ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ Madhyamam News Feeds |
- ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ
- തെലങ്കാന: ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം
- മദ്റസാ വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിക്ക് വധശിക്ഷ
- മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി
- ദേശീയപാത 47 മണ്ണുത്തി -വഴുക്കുംപാറ റോഡിന്‍െറ പുനര്‍നിര്‍മാണം നീളും
- ഹര്‍ത്താലില്‍ വ്യാപക അക്രമം
- സ്കൂളുകളില്‍ കൈയെഴുത്ത് മാസിക തയാറാക്കാന്‍ ഡയറ്റ് പരിശീലനം
- ശമ്പളവര്‍ധന നടപ്പായില്ല: സി.ബി.എസ്.ഇ അധ്യാപകര്‍ പ്രക്ഷോഭത്തിന്
- കാലവര്‍ഷം: ഹൈറേഞ്ചില്‍ കാര്‍ഷിക മേഖലയില്‍ കനത്ത നാശം
- തൃക്കൊടിത്താനത്ത് മോഷണവും പിടിച്ചുപറിയും വ്യാപകം
ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ Posted: 31 Jul 2013 12:48 AM PDT Image: തിരുവന്തപുരം: ലാവ ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.കരാറില്‍ ഏര്‍പെടണമെന്ന വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ചുവെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജി.കാര്‍ത്തികേയനെതിരെ തെളിവില്ളെന്നും സി.ബി.ഐ അറിയിച്ചു. വിചാരണ എളുപ്പത്തിലാക്കാന്‍ ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കാന്‍ നേരത്തെ ഹൈകോടതി അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ സമര്‍പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ് സി.ബി.ഐ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 2009തില്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചത്. പള്ളിവാസല്‍,ചെങ്കുളം,പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായ ഒപ്പുവെച്ച കരാര്‍ ആണ് കേസിനാധാരം. ഈ കരാര്‍ മൂലം സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടായതായി സി.എ.ജി റിപോര്‍ട്ടും ശരിവെച്ചിരുന്നു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി.
|
തെലങ്കാന: ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം Posted: 31 Jul 2013 12:03 AM PDT Image: ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യത്തിലേക്കടുത്തതോടെ ആന്ധ്രക്കകത്തുനിന്നും പുറത്തുനിന്നും സമ്മിശ്ര പ്രതികരണങ്ങള്‍. തീരുമാനത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ആന്ധ്ര പ്രദേശ് പ്രവര്‍ത്തകര്‍ ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളെയും റായലസീമ മേഖലയിലെ നാലു ജില്ലകളെയും ബന്ദ് ബാധിക്കും. ബസ് സര്‍വീസുകള്‍ തടയുമെന്നും സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും ബന്ദ് അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലകളില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കിയിട്ടുണ്ട്. എന്നാല്‍, നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടില്ല. ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഹൈദരാബാദ്, തെലങ്കാന ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലാണ്. ഇന്ത്യയുടെ 29 ാത് സംസ്ഥാനമായി തെലങ്കാന പ്രഖ്യാപനം വന്നതിനു തൊട്ടുടന്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സംസ്ഥാനമായ ആന്ധ്ര വിഭജിക്കുന്നതിന് ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു. എന്നാല്‍, തെലങ്കാന യാഥാര്‍ഥ്യമാകുന്നതിനെ സ്വാഗതം ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇത് ജനങ്ങളുടെ വിജയമാണെന്ന് പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള അവസരം പാഴാക്കിയതുമില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് മോഡിയുടെ വാദം. സംസ്ഥാന രൂപീകരണ വാര്‍ത്തയെ ആന്ധ്രയിലെ സീമാന്ധ്ര മേഖലയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധ സ്വരത്തിലാണ് വരവേറ്റത്. ഏതാനും ഇടങ്ങളില്‍ പ്രതിഷേധം അക്രമത്തിനും വഴിമാറി. പ്രതിഷേധം കനക്കുകയാണെങ്കില്‍ പാര്‍ലമെന്‍റിന്‍്റെ അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കാനാവുമോ എന്നത് സംശയത്തിലാവും. കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്ത ടി.ആര്‍.എസ് തലവന്‍ കെ.ടി രാമറാവു ബില്‍ പാസാവുന്നതിനായി കാത്തിരിക്കുകയാണെന്നും ഹൈദരാബാദ് ഇടക്കാല തലസ്ഥാനമായിരിക്കുന്നത് നല്ലതാണെന്നും പ്രതികരിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തീരുമാനത്തെ അപകടകരമായ പ്രവണത എന്ന് വിഷശേിപ്പിച്ചു. സംസ്ഥാന രൂപീകരണം തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. |
മദ്റസാ വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിക്ക് വധശിക്ഷ Posted: 30 Jul 2013 11:57 PM PDT Image: മഞ്ചേരി: പൂക്കോട്ടുംപാടം ചുള്ളിയോട് മദ്റസാ വിദ്യാര്‍ഥിനി സല്‍വ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി യാണ് പ്രതി പാലാപറമ്പത്ത് അബ്ദുല്‍ നാസറിന് വധശിക്ഷ വിധിച്ചത്. ഇയാളെ കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടത്തെിയിരുന്നു. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതില്‍ കൊലപാതകത്തിന് വധശിക്ഷയും ബലാല്‍സംഗത്തിന് ഏഴു വര്‍ഷത്തെ തടവും വിധിച്ചു. പ്രതിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച 11മണിക്ക് കോടതി ചേര്‍ന്ന ് 20 മിനിറ്റിനുള്ളില്‍ തന്നെ ശിക്ഷ വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധി കേള്‍ക്കാന്‍ സല്‍വയുടെ ബന്ധുക്കളും എത്തിയിരുന്നു. 2012 ഏപ്രില്‍ നാലിനാണ് ചുള്ളിയോട് പൊന്നാങ്കല്ല് മുരിക്കുംകാടന്‍ സക്കീറിന്‍്റെയും സുഹ്റയുടെയും നാല് മക്കളില്‍ ഇളയവളായ സല്‍വയെ (ഒമ്പത്) മദ്റസക്ക് സമീപത്തെ വീടിന്‍്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. രാവിലെ മദ്റസയിലേക്ക് പോയ സല്‍വ തൊട്ടടുത്ത വീട്ടിലെ കൂട്ടികാരി വരാത്തതുകണ്ട് അന്വേഷിച്ചാണ് നാസറിന്‍്റെ വീട്ടിലത്തെുന്നത്. ഭാര്യയും മക്കളും വീട്ടിലില്ലാത്ത അവസരം മുതലെടുത്ത് നാസര്‍ ബാലികയെ ബാലാല്‍സംഗം ചെയ്യുകയായിരുന്നു. വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ കുട്ടിയെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. |
മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി Posted: 30 Jul 2013 11:10 PM PDT Image: ബാംഗളൂരു: ബംഗളൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ബംഗളൂരു സ്ഫോടനപരമ്പര കേസില്‍ ജാമ്യാപേക്ഷയിന്മേല്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ക്കെതിരെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അഭിഭാഷകര്‍ ബുധനാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 25ന് ഹൈകോടതി കേസ് പരിഗണിച്ചപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എസ്. ദൊരൈരാജു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതോടെ മഅ്ദനിയുടെ അഭിഭാഷകരായ ബി.എല്‍. ആചാര്യയും പി. ഉസ്മാനും മറുവാദത്തിന് കോടതിയോട് കൂടുതല്‍ സമയം തേടുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ദാസ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. |
ദേശീയപാത 47 മണ്ണുത്തി -വഴുക്കുംപാറ റോഡിന്‍െറ പുനര്‍നിര്‍മാണം നീളും Posted: 30 Jul 2013 11:02 PM PDT മണ്ണുത്തി: ദേശീയപാത 47 മണ്ണുത്തി മുതല്‍ വഴുക്കുംപാറ വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണം നീളും. കരാറുകാരന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടത് പ്രകാ രമുള്ള തീരുമാനം വന്നാലേ പുനര്‍നിര്‍മാണം ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സ്ഥിതി. കഴിഞ്ഞ ജൂണില്‍ നിര്‍മാണം തുടങ്ങിയെങ്കിലും മഴയത്തെുടര്‍ന്ന് വഴുക്കുംപാറയില്‍ നിര്‍ത്തുകയായിരുന്നു. നിലവില്‍ പട്ടിക്കാട് മുതല്‍ വഴുക്കുംപാറ വരെ റോഡ് ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ പ്രാരംഭ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ടാറിങ് നടത്താന്‍ കഴിയൂ. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പുനര്‍നിര്‍മാണം തുടങ്ങാ ന്‍ കഴിയൂ. രണ്ടുമാസത്തെ ശക്തമായ മഴയില്‍ മണ്ണുത്തി- പാലക്കാട് റോഡ് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇതുമൂലം ഈ പ്രദേശത്തെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ബസുകള്‍ സമയം തെറ്റി ഓടുന്നതും വഴിമാറി ഓടുന്നതും യാത്രികരെ വലക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. പുനര്‍നിര്‍മാണം സംബന്ധിച്ച നടപടികള്‍ എടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കോ, ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ല. അതിനാല്‍ റോഡ് പണി അനിശ്ചിതമായി നീളുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ തൃശൂര്‍- പാലക്കാട് റോഡില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെക്കുമെ ന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. |
Posted: 30 Jul 2013 10:56 PM PDT തിരുവനന്തപുരം: ബി.ജെ.പി ,സംഘ്പരിവാര്‍ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ഹര്‍ത്താലനുകൂലികള്‍ വ്യാപക അക്രമം നടത്തി.കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ നാലുപേര്‍ പിടിയില്‍. ചെവ്വാഴ്ച രാവിലെ അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസിലാണ് കല്ലേറുണ്ടായത്. വെള്ളനാട് ഡിപ്പോയിലേതാണ് ബസ്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു. നഗരത്തില്‍ ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടയാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായി ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. കമലേശ്വരം, മണക്കാട്, കിള്ളിപ്പാലം, കിഴക്കേകോട്ട ഭാഗങ്ങളിലാണ് പ്രധാനമായും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത്. |
സ്കൂളുകളില്‍ കൈയെഴുത്ത് മാസിക തയാറാക്കാന്‍ ഡയറ്റ് പരിശീലനം Posted: 30 Jul 2013 10:42 PM PDT താനൂര്‍: ഓരോ സ്കൂളുകളിലും കൈയെഴുത്ത് മാസിക തയാറാക്കാന്‍ മലപ്പുറം ഡയറ്റിന്‍െറ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികളുടെ സ്വതന്ത്ര രചനകളും പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കൈയെഴുത്ത് മാസിക തയാറാക്കുക. കുട്ടികളുടെ രചനകളുടെ എഡിറ്റിങ്ങും മാസികയുടെ ചിത്രീകരണവും വിന്യാസവും ബൈന്‍ഡിങ്ങും ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം നല്‍കുക. നിലവില്‍ സ്കൂളുകളില്‍ കൈയെഴുത്ത് മാസികകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അവ യഥാരൂപത്തില്‍ സൂക്ഷിക്കപ്പെടുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ളെന്ന തിരിച്ചറിവാണ് ഇത്തരം പരിശീലനം സംഘടിപ്പിക്കുന്നതിന് ഡയറ്റ് തയാറായത്. ആദ്യഘട്ടത്തില്‍ തിരൂര്‍ ഉപജില്ലയിലെ യു.പി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഓരോ സ്കൂളില്‍നിന്നും രണ്ടുപേര്‍ക്കാണ് പരിശീലനം. തുടര്‍ന്ന് ഇവര്‍ മറ്റ് അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കും. പരിശീലന പരിപാടിയുടെ ഏകദിന വിഷന്‍ ശില്‍പശാലയും മൊഡ്യൂള്‍ നിര്‍മാണവും ഡയറ്റില്‍ നടന്നു. സീനിയര്‍ ലെക്ചറര്‍ ഡോ. എം. പത്മനാഭന്‍, ബാബു, അജ്മല്‍, റീന, ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
ശമ്പളവര്‍ധന നടപ്പായില്ല: സി.ബി.എസ്.ഇ അധ്യാപകര്‍ പ്രക്ഷോഭത്തിന് Posted: 30 Jul 2013 10:37 PM PDT അടൂര്‍: ശമ്പള വര്‍ധന നടപ്പാക്കാനുള്ള ഹൈക്കോടതിയുടെയും സി.ബി.എസ്.ഇ ഡയറക്ടറേറ്റിന്‍്റെയും നിര്‍ദ്ദേശം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റില്‍ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കും. അധ്യാപകരെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് സി.ബി.എസ്.ഇ അധ്യാപകസംഘടന. വിദ്യാര്‍ഥികളുടെ ഫീസിനത്തിലും മറ്റും ഭീമമായ വര്‍ധന വരുത്തി ചുരുക്കം സ്കൂള്‍ മാനേജ്മെന്‍്റുകള്‍ ഹൈക്കോടതി വിധി ഭാഗികമായെങ്കിലും നടപ്പാക്കിയപ്പോള്‍ പ്രോവിഡന്‍റ് ഫണ്ട് മുഴുവന്‍ അധ്യാപകര്‍ തന്നെ അടക്കണമെന്നാണ് ചില സ്കൂള്‍ മാനേജ്മെന്‍്റുകള്‍ നിഷ്കര്‍ഷിക്കുന്നത്. അധ്യാപകരുടെ ഓഹരി കൂടി ചേര്‍ത്താണ് മാനേജ്മെന്‍്റ് പ്രോവിഡന്‍റ് ഫണ്ട് അടക്കേണ്ടത്. ശമ്പള വര്‍ധനയുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഫീസ് കൂട്ടിയ മറ്റു ചില മാനേജ്മെന്‍്റുകള്‍ 2000-4000 രൂപ വരെയാണ് ശമ്പളത്തില്‍ വര്‍ധന വരുത്തിയത്. 15 വര്‍ഷം സേവനപരിചയമുള്ളവര്‍ക്കും അടുത്തിടെ പ്രവേശിച്ചവര്‍ക്കും പലയിടത്തും തുല്യമോ നേരിയ വര്‍ധനയോടു കൂടിയ ശമ്പളമോ ആണ് നല്‍കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കിയെന്നു പറയുന്ന സ്കൂളുകളില്‍ പോലും ഇത്തവണയും അവധിക്കാല ശമ്പളം നല്‍കിയില്ല. നിയമപരമായുള്ള ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പേരില്‍ ‘ദേശിയ’ തലത്തില്‍ അറിയപ്പെടുന്ന ഏഴംകുളത്തെ സ്കൂളില്‍ മൂന്നു മാസത്തെ ശമ്പളം കോഴയായി നല്‍കണമെന്ന് മാനേജ്മെന്‍്റ് പറഞ്ഞത്രെ. അടക്കാന്‍ പണില്ളെങ്കില്‍ മൂന്നു മാസത്തെ ശമ്പളം നല്‍കാതെ നാലാം മാസം മുതല്‍ ശമ്പള വര്‍ധന നടപ്പാക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചു. അധ്യാപകരെ സസ്പെന്‍ഡു ചെയ്തും അകാരണമായി പിരിച്ചുവിട്ടും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍്റുകള്‍ പുതുതായി നിയമിച്ച അധ്യാപകരില്‍ നിന്ന് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ ഫീസ് 25 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്തു. സി.ബി.എസ്.ഇ സ്കൂള്‍ അധ്യാപകര്‍ക്ക് 10000 മുതല്‍ 20000 രൂപ വരെ പ്രതിമാസം ശമ്പളം നല്‍കണമെന്നും ശമ്പളം നല്‍കുന്നതില്‍ കൃത്രിമം കാട്ടുന്ന സ്കൂള്‍ മാനേജര്‍ക്കും കൂട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പലിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, സി.കെ അബ്ദുല്‍ റഹിം എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് 2012 സെപ്റ്റംബറില്‍ ഉത്തരവിട്ടത്. ഇതു പ്രകാരം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 20,000, സെക്കന്‍ഡറിക്കാര്‍ക്ക് 15,000, മിഡില്‍ ക്ളാസ് അധ്യാപകര്‍ക്ക് 10,000, അനധ്യാപക ജീവനക്കാര്‍ക്ക് 6000, പ്യൂണ്‍ സമാന തസ്തികയിലുള്ളവര്‍ക്ക് 4500 എന്നിങ്ങനെയാണ് ശമ്പളം നല്‍കേണ്ടതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദേശിച്ച ശമ്പളം നല്‍കുന്നതിന്‍്റെ അടിസ്ഥാനത്തില്‍ മാത്രം സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ തുടരുമെന്ന ഉപാധി വെക്കണമെന്ന് സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം അപ്പാടെ അവഗണിച്ചാണ് മിക്ക സി.ബി.എസ്.ഇ സ്കൂളുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് പരക്കെ ആരോപണമുണ്ട്. അധ്യാപകരുടെ ചെക്കുകളും പാസ്ബുക്കുകളും ഉപയോഗിച്ച് ഉയര്‍ന്ന നിരക്കില്‍ ശമ്പളരേഖയുണ്ടാക്കി തുച്ഛമായ ശമ്പളം നല്‍കുന്ന രീതി കോടതിവിധിക്കു ശേഷവും പല സ്കൂളുകളിലും തുടരുകയാണ്. ഓഗസ്റ്റ് 10ന് തൃശൂരില്‍ സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഭാവിപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കേരള അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (കെ.യു.എസ്.ടി.ഒ) സംസ്ഥാന സെക്രട്ടറി വിദ്യ ആര്‍. ശേഖര്‍ ‘മാധ്യമ' ത്തോടു പറഞ്ഞു. അവര്‍ പറഞ്ഞു. |
കാലവര്‍ഷം: ഹൈറേഞ്ചില്‍ കാര്‍ഷിക മേഖലയില്‍ കനത്ത നാശം Posted: 30 Jul 2013 10:29 PM PDT Subtitle: വിനോദസഞ്ചാര മേഖലയിലും തിരിച്ചടി ചെറുതോണി: കാലവര്‍ഷം മഴയില്‍ കാര്‍ഷികമേഖലക്ക് വന്‍ തിരിച്ചടി. ഹൈറേഞ്ചില്‍ നാശം വിതച്ച റെക്കോര്‍ഡ് മഴയില്‍ ഒലിച്ചുപോയത് കര്‍ഷകരുടെ കാല്‍ നൂറ്റാണ്ടിന്‍െറ അധ്വാനഫലം. കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളില്‍ മഴ കനത്ത നാശം വിതച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ 15 ഓളം വീട് തകര്‍ന്നു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുകളില്‍ മരം വീണ് ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. രാജാക്കാട്, ശാന്തമ്പാറ, രാജകുമാരി മേഖലകളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഉടുമ്പഞ്ചോല താലൂക്കില്‍ ഏലം കര്‍ഷകരെ നിരാശരാക്കി രോഗം പടര്‍ന്നു. അഴുകല്‍, തട്ടചീയല്‍, കട ചീയല്‍ രോഗങ്ങളാണ് വ്യാപകമായത്. മൂപ്പത്തൊത്ത കായ്കള്‍ രോഗം ബാധിച്ച് നശിച്ചു. കൊക്കോ കര്‍ഷകരും വെട്ടിലായി. മാങ്കുളം, അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, ബൈസന്‍വാലി, രാജാക്കാട്, രാജകുമാരി, സേനാപതി, വാത്തിക്കുടി, നെടുങ്കണ്ടം, കട്ടപ്പന, ഇരട്ടയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് കൊക്കോ രോഗബാധ കൂടുതലായി കാണപ്പെട്ടത്. രോഗബാധയത്തെുടര്‍ന്ന് കൊക്കോ പരിപ്പിന് വേണ്ടത്ര ഗുണനിലവാരമില്ലാത്തതിനാല്‍ സംഭരണത്തില്‍നിന്ന് പല കമ്പനികളും പിന്മാറി. ജൈവകൃഷിയില്‍ ഒന്നാം സ്ഥാനമുള്ള മാങ്കുളം പഞ്ചായത്തില്‍ കൃഷിനാശം വ്യാപകമാണ്. ജാതി, കുരുമുളക്, അടക്ക എന്നിവക്കാണ് ഇവിടെ നാശം സംഭവിച്ചത്. റബറിന് വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ടാപ്പിങ് മുടങ്ങി. തൊടുപുഴ മേഖലയിലെ റബറുല്‍പാദനം ഗണ്യമായി കുറഞ്ഞതായി കൃഷി വകുപ്പ് തന്നെ സമ്മതിക്കുന്നു. കനത്ത മഴയില്‍ വെള്ളം ശക്തമായി ഒഴുകുന്നതിനാല്‍ 70 ശതമാനം കര്‍ഷകര്‍ക്ക് ഇത്തവണ നെല്‍കൃഷി നടത്താന്‍ സാധിച്ചിട്ടില്ല. പാടങ്ങളില്‍ ഇത്തവണ കപ്പ, വാഴ തുടങ്ങിയ തന്നാണ്ട് കൃഷി ചെയ്ത കര്‍ഷകര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. തോരാമഴയില്‍ ജാതിക്കയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. വിലയിടിവിന് പുറമെ ഉല്‍പാദനം കൂടി കുറഞ്ഞാല്‍ വരുംമാസങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സേനാപതി പഞ്ചായത്തിലെ ചെമ്മണ്ണാറിനു സമീപം പ്രതാപ്മേട്ടില്‍ നിരവധി കുടുംബങ്ങള്‍ മലയിടിച്ചില്‍ ഭീഷണിയില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. 500 അടി വരെ ഉയരമുള്ള പാറക്കെട്ടുകള്‍ക്ക് താഴെയാണ് നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് കാന്തിപ്പാറ വില്ളേജ് ഓഫിസര്‍, സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് ഉടുമ്പഞ്ചോല തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ ശക്തമായാല്‍ ഇവിടത്തുകാരെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. മഴയില്‍ ഹൈറേഞ്ചിലെ ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് അടിമാലി ഗ്രാമപഞ്ചായത്തിലെ ഞാവല്‍പാറ, കൊടകല്ല്, പ്ളാമല ആദിവാസി കോളനികളാണ് . തോരാതെ പെയ്യുന്ന മഴയില്‍ മുന്നൂറോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ട് കഴിയുന്നത്. മൂന്നാഴ്ച മുമ്പുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ വന്‍ തോതില്‍ കൃഷിനാശം നേരിട്ടു. പിയ്യാട്ടുനിന്ന് പ്ളാമല ആദിവാസി കോളനിയിലേക്കുള്ള എട്ടു കിലോമീറ്റര്‍ റോഡ് പല സ്ഥലത്തും മഴയില്‍ തകര്‍ന്നതിനാല്‍ വാഹനഗതാഗതം ഇല്ലാതെ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴ വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയായി. വര്‍ഷകാലമായാല്‍ മണ്‍സൂണ്‍ ആസ്വദിക്കാനത്തെിയിരുന്ന ടൂറിസ്റ്റുകള്‍ ഇത്തവണ തീര്‍ത്തും ഇല്ലാതായി. ട്രാവല്‍ ഏജന്‍സികള്‍ വഴിയും നേരിട്ടും മൂന്നാറിലും തേക്കടിയിലും മുറികള്‍ ബുക് ചെത്തിരുന്നവരില്‍ നല്ളൊരു ഭാഗം ടൂറിസ്റ്റുകള്‍ അത് റദ്ദാക്കിയിരിക്കുകയാണ്. മഴയത്തെുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമില്‍ പ ല ദിവസങ്ങളിലും ബോട്ടിങ് നിര്‍ത്തി. വരയാടുകളെ കാണാന്‍ രാജമലയിലത്തെിയിരുന്നവര്‍ തീര്‍ത്തും ഇല്ലാതായി. ഭാഗികമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം വില്ളേജ് ഓഫിസറും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ നഷ്ടം താലൂക്കോഫിസറുമാണ് തിട്ടപ്പെടുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വലിയ നാശനഷ്ടമുണ്ടായാല്‍ കലക്ടറേറ്റില്‍നിന്നാണ് ധനസഹായം നല്‍കുന്നത്. ഇത്തവണ സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഫണ്ട് നല്‍കാത്തത് കാരണമെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. |
തൃക്കൊടിത്താനത്ത് മോഷണവും പിടിച്ചുപറിയും വ്യാപകം Posted: 30 Jul 2013 10:27 PM PDT ചങ്ങനാശേരി: പായിപ്പാട്ടും തൃക്കൊടിത്താനത്തും ബൈക്കിലത്തെി പിടിച്ചുപറി നടത്തുന്ന സംഘം വിലസുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് തൃക്കൊടിത്താനം പഞ്ചായത്ത് ഓഫിസിന് സമീപം വഴിയില്‍ വെച്ച് വീട്ടമ്മയുടെ മൂന്നരപവന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം. കുന്നുംപുറത്ത് വീട്ടില്‍ വല്‍സമ്മയുടെയാണ്(48) വീടിന് സമീപത്തുവെച്ച്് ബൈക്കിലത്തെിയ രണ്ടംഗസംഘം ആക്രമിച്ചത്. 200 മീറ്റര്‍ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ ഉടന്‍തന്നെ നാട്ടുകാര്‍ അറിയിച്ചെങ്കിലും പ്രതികളെ കണ്ടത്തൊനായില്ല. രണ്ടാഴ്ച മുമ്പാണ് നാലുകോടി കാലായിപ്പടി പാല്‍ സൊസൈറ്റിക്ക് എതിര്‍വശത്തെ റോഡിലൂടെ അങ്കണവാടിയില്‍നിന്ന് കുട്ടിയുമായി വീട്ടിലേക്ക് വന്ന യുവതിയുടെ മാല ബൈക്കിലത്തെിയ രണ്ടംഗ സംഘം പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നാലുകോടി കവലക്ക് സമീപം സെന്‍റ് റീത്താസ് ആശുപത്രി റോഡിലെ പലചരക്ക് കടയില്‍ സാധനമെടുത്ത് നല്‍കുന്നതിനിടെ കടയുടമ തെള്ളിയില്‍ കുഞ്ഞമ്മ മാത്യുവിന്‍െറ അഞ്ചു പവന്‍െറ സ്വര്‍ണമാല ബൈക്കിലത്തെിയ സംഘം അപഹരിച്ചിരുന്നു. മാല പൊട്ടിച്ചെടുത്തതിന് ശേഷം തള്ളിയിട്ടാണ് രണ്ടംഗ സംഘം ബൈക്കില്‍ രക്ഷപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. മോഷ്ടാക്കളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം ശക്തമായിരിക്കെ വാറണ്ടുള്ള പഴയ മോഷ്ടാക്കളെ തപ്പുകയാണ് പൊലീസ്. വാഹനപരിശോധനയും ചെറിയ കവലകളിലത്തെി ആളുകളെ വിരട്ടലും മാത്രമാണ് പൊലീസിന്‍െറ പ്രധാന പരിപാടിയെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ ആക്ഷേപം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment