സ്വാഗതം
WELCOME

News Update..

Saturday, April 18, 2015

യുവതിയുടെ മരണം ഒന്നര വര്‍ഷത്തിനുശേഷം കൊലപാതകമെന്ന് തെളിഞ്ഞു Madhyamam News Feeds

യുവതിയുടെ മരണം ഒന്നര വര്‍ഷത്തിനുശേഷം കൊലപാതകമെന്ന് തെളിഞ്ഞു Madhyamam News Feeds

Link to

യുവതിയുടെ മരണം ഒന്നര വര്‍ഷത്തിനുശേഷം കൊലപാതകമെന്ന് തെളിഞ്ഞു

Posted: 18 Apr 2015 12:28 AM PDT

തിരുവനന്തപുരം: അപകടമരണമെന്ന് പൊലീസ് എഴുതിത്തള്ളിയ കേസ് ഒന്നരവര്‍ഷത്തിനുശേഷം കൊലപാതകമെന്ന് കണ്ടത്തെി. ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടാക്കട വിളപ്പില്‍ പടവന്‍കോട് വിളയില്‍ ക്ഷേത്രത്തിനു സമീപം മേലതില്‍ വീട്ടില്‍ ഷൈജി (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് മണികണ്ഠനെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2013 സെപ്റ്റംബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്‍്റെ അടുക്കളയിലെ മണ്ണെണ്ണ വിളക്ക് വിറകു കൂനയ്ക്കുള്ളിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഷൈജി മരിച്ചെന്നായിരുന്നു വിളപ്പില്‍ ശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പൊള്ളലേറ്റ് അവശനിലയിലായിരുന്ന ഷൈജിയും മണികണ്ഠനെ ഭയന്ന് അപകടമമെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിക്കെ തന്‍െറ മരണം ഉറപ്പായപ്പോള്‍ ഷൈനി അടുത്ത ബന്ധുക്കളോട് ഭര്‍ത്താവ് മണികണ്ഠന്‍ കൊലപ്പെടുത്തിയതാണെന്ന് മൊഴി നല്‍കി. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഷൈനിയുടെ മാതാവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ക്രൈംബ്രാഞ്ചിന്‍്റെ ടെംപിള്‍ തെഫ്റ്റ് സ്ക്വാഡ് എസ്.പി ഡി.കെ. ജയരാജിന്‍്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ: മണികണ്ഠനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലി ഷൈജിയുമായി പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ട്. . സംഭവം നടന്ന ദിവസം ഈ സ്ത്രീയും ഷൈജിയുമായി ഫോണില്‍ വാക്കേറ്റം നടന്നു. ഇതറിഞ്ഞ മണികണ്ഠന്‍ മദ്യപിച്ചത്തെി ഷൈജിയുമായി വഴക്കിട്ടു. തുടര്‍ന്ന് ഇനി താന്‍ ജീവിച്ചിരിക്കില്ളെന്ന് പറഞ്ഞ് ഷൈജി മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചു. എന്നാല്‍ താന്‍ മരിച്ചാല്‍ കുഞ്ഞ് വഴിയാധാരമാവുമെന്ന് കരുതി ഇവര്‍ അടുത്ത മുറിയില്‍ പോയിരുന്നു കരഞ്ഞു. ഇതിനിടെ മണികണ്ഠന്‍ തീപ്പെട്ടി ഉരച്ചു ഷൈജിയുടെ ശരീരത്തിലേക്ക് എറിയുകയായിരുന്നു. അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൈജി ബന്ധുവിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ പുറത്തുവന്നതെന്ന് ഡി.വൈ.എസ്.പി എം. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.
മണികണ്ഠനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അടിച്ച് നശിപ്പിച്ചതുള്‍പ്പെടെ പല കേസുകളിലും ഇയാള്‍ പ്രതിയാണ്. എസ്.ഐമാരായ ഗോപാലകൃഷ്ണന്‍, വിജയന്‍, ശശികുമാര്‍, മധുസൂദനന്‍ നായര്‍ പൊലീസുകാരായ ഉണ്ണികൃഷ്ണന്‍, വിനോദ്, ശ്രീലേഖ, ശോഭിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് പ്രാദേശിക വികസനത്തെ ബാധിക്കില്ല -മന്ത്രി ബാബു

Posted: 18 Apr 2015 12:24 AM PDT

മൂവാറ്റുപുഴ: വികസന പദ്ധതികള്‍ നടപ്പാക്കാതെ ട്രഷറികളിലെ പണം ലാഭിക്കാന്‍ ശ്രമിച്ചിട്ടില്ളെന്ന് മന്ത്രി കെ. ബാബു.
എറണാകുളം ജില്ലാ ആസൂത്രണ സമിതി 2015-'16 വാര്‍ഷിക പദ്ധതികളുടെ ജില്ലാതല നിര്‍മാണ ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കാവശ്യമുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നും ട്രഷറികളിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്.
ആറ് മാസങ്ങള്‍ക്കകം ജില്ലയിലെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തുകള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ എം.എല്‍.എ ജോസഫ് വാഴക്കന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കലക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരുന്നു. വിവിധ പഞ്ചായത്തുകള്‍ക്ക് ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പണ്ടപ്പിള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ വനിതാ ബ്ളോക്കിന്‍െറ നിര്‍മാണോദ്ഘാടനത്തോടെയാണ് ജില്ലയിലെ ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് തുടക്കമാകുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, ആലങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റാണി മത്തായി, മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സീനത്ത് ഉസ്മാന്‍, കോതമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഐ. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ആശ സനല്‍, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാന്‍സി ജോഷി, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേരി ബേബി, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപി, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി ജോര്‍ജ്, വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. വി. ബാബു, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വത്സ ഭാസ്കരന്‍, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ചന്ദ്രശേഖരന്‍, മൂവാറ്റുപുഴ മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, മുന്‍ വൈസ് പ്രസിഡന്‍റ് നിസ ഷാഹുല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സിന്ധു ബെന്നി, സാറാമ്മ ജോണ്‍, ബെസ്റ്റിന്‍ ചേറ്റൂര്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. രാധാകൃഷ്ണന്‍, ലത ശിവന്‍, ജിജി ബാബു, റെയ്ച്ചല്‍ ജോണ്‍, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ജയിംസ് മാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് പാണ്ട്യാരപ്പിള്ളി ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് നന്ദി അറിയിച്ചു.

അഫ്ഗാനില്‍ ഇരട്ട സ്ഫോടനം: 33 പേര്‍ കൊല്ലപ്പെട്ടു

Posted: 17 Apr 2015 11:58 PM PDT

Image: 

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലാണ് ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്.

രാവിലെ 8.30ന് ന്യൂ കാബൂള്‍ ബാങ്കിന്‍െറ ഗേറ്റിന് സമീപമാണ് ചാവേര്‍ പൊട്ടിത്തറിച്ചത്. ശമ്പളം വാങ്ങാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വരി നിന്ന സ്ഥലത്താണ് സംഭവം. ഒരു മണിക്കൂറിന് ശേഷം മുനിസിപ്പല്‍ കെട്ടിടത്തിന് സമീപത്തെ ദ അഫ്ഗാന്‍ ബാങ്കിന് മുമ്പിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. 60 മീറ്റര്‍ അകലത്തിലാണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്.

കൂടാതെ ഒരു ആരാധനാ കേന്ദ്രത്തിന് സമീപത്ത് സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ പ്രത്യേക സ്ക്വാഡ് നിര്‍വീര്യമാക്കിയതായി അഫ്ഗാന്‍ ആഭ്യന്തര വകുപ്പ് അറിയിച്ചു.

സഖ്യസേനകള്‍ക്കെതിരേ ആക്രമണം ശക്തമാക്കുമെന്ന് തീവ്രവാദ സംഘടന താലിബാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച നടന്ന ചാവേര്‍ ആക്രമണം ഇതിന്‍െറ ഭാഗമാണെന്നാണ് നിഗമനം.  2015 അവസാനത്തോടെ അഫ്ഗാനിലെ സൈനികരെ പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. പതിനായിരത്തോളം യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്.
 

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് ദുരിതം

Posted: 17 Apr 2015 11:26 PM PDT

തിരൂര്‍: പുതുതായി ചുമതലയേറ്റ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ മടിക്കുന്നതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ മുന്‍ ഗൈനക്കോളജിസ്റ്റുകളുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണികള്‍ വെട്ടിലായി. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ വട്ടംകറങ്ങുകയാണ് ഇവര്‍. നേരത്തേ പരിശോധിച്ചിരുന്നവരെ തന്നെ തുടര്‍ന്നും കാണിക്കാനും അതിനായി സ്വകാര്യ ആശുപത്രികളിലേക്ക് പോകാനുമാണ് നിലവിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് രോഗികള്‍ പരാതിപ്പെടുന്നു.
മൂന്ന് ഡോക്ടര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചാണ് ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നത്. സ്ത്രീരോഗ വിഭാഗം നേരത്തേയുണ്ടായിരുന്ന പോലെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒ.പി, സിസേറിയന്‍ തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍, രോഗികളുടെ പരാതികള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ആശുപത്രിയില്‍ എത്തുന്നവരില്‍ കൂടുതലും ഗര്‍ഭിണികളാണ്. നേരത്തേയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പോയതറിയാതെയാണ് പലരും എത്തുന്നത്. മണിക്കൂറുകളോളം വരിനിന്ന് നിലവിലെ ഡോക്ടറുടെ അടുത്തത്തെുമ്പോഴാണ് പരിശോധിക്കില്ളെന്ന് അറിയുന്നത്.
കഴിഞ്ഞയാഴ്ച നിറമരുതൂരില്‍ നിന്നത്തെിയ പൂര്‍ണ ഗര്‍ഭിണിയെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിച്ചയച്ചിരുന്നു. വെള്ളിയാഴ്ച മൂന്ന് രോഗികളോട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. ഇവരെ പരിശോധിച്ചിരുന്ന ഡോക്ടര്‍ ജോലി ചെയ്യുന്ന നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പേര് ഡോക്ടര്‍മാര്‍ തന്നെ രോഗികളോട് പറയുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതിയുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. നിലവിലുള്ളവര്‍ ജൂനിയര്‍മാരായതിനാലാണ് പഴയ രോഗികളെ പരിശോധിക്കാത്തതെന്നാണ് സൂപ്രണ്ട് രോഗികളുടെ ബന്ധുക്കളെ അറിയിച്ചത്.
മാര്‍ച്ച് 31 വരെയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റുകള്‍ ഒരുമിച്ച് ആശുപത്രി വിട്ടതോടെയാണ് രോഗികള്‍ വെട്ടിലായത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിതരായവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ചുമതലയേറ്റത്. ആശുപത്രിയില്‍ വാഹനമില്ളെന്ന കാരണം പറഞ്ഞ് പൂര്‍ണ ഗര്‍ഭിണികളെ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നതായും പരാതിയുണ്ട്.

താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങുന്നു

Posted: 17 Apr 2015 11:19 PM PDT

കല്‍പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റര്‍ ഒടുവില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമായി.
ഏപ്രില്‍ 22ന് രാവിലെ 10.30ന് ഡയാലിസിസ് സെന്‍ററിന്‍െറ പ്രവര്‍ത്തനോദ്ഘാടനം എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍വഹിക്കുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് റുഖിയ ടീച്ചര്‍, എം.ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ പേരിലാണ് സെന്‍റര്‍ അറിയപ്പെടുക.
ഫാത്തിമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈനാണ് ആശുപത്രിക്കായി 10 ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കിയത്. ഇതില്‍ അഞ്ചെണ്ണമാണ് ഏപ്രില്‍ 22 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. രണ്ട് ഷിഫ്റ്റിലാണ് പ്രവര്‍ത്തനം. ഇതോടെ ദിവസം ആറ് വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. രണ്ട് ടെക്നീഷ്യന്മാരെ ഇതിനായി ബ്ളോക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ഒരു ഡോക്ടറും ഉണ്ടാകും. ഉടന്‍ തന്നെ മൂന്ന് ഷിഫ്റ്റുകളിലും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ എക്സറേ യൂനിറ്റിന്‍െറ ഉദ്ഘാടനം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. കെ.പി. ഹുസൈന്‍ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ വര്‍ഷമാണ് 10 ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി ലഭിച്ചത്. 2014 ഫെബ്രുവരി 22ന് സെന്‍ററിന്‍െറ ഉദ്ഘാടനം ജി. കാര്‍ത്തികേയനാണ് നിര്‍വഹിച്ചത്. എന്നിട്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.
ടെക്നീഷ്യന്മാരെ നിയമിക്കാന്‍ നടപടിയില്ലാത്തതിനാലാണിത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് നടപടികള്‍ ഊര്‍ജിതമായത്. ബ്ളോക് പഞ്ചായത്തിന്‍െറ വീഴ്ചകൊണ്ടല്ല പ്രവര്‍ത്തനം നീണ്ടുപോയതെന്ന് പ്രസിഡന്‍റ് അനില്‍കുമാര്‍ പറഞ്ഞു. ഫണ്ടിന്‍െറ അഭാവവും ടെക്നീഷ്യന്മാരില്ലാത്തതുമായിരുന്നു കാരണം. ഇനി തടസ്സം കൂടാതെ പ്രവര്‍ത്തനം തുടരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നടക്കാവ് സ്കൂളിലെ മൈതാനം തീയിട്ട സംഭവം: പ്രതിഷേധം ശക്തം, അന്വേഷണം ഊര്‍ജിതം

Posted: 17 Apr 2015 11:15 PM PDT

കോഴിക്കോട്: നടക്കാവ് ഗേള്‍സ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആസ്ട്രോ ടര്‍ഫ് മൈതാനം തീയിട്ടതില്‍ പ്രതിഷേധം ശക്തം. ഇരുട്ടിന്‍െറ മറവില്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയ നടപടിക്കെതിരെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തത്തെി.
സൗകര്യത്തില്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ സര്‍ക്കാര്‍ വിദ്യാലയത്തെ തകര്‍ക്കുന്ന നിലപാടാണിതെന്ന് പ്രതിഷേധയോഗം നടത്തിയ അധ്യാപകര്‍ പറഞ്ഞു. സംസ്ഥാനത്തിനുതന്നെ മാതൃകയായ സ്കൂളിനെ കരിവാരിത്തേക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ നിയമത്തിനുമുന്നില്‍ ഹാജരാക്കി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇ.എം. രാധാകൃഷ്ണന്‍, കെ.കെ. ആലിക്കുട്ടി, കെ.സി. ഫസലുല്‍ ഹഖ്, കെ. ശ്രീജിത്ത്, ഡോ. പി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം നടത്തുന്ന ഇകണോമിക്സ് അധ്യാപകരും നടപടിയില്‍ പ്രതിഷേധിച്ചു.
മൈതാനം തീയിട്ട വിവരമറിഞ്ഞ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 100 ഓളം പേരാണ് കഴിഞ്ഞദിവസം സ്കൂളിലത്തെിയത്.
സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്ത് രാത്രിയില്‍ സ്ഥിരമായി എത്തുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഷുവിന്‍െറ തലേന്ന് രാത്രിയിലാണ് സംഭവം. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൈതാനം തീയിട്ടതില്‍ ഉണ്ടായ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. ആസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൈതാനം സജ്ജീകരിച്ചത്. ചെന്നൈയിലുള്ള കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരത്തെിയശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാന്‍ കഴിയൂവെന്ന് അധ്യാപകര്‍ പറഞ്ഞു.
മഴ പെയ്ത് വെള്ളം കയറിയാല്‍ മണിക്കൂറിനകം പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയിലാണ് മൈതാനം ക്രമീകരിച്ചത്.
മധ്യഭാഗത്ത് തീയിട്ടഭാഗം മുറിച്ച് നേരെയാക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. മൈതാനം മൊത്തം ഒറ്റക്കഷണമായാണ് കൃത്രിമ പുല്‍ത്തകിടി സ്ഥാപിച്ചത്. കത്തിനശിച്ചഭാഗം കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നില്ളെങ്കില്‍ മൊത്തം ചെലവായ ഒരുകോടി നഷ്ടമാകുമോയെന്നാണ് ആശങ്ക.
ചൊവ്വാഴ്ച രാത്രിയാണ് സ്കൂള്‍ മൈതാനത്തിന്‍െറ മധ്യഭാഗത്ത് തീയിട്ടത്. മൈതാനത്തിന്‍െറ പിന്‍ഭാഗം വഴിയാണ് അക്രമികളത്തെിയത്.

കശ്മീര്‍ ബന്ദ്; വെടിവെപ്പില്‍ കൗമാരക്കാരന്‍ മരിച്ചു

Posted: 17 Apr 2015 10:45 PM PDT

Image: 

ശ്രീനഗര്‍: കശ്മീരില്‍ ബന്ദിനിടെയുണ്ടായ അക്രമത്തില്‍ ഒരു മരണം. ശ്രീനഗറിലെ നര്‍ബാലിലുണ്ടായ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ സൈന്യം നടത്തിയ വെടിവെപ്പില്‍ പതിനേഴു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. നര്‍ബാല്‍ സ്വദേശിയായ സുഹൈല്‍ അഹ്മദ് സോഫിയാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ സോഫിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.ആര്‍.പി.എഫ് സൈനിക വിഭാഗമാണ് പ്രതിഷേധക്കാരെ നേരിട്ടത്.കശ്മീര്‍ താഴ്വരയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ബന്ദില്‍ കശ്മീര്‍ പൂര്‍ണമായും സ്തംഭിച്ചു.

വിഘടനവാദി നേതാവ് മസര്‍റത് ആലമിന്‍്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് കാശ്മീര്‍ താഴ്വരയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്നലെ ശ്രീനഗറിലുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ  10 പേര്‍ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ വീട്ടുതടങ്കലിലായിരുന്ന മസര്‍റത് ആലമിനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നടത്തിയ റാലിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതിനും പാക് പതാക ഉപയോഗിച്ചതിനുമായിരുന്നു അറസ്റ്റ്.

 

മേകേദാട്ടു അണക്കെട്ട്: കര്‍ണാടകയില്‍ ബന്ദ് തുടങ്ങി

Posted: 17 Apr 2015 09:56 PM PDT

Image: 

ബംഗളൂരു: കാവേരി നദിക്കു കുറുകെ മേകേദാട്ടുവില്‍ നിര്‍ദിഷ്ട അണക്കെട്ടിന്‍െറ നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ ബന്ദ് തുടങ്ങി. കന്നട സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഓട്ടോ, ടാക്സി യൂനിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. വൈകീട്ട് ആറുവരെയുള്ള ബന്ദില്‍ നിന്നും അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ട്രെയിന്‍ സര്‍വീസുകളില്‍ കൂടുതല്‍ സുരക്ഷാസേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേരള ^കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബസ് സര്‍വിസുകള്‍ ഭാഗികമായി തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

പണിയാനുദ്ദേശിക്കുന്ന അണക്കെട്ടിനെതിരെ തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കര്‍ണാടകയിലെ 600ലേറെ പ്രാദേശിക സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്.  
 

സെക്രട്ടറി പദം: യെച്ചൂരിക്ക് വി.എസിന്‍െറ വിജയാശംസ

Posted: 17 Apr 2015 09:27 PM PDT

Image: 

വിശാഖപട്ടണം: സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പി.ബി അംഗം സീതാറം യെച്ചൂരിക്ക് വി.എസ് അച്യുതാനന്ദന്‍ വിജയാശംസ നേര്‍ന്നു. രാവിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടുമുട്ടിയപ്പോഴാണ് യെച്ചൂരിക്ക് വി.എസ് വിജയാശംസ നേര്‍ന്നത്.

ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണം. യെച്ചൂരി ജനറല്‍ സെക്രട്ടറി ആകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ആദ്യം പിന്തുണ അര്‍പ്പിച്ചത് താനാണെന്നും വി.എസ് വ്യക്തമാക്കി. എന്‍െറ വിജയം താങ്കളുടെ കൂടി വിജയമാണെന്നും എന്നാല്‍, പാര്‍ട്ടിയുടെ വിജയമാണ് പ്രധാനമെന്നും യെച്ചൂരി വി.എസിന് മറുപടി നല്‍കി.
 

മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം: ബാലകൃഷ്ണപിള്ള വിജിലന്‍സിന് പരാതി നല്‍കി

Posted: 17 Apr 2015 08:55 PM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ധനമന്ത്രി കെ.എം മാണി, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് പരാതി നല്‍കിയിട്ടുള്ളത്. 2014 സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

ക്രഷര്‍, ബേക്കറി, അരിമില്‍ ഉടമകളില്‍ നിന്നു പണം വാങ്ങിയെന്നാണ് മന്ത്രി മാണിക്കെതിരായ ആരോപണം. കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിനായി മന്ത്രി അനൂപ് ജേക്കബ് പണം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ രജിസ്ട്രേഷന്‍ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും അഴിമതി നടന്നിട്ടുണ്ട്. തൊഴില്‍ വകുപ്പിലും അഴിമതി നടന്നതായും പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് മന്ത്രിമാര്‍ക്കെതിരായ ആരോപണം താനും കെ.ബി ഗണേഷ്കുമാറും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍, എഴുതി നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതു പ്രകാരം പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ല. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അല്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബാലകൃഷ്ണപിള്ള പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുമാപ്പ് : ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണം –അംബാസഡര്‍

Posted: 17 Apr 2015 08:32 PM PDT

Image: 

രാജ്യത്ത് വരാനിരിക്കുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം താമസ,കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍  പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്.മുകുള്‍ ആവശ്യപ്പെട്ടു.
എംബസിയില്‍ മാസാന്ത്യ ഓപ്പണ്‍ഹൗസിന് ശേഷം സംസാരിക്കവെയാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. പാസ്പോര്‍ട്ടും ലേബര്‍ കാര്‍ഡിന്‍െറ കോപ്പിയുമായി എംബസിയിലത്തെിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ചെയ്ത ശേഷം എംബസിയില്‍നിന്ന് നീല നിറത്തിലുള്ള കാര്‍ഡ് നല്‍കും.
ഇതുമായി ലേബര്‍ ഡിപ്പാര്‍ട്മെന്‍റിലും ശേഷം പൊലീസ് വിരലടയാള വിഭാഗത്തിലും എത്തണം. ഇവിടെവെച്ച് പാസ്പോര്‍ട്ടും ഒരാഴ്ചക്കുള്ളില്‍ ഒ.കെയാക്കിയ വിമാന ടിക്കറ്റും നല്‍കണം. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ എംബസിയില്‍ ഒൗട്ട്പാസിന് അപേക്ഷിക്കണം. ലേബര്‍കാര്‍ഡും വിസയുമായി ബന്ധപ്പെട്ട പിഴകളാകും ഒഴിവാക്കി നല്‍കുക.
ഈ വര്‍ഷം മുതല്‍ ഒൗട്ട്പാസ് മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുക. കഴിഞ്ഞ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത പ്രവാസി ഇന്ത്യക്കാരില്‍ പകുതിയിലധികം പേരും രാജ്യംവിടാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ടിക്കറ്റ് ഒ.കെ ആയിട്ടുള്ള തീയതിയില്‍ എംബസിയില്‍ ചെന്നാല്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുന്ന വിധത്തിലാണ് സജ്ജീകരണം ഒരുക്കുകയെന്നും അംബാസഡര്‍ പറഞ്ഞു. നിലവില്‍ വിസയോ ലേബര്‍ കാര്‍ഡോ ഇല്ലാത്തവര്‍ എന്തു ചെയ്യണമെന്ന സാമൂഹിക പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുസംബന്ധിച്ച് ഒമാന്‍ സര്‍ക്കാറില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് അംബാസഡര്‍ പറഞ്ഞു. മസ്കത്തില്‍നിന്ന് വിദൂരസ്ഥലങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ളെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
 

നഴ്സിങ് റിക്രൂട്ട്മെന്‍റ് : ചര്‍ച്ച ആശാവഹം –പ്രതിനിധി സംഘം

Posted: 17 Apr 2015 08:26 PM PDT

Image: 

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സുതാര്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ ആശാവഹമെന്ന് കേരളത്തില്‍നിന്നത്തെിയ പ്രതിനിധിസംഘം. റിക്രൂട്ട്മെന്‍റ് സംവിധാനം കുറ്റമറ്റതാക്കുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തിന് കുവൈത്തിന്‍െറ ഭാഗത്തുനിന്നുള്ള പ്രതികരണം ഏറെ അനുകൂലമാണെന്ന് വ്യക്തമാക്കിയ പ്രതിനിധിസംഘം ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
തുടര്‍ചര്‍ച്ചകള്‍ അംബാസഡര്‍ സുനില്‍ ജെയിനിന്‍െറ നേതൃത്വത്തില്‍ നടക്കും. ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്‍െറ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ക്ക് രൂപംനല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്തിലത്തെിയ പ്രതിനിധി സംഘം ഇന്ത്യന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികളുമായി പങ്കുവെച്ചു. സംസ്ഥാന തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്സ് സെക്രട്ടറി റാണി ജോര്‍ജ്, സി.ഇ.ഒ കണ്ണന്‍, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒ.ഡി.ഇ.പി.സി) എം.ഡി ജി.എന്‍. മുരളീധരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒന്നരവര്‍ഷം മുമ്പ് താന്‍ കുവൈത്തില്‍ ചുമതലയേറ്റതുമുതല്‍ ശ്രദ്ധയില്‍പ്പെട്ട വിഷയമാണ് നഴ്സിങ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട ചൂഷണങ്ങളെന്നും അന്നുതൊട്ടുള്ള നിരന്തരശ്രമങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍െറ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നഴ്സിങ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള ഈ ശ്രമം ഏറെ ബുദ്ധിമുട്ടേറിയതാണെങ്കിലും മികച്ച ചുവടുവെപ്പാണ്. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഏറെ അനുകൂലമാണ്. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇരുകൂട്ടര്‍ക്കും സ്വീകാര്യവും സൗകര്യപ്രദവുമായ തീരുമാനത്തിലത്തൊനാവുമെന്ന പ്രതീക്ഷയാണ് ചര്‍ച്ചകള്‍ നല്‍കുന്നത് -അംബാസഡര്‍ പറഞ്ഞു. നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെ ഇതിന് പരിഹാരം കാണല്‍ പ്രധാന അജണ്ടയാണെന്നും കേരള തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ ദൗത്യമാണിത്. കാരണം, അത്രയും വലിയ റാക്കറ്റാണ് ഇതിനുപിന്നില്‍. ഏകദേശം 2000 കോടി രൂപയുടെ ബിസിനസ് ഇതിനുപിന്നില്‍ നടക്കുന്നുണ്ട്. ഇതൊക്കെ ഒറ്റയടിക്ക് നിലക്കുന്നതിനാല്‍ ഈ ഉദ്യമത്തിനെതിരെ ചരടുവലിക്കുന്നവര്‍ ഏറെയുണ്ടാവും.  ഇവയൊക്കെ തരണംചെയ്തുവേണം ഇത് നടപ്പാക്കാന്‍ -ടോം ജോസ് ചൂണ്ടിക്കാട്ടി. ഈമാസം 30 മുതല്‍ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സിനും ഒ.ഡി.ഇ.പി.സിക്കും തമിഴ്നാട്ടില്‍നിന്നുള്ള മാന്‍പവര്‍ ഡെവലപ്മെന്‍റ് ഏജന്‍സിക്കുമാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇരു ഏജന്‍സികളുടെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി കുവൈത്തിലത്തെിയത്. കുവൈത്തില്‍ സ്വകാര്യ ഏജന്‍സിക്കു ലഭിക്കുന്ന കരാര്‍ ഇന്ത്യയിലെ ഏജന്‍സികള്‍ക്ക് കൈമാറുകയും അതുവഴി ഈടാക്കുന്ന കോഴ വീതംവെച്ചെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് വര്‍ഷങ്ങളായി തുടരുന്നത്. കുവൈത്തിലെ ഏജന്‍സിയെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. ഇതേഘട്ടത്തില്‍ത്തന്നെ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ  പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയതും തുണയായി. തുടര്‍ന്നാണ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കുവൈത്ത് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയതെന്നതിനാല്‍ കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതും. അതിനാലാണ് പ്രതിനിധിസംഘം ആദ്യം കുവൈത്തില്‍ ചര്‍ച്ചക്കത്തെിയതും.
 

സ്വര്‍ണവില കൂടി; പവന് 20,120 രൂപ

Posted: 17 Apr 2015 08:18 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപ വര്‍ധിച്ച് 20,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ഏപ്രില്‍ 13നാണ് പവന്‍ വില 20,120 രൂപയില്‍ നിന്ന് 20,000 രൂപയിലേക്ക് താഴ്ന്നത്. നാലു ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നിട്ടുള്ളത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.18 ഡോളര്‍ ഉയര്‍ന്ന് 1,204.08 ഡോളറിലെത്തി
 

മസര്‍റത് ആലമിന്റെ അറസ്റ്റ്; കശ്മീരില്‍ ബന്ദ് ആരംഭിച്ചു

Posted: 17 Apr 2015 08:15 PM PDT

Image: 

ശ്രീനഗര്‍: വിഘടനവാദി നേതാവ് മസര്‍റത് ആലമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ബന്ദ് കശ്മീരില്‍ തുടങ്ങി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് കാശ്മീര്‍ താഴ്‌വരയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ആലത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശ്രീനഗറിലുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ ഇന്നലെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ത്രാലിലേക്ക് നടന്ന പ്രതിഷേധപ്രകടനമാണ് പൊലീസ് തടഞ്ഞത്. ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വാഇസ് ഉമര്‍ ഫാറൂഖാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. മസര്‍റത് ആലമിന്റെ അറസ്റ്റ് നിയമവരുദ്ധമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.വ്യാഴാഴ്ച വൈകീട്ട് മുതല്‍ വീട്ടുതടങ്കലിലായിരുന്ന മസര്‍റത് ആലമിനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നടത്തിയ റാലിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതിനും പാക് പതാക ഉപയോഗിച്ചതിനുമാണ് മസര്‍റത് ആലം അറസ്റ്റിലായത്.
 

ഹൂതികള്‍ ദുര്‍ബലമായി - ജനറല്‍ അസീരി

Posted: 17 Apr 2015 07:56 PM PDT

Image: 

റിയാദ്: യമനില്‍ സഖ്യസേന നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണത്തിന്‍െറ ഫലമായി ഹൂതികളും അവരുടെ പിന്തുണക്കാരും പ്രതിരോധത്തിലേക്കു മാറിയിരിക്കുകയാണെന്നും കാര്യമായൊരു മുന്നേറ്റവും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ളെന്നും സൗദി പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവും യമനിലെ സൈനിക ഓപറേഷന്‍െറ ഒൗദ്യോഗിക വക്താവുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ നൂറ് വട്ടം വ്യോമാക്രമണങ്ങള്‍ യമനു മേല്‍ നടത്തിയെന്നും വിവിധ നഗരങ്ങളിലെ അവശേഷിക്കുന്ന ഹൂതി കേന്ദ്രങ്ങള്‍ ഉന്നമിട്ടായിരുന്നു അതെന്നും അദ്ദേഹം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യോമാക്രമണം ശത്രുക്കളെ തുരത്താനുള്ളതാണ്. ആ അര്‍ഥത്തില്‍ അത് വിജയം കാണുന്നുമുണ്ട്. ഇനിയൊരു സംഘാടനത്തിന് ആവാത്ത വിധം ഹൂതികളുടെ സംഘശേഷിയെ തകര്‍ത്തു തരിപ്പണമാക്കുന്നതു വരെ ആക്രമണം തുടരും.
സഅദയിലും സൗദിയുടെ തെക്കന്‍ അതിര്‍ത്തികളിലെ യമന്‍ ഭാഗങ്ങളിലുമുള്ള വ്യോമപരിശോധനയും ആക്രമണവും തുടരും. ഹൂതികളും അവരുടെ ഏജന്‍റുമാരും രാജ്യത്തിന്‍െറ ദക്ഷിണ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ശത്രുനീക്കവും അവരുടെ ആയുധ, ഇന്ധനശേഷിയും നശിപ്പിക്കാനുള്ള വ്യോമാക്രമണം ശക്തമായി തന്നെ തുടരും. ബാഖിം, അല്‍ബഖ, സഅദ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ആക്രമണം സംഘടിപ്പിച്ചതായി അസീരി പറഞ്ഞു.

മലയാളത്തണലില്‍ പരീക്ഷാച്ചൂടുമായി വിദ്യാര്‍ഥികള്‍

Posted: 17 Apr 2015 07:46 PM PDT

Image: 

മനാമ: പ്രവാസി മലയാളി വിദ്യാര്‍ഥികളെ മാതൃഭാഷയിലേക്കും കേരളത്തിന്‍െറ സമ്പന്നമായ സാംസ്കാരിക സവിശേഷതകളിലേക്കും ചേര്‍ത്തുനിര്‍ത്താനായി ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാറിന്‍െറ സഹകരണത്തോടെ നടത്തുന്ന‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ബഹ്റൈന്‍ തല എഴുത്തു പരീക്ഷയില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമായി 39 കുട്ടികള്‍ പങ്കെടുത്തു.
തികഞ്ഞ ആത്മവിശ്വാസവുമായാണ് ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരീക്ഷയെഴുതാന്‍ കുട്ടികള്‍ എത്തിയത്. പരീക്ഷക്കു ശേഷം നടന്ന ചടങ്ങില്‍ എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ലുലു മാളിന്‍െറ ഷോപിങ് വൗച്ചറും സമ്മാനിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകര പിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ എന്നിവരാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
ഉച്ച തിരിഞ്ഞ് 2.30ന് തുടങ്ങിയ പരീക്ഷ 4 മണി വരെ നീണ്ടു. 2 മണിയോടെ തന്നെ മത്സരാര്‍ഥികള്‍ സ്കൂളിലത്തെിയിരുന്നു. ജൂനിയര്‍ വിഭാഗം പരീക്ഷയെഴുതിയ ശ്രീനിക്ത വല്‍സന്‍ നൃത്തച്ചമയങ്ങളുമായാണ് ഹാളിലത്തെിയത്. പരീക്ഷ കഴിഞ്ഞ ഉടന്‍ ശ്രീനിക്തക്ക് അരങ്ങേറ്റത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു.
പരീക്ഷക്ക് ശേഷം നടന്ന ചടങ്ങില്‍ സഈദ് റമദാന്‍ നദ് വി, ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി അംഗം സജി മാര്‍ക്കോസ് എന്നിവര്‍ സംബന്ധിച്ചു.

ഗോപീചന്ദിനു കീഴിലെ പരിശീലനത്തില്‍ തൃപ്തയായിരുന്നില്ളെന്ന് സൈന

Posted: 17 Apr 2015 07:36 PM PDT

Image: 

ഹൈദരാബാദ്: മുന്‍ കോച്ച് ഗോപീചന്ദിനു കീഴിലെ പരിശീലനം ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നില്ളെന്ന് ലോക ഒന്നാം നമ്പര്‍ പദവി വീണ്ടും എത്തിപ്പിടിച്ച സൈന. കളിക്കുപുറത്തെ ഗെയിം പ്ളാന്‍ കോര്‍ട്ടില്‍ പരാജയമായതാണ് അന്ന് തോല്‍വികള്‍ തുടര്‍ക്കഥയാക്കിയതെന്നും എല്ലാ പരിശീലകര്‍ക്കും ഓരോ കളിയും കൃത്യമായി മുന്‍കൂട്ടി വായിക്കാനാവണമെന്നില്ളെന്നും സൈന നെഹ്വാള്‍ പ്രതികരിച്ചു. ലി സിറൂയി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ ഒരിക്കലൂടെ ആദ്യസ്ഥാനം സ്വന്തമാക്കിയശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഗോപീചന്ദിനെ കുറിച്ച് തുറന്നടിച്ചത്. ഇപ്പോഴത്തെ നേട്ടങ്ങള്‍ക്കു പിന്നില്‍ പുതിയ കോച്ച് ആണെന്നു പറയാനും അവര്‍ മറന്നില്ല. ‘വിമല്‍കുമാറിനൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് വലിയ വിജയങ്ങള്‍ സംഭവിച്ചത്. മുമ്പ് മുന്‍നിര താരങ്ങളോടു കളിക്കുമ്പോള്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടുന്നത് പതിവായിരുന്നു. മാറ്റങ്ങളിലേക്ക് റാക്കറ്റേന്തി തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ ലോക ഒന്നാം നമ്പര്‍ പദവി സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍, വിമല്‍കുമാര്‍ നല്‍കിയ വിശ്വാസം പുതിയനേട്ടങ്ങള്‍ സമ്മാനിച്ചു’- സൈന തുടര്‍ന്നു.

‘ലോക ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തുന്നത് ദുഷ്കരമാണ്. പക്ഷേ, ഈ സ്ഥാനത്തത്തെുന്ന ആദ്യ ഇന്ത്യക്കാരിയെന്നതിനെ നാം ആദരിക്കണം. ലി സിറൂയി തന്നെയാണ് ഇപ്പോഴും വലിയ വെല്ലുവിളിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിറൂയി കുറച്ചു ടൂര്‍ണമെന്‍റുകള്‍ മാത്രമാണ് കളിക്കുന്നത്. അതുതന്നെയാണ് വെല്ലുവിളിയാകുന്നതും. ഏറെക്കാലം ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്താനാകുമെന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, കൃത്യമായ പരിശീലനവും ഒപ്പം കാര്യങ്ങള്‍ പ്രതീക്ഷിച്ച വഴിയിലുമാണെങ്കില്‍ നേട്ടം ആവര്‍ത്തിക്കാനാവുമെന്നും ഹൈദരാബാദില്‍ നിന്നുള്ള താരം പറഞ്ഞു.

പുല്ലുവിലയില്ലാത്ത ജീവിതങ്ങള്‍

Posted: 17 Apr 2015 07:33 PM PDT

Image: 

പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ ഭീതി പരത്തിയ കുരങ്ങുപനിയെ തുടര്‍ന്ന് അധികൃതര്‍ അല്‍പമെങ്കിലും ശ്രദ്ധ കാട്ടിയത് രോഗം പടര്‍ന്നുപിടിച്ച ചീയമ്പം കോളനിയിലായിരുന്നു. പനി പിടിച്ച് വിറങ്ങലിച്ച കോളനിയില്‍ മന്ത്രിമാരായ വി.എസ്. ശിവകുമാറും പി.കെ. ജയലക്ഷ്മിയും മിന്നല്‍ പ്രദക്ഷിണം നടത്തി. കുരങ്ങുപനി ബാധിച്ച് മരിച്ച മാധവന്‍െറ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂര ജയലക്ഷ്മി കണ്ടത് മരണവീട് സന്ദര്‍ശിക്കാനത്തെിയപ്പോഴാണ്. ഈ കൂരയുടെ സ്ഥാനത്ത് ഒരു കൊച്ചുവീട് പണിതുനല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് മാധവന്‍െറ ഭാര്യ ശാന്തയും മകന്‍ സുധിയും.

ചികിത്സയിലിരിക്കെ മരിച്ച വനംവകുപ്പ് വാച്ചര്‍ സി.കെ. രാജുവിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ രണ്ട് ലക്ഷത്തിന്‍െറ ചെക് നല്‍കുകയും ബാക്കി തുക ഉടന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ചീയമ്പത്ത് പട്ടികവര്‍ഗ വകുപ്പിന്‍െറ നേതൃത്വത്തില്‍ എല്ലാ വീടുകളിലും സൗജന്യ റേഷനും രോഗബാധിതര്‍ക്ക് ദിവസം 250 ഗ്രാം പാല്‍, രണ്ട് പഴം, ഒരു മുട്ട എന്നിങ്ങനെ വിതരണം ചെയ്തു വരികയാണിപ്പോള്‍. ഒരാഴ്ചയിലേക്കുള്ള അരിയും പയറും കടലയുമൊക്കെ വന്നാല്‍ അങ്കണവാടിക്കടുത്ത ഷെഡിന്‍െറ മുറ്റത്ത് നീണ്ട ക്യൂവാണ്. പനി ബാധിതരെ ആശുപത്രിയിലത്തെിക്കാന്‍ ഒരു ടാക്സി ജീപ്പും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കോളനിയിലെ അശോകന്‍െറ പുതിയ വീട്ടില്‍ പൂതാടി പി.എച്ച്.സിയിലെ ഡോക്ടര്‍മാര്‍ ഉച്ചവരെ രോഗികളെ പരിശോധിക്കും. തുടര്‍ മരണങ്ങള്‍ ശോകച്ഛവി പരത്തിയ കോളനിയില്‍ ഈ സൗകര്യങ്ങള്‍ അല്‍പം ആശ്വാസകരമാണെന്ന് ട്രൈബല്‍ പ്രമോട്ടര്‍ അപ്പു പറയുന്നു. എന്നാല്‍, മറ്റു ചിലയിടത്ത് കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല. ചെതലയം പുല്ലുമല കോളനി അതിലൊന്നാണ്. വനത്തിന് തൊട്ടരികിലാണ് ഈ കാട്ടുനായ്ക്ക കോളനി. കാട്ടിനുള്ളിലെ വിറകു കത്തിച്ചാണ് കുന്നിന്‍ മുകളിലെ കോളനിയില്‍ അടുപ്പ് പുകയിക്കുന്നത്. അങ്ങിനെ വിറകു ശേഖരിക്കാന്‍ പോയപ്പോഴാണ് കോളനിയിലെ അമ്മിണിക്കും മകള്‍ മിനിക്കും ചെള്ളിന്‍െറ കടിയേറ്റ് കുരങ്ങുപനി ബാധിച്ചത്. ഞങ്ങള്‍ കോളനിയിലത്തെുമ്പോള്‍ സിന്ധുവും ദിവ്യയുമടക്കമുള്ളവര്‍ വനത്തില്‍നിന്ന് വിറകുകെട്ടുകളുമായി വീട്ടിലേക്കിറങ്ങുകയായിരുന്നു. വനത്തില്‍ പോയാല്‍ കുരങ്ങുപനി ബാധിക്കില്ളേയെന്ന ചോദ്യത്തിന് കുരങ്ങുപനി പേടിച്ചിരുന്നാല്‍ അടുപ്പില്‍ തീ പുകയില്ളെന്ന് മറുപടി. വനത്തില്‍ പോകുന്നവര്‍ ഗണ്‍ബൂട്ട് ധരിക്കണമെന്നും ചെള്ളിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഡി.ഇ.ഇ.ടി, ഗാമാ ബി.എച്ച്.സി പോലുള്ള ലേപനങ്ങള്‍ പുരട്ടുകയുമൊക്കെ വേണ്ടെയെന്നു ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ളെന്ന് അവര്‍ പറഞ്ഞു. ചീയമ്പം കോളനിയില്‍ മുട്ടയും പാലും റേഷനുമൊക്കെ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പുല്ലുമല കോളനിയില്‍ അതൊന്നുമില്ല.

‘ആരും ഞങ്ങളെ നോക്കുന്നില്ല. ക്ഷീണം കാരണം ഇപ്പോള്‍ ജോലിക്ക് പോവാന്‍ കഴിയാതായി. മന്ത്രി പോയിട്ട് എം.എല്‍.എ പോലും ഇവിടെ വന്നിട്ടില്ല. കഴിഞ്ഞതവണ വോട്ടിന് ഇവിടെ  വന്നശേഷം രാഷ്ട്രീയക്കാരും ഈ പടി ചവിട്ടിയിട്ടില്ല.
പനി പിടിച്ചപ്പോള്‍ ചെതലയത്തുനിന്ന് വണ്ടി വിളിച്ച് ഞങ്ങള്‍ തന്നെയാണ് ആശുപത്രിയിലത്തെിയത്.’ മിനി പറഞ്ഞു. ചെള്ള് കടിച്ച് മൂന്നുമുതല്‍ എട്ടു ദിവസത്തിനുള്ളിലാണ് പനി ബാധിക്കുന്നത്. ഈ സമയത്ത് കൃത്യമായി കണ്ടത്തൊന്‍ കഴിഞ്ഞാല്‍ പനി വലിയ പ്രശ്നമാവില്ല. സാധാരണ വൈറല്‍ പനിയുടെ സമാന ലക്ഷണങ്ങളുമായി തുടങ്ങുന്ന കുരങ്ങുപനി ചികിത്സ ലഭിക്കാത്ത സന്ദര്‍ഭത്തിലാണ് മാരകമാവുന്നത്. തുടക്കത്തില്‍ ചികിത്സ ലഭിച്ചില്ളെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പനി പ്രത്യക്ഷപ്പെടുന്നത് ശരീരത്തില്‍നിന്ന് രക്തസ്രാവമടക്കമുള്ള ലക്ഷണങ്ങളോടെയാവും.
(തുടരും)

അക്ഷര്‍ധാം കേസില്‍ വെറുതെവിട്ടയാളുടെ ജയില്‍ക്കുറിപ്പുകള്‍ക്ക് ഗുജറാത്ത് പൊലീസ് വിലക്ക്

Posted: 17 Apr 2015 07:29 PM PDT

Image: 

ന്യൂഡല്‍ഹി: അക്ഷര്‍ധാം ഭീകരാക്രമണക്കേസില്‍ ഗുജറാത്ത് കോടതി വധശിക്ഷക്കു വിധിക്കുകയും നിരപരാധിയെന്നു കണ്ട് സുപ്രീംകോടതി വെറുതെ വിടുകയും ചെയ്ത മദ്റസ അധ്യാപകന്‍െറ പുസ്തകം പുറത്തിറക്കുന്നത് ഗുജറാത്ത് പൊലീസ് തടഞ്ഞു. ഗ്യാരഹ് സാല്‍ സലാഖോം കെ പീച്ചേ (ഇരുമ്പഴിക്കു പിന്നിലെ പതി നൊന്നാണ്ടുകള്‍) എന്ന തലക്കെട്ടില്‍ മുഫ്തി അബ്ദുല്‍ ഖയ്യും എഴുതിയ പുസ്തകമാണ് പൊലീസ് സെന്‍സര്‍ഷിപ്പിനിരയാവുന്നത്.  സംഭവത്തില്‍ പൊലീസ് വെടിവെച്ചുകൊന്ന തീവ്രവാദികളുടെ കീശയില്‍നിന്നു ലഭിച്ച കത്തെഴുതിയെന്ന ആരോപണം പേറി ജയിലില്‍ കഴിഞ്ഞ അദ്ദേഹം നിരപരാധികള്‍ എപ്രകാരമാണ് കേസുകളില്‍ കുടുക്കപ്പെടുന്നതെന്നും പൊലീസ് നടത്തുന്ന അന്യായങ്ങളുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. മുഫ്തിക്കും കേസില്‍ കുടുക്കപ്പെട്ട മറ്റ് അഞ്ചുപേര്‍ക്കും സഹായം നല്‍കിയ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്‍െറ നിയമസഹായ കേന്ദ്രം തുറക്കാനും കേസു വാദിച്ച അഭിഭാഷകര്‍ക്ക് അനുമോദനം സംഘടിപ്പിക്കാനുമുള്ള പദ്ധതിയും പൊലീസ് ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകീട്ട് അഹ്മദാബാദിലെ ദരിയാപൂരിലാണ് പുസ്തക പ്രകാശനവും അഭിഭാഷകരെ ആദരിക്കല്‍ ചടങ്ങും തീരുമാനിച്ചിരുന്നത്. എന്നാല്‍, ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന പേരില്‍ അക്ഷര്‍ധാം കേസിനെക്കുറിച്ച് ചടങ്ങില്‍ മിണ്ടരുതെന്നും പുസ്തകമോ സീഡിയോ മറ്റു ലഘുലേഖകളോ ചടങ്ങില്‍  പ്രകാശനം ചെയ്യരുതെന്നും കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു പൊലീസ്.   വാടക കരാര്‍ നല്‍കാന്‍ ആവശ്യപ്പെട്ട് നിയമസഹായ കേന്ദ്രത്തിന്‍െറ ആരംഭത്തിനും തടസ്സം സൃഷ്ടിച്ചു.

അഭിഭാഷകര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അവരെ  വേദിയില്‍ കയറ്റി ആദരിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും സമാധാനത്തിലും സൗഹാര്‍ദത്തിലും ജീവിക്കാന്‍ ഏവര്‍ക്കും അനുവാദം ലഭിക്കണമെന്നും ചടങ്ങില്‍ പ്രസംഗിക്കവെ മുഫ്തി അബ്ദുല്‍ ഖയ്യും പറഞ്ഞു. തീവ്രവാദികളെ ശിക്ഷിക്കുന്നതില്‍ ആര്‍ക്കും ഒരെതിര്‍പ്പുമില്ളെന്നും  എന്നാല്‍, നിരപരാധികളെ തീവ്രവാദകേസുകളില്‍ കുടുക്കി വേട്ടയാടുന്നത് വേദനജനകമാണെന്നും നിയമ സഹായ സെല്ലിനു നേതൃത്വം നല്‍കുന്ന മൗലാനാ ഗുല്‍സാര്‍ ആസ്മി ചൂണ്ടിക്കാട്ടി.

അതിനിടെ, ഭീകരവാദികളെന്നു മുദ്രകുത്തി 11 വര്‍ഷം തുറുങ്കിലടച്ച സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരവും കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ഇരകള്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി ഈമാസം 20ന് വാദം കേള്‍ക്കും.  
 

കാരാട്ടിന്‍െറ പിന്‍ഗാമി: ‘മത്സരം’ ശരിവെച്ച് നേതാക്കളുടെ മൗനം

Posted: 17 Apr 2015 07:06 PM PDT

Image: 

വിശാഖപട്ടണം: പ്രകാശ് കാരാട്ടിന്‍െറ പിന്‍ഗാമി  ആരായിരിക്കുമെന്നതില്‍ സസ്പെന്‍സ് തുടരുന്നു. പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള (എസ്.ആര്‍.പി)എന്നിവര്‍ക്കായുള്ള ചരടുവലികള്‍ സജീവമാണെങ്കിലും  ജനറല്‍ സെക്രട്ടറിയാകാന്‍  പാര്‍ട്ടിയില്‍  മത്സരമില്ളെന്നാണ് നേതൃത്വം ആവര്‍ത്തിച്ച് വിശദീകരിക്കുന്നത്.

അതേസമയം, ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് യെച്ചൂരിയും എസ്.ആര്‍.പിയും നല്‍കുന്ന മറുപടി ഇരുവരുടെയും ‘സ്ഥാനാര്‍ഥിത്വം’ പരോക്ഷമായി സമ്മതിക്കുന്നു. ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളായ ബുദ്ധദേവ് ഭട്ടാചാര്യ, ബിമന്‍ ബോസ്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവര്‍ യെച്ചൂരിക്ക് അനുകൂലമായ നിലപാട് കാരാട്ടിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യെച്ചൂരിയും എസ്.ആര്‍.പിയും മണിക് സര്‍ക്കാറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയെന്ന നിലക്ക് മണിക് സര്‍ക്കാറിന്‍െറ നിലപാടിന് കേന്ദ്ര കമ്മിറ്റിയില്‍ സ്വീകാര്യത കൂടുതലാണ്.

സി.പി.എമ്മില്‍ പതിവില്ലാത്ത സാഹചര്യമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയേണ്ട ഘട്ടമത്തെുമ്പോള്‍ പിന്‍ഗാമി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും അനൗപചാരിക ധാരണ ഉണ്ടാകാറുണ്ട്. പാര്‍ട്ടി ചുമതലകള്‍ പങ്കുവെക്കുന്നതിലും മറ്റും നല്‍കുന്ന മുന്‍ഗണനകളിലൂടെ സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പിന്‍ഗാമിയെക്കുറിച്ച സൂചന നല്‍കുകയാണ് പതിവ്.
 ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഒഴിയുമ്പോള്‍ പ്രകാശ് കാരാട്ടാണ് അടുത്തയാള്‍ എന്ന കാര്യത്തില്‍  ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.  ഇ.എം.എസിന്  പിന്‍ഗാമിയായി സുര്‍ജിത് വന്നപ്പോഴും മറ്റൊരു പേര് ഉയര്‍ന്നുവന്നില്ല. ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസ് നാലാം ദിനത്തിലേക്ക് കടക്കുമ്പോഴും ജനറല്‍ സെക്രട്ടറി ആരാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സമാപനദിനമായ 19ന് രാവിലെയാണ് പുതിയ കേന്ദ്ര കമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. നിലവിലുള്ള കേന്ദ്ര കമ്മിറ്റിയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെ നിശ്ചയിക്കുക. കേന്ദ്ര കമ്മിറ്റി ആദ്യയോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും. പുതിയ ജനറല്‍ സെക്രട്ടറിയുടെ കൂടി താല്‍പര്യം പരിഗണിച്ച്  കേന്ദ്ര കമ്മിറ്റി പി.ബിയിലെ മാറ്റങ്ങള്‍ തീരുമാനിക്കുന്നതാണ് നടപടിക്രമം. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പുതിയ സെക്രട്ടറിയുടെ പേര് നിര്‍ദേശിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍, ആരാണ് തന്‍െറ മനസ്സിലെന്ന് കാരാട്ട് ഇതുവരെ ആരോടും മനസ്സുതുറന്നിട്ടില്ല.  ഞായറാഴ്ച വരെ കാത്തിരിക്കാനാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വെള്ളിയാഴ്ച നല്‍കിയ മറുപടി.  

കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ആര്‍ക്കും  ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യതയുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന, ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ പരിചിതമായ മുഖമാണ് പാര്‍ട്ടി നേതൃത്വത്തില്‍ വേണ്ടതെന്ന ചര്‍ച്ചയുണ്ടല്ളോയെന്ന ചോദ്യത്തിന് അത് പരിഗണിക്കപ്പെടേണ്ടതാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പാര്‍ട്ടി നേതൃത്വത്തിലെ എല്ലാ മുഖങ്ങളും യുവാക്കളെ ആകര്‍ഷിക്കുന്നതാണെന്ന് അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചുവെങ്കിലും 77കാരനായ എസ്.ആര്‍.പിക്കുമേല്‍ തനിക്കുള്ള ചെറുപ്പത്തിന്‍െറയും ദേശീയരാഷ്ട്രീയത്തിലെ സ്വീകാര്യതയും  ഉയര്‍ത്തിക്കാട്ടുന്നതാണ് യെച്ചൂരിയുടെ മറുപടി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊന്നുമില്ളെന്നാണ് എസ്.ആര്‍.പിയുടെ പ്രതികരണം. പറഞ്ഞുകേള്‍ക്കുന്ന പേരുകളിലൊന്ന് എസ്.ആര്‍.പി തന്നെയാണെന്ന് മാധ്യമപ്രവര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആര്‍ക്കും ജനറല്‍ സെക്രട്ടറിയാകാമെന്നായിരുന്നു മറുപടി.
എസ്.ആര്‍.പിക്കായി കേരളഘടകവും യെച്ചൂരിക്കുവേണ്ടി ബംഗാള്‍ ഘടകവും നിലകൊള്ളുന്ന ‘മത്സരം’ മുറുകുന്നതായുള്ള റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ്  പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ച്  ചോദ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നേതാക്കള്‍ നല്‍കുന്ന മറുപടി വ്യക്തമാക്കുന്നത്.
 

ഫാഷിസം കടന്നുവരുന്നു പാഠശാലകള്‍ക്കകത്തേക്ക്

Posted: 17 Apr 2015 07:01 PM PDT

Image: 
Subtitle: 
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

യാദൃച്ഛികതകളിലൂടെയല്ല, ചിട്ടപ്പെടുത്തിയ നിഗൂഢ പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യത്തിലൂടെയാണ് ഫാഷിസം വളരുന്നത്. കൃത്യമായ അജണ്ടയും നിര്‍വഹണവും തുടര്‍പ്രവര്‍ത്തനവും ഏതുതരം ഫാഷിസത്തിന്‍െറയും താക്കോല്‍ സവിശേഷതകളായിരിക്കും. ഇന്ത്യയില്‍ ഹിന്ദുത്വഫാഷിസത്തെ മുന്നോട്ടുനയിക്കുന്നതും മറ്റൊന്നല്ല.

‘അക്കാദമിക പാരമ്പര്യം’ തീരെയില്ലാത്ത ഒരു വനിതയെ കേന്ദ്ര മാനവശേഷി മന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച് സംഘ്പരിവാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ സമര്‍ഥമായി കാവിവത്കരിക്കുകയാണ്. വിദ്യാഭ്യാസത്തിന്‍െറ ഭാരതവത്കരണം എന്ന ബാനറിലാണ് ഈ കാവിവത്കരണം യാഥാര്‍ഥ്യമാക്കുന്നത്. ഭാരതീയ ശിക്ഷാ നീതി ആയോഗ് സ്ഥാപകന്‍ ദീനാനാഥ് ബിത്രയാണ് ഈ ആശയത്തിന്‍െറ സൂത്രധാരന്‍. ദേശസ്നേഹവും ദേശീയബോധവും ആത്മീയ ഉണര്‍വും സമ്മേളിച്ച ഒരു തലമുറ ഉയര്‍ന്നുവരണമെങ്കില്‍ ഭാരതവത്കൃത വിദ്യാഭ്യാസം രാജ്യത്ത് നടപ്പാക്കണമെന്നാണ് ഹിന്ദുത്വ സൈദ്ധാന്തികന്മാരുടെ വാദം. പാഠ്യപദ്ധതി, സ്ഥാപനങ്ങള്‍, പാഠപുസ്തകരചനാ സമിതികള്‍, ചരിത്രഗവേഷണ കൗണ്‍സിലുകള്‍ എന്നിവ സംഘ്പരിവാര്‍ പ്രചാരകരെ ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിക്കുന്നത് ഇതിന്‍െറ ഭാഗമാണ്. വിദ്യാര്‍ഥികളില്‍ മസ്തിഷ്ക പ്രക്ഷാളനം എളുപ്പമാക്കാനാണ് ഏതു രാജ്യത്തും പാഠ്യ പദ്ധതിയെയും പാഠപുസ്തകങ്ങളെയും ഫാഷിസം ആദ്യം വിഴുങ്ങുന്നത്. ഇന്ത്യയുടെ സാംസ്കാരിക ബഹുത്വത്തെ തിരസ്കരിക്കുന്നതും മതനിരപേക്ഷ ഭാവത്തെ തമസ്കരിക്കുന്നതുമായ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച് പാഠപുസ്തകങ്ങളുണ്ടാക്കിയും അബദ്ധങ്ങളും അര്‍ധസത്യങ്ങളും വേണ്ടുവോളം വിന്യസിച്ച് ചരിത്രത്തെ കോലംകെടുത്തിയുമാണ് ചെറിയ പഠിതാക്കളെ മുതല്‍ മുതിര്‍ന്ന ഗവേഷക വിദ്യാര്‍ഥികളെവരെ ഫാഷിസം വലയിലാക്കുന്നത്.

‘വിദ്യാഭാരതി’ എന്ന സംഘ്പരിവാര്‍ സംവിധാനത്തിനു കീഴിലിന്ന് രാജ്യത്തുടനീളം 18,000 സ്കൂളുകളുണ്ട്. 18 ലക്ഷം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുകയും 80,000 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഭാരതീയ അധ്യാപക പരിഷത്ത് എന്ന ഏജന്‍സിയില്‍നിന്ന് വിദഗ്ധപരിശീലനം നേടുന്നവരെയാണ് വിദ്യാഭാരതി സ്കൂളുകളില്‍ അധ്യാപകരായി നിയമിക്കുന്നത്. പൊതുധാരയില്‍നിന്ന് അകറ്റപ്പെട്ട് കഴിയുന്ന പാര്‍ശ്വവത്കൃത സമൂഹത്തില്‍നിന്നുള്ള നിര്‍ധനരായ കുട്ടികളാണ് ഈ സ്കൂളുകളിലേക്ക് കൂടുതലായും എത്തിച്ചേരുന്നത്. കാണിച്ചും കേള്‍പ്പിച്ചും വായിപ്പിച്ചും വിശ്വസിപ്പിക്കുക എന്ന കണ്ടീഷനിങ് രീതി ശാസ്ത്രമുപയോഗിച്ച് പഠിതാക്കളുടെ മനസ്സുകളെ കൂടുതല്‍ വിഷലിപ്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം എന്ന സാമൂഹികപ്രവര്‍ത്തനം അടിമുടി ഫാഷിസ്റ്റ്വത്കരിക്കപ്പെടുകവഴി ഒരു തലമുറയുടെ സാംസ്കാരികഭാവം രണോത്സുകമായി പാകപ്പെടുന്നു. പരമതവിദ്വേഷവും സങ്കുചിത ദേശീയ വികാരവും സമന്വയിക്കുകവഴി അസഹിഷ്ണുക്കളായ തീവ്രവാദികളായി പിന്നെയവര്‍ രൂപാന്തരപ്പെടുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കിടയില്‍ അഖില ഭാരതീയ വിദ്യാര്‍ഥിപരിഷത്തിന്‍െറ പ്രവര്‍ത്തകര്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നു എന്നത് ഫാഷിസ്റ്റ്വത്കരണത്തിന് പുതിയതലമുറ എത്രപെട്ടെന്ന് ഇരകളാവുന്നു എന്ന് വിളിച്ചുപറയുന്നുണ്ട്.
സംസ്കൃതം ഒന്നാം ഭാഷയാക്കാന്‍ നടത്തിയ നീക്കം, ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍െറ പ്രസ്താവന, രാജസ്ഥാന്‍ സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കിയത്, ഹരിയാന പാഠപുസ്തകങ്ങളില്‍ ഗീതാശ്ളോകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ദീനാനാഥ് ബത്രയുടെ നിര്‍ദേശം എന്നിവ മറ്റുചില അപായസൂചനകളാണ്.

1986ല്‍ അംഗീകരിച്ചതും 1992ല്‍ നവീകരിച്ചതുമായ ദേശീയ വിദ്യാഭ്യാസനയത്തിലെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങളെ ആധാരമാക്കിയുള്ളതാണ് നാളിതുവരെ നാം രൂപപ്പെടുത്തിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകളും വിവിധ സംസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുത്ത പാഠപുസ്തകങ്ങളും. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, സമത്വം തുടങ്ങിയ സാര്‍വാംഗീകൃതവും ഭരണഘടന ഉദ്ഘോഷിക്കുന്നതുമായ മൂല്യങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടുകളും പാഠപുസ്തകങ്ങളുമെല്ലാം. സംഘ്പരിവാര്‍ അധികാരത്തില്‍വന്ന ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ദിശമാറുന്നു എന്നുകണ്ടപ്പോള്‍ വിദ്യാഭ്യാസവിചക്ഷണരും സാംസ്കാരിക ചിന്തകരും തീക്ഷ്ണമായി പ്രതികരിച്ചിരുന്നു.

പഠിതാക്കളെ രാഷ്ട്രീയമായി അടിമകളാക്കുകയാണോ അതല്ല, സ്വതന്ത്രരായി ജീവിക്കാന്‍ സജ്ജമാക്കുകയാണോ ഏതാണ് വിദ്യാഭ്യാസം ഏറ്റെടുക്കേണ്ട ദൗത്യം എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. കാലം ആവശ്യപ്പെടുന്ന ജീവിത നൈപുണികളും വൈയക്തിക ഗുണങ്ങളും സാമൂഹികക്ഷമതകളും പഠിതാക്കള്‍ക്ക് സ്വയം ആര്‍ജിക്കാന്‍ അവസരമൊരുക്കേണ്ടതാണല്ളോ വിദ്യാഭ്യാസപ്രക്രിയ. അധികാരകേന്ദ്രങ്ങള്‍ അടിച്ചേല്‍പിക്കുന്ന ക്ളാസിക്കുകളും മതാധിഷ്ഠിതമായ അനുഷ്ഠാനമാതൃകകളും ഒരു ബഹുസ്വരരാഷ്ട്രത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടിവരുന്നതിലൂടെ ഭാവിയില്‍ രാജ്യത്തിനുതന്നെ ഗുണകരമാകേണ്ട സര്‍ഗാത്മക സാധനകളെയല്ളേ യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തുന്നത്.

പാഠ്യപദ്ധതി ലിഖിതമായൊരു പ്രമാണമല്ല. പഠനകാലത്ത് വിദ്യാര്‍ഥിക്ക് ലഭിക്കേണ്ട സാമൂഹികവും സാംസ്കാരികവുമായ അനുഭവവൈവിധ്യങ്ങളുടെ സാകല്യമാണത്. വൈജ്ഞാനികവും വൈകാരികവും കര്‍മശേഷിപരവുമായ സമഗ്ര വികാസത്തിലേക്ക് പഠിതാക്കളെ പ്രചോദിപ്പിച്ചുകൊണ്ടുപോകാനുള്ള പഴക്കം നേടുമ്പോഴാണ് ഏതൊരു പാഠ്യപദ്ധതിയും ചടുലവും സമ്പന്നവും സൗഹൃദപരവുമാകുന്നത്. അത്തരമൊരു പാഠ്യപദ്ധതിക്ക് സാമൂഹികയാഥാര്‍ഥ്യങ്ങളെ കണ്ടില്ളെന്ന് നടിക്കാനാകില്ല. സാംസ്കാരികഭാവങ്ങളെ തമസ്കരിക്കാന്‍ കഴിയില്ല. സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ വിദ്യാഭ്യാസപ്രക്രിയയെ ജനവിരുദ്ധമായി പുനര്‍നിര്‍വചിച്ച് ഇന്ത്യയുടെ പാഠ്യപദ്ധതി പാരമ്പര്യത്തെ അട്ടിമറിക്കുകയാണ്.

രാജ്യസ്നേഹവും ദേശീയബോധവും ആത്മീയ ഉണര്‍വും പുതിയ തലമുറയില്‍ തീര്‍ച്ചയായും വളരേണ്ടതുതന്നെയാണ്. ഒരാള്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകാനിടയില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും സംഭവങ്ങളെയും പ്രായോഗികബുദ്ധിയോടെ സമീപിക്കാനും വിമര്‍ശാത്മകമായി വിലയിരുത്താനും സ്വന്തമായി നിലപാടിലത്തെിച്ചേരാനും സഹായിക്കും വിധത്തിലുള്ള കഴിവ് നേടിക്കൊടുക്കുകയായിരിക്കണം ഇക്കാലഘട്ടത്തിലെ പാഠ്യപദ്ധതിയുടെ ധര്‍മം. അതിനനുസൃതമായ പഠന-ബോധന-മൂല്യനിര്‍ണയ പ്രക്രിയ ഉറപ്പാക്കുകയുംവേണം. അത് വിസ്മരിച്ച് ഫാഷിസ പ്രചോദിതമായ രാഷ്ട്രീയധാര്‍ഷ്ട്യം ഒരു തലമുറയുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പാഠ്യപദ്ധതിപോലെ പ്രധാനമാണ് പാഠപുസ്തകങ്ങളും. അനുഭവങ്ങളെ സക്രിയമാക്കാനും അറിവുകള്‍ നിര്‍മിക്കാനും സജ്ജമാക്കുംവിധം പഠിതാക്കളുടെ സ്വതന്ത്രചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഉള്ളടക്കമാണ് പാഠപുസ്തകങ്ങളില്‍ വരേണ്ടത്. ശാസ്ത്രവിരുദ്ധതകളും അബദ്ധചരിത്രങ്ങളും അപ്രായോഗികമായ ആശയങ്ങളും യുക്തിരഹിതമായി കുത്തിനിറച്ചാല്‍ പാഠപുസ്തകങ്ങളാകില്ല. പുരോഹിതവത്കരിക്കപ്പെട്ട മതഗ്രന്ഥങ്ങളുടെ തലത്തിലേക്ക് പാഠപുസ്തകങ്ങള്‍ രൂപാന്തരപ്പെട്ടാല്‍ ക്ളാസ്മുറികളില്‍ നടക്കുന്നത് വിജ്ഞാനത്തിന്‍െറ ശാക്തീകരണമാവില്ല, മനസ്സിന്‍െറ മലിനീകരണമായിരിക്കും.

പാഠപുസ്തകങ്ങളില്‍ ഉള്ളടക്കം വിന്യസിക്കുമ്പോള്‍ ആശയപരമായ നിഷ്പക്ഷത പാലിക്കേണ്ടതുണ്ടെന്ന് അക്കാദമികപണ്ഡിതന്മാര്‍ നിഷ്കര്‍ഷിക്കാറുണ്ട്. സംഘ്പരിവാര്‍ അജണ്ടയില്‍ പക്ഷേ, ഇങ്ങനെയൊരു ‘നിഷ്പക്ഷത’ കാണാന്‍ കഴിയില്ല. പഠിതാവിന്‍െറ അന്വേഷണകൗതുകത്തിനു നേര്‍ക്ക് വാതില്‍ കൊട്ടിയടച്ച് ‘സ്വന്തം പക്ഷ’മേ അവര്‍ ആവിഷ്കരിക്കൂ.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ 10ാംതരം ചരിത്രപുസ്തകത്തില്‍ മുസ്ലിം ലീഗിനെ കുറിച്ച പാഠഭാഗമുണ്ട്. പക്ഷേ, രാഷ്ട്രീയ സ്വയംസേവക് സംഘത്തെക്കുറിച്ച പരാമര്‍ശമില്ല. ഗാന്ധിവധത്തെക്കുറിച്ച ചര്‍ച്ചയുണ്ട്. ഗോദ്സെയെക്കുറിച്ച് ഒന്നുമില്ല. ഉള്ളടക്ക വിന്യാസത്തില്‍ പുലര്‍ത്തേണ്ട നിഷ്പക്ഷത സമര്‍ഥമായി തിരസ്കരിക്കപ്പെടുന്നതിന്‍െറ ചെറിയൊരു ഉദാഹരണമാണിത്. ഗുജറാത്തില്‍ എട്ടാംതരം ‘സാമൂഹികശാസ്ത്ര’ പുസ്തകത്തില്‍ ‘ഗാന്ധി വധം’ എന്നൊരധ്യായത്തിലെ ഒരുഭാഗം ഇങ്ങനെയാണ്!
‘സ്വാതന്ത്ര്യാനന്തരം ഭീകരമായ നിരവധി വര്‍ഗീയലഹളകള്‍ ഇന്ത്യയിലുണ്ടായി. അവ അടിച്ചമര്‍ത്താന്‍ തന്‍െറ സര്‍വശക്തിയും ഗാന്ധി വിനിയോഗിച്ചു. പക്ഷേ, പലര്‍ക്കും ഗാന്ധിയുടെ നിലപാടിനോട് യോജിക്കാനായില്ല. ഒടുവില്‍, 1948 ജനുവരി 30ന് ഗോദ്സെയുടെ കൈകളാല്‍ ഗാന്ധി കൊല്ലപ്പെട്ടു’.

ചരിത്രത്തെ ഫാഷിസം എങ്ങനെയാണ് പൊളിച്ചടുക്കുന്നത് എന്നുകാണാന്‍ ഈയൊരുഭാഗം വായിച്ചാല്‍മതി. ഗാന്ധിജി വധിക്കപ്പെട്ടത് ഏതോ ഒരു വര്‍ഗീയ ലഹളയിലാണെന്ന് കുട്ടികളെ വിശ്വസിപ്പിക്കുക. ലഹളകളില്‍ പങ്കെടുത്ത ഏതോ ഒരക്രമിയായി ഗോദ്സെയെ ന്യൂനീകരിച്ച് അവതരിപ്പിക്കുക. അങ്ങനെ സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവുംവലിയൊരു രാഷ്ട്രീയദുരന്തത്തെ അപ്രധാന സംഭവമാക്കി ലളിതവത്കരിക്കുക. ഇതാണ് ഫാഷിസത്തിന്‍െറ വക്രരീതിശാസ്ത്രം.

പാഠ്യപദ്ധതിയുള്ളടക്കത്തിലേക്കും പാഠശാലകള്‍ക്കകത്തേക്കും ഫാഷിസം കടന്നുകയറുന്നത് മാധ്യമങ്ങളില്‍പോലും വേണ്ടത്ര ചര്‍ച്ചയാവുന്നില്ല. എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ആശയപരിസരത്തേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍െറ ഗതിമാറ്റം ഏറെ പ്രാധാന്യത്തോടെ എത്തിപ്പെടേണ്ടിയിരിക്കുന്നു.
 

ജനതാ പരിവാറിന്‍െറ പുനരേകീകരണം: ആശയും ആശങ്കയും

Posted: 17 Apr 2015 06:54 PM PDT

Image: 

ജനതാ പരിവാര്‍ ലയനവും പുതിയ പാര്‍ട്ടിയുടെ രൂപവത്കരണവും ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ തദ്വിഷയകമായ കൂടിയാലോചനകളും ചര്‍ച്ചകളും നിര്‍ണായകഘട്ടത്തിലത്തെി എന്നുപറയാമെന്ന് തോന്നുന്നു. ഇപ്പോഴും ഖണ്ഡിതമായ അഭിപ്രായപ്രകടനം അസാധ്യമാക്കുന്നത് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെ ഇത$പര്യന്തമുള്ള അനുഭവങ്ങള്‍ തന്നെ. മുലായംസിങ് യാദവിന്‍െറ സമാജ്വാദി പാര്‍ട്ടി, നിതീഷ് കുമാറിന്‍െറ ജനതാദള്‍ (യുനൈറ്റഡ്), ലാലുപ്രസാദ് യാദവിന്‍െറ രാഷ്ട്രീയ ജനതാദള്‍, എച്ച്.ഡി. ദേവഗൗഡയുടെ ജനതാദള്‍ (എസ്), ഓംപ്രകാശ് ചൗതാലയുടെ ലോക്ദള്‍, കമല്‍ മൊറാര്‍ക്കയുടെ സമാജ്വാദി ജനതാ പാര്‍ട്ടി എന്നീ ആറ് ജനതാദള്‍ ചീന്തുകളാണ് ഇപ്പോള്‍ പരസ്പരം ലയിച്ച് മുലായംസിങ് യാദവിന്‍െറ അധ്യക്ഷതയില്‍ ഒരേ കൊടിയും ചിഹ്നവുമുള്ള ഏക പാര്‍ട്ടിയാവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനത നേരത്തേ ജനതാദള്‍ (യു)വില്‍ ലയിച്ചിരിക്കെ പുതിയ ലയനം ആവശ്യപ്പെടുന്നില്ല. ജനതാദള്‍ ഗ്രൂപ്പുകളുടെ പുനരേകീകരണം നിലവില്‍വന്നാല്‍ ലോക്സഭയില്‍ പതിനഞ്ചും രാജ്യസഭയില്‍ മുപ്പതും എം.പിമാരുള്ള  തരക്കേടില്ലാത്ത പാര്‍ട്ടിയായത് മാറും. എന്നാല്‍, ഇക്കൊല്ലം അവസാനത്തില്‍ ബിഹാറിലും 2017ല്‍ യു.പിയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ലയനത്തിന്‍െറ മുഖ്യ ഉന്നമെന്ന് വ്യക്തമാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലും ബിഹാറിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയതിനെ തുടര്‍ന്ന് ഉന്മൂലന ഭീഷണി നേരിടുന്ന മുലായമിന്‍െറ എസ്.പിയും നിതീഷ് കുമാറിന്‍െറ ജനതാദളും ലാലുപ്രസാദ് യാദവിന്‍െറ ആര്‍.ജെ.ഡിയും അതിജീവനതന്ത്രം തേടിയതാണ് ജനതാദള്‍ പുനരേകീകരണത്തിന് വഴിയൊരുക്കിയത്. ബിഹാറിലെയും യു.പിയിലെയും നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ധാരണ ഗുണഫലം ഉളവാകുകയും ചെയ്തു. എന്നാല്‍, ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ ലയനത്തിന് സന്നദ്ധമായിട്ടില്ല. ലയനം യാഥാര്‍ഥ്യമാവുകയും കാര്യക്ഷമമാവുകയും ചെയ്താല്‍ വലിയ നേട്ടം പ്രതീക്ഷിക്കുന്നത് ബിഹാറിലാണ്. അവിടെ ബി.ജെ.പിക്ക് ലഭിച്ചതിന് തുല്യമാണ് ജനതാദള്‍ ഗ്രൂപ്പുകള്‍ക്ക് വെവ്വേറെ ലഭിച്ച വോട്ടുകള്‍. യു.പിയില്‍ കാര്യമായ നേട്ടങ്ങള്‍ നിലവില്‍ ദൃശ്യമല്ല. അവിടെ എസ്.പിക്കുശേഷം രണ്ടാമത്തെ കക്ഷി ബി.എസ്.പിയാണെന്നതാണ് കാരണം. ദലിത്, പിന്നാക്ക, മുസ്ലിം വോട്ടുകള്‍ ഈ രണ്ടുപാര്‍ട്ടികളും പങ്കിട്ടതിന്‍െറ ഫലമാണ് ബി.ജെ.പി കൈവരിച്ച അപ്രതീക്ഷിത വിജയം. ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി മത്സരത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍ സമാജ്വാദി പാര്‍ട്ടി നേട്ടം കൊയ്യുകയും ചെയ്തു. അതുപോലെ ദേവഗൗഡയുടെ ജനതാദള്‍ (എസ്) അല്ലാതെ മറ്റ് ഗ്രൂപ്പുകളൊന്നും കര്‍ണാടകയില്‍ ഇല്ളെന്നതിനാല്‍ ദേശീയ തലത്തിലെ കൂട്ടായ്മ വല്ല ഫലവും ചെയ്തെങ്കിലായി. കടുത്ത അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഹരിയാനയിലെ ജനങ്ങള്‍ നിരാകരിച്ച ഓംപ്രകാശ് ചൗതാലയുടെ ലോക്ദളിനും ഏകീകൃത പാര്‍ട്ടി വല്ല പ്രയോജനവും ചെയ്യുന്ന കാര്യം സംശയാസ്പദമാണ്.

ഫാഷിസത്തിന്‍െറ രണോത്സുക രംഗപ്രവേശം മൂലം ഇന്ത്യന്‍ ഭരണഘടനയുടെയും സാമൂഹിക ജീവിതത്തിന്‍െറയും മൗലികതത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും കടുത്ത വെല്ലുവിളികള്‍ നേരിടുന്നതാണ് സാഹചര്യം. വെറും 38 ശതമാനം വോട്ട് വാങ്ങിയ എന്‍.ഡി.എക്ക് വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരമുറപ്പിക്കാന്‍ കഴിഞ്ഞത് മതേതര പാര്‍ട്ടികളുടെ ശൈഥില്യവും ചേരിപ്പോരും കൊണ്ടായിരുന്നെന്ന് വ്യക്തമാണ്. ചുരുങ്ങിയപക്ഷം ഹിന്ദുത്വപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പര മത്സരം ഒഴിവാക്കാനുള്ള ധാരണയിലെങ്കിലും ഈ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തുടങ്ങിയ കോര്‍പറേറ്റ് അനുകൂലവും ജനദ്രോഹകരവും മതേതരത്വ വിരുദ്ധവുമായ നടപടികള്‍ നിരന്തരം തുടരുമ്പോഴെങ്കിലും മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായതാണ് ജനതാ പരിവാര്‍ ഏകീകരണത്തിന്‍െറ പിന്നിലെ പ്രേരണയും വികാരവുമെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നിയമനിര്‍മാണത്തിന്‍െറ മുന്നിലുള്ള ഏക തടസ്സം രാജ്യസഭയില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ലാത്തതാണെന്ന് ബോധ്യപ്പെട്ടിരിക്കെ ആ തടസ്സം എവ്വിധവും നീക്കാനുള്ള തകൃതിയായ നീക്കങ്ങളിലാണ് മോദി സര്‍ക്കാര്‍. നടക്കാനിരിക്കുന്ന ബിഹാര്‍, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും തിരിച്ചടി നേരിട്ടാല്‍ രാജ്യസഭയിലെ ഭൂരിപക്ഷ സ്വപ്നം വാടിക്കരിയും. വിശാലമായ മതേതര സഖ്യത്തിലൂടെ നിശ്ചയമായും ഉറപ്പുവരുത്താന്‍ കഴിയുന്നതാണ് രണ്ട് സംസ്ഥാനങ്ങളിലും കാവിപ്പടയുടെ പരാജയം. അതേസമയം, മതേതര പാര്‍ട്ടികളുടെ പൊതുവിലും ജനതാദള്‍ ഗ്രൂപ്പുകളുടെ വിശേഷിച്ചുമുള്ള ദൗര്‍ബല്യങ്ങളായ മക്കള്‍ രാഷ്ട്രീയവും ജാതീയതയും സീറ്റ് പങ്കുവെപ്പിലെ പിടിവാശിയും ഒരിക്കല്‍കൂടി പുനര്‍ജനിച്ചാല്‍ സകല സോഷ്യലിസ്റ്റ് സമവാക്യങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ട് പുനരേകീകൃത പാര്‍ട്ടിതന്നെ തകര്‍ന്നടിയും. ഇവരുടെ ബലഹീനതകളെക്കുറിച്ച് നല്ലപോലെ ബോധ്യമുള്ള ബി.ജെ.പി ഇന്‍റലിജന്‍സിന്‍െറയും മീഡിയയുടെയും സഹായത്തോടെ അട്ടിമറി ശ്രമങ്ങള്‍ ഇപ്പോള്‍തന്നെ ആരംഭിച്ചിരിക്കാനുള്ള സാധ്യത നിരാകരിക്കാനുമാവില്ല.

പി.സി ജോര്‍ജിന് സസ്പെന്‍ഷന്‍

Posted: 17 Apr 2015 12:45 PM PDT

Image: 

തിരുവനന്തപുരം: ചീഫ് വിപ്പ് പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. വൈസ് ചെയര്‍മാന്‍ അടക്കമുള്ള പദവികളിലും ഉന്നതാധികാര സമിതി ഉള്‍പ്പെടെയുള്ള പാര്‍ട്ടി കമ്മിറ്റികളിലും നിന്ന് അന്വേഷണ വിധേയമായാണ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗമാണ് തീരുമാനമെടുത്തത്.

പാര്‍ട്ടി നയങ്ങളും തീരുമാനങ്ങളും ധിക്കരിക്കല്‍, പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും നേതാക്കളെ അധിക്ഷേപിക്കല്‍, അപവാദ പ്രചരണങ്ങള്‍ നടത്തല്‍ എന്നിവ ജോര്‍ജിന്‍െറ ഭാഗത്തു നിന്നുണ്ടായി എന്നു ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി ഭരണഘടനയുടെ 28(1) പ്രകാരം ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ജോര്‍ജിനെതിരായ നടപടി. ഇതോടെ കേരളാ കോണ്‍ഗ്രസിന്‍െറ പ്രാഥമിക അംഗത്വം മാത്രമുള്ള പ്രവര്‍ത്തകനായി പി.സി ജോര്‍ജ് മാറി.

ജോര്‍ജിനെതിരായ അന്വേഷണത്തിന് കമ്മീഷന് നിയോഗിക്കുമെന്നും പ്രതികാര മനോഭാവത്തോടെയുള്ള നടപടിയല്ല പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റിയോഗം മേയ് 20ന് ചേരുമെന്നും കെ.എം മാണി വ്യക്തമാക്കി.

ജോസഫ് ഗ്രൂപ്പുമായുള്ള പടലപിണക്കത്തെ തുടര്‍ന്ന് 2005 ആഗസ്റ്റില്‍ സെക്യുലര്‍ പാര്‍ട്ടി രൂപീകരിച്ച പി.സി ജോര്‍ജ്, എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് 2009 ഒക്ടോബറിലാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയിലെ ഏക വൈസ് ചെയര്‍മാനായി അദ്ദേഹത്തെ നിയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പെടുന്ന യു.ഡി.എഫ് മുന്നണി ഭരണത്തില്‍ വന്നപ്പോള്‍ ജോര്‍ജിന് ചീഫ് വിപ്പ് പദവിയും ലഭിച്ചു.

എന്നാല്‍, യു.ഡി.എഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളും നടപടികളുമായി  ജോര്‍ജ് രംഗത്തു വരുന്നതാണ് കണ്ടത്. അപ്പോഴൊന്നും ജോര്‍ജിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതൃത്വം തയാറായില്ല. ഇത് കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും നേതാക്കളെ പ്രകോപിപ്പിക്കുകയും ജോര്‍ജിനെ കയറൂരി വിടുന്നതിനെതിരെ പരസ്യ പ്രതികരണം നടത്താന്‍ വഴിവെക്കുകയും ചെയ്തു.

ആഹ്ളാദം പകര്‍ന്ന് മറ്റൊരു മലയാളം പരീക്ഷ കൂടി

Posted: 17 Apr 2015 12:33 PM PDT

Image: 
Subtitle: 
ഫലപ്രഖ്യാപനം നാളെ

ദുബൈ: ‘ഗള്‍ഫ് മാധ്യമം’ മധുരമെന്‍ മലയാളം ഭാഷാ പദ്ധതിയിലെ രണ്ടാംഘട്ട പരീക്ഷ ജി.സി.സി രാജ്യങ്ങളിലെ 10 കേന്ദ്രങ്ങളിലായി വെള്ളിയാഴ്ച നടന്നു. ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷ എഴുതാന്‍ മിക്കയിടത്തും കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം നേരത്തെതന്നെ എത്തി.
മാതൃഭാഷയിലെ മികവ് തെളിയിക്കാനുള്ള ആത്മവിശ്വാസവും ആവേശവുമായി എത്തിയ കുട്ടികള്‍ പരീക്ഷപ്പേടിയില്ലാതെയാണ് ഒന്നരമണിക്കൂര്‍ ഹാളില്‍ ചെലവഴിച്ചത്. ചോദ്യക്കടലാസില്‍ തന്നെ ഉത്തരം അടയാളപ്പെടുത്തേണ്ട 30 ചോദ്യങ്ങളും വിവരണാത്മക ഉത്തരമെഴുതേണ്ട അഞ്ചു ചോദ്യങ്ങളുമാണ് ഉണ്ടായിരുന്നത്.

എഴുതാനുള്ള കഴിവും ഗ്രാഹ്യശക്തിയും സാഹിത്യത്തിലും ഭാഷയിലുമുള്ള അറിവും ആശയവിനിമയ കഴിവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടിച്ചില്ളെന്ന അഭിപ്രായമാണ് മിക്ക കുട്ടികളും പരീക്ഷാ ഹാളിനു പുറത്തുവന്ന ശേഷം പങ്കു വെച്ചത്. കേരള സര്‍ക്കാറുമായി ചേര്‍ന്ന് ഗള്‍ഫ് മാധ്യമം നടത്തുന്ന മധുരമെന്‍ മലയാളം പദ്ധതിയിലെ അന്തിമപരീക്ഷ ഈ മാസം 24ന് ദുബൈയില്‍ നടക്കും. ഇന്നലെ നടന്ന പരീക്ഷയില്‍ നിന്നാണ് അതിലേക്ക് അര്‍ഹരായവരെ കണ്ടത്തെുക.  സൗദിയില്‍ മൂന്നു കേന്ദ്രങ്ങളിലും യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രണ്ടു വീതം കേന്ദ്രങ്ങളിലും കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍  ഓരോ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. ഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും.

ഈ മാസം 10ന് ലോകവ്യാപകമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട   440 വിദ്യാര്‍ഥികളാണ് എഴുത്തു പരീക്ഷക്ക് അര്‍ഹത നേടിയത്. ഇതില്‍ ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ ഏതാനും കുട്ടികള്‍ക്ക് ഇന്നലെ പരീക്ഷക്ക് എത്താനായില്ല. പരീക്ഷ എഴുതിയവര്‍ക്ക് മിക്ക കേന്ദ്രങ്ങളിലൂം സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. അതത് രാജ്യങ്ങളിലെ പ്രമുഖ വിദ്യാലയങ്ങളിലെ അധ്യാപകരാണ് എല്ലാ കേന്ദ്രങ്ങളിലും പരീക്ഷക്ക് നേതൃത്വം നല്‍കിയത്.

സൗദിയില്‍ ദമ്മാം അല്‍മുന സ്കൂളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദമ്മാം മേഖലയില്‍ നിന്ന് യോഗ്യത നേടിയ സീനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ 40 വിദ്യാര്‍ഥികളും പരീക്ഷയെഴുതി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി മമ്മു, റശീദ് ഉമര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജിദ്ദ അല്‍ അഹ്ദാബ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ സീനിയര്‍ വിഭാഗത്തില്‍ 19 ഉം ജൂനിയര്‍ വിഭാഗത്തില്‍ 17ഉം കുട്ടികള്‍ പരീക്ഷയെഴുതി.
സൗദിയിലെ മൂന്നാമത്തെ കേന്ദ്രമായ റിയാദ് മോഡേണ്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ സീനിയര്‍ വിഭാഗത്തില്‍ 18 ഉം ജൂനിയറില്‍ 16ഉം പേര്‍ പങ്കെടുത്തു. യു.എ.ഇയില്‍ അബൂദബി മോഡല്‍ സ്കൂളിലെ കേന്ദ്രത്തില്‍  സീനിയര്‍ വിഭാഗത്തില്‍ 25 ഉം ജൂനിയര്‍ വിഭാഗത്തില്‍ 30 ഉം പേര്‍ പരീക്ഷയെഴുതി. ദുബൈ ഖിസൈസ് ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ സീനിയര്‍ വിഭാഗത്തില്‍ 24 ഉം ജുനിയറില്‍ 23ഉം പേര്‍ പരീക്ഷക്കത്തെി.
ബഹ്റൈനില്‍ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന എഴുത്തു പരീക്ഷയില്‍ ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി 39 കുട്ടികള്‍ പങ്കെടുത്തു.
ദോഹയില്‍ ബര്‍വ വില്ളേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന എഴുത്തുപരീക്ഷയില്‍ 38 കുട്ടികളാണ് പങ്കെടുത്തത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 19 പേര്‍ വീതം പരീക്ഷ എഴുതി.

പരീക്ഷ വിചാരിച്ചതിലും ഏറെ എളുപ്പമായിരുന്നെന്നും നന്നായി എഴുതാന്‍ കഴിഞ്ഞതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതിയില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ രക്ഷിതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. കുവൈത്തിലെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന മധുരമെന്‍ മലയാളം എഴുത്തുപരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികളില്‍ 39 പേര്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ 19 ഉം ജൂനിയര്‍ വിഭാഗത്തില്‍ 20ഉം പേരാണ് പരീക്ഷയെഴുതിയത്.

ഒമാനില്‍ മസ്കത്തിലെ അസൈബ പ്രൈവറ്റ് സ്കൂളിലും സലാലയിലെ ഐ.എം.എ ഹാളിലും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 40 പേര്‍ വീതം പരീക്ഷയെഴുതി.

ചിത്തരഞ്ജന്‍ കണ്ടു, മനസ്സിന്‍െറ സൗന്ദര്യം

Posted: 17 Apr 2015 12:24 PM PDT

Image: 
Subtitle: 
ആസിഡ് ആക്രമണ ഇര സൊണാലി വിവാഹിതയായി

ബൊക്കാറോ (ഝാര്‍ഖണ്ഡ്): കോന്‍ ബനേഗ കോര്‍പതിയില്‍ അമിതാഭ് ബച്ചനെവരെ ധീരതകൊണ്ട് വിസ്മയിപ്പിച്ച ആസിഡ് ആക്രമണ ഇര സൊണാലി മുഖര്‍ജി വിവാഹിതയായി. ഒഡിഷയില്‍ ജോലിചെയ്യുന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ജാംഷഡ്പൂര്‍ സ്വദേശി ചിത്തരഞ്ജന്‍ തിവാരിയാണ് വരന്‍. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദമാണ് വിവാഹത്തിലത്തെിയത്.

കോന്‍ ബനേഗ കോര്‍പതിയില്‍ സൊണാലി കാഴ്ചവെച്ച ആത്മവിശ്വാസവും ധൈര്യവും ശ്രദ്ധിച്ച ചിത്തരഞ്ജന്‍ തിവാരി ഫേസ്ബുക്കില്‍ ഇവരുടെ സുഹൃത്താവുകയായിരുന്നു. പരസ്പരം കൂടുതല്‍ മനസ്സിലാക്കിയതോടെ വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. വ്യാഴാഴ്ച ബൊക്കാറോ കോടതിയിലായിരുന്നു വിവാഹം. മതപരമായ ചടങ്ങുകള്‍ ഈ മാസം അവസാനം നടക്കും.

18ാമത്തെ വയസ്സിലായിരുന്നു സൊണാലി ആസിഡ് ആക്രമണത്തിന് ഇരയായത്. വീടിന്‍െറ ടെറസില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ആക്രമണത്തില്‍ മുഖവും കഴുത്തും നെഞ്ചിന്‍െറ വലത്തുവശവും ഉള്‍പ്പെടെ ഭാഗങ്ങളില്‍ മാസം നഷ്ടപ്പെട്ടുപോയിരുന്നു. സംഭവത്തില്‍ മൂന്നു പേരാണ് പിടിയിലായത്. പലതവണ സൊണാലിയെ ശല്യം ചെയ്ത ഇവരെ എതിര്‍ത്തതിനുള്ള പ്രതികാരമായിരുന്നു ആക്രമണം. ഇവരില്‍ രണ്ടുപേരെ കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയിരുന്നെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP