യു.പിയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് 14 മരണം Madhyamam News Feeds |
- യു.പിയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് 14 മരണം
- അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മോഹനന്‍
- യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ്: കെ.എസ്.യു ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി
- കടല്‍ വെടിവെപ്പ്: വിചാരണ വൈകിപ്പിക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍
- ദേശീയപാത സ്ഥലമെടുപ്പ്: പ്രക്ഷോഭം ശക്തമാക്കുന്നു
- അന്യസംസ്ഥാന തൊഴിലാളികളില്‍ ക്ഷയരോഗ ബാധിതരും
- കുടുംബശ്രീ മൈക്രോസംരംഭങ്ങള്‍ക്ക് 24 കോടി ബാങ്ക് വായ്പ നല്‍കി
- പി.സി ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ്
- മണിയാര്‍ ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍
- നഗരസഭയുടെ പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി
യു.പിയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് 14 മരണം Posted: 11 Jul 2012 12:19 AM PDT Image: ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രഭുദ്‌നഗര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് 14 പേര്‍ മരിച്ചു. വാഹനത്തിലെ ഗ്യാസ് ചോര്‍ച്ചയാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ദല്‍ഹി- സഹരണ്‍പൂര്‍ ദേശീയപാതയില്‍ കാണ്ഡയിലാണ് അപകടം നടന്നത്. വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് വാനിലുണ്ടായിരുന്നത്. വാനിന് തീപിടിച്ചയുടനെ ഡ്രൈവര്‍ പുറത്തേക്ക് ചാടിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മോഹനന്‍ Posted: 11 Jul 2012 12:11 AM PDT Image: വടകര: ടി.പി വധകേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.മോഹനന്‍ വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തന്‍െറ ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതികയെയും കേസില്‍ പ്രതിയാക്കുമെന്നാണ് ഭീഷണി. പാര്‍ട്ടി നേതാക്കളുടെ പേര് പറയണമെന്നും സമ്മര്‍ദ്ദമുണ്ട്. താന്‍ കുറ്റസമ്മതം നടത്തി എന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും മോഹനന്‍ പറയുന്നു. |
യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ്: കെ.എസ്.യു ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി Posted: 10 Jul 2012 11:44 PM PDT പാലക്കാട്: കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഉത്തരവാദിയെന്ന കെ.എസ്.യുവിലെ ഒരു വിഭാഗത്തിന്‍െറ ആരോപണം കെ.എസ്.യു ജില്ലാ കമ്മിറ്റിയിലും പൊട്ടിത്തെറിക്ക് ഇടയാക്കുന്നു. ഷാഫിക്ക് എതിരായ പ്രസ്താവനക്കെതിരെ ജില്ലാ പ്രസിഡന്‍റ് എ.കെ. ഷാനിബും ഷാഫിക്കെതിരെ ജില്ലാ ജനറല്‍ സെക്രട്ടറി എം. ഷഹാബുദ്ദീനും രംഗത്തുവന്നു. |
കടല്‍ വെടിവെപ്പ്: വിചാരണ വൈകിപ്പിക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍ Posted: 10 Jul 2012 11:43 PM PDT Image: കൊല്ലം: കടല്‍ വെടിവെപ്പ് കേസിന്‍െറ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍. കേസ് രേഖകളുടെ ഇറ്റാലിയന്‍ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹരജി പരിഗണിക്കെയാണ് ഇക്കാര്യം സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.മോഹന്‍രാജ് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചത്. |
ദേശീയപാത സ്ഥലമെടുപ്പ്: പ്രക്ഷോഭം ശക്തമാക്കുന്നു Posted: 10 Jul 2012 11:26 PM PDT കൊല്ലം: ദേശീയപാത ബി.ഒ.ടി പാതയാക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നു. പുനരധിവാസം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും നടപടിക്രമം സുതാര്യമാക്കണമെന്നുമാണ് ആവശ്യമുയരുന്നത്. |
അന്യസംസ്ഥാന തൊഴിലാളികളില്‍ ക്ഷയരോഗ ബാധിതരും Posted: 10 Jul 2012 11:16 PM PDT കോട്ടയം: പകര്‍ച്ചവ്യാധികളുമായി അന്യസംസ്ഥാന തൊഴിലാളികള്‍ ഹോട്ടലുകളിലടക്കം ജോലി ചെയ്യുന്നു. ഇവര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ മൂന്ന് ടി.ബി രോഗബാധിതരെ കണ്ടത്തെി. നഗരത്തിലെ മൂന്ന് ഹോട്ടല്‍ പാചക ജോലിക്കാര്‍ക്കാണ് രോഗബാധ. |
കുടുംബശ്രീ മൈക്രോസംരംഭങ്ങള്‍ക്ക് 24 കോടി ബാങ്ക് വായ്പ നല്‍കി Posted: 10 Jul 2012 11:15 PM PDT കോട്ടയം: ജില്ലയില്‍ കുടുംബശ്രീ മിഷന്‍ മൈക്രോസംരംഭങ്ങള്‍ക്ക് ബാങ്ക് വായ്പയായി 24 കോടി ലഭ്യമാക്കിയതായി ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ അറിയിച്ചു. നിലവില്‍ 1200 മൈക്രോസംരംഭങ്ങളാണ് ജില്ലയിലുള്ളത്. 6000 കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ ഇവയുടെ ഗുണഭോക്താക്കളാണ്. സംരംഭങ്ങള്‍ക്ക് കുടുംബശ്രീ മിഷന്‍ ആറു കോടി സബ്സിഡി നല്‍കി. |
പി.സി ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ് Posted: 10 Jul 2012 11:12 PM PDT Image: തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കി. വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസം പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്ററ്റേുകള്‍ ഏറ്റടെുക്കുന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം വനംമന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജിന്റെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്. പി.സി ജോര്‍ജിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്ന് സുനില്‍കുമാര്‍ നോട്ടീസില്‍ ആരോപിച്ചു. features: Facebook |
മണിയാര്‍ ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍ Posted: 10 Jul 2012 11:11 PM PDT വടശേരിക്കര: മൂന്ന് കോടിയിലധികം മുടക്കി വിഭാവനം ചെയ്ത മണിയാര്‍ ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍. |
നഗരസഭയുടെ പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി Posted: 10 Jul 2012 11:09 PM PDT Image: കോഴിക്കോട്: പാര്‍ക്കിങ് സൗകര്യമില്ലാതെ ജനം കഷ്ടപ്പെടുന്ന നഗരത്തില്‍, നഗരസഭയുടെ നാമമാത്ര സംവിധാനത്തിന് ഫീസ് ഇരട്ടിയാക്കി. അരയിടത്തുപാലം മേല്‍പാലത്തിന് താഴെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ 10 രൂപയായിരുന്നു നിരക്ക്. ഇപ്പോഴത് 20രൂപയായി ഉയര്‍ത്തി. ഒരു മണിക്കൂര്‍ കാറുകള്‍ നിര്‍ത്തിയിടുന്നതിനാണ് 20 രൂപ. മണിക്കൂറുകള്‍ കൂടുന്നതിനനുസരിച്ച് ഫീസും ഉയരും. ഒരു മണിക്കൂറിന്‍െറ ഫീസ് നല്‍കി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ചിലര്‍ മണിക്കൂറുകള്‍ കഴിഞ്ഞും പോകാത്തതാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് കരാറുകാരന്‍ പറയുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment