ഐ.ബി.എല്‍ താരലേലം തുടങ്ങി; ലീ ചോങ് വിലയേറിയ താരം Madhyamam News Feeds |
- ഐ.ബി.എല്‍ താരലേലം തുടങ്ങി; ലീ ചോങ് വിലയേറിയ താരം
- ഉന്നതരെ രക്ഷപ്പെടുത്തുന്നു; നിരവധി ചോദ്യങ്ങളുമായി ബിജുവിന്‍്റെ കത്ത്
- താനൂരിലെ കോളജ് ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- മാവോയിസ്റ്റ് ഭീഷണി; ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി
- കൊടുവള്ളിയില്‍ ഇടത് എം.എല്‍.എമാരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
- കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ രാജിവെച്ചു
- വേനല്‍ ചുട്ടുപൊള്ളുന്നു; സൗദിയില്‍ ജലസംഭരണികള്‍ വറ്റി
- ഗുരു ആര്?
- കുരുന്നുകളുടെ ആഘോഷം കറങ്കഊ നാളെ
- അഭിപ്രായ വോട്ടെടുപ്പ് നിയന്ത്രണം: തെരഞ്ഞെടുപ്പ് കമീഷന്‍ നീക്കത്തിന് കേന്ദ്രത്തിന്‍്റെ പിന്തുണ
ഐ.ബി.എല്‍ താരലേലം തുടങ്ങി; ലീ ചോങ് വിലയേറിയ താരം Posted: 22 Jul 2013 12:31 AM PDT Image: ന്യൂദല്‍ഹി: ഐ.പി.എല്‍ മാതൃകയില്‍ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റിനുള്ള (ഇന്ത്യന്‍ ബാഡ്മിന്‍്റണ്‍ ലീഗ്-ഐ.ബി.എല്‍)താര ലേലത്തിന് തുടക്കം. ആറ് ഐക്കണ്‍ താരങ്ങളുടെ ലേലമാണ് ഇന്ന് ന്യുദല്‍ഹിയില്‍ നടന്നത്. ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ് വെയ് ആണ് ഏറ്റവും വിലയേറിയ താരം. 1.35ലക്ഷം യൂ.എസ് ഡോളറിന് മുംബൈ മാസ്റ്റേഴ്സാണ് ലീ ചോങ്ങിനെ സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കറാണ് മുംബൈ മാസ്റ്റേഴ്സിന്‍്റെ ഉടമസ്ഥന്‍. ഇന്ത്യയുടെ സൈന നേഹ്വാളിനെ 1.2ലക്ഷം യു.എസ് ഡോളറിന് ഹൈദരാബാദ് ഹോട്ട്ഷോട്ട്സ് വാങ്ങി. ഈ വര്‍ഷത്തെ മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ചാമ്പ്യന്‍ പി.വി സിന്ധുവിനെ ലഖ്നോ വാരിയേഴ്സ് ലേലത്തില്‍ പിടിച്ചു; വില 80,000 യു.എസ് ഡോളര്‍. പി.കശ്യപ് ആണ് ബംഗാ ബീറ്റ്സിന്‍്റെ ഐക്കണ്‍ താരം; വില 75,000 യു.എസ് ഡോളര്‍. ജ്വല ഗൂട്ടയെ 31,000 ഡോളര്‍ നല്‍കി ദല്‍ഹി സ്മാഷേഴ്സ് സ്വന്തമാക്കി. മറ്റൊരു ഇന്ത്യന്‍ ഐക്കണ്‍ താരമായ അശ്വിനി പൊന്നപ്പയെ പൂണെ സ്വന്തമാക്കി. മറ്റു താരങ്ങളുടെ ലേലം പുരോഗമിക്കുകയാണ്. ആറ് ടീമുകളും 11 കളിക്കാരെ വീതമാണ് ലേലത്തില്‍ പിടിക്കുക. ഇതില്‍ ആറ് പേര്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളും നാല് പേര്‍ വിദേശ കളിക്കാരും ഒരാള്‍ ദേശീയ ജൂനിയര്‍ താരവുമായിരിക്കണം.
|
ഉന്നതരെ രക്ഷപ്പെടുത്തുന്നു; നിരവധി ചോദ്യങ്ങളുമായി ബിജുവിന്‍്റെ കത്ത് Posted: 22 Jul 2013 12:26 AM PDT Image: തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നതബന്ധമുള്ളവര്‍ പലരും രക്ഷപ്പെടുന്നു എന്ന് ഉദാഹരണ സഹിതം ബിജു രാധാകൃഷ്ണന്‍ എഴുതിയ കത്ത് പുറത്ത്. ജയിലില്‍ നിന്ന് ശാലുമേനോനും നാട്ടുകാര്‍ക്കുമായി രഹസ്യമായി പുറത്തത്തെിച്ച കത്താണ് ചോര്‍ന്നത്. സരിതയെ കുറ്റപ്പെടുത്തിയും ശാലുമേനോനെ പിന്തുണച്ചും എഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സരിത സംഭാവന നല്‍കിയ പണം മോഷണമുതലല്ളേ എന്ന് ചോദിക്കുന്നു. ജിക്കുമോനെയും സലിംരാജിനെയും അറസ്റ്റ്ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സരിതയുടെ മുന്‍ ഡ്രൈവര്‍ ശ്രീജിത്തിന്‍്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും പറയുന്ന കത്തില്‍ ശാലുമേനോനെ അറസ്റ്റ് ചെയ്തതോടെയാണ് താന്‍ മാനസികമായി തകര്‍ന്നതെന്ന് പറയുന്നു. കീഴടങ്ങിയത് ശാലുവിന് വേണ്ടിയാണ്. പൊലീസുകാരാണ് തന്‍്റെ മീശ കളഞ്ഞ് രൂപമാറ്റം വരുത്തിയത്. താന്‍ ആരെയും കൊന്നിട്ടില്ളെന്നും സാമ്പത്തികമായി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ളെന്നും ബിജു പറയുന്നുണ്ട്. 1. കെ ബി ഗണേഷ് കുമാര്‍-ജോപ്പനോടൊപ്പംതന്നെ പാതിരാത്രിയില്‍പ്പോലും ഫോണ്‍കോളുകള്‍; ഏകദേശം 500ല്‍ കൂടുതല്‍. കോയമ്പത്തൂര്‍ അഖില റീജന്‍സി ഹോട്ടലില്‍ സെപ്തംബര്‍ 21ന് സരിതയുമൊത്ത് ഒരുമിച്ച് കഴിഞ്ഞു. ആലുവ ജനസേവ ശിശുഭവനില്‍ ഒരേ വേദിയില്‍. ജോസ് മാവേലിയുടെ കൈയില്‍ ഫോട്ടോയും വീഡിയോകളുമുണ്ട്. എലിഫെന്‍്റ് ഓണേഴ്സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന് ഒരേ വേദിയില്‍. ബാലരാമപുരത്ത് സരിതയുമൊപ്പം പുതിയ കമ്പനി. സരിതയെ കല്യാണം കഴിക്കാനിരിക്കുകയാണെന്ന് ഡ്രൈവര്‍ ശ്രീജിത്തിന്‍്റെ മൊഴി. ഇപ്പോഴും സരിതയെ ജാമ്യത്തിലിറക്കാന്‍ സജീവം. എന്തുകൊണ്ട് ഗണേഷ് കുമാറിനെ പ്രതിചേര്‍ക്കുകയോ സരിതയുമായുള്ള ബന്ധം അന്വേഷിക്കുകയോ ചെയ്യുന്നില്ല? 2. ജോപ്പന്‍- സോളാര്‍ കേസില്‍ മൊത്തം അറസ്റ്റിലായവര്‍ നാലുപേര്‍. ബിജു, സരിത, ശാലു, ജോപ്പന്‍ ഇതില്‍ ആദ്യ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്തുകൊണ്ട് ജോപ്പനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നില്ല? പൊലീസ് കസ്റ്റഡിയിലെടുക്കാതെ ജാമ്യം എങ്ങനെ കോടതി അനുവദിക്കും? 3. അഡ്വ. സിജ ജോസ്- സരിതയുടെ സന്തതസഹചാരിയും സരിതയുടെ കാശ് എവിടെയെന്നറിയാവുന്ന ഈ തിരുവനന്തപുരത്തുള്ള വനിതാ അഭിഭാഷകയെ ഇതുവരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? 5. ശ്രീജിത്ത്(സരിതയുടെ ഡ്രൈവര്‍)- കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ക്കുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല. ഇയാള്‍ക്കറിയാവുന്ന സത്യങ്ങള്‍ എന്തുകൊണ്ട് പത്രങ്ങള്‍ നേരിട്ട് ചോദിച്ചറിയുന്നില്ല. പന്തളം മുടിയൂര്‍ക്കൊണം അയ്യപ്പക്ഷേത്രത്തിനടുത്ത് ശ്രീജിത്തിന്‍്റെ വീട് എല്ലാവര്‍ക്കുമറിയാം. പോയി തിരക്കണം. 6. രശ്മിയുടെ മരണം- ബിജു കൊലക്കുറ്റം ചെയ്തിട്ടില്ല. പത്രക്കാര്‍ എന്തുകൊണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കറക്റ്റായി നോക്കിയില്ല. ബിജു കുറ്റസമ്മതം നടത്തിയോ എന്ന് കോടതി തിരക്കിയോ? ഇത്രയും സംവിധാനങ്ങളുള്ള നമ്മുടെ നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ അത് കൊലപാതകമാണെന്നറിയാന്‍ 7 വര്‍ഷം വേണോ? അതോ 420 എന്ന വകുപ്പിന് ബിജുവിനെ ആയുഷ്ക്കാലം ഉള്ളിലടയ്ക്കാന്‍ ശക്തി പോരാഞ്ഞിട്ട് ഉണ്ടാക്കിയ കുറുക്കുവഴിയാണോ ഈ കൊലപാതകം. അതായത് ബിജു പുറത്തുവരരുത് എന്നും ബിജു പല സത്യങ്ങളും പുറത്തു പറഞ്ഞാല്‍ അത് മന്ത്രിസഭയെ മൊത്തമായി ബാധിക്കുമെന്നും ഭയക്കുന്നതുകൊണ്ടല്ളേ ഇത്. 7.സരിത ഇപ്പോഴും സ്ട്രോങ്ങായി നില്‍ക്കുന്നത് ആരുടെ പിന്‍ബലം കൊണ്ട്? ബിജുവുമായുള്ള വ്യക്തിബന്ധം ആരോപിച്ച് ശാലുവിനെ അറസ്റ്റ് ചെയ്തവര്‍ ഇതിനെല്ലാം എന്ത് ഏന്‍സര്‍ തരും. 8. മുഖ്യമന്ത്രിയുടെ സ്വകാര്യ ട്രസ്റ്റില്‍ സരിത സംഭാവന ചെയ്ത 5 ലക്ഷം രൂപയും സ്റ്റോളന്‍ പ്രോപ്പര്‍ട്ടി അല്ളേ? 9. ജിക്കു, സലിംരാജ് എവിടെ? ഫിറോസിനെ പിടിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. |
താനൂരിലെ കോളജ് ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Posted: 22 Jul 2013 12:22 AM PDT താനൂര്‍: മണ്ഡലത്തില്‍ ആരംഭിക്കുന്ന ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍െറ ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പുത്തെന്‍തെരു ഐ.ടി.ഐയിലാണ് കോളജ് ആരംഭിക്കുന്നത്. അഞ്ച് കോഴ്സുകളോടുകൂടിയ ബിരുദ പഠനമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. പുതിയ കാലഘട്ടത്തിനുതകുന്ന വ്യത്യസ്ത കോഴ്സുകളാണിവ. അപേക്ഷാ ഫോറം 24 മുതല്‍ |
മാവോയിസ്റ്റ് ഭീഷണി; ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി Posted: 21 Jul 2013 11:54 PM PDT മാനന്തവാടി: ഒരിടവേളക്കു ശേഷം മാവോയിസ്റ്റ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ സുരക്ഷ കര്‍ശനമാക്കി. സി.പി.ഐ (എം.എല്‍) പാര്‍ട്ടി സ്ഥാപകന്‍ ചാരുമജുംദാറിന്‍െറ രക്തസാക്ഷി ദിനമായ ജൂലൈ 28ന് പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അക്രമണ ഭീഷണി നിലനില്‍ക്കുന്ന തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുല്‍പള്ളി പൊലീസ് സ്റ്റേഷനുകളില്‍ മുമ്പ് ഏര്‍പ്പെടുത്തിയ സുരക്ഷക്ക് പുറമെ അത്യാധുനിക തോക്കായ ഇന്‍സാസ് ധരിച്ച 10 കെ.എ.പി അംഗങ്ങളും എസ്.എല്‍.ആര്‍ തോക്കുള്ള 10 എ.ആര്‍ ക്യാമ്പിലെയും പൊലീസുകാരെ നിയോഗിച്ചു. പൊലീസ് സ്റ്റേഷന്‍െറ മുന്നിലും പിറകിലുമാണ് ഇവരെ വ്യന്യസിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ജൂലൈ 26 മുതല്‍ 28 വരെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ സീല്‍ചെയ്യും. കൂടാതെ പട്രോളിങ് ശക്തമാക്കും. ഈ ദിവസങ്ങളില്‍ ജില്ലാ പൊലീസ് മേധാവികളുടെ അനുമതിയില്ലാതെ പൊലീസുകാര്‍ക്ക് ലീവ് അനുവദിക്കില്ല. 26 മുതല്‍ 28 വരെ ആര്‍ക്കും ലീവ് കൊടുക്കേണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷനുകള്‍, താലൂക്ക് ഓഫിസുകള്‍, കെ.എസ്.ഇ.ബി ഓഫിസുകള്‍, 220 കെ.വി സബ്സ്റ്റേഷന്‍, കോടതികള്‍ എന്നിവക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്ന് താലൂക്കുകളിലും ഓരോ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മാവോയിസ്റ്റ് ഭീഷണി എന്നത് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘം തിരുനെല്ലി, ചേകാടി, മുത്തങ്ങ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നു. അന്ന് മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉള്ളതായുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല. അന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ ഇന്നും തുടരുന്നുണ്ട്. രണ്ടുമാസം മുമ്പ് വയനാട്ടിലെത്തിയ ഡി.ജി.പി പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ആ യോഗത്തില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് അറിയിച്ചിരുന്നു. ഉണ്ടെങ്കില്‍ തന്നെ അര മണിക്കൂര്‍ കൊണ്ട് എത്തിപ്പെടാവുന്ന സ്ഥലങ്ങളേ വയനാടന്‍ കാടുകളിലുള്ളൂ. വയനാടിന്‍െറ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നടന്ന് എത്താന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതൊന്നും വകവെക്കാതെയാണ് വീണ്ടും സുരക്ഷ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാത്രം സുരക്ഷ ഉറപ്പാക്കിയാല്‍ സാധാരണക്കാരായ ആളുകളെ ആക്രമിച്ചാല്‍ ഏതു തരത്തില്‍ സുരക്ഷ നല്‍കുമെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. |
കൊടുവള്ളിയില്‍ ഇടത് എം.എല്‍.എമാരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു Posted: 21 Jul 2013 11:46 PM PDT കൊടുവള്ളി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാണരുകണ്ടി അബൂബക്കര്‍ സിദ്ദീഖിന്‍െറ മരണവുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട സി.പി.എം ഓഫിസുകള്‍ സന്ദര്‍ശിക്കാനെത്തിയ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൊടുവള്ളി അങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. |
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ രാജിവെച്ചു Posted: 21 Jul 2013 11:38 PM PDT Image: തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ഐ.പി അബ്ദു റസാഖ് രാജിവെച്ചു. സര്‍വകലാശാല ഭരണസമിതിയില്‍ വി.സി പക്ഷവും ലീഗ് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ചേരിപ്പോര് രുക്ഷമായതോടെയാണ് ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ 21നാണ് അദ്ദേഹം രജിസ്ട്രാറായി ചുമതലയേറ്റത്. വി.സി, പ്രോ വി.സി എന്നിവരടങ്ങുന്ന വിഭാഗത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ളെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പാണക്കാട്ടത്തെി ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് സര്‍വകലാശാലയില്‍ ഒരു രജിസ്ട്രാര്‍ ഇത്രയും കുറഞ്ഞസമയത്തിനുള്ളില്‍ സ്ഥാനമൊഴിയുന്നത്. സര്‍വകലാശാലയിലെ ഏത് ഉത്തരവിലും ഒപ്പുവെക്കേണ്ടയാളാണ് രജിസ്ട്രാര്‍. ഫയല്‍ തയാറാക്കേണ്ടത് രജിസ്ട്രാറുടെ ഓഫിസുമാണ്. വി.സി, സിന്‍ഡിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങണമെങ്കില്‍ രജിസ്ട്രാര്‍ ഒപ്പിടേണ്ടതുണ്ട്. എന്നാല്‍, ഉത്തരവുകള്‍ തയാറാക്കിയശേഷം മതിയായ സമയം നല്‍കാതെ വി.സി-പി.വി.സിമാരുടെ ഓഫിസ് ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു രജിസ്ട്രാറുടെ പരാതി. വി.സിയുടെയും പി.വി.സിയുടെയും ഓഫിസിലെ ക്ളര്‍ക്കുമാര്‍ പറയുന്നതുപോലും രജിസ്ട്രാര്‍ അനുസരിക്കേണ്ട സ്ഥിതിയാണുള്ളത്.കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിന് നിമിഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു ഫയലില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. വി.സിയുടെ ഡ്രൈവര്‍ക്ക് വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സൗകര്യം ഒരുക്കുന്ന ഫയലായിരുന്നു അത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് 20 ഏക്കര്‍ ഭൂമി കൊടുക്കാന്‍ അനുമതി നല്‍കുന്ന ഫയലില്‍ ഒപ്പിടാന്‍ രജിസ്ട്രാര്‍ വിസമ്മതിച്ചതും ഇരുപക്ഷവും തമ്മിലുള്ള അകല്‍ച്ച കൂട്ടി. മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജില്‍ അസോസിയേറ്റ് പ്രഫസറായിരിക്കെ രജിസ്ട്രാര്‍ ആയ ഇദ്ദേഹത്തിന്‍െറ ശമ്പളം നിശ്ചയിച്ചതിലും പരാതിയുണ്ട്. നിലവില്‍ വാങ്ങുന്ന ശമ്പളത്തിനേക്കാള്‍ 25,000 രൂപയോളം കുറച്ച് നല്‍കാനാണ് സര്‍വകലാശാല തീരുമാനിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് അദ്ദേഹം നേരത്തെ രാജി സന്നദ്ധത അറിയിച്ചത്. രാജി ഒഴിവാക്കാന്‍ ലീഗ് നേതൃത്വം ഇടപെട്ടിരുന്നു. കടുത്ത തീരുമാനങ്ങളെടുക്കെരുതെന്നും നാല് ദിവസമെങ്കിലും കാത്തിരിക്കണമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍്റ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
|
വേനല്‍ ചുട്ടുപൊള്ളുന്നു; സൗദിയില്‍ ജലസംഭരണികള്‍ വറ്റി Posted: 21 Jul 2013 11:30 PM PDT Image: റിയാദ്: ചുട്ടുപൊള്ളുന്ന വേനലില്‍ രാജ്യത്തെ വലുതും ചെറുതുമായ മഴവെള്ള സംഭരണികള്‍ വറ്റി വരളുന്നു. വരള്‍ച്ചയെ പ്രതിരോധിക്കാനായി അധികൃതര്‍ കൃഷിഭൂമികളിലേക്ക് വെള്ളം തുറന്നുവിട്ടും സ്വയം വറ്റിയുമാണ് അണക്കെട്ടുകള്‍ വരളുന്നത്. വേനല്‍ കടുത്തതോടെ ജൂണ്‍ മാസത്തിലാണ് അണക്കെട്ടുകള്‍ തുറന്നുവിട്ടത്. അവയില്‍ ബാക്കി കിടന്ന വെള്ളവും തുറന്നുവിടാത്ത ഡാമുകളും ചൂട് മൂര്‍ധന്യത്തിലെത്തിയതോടെ പൂര്‍ണമായും വറ്റി വരളുകയാണ്. കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഞായറാഴ്ച റിയാദ് ഉള്‍പ്പടെ മിക്ക ഭാഗങ്ങളിലും അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലും കാണിച്ചു. |
Posted: 21 Jul 2013 11:21 PM PDT Image: അധ്യാത്മ രാമായണത്തില്‍, സീതാപരിത്യാഗത്തിനുശേഷം ശ്രീരാമചന്ദ്രന്‍ എങ്ങനെയാണ് ജീവിതം കഴിച്ചുകൂട്ടിയത് എന്ന് പാര്‍വതി ദേവി മഹാദേവനോട് ചോദിക്കുന്നുണ്ട്. പൂര്‍വികരായ രാജര്‍ഷിമാരെപ്പോലെ തന്നെയായിരുന്നോ എന്നൊക്കെ. അതിന് മഹാദേവന്‍ കൊടുക്കുന്ന മറുപടിയില്‍ പറയുന്ന ശ്രീരാമ-ലക്ഷ്മണ സംവാദമാണ് ശ്രീരാമഗീത. “ഗുകാരോരന്ധകാരശ്ച അതായത് അന്ധകാരത്തെ (അജ്ഞാനത്തെ) ഇല്ലാതാക്കാന്‍ കഴിയുന്ന ആരും ഗുരുവാണ്. നമ്മുടെ അച്ഛനെ, അമ്മയെ, സഹോദരനെ, പ്രകൃതിയെ, വൃക്ഷത്തെ, കിളികളെ, പൂവിനെ അങ്ങനെ എന്തിനെയും നമുക്ക് ഗുരുവാക്കാം. ഭഗവദ്ഗീതയില്‍ ‘സൂര്യന്‍’, തന്നെത്തന്നെ ഗുരുവായി സ്വീകരിക്കാന്‍ പറയുന്നുണ്ട്. |
കുരുന്നുകളുടെ ആഘോഷം കറങ്കഊ നാളെ Posted: 21 Jul 2013 11:07 PM PDT Image: ദോഹ: പരമ്പരാഗത പ്രൗഢിയും ഗതകാലസ്മരണകളും നിറഞ്ഞ പരിപാടികളോടെ രാജ്യത്തെ കുട്ടികള്‍ നാളെ കറങ്കഊ ആഘോഷിക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന കറങ്കഊ ആഘോഷ പരിപാടികളില്‍ നൂറുകണക്കിന് കുട്ടികള്‍ ഉല്‍സാഹപൂര്‍വ്വം പങ്കെടുക്കും. ആഘോഷത്തിന്‍െറ ഭാഗമായി കുട്ടിസംഘങ്ങളെ സ്വീകരിക്കാന്‍ പ്രധാന ഷോപ്പിങ് മാളുകള്‍ മധുരപലഹാരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് സമ്മാനക്കിറ്റുകള്‍ വിതരണം ചെയ്യും. വിവിധ സ്ഥാപനങ്ങള്‍ വെളിച്ചവും വര്‍ണങ്ങളും കൊണ്ട് അലങ്കരിക്കും. പരമ്പരാഗത വേഷവിധാനങ്ങളോടെ ചുണ്ടില്‍ ‘അഅ്തൂനല്ലാ യുഅ്തീക്കും ബൈത്തു മക്കാ യുവദ്ദീക്കും’ എന്ന ഈരടികളുമായി മഗ്രിബ് നമസ്കാരത്തിന് ശേഷം സംഘംചേര്‍ന്ന് വീടുകള്‍ കയറിയിറങ്ങും. കുട്ടികളുടെ കൊച്ചുസംഘങ്ങളുടെ സഞ്ചികളില്‍ മധുരവും മറ്റ് പലതരം വിഭവങ്ങളും സമ്മാനപ്പൊതികളും നിറച്ച് ഓരോവീട്ടുകാരും സന്തോഷം പങ്കുവെക്കും. |
അഭിപ്രായ വോട്ടെടുപ്പ് നിയന്ത്രണം: തെരഞ്ഞെടുപ്പ് കമീഷന്‍ നീക്കത്തിന് കേന്ദ്രത്തിന്‍്റെ പിന്തുണ Posted: 21 Jul 2013 11:01 PM PDT Image: ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി നടത്താറുള്ള അഭിപ്രായവോട്ടെടുപ്പുകള്‍ക്കും സര്‍വേകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍്റെ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ. കമീഷന്‍്റെ നീക്കത്തെ പിന്തുണച്ച് അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതി കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തെഴുതി. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍്റെ 48 മണിക്കൂര്‍ മുമ്പ് വരെ അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്നാണ് നിയമം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ തന്നെ അഭിപ്രായ വോട്ടെടുപ്പിന് നിരോധം ഏര്‍പ്പെടുത്തണമെന്നാണ് കമീഷന്‍്റെ ആവശ്യം. നാല് പേജ് വരുന്ന കത്തില്‍ ഈ നിര്‍ദേശത്തിന് നിയമസാധുതയുണ്ടെന്ന് വഹന്‍വതി വ്യക്തമാക്കി. മൂന്ന് വര്‍ഷമായി, തെരഞ്ഞെടുപ്പിന്‍്റെ മുഴുവന്‍ ഘട്ടങ്ങളും അവസാനിക്കുന്നതുവരെ എക്സിറ്റ് പോളിന് വിലക്കുള്ള കാര്യം അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ വോട്ടെടുപ്പും എക്സിറ്റ് പോളും തമ്മിലുള്ള വ്യത്യാസം സാങ്കേതികം മാത്രമാണ്. അതിനാല്‍, അഭിപ്രായ വോട്ടിങ്ങിനും എക്സിറ്റ് പോള്‍ മാതൃകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണ്. മുന്‍വിധികളില്ലാതെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തേണ്ടതുണ്ട്. 2004ല്‍, ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായ വോട്ടെടുപ്പിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ ഐകകണ്ഠ്യേന അനുകൂലിച്ച കാര്യവും വഹന്‍വതി കത്തില്‍ ചൂണ്ടിക്കാട്ടി. 2004ല്‍, അഭിപ്രായ വോട്ടെടുപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നെങ്കിലും അന്നതെ എന്‍.ഡി.എ സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. അഭിപ്രായ വോട്ടെടുപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധം എന്നു കാണിച്ചായിരുന്നു എന്‍.ഡി.എയുടെ എതിര്‍പ്പ്. പിന്നീട് മിലന്‍ കുമാര്‍ ബാനര്‍ജി അറ്റോണി ജനറലായ കാലത്താണ് എക്സിറ്റ് പോളിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്. തുടര്‍ന്ന്, 2009ല്‍ തെരഞ്ഞെടുപ്പിന്‍്റെ മുഴുവന്‍ ഘട്ടങ്ങളും അവസാനിക്കുന്നതുവരെ എക്സിറ്റ് പോള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment