ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍ Madhyamam News Feeds |
- ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍
- വെസ്റ്റ് റിഫ സ്ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചു
- വര്‍ണവിവേചനത്തിന്റെ പേരില്‍ താനും വെടിയേറ്റ് കൊല്ലപ്പെടുമായിരുന്നെന്ന് ഒബാമ
- എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്‍ക്കണമായിരുന്നു -ജസ്റ്റിസ് രാചന്ദ്രന്‍ നായര്‍
- ശുദ്ധജല പൈപ്പ് പൊട്ടി ജബല്‍ അലിയില്‍ വെള്ളപ്പൊക്കം; വന്‍ നാശം
- സോളാര്‍ തട്ടിപ്പ്: ടെനി ജോപ്പന് പലതവണ പണം നല്‍കിയതായി പ്രതികള്‍
- ഷാഫി മേത്തറുടെ രാജി വ്യക്തിപരമെന്ന് മുഖ്യമന്ത്രി
- റൂവി നഗരം നവീകരണത്തിലേക്ക്; പഴയ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു
- ചുട്ടുപൊള്ളി കുവൈത്ത്
- ഷഫീഖിന്റെ നിലയില്‍ നേരിയ പുരോഗതി
ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍ Posted: 20 Jul 2013 12:15 AM PDT Image: ദോഹ: ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ന് തുടങ്ങും. ഈ വര്‍ഷത്തെ ഖത്തറിലെ ഫുട്ബാള്‍ സീസണിനും ഇതോടൊപ്പം തുടക്കമാവും. നാലു ഗ്രൂപ്പുകളിലെ എട്ടു ടീമുകളാണ് ഇന്ന് രാത്രി 9.45ന് തുടങ്ങുന്ന ഉദ്ഘാടന മല്‍സരങ്ങളില്‍ ഏറ്റുമുട്ടുക. |
വെസ്റ്റ് റിഫ സ്ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചു Posted: 20 Jul 2013 12:10 AM PDT Image: മനാമ: തറാവീഹ് നമസ്കാരത്തിനിടെ വെസ്റ്റ് റിഫയില്‍ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ അപലപിച്ചു. ബഹ്റൈനിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘര്‍ഷമുണ്ടാക്കുന്നതിന് പകരം പരസ്പര സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനും നിര്‍ദേശിച്ചു.
|
വര്‍ണവിവേചനത്തിന്റെ പേരില്‍ താനും വെടിയേറ്റ് കൊല്ലപ്പെടുമായിരുന്നെന്ന് ഒബാമ Posted: 19 Jul 2013 11:45 PM PDT Image: വാഷിങ്ടണ്‍: വെടിയേറ്റു കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ട്രിവിയോണ്‍ മാര്‍ട്ടിന്‍െറ അവസ്ഥ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുമുണ്ടാകുമായിരുന്നെന്ന് യു.എസ് പ്രസിഡന്‍റ് ബാറക്ക് ഒബാമ. യു.എസില്‍ വളരെ കുറച്ച് കറുത്ത വര്‍ഗക്കാര്‍ മാത്രമേ വര്‍ണവിവേചനത്തിന് വിധേയമാവാത്തവരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്‍ വേടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി നടപടിയെക്കുറിച്ച് ഇതാദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ പലരും പിന്തുടരുന്നതുള്‍പ്പെടെയുള്ള വര്‍ണവിവേചനം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു. പക്ഷേ ഇപ്പോള്‍ രാജ്യത്തെ ക്രിമിനല്‍ നിയമത്തിലെ വര്‍ണവിവേചനത്തെക്കുറിച്ച് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ബോധവാന്‍മാരാണ്. സിമ്മര്‍മാന്റെ സ്ഥാനത്ത് ഒരു കറുത്തവര്‍ഗക്കാരനായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അതേസമയം, രാജ്യത്തെ വര്‍ണവിവേചനത്തെ കുറിച്ച് പുനരാലോചന വേണമെന്നാവശ്യപ്പെട്ട ഒബാമ, ഇക്കാര്യത്തില്‍ ഓരോ തലമുറയുടേയും മനോഭാവത്തില്‍ മാറ്റം വരുന്നുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോടതി വിധിയില്‍ സമാധാനപരമായി പ്രതികരിച്ച ട്രിവിയോണ്‍ മാര്‍ട്ടിന്റെ കുടുംബത്തെ അദ്ദേഹം പ്രശംസിച്ചു. 2012 ഫെബ്രുവരിയിലാണ് നിരായുധനും കറുത്ത വര്‍ഗക്കാരനുമായ ട്രിവിയോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ ഫ്ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. കോടതി വിധിക്കെതിരെ യു.എസിലെ വിവിധ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. |
എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്‍ക്കണമായിരുന്നു -ജസ്റ്റിസ് രാചന്ദ്രന്‍ നായര്‍ Posted: 19 Jul 2013 11:30 PM PDT Image: കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്‍ക്കണമായിരുന്നെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. സ്വയം മാറി താമസിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് വേണ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനെ ന്യായീകരിച്ച് സംസാരിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിച്ചതിനാല്‍ കീടനാശിനി നിര്‍മാതാക്കളെയും അത് തളിച്ചവരെയും കുറ്റപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ട്രൈബ്യൂണല്‍ വേണമെന്നില്ലെന്നും കാസര്‍കോട്ടേത് ആരോഗ്യപ്രശ്നമാണെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ നിലപാട്. |
ശുദ്ധജല പൈപ്പ് പൊട്ടി ജബല്‍ അലിയില്‍ വെള്ളപ്പൊക്കം; വന്‍ നാശം Posted: 19 Jul 2013 11:27 PM PDT Image: ദുബൈ: ഇബ്നുബത്തൂത്ത മാളിന് സമീപം ശുദ്ധജല പൈപ്പ്പൊട്ടിയുണ്ടായ വെള്ളപ്പൊക്കം കൊടും നാശം വിതച്ചു. ഗാലണ്‍ കണക്കിന് വെള്ളം കുത്തിയൊലിച്ചതോടെ മാളിന്‍െറ പരിസരവും സമീപത്തെ റോഡുകളും മുഴവന്‍ വെള്ളത്തിലായി. നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങി. മണിക്കുറുകളോളം ഗതാഗതം മുടങ്ങി. വൈദ്യതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ചെറിയതോതില്‍ തീപ്പിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. ആര്‍ക്കും ജീവാപയമോ പരിക്കോ ഇല്ല. സമീപത്തെ ജബല്‍ അലി ഡിസ്കവറി ഗാര്‍ഡന്‍സ് പ്രദേശത്തെ ആയിരക്കണക്കിന് താമസക്കാര്‍ വീട്ടില്‍ നിന്ന് പുറത്തുപോകാനോ വീട്ടിലേക്ക് പോകാനോ സാധിക്കാതെ ഒരുരാത്രി മുഴുവന്‍ കുടുങ്ങി. അപകടം നടക്കുമ്പോള്‍ പുറത്തായിരുന്നവരില്‍ പലരും വെള്ളിയാഴ്ച രാവിലെയാണ് താമസ സ്ഥലത്തെത്തിയത്. |
സോളാര്‍ തട്ടിപ്പ്: ടെനി ജോപ്പന് പലതവണ പണം നല്‍കിയതായി പ്രതികള്‍ Posted: 19 Jul 2013 11:04 PM PDT Image: തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടെനി ജോപ്പന് രണ്ടു ലക്ഷം രൂപ നല്‍കിയതായി സരിത എസ്. നായരുടെ മൊഴി. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പണം നല്‍കിയതെന്നാണ് സരിതയുടെ മൊഴി. പല ഘട്ടങ്ങളിലായി ജോപ്പന് സഹായം നല്‍കിയിട്ടുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ജോപ്പന് സരിത പലതവണ പണം നല്‍കിയതായി ബിജു രാധാകൃഷ്ണനും മൊഴി നല്‍കി. ജോപ്പന് നല്‍കാന്‍ 20 ലക്ഷം രൂപ താന്‍ സരിതക്ക് നല്‍കിയിരുന്നു. ജോപ്പനുമായുള്ള പണമിടപാടുകളില്‍ അമര്‍ഷമുണ്ടായിരുന്നതായും ബിജു പറഞ്ഞു. മറ്റു പലര്‍ക്കും നല്‍കാന്‍ പണം സരിതയെ ഏല്‍പ്പിച്ചിരുന്നതായും ബിജു അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജോപ്പന്‍ പണം കൈപറ്റിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്റെയും സരിതയുടേയും മൊഴികള്‍ പൂര്‍ണമായി വിശ്വാസ യോഗ്യമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. |
ഷാഫി മേത്തറുടെ രാജി വ്യക്തിപരമെന്ന് മുഖ്യമന്ത്രി Posted: 19 Jul 2013 10:42 PM PDT Image: തിരൂര്‍: മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ രാജി തികച്ചും വ്യക്തിപരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷാഫിയുടെ രാജിയില്‍ യാതൊരു ദുരൂഹതയുമില്ല. സമ്മര്‍ദ്ദം ചെലുത്തിയല്ല അദ്ദേഹത്തെ രാജി വെപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് രാജി അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം തിരൂരില്‍ മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഷാഫി മേത്തറുടെ യാത്രാചെലവ് കേവലം രണ്ടു ലക്ഷം രൂപയാണ്. നവംബറില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം കൗണ്‍സില്‍ യോഗത്തില്‍ ഷാഫി പങ്കെടുത്തിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രചരിപ്പിപ്പിക്കുന്നതുപോലെ കാര്യങ്ങള്‍ ശരിയല്ല. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ് -ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് കേവലം സാമ്പത്തിക ക്രമക്കേട് മാത്രമാണ്. ഇതില്‍ ചില്ലി കാശുപോലും സര്‍ക്കാരിന് നഷ്ടമായിട്ടില്ല. ഇത്തരം തട്ടിപ്പുകള്‍ കേരളത്തില്‍ മുമ്പും ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. |
റൂവി നഗരം നവീകരണത്തിലേക്ക്; പഴയ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു Posted: 19 Jul 2013 10:32 PM PDT Image: മസ്കത്ത്: റൂവി നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. ഇതോടെ വര്‍ഷങ്ങളായി പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന പല കെട്ടിടങ്ങളും ഓര്‍മയാവുകയാണ്. നഗര നവീകരണത്തിന്‍െറ ഭാഗമായി ഇവയുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഉയര്‍ന്ന് വരുന്നത്. |
Posted: 19 Jul 2013 10:25 PM PDT Image: കുവൈത്ത് സിറ്റി: രാജ്യം അതികഠിനമായ ചൂടിന്‍െറ പിടിയില്‍. സമീപ ദിവസങ്ങളിലായി വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് കുതിച്ചു. ഇന്നും അതേ അവസ്ഥയില്‍ തുടരുമെന്നാണ് പ്രവചനം. ഇതോടൊപ്പം ചൂടുകാറ്റും വീശുന്നതിനാല്‍ തന്നെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് കറം മുന്നറിയിപ്പ് നല്‍കിയിരുന്നു. |
ഷഫീഖിന്റെ നിലയില്‍ നേരിയ പുരോഗതി Posted: 19 Jul 2013 10:00 PM PDT Image: കട്ടപ്പന: കേരളം മുഴുവന്‍ പ്രാര്‍ഥനയിലും ഉത്കണ്ഠയുടെ നിമിഷങ്ങളിലും കഴിയുന്നതിനിടെ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിനിരയായി വെന്റിലേറ്ററില്‍ കഴിയുന്ന ഷഫീഖിന്റെ നിലയില്‍ നേരിയ പുരോഗതി. ശ്വാസകോശത്തില്‍ കാര്യമായ അണുബാധയില്ലാത്തതും ചെറുതായി കൈകാലുകള്‍ അനക്കുന്നതുമാണ് നേരിയ പ്രതീക്ഷ നല്‍കുന്നത്. കുട്ടിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിലെ രക്തസ്രാവത്തിനും കുറവുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് വെന്റിലേറ്ററിന്റെ ശക്തി കുറക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. അതേസമയം, നിരവധി പേരാണ് പ്രാര്‍ഥനയുമായി ഷഫീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തുന്നത്. രാജാക്കാട്ട് മാതാപിതാക്കള്‍ പട്ടിക്കൂട്ടിലിട്ട് പീഡിപ്പിച്ച ആരോമല്‍ ഷഫീഖിന്റെ അവസ്ഥയറിഞ്ഞ് കഴിഞ്ഞ ദിവസം കാണാനെത്തിയിരുന്നു. സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളാദേവി, കട്ടപ്പന സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ കുട്ടികള്‍, കുമളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും ഷഫീഖിന് പ്രാര്‍ഥനാശംസകളുമായി ആശുപത്രിയില്‍ എത്തി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment