സ്മാര്‍ട്ട് സിറ്റി-കെ.എസ്.ഇ.ബി തര്‍ക്കത്തിന് ഈയാഴ്ച പരിഹാരം-കലക്ടര്‍ Madhyamam News Feeds |
- സ്മാര്‍ട്ട് സിറ്റി-കെ.എസ്.ഇ.ബി തര്‍ക്കത്തിന് ഈയാഴ്ച പരിഹാരം-കലക്ടര്‍
- നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരു യുവതികൂടി അറസ്റ്റില്‍
- യുവതിയുടെയും മക്കളുടെയും ആത്മഹത്യ: ഭര്‍ത്താവിന് രണ്ട് വര്‍ഷം കഠിനതടവ്
- ഗണേഷ് കുമാറിനെതിരെ പരാതി നല്‍കുമെന്ന് പി.സി ജോര്‍ജ്
- ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി
- ജില്ലാ ആശുപത്രിക്കും തിരൂര്‍ നഗരസഭക്കുമെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്ക്
- നീന്തല്‍ പഠിക്കാന്‍ ഒരു ഗ്രാമം ഒഴുകിയത്തെുന്നു
- ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നാട്ടുകാര്‍ വീണ്ടും തടഞ്ഞു
- വട്ടിപ്പനയില്‍ മണ്ണിടിച്ചില്‍; ജനം ഭീതിയില്‍
- നെല്ലിയാമ്പതി: കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സജ്ജമെന്ന് സര്‍ക്കാര്‍
സ്മാര്‍ട്ട് സിറ്റി-കെ.എസ്.ഇ.ബി തര്‍ക്കത്തിന് ഈയാഴ്ച പരിഹാരം-കലക്ടര്‍ Posted: 10 Jul 2012 12:27 AM PDT കൊച്ചി: സ്മാര്‍ട്ട്സിറ്റി പ്രദേശത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് സിറ്റി അധികൃതരും കെ.എസ്.ഇ.ബിയും തമ്മിലുള്ള തര്‍ക്കത്തിന് ഈയാഴ്ച പരിഹാരമുണ്ടാകുമെന്ന് ജില്ല കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കലക്ടര്‍ തിങ്കളാഴ്ച പദ്ധതി പ്രദേശത്തെ തര്‍ക്കമേഖല സന്ദര്‍ശിച്ചു. സ്മാര്‍ട്ട്സിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. |
നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരു യുവതികൂടി അറസ്റ്റില്‍ Posted: 10 Jul 2012 12:23 AM PDT ചാവക്കാട്: നിധി വാഗ്ദാനം ചെയ്ത് തീരദേശത്തെ വീടുകളില്‍ നിന്നും 100ല്‍പരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരു സ്ത്രീയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മുനക്കകടവ് പണ്ടാരിവീട്ടില്‍ പാത്തുമ്മുവിന്‍െറ മകള്‍ ബുഷ്റയെയാണ് (37) സി.ഐ കെ. സുദര്‍ശന്‍, എസ്.ഐ കെ. മാധവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചങ്ങാടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. |
യുവതിയുടെയും മക്കളുടെയും ആത്മഹത്യ: ഭര്‍ത്താവിന് രണ്ട് വര്‍ഷം കഠിനതടവ് Posted: 10 Jul 2012 12:19 AM PDT പാലക്കാട്: ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതുശ്ശേരി മലയന്‍ചള്ളയില്‍ കൃഷ്ണമൂര്‍ത്തിയെ കഠിനതടവിന് ശിക്ഷിച്ചു. |
ഗണേഷ് കുമാറിനെതിരെ പരാതി നല്‍കുമെന്ന് പി.സി ജോര്‍ജ് Posted: 09 Jul 2012 11:46 PM PDT Image: തിരുവനന്തപുരം: നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ കളവുപറഞ്ഞെന്ന് ഗവണ്‍മെന്റ് ചീഫ് പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷിനെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫിനും കെ.പി.സി.സിക്കും കത്തും നല്‍കും. മന്ത്രി യു.ഡി.എഫിന് അതീതനായി പെരുമാറുകയാണ്. നെല്ലിയാമ്പതി ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയം ഗണേഷ്കുമാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. features: Facebook |
ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി Posted: 09 Jul 2012 11:27 PM PDT Image: ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി രൂപീകരിക്കുന്നു. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെടുന്നതാണ് സമിതി. |
ജില്ലാ ആശുപത്രിക്കും തിരൂര്‍ നഗരസഭക്കുമെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്ക് Posted: 09 Jul 2012 10:59 PM PDT തിരൂര്‍: ഓടകളിലേക്ക് മലിനജലമൊഴുക്കുന്നതിനെതിരെ ജില്ലാ ആശുപത്രിക്കും തിരൂര്‍ നഗരസഭക്കുമെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമ നടപടിയെടുക്കുന്നു. അധികൃതരുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി. |
നീന്തല്‍ പഠിക്കാന്‍ ഒരു ഗ്രാമം ഒഴുകിയത്തെുന്നു Posted: 09 Jul 2012 10:56 PM PDT ചെറുവത്തൂര്‍: മഴക്കാലത്ത് വെള്ളം കയറുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് കരകയറാന്‍ ഒരു ഗ്രാമം ഒന്നടങ്കം നീന്തല്‍ പരിശീലിക്കുന്നു. ഏച്ചിക്കൊവ്വല്‍ ഗ്രാമീണ വായനശാലയുടെ രജതജൂബിലി ആഘോഷത്തിന്‍െറ ഭാഗമായി ഏച്ചിക്കുളത്തില്‍ നടത്തുന്ന നീന്തല്‍ പരിശീലന ക്യാമ്പിലേക്കാണ് ആളുകള്‍ എത്തുന്നത്. |
ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നാട്ടുകാര്‍ വീണ്ടും തടഞ്ഞു Posted: 09 Jul 2012 10:51 PM PDT ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി ആരംഭിച്ച സര്‍വേ, ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി വീണ്ടും തടഞ്ഞു. സര്‍വേ തടയാനത്തെിയ 31 സ്ത്രീകളടക്കം 85 പേരെ പേരാവൂര്‍ സി.ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. 83 പേരെ സിറ്റി സ്റ്റേഷനിലും രണ്ടു പേരെ ചക്കരക്കല്ല് സ്റ്റേഷനിലുമാണ് എത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. |
വട്ടിപ്പനയില്‍ മണ്ണിടിച്ചില്‍; ജനം ഭീതിയില്‍ Posted: 09 Jul 2012 10:44 PM PDT കുറ്റ്യാടി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മലയില്‍ 30ഓളം കുടുംബങ്ങള്‍ ഭീഷണിയില്‍. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ വട്ടിപ്പന-പശുക്കടവ് റോഡിലെ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും ജനങ്ങള്‍ ഭീതിയിലാവുകയുമായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി 2,000 അടിയില്‍ കൂടുതല്‍ ഉയരത്തിലുള്ള മുകള്‍പരപ്പില്‍നിന്നും റിയല്‍ എസ്റ്റേറ്റ് മാഫിയ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കുകയും കരിങ്കല്‍ക്വാറി നിര്‍മാണത്തിന് തുടക്കമിടുകയുമായിരുന്നു. |
നെല്ലിയാമ്പതി: കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സജ്ജമെന്ന് സര്‍ക്കാര്‍ Posted: 09 Jul 2012 10:38 PM PDT Image: തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന്് മന്ത്രി കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു. ഒരു സെന്റ് ഭൂമി പോലും സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കില്ല. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ മനപൂര്‍വ്വം തോറ്റുകൊടുക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. features: Facebook |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment