സ്വാഗതം
WELCOME

News Update..

Wednesday, July 4, 2012

പനി നിയന്ത്രണാതീതമാവുന്നു Madhyamam News Feeds

പനി നിയന്ത്രണാതീതമാവുന്നു Madhyamam News Feeds

Link to

പനി നിയന്ത്രണാതീതമാവുന്നു

Posted: 04 Jul 2012 12:18 AM PDT

കൊച്ചി: വെയിലും മഴയും മാറിമാറി വരുന്ന കാലാവസ്ഥയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമാവുന്നു. ജില്ലയില്‍ വിവിധ ആശുപത്രികളിലായി ആയിരത്തോളം രോഗികള്‍ ചൊവ്വാഴ്ചയും ചികിത്സതേടി.
മഴക്കാലമത്തെുംമുമ്പേ പകര്‍ച്ചവ്യാധി നേരിടാനുള്ള ഒരുക്കങ്ങള്‍ ഭരണകൂടം നടപ്പാക്കാതിരുന്നതാണ് വിനയായത്. ഇതേവരെ പനിബാധിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവാത്തവിധമാണ്.

read more

ആവേശം കെടുന്നില്ല, ഈ ഓളപ്പരപ്പില്‍

Posted: 04 Jul 2012 12:14 AM PDT

Image: 

ആലപ്പുഴ: നാലര നൂറ്റാണ്ടിന്‍െറ പഴമയും പെരുമയുമുള്ള ചമ്പക്കുളം മൂലം വള്ളംകളിയിലൂടെ വീണ്ടും കേരളത്തിന്‍െറ ജല മാമാങ്കങ്ങള്‍ക്ക് തുടക്കമായി. ഇഞ്ചോടിഞ്ച് മത്സരത്തിന്‍െറ ആവേശം അകന്നു നിന്നെങ്കിലും കുട്ടനാട്ടുകാരുടെ കായിക വീറിന്‍െറ മറ്റൊരു ഉദാഹരണമായിരുന്നു ചൊവ്വാഴ്ച പമ്പയാറിന്‍െറ ഓളപ്പരപ്പില്‍ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളടക്കം 29 കളിവള്ളങ്ങള്‍ കാഴ്ചവെച്ചത്. മഴയകന്ന് പൊന്‍വെയില്‍ പരന്ന കായല്‍പ്പരപ്പില്‍ മത്സരങ്ങള്‍ക്ക് വീറു കുറഞ്ഞിട്ടും വള്ളംകളി ആവേശം കെടാതെ കുട്ടനാടിന്‍െറ ഉത്സവമായി മാറി.

read more

ജയില്‍ നിറക്കല്‍ സമരം; കനിമൊഴി,സ്റ്റാലിന്‍,മാരന്‍,ബാലു അറസ്റ്റില്‍

Posted: 04 Jul 2012 12:03 AM PDT

Image: 

ചെന്നെ: ജയലളിത സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ ഡി.എം.കെനേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജയില്‍ നിറക്കല്‍ സമരം തുടരുന്നു. അതിനിടെ കനിമൊഴി,ദയാനിധി മാരന്‍,ടി.ആര്‍ ബാലു,എം.കെ. സ്റ്റാലിന്‍ എന്നീ നേതാക്കളെ അറസ്റ്റുചെയ്തു.

read more

നിര്‍മാണത്തിലിരിക്കുന്ന ഗസ്റ്റ് ഹൗസ് അനുബന്ധ കെട്ടിടം തകര്‍ന്നു

Posted: 03 Jul 2012 11:58 PM PDT

സുല്‍ത്താന്‍ ബത്തേരി: ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് പുതിയ ബ്ളോക്കില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍െറ മുന്‍ഭാഗം തകര്‍ന്നു വീണു. മുന്‍ഭാഗത്തുള്ള 12 ബീമുകളാണ് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ തകര്‍ന്നത്. ഇതില്‍ അഞ്ച് ബീമുകള്‍ ചൊവ്വാഴ്ച കോണ്‍ക്രീറ്റ് ചെയ്തതും ഏഴണ്ണം കഴിഞ്ഞ ശനിയാഴ്ച കോണ്‍ക്രീറ്റ് നടത്തിയതുമാണ്. വാര്‍പ്പ് കഴിഞ്ഞ് തൊഴിലാളികള്‍ പോയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

read more

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി

Posted: 03 Jul 2012 11:45 PM PDT

Image: 

ഹൈദരാബാദ്: അനധികൃതസ്വത്ത് സമ്പാദനകേസില്‍ അറസ്റ്റിലായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ ആന്ധ്രപ്രദേശ് ഹൈകോടതി തള്ളി. കഡപ്പ എം.പിയായ ജഗനെ മെയ് 27നാണ് സി.ബി.ഐ അറസ്റ്റു ചെയ്തത്.

features: 
Facebook

read more

ഭാരതി വാള്‍മാര്‍ട്ട് വന്‍ വികസനത്തിന്

Posted: 03 Jul 2012 11:45 PM PDT

Image: 

മുംബൈ: മൊത്തവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന ഭാരതി വാള്‍മാര്‍ട്ട് സംയുക്ത സംരംഭം മൊത്ത വില്‍പ്പന രംഗത്ത് വന്‍ വികസന പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കാര നടപടികള്‍ക്ക് വൈകാതെ അനുമതിയാകുമെന്ന സൂചനകളെ തുടര്‍ന്ന് ഭാരതിയും വിദേശ പങ്കാളിയായ വാള്‍മാര്‍ട്ടും കമ്പനിയില്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി കമ്പനി നടപ്പ് വര്‍ഷം 104 കോടി രൂപ നിക്ഷേപിക്കും.

read more

ഐ.പി.ഒക്ക് ഇ- അപേക്ഷ വരുന്നു

Posted: 03 Jul 2012 11:37 PM PDT

Image: 

മുംബൈ: ഓഹരി ബ്രോക്കറുടെ അടുത്തോ ബാങ്കുകളിലോ പോകാതെ സ്വീകരണ മുറിയിലിരുന്ന് കമ്പനികളുടെ ഓഹരി വില്‍പ്പനകള്‍ക്ക് അപേക്ഷിക്കാവുന്ന സൗകര്യം ഉടന്‍ നടപ്പില്‍ വരും. പ്രാഥമിക ഓഹരി വിപണി വീണ്ടും സജീവമാക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പാക്കാന്‍ ആലോചിക്കുന്ന പരിഷ്കാരങ്ങളില്‍ ഇതും ഉള്‍പ്പെടും.

read more

അറഫാത്തിന്റെ മരണം ആണവബാധ മൂലമാകാമെന്ന് അല്‍ജസീറ

Posted: 03 Jul 2012 10:52 PM PDT

Image: 

ദോഹ: ഫലസ്തീന്‍ മുന്‍ പ്രസിഡണ്ട് യാസര്‍ അറഫാത്തിന്‍േറത് സ്വാഭാവിക മരണമായിരുന്നില്ല എന്ന് അവകാശപ്പെടുന്ന തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. അറഫാത്ത് മരണമടഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം അല്‍ജസീറ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ പരിശോധനാഫലമാണ് അറഫാത്തിന്‍േറത് സ്വാഭാവിക മരണമായിരുന്നോ എന്ന സംശയത്തിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുന്നത്.

features: 
Facebook

read more

നാടുകള്‍ കണ്ടറിഞ്ഞ് ഇവരുടെ അവധിക്കാല യാത്രകള്‍

Posted: 03 Jul 2012 10:32 PM PDT

Image: 

ദോഹ: അവധിക്കാലമായതോടെ സ്വന്തം നാടുകളിലേക്കും ഉല്ലാസയാത്രകള്‍ക്കായി മറ്റ് രാജ്യങ്ങളിലേക്കും കരമാര്‍ഗം യാത്ര ചെയ്യുന്ന സഞ്ചരികളുടെ എണ്ണം വര്‍ധിച്ചു. അത്യാവശ്യ സാധനസാമഗ്രികളെല്ലാം വാഹനത്തിനകത്തും പുറത്തുമായി വാരി നിറച്ച് നാടും നഗരവും കണ്ടറിഞ്ഞ് കാതങ്ങള്‍ പിന്നിടുന്ന ഇവരുടെ യാത്രകള്‍ വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങളാണ്.

read more

ബാന്‍േറജിനുള്ളില്‍ മയക്കുമരുന്ന് കടത്ത്: ദുബൈയില്‍ രണ്ട് പേര്‍ പിടിയില്‍

Posted: 03 Jul 2012 10:27 PM PDT

Image: 

ദുബൈ: കാലില്‍ കെട്ടിയ ബാന്‍േറജിനുള്ളില്‍ അതിവിദഗ്ധമായി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടി. ബ്രസീലില്‍ നിന്നത്തെിയ 43കാരനായ അറബ് വംശജനാണ് ആദ്യം പിടിയിലായതെന്ന് ദുബൈ നാര്‍കോട്ടിക് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ മഹ്ദി വ്യക്തമാക്കി. പാന്‍റിനടിയിലായി കാലില്‍ ബാന്‍േറജില്‍ കെട്ടിവെച്ച അഞ്ച് കിലോ മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇതിന് രാജ്യാന്തര വിപണിയില്‍ ഏഴ് ലക്ഷം ദിര്‍ഹം വില വരും.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP