രാജിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍ Madhyamam News Feeds |
- രാജിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍
- തലസ്ഥാനത്ത് പത്തും കൊല്ലത്ത് രണ്ടും ഹോട്ടലുകള്‍ കൂടി പൂട്ടി
- നഗരത്തില്‍ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു; 17 എണ്ണത്തിന് നോട്ടീസ്
- ഹോട്ടലുകളില്‍ സ്ഥിതി ദയനീയം; ജനം ആശങ്കയില്‍
- ഭക്ഷണശാലകളിലെ പരിശോധന: അടൂരില്‍ രണ്ട് കടകള്‍ പൂട്ടിച്ചു
- ഹോട്ടലുകള്‍ക്കെതിരെ നടപടി തുടരുന്നു; പരിശോധന പ്രഹസനമെന്ന് ആക്ഷേപം
- തീരദേശത്ത് കരിമണല്‍ ഖനന നീക്കം മുറുകുന്നു
- മാലിന്യം ഭക്ഷണമാകുന്നു
- ഹോട്ടല്‍ ഭക്ഷണം കഴിച്ച വീട്ടമ്മ ആശുപത്രിയില്‍
- ഓങ്ങല്ലൂരില്‍ അട്ടിമറിയിലൂടെ ഭരണമാറ്റം തുടര്‍ക്കഥ
രാജിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍ Posted: 20 Jul 2012 12:09 AM PDT Image: ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ലെന്ന് മന്ത്രി പ്രഫുല്‍പട്ടേല്‍. യുപിഎയുടെ ഉത്തരവാദിത്തമുള്ള സഖ്യകഷിയാണ് എന്‍സിപിയെന്നും തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് സംഖ്യം തകര്‍ക്കാന്‍ നോക്കുകയാണ്. മന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലി യാതൊരു തര്‍ക്കവുമില്ല. തര്‍ക്കമുണ്ടെന്ന് പറയുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. |
തലസ്ഥാനത്ത് പത്തും കൊല്ലത്ത് രണ്ടും ഹോട്ടലുകള്‍ കൂടി പൂട്ടി Posted: 19 Jul 2012 11:30 PM PDT തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാഴാഴ്ചയും വ്യാപക റെയ്ഡ് തുടര്‍ന്നു. നഗരസഭ, ജില്ലാഭരണകൂടം, ഭക്ഷ്യസുരക്ഷാവിഭാഗം എന്നിങ്ങനെ മൂന്ന് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. |
നഗരത്തില്‍ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു; 17 എണ്ണത്തിന് നോട്ടീസ് Posted: 19 Jul 2012 11:26 PM PDT കൊല്ലം: തലസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തെതുടര്‍ന്ന് ജില്ലയിലെ ഹോട്ടലുകളില്‍ പരിശോധന തുടരുന്നു. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം രണ്ട് ഹോട്ടലുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഹോട്ടല്‍ ന്യൂ പ്ളാസ, ശ്രീ ആര്യാഭവന്‍ എന്നിവയാണ് അടപ്പിച്ചത്. |
ഹോട്ടലുകളില്‍ സ്ഥിതി ദയനീയം; ജനം ആശങ്കയില്‍ Posted: 19 Jul 2012 11:19 PM PDT തൊടുപുഴ: താലൂക്കിലെ വിവിധ ഹോട്ടലുകള്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റെയ്ഡുകളില്‍ വെളിപ്പെടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. |
ഭക്ഷണശാലകളിലെ പരിശോധന: അടൂരില്‍ രണ്ട് കടകള്‍ പൂട്ടിച്ചു Posted: 19 Jul 2012 11:15 PM PDT അടൂര്‍: ജില്ലാ ഫുഡ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അടൂര്‍ നഗരത്തിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനം പൂട്ടിച്ചു. ശുചിത്വമില്ലാതെയും ഭക്ഷ്യസുരക്ഷാനിയമം അനുസരിക്കാതെയും പ്രവര്‍ത്തിക്കുന്ന ആറ് സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. |
ഹോട്ടലുകള്‍ക്കെതിരെ നടപടി തുടരുന്നു; പരിശോധന പ്രഹസനമെന്ന് ആക്ഷേപം Posted: 19 Jul 2012 11:11 PM PDT കോട്ടയം: നഗരത്തിലെ ഉള്‍പ്പെടെ ജില്ലയിലെ ഹോട്ടലുകളും ബേക്കറികളും സംശയനിഴലില്‍. വൃത്തിരഹിത പാചകസംവിധാനവും പഴകിയ ഭക്ഷണവും വ്യാപകമാകുന്ന ഹോട്ടലുകളില്‍ അധികൃതരുടെ പരിശോധന നാമമാത്രമാണെന്ന് ആക്ഷേപമുണ്ട്. |
തീരദേശത്ത് കരിമണല്‍ ഖനന നീക്കം മുറുകുന്നു Posted: 19 Jul 2012 11:03 PM PDT ആലപ്പുഴ: ആറാട്ടുപുഴയുടെയും കൊല്ലം ജില്ലയിലെ തീരദേശങ്ങളില്‍നിന്നും കരിമണല്‍ ഖനനം ചെയ്യാന്‍ വീണ്ടും നീക്കം. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാദമാകുകയും വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം ഉണ്ടാകുകയും ചെയ്തശേഷം യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങളുടെ രഹസ്യ അജണ്ട വീണ്ടും പൊടിതട്ടി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വി.എം. സുധീരന്‍ ആറാട്ടുപുഴയിലെ കരിമണല്‍ ഖനനത്തിനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് രംഗത്തുവന്നപ്പോള്‍ ഭരണം യു.ഡി.എഫിനായിരുന്നു. വ്യവസായ വകുപ്പിന്‍െറ തലപ്പത്ത് കുഞ്ഞാലിക്കുട്ടിയും. |
Posted: 19 Jul 2012 11:00 PM PDT നെട്ടൂര്‍: മരട് നഗരസഭ,കുമ്പളം പഞ്ചായത്ത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും കടകളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. |
ഹോട്ടല്‍ ഭക്ഷണം കഴിച്ച വീട്ടമ്മ ആശുപത്രിയില്‍ Posted: 19 Jul 2012 10:47 PM PDT ഗുരുവായൂര്‍: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗുരുവായൂരിലെ ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും കിഴക്കെനടയിലെ കനിഷ്ക ഹോട്ടലാണ് അടപ്പിച്ചത്. |
ഓങ്ങല്ലൂരില്‍ അട്ടിമറിയിലൂടെ ഭരണമാറ്റം തുടര്‍ക്കഥ Posted: 19 Jul 2012 10:40 PM PDT പട്ടാമ്പി: ഓങ്ങല്ലൂരില്‍ അട്ടിമറിയിലൂടെ ഭരണമാറ്റം തുടര്‍ക്കഥയാകുന്നു. ഇതിന് കാരണമാവുന്നതാകട്ടെ കോണ്‍ഗ്രസിലെ പടലപ്പിണക്കവും. വ്യാഴാഴ്ച നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- മുസ്ലിംലീഗ് സംയുക്ത സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്നതും പ്രസിഡന്‍റായതും കോണ്‍ഗ്രസ് അംഗമായ സി.എം. ബിന്ദുവാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment