തീരുമാനം കാരാട്ട് പറയും Madhyamam News Feeds |
- തീരുമാനം കാരാട്ട് പറയും
- ജാമ്യത്തിന് റെഡ്ഡി വാഗ്ദാനം ചെയ്തത് 100 കോടി
- റെയ്ഡ്: മെഡിക്കല്‍ കോളജിലെ മൂന്ന് കാന്‍റീനുകള്‍ പൂട്ടി
- ഹോട്ടല്‍ പരിശോധന: പരവൂര്‍ നഗരസഭ അനങ്ങുന്നില്ല
- നക്ഷത്ര ഹോട്ടലുകളിലും പഴകിയ മത്സ്യ -മാംസ വിഭവങ്ങള്‍
- ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
- കോട്ടയത്ത് 23 മുതല്‍ ഗതാഗത ക്രമീകരണം
- കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഭക്ഷണ സ്റ്റാളുകളില്‍ വ്യാജന്‍മാര്‍ വിലസുന്നു
- രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
- വീട്ടമ്മയെ മയക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം നാടകം
Posted: 22 Jul 2012 12:52 AM PDT Image: ന്യൂദല്‍ഹി: തനിക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമോയെന്ന കാര്യം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുമെന്ന് വി.എസ് അച്യുതാനന്ദന്‍. താനുയര്‍ത്തിയ പ്രശ്‌നങ്ങള്‍ അംഗീകരിക്കുമോയെന്ന് കാരാട്ട് പറയും. ഉച്ചക്ക് ശേഷം ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. |
ജാമ്യത്തിന് റെഡ്ഡി വാഗ്ദാനം ചെയ്തത് 100 കോടി Posted: 21 Jul 2012 11:12 PM PDT Image: ബംഗളൂരു: അനധികൃത ഖനന അഴിമതിയില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍മന്ത്രി ജി. ജനാര്‍ദന റെഡ്ഡി ജാമ്യം ലഭിക്കാനായി സി.ബി.ഐ കോടതി ജഡ്ജിക്ക് വാഗ്ദാനം ചെയ്തത് 100 കോടി രൂപ! ജാമ്യത്തിന് കൈക്കൂലി നല്‍കിയ കേസില്‍ അറസ്റ്റിലായ കീഴ്കോടതി ചീഫ് ജഡ്ജി നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ജനാര്‍ദന റെഡ്ഡി ജാമ്യം ലഭിക്കാന്‍ 100 കോടി വരെ തരാന്‍ തയാറാണെന്ന് ബന്ധു ദസറദരമി റെഡ്ഡി പറഞ്ഞതായി ഹൈദരാബാദ് കീഴ്കോടതിയിലെ ചീഫ് കെ. ലക്ഷ്മി നരസിംഹറാവു ആണ് മൊഴികൊടുത്തത്. |
റെയ്ഡ്: മെഡിക്കല്‍ കോളജിലെ മൂന്ന് കാന്‍റീനുകള്‍ പൂട്ടി Posted: 21 Jul 2012 10:51 PM PDT തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമീഷനും നഗരസഭാ ആരോഗ്യവിഭാഗവും തലസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ കോളജ് പരിസരത്തെ മൂന്ന് കാന്‍റീനുകള്‍ പൂട്ടി. കക്കൂസിനോടനുബന്ധിച്ചാണ് മെഡിക്കല്‍ കോളജ് കാന്‍റീന്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പഴകിയ ഇറച്ചി വിറ്റ എട്ട് കടകള്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. |
ഹോട്ടല്‍ പരിശോധന: പരവൂര്‍ നഗരസഭ അനങ്ങുന്നില്ല Posted: 21 Jul 2012 10:48 PM PDT പരവൂര്‍: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും അഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന മറ്റ് സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം പരിശോധന ശക്തിപ്പെടുത്തിയിട്ടും പരവൂര്‍ നഗരസഭ അനങ്ങുന്നില്ല. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനമാണ് കാരണം. ഇരുപത്തഞ്ചോളം ഹോട്ടലുകളും പതിനഞ്ചോളം ബേക്കറികളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി തട്ടുകടകളുമുണ്ട്. ഇവ കൂടാതെ അര ഡസനോളം കാറ്ററിങ് യൂനിറ്റുകളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. |
നക്ഷത്ര ഹോട്ടലുകളിലും പഴകിയ മത്സ്യ -മാംസ വിഭവങ്ങള്‍ Posted: 21 Jul 2012 10:44 PM PDT മൂന്നാര്‍: കാലപ്പഴക്കമുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം വിവാദമാകുമ്പോഴും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നക്ഷത്ര ഹോട്ടലുകളില്‍ യഥേഷ്ടം വിളമ്പുന്നത് പഴകിയ മത്സ്യ-മാംസ വിഭവങ്ങള്‍. കമ്പോളത്തിലെ വില നിലവാരം കുറയുമ്പോള്‍ വിവിധയിനം ഇറച്ചിയും മീനും വന്‍തോതില്‍ വാങ്ങി സൂക്ഷിക്കുന്ന വന്‍കിട ഹോട്ടലുകളാണ് വിനോദ സഞ്ചാരികളടക്കമുള്ളവരെ കബളിപ്പിക്കുന്നത്. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലെ വന്‍കിട റിസോര്‍ട്ടുകളിലും ബാറുകളിലുമാണ് മാസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. |
ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം Posted: 21 Jul 2012 10:38 PM PDT പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്‍െറ മറവില്‍ നടന്ന ഭൂമി ഇടപാടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിനിടെ പ്രകടനമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അബാന്‍ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു. പ്രകടനക്കാര്‍ മിനിസിവില്‍ സ്റ്റേഷനിലേക്ക് കയറി താലുക്കോഫിസിനുമുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചു. |
കോട്ടയത്ത് 23 മുതല്‍ ഗതാഗത ക്രമീകരണം Posted: 21 Jul 2012 10:36 PM PDT കോട്ടയം: നഗരത്തില്‍ ജൂലൈ 23 മുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മുനിസിപ്പല്‍തല ട്രാഫിക് ക്രമീകരണസമിതി യോഗത്തിന്‍െറ തീരുമാനപ്രകാരമാണിത്. |
കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഭക്ഷണ സ്റ്റാളുകളില്‍ വ്യാജന്‍മാര്‍ വിലസുന്നു Posted: 21 Jul 2012 10:34 PM PDT കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ സ്റ്റാളുകളില്‍ വില്‍ക്കുന്ന ഭക്ഷണ-പാനീയങ്ങളിലധികവും വ്യാജന്‍മാര്‍. ബഹുരാഷ്ട്ര കുത്തകകളുടെ അടക്കം ഉല്‍പ്പന്നങ്ങളുടെ പേരിനോട് സമാനതയുള്ള വ്യാജന്‍മാരാണ് സ്റ്റാളുകളില്‍ വില്‍ക്കുന്നത്. |
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി Posted: 21 Jul 2012 10:32 PM PDT Image: ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ആരാണെന്ന് മണിക്കൂറുകള്‍ക്കം അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെവോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് ദല്‍ഹിയില്‍ ആരംഭിച്ചു. 5000ത്തില്‍ താഴെ മാത്രം വോട്ടര്‍മാരുള്ള തെരഞ്ഞെടുപ്പിന്റെഔദ്യാഗിക ഫലപ്രഖ്യാപനം ഉച്ചക്ക് ശേഷം നടക്കും. |
വീട്ടമ്മയെ മയക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം നാടകം Posted: 21 Jul 2012 10:28 PM PDT കായംകുളം: കണ്ടല്ലൂരില്‍ വീട്ടമ്മയെ ആക്രമിച്ച് മയക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം നാടകമെന്ന് തെളിഞ്ഞു. കണ്ടല്ലൂര്‍ പ്രണവത്തില്‍ രാജുവിന്‍െറ ഭാര്യ രാധയെ (42) പൊലീസ് കസ്റ്റഡിയില്‍ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കിയതോടെയാണ് തട്ടിപ്പുനാടകം പുറത്തായത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതിനാലാണ് ബോധം നഷ്ടമായതെന്നും തെളിഞ്ഞു. വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും ഭര്‍ത്താവ് അറിയാതെ തിരിമറി നടത്തിയതാണ് സംഭവങ്ങള്‍ക്ക് കാരണം. ഭര്‍ത്താവ് അറിഞ്ഞാല്‍ അപമാനിതയാകുമെന്ന ഭയത്താലാണ് ആത്മഹത്യാശ്രമം നടത്തിയതെന്നും മൊഴി നല്‍കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment