സ്വാഗതം
WELCOME

News Update..

Friday, July 26, 2013

വയറു നിറക്കാന്‍ ഒരു രൂപ ധാരാളം -ഫാറൂഖ് അബ്ദുല്ല Madhyamam News Feeds

വയറു നിറക്കാന്‍ ഒരു രൂപ ധാരാളം -ഫാറൂഖ് അബ്ദുല്ല Madhyamam News Feeds

Link to

വയറു നിറക്കാന്‍ ഒരു രൂപ ധാരാളം -ഫാറൂഖ് അബ്ദുല്ല

Posted: 26 Jul 2013 12:19 AM PDT

Image: 

ന്യൂദല്‍ഹി: ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തെ ചൊല്ലി സര്‍ക്കാര്‍പ്രതിപക്ഷ വാക്പോര് മുറുകുമ്പോള്‍ വിശക്കുന്നവന് ഒരു രൂപ മതി വയറു നിറക്കാനെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല.
‘നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു രൂപക്കും വിശപ്പുമാറ്റാം, നൂറുരൂപക്കും ആവാം. അത് നിങ്ങള്‍ എന്തു കഴിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുവഴി അവര്‍ക്ക് നല്ല ഭക്ഷണവും  മെച്ചപ്പെട്ട ആരോഗ്യവും കിട്ടും. ദാരിദ്ര്യമില്ലാതാക്കുക വഴി  ഇന്ത്യക്ക് പുരോഗതിയുണ്ടാകും' -ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അതേസമയം, ദല്‍ഹിയില്‍ അഞ്ചു രൂപക്ക് ഉച്ചഭക്ഷണം ലഭിക്കുമെന്നും മുംബൈയിലെ സ്ഥിതിയെ കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ് പറഞ്ഞു.
മുംബൈയില്‍ വെറും 12 രൂപക്ക് ഭക്ഷണം ലഭിക്കുമെന്ന കോണ്‍ഗ്രസ് വക്താവ് രാജ് ബാബറിന്റെപരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് നഗരങ്ങളിലെ ഭക്ഷണചെലവിനെ കുറിച്ച് ദേശീയ നേതാക്കള്‍  പ്രസ്താവനകള്‍ നടത്തിയത്. രാജ് ബാബറിന്റെപ്രസ്താവനനെ എതിര്‍ത്ത ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി പാര്‍ലമെന്‍്റ് കാന്‍്റീനില്‍ മാത്രമാണ് 12 രൂപ ഭക്ഷണം ലഭിക്കുകയെന്ന് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാവങ്ങളെ പരിഹസിക്കുകയാണ് ശിവസേന കുറ്റപ്പെടുത്തി. ബാബറിന്റെ പരാമര്‍ശത്തിനെതിരെ മുംബൈയിലും പ്രതിഷേധമുയര്‍ന്നിരുന്നു.

അതേസമയം,  നഗരങ്ങളില്‍ 33 രൂപയില്‍ കൂടുതലും  ഗ്രാമങ്ങളില്‍ 27 രൂപയില്‍ കുടുതലും ഭക്ഷണത്തിന് ചെലവാക്കുന്നവരെ ദാരിദ്രരായി കണക്കാക്കാന്‍ കഴിയില്ലെന്ന ആസൂത്രണകമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയല്ലെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ കമ്മീഷന്‍ പുതിയ മാനദണ്ഡങ്ങള്‍ അവലംബിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

രഹസ്യ മൊഴി രേഖപ്പെടുത്തിയില്ല; സരിത നേരിട്ട് പരാതി നല്‍കണമെന്ന് കോടതി

Posted: 26 Jul 2013 12:06 AM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരുടെ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍്റെ അപേക്ഷ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. പറയാനുള്ള കാര്യങ്ങള്‍ സരിതക്ക് സ്വന്തം കൈപ്പടയില്‍ എഴുതി സമര്‍പ്പിക്കാമെന്ന് കോടതി അറിയിച്ചു. സരിത വിദ്യഭ്യാസമുള്ള സ്ത്രീയാണെന്നും പരാതി സ്വയം തയാറാക്കി നല്‍കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. പരാതി എഴുതി ജയില്‍ സൂപ്രണ്ടിനെ ഏല്‍പിക്കണം. പരാതി 31നകം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചു.

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ല. കുറ്റസമ്മതമൊഴിയല്ലാതെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്  അധികാരമില്ല. കുറ്റസമ്മതമൊഴിയാണെങ്കില്‍ അത് 164 പ്രകാരം രേഖപ്പെടുത്തും. സരിതയുടെ മൊഴിയുടെ വിശദാംശങ്ങള്‍ കോടതി കേട്ടിട്ടില്ല. മന്ത്രിമാരുടെ പേരുകളോ ഒന്നും സരിത പറഞ്ഞിട്ടില്ല. രഹസ്യമൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു കെട്ട്  നുണകളാണെന്നും കോടതി കുറ്റപ്പെടുത്തി.

സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട ഒരു കാര്യവും കോടതി സൂക്ഷിക്കുന്നില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി.   
കേസ് പരിഗണിക്കവെ  ഒരു കാര്യം പറയാനുണ്ടെന്ന് സരിത ഇന്‍ക്യാമറയായി പറയുകയായിരുന്നു. അതില്‍ തന്റെജീവന് ഭീഷണിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. അത് കേള്‍ക്കുകമാത്രമാണ് കോടതി ചെയ്തത്.
പ്രതിയുടെ അവസ്ഥ മുതലലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിയെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ തയാറാക്കിയ തിരക്കഥയനുസരിച്ച് നാടകം കളിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
 

കേരളത്തില്‍ വിദേശ സംഭാവനയുടെ കണക്ക് നല്‍കാത്ത 813 സംഘടനകള്‍

Posted: 25 Jul 2013 11:22 PM PDT

Image: 

ന്യൂദല്‍ഹി: കേരളത്തിലെ 813 സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനക്ക് കണക്കില്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍്റെ റിപ്പോര്‍ട്ട്. ഇത്രയും സംഘടനകള്‍ സംഭാവനയുടെ കണക്കുകള്‍ നല്‍കിയിട്ടില്ളെന്ന മന്ത്രാലയം വ്യക്തമാക്കി. അമൃതാനന്ദമയീ മഠം, ബിലീവേഴ്സ് ചര്‍ച്ച്
, കാരന്തൂര്‍ മര്‍ക്കസ് എന്നിവയും കണക്ക് നല്‍കാത്തവരില്‍ ഉള്‍പ്പെടുന്നു. 2011-12 വര്‍ഷത്തെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ മത സമുദായങ്ങളും ഇവ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകളും അടക്കം 2400 സന്നദ്ധസംഘടനകളാണ് വിദേശ സംഭാവനസ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രായലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധികൃതരുടെ അറിവില്‍ സംഘടനകള്‍ക്ക് ആയിരം കോടിയോളം രൂപയാണ് വിദേശത്തു നിന്ന് എത്തിയിട്ടുള്ളത്.

കെ.പി യോഹന്നാന്‍്റെ ബിലീവേഴ്സ് ചര്‍ച്ചാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കുടുതല്‍ വിദേശ പണം കൈപറ്റിയത്. 2011-12 വര്‍ഷത്തില്‍ ഇവര്‍ക്ക് 190 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. കൂടാതെ രാജ്യത്തിനകത്തു നിന്ന് 28 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതില്‍ 88 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ പറയുന്നു. സോണിയാ ഗാന്ധി അധ്യക്ഷയായി ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും കണക്കുകള്‍ നല്‍കിയിട്ടില്ല. ഹൗസിങ് ബോര്‍ഡ് അടക്കമുള്ള ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും കണക്ക് നല്‍കാത്തവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

ഡിസംബര്‍ 31നകം കണക്കുകള്‍ നല്‍കിയിട്ടില്ളെങ്കില്‍ സംഘടനകളില്‍ നിന്ന് പിഴ ഈടാക്കാന്‍ വിദേശ സംഭാവ നിയന്ത്രണ ചട്ടപ്രകാരം വ്യവസ്ഥയുണ്ട്. സംഭാവനയുടെ രണ്ട് ശതമാനമോ 10,000രുപയോ പിഴ ഈടാക്കാം. 25,000ത്തോളം സംഘടനകളില്‍ 15,000കോടി രൂപയാണ് സംഭാവനയായി രാജ്യത്തത്തെുന്നത്.

 

  
 

കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് രാഷ്ട്രത്തിന്‍്റെ പ്രണാമം

Posted: 25 Jul 2013 10:54 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ന് കാര്‍ഗില്‍ വിജയ ദിനം. വിജയത്തിന്‍്റെ  14ാം വാര്‍ഷിക ദിനത്തില്‍, കാര്‍ഗില്‍ ഭൂമിയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാഷ്ട്രത്തിന്‍്റെ പ്രണാമം.

ന്യൂദല്‍ഹിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മൂന്ന് സൈനിക തലവന്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ജമ്മു-കശ്മീരിലും കാര്‍ഗില്‍ വിജയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. പോരാട്ടത്തിന് സാക്ഷ്യം വഹിച്ച കാര്‍ഗിലിലും ദ്രാസിലും സൈന്യം പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

1999മെയ് മാസത്തിലാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. രണ്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്മീരിലെ കാര്‍ഗില്‍, ദ്രാസ് മേഖലകളില്‍ നിന്ന് പാക് സൈന്യത്തെ ഇന്ത്യന്‍ സേന തുരത്തിയത്. യുദ്ധത്തില്‍ ജവാന്‍മാരും ഉദ്യോഗസ്ഥരുമടക്കം 500ഓളം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു

Posted: 25 Jul 2013 10:53 PM PDT

കൊല്ലം: ടിക്കറ്റ് പരിശോധനയുടെ പേരില്‍ സീസണ്‍ ടിക്കറ്റുകാരെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു. 
യാത്രക്കാര്‍ക്ക് നേരെ അപമര്യാദയായി പെരുമാറുന്ന ടി.ടി.ഇമാര്‍ക്കെതിരെ നടപടിവേണമെന്നും പ്രതിഷേധിച്ച് സമരം ചെയ്ത യാത്രക്കാര്‍ക്കെതിരെ കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉപരോധം പനയം സജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കടപ്പാക്കട മണ്ഡലം പ്രസിഡന്‍റ് ആശ്രാമം സന്ദീപ് അധ്യക്ഷത വഹിച്ചു. ബിജു മതേതര, രഞ്ജിത്, ഉളിയക്കോവില്‍ ഉല്ലാസ്, ശ്രീകാന്ത്, കിളികൊല്ലൂര്‍ ഷംനാഥ്, എസ്. ഗിരീഷ്, രാജീവ് അറയ്ക്കല്‍, കൊല്ലം സിക്കോ,  എന്നിവര്‍ സംസാരിച്ചു. 
 

അനുമതിയില്ലാതെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി

Posted: 25 Jul 2013 10:49 PM PDT

തിരുവനന്തപുരം: ഇന്‍റര്‍നെറ്റില്‍ അനുമതിയില്ലാതെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചവര്‍ക്കും സൈറ്റുകളിലേക്ക് സിനിമകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്കുമെതിരെ ആന്‍റി പൈറസി സെല്‍ നിയമനടപടി ആരംഭിച്ചു.
ഒരുവര്‍ഷത്തോളമായി നിയമവിരുദ്ധമായി മലയാള സിനിമകളുടെ വ്യാജ കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ടി.കെ ടോറന്‍റ്, ദേശി-ടോറന്‍റ്, യു ടോറന്‍റ്, ബിറ്റ് -ടോറന്‍റ്, വ്യാജ കോപ്പികള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന സൈറ്റുകളായ മല്ലു-vdo.net, എ.ബി.സി മലയാളം, കനകമാത്യു.com, ഗലാട്ട.com, 1237.com തുടങ്ങിയ 15ഓളം സ്ഥാപനങ്ങളുടെ ഉടമകളുടെയും നടത്തിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി ആരംഭിച്ചുകഴിഞ്ഞു.
ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പകര്‍പ്പുകളെപ്പറ്റി അന്വേഷണം നടത്തിയതില്‍ ഉറവിടം ബംഗളൂരുവാണെന്ന് ആന്‍റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനും ആന്‍റിപൈറസി സെല്ലിലെ ഉദ്യോഗസ്ഥരും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഉള്‍പ്പെട്ട സംഘം കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ എത്തി കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും പൈറസിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണറുമായും സംഘം ചര്‍ച്ച നടത്തി.
സ്ഥിരമായി മലയാളം സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് അപ്ലോഡും ഷെയറും ഡൗണ്‍ലോഡും ചെയ്തുവരുന്ന കേരളത്തിലുള്ള 500 ഓളം പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആന്‍റി പൈറസി സെല്‍ തിരുവനന്തപുരത്തുള്ള 15ഓളം പേരെ ചോദ്യംചെയ്തു.
ഇന്‍റര്‍നെറ്റിലെ നിയമവിരുദ്ധ സൈറ്റുകളിലുടെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പകര്‍പ്പവകാശലംഘനം നടത്തിയാണ്. അപ്രകാരമുള്ള സൈറ്റുകളില്‍ കയറി സിനിമ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആന്‍റി പൈറസി സെല്‍ സൂപ്രണ്ട് വി.സി.മോഹനന്‍ മുന്നറിയിപ്പ്നല്‍കി.

ഇഴജന്തുക്കളെ പേടിച്ചും മഴ നനഞ്ഞും തൃത്താലയിലെ നിയമപാലകര്‍

Posted: 25 Jul 2013 10:47 PM PDT

തൃത്താല: നിയമപരിരക്ഷ തേടി തൃത്താലയിലെ നീതിപാലകര്‍ക്ക് മുന്നിലെത്തുമ്പോള്‍ പരാതിക്കാര്‍ക്ക് കാണാനാവുക ഇഴജന്തുക്കളെ ഭയന്നും മഴയില്‍ നനഞ്ഞും കഴിയുന്ന കാക്കിധാരികളെ.  ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ മാതൃകാ പൊലീസ് സ്റ്റേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന തൃത്താല സ്റ്റേഷന്‍െറ അവസ്ഥയാണിത്.
കാലമേറെയായി സ്വന്തം കെട്ടിടത്തിന് കാത്തിരിക്കുകയാണിവര്‍. സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊണ്ടിമുതലുകള്‍ കൈയടക്കിയതിനാല്‍ കെട്ടിടനിര്‍മാണം നീളുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിവരുമ്പോഴെല്ലാം തൊണ്ടിമുതലുകള്‍ പാരയായി മാറുകയാണ്. വാഹനങ്ങള്‍, മണല്‍, മണ്ണ് തുടങ്ങിയവ സ്റ്റേഷന്‍െറ വാതിലിന് സമീപം എത്തിയിരിക്കുകയാണ്. പ്രധാനപാതയില്‍ നിന്നുള്ള കവാടത്തിന് സമീപം വാഹനം നിറഞ്ഞതോടെ റോഡിലാണ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. റോഡിന്‍െറ ഒരുഭാഗം മുഴുവന്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതോടെ ഗതാഗതതടസവുമുണ്ടാകുന്നു. 
പിടിച്ചെടുത്ത മണലിലും തുരുമ്പെടുത്ത വാഹനങ്ങളിലും മറ്റും പൊന്തക്കാടുകള്‍ രൂപപ്പെട്ടതോടെ ഇവ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇഴജന്തുക്കള്‍ക്കിടയിലൂടെ വേണം സ്റ്റേഷനിലെത്താന്‍. സ്റ്റേഷനകത്തും പാമ്പുകളെ കാണുന്നതായി പൊലീസുകാര്‍ പറയുന്നു. രാത്രി ഡ്യൂട്ടി ഭയത്തോടെയാണ്. മുറിക്കുള്ളിലും മഴ നനയുന്നതാണ്  മറ്റൊരുദുരിതം. കൂടുതല്‍ ചോര്‍ച്ചയുള്ളിടത്തൊക്കെ പാത്രം വെച്ചിരിക്കുകയാണ്. ഈ ദുരവസ്ഥ കാണാത്ത മേലധികൃതരുടെ നടപടിയില്‍ അമര്‍ഷം മാത്രം ഇവിടെ ബാക്കിയാകുന്നു. 
 

സ്ത്രീകള്‍ പരാതിക്കാരായ കേസുകളില്‍ പൊലീസ് അന്വേഷണം വൈകുന്നു -വനിതാ കമീഷന്‍

Posted: 25 Jul 2013 10:43 PM PDT

മലപ്പുറം: സൈബര്‍ കുറ്റകൃത്യമടക്കം സ്ത്രീകള്‍ ഹരജിക്കാരായ കേസുകളില്‍ പൊലീസ് അന്വേഷണം വൈകുന്നതായ പരാതികള്‍ കൂടിയതായി വനിതാ കമീഷനംഗം നൂര്‍ബിന റഷീദ്. മലപ്പുറത്ത്  വനിതാ കമീഷന്‍ അദാലത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതായ വഴിക്കടവിലെ വീട്ടമ്മയുടെ പരാതിയില്‍ ആറ് മാസം മുമ്പ് കേസെടുത്തെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍  നീക്കമുണ്ടായില്ല.  ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് അവര്‍ പറഞ്ഞു. 75കാരിയായ സഹോദരിയുടെ സ്വത്ത് ഏജീസ് ഓഫിസിലെ സീനിയര്‍ ഓഡിറ്റര്‍ വ്യാജ ഭാഗപത്രം തയാറാക്കി തട്ടിയെന്ന പരാതിയും കമീഷന്‍ മുമ്പാകെയെത്തി. ഇയാളെ കമീഷന്‍ മുമ്പാകെ വിളിച്ചുവരുത്തും. വായ്പക്കെന്ന വ്യാജേന സഹോദരന്‍ സ്വത്തിന് ഒഴിമുറി വാങ്ങിയെന്ന അധ്യാപികയുടെ പരാതിയും കമീഷന്‍ മുമ്പാകെ എത്തി. എതിര്‍കക്ഷി തൃശൂര്‍ ജില്ലക്കാരനായതിനാല്‍ പരാതി തൃശൂര്‍ ജില്ലയിലെ കമീഷന്‍ സിറ്റിങ്ങിലേക്ക് വിട്ടു. തിരൂരങ്ങാടി താലൂക്കിലെ ഒരു പരാതിയില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് വിട്ടു.
കലക്ടറേറ്റില്‍ നടന്ന അദാലത്തില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ ജാഗ്രതാ സമിതിക്ക് വിട്ടു. 15 പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയതായി കമീഷനംഗം നൂര്‍ബിന റഷീദ് അറിയിച്ചു. 76 പരാതികളാണ് പരിഗണനക്ക് വന്നത്. 21 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ആറ് പുതിയ പരാതികള്‍ ലഭിച്ചു. അഭിഭാഷകരായ കെ.വി. ഹാറൂണ്‍ റഷീദ്, മീന നായര്‍, സുജാത കെ. വര്‍മ എന്നിവരും അദാലത്തിന് നേതൃത്വം നല്‍കി. 

മറയൂരില്‍ വീണ്ടും ചന്ദനവേട്ട; ലക്ഷങ്ങളുടെ മരം മുറിച്ചുകടത്തി

Posted: 25 Jul 2013 10:40 PM PDT

മറയൂര്‍: റവന്യൂ, പട്ടയ ഭൂമികള്‍ കേന്ദ്രീകരിച്ച് മറയൂരില്‍ ചന്ദനമോഷണം വ്യാപകമാകുന്നു. മൂന്ന്  മാസമായി ലക്ഷങ്ങളുടെ ചന്ദനമരങ്ങളാണ് മോഷണം പോയത്.
പുതുക്കാട് പട്ടംകോളനി പുത്തന്‍പുരയില്‍ അജയന്‍െറ പട്ടയ ഭൂമിയില്‍ നിന്ന ചന്ദനമരമാണ് ഏറ്റവും ഒടുവില്‍ മുറിച്ചുകടത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് രണ്ട് ദിവസമായി വൈദ്യുതി പൂര്‍ണമായും ഇല്ലാതിരുന്ന കാരണത്താല്‍  ചന്ദനം മുറിച്ചുകടത്താന്‍ സുഗമമായി കഴിഞ്ഞു. വാള്‍ ഉപയോഗിച്ച് മരം മുറിക്കുന്നതിന്‍െറ ശബ്ദം കേട്ടെങ്കിലും ഭീതിമൂലം പുറത്തിറങ്ങാതിരിക്കുകയായിരുന്നെന്ന് സ്ഥലമുടമ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സി.പി.ഐ മറയൂര്‍ ഓഫിസിന്‍െറ പിറകില്‍ നിന്ന ചന്ദനമരവും മോഷണം പോയിരുന്നു. മറയൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരവും നേരത്തേ മോഷണം പോയിരുന്നു.
പട്ടയഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോയാല്‍ റവന്യൂ വകുപ്പ് മുഖാന്തരം പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് ചന്ദനമരം മോഷണം പോയാല്‍ ആര് ആരോട് പരാതിപ്പെടുമെന്നാണ് ജനങ്ങളുടെ ആശങ്ക. റവന്യൂ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോയാല്‍ അന്വേഷിക്കേണ്ട ചുമതല  ഇല്ലെന്ന കാരണം പറഞ്ഞ് ഒഴിയുകയാണ് വനം വകുപ്പ് അധികൃതര്‍. റവന്യൂ-പട്ടയ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോയാല്‍ വ്യാപക  അന്വേഷണം വരില്ലെന്ന കാരണത്താലാണ് മോഷ്ടാക്കള്‍  ഇത്തരം മരം തെരഞ്ഞെടുക്കുന്നത്.
 ഒരു വര്‍ഷത്തിനിടെ ഒരു പ്രതിയെ പോലും പിടിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ സ്വകാര്യ ചന്ദനഫാക്ടറികള്‍ നിര്‍ത്തലാക്കി ഏക പൊതുമേഖലാ ചന്ദന ഫാക്ടറി സ്ഥിതി ചെയ്യുന്നത് മറയൂരിലാണ്. എന്നാല്‍, മറയൂരില്‍നിന്ന് മുറിച്ചുകടത്തുന്ന ചന്ദനം എവിടെ വിറ്റഴിക്കപ്പെടുന്നുവെന്നത് കണ്ടെത്താന്‍ വകുപ്പധികൃതര്‍ തയാറാകുന്നില്ല. കേരളത്തില്‍ സ്വകാര്യ ചന്ദന ഫാക്ടറികള്‍ ഇല്ലാത്ത സ്ഥിതിക്ക് അന്യ സംസ്ഥാന ഫാക്ടറികള്‍ കേന്ദ്രീകരിച്ചായിരിക്കാം മറയൂരിലെ ചന്ദനമരങ്ങള്‍ കടത്തുന്നത്. 
ശക്തമായ കാവല്‍ നിലനില്‍ക്കുമ്പോഴും അതിര്‍ത്തി മറികടന്ന് ചന്ദനം കൊള്ള ചെയ്യപ്പെടുന്നത് ഉദ്യോഗസ്ഥ ഒത്താശയോടെയാണെന്ന ആരോപണം ശക്തമാണ്. 
അന്യ സംസ്ഥാന ലോബികളാണ് മറയൂരിലെ ചന്ദനമോഷണത്തിന് പിന്നിലെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പന്ന്യാലി യു.പി സ്കൂള്‍ പി.ടി.എയും കേന്ദ്രീയ വിദ്യാലയം പി.ടി.എയും തമ്മില്‍ പോര്

Posted: 25 Jul 2013 10:37 PM PDT

പത്തനംതിട്ട: പന്ന്യാലി ഗവ.യു.പി സ്കൂള്‍ പി.ടി.എയും അവിടെ തന്നെ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ പി.ടി.എയും തമ്മിലെ തര്‍ക്കം തുറന്നപോരിലെത്തി. കേന്ദ്രീയ വിദ്യാലയം പി.ടി.എ നേതൃത്വത്തില്‍ യു.പി സ്കൂളിന്‍െറ പ്രവര്‍ത്തനം തടഞ്ഞു. 
പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയ ആര്‍.ഡി.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളില്‍ ബന്ദികളാക്കി. വൈകുന്നേരം കലക്ടറുടെ നിര്‍ദേശ പ്രകാരം എ.ഡി.എം എത്തി ചര്‍ച്ച നടത്തിയശേഷമാണ് കേന്ദ്രീയ വിദ്യാലയത്തിലെ  പി.ടി.എ അംഗങ്ങള്‍  ആര്‍.ഡി.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരെ മോചിപ്പിച്ചത്. 
യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പോലും വിതരണം നടത്താന്‍ അനുവദിച്ചില്ല. രാവിലെ 10 ന് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങും മുമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ പി.ടി.എ ഭാരവാഹികളുടെ നേതൃത്വത്തില്‍ മുന്നൂറോളം  രക്ഷാകര്‍ത്താക്കള്‍ യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് എല്‍സി സാമുവലിനെ ഉപരോധിക്കുകയായിരുന്നു. യു.പി സ്കൂളിന്‍െറ പാചകപ്പുരയായി ഉപയോഗിക്കുന്ന ക്ളാസ് മുറി കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഉപരോധക്കാരുടെ ആവശ്യം. സമരം നടക്കുന്നതറിഞ്ഞ് എത്തിയ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. കുട്ടപ്പന്‍ നായര്‍, ആര്‍.ഡി.ഒ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പൊന്നമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ സമരക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. സ്കൂള്‍ ഓഫിസിനുള്ളില്‍പ്പെട്ട ഇവരെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പുറത്തുപോകാന്‍ സമരക്കാര്‍ അനുവദിച്ചില്ല. 
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  കെ.ജി. അനിതയാണ് കേന്ദ്രീയവിദ്യാലയ പി.ടി.എ പ്രസിഡന്‍റ്. ഇവരുടെ നേതൃത്വത്തിലായിരുന്നു ആര്‍.ഡി.ഒയെ അടക്കം ബന്ദികളാക്കി സമരം നടത്തിയത്. പൊലീസ്  എത്തിയെങ്കിലും ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ അവര്‍ തയാറായില്ല. 
വൈകുന്നേരം അഞ്ചോടെ സ്ഥലത്തെത്തിയ എ.ഡി.എം എച്ച്.സലിം രാജ് വെള്ളിയാഴ്ച എം.പി, എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ഇരുപി.ടി.എ ഭാരവാഹികളുമായും ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് ഉപരോധം അവസാനിപ്പിക്കാന്‍ കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷാകര്‍ത്താക്കള്‍ തയാറായത്.
നാലുവര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയത്തില്‍ ഓരോ വര്‍ഷവും ഡിവിഷനുകള്‍ കൂടുന്നതിന് അനുസരിച്ച് യു.പി സ്കൂളിന്‍െറ ക്ളാസ് മുറികള്‍ വിട്ട് നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. യു.പി സ്കൂളില്‍ ഒന്ന് മുതല്‍ ഏഴുവരെ ഡിവിഷനുകളിലായി 58 വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്.
 എല്ലാവരും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. യു.പി സ്കൂളിന്‍െറ കഞ്ഞിപ്പുര തകര്‍ന്ന് വീണതിനാല്‍ ഒരു ക്ളാസ് മുറിയാണ് കഞ്ഞിപ്പുരയായി ഉപയോഗിക്കുന്നത്.
 ഈ ക്ളാസ് മുറി വിട്ടുനല്‍കണമെന്നാണ് കേന്ദ്രീയ വിദ്യാലയ അധികൃതരുടെ ആവശ്യം. കലക്ടറുടെ നിര്‍ദേശ പ്രകാരം കഞ്ഞിപ്പുരക്കായി കേന്ദ്രീയ വിദ്യാലയക്കാര്‍ ഷെഡ് നിര്‍മിച്ചെങ്കിലും അത് ഉപയോഗിക്കാനാകില്ലെന്ന് യു.പി സ്കൂള്‍ അധ്യാപകര്‍ പറയുന്നു. മൂത്രപ്പുരയോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡ് ഗ്യാസ് അടുപ്പും മറ്റും സ്ഥാപിക്കാന്‍ സുരക്ഷിതത്വമില്ലാത്ത കുടുസ്സുമുറിയാണ്.
ബുധനാഴ്ച സ്കൂള്‍ സന്ദര്‍ശിച്ച എം.എല്‍.എ കെ.ശിവദാസന്‍ നായര്‍ കേന്ദ്രീയ വിദ്യാലയത്തിന് ഷീറ്റിട്ട രണ്ട് താല്‍ക്കാലിക ക്ളാസ് മുറി  നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
അത് ചെവിക്കൊള്ളാതെ കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷിതാക്കള്‍ വ്യാഴാഴ്ച സമരത്തിനിറങ്ങുകയായിരുന്നുവെന്ന് യു.പി  സ്കൂള്‍ അധ്യാപകര്‍ പറയുന്നു. 
ഏപ്രില്‍ 19 ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മേയ് 25 ന് മുമ്പ് ഗ്യാസ് അടുപ്പുകള്‍ സ്ഥാപിക്കാന്‍ പര്യാപ്തവും സുരക്ഷിതവുമായ ഷെഡ് കേന്ദ്രീയ വിദ്യാലയക്കാര്‍ നിര്‍മിച്ച് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് മൂത്രപ്പുരക്ക് സമീപം കുടുസ്സുമുറി പാചകപ്പുരക്കായി നിര്‍മിച്ചത്. 
ഷെഡ് ഉപയോഗിക്കാന്‍ ഉതകുന്നതല്ല എന്ന് യു.പി സ്കൂള്‍ അധ്യാപകരും പി.ടി.എയും ഗ്രാമപഞ്ചായത്തിനെയും കലക്ടറെയും അറിയിച്ചെങ്കിലും നിര്‍മാണം തടഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. പൊലീസും കലക്ടറും എല്ലാം സമ്പന്നരായ കേന്ദ്രീയ വിദ്യാലയക്കാര്‍ക്കൊപ്പമാണെന്നും നിര്‍ധന വിദ്യാര്‍ഥികളുടെ അത്താണിയായ യു.പി സ്കൂള്‍ തകര്‍ക്കാനാണ് ശ്രമമെന്നും യു.പി സ്കൂള്‍ പി.ടി.എ ആരോപിക്കുന്നു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP