തൃശൂര്‍ പൂരത്തിന് കൊടിയേറി Posted: 23 Apr 2015 12:22 AM PDT തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനി പൂരത്തിന്‍റെ ആരവം. അടുത്ത ബുധനാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരം. പൂരത്തിന്‍െറ മുഖ്യപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് ഇന്നലെ കൊടിയേറിയത്. കൊടിയേറ്റത്തിന്‍റെ ശക്തിവിളംബരമായി ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ടുമുണ്ടായി. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. 11.30 നും 12 മണിക്കും ഇടക്കായിരുന്നു കൊടിയേറ്റം. പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഭൂമി പൂജക്ക് ശേഷം പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി കുടുംബത്തിലെ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ ഒരുക്കിയ കൊടി മരത്തില്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കിച്ച കൊടിക്കുറ കെട്ടി.മുന്‍വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ എന്നിങ്ങനെ ഏഴ് വര്‍ണ്ണങ്ങളില്‍ തീര്‍ത്തതാണ് തിരുവമ്പാടിയുടെ കൊടിക്കൂറ. ദേവസ്വം പ്രതിനിധികളും ദേശക്കാരും ചേര്‍ന്ന് ആര്‍പ്പ് വിളികളോടെ കൊടിമരമുയര്‍ത്തി. ഇവിടെ തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് സി.വിജയന്‍, സെക്രട്ടറി ്െരപാഫ. എം.മാധവന്‍കുട്ടി, കൊച്ചിന്‍ ദേവസ്വം പ്രസിഡന്‍റ് എം.പി.ഭാസ്കരന്‍ നായര്‍, മുന്‍ പ്രസിഡന്‍റ് എം.സി.എസ്.മേനോന്‍, പ്രവാസി വ്യവസായി സുന്ദര്‍മേനോന്‍, കൗണ്‍സിലര്‍ പുല്ലാട്ട് സരളാദേവി എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു പാറമേക്കാവില്‍ കൊടിയേറ്റ്. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ നമ്പൂതിരിയും മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരിയും നേതൃത്വം നല്‍കി. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലും വച്ച് അലങ്കരിച്ച് പാരമ്പര്യാവകാശികളായ ചെമ്പില്‍ നീലകണ്ഠനാശാരി ചത്തെിയൊരുക്കിയ കൊടിമരത്തില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ദേശക്കാര്‍ ഉയര്‍ത്തി. ക്ഷേത്രത്തിനകത്തെ പാലമരത്തിലും സിംഹമുദ്രയുള്ള മഞ്ഞകൊടിയേറ്റി. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തിലുള്ള മേളത്തിന്‍െറ അകമ്പടിയോടെ ദേവിയെ പുറത്തേക്കെഴുന്നള്ളിച്ചു. തിരുമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച എഴുന്നുള്ളിപ്പിന് തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും ആലുകളിലും പൂരപതാകകള്‍ ഉയര്‍ത്തി. ശ്രീമൂലസ്ഥാനത്ത് മേളംകൊട്ടികലാശിച്ച് നടുവില്‍മഠത്തിലത്തെി ആറാട്ട് കഴിഞ്ഞ് ഭഗവതി തിരിച്ചഴെുന്നള്ളി. പാറമേക്കാവ് വിഭാഗവും എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലില്‍ കൊടിയേറ്റി. എഴുന്നള്ളിപ്പിന് പാറമേക്കാവ് ശ്രീപത്മനാഭന്‍ തിടമ്പേറ്റി. അഞ്ച് ആനകള്‍ അണിനിരന്നു.പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, നെയ്തലക്കാവ്, പനയ്ക്കംപള്ളി, പൂക്കാട്ടിക്കരകാരമുക്ക്, കണിമംഗലം, ചൂരക്കൊട്ടുകാവ്, ചെമ്പൂക്കാവ്, അയ്യന്തോള്‍ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. |
സോഷ്യല്‍മീഡിയയില്‍ അബ്ദുറബ്ബിന് പരിഹാസവര്‍ഷം Posted: 23 Apr 2015 12:07 AM PDT കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിലെ പിഴവുകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവര്‍ഷം. മാര്‍ക്ക് വാരിക്കോരി നല്‍കി ജയിപ്പിച്ചതിനെയും അനാവശ്യ തിടുക്കം കാട്ടി ഫലം പുറത്തുവിട്ട് പുലിവാല്‍ പിടിച്ചതിനെയും കണക്കിന് കളിയാക്കുകയാണ് സൈബര്‍ ലോകം. വിദ്യാഭ്യാസ വകുപ്പിന്റെ വന്‍ പിഴവിനെതിരെ രൂക്ഷ വിമര്‍ശമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തിയത്. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വിവിധയിടങ്ങളില്‍ ഉയര്‍ന്ന ഫ്‌ലക്‌സും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. |
വിജിലന്‍സ് പരിശോധന; ബണ്ട് നിര്‍മാണത്തില്‍ അപാകത കണ്ടത്തെി Posted: 22 Apr 2015 11:03 PM PDT കൊല്ലം: വേനല്‍ക്കാല ബണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിന്‍െറ കൊട്ടാരക്കര ഓഫിസില്‍ നടത്തിയ പരിശോധനയില്‍ നിരവധി അപാകത കണ്ടത്തെി. നിര്‍മാണം നടത്താതെയും ഭാഗികനിര്‍മാണത്തിലൂടെയും ക്രമക്കേട് നടത്താനുള്ള സാധ്യതയുള്ളതായും പരിശോധനക്ക് ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പി ജയശങ്കറിന് കിട്ടിയ പരാതിയ തുടര്‍ന്നാണ് കൊട്ടാരക്കര ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട് ഓഫിസില്‍ ബുധനാഴ്ച പരിശോധന നടത്തിയത്. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട 45 ബണ്ടുകളില്‍ പകുതി പോലും നിര്‍മിച്ചില്ളെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെി. പുനലൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ചടയമംഗലം സെഷനുകളിലായി 45 ബണ്ടുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. ഓരോന്നിനും മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ്. എന്നാല്‍, 12ല്‍ താഴെ എണ്ണത്തിന്‍െറ ഭാഗികനിര്‍മാണമാണ് നടന്നത്. 3000 മണല്‍ ചാക്കുകള്‍ അടുക്കി നിര്‍മിക്കേണ്ട ബണ്ടുകളില്‍ 1000 മുതല്‍ 2000 വരെയെ ഉപയോഗിച്ചിട്ടുള്ളു. മഴക്കാലമാകുമ്പോള്‍ ഇവ നീക്കം ചെയ്യാന്‍ 20,000 രൂപയും നല്‍കിവരുന്നുണ്ട്. എന്നാല്‍, ഇതുവരെ ബണ്ട് നിര്‍മാണമോ നീക്കം ചെയ്യുന്നതോ സംബന്ധിച്ച് പരിശോധനകള്‍ നടന്നിട്ടില്ല. വിജിലന്‍സ് പരിശോധനയില്‍ ബണ്ട് നിര്‍മാണം നാമമാത്രമായാണ് നടക്കുന്നതെന്ന് കണ്ടത്തെിയതോടെ മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളും സംശയനിഴലിലായി. മഴക്കാലമാകുന്നതോടെ ബണ്ടുകളുടെ നിര്‍മാണത്തെ കുറിച്ചോ മറ്റോ അറിയാന്‍ കഴിയാത്തതും ഇത്തരം നിര്‍മാണത്തില്‍ ക്രമക്കേട് നടത്താന്‍ എളുപ്പമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മാണത്തില്‍ അപാകത കണ്ടത്തെിയതോടെ ഇനിയുള്ള ബണ്ട് നിര്‍മാണം വിജിലന്‍സ് വിഭാഗത്തെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.എം. ജോസ്, പുനലൂര്‍ ഡിവിഷന്‍ എ.എക്സ്. ഇ ഹരിദാസന്‍, വിജിലന്‍സ് എസ്.ഐ മോഹന്‍ലാല്‍, സീനിയല്‍ സിവില്‍ ഉദ്യോഗസ്ഥരായ റഊഫ്, ജേക്കബ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. |
മഴയില്‍ ജില്ലയില്‍ ഒന്നരക്കോടിയുടെ കൃഷിനാശം Posted: 22 Apr 2015 10:57 PM PDT തിരുവനന്തപുരം: ചൊവ്വാഴ്ചത്തെ കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. വെള്ളം കയറി ഒന്നരക്കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. 548 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതായി കൃഷിവകുപ്പ് ജില്ലാ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. പട്ടം മണ്ണൂരിക്കോണത്ത് ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ശാസ്തമംഗലം ഇടപ്പഴഞ്ഞിയില്‍ ഒമ്പത് വീടുകളിലും അഞ്ച് കടകളിലും വെള്ളം കയറി. പട്ടം തേക്കുംമൂട്, ബണ്ട് കോളനി, കോസ്മോ, കുന്നുകുഴി, മുറിഞ്ഞപാലം, തൈക്കാട് പൗണ്ട്കുളം, മണക്കാട് കാവേരി ഗാര്‍ഡന്‍, പാറ്റൂര്‍ ഇ.എം.എസ് നഗര്‍, കടകംപള്ളി മാധവപുരം എന്നിവടങ്ങളിലും വീടുകളില്‍ വെള്ളം കയറി നഷ്ടങ്ങളുണ്ടായി. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുന്നുകുഴി യു.പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുമാരപുരം സ്കൂളിലെ ക്യാമ്പില്‍ എട്ടു കുടുംബങ്ങളെ എത്തിച്ചു. വര്‍ക്കല വള്ളക്കടവ് പണയില്‍ എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയെങ്കിലും ആരും ഇതുവരെ ഇവിടെയത്തെിയിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടാക്കടയില്‍ കനത്ത മഴയില്‍ 36 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീരണകാവില്‍ 30 ഭവനങ്ങളും പെരുംകുളത്ത് രണ്ടും വാഴിച്ചിലിലും ഒറ്റശേഖരമംഗലത്തും ഒന്നുവീതവും വീടുകള്‍ തകര്‍ന്നു. ഇവിടങ്ങളില്‍ മൂന്നര ലക്ഷത്തിന്‍െറ നാശനഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. വര്‍ക്കല അരിയൂരിലും വെട്ടൂരിലും രണ്ടു വീടുകള്‍ വീതം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 15,000 രൂപയുടെ നഷ്ടമുണ്ടായി. നെടുമങ്ങാട് ഈഞ്ചയത്ത് ഒരു വീടും ഭാഗികമായി തകര്‍ന്നു. വിളപ്പില്‍ ഭാഗത്ത് ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചൊവ്വാഴ്ച മഴയില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ട റോഡുകളും റെയില്‍വേ സ്റ്റേഷനും ബസ്സ്റ്റാന്‍ഡും പൂര്‍വസ്ഥിതിയിലായി. അതേസമയം, ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. കലക്ടറേറ്റിലും വില്ളേ്ളജ്, താലൂക്ക് ഓഫിസുകളിലും കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ സേവനം ലഭിക്കും. തമ്പാനൂരിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിന് കാരണം അഞ്ചു വര്‍ഷമായി നടത്തിയ അശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണെന്ന് ആക്ഷേപമുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 12 കോടി ചെലവഴിച്ച നിര്‍മാണപ്രവര്‍ത്തനം നടത്തിയിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. ആസൂത്രണമില്ലാതെ പദ്ധതികള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥര്‍ പണം വെള്ളത്തിലൊഴുക്കിയെന്നാണ് ആരോപണം. |
പുന്നയൂര്‍ക്കുളം സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം Posted: 22 Apr 2015 10:53 PM PDT പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിത്തിന്‍െറയും ഭൂമിയുടെയും ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം. ഭൂമിയുടെ ഉടമസ്ഥാവകാശം പരൂര്‍ കോള്‍പടവ് കമ്മിറ്റിക്കാണെന്ന് കര്‍ഷകരും ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പടവ് കമ്മിറ്റി ഓഫിസിനും ഗോഡൗണിനും വാടകയൊടുക്കണമെന്ന് ബാങ്ക് ഭരണസമിതിയും നിലപാടെടുത്തതോടെ തര്‍ക്കം അതിരുകടക്കുകയാണ്. വാടക നല്‍കാത്തതിന്‍െറ പേരില്‍ കോള്‍കൃഷി കമ്മിറ്റിയുടെ അക്കൗണ്ടിലെ പണം ബാങ്ക് തടഞ്ഞുവെക്കുന്നതായി ആക്ഷേപമുണ്ട്. പരൂര്‍ പടവ് കോള്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത് ആറ്റുപുറത്തുള്ള ബാങ്കിനോട് ചേര്‍ന്ന മുറിയിലാണ്. ഇത് ഒഴിഞ്ഞുകൊടുക്കണമെന്ന് ബാങ്ക് അധികൃതര്‍ നിരന്തരം ആവശ്യപ്പെടുന്നുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. ഈ ആവശ്യം സമ്മതിക്കാത്തതിലുള്ള വിരോധമാണ് പടവ് കമ്മിറ്റിയുടെ അക്കൗണ്ടിലുള്ള 1.65 ലക്ഷം രൂപ തടഞ്ഞുവെച്ച നടപടിക്കു പിന്നിലെന്നാണ് പടവ് കമ്മിറ്റിയുടെ ആക്ഷേപം. ബാങ്ക് പ്രവര്‍ത്തിക്കുന്നത് 1962ല്‍ പരൂരിലെ കോള്‍കൃഷി സംഘത്തിനുവേണ്ടി വാങ്ങിയ ഭൂമിയിലാണെന്നും അതിനാല്‍ സ്ഥലത്തിന്‍െറ വാടക കോള്‍ കമ്മിറ്റിക്കാണ് ബാങ്ക് നല്‍കേണ്ടതെന്നുമാണ് സമിതിയുടെ ആവശ്യം. കഴിഞ്ഞദിവസം ചേര്‍ന്ന പടവ് കമ്മിറ്റിയുടെ യോഗത്തില്‍ ഈ തീരുമാനമാണ് കര്‍ഷകരെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ പുഞ്ച പമ്പിങ് സബ്സിഡി തുകയായ 1.94 ലക്ഷം രൂപ മാര്‍ച്ച് 18നാണ് പുഞ്ച സ്പെഷല്‍ ഓഫിസില്‍നിന്ന് സമിതിയുടെ അക്കൗണ്ടില്‍ വന്നത്. പണമെടുക്കാന്‍ ബാങ്കിലത്തെിയ സമിതി ഭാരവാഹികളോട് കഴിഞ്ഞ വര്‍ഷം എടുത്ത വായ്പ പൂര്‍ണമായി അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി ചെക്ക് മടക്കുകയായിരുന്നു. എന്നാല്‍, വായ്പയിലേക്ക് മാര്‍ച്ച് 30ന് 29,000 രൂപയോളം അടച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. കൊയ്ത്ത് കഴിഞ്ഞ് പമ്പിങ് സബ്സിഡി കിട്ടിയാലാണ് സാധാരണയായി വായ്പ അടച്ചു തീര്‍ക്കുന്നത്. കുടിശ്ശിക ഇല്ലാത്ത വായ്പ നിര്‍ബന്ധമായി അടക്കാന്‍ ആവശ്യപ്പെട്ടത് തങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. അക്കൗണ്ടില്‍ നിന്നുള്ള പണം ലഭിക്കാത്തതിനാല്‍ കോളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതടക്കമുള്ള പണികള്‍ നിലച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂലിയിനത്തിലും മറ്റും വന്‍ തുക ബാധ്യതയാണ്. കൊയ്ത്ത് യന്ത്രങ്ങള്‍ നേരിട്ട് എടുക്കാന്‍ കഴിയാത്തതിനാല്‍ വാടകയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായെന്നും കമ്മിറ്റി ആരോപിക്കുന്നു. പണം കിട്ടാത്തതിനാല്‍ തോട്ടിലെ ചണ്ടി മാറ്റല്‍ ഉള്‍പ്പെടെയുള്ള പണികള്‍ നടക്കുന്നില്ല. പമ്പ് ഓപറേറ്റര്‍ക്കും കോള്‍പടവ് സൂപ്പര്‍വൈസര്‍ക്കും ഓഫിസ് ജീവനക്കാരനും മാസങ്ങളായി ശമ്പളം നല്‍കിയിട്ടില്ല. 60,000 രൂപ അടച്ചാല്‍ മൂന്ന് യന്ത്രങ്ങള്‍ വാടകക്ക് ലഭിക്കുമായിരുന്നു. ഇത് പ്രാവര്‍ത്തികമാകാത്തതിനാല്‍ ലക്ഷങ്ങള്‍ നഷ്ടമായെന്ന് കമ്മിറ്റി സെക്രട്ടറി ഷക്കീര്‍ കുമ്മിത്തറയില്‍, വൈസ് പ്രസിഡന്‍റ് പി.കെ. ഹസന്‍, ജോയന്‍റ് സെക്രട്ടറി എ.ടി. ജബാര്‍ എന്നിവര്‍ പറഞ്ഞു. ഇതുകൂടാതെ ലക്ഷങ്ങള്‍ ചെലിവിട്ട് പമ്പിങ്ങിന് വാങ്ങിയ മോട്ടോര്‍ സെറ്റ്, പെട്ടിയും പറയും ഉള്‍പ്പടെ നിരവധി സാമഗ്രികള്‍ പാടത്ത് വെയില്‍കൊണ്ട് കിടക്കുകയാണ്. പണമില്ലാതെ ഇവ ഗോഡൗണിലേക്ക് മാറ്റാനാകില്ല. മഴ തുടങ്ങി നനഞ്ഞാല്‍ ഇവ അടുത്ത പ്രവാവശ്യത്തെ കൃഷിക്ക് ഉപയോഗിക്കാനാവാതെ നാശമാകുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. അതേസമയം, കോള്‍ പടവ് കമ്മിറ്റിയുടെ ആരോപണങ്ങള്‍ ബാങ്ക് പ്രസിഡന്‍റ് പി. ഗോപാലന്‍ നിഷേധിച്ചു. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും സര്‍വീസ് കോഓപറേറ്റിവ് ആക്ട് പ്രകാരം 1960ല്‍ സര്‍ക്കാര്‍ ലയിപ്പിച്ചതാണ്. ഇതിനായി പ്രത്യേക നിയമാവലിയുമുണ്ട്. ഇപ്പോള്‍ ബാങ്കിന്‍െറ ഉടമസ്ഥാവകാശം സര്‍ക്കാറിനും ബാങ്കിന്‍െറ 6000ഓളം വരുന്ന അംഗങ്ങള്‍ക്കുമുള്ളതാണ്. ഇതില്‍ കര്‍ഷകരുമുണ്ട്. എന്നാല്‍, കര്‍ഷകരുടേതല്ല ബാങ്ക്. പണം തടഞ്ഞുവെച്ചത് സമിതി രണ്ടുലക്ഷത്തോളം രൂപ കുടശ്ശികയായി അടക്കാനുള്ളതിനാലാണ്. ഇത് ഒരുമിച്ച് അടക്കണമെന്നില്ളെന്നും ജാമ്യമായി ബോണ്ട് നല്‍കിയാല്‍ മതിയെന്നും ബാങ്ക് തീരുമാനിച്ച് സമിതിയെ അറിയിച്ചിട്ടും പണമടക്കാനോ ബോണ്ട് ഒപ്പിട്ട് നല്‍കാനോ സമിതി തയാറാകുന്നില്ളെന്നും ഗോപാലന്‍ പറഞ്ഞു. ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ഷകര്‍ വാടക നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് : യു.ഡി.എഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു Posted: 22 Apr 2015 10:50 PM PDT നെല്ലിയാമ്പതി: എല്‍.ഡി.എഫിന്‍െറ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ നാലുപേര്‍ അനുകൂലിച്ചെങ്കിലും ഭരണപക്ഷത്തിന്‍െറ എട്ടുപേര്‍ പ്രതികൂലമായി. പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ കോണ്‍ഗ്രസിലെ ഒരംഗം ഹാജരായില്ല. ആര്‍.എസ്.പി അംഗം യു.ഡി.എഫിനെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തി. മൊത്തം 13 അംഗങ്ങളാണ് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനുള്ളത്. ആര്‍.എസ്.പി അംഗമായ ശാരദയാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ്. യു.ഡി.എഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ വൈസ് പ്രസിഡന്‍റിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ രണ്ടംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രമേയത്തെ മുഴുവന്‍ എല്‍.ഡി.എഫ് അംഗങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. |
ഐ.ടി. @ സ്കൂള്‍ സൈറ്റില്‍ നിന്ന് എസ്.എസ്.എല്‍.സി ഫലം നീക്കി Posted: 22 Apr 2015 10:49 PM PDT തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പരീക്ഷാ ഭവന്‍െറയും ഐ.ടി അറ്റ് സ്കൂളിന്‍െറയും വെബ്സൈറ്റുകളില്‍ നിന്ന് മാറ്റി. അന്തിമ ഫലം നാളെ പ്രസിദ്ധീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ ഫലം നീക്കിയതെന്നാണ് സൂചന. അതേസമയം പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ വെബ്സൈറ്റിലും സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വെബ് പോര്‍ട്ടലിലും ഫലം ലഭ്യമാണ്. പൂര്‍ണമായ ഫലം പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി ആകെയുള്ള 54 മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ 34 എണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ പരീക്ഷാ ഭവനില്‍ എത്തിച്ചു. ബാക്കിയുള്ള 20 മൂല്യ നിര്‍ണയ ക്യാമ്പില്‍ നിന്ന് ഇന്ന് തന്നെ വിവരങ്ങള്‍ എത്തിക്കാന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഗ്രേസ് മാര്‍ക്ക് ലഭിച്ചിട്ടില്ല, ഗ്രേഡ് ഉള്‍പ്പെടുത്തിയിട്ടില്ല തുടങ്ങിയ പരാതികളും പരിഹരിച്ചാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. |
കര്‍ഷകന്‍റെ ആത്മഹത്യ: കെജ് രിവാളിന്‍റെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം Posted: 22 Apr 2015 10:41 PM PDT ന്യൂഡല്‍ഹി: എ.എ.പി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രസര്‍ക്കാറിന്‍റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ജന്തര്‍ മന്ദിറില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര സിങ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെജ് രിവാള്‍ രാജിവെക്കണം, മരിച്ച കര്‍ഷകന്‍റെ കുടംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. കെജ്രി വാളിന്‍റെ വസതിക്കു മുന്നിലെ പൊലീസ് ബാരികേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ അരവിന്ദ് കെജ് രിവാളിന്‍റെ കോലം കത്തിച്ചു. റാലി നടക്കുന്ന വേദിക്ക് സമീപം കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ജന്തര്‍ മന്ദിറില്‍ റാലി നടത്താന്‍ എ.എ.പിക്ക് രേഖാമൂലം അനുമതി നല്‍കിയിരുന്നില്ല. റാലിയുടെ വേദി വിശാലമായ രാംലീലാ മൈതാനിലേക്ക് മാറ്റണമെന്ന് എ.എ.പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജന്തര്‍ മന്ദിറില്‍ നിന്നു തന്നെ റാലി തുടങ്ങുമെന്ന് പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കര്‍ഷകന്‍്റെ മരണത്തിന്‍ ഉത്തരവാദി എ.എ.പിയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. സംഭവത്തില്‍ ഉത്തരവാദിയായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. |
13179 പേര്‍ക്ക് സീറ്റില്ല; പ്ളസ്വണ്‍ പഠനം വഴിമുട്ടും Posted: 22 Apr 2015 10:39 PM PDT മലപ്പുറം: ജില്ലയില്‍ ഇത്തവണയും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനം വഴിമുട്ടും. എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ജില്ലയില്‍ പരീക്ഷയെഴുതിയ 79663 പേരില്‍ 77179 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഉപരിപഠനത്തിനായി ജില്ലയില്‍ 64000ത്തോളം സീറ്റുകളാണുള്ളത്. ഇതില്‍ 60,262 പ്ളസ് വണ്‍ സീറ്റും ബാക്കി പോളി, വി.എച്ച്.എസ്.ഇ സീറ്റുമാണ്. ഫലത്തില്‍ 13179 പേര്‍ ഓപണ്‍ സ്കൂളിനെയോ മറ്റുകോഴ്സുകളെയോ ആശ്രയിക്കേണ്ടിവരും. 2484 പേരാണ് ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തത്. ഇവരില്‍ സേ പരീക്ഷ വിജയിച്ചത്തെുന്നവരുടെയും സി.ബി.എസ്.ഇ പരീക്ഷ ജയിച്ചത്തെുന്നവരുടെയും കണക്കുകൂടി പരിഗണിച്ചാല്‍ സംഖ്യ ഇനിയും ഉയരും. പ്രത്യേക ഉത്തരവിലൂടെ കൂടുതല്‍ ബാച്ചുകളും സീറ്റും അനുവദിച്ചാലേ ശാശ്വത പരിഹാരമാകൂ. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിരുന്ന 77239ല്‍ 73,746 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. പരീക്ഷക്കിരുന്നവരുടെ എണ്ണത്തിലും വിജയ ശതമാനത്തിലും വര്‍ധനവുണ്ടായ ഈ വര്‍ഷം 3433 പേര്‍ അധികം വിജയിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി ഉപരിപഠന യോഗ്യത നേടിയവര്‍ക്ക് പ്ളസ് വണ്‍ പഠനത്തിന് അവസരം ലഭിച്ചില്ളെങ്കിലും സമാന്തര കോഴ്സുകളെ ആശ്രയിക്കാം. ഐ.ടി.ഐ, പോളിടെക്നിക്, വിഎച്ച്.എസ്.എസ്.ഇ എന്നിവയിലായി നൂറോളം സ്ഥാപനങ്ങളാണുള്ളത്. ജില്ലയിലെ 27 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറികളില്‍ 24 എണ്ണം സര്‍ക്കാര്‍ സ്കൂളുകളിലും മൂന്നെണ്ണം എയ്ഡഡ് സ്കൂളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 2325 പേര്‍ക്കാണ് പ്രവേശം നേടാനാവുക. തിരൂര്‍ എസ്.എസ്.എം പോളി, മേല്‍മുറി മഅ്ദിന്‍ പോളി, അങ്ങാടിപ്പുറം ഗവ. പോളി, തിരൂരങ്ങാടി ഗവ. പോളി, കോട്ടക്കല്‍ വനിതാ പോളി എന്നിവിടങ്ങളിലായി 1400ഓളം പേര്‍ക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. 60ലേറെ ഐ.ടി.ഐകളാണ് ജില്ലയിലുള്ളത്. ഇതില്‍ നിലമ്പൂര്‍, അരീക്കോട്, പാതാക്കര, പുഴക്കാട്ടിരി, ചെറിയമുണ്ടം, മാറഞ്ചേരി എന്നീ സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 250ലേറെ പേര്‍ക്ക് ഉപരിപഠനാവസരം ലഭിക്കും. ബാക്കി സ്വകാര്യ ഐ.ടി.ഐകളെയും വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാം. സീറ്റുകളുടെ അപര്യാപ്തത കാരണം കഴിഞ്ഞ വര്‍ഷം അഡീഷനല്‍ ബാച്ചുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കൂടുതലും ലഭിച്ചത് മലപ്പുറത്തിനായിരുന്നു. 45,886 സീറ്റുകളായിരുന്നു കഴിഞ്ഞവര്‍ഷം ജില്ലയിലുണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം കാല്‍ലക്ഷത്തിലേറെ പേര്‍ ഉപരിപഠനത്തിന് വഴിമുട്ടുമെന്ന സ്ഥിതി വന്നപ്പോള്‍ സര്‍ക്കാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കുകയും ചില സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തിരുന്നു. 159 അധിക ബാച്ചുകളാണ് ഇതുവഴി ലഭിച്ചത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ ആശ്വാസം നല്‍കിയിരുന്നു. ഇത്തവണ വിജയശതമാനം കൂടിയതോടെ കൂടുതല്‍ ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. |
എല്‍.ഡി.എഫ് ഉപരോധം: കലക്ടറേറ്റ് സ്തംഭിച്ചു Posted: 22 Apr 2015 10:35 PM PDT പത്തനംതിട്ട: ബാര്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവെക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഉപരോധിച്ചു. ഉപരോധ സമരത്തെ തുടര്‍ന്ന് കലക്ടറേറ്റ് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ബുധനാഴ്ച രാവിലെ തന്നെ സമരം കലക്ടറേറ്റ് കവാടത്തില്‍ ആരംഭിച്ചിരുന്നു. പ്രധാനഗേറ്റും കിഴക്കുവശത്തെ റോഡും പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കൂടുതല്‍ പൊലീസിനെയും കലക്ടറേറ്റ് കവാടത്തിലും പരിസരത്തുമായി നിയോഗിച്ചിരുന്നു. കലക്ടറേറ്റ് റോഡ് വഴിയുള്ള ഗതാഗതവും സമരം കാരണം തടസ്സപ്പെട്ടു. വാഹനങ്ങള്‍ സെന്‍റ്പീറ്റേഴ്സ് ജങ്ഷനില്‍ നിന്നും നേരെ റിങ്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു. യാത്രക്കാര്‍ ഏറെ വലയുകയും ചെയ്തു. സമരക്കാര്‍ റോഡ് കൈയടക്കിയതോടെ ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാതായത് പ്രതിഷേധത്തിനും ഇടയാക്കി. റോഡില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടി ഇതിന് കീഴിലായാണ് സമരക്കാര്‍ ഇരുന്നത്. ഉപരോധ സമരം എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷതവഹിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍. ഉണ്ണികൃഷ്ണപിള്ള, കെ.അനന്തഗോപന്‍, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം പി.പ്രസാദ്, രാജു എബ്രഹാം എം.എല്‍.എ, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്‍റ് ഹരികിഷോര്‍, മാത്യൂസ് ജോര്‍ജ്, ജെറി ഈശോ ഉമ്മന്‍, പി.പി. ജോര്‍ജ്കുട്ടി, കെ.ജെ. ജോസഫ്, കോമളന്‍, പി.സി. ഹരി, ടി.കെ.ജി നായര്‍ എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച ഉപരോധത്തിന് മുന്നണി നേതാക്കളായ പി.ജെ. അജയകുമാര്‍, എ. പത്മകുമാര്‍, ടി.ഡി.ബൈജു, പി.എസ്. മോഹന്‍, ആര്‍. സനല്‍കുമാര്‍, വി. വിദ്യാധരന്‍, ചെങ്ങറ സുരേന്ദ്രന്‍, മുണ്ടപ്പള്ളി തോമസ്, വി.എം. എബ്രഹാം, നൗഷാദ് കണ്ണങ്കര, ജേക്കബ് കോശി, ശശിധരന്‍ നായര്‍, ചെറിയാന്‍ ജോര്‍ജ് തമ്പു, സാജന്‍, മുണ്ടക്കല്‍ ശ്രീകുമാര്‍, ബി. ഷാഹുല്‍ ഹമീദ്, ബെന്‍സി തോമസ്, ഡി.സജികുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
മഴ; 800 ഏക്കറിലെ നെല്ല് വെള്ളത്തില്‍ Posted: 22 Apr 2015 10:07 PM PDT കോട്ടയം: കര്‍ഷക പ്രതീക്ഷകള്‍ക്കുമേല്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയില്‍ കോട്ടയത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയില്‍ നെല്ല് വ്യാപകമായി നശിച്ചു. ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ കാരാപ്പുഴ, വേളൂര്‍ എന്നിവിടങ്ങളിലെ വിവിധ പാടശേഖരങ്ങളിലായി 800 ഏക്കറോളം സ്ഥലത്തെ നെല്ല് വെള്ളത്തിലായി. യന്ത്രം കിട്ടാത്തതിനത്തെുടര്‍ന്ന് പലയിടങ്ങളിലും കൊയ്ത്ത് നീട്ടിവെച്ചിരിക്കുന്നതിനിടെയാണ് മഴയത്തെിയത്. പാടശേഖരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലേക്ക് വിളഞ്ഞ നെല്ല് ചാഞ്ഞുകിടക്കുകയാണ്. പാടത്ത് ഉണക്കാനിട്ടിരുന്ന ക്വിന്‍റല്‍ കണക്കിന് കൊയ്തെടുത്ത നെല്ലും മഴയില്‍ നനഞ്ഞു. ഇത് കരക്കത്തെിച്ച് ഉണക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ഷകര്‍. ഗ്രാവ്, ചേക്കാക്കരി പാടശേഖരങ്ങളിലായി 300 ഏക്കറോളം സ്ഥലത്തെ കൊയ്യാറായ നെന്മണികളാണ് വെള്ളത്തില്‍ വീണുകിടക്കുന്നത്. മഴയില്‍ ബണ്ട് തകര്‍ന്ന് ബുധനാഴ്ച കൊയ്യാനിരുന്ന പൈനിപ്പാടത്തെ 22 ഏക്കറിലെ കൃഷിയാണ് നശിച്ചത്. യന്ത്രം ലഭിക്കാഞ്ഞതിനത്തെുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന കൊയ്ത്താണ് ബുധനാഴ്ത്തേക്ക ്മാറ്റിയത്. ഇതിനിടെയാണ് മഴയത്തെിയത്. കോട്ടയം വേളൂരില്‍നിന്ന് പതിനഞ്ചില്‍ കടവിലേക്കുള്ള റോഡ് സൈഡിലെ പാടത്ത് 13 കര്‍ഷകര്‍ ഒരുമിച്ചായിരുന്നു കൃഷിയിറക്കിയത്. ഈ മേഖലയിലെ തെങ്ങനാടി, വരവുംവേലി, പെരുനിലം, ഇരുമ്പുവേലി എന്നീ പാടശേഖരങ്ങളും വെള്ളത്തിലാണ്. കുമരകം, വൈക്കം ഭാഗങ്ങളിലെ പാടശേഖരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം വറ്റിക്കാനും മുങ്ങിയ നെല്ല് കരക്കത്തെിച്ച് ഉണക്കാനും കര്‍ഷകര്‍ ശ്രമം നടത്തിവരികയാണ്. വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമം നടത്തുന്നുണ്. വീണ്ടും മഴചെയ്താല്‍ ഒരുമണി നെല്ലുപോലും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങളിലെ ജലം വറ്റിക്കാന്‍ കൃഷിവകുപ്പും സര്‍ക്കാറും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. |
പീരുമേട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാജ് കോണ്‍ഗ്രസിന് തലവേദന Posted: 22 Apr 2015 09:53 PM PDT പീരുമേട്: ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ഭരണമുന്നണിയായ കോണ്‍ഗ്രസിന് തലവേദനസൃഷ് ടിക്കുന്നു. ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാരെ നിലക്കുനിര്‍ത്താന്‍ ഭരണസമിതിക്ക് സാധിക്കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. ചില ജീവനക്കാര്‍ കെട്ടിട പെര്‍മിറ്റ് ഉള്‍പ്പെടെ സേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പ്രതിപക്ഷത്തിന് ആയുധമാകുമെന്ന ഭീതി കോണ്‍ഗ്രസിനുണ്ട്. പഞ്ചായത്തിന്‍െറ വിവിധ മേഖലകളിലെ ഹോം സ്റ്റേകളില്‍നിന്ന് ഒരു ജീവനക്കാരന്‍ സ്വകാര്യ വാഹനത്തില്‍ എത്തി പണം പിരിച്ചതും വിവാദമായിരുന്നു. വന്‍കിടക്കാരായ ബിസിനസുകാര്‍ നിര്‍മിച്ച ഗെസ്റ്റ് ഹൗസുകളും കോട്ടേജുകളും ഹോം സ്റ്റേകളായി പ്രവര്‍ത്തിക്കുകയാണ്. റിസോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ ഹോം സ്റ്റേകളായി ഉപയോഗിച്ച് വന്‍ നികുതി വെട്ടിപ്പാണ് നടത്തുന്നത്. ഹോം സ്റ്റേകള്‍ക്ക് സ്ക്വയര്‍ ഫീറ്റിന് 40 രൂപ മുതല്‍ 60 രൂപ വരെയും റിസോര്‍ട്ടുകള്‍ക്ക് 60 രൂപ മുതല്‍ 90 രൂപ വരെയുമാണ് കെട്ടിടനികുതി. നികുതി കുറച്ച് നല്‍കാന്‍ വന്‍ തുകയാണ് കൈക്കൂലി ഈടാക്കുന്നതെന്ന് പരാതിയുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. |
കാറ്റിലും മഴയിലും മിന്നലിലും വ്യാപക നാശം Posted: 22 Apr 2015 09:41 PM PDT അഞ്ചരക്കണ്ടി: ചൊവ്വാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മിന്നലിലും അഞ്ചരക്കണ്ടി മേഖലയില്‍ വ്യാപക നാശം. മിന്നലില്‍ പറമ്പുക്കരയിലെ കെ.ടി. രാജീവന്‍െറ വീട് തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ക്കും വയറിങ്ങിനും കേടുപാടുപറ്റി. ചുവരിന് വിള്ളലേറ്റിട്ടുണ്ട്. എസ്.ബി.ടി അഞ്ചരക്കണ്ടി ബ്രാഞ്ചിന്‍െറ കമ്പ്യൂട്ടറുകളും എ.ടി.എം കൗണ്ടറിലെ ഉപകരണങ്ങളും നശിച്ചു. അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്കിന്‍െറയും മൗവ്വഞ്ചേരി ബാങ്കിന്‍െറയും കമ്പ്യൂട്ടറുകള്‍ക്ക് കേടുപാടു പറ്റി. വെള്ളച്ചാലിലെ പി.വി. രാജീവന്‍െറ വീട് മിന്നലില്‍ തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങളും വര്‍ക്കേരിയയുടെ ചുവരും തകര്‍ന്നു. പടുവിലായിയിലെ ലെനീഷിന്‍െറ വയലിലെ നേന്ത്രവാഴകള്‍ കനത്ത കാറ്റില്‍ നശിച്ചു. എക്കാലിലെ അപ്പുക്കുട്ടന്‍ നമ്പ്യാരുടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി. കല്ലായി, കുറുമാത്തൂര്‍ ഭാഗങ്ങളിലെ കൃഷിയിടങ്ങളും കാറ്റിലും മഴയിലും നശിച്ചു. ഇരിക്കൂര്‍: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ കോളോട് മസ്ജിദിന് സമീപം വളപ്പിനകത്ത് അബൂട്ടി മുസ്ലിയാരുടെ വീടിന് സമീപത്തെ മതിലിടിഞ്ഞുവീണു. മഴയില്‍ കപ്പ, നേന്ത്രവാഴ എന്നിവ നശിച്ചു. 15,000ത്തോളം രൂപയുടെ നഷ്ടമുണ്ടായി.മഴയില്‍ ചേടിച്ചേരിയിലെ സ്മിതയുടെ കോവക്ക കൃഷിത്തോട്ടം നശിച്ചു. കുട്ടാവില്‍ കെ.എ. സൈനുദ്ദീന്‍െറ തോട്ടത്തിലെ 25ഓളം വാഴകള്‍ നിലംപൊത്തി. കോളോട് കേളമ്പത്തേ് ഹൗസില്‍ ഇ. പ്രസാദ് കുമാറിന്‍െറ വീട്ടുപറമ്പിലെ വാഴകളും നശിച്ചു. പട്ടുവം, നിടുവള്ളൂര്‍, പെടയങ്ങോട്, കുണ്ടേരിവയല്‍ എന്നിവിടങ്ങളില്‍ മരക്കൊമ്പുകള്‍ വൈദ്യുതി ലൈനുകളില്‍ വീണ് വൈദ്യുതി നിലച്ചു. ഇരിക്കൂര്‍ പഞ്ചായത്തില്‍ ജലനിധി പദ്ധതി പൈപ്പ്ലൈനിന് കീറിമുറിച്ച റോഡുകള്‍ ചളിക്കുളമായി മാറി. |
ബീഹാറില്‍ കൊടുങ്കാറ്റ്; മരണം 44 ആയി Posted: 22 Apr 2015 09:40 PM PDT പട്ന: ബിഹാറിലെ വടക്കുകിഴക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 100ഓളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് വീടുകളും വ്യാപകമായി കൃഷിയും നശിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍നിയ, മധേപുര, സഹര്‍സ, മധുബനി, സമസ്തിപൂര്‍, ദര്‍ഭംഗ എന്നീ ജില്ലകളിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. പശ്ചിമബംഗാളുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. എണ്ണമറ്റ വൃക്ഷങ്ങള്‍ കടപുഴകി, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പൂര്‍നിയ ജില്ലയില്‍ മാത്രം 25 പേര്‍ മരിച്ചതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. മധേപുര ജില്ലയില്‍ ഏഴുപേരും മധുബനി ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. മേഖലയിലെ റോഡ് ഗതാഗതം പാടെ സ്തംഭിച്ചു. പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് നാശംവിതച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിച്ചു.മണിക്കൂറില്‍ 65 കി.മീ വേഗത്തിലാണ് കാറ്റുവീശിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തരം കാറ്റ് ഈ കാലയളവില്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് കാലാവസ്ഥ വകുപ്പിന്‍െറ പട്നയിലെ ഡയറക്ടര്‍ പറഞ്ഞു. |
റയലും യുവന്‍റസും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ Posted: 22 Apr 2015 09:29 PM PDT മഡ്രിഡ്: ഓരോ ഗോള്‍ വിജയവുമായി റയല്‍ മഡ്രിഡും യുവന്‍റസും ചാമ്പ്യന്‍സ് ലീഗിന്‍െറ അവസാന നാലിലേക്ക്. സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് റയലിന്‍െറ രക്ഷകനായത്. മൊണോക്കോ^ യുവന്‍റസ് രണ്ടാം പാദ മല്‍സരം സമനിലയായതോടെ ആദ്യ പാദത്തിലെ ഏക ഗോള്‍ വിജയത്തിന്‍െറ പിന്‍ബലത്തിലാണ് യുവന്‍റസ് അവസാന നാലിലേക്ക് പ്രവേശിച്ചത്. ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു. ഗോളിലാറാടിയാണ് ഇരു ടീമുകളുടെയും സെമിയിലേക്കുള്ള വരവെങ്കില്‍ ഒറ്റ ഗോളിന്‍െറ പിന്‍ബലത്തിലാണ് റയലും യുവന്‍റസും സെമിയിലത്തെുന്നത്. ആര്‍ത്തരമ്പിയ സാന്‍റിയാഗോ ബെര്‍ണബ്യുവിലെ വെള്ളക്കടലിനെ സാക്ഷിയാക്കി 88-ാം മിനിറ്റിലാണ് ജാവിയര്‍ ഹെര്‍ണാണ്ടസിന്‍െറ ബൂട്ടില്‍ നിന്നും വിജയ ഗോള്‍ പിറന്നത്. പരുക്കിന്‍്റെ പിടിയിലകപ്പെട്ട സൂപ്പര്‍ താരങ്ങളായ ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ, സസ്പെന്‍ഷനിലുള്ള മാഴ്സലോ എന്നിവരെ പുറത്തിരുത്തിയാണ് ക്രിസ്റ്റ്യാനോയും സംഘവും കളത്തിലിറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ റയല്‍ മുന്നേറ്റ നിര അത്ലറ്റിക്കോ പ്രതിരോധ നിരക്ക് വന്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗോള്‍ മാത്രം പിറന്നു കണ്ടില്ല. 76-ാം മിനിറ്റില്‍ അത്ലറ്റിക്കോ താരം ആര്‍ദെ തുറാന്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തു പോയത് മത്സരത്തില്‍ നിര്‍ണായകമായി. 88ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ കിറു കൃത്യതയാര്‍ന്ന പാസ് വലയിലത്തെിച്ചാണ് ജാവിയര്‍ ഹെര്‍ണാണ്ടസ് നഗരവൈരികളെ തോല്‍പിച്ചത്. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മത്സരത്തില്‍ ആറു മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡും റഫറി പുറത്തെടുത്തു. നിലവിലെ ജേതാക്കളായ റയലിന്‍െറ തുടര്‍ച്ചയായ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനമാണിത്. മൊണോക്കോ^ യുവന്‍റസ് രണ്ടാം പാദ മത്സരം ഗോള്‍ രഹിതമായിരുന്നെങ്കിലും ആവേശത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. തുടക്കത്തില്‍ മൊണോക്കോ മികച്ച മുന്നേറ്റം സൃഷ്ടിച്ചെങ്കിലും സമനിലയില്‍ പോലും വിജയം പ്രതീക്ഷിച്ചിറങ്ങിയ യുവന്‍റസ് പ്രതിരോധ ഭടന്മാര്‍ വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. 12 വര്‍ഷത്തിനു ശേഷമാണ് യുവന്‍റസ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത് |
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇഴയുന്നു Posted: 22 Apr 2015 09:11 PM PDT സുല്‍ത്താന്‍ ബത്തേരി: വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പ്രതീക്ഷയുയര്‍ത്തിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. മോചനം ഏറെ അകലെയാണെന്ന് തിരിച്ചറിയുമ്പോഴും നിസ്സഹായരാവുകയാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വൈദ്യുതി, റോഡ്, വീട്, കുടിവെള്ളം തുടങ്ങിയപ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഇവര്‍ക്ക് കൊടും കാട്ടിനുള്ളില്‍ കൂലിവേലക്കു പോലും മാര്‍ഗമില്ല. പട്ടിണിയും ദാരിദ്ര്യവും കടുത്ത നിരാശയും വനഗ്രാമങ്ങളെ ചൂഴ്ന്നു നില്‍ക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയും ഇവര്‍ക്ക് അന്യമാണ്. കൊടിയ മനുഷ്യാവകാശ ലംഘനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. 1973ലാണ് വയനാട് വന്യജീവി കേന്ദ്രം പ്രഖ്യാപിക്കപ്പെട്ടത്. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും കാടും നാടും വേര്‍തിരിഞ്ഞിട്ടില്ല. കൊടും കാട്ടിനുള്ളില്‍ നോക്കത്തൊ ദൂരത്ത് നെല്‍പാടങ്ങള്‍, ഏക വിളത്തോട്ടങ്ങള്‍. നാട്ടില്‍ ജനങ്ങള്‍ക്ക് സാധാരണയായി ലഭ്യമാവുന്ന സൗകര്യങ്ങള്‍ പോലും ഇവിടെ ആളുകള്‍ക്ക് ലഭ്യമാവുന്നില്ല. കെണിയില്‍ അകപ്പെട്ട ഈ മനുഷ്യരുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ 1984ല്‍ കേരള ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. തൃശൂരിലെ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിശദ പഠനത്തിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയോഗിച്ചു. ഇവര്‍ സമര്‍പിച്ച പുനരധിവാസ പദ്ധതി 2010ല്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന 14 വനഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. 80 കോടി ചെലവ് വരുന്ന പദ്ധതിയും ഇതിനായി സമര്‍പ്പിച്ചു. 2011 നവംബറില്‍ പദ്ധതി അംഗീകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 550 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ഈ ഫണ്ട് ഉപയോഗപ്പെടുത്തി 2012 ജൂണില്‍ ഗോളൂര്‍ അമ്മവയല്‍ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ട്രൈബല്‍ ഫണ്ട് വക മാറ്റി കൊട്ടങ്കരയിലെ കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. പിന്നീട് ഈ ഫണ്ട് കേന്ദ്രത്തിന്‍െറ പുനരധിവാസ പദ്ധതിയില്‍നിന്നു തന്നെ ലഭിച്ചു. ഇപ്പോള്‍ കുറിച്യാട് വനഗ്രാമത്തിലെ ജനങ്ങളുടെ പുനരധിവാസം ഭാഗികമായി മാത്രം നടക്കുകയാണ്. നാലു വര്‍ഷത്തിനുള്ളില്‍ ആകെ മാറ്റിപ്പാര്‍പ്പിച്ചത് 80ഓളം കുടുംബങ്ങളെ മാത്രമാണ്. 14ല്‍ നാല് ജനവാസ കേന്ദ്രങ്ങളില്‍ മാത്രമാണ് പദ്ധതിയത്തെിയത്. ഇത്തരത്തില്‍ പദ്ധതി മന്ദഗതിയിലായാല്‍ പതിറ്റാണ്ട് കഴിഞ്ഞാലും പദ്ധതി പൂര്‍ത്തിയാവില്ല. പുനരധിവാസത്തിന് നിര്‍ദേശിക്കപ്പെട്ട പ്രദേശങ്ങളെന്ന നിലയില്‍ ഈ മേഖലകളില്‍ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യം പാടെ അവഗണിക്കപ്പെടുകയും ചെയ്യുന്നു. |
യാത്രക്കാര്‍ക്ക് ‘ചക്രശ്വാസം’ മാവൂര്‍ റോഡിലെ അഴുക്കുചാല്‍ പദ്ധതി അനിശ്ചിതത്വത്തില്‍ Posted: 22 Apr 2015 09:07 PM PDT കോഴിക്കോട്: മഴ അരികെയത്തെുമ്പോഴും മാവൂര്‍ റോഡിലെ അഴുക്കുചാല്‍ പ്രവൃത്തി എങ്ങുമത്തെിയില്ല. നഗരത്തെ മുഴുവന്‍ ഗതാഗതക്കുരുക്കിലാക്കി നടക്കുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലുമായതോടെ നഗരം അക്ഷരാര്‍ഥത്തില്‍ 'ചക്രശ്വാസം' വലിക്കുകയാണ്. മാര്‍ച്ച് 13ന് ആരംഭിച്ച പ്രവൃത്തി ഇപ്പോഴും ഇഴയുകയാണ്. പ്രവൃത്തിയുടെ ഭാഗമായി, റോഡില്‍ പല ഭാഗങ്ങളിലും പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കൂടുതല്‍ കാലതാമസവും നേരിടുന്നുണ്ട്. റോഡിന്‍െറ ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. നിലവില്‍ പ്രവൃത്തി നടക്കുന്ന 330 മീറ്റര്‍ ഭാഗത്തെ സ്ളാബ് കോണ്‍ക്രീറ്റിങ് അഞ്ചുദിവസം മുമ്പാണ് പൂര്‍ത്തിയായത്. രണ്ടാഴ്ചകൂടി കഴിഞ്ഞാലേ കോണ്‍ക്രീറ്റ് ഉറക്കൂ. എന്നാല്‍, മാത്രമേ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയൂ. ഇതോടെ ഗതാഗതവകുപ്പില്‍നിന്ന് വാങ്ങിയ അനുമതിയുടെ ദിവസവും കഴിയുകയാണ്. രണ്ടുമാസമാണ് അഴുക്കുചാല്‍ നിര്‍മാണത്തിന് അനുമതി നേടിയത്. ഒരു മാസത്തോളം പിന്നിട്ടു. ഓവുചാല്‍ കടന്നുപോകേണ്ട റൂട്ട് സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രവൃത്തി ഇഴയാന്‍ കാരണം. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്‍െറ ഭാഗത്തുനിന്ന് കനോലി കനാലിലേക്ക് എത്തുന്ന പദ്ധതിയിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. ക്ഷേത്രം റോഡില്‍നിന്ന് കൈരളി തിയറ്ററിന്‍െറ പിന്‍ഭാഗത്ത് രാജാജി റോഡില്‍ അഴുക്കുചാലുകള്‍ മാവൂര്‍ റോഡിനു കുറുകെ പുതിയ കലുങ്ക് നിര്‍മിച്ച് അഴകൊടി ക്രോസ്റോഡിലൂടെ നിലവിലെ കലുങ്കിലേക്ക് ചേരും. ഫാത്തിമ ഹോസ്പിറ്റല്‍ ഭാഗത്തുനിന്ന് ആരംഭിക്കുന്ന മറ്റൊരു അഴുക്കുചാല്‍ മാങ്ങാട്ടുവയല്‍, കുനിയില്‍കാവ്, ജാഫര്‍ഖാന്‍ കോളനി റോഡിലൂടെ എത്തി ഇവ രണ്ടും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം കനോലി കനാലില്‍ ചേരുന്നതാണ് പദ്ധതി. എന്നാല്‍, അഴുക്കുചാല്‍ ക്ഷേത്രം ക്രോസ് റോഡിലേക്ക് കടത്തിവിട്ടാല്‍ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തത്തെിയിട്ടുണ്ട്. മാവൂര്‍ റോഡിലൂടെ നേരിട്ട് കനോലി കനാലില്‍ എത്തിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഒ.എം. ഭരദ്വാജ് പദ്ധതി നടത്തിപ്പുകാരായ കേരള സുസ്ഥിര നഗരവികസന പദ്ധതിക്ക് (കെ.എസ്.യു.ഡി.പി) കത്തയച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിച്ചില്ല. കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടര്‍ കലക്ടറായി പോയതും കോഴിക്കോട്ടെ പ്രോജക്ട് മാനേജര്‍ ജോലി വിട്ടതുമാണ് തീരുമാനം വൈകാന്‍ കാരണം. ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പ്രോജക്ട് മാനേജരുടെ ചുമതല. പദ്ധതി അഴകൊടി ക്രോസ് റോഡിലൂടെ കൊണ്ടുപോയാല്‍ പ്രവൃത്തി തടയുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷമേ പ്രവൃത്തി മുന്നോട്ടുപോകൂ. മാവൂര്‍ റോഡിലെ ഇപ്പോള്‍ നടക്കുന്ന പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടന്‍ മാവൂര്‍ റോഡ് ജങ്ഷനില്‍ നന്തിലത്ത് ജിമാര്‍ട്ട് ഭാഗത്ത് റോഡ് മുറിച്ച് കലുങ്ക് നിര്‍മിക്കേണ്ടതുണ്ട്. ഇതിന് വീണ്ടും സമയമെടുക്കും. ഇതിന്‍െറ ഭാഗമായും റോഡില്‍ ഗതാഗത നിയന്ത്രണം വേണ്ടി വരും. ഇതിനിടക്ക് മഴ വന്നാല്‍ പ്രവൃത്തി സ്തംഭിക്കാനും ഇടയുണ്ട്. |
രണ്ടാംഘട്ട യമന്‍ ഓപറേഷന്‍: ലോകരാഷ്ട്രങ്ങള്‍ സൗദിക്ക് ഒപ്പം Posted: 22 Apr 2015 08:27 PM PDT റിയാദ്: യമനിലെ ഹൂതി കലാപകാരികളുയെടും സാലിഹ് സേനയുടെയും സംഘം ചേര്‍ന്ന കലാപങ്ങളും അട്ടിമറിപ്രവര്‍ത്തനങ്ങളും യമനില്‍ മാത്രമല്ല, മേഖലയില്‍ ഒട്ടാകെ ഭീതി വിതക്കുന്ന ഘട്ടത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന മാര്‍ച്ച് 26ന് വ്യോമാക്രമണം തുടങ്ങിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച ലോകരാഷ്ട്രങ്ങള്‍ ഏകപക്ഷീയ വ്യോമാക്രമണം അവസാനിപ്പിച്ച് രാഷ്ട്രീയ, നയതന്ത്ര പരിഹാരം തേടാനുള്ള രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോഴും അഭിനന്ദനവും സഹായവാഗ്ദാനവുമായി രംഗത്ത്. തീരുമാനം സ്വാഗതം ചെയ്ത അമേരിക്കന്‍ ദേശിയ സുരക്ഷാസമിതി വക്താവ് ആലിസ്റ്റര്‍ ബാസ്കി, ഐക്യരാഷ്ട്ര സഭ മേല്‍നോട്ടത്തിലുള്ള രാഷ്ട്രീയനീക്കങ്ങള്‍ എളുപ്പമാക്കുന്നതിനും ജീവകാരുണ്യപ്രവര്‍ത്തനത്തിനു കളമൊരുക്കുന്നതിനും വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി. നേരത്തേ യമനില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. യമന് അകത്ത് ശീതസമരമുണ്ടാക്കി പ്രശ്നം പരിഹരിക്കാനാവില്ളെന്നും പ്രശ്നത്തിനല്ല, പരിഹാരത്തിനാണ് ഇറാനികള്‍ ശ്രമിക്കേണ്ടതെന്നും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. യമന്‍ തീരങ്ങളിലേക്കു നീങ്ങിയ ഇറാന്‍ കപ്പലുകളെ നിരീക്ഷിക്കാനായി അമേരിക്കയുടെ തിയോഡോര്‍ റൂസ്വെല്‍റ്റ് പടക്കപ്പല്‍ ചൊവ്വാഴ്ച ഏദനിലേക്കു നീങ്ങിയിരുന്നു. യമനിലെ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരമുണ്ടാക്കാമെന്ന് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. യമനിലെ വ്യോമാക്രമണം ലക്ഷ്യം നേടി അവസാനിച്ചതില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദിയെ അഭിനന്ദിച്ചു. വ്യോമാക്രമണം അവസാനിപ്പിക്കാനുള്ള നീക്കം മുന്നോട്ടു പോക്കിന്‍െറ അടയാളമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വിശേഷിപ്പിച്ചു. സഖ്യസേനയുടെ ആക്രമണത്തില്‍ അണിചേരാനുള്ള ക്ഷണം നിരാകരിച്ച പാകിസ്താനും തീരുമാനം സ്വാഗതം ചെയ്തു. ബുധനാഴ്ച രാവിലെ സൗദി ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദി ഹൂതികളെ തുരത്താന്‍ സഹായിച്ച സഖ്യസേനക്ക് തന്‍െറയും യമന്‍ ജനതയുടെയും ഹൃദയംഗമമായ നന്ദി അറിയിച്ചു. മന്‍സൂര്‍ ഹാദി ഐക്യരാഷ്ട്രസഭക്കും ജി.സി,സി രാഷ്ട്രങ്ങള്‍ക്കും നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ ഇടപെട്ടത്. മന്‍സൂര്‍ ഹാദി പറയുമ്പോള്‍ ആക്രമണം അവസാനിപ്പിക്കുമെന്നും സഖ്യസേന അന്നേ വ്യക്തമാക്കിയിരുന്നു. താനും വൈസ് പ്രസിഡന്‍റ് ഖാലിദ് ബഹാഹും താമസിയാതെ യമനിലത്തെുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ യമന്‍ വൈസ് പ്രസിഡന്‍റും താല്‍ക്കാലിക പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാഹ് ബഹ്റൈന്‍ രാജാവിനെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. |
ബഹ്റൈനടക്കമുള്ള രാജ്യങ്ങളുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ അംബാസഡര്‍ Posted: 22 Apr 2015 07:54 PM PDT മനാമ: ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളുമായി സഹകരിക്കുമെന്ന് ഇവിടുത്തെ അമേരിക്കന്‍ അംബാസഡര്‍ വില്യം റൊബേക്ക് വ്യക്തമാക്കി. മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഏത് ശക്തികള്‍ക്കെതിരെയും ജി.സി.സി രാഷ്ട്രങ്ങളോടൊപ്പം അമേരിക്ക നിലകൊള്ളും. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ജി.സി.സി രാഷ്ട്ര നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ മേഖലയുടെ സുരക്ഷയില്‍ അമേരിക്കയുടെ സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കും. ഗള്‍ഫിന്‍െറയാകെ സുരക്ഷ ഉറപ്പുവരുത്താണ് ബഹ്റൈനില്‍ അഞ്ചാം കപ്പല്‍പ്പട നിലയുറപ്പിക്കുന്നത്. കപ്പല്‍പ്പടയുടെ ആസ്ഥാനം മാറ്റാന്‍ നീക്കമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍െറ ആണവ പദ്ധതി മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനാണ് അമേരിക്കയുടെ ശ്രമം. നയപരമായി ഈ വിഷയം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനുമായി ഇക്കാര്യത്തില്‍ അന്തിമ കരാര്‍ രൂപപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധമുണ്ടാക്കാനും തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. അറബ് മേഖലയിലടക്കം ലോകത്താകെ കൂടുതല്‍ സമാധാനവും സുരക്ഷയും സാധ്യമാക്കുന്നതിന് ഇറാന്‍ ആണവ പദ്ധതിക്ക് ശക്തമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
അംഗീകാരം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം –ആദില്‍ ഹശാശ് Posted: 22 Apr 2015 07:47 PM PDT കുവൈത്ത് സിറ്റി: പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമം പ്രാബല്യത്തില്‍ വന്നതോടെ പഴയ ഡ്രൈവിങ് ലൈസന്‍സുകളുടെ അംഗീകാരം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍സ് വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ ആദില്‍ ഹശാശ് വ്യക്തമാക്കി. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 ദീനാറായി ഉയര്‍ത്തിയതാണ് പുതിയത് ലഭിക്കാനുള്ള വ്യവസ്ഥ. മറ്റൊരു തൊഴിലിലേക്ക് വിസ മാറിയാല്‍ ലൈസന്‍സ് പുതിയ നിയമപ്രകാരം പുതുക്കണം. പഴയത് കാലാവധി തീരുന്നതുവരെ നിലനില്‍ക്കും. ഒരു ദീനാറാണ് ലൈസന്‍സ് പുതുക്കാന്‍ നല്‍കേണ്ടത്. കാലാവധിയുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാലും ഒരു വര്‍ഷംകൂടി പുതുക്കിനല്‍കും. എന്നാല്‍, ഇഖാമ കാലാവധിക്കുള്ളില്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സും നല്‍കുകയുള്ളൂ. മറ്റൊരു പ്രധാന പരിഷ്കരണം ഡ്രൈവിങ് ലൈസന്‍സിന്‍െറ കാലപരിധി ഇഖാമ കാലാവധിയുമായി ബന്ധിപ്പിക്കുമെന്നുള്ളതാണ്. ഇഖാമ കാലാവധി അവസാനിക്കുമ്പോള്‍തന്നെ ലൈസന്‍സിന്‍െറ കാലപരിധിയും അവസാനിക്കും. വിദേശികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പുതിയ ലൈസന്‍സ് നല്‍കുന്നത്. രാജ്യത്ത് ഗതാഗതക്കുരുക്കുകളും അതുവഴിയുള്ള വാഹനാപകടങ്ങളും തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ വ്യാപകമായ പരിഷ്കരണം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് വ്യക്തമാക്കി. |
കൂലിക്കാരന്‍ കേളപ്പനെന്ന കന്നുപൂട്ടുകാരന്‍െറ രചനാ ജീവിതം Posted: 22 Apr 2015 07:45 PM PDT മെയ്ക്കരുത്ത് മണ്ണിനോടും മനസ്സിന്‍െറ കരുത്ത് വായനയോടും എഴുത്തിനോടും കൂടെക്കെട്ടിയെടുത്ത് പാടത്ത് കന്നുപൂട്ടിയ കൂലിക്കാരന്‍ കേളപ്പന്‍ കേരളം അറിയപ്പെടുന്ന എം.കെ. പണിക്കോട്ടി എന്ന ഗ്രന്ഥകാരനായി മാറിയ കഥയാണിത്. നിരവധി അംഗീകാരങ്ങള്‍ നേടിയ ഇദ്ദേഹത്തിന്‍റ മുഴുവന്‍ പേര് എം. കേളപ്പന്‍ പണിക്കോട്ടി. കാലക്രമേണ പേരിന്‍െറ നീളം ചുരുങ്ങി എം.കെ. പണിക്കോട്ടി എന്നായെങ്കിലും എഴുത്തിന്‍െറ പ്രഭാവം കേരളത്തോളം വലുതായി. അഞ്ച് ബാലസാഹിത്യ കൃതികളടക്കം 13 പുസ്തകങ്ങളാണ് ഇദ്ദേഹം രചിച്ചത്. കുഴഞ്ഞു മറിഞ്ഞ മണ്ണില്‍ വിത്തിട്ട് പാകമാക്കുന്നതുപോലെ എഴുതിത്തെളിയാന്‍ വായനയെ തന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ചങ്കുറപ്പിനൊപ്പം ചേര്‍ത്തുപിടിച്ച് മറ്റു രാഷ്ട്രീയക്കാരില്‍നിന്ന് കേളപ്പേട്ടന്‍ വ്യത്യസ്തനായി. 1943ല്‍ തന്‍െറ 15ാം വയസ്സു മുതല്‍ ജില്ലയില്‍ കര്‍ഷക പ്രസ്ഥാനം കരുപ്പിടിപ്പിക്കുന്നതിലും ജന്മിമാരുടെ ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ പോരാട്ടവീര്യത്തോടെ പാര്‍ട്ടിയെ നയിക്കുമ്പോഴും മറുവശത്ത് കേളപ്പേട്ടന്‍ വായനക്കും എഴുത്തിനുമൊപ്പമായിരുന്നു. 1952ല്‍ തന്‍െറ നാട്ടില്‍ ഐക്യകേരള കലാസമിതി രൂപവത്കരിച്ചതാണ് കേളപ്പന്‍െറ എഴുത്ത് ജീവിതത്തിലെ വഴിത്തിരിവ്. പരിസരത്തെ മറ്റു =കലാസമിതികള്‍ നിലച്ചുപോയെങ്കിലും ഇന്നും സജീവമായ ഈ കലാസമിതിയുടെ പവര്‍ത്തകനാണിപ്പോഴും ഈ 87കാരന്‍. അന്ന് നാടകങ്ങളെഴുതിയാണ് തുടക്കം. 12 നാടകങ്ങളാണ് അന്നെഴുതിയത്. ഇതില്‍ പുതുപ്പണം കലാസമിതിക്കുവേണ്ടി രചിച്ച ശിവപുരം കോട്ട എന്ന നാടകം നൂറിലധികം വേദികളില്‍ കളിച്ചു. ആദ്യകാലത്തെഴുതിയ മിക്കവാറും നാടകങ്ങള്‍ കമ്യൂണിസ്റ്റ് ആശയപ്രചാരണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിരുന്നു. ഐക്യകേരള കലാസമിതിയുടെ പൊന്‍പുലരി എന്ന കൈയെഴുത്ത് മാസികയില്‍ എഴുതിയാണ് എഴുത്തിന്‍െറ തുടക്കം. ആദ്യ സൃഷ്ടികള്‍ പ്രകാശിതമായ എഴുത്തുകളരിയെന്ന് അതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. 1968 മുതല്‍ 2012 വരെ കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ സംസ്ഥാന സമിതി അംഗമായ എം.കെ. പണിക്കോട്ടി കര്‍ഷകത്തൊഴിലാളി മാസികയിലെ സ്ഥിരം എഴുത്തുകാരനായി. 10 വര്‍ഷം സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടറിയായ എം.കെ. പണിക്കോട്ടി 21 വര്‍ഷം സംസ്ഥാന സമിതി അംഗവുമായിരുന്നു. ഇതിനിടയില്‍ ജില്ലാ പ്രതിനിധിയായി മറ്റംഗങ്ങളോടൊപ്പം ക്യൂബ സന്ദര്‍ശിച്ചതും ഫിദല്‍ കാസ്ട്രോയുടെ പ്രഭാഷണം കേട്ടതും മറക്കാനാവാത്ത അനുഭവമായി. 1928ല്‍ ജനിച്ച എം.കെ. പണിക്കോട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം തൊണ്ടികുളങ്ങര എല്‍.പി സ്കൂളിലായിരുന്നു. ദാരിദ്ര്യത്തിന്‍െറ കടുപ്പം കാരണം പിതാവ് മലയില്‍ അമ്പാടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പഠനം അഞ്ചാം തരത്തില്‍ നിര്‍ത്തിയെങ്കിലും നാട്ടുകാരിലൊരാള്‍ പണം കൊടുത്ത് സഹായിച്ച് അന്നത്തെ ഹയര്‍ എലമെന്‍ററി സ്കൂളായ ചീനംവീട് യു.പി സ്കൂളില്‍ ചേര്‍ന്ന് ഏഴാം ക്ളാസുവരെ പഠിച്ചു. ബാക്കി നേടിയതൊക്കെയും വായനയിലൂടെ. ‘അധ്യാത്മരാമായണം നെല്ലും പതിരും’ ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുസ്തകം. എന്‍െറ നാട് എന്ന പുസ്തകം കുഞ്ചന്‍നമ്പ്യാരുടെ പച്ചമലയാള ശൈലിയില്‍ രചിച്ച് അംഗീകാരം നേടിയ കൃതിയാണ്. കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, നാട്ടുഫലിതങ്ങള്‍, വടക്കന്‍ പാട്ടിലെ പെണ്‍പെരുമ, ഉണ്ണിയാര്‍ച്ചയുടെ ഉറുമി തുടങ്ങിയവ പ്രധാന രചനകളാണ്. 2013ല്‍ അബൂദബി ദല അവാര്‍ഡ്, 2015 ലെ ടി.വി. അപ്പുണ്ണി നായര്‍ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. |
ഒമാന്‍ ജനസംഖ്യ 41 ലക്ഷം കവിഞ്ഞു Posted: 22 Apr 2015 07:35 PM PDT മസ്കത്ത്: രാജ്യത്തെ ജനസംഖ്യയില്‍ ചെറിയ വര്‍ധന. മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ 41, 55,125 ആണ് രാജ്യത്തെ ജനസംഖ്യ. തൊട്ടുമുന്‍മാസത്തെക്കാള്‍ ദശാംശം നാല് ശതമാനത്തിന്‍െറ വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ജനസംഖ്യയില്‍ 23 ലക്ഷം പേര്‍ സ്വദേശികളും 18 ലക്ഷം പേര്‍ പ്രവാസികളുമാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍െറ കണക്കുകള്‍ പറയുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ ജനസംഖ്യയുള്ളത്. പ്രവാസികളുടെ എണ്ണം ഇവിടെ സ്വദേശികളേക്കാള്‍ കൂടുതലാണ്. തൊട്ടുമുന്‍മാസത്തെക്കാള്‍ ജനസംഖ്യ 0.6 ശതമാനം വര്‍ധിച്ച് 1274159 ആയി. ഇതില്‍ 4,83,649 പേര്‍ സ്വദേശികളും 7,90,510 പേര്‍ പ്രവാസികളുമാണ്. വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാമത്. അര ശതമാനമാണ് ഇവിടെ ജനസംഖ്യാ വളര്‍ച്ച. 4,59,334 സ്വദേശികളും 2,17,125 പ്രവാസികളുമാണ് ഇവിടെയുള്ളത്. തെക്കന്‍ ബാത്തിനയും തെക്കന്‍ ശര്‍ഖിയ്യയുമാണ് ജനസംഖ്യയുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍. 3,73,060 ആണ് തെക്കന്‍ ബാത്തിനയിലെ ജനസംഖ്യ. ഇതില്‍ 2,78,569 പേരാണ് സ്വദേശികളായുള്ളത്. തെക്കന്‍ ശര്‍ഖിയയിലുള്ള 2,74,090 പേരില്‍ 1,86,907 മാത്രമാണ് ഒമാനികളുടെ എണ്ണം. ദോഫാറില്‍ 3,85,031 ആണ് ജനസംഖ്യ. ഇവിടെ സ്വദേശികളുടെയും പ്രവാസികളുടെയും എണ്ണം ഏതാണ്ട് തുല്യമാണ്. 1,94,970 സ്വദേശികളും 1,90,061 പ്രവാസികളുമാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ താമസിക്കുന്നത്. മുസന്ദത്ത് 40 769 പേരാണ് ഉള്ളത്. ഇതില്‍ 14748 പേര്‍ പ്രവാസികളാണ്. ബുറൈമിയിലും പ്രവാസികളും സ്വദേശികളും ഏതാണ്ട് തുല്യരാണ്. 51000ത്തിലധികമാണ് ഇവിടത്തെ സ്വദേശി, പ്രവാസി ജനസംഖ്യ. വുസ്തയിലാണ് ഏറ്റവും കുറവ് ജനസംഖ്യ; 41,409 മാത്രമാണ് ഇവിടെ ജനസംഖ്യ. ഇതില്‍ 22, 630 സ്വദേശികളും 18779 പ്രവാസികളുമുണ്ട്. പ്രവാസികളില്‍ 134731 പേര്‍ തങ്ങള്‍ എവിടെ താമസിക്കുന്നു എന്ന് രേഖപ്പെടുത്താത്തവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. |
സെന്‍ട്രല്‍ ജയിലില്‍ ചെണ്ടമേള സംഘം; ചെണ്ടകള്‍ നടന്‍ ജയറാം വക Posted: 22 Apr 2015 07:22 PM PDT കണ്ണൂര്‍: ചെണ്ടമേളപ്രിയനും വാദകനുമായ നടന്‍ ജയറാമിന്‍െറ വക കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ചെണ്ടയത്തെുന്നു. തടവുകാര്‍ ചെണ്ട മേളത്തില്‍ പരിശീലനം നേടിയതറിഞ്ഞ ജയറാം കഴിഞ്ഞ ദിവസം ജയിലില്‍ വിളിച്ച് തന്‍െറ വക പത്ത് ചെണ്ടകള്‍ എത്തിക്കുമെന്ന് അറിയിക്കുകയായിരുന്നു. നേരിട്ടത്തെി കൈമാറണമെന്ന് ജയറാമിന് ആഗ്രഹമുണ്ടെങ്കിലും തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്ക് കാരണം ഓള്‍ കേരള ജയറാം ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഫോറമാണ് സെന്‍ട്രല്‍ ജയിലിലേക്ക് ചെണ്ട എത്തിക്കുക. ജയറാം സ്പോണ്‍സര്‍ ചെയ്ത പത്ത് ചെണ്ടകള്‍ ഏപ്രില്‍ 26ന് ജയിലില്‍ എത്തിക്കുമെന്ന് ഫോറം സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന് ചെണ്ടകള്‍ കുന്ദംകുളത്ത് ഒരുങ്ങിയിട്ടുണ്ട്. എല്ലാം പുതിയതാണ്. ഒന്നരലക്ഷം രൂപ വിലവരും. 2014 സെപ്റ്റംബര്‍ 25നാണ് 11 തടവുകാര്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, സ്വന്തമായി ചെണ്ടകളില്ലാത്തതിനാല്‍ സാധകം നടക്കുന്നില്ല. പത്ത് ചെണ്ടകള്‍ എത്തുന്നതോടെ ചെണ്ടമേള സംഘം ജയിലില്‍ രൂപപ്പെടും. 11 പേര്‍ പരിശീലനം നേടിയതിനാല്‍ ഒരു ചെണ്ട കുറവുണ്ടാകും. ആദ്യഘട്ടത്തില്‍ പരിശീലനത്തിന് 40 പേരുണ്ടായിരുന്നു. ജീവിതത്തില്‍ ചിലനേരങ്ങളിലുണ്ടായ താളപ്പിഴകള്‍ കൊണ്ട് ജയിലിലത്തെിയതാണിവര്‍. പല ജാതിമത രാഷ്ട്രീയ വിഭാഗങ്ങളില്‍പെട്ട ശിക്ഷാതടവുകാര്‍ തങ്ങളുടെ താളപ്പിഴകള്‍ ചെണ്ടകൊട്ടിത്തീര്‍ത്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജയറാം ജയിലധികൃതരുമായി ബന്ധപ്പെട്ടത്. തടവുകാര്‍ അരങ്ങേറ്റം കുറിച്ച ഉടന്‍ ജയറാമിന്‍െറ ഓഫറുണ്ടായിരുന്നു. അന്ന് ജയിലില്‍ ചെണ്ടമേളം നടത്തണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തിരക്കുകാരണം നടന്നില്ല. ചെണ്ടകള്‍ നല്‍കുമെന്ന വാഗ്ദാനത്തിന്‍െറ തുടര്‍നടപടിയുമുണ്ടായില്ല. ഇക്കാര്യം ജയറാം മറന്നിട്ടുണ്ടാകുമെന്നാണ് ജയിലധികൃതര്‍ കരുതിയത്. എന്നാല്‍, മാസങ്ങള്‍ക്കുശേഷം അദ്ദേഹം വീണ്ടും വിളിച്ച് പഴയ വാഗ്ദാനം പാലിക്കുന്നതായി അറിയിക്കുകയായിരുന്നു. എങ്കിലും ജയറാമിന്‍െറ സാന്നിധ്യമുണ്ടാകില്ളെന്നത് തടവുകാര്‍ക്ക് സങ്കടമായി. അതേസമയം, ഏറെ വൈകാതെ സെന്‍ട്രല്‍ ജയിലില്‍ ജയറാമിന്‍െറ ചെണ്ടമേളം സംഘടിപ്പിക്കാനാണ് നീക്കം. |
കണ്ണീര്‍ പൊഴിച്ച് പാര്‍ട്ടികള്‍; കര്‍ഷകന് ഗതികേടിന്‍െറ തൂക്കുകയര്‍ Posted: 22 Apr 2015 07:11 PM PDT ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി മുതല്‍ റബര്‍ വിലത്തകര്‍ച്ച വരെയുള്ള പ്രശ്നങ്ങളെച്ചൊല്ലി പാര്‍ലമെന്‍റിലും തെരുവിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനിടയില്‍, ഗതികെട്ട കര്‍ഷകന്‍ തൂക്കുകയറിന്‍െറ വഴിയില്‍. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ കര്‍ഷകസമ്മേളനത്തിനത്തെിയവര്‍ക്കു മുന്നില്‍ രാജസ്ഥാനിലെ കര്‍ഷകന്‍ മരത്തില്‍ തൂങ്ങിമരിച്ചത്, വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന ദുരന്താവസ്ഥയുടെ നടുക്കുന്ന വിളിച്ചുപറയലാണ്. റബര്‍ വിലത്തകര്‍ച്ചയില്‍ ജീവിതമാര്‍ഗം വഴിമുട്ടിയ കണ്ണൂരിലെ കര്‍ഷകന്‍ ധനമന്ത്രി കെ.എം. മാണിയുടെ നാട്ടിലത്തെി തൂങ്ങിമരിച്ചത് ആഴ്ചകള്‍ മുമ്പാണ്. കോര്‍പറേറ്റുകളുടെ അനിയന്ത്രിത സ്വാധീനത്തില്‍ പെട്ടുകിടക്കുന്ന മോദിസര്‍ക്കാറിനു മുന്നില്‍ വലിയ പ്രതിസന്ധിയായി വളരുകയാണ് കാര്‍ഷിക പ്രശ്നം. പാര്‍ലമെന്‍റ് ഇനിയും പാസാക്കിയിട്ടില്ളെന്നിരിക്കേ, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയുടെ കെടുതികളിലേക്ക് കര്‍ഷകന്‍ കടന്നിട്ടില്ല. അതിനുമുമ്പേ ഉല്‍പന്ന വിലത്തകര്‍ച്ച, കടക്കെണി തുടങ്ങി കര്‍ഷകന്‍െറ ജീവിത പ്രാരാബ്ധം വര്‍ധിക്കുന്നതിന്‍െറ ആഴമാണ് ഈ ആത്മഹത്യകള്‍ വിളിച്ചുപറയുന്നത്. കാലംതെറ്റിയ മഴമൂലം കാര്‍ഷിക വിളകള്‍ നശിച്ച് മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത നിലയിലാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍. രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രതിസന്ധി നേരിട്ടു. കേന്ദ്രസംഘങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടത്തിന്‍െറ കണക്കെടുപ്പു നടത്തിവരുകയാണ്. എന്നാല്‍, കേന്ദ്രത്തിന്‍െറ ചില്ലറ സാമ്പത്തിക സഹായങ്ങളില്‍ പ്രശ്നം അവസാനിക്കുന്നില്ല. വിത്തിറക്കി വിളവെടുപ്പിന് നാളെണ്ണി കാത്തിരുന്ന കര്‍ഷകനു മുന്നില്‍, തിരിച്ചടക്കാന്‍ കഴിയാത്ത കടബാധ്യതകളും മറ്റു പ്രശ്നങ്ങളും ആധിയായി നില്‍ക്കുന്നു. ഹ്രസ്വകാല വായ്പക്ക് മൂന്നു ശതമാനം സബ്സിഡി ജൂണ്‍ 30നപ്പുറം നല്‍കേണ്ടതില്ളെന്ന തീരുമാനങ്ങളിലേക്ക് ഫയല്‍നീക്കമുണ്ടായത് ഇതിനെല്ലാമിടയിലാണ്. ഇത്തരം ദ്രോഹങ്ങള്‍ക്കും കോര്‍പറേറ്റ് പ്രീണനത്തിലും കര്‍ഷകരോഷം പെരുകി. ‘മോദിത്തിളക്കം’ കൊണ്ട് മറച്ചുപിടിക്കാനാവാതെ കര്‍ഷകപ്രശ്നം പുറത്തുചാടുകയുമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനംചെയ്യുന്ന സമരത്തിനു പിന്നില്‍ കര്‍ഷകര്‍ തടിച്ചുകൂടുന്നത് മോദിസര്‍ക്കാറിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി സര്‍ക്കാര്‍ ആശ്വാസമഴ പെയ്യിക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മന്ത്രിമാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. പലിശ സബ്സിഡി തുടരും, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉടന്‍ കൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങള്‍ കൃഷിമന്ത്രി രാധാമോഹന്‍സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തി. എന്നാല്‍, ജനസംഖ്യയില്‍ മൂന്നിലൊന്നു വരുന്ന കര്‍ഷകരുടെ പ്രയാസങ്ങളെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന്‍െറ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനങ്ങളില്‍നിന്ന് കിട്ടിയ കണക്കുപ്രകാരം കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ ഒഴികെ, മറ്റെവിടെയും കര്‍ഷക ആത്മഹത്യ നടന്നിട്ടില്ളെന്നാണ് കൃഷിമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചത്. കാര്‍ഷിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാറുകള്‍ പരിഹരിക്കേണ്ട വിഷയമാണെന്ന നിലപാടും കേന്ദ്രത്തിനുണ്ട്. |
അക്ഷരവെളിച്ചം ജയിലിലേക്ക്; തടവുകാര്‍ക്ക് സമ്മാനമായി സത്യന്‍െറ പുസ്തകങ്ങള്‍ Posted: 22 Apr 2015 07:07 PM PDT ചെറുതോണി: വ്യാഴാഴ്ച ലോക പുസ്തകദിനത്തില്‍ ജയില്‍ മുറികളില്‍ അക്ഷരവെളിച്ചം എത്തിക്കുകയാണ് സത്യന്‍ കോനാട്ട് എന്ന പ്രസാധകന്‍. ദേവികുളം സബ്ജയിലിലെ തടവുകാര്‍ക്ക് താന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സമ്മാനമായി സമര്‍പ്പിച്ച് ഏത് മനസ്സിനെയും പരിവര്‍ത്തനപ്പെടുത്തുന്ന ആയുധമാണ് അക്ഷരങ്ങളെന്ന് തെളിയിക്കുകയാണ് ഈ സാംസ്കാരിക പ്രവര്‍ത്തകന്‍. പ്രസാധനകലക്ക് വേണ്ടത്ര വേരോട്ടമില്ലാത്ത ഇടുക്കിയുടെ മണ്ണില്‍നിന്ന് വ്യാഴവട്ടക്കാലത്തിനിടെ സത്യന്‍ പുറത്തിറക്കിയത് 43 പുസ്തകങ്ങള്‍. അടിമാലി ലൈബ്രറി റോഡിലെ ഇടുങ്ങിയ മുറിയാണ് പ്രസാധനകേന്ദ്രം. നൂറിലധികം എഴുത്തുകാരുടെ അക്ഷരങ്ങള്‍ അതിലൂടെ വെളിച്ചം കണ്ടു. 2002 ല്‍ പുറത്തിറക്കിയ ‘പച്ച’യാണ് ആദ്യ പുസ്തകം. ഇടുക്കിയിലെ 24 കവികളുടെ ചെറുകവിതകളടങ്ങിയ ‘പച്ച’ വില്‍പനയില്‍ മുന്നിലത്തെിയത് പുസ്തകപ്രസാധനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രചോദനമായി. അഞ്ച് പുസ്തകങ്ങള്‍ എഡിറ്റുചെയ്തു. ‘യൂട്രിക്കുലേറിയ’ എന്ന നാടകവും ‘വെള്ളത്തൂവല്‍’ എന്ന നോവലും ‘ചുവരെഴുത്തുകള്‍’ എന്ന ലേഖന സമാഹാരവും സത്യന്‍േറതായി പുറത്തിറങ്ങി. വെള്ളത്തൂവലിനടുത്ത് കൂത്തുപാറ സ്വദേശിയായ സത്യന്‍ ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും 16ാമത്തെ വയസ്സില്‍ ‘യുവരശ്മി’ മാസിക പുറത്തിറക്കി പ്രായം കുറഞ്ഞ പ്രസാധകനായി. 1978 മുതല്‍ പ്രഫഷനല്‍ നാടക രംഗത്തും സജീവം. കുമരകം രാജപ്പന്‍, അടൂര്‍ പങ്കജം, പി.സി. കുഞ്ഞച്ചന്‍, അജയകുമാര്‍, സാരംഗ് ഗോപാലകൃഷ്ണന്‍, രേഖ വെള്ളത്തൂവല്‍ തുടങ്ങിയ നാടകപ്രവര്‍ത്തകരുമായുള്ള സൗഹൃദമാണ് സത്യനെ അരങ്ങിലത്തെിച്ചത്. സ്വന്തം രചനകള്‍ വെളിച്ചം കാണിക്കാന്‍ വഴിയില്ലാതിരുന്ന നൂറിലധികം ചെറുപ്പക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചത് സത്യന്‍ വഴിയാണ്. നാട്ടുകാര്‍ അച്ചായന്‍ എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന ഇദ്ദേഹത്തിന് പുസ്തകം കച്ചവട വസ്തുവല്ല. കലയും കൂടിയാണ്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അടിമാലിയിലെ നാഷനല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സാഹിത്യപ്രേമികളെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും സെമിനാറുകളും നടത്തുന്നു. 1974 മുതലുള്ള പത്രമാസികകള്‍ സൂക്ഷിച്ചുവെക്കുന്ന സത്യന് വായനയും പുസ്തകങ്ങളും ജീവവായുവാണ്. |
No comments:
Post a Comment