മാവോയിസ്റ്റ് ഭീഷണി; സുരക്ഷക്ക് തണ്ടര്‍ബോള്‍ട്ട് എത്തി Posted: 24 Jul 2013 01:06 AM PDT മാനന്തവാടി: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം ജില്ലയിലെത്തി. സി.പി.ഐ (എം.എല്‍) നേതാവ് ചാരുമജുംദാറിന്‍െറ രക്തസാക്ഷിത്വ ദിനാചരണത്തിന്‍െറ ഭാഗമായി മാവോവാദികള്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കുമെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ എ.എസ്.ഐ മുഹമ്മദ് ബഷീറിന്‍െറ നേതൃത്വത്തിലുള്ള 30 അംഗ കമാന്‍ഡോ സംഘമാണ് ജില്ലയിലെത്തിയത്. ഇവര്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരുനെല്ലി സ്റ്റേഷനില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണമായിരിക്കും ഇവരുടെ നീക്കങ്ങള്‍. അടിയന്തര ഘട്ടങ്ങളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് പൊലീസിന്‍െറ ലക്ഷ്യം. കര്‍ണാടക വനത്തില്‍ കണ്ടെത്തിയ മാവോവാദികള്‍ ഏറ്റവും എളുപ്പത്തില്‍ വയനാട്ടില്‍ കടക്കാന്‍ കഴിയുന്നത് തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലൂടെയാണ്. ഇത് കണക്കാക്കിയാണ് തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നിരീക്ഷണവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. തിരച്ചില്‍ നടത്തുന്നതിന് സഹായിക്കാനായി രണ്ട് ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍മാരുടെയും രണ്ട് വാച്ചര്‍മാരുടെയും സേവനം നല്‍കിക്കഴിഞ്ഞു. ഇവരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച രാത്രി തിരുനെല്ലി കാടുകളില്‍ തിരച്ചില്‍ നടത്തിയതായാണ് സൂചന. തിരുനെല്ലി, തലപ്പുഴ, കേണിച്ചിറ, പുല്‍പള്ളി പൊലീസ് സ്റ്റേഷനുകളിലാണ് മാവോവാദി ആക്രമണ ഭീഷണിയുള്ളത്. ഇവിടങ്ങളില്‍ അത്യാധുനിക ആയുധങ്ങളുമായി പൊലീസ് കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്. രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ നടക്കുന്ന ജൂലൈ 26 മുതല്‍ 28 വരെ സുരക്ഷ കര്‍ശനമാക്കും. |
രാജിയില്ലെന്ന് മുഖ്യമന്ത്രി Posted: 24 Jul 2013 12:07 AM PDT Subtitle: പി.സി. ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രാജി വെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. സോളാര്‍ തട്ടിപ്പു കേസിലെ ഹൈകോടതി പരാമശങ്ങളുടെ പേരില്‍ രാജി വെക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി ബുധനാഴ്ച പറഞ്ഞത്. കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചു. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് രാജി വെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പി.സി. ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജി വെക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പി.സി. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
അട്ടപ്പാടി പ്രസ്താവന വളച്ചൊടിച്ചു -മുഖ്യമന്ത്രി Posted: 24 Jul 2013 12:05 AM PDT തിരുവനന്തപുരം: താന്‍ അട്ടപ്പാടി വിഷയത്തില്‍ നല്‍കിയ അഭിമുഖം മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അട്ടപ്പാടിയിലെ പ്രശ്നങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ആണ് താന്‍ അതു പറഞ്ഞത്. ഇവര്‍ക്ക് നല്‍കുന്ന സാധനങ്ങള്‍ യഥാക്രമം അവരുടെ കൈകളില്‍ കിട്ടുന്നില്ല, അവര്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നില്ല, വാങ്ങിയാല്‍ തന്നെ പാചകം ചെയ്യില്ല, പാചകം ചെയ്താല്‍ തന്നെ വേണ്ടത്ര കഴിക്കില്ല. ഇക്കാര്യങ്ങള്‍ താന്‍ അവിടെ പോയി അവരോട് നേരിട്ട് സംസാരിച്ച് മനസ്സിലാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് കണ്‍വെന്‍ഷന്‍- എക്സിബിഷന്‍ സെന്‍്ററിന് അനുമതി തേടിയിട്ടുണ്ട്. അതിനു അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പെരുമ്പാവൂരില്‍ പാറമട ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരുടെ വിദഗ്ധ സേവനം സംസ്ഥാനത്തിനുവേണ്ടി ഫലപ്രദമായി വിനിയോഗിക്കും. അണ്ടര്‍ 17 ഫുഡ്ബോള്‍ ലോക കപ്പ് കേരളത്തില്‍ നടത്താനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പു വെക്കും. മല്‍സ്യ തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ഭവന നിര്‍മാണ പദ്ധതി ആരംഭിക്കും. വയനാട് ജില്ലയിലെ മുട്ടില്‍ ഓര്‍ഫനേജിലെ ബൈ്ളന്‍റ് ആന്‍റ് ഡഫ് സ്കൂളിന് എയ്്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. |
റിയാദ് മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ഞായറാഴ്ച Posted: 23 Jul 2013 11:31 PM PDT റിയാദ്: റിയാദ് നഗരത്തിന്‍െറ മുഖഛായ തന്നെ മാറ്റുന്ന ബൃഹത്തായ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച. റിയാദ് ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ റമദാന്‍ 20 ന് ഞായറാഴ്ച വൈകീട്ട് നടങ്ങുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ റിയാദ് ഗവര്‍ണറും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാനും ഗതാഗത മേഖലയിലെ സമഗ്രവികസനത്തിനുവേണ്ടി രൂപവത്കരിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷനുമായ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോ റെയില്‍ നിര്‍മാണ മേഖലയിലെ പ്രശസ്തമായ ആഗോള കമ്പനികളുമായി പദ്ധതി നിര്‍മാണത്തിന് കരാറുറപ്പിച്ചശേഷം നടക്കുന്ന ചടങ്ങില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പൗരപ്രമുഖരും പങ്കെടുക്കും. റിയാദ് നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ 690 ബില്യണ്‍ റിയാലിന്‍െറ മെട്രോ റെയില്‍ പദ്ധതിയാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗതാഗത മേഖലയിലെ സമഗ്ര വികസനത്തിനുവേണ്ടി രൂപവത്കരിച്ച പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തിന്‍ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം റാപിഡ് ബസ് സര്‍വീസ് പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാകുന്നതോടെ ലോകോത്തര ഗതാഗത സൗകര്യം സൗദി അറേബ്യയുടെ തലസ്ഥാന നഗരിക്ക് സ്വന്തമാവും. ഇത് റിയാദ് നഗരത്തിന്‍െറ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിട്ടുള്ള പദ്ധതിയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ ഏറ്റവും വിഗ്ധരടങ്ങുന്ന മൂന്ന് പ്രധാന ആഗോള കണ്‍സോര്‍ട്ടിയങ്ങളാണ് രംഗത്തുവന്നത്. ഇതിലൊന്നിനെ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത് നിര്‍മാണ ജോലി ഏല്‍പിക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 80 സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 177 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാതയില്‍ 96 സ്റ്റേഷനുകളുണ്ടാവും. ഒരു ട്രെയിനില്‍ ആറു കോച്ചുകളാണ് ഘടിപ്പിക്കുക. റിയാദിലെ തിരക്കേറിയ പ്രദേശങ്ങളിലൂടേയും പ്രധാന വാണിജ്യ, പാര്‍പ്പിട മേഖലകളിലൂടേയും കടന്നുപോകുന്ന റെയില്‍ കിങ് അബ്ദുല്ല കമേഴ്സ്യല്‍ സിറ്റി, കിങ് ഖാലിദ് വിമാനത്താവളം എന്നിവയേയും ബന്ധിപ്പിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും സഞ്ചരിക്കാന്‍ പ്രത്യേക കോച്ചുകളുണ്ടായിരിക്കും. കോച്ചുകളും സ്റ്റേഷനുകളും പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതായിരിക്കും. ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ റെയിലില്‍ റൂട്ടുകള്‍ നിശ്ചയിച്ചിട്ടുള്ളത് ഇപ്രകാരമാണ്: ബ്ളൂ ലൈന്‍: ഉലയ്യ-ബത്ഹ-അല്‍ഹായിര്‍ (39കീ.മീ), ഗ്രീന്‍ ലൈന്‍: കിങ് അബ്ദുല്ല റോഡ് (25കീ.മീ), റെഡ് ലൈന്‍: മദീന അല്‍മുനവ്വറ റോഡ്-അമീര്‍ സാദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡ്-അല്‍അവാല്‍ റോഡ് (40കീ.മീ), ഓറഞ്ച് ലൈന്‍: റിയാദ് സിറ്റി സെന്‍റര്‍-റിയാദ് കിങ് ഖാലിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (30കീ.മീ), യല്ലോ ലൈന്‍: കിങ് അബ്ദുല്‍ അസീസ് റോഡ് (13കീ.മീ), പര്‍പ്പിള്‍ ലൈന്‍: അബ്ദുറഹ്മാന്‍ ബിന്‍ ഔ് റോഡ്-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ ബിന്‍ അലി റോഡ് (30കീ.മീ). |
സൗദി കോസ് വെ വഴി യാത്രക്കാര്‍ വര്‍ധിക്കുന്നു; സൗകര്യങ്ങളൊരുക്കാന്‍ അതോറിറ്റി Posted: 23 Jul 2013 11:07 PM PDT മനാമ: സൗദി കോസ്വെ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഇതനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോസ്വെ അതോറിറ്റി ശ്രമിക്കുന്നതായും കിംഗ് ഫഹദ് കോസ്വെ അതോറിറ്റി ഡയറക്ടര്‍ ബദ്ര്‍ അല്‍അതീഷാന്‍ പറഞ്ഞൂ. ബഹ്റൈനും സൗദിക്കുമിടയിലുള്ള യാത്രികരാണ് ഇതിന്‍െറ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍. മാസാന്തം ഒരു മില്യന്‍ യാത്രക്കാരും അരമില്യന്‍ വാഹനങ്ങളും എന്ന തോതിലാണ് സാധാരണ കോസ്വെ കടക്കുന്നത്. എന്നാല്‍ 2013 ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് മാത്രം 11 മില്യനോളം വാഹനങ്ങളാണ് കോസ്വെ വഴി കടന്നത്. ദിനേന 50,000 വാഹനങ്ങളാണ് സാധാരണ നിലയില്‍ കടന്നുപോകുന്നത്. വാരാന്ത്യ ഒഴിവ് ദിവസങ്ങളിലും പെരുന്നാള്‍ അവധി ദിവസങ്ങളിലും വന്‍ തിരക്കാണ് കോസ്വെയുടെ ഇരുഭാഗത്തും അനുഭവപ്പെടുന്നത്്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗതാഗതം ആരംഭിച്ച പാലം 5,000 കാറുകളും 120 ട്രെയിലറുകളും കടന്നു പോകുന്നതിനുള്ള സൗകര്യത്തിലാണ് നിര്‍മിച്ചത്്. എന്നാല്‍ വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ക്കനുസരിച്ച് കോസ്വെ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ ദിനേന രണ്ടര ലക്ഷം വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് സൗകര്യമൊരുക്കാനാണ് പ്ളാന്‍ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി സൗദി, ബഹ്റൈന്‍ ഭാഗങ്ങളില്‍ വര്‍ഷം തോറും 100 മില്യന്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് കൃത്രിമ ദ്വീപ് നിര്‍മിക്കുന്നതിന് നീക്കമുണ്ട്. കസ്റ്റംസ്, പാസ്പോര്‍ട്ട് കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ രേഖകളും ഇവിടെ നിന്ന് ശരിയാക്കും. ഏതെങ്കിലൂം ഒരു ഭാഗത്ത് കൂടുതല്‍ വാഹനങ്ങളുടെ നിര ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി ഇരു ഭാഗത്തേക്കുമുള്ള ദൂരം 20 കിലോ മീറ്ററാക്കി മാറ്റും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോസ്വെ വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ദിനേന 6,000 ത്തോളം വര്‍ധനയുണ്ടായിട്ടിട്ടുണ്ട്. കാത്തിരിപ്പ് സമയം കുറച്ചുകൊണ്ടുവരുന്നതിന്‍െറ ഭാഗമായി രേഖകള്‍ ശരിയാക്കുന്നതിനുള്ള കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 10 കൗണ്ടറുകളാണുണ്ടായിരുന്നതെങ്കില്‍ അത് 18 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗതാഗത ശേഷിയുടെ 80 ശതമാനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായി അതീഷാന്‍ പറഞ്ഞു. മൂന്ന് ലൈനുകള്‍ പ്രത്യേകമായി വേര്‍തിരിച്ചിട്ടുണ്ടെന്നും ഇതിലൊന്ന് വിദ്യാര്‍ഥികള്‍ക്കും മറ്റൊന്ന് നയതന്ത്രജ്ഞര്‍ക്കും മൂന്നാമത്തേത് അംഗവൈകല്യമുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനും നീക്കിവെച്ചിട്ടുണ്ട്. അവധി ദിവസങ്ങളിലും പെരുന്നാള്‍ ദിനങ്ങളിലും തിരക്ക് കാരണം മണിക്കൂറുകളോളം കോസ്വെയില്‍ രേഖകള്‍ ശരിയാക്കുന്നതിന് കാത്ത് കിടക്കേണ്ടി വരാറുണ്ട്. ഈ ദിവസങ്ങളില്‍ മുഴുവന്‍ ലൈനുകളും തുറന്നിടുകയും ഉദ്യോഗസ്ഥരെ പൂര്‍ണ തോതില്‍ വിന്യസിക്കുകയും ചെയ്യാറുണ്ടെന്ന് അതീഷാന്‍ പറഞ്ഞു. കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ഥം സ്ത്രീകളുടെ രേഖകള്‍ ശരിയാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാര്‍ക്ക് പ്രയാസം ലഘൂകരിക്കുന്നതിനും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി മുതല്‍ ജൂണ്‍ 22 വരെയുള്ള കണക്കനുസരിച്ച് 11.27 മില്യന്‍ യാത്രക്കാരാണ് കോസ്വെ വഴി കടന്ന് പോയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9.88 മില്യന്‍ യാത്രക്കാരായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ 1.34 മില്യന്‍ യാത്രക്കാരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിനേന 51,200 യാത്രക്കാരാണ് നിലവില്‍ കോസ്വെ വഴി യാത്ര ചെയ്യുന്നത്. അഥവാ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6353 യാത്രക്കാര്‍ അധികമാണ് ഇക്കൊല്ലം. ട്രെയിലറുകളുടെ പരിശോധന പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. ഒരേ സമയം 400 ട്രെയിലറുകള്‍ പരിശോധിക്കാനുള്ള സൗകര്യം കൂടാതെ 400 ട്രെയിലറുകള്‍ക്ക് ഊഴം കാത്തു കിടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി അതീഷാന്‍ കൂട്ടിച്ചേര്‍ത്തു. |
സംസ്കൃതികളുടെ സംഗമ സ്ഥാനമായി അബൂദബി ‘വലിയ പള്ളി’ Posted: 23 Jul 2013 11:04 PM PDT അബൂദബി: ലോകത്തെ വിവിധ സംസ്കൃതികളുടെ സംഗമ സ്ഥാനമാകുകയാണ് അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക്. ദേശ,ഭാഷ,വര്‍ണ ഭേദമില്ലാതെ യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയിലേക്ക് പ്രാര്‍ഥനക്കായി ദിനേന എത്തുന്നത് ആയിരങ്ങളാണ്. നോമ്പുതുറക്കാനും തറാവീഹ് നമസ്കാരത്തിനും അതിന് ശേഷമുള്ള പ്രഭാഷണത്തിനുമായി അറബികളും ഇന്ത്യക്കാരും പാകിസ്താനികളും ഇംഗ്ളീഷുകാരും ആഫ്രിക്കന്‍ വംശജരും എല്ലാം ഇവിടെ ഒത്തുചേരുന്നു. അസര്‍ നമസ്കാരത്തിന് ശേഷം അധികം വൈകാതെ ശൈഖ് സായിദ് പള്ളി മുറ്റത്തേക്കെത്തുന്ന ജനക്കൂട്ടത്തില്‍ വലിയൊരു വിഭാഗം പിരിയുന്നത് തറാവീഹ് നമസ്കാരത്തിന് ശേഷമാണ്്. ഇശാഅ്, തറാവീഹ് നമസ്കാരങ്ങള്‍ക്കായി പള്ളികളിലേക്കെത്തുന്നവരുടെ എണ്ണത്തിനും കുറവില്ല. അബൂദബിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി മലയാളികളും ലോകത്തിലെ തന്നെ സുപ്രധാന കേന്ദ്രമായി മാറിയ പള്ളിയിലേക്ക് എത്തുന്നു. ലോകത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന തറാവീഹ് നമസ്കാരങ്ങള്‍ക്ക് അണിനിരക്കാനും റമദാനിലെ രാത്രി പ്രാര്‍ഥനയുടെ പുണ്യം നേടാനുമായാണ് കൂടുതല്‍ പേരും എത്തുന്നത്. ഗ്രാന്‍റ് മോസ്കിലെ സമൂഹ ഇഫ്താറില്‍ കാല്‍ ലക്ഷത്തോളം പേരാണ് പങ്കാളികളാകുന്നത്. ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക് സെന്‍ററിന്‍െറ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ നിര്‍മിച്ച റമദാന്‍ ടെന്‍റുകളിലായാണ് ദിവസവും ഇത്രയും വിശ്വാസികള്‍ക്ക് ഇഫ്താര്‍ നല്‍കുന്നത്. അബൂദബി പൊലീസ്, സായുധ സേന, സിവില്‍ ഡിഫന്‍സ്, ഗതാഗത വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്. ടെന്‍റുകളില്‍ വളണ്ടിയര്‍മാരും സജീവമാണ്. റമദാന്‍ അവസാന പത്തിലേക്ക് കടക്കുന്നതോടെ ഗ്രാന്‍റ് മോസ്കിലേക്ക് എത്തുന്നവരുടെ ഒഴുക്കും കൂടും. |
പൊലീസ് ചമഞ്ഞ് കൊള്ള വീണ്ടും; ഇന്ത്യക്കാരന് 3000 ദീനാര്‍ നഷ്ടപ്പെട്ടു Posted: 23 Jul 2013 10:34 PM PDT കുവൈത്ത് സിറ്റി: പൊലീസ് ചമഞ്ഞ് ആളുകളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നു. കൊള്ള സംഘത്തിന്‍െറ വലയില്‍ പെട്ട ഇന്ത്യക്കാരന് കഴിഞ്ഞദിവസം 3000 ദീനാര്‍ നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് തിരയുകയാണ്. സബാഹ് അല്‍ നാസറിലെ റോഡില്‍ വെച്ചാണ് സംഘം ഇയാളെ പിടികൂടിയത്. റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്നു ഇയാള്‍. വാഹനത്തിലെത്തിയ സംഘം പൊലീസ് ആണെന്ന് അവകാശപ്പെട്ട് ഇയാളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് കാണിച്ചെങ്കിലും ഇയാളോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ട സംഘം വിജനമായ സ്ഥലത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് വാഹനം നിര്‍ത്തി എ.ടി.എം കാര്‍ഡ് എടുക്കാന്‍ പറഞ്ഞു. കാര്‍ഡിന്‍െറ രഹസ്യ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ രഹസ്യ നമ്പര്‍ നല്‍കേണ്ടിവന്നു. ഇയാളെ വാഹനത്തില്‍ കെട്ടിയിട്ട് കാര്‍ഡുമായി ഒരാള്‍ പോയി. മറ്റെയാള്‍ കാവല്‍ നിന്നു. കാര്‍ഡുമായി പോയയാള്‍ അതുപയോഗിച്ച് 2000 ദീനാറിന് സാധനങ്ങള്‍ വാങ്ങി. അക്കൗണ്ടില്‍ നിന്ന് 1000 ദീനാര്‍ പിന്‍വലിക്കുകയും ചെയ്തു. ഫഹാഹീലില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ഇന്ത്യക്കാരന്‍െറ 170 ദീനാര്‍ കവര്‍ന്ന നാല് ആഫ്രിക്കക്കാരെ പൊലീസ് പിടികൂടി. റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. കത്തിയുമായെത്തിയ രണ്ടുപേര്‍ ഇയാളെ ആക്രമിച്ച് പണം കവരുകയായിരുന്നു. സഹായത്തിനായി ഇയാള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിക്കൂടി ഒരാളെ പിടികൂടി. നിമിഷങ്ങള്‍ക്കക്കം കാറിലെത്തിയ നാലംഗ സംഘം ആളുകളെ ആക്രമിച്ച് പ്രതിയെ സ്വതന്ത്രനാക്കി. എന്നാല്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത പ്രതികളിലൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡിലെ സൂചനയനുസരിച്ച് പൊലീസ് പിന്നീട് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ചമഞ്ഞ് പാകിസ്താന്‍ സ്വദേശിയില്‍ നിന്ന് 320 ദീനാര്‍ കവര്‍ന്നെന്ന പരാതി റൗദ പൊലീസ് സ്റ്റേഷനിലും ലഭിച്ചു. അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ വ്യാപകമായത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിരവധി മലയാളികള്‍ക്കും ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പച്ചക്കറി വിതരണക്കാരനുമായ ബഷീറിനെ കബളിപ്പിച്ച് കഴിഞ്ഞദിവസം 200 ദീനാര്‍ കവര്‍ന്നിരുന്നു. പണത്തിനും വില പിടിപ്പുള്ള സാധനങ്ങള്‍ക്കും പുറമെ സിവില്‍ ഐഡി മാത്രം ലക്ഷ്യമിട്ടും ‘പൊലീസ്’ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. രാജ്യത്ത് അനധികൃത താമസക്കാര്‍ക്കും മറ്റു നിയമ ലംഘകര്‍ക്കുമെതിരായ പരിശോധന ശക്തമാക്കിയതിന്‍െറ മറവിലാണ് ഇപ്പോള്‍ പൊലീസ് ചമഞ്ഞുള്ള തട്ടിപ്പ് വര്‍ധിച്ചിരിക്കുന്നത്. അടുത്തിടെ ഇത്തരക്കാരുടെ തട്ടിപ്പില്‍ പലര്‍ക്കും വാഹനങ്ങളും സാധനങ്ങളും നഷ്ടമായിരുന്നു. അതേസമയം, സിവില്‍ ഐഡി മാത്രം ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളും അടുത്തിടെ കൂടിയിട്ടുണ്ട്. മറ്റുള്ളവരുടെ സിവില്‍ ഐഡി ഉപയോഗിച്ച് ഐ ഫോണ്‍, ഗാലക്സി തുടങ്ങിയ ഫോണുകള്‍ ക്രെഡിറ്റില്‍ വാങ്ങുകയും മൊബൈല്‍ കണക്ഷനുകളെടുത്ത് വന്‍ തുക കുടിശ്ശിക വരുത്തുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമാണ്. സിവില്‍ ഐഡി പകര്‍പ്പ് മാത്രം ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ഒറിജിനല്‍ സിവില്‍ ഐഡി തന്നെയുണ്ടെങ്കില്‍ ഇത് എളുപ്പമാണെന്നതിനാല്‍ പലരും ആളുകളെ ആക്രമിച്ചും മറ്റും അതിനുള്ള ശ്രമം നടത്തുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് അബ്ബാസിയയില്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ മര്‍ദിച്ച് സിവില്‍ ഐഡി കൈക്കലാക്കിയ പാകിസ്താന്‍ സ്വദേശികള്‍ തൊട്ടുപിന്നാലെ അതുപയോഗിച്ച് മൂന്ന് ഐ ഫോണ്‍ ഫൈവുകള്‍ വാങ്ങിയിരുന്നു. ഇത്തരം തട്ടിപ്പില്‍പ്പെട്ട നിരവധി മലയാളികള്‍ കോടതിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. |
സരിതയുടെ മൊഴി രേഖപ്പെടുത്തണം -കോടതി Posted: 23 Jul 2013 10:07 PM PDT കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി ആസിഫലി ജസ്റ്റിസ് സതീഷ് ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അവസരമുണ്ടാക്കണമെന്ന് കോടതി ആസിഫലിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ തടസ്സം നിന്നില്ളെന്ന് ഡി.ജി.പി മറുപടി നല്‍കി. സരിതയെ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ളെന്നും ഡി.ജി.പി അറിയിച്ചു. സരിതയെ മൂവാറ്റുപുഴ കോടതിയില്‍ ഉടന്‍ ഹാജരാക്കണമെന്നും ഉച്ചക്ക് ശാലുമേനോന്‍്റെ ജാമ്യ ഹരജി പരിഗണിക്കുന്നവേളയില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സരിതാ നായര്‍ക്ക് അഭിഭാഷകനെ കാണാനുള്ള അവസരം നല്‍കണം. ജയില്‍ സൂപ്രണ്ടിന് ഇതിനുള്ള നിര്‍ദേശം നല്‍കണമെന്നും കോടതി ഡി.ജി.പിയോട് പറഞ്ഞു. ആസിഫലി ഇന്നലെ പത്രസമ്മേളനം നടത്തി കേസില്‍ ഹൈകോടതി തെറ്റിദ്ധരിച്ചതായി പറഞ്ഞിരുന്നു. എ.ഡി.ജി.പി ഹേമചന്ദ്രനും ആസിഫലിയുമായും ചര്‍ച്ച നടത്തി. |
ദക്ഷിണ സുഡാനില്‍ വൈസ് പ്രസിഡന്റിനെയും മന്ത്രിമാരെയും പുറത്താക്കി Posted: 23 Jul 2013 10:05 PM PDT ജൂബ: ദക്ഷിണ സുഡാനില്‍ വൈസ് പ്രസിഡന്റിനെയും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരെയും പ്രസിഡന്‍്റ് സല്‍വാ കിര്‍ പുറത്താക്കി. ഉപ മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. പ്രസിഡന്‍്റ് കിര്‍ ഒരു ഉടച്ചുവാര്‍ക്കല്‍ ആഗ്രഹിക്കുന്നൂവെന്നും ഇതിനാല്‍ എല്ലാ മന്ത്രിമാരെയും നീക്കിയെന്നും സര്‍ക്കാറിന്റെ വക്താവ് ബര്‍ണാബാ മെരൈല്‍ ബെഞ്ചമിന്‍ അറിയിച്ചു. അതേസമയം, പുറത്താക്കപ്പെട്ട സ്ഥാനങ്ങളിലേക്ക് പകരക്കാരെ നിശ്ചയിച്ചിട്ടില്ല. അടുത്ത അറിയിപ്പുണ്ടാവുന്നതുവരെ അണ്ടര്‍ സെക്രട്ടറിമാരുടെ കീഴില്‍ ആയിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. എന്നാല്‍, പുറത്താക്കലിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കിറും വൈസ് പ്രസിഡന്‍്റ് റീക് മാഷെറും തമ്മില്‍ അധികാരത്തര്‍ക്കം നിലനിന്നിരുന്നു. |
രാജകുമാരന്‍ ലോകത്തിനു മുന്നില്‍ Posted: 23 Jul 2013 09:43 PM PDT ലണ്ടന്‍: പേറ്റുമുറിയിലെ മണിക്കൂറുകള്‍ നീണ്ട സ്വകാര്യ നിമിഷങ്ങള്‍ക്കൊടുവില്‍ കേറ്റും വില്യമും മകനുമൊത്ത് ജനങ്ങള്‍ക്കു മുന്നിലത്തെി. തങ്ങള്‍ ഇപ്പോഴും കുഞ്ഞിന് പേര് തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കൂടിനിന്ന ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും ഇരുവരും പറഞ്ഞു. സെന്‍റ് മേരിസ് ആശുപത്രിയുടെ പടികള്‍ ഇറങ്ങിവന്ന് രണ്ടു മിനിട്ടോളം ഇരുവരും കുഞ്ഞുമായി അവിടെ ചെലവഴിച്ചു. ഈ സമയമത്രയും അമ്മയുടെ കയ്യില്‍ നല്ല ഉറക്കത്തിലായിരുന്നു കുഞ്ഞു രാജകുമാരന്‍. ഗാലറിയില്‍ കൂടി നിന്ന മാധ്യമപ്പടയുടെ ഇടയില്‍ നിന്ന് കാമറകള്‍ കണ്ണു ചിമ്മി. ‘ഇവന്‍ ഒരു വലിയ ആണ്‍കുഞ്ഞാണ്. മതിയായ തൂക്കമുണ്ട്. ഞങ്ങള്‍ ഇപ്പോഴും ഇവന് പേര് തിരഞ്ഞുകൊണ്ടിരിക്കുയാണ്. എത്രയും പെട്ടെന്ന് ഞങ്ങള്‍ അതിലത്തെിച്ചേരും’ വില്യമിന്‍്റെ അരികില്‍ നിന്ന് ഏറെ സന്തോഷവതിയായി കേറ്റ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ആശുപത്രി അങ്കണത്തിനകത്തെ പാത മുറിച്ചുകടക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധയോടെ കേറ്റ് കുഞ്ഞിനെ വില്യമിന് കൈമാറി. ‘അതീവ വൈകാരികമായ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍. ഏത് മാതാപിതാക്കളും അറിഞ്ഞിരിക്കണം അതെന്താണെന്ന്’- കേറ്റ് പറഞ്ഞു. കുഞ്ഞ് അമ്മയെ പോലെയാണെന്ന് പറഞ്ഞ വില്യമിനെ നോക്കി ‘ഇല്ല,ഇല്ല അക്കാര്യത്തില്‍ എനിക്ക് അത്ര ഉറപ്പില്ളെന്ന്’ ചിരി തൂകിക്കൊണ്ട് കേറ്റ് പ്രതിവചിച്ചു. തൂവെള്ള പുതപ്പിനുള്ളില്‍നിന്ന് കൊച്ചു തലയിലെ മുടിയിഴകളും കുഞ്ഞു വിരലുകളും മാത്രം പുറത്തു കാണാമായിരുന്നു. രാജകീയമായ സുരക്ഷാ അകമ്പടിയോടെ വില്യം ഡ്രൈവ് ചെയ്ത കാറിന്‍്റെ പിന്‍സീറ്റില്‍ കയറി അവര്‍ പിന്നീട് ലണ്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങി. |
No comments:
Post a Comment