സ്വാഗതം
WELCOME

News Update..

Thursday, July 4, 2013

ഈജിപ്ത് സൈനിക അട്ടിമറി: ലോക രാഷ്ട്രങ്ങള്‍ക്ക് ആശങ്ക Madhyamam News Feeds

ഈജിപ്ത് സൈനിക അട്ടിമറി: ലോക രാഷ്ട്രങ്ങള്‍ക്ക് ആശങ്ക Madhyamam News Feeds

Link to

ഈജിപ്ത് സൈനിക അട്ടിമറി: ലോക രാഷ്ട്രങ്ങള്‍ക്ക് ആശങ്ക

Posted: 04 Jul 2013 12:01 AM PDT

Image: 

ലണ്ടന്‍: ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക നടപടിയില്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ലോക രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. സൈന്യത്തിന്റെ നടപടിയെ അപലപിച്ച യു.എസ് പ്രസിഡന്‍്റ് ബറാക്ക് ഒബാമ, എത്രയും വേഗം ഭരണം ജനാധിപത്യ സര്‍ക്കാറിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സൈനിക നടപടിയെ ‘അട്ടിമറി’യെന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല. ഇപ്പോള്‍ വീട്ടുതടങ്കലിലുള്ള മുര്‍സിയുടെയും അദ്ദേഹത്തിന്റെഅനുയായികളുടെയും അറസ്റ്റ് ഒഴിവാക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഈജിപ്ത്  വിഷയത്തില്‍ ആരുടെയും പക്ഷം ചേരാനില്ല. ജനാധിപത്യത്തോട് മാത്രമാണെന്നും ഒബാമ വ്യക്തമാക്കി.

സൈനിക ഇടപെടലിനെ ബ്രിട്ടനും അപലപിച്ചു. നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. രണ്ടര വര്‍ഷം മുമ്പ് ഈജിപ്തില്‍ ജനാധിപത്യം സ്ഥാപിക്കുക എന്നത് ദുഷ്കരമായിരുന്നു. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളും ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കാളിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈജിപ്തില്‍ ഉടന്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ പോളിസി ചീഫ് കാതറിന്‍ ആഷ്തന്‍ പറഞ്ഞു. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടക്കണം. തുടര്‍ന്ന് ഭരണഘടനയും നിലവില്‍ വരണം. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതായും അവര്‍ പറഞ്ഞു.

മണിമലത്തേ് പാറമടക്ക് ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനാനുമതി

Posted: 03 Jul 2013 11:52 PM PDT

റാന്നി: ചെമ്പന്മുടിമലയിലെ മണിമലത്തേ് പാറമടയില്‍ ബുധനാഴ്ച പുലര്‍ച്ചെ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് എത്തിയ തിരുവല്ല ആര്‍.ഡി.ഒ എ.ഗോപകുമാര്‍ സ്ഥലം പരിശോധിച്ച് നിരോധ ഉത്തരവ് പിന്‍വലിച്ചു. ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മണിമലത്തേ് പാറമട വീണ്ടും തുറക്കാന്‍ ഇതോടെ നീക്കം തുടങ്ങി. സമരം നടക്കുന്ന പ്രദേശത്ത് ജനങ്ങളുടെ കണ്ണുവെട്ടിച്ചാണ് ചെമ്പന്മുടിമലയിലെ മണിമലത്തേ് പാറമടയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആര്‍.ഡി.ഒ എത്തിയത്. പാറമട ഭാഗത്തുനിന്നും ഉദ്ഭവിച്ച് എരുമേലി അയ്യപ്പക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന പൊന്നരുവിത്തോടിന്‍െറ ഗതി പുന$സ്ഥാപിച്ചത് അറിയാനായിരുന്നു സന്ദര്‍ശനമെന്ന് ആര്‍.ഡി.ഒ പിന്നീട് അറിയിച്ചു. 
തോടിന്‍െറ സ്ഥിതി പുന$സ്ഥാപിച്ചതായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന്  നിരോധ ഉത്തരവ് പിന്‍വലിച്ചതായി ആര്‍.ഡി.ഒ പറഞ്ഞു. നിരോധ ഉത്തരവ് പിന്‍വലിച്ച കാര്യം ഇദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. 133ാം വകുപ്പ് പ്രകാരം നിലനിന്ന നിരോധ ഉത്തരവാണ് പിന്‍വലിച്ചത്.  കാവുങ്കല്‍  പാറമടയോടൊപ്പം  മണിമലത്തേിന്‍െറയും പ്രവര്‍ത്തനം തടഞ്ഞിരുന്നു.  
  മുന്‍ കലക്ടര്‍ ജിതേന്ദ്രനും ആര്‍.ഡി.ഒ ഗോപകുമാറും മണിമലത്തേ് പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ നേരത്തെ കണ്ടെ ത്തിയിരുന്ന മറ്റ് നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ആര്‍.ഡി.ഒ ഒഴിഞ്ഞുമാറി. കാവുങ്കല്‍ - മണിമലത്തേ് പാറമടകളില്‍ നിയമാനുസൃതമല്ല പാറഖനനം നടത്തിയിരുന്നതെന്നും ബഞ്ചുമാര്‍ക്ക് പ്രകാരം പാറപൊട്ടിക്കണമെന്ന നിബന്ധന ഇരുകൂട്ടരും പാലിച്ചിട്ടില്ലെന്നും ആര്‍.ഡി.ഒ പറയുന്നു. കാവുങ്കല്‍ പാറമടയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആര്‍.ഡി.ഒ കാവുങ്കല്‍ പാറമടക്ക് അനുമതി നല്‍കുന്ന പ്രശ്നമില്ലെന്നും ചൂണ്ടിക്കാട്ടി. പൊന്നരുവി തോടിന്‍െറ നീരൊഴുക്കിനു തടസ്സമായി നിലനിന്നവ നീക്കണമെന്ന് നേരത്തെ മണിമലത്തേ് പാറമട ഉടമക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. ഇതിന്‍പ്രകാരം തോടിന്‍െറ ഗതി പുന$സ്ഥാപിച്ചോ എന്നറിയാന്‍ അത്തിക്കയം വില്ലേജ് ഓഫിസറെ നിയോഗിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇതിനായി സ്ഥലത്തെത്തിയ വില്ലേജ് ഓഫിസറെ സമര സമിതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു. 
തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശാനുസരണം ബുധനാഴ്ച പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തിയതെന്നും ആര്‍.ഡി.ഒ പറഞ്ഞു. പാറമടയില്‍ എത്താന്‍ ആര്‍.ഡി.ഒക്ക് പാറമട ഉടമ  തന്നെയാണ് സഹായം നല്‍കിയത്. ഇദ്ദേഹം പാറമട ഉടമയുടെ വീട്ടില്‍ നിന്ന് രാവിലെ ആഹാരം കഴിച്ചാണ് മടങ്ങിയതെന്നും ആരോപണം ഉണ്ട്. 
എന്നാല്‍ അത്തിക്കയം വില്ലേജ് ഓഫിസറെ പാറമടയില്‍ തടഞ്ഞതിന് പൊലീസ് സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആര്‍.ഡി.ഒ ചെമ്പന്മുടിയില്‍ എത്തിയത് ദുരൂഹമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. 

ഉത്തരഖണ്ഡ്: 1,227 കുട്ടികളെ കണാതായതായി റിപ്പോര്‍ട്ട്

Posted: 03 Jul 2013 11:51 PM PDT

Image: 

ഡെറാഡൂണ്‍: പ്രളയം താണ്ഡവമാടിയ ഉത്തരഖണ്ഡ് ദുരന്ത ഭൂമിയില്‍ 1,227 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് ചീഫ് സെക്രട്ടറി സുഭാഷ് കുമാര്‍ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള ദേശീയ സമിതിയുടെ (എന്‍.സി.പി.ആര്‍) നാലംഗ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷിതാക്കളും ബന്ധുക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഒരു മാസത്തിനുള്ളില്‍ കുട്ടികളെ കുറിച്ച വിവരമൊന്നും ലഭിച്ചില്ലെങ്കില്‍ മരണപ്പെട്ടതായി കണക്കാക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.   

രുദ്രപ്രയാഗ്, ചമോലി, ഉത്തരാക്ഷി, പിതോരഘട്ട് ജില്ലകളില്‍ നിന്ന് കാണാതായ കുട്ടികളുടെ കൃത്യമായ എണ്ണം നല്‍കണമെന്ന് എന്‍.സി.പി.ആര്‍ അധ്യക്ഷ കുശാല്‍ സിങ്  സുഭാഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് രക്ഷിതാക്കളെ അറിയിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

സരിതയെ വിളിച്ചവരില്‍ ചെന്നിത്തലയും കൂടുതല്‍ മന്ത്രിമാരും

Posted: 03 Jul 2013 11:32 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്ക് ഫോണ്‍ ചെയ്തവരില്‍ യു.ഡി.എഫ് സര്‍ക്കാറിലെ നിരവധി പ്രമുഖര്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത്. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല,  മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, കെ.സി ജോസഫ്,കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ സരിതയെ വിളിച്ചിരുന്നതായ രേഖകള്‍ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കു പുറമെ, എം.എല്‍.എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഗണേഷ് കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി, മോന്‍സ് ജോസഫ് എന്നിവരെയും സരിത വിളിച്ചിട്ടുണ്ട്. പി.സി വിഷ്ണുനാഥ്,ടി.സിദ്ദീഖ്,ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരുടെ പേരുകളും  കോള്‍ രേഖകളില്‍ ഉണ്ട്. മോന്‍സ് ജോസഫ് 107 തവണയാണ് സരിതയെ വിളിച്ചത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് മന്ത്രിമാര്‍ വിളിച്ചത് .

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ വിളിച്ചതായ ആരോപണം സര്‍ക്കാറിന് തലവേദന ആയിരിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെയും കൂടുതല്‍ മന്ത്രിമാരുടെയും പേരുകള്‍ ഔദ്യാഗിക രേഖകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ഇതോടെ സോളാര്‍ തട്ടിപ്പില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പങ്കിന്‍െറ വ്യാപ്തി ഏറുകയാണ്.

തൊടുപുഴയില്‍ മോഷ്ടാക്കള്‍ വിലസുന്നു

Posted: 03 Jul 2013 11:29 PM PDT

Subtitle: 
മൂന്നുദിവസത്തിനിടെ മൂന്നുമോഷണം
തൊടുപുഴ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും മോഷണം പെരുകുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി മൂന്നുമോഷണ കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇടവെട്ടിച്ചിറക്ക് സമീപം ചൊവ്വാഴ്ച അര്‍ധരാത്രി രണ്ട് വീടുകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി 1.30 ഓടെയായിരുന്നു സംഭവം. വീടിന്‍െറ ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ സീലിങ് തകര്‍ത്ത് മുറിക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. നൗഷാദിന്‍െറ ഭാര്യ അനീഷയുടെ സ്വര്‍ണ ചെയിന്‍, പാദസരം, വള എന്നിവയടക്കം ഏഴുപവന്‍െറ സ്വര്‍ണവും മേശപ്പുറത്ത് വെച്ചിരുന്ന പേഴ്സില്‍നിന്ന് 2,000 രൂപയും കവര്‍ന്നു. സമീപവാസിയായ ഒരാളുടെ ജനലിനരികിലിരുന്ന മൊബൈല്‍ ഫോണും മോഷണം പോയതായി പരാതിയുണ്ട്.
വള മുറിച്ച് മാറ്റുന്നതിനിടെ ഞെട്ടി ഉണര്‍ന്ന അനീഷ നിലവിളിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി വീട്ടമ്മ പറഞ്ഞു. ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മുന്നിലെയും പിന്നിലെയും കതക് തുറന്നിട്ടിരുന്നതായും അകത്തുകടന്നവര്‍ വീട്ടുകാര്‍ ഉണര്‍ന്ന ഉടന്‍ ഇതുവഴി രക്ഷപ്പെട്ടതായും ഒരാളെ കണ്ടതായും മോഷ്ടാക്കള്‍ രണ്ടുപേരുണ്ടായിരുന്നതായും വീട്ടുടമ നൗഷാദ് പറഞ്ഞു. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പിള്ളിച്ചിറയിലും വടക്കുംമുറിയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ശനിയാഴ്ച രാത്രി പെരുമ്പിള്ളിച്ചിറ കനാല്‍ റോഡില്‍ കൂട്ടങ്കല്‍ കരീമിന്‍െറ വീട്ടില്‍നിന്ന് 5000രൂപ മോഷണം പോയിരുന്നു. കുടുംബാംഗങ്ങള്‍ കിടന്നുറങ്ങിയ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം വെളുപ്പിന് മൂന്നരയോടെയായിരുന്നു കവര്‍ച്ച. മോഷ്ടാക്കള്‍ കരീമിന്‍െറ വീട്ടില്‍നിന്ന് കൊണ്ടുപോയ സ്യൂട്ട്കേസ് റോഡില്‍നിന്ന് കണ്ടുകിട്ടിയിരുന്നു. ഇതേ ദിവസം തന്നെ പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ സെയ്തുമുഹമ്മദിന്‍െറ വീട്ടിലും പെരുമ്പിള്ളിച്ചിറ കരിമറ്റത്തില്‍ നവാസ്, തയ്യില്‍ സുലൈമാന്‍ എന്നിവരുടെ വീടുകളിലും മോഷണം നടന്നിരുന്നു.
തിങ്കളാഴ്ച മങ്ങാട്ടുകവല വടക്കുംമുറി എംപ്ളോയീസ് ഗാര്‍ഡന്‍ ഹൗസിങ് കോളനിയിലും സമീപ പ്രദേശങ്ങളിലും നടന്ന മോഷണത്തില്‍ പണവും സ്വര്‍ണവും മോഷണം പോയി. ഹൗസിങ് കോളനിയിലെ പുളിന്താനത്ത് പി.എം. നാരായണന്‍െറയും മോനിപ്ളാക്കല്‍ എം.എന്‍. തങ്കപ്പന്‍പിള്ളയുടെയും വീടുകളിലാണ് മോഷണം നടന്നത്. വീടിന്‍െറ പിന്നിലെ കതക് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ മാലയും പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് എംപ്ളോയീസ് ഗാര്‍ഡന്‍സ് റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് തൊടുപുഴക്ക് സമീപം തെക്കുംഭാഗത്ത് ഒളിവില്‍ കഴിഞ്ഞ ആയി സജി എന്ന ഗുണ്ടാ നേതാവിനെ പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി ആയി സജി ഇവിടെ താമസിക്കുന്ന വിവരം തൊടുപുഴ പൊലീസിന് അറിയാന്‍ കഴിയാത്തത് വന്‍ വീഴ്ചയാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നഗരത്തില്‍ അടിക്കടി മോഷണ പരമ്പരകള്‍ അരങ്ങേറുന്നത്. വിവിധ റസിഡന്‍റ്സ് അസോസിയേഷനുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കുഴി നഗരം; യാത്ര നരകം

Posted: 03 Jul 2013 11:01 PM PDT

കോട്ടയം: നഗരത്തിലെ കുഴികളില്‍ കുരുങ്ങി വാഹനങ്ങള്‍ അപകടയാത്ര തുടരുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. ഓരോ ദിനവും ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളും ഓട്ടോകളും കുഴികളില്‍ കുടുങ്ങി പിന്നെ, തള്ളിനീക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയായി.
നാട്ടകം, ബേക്കര്‍ ജങ്ഷന്‍, നാഗമ്പടം, സംക്രാന്തി, റെയില്‍വേ സ്റ്റേഷന്‍ റോഡ്, എസ്.എച്ച് മൗണ്ട് എന്നിവിടങ്ങളില്‍ വന്‍ കുഴികള്‍ റോഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം മഴയില്‍ വെള്ളം നിറഞ്ഞ് മെറ്റലും കല്ലുകളും ഇളകി അപകടം വരുത്തുകയാണ്. അധികം പരാതി ഉയരുന്നിടത്ത് പാറച്ചീളുകളുടെ അവശിഷ്ടങ്ങളും മെറ്റല്‍പൊടിയും ഇട്ട് മൂടുകയാണ് അധികൃതര്‍. ഏതാനും നേരത്തേക്ക് മാത്രമാണ് ഇത്തരം കുഴിയടക്കല്‍ നിലനില്‍ക്കുന്നത്.
മഴക്കാലത്തിന് തൊട്ടുമുമ്പ് നന്നാക്കിയ റോഡുകള്‍ വരെ തകര്‍ന്നുകഴിഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരാണ് റോഡിലെ കുഴികള്‍ കൊണ്ട് കൂടുതല്‍ ദുരിതത്തിലായത്. ഓട്ടം പോകുന്നതിനിടെ കുഴിയില്‍ വീണ് പാതിവഴിയില്‍ ഓട്ടോകള്‍ തകരാറിലാകുകയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തി. 
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കുഴികള്‍ നിറഞ്ഞ് കിടങ്ങുതന്നെ രൂപപ്പെട്ടിട്ടും തിരിഞ്ഞുനോക്കാന്‍ ആളില്ല. തിരക്കേറിയ റോഡില്‍ ഇളകിക്കിടക്കുന്ന കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ ഇരുചക്ര വാഹനങ്ങള്‍ സാഹസികയാത്രയാണ് നടത്തുന്നത്. ബൈക്കുകള്‍ മറിയുന്നത് ഇവിടെ തുടര്‍സംഭവമായി. രാത്രി വെള്ളം നിറഞ്ഞ കുഴികളിലെ അപകട സാധ്യത വാഹനയാത്രക്കാര്‍ക്ക് മനസ്സിലാകില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് പെട്ടെന്നെത്താന്‍ വേഗത്തില്‍ പോകുന്നവര്‍ അപകടത്തില്‍ പെടുകയാണ്. എം.സി റോഡില്‍ നാഗമ്പടത്ത് പാസ്പോര്‍ട്ട് സേവാ ഓഫിസിന് മുന്നില്‍ നടുറോഡിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി എഴുന്നുനില്‍ക്കുകയാണ്. ഇതിന്‍െറ തൊട്ടടുത്ത് എത്തുമ്പോഴാണ് അപകടം തിരിച്ചറിയുക. ഇരുചക്ര വാഹനയാത്ര മിക്കവാറും അപകടത്തിലാണ് അവസാനിക്കുന്നത്. ഇവിടെ നിന്ന് അധികം അകലെയല്ലാതെ എസ്.എച്ച് മൗണ്ടില്‍ നൂറുമീറ്ററോളം ദൂരം റോഡ് തകര്‍ന്നടിഞ്ഞു. വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങള്‍ കല്ലുകളില്‍ കയറിയിറങ്ങി തെന്നിനീങ്ങി അപകടംവരുത്തുന്നു.
മഴക്കാലം മുന്നില്‍ക്കണ്ട് അനേകലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയതാണ് എം.സി റോഡില്‍. ബേക്കര്‍ ജങ്ഷനില്‍ ടാര്‍ചെയ്ത് ഒരാഴ്ച കഴിയുംമുമ്പാണ് റോഡ് തകര്‍ന്നത്. അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ മഴമാറി നില്‍ക്കണമെന്ന വാദമാണ് പൊതുമരാമത്ത് വകുപ്പിന്. അതുവരെ എന്തുചെയ്യുമെന്ന് ജനം ചോദിക്കുന്നു. 
 

അടാട്ട് ബാങ്കില്‍ കാല്‍ക്കോടിയുടെ കൊപ്ര നശിച്ചു

Posted: 03 Jul 2013 10:54 PM PDT

തൃശൂര്‍: അടാട്ട് ഫാര്‍മേഴസ് സര്‍വീസ് സഹകരണ ബാങ്ക് സംഭരിച്ച 25 ലക്ഷത്തിന്‍െറ കൊപ്ര പൂത്തുനശിച്ചു. പാകമാകാത്ത പച്ചത്തേങ്ങ സംഭരിച്ച് ശരിയാംവണ്ണം ഉണക്കാത്തതാണ് കാരണം. ബാങ്കിന്‍െറ മുന്‍ സാരഥികളുടെ വീഴ്ചയാണിതെന്ന് നിലവിലെ വെസ് പ്രസിഡന്‍റ് സി.എല്‍. സൈമണ്‍, ഡയറക്ടറമാരായ ടി.ഒ. വര്‍ഗീസ്, ഇ.കെ. ചന്ദ്രന്‍, കെ. സുരേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കിന്‍െറ പുറനാട്ടുകര ഗോഡൗണിലാണ് 15 ടണ്‍ കൊപ്ര നശിച്ചത്. സഹകരണ ജോയന്‍റ് രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ളെന്ന് സൈമണ്‍ പറഞ്ഞു. അതിനിടെ, ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാക്കിയ നടപടി റദ്ദാക്കിയ ഹൈകോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സിങ്കിള്‍ ബെഞ്ച് ഉത്തരവിനെതിരെ അസി. രജിസ്ട്രാര്‍ ടി.വി. രാജീവന്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഒന്നരവര്‍ഷം മുമ്പാണ് ഭരണസമിതി പിരിച്ചുവിട്ടത്. ഇത് ബാങ്ക് നടത്തിപ്പ് അലങ്കോലമാക്കി. ജില്ലാ ബാങ്കില്‍ നിക്ഷേപിച്ച 37 കോടി  പിന്‍വലിക്കാന്‍ പറ്റാതായി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്‍െറ പകര്‍പ്പ്  ജില്ലാ ബാങ്കില്‍ നല്‍കിയപ്പോള്‍ ആ തടസ്സം നീങ്ങി. കഴിഞ്ഞ ദിവസം 55 ലക്ഷം പിന്‍വലിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
പിരിച്ചുവിട്ട ജോയന്‍റ് രജിസ്ട്രാറുടെ നടപടി നോട്ടീസായി പരിഗണിച്ച് രണ്ടാഴ്ചക്കകം അദ്ദേഹത്തിന് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജോയന്‍റ് രജിസ്ട്രാര്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍െറയും മറ്റും ഉപദേശം തേടിയും സുപ്രീം കോടതിയുടെ സമാന ഉത്തരവും പരിഗണിച്ച് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.
അതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണസമിതിക്ക് നടത്താം. എന്നാല്‍, ജോയന്‍റ് രജിസ്ട്രാറുടെ തീരുമാനം ഉണ്ടാകുംവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയോ അഡ്മിനിസ്ട്രേറ്റര്‍ ഭരണകാലത്ത് നല്‍കിയ കേസുകള്‍ പിന്‍വലിക്കുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തങ്ങള്‍ വിശദീകരണം നല്‍കി അഡ്മിനിസ്ട്രേറ്ററുടെ അനുകൂല തീരുമാനം ഉണ്ടാകുന്നതോടെ ഈപ്രശ്നം തീരുമെന്നും നയപരമായ കാര്യങ്ങളെ സംബന്ധിച്ച് വിധിയിലെ പരാമര്‍ശം നീക്കാന്‍ നിയമോപദേശം തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
 

മുര്‍സി പുറത്ത്; ജൗജിപ്തില്‍ പുതിയ ‘ജനാധിപത്യ’ മാര്‍ഗരേഖ

Posted: 03 Jul 2013 10:48 PM PDT

Image: 

കൈറോ: ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ സൈന്യം അധികാര ഭ്രഷ്ടനാക്കി. സൈനിക മേധാവിയായ ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ സിസി രാജ്യത്തിന്റെഭരണഘടന റദ്ദാക്കി.പുതിയ ‘ജനാധിപത്യ’ മാര്‍ഗരേഖ പുറത്തിറക്കി. താല്‍ക്കാലിക പ്രസിഡണ്ടായി ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസ് ആദില്‍ മന്‍സൂറിനെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടിനെ വ്യാഴാഴ്ച തരഞ്ഞെടുത്തേക്കും. അതുവരെ ഇദ്ദേഹത്തിനായിരിക്കും ചുമതല.
ഈജിപ്തില്‍ ഒരു വര്‍ഷമായി ഭരണത്തിലിരുന്ന ജനാധിപത്യ സര്‍ക്കാറിനെയാണ് സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയത്. സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള സംഘര്‍ഷം രാജ്യമെങ്ങും വ്യാപകമായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിനാലുപേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പുറത്തുവിട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം നല്‍കിയ സമയപരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചതോടെ ഏതു സമയവും സൈനിക അട്ടിമറി നടക്കുമെന്ന അവസ്ഥയായിരുന്നു.
കഴിഞ്ഞ ദിവസം മുര്‍സി നടത്തിയ പ്രസംഗം ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷക്കും എതിരെയുള്ളതാണെന്ന് അട്ടിമറിക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ സെനികതലവനായ ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ സിസി പറഞ്ഞു. ഭരണഘടന റദ്ദാക്കിയതായും പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിന് കൂടി പങ്കാളിത്തമുള്ളഇടക്കാല സര്‍ക്കാറുണ്ടാക്കുമെന്നും അദ്ദഹേം പ്രഖ്യാപിച്ചു.
സൈനിക അട്ടിമറിയെ ജനകീയമായി ചെറുക്കുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചതോടെ ഈജിപ്ത് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. പട്ടാള അട്ടിമറിയിലേക്ക് നീങ്ങുന്നതായി ദേശീയ സുരക്ഷാ ഉപദേശകനായ ഇസാം അല്‍ ഹദാദ് തന്‍െറ ഔദ്യാഗിക വെബ്പേജില്‍ എഴുതി. രക്തച്ചൊരിച്ചിലുണ്ടാകുമെന്നും അദ്ദഹേം സൂചിപ്പിച്ചു.
അതിനിടെ, പ്രസിഡന്‍റിന്‍െറ കൊട്ടാരം സൈന്യം വളഞ്ഞ് മുര്‍സിയെ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കവചിത വാഹനങ്ങളില്‍ നൂറുകണക്കിന് സൈനികര്‍ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു മുന്നിലൂടെ പരേഡ് നടത്തി. രാജ്യം വിട്ടു പോകരുതെന്ന് സൈന്യം പ്രസിഡന്‍റിനും ബ്രദര്‍ഹുഡ് നേതാക്കള്‍ ക്കും അന്ത്യശാസനം നല്‍കി. സൈനിക അട്ടിമറിയുടെ ആശങ്കകളെ മൂര്‍ച്ഛിപ്പിച്ചുകൊണ്ട് വൈകുന്നേരം സൈന്യം ഔദ്യാഗിക ടെലിവിഷന്‍ ആസ്ഥാനത്തിന്‍െറ സ്റ്റുഡിയോയുടെ നിയന്ത്രണം പിടിച്ചടെുത്തിരുന്നു. കൈറോയുടെ പ്രാന്തപ്രദേശത്ത് തന്‍െറ ഓഫിസിന് സമീപത്തെ റിപ്പബ്ളിക്കന്‍ ഗാര്‍ഡിന്‍െറ ബാരക്കിലുണ്ടായിരുന്ന മുര്‍സി കൊട്ടാരത്തിലേക്കു നീങ്ങിയോയെന്ന് വ്യക്തമല്ളെന്ന് പ്രസിഡന്‍റിന്‍െറ സഹായി അറിയിച്ചു. അതിനിടെ, മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രദര്‍ഹുഡ് കൈറോ യൂനിവേഴ്സിറ്റി പരിസരത്ത് നടത്തിയ റാലിക്കുനേരെയുണ്ടായ വെടിവെപ്പില്‍ 16പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും മുബാറക് അനുകൂലികളായ സ്വകാര്യ സേനാ സംഘങ്ങളുമാണ് ആക്രമണത്തിനു പിന്നില്‍. ചൊവ്വാഴ്ച രാത്രി വൈകി ഔദ്യാഗിക ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തില്‍ സൈനിക അന്ത്യശാസനത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ‘ജനാധിപത്യവും നിയമസാധുതയും’ സംരക്ഷിക്കാന്‍ മരണം വരിക്കാനും തയാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ബോട്ട് യാത്രാനിരക്ക് വര്‍ധന നിലവില്‍ വന്നു

Posted: 03 Jul 2013 10:47 PM PDT

മട്ടാഞ്ചേരി: ജലഗതാഗത വകുപ്പിന്‍െറ ബോട്ട് യാത്രാനിരക്ക് വര്‍ധന ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.  12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ബോട്ട് യാത്രാ നിരക്ക് വര്‍ധനവ്  നടപ്പാക്കുന്നത്. നാറ്റ്പാക്കിന്‍െറ വിശദ പഠനത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് വര്‍ധനവ്.
കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സ്റ്റേജുകള്‍ ആയി തരം തിരിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചത്. മിനിമം മൂന്ന് കിലോമീറ്റര്‍ ദൂരത്തിന് നാലുരൂപയാണ് ചാര്‍ജ്. അടുത്ത രണ്ടര കിലോമീറ്റര്‍ ദൂരത്തിന് സെക്കന്‍റ് സ്റ്റേജ് നിരക്കായ ഏഴു രൂപ നല്‍കണം. തൊട്ടടുത്ത സ്റ്റേജ് 10 രൂപയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചതെങ്കിലും പല കാരണങ്ങള്‍കൊണ്ട് നീളുകയായിരുന്നു. പുതിയ നിരക്ക് പ്രകാരം രണ്ടര രൂപ നിരക്കില്‍ യാത്ര ചെയ്തിരുന്ന ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലകളിലേക്ക് എറണാകുളത്തുനിന്ന് നാലു രൂപ നല്‍കണം. അതേസമയം, എറണാകുളത്തുനിന്നും മട്ടാഞ്ചേരിയിലേക്ക് അടുത്ത സ്റ്റേജ് പ്രകാരം ഏഴു രൂപ നല്‍കേണ്ടിവരും. 
പള്ളുരുത്തി, ഇടക്കൊച്ചി പ്രൈം ഹൗസ് പബ്ളിക് സ്റ്റോറിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു. ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്‍റും ടി.യു.സി.ഐ യൂനിയന്‍ നേതാക്കളും പങ്കെടുത്ത ചര്‍ച്ചയിലാണ് വേതന വര്‍ധന നടപ്പിലാക്കാന്‍ ധാരണയായത്. മാനേജ്മെന്‍റിനു വേണ്ടി ജോര്‍ജ് ഫിലിപ്പ്, മാനേജര്‍ മരിയാദാസ് എന്നിവരും യൂനിയന്‍ പ്രതിനിധികളായി ബെന്നി ജോസഫ് എന്നിവരും പങ്കെടുത്തു.

അരൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം

Posted: 03 Jul 2013 10:35 PM PDT

അരൂര്‍: എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, അരൂക്കുറ്റി,അരൂര്‍ പഞ്ചായത്തുകളിലായി കനത്ത വെള്ളക്കെട്ട് മൂലം ഒരു കോടിയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ പഞ്ചായത്തിലും കൃഷിവകുപ്പ് ജീവനക്കാര്‍ വാര്‍ഡുതലത്തില്‍ നടത്തിയ പരിശോധനയിലാണ് നഷ്ടക്കണക്ക് തിട്ടപ്പെടുത്തിയത്. ഏത്തവാഴ, ചേമ്പ്, ചേന, പാവല്‍, പടവലം, പീച്ചില്‍, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ പൂര്‍ണമായും നശിച്ചു. പകുതി മൂപ്പെത്തിയ ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. ദിവസങ്ങളോളം പെയ്ത്തുവെള്ളം കെട്ടി നിന്നതിനാല്‍ പച്ചക്കറി ഇനങ്ങളുടെ അടിവേരുകളും തണ്ടുകളും ചീഞ്ഞഴുകി. വെള്ളക്കെട്ട് തുടരുന്നതിനാല്‍ രണ്ടാമത് വിത്തുകള്‍ പാകാനാകുന്നില്ല. നിരവധി പുരുഷ-വനിത സ്വാശ്രയ ഗ്രൂപ്പുകള്‍ ഏക്കറുകണക്കിന ് സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ഇവ പൂര്‍ണമായും നശിച്ചു. സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷിഭവനുകളില്‍ സഹായധനത്തിനായുള്ള അപേക്ഷകരുടെ എണ്ണം പെരുകുകയാണ്. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP