സ്വാഗതം
WELCOME

News Update..

Saturday, July 27, 2013

തെരുവില്‍ പ്രതിഷേധം ശക്തം; ഈജിപ്തില്‍ മരണം നൂറു കവിഞ്ഞു Madhyamam News Feeds

തെരുവില്‍ പ്രതിഷേധം ശക്തം; ഈജിപ്തില്‍ മരണം നൂറു കവിഞ്ഞു Madhyamam News Feeds

Link to

തെരുവില്‍ പ്രതിഷേധം ശക്തം; ഈജിപ്തില്‍ മരണം നൂറു കവിഞ്ഞു

Posted: 27 Jul 2013 12:47 AM PDT

Image: 

കൈറോ: ഈജിപ്തില്‍ സൈനിക ഭരണകൂടത്തിനെതിരെ മുര്‍സി അനുകൂലികളുടെ  പ്രതിഷേധം കനക്കുന്നു.  പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന നടപടികള്‍ സൈന്യം ശക്തമാക്കി. സംഘര്‍ഷത്തില്‍ നൂറിലേറെ മുര്‍സി അനുകൂലികള്‍ കൊല്ലപ്പെട്ടതായി ബി.ബി.സി പുറത്തുവിട്ടു.

രക്തച്ചൊരിച്ചില്‍ രൂക്ഷമായതായി ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധകര്‍ക്കു നേരെ വെടിവെപ്പും കണ്ണീര്‍വാതക പ്രയോഗവും വ്യാപകമായി നടക്കുന്നുണ്ട്. രാത്രിയില്‍ ഉടനീളം തെരുവില്‍ സൈന്യവും പ്രതിഷേധകരും ഏറ്റുമുട്ടി. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന നസര്‍ ആശുപത്രി പരിസരം രക്തത്തില്‍ കുളിച്ചിരിക്കുകയാണെന്നും ഓരോ രണ്ടു മിനിട്ടു കൂടുമ്പോഴും പരിക്കേറ്റവര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ 15 ദിവസത്തേക്ക് ജയിലിലടക്കാന്‍ അന്വേഷണ ജഡ്ജി ഉത്തരവിട്ട സാഹചര്യത്തില്‍ മുര്‍സിയെ അനകൂലിച്ചും പ്രതികൂലിച്ചും രാജ്യമെങ്ങും റാലികള്‍ നടന്നുവരികയാണ്. മുബാറക് വിരുദ്ധ വിപ്ളവകാലത്ത് മുര്‍സിയും സഹപ്രവര്‍ത്തകരും ജയില്‍ ചാടിയതിന്‍െറ പേരിലാണ് അദ്ദേഹത്തെ തടവിലിടാന്‍ ഉത്തരവിട്ടത്.

സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നാടുനീളെ റാലികള്‍ നടത്താനുള്ള സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ആഹ്വാനത്തിന് തൊട്ടുടന്‍ ആണ് മുര്‍സിയെ ജയിലിലടക്കാന്‍ സൈനിക ഭരണകൂടം ഉത്തരവിട്ടത്. അല്‍ സീസിയുടെ പ്രസ്താവനയെ തുടര്‍ന്ന് സെക്കുലറിസ്റ്റുകളും ഇടതുപക്ഷക്കാരും തമര്‍റുദ് (റെബല്‍) പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകരും തഹ്രീര്‍ സ്ക്വയര്‍ ഉള്‍പ്പെടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റാലികള്‍ ആരംഭിച്ചു കഴിഞ്ഞു. സൈനിക മേധാവിയുടെ പ്രസ്താവന രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാനുള്ള പരസ്യ ആഹ്വാനമാണെന്ന് ബ്രദര്‍ഹുഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Posted: 27 Jul 2013 12:42 AM PDT

Image: 

പൂഞ്ച്: പാകിസ്താന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശനിയാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സേന വെടിവെപ്പ് നടത്തി. ഇത് അഞ്ചാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പൂഞ്ച് സെക്ടറിലെ അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് കെര്‍നി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്സേന റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തു.
തിങ്കളാഴ്ച രാത്രിയും പൂഞ്ചിലെ നിയന്ത്രണ രേഖക്കടുത്ത  ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സേന വെടിവെപ്പ് നടത്തിയിരുന്നു.

 

രമേശ് ചെന്നിത്തല മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തി

Posted: 26 Jul 2013 11:49 PM PDT

Image: 

ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിന്‍്റെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ചചെയ്തതായി കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്‍്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം കൈക്കോള്ളണ്ടേത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം  വ്യക്തമാക്കി.
മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് ചര്‍ച്ച ചെയ്തില്ല. കേരളത്തിലെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യന്‍ ഞാന്‍ ആളല്ല. അതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.

സെപ്തംബര്‍ ആദ്യവാരമുള്ള യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശത്തെ കുറിച്ച് വിശദമായി ചര്‍ച്ചചെയ്തതായും ചെന്നിത്തല പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കടെുക്കാനാണ് രമേശ് ചെന്നിത്തല ന്യൂഡല്‍ഹിയിലത്തെിയത്.

 

പാകിസ്താനില്‍ ഇരട്ട ചാവേര്‍ സ്ഫോടനം; മരണം 45 ആയി

Posted: 26 Jul 2013 11:47 PM PDT

Image: 

ഇസ്ലാമാബാദ്: വടക്കു കിഴക്കന്‍ പാകിസ്താനിലെ പാരചിനാര്‍  മാര്‍ക്കറ്റില്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 45 ആയി. 150തിലേറെ പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടു നടന്ന സ്ഫോടനങ്ങള്‍ രണ്ടു ശിയാ പള്ളികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ ഏജന്‍സി ഹെഡ്കോര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനത്തിരക്കേറിയ ബസാറിലെ രണ്ടു സ്ഥലങ്ങളിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വക്താവ് ഫസല്‍ നഈം പറഞ്ഞു.  റമദാനിലെ വ്രതം മുറിക്കാനുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തിയ നേരത്താണ് സ്ഫോടനം നടന്നത്. ആദ്യ സ്ഫോടനം നടന്ന് നാലു മിനിട്ട് കഴിഞ്ഞ ഉടന്‍ ആണ് രണ്ടാമത്തെ സ്ഫോടനം. സംഭവസ്ഥലം  വിദഗ്ധര്‍ പരിശോധന നടത്തിവരികയാണ്.  സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

നാടിനുവേണ്ടി സര്‍വവും നല്‍കിയ സാംനഗര്‍ നിവാസികള്‍ക്ക് പട്ടയം ഇനിയും സ്വപ്നം

Posted: 26 Jul 2013 11:45 PM PDT

കുളത്തൂപ്പുഴ: ഭൂരഹിതര്‍ക്കെല്ലാം  മൂന്നുസെന്‍റ് ഭൂമി വീതം പട്ടയം നല്‍കി സനാഥരാക്കാന്‍ തന്ത്രപ്പെടുന്ന സര്‍ക്കാര്‍ നാടിന്‍െറ നന്മക്കായി സ്വന്തമായതെല്ലാം വിട്ടുനല്‍കിയ ഒരു ഗ്രാമത്തെ മറന്നത് വേദനയാകുന്നു. തെന്മല ഡാമിന്‍െറ വൃഷ്ടി പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് സാംനഗറില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക്  തങ്ങളുടെ സ്വന്തം ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല.
കല്ലട ജലസേചന പദ്ധതി നടത്തിപ്പിനായാണ് പദ്ധതി പ്രദേശത്തുള്‍പ്പെട്ട മാംമൂട്, കളംകുന്ന്, കുറവന്‍കോണം, മാധവന്‍കോണം, നെടുവന്നൂര്‍ കടവ്, ഈറ്റപ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരായ 390 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സാംനഗറില്‍ പുനരധിവസിപ്പിച്ചത്. 
വനത്തിനുള്ളില്‍ ഏക്കര്‍ കണക്കിനു ഭൂമിയില്‍ കൃഷിയുമായി കഴിഞ്ഞിരുന്ന കര്‍ഷകരെ സാംനഗറില്‍ പുനരധിവസിപ്പിക്കുമ്പോള്‍ വൈദ്യുതി, സൗജന്യ കുടിവെള്ളം, പട്ടയം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ 1985 ല്‍ പുനരധിവാസം പൂര്‍ത്തീകരിച്ച  സര്‍ക്കാര്‍ ഒരേക്കര്‍ മുതല്‍ പന്ത്രണ്ടു സെന്‍റ് ഭൂമി വരെയാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്. 
വീട്ടുപകരണങ്ങളും സാധനസാമഗ്രികളും കിലോമീറ്ററുകള്‍ അകലെ സാംനഗറില്‍ എത്തിക്കുന്നതിനായി 500 രൂപ സാമ്പത്തികസഹായം നല്‍കിയതൊഴിച്ചാല്‍ യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. തുടര്‍ന്ന് 28 വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ വിതരണം ചെയ്ത ഭൂമിക്ക് പട്ടയം നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നുള്ളതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്.  
തെരഞ്ഞെടുപ്പു വരുമ്പോള്‍ വോട്ടു തേടാനെത്തുന്നവര്‍ രാഷ്ട്രീയ ഭേദമെന്യേ പട്ടയവാഗ്ദാനം നല്‍കുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മറക്കുന്ന അനുഭവമാണ് ഇവര്‍ക്കുള്ളത്. 
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പുനലൂര്‍ എം.എല്‍.എയുടെയും പ്രദേശവാസികളുടെ നിരവധി നിവേദനങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി സാംനഗറിലെത്തി പട്ടയ പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലയിലെ ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്ന സമയത്തും സാംനഗര്‍ നിവാസികള്‍ക്ക് സര്‍ക്കാര്‍ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇനിയും നടപടി യാതൊന്നുമുണ്ടായിട്ടില്ല. സ്വന്തമായി ഭൂമിയുണ്ടായിട്ടും സാംനഗര്‍ നിവാസികള്‍ക്ക് അതിന്‍െറ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടിയിട്ടില്ല. 
ഭൂരഹിത കേരളം പദ്ധതി പ്രകാരം  ഇപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനൊരുങ്ങുന്ന സര്‍ക്കാര്‍ സാംനഗര്‍ നിവാസികളുടെ പട്ടയ പ്രശ്നത്തില്‍ മൗനംപാലിക്കുകയാണ്. വനംവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്നാണ് അധികൃതരുടെ ഭാഷ്യം. വനംവകുപ്പ് സര്‍ക്കാറിന്‍െറ ഭാഗമല്ലേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.  

കക്ഷികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗുമസ്തയെ റിമാന്‍ഡ് ചെയ്തു

Posted: 26 Jul 2013 11:43 PM PDT

കാട്ടാക്കട: കക്ഷികളെയും അഭിഭാഷകയെയും കബളിപ്പിച്ച് നാല് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ഗുമസ്തയെ പിടികൂടി. 
അഡ്വ. മിനിയുടെ ഗുമസ്ത കാട്ടാക്കട പൂച്ചെടിവിള അഞ്ജനത്തില്‍ ഷെര്‍ളി (37) യെയാണ് റിമാന്‍ഡ് ചെയ്തത്. അഭിഭാഷക അറിയാതെ കക്ഷികളില്‍ നിന്ന് കോടതിക്കായുള്ള പെറ്റി അടയ്ക്കാനെന്ന പേരില്‍ പണം കൈപ്പറ്റി വ്യാജ രസീതുകള്‍ അടച്ചെന്ന പേരില്‍ നല്‍കിയായിരുന്നു പ്രധാന തട്ടിപ്പ്. 
വിളപ്പില്‍ശാല സ്വദേശി സുരേന്ദ്രനെ കബളിപ്പിച്ചത് വക്കീല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടര്‍ന്ന് തട്ടിപ്പിനിരയായ സുരേന്ദ്രനെ ബാര്‍ അസോസിയേഷന് മുന്നില്‍ വക്കീല്‍ ഹാജരാക്കുകയും പരാതിനല്‍കുകയും ചെയ്ത്. ബാര്‍ അസോസിയേഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈകോടതി രജിസ്ട്രാര്‍, ഡി.ജി.പി, സെഷന്‍സ് ജഡ്ജി എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഷെര്‍ലിയോട് കാട്ടാക്കട കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി നിര്‍ദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ ഷെര്‍ലിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഷെര്‍ളി ഇത്തരത്തില്‍ മുമ്പും തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
നേരത്തെ ജോലിചെയ്തിരുന്ന അഭിഭാഷകക്കുകീഴില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ക്ളര്‍ക്ക് രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്താകുന്നത്. ഇതോടെ ഷെര്‍ളിക്ക് ഗുമസ്തപ്പണിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. 
കാട്ടാക്കട കോടതി കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം  തട്ടിപ്പുകളില്‍ ചില പൊലീസുകാര്‍ക്കും കോടതിയിലെ ജീവനക്കാര്‍ക്കും പങ്കുള്ളതായും ആരോപണമുണ്ട്.

പൊലീസ് സന്നാഹത്തിനിടയിലും മുഖ്യമന്ത്രിയെ വനിതകള്‍ കരിങ്കൊടി കാട്ടി

Posted: 26 Jul 2013 11:30 PM PDT

പത്തനംതിട്ട: ഡി.സി.സി ഒരുക്കിയ സ്വീകരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നത് കണക്കിലെടുത്ത് പൊലീസ് ഒരുക്കിയത് വന്‍ സുരക്ഷാ സന്നാഹം. സന്നാഹങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്കുനേരെ വനിതകളുടെ സംഘം കരിങ്കൊടി വീശി. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ, സി.പി.എം  പ്രവര്‍ത്തകരെ പൊലീസ് പത്തനംതിട്ട പോസ്റ്റോഫിസിനുമുന്നില്‍ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. 
വെള്ളിയാഴ്ച ഉച്ച മുതല്‍ നഗരം മുഴുവന്‍ പൊലീസ് ബന്ധനത്തിലായിരുന്നു. ഗതാഗത നിയന്ത്രണം പൂര്‍ണമായും പൊലീസ്  ഏറ്റെടുത്തു. മുദ്രാവാക്യം മുഴക്കി പ്രകടനമായി നീങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴികെ മറ്റെല്ലാവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുന്ന വഴിയില്‍ ഒരിടത്തും യുവാക്കളെ നില്‍ക്കാന്‍ അനുവദിച്ചില്ല. 
പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍, അബാന്‍ ടവര്‍, ജനറല്‍ ഹോസ്പിറ്റല്‍, പോസ്റ്റോഫിസ് റോഡ്, സ്റ്റേഡിയം ജങ്ഷന്‍, കോളജ് റോഡ്,  റിങ് റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് സംഘം നിലയുറപ്പിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയാല്‍ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തയാറെടുപ്പ് നടത്തിയിരുന്നു. കരിങ്കൊടി വീശല്‍ ഉണ്ടായാല്‍ ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത് കണക്കിലെടുത്ത് പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തയാറാകുകയായിരുന്നു. പൊലീസ് നിരീക്ഷണം യുവാക്കളെ കേന്ദ്രീകരിച്ചാവുമെന്ന് കണക്കുകൂട്ടിയാണ് സി.പി.എം കരിങ്കൊടിയുമായി വനിതകളെ സജ്ജരാക്കി നിര്‍ത്തിയത്. അത് പൊലീസിന് കണ്ടെത്താനുമായില്ല. 
മല്ലപ്പള്ളി വഴിയാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് വന്നത്. മല്ലപ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരവെ സ്ഥലത്ത് കൂടിനിന്ന പത്തോളം പേരടങ്ങുന്ന വനിതകള്‍ കരിങ്കൊടി വീശി മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതോടെ ഇവര്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി കോമളം അനിരുദ്ധന്‍, പ്രസിഡന്‍റ് എസ്.നിര്‍മലാദേവി എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. 
മുഖ്യമന്ത്രിയുടെ സ്വീകരണകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ഒരു കിലോമീറ്റര്‍ ദൂരെ പത്തനംതിട്ട പോസ്റ്റോഫീസ് ജംഗ്ഷനില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്  റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 24പേരെയാണ് അറസ്റ്റ്ചെയ്ത് മാറ്റിയത്.

പന്ത്രണ്ടാം പദ്ധതിയില്‍ പ്ളാന്‍ ഫണ്ട് 33 ശതമാനമാക്കും -ആസൂത്രണകമീഷന്‍

Posted: 26 Jul 2013 10:56 PM PDT

കോട്ടയം: പന്ത്രണ്ടാം പദ്ധതിയില്‍ പ്ളാന്‍ ഫണ്ട് 33 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍ പറഞ്ഞു. 
അത് വിനിയോഗിക്കാനുള്ള കഴിവ് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഉണ്ടാകണം. ജനകീയാസൂത്രണ പദ്ധതികളുടെ വിവിധ വശങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് കുമരകം, തലയാഴം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി കുമരകത്ത് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  വിവിധ ജില്ലകളിലെ വികസനസാധ്യതകളും ഫണ്ട് ആവശ്യവും കണക്കിലെടുത്ത് പ്രാധാന്യമേറിയ ഗ്രാമപഞ്ചായത്തുകളിലാണ് ഉപാധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്.                                                     
ജനസംഖ്യാടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചാല്‍ ജനങ്ങളുടെ ആവശ്യാനുസരണം പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകള്‍ എടുത്ത് കേന്ദ്രീകൃത വിഷയം മനസ്സിലാക്കി ഏകോപന സമ്പ്രദായത്തോടെ പദ്ധതി ആസൂത്രണം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആസൂത്രണ മാര്‍ഗരേഖയില്‍ മാറ്റം വരുത്തിയതനുസരിച്ച് 10 ശതമാനം സ്ത്രീകള്‍ക്കും അഞ്ച് ശതമാനം അവശതയനുഭവിക്കുന്നവര്‍ക്കും മാറ്റിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓരോ ഭൂപ്രദേശത്തിന്‍െറയും ഘടനക്കനുസരിച്ച് ജനതാല്‍പര്യം മുന്‍നിര്‍ത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്നും ഭക്ഷ്യോല്‍പാദന മേഖലയില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കണമെന്നും ജനപ്രതിനിധികള്‍ ആസൂത്രണകമീഷന്‍ ഉപാധ്യക്ഷനോട് അഭ്യര്‍ഥിച്ചു. കുമരകം പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്‍റ് പി. ഷണ്‍മുഖന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.പി. മോഹനന്‍, അസി.പ്ളാനിങ് ഓഫിസര്‍ കെ.കെ. ഷീല, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജവര്‍മ തമ്പാന്‍, റീജിനല്‍ അസിസ്റ്റന്‍റുമാരായ പി.എ. അമാനത്ത്, റ്റോം ജോസ്, കുമരകം പഞ്ചായത്ത് സെക്രട്ടറി എസ്. അംബിക, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജി. രാജീവ്, വി.ഇ.ഒമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ സ്കൂളില്‍ പോകാന്‍ കുട്ടികള്‍ റോഡ് നീന്തണം

Posted: 26 Jul 2013 10:46 PM PDT

വള്ളിക്കുന്ന്: വിദ്യാഭ്യാസ മന്ത്രിയുടെ നാടാണെന്നതൊക്കെ നേരുതന്നെ, വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ റോഡിലെ വെള്ളക്കെട്ട് നീന്തണം.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്‍െറ അതിര്‍ത്തിയില്‍പ്പെട്ട അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിലെ കൊച്ചു കുട്ടികളാണ് തിരക്കേറിയ പരപ്പനങ്ങാടി - കടലുണ്ടി റോഡിലെ കെട്ടി നില്‍ക്കുന്ന വെള്ളത്തിലൂടെ നടന്നുനീങ്ങുന്നത്. വാഹനങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ദുരിതമായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കാതെ പൊതുമരാമത്ത് അധികൃതര്‍ അലംഭാവം തുടരുകയാണ്.
സ്കൂള്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ആയതിനാല്‍ വെള്ളക്കെട്ടില്‍ നീന്തുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ മണ്ഡലത്തിലെ കുട്ടികളാണ്. സര്‍ക്കാര്‍ വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ മന്ത്രിക്ക് പോവാന്‍ മറ്റു റോഡുകളുള്ളപ്പോള്‍ തങ്ങളുടെ മക്കളുടെ ദുരിതം തീര്‍ക്കാന്‍ മന്ത്രി കണ്ണുതുറക്കുമോ എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.
ഡ്രൈനേജില്ലാത്തതിനാല്‍ വര്‍ഷങ്ങളായി മഴക്കാലത്ത് സ്കൂളിന് മുന്നില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. നിരവധി തവണ നാട്ടുകാരും മറ്റും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. 
ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ഡംഗത്തിന്‍െറ നേതൃത്വത്തില്‍ റോഡിന്‍െറ പടിഞ്ഞാറുഭാഗത്ത് ചെങ്കല്ലുകളും മറ്റും ഉപയോഗിച്ച് നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. 
വൈകുന്നേരങ്ങളിലാണ് കൂടുതല്‍ ദുരിതം. ഒന്നാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ തിരക്കേറിയ വാഹനങ്ങള്‍ക്കിടയിലൂടെ സാഹസികമായി വെള്ളക്കെട്ടിലൂടെ നീങ്ങേണ്ട ഗതികേടിലാണ്.
 

ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Posted: 26 Jul 2013 10:43 PM PDT

Image: 

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച സമര്‍പിച്ചേക്കും. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍  തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു.

2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഡി.ജി.പി ആയിരിക്കവെ തച്ചങ്കരി അറുപത്തഞ്ച് ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് ആറു മാസം മുമ്പ് വിജിലന്‍സ് സംഘം കേന്ദ്രത്തിനു മുന്നില്‍ സമര്‍പിച്ചിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP