പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍ Posted: 28 Jul 2013 12:50 AM PDT തിരുവനന്തപുരം: കെ. മുരളീധരന്‍ മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍ കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ കെ.പി.സി.സി. പ്രസിഡന്‍റും വക്താക്കളും ഉണ്ടെന്നും ഹസന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നലപാടിനെതിരെ കെ. മുരളീധരന്‍ രംഗത്തു വന്നിരുന്നു. മുരളീധരന്‍െറ ഈ നടപടി വിമര്‍ശിച്ചാണ് ഹസന്‍െറ വിമര്‍ശം. മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍്റെ അഭിപ്രായമാണ്. മുരളി പറഞ്ഞത് അദ്ദേഹത്തിന്‍്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ വ്യക്തമാക്കി. സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ് നയമല്ളെന്നാണ് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞത്. മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. മുമ്പ് ഇത്തരമൊരു വിവാദത്തില്‍ നിയമനടപടി പാടില്ളെന്ന് എ.കെ. ആന്‍റണി നിലപാടെടുത്തിരുന്നതായും മുരളീധരന്‍ ഒര്‍മ്മിപ്പിച്ചിരുന്നു. |
സരിതയുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ അഭിഭാഷകനെ ഒഴിവാക്കിയതില്‍ ദുരൂഹത -പിണറായി വിജയന്‍ Posted: 28 Jul 2013 12:49 AM PDT കൊച്ചി: സരിത എസ്.നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകന്‍ ഫെനി ബാകൃഷ്ണനെ ഒഴിവാക്കിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കക്ഷിയുടെ അഭിഭാഷകനെ ഒഴിവാക്കാന്‍ ഒരു മജിസ്ട്രേറ്റിനും അധികാരമില്ളെന്ന് പിണറായി പറഞ്ഞു. കാക്കനാട് സി.പി.എമ്മിന്‍്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് ഫെനി ബാലകൃഷണനെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും പിണറായി ആരോപിച്ചു. എന്തുകൊണ്ടാണ് കോടതി മൊഴി നല്‍കാമെന്നു പറഞ്ഞപ്പോള്‍ തന്നെ എഴുതി വാങ്ങാതിരുന്നതെന്നും കോടതിയുടെ ഇത്തരം നടപടികള്‍ മനസിലാകുന്നില്ളെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുന്നതുവരെ പ്രതിപക്ഷം സമരം തുടരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. |
യമനില്‍ ഡ്രോണ്‍ ആക്രമണം; ആറ് മരണം Posted: 27 Jul 2013 11:41 PM PDT സന: യമനില്‍ യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് മരണം. ദക്ഷിണ പ്രവിശ്യയായ അബിയാനിലെ മഹ്ഫാദിന് സമീപമായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങളിലായി യാത്ര ചെയ്യുന്നവരാണ് കൊല്ലപ്പെട്ടത്. അല്‍ഖാഇദ തീവ്രവാദികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. |
ഖത്തറില്‍ കെട്ടിടവാടകയും ജീവിതച്ചെലവും കുത്തനെ കൂടുന്നു Posted: 27 Jul 2013 11:36 PM PDT ദോഹ: രാജ്യത്ത് അടുത്തകാലത്തുണ്ടായപ്രാവാസികളുടെ കുത്തൊഴുക്ക് കാരണം താമസ സ്ഥലമുള്‍പ്പെടെ കെട്ടിടവാടകയില്‍ കുത്തനെ വര്‍ധനവ്. വാടകയിലുണ്ടായ വര്‍ധനവ് രാജ്യത്തെ ജീവിതച്ചെലവ് മൊത്തത്തില്‍ വര്‍ധനയുണ്ടായിക്കിയതായി ഉപഭോക്തൃ വിലസൂചികയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ജൂണില്‍ 6.8 ശതമാനം വര്‍ധനയാണ് കെട്ടിടവാടകയിലുണ്ടയത്. മെയ് മാസം ഇത് 6.5 ശതമാനം വര്‍ധനവായിരുന്നു. എന്നാല്‍ വാടക കൂടിയതിനൊപ്പം രാജ്യത്തെ ജീവിതച്ചെലവില്‍ 3.4 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായി ഡെവലപ്മെന്‍റ് പ്ളാനിങ് ആന്‍റ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയില്‍ ഇത് 3.5 ആയിരുന്നു. ഈ മാസം അല്‍പം കുറഞ്ഞിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വരുത്തിയ രണ്ടു ശതമാനത്തിന്‍െറ കുറവാണ് ജൂണിലെ നേരിയ കുറവിന് കാരണമെന്നും മന്ത്രാലയം വിലയിരുത്തി. ദേശീയ സ്റ്റാറ്റിക്സ് ഏജന്‍സിയെയും ദേശീയ വികസന ആസൂത്രണ കാര്യാലയത്തെയും സംയോജിപ്പിച്ച് രൂപവല്‍ക്കരിച്ച പുതിയ മന്ത്രാലയത്തിന്‍െറ ആദ്യത്തെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നേരത്തെ ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയായിരുന്നു പണപ്പെരുപ്പവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അതിനിടെ, തലസ്ഥാനമായ ദോഹയിലും പരിസരങ്ങളിലും താമസവാടകയുടെ കനത്ത വര്‍ധനവ് കാരണം വര്‍ധിപ്പിച്ചത് കാരണം ഇടത്തരക്കാറായ പ്രവാസി കുടുംബങ്ങളും തൊഴിലാളികളും നഗരത്തിന്‍െറ പ്രാന്തപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ട്. വഖ്റ, മൈതര്‍, ഐന്‍ ഖാലിദ്, അല്‍ അസീസിയ, ഗറാഫ തുടങ്ങിയ സ്ഥലങ്ങളാണ് പുതിയ പാര്‍പ്പിട മേഖലയായി വികസിക്കുന്നത്. |
യുഗ പ്രഭാവന്‍െറ സ്മരണയില്‍ യു.എ.ഇ Posted: 27 Jul 2013 11:19 PM PDT Subtitle: രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍െറ ഒമ്പതാം ചരമവാര്‍ഷികം ഇന്ന് ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ഒമ്പതാം ചരമ വാര്‍ഷിക സ്മരണയിലാണിപ്പോള്‍ യു.എ.ഇ. ഒരു പുരുഷായുസ്സില്‍ ഒരു രാഷ്ട്രശില്‍പിക്ക് ഭാവന ചെയ്യാന്‍ കഴിയാത്തവിധം സമാനതകളില്ലാത്ത സംഭാവനകള്‍ ജനക്ഷേമ തല്‍പ്പരതയില്‍ ശൈഖ് സായിദിന് അര്‍പ്പിക്കാന്‍ സാധിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്. ‘സമൂഹ പുരോഗതിക്ക് ഉപകരിക്കാത്ത ധനത്തില്‍ നന്മയില്ലെന്ന’ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‍േറത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിലൂന്നി ഒരു നവസമൂഹ സൃഷ്ടിക്കായി അദ്ദേഹം തുടക്കം കുറിച്ചു. ദീര്‍ഘ വീക്ഷണം കൊണ്ടും ജനക്ഷേമ തല്‍പ്പരതകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണദ്ദേഹത്തിന് വിശ്വോത്തരമായ രാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസത്തിന് പുറമേ ആരോഗ്യം, സാമൂഹിക സേവനം, പരിസ്ഥിതി, കാര്‍ഷിക രംഗം, ജീവകാരുണ്യം തുടങ്ങി നാടന്‍ കലാ പുനരുദ്ധാന സംരംഭങ്ങള്‍ വരെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണങ്ങള്‍ മാത്രം. ഭരണ സാരഥ്യത്തിലിരിക്കെ ഒരുനാള്‍ ശൈഖ് സായിദ് പറഞ്ഞു: ‘എന്‍െറ സ്വപ്നങ്ങള്‍ ഏറെയാണ്. ആധുനിക ലോക സംസ്കാരങ്ങളില്‍ ഈ ഭൂമി കയറിയെത്തുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. ഏതെങ്കിലുമൊരുദിനം അത് പുലരുമെന്ന് എനിക്ക് ദൃഢബോധമുണ്ടായിരുന്നു.’ അദ്ദേഹത്തിന്‍െറ ഉള്‍വിളി പുലരുന്നതാണ് യു.എ.ഇ ചരിത്രം. തന്‍െറ ദൗത്യനിര്‍വഹണത്തില്‍ എന്നും ശൈഖ് സായിദ് വിസ്മയമായിരുന്നു. നീര്‍ച്ചാലുകള്‍ക്ക് പകരം അത്യാധുനിക ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ അല്‍ഐന്‍ കാര്‍ഷിക രംഗത്ത് അതിശീഘ്രം മുന്നോട്ടുപോയി. അല്‍ഐന്‍ എന്ന ഹരിത നഗരത്തിന്‍െറ പിന്നില്‍ ചരിത്രപൂര്‍ണമായൊരു പേറ്റു നേവിന്‍െറ കഥയുണ്ട്. ഏകമാനവികതാബോധം അദ്ദേഹത്തെ നയിച്ചു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ശൈഖ് സായിദ് പറഞ്ഞു: ‘ലോകത്ത് ഏതൊരു സമൂഹത്തെയും അറിയും മുമ്പ് ഇന്ത്യന്‍ ജനതയെ നമുക്കറിയാം’. അറബികളുമായി ചരിത്രാതീതകാലം മുതല്‍ ബന്ധമുള്ള ഭരണത്തിന്‍െറ നന്ദിയുള്ള സഹോദരിയാണ് യു.എ.ഇ എന്ന് നാമും വിശ്വസിക്കുന്നു. വൈവിധ്യമാര്‍ന്ന ഭിന്നദേശീയതകള്‍ സംഗമിക്കുന്ന ഈ അഴിമുഖത്ത് സ്വന്തമായ വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിച്ച് ജീവിതായോധന മാര്‍ഗത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താന്‍ ഉതകുംവിധം യു.എ.ഇയെ പ്രാപ്തമാക്കിയ രാഷ്ട്രപിതാവിനെയാണ് ഇന്ന് രാജ്യം സ്മരിക്കുന്നത്. അബൂദബി ഭരണാധികാരി കൂടിയായിരുന്ന ശൈഖ് സായിദിന്‍െറ ജനനം 1918ല്‍ അബൂദബിയിലെ അല്‍ ഹിസ്വന്‍ കൊട്ടാരത്തിലായിരുന്നു. 1855 മുതല്‍ 1909 വരെ അബൂദബി ഭരിച്ചിരുന്ന പിതാമഹനായ ശൈഖ് സായിദ് ബിന്‍ ഖലീഫയുടെ പേര് തന്നെയാണ് ശൈഖ് സായിദിനും നല്‍കിയത്. 1946ല്‍ അല്‍ഐന്‍ പ്രവിശ്യാ ഭരണ സാരഥ്യത്തിലേക്ക് വന്നതോടെ നേതൃപാടവം കൊണ്ടദ്ദേഹം ശ്രദ്ധേയനായി. 1966 ആഗസ്റ്റ് ആറിന് അബൂദബി സംസ്ഥാന ഭരണത്തിലേക്കദ്ദേഹം അവരോധിക്കപ്പെട്ടു. എമിറേറ്റുകളുടെ ഐക്യവേദി രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ശൈഖ് സായിദ് 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇയുടെ പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മരിക്കുന്നതുവരെ ആ പദവി അദ്ദേഹം ശ്രേഷ്ഠമാക്കി. യു.എ.ഇ ജനതയെയും ലോക സമൂഹത്തെയും വേദനയിലാഴ്ത്തി 2004 നവംബര്‍ രണ്ടിന് ശൈഖ് സായിദ് തന്‍െറ 86ാം വയസ്സില്‍ ഈ ലോകത്തോട് വിടവാങ്ങി. അറബി കലണ്ടറനുസരിച്ച് അദ്ദേഹത്തിന്‍െറ വിയോഗം റമദാന്‍ 19നായതിനാലാണ് ഇന്ന് ചരമവാര്‍ഷികം ആചരിക്കുന്നത്. |
ഇന്ന് തര്‍ഹീലില്‍ ഇന്ത്യക്കാരുടെ ദിനം Posted: 27 Jul 2013 11:02 PM PDT റിയാദ്: തര്‍ഹീലില്‍ എക്സിറ്റ് നടപടികള്‍ക്ക് പുതിയ ക്രമീകരണം കൊണ്ടുവന്നശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് പതിവുപോലെ ഇന്ത്യക്കാരെ പരിഗണിക്കും. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതല്‍ അവധിയാകുമെന്നതിനാല്‍ ഈദിന് മുമ്പുള്ള ഇന്ത്യക്കാരുടെ അവസാന അവസരവുമാകും ഇത്. തര്‍ഹീലില്‍ നിയുക്തരായ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും അംഗീകൃത വളണ്ടിയര്‍മാരും അടങ്ങുന്ന ഔദ്യാഗിക സംഘത്തില്‍നിന്ന് നേരത്തെ ടോക്കണ്‍ കിട്ടിയ 1000പേരുടെ എക്സിറ്റ് അപേക്ഷയാണ് ഇന്ന് പരിഗണിക്കുക. റമദാനിലെ സമയക്രമമനുസരിച്ച് ഇന്ന് രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് നടപടി. എംബസിയുടെ സ്റ്റാമ്പ് പതിച്ച് ടോക്കണ്‍ നമ്പറും തീയതിയും രേഖപ്പെടുത്തിയ ടോക്കണുകള്‍ ഇന്നത്തേക്കുവേണ്ടി പുതിയ ക്രമീകരണം നടപ്പായ ആദ്യ ഞായറാഴ്ച തന്നെ വിതരണം ചെയ്തിരുന്നു. ഇതില്‍ ഗ്രീന്‍ ടോക്കണ്‍ കിട്ടിയവരെ തര്‍ഹീലിലെ പ്രധാന ഗേറ്റിലും വൈറ്റ് ടോക്കണുള്ളവരെ ദൗരിയാത്തിലുമാണ് സ്വീകരിക്കുക. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലായി മൊത്തം 1700ഓളം പേര്‍ക്ക് ഈ രീതിയില്‍ എക്സിറ്റ് വിസ ലഭിച്ചു. ഇന്ന് പരിഗണിക്കുന്ന 1000 പേര്‍ക്കും എക്സിറ്റ് വിസ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതല്‍ സൗദി കാര്യാലയങ്ങള്‍ അവധിയിലാകും. ഈദ് കഴിഞ്ഞ് ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചമുതലാണ് പുനരാരംഭിക്കുക. ഇന്നത്തെ അവസരം കഴിഞ്ഞാല്‍ ഇനി ഇന്ത്യക്കാരെ പരിഗണിക്കുക ഓഗസ്റ്റ് 18 നാവും. അന്നത്തേക്കുള്ള ടോക്കണുകള്‍ കഴിഞ്ഞ ഞായറാഴ്ച വിതരണം ചെയ്തുകഴിഞ്ഞു. ഇന്ന് നല്‍കുന്ന ടോക്കണുകള്‍ അതു കഴിഞ്ഞുള്ള രണ്ട് ഞായറാഴ്ചകളിലേക്കുള്ളതാണ്. പുതിയ ടോക്കണുകളുടെ വിതരണവും തര്‍ഹീലില്‍ വെച്ചുതന്നെയാണ് എംബസി സംഘം നിര്‍വഹിക്കുന്നത്. നിയമാനുസൃതം ഇങ്ങനെ ലഭിക്കുന്ന ടോക്കണുകളിലൂടെ മാത്രം എക്സിറ്റ് നേടാന്‍ ശ്രമം നടത്താനാണ് എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്. പണം നല്‍കിയും മറ്റും അനധികൃതമായി എക്സിറ്റ് നേടാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമെന്ന നിലയില്‍ എംബസിയധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂഷണത്തിനിറക്കിയിരിക്കുന്ന വ്യാജ ഏജന്‍റുമാര്‍ക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിരലടയാളം നല്‍കാനും എക്സിറ്റ് വിസ നേടാനും നിയമം അനുവദിക്കുന്ന വഴി തുറന്നുകിടക്കുമ്പോള്‍ തങ്ങളുടെ ഊഴമെത്താന്‍ കാത്തിരിക്കുന്നതിന് പകരം പിന്‍വാതിലൂടെ നടത്തുന്ന ശ്രമം ഗുരുതരമായ ആപത്തുണ്ടാക്കുമെന്നും മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ ദുഃഖിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. എക്സിറ്റ് വിസ തരപ്പെടുത്തി തരാമെന്നും വിരലടയാളം നല്‍കാന്‍ എളുപ്പവഴിയുണ്ടാക്കാമെന്നും പറഞ്ഞ് പണം പറ്റി പിന്‍വാതില്‍ ശ്രമങ്ങള്‍ക്ക് വ്യാജ ഏജന്‍റുമാര്‍ രംഗത്തുണ്ടെന്ന ആരോപണം ശക്തമായിരിക്കെ തന്നെ എംബസി വിതരണം ചെയ്യുന്ന ടോക്കണുകള്‍ കൈപ്പറ്റിയശേഷം കൈമാറ്റം പണമുണ്ടാക്കാനും ശ്രമം നടത്തുന്നതായ ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ടോക്കണ്‍ മറിച്ചുകൊടുക്കുന്നതായ അത്തരം ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടില്ലെന്നും അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികളുണ്ടാവുമെന്നും ഔദ്യാഗിക കേന്ദ്രങ്ങള്‍ താക്കീത് ആവര്‍ത്തിക്കുന്നു. |
കടുത്ത ചൂടിലും വോട്ട് ചെയ്യാന്‍ ആയിരങ്ങള്‍ Posted: 27 Jul 2013 10:56 PM PDT കുവൈത്ത് സിറ്റി: റമദാനും കടുത്ത ചൂടും അവഗണിച്ച് കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ആയിരങ്ങളെത്തി. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് പലയിടത്തും നീണ്ട ക്യൂ ദൃശ്യമായിരുന്നു. പലയിടത്തും സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് അനുഭവപ്പെട്ടു. രാവിലെ വോട്ട് ചെയ്യാനെത്തിയവരിലധികവും ചെറുപ്പക്കാരായിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് രാത്രി എട്ട് വരെ നീണ്ടു. ആദ്യ ഫലങ്ങള്‍ രാത്രി പത്തുമണിയോടെ പുറത്തുവരുമെന്നാണ് കരുതുന്നത്. പൂര്‍ണ ഫലങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മാത്രമേ ലഭ്യമാകൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വോട്ടിങ് നടക്കുന്നതെന്ന് നിരീക്ഷകനായെത്തിയ അബ്ദുല്ല അല്‍ സാലിം പറഞ്ഞു. കടുത്ത ചൂടിനെ അവഗണിച്ചും ഇത്രയധികം പേര്‍ വോട്ട് ചെയ്യാനെത്തിയത് കുവൈത്തി പൗരന്മാരുടെ ഉത്തരവാദിത്വമാണ് തെളിയിക്കുന്നതെന്ന് ലബനാനില്‍ നിന്ന് നിരീക്ഷകനായെത്തിയ യഹ്യ അല്‍ ഹകീം പറഞ്ഞു. ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സുഡാന്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, മൊറോക്കോ, തുനീഷ്യ, ലിബിയ എന്നീ അറബ് രാജ്യങ്ങളില്‍ നിന്നും ജപ്പാന്‍, നെതര്‍ലാന്‍റ്സ്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുമായി 35ഓളം നിരീക്ഷകരാണ് കുവൈത്തില്‍ എത്തിയിട്ടുള്ളത്. അഞ്ച് മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളില്‍ സംഘം സന്ദര്‍ശനം നടത്തി. റമദാനും കടുത്ത ചൂടും ഭീഷണിയാണെങ്കിലും പൗരാവകാശം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പലരും വോട്ട് ചെയ്യാനെത്തിയത്. ഉച്ച സമയത്ത് 50 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുവൈത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. വരുംവര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് റമദാനില്‍ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥനായ ബദര്‍ അല്‍ സൈദ് ആവശ്യപ്പെട്ടു. സുസ്ഥിര പാര്‍ലമെന്‍റ് നിലവില്‍ വരുത്താനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സാധിക്കട്ടെയെന്ന് വോട്ടര്‍മാര്‍ ആശംസിച്ചു. പല രക്ഷകര്‍ത്താക്കളും കുട്ടികളെയും കൂട്ടിയാണ് പോളിങ് കേന്ദ്രങ്ങളിലെത്തിയത്. കുട്ടികളില്‍ ജനാധിപത്യ അവബോധമുണ്ടാക്കാനും വോട്ടിങ് രീതികളുമായി പരിചയപ്പെടാനും സാധിക്കുമെന്നതിനാലാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് വോട്ടറായ മിശാരി അല്‍ അഹ്മദ് പറഞ്ഞു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രാജ്യത്തിന്‍െറ പ്രതീക്ഷ. വോട്ടിങ് രീതികളുമായി പരിചയപ്പെടുന്നത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്ന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിമാരിലൊരാളായ ഫൈസല്‍ ബൂരിസ്ലി പറഞ്ഞു. പോളിങ് കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. |
ദല്‍ഹിയില്‍ ബൈക്ക് അഭ്യാസം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്: ഒരാള്‍ മരിച്ചു Posted: 27 Jul 2013 10:02 PM PDT ന്യൂദല്‍ഹി: പാര്‍ലമെന്‍്റ് സ്ട്രീറ്റില്‍ ബൈക്ക് അഭ്യാസം നടത്തുന്നത് തടയുന്നതിനായി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. പാര്‍ലമെന്‍്റ് സ്ട്രീറ്റില്‍ വിന്‍ഡ്സര്‍ ലൈനില്‍ 30 ഓളം യുവാക്കള്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതായുള്ള റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥലത്തത്തെിയ പൊലീസ് ബൈക്കഭ്യാസം തടയാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസിനു നേരെ യുവാക്കള്‍ കല്ലെറിഞ്ഞതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പൊലീസ് വെടിവെപ്പ് തുടങ്ങിയപ്പോള്‍ ബൈക്ക് അഭ്യാസികള്‍ പിരിഞ്ഞുപോയി. എന്നാല്‍ പൊലീസിന്‍്റെ മുന്നറിയിപ്പ് വകവെക്കാതെ സ്ഥലത്ത് കറങ്ങിയ ബൈക്കിനുനേരെ ടയര്‍ പഞ്ചറാക്കുന്നതിനായി പൊലീസ് വെടിവെക്കുകയായിരുന്നു. എന്നാല്‍ യുവാക്കളിലൊരാള്‍ക്കാണ് വെടിയേറ്റത്. ബൈക്കിന്‍്റെ പുറകിലിരുന്ന കിരണ്‍പാണ്ഡെക്കാണ് വെടിയേറ്റത്. ഇയാളെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പുനീത് ശര്‍മ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാക്കള്‍ പൊലീസിനു നേരെ നടത്തിയ കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. |
ബാലി വധം Posted: 27 Jul 2013 08:50 PM PDT രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ സുഗ്രീവസഖ്യം, ബാലി വധം, സീതാന്വേഷണം എന്നിവയാണ് മുഖ്യവിഷയങ്ങള്‍. ശബരിയെ അനുഗ്രഹിച്ച് തെക്കോട്ടു നടന്ന രാമ-ലക്ഷ്മണന്മാര്‍ കുറച്ച് കഴിഞ്ഞ് പമ്പാനദിയുടെ തീരത്തത്തെി. അനേകം പുഷ്പങ്ങളാലും ജീവികളാലും ശോഭിച്ചിരിക്കുന്ന നദി വളരെ അഗാധവും ശുദ്ധവുമായാണ് രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ളത്. സീതയുടെ അടുത്തത്തൊതെ സങ്കടപ്പെട്ടിരിക്കുന്ന ശ്രീരാമന് പമ്പയുടെ തീരത്തത്തെിയപ്പോള്‍തന്നെ ഏറെ സമാധാനം തോന്നി. വളരെ നേരം അവിടെ വിശ്രമിച്ച ശേഷം അവര്‍ മുന്നോട്ട് നടന്നു. അപ്പോള്‍ കാട്ടില്‍വെച്ച് ദൂരെ ഇരിക്കുന്ന സുഗ്രീവന്‍ അവരെ കണ്ടു. മുമ്പൊരിക്കലും അവിടെയൊന്നും കണ്ടിട്ടില്ലാത്ത അവരാരാണെന്നന്വേഷിക്കാന്‍ സുഗ്രീവന്‍െറ മന്ത്രിമാരില്‍ പ്രധാനിയായ ഹനുമാനെ അയച്ചു. ഹനുമാന്‍ വേഗം തേജസ്വിയായ ഒരു ബ്രഹ്മചാരിയുടെ വേഷമിട്ട് രാമ-ലക്ഷ്മണന്മാരുടെ അടുത്തത്തെി. സീതയെ അന്വേഷിച്ചിറങ്ങിയ രാമ-ലക്ഷ്മണന്മാരുടെ വിഷമം ആ ബ്രഹ്മചാരിയെ അറിയിച്ചു. മാത്രമല്ല, ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്നെ കൊല്ലാന്‍ നടക്കുന്ന ബാലിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സുഗ്രീവന്‍െറ വിഷമം ബ്രഹ്മചാരിയായി വന്ന ഹനുമാന്‍ ശ്രീരാമനെയും അറിയിച്ചു. സുഗ്രീവന്‍െറ സഹായത്തോടെ സീതാദേവിയെ കണ്ടുപിടിക്കാം എന്ന് ഹനുമാന്‍ അവരെ ബോധ്യപ്പെടുത്തി. അങ്ങനെയെങ്കില്‍ സുഗ്രീവനെ തങ്ങള്‍ സഹായിക്കാമെന്ന് ശ്രീരാമന്‍ ഹനുമാനോടും പറഞ്ഞു. അതോടെ സുഗ്രീവനുമായുള്ള സഖ്യത്തിന് രാമ-ലക്ഷ്മണന്മാര്‍ തയാറായി. അപ്പോള്‍ ഹനുമാന്‍ തന്‍െറ യഥാര്‍ഥ വേഷമിട്ട് പര്‍വതത്തോളം വലുതായി ശ്രീരാമനെയും ലക്ഷ്മണനെയും തോളിലേറ്റി സുഗ്രീവന്‍െറയടുത്ത് എത്തിച്ചു. ഒരു ശാപം കാരണം ബാലിക്ക് എത്താന്‍ കഴിയാത്ത ഒരേയൊരു സ്ഥലമായ ഋഷ്യമൂകാജലത്തില്‍ വന്ന് പേടിച്ചിരിക്കുകയാണ് സുഗ്രീവന്‍. തന്നെക്കണ്ടാല്‍ ബാലി എന്തായാലും കൊല്ലും. അതുകൊണ്ട് എങ്ങനെയെങ്കിലും യുദ്ധം ചെയ്ത് ബാലിയെ കൊന്നേപറ്റൂ. അതിനാണ് സുഗ്രീവന്‍ രാമന്‍െറ സഹായം തേടിയിരിക്കുന്നത്. അങ്ങനെ സുഗ്രീവന്‍ ബാലിയെ യുദ്ധത്തിന് ക്ഷണിച്ചു. യുദ്ധം തുടങ്ങിയെങ്കിലും, രണ്ടുപേരും ഒരുപോലെയായതുകൊണ്ട്, ബാലിയെ തിരിച്ചറിഞ്ഞ് വധിക്കാന്‍ ശ്രീരാമനു കഴിഞ്ഞില്ല. ബാലിയുടെ ശക്തിക്കുമുന്നില്‍ തളര്‍ന്ന് സുഗ്രീവന്‍ തിരിച്ച് ഓടിപ്പോന്നു. രണ്ടാമത്, തിരിച്ചറിയാന്‍ വേണ്ടി അടയാളമായി ഒരു പൂമാലയിട്ടുകൊടുത്ത് രാമന്‍ വീണ്ടും സുഗ്രീവനെ യുദ്ധത്തിന് അയച്ചു. തോറ്റുപോയ ഒരാള്‍ വീണ്ടും യുദ്ധത്തിന് വിളിച്ചാല്‍ അതിനര്‍ഥം അയാളെ സഹായിക്കാന്‍ ഒരാള്‍ ഒപ്പമുണ്ടെന്നാണ് താര ബാലിയോട് പറഞ്ഞത്. അതു കേള്‍ക്കാതെ ബാലി യുദ്ധത്തിനിറങ്ങി. ആ യുദ്ധത്തിനിടയില്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന് ശ്രീരാമന്‍ ബാലിയെ അമ്പെയ്ത് വീഴ്ത്തി. കുഴഞ്ഞുവീണ ബാലി രാമനെ ഒരുപാട് പഴിക്കുകയും പുച്ഛിക്കുകയും ചെയ്തു. എന്നാല്‍, അതിനു മറുപടിയായി, ചെയ്ത പ്രവൃത്തിയുടെ തത്ത്വം ബാലിക്ക് ശ്രീരാമന്‍ പറഞ്ഞുകൊടുത്തു. അത് മനസ്സിലാക്കിയശേഷമാണ് ബാലി കണ്ണടച്ചത്. വളരെ ചര്‍ച്ചാവിഷയമായ ഈ സന്ദര്‍ഭത്തിന്‍െറ തത്ത്വം വരും ദിവസം നമുക്ക് വിശകലനം ചെയ്യാം. |
മൂന്നാം ഏകദിനം ഇന്ന്: പരമ്പര പിടിക്കാന്‍ ഇന്ത്യ Posted: 27 Jul 2013 08:46 PM PDT ഹരാരെ: വിജയത്തുടര്‍ച്ചയുമായി പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യ ഇന്ന് മൂന്നാം ഏകദിനത്തില്‍ സിംബാബ്വെക്കെതിരെ. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും യുവനിരയുടെ കരുത്തില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി സന്ദര്‍ശകര്‍ രണ്ടു ചുവട് മുന്നിലാണ്. വിരാട് കോഹ്ലിയുടെ കീഴില്‍ ആദ്യമായി വിദേശ പര്യടനത്തിനിറങ്ങിയ ടീം അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ താരതമ്യേന ദുര്‍ബലരായിട്ടും രണ്ടുകളികളിലും 200 റണ്‍സിലേറെ നേടി വെല്ലുവിളി നിലനിര്‍ത്തിയതിന്‍െറ ആശ്വാസത്തിലാണ് ആതിഥേയര്‍. വിരാട്കോഹ്ലിയും ശിഖര്‍ ധവാനും റായിഡുവും കാര്‍ത്തികുമുള്‍പ്പെടുന്ന യുവ ബാറ്റിങ് നിര ശക്തമാണ്. അതേസമയം, 10 ആഴ്ചകൊണ്ട് തട്ടിക്കൂട്ടിയ ടീമായിട്ടും വീഴ്ചകളറിയിക്കാതെ ചെറുത്തുനില്‍ക്കുന്ന സിംബാബ്വെക്കെതിരെ വിയര്‍ക്കുന്ന ബൗളിങ് നിര ഇനിയും മെച്ചപ്പെടാതെ വയ്യ. അടിമുടി പ്രശ്നങ്ങളുടെ വക്കിലായിട്ടും കഴിഞ്ഞ കളിയില്‍ 295 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെ 20 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന മികച്ച നിലയിലായിരുന്നു. പന്തെറിയാന്‍ പലരും മാറിമാറിയത്തെിയിട്ടും പിടിച്ചുനിന്ന ടീമിലെ വുസി സിബാന്‍ഡ അര്‍ധ സെഞ്ച്വറിയും നേടി. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞവരില്‍ ജയദേവ് ഉനട്കട് ഒഴികെ ആരും കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ളെന്നതാണ് നേര്. ഉനട്കട് നാലു വിക്കറ്റ് കൊയ്താണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ രണ്ടു കളികളില്‍നിന്നായി ഉനഡ്കടിന്‍െറ സമ്പാദ്യം അഞ്ചു വിക്കറ്റായി ഉയര്‍ന്നു. പ്രമുഖരുടെ അഭാവത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട വിനയ്കുമാര്‍ കഴിഞ്ഞ രണ്ടു കളികളില്‍ 18 ഓവര്‍ എറിഞ്ഞതില്‍ 106 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ ഒരു വിക്കറ്റാണ് സമ്പാദ്യം. ഓള്‍റൗണ്ട് മികവില്‍ ടീമിലിടം നേടിയ രവീന്ദ്ര ജദേജയുടെ ബാറ്റ് നിശ്ശബ്ദമായെങ്കിലും ബൗളിങ് ശരാശരി നിലവാരം നിലനിര്‍ത്തുന്നതും തുടക്കക്കാരനായ മുഹമ്മദ് ഷമി പ്രതീക്ഷക്കൊത്ത് പന്തെറിയുന്നതും ആശ്വാസം പകരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായ വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവര്‍ സെഞ്ച്വറിയും റായിഡു, കാര്‍ത്തിക് എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടിയപ്പോള്‍ രോഹിത് ശര്‍മയും സുരേഷ് റെയ്നയും ഇനിയും കാര്യമായി തിളങ്ങിയിട്ടില്ല. അതേസമയം, പുതിയ രാജ്യാന്തര ഏകദിന നിയമങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതായി രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിഖര്‍ ധവാന്‍ പറഞ്ഞു. ഒന്നിലേറെ തവണ പുതിയ പന്തെടുക്കാന്‍ നിയമമായതോടെ കളിയിലുടനീളം പന്ത് സ്വിങ് ചെയ്യുന്നത് അവസാന പന്തുകളില്‍ റണ്‍ അടിച്ചുകൂട്ടുന്ന പതിവ് മുടങ്ങിയിട്ടുണ്ട്. |
No comments:
Post a Comment