സിറിയയില്‍ രാസായുധം പ്രയോഗിക്കാന്‍ ബശ്ശാര്‍ തയ്യാറായതായി വെളിപ്പെടുത്തല്‍ Madhyamam News Feeds |
- സിറിയയില്‍ രാസായുധം പ്രയോഗിക്കാന്‍ ബശ്ശാര്‍ തയ്യാറായതായി വെളിപ്പെടുത്തല്‍
- ദല്‍ഹി മെട്രോ റെയിലില്‍ സിവില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍
- പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: തീരുമാനം എടുത്തിട്ടില്ലെന്ന് മാണി
- അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
- സ്വര്‍ണവിലയില്‍ വര്‍ധന
- നഗരം ഇരുട്ടില്‍: പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍
- മറയൂരില്‍ ഭൂമാഫിയ വന്‍തോതില്‍ വയല്‍ നികത്തുന്നു
- ചെറുപാറ നീര്‍ത്തടാധിഷ്ഠിത പദ്ധതിക്ക് തുടക്കം
- സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക്
- മാലിന്യ നിക്ഷേപം: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച കെട്ടിടം അടച്ചുപൂട്ടാന്‍ തീരുമാനം
സിറിയയില്‍ രാസായുധം പ്രയോഗിക്കാന്‍ ബശ്ശാര്‍ തയ്യാറായതായി വെളിപ്പെടുത്തല്‍ Posted: 16 Jul 2012 11:05 PM PDT Image: ഡമസ്കസ്: സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയില്‍ രാസായുധങ്ങള്‍ പ്രയോഗിക്കാനും ഭരണകൂടം മടിക്കില്ലെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെ തെരുവിലിറങ്ങിയവര്‍ക്കെതിരെ ആവശ്യമായി വന്നാല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ പ്രസിഡണ്ട് ബശ്ശാര്‍ അല്‍ അസദ് തയ്യാറായി നില്‍ക്കുന്നതായി ബി.ബി.സി ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖിലെ മുന്‍ സിറിയ അംബാസഡര്‍ നവാഫ് ഫാരിസ് ആണ് ബി.ബി.സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. |
ദല്‍ഹി മെട്രോ റെയിലില്‍ സിവില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍ Posted: 16 Jul 2012 10:51 PM PDT Image: ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ ഒഴിവുണ്ട്. 30 ഒഴിവുകളാണുള്ളത്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചി ഉള്‍പ്പെടെയുള്ള ഡി.എം.ആര്‍.സിയുടെ വിവിധ നിര്‍മാണ പ്രൊജക്ടുകളില്‍ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും ഉദ്യോഗാര്‍ഥികളെ ജോലിക്ക് തെരഞ്ഞെടുക്കുക. ജൂലൈ 24,25,26 തിയ്യതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ ദല്‍ഹിയിലാണ് ഇന്റര്‍വ്യൂ നടക്കുക. |
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: തീരുമാനം എടുത്തിട്ടില്ലെന്ന് മാണി Posted: 16 Jul 2012 10:26 PM PDT Image: തിരുവനന്തപുരം: സര്‍ക്കാര്‍ ജിവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. യുവജന സംഘടനകളുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചും തീരുമാനമായിിട്ടില്ല. അക്കാദമിക ചര്‍ച്ചക്കാണ് കഴിഞ്ഞദിവസം ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. |
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു Posted: 16 Jul 2012 10:08 PM PDT തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടിയാരംഭിച്ചു. അടുത്തിടെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങള്‍ പരിഗണിച്ച് പൊലീസാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍ തേടി ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസവും തലസ്ഥാനത്തത്തെുന്നത്. ഇവരോടൊപ്പം ക്രിമിനല്‍ സംഘങ്ങളും എത്തുന്നതായാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നടന്ന ശ്രമവും മറ്റ് ചില സംഭവങ്ങളും തുടരെ ഉണ്ടായതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. |
Posted: 16 Jul 2012 10:05 PM PDT Image: കോഴിക്കോട്: സ്വര്‍ണവില ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. ഇതോടെ പവന് 21,920 രൂപയും ഗ്രാമിന് 2,740 രൂപയുമായി. ഗ്രാമിന് 15 രൂപ ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ ഉയര്‍ച്ചയാണ് ആഭ്യന്തര സ്വര്‍ണ വിപണിയിലും പ്രതിഫലിച്ചത്. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണ വില കഴിഞ്ഞ ആഴ്ച താഴ്ച കാണിച്ചിരുന്നു. |
നഗരം ഇരുട്ടില്‍: പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ Posted: 16 Jul 2012 09:54 PM PDT കൊല്ലം: തെരുവുവിളക്കുകള്‍ കത്താത്തതിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഏകസ്വരം. വഴിവിളക്കുകള്‍ പ്രകാശിക്കാതായതോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് രാഷ്ട്രീയ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തുനിന്ന് സംസാരിച്ച ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.എസ്.പിയിലെ മീനാകുമാരി തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതില്‍ വന്ന വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു. |
മറയൂരില്‍ ഭൂമാഫിയ വന്‍തോതില്‍ വയല്‍ നികത്തുന്നു Posted: 16 Jul 2012 09:49 PM PDT മറയൂര്‍: മറയൂര്‍ വില്ളേജില്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയോരത്ത് ഭൂമാഫിയ വന്‍തോതില്‍ വയല്‍ നികത്തുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച സംഘമാണ് മറയൂരില്‍ നെല്‍വയല്‍ വാങ്ങിക്കൂട്ടി പ്രാദേശിക ഭൂമാഫിയയുടെ സഹായത്തോടെ നികത്തല്‍ ശക്തമാക്കിയിരിക്കുന്നത്. മുമ്പ് തമിഴ്നാട് ഭൂമാഫിയ നേരിട്ടായിരുന്നു വയല്‍ നികത്തി പ്ളോട്ട് തിരിച്ച് വില്‍പ്പന നടത്തിയിരുന്നത്. |
ചെറുപാറ നീര്‍ത്തടാധിഷ്ഠിത പദ്ധതിക്ക് തുടക്കം Posted: 16 Jul 2012 09:35 PM PDT അടൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പശ്ചിമഘട്ട പദ്ധതി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 505 ഹെക്ടര്‍ ഉള്‍പ്പെടുന്ന ചെറുപാറ നീര്‍ത്തട പ്രദേശത്ത് തുടങ്ങി.ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. |
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക് Posted: 16 Jul 2012 09:30 PM PDT കുറവിലങ്ങാട്: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം 34 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടിന് കോട്ടയം-പാലാ റോഡില്‍ കോഴാ ജങ്ഷന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. |
മാലിന്യ നിക്ഷേപം: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച കെട്ടിടം അടച്ചുപൂട്ടാന്‍ തീരുമാനം Posted: 16 Jul 2012 09:27 PM PDT അരൂര്‍: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന പഴയ ആശുപത്രി കെട്ടിടം അടച്ചുപൂട്ടാന്‍ തീരുമാനം. അരൂരിലെ ഒരു സ്വകാര്യ മത്സ്യസംസ്കരണശാലയിലെ നൂറ്റി ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ചന്തിരൂരിലെ പഴയ കൃഷ്ണഗിരി ആശുപത്രി കെട്ടിടമാണ് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് അധികൃതരും അരൂര്‍ പഞ്ചായത്തും സംയുക്തമായി തീരുമാനിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment