ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും Madhyamam News Feeds |
- ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും
- ചിക്കണാമ്പാറയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്
- വില്ളേജുകളില്‍നിന്ന് ഇ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ അവസാനം
- മത്സ്യ സമൃദ്ധി പദ്ധതി തുടക്കം
- വിഴിഞ്ഞം: പുതിയ നിര്‍ദേശവുമായി വെല്‍സ്പണ്‍
- ടി.പി വധം; കുഞ്ഞനന്തനെ റിമാന്റ് ചെയ്തു
- തലശ്ശേരി തുറമുഖ ഓഫിസ് നവീകരണ പാതയില്‍
- ലണ്ടന്‍ ഒളിമ്പിക്സിന് ഇന്ത്യന്‍ തേയിലയും
- വാണിമേലിലും തൂണേരിയിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെി
- തുരുമ്പെടുക്കാന്‍ നാല് പുത്തന്‍ ആംബുലന്‍സുകള്‍
ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും Posted: 07 Jul 2012 12:28 AM PDT Image: 2012 ലണ്ടന്‍ ഒളിംപിക്സിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ഒളിംപിക്സിന്‍െറ ഉദ്ഘാടന പരിപാടികള്‍ എല്ലാ തവണയും ലോകത്താകമാനമുള്ള കായിക പ്രേമികള്‍ക്ക് തീരാത്ത അത്ഭുതമാണ് സമ്മാനിക്കാറ്. ഉദ്ഘാടന ചടങ്ങിന് മിഴവേകാന്‍ ഒരുക്കുന്ന പരിപാടികളെക്കുറിച്ച് ആതിഥ്യമരുളുന്ന രാജ്യം തീരാത്ത സസ്പെന്‍സ് കാത്തുവക്കുകയാണ്. ഒളിംപിക്സിന് ലണ്ടന്‍ നഗരം ആതിഥ്യമരുളുമ്പോള്‍ ലോകത്താകമാനമുള്ള ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാകും അത്. തമിഴ് സിനിമാ സംഗീത ലോകത്തു നിന്നും വളര്‍ന്ന രണ്ട് അതികായര്‍ ലോകത്തെ ഏറ്റവും വലിയ വേദികളിലൊന്നില്‍ ഒന്നിക്കുകയാണ്. |
ചിക്കണാമ്പാറയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക് Posted: 07 Jul 2012 12:10 AM PDT കൊല്ലങ്കോട്: ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പൊള്ളാച്ചിയില്‍നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പാലക്കാട്ട്നിന്ന് കാമ്പ്രത്ത്ചള്ളയിലേക്ക് വരികയായിരുന്ന എസ്.എന്‍.ആര്‍ ട്രാവല്‍സ് എന്ന സ്വകാര്യ ബസുമാണ് വെള്ളിയാഴ്ച രാവിലെ 11ഓടെ കൊല്ലങ്കോട് ചിക്കണാമ്പാറക്കടുത്ത് ഇടിച്ചത്. |
വില്ളേജുകളില്‍നിന്ന് ഇ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ അവസാനം Posted: 07 Jul 2012 12:06 AM PDT മലപ്പുറം: മലപ്പുറം ഇ ജില്ലയാകുന്നതോടെ വില്ളേജ് ഓഫിസുകളില്‍നിന്നുള്ള ഇ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ അവസാനത്തോടെ വിതരണം ആരംഭിക്കും. |
Posted: 06 Jul 2012 11:59 PM PDT കാഞ്ഞങ്ങാട്: ജില്ലയില്‍ മത്സ്യസമൃദ്ധി പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. |
വിഴിഞ്ഞം: പുതിയ നിര്‍ദേശവുമായി വെല്‍സ്പണ്‍ Posted: 06 Jul 2012 11:51 PM PDT Image: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഗ്രാന്‍റ് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് നിലവില്‍ പദ്ധതിയുടെനടത്തിപ്പിനായി രംഗത്തുള്ള വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം. വെല്‍സ്പണ്‍ സമര്‍പിച്ച പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 479 കോടിയുടെ ഗ്രാന്‍റ് അനുവദിക്കണമെന്നായിരുന്നു വെല്‍സ്പെണിന്‍െറ ആവശ്യം. ഈ ഗ്രാന്‍റില്‍നിന്ന് 100 കോടി കുറക്കാമെന്നാണ് ഇപ്പോള്‍ വെല്‍സ്പെണ്‍ അറിയിച്ചത്. |
ടി.പി വധം; കുഞ്ഞനന്തനെ റിമാന്റ് ചെയ്തു Posted: 06 Jul 2012 11:48 PM PDT Image: കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഈ മാസം 21 വരെ റിമാന്റ് ചെയ്തു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. കുഞ്ഞനന്തന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ടി.പി വധത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയ കുഞ്ഞനന്തന്‍ ജൂണ്‍ 22നാണ് കോടതിയിലെത്തി കീഴടങ്ങിയത്. features: Facebook |
തലശ്ശേരി തുറമുഖ ഓഫിസ് നവീകരണ പാതയില്‍ Posted: 06 Jul 2012 11:46 PM PDT തലശ്ശേരി: ചരിത്ര പൈതൃക സാക്ഷിയായ തലശ്ശേരി തുറമുഖ ഓഫിസ് നവീകരണത്തിന്‍െറ പാതയില്‍. മലബാറിന്‍െറ സുഗന്ധവ്യഞ്ജന മൂല്യം കടലുകള്‍ക്കക്കരെയത്തെിച്ച് സമ്പന്നമായ ചരിത്രം സമ്മാനിക്കാന്‍ കാരണമായ തലശ്ശേരി തുറമുഖ ഓഫിസാണ് നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. |
ലണ്ടന്‍ ഒളിമ്പിക്സിന് ഇന്ത്യന്‍ തേയിലയും Posted: 06 Jul 2012 11:37 PM PDT Image: ലണ്ടന്‍ ഒളിമ്പിക്സിന് രുചി പകരാന്‍ ഇന്ത്യയില്‍ നിന്ന് തേയിലയത്തെും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയത്തെുന്ന ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യന്‍ തേയിലക്ക് പ്രചാരണം നല്‍കുന്നതിന്‍െറ ഭാഗമായണിത്. തേയില ബോര്‍ഡ് ഇതിനായി 1.17 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. |
വാണിമേലിലും തൂണേരിയിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെി Posted: 06 Jul 2012 11:26 PM PDT വാണിമേല്‍: ഗ്രാമപഞ്ചായത്തിലെ ഇരുന്നലാട്ടുമ്മല്‍ കുന്നില്‍ ചെങ്കല്ല് കൊത്തിയ കുഴിയില്‍നിന്ന് ആറ് സ്റ്റീല്‍ ബോംബ് കണ്ടത്തെി. അടപ്പില്ലാത്ത ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എം. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. കുഴിയിലിറങ്ങി പരിശോധിച്ച പൊലീസ് ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ബക്കറ്റില്‍ രണ്ടു ഭാഗങ്ങളിലായി ആറു ബോംബുകള്‍ സൂക്ഷിച്ച നിലയിലായിരുന്നു. രണ്ടെണ്ണത്തിന്‍െറ മരുന്നുകള്‍ ദ്രവിച്ച് പുറത്തായ നിലയിലാണ്. |
തുരുമ്പെടുക്കാന്‍ നാല് പുത്തന്‍ ആംബുലന്‍സുകള്‍ Posted: 06 Jul 2012 11:15 PM PDT മാനന്തവാടി: ജില്ലക്ക് ലഭിച്ച ആറ് ആംബുലന്‍സുകളില്‍ രണ്ടെണ്ണം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. മന്ത്രി പി.കെ. ജയലക്ഷ്മി പ്രത്യേക താല്‍പര്യമെടുത്താണ് 6.3 കോടി രൂപക്ക് ജില്ലയില്‍ ആറ് ആംബുലന്‍സുകള്‍ എത്തിച്ചത്. മേയ് ഒന്നിന് മന്ത്രി തന്നെ ഇവ കൈമാറുകയും ചെയ്തു. രണ്ടെണ്ണം ജില്ലാ ആശുപത്രിക്കും ഓരോന്ന് വൈത്തിരി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രികള്‍ക്കും നല്‍കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment