ബി.ജെ.പി നേതാക്കള്‍ ബോധ്ഗയയില്‍; നിതീഷിനെതിരായ വിമര്‍ശം മയപ്പെടുത്തി Madhyamam News Feeds |
- ബി.ജെ.പി നേതാക്കള്‍ ബോധ്ഗയയില്‍; നിതീഷിനെതിരായ വിമര്‍ശം മയപ്പെടുത്തി
- കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് ഭവനും എം.എല്‍.എ ഓഫിസിനുംനേരെ ആക്രമണം
- കടക്കുള്ളിലേക്ക് ചെളിവെള്ളം തെറിപ്പിച്ചയാളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്; നേമം സ്റ്റേഷന്‍ ഉപരോധിച്ചു
- മലക്കപ്പാറയെ കാട്ടാനക്കൂട്ടം വിറപ്പിക്കുന്നു
- പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടം : 15 പ്രാഥമിക പ്രവൃത്തി നിര്‍ദേശങ്ങള്‍
- വാഹന പരിശോധനക്ക് നിര്‍ദേശം; പൊലീസിന് പ്രിയം ഹെല്‍മറ്റ് വേട്ട
- നഗരസഭയുടെ ഉറപ്പില്‍ പഞ്ചായത്ത് സമരം അവസാനിപ്പിച്ചു
- സോളാര്‍: പ്രസ്താവന ആവര്‍ത്തിച്ച് മുഖ്യമന്ത്രി നിയമസഭയില്‍
- ഈജിപ്തില്‍ പുതിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ പുറത്തിറക്കി
- തെറ്റയിലിനെതിരായ കേസിന് താല്‍ക്കാലിക സ്റ്റേ
ബി.ജെ.പി നേതാക്കള്‍ ബോധ്ഗയയില്‍; നിതീഷിനെതിരായ വിമര്‍ശം മയപ്പെടുത്തി Posted: 09 Jul 2013 12:22 AM PDT Image: പട്ന: ഞായറാഴ്ച സ്ഫോടന പരമ്പര അരങ്ങേറിയ ബീഹാറിലെ ബോധ്ഗയയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലിയും സന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം, ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശം അഴിച്ചുവിട്ട ബി.ജെ.പി പക്ഷെ, ഇന്ന് നിലപാട് മയപ്പെടുത്തി. പകരം വിമര്‍ശന ശരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് നേരെ അഴിച്ചുവിട്ടു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാറിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന ആരോപണം. എന്നാല്‍, സംസ്ഥാന സര്‍ക്കാറിനേക്കാള്‍ കേന്ദ്രമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന നിലപാടാണ് ഇവിടെ സന്ദര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ മുന്നോട്ടു വച്ചത്. യു.പി.എ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച രാജ്നാഥ് സിങ്, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കേന്ദ്രത്തിന് ആത്മാര്‍ഥതയില്ലെന്ന് അഭിപ്രായപ്പെട്ടു. സുരക്ഷാ ഏജന്‍സികളെയും അന്വേഷണ ഏജന്‍സികളെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് കേന്ദ്രത്തിന് താല്‍പര്യം. ഇതിനോട് യോജിക്കാനാവില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട മുഴൂവന്‍ കാര്യങ്ങളും അന്വേഷിക്കണം. ചരിത്ര ക്ഷേത്രം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. അതേസമയം, സ്ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസ് രണ്ട് പേരെ പിടികൂടിയിരുന്നു. ഇന്ന് ആറ് പേര്‍ക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. |
കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് ഭവനും എം.എല്‍.എ ഓഫിസിനുംനേരെ ആക്രമണം Posted: 08 Jul 2013 11:42 PM PDT Subtitle: പ്രദേശത്ത് സംഘര്‍ഷാവസ്ഥ കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഭവന്‍ അടിച്ചുതകര്‍ത്തതും ബൈക്കിലെത്തിയ സംഘം സി. ദിവാകരന്‍ എം.എല്‍.എയുടെ ക്യാമ്പ് ഓഫിസിനുനേരെ ആക്രമണം നടത്തിയതും മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോണ്‍ഗ്രസ്ഭവന്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എം.എല്‍.എ ഓഫിസിനുനേരെ ആക്രമിഞ്ഞതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ ആചരിക്കും. തിരുവനന്തപുരത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫ് നേതാവ് ജി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി ഏഴോടെ നൂറോളം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കോണ്‍ഗ്രസ് ഭവന്‍ ആക്രമിക്കുകയായിരുന്നു. എട്ട് ജനല്‍ഗ്ളാസുകള്‍ തകര്‍ത്തു. പരിസരത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡുകളും തകര്‍ത്തു. പൊലീസെത്തിയപ്പോഴേക്കും പ്രകടനക്കാര്‍ സ്ഥലംവിട്ടു. കല്ലേറില്‍ ദേശീയപാതയിലൂടെ പോയ വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് സ്റ്റേഷനുമുന്നില്‍വെച്ച് പൊലീസ് തടഞ്ഞു. രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ നാലംഗസംഘം കെ.എസ്.ആര്‍.ടി.സി മാര്‍ക്കറ്റ് റോഡിലെ സി. ദിവാകരന്‍ എം.എല്‍.എയുടെ ക്യാമ്പ് ഓഫിസിനുനേരെ ആക്രമണം നടത്തിയത്. ജനല്‍ ഗ്ളാസുകളും ഓഫിസിലെ ഉപകരണങ്ങളും തകര്‍ന്നു. സംഭവങ്ങളെ തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. പൊലീസ് കേസെടുത്തു. എം.എല്‍. എ ഓഫിസ് ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ആര്‍. രാമചന്ദ്രനും മണ്ഡലം കണ്‍വീനര്‍ ആര്‍. സോമന്‍പിള്ളയും ആവശ്യപ്പെട്ടു. |
കടക്കുള്ളിലേക്ക് ചെളിവെള്ളം തെറിപ്പിച്ചയാളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്; നേമം സ്റ്റേഷന്‍ ഉപരോധിച്ചു Posted: 08 Jul 2013 11:37 PM PDT നേമം: റോഡിലെ ചെളിവെള്ളം പലതവണ കാറോടിച്ച് കടക്കുള്ളിലേക്ക് തെറിപ്പിച്ചയാളെ പരാതിനല്‍കി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നേമം സ്റ്റേഷന്‍ ഉപരോധിച്ചു. പ്രാവച്ചമ്പലം അരിക്കടമുക്ക് ഇടക്കോട് ആലുംവിള പുത്തന്‍വീട്ടില്‍ പ്രസന്നകുമാരിയുടെ കടയിലേക്കാണ് റോഡില്‍ തളംകെട്ടിനിന്ന ചെളിവെള്ളം ഇടക്കോട് മുക്കുന്നിമല സ്വദേശി കിളി എന്ന അനില്‍കുമാര്‍ രാവിലെ കാറോടിച്ച് തെറിപ്പിച്ചത്. റോഡരികിലെ കടയായതിനാല്‍ സാധനങ്ങള്‍ക്ക് കേടുപറ്റി. സംഭവസമയം കടയിലുണ്ടായിരുന്ന പ്രസന്നകുമാരിയുടെ ഭര്‍ത്താവ് ശ്രീകുമാരന്‍നായര്‍ പതിയെ കാറോടിക്കണമെന്ന് ദേഷ്യഭാവത്തില്‍ വിളിച്ചുപറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് പലവട്ടം അങ്ങോട്ടുമിങ്ങോട്ടും കാറോടിച്ച് കടയിലേക്ക് കൂടുതല്‍ ചെളിവെള്ളം തെറിപ്പിക്കാന്‍ കാരണമായതായി പറയുന്നത്. ഇതേ തുടര്‍ന്ന് കടക്കുമുന്നില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് ശ്രീലാല്‍, സെക്രട്ടറി ശ്രീകാന്ത് എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ നേമം സ്റ്റേഷനില്‍ പരാതിയുമായിയെത്തി. പ്രതിയെ പിടികൂടാതെ നേമം പൊലീസ് അനാസ്ഥകാട്ടിയെന്നാരോപിച്ച് പിന്നീട് നാട്ടുകാര്‍ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. അനില്‍കുമാറിനെ അറസ്റ്റ് ചെയ്യാതെ സ്റ്റേഷന്‍വിട്ടുപോകില്ലെന്ന ജനത്തിന്‍െറ ഉറച്ച തീരുമാനത്തെ തുടര്‍ന്ന് പിടികൂടാന്‍ ഒരു സംഘം പൊലീസ് ഇറങ്ങിത്തിരിച്ചെങ്കിലും കണ്ടെത്താനാകാതെ മടങ്ങി. സ്റ്റേഷന്‍ പരിസരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ.എ.ശ്രീനിവാസ്, തമ്പാനൂര്‍ സി.ഐ ഷീന്‍ തറയില്‍ എന്നിവരുള്‍പ്പെടെ വന്‍ പൊലീസ് സംഘം സ്റ്റേഷനിലെത്തി നാട്ടുകാരുമായി സംസാരിച്ച് അനില്‍കുമാറിനെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വൈകുന്നേരംആറോടെ സംഘര്‍ഷത്തിന് അയവുണ്ടായി നാട്ടുകാര്‍ പിരിഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചെന്നാരോപിച്ച് അനില്‍കുമാറിന്‍െറ ഭാര്യയും മകനും പ്രസന്നകുമാരിയുടെ കടയില്‍ അതേ കാറിലെത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇതിനിടെയുണ്ടായ ഉന്തിലുംതള്ളിലും മധ്യസ്ഥത വഹിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി രതീഷിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന്‍െറ മര്‍ദനമേറ്റതായും പരാതിയുണ്ട്. ഭര്‍ത്താവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചെന്നാരോപിച്ച് അനില്‍കുമാറിന്‍െറ ഭാര്യയും നേമം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കേസ് നടപടികള്‍ കൈക്കൊള്ളുമെന്ന് ഡി.സി.പി ഡോ. എ.ശ്രീനിവാസ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സ്റ്റേഷന്‍ ഉപരോധം പിന്‍വലിച്ചത്. |
മലക്കപ്പാറയെ കാട്ടാനക്കൂട്ടം വിറപ്പിക്കുന്നു Posted: 08 Jul 2013 11:29 PM PDT ചാലക്കുടി: കാട്ടാനകളുടെ ആക്രമണം പതിവായതോടെ മലക്കപ്പാറയിലെ തേയിലത്തോട്ടം തൊഴിലാളികള്‍ ഭയാശങ്കയില്‍. പകല്‍ തോട്ടത്തില്‍ തേയില നുള്ളാന്‍ പോകാന്‍ തൊഴിലാളികള്‍ മടിക്കുകയാണ്. രാത്രി പുറത്തിറങ്ങുന്ന ആനക്കൂട്ടങ്ങള്‍ സമീപത്തെവിടെയോ തങ്ങുന്നുണ്ടെന്ന ആശങ്കയിലാണ് ഇവര്‍ പകല്‍ പുറത്തിറങ്ങാ ന്‍ മടിക്കുന്നത്. വേനലില്‍ ജലവും ഇഷ്ടഭക്ഷണവും തേടി ഉള്‍വനങ്ങളില്‍നിന്ന് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങാറുണ്ട്. വര്‍ഷക്കാലമാകുമ്പോഴേക്കും അവ കാട്ടിനുള്ളിലേക്ക് തിരിച്ചുപോകും. എന്നാല്‍, ചില ഘട്ടങ്ങളില്‍ ഉള്‍ക്കാട്ടില്‍നിന്നിറങ്ങി വരുന്ന ആനകള്‍ വഴിയറിയാതെയോ, ചക്കയടക്കമുള്ള ഇഷ്ടഭക്ഷണത്തിന്‍െറ സമൃദ്ധിയില്‍ ആകൃഷ്ടരായോ കാട്ടിലേക്ക് പോകാതെ നില്‍ക്കും. ഇത്തരമൊരവസ് ഥയാണ് ഇപ്പോള്‍ മലക്കപ്പാറയിലുള്ളത്. ആന മാത്രമല്ല, പുലിയും ചെന്നായ്ക്കളും മറ്റ് മൃഗങ്ങളും നാട്ടിലിറങ്ങുന്നത് മലക്കപ്പാറയില്‍ പതിവായിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് തേയില നുള്ളാന്‍ പോയ തൊഴിലാളികള്‍ ചോര വാര്‍ന്നൊലിക്കുന്ന കാട്ടുപോത്തിന്‍െറ ശരീരം തോട്ടത്തില്‍ കണ്ടെത്തി. സൗരോര്‍ജവേലിയും കിടങ്ങുകളും പണിത് പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാം. എന്നാല്‍, ഇത്തരം നടപടികളുണ്ടാ യിട്ടില്ല. മാത്രമല്ല, കാട്ടാനകളുണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ചാലക്കുടിയില്‍നിന്ന് 82 കിലോമീറ്റര്‍ അകലെയാണ് മലക്കപ്പാറ. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മലക്കപ്പാറയിലുള്ളവര്‍ക്ക് ചികിത്സ ലഭിക്കാന്‍ ചാലക്കുടിയിലെത്തണം. ഈയിടെ മലയിടിച്ചില്‍ മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് പ്രദേശം. മിക്കവാറും ദിവസങ്ങളില്‍ രാത്രി വൈദ്യുതി പ്രശ്നവുമുണ്ട്. ടെലിഫോണ്‍ ബന്ധവും തകരാറിലാണ്. |
പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടം : 15 പ്രാഥമിക പ്രവൃത്തി നിര്‍ദേശങ്ങള്‍ Posted: 08 Jul 2013 11:26 PM PDT പത്തനംതിട്ട: പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടത്തില്‍ 15 പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന പ്രാഥമിക നിര്‍ദേശങ്ങള്‍ പമ്പ റിവര്‍ ബേസിന്‍ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ജി.അനില്‍കുമാര്‍ അവതരിപ്പിച്ചു. പമ്പ നദീതീരങ്ങളിലും ഇടത്താവളങ്ങളിലും തങ്ങുന്ന തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ശൗച്യാലയങ്ങളും വിശ്രമ സങ്കേതങ്ങളും നിര്‍മിക്കുന്നതിന് 131.2 കോടി. പമ്പ നദീ തീരത്തുള്ള പഞ്ചായത്തുകളില്‍ നീരൊഴുക്ക് മാലിന്യമുക്തമാക്കാന്‍ ഓടകളും അനുബന്ധ പ്രവൃത്തികള്‍ക്കും 62.5 കോടി. വീടുകളിലും ഹോട്ടലുകളിലും നിന്ന് വരുന്ന വിസര്‍ജ്ജന വസ്തുക്കളും മറ്റു മാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റും അനുബന്ധ പണികള്‍ക്കും 156.3 കോടി. പമ്പ നദിയുടെ പോഷകനദികളിലെ കൈത്തോടുകള്‍ മാലിന്യമുക്തമാക്കാന്‍ ശൗചാലയങ്ങളുടെയും വിശ്രമ കേന്ദ്രങ്ങളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 77.5 കോടി. ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ആധുനിക യന്ത്ര സാമഗ്രികള്‍ ഏര്‍പ്പെടുത്തുന്നതിന് 62.5 കോടി. പമ്പ നദിയുടെ തീരത്തുള്ള പഞ്ചായത്തുകളില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വൈദ്യുതി ശ്മശാനങ്ങള്‍ നിര്‍മിക്കുന്നതിന് 12.5 കോടി. തടയണകള്‍, ക്രോസ്ബാര്‍ തുടങ്ങിയ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പമ്പ നദിയുടെ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനും പമ്പനദിയുടെ മേല്‍ഭാഗത്ത് ഡാം നിര്‍മിച്ച് ശബരിമല കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും 225 കോടി. പൊതുജന ബോധവത്ക്കരണത്തിന് 12 കോടി. ആശുപത്രികളിലെ മാലിന്യങ്ങള്‍ സംസ്കരിച്ച് പമ്പ നദിയെ മാലിന്യമുക്തമാക്കാനുള്ള ആധുനിക ബയോമെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 18.7 കോടി. പമ്പ നദിയുടെ തീരപഞ്ചായത്തുകളില്‍ ആറ് ആധുനിക കശാപ്പുശാലകള്‍ നിര്‍മിക്കുന്നതിന് 25 കോടി. 48 കുളിമുറികളും അനുബന്ധ തീരസംരക്ഷണവും 38.8 കോടി. പമ്പ നദീ തീരത്തുതന്നെ ജലത്തിന്‍െറ ഗുണനിലവാരം പരിശോധിക്കാനുള്ള ആധുനിക ലാബറട്ടറി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 50 കോടി. പമ്പ നദീതീരത്ത് പുതിയ കുഴല്‍ കിണറുകളുടെ ഭൗതിക അന്വേഷണത്തിനും നിലവിലുള്ള കിണറുകളുടെയും കുഴല്‍ കിണറുകളുടെയും നവീകരണത്തിനും 12.5 കോടി. ഗാബിയോണ്‍ വലക്കുള്ളില്‍ നിറച്ച കല്ലുകള്‍ ഉപയോഗിച്ച് ചെക്ക് ഡാമുകള്‍ പമ്പാനദിയില്‍ നിര്‍മിക്കുന്നതിനും അടിസ്ഥാന കല്ലുകള്‍ പാകി മണല്‍ വാരല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും 25 കോടി. പമ്പ നദിയുടെ തീരങ്ങളില്‍ മഴവെള്ളസംഭരണം, പാര്‍ക്കുകള്‍, വനം വച്ചു പിടിപ്പിക്കുക തുടങ്ങിയവക്ക് 25 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. പമ്പയുടെ രണ്ടാം ഘട്ട കര്‍മ പദ്ധതി സുതാര്യമായി രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് ജനപ്രതിനിധികളെയും ജില്ലാതല ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പത്തനംതിട്ട കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാരിതര സംഘടനകളെയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെയും ഉപഭോക്താക്കളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയും ഉടന്‍ യോഗം ചേരും. ഇതിന് ശേഷമാകും കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കുക. പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും 9895191816 എന്ന നമ്പരില്‍ ജി.അനില്‍ കുമാറുമായി ബന്ധപ്പെടണം. |
വാഹന പരിശോധനക്ക് നിര്‍ദേശം; പൊലീസിന് പ്രിയം ഹെല്‍മറ്റ് വേട്ട Posted: 08 Jul 2013 11:02 PM PDT പീരുമേട്: വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയെങ്കിലും പക്ഷപാതപരമായ ഇടപെടല്‍ പരിശോധനയെ ബാധിക്കുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കെ.എസ്. ബാലസുബ്രഹ്മണ്യം നിര്‍ദേശം നല്‍കിയത്. എന്നാല്‍, വാഹന പരിശോധന എന്ന പേരില്‍ നടക്കുന്നത് ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വേട്ടയാണെന്ന് വാഹന ഉടമകളും യാത്രക്കാരും പറയുന്നു. ചെറിയ വാഹനങ്ങളിലെ ഡ്രൈവറില്‍ നിന്ന് കനത്ത പിഴ ഈടാക്കുമ്പോള്‍ അപകടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്വകാര്യ ബസുകളും ടിപ്പര്‍ ഉള്‍പ്പെടെയുള്ള ലോറികളും പരിശോധിക്കപ്പെടുന്നില്ല.സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് ഇത്തരം വാഹനങ്ങള്‍ പായുന്നത്. 60 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുണ്ടെങ്കിലും 90 കിലോമീറ്റര്‍ വേഗതയിലാണ് സ്വകാര്യ ഫാസ്റ്റുകള്‍ പായുന്നത്. എയര്‍ ഹോണും നിരോധിച്ചതാണ്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് സമീപവും എയര്‍ഹോണ്‍ മുഴക്കി ബസുകള്‍ പായുന്നു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വാഹന പരിശോധന നടത്തുമ്പോള്‍ സ്വകാര്യ ബസുകള്‍ പരിശോധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം നിയമം ബാധകമാകുന്ന രീതിയിലാണ് പരിശോധനകള്‍ നടത്തുന്നത്. അണക്കര പാടശേഖരങ്ങളില്‍ നിന്ന് അനധികൃതമായി മണലുമായി പോകുന്ന ടിപ്പര്‍ ലോറികളും വേഗനിയ ന്ത്രണം ലംഘിച്ച് പായുന്നു. രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും ടിപ്പര്‍ ലോറികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാര്‍ ടൗണുകളില്‍ ടിപ്പര്‍ ലോറികള്‍ വിദ്യാര്‍ഥികളുടെ സമീപത്ത് കൂടി പായുന്നതും പതിവുകാഴ്ചയാണ്. ലൈസന്‍സില്ലാത്ത ഓട്ടോ ഡ്രൈവര്‍മാരും പെരുകുകയാണ്. വാഹന പരിശോധന നടത്തുമ്പോള്‍ ട്രാഫിക് തടസ്സങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലായിരിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കി. പരിശോധനയോടൊപ്പം ബോധവത്കരണ പരിപാടികള്‍ നടത്താനും സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹായവും ലഭ്യമാക്കും. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. സ്വകാര്യ ബസുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുമ്പോള്‍ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കുകയും പിന്നീട് പ്രവര്‍ത്തനരഹിതമാക്കുകയുമാണ് ചെയ്യുന്നത്. നാമമാത്ര ബസുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോറികളുടെ പിന്നില്‍ ചെറിയ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രാഷ് ഗാര്‍ഡ് ഘടിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍, ടിപ്പര്‍ ലോറികളിലും മറ്റും ക്രാഷ് ഗാര്‍ഡ് ഘടിപ്പിക്കാതെ സര്‍വീസ് നടത്തുന്നു. റഡാര്‍ നാമമാത്രമായതിനാല്‍ അമിത വേഗം പരിശോധിക്കാനും സാധിക്കുന്നില്ല. |
നഗരസഭയുടെ ഉറപ്പില്‍ പഞ്ചായത്ത് സമരം അവസാനിപ്പിച്ചു Posted: 08 Jul 2013 10:51 PM PDT Subtitle: അടുത്തവര്‍ഷം മുതല്‍ മാലിന്യം വടവാതൂരിലേക്ക് എത്തിക്കില്ല കോട്ടയം: അടുത്തവര്‍ഷം മുതല്‍ നഗരത്തിലെ മാലിന്യം വടവാതൂരിലേക്ക് എത്തിക്കില്ലെന്ന് നഗരസഭ. നഗരസഭയുടെ ഉറപ്പില്‍ വിജയപുരം പഞ്ചായത്ത് സമരം അവസാനിപ്പിച്ചു. ഇതോടെ 21ദിവസം നീണ്ട സമരത്തിന് സമാപ്തിയായി. തിങ്കളാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്നയോഗത്തില്‍ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് കോട്ടയം നഗരസഭയും വിജയപുരം പഞ്ചായത്തും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് സമരം ഒത്തുതീര്‍ന്നത്. കഴിഞ്ഞ അഞ്ചിന് കോട്ടയം കലക്ടറേറ്റില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പ്. കലക്ടര്‍ അജിത് കുമാറിന്‍െറ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാറും വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയിലും ഒപ്പുവെച്ച ധാരണപ്രകാരം നഗരത്തില്‍നിന്ന് വടവാതൂരിലേക്ക് ജൈവമാലിന്യം എത്തിക്കുന്നത് 2013 ഡിസംബര്‍ 31ന് അവസാനിപ്പിക്കും. നിലവില്‍ വടവാതൂരിലെ പ്ളാന്‍റിലുള്ള മാലിന്യ സംസ്കരണത്തിനും മുനിസിപ്പല്‍ മേഖലയിലെ ഖരമാലിന്യം ഉറവിടങ്ങളില്‍തന്നെ വേര്‍തിരിച്ച് പ്ളാന്‍റിലേക്ക് കൊണ്ടുപോകാനും മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കും. പ്ളാന്‍റിലെ ദുര്‍ഗന്ധവും ദ്രവമാലിന്യങ്ങളും നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി നടപടിയെടുക്കും. ഡിസംബര്‍ 31ന് ശേഷം നഗരത്തിലെ ജൈവമാലിന്യങ്ങള്‍ നഗരത്തില്‍തന്നെ സംസ്കരിക്കും. ഈ സമയപരിധിക്കുള്ളില്‍ ജൈവമാലിന്യ സംസ്കരണത്തിന് മുനിസിപ്പാലിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തിലെയും വടവാതൂര്‍ പ്ളാന്‍റിലെയും ഖരമാലിന്യ സംസ്കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ചെയര്‍മാനും എ.ഡി.എം കണ്‍വീനറുമായ കമ്മിറ്റി മേല്‍നോട്ടം വഹിക്കുകയും അവലോകനം നടത്തുകയുംചെയ്യും. കമ്മിറ്റിയില്‍ കലക്ടര്‍ക്ക് പുറമെ മുനിസിപ്പല്‍ ചെയര്‍മാന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ്, മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്‍െറയും സെക്രട്ടറിമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് എന്‍ജിനീയര്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ശുചിത്വമിഷന്‍െറയും പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.കെ. പ്രഭാകരന്‍, ജയശ്രീ പ്രസന്നകുമാര്‍, വി.കെ. അനില്‍കുമാര്‍, വിജയപുരം പഞ്ചായത്തംഗങ്ങളായ വി.എസ്. അപ്പുക്കുട്ടന്‍, കെ.കെ. പത്മകുമാരി, ജേക്കബ് ജോണ്‍ എന്നിവര്‍ കമ്മിറ്റിയില്‍ ക്ഷണിതാക്കളായിരിക്കും. ഭാവിയില്‍ കമ്മിറ്റിക്ക് അനിവാര്യമെന്ന് തോന്നിയാല്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുകയോ യോഗത്തില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാം. കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ പ്രവര്‍ത്തനപദ്ധതിയിലും നടപടിക്രമത്തിലും സമയപരിധിയിലും മാറ്റം വരുത്താന്‍ കഴിയൂ. കമ്മിറ്റി മാസത്തിലൊരിക്കല്‍ യോഗം ചേരും. ജൂണ്‍ 17 നാണ് വിജയപുരം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഡമ്പിങ് യാര്‍ഡ് പൂട്ടി സമരം ആരംഭിച്ചത്. മാരത്തണ്‍ ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും തീരുമാനം കാണാന്‍ കഴിഞ്ഞില്ല. ഒരുവിധ മാലിന്യവും വിജയപുരത്തേക്ക് വേണ്ടെന്ന സമരസമിതി നിലപാടാണ് സമരം നീണ്ടുപോകാന്‍ കാരണമായത്. സമരം ഒത്തുതീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആഗ്രഹിച്ചിരുന്നെങ്കിലും സമരസമിതി നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ച വടവാതൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററിനെ സമരസമിതിയില്‍നിന്ന് പുറത്താക്കുകയും ഒത്തുതീര്‍പ്പിന് കളമൊരുക്കുകയുമായിരുന്നു. |
സോളാര്‍: പ്രസ്താവന ആവര്‍ത്തിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ Posted: 08 Jul 2013 10:51 PM PDT Image: തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നുകണ്ടത് ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനായിരുന്നുവെന്ന പ്രസ്താവന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ചൊവ്വാഴ്ചയും ആവര്‍ത്തിച്ചു. ശ്രീധരന്‍ നായരെ രണ്ടു തവണ കണ്ടിരുന്നു. ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനാണ് ആദ്യം കണ്ടത്. 2012 ജൂലൈ ഒമ്പതിനാണ് നിവേദനം നല്‍കാന്‍ വന്നത്. ക്വാറി ഉടമകളുടെ പ്രശ്നം മാത്രമാണ് അന്ന് ചര്‍ച്ച ചെയ്തത്. അപ്പോള്‍ കൂടെ സരിത ഉണ്ടായിരുന്നോ എന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍്റ ചോദ്യത്തിന് ഒഫീസില്‍ നിറയെ ആളുകള്‍ ആയിരുന്നുവെന്നായിരുന്നു മറുപടി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടപ്പോള്‍ വെബ് കാമറ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. |
ഈജിപ്തില്‍ പുതിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ പുറത്തിറക്കി Posted: 08 Jul 2013 10:50 PM PDT Image: കൈറോ: ഈജിപ്തില്‍ ഇടക്കാല പ്രസിഡന്‍റ് ആദ്ലി മന്‍സൂര്‍ പുതിയ ഭരണഘടനയുടേയും ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍്റേയും മാര്‍ഗരേഖ പുറത്തിറക്കി. സൈനിക വെടിവെപ്പില്‍ 53 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മുര്‍സിയെ പുറത്താക്കാന്‍ സൈന്യത്തെ പിന്തുണച്ച പാര്‍ട്ടികളുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് മാര്‍ഗരേഖ തയാറാക്കിയതെന്നറിയുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ പാര്‍ലമെന്‍്റ് നടത്താന്‍ പാകത്തിലാണ് മാര്‍ഗരേഖ. സൈനിക അട്ടിമറിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച റദ്ദാക്കപ്പെട്ട ഭരണഘടനയില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. 15 ദിവസത്തിനകം ഇതിന്‍്റെ നടപടികള്‍ ആരംഭിക്കാന്‍ ഒരു സംഘം നിയമവിദഗ്ധരോട് പ്രസിഡന്‍്റ് ആവശ്യപ്പെട്ടു. നിര്‍ദേശിക്കപ്പെട്ട ഭേദഗതിക്കു പുറത്ത് ഹിതപരിശോധന നടത്തും. ഭരണഘടനയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് നടക്കുക. അതിന് ശേഷം പ്രസിഡന്‍്റ് തെരഞ്ഞെടുപ്പും നടത്തൂമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ആദ്ലി മന്‍സൂര്‍ മാര്‍ഗരേഖയുമായി രംഗത്തത്തെിയിരിക്കുന്നത്. എന്നാല്‍, കൂട്ടക്കൊലയെ അപലപിക്കാന്‍ അദ്ദേഹം തയാറായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
|
തെറ്റയിലിനെതിരായ കേസിന് താല്‍ക്കാലിക സ്റ്റേ Posted: 08 Jul 2013 10:43 PM PDT Image: കൊച്ചി: ജോസ് തെറ്റയിലിനെതിരായ ലൈംഗിക പീഢനക്കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി പത്ത് ദിവസത്തേക്ക് തടഞ്ഞു. ബലാല്‍സംഗക്കുറ്റം നിലനിലക്കുന്നതല്ല എന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ഭവദാസന്‍്റെ ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് വിധി. ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുന്നില്ളെന്ന് കോടതി കരുതിയാലും സത്രീകളുടെ അന്തസ്സിന് ക്ഷതം വരുത്തല്‍ പോലുള്ള കുറ്റങ്ങളില്‍ തെറ്റയിലിനെതിരെ നടപടി തുടരാനനുവദിക്കണമെന്ന സര്‍ക്കാറിന്‍്റെ ആവശ്യവും കോടതി താല്‍ക്കാലികമായി തള്ളി. പരാതിക്കാരിയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചു. യുവതിയോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ തെറ്റയിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment