സ്വാഗതം
WELCOME

News Update..

Monday, July 8, 2013

ജാമ്യമില്ല; ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു Madhyamam News Feeds

ജാമ്യമില്ല; ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു Madhyamam News Feeds

Link to

ജാമ്യമില്ല; ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Posted: 07 Jul 2013 11:44 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ശാലുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയുടെ പെരുമയും പ്രശസ്തിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്.നോബല്‍ ശാലുവിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നാണ് ശാലുവിനെ കോടതിയില്‍ എത്തിച്ചത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 76 ലക്ഷത്തിന്‍െറ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് ശാലു മേനോന്‍. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെയും ശാലുവിനെയും ഒരുമിച്ചും ഒറ്റക്കും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.

മണക്കാട് സ്വദേശി റാഫിഖ് അലിയില്‍ നിന്ന് ശാലു രണ്ട് തവണയായി 25 ലക്ഷം നേരിട്ട് വാങ്ങിയെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം കൈപ്പറ്റിയത് റാഫിഖ് അലിയുടെ വീട്ടിലെത്തിയ ശാലുവും ബിജുവും ചേര്‍ന്നാണെങ്കില്‍ രണ്ടാം ഗഡു എറണാകുളത്തെ പ്രശസ്തമായ തുണിക്കടയില്‍ വെച്ചാണ് കൈമാറിയത്. ഇതിനുപുറമെ റാഫിഖ് അലിയില്‍നിന്ന് ബിജു 21 ലക്ഷം കൈപ്പറ്റിയപ്പോഴും ശാലു കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

തട്ടിപ്പ് വഴി ലഭിച്ച തുക ശാലുവിന്റെ ചങ്ങനാശ്ശേരിയിലെ ആഡംബര വീടിന്‍െറയും നൃത്ത വിദ്യാലയത്തിന്റെയും നിര്‍മാണത്തിനും കാര്‍ വാങ്ങുന്നതിനുമായി വിനിയോഗിച്ചു. ബിജു കബളിപ്പിച്ച് സ്വന്തമാക്കിയ തുക പല അവസരങ്ങളിലും ശാലു കൈപ്പറ്റിയതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം രഹസ്യ കേന്ദ്രത്തിലും സ്വന്തക്കാര്‍ക്കും ഒളിപ്പിക്കാനായി നല്‍കി. ഒളിപ്പിച്ച പണത്തിന് പുറമെ തട്ടിപ്പ് പണം കൊണ്ട് ബിജു ശാലുവിന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും ആഡംബര കാറും കണ്ടെത്താനാണ് ശാലുവിനെ കസ്റ്റഡിയില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനം: ഒരാള്‍ പിടിയില്‍

Posted: 07 Jul 2013 10:15 PM PDT

Image: 
Subtitle: 
സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ബുദ്ധഗയ (ബിഹാര്‍): ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ പിടികൂടി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം, സ്ഫോടനം നടക്കുന്നതിനും മുമ്പും ശേഷവുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 15 സി.സി.ടി.വി കാമറകളില്‍ നിന്നുള്ള 48 മണിക്കൂര്‍ വീഡിയോകളാണ് പരിശോധിക്കുന്നത്. കനത്ത സുരക്ഷാസംവിധാനം നിലവിലുള്ള മേഖലയായതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

മ്യാന്മറിലെ അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ബുദ്ധമതകേന്ദ്രങ്ങളില്‍ ആക്രമണസാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഹാബോധി ക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ ബിഹാര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദല്‍ഹി പൊലീസ് കമീഷണര്‍ നീരജ്കുമാര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘത്തിലെ ചിലരെ പിടികൂടിയതില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് മുന്നറിയിപ്പ് നല്‍കിയതെന്നും നീരജ്കുമാര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ്  പുരാതന ക്ഷേത്രസമുച്ചയത്തില്‍ ശക്തികുറഞ്ഞ ഒമ്പത് സ്ഫോടനങ്ങള്‍ ഉണ്ടായത്. അരമണിക്കൂറിനിടെയുണ്ടായ സ്ഫോടനങ്ങളില്‍ തിബത്തില്‍നിന്നുള്ള രണ്ടു സന്യാസിമാര്‍ക്ക് പരിക്കേറ്റു. ലോക ബുദ്ധ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധകേന്ദ്രങ്ങളിലൊന്നാണ് ബുദ്ധഗയ.

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം - വി.എസ്

Posted: 07 Jul 2013 10:02 PM PDT

Image: 
Subtitle: 
സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി  ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തുവെന്നും എന്നാല്‍, താന്‍ അന്ന് പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും പറഞ്ഞ വി.എസ് തട്ടിപ്പു കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടംബത്തിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആരോപണത്തോടെ ഇളകി മറിഞ്ഞ സഭ, നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.

സോളാര്‍ വിവാദത്തില്‍ നിയമസഭയില്‍  പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളിയതിനെ തുടര്‍ന്നാണ് വി.എസ് രംഗത്തത്തെിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.  കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴി സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത് സഭയുടെ കീഴ്വഴക്കങ്ങള്‍ക്ക് എതിരാണ് എന്ന് കാണിച്ച് സ്പീക്കര്‍ എതിര്‍ത്തതോടെ  സഭ പ്രക്ഷുബ്ധമായി.പ്ളക്കാര്‍ഡുകളും ഫ്ളക്സുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ശ്രീധരന്‍ നായരുടെ മൊഴിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ജിക്കുമോന്‍, സലിംരാജ്, തോമസ് കുരുവിള എന്നിവരെ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല. കേസ് ടെന്നി ജോപ്പനില്‍ മാത്രം ഒതുക്കാന്‍ ശ്രമിക്കുന്നു. സരിതയെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട സംഘത്തെ ആഭ്യന്തര മന്ത്രി ഇടപെട്ട് തടഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു. എന്നാല്‍, പറഞ്ഞ ദിവസമല്ല കണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. സോളാറിന് വേണ്ടിയല്ല, ക്വാറിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് കണ്ടതെന്നും ക്വാറി അസോസിയേഷന്‍ പ്രവര്‍ത്തകരും ശ്രീധരന്‍ നായര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെതിരെയും കടുത്ത പ്രതിഷേധമുയര്‍ന്നു. സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നായരുടെ ഫോണ്‍കോള്‍ തനിക്കു വന്നതിനെ തിരുവഞ്ചൂര്‍ ന്യായീകരിച്ചു. 85000ത്തോളം കോളുകള്‍ ഉള്ള ലിസ്റ്റില്‍ 19 സെക്കന്‍റ് മാത്രം നീണ്ടു നില്‍ക്കുന്ന തനിക്കു വന്ന കോള്‍ ചുണ്ടിക്കാണിക്കുന്നതില്‍ അര്‍ഥമില്ളെന്നും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരം കോളുകള്‍ സാധാരണമാണെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി. നടി ശാലുവിന്‍്റെ വീട്ടില്‍ രണ്ടു മിനിട്ടു മാത്രമാണ് താന്‍ ചെലവഴിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  
കൂടുതല്‍ മന്ത്രിമാരും എം.എല്‍.എമാരും കുടുങ്ങിയിരിക്കവെ കടുത്ത ബഹളത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് നിര്‍ത്തിവെച്ചിരുന്ന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. വര്‍ധിത വീര്യവുമായാണ് പ്രതിപക്ഷമത്തെിയത്. ഭരണപക്ഷത്തിന് കാര്യമായ പിടിവള്ളി ഇതുവരെ കിട്ടിയിട്ടില്ല. കൂടതല്‍ വിവരങ്ങളും തെളിവുകളും ആരോപണങ്ങളും വന്നതോടെ സര്‍ക്കാര്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. സോളാര്‍ വിഷയത്തില്‍ ഇതുവരെ സര്‍ക്കാറിനുവേണ്ടി മറുപടി പറഞ്ഞിരുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിവാദത്തിലായത് സര്‍ക്കാറിനെ കൂടതല്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തി. സോളാര്‍ പ്രശ്നത്തില്‍ സഭക്കകം ഉരുകുമ്പോള്‍ പുറത്തും പ്രതിഷേധത്തിന്‍്റെ കാറ്റ്. പൊലീസ് വലയം ഭേദിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. എല്‍.ഡി.എഫിന്‍്റെ വനിതാ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.

 

അലാസ്കയില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം

Posted: 07 Jul 2013 10:00 PM PDT

Image: 

സോള്‍ഡോട്ട്ന (അലാസ്ക): സോള്‍ഡോട്ട്ന വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റടക്കം 10 പേര്‍ മരിച്ചു. അപകട കാരണം അറിവായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല.

ഇരുപത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ടാക്സിയായി ഉപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്. അപകട കാരണം നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി

Posted: 07 Jul 2013 10:00 PM PDT

Image: 

ഹൈദരാബാദ്: സെക്കന്തരാബാദില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 11 ആയി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്.

ആര്‍.പി റോഡിലെ സിറ്റി ലൈറ്റ് ഹോട്ടല്‍ കെട്ടിടം തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് തകര്‍ന്നു വീണത്. 80 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെഒരു ഭാഗമാണ് തകര്‍ന്നു വീണത്.

രൂപ വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിലയില്‍; ഓഹരി വിപണിയിലും തകര്‍ച്ച

Posted: 07 Jul 2013 09:46 PM PDT

Image: 

മുംബൈ: ഡോളറിന് വീണ്ടും ശക്തിപ്പെട്ടതോടെ രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍. തിങ്കളാഴ്ച്ച വിദേശ നാണയ വിപണിയില്‍ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 61 രൂപയെന്ന നിലയിലും താഴേക്ക് നീങ്ങിയ വിനിമയ നിരക്ക് 10 മണിയോടെ 61.10 എന്ന നിലയില്‍ എത്തി. ഇതേതുടര്‍ന്ന് ഓഹരി വിപണികളും നഷ്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്.

യു.എസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ കരുത്ത് നേടുകയാണെന്നും കഴിഞ്ഞ മാസം 1,95,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ ആഗോള സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ യു.എസ് നടത്തിവന്നിരുന്ന കടപ്പത്ര വാങ്ങലുകള്‍ കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്ന സൂചന ശക്തമായതോടെയാണ് മറ്റ് കറന്‍സികള്‍ക്കെല്ലാം എതിരെ ഡോളര്‍ മൂല്യവര്‍ധന നേടിയത്. ഇതിനു ചുവടു പടിച്ചാണ് രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നത്.

ഡോളറിന്‍െറ മൂല്യം വീണ്ടും ശക്തിപ്പെട്ടതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പന ആരംഭിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഓഹരി വിപണികളും ഇടിഞ്ഞു. സെന്‍സെക്സ് 200 പോയന്‍റ് ഇടിഞ്ഞാണ് ഇടപാടുകള്‍ ആരംഭിച്ചത്. നിഫ്റ്റി 76 പോന്‍റിന്‍െറ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഇശ്റത്ത് ജഹാന്‍ കേസ്: കുറ്റപത്രത്തിന് കരുത്തായി പൊലീസുകാരുടെ മൊഴി

Posted: 07 Jul 2013 07:55 PM PDT

Image: 

ന്യൂദല്‍ഹി: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ.ബി സ്പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിന്‍െറ പങ്കിന് തെളിവായി 10 ജൂനിയര്‍ ഓഫിസര്‍മാരുടെ മൊഴി. സി.ബി.ഐക്ക് ലഭിച്ച ഈ മൊഴികളെല്ലാം സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇശ്റത്ത്, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരുടെ മൃതദേഹത്തിനൊപ്പം പ്രദര്‍ശിപ്പിച്ച തോക്ക് ഐ.ബി നല്‍കിയതാണെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  രജീന്ദര്‍ കുമാറിന്‍െറ ഓഫിസില്‍നിന്ന് തോക്ക് ഏറ്റുവാങ്ങിയത് താനാണെന്നാണ് അസി.സബ് ഇന്‍സ്പെക്ടര്‍ നിസാം സഈദ് സാക്ഷ്യപ്പെടുത്തി.
 ഇശ്റത്തിനൊപ്പം കൊല്ലപ്പെട്ട അംജദ് അലി റാണ, ആഴ്ചകള്‍ക്കുമുമ്പേ ഐ.ബിയുടെ  കസ്റ്റഡിയിലായിരുന്നുവെന്നാണ് സി.ബി.ഐയുടെ മറ്റൊരു കണ്ടെത്തല്‍. റാണയെ പാര്‍പ്പിച്ച അഹ്മദാബാദിനടുത്ത അഹ്റാം ഫാം ഹൗസില്‍ കാവല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മോതി ദേശായി എന്ന കോണ്‍സ്റ്റബ്ള്‍ ഇക്കാര്യം ശരിവെച്ചു. രജീന്ദര്‍ കുമാറും മറ്റും ഫാം ഹൗസിലെത്തി അംജദ് അലി റാണയെ ചോദ്യംചെയ്തിരുന്നുവെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നു.   മയക്കുമരുന്ന് നല്‍കിയ  നിലയില്‍ കൊണ്ടുവന്ന നാലുപേരെയും  കാറിന് സമീപം നിര്‍ത്തി വെടിവെച്ചിടുകയായിരുന്നുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്.  മോഹന്‍ നഞ്ചി എന്ന കമാന്‍ഡോ വെടിയുതിര്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ അസി. കമീഷണര്‍ തരുണ്‍ ബാരോട്ട് അയാളുടെ തോക്ക് പിടിച്ചുവാങ്ങി വെടിയുതിര്‍ത്തുവെന്നും മൊഴിയിലുണ്ട്.

ഐ.ബി ഓഫിസര്‍ക്കെതിരെ തെളിവുണ്ട് -സി.ബി.ഐ ഡയറക്ടര്‍

ന്യൂദല്‍ഹി: ഇശ്റത്ത് ജഹാന്‍ കേസില്‍ ഐ.ബി സ്പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും നൂറു ശതമാനം ഉറപ്പാണ്. ഇശ്റത്തും മറ്റും തീവ്രവാദികളാണെങ്കില്‍ പോലും പിടിച്ചുകൊണ്ടുപോയി തടവിലിട്ട് വെടിവെച്ചു കൊല്ലാന്‍ പാടില്ല. രജീന്ദര്‍ കുമാറിനെ കേസില്‍നിന്ന്  ഒഴിവാക്കണമെന്ന് ഐ.ബി ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്-അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടേക്കും

Posted: 07 Jul 2013 07:52 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പി ഉള്‍പ്പെടെയുള്ള  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലുയര്‍ന്ന  ഈ നിര്‍ദേശത്തിന് ഭാഗികമായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.  ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന പൊതുതാല്‍പര്യഹരജിയില്‍  സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.
ഇതിലൂടെ പ്രതിപക്ഷം ഉയര്‍ത്തുന്ന ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തിന്‍െറ മുനയൊടിക്കാനും വിവാദങ്ങള്‍ക്ക് താല്‍കാലികമായി  തടയിടാനുമാകുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം  രംഗത്തെത്തിക്കഴിഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലി എന്നിവരുമായി മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടാനാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്.  
സി.ബി.ഐ അന്വേഷിക്കുന്നത് സാമ്പത്തിക തട്ടിപ്പ് മാത്രമായിരിക്കുമെന്നതിനാല്‍ ഫോണ്‍വിളി സംബന്ധിച്ച വിവാദങ്ങള്‍ അന്വേഷിക്കപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശ്വസിക്കുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടുന്നതിനെ ഭരണ-പ്രതിപക്ഷത്ത് നിന്നുള്ള പലരും ഭയക്കുന്നുവെന്നതും മറ്റൊരു വസ്തുതയാണ്.  സംസ്ഥാന പൊലീസ് ഇതുവരെ നടത്തിയ അന്വേഷണം കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്ന  സര്‍ക്കാര്‍ തന്നെ  അന്വേഷണം സി.ബി.ഐക്ക്  കൈമാറുന്നതിനോട് പൊലീസ് തലപ്പത്തും വിയോജിപ്പുണ്ട്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുമോ എന്നതില്‍ സംശയവും നിലവിലുണ്ട്. തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളെന്ന് പൊലീസും ആഭ്യന്തരവകുപ്പും അവകാശപ്പെട്ടിരുന്ന മുഴുവന്‍പേരും അറസ്റ്റിലായെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടിട്ട് എന്ത് കാര്യങ്ങളാണ് അന്വേഷിക്കാനുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. പിന്നീടുള്ള അന്വേഷണം തട്ടിപ്പുകാരെ സംരക്ഷിച്ചതും അവര്‍ക്ക് ഒത്താശ ചെയ്തതുമായി ബന്ധപ്പെട്ടതാകും. അങ്ങനെയാണെങ്കില്‍ മുഖ്യപ്രതി സരിത നായരുടെ ഫോണ്‍ വിളി ഉള്‍പ്പെടെയുള്ളവയിലേക്ക് അന്വേഷണം നീങ്ങും. മുഖ്യമന്ത്രിയും തിരുവഞ്ചൂരും ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം തിരിയാനുള്ള സാധ്യതയുമുണ്ട്.

സൗജന്യ വിതരണത്തിലെ രാഷ്ട്രീയം

Posted: 07 Jul 2013 07:31 PM PDT

Image: 

തെരഞ്ഞെടുപ്പു വേള വാഗ്ദാനപ്പെരുമഴയുടെ കാലമാണ്. ആദര്‍ശത്തിന്‍െറയും ആശയത്തിന്‍െറയും തത്ത്വാധിഷ്ഠിത നിലപാടുകളുടെയും കാര്യത്തില്‍ തികച്ചും ദരിദ്രമായിക്കഴിഞ്ഞ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പിന്നെ തെരഞ്ഞെടുപ്പില്‍ കരകയറണമെങ്കില്‍ ജനത്തിന്‍െറ കണ്ണുകെട്ടിയേ മതിയാകൂ. നാടിന്‍െറയോ നാട്ടുകാരുടെയോ പ്രശ്നങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്നതിനും പരിഹാരം കാണുന്നതിനും പകരം അതില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ പാകത്തിലുള്ള ചെപ്പടിവിദ്യകളാണ് എല്ലാവരും തേടുന്നത്. ഇതാകട്ടെ, സ്വന്തം ചെലവിലുമല്ല. അധികാരമേറുന്നതോടെ സ്വന്തം വരുതിയിലാകുമെന്നു കരുതുന്ന പൊതുഖജനാവ് മുന്നില്‍ക്കണ്ട് വോട്ടര്‍മാര്‍ക്കു തരംപോലെ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുകയാണ്. ദരിദ്രന്‍െറ പട്ടിണി മാറ്റാനോ വെള്ളം, വെളിച്ചം, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനോ ഉള്ള പദ്ധതിപ്രഖ്യാപനങ്ങള്‍ക്ക് ആരും മിനക്കെടാറില്ല. അതിനു പകരം ഭരണമേറിയാല്‍ സ്ത്രീകള്‍ക്ക് സാരി, മിക്സി, ഗ്യാസ് സ്റ്റൗ, കളര്‍ ടെലിവിഷന്‍, കര്‍ഷകര്‍ക്ക് മോട്ടോര്‍പമ്പ്, മൊബൈല്‍, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ലാപ്ടോപ് മുതല്‍ ഭക്തര്‍ക്ക് പൊങ്കാല സാധനങ്ങളും നാലു ഗ്രാം മംഗല്യസൂത്രവും വരെയാണ് വാഗ്ദാനങ്ങള്‍. സംസ്ഥാനങ്ങളുടെ ഖജനാവുകള്‍ക്ക് അധികഭാരം വരുത്തിവെക്കുന്നുവെന്നു മാത്രമല്ല, ഈ കണ്‍കെട്ടു പദ്ധതികള്‍ പലതും നിര്‍വഹണരംഗത്ത് ദയനീയമായി പരാജയപ്പെട്ടു പോകുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ വിജയവാഗ്ദാനമായിരുന്ന പ്ളസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ഉദാഹരണം. 1500 രൂപക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ കേന്ദ്രഗവണ്‍മെന്‍റ് ആവിഷ്കരിച്ച ആകാശ് ടാബുകള്‍ വിട്ട് ഒന്നിന് 19,000 രൂപ നിരക്കിലുള്ള ഹ്യൂലെറ്റ് പാക്കാര്‍ഡിന്‍െറ ലാപ്ടോപ്പുകളാണ് യുവ മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് വിദ്യാര്‍ഥികള്‍ക്കെത്തിച്ചത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ കമ്പ്യൂട്ടര്‍ ഇടപാടായിരുന്നുവത്രെ 2,400 കോടി രൂപയുടെ ഈ കച്ചവടം.  ഇവയില്‍ 80,000 ആണ് ഇതുവരെ വിതരണം ചെയ്തത്. 3.15 ലക്ഷം ലാപ്ടോപ്പുകള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി പോയിട്ട് വൈദ്യുതിപോലും കിട്ടാക്കനിയായ യു.പിയുടെ വിദൂരഗ്രാമങ്ങളില്‍ ഈ ലാപ്ടോപ്പു കൊണ്ടെന്തു എന്ന ചോദ്യമൊന്നും അഖിലേഷിന് കേള്‍ക്കേണ്ട. വോട്ടര്‍മാരെ ഞെട്ടിക്കാന്‍ കിടിലന്‍ പരിഷ്കാരം നടപ്പാക്കിയ ആവേശത്തിലാണ് അദ്ദേഹം.
2004ല്‍ വോട്ടര്‍മാരുടെ സൗജന്യത്തിന് രക്തസാക്ഷികളെ സൃഷ്ടിച്ച സംസ്ഥാനമാണല്ലോ യു.പി. അന്ന് ലഖ്നോവില്‍ ബി.ജെ.പി നേതാവ് എ.ബി. വാജ്പേയിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസ്ഥാന നേതാവ് ലാല്‍ജി ടണ്ഡന്‍ നടത്തിയ സാരി വിതരണത്തിന്‍െറ തിക്കിലും തിരക്കിലും പെട്ട് 21 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പട്ടിണിമരണങ്ങള്‍ക്ക് പേരുകേട്ട ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായക് ഈയിടെ കര്‍ഷകര്‍ക്ക് 5000 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. രണ്ടായിരത്തോളം രൂപ വിലവരുന്ന ‘ഉപഹാരം’ വാങ്ങാന്‍ പലരുമെത്തിയത് 750 ഉം 900 ഉം രൂപ ചെലവഴിച്ചാണെന്ന് അന്നു മാധ്യമങ്ങള്‍ വിമര്‍ശമുയര്‍ത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം പരിഹാരം കാണേണ്ട മൗലികപ്രശ്നങ്ങളില്‍നിന്നു ഒളിച്ചോടുകയും ചുളുവില്‍ വോട്ടുബാങ്ക് പിടിച്ചുനിര്‍ത്താന്‍ ഇത്തരം സൗജന്യങ്ങള്‍ സര്‍ക്കാര്‍ചെലവില്‍ പ്രഖ്യാപിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയക്കാരുടെ ഹോബി.
ഈ സൗജന്യവിതരണ വിനോദം നിര്‍ത്തിവെക്കണമെന്നാണ് കഴിഞ്ഞദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്നത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്‍െറ അടിക്കല്ലിളക്കുന്നുവെന്നാണ് ജസ്റ്റിസ് പി. സദാശിവം, രഞ്ജന്‍ ഗഗോയ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ വാഗ്ദാനം ചെയ്ത കളര്‍ ടി.വി അടക്കമുള്ള വീട്ടുപകരണങ്ങള്‍ വിതരണം ചെയ്യുന്നത് ജനപ്രാതിനിധ്യനിയമത്തിലെ 123ാം വകുപ്പിന്‍െറ ലംഘനമാണെന്നു കാണിച്ച് അഡ്വ. എസ്. സുബ്രഹ്മണ്യം ബാലാജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അഭിപ്രായപ്രകടനം. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിയാലോചിച്ച് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം തയാറാക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കുള്ള മാര്‍ഗനിര്‍ദേശവും പ്രത്യേകമായി ചേര്‍ക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം തന്നെ വേണമെന്നുമാണ് പരമോന്നത നീതിപീഠത്തിന്‍െറ നിലപാട്.
വ്യക്തിഗതമായി സ്ഥാനാര്‍ഥികളുടെ വഴിവിട്ട നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനപ്രാതിനിധ്യനിയമത്തില്‍ വകുപ്പുണ്ടെങ്കിലും പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നടത്തുന്ന വാഗ്ദാനങ്ങളെ ‘അഴിമതി’ ഗണത്തില്‍ പെടുത്താന്‍ അത് അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിച്ച് ഹരജി തള്ളിക്കൊണ്ടുതന്നെയാണ് ഗൗരവമുള്ള ഈ നിര്‍ദേശം സുപ്രീംകോടതി നല്‍കിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമുള്ള വാഗ്ദാനങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ വാഗ്ദാനപ്പെരുമഴയുമായി പാര്‍ട്ടികള്‍ നേരത്തേ പ്രകടനപത്രികകള്‍ പുറത്തിറക്കുകയാണ് പതിവ്. അതുകൊണ്ട് നിയമത്തിന്‍െറ സാങ്കേതികപരിധിയില്‍ അവരെ തളക്കാനാവില്ലെന്നും അതിനുതകും വിധം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ അടിയന്തര ഭേദഗതി വേണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണനിര്‍വഹണത്തിന്‍െറ മുന്‍ഗണനാക്രമം അട്ടിമറിക്കുകയും സാമ്പത്തിക, സാമൂഹികമേഖലകളില്‍ നിഷേധാത്മക ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ വൃത്തികെട്ട കീഴ്വഴക്കം അവസാനിച്ചേ തീരൂ. എന്നാല്‍, അത്തരമൊരു നിയമനിര്‍മാണത്തിനു മുന്‍കൈയെടുക്കേണ്ടത് ഇക്കണ്ട അരുതായ്മകളുടെ ആശാന്മാര്‍ കൂടിയടങ്ങുന്ന അധികാരരാഷ്ട്രീയക്കാര്‍ തന്നെയാണെന്നിരിക്കെ, അത് സാക്ഷാത്കരിക്കപ്പെടുമോ എന്നാണ് ചോദ്യം.

സര്‍വം സരിതമയം

Posted: 07 Jul 2013 07:30 PM PDT

Image: 
സോളാര്‍ തട്ടിപ്പ് കേരളീയ പൊതുമണ്ഡലത്തെ എങ്ങനെ സ്വാധീനിച്ചുവെന്നത് ഗൗരവപൂര്‍ണമായ പഠനം ആവശ്യപ്പെടുന്നു. കേവലം ക്രൈംബ്രാഞ്ച് അന്വേഷണംകൊണ്ടോ പ്രതിപക്ഷം ആവശ്യപ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണംകൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല അത്. രോഗാതുരമായ ലൈംഗികതയുള്ള ഒരു സമൂഹത്തിന്റെമാസ് സൈക്കോളജിയെ പറ്റിയാണത്. സരിതാ നായരോട്  കേരളം ഏറെ കടപ്പെട്ടിട്ടുണ്ട്. വേലി തിന്നുന്ന വിളകളെപ്പറ്റി മനസ്സിലായത് ഇതുകൊണ്ടാണെല്ലോ.
ആശ്രിതവാത്സല്യത്തില്‍ കരുണാകരനെ പിന്നിലാക്കിയ  ഉമ്മന്‍ചാണ്ടി എങ്ങോട്ടാണ് കേരളത്തെ കൊണ്ടുപോകുന്നത്?
*************************************
മഹാഭാരതത്തെ യുക്തിഭദ്രവും വിമര്‍ശനാത്മകവുമായി വിലയിരുത്തുന്ന ക്ളാസിക് കൃതിയായ ‘ഭാരത പര്യടന’ത്തില്‍ കുട്ടികൃഷ്ണമാരാരുടെ എക്കാലത്തെയും പ്രസക്തമായ നിരീക്ഷണമുണ്ട്: ഉഗ്രപ്രതാപിയും ഋഷിതുല്യനുമായ സാക്ഷാല്‍ പരശുരാമന്‍ എന്തിനാണ് ഭീഷ്മരുമായി യുദ്ധത്തിന് പുറപ്പെട്ടതെന്ന്. അന്നത്തെ രാജനീതിയനുസരിച്ച് യാതൊരു തെറ്റും ഭീഷ്മര്‍ക്കുമേല്‍ ആരോപിക്കാന്‍ കഴിയില്ല. തന്‍െറ അര്‍ധ സഹോദരന്‍ വിചിത്രവീര്യനുവേണ്ടി, കാശി രാജാവിന്റെമക്കളായ  അംബ-അംബിക-അംബാലിക ത്രയത്തെ അവരുടെ സ്വയംവരത്തില്‍വെച്ച് സകലരെയും തോല്‍പ്പിച്ച് ഭീഷ്മര്‍ തട്ടിക്കൊണ്ടുവന്നു. അംബ താന്‍ മറ്റൊരു പുരുഷനെ പ്രണയിക്കുന്നുണ്ടെന്ന് അറിയിച്ചതോടെ ഭീഷ്മര്‍ അവളെ നിരുപാധികം വിട്ടയച്ചു. എന്നാല്‍,  ഭീരുവായ കാമുകനാവട്ടെ ഭീഷ്മരെ തനിക്ക് പേടിയാണെന്ന് പറഞ്ഞ് അവളെ കൈയൊഴിഞ്ഞു. തിരിച്ച് വീണ്ടും ഭീഷ്മരുടെ അടുത്തെത്തി തന്നെ വിവാഹം കഴിക്കണമെന്ന് അവശ്യപ്പെട്ട അംബയോട് അദ്ദേഹം ക്ഷമചോദിക്കുന്നു. നിത്യബ്രഹ്മചാരിയാവാന്‍ പ്രതിജ്ഞചെയ്ത തനിക്ക് വിവാഹം വിധിച്ചിട്ടില്ലെന്ന  മറുപടി അംബയില്‍ പ്രതികാരവാഞ്ഛയാണുയര്‍ത്തിയത്. അവര്‍ പരശുരാമന്‍െറ അടുത്തൂചെന്ന് കരഞ്ഞ് കാര്യം പറഞ്ഞു. ക്ഷത്രിയകുലത്തെ ഒരിക്കല്‍ മുച്ചൂടുംമുടിച്ച ഭാര്‍ഗവരാമനാവട്ടെ, അംബയെ സ്വീകരിക്കാത്തതില്‍ പ്രകോപിതനായി ഭീഷ്മരുമായി യുദ്ധം തുടങ്ങി. 23 ദിവസം യുദ്ധംചെയ്തിട്ടും ഭീഷ്മരെ തോല്‍പ്പിക്കാന്‍ പരശുരാമനായില്ല. 
 
ഇങ്ങനെ ഒരു നാണക്കേടിലേക്ക് പരശുരാമനെ തള്ളിവിട്ട മന:ശാസ്ത്രപരമായ കാരണങ്ങളാണ് മാരാര്‍ വിശകലനം ചെയ്യുന്നത്. അവസാനം മാരാരെത്തുന്ന നിഗമനം ഇങ്ങനെ: സുന്ദരിയായ ഒരു പെണ്‍കുട്ടി സഹായം ചോദിച്ചു വന്നപ്പോഴുണ്ടായ മാനസിക സംത്രാസം തന്നെയാണെന്ന്!
 
സരിത എസ്. നായരെ സഹായിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തിന് തുനിഞ്ഞുവെന്ന് അന്വേഷിച്ച് തലപുണ്ണാക്കുന്നവര്‍ക്ക് മറുപടി കുട്ടികൃഷ്ണമാരാര്‍ ചൂണ്ടിക്കാട്ടിയ ‘പരശുരാമന്‍ കോംപ്ളക്സ്’ തന്നെയാണ്. അതിന്റെതിരതള്ളലില്‍ കേരള ജനതയോടുള്ള യുദ്ധ പ്രഖ്യാപനമാണ് ഫലത്തില്‍ താന്‍ നടത്തിയതെന്ന,് അവരെ സംരക്ഷിക്കേണ്ട ചുമതലയുള്ള മുഖ്യമന്ത്രി മറന്നുപോയെന്നതാണ് അടിസ്ഥാന സത്യം. അങ്ങനെ സൗരോര്‍ജം സരിതോര്‍ജമായി. സരിതയും ഭര്‍ത്താവെന്ന് പറയുന്ന ബിജു രാധാകൃഷ്ണനുംചേര്‍ന്ന് നാടുമുഴവന്‍ ഓടി നടന്ന് തട്ടിപ്പ് നടത്തി. ഇവിടെ ഇരകളെക്കുറിച്ചും  ഒന്നു പരിശോധിക്കേണ്ടതാണ്. പള്ളീലച്ചന്‍മ്മാരും തങ്ങന്‍മാരും ആശ്രമ മഠാധിപരും വ്യവസായികളും വ്യാപാരികളും അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളില്‍ ഭൂരിഭാഗവും യാതൊരു  രേഖകളും വാങ്ങാതെയാണ് സരിതക്ക് പണം നല്‍കിയത്. ആക്രിക്കച്ചവടക്കാരനില്‍നിന്നുപോലും അഡ്വാന്‍സ് വാങ്ങാതെ വീട്ടിലെ പാഴ്വസ്തുക്കള്‍ വിറ്റുകൊണ്ടുവരാന്‍ കരാര്‍കൊടുക്കാത്ത, കൗശലക്കാരും  ബുദ്ധിശാലികളുമെന്ന് പേരുകേട്ട മലയാളികളാണ് ഇങ്ങനെ കുടുങ്ങുന്നതെന്നോര്‍ക്കണം. ഇത് പരിശോധിക്കുമ്പോഴാണ് ശ്രീശാന്ത് അടക്കമുള്ളവരെ കുടുക്കിയ തേന്‍ കെണിയുടെ (ഹണി ട്രാപ്പ്) നേര്‍പ്പിച്ച രൂപം തന്നെയാണ് ഇവിടെയും അരങ്ങേറിയതെന്ന് വ്യക്തമാവുന്നത്. 
 
തേന്‍ കെണിയില്‍നിന്ന് പഞ്ചാരകെണിയിലേക്ക് 
തേന്‍ കെണിയെന്നത് വാതുവെപ്പുകാരുടെ മാത്രം സൃഷ്ടിയില്ല. പുരാണങ്ങളില്‍പോലും ഇത്തരം  കെണികളെക്കുറിച്ച് പറയുന്നുണ്ട്. കാര്യ സാധ്യത്തിനായി ദേവ നര്‍ത്തകികളെ ഇറക്കി മഹര്‍ഷിമാരുടെ തപംവരെ മുടക്കിയ എത്രയെത്ര കഥകള്‍. എന്തിനധികം, മോഹിനീരുപത്തില്‍ ആകൃഷ്ടനായി സര്‍വവും മറന്നത് സാക്ഷാല്‍ പരമശിവന്‍ തന്നെയല്ലേ. കഠിന തപസ്സിലൂടെ മനസ്സിനെ കല്ലാക്കിയ ദുര്‍വാസാവും വിശ്വാമിത്രനും മൂക്കുകുത്തി വീണ അതേ വശീകരണ തന്ത്രത്തില്‍  നമ്മുടെ ശ്രീശാന്തും മറ്റും പെട്ടുപോയതില്‍ അത്്ഭുതമുണ്ടോ. അല്ലാതെ ഐ.പി.എല്ലില്‍ കയറിക്കുടി വാതുവെപ്പിന് നിന്ന്കൊടുത്ത് കോടികള്‍ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഒന്നുമല്ലല്ലോ, ശ്രീശാന്ത് ക്രിക്കറ്റ് ബാള്‍ കൈയിലെടുത്തിട്ടുണ്ടാവുക. 
 
ആദ്യം ഒരു പെണ്‍കുട്ടിവന്ന് അടുപ്പം ഉണ്ടാക്കിയെടുക്കുന്നു. പതുക്കെ പതുക്കെ അതൊരു  റാക്കറ്റായി മാറുന്നു. നീലച്ചിത്രം യൂ ട്യൂബില്‍ കയറുന്നത് കാണണോ അതോ ഞങ്ങളോട് സഹകരിക്കുന്നോ എന്ന ബുക്കികളുടെ ചോദ്യത്തിന് ശ്രീശാന്ത് പിന്നെങ്ങനെ പ്രതികരിക്കാനാണ്? അമ്മ കെട്ടിപ്പൂട്ടി കോണ്‍വെന്‍റ് സ്കൂളില്‍ വളര്‍ത്തിയ  ഏതൊരു ശരാശരി മലയാളിയുടെയും  ലൈംഗികാക്രാന്തം എതാണ്ട് ഇതുപോലായിരിക്കും. അതായത്  ശ്രീശാന്തിന് വിനയായത് തേന്‍ കെണിയാണെങ്കില്‍ അതിന്‍െറ ലഘൂരൂപമായ പഞ്ചാരക്കെണിയില്‍ അകപ്പെട്ടാണ് ആയിരക്കണക്കിന് മലയാളികള്‍ക്ക് സോളാര്‍ തട്ടിപ്പില്‍ പണംപോയതെന്ന് ചുരുക്കം. 
 
ലൈംഗിക ഭിക്ഷക്കാരുടെ കേരളം 
പൊലീസ് ചോദ്യം ചെയ്യലില്‍ ബിജു രാധാകൃഷ്ണന്‍ സമ്മതിച്ച ഒരു പ്രധാ കാര്യമുണ്ട്. ടീം സോളാറിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെങ്കിലും മാര്‍ക്കറ്റിങ്ങിനാണ് സരിതയെ കൂടുതല്‍ ഉപയോഗിച്ചതെന്ന്. എന്തായിരുന്നു സരിതയുടെ മാര്‍ക്കറ്റിങ്ങ്. അതായത് തന്‍െറ കക്ഷികളുമായി സംസാരിച്ച് അവരെ വലയിലാക്കുക തന്നെ.  കടുത്ത ലൈംഗിക ദാരിദ്ര്യത്തില്‍ നട്ടപ്പിരാന്ത് പിടിച്ചു കഴിയുന്ന, ലൈംഗിക ഫാന്‍റസികളുടെ ദിവാസ്വപ്നങ്ങളില്‍ ജീവിക്കുന്ന, സ്ത്രീയുടെ സ്പര്‍ശത്തിനും ഗന്ധത്തിനുമായി ഭിക്ഷക്കാരെപോലെ യാചിച്ചു നടക്കുന്നവര്‍ ഏറെയുള്ള ഒരു  സമൂഹം ‘സദാ സമയവും എന്‍െറ ഫോണ്‍ ഓണാണ്, സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്ന’ ഒറ്റ ഡയലോഗില്‍തന്നെ വീണുപോകും. പിന്നെ അവര്‍ക്ക് ചെക്കും വേണ്ട ഈടും വേണ്ട. (പ്രമുഖ മൈാബൈല്‍ കമ്പനികള്‍ അടക്കമുള്ളവര്‍ കേരളത്തില്‍ ഇതേ തന്ത്രം പയറ്റുന്നുണ്ട്.) 
സോളാര്‍ തട്ടിപ്പ് കേരളീയ പൊതുമണ്ഡലത്തെ എങ്ങനെ സ്വാധീനിച്ചു  എന്നതില്‍  ഗൗരവപൂര്‍ണമായ പഠനം ആവശ്യമാണ്. കേവലം ക്രൈംബ്രാഞ്ച് അന്വേഷണംകൊണ്ടോ പ്രതിപക്ഷം ആവശ്യപ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണംകൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല അത്. രോഗാതുരമായ ലൈഗികതയുള്ള ഒരു സമൂഹത്തിന്‍െറ മാസ് സൈക്കോളജിയെ പറ്റിയാണത്. ആണ്‍കുട്ടിളെയും പെണ്‍കുട്ടികളെയും കുറ്റന്‍ മതിലുകള്‍ക്കപ്പുറവും ഇപ്പറുവുമാക്കി, അവരുടെ ആരോഗ്യകരമായ സഹവര്‍ത്തിത്തം തടഞ്ഞുകൊണ്ട് തുടങ്ങുന്ന വിദ്യാഭ്യാസം തൊട്ട് ജീവിതത്തിന്‍െറ ഓരോ ഘട്ടത്തിലും ‘ലേഡീസ് ഓണ്‍ലി \ ജെന്‍റസ് ഓണ്‍ലി, സോണുകള്‍’   കണ്ട് വളരുന്നവര്‍ക്ക് വിവാഹംകൊണ്ട് തീരുന്നതല്ല ലൈംഗിക ദാരിദ്ര്യം. സ്പര്‍ശത്തിലൂടെയും സംസാരത്തിലൂടെയും കിട്ടുന്ന ഊര്‍ജപ്രവാഹങ്ങളെ വനിതകളായ ആള്‍ ദൈവങ്ങളും സരിതാ നായരെപ്പോലുള്ള തട്ടിപ്പുകാരുമൊക്കെയാണ് നന്നായി ചൂഷണം ചെയ്യുന്നത്.  (നായര്‍ എന്ന ജാതിവാല്‍ ഫ്യൂഡല്‍ മൂല്യങ്ങളുടെ ഹാങ്ങോവര്‍  ഇനിയും വിട്ടുമാറിയിട്ടില്ലാത്ത സമൂഹത്തില്‍ വിശ്വസ്തതയുടെ ഐ.എസ്.ഐ മുദ്രയുമായി). ശ്വേതാമേനോന്‍ റിയാലിറ്റി ഷോയില്‍ പുരുഷ മല്‍സരാര്‍ഥികളെ ആലിംഗനംചെയ്തതും, ഷാറൂഖ് ഖാന്‍  റിമി ടോമിയെ എടുത്തുപൊക്കുന്നതുമൊക്കെ ലക്ഷങ്ങള്‍ ഹിറ്റുകളുള്ള യൂ ട്യൂബ് ദൃശ്യങ്ങളാവുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് കേരളം തങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യം എന്താണെന്ന് വ്യക്തമാക്കിക്കൊടുക്കയാണ്.
 
പക്ഷേ, എന്തൊക്കെ ആയാലും ഒരു കാര്യത്തില്‍ കേരളം സരിതാ നായര്‍ക്കും ബിജു രാധകൃഷ്ണും കടപ്പെട്ടിരിക്കയാണ്. ഭരണസിരാകേന്ദ്രത്തിന് മൂട്ടിനുകീഴെ, ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ, ആരവങ്ങള്‍ക്കിടയില്‍നിന്ന് പരമാവധി ‘ഇസ്ക്കി’യെടുക്കാനുള്ള ഉപജാപക സംഘത്തെപ്പറ്റി നമ്മള്‍ ബോധ്യവാന്മാരായത് ഇപ്പോഴാണല്ലോ. തട്ടിപ്പുകാര്‍ ഓരോ സീസണിലും ഓരോ രീതിയില്‍ വരും. ഓരോരുത്തര്‍ അതിന് തലവെക്കുകയും ചെയ്യും. ഇന്നലെ ‘ആട്,തേക്ക്, മാഞ്ചിയ’മായിരുന്നെങ്കില്‍ ഇന്ന് അത് ‘സോളാറും’ ‘ആംവേ’യുമൊക്കെയാകും. നാളെ മറ്റെന്തെങ്കിലും ആവാം. പക്ഷേ സംസ്ഥാന മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ചുറ്റിപ്പറ്റി തട്ടിപ്പുസംഘം  പ്രവര്‍ത്തിക്കുന്നുവെന്നത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമാണ്.
24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ബാര്‍!
ഒരു പബിലോ ഡാന്‍സ് ബാറിലോപോലും  സംഭവിക്കാത്ത കാര്യങ്ങളാണ് സുതാര്യതക്ക് പേരെടുത്ത മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവിച്ചത്.  ജനസമ്പര്‍ക്ക പരിപാടി നടത്തി ഐക്യ രാഷ്ട്രസഭയുടെ അവാര്‍ഡ് നേടിയ ഉമ്മന്‍ചാണ്ടിയുടെ സുതാര്യ കേരളം എത്ര പെട്ടന്നാണ് സരിത കേരളമായി നാറിയത്. വൈകീട്ട് ആറുമണികഴിഞ്ഞാല്‍ നാക്കുകുഴയാതെ സംസാരിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമായ ഈ ഓഫിസിലെ പേക്കുത്തുകളുടെ കഥ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പാട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നതിനുശേഷം ഈ ഗാന്ധിയന്മാരൊക്കെ വാങ്ങിക്കുട്ടിയ ആഡംബര സുഖസൗകര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഏറ്റവും ഒടുവിലായി പരാതി പരിഹാര സെല്ലിലേക്ക് വിളിച്ച യുവതിയോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ നിരന്തരം ഫോണില്‍വിളിച്ച് ‘ഉമ്മന്‍ചാണ്ടിയെ കാണണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ’ യാതൊരു ഒളിയും മറയുമില്ലാതെ തുറന്നു പറഞ്ഞതിന്റെവാര്‍ത്തകളാണ് പുറത്തുവന്നത്. സ്വന്തം ഓഫീസ്പോലും ഈ രീതിയില്‍ ആഭാസന്മാരുടെ കൂത്താട്ടാകേന്ദ്രമായത് അറിയാതെപോയ ഒരു മുഖ്യമന്ത്രി എങ്ങനെയാണ് മൂന്നുകോടി കേരളീയരുടെ സുരക്ഷനോക്കുക. മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍   വേണുബാലകൃഷ്ണന്‍ തുറന്നടിച്ചു ചോദിച്ചതുപോലെ,   സെക്സ് റാക്കറ്റാണോ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. മാനസികരോഗി വന്ന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നത്  പ്രതീകാത്മകമാണെന്ന് ഇപ്പോള്‍ തോന്നുന്നു. 
 
ഇതൊക്കെ പ്രതിരോധിക്കാന്‍ വിക്കിയും മുക്കിയും കേരളാ മുഖ്യമന്ത്രി നടത്തുന്ന അഭ്യാസങ്ങള്‍ കാണുമ്പോള്‍ രോഷമല്ല സഹതാപമാണ് തോന്നുക. ഭാര്യയെ കൊന്ന് നാടുമുഴവന്‍ തട്ടിപ്പുനടത്തുന്ന ബിജു രാധാകൃഷ്ണന് പൊലീസ് പാറാവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെങ്കില്‍ ആ പൊലീസിന്റെകെടുകാര്യസ്ഥത എത്രയുണ്ട്! താന്‍ കത്തു കൊടുത്തില്ലെങ്കില്‍ സരിതക്കും ബിജുവിനും എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡ് കിട്ടിയത്. അവര്‍ ഇത് ഓഫിസില്‍നിന്ന് മോഷ്ടിച്ചോ. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞല്ലേ അവര്‍ നാടുമുഴുവന്‍ തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി തന്നെ ഈ രീതിയില്‍ ഫ്രോഡു കളിക്കയാണെങ്കില്‍ ബാക്കി മന്ത്രിമാരുടെ അവസ്ഥയെന്താകും. അവര്‍ക്ക് കീഴിലുള്ള പൊലീസിന്‍െറയും മറ്റു ഉദ്യോഗസ്ഥരുടെയും അരാജക പ്രവണതക്ക് ഇത് എണ്ണയാവില്ലേ? ഈയൊരു അവസ്ഥയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസും സൂര്യനെല്ലിയുമൊക്കെ മുങ്ങിപ്പോയില്ലങ്കിലല്ലേ അത്ഭുതമുള്ളൂ. (എറ്റവും ഒടുവിലായി കേട്ട ഒരു ലൈംഗിക അപവാദം, പുരികംവരെ നരച്ച ഒരു മന്ത്രി തന്‍െറ അടുത്ത് പരാതി പറയാനെത്തിയ ഒരു പൊലീസുകാരിയെ ഉപദ്രവിക്കാന്‍ നോക്കിയെന്നും അവര്‍ ദിവസങ്ങള്‍ക്കകം അത്മഹത്യക്ക് ശ്രമിച്ചെന്നുമൊക്കെയാണ്!)
 
ഇതുവെച്ചുനോക്കുമ്പോള്‍ വി.എസ് മന്ത്രിസഭ എത്ര ഭേദമായിരുന്നെന്ന് നോക്കുക. സി.പി.എം ഇപ്പോള്‍ പുറത്താക്കിയ പാവങ്ങളിലൊരാള്‍  നയാപൈസ കൈയിലില്ലാതെ  ജീവിക്കാനായി മണലാരണ്യത്തിലേക്ക് തിരിച്ചിരിക്കയാണ്. വി.എസിന്‍െറ മകന്‍  അരുണ്‍കുമാര്‍  മക്കാവുപോലൊരു ദ്വീപില്‍ ‘കമ്യൂണിസം പഠിക്കാന്‍’ പോയത് ഉയര്‍ത്തിയ വിവാദങ്ങള്‍ മറന്നിട്ടല്ല ഇതുപറയുന്നത്.  പക്ഷേ ഇത്രയും അധപ്പതിച്ച അവസ്ഥ  കേരളത്തില്‍ ഉണ്ടായിട്ടില്ല. 
 
ഗാന്ധിജിയുടെ ‘ദാരിദ്ര്യ’ത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷങ്ങളാണ് കൊടുക്കേണ്ടിവന്നത് എന്നതുപോലെ ( മൂന്നാം ക്ളാസ് കമ്പാര്‍ട്ട്മെന്‍റില്‍ ഗാന്ധിജി സഞ്ചരിക്കുമ്പോള്‍  സുരക്ഷയൊരുക്കാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ഷകരായി വേഷംമാറി അദ്ദേഹത്തിനുചുറ്റും ഉണ്ടാകുമത്രേ. ഇതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍ തുകയാണ് ചെലവായത്.)മൊബൈല്‍ഫോണ്‍പോലും ഉപയോഗിക്കാതെ, മുടി ചീകാതെ പാറുന്ന ചപ്രത്തലയുമായി ( ഈയിടെ മുടി ചീകുന്ന പതിവ് മുഖ്യന് വന്നിട്ടുണ്ടത്രേ)  ‘ലളിത’നാവാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം കോടികളുടെ നഷ്ടമാണ് കേരളത്തിനുണ്ടാക്കിയത്. ജോപ്പനും കോപ്പനും പാവം പയ്യനുമൊക്കെ കോടികളുടെ നേട്ടവും. 
 
ഭരണാധികാരികളുടെ ആശ്രിതവാത്സല്യം എല്ലാം നിലയും വിട്ട് രാക്ഷസരൂപം പൂണ്ട കാഴ്ച കേരളീയര്‍ കണ്ടു ഞെട്ടിയത് കെ.കരുണാകരന്‍െറ ഭരണകാലത്തായിരുന്നു. പൊതുമുതല്‍ തറവാട്ടുസ്വത്തായും ഗുരുവായൂരപ്പന്‍ തനിക്ക്  പതിച്ചുനല്‍കിയതുമാണെന്നൊക്കെയായിരുന്നു അദ്ദേഹം കരുതിയിരുന്നത്.  ഒരു ഡിസ്റ്റിലറിതന്നെ കൊടുത്ത ‘പാവം പയ്യന്‍’ ആന്റേ, തൊട്ട് ഇന്നത്തെ പല പ്രമുഖ നേതാക്കളും, ജയറാം പടിക്കലിനെയും  രമണ്‍ ശ്രീവാസ്തവയെയുംപോലെ എന്തിനുംപോന്ന പൊലീസ്  ഉദ്യോഗസ്ഥരുമെല്ലാം കരുണാകരന്‍െറ പെറ്റുകളും കിച്ചണ്‍ കാബിനറ്റിലെ ഉപജാപങ്ങളിലെ രാജകുമാരന്മാരുമായിരുന്നു. പിന്നീട്,  രാഷ്ട്രീയ മുഖ്യധാരയില്‍ മകന്‍ കെ.മുരളീധരന്‍ കടന്നുവന്നതോടെ കിച്ചന്‍ കാബിനറ്റിലെ പലരും കരുണാകരനെ തിരിച്ചുകൊത്തിയതും രാഷ്ട്രീയത്തിലെ കാവ്യ നീതി. പ്രബുദ്ധകേരളം നാണക്കേടോടെ മാത്രം ഓര്‍ക്കുന്ന ആ  എച്ചില്‍  രാഷ്ട്രീയ കാലഘട്ടത്തിനുശേഷം, ഉപജാപ സംസ്ക്കാരത്തെ  തിരിച്ചുകൊണ്ടുവന്നതിന്‍െറ ക്രെഡിറ്റ് നമ്മുടെ കുഞ്ഞൂഞ്ഞിന്തന്നെ കൊടുക്കണം. (പക്ഷേ ഇക്കാര്യത്തിലും ഒരു വ്യത്യാസമുണ്ട്. തലപോയാലും കരുണാകരന്‍ കൂടെ നില്‍ക്കുന്നവരെ തള്ളിപ്പറയില്ല. രമണ്‍ശ്രീവാസ്തവയെ കുരുതികൊടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ചാരക്കേസ് പൊട്ടിച്ച് കസേര നിലനിര്‍ത്താമായിരുന്നു. ആ സ്ഥാനത്ത് ഉമ്മനായിരുന്നെങ്കില്‍ എപ്പം ഒറ്റിയെന്ന് ചോദിച്ചാല്‍ മതി.) 
നിര്‍ഗതിയും പരമഗതിയുമില്ലാതെ  നാട്ടില്‍നിന്ന് ദല്‍ഹിക്ക് വണ്ടികയറിയ ഒരാള്‍, ദല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷനായി, ഉത്തരാധുനിക പാവം പയ്യനായി, കോടീശ്വരനായത് ‘രഘുപതി രാഘവ’ പാടി നൂല്‍നൂറ്റുകൊണ്ടല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.   ദല്‍ഹിയില്‍വെച്ച് ഒരു ഉന്നതന്‍ കള്ളുകുടിച്ച് ഛര്‍ദിച്ചപ്പോള്‍ പുറം തടവിക്കൊടുത്ത ആത്മ  ബന്ധമാണ് ഇയാളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്നാണ് ദല്‍ഹി കേരളാഹൗസിലെ ഉപശാല വര്‍ത്തമാനം. (ഈ വാര്‍ത്തകളെല്ലാം പുറത്തുവന്നതോടെ ഇപ്പോള്‍ വിഷമം കാരണം ടെലിവിഷന്‍ കാണുന്നത് നിര്‍ത്തിയ മുഖ്യമന്ത്രി ഇഷ്ട വിഭവമായ ആറ്റുമീനും ഉപേക്ഷിച്ചെന്നാണ് ഔദ്യാഗിക മുത്തശ്ശി പത്രം തട്ടിവിട്ടത്. മുഖ്യമന്ത്രിക്കായി ആറ്റുമീന്‍ പിടിച്ച് കാത്തിരുന്നവരുടെ വര്‍ണന കേട്ടാല്‍ കണ്ണുനിറഞ്ഞുപോകും! )
 
കോട്ടയം ഡി.സി.സി സെക്രട്ടറി കെ.ജെ ജെയിംസിന്റെആപ്പിള്‍ ട്രീയെന്ന ചിട്ടിക്കമ്പനി ആകാശംമുട്ടെ വളര്‍ന്നത് ആരുടെ തണലിലാണ്? രണ്ടുവര്‍ഷം മുമ്പ് വെറും അഞ്ചുശാഖകളിലായി അഞ്ചുലക്ഷം രുപ മുതല്‍മടക്കില്‍ തുടങ്ങിയ ചിട്ടിക്കമ്പനി ഇപ്പോള്‍ കോയമ്പത്തൂരിലും ബംഗളൂരുവിലുമായി നൂറോളം ശാഖകളുള്ള ഏകദേശം ആയിരംകോടിയോളം രുപയുടെ ഇടപാടുകള്‍ നടക്കുന്ന മഹാമേരുവായി വളര്‍ന്നു കഴിഞ്ഞു. ചിട്ടിപൊട്ടുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ആദ്യംതന്നെ പരാതികള്‍വന്നെങ്കിലും പൊലീസ് നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണ്? ഇപ്പോള്‍ കമ്പനിയുടെ വിവിധ ഓഫീസുകള്‍ പണം തിരിച്ചുകിട്ടാതെ നിക്ഷേപകര്‍ അടിച്ചുതകര്‍ക്കുമ്പോള്‍മാത്രമാണ് പൊലീസ് ഇടപെടുന്നത്. അല്ലെങ്കിലും ചാണ്ടി കുടുംബത്തിന് ബ്ളേഡ് കമ്പനികളുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. കേരളത്തെ മൊത്തമൂറ്റിക്കുടിക്കുന്ന കുപ്രസിദ്ധരായ ബ്ളേഡ് കമ്പനികള്‍ എങ്ങനെ ഫോബ്സ് മാസികയിലെത്തത്തക്കരീതിയില്‍ സമ്പന്നരായി എന്നതിനെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ തീരും സകല കളികളും. മക്കള്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ എക്കാലത്തും കരുണാകരനെ പിന്നില്‍ നിന്നും മുന്നില്‍നിന്നും കുത്തിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മക്കളായ അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനെയും കോണ്‍ഗ്രസില്‍ ഒരു നല്ല പൊസിഷനിലെത്തിനുള്ള ശ്രമത്തിലാണത്രേ. അതോടെ കളി പൂര്‍ണമായും മാറും. കോണ്‍ഗ്രസ് പുതുതലമുറാ  ഗ്രൂപ്പിസത്തിന്‍െറ ശക്തി നമുക്ക് കാത്തിരുന്ന് കാണാം. 
 
 ധാര്‍ഷ്ട്യവും ധിക്കാരവും ആശ്രിതവാല്‍സല്യവും മക്കള്‍ രാഷ്ട്രീയവും ഒത്തുചേര്‍ന്ന വൃത്തികെട്ട ഒരു കോമ്പിനേഷനായിരുന്നു കരുണാകര ഭരണത്തിന് അറുതിവരുത്തിയത്. മാര്‍ക്സ് പ്രവചിച്ചതുപോലെ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി  നമ്മെ നോക്കി എന്തുസംഭവിച്ചാലും ഒരു ചുക്കുമില്ലെന്ന മട്ടില്‍ കണ്ണിറുക്കി ചിരിക്കുന്നു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP