സ്വാഗതം
WELCOME

News Update..

Monday, July 2, 2012

സമീമയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍ Madhyamam News Feeds

സമീമയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍ Madhyamam News Feeds

Link to

സമീമയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Posted: 02 Jul 2012 12:25 AM PDT

മഞ്ചേശ്വരം: ബായാര്‍ ചേരാലിലെ സമീമയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഷ്റഫിനെ (36) മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. മരണം കൊലപാതകമാണെന്ന അഷ്റഫിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയെ താനും സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് മര്‍ദിച്ചശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് അഷ്റഫ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത്.

read more

നിക്ഷേപ തട്ടിപ്പ്: ലുക്ഒൗട്ട് നോട്ടീസും ഫലം കണ്ടില്ല; നിക്ഷേപകര്‍ക്ക് നിരാശ

Posted: 02 Jul 2012 12:21 AM PDT

കുറ്റിപ്പുറം: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ കമ്പാല അബ്ദുല്‍നൂറിനെതിരെ പുറപ്പെടുവിച്ച ലുക് ഒൗട്ട് നോട്ടീസും ഫലം കാണാ ത്തതിനാല്‍ നിക്ഷേപകര്‍ക്ക് നിരാശ ബാക്കി. അനധികൃതമായി നിക്ഷേപം സ്വീകരിച്ചതിന് അറസ്റ്റിലായ നൂറിന്, പരാതിക്കാരില്ലാത്തതിനാല്‍ ജാമ്യം ലഭിക്കുകയായിരുന്നു. തുടക്കത്തില്‍ ശക്തമായ നിലപാടെടുത്ത പൊലീസ് പിന്നീട് നിക്ഷേപകരുടെ സമരത്തെ എതിര്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നിക്ഷേപകര്‍ നല്‍കിയില്ളെന്നാണ് പൊലീസ് ഭാഷ്യം.

read more

കരിമണല്‍ തീരത്ത് വീണ്ടും പ്രതിഷേധക്കാറ്റ്

Posted: 02 Jul 2012 12:15 AM PDT

ആറാട്ടുപുഴ: കരിമണല്‍ ഖനന നീക്കത്തിനെതിരെ തീരത്ത് വീണ്ടും പ്രതിഷേധക്കാറ്റ്. തോട്ടപ്പള്ളി പൊഴി കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി ആഴംകൂട്ടുന്നതിന്‍െറ മറവില്‍ പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇക്ക് ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കിയതാണ് തീരത്തെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നത്.

read more

മറൈന്‍ഡ്രൈവിന് ഇനി കൂടുതല്‍ സൗന്ദര്യ ഇടങ്ങള്‍

Posted: 02 Jul 2012 12:00 AM PDT

കൊച്ചി: മറൈന്‍ഡ്രൈവ് ഫെയ്സ്-2 പദ്ധതിക്ക് സര്‍ക്കാര്‍ പ്രാഥമിക അംഗീകാരം നല്‍കി. ഇതോടെ മറൈന്‍ഡ്രൈവിന് ഇനി കൂടുതല്‍ സൗന്ദര്യ ഇടങ്ങളാകും. വിപുലീകരണ ഭാഗമായി മറൈന്‍ഡ്രൈവില്‍ റിങ് റോഡുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കും. ആദ്യഘട്ടത്തില്‍ ഹൈകോടതിയില്‍ നിന്ന് വരാപ്പുഴ വരെ മറൈന്‍ഡ്രൈവ് വാക്ക്-വേ നിര്‍മിക്കും. ഇതിനായി മൂന്ന് മാസത്തിനകം വിശാല പ്രോജക്ട് റിപ്പോര്‍ട്ടും പരിസ്ഥിതി ആഘാത പഠനവും നടത്താന്‍ സര്‍ക്കാര്‍ ജി.സി.ഡി.എയോട് ആവശ്യപ്പെട്ടു.

read more

ജില്ലാ ആശുപത്രി താല്‍ക്കാലിക നിയമനം മരവിപ്പിച്ചു

Posted: 01 Jul 2012 11:38 PM PDT

മാനന്തവാടി: ജില്ലാ ആശുപത്രിയിലേക്കുള്ള താല്‍ക്കാലിക നിയമന പട്ടിക ചോര്‍ന്നു. ഇതോടെ നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

read more

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ അക്രമം: നാലു പേര്‍ അറസ്റ്റില്‍

Posted: 01 Jul 2012 11:22 PM PDT

കുറ്റ്യാടി: ഹര്‍ത്താല്‍ ദിനത്തില്‍ നിട്ടൂരില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് സി.പി.എം നിട്ടൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകനെ (39) ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഹര്‍ത്താല്‍ ദിനത്തില്‍ നിട്ടൂരില്‍ വാഹനം തടയുന്നതിനിടയില്‍ അമ്പലകുളങ്ങരയിലെ കരിമ്പാച്ചേരി നിജേഷിന്‍െറ ബൈക്കും തടഞ്ഞിരുന്നു. ഇതിന്‍െറ മറുപടിയെന്നോണം നിട്ടൂരില്‍നിന്നും അമ്പലകുളങ്ങര ഭാഗത്തേക്ക് വന്ന സൈക്കിളിന്‍െറ കാറ്റ് ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒഴിച്ചിരുന്നു.

read more

കര്‍ണാടക പ്രതിസന്ധി; മന്ത്രിമാര്‍ രാജി പിന്‍വലിച്ചു

Posted: 01 Jul 2012 11:01 PM PDT

Image: 

ബംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജിവെച്ച ഒമ്പത് മന്ത്രിമാര്‍ രാജി പിന്‍വലിച്ചു. മുഖ്യമന്ത്രിയെ മാറ്റുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് രാജി പിന്‍വലിച്ചതെന്ന് മന്ത്രിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജി പിന്‍വലിച്ചതായി കേന്ദ്രനേതൃത്വവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയപ്രതിസന്ധിക്ക് താത്കാലിക വിരാമമായി.

read more

റിയാദിലെ തുണി വ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം

Posted: 01 Jul 2012 10:51 PM PDT

Image: 

റിയാദ്: ബത്ഹയിലെ അല്‍ ഷുവൈഖ ലേഡീസ് മാര്‍ക്കറ്റിനോട് ചേര്‍ന്ന തുണി വ്യാപാരസ്ഥാപനങ്ങള്‍ക്കും ആള്‍ താമസമുള്ള ഫ്ളാറ്റുകള്‍ക്കും തീപിടിച്ചു. ശാര വസീര്‍ സ്ട്രീറ്റില്‍ ഇബ്നു സുലൈമാന്‍ ബില്‍ഡിങ്ങിന് എതിര്‍വശത്തുള്ള അമീര്‍ അബ്ദുറഹ്മാന്‍ കെട്ടിടസമുച്ചയത്തിലാണ് ഞായറാഴ്ച രാവിലെ 5.30ഓടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍െറ താഴെ നിലയിലെ 36 കടകളില്‍ 12 എണ്ണം പൂര്‍ണമായും കത്തിനശിച്ചു. ബാക്കിയുള്ളവ ഭാഗികമായി നശിച്ച നിലയിലാണ്.

read more

അല്‍ മില്ല്യണ്‍ ടാക്സികള്‍ നിരത്തിലിറങ്ങി

Posted: 01 Jul 2012 10:36 PM PDT

Image: 

ദോഹ: രാജ്യത്തെ ആദ്യ സ്വകാര്യ ടാക്സി സര്‍വീസിന് അല്‍ മില്ല്യണ്‍ സര്‍വീസസ് ട്രേഡിംഗ് ആന്‍റ് കോണ്‍ട്രാക്ടിംഗ് കമ്പനി (എം.എസ്.ടി.സി) തുടക്കമിട്ടു. പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന്‍െറ അംഗീകൃത ഫ്രാഞ്ചൈസി എന്ന നിലയിലാണ് അല്‍ മില്ല്യണ്‍ ടാക്സി എന്ന പേരില്‍ 300 ടാക്സികള്‍ എം.എസ്.ടി.സി നിരത്തിലറക്കിയിരിക്കുന്നത്. ഇന്‍റര്‍കോണ്ടിനന്‍റല്‍ ഹോട്ടല്‍ പരിസരത്ത് ഇന്നലെ നടന്ന ചടങ്ങില്‍ മുവാസലാത്തിലെ ടാക്സി ആന്‍റ് ലിമോസിന്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ അലി ബഹ്സാദ് ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

read more

‘അതിര്‍ത്തികളില്ലാത്ത കൂട്ടുകുടുംബം’ വിസ്മൃതിയിലേക്ക്

Posted: 01 Jul 2012 10:27 PM PDT

Image: 

ദുബൈ: നീണ്ട ഇടവഴികളുള്ള, നിരനിരയായി നില്‍ക്കുന്ന ഫ്ളാറ്റുകളുടെ ഇരുവശത്തുമുള്ള കാര്‍പാര്‍ക്കിങ്ങില്‍ തിരക്കൊഴിഞ്ഞു. സായാഹ്നങ്ങളിലെ പതിവ് കളിയാരവങ്ങളും നിലച്ചിരിക്കുന്നു. മാറിപ്പോകുന്നവരുടെ വീട്ടുപകരണങ്ങളും സാമഗ്രികളും നീക്കം ചെയ്യുന്നവരുടെ തിരക്ക് മാത്രം. കറാമ ശൈഖ് റാശിദ് കോളനിയിലെ പൊളിച്ചുമാറ്റുന്ന ‘7000 ബില്‍ഡിങില്‍’ താമസിച്ചിരുന്നവര്‍ക്ക് അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP