കാറ്റ്, മഴ; മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു Madhyamam News Feeds |
- കാറ്റ്, മഴ; മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
- കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു
- കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബാലന്‍െറ കണ്ണുപോയി
- ശതാഭിഷേകം അവിസ്മരണീയമാക്കി ദേവകി നിലയങ്ങോട്
- ടി.പി വധം: മാധ്യമങ്ങള്‍ക്ക് ഹൈകോടതി നോട്ടീസ്
- ടി.പി വധം; പി.കെ കുഞ്ഞനന്തന്റെ പൊലീസ് കസ്റ്റഡി നീട്ടി
- മണിക്കായി തെരച്ചില്‍ തുടങ്ങി
- മഴ തുടങ്ങി, റോഡുകള്‍ ‘കുള’മായി
- മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി
- പൂട്ടിക്കിടന്ന വീടിന്‍െറ വാതില്‍ പൊളിച്ച് എട്ടേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നു
കാറ്റ്, മഴ; മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു Posted: 03 Jul 2012 12:28 AM PDT കോട്ടയം: തിങ്കളാഴ്ച വൈകുന്നേരം വീശിയ ശക്തമായ കാറ്റിലും മഴയിലും മൂന്നിടത്ത് മരങ്ങള്‍ കടപുഴകിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. പുതുപ്പള്ളി കറുകച്ചാല്‍ റോഡില്‍ മാങ്ങാനം സ്കൂളിന് സമീപവും പുതുപ്പള്ളി മണര്‍കാട് റോഡില്‍ പേരച്ചുവട് ഭാഗത്തും പാമ്പാടി ചേന്നംപള്ളിയിലുമാണ് മരങ്ങള്‍ കടപുഴകി വീണത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. |
കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു Posted: 03 Jul 2012 12:20 AM PDT ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും നഗരത്തിന്‍െറ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഇരവുകാട് വാര്‍ഡിലും സമീപ പ്രദേശങ്ങളിലുമാണ് നാശമേറെ. ഉള്‍പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഇടറോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒട്ടേറെ വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. |
കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബാലന്‍െറ കണ്ണുപോയി Posted: 02 Jul 2012 11:26 PM PDT Image: നാഗ്പൂര്‍: പിതാവിന്‍െറ മൊബൈല്‍ ഫോണ്‍ എടുത്ത് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 12 കാരന്‍െറ ഒരു കണ്ണിന്‍െറ കാഴ്ച പോയി. ചൈന നിര്‍മിത മൊബൈലില്‍ വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിനിടെ കുട്ടി എടുത്തു കളിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ സിയോണി ഗ്രാമത്തിലാണ് സംഭവം. മയൂരിന്‍െറ കണ്ണിലും ചുണ്ടിലും കൈകളിലും രാസവസ്തു വീണ് പൊള്ളലേറ്റു. വലതു കണ്ണിന്‍െറ റെറ്റിന പൂര്‍ണമായും തകരാറിലായി. |
ശതാഭിഷേകം അവിസ്മരണീയമാക്കി ദേവകി നിലയങ്ങോട് Posted: 02 Jul 2012 11:25 PM PDT Image: തൃശൂര്‍: മക്കളും പേരക്കുട്ടികളും ബന്ധുക്കളും നിര്‍ബന്ധിച്ചിട്ടും ശതാഭിഷിക്തയാകുന്നത് ആഘോഷിക്കാന്‍ പ്രശസ്ത എഴുത്തുകാരി ദേവകി നിലയങ്ങോട് തയാറായില്ല. |
ടി.പി വധം: മാധ്യമങ്ങള്‍ക്ക് ഹൈകോടതി നോട്ടീസ് Posted: 02 Jul 2012 11:20 PM PDT Image: കൊച്ചി: ടി.പി വധക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ മാധ്യമങ്ങള്‍ക്ക് ഹൈകോടതി നോട്ടീസ്. മലയാള മനോരമ,മാധ്യമം,മാതൃഭൂമി എന്നീ പത്രങ്ങള്‍ക്കും ഇന്ത്യാ വിഷന്‍,മനോരമ ന്യൂസ്,ഏഷ്യാനെറ്റ് എന്നീ ചാനലുകള്‍ക്കുമാണ് നോട്ടീസ് അയച്ചത്. കെ.കെ കൃഷ്ണന്‍െറ ഭാര്യ യശോദ നല്‍കിയ ഹരജിയിലാണ് ഇത്. features: Facebook |
ടി.പി വധം; പി.കെ കുഞ്ഞനന്തന്റെ പൊലീസ് കസ്റ്റഡി നീട്ടി Posted: 02 Jul 2012 11:11 PM PDT Image: വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്റെ പൊലീസ് കസ്റ്റഡി നീട്ടി. ഈ മാസം ഏഴു വരെയാണ് നീട്ടിയത്. വടകര സി.ജെ.എം കോടതിയുടേതാണ് നടപടി. ജൂണ്‍ 23ന് കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ നേരത്തെ 10 ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടിരുന്നത്. കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കുഞ്ഞനന്തനെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. features: Facebook |
Posted: 02 Jul 2012 10:22 PM PDT Image: തൊടുപുഴ: വിവാദപ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കായി ജില്ലയിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന മണിയെ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം. മൂന്നാര്‍ ഡി.വൈ.എസ്.പി പി.എന്‍ സജിയുടെ നേതൃത്വത്തില്‍ രാജാക്കാട്, പൂപ്പാറ, ശാന്തന്‍പാറ എന്നിവിടങ്ങളിലാണ് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. features: Facebook |
മഴ തുടങ്ങി, റോഡുകള്‍ ‘കുള’മായി Posted: 02 Jul 2012 10:05 PM PDT കൊച്ചി: മഴ ശക്തമായതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കി. മഴക്കുമുമ്പേ പുതുക്കിപ്പണിത പല റോഡും തകര്‍ന്നിട്ടുമുണ്ട്. രവിപുരം, സ്വിഫ് നെറ്റ് ജങ്ഷന്‍, നേവല്‍ ഓഫിസ് എന്നിവിടങ്ങളിലെ നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. |
മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി Posted: 02 Jul 2012 10:00 PM PDT തൃശൂര്‍: മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി നടുത്തളത്തില്‍ കുത്തിയിരുന്നു. |
പൂട്ടിക്കിടന്ന വീടിന്‍െറ വാതില്‍ പൊളിച്ച് എട്ടേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നു Posted: 02 Jul 2012 09:54 PM PDT പാലക്കാട്: വീടിന്‍െറ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ എട്ടേകാല്‍ പവന്‍െറ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പടിഞ്ഞാറേ യാക്കര തോട്ടിങ്കല്‍ കൃഷ്ണന്‍കുട്ടി(70)യുടെ വീട്ടിലാണ് മോഷണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment