ്ഹൗസിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയത് വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇ-മെയിലിനും രക്ഷയില്ല. കഴിഞ്ഞ ഒക്ടോബറില്‍ വൈറ്റ്ഹൗസില്‍ നടന്ന ഹാക്കിങ്ങില്‍ ഒബാമയുടെ മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ വായിച്ചതായി ‘ന്യൂയോര്‍ക് ടൈംസ്’ പത്രമാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഹാക്കര്‍മാര്‍ വൈറ്റ്ഹൗസിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയത്. രാജ്യസുരക്ഷയെ ബാധിക്കാത്ത ഇ-മെയിലുകളാണ് ഹാക്കര്‍മാര്‍ വായിച്ചത്. അതേസമയം, പ്രസിഡന്‍റിന്‍െറ മെയില്‍ അക്കൗണ്ടില്‍ കയറാനായിട്ടില്ല. ഒബാമക്ക് അയച്ചതും സ്വീകരിച്ചതുമായ മെയിലുകള്‍ വായിച്ചതിനെ തുടര്‍ന്ന് വൈറ്റ്ഹൗസിലെ ഇ-മെയില്‍ സംവിധാനം ഭാഗികമായി നിര്‍ത്തിവെച്ചിരുന്നതായും വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് വെളിപ്പെടുത്തി. ഒബാമയുടെ ബ്ളാക്ബെറി ഫോണിനെ നിയന്ത്രിക്കുന്ന സെര്‍വറില്‍ കയറാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒബാമ നിരന്തരം ബന്ധപ്പെടുന്ന വൈറ്റ്ഹൗസ് ജീവനക്കാരുടെ ഇ-മെയിലില്‍ നുഴഞ്ഞുകയറി പഴയ മെയിലുകള്‍ വായിച്ചിട്ടുണ്ട്. അതുവഴി ഒബാമ അയച്ചതും സ്വീകരിച്ചതുമായി മെയിലിലേക്ക് കയറുകയായിരുന്നു. എത്ര മെയിലുകള്‍ വായിച്ചുവെന്ന് വൈറ്റ്ഹൗസ് വെളിപ്പെടുത്തിയിട്ടില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment